ഇറ്റാലിയന്‍ വെടിയുണ്ടകളും നമ്മുടെ നിവരാത്ത വാലും

ആണ്ടില്‍ പല തവണ നമ്മുടെ നാട്ടില്‍ പിടിക്കപ്പെടുന്ന പാക്കിസ്ഥാനിയോടും ശ്രിലങ്കക്കാരനോടും മ്യാന്‍മറുകാരനോടും കെനിയക്കാരനോടും ഇതേ വിധേയത്വമുണ്ടോ നമുക്ക്? ഷാറുഖ് മുതല്‍ കലാം വരെയുള്ളവരെ തുണിയുരിഞ്ഞ് പരിശോധന നടത്തുന്ന യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും സെക്യൂരിറ്റി ഗാര്‍ഡുകളെ അവരുടെ രാജ്യം സംരക്ഷിക്കുന്നില്ലേ. ആ കൂറിന്റെ പത്തിലൊന്ന് മതി അലകടലിന് നടുവില്‍ ഓര്‍ക്കാപ്പുറത്ത് വെടിയേറ്റ് മരിച്ചയാളുടെ കുടുംബത്തിന്റെ കണ്ണീരിനണ കെട്ടാന്‍…ആഴക്കടലില്‍ ഇറ്റാലിയന്‍ നാവികര്‍ രണ്ട് മലയാളി മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഷാജഹാന്‍ എഴുതുന്നു

 

 

10 വര്‍ഷം മുമ്പ്, നീളം കുറഞ്ഞ ഒരു പ്രവാസകാലത്ത് കണ്ടുമുട്ടിയ ജോസഫ് അലക്സ് തന്റെ ഏറ്റവും വലിയ അഹന്തയെക്കുറിച്ച്, ഒട്ടും രോമങ്ങളില്ലാത്ത തന്റെ തല ഉഴിഞ്ഞ് വാക്കുകളെ ച്യൂയിം ഗം പോലെ ചവച്ച്, എന്നോട് പറഞ്ഞത് ഓര്‍ക്കുന്നു: ‘കഴിഞ്ഞ ജോലി ഗംഭീരമായിരുന്നു. രണ്ട് ബ്രിട്ടിഷുകാരെ ഞാന്‍ ഭരിച്ചു. നന്നായി. ശമ്പളം കൂട്ടിക്കിട്ടാന്‍ മുതല്‍ കമ്പനി സൌജന്യമായി നല്കുന്ന ചില്ലറകള്‍ക്ക് വരെ അവരെന്നോട് കെഞ്ചുമായിരുന്നു’
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, രണ്ട് മാസത്തെ പ്രവാസജീവിതം അവസാനിപ്പിച്ച ഞാന്‍ പിന്നൊരിക്കലും കാപ്പിരിച്ചുണ്ടുള്ള, മുംബൈയില്‍ വളര്‍ന്ന, ജോസഫിനെ കണ്ടിട്ടില്ല. ആലോചിച്ചിട്ടു പോലുമില്ല

ഇക്കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ സൈനികനും കോണ്‍സലിനും പിന്നാലെ തറയെ നോവിക്കാതെ നടക്കുന്ന പോലിസും കരുതലോടെ പ്രതികരിച്ച മുഖ്യമന്ത്രിയും ടെലിവിഷനില്‍ പല തവണ മിന്നി മറഞ്ഞത് കണ്ട് ഞാന്‍ ജോസഫ് അലക്സിനെ വല്ലാത്ത അഭിമാനത്തോടെ ഓര്‍ത്തു. സായിപ്പിന്റെ മുന്നില്‍ കവാത്ത് നടത്തിയതിന്റെ ഓര്‍മ്മ, ജോസഫ് അലക്സ് എന്ന നാഗരികന്‍ രാജ്യസ്നേഹത്തിന്റെ ആമുഖഭാഷണമൊന്നുമില്ലാതെ ഇംഗ്ലിഷ് ചുവയുള്ള മലയാളത്തില്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ ആ മുഖത്തെവിടെയോ പല തലമുറകളുടെ രോഷം ഒന്നിച്ച് മുഴച്ചുവരുന്നത് ഞാന്‍ കണ്ടിരുന്നു.

കോടതി പോലിസ് കസ്റഡിയില്‍ വിട്ട പ്രതികള്‍ക്കൊപ്പം എത്ര വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ക്ക് പിസ്സയും കാപ്പുച്ചിനോയും കഴിച്ച് അന്തിയുറങ്ങാന്‍ കഴിയും? ഇന്ത്യയില്‍ അത് സാധ്യമാണ്. കേരളത്തിലും കൊല്ലത്തും. ഈ സുഖവാസകാലത്ത് റോത്മാന്‍സിന്റെ ഫില്‍റ്റേഡ് സിഗരറ്റ് വലിച്ച് സ്ഥാനപതിമാര്‍ കുറ്റവാളികളോട് സല്ലപിക്കുന്നതിന്റെ ടെലിവിഷന്‍ ദൃശ്യങ്ങളും ആസ്വദിക്കാം. കാരണം കവാത്ത് എന്നേ മറന്ന ഒരു ഭരണകൂടത്തിന് സായിപ്പ് ഇപ്പോഴും എപ്പോഴും ഏമാന്‍ തന്നെ.

പാസ്പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നാലോ, തെരുവ് കച്ചവടത്തിനിടെ സ്ക്വാഡ് വരുമ്പോഴോ, പ്രാണനും കൊണ്ട് ഓടുന്നതിനിടെ പിടിക്കപ്പെടുമ്പോള്‍, മൈനസ് ഡിഗ്രിയില്‍ ശീതീകരിച്ച 4 അടി ഉയരം മാത്രമുള്ള സെല്ലിനകത്ത് മൂന്നോ നാലോ പകലും രാത്രിയും തടവില്‍ കഴിഞ്ഞ് ഇറങ്ങി വരുന്ന അതിദരിദ്രനായ മലയാളിയുടെ ദൈന്യം നിറഞ്ഞ കണ്ണ് കണ്ടിട്ടുണ്ടോ ഉമ്മന്‍ ചാണ്ടി? വലിച്ചിടാന്‍ ഒരു സിബ്ബ് പോലുമില്ലാതെ, ലോഹമുനയില്ലാതെ, ചെളിപുരണ്ട നഖത്തിനപ്പുറം ഒരായുധവുമില്ലാതെ പിടിക്കപ്പെടുന്നവനോട് ദയ കാണിക്കാന്‍ എമിഗ്രേഷന്‍ നിയമങ്ങള്‍ സമ്മതിക്കാത്ത രാജ്യങ്ങള്‍ ഇപ്പോള്‍ ഏത് ലോകനീതിയാണ് വിളമ്പുന്നത്.
 

 

ഇക്കഴിഞ്ഞയാഴ്ച പലവുരു ദുബായില്‍ നിന്ന് ഒരു സുഹൃത്ത് വിളിച്ചു. ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ ജനിച്ചതാണവന്‍. കേരളത്തിലെത്തിയപ്പോള്‍ പരിചയപ്പെട്ടതാണ് .അവനിപ്പോള്‍ പിടിയിലാണ്. ദുബായില്‍ പണ്ട് താമസിച്ച കാലത്ത്, നാട്ടില്‍ വന്നപ്പോള്‍ ഒരു വാടക ചെക്ക് ബൌണ്‍സായിരുന്നു. എയര്‍പോര്‍ട്ടില്‍ വെച്ച് ആ തുകയും അതിന്റെ പത്തിരിട്ടിയും നല്‍കിയെങ്കിലും വിട്ടയക്കുന്നില്ല. ഒരു വര്‍ഷത്തെ വാടകക്കരാറുണ്ടാക്കിയവനോട് ആവശ്യപ്പെടുന്നത് കഴിഞ്ഞ നാലുവര്‍ഷത്തെ വാടക!

മറ്റുള്ള രാജ്യങ്ങളില്‍ ചെറുതും വലുതുമായ കുറ്റങ്ങള്‍ക്ക് ഇന്ത്യക്കാര്‍ പിടിയിലാകുമ്പോള്‍ ഭരണകൂടം പറയുന്നത് കേള്‍ക്കാറില്ലേ? അതവിടുത്തെ നിയമമാണെന്ന്?. സമ്മതിച്ചു..അപ്പോള്‍ പിന്നെ നമ്മുടെ രാജ്യത്ത് നടക്കുന്ന കുറ്റങ്ങള്‍ക്ക് നമ്മുടെ നിയമമല്ലേ ബാധകം. ആണ്ടില്‍ പല തവണ നമ്മുടെ നാട്ടില്‍ പിടിക്കപ്പെടുന്ന പാക്കിസ്ഥാനിയോടും ശ്രിലങ്കക്കാരനോടും മ്യാന്‍മറുകാരനോടും കെനിയക്കാരനോടും ഇതേ വിധേയത്വമുണ്ടോ നമുക്ക്? ഷാറുഖ് മുതല്‍ കലാം വരെയുള്ളവരെ തുണിയുരിഞ്ഞ് പരിശോധന നടത്തുന്ന യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും സെക്യൂരിറ്റി ഗാര്‍ഡുകളെ അവരുടെ രാജ്യം സംരക്ഷിക്കുന്നില്ലേ. ആ കൂറിന്റെ പത്തിലൊന്ന് മതി അലകടലിന് നടുവില്‍ ഓര്‍ക്കാപ്പുറത്ത് വെടിയേറ്റ് മരിച്ചയാളുടെ കുടുംബത്തിന്റെ കണ്ണീരിനണ കെട്ടാന്‍..

ആരാണ് വാഴ്ത്തപ്പെടേണ്ടവര്‍?
പട്ടാമ്പിയിലെത്തിയാല്‍ പട്ടാമ്പിക്കാരന്‍,റോമിലെത്തിയാലോ? കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇനി ഇറ്റലിക്കാരനാകുമോ?വെടിയേറ്റ് മരിച്ചവര്‍ കത്തോലിക്കരല്ലെങ്കിലും കുരിശിന്റെ വഴി താണ്ടിയവനെ മനസ്സില്‍ കൊണ്ടു നടന്നവനല്ലേ തമ്പുരാനേ?..കുഞ്ഞാടുകളില്‍ വെളുത്തവരും കറുത്തവരുമുണ്ടോ? റോമിലെത്തിയാല്‍ പറയുന്നത് അങ്ങ് നാട്ടില്‍ വന്നാല്‍ തിരുത്തരുത്.കാരണം നെഞ്ചില്‍ വെടിയേറ്റ് വീഴുന്നതിന് മുന്പ് ജെലസ്റിനും പിങ്കുവും അവസാനമായി വിളിച്ചത് കര്‍ത്താവേ എന്നു തന്നെയായിരിക്കും, റാംബോയുടെ ശരീരഭാഷയുള്ള മാസ്സിമിലാനോയും സാല്‍വദോര്‍ ഗിരോനും വെടിയുതിര്‍ത്ത് കഴിഞ്ഞ് ഫക്ക് എന്ന് പറഞ്ഞിരിക്കാനോ സാധ്യതയുള്ളൂ..ആരാണ് വാഴ്ത്തപ്പെടേണ്ടവര്‍…അങ്ങ് പറഞ്ഞാലും…….

 

 

ജോസഫ് അലക്സ്, പത്തു വര്‍ഷത്തിനിപ്പുറം ഞാന്‍ താങ്കളുടെ ഗര്‍വും അഭിമാനവും ഗൃഹാതുരത്വത്തോടെ പങ്കിടുന്നു. രണ്ടെങ്കില്‍ രണ്ട് ബ്രിട്ടീഷുകാരെ താങ്കള്‍ അടക്കി ഭരിച്ചില്ലേ? തൊലിയുടെയും പ്രതാപത്തിന്റെയും മേല്‍വിലാസത്തിന് മേല്‍ പല തലമുറകളുടെ കണ്ണീരുപ്പ് പുരണ്ട താങ്കളുടെ ധാര്‍ഷ്ട്യം ഞാന്‍ ഓര്‍ത്തുവെക്കും, ഇത്തരം സ്വയം ലജ്ജ തോന്നുന്ന കാലങ്ങളിലേക്കുള്ള, കാലം ചെന്ന വീഞ്ഞിനെ പോലെ.

48 thoughts on “ഇറ്റാലിയന്‍ വെടിയുണ്ടകളും നമ്മുടെ നിവരാത്ത വാലും

 1. It is very true article by Mr. Shajhan. From this we can clearly understand that Mr.Chandy,(kerala chief minister ) is a puppet in the hand of the chrisitan
  bishops in kerala. Why the newly become cardinal is worried about the action taken by kerala police. He is a citizen of India and not an ambasidor to Rome. He should stand with the government and people of India, and support them and agree with whatever action is taken by government.Opposition parties are right. I agree with them and we should support the governent and give all support and financial support to the families of the poor fisherman, who was brutely murdered by these white junks. This cardinal should be kicked out from India.

 2. Why no one has a say about the number of lives saved by the armed guards onboard from the somalian pirates.How many families have prayed for the safe return of their dear and near ones. How many more in captivity. Why our external affairs/defense minister not bothered about those indians under somalian pirates captivity. Whos doing what. What abt the news papers . I don see any one giving a 3 page coverage about those seafarers. Open your eyes , see the truth. Though these Italian armed guards should be punished , but what to keep in mind is they tried to save 23 lives onboard fearing the approaching boat may be full of pirates..

 3. പാസ്പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നാലോ, തെരുവ് കച്ചവടത്തിനിടെ സ്ക്വാഡ് വരുമ്പോഴോ, പ്രാണനും കൊണ്ട് ഓടുന്നതിനിടെ പിടിക്കപ്പെടുമ്പോള്‍, മൈനസ് ഡിഗ്രിയില്‍ ശീതീകരിച്ച 4 അടി ഉയരം മാത്രമുള്ള സെല്ലിനകത്ത് മൂന്നോ നാലോ പകലും രാത്രിയും തടവില്‍ കഴിഞ്ഞ് ഇറങ്ങി വരുന്ന അതിദരിദ്രനായ മലയാളിയുടെ ദൈന്യം നിറഞ്ഞ കണ്ണ് കണ്ടിട്ടുണ്ടോ ഉമ്മന്‍ ചാണ്ടി….

  നമ്മള്‍ ഓരോ ഭാരതീയനും ആയിരം വട്ടം ഇത് സ്വയം ചോദിക്കണം..
  വിദേശ ജയിലുകളില്‍ അതി കഠിനമായ യാതനകള്‍ അനുഭവിച്ചു ,..
  ഒരു കത്തെഴുതാണോ മറ്റുള്ളവരെ കാണാനോ പോലും അനുവാദമില്ലാതെ
  തടവറയില്‍ കിടക്കുന്ന ലക്ഷങ്ങള്‍
  അവരുടെ വേദനയുടെ നെഞ്ചില്‍ കയറി നിന്നാവട്ടെ ഈ നമ്മുടെ പ്രതികരണം

 4. കസബും കൂട്ടരും കൊല്ലുമ്പോഴും ദൈവത്തെ വിളിച്ചിരിക്കുമല്ലോ ഷാജഹാന്‍……. ..എന്നിട്ടും ബിരിയാണി തിന്നു കഴിയുന്നു അതാണ്‌ ഇന്ത്യയുടെ നീതി.. ഒരു വിദേശിയുടെ നെഞ്ചത്ത്‌ കയറി ഇരുന്ന് നേടുന്ന അഭിമാനമാല്ലല്ലോ നമുക്ക്‌ വേണ്ടത്.. അവരെ മാന്യമായി നിയമത്തിന്റെ മുന്‍പില്‍ എത്തിച്ചു കൊടുക്കുക.. ഈ ഇറ്റലിക്കാര്‍ക്ക് വേണ്ടി ഹാജരായതും നമ്മുടെ രാമന്‍ പിള്ളയും കൂട്ടരും അല്ലെ.. കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും ഒക്കെ കിട്ടുന്ന നാടല്ലല്ലോ നമ്മുടേത്

  • കര്ധിനാലും തോമാച്ചനും ഇറ്റലി മേലാളന്മാരെ സുഖിപിച്ചതും വായിക്കണേ ചേട്ടാ . ഇതും ഈ രാജ്യതിരുന്നു കൊണ്ടല്ലേ ചെയ്യാന്‍ പറ്റൂ

 5. അല്ലെങ്കിലും നമ്മെ വേണ്ടവര്‍ ആരാണ് ?? തെരെഞ്ഞെടുപ്പടുക്കുംപോള്‍ വോട്ടിനുള്ള ആവശ്യത്തിനപ്പുരം ആര്‍ക്കുവേണം ഈ മന്ഷ്യമക്കളെ ? മതക്കാരനും രാഷ്ട്രക്കാരനും അപ്പത്തിനുള്ള വഴിയാണ് തേടുന്നത്. അവിടെ സായിപ്പിന്റെ വ്ടിക്കുമുന്നുല്‍ ചോരചിതരിമാരിക്കുന്ന കടലിന്റെ മക്കളെ കടലുതന്നെ കാത്തോട്ടെ ….

 6. ലേഖനം നന്നായി,നമ്മുടെ മുഖ്യനോ,സാക്ഷാല്‍ പ്രധാനമന്ത്രിയോ ഇടപെട്ടാല്‍ തന്നെ ഒന്നും സംഭവിക്കില്ല,അതിനുംമേലെയാണല്ലോ ഇറ്റലിക്കാരി അമ്മച്ചി ഉള്ളത്.ഇറ്റലിക്കാരി അമ്മച്ചിയുടെ നമ്മുടെ നാട്ടില്‍ ഇറ്റലിക്കാര്‍ക്കെ എതിരെ ആര്‍ക്കെ എന്തുചെയ്യാന്‍ പറ്റും ?

 7. റോയ് അഗസ്റ്റിന്‍ എന്‍റെ പേര് കണ്ട് എന്നെ കസബിന്‍റെ വക്താവാക്കരുത്.അത്തരമൊരു മനസ്സ് ഇല്ലാത്തത് കൊണ്ട് താങ്കളുമായി ഒരു തര്‍ക്കത്തിനേ ഞാനില്ല.നിങ്ങളന്വേഷിക്കുന്ന ഗണത്തില്‍ പെട്ടവരെ മറ്റെവിടെയെങ്കലും കണ്ടെത്താനായേക്കും…നന്ദി.

  • അയ്യോ പാവം റോയ്!

   റോയ് ക്ക് എന്നാല്‍ ഈ ലോകത്ത് വേറെ ഏതെങ്കിലും രാജ്യത്ത് പോയി
   ഇതേ പോലെ അകാരണമായി ഒരു കുറ്റം ചെയ്തിട്ട് വെറുതെ ഇങ്ങു രക്ഷപെട്ടു പോരാമോ?
   മനുഷ്യനെ വെടി വെക്കണ്ട വെറും ഒരു നായെ വെടി വെച്ചിട്ട് രക്ഷപെടാമോ യു. കെ. ന്നു?
   അപ്പോള്‍ സായിപ്പിന്റെ പട്ടിടെ ജീവനുള്ള വില പോലും താങ്കള്‍ ടെ നോട്ടത്തില്‍
   ആരേം ദ്രോഹിക്കാതെ അധ്വാനിച്ചു ജീവിക്കുന്ന പാവം മലയാളി മല്ത്സ്യ തൊഴിലായിയുടെ
   ജീവന് ഇല്ല അല്ലെ?

 8. shajahan u said it……lekhanam valare nannayii…….but ethukondu onnum nammude naattile politicianmarkku yathoru mattavum varillaa….avarokke politics alla parayunnathu…jathiyudeyum mathathnteyum perilullaa vrthikettaa entho onnu athine enthu perittu vilikkum ennaraiyilaa….pinne matha nethakkanamrum avaru parayunnathu kettu athinoppam thullan vrthiketta kure janavibhagangalum….mathavum viswasavum venam..but athokke namme namayilekku nayikkanayirikkanm….

  @ Roy.:- thankl ethu shajahanodallau chodikkendathu…ask to indian governemnt….neriketta politicinmarodu….thangalude chodyam kettal shajahan anu angien cheyyichathu ennu thonnunnunn,,,,,enthineyum jathiyudeyum mathathinteyum athirvarampukal kondu alakkaruthu…athu nasathilekku matharme nayikku …….

 9. ഈ അച്ചായന്മാരുടെ ദേശഭക്തി സഹിക്കാന്‍ പറ്റുന്നില്ലല്ലോ മിശിഹായേ…
  ഞാന്‍ തീവ്രവാദി മുസ്ലിം അല്ല അല്ല എന്ന് ആണയിട്ടാല്‍ മാത്രമേ ഒരു ഇന്ത്യന്‍ മുസ്ളിമിന് സെക്കുലരായി നിഷ്പക്ഷമായി വിമര്‍ശിക്കാനും ചിന്തിക്കാനും എഴുതാനും ജീവിക്കാനും കഴിയൂ ഈ നാട്ടില്‍….. .

  അച്ചായന്‍ എന്ന് വിശേഷിപ്പിച്ചത് റോയ്‌ അഗസ്റ്റിന്‍ എന്ന പേര് കണ്ടിട്ടാണ്. ഷാജഹാന്‍ എന്നാ പേരിനെ കീറിമുറിച്ചത് കൊണ്ട് മാത്രം മറുപടി ഇടുന്നതാണ്. അല്ലാതെ നിങ്ങള്‍ പറഞ്ഞതില്‍ എന്തെങ്കിലും കഴമ്പുണ്ടെന്ന് തോന്നിയിട്ടല്ല.

 10. പ്രിയ റോയി അഗസ്റ്റിന്‍,
  സമയം കിട്ടുമ്പോള്‍ അരയില്‍ ആരും കാണാതെ കെട്ടിവെച്ചിരിക്കുന്ന കാവിമുണ്ടെടുത്തു തലയില്‍ കെട്ടണം. നാലുപേരു കാണട്ടെ.

 11. Well said shajahan. The kind of consideration and hospitality our poiticians and officials extending to Italians are amazing. Italy could send all their top notch officials to Kochi in no time. Just think about our country. When I was caught by Indonesian police for participating in a meeting related to environment, I tried several times to Indian Embassy in Jakartha. I got the response, sorry we dont have any people to sent. While across the world there were campaigns happening demanding our release even in UNFCCC – Bali conference, those idiots couldnt send out even a press statement either. I was ashamed to be an Indian when I witnessed how my collegues were assisted by their Embassy – Philippines and USA – representatives.

  Not to speak about the attitude of our ‘bada babus’ in the middle east whose job is to protect and support millions working there.
  shibu

  • ഷാജഹാന്‍ കസബിന്റെ പക്ഷക്കാരനാനെന്നു സുഹൃത്തുക്കള്‍ ഉറപ്പിച്ചതെങ്ങനെ എന്ന് എനിക്ക് മനസ്സിലാകുന്നില്ല.. ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ല. പ്രതികാരബുദ്ധിയും നിയമവും രണ്ടാണ് എന്ന് പറയാന്‍ ആഗ്രഹിച്ചു എന്ന് മാത്രം

   • Even i couldn’t find anything wrong in your comment. The italian Govt: is supporting their citizens and that is something missing from our govt: in similar cases. More over untill the court decides about the verdict every body is innocent.

 12. അറബി കപ്പല്‍ വല്ലതുമായിരുന്നെങ്കില്‍ കേരളത്തിലെ 100 പിന്നിട്ട എല്ലാ മുത്തശി {{ (മ,മാ,കേ,ദീ..100 പിന്നിടാത്ത( മം ഇതിലും)}} . പത്രങ്ങളിലൂം ഇങ്ങനെ ഒരു വാര്‍ത്ത പ്രതീക്ഷീക്കാമായിരുന്നു
  “”നടുകടലില്‍ വെച്ച് ഒരു തീവ്രവാദ സംഘടനയ്ക്ക് പണവും ആയുധവും കൈമാറുന്നത് കണ്ടതാണ് മുക്കുവന്‍മാരെ വെടിവെച്ച് കൊല്ലാന്‍ കാരണം”””….ലൌ ജിഹാദ് ,ബൌദ്ധിക ജിഹാദ് തുടങ്ങിയവക്കാണ് ഈ പണം ചെലവഴിക്കുന്നത്.

 13. താങ്കള് മഹത്വവൽകരിച്ച ജോസഫിനേ ഒരു സാഡിസ്റ്റ് മനോരോഗിയായെ എനിക്ക് കാണാൻ പറ്റുകയുള്ളൂ ഷാജഹാൻ!
  കണ്ണിനു പകരം കണ്ണെന്ന് ഇവിടെ വികാരം കൊള്ളുന്ന താങ്കളും കമന്റിയവരും, വിവിധ രാജ്യങ്ങളിൽ തടവിൽകിടക്കുന്ന, പീഡനം അനുഭവിപ്പിക്കുന്ന ഭാരതീയർക്കുവേണ്ടി എന്തു ചെയ്തിട്ടാണ് ഈ പരഞ്ഞതു മുഴുവൻ എന്നറിഞ്ഞാൽ കൊള്ളാം.
  അതോ അവരൊക്കെ എക്കാലവും തടവിൽകിടക്കട്ടെ എന്നാലല്ലെ, ഇനിയും ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ കണ്ണിനു പകരം കണ്ണെന്ന് നിലവിളിക്കാൻ പറ്റുകയുള്ളൂ അല്ലേ!!

 14. നിങ്ങളെ പോലത്തെ മാധ്യമങ്ങളും കവാത്ത് മറക്കുന്നു. ആലഞ്ചേരി പറഞ്ഞത് പോലെ ഒരു മുസ്ലിം നേതാവോ, സി പി എം നേതാവോ ഇത് പറഞ്ഞിരുന്നേകില്‍ വിവാദം എവിടെ എത്തിയെനെ ?
  ആലഞ്ചേരിയുടെ പ്രസ്താവന ഇന്നത്തെ മനോരമ അറിഞ്ഞതെയില്ല ഇതാണ് ഇവിടുത്തെ മുഴുത്ത മാധ്യമധര്‍മം

  • Dear My name is Red: ആലഞ്ചേരിയുടെ ഭാഷ ആവില്ല ഒരിക്കലും താങ്കള്‍ പറഞ്ഞ നേതാക്കള്‍ ഉപയോഗിക്കുക. ഞങ്ങളില്‍ രണ്ട് പേരെ കൊന്നില്ലേ അതിന് കണക്ക്‌ തീര്‍ക്കാതെ അവര്‍ വിടുമോ. ഇത് പ്രകോപനപരമായ രീതിയില്‍ കൈകാര്യം ചെയ്യരുത് എന്ന്‍ ആലഞ്ചേരി പറഞ്ഞതിന് നല്‍കുന്ന വ്യാഖ്യാനങ്ങളാന് നാം പല മാധ്യമങ്ങളിലും കാണുന്നത്. ശുക്കൂറിനെ കുത്തിയവരുടെ ചരമക്കുറിപ്പും ഇപ്പോള്‍ മറുപക്ഷം എഴുതിക്കഴിഞ്ഞു കാണുമല്ലോ. ഇത്തരം പ്രതികരണം പ്രതീക്ഷിക്കുന്നവരെയും കുറ്റം പറയാന്‍ കഴിയില്ല. അതൊക്കെ ഒരു വാസന തന്നെയല്ലേ

 15. @ Nishanth

  അല്ല, നിശാന്തേ, നമുക്കെന്താണ് ചെയ്യാന്‍ കഴിയുക.
  അന്യനാടുകളില്‍ ജയില്‍വാസമനുഷ്ഠിക്കുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടി ഇതെഴുതിയ ഷാജഹാനും വായിച്ച നമുക്കും കമന്റിയവര്‍ക്കുമെല്ലാം എന്താണ് ചെയ്യാനാവുക. ദേശരാഷ്ട്രങ്ങളുടെ ഹയറാര്‍ക്കി മാറ്റിമറിക്കാന്‍ നമുക്ക് ചെയ്യാനാവുന്നത് എന്തൊക്കെയാണ്? അത് ചെയ്തിട്ടെന്താണ്?

  അക്കാര്യത്തില്‍ തീരുമാനമായിട്ടു പോരെ, എന്ത് ചെയ്തെന്ന ചോദ്യം ചോദിക്കലും കമന്റിടാനും വികാരംകൊള്ളാനുമുള്ള
  അവകാശം അനുവദിക്കലും!

  • @ Riyasmuhammad
   .
   അറബ് രാഷ്ട്രങ്ങളിലെ ജനങ്ങള്‍ തന്നെ ഇപ്പോള്‍ വിപ്ലവത്തിന്റെ പാതയില്‍ അല്ലെ. സ്വാതന്ത്ര്യത്തിന്റെ രുചി കിട്ടിക്കഴിഞ്ഞാല്‍ ജനങ്ങളെ വീണ്ടും വിഡ്ഢികളാക്കാന്‍ പറ്റില്ല.. പക്ഷെ ജനാധിപത്യം പോലും ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് മുഖം മിനുക്കാന്‍ മാത്രമേ ഉപകരിക്കുന്നുള്ളൂ എന്നതിന് പാക്കിസ്ഥാന്‍ തന്നെ ഉദാഹരണം.. പൈലറ്റില്ലാത്ത വിമാനങ്ങളെ പേടിച്ചു വേണമല്ലോ അവിടെ ഉറങ്ങാന്‍.

 16. നെഞ്ചില്‍ വെടിയേറ്റ് വീഴുന്നതിന് മുന്പ് ജെലസ്റിനും പിങ്കുവും അവസാനമായി വിളിച്ചത് കര്‍ത്താവേ എന്നു തന്നെയായിരിക്കും, റാംബോയുടെ ശരീരഭാഷയുള്ള മാസ്സിമിലാനോയും സാല്‍വദോര്‍ ഗിരോനും വെടിയുതിര്‍ത്ത് കഴിഞ്ഞ് ഫക്ക് എന്ന് പറഞ്ഞിരിക്കാനോ സാധ്യതയുള്ളൂ..ആരാണ് വാഴ്ത്തപ്പെടേണ്ടവര്‍…അങ്ങ് പറഞ്ഞാലും…………welldone shajahan

 17. I have gone through your column it is something that every proud Indian’s (I don’t mean those who are wearing ‘Khadar’ and selling the prestige of Indians on the foot paths) feeling you shared. When we see the body language of the rulers and bureaucrats on the TV news we have nothing to do but on them. I don’t understand even after long years why they are so vulnerable in front of the white skin. The thing which is embarrassing me is all happen in such a country where without having any evidence our law can put our own citizens for unending process of so called trial. I have to say one thing only that, someone who commits a crime is called criminal and criminals should be treated as per the Cr. P C regardless the complexion of their skin and of course this is not the way. It is shame on you Mr. Manmohan Sing, Mr. Oommen Chandy and all others those who forget the “Kawath” in front of the white skin.

  Sisir balakrishnan

 18. I have gone through your column it is something that every proud Indian’s (I don’t mean those who are wearing ‘Khadar’ and selling the prestige of Indians on the foot paths) feeling you shared. When we see the body language of the rulers and bureaucrats on the TV news we have nothing to do but shame on them. I don’t understand even after long years why they are so vulnerable in front of the white skin. The thing which is embarrassing me is all happen in such a country where without having any evidence our law can put our own citizens for unending process of so called trial. I have to say one thing only that, someone who commits a crime is called criminal and criminals should be treated as per the Cr. P C regardless the complexion of their skin or race or they are from Rome or Vatican and of course this is not the way. It is shame on you Mr. Manmohan Sing, Mr. Oommen Chandy and all others those who forget the “Kawath” in front of the white skin. we people don’t understand that you are here for Vatican or the people of India.

  Sisir Balakrishnan

 19. തന്നോട് ആരെങ്കിലും, അത് വെളുംബനയാലും കരുംബനയാലും, യാചിക്കുനത്തില്‍ ആനന്തം കണ്ടെത്തുന്നത് അപകര്‍ഷത ബോധത്തില്‍നിന്നും ഉടലെടുകുന്ന പ്രതികാര ബുധ്തി എന്നേ പറയാനാകു …താന്‍ സ്വതവേ താന്നവന്‍ അന്നെന്ന ബോധത്താല്‍, വല്ലപ്പോഴും വല്ലവരുടെയും പുറത്തു കുതിര കയറാന്‍ കിട്ടുനത്തില്‍ ആനന്തം കണ്ടെത്തുന്ന മാനസിക രോഗം..അലക്സ്‌ ജോസെഫിന്റെ പെരുമാറ്റം , അയ്യാളുടെ ബലഹീനതയും അല്പതവും ആണ് കാണിക്കുന്നത്…. .അതിനാല്‍ തന്നെ അയ്യാള്‍ ഒരു മാതൃകയാണെന്ന് കരുതുക വയ്യ….

  ഗള്‍ഫിലെ കാടന്‍ നിയമങ്ങള്ക് നമ്മുടെ ആളുകള്‍ വിധേയമാകുന്നത് കൊണ്ട്, നമ്മളും കാടന്‍ നിയമങ്ങള്‍ വിതെസീയരകെതിരെ ഉപയോഗിക്കണം എന്ന് പറയുന്നതിലും യുക്തിയില്ല….നമ്മള്‍ക് മത്രുകയകേണ്ടത്, ഗള്‍ഫന്റെ കാടന്‍ നിയമങ്ങളോ അമേരിക്കയുടെ അവസരവാദ നിലപാടുകളുമല്ല…

  താങ്ങളുടെ ലേഘനത്തില്‍ അകെ യുക്തി സഹമായി തോന്നുന്നത്, നമ്മള്‍ എല്ലാ കുറ്റാരോപിതരോടും ഒരേ പോലെയാണോ പെരുമാറുന്നത് എന്നാ ചോദ്യം മാത്രമാണ്…ആ വ്യത്യാസ്യം രാഷ്ട്രിയ കുട്ടവാളികലോടും , സാമ്പത്തികമായി ഉയര്ന്നവരോടും നമ്മള്‍ കാലാ കാലമായി കന്നിക്കുന്നുമുണ്ട്……അത് മാറേണ്ടത് തന്നെയാണ്. പക്ഷെ താങ്ങള്‍ പറയുന്നപോലെയല്ല വേണ്ടത്…..പകരം എല്ലാവരോടും നമ്മടെ പോലീസും ഭരണകൂടവും ഈ ഇറ്റാലിയന്‍’സഇനോട് കാണിച്ചപോല മനുഷത്വപരമായ പെര്മാട്ടത്തോടെയും അതേസമയം കറക്കശമായ നിലപടോടെയും ആകണം എന്ന് താങ്ങള്‍ എഴുതിയിരുന്നെങ്കില്‍ ?

 20. ASIA/INDIA-Fishermen killed in Kerala: Cardinal Alencherry defends “truth and justice”
  invia articolo printable version preferiti
  Rome (Agenzia Fides) – “Truth and Justice” on the case of the fishermen killed in Kerala on February 15: this is what Cardinal George Alencherry, Major Archbishop of the Syro-malabrese Church, based in Kerala asks for in an interview with Fides.
  The Cardinal today released the following statement to Fides: “I would like to precise my views reported by the news agency “Fides” regarding the incident in which two fishermen were killed in the sea. This event has to be investigated and if there is a culpable action it has to be dealt with legally and the culprits have to be punished. Truth and justice have to be established. What I said the other day parenthetically was that this event shall not become a cause for conflicts and enemity in the communities and between nations. I have no intention to take a mediatory role in the setting of this matter”. (PA) (Agenzia Fides 22/2/2012)

  • @ Bineesh
   കൊല്ലപ്പെട്ടവരെയും കൊലപാതകികളെയും ഒരേ അനുകമ്പയോടെ കാണുന്നതാണ് ക്രിസ്തീയത. അത് കൊണ്ടാണ് ഓസ്ട്രേലിയന്‍ മിഷനറിയെയും മക്കളെയും ചുട്ടുകൊന്നപ്പോള്‍ ക്ഷമിക്കുവാന്‍ അയാളുടെ ഭാര്യക്ക്‌ വരെ കഴിയുന്നതും. ഇനി നയതന്ത്രവിഷയം.
   കസബും കൂട്ടരും നടത്തിയ ഭീകരാക്രമണം ലോകത്തെവിടെ നടന്നാലും അത് യുദ്ധത്തില്‍ കലാശിക്കുമായിരുന്നു. ഇവിടെ അത് ഉണ്ടായില്ല. ഈ സംയമനമാണ് വിവേകം. ഇതിന്റെ അഭാവമാണ് ഇന്ന് ഗള്‍ഫ് മേഖലയില്‍ കാണുന്നതും അനുഭവിക്കുന്നതും. ഇപ്പോഴും പരസ്പരം വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നതും. . പിന്നെ സാമ്പത്തികമായി തരിപ്പണമായി ചെലവ് ചുരുക്കാന്‍ തടവുകാരെ സ്വതന്ത്രരാക്കി വീട്ടില്‍ അയയ്ക്കുന്ന രാജ്യമാണ് ഇറ്റലി. റാംബോ ഒന്നും ആക്കാവുന്ന ഒരു സ്ഥിതി അവിടെ ഇല്ല. ഇവിടെ വല്ല എടിഎമ്മിന്റെ മുന്‍പില്‍ നിര്‍ത്താന്‍ പറ്റും. പക്ഷെ വെടി വെയ്ക്കരുത്. കൊല ചെയ്തവരും പിന്നെ ലേഖകനും. ഈ സംഭവം നടന്നപ്പോള്‍ ആദ്യം സോണിയാഗാന്ധി പിന്നെ ഉമ്മന്‍ചാണ്ടി മനോരമ കര്‍ദിനാള്‍ ഒക്കെ ഇറ്റലിക്കാരുടെ ആളുകള്‍ ആയി.. അതെ സമയം കൊലപാതകത്തിന്റെ ചുരുളഴിക്കുവാന്‍ ഷാജഹാനെ പോലുള്ള ലേഖകര്‍ക്ക് ആകാക്ഷയുമില്ല. മാസ്സിമിലാനോയും സാല്‍വദോര്‍ ഗിരോനും ഉന്നം ഉന്നം പഠിക്കാന്‍ വെടിവെച്ചു എന്ന് വിധിയെഴുതി എന്ന് മാത്രമല്ല തിരക്കഥയും സംഭാഷണവും രചിചു അതാണ്‌:::; “”””നെഞ്ചില്‍ വെടിയേറ്റ് വീഴുന്നതിന് മുന്പ് ജെലസ്റിനും പിങ്കുവും അവസാനമായി വിളിച്ചത് കര്‍ത്താവേ എന്നു തന്നെയായിരിക്കും, റാംബോയുടെ ശരീരഭാഷയുള്ള മാസ്സിമിലാനോയും സാല്‍വദോര്‍ ഗിരോനും വെടിയുതിര്‍ത്ത് കഴിഞ്ഞ് ഫക്ക് എന്ന് പറഞ്ഞിരിക്കാനോ സാധ്യതയുള്ളൂ” . ഇതും വായിച്ചില്ലേ “തൊലിയുടെയും പ്രതാപത്തിന്റെയും മേല്‍വിലാസത്തിന് മേല്‍ പല തലമുറകളുടെ കണ്ണീരുപ്പ് പുരണ്ട താങ്കളുടെ ധാര്‍ഷ്ട്യം ഞാന്‍ ഓര്‍ത്തുവെക്കും, ഇത്തരം സ്വയം ലജ്ജ തോന്നുന്ന കാലങ്ങളിലേക്കുള്ള, കാലം ചെന്ന വീഞ്ഞിനെ പോലെ.”. ഇതെന്താണ്? ഈ മേഖലകളില്‍ ഒക്കെ സൌഖ്യം ലഭിച്ചാല്‍ മാത്രമേ സ്വതന്ത്രമായ മനസ്സോടെ എഴുതാനും ചിന്തിക്കാനും കഴിയൂ..ഇതിന്റെ കൂടിയ രൂപമല്ലേ കസബായി അവതരിക്കുന്നത്

   • Dear Roy… why should you showing up hidden loyalty to Church and Italy……….You can express your view without layer of formality of words. This is india not any other Semitic ruled country, You having this attitude because of Semitic Religion’s attitude. All church is under the rule of Rom and don’t have regional autonomous power. When a common man born and brought up under this umbrella, naturally being loyal to Italy and Church. Cardinal Alenchery also unfortunately not free from this loyalty.Actually, In this context we have to view Mr. Roy’s effort to make up and save Cardinal’s mistake.

    Please understand one more things FIDAL agency is Vatican’s official agency and till now never made apology wiith Cardinal for wrong reporting(Cardnal claiming FIDEL QUATE HIM WRONGLY and apologise with him,) they just re-quated his words again simply.

    Sakshi

 21. @Roy Agustine
  ആലഞ്ചേരി എന്താ പറഞ്ഞത് കേരളത്തിലെ കത്തോലിക്കാ മന്ത്രിമാര്‍ എന്ന്, ഒരു സെക്കുലര്‍ സമൂഹത്തില്‍ കത്തോലിക്കാ മന്ത്രിമാരുണ്ടോ അതൊരു പുതിയ അറിവാണ് ? ഭാഷ ഒന്നുമല്ല പ്രശ്നം ആളുകളുടെ ജാതിയും മതവും തിരിച്ചാണ് ഇവിടെ വിവാദം ഉണ്ടാക്കുന്നത്‌ , ആ കപ്പല്‍ ഒരു ഇസ്ലാം രാജ്യത്ത് നിന്ന് വന്നതായിരുന്നെങ്കില്‍ ലവ് ജിഹാദോ, തീവ്രവാദമോ ബന്ധപ്പെടുത്തി വിവാദം ഉണ്ടാക്കിയേനെ ഇപ്പോള്‍ വായടഞ്ഞു പോയ മനോരമ,
  പിന്നെ വത്തിക്കാന്‍റെ ഔദ്യോഗിക മാധ്യമം ആലഞ്ചേരിയുടെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് പറഞ്ഞാല്‍ മനോരമയും, ദീപികയും വായിക്കുന്നവര്‍ വിശ്വസിക്കുമായിരിക്കും എല്ലാവരും വിശ്വസിക്കില്ല

 22. ഇതെന്തൊരു അവസ്ഥയാണ്?
  ആലഞ്ചേരി പോലും തിരുത്തിപ്പറഞ്ഞ ഇറ്റാലിയന്‍ നാവികരെക്കുറിച്ച് എഴുതാന്‍ പാടില്ലേ
  അതിന് ഷാജഹാന്‍ പേര് മാറ്റണോ.
  കസബ് ചെയ്തതിന് മറുപടി പറയേണോ.
  ആദ്യം സ്വന്തം മതേതരത്വം തെളിയിക്കണോ.
  ഷാജഹാന്‍ തന്നെ തീര്‍ത്തുപറഞ്ഞ കാര്യമാണ്.
  പിന്നെയും അവിടെത്തന്നെ ഇട്ട് വട്ടം കറക്കുന്നത് എന്തിനാണ്.
  റോയ് ആഗസ്റ്റിന് എന്താണ് ഉദ്ദേശ്യം.
  ആരും ഇതിനെക്കുറിച്ചൊന്നുമ പറയരുതെന്നോ.
  ആലഞ്ചേരിമാരെക്കുറിച്ച്പറയരുതെന്നോ.
  മതേതരത്വ സര്‍ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാതെ ഒരാള്‍ക്കും ഒന്നും പറയാന്‍ പാടില്ലെന്നോ.
  നാണക്കേട്!
  കേരളം തന്നെയല്ലേ ഇത്?

 23. ആരുടെ ആണ്‌ നിവരാത്ത വാല്‍ റോയ് അഗസ്റ്റിന്‍ ?!!!!!

 24. അല്ല, ചങ്ങാതിമാരേ,
  നാണമില്ലേ ഇങ്ങനെ മതം പറഞ്ഞ് തല്ലു കൂടാന്‍. കാതലായ ഒരു വിഷയത്തെക്കുറിച്ച ലേഖനവും ചര്‍ച്ചയും അനാവശ്യ വഴക്കിലേക്കു കൊണ്ടുപോവാനുള്ള ബോധപൂര്‍വ ശ്രമം തന്നെയാണ് നടന്നതെന്ന് ഈ കമന്റുകള്‍ ശ്രദ്ധിച്ചാലറിയാം.ഇനിയെങ്കിലും ഇതവസാനിപ്പിക്കണം. പ്രിയപ്പെട്ട നാലാമിടമേ കമന്റ് മോഡറേഷന്‍ എന്നത് ഏട്ടില്‍മാത്രം പോരാ. ഇമ്മാതിരി വൈകൃതങ്ങള്‍ തടയുക തന്നെ വേണം.നാലാമിടം തമ്മില്‍ത്തല്ലാനുള്ള ഇടമാവാതെ നോക്കേണ്ടത് നിങ്ങളാണ്. ഇനിയെങ്കിലും ഇടപെടുക

 25. നാം എത്രത്തോളം മതകീയരായി എന്നു ഓരോ കമന്റും  വീണ്ടും വീണ്ടും നമ്മെ തെര്യപ്പെടുത്തുന്നു.
  കഷ്ടം 

 26. മൗനം കീഴടങ്ങലാണ്…അനീതിക്കെതിരെയുള്ള തീനാവുകള്‍ ഇനിയും ഉയര്‍ന്നിടട്ടെ…കയ്യുയര്‍ത്തി അടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, വാക്കുകളും ചിന്തകളും ചോദ്യങ്ങളും എങ്കിലും ഉയരുന്നുണ്ടല്ലോ…ആശ്വാസം…ഷാജഹാന്‍, മനസ്സുകൊണ്ട് ഒരായിരം തവണ ഈ ഭരണപുരോഹിത “വിശുദ്ധ” സംഘത്തെ അടിച്ചു കഴിഞ്ഞ മലയാളിയുടെ ആശംസകള്‍…

 27. Agree with Shajahan in letter and spirit of the article. The murderers should face the law of the land and the comments made by the Cardinal is un warranted. There should be a Berlin wall between politics & relegion
  “ആണ്ടില്‍ പല തവണ നമ്മുടെ നാട്ടില്‍ പിടിക്കപ്പെടുന്ന പാക്കിസ്ഥാനിയോടും ശ്രിലങ്കക്കാരനോടും മ്യാന്‍മറുകാരനോടും …”

  This is grossly irresponsible statement, Every country maintains a list called : “Enemy States”. As far India is concerned ,Italy does not belong to that list, How can we compare Italy with our neigbour state who is trying to bleed India through terrorism, currency counterfeiting , Plane Hijacking , waging wars like Kargil and support insurgency in kashmir and N.East ???

  The law should take its course , there is no need for any aggressive stand against Italy as they are cooperating with law process of India. The organisations and leaders behind various terror attacks in Indian soil like Lashkar and Hizbul Mujahidheen , zakiur rehman lakhvi ,syed salahuddin are having a free run in our neighbouring country. But still we are trying to improve our relationship with them , and as a land cherishing the ideals of Gandhiji we sould only be proud of that

  • @avishakram -u r again trotting the path of making me a muslim fundamentalist…agree with ur paksithan comment.does Kenya and Myanmar hijack our planes?i was just pointing out that we should treat every culprit in the same manner irrespective of their skin and tribe…and u cant deny me my right to speak up just because i carry a Muslim name….i stand on my own legs…no Ladans and imams,no acharays and rithamabars no pops and cardinals dictate my conscience….thank u

 28. Shajahan,

  I didnt mean any of that, in fact I have watched your reports in Asianet and all of them augured well with journalistic standards. What I had only meant is that, we should not blow this incident out of proportion ,you may agree that sensational journalism can be counter productive especialy in this part of world where there is no clear demarkation between Tabloid and non-Tabloid media.
  In our neighbouring state T.N incidents like what happened to our fisherman is a norm of the day, with Sree Lankan Navy playing the otherside. Media can play a creative role in this issue by awareness campaign about maritime borders and educating the folks about the usage of GPS equipments .
  Thanks & Regards

 29. ഇവിടെ മനുഷ്യനുവേണ്ടി സംസാരിക്കാന്‍ മനുഷ്യനില്ലാതെ പോയല്ലോ? ഹിന്ദുവിന് വേണ്ടി ഹിന്ദുവും ക്രിസ്ത്യന് വേണ്ടി ക്രിസ്ടിഅനും മുസ്ലിമിന് വേണ്ടി മുസ്ലിമും കോണ്‍ഗ്രസിന്‌ വേണ്ടി കോണ്‍ഗ്രസ്സും മാര്‍ക്സിടിനു വേണ്ടി മാര്‍ക്സിസ്റ്റും മാത്രമേ സംസാരിക്കുകയുള്ളൂ…

 30. ഈ കേസിലെ പുതിയ സംഭവവികാസങ്ങള് ചൂണ്ടിക്കാണിക്കുന്നത് ജുഡീഷ്യറിയും ഭരണകൂടവും പുരോഹിതവര്‍ഗവും തമ്മിലുള്ള അവിശുദ്ധബന്ധമാണ്…ജയിലില്‍ വി ഐ പി മുറിയും ട്രീറ്റ്‌മെന്റും…ഫൈവ് സ്റ്റാര്‍ ഇറ്റാലിയന്‍ ഭക്ഷണം…ജയിലിലേക്ക് ഒന്നു കയറാമോ എന്ന് ചോദിച്ചു കെഞ്ചുന്ന പോലീസും…ഇറ്റാലിയന്‍ നയതന്ത്രജ്ഞരുമായി ആവശ്യം പോലെ ചര്‍ച്ച ചെയ്തു തന്ത്രം മെനയാനുള്ള അനുവാദവും…ജുഡീഷ്യറിയെപോലും അവിശ്വസിക്കേണ്ട കാലം…പൊതുജനം ഇനിയാരെ വിശ്വാസത്തിലെടുക്കണം? കലാപത്തിന്‍റെ കാലത്തിനേ ഇവരെ തള്ളിമറിച്ചിടാന് കഴിയൂ എന്ന് ഏതെങ്കിലും അതിവിപ്ലവകാരികള് വിശ്വസിച്ചാല്‍ അവരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല…ഇതാണോ സാമൂഹികനീതിയുടെ കേരള മോഡല്‍ ? ‍ ‍ ‍

 31. Dear Roy… why should you showing up hidden loyalty to Church and Italy……….You can express your view without layer of formality of words. This is india not any other Semitic ruled country, You having this attitude because of Semitic Religion’s attitude. All church is under the rule of Rom and don’t have regional autonomous power. When a common man born and brought up under this umbrella, naturally being loyal to Italy and Church. Cardinal Alenchery also unfortunately not free from this loyalty.Actually, In this context we have to view Mr. Roy’s effort to make up and save Cardinal’s mistake.

  Shajahan….. congrts well done, keep it up your energy level .

 32. നമ്മുടെ രാജ്യാതിര്‍ത്തിയില്‍ അതിക്രമിച്ച് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായി സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ പറയുന്നു. ഇതു കേട്ട് കേരളത്തില്‍ നിന്നും ഹാജരായ അഭിഭാഷകന്‍ നിശ്ശബ്ദത പാലിക്കുന്നു.ഒടുവില്‍ കൊല്ലപ്പെട്ടവര്‍ ഇന്ത്യന്‍ പൌരന്മാരാണെന്ന് കോടതിതന്നെ ഇന്ത്യന്‍ സര്‍ക്കാറിനു വേണ്ടി ഹാജരായ വക്കീലിനെ ഓര്‍മ്മപ്പെടുത്തുന്നു. എന്തൊരു അവസ്ഥയാണിത്.

  ഇറ്റലിയില്‍ ജനിച്ച ശ്രീമതി സോണിയയാണ് കോണ്‍ഗ്രസ്സ് അധ്യക്ഷ എന്നതും ഇറ്റലിയോട് കൂറും വിധേയത്വവുമുള്‍ല പള്ളിക്കാരും അവരുടെ കുഞ്ഞാടുകളും നമ്മുടെ നാട്ടില്‍ ഉണ്ട് എന്നതും ഓര്‍ത്തു പോകുന്നു. എന്തായാലും നെയ്യാറ്റിന്‍‌കര തെരഞ്ഞെടുപ്പ് കഴിയും വരെ ഈ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്നളില്‍ സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ക്കും കേരള്‍ കോണ്‍ഗ്രസ്സുകാര്ക്കും ശുഷ്കാന്തി ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *