ആളില്ലാത്ത വഞ്ചി

 

 

 

 

ഇത്‌ വിബ്ജിയോര്‍. കുഞ്ഞുങ്ങളുടെ പംക്‌തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്‌ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക്‌ അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്‌ക്കായി കാത്തിരിക്കുന്നു.
വിലാസം:nalamidm@gmail.com

 

 

ഇത്തവണ
ഫിദ സഫറിന്റെ
ചിത്രങ്ങളും കവിതകളും.
ഫോര്‍ട്ട് കൊച്ചി സ്വദേശി
സാബു അലിയുടെയും സോഫിയയുടെയും
മകള്‍.
ഫോര്‍ട്ട് കൊച്ചിയിലെ ഫാത്തിമ ഗേള്‍സ് ഹൈസ്ക്കൂളില്‍
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്
ഈ മിടുക്കി.

 

മരം
തണല്‍ മരമേ
പൂമരമേ
വാടി കരിഞ്ഞു നില്‍ക്കാനെന്തേ,
നിന്റെ കൊമ്പെവിടെ കൂടെവിടെ?
മണം പരത്തിയ പൂക്കളെവിടെ?
പാറിപ്പറന്ന കിളികളെവിടെ?
ആരിങ്ങനെ മുറിച്ചെറിഞ്ഞു
നിന്റെ ചില്ലകള്‍?
ഞാന്‍ തരാം നിനക്കീ വെള്ളം,
ഉച്ചയൂണിനോപ്പം അമ്മ തന്ന
ബോട്ടിലിലെ കുടിവെള്ളം..
തളര്‍ച്ച മാറുമോ,
നിന്‍റെ പൂക്കള്‍ വിടരുമോ…?

 

 

ആളില്ലാത്ത വഞ്ചി
കായലിന്റെ നടുക്കങ്ങനെ കിടക്കുന്നു
ആളില്ലാത്ത വഞ്ചി
ചുവന്ന നിറമുള്ള പൂക്കളും
പച്ച ഇലകളും ചിതറിക്കിടക്കുന്ന കായല്‍
പക്ഷെ ആ വഞ്ചിക്കാരന്‍ എങ്ങു പോയി?
അയാളെ കാത്തു നിന്ന് കാണാതെ ആ വഞ്ചി
താനേ ഒഴുകി പോകുന്നു…
വഞ്ചിയെ നോക്കി കായലിലെ എല്ലാ പൂക്കളും ചിരിക്കുന്നു..
വഴിയറിയാതെ അതെങ്ങോട്ടു ഒഴുകി പോകും…?

 

 

എന്റെ നാട്
കേരളമെന്റെ നാട്,
സുന്ദരമായ നാട്,
എത്ര സുന്ദരമെന്റെ കടലുകള്‍,
എത്ര സുന്ദരമെന്റെ മലനിരകള്‍,
എത്ര സുന്ദരമീ നാട്ടിലെ സന്ധ്യകള്‍,
എത്ര സുന്ദരം പ്രഭാതവും മഴകളും…
പൂവുണ്ട്, പൂവിളികളുണ്ട്..
പക്ഷെ തെരുവിലെറിഞ്ഞ അമ്മമാരുടെ കണ്ണു നീരുണ്ട്,
ഈ നാട്ടിലെങ്ങും എന്‍റെ ചേച്ചിമാരുടെ നിലവിളികളുണ്ട്…

 

 

 

 

 

 

 

 

 

 

 

 

 

 

 

 

3 thoughts on “ആളില്ലാത്ത വഞ്ചി

  1. നല്ല ചിത്രങ്ങള്‍ , കവിതകളും.. ഫിദാ, സ്നേഹാശംസകള്‍ .

  2. ഫിദാ,, കവിതകളും ചിത്രങ്ങളും വളരെ മനോഹരമായി . എല്ലാ വിധ ആശംസകളും നേരുന്നു

Leave a Reply to Jayasree Cancel reply

Your email address will not be published. Required fields are marked *