ഇറ്റാലിയന്‍ കപ്പലും മാധ്യമ പിത്തലാട്ടവും 

ഓ ബി വാനും ചൂലഴിച്ചിട്ട പോലെ പത്തും പന്ത്രണ്ടും റിപ്പോര്‍ട്ടര്‍മാരും തല്സമയ ചര്ച്ചയും ഒക്കെയായി തകര്ത്തു മുന്നേറുന്ന ചാനലുകളുടെ കാലത്ത് പിടിച്ചു നില്ക്കണ്ടേ ? നാടകീയം ഈ കപ്പല്‍ രാത്രി എന്ന് തലക്കെട്ട്‌. ‘മഞ്ഞണിമാമലയില്‍ നിന്ന് ഒരു മഞ്ഞ ഗൂര്ഖ ‘എന്ന മട്ടിലാണ് കഥയുടെ തുടക്കം .മാധ്യമ പ്രവര്ത്തകര്‍ ബോട്ട് കാത്തുനിന്നതും പിന്നെ ബോട്ടിലേക്ക് കയറിയതും കപ്പല് കണ്ടു അന്ധാളിച്ചതും ഒക്കെ വിശദമായി എഴുതി പിടിപ്പിച്ചിട്ടുണ്ട് – അഭിഭാഷകയായ ഫൌസിയ ജലീല്‍ എഴുതുന്നു

 

 

കല കാലത്തേ അതിജീവിക്കുമെന്നു പറയുന്നത് ചുമ്മാതല്ല .ചെളി തെറിപ്പിച്ചു പാഞ്ഞു പോകുന്ന ബസു നോക്കി എന്തൊരു സ്പീഡ് എന്ന് പറയുന്ന ഭരത് ഗോപിയുടെ കഥാപാത്രം കാലാതിവര്‍ത്തിയായി ഇന്നും ജീവിക്കുന്നു.വയലായ വയലുകളും കായലായ കായലുകളും ക്ഷണ നേരം കൊണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളും ഐ ടി പാര്‍ക്കുകളും  ആയി മാറുന്നത് കണ്ടു വികസന കുതുകികളായ നമ്മള്‍ പറയുന്നു, ഹെന്തൊരു സ്പീഡ് ! നമ്മള്‍ നമ്മളുടെതെന്നും അവര്‍ അവരുടെതെന്നും കരുതിയിരുന്ന ദേശീയപാതയത്രയും ബി ഓ ടികള്‍ വന്നു, പറഞ്ഞ നേരം കൊണ്ട് അവരുടേത് മാത്രമാക്കുന്നത് കണ്ടും നമ്മള്‍ പറയുന്നു, ഹെന്തൊരു സ്പീഡ് !രണ്ടു ഇടാലിയന്‍ സായിപ്പുമാര്‍ തിരക്കഥയും അങ്ങ് കേന്ദ്രത്തീന്നു സംഭാഷണവും രചിച്ചു ,കൊച്ചി സിറ്റി പോലിസ് കമ്മിഷണര്‍ ഭരത് ചന്ദ്രന്‍ ഐ പി എസ് സംവിധാനം ചെയ്തു മാധ്യമങ്ങള്‍ വിതരണതിനെടുത്തു ജനങ്ങളിലേക്കെത്തിച്ച “ഇറ്റാലിയന്‍ കപ്പല്‍” “എന്ന സിനിമ കണ്ടാല്‍ നമ്മളാരും പറഞ്ഞു പോകും, ഹെന്തൊരു സ്പീഡ് !!

ഈ പത്രപ്രവര്‍ത്തനം പത്രപ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍ എന്താണെന്നു പലപ്പോഴും ഈയുള്ളവള്‍ക്ക് മനസ്സിലായിട്ടില്ല. ആരെങ്കിലും പറഞ്ഞു കൊടുക്കുന്ന കഥകള്‍ അതെന്തു പമ്പര വിഡ്ഢിത്തമായാലും അതപ്പാടെ വിഴുങ്ങി കടലാസ്സിലാക്കി തരുന്നതാണോ പത്ര പ്രവര്‍ത്തനം ? അതോ ഏതെങ്കിലും പാവപ്പെട്ടവന്‍ ഒരു പരാതി പറഞ്ഞാല്‍ നൂറു ചോദ്യം ഉന്നയിച്ചു അവന്റെ ഗതി മുട്ടിക്കുന്നതോ? എന്തായാലും ഇങ്ങനെ എന്തര് എന്തൊക്കെയോ ആണ് ഈ ഫോര്‍ത്ത് എസ്റ്റേറ്റ്‌ എന്ന് പറയുന്ന സാധനം . ഇപ്പൊ കുറെ ദിവസമായി കേരള പോലീസിന്റെ വീരേതിഹാസ കഥകള്‍ കഴിഞ്ഞിട്ട് മറ്റൊന്നിനും  സ്ഥലമില്ലതായിരിക്കുന്നു പത്രങ്ങളില്‍ . സംഭവം ഭയങ്കര കോമഡിയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയിലെ മാതൃഭൂമി വായിച്ചാല്‍ ചിരിച്ചു വയറുളുക്കി പോകും. ഇറ്റലിക്ക് മേല്‍ കേരള പോലിസ് നേടിയ വിജയത്തിന്റെ തല്സമയ വിവരണം ,ഒന്നാം പേജ് കൂടാതെ ഒരു മുഴു പേജ് വേറെ.

 

 
ഓ ബി വാനും ചൂലഴിച്ചിട്ട പോലെ പത്തും പന്ത്രണ്ടും റിപ്പോര്‍ട്ടര്‍മാരും തല്സമയ ചര്ച്ചയും ഒക്കെയായി തകര്ത്തു മുന്നേറുന്ന ചാനലുകളുടെ കാലത്ത് പിടിച്ചു നില്ക്കണ്ടേ ? നാടകീയം ഈ കപ്പല്‍ രാത്രി എന്ന് തലക്കെട്ട്‌. ‘മഞ്ഞണിമാമലയില്‍ നിന്ന് ഒരു മഞ്ഞ ഗൂര്ഖ ‘എന്ന മട്ടിലാണ് കഥയുടെ തുടക്കം .മാധ്യമ പ്രവര്ത്തകര്‍ ബോട്ട് കാത്തുനിന്നതും പിന്നെ ബോട്ടിലേക്ക് കയറിയതും കപ്പല് കണ്ടു അന്ധാളിച്ചതും ഒക്കെ വിശദമായി എഴുതി പിടിപ്പിച്ചിട്ടുണ്ട് .ജീന്‍സും  ടീ ഷര്‍ട്ടും  ധരിച്ചു സ്മാര്ട്ട് ‌ ആയി ബോട്ടിലേക്ക് ചാടിക്കയറുന്ന ഭരത് ചന്ദ്രന്‍ ഐ പി എസ്സിന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ തിരക്കിനിടയില്‍ ഈ ലേഖകന് സമയം കിട്ടിക്കാണുമോ എന്തോ ? എന്തായാലും പ്രിത്വിരാജിനോ സുരേഷ് ഗോപിക്കോ ഒക്കെ പഠിക്കുന്ന പോലീസ് കമ്മീഷണറുടെ ജീന്സിന്റെയും ടീ ഷര്‍ട്ടിന്റെയും നിറവും ബ്രാണ്ടും വരെ പത്രക്കാര്ക്ക് കാണാ പാഠം. ഇറ്റലീന്നു വന്ന മരിയ എന്ന പത്രപ്രവര്തകയാണ് മറ്റൊരു ഹൈലൈറ്റ്. മറിയേടെ ഉടുപ്പും നടപ്പും നില്പും ചിരിയും നോട്ടവുമൊക്കെ വിശദമായി എഴുതിപ്പിടിപ്പിച്ചിട്ടുണ്ട് . മരിയ ബോട്ടില്‍ വലിഞ്ഞു കയറിയതും ഇറ്റാലിയന്‍  നാവികരെ നോക്കി ചിരിച്ചതും, ലേഖകന്റെ പകുതി(യിലേറെ) ശ്രദ്ധ മരിയയില്‍ ആയിരുന്നു എന്ന് വേണം കരുതാന്‍ വാര്‍ത്തയായാല്‍  ഇങ്ങനെ വേണം.With all details and nuances .

 

 

ഇതിനിടെ എല്ലാ ദിവസവും ഈ കടലാസുകള്‍ വായിക്കുന്ന ഹൈ റിസ്ക്‌ ഗ്രൂപ്പില്‍ പെട്ട ഒരു വിഭാഗം ഉണ്ടല്ലോ ,ഈ പൊതു ജനം. അവര്‍ വിവരം കെട്ട ചില സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ചു കൊണ്ടിരിക്കും.സംഭവം നടന്നത് ഫെബ്രുവരി പതിനന്ചിനു. കപ്പല്‍ പിറ്റേന്ന് തന്നെ പുറം കടലില്‍ എത്തിച്ചെങ്കിലും സായിപ്പന്മാരെ അറസ്റ്റു ചെയ്തത് നാല് ദിവസം കഴിഞ്ഞ്‌., വിരലടയാള പരിശോധനയടക്കമുള്ള പ്രാഥമികമായ ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയത് പത്താം ദിവസം . ആയുധം കണ്ടെടുക്കുക എന്ന സുപ്രധാനമായ കാര്യം ചെയ്തതും പത്താംദിവസം തന്നെ .എന്ത് കോപ്പിലെ തെളിവാണ് നിങ്ങള്ക്ക് കിട്ടിയത് എന്ന് ചോദിയ്ക്കാന്‍ പോലീസ് ഭക്തി കൊണ്ട് കണ്ണ് മഞ്ഞളിച്ചുപോയവര്ക്ക് എങ്ങനെ കഴിയാന്‍ ? ഒരു കുറ്റകൃത്യം നടന്നാല്‍ സംഭവസ്ഥലം പോലീസ് ബന്ധവസ്സില്‍ ആക്കി മഹസ്സര്‍ തയാറാക്കുക എന്ന പ്രാഥമികമായ കാര്യം ചെയ്തിട്ടുണ്ടോ എന്ന് ചോദിയ്ക്കാന്‍ പത്രപ്രവര്ത്ത്കര്ക്ക് തോന്നാത്തത് എന്ത് കൊണ്ടാണ് ? ചെയ്തിട്ടില്ല എന്നല്ലല്ലോ നമ്മള്‍ മനസ്സിലാക്കുന്നത്‌. കടലില്‍ പോസ്റ്റ്‌ ഇല്ലാത്തതുകൊണ്ടാവും മഹസ്സര്‍ തയ്യാറാക്കാതിരുന്നത് .പോലീസിന്റെ മഹസര്‍ എപ്പോഴും ഒരു പോസ്റ്റില്‍ നിന്നാണ് തുടങ്ങുക എന്ന് കേട്ടിട്ടുണ്ട്. സമീപത്തെ ഒരു പോസ്റ്റില് നിന്നും സംഭവസ്ഥലതെക്കുള്ള ദൂരം ആണ് മഹസരുകളുടെ പൊതുവായ ഒരു ഓപെണിംഗ് ഷോട്ട്. ചാവടിയന്തിരവും പുല കുളിയും കഴിഞ്ഞ്‌ വിരലടയാളം പരിശോധിച്ചാല്‍ എന്ത് തെളിവ് കിട്ടാനാണ്‌ എന്ന് പത്രം വായിക്കുന്ന സാധാരണക്കാര്ക്ക് സംശയം തോന്നുന്നത് ഈ മാധ്യമ ശിന്കങ്ങളുടെ അത്ര വിവരം ഇല്ലാത്തതു കൊണ്ടാവും, നിയമപരമായ നടപടിക്രമങ്ങള്‍ ചെയ്യാന്‍ എന്തൊക്കെയോ തടസ്സം ഉണ്ടെന്നോ ,ഇറ്റാലിയന്‍ പ്രധാന മന്ത്രിയുടെ അനുമതി വേണമെന്നോ ഒക്കെയാണ് തുടക്കം മുതല്‍ പോലിസ് പറഞ്ഞത് .എന്ത് പറഞ്ഞാലും പത്രപ്രവര്ത്തകകര്‍ തൊണ്ട തൊടാതെ വിഴുങ്ങി കൊള്ളൂമെന്നു കേരളത്തില്‍ പോലീസിനേക്കാള്‍ നന്നായി ആര്ക്കാണ് അറിയുക ? ഈ കേസ് ഇന്ത്യന്‍ നിയമം അനുസരിച്ച് കൈ കാര്യം ചെയ്യുമെന്ന് തുടക്കം തന്നെ പ്രഖ്യാപിച്ചിട്ടുള്ള പോലിസിനോടും സര്കാരിനോടും, ഇന്ത്യന്‍ നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ചെയ്യാന്‍ പിന്നെ എന്ത് കൊണ്ട് വൈകുന്നു എന്നും അങ്ങനെ വൈകുന്നത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കില്ലേ എന്നും ഈ ഇന്‍വെസ്ടിഗേടിവ് റിപ്പോര്ട്ടര്‍മാര്‍ ചോദിക്കാത്തത് എന്ത് കൊണ്ടാണ് ? രാജഭക്തി കൊണ്ടോ അതോ ബുദ്ധിശൂന്യത കൊണ്ടോ?

 

 
കോമഡിയുടെ കാര്യത്തില്‍ മനോരമയും ഒട്ടും പിറകിലല്ല . കേരള പോലീസും ഇറ്റലിയും തമ്മിലുള്ള സെലിബ്രിറ്റി മാച്ച് റിപ്പോര്ട്ടു് ചെയ്യുകയാണ്, കപ്പലും തോക്കും കമ്മീഷണരുടെ ടീ ഷര്ട്ടും ഒക്കെ കണ്ടു അന്തം വിട്ട മനോരമ ലേഖകന്‍. ‘ഇറ്റലി നയതന്ത്രത്തില്‍ ഊന്നിയെങ്കിലും ഇന്ത്യക്ക് വ്യക്തമായ ലീഡ് നേടാനായത്രേ.പത്താം ദിവസം പകല്‍ ഒപ്പതിനോപ്പമായിരുന്നു ഇറ്റലി .അന്വേഷണ ഉദ്യോഗസ്ഥരുടെ മേല്‍ക്കൈയ്യില്‍ ഇന്ത്യ ആധിപത്യം സ്ഥാപിച്ചുവെന്നും ലേഖകന്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു .നല്ല ഒന്നാം ക്ലാസ്സ്‌ പത്രപ്രവര്ത്തനം ! ആദ്യമായി ഒരു ഇറ്റാലിയന്‍  കപ്പല്‍ കണ്ടപ്പോഴുള്ള സ്ഥല ജല വിഭ്രാന്തിയാണോ ഇത് ? പക്ഷെ കുറ്റം പറയരുതല്ലോ ,മനോരമക്ക് മാതൃഭൂമിയേക്കാള്‍  കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട് . ഏഴു തോക്ക് പിടിച്ചെടുത്തു എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്ത്ത ‍.ഭരത് ചന്ദ്രന്റെ ഇഷ്ടക്കാര്ക്ക് കൂടുതല്‍ വിവരം കിട്ടുന്നുവെന്ന പരാതി കൊച്ചിയിലെ പത്രക്കാര്ക്ക് പൊതുവേ ഉണ്ടത്രേ .തലേന്ന് കമ്മീഷണര്‍ സാറിന് വേണ്ടി ഒരു ഒരു ഫുള്‍ പേജ് ഡെഡിക്കേറ്റ് ചെയ്തെങ്കിലും മാതൃഭൂമി പിറകിലായിപ്പോയി. മനോരമയില്‍ മറ്റൊരു വിവരം കൂടി ഉണ്ട്. വെടി വെച്ച് എന്ന് കരുതപ്പെടുന്ന തോക്ക് തിരിച്ചറിഞ്ഞത്രേ! ആര്? യെപ്പേ? പരലോകം പൂകിയ രണ്ടു പേരും തിരിച്ചറിയല്‍ പരേഡിനു വന്നതായി കേട്ടില്ല , പിന്നെ, ആ ബോട്ടില്‍ ഉണ്ടായിരുന്ന മറ്റു മല്‍സ്യ തൊഴിലാളികളോ ? വെള്ളം വീഞ്ഞാക്കിയ കര്ത്താവ്‌ വലിയവനല്ലേ , എന്തും സംഭവിക്കാം .ഇക്കാര്യത്തില്‍ അദേഹം ആറഞ്ചേരി പിതാവിന്റെ കൂടെയാണോ, അതോ കൊല്ലപ്പെട്ട രണ്ടു പാവങ്ങളുടെ കൂടെയാണോ എന്ന കാര്യം തീര്ച്ച ഇല്ലെങ്കിലും. തോക്കുകള്‍ പിടിചെടുതെങ്കിലും എന്തോ തിരിമറി നടന്നതായി സംശയം ഉണ്ടെന്നും ഒരു വാചകം ഉണ്ട് മനോരമ വാര്ത്തയില്‍. ,എന്തായാലും വെടി വെക്കാന്‍ ഉപയോഗിച്ച തോക്ക് ,ടിഷ്യു പേപ്പറില്‍ പൊതിഞ്ഞു വേറെ ആരുടെയും വിരലടയാളം ഒന്നും പതിയാതെ കേരള പോലീസിനു വേണ്ടി ഇറ്റാലിയന്‍  നാവികരു തന്നെ ഇത്രയും ദിവസം സൂക്ഷിചിട്ടുണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല .

 

 

ഈ തിരിമറിയെക്കുറിച്ച് സംഭവത്തിന്‌ പിറ്റേന്ന് തന്നെയായിരുന്നു പത്രങ്ങള്‍ സംശയിക്കേണ്ടിയിരുന്നത് എന്ന് ആരെങ്കിലും കരുതുന്നുണ്ടോ ? വെടി വെച്ച തോക്ക് പിറ്റേന്ന് തന്നെ ഏതെങ്കിലും തിമിംഗലത്തിന്റെ വായില്‍ എത്തിക്കാണില്ലേ സാറെ എന്ന് ഭരത് ചന്ദ്രനോട് ഈ പത്രക്കാര്‍ ആദ്യ ദിവസം തന്നെ ചോദിക്കാത്തത് എന്തുകൊണ്ട് എന്നൊക്കെ നിങ്ങള്ക്ക് സംശയം ഉണ്ടോ ? ഇന്ത്യന്‍ നിയമമാണ് ബാധകമാകുക എന്ന നിഗമനത്തില്‍ കപ്പല്‍ കസ്ടടിയില്‍ എടുക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യാന്‍ എന്തായിരുന്നു തടസ്സം ? കപ്പല്‍ ഇന്ത്യയുടെ കടല്‍ അതിര്ത്തിയില്‍ അല്ലായിരുന്നു എന്ന് പിന്നീട് തെളിഞ്ഞാല്‍,അപ്പോള്‍ അതിനനുസൃതമായ കാര്യങ്ങള്‍ ചെയ്‌താല്‍ മതിയല്ലോ ,അങ്ങനെ ചെയ്‌താല്‍ എന്ത് സംഭവിക്കും ? ഇറ്റലി ഇവിടെ ആറ്റം ബോംബ്‌ ഇടുമോ? ഇങ്ങനെ ഒക്കെ പത്രപ്രവര്ത്തആകര്‍ ആലോചിക്കണമെന്നും പോലീസിനോട് ചോദിക്കണമെന്നും ഒക്കെയാണോ നിങ്ങള്‍ വിചാരിക്കുന്നത് ?നിങ്ങള്ക്ക് പത്രപ്രവര്ത്തനത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല ,അത്രതന്നെ!

 

 

ഇനി ഇന്ത്യന്‍ നിയമമാണോ,ഇറ്റാലിയന്‍ നിയമമാണോ ബാധകമാവുക എന്നറിയാന്‍ സേതുരാമയ്യര്‍ വരണോ ? സംഭവം നടന്ന അന്ന് തന്നെ കോസ്റ്റ് ഗാര്ഡ് , കപ്പല്‍ പുറം കടലിലെക്കെത്തിച്ചിരുന്നു .എത്ര നോട്ടിക്കല്‍ മൈല്‍ അകലെ ആയിരുന്നു കപ്പല്‍ എന്ന് അപ്പോള്‍ തന്നെ കണ്ടു പിടിക്കാന്‍ എന്തായിരുന്നു തടസ്സം ? കടല്‍ നിയമങ്ങള്‍ സംബന്ധിച്ച് ഇന്ത്യയും ഇറ്റലിയും ഒപ്പിട്ടിട്ടുള്ള യു എന്‍ കണ്‍വെന്ഷന്‍ അനുസരിച്ച് 12 നോട്ടിക്കല്‍ മൈല്‍ ആണ് ഒരു രാജ്യത്തിന്റെെ കടല്‍ അതിര്ത്തി .അതിനപ്പുരതെക്ക് ഒരു 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലും ഒരു രാജ്യത്തിന്‌ കപ്പല്‍ കസ്ടടിയില്‍ എടുക്കുകയോ കുറ്റം ചെയ്തവരെ അറസ്റ്റു ചെയ്യുകയോ ചെയ്യാമെന്നും യു എന്‍ കണ്‍വെന്ഷന്‍ വ്യക്തമാകിയിട്ടുണ്ട്. സംഭവം നടന്നു മൂന്ന്‍ മണിക്കൂറിനുള്ളില്‍ അവര്‍ കപ്പല്‍ 33 നോട്ടിക്കല്‍ മൈല്‍ ദൂരേക്ക്‌ മാറ്റിയിരുന്നു എന്നാണ് പറയുന്നത് . എങ്കില്‍ പോലും ഈ ഹൈടെക് കാലത്ത് ഇതൊക്കെ കണ്ടു പിടിക്കാന്‍ എന്താണ് ബുദ്ധിമുട്ട്? .അതപ്പോള്‍ തന്നെ കണ്ടു പിടിക്കാവുന്ന കാര്യമല്ലേ ഉള്ളൂ എന്നും സാറന്മാ്ര്ക്ക് ഇതൊന്നും ഒരു പിടിയും ഇല്ലേ എന്നും പത്രപ്രവര്ത്തകകര്‍ പോലീസിനോട് ചോദിക്കാത്തത് എന്ത് കൊണ്ടാണെന്നും നിങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ടോ ? പറഞ്ഞില്ലേ നിങ്ങള്ക്ക് പത്രപ്രവര്ത്തനത്തെ പറ്റി ഒരു പുല്ലും അറിയില്ലെന്ന്

ഈ ഇറ്റാലിയന്‍ ബസും അതില്‍ കയറി കേരള പോലീസും, പിറവം ജയിക്കാന്‍ പുറപ്പെട്ടൊരുങ്ങിയിറങ്ങിയ യു ഡി എഫും ചെളി തെറിപ്പിച്ചു പാഞ്ഞു പോകുന്നത് കണ്ടു ‘ഹെന്തൊരു സ്പീഡ്’ എന്ന് അന്തം വിടുന്ന ഈ ഫോര്ത്ത് എസ്റ്റെട്ടു കാരില്‍ നിന്നും രക്ഷപെടാന്‍ ഒറ്റ വഴിയെ ഉള്ളൂ . എത്ര വില കുറച്ചു തന്നാലും ഈ മുതലൊന്നും വാങ്ങി വായിക്കില്ല എന്ന് തീരുമാനിക്കുക .

6 thoughts on “ഇറ്റാലിയന്‍ കപ്പലും മാധ്യമ പിത്തലാട്ടവും 

 1. ബെസ്റ്റ് കണ്ണാ ബെസ്റ്റ്!
  പത്ര പ്രവര്‍ത്തക ശിന്കങ്ങളുടെ തലയിലേക്ക് ഒരു നാടന്‍ ബോംബര്.
  കോളം കുതിനിരക്കുന്നതിനിടയില്‍ പാവങ്ങള്‍ പലതും മറന്നു പോയതായിരിക്കും. അല്ലെങ്കിലും ദേശഭക്തിയിലും രാജഭക്തിയിലും മനോരമയും മാതൃഭുമിയും തന്നെ മുന്നില്‍.
  അക്കാര്യത്തില്‍ അവരോടു മത്സരിക്കാന്‍ ആരുണ്ടിവിടെ?
  ഇനിയിപ്പോ, ഇറ്റാലിയന്‍ നാവികര്‍ പുഷ്പം പോലെ ”തടവില്‍”നിന്നും ഇറങ്ങി നടന്നാലും ഒരു ചുക്കും സംഭവിക്കില്ലാ. ഭരണകൂടവും പോലീസും പറയുന്നത് വള്ളി പുള്ളി തെറ്റാതെ ഇവരൊക്കെ മാലോകര്‍ക്കെത്തിക്കും. പിന്നെ, പതിയെ അതും വിസ്മൃതിയിലേക്ക്.
  പ്രശ്നങ്ങള്‍ കത്തിച്ചു നിര്‍ത്തുന്നതും വിസ്മൃതിയിലേക്ക് തള്ളുന്നതും മീഡിയ തന്നെ ആണല്ലോ.

 2. ഹ ഹ ഹ..കലക്കി. പക്ഷേ ഒരു സംശയം, പത്ര പ്രവര്ത്തനം എന്താണെന്ന് അറിയാത്ത പത്രപ്രവര്‍ത്തകര്‍ ഭൂരിപക്ഷമുള്ള നമ്മുടെ നാട്ടില്‍ അവര്‍ കാണിക്കുന്നതും, ഛര്‍ദിക്കുന്നതും അപ്പാടെ വിഴുങ്ങുന്നവരും ഭൂരിപക്ഷം ആണെങ്കിലും, യഥാര്‍ഥമായ പത്ര പ്രവര്ത്തനം അറിയുന്നവര്‍ കുറച്ചെങ്കിലും ഉണ്ടാവില്ലെ? അവര്‍ക്കാര്‍ക്കും ഒരു പത്ര സമ്മേളനത്തിലും, ഇത് പോലുള്ള ചോദ്യങ്ങളും, സംശയങ്ങളും ഉണ്ടാവില്ലെ?

  നികേശുമാരുടെയും, ശാനിമാരികളുടെയും ലോകത്ത്, യഥാര്ത്ഥ പത്ര പ്രവര്ത്തനം എന്താണെന്ന്, കാണിക്കാന്‍, എന്നാണാവോ ഒരു സ്വദേശാഭിമാനി ഉയര്‍ന്നു വരിക.. കാത്തിരിക്കാം, എന്നെങ്കിലും വരും, മാറ്റം അനിവാര്യതയാണ് അത് കൊണ്ട് തന്നെ ഈ ചവര് പത്രപ്രവര്‍ത്തകരും ഒരു നാള്‍ തിരശ്ശീലക്ക് പിന്നിലേക്ക് പോകേണ്ടി വരും. ഒരു ജനതക്ക് അവര്‍ അര്‍ഹിക്കുന്ന നേതാക്കന്മാരാണ് ഉണ്ടാവുക എന്നു പറയുന്നത് പോലെ, അവര്‍ അര്‍ഹിക്കുന്ന പത്രവും പത്രക്കാരും ആണ് ഉണ്ടാവുക എന്നു തിരുത്തേണ്ട സമയം ആയി. ലേഖിക ഫൌസിയ ജലീലിന് എല്ലാവിധ ഭാവുകങ്ങളും..

 3. ഗംഭീരം. പത്രപ്രവര്‍ത്തനത്തിനുള്ള പ്രധാന യോഗ്യത സോപ്പ് നന്നായി പതപ്പിക്കാനുള്ള കഴിവാണെന്ന് നിശ്ചയിക്കപ്പെട്ടിട്ട് കാലം കുറെയായല്ലോ!

 4. വാര്‍ത്തയുടെ കേന്ദ്രമാവേണ്ട വസ്തുതകളില്‍ നിന്നു ശ്രദ്ധ തിരിച്ചു മറ്റ് പലതും പൈങ്കിളി നോവല്‍ എഴുതുന്ന പോലെ വര്‍ണ്ണിക്കുന്ന സ്വഭാവം മനോരമയ്ക്ക് പണ്ടേ ഉള്ളതാണ് ഉദാഹരണം: സോണിയ ഗാന്ധി കേരളത്തില്‍ വരുമ്പോള്‍ പിറ്റേന്ന് ഇറങ്ങുന്ന മനോരമ ശ്രദ്ധിച്ചാല്‍ മതിയാവും അവരുടെ സാരിയുടെ കളറ്, അവര് പുട്ട് കഴിച്ചോ കൂടെ പപ്പടം ഉണ്ടായിരുന്നോ ഇതൊക്കെയാവും മനോരമ വാര്‍ത്തയുടെ പ്രധാന ഫോക്കസ് അവരുടെ സ്പീച്ച് എന്തായിരുന്നെന്ന് അറിയണമെങ്കില്‍ വേറെ പത്രം നോക്കണം, ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം മറ്റ് പല വാര്‍ത്തകളുടെയും ഗതി ഇതാണ്
  ഇവനെയൊക്കെ ആരാണോ ജേര്‍ണലിസം പഠിപ്പിച്ചത് ? പൈങ്കിളി നോവലെഴുതുന്നവരെ ന്യൂസ് ഡസ്ക്കിലേക്കും സബ് എഡിറ്റര്‍മാരെ നോവല്‍ എഴുത്തിലേക്കും മാറ്റി നിയമിച്ചാല്‍ നന്നായിരുന്നു

 5. fawsiyaaa…super…!! Sathyamayittum njaan chindichu poyi… Endey daasa enikee chodyam munpe thonaanjathu….

 6. സംഭവം ഒരിക്കലും തിരിയാത്ത മാതിരി എഴിതിപ്പിടിപ്പിക്കണമെന്ന ആരുടെയോ തിട്ടൂരം ഈ പത്രങ്ങള്‍ നടപ്പാക്കുകയായിരുന്നോ, അതോ ‘തിരിഞ്ഞതോ’?

Leave a Reply

Your email address will not be published. Required fields are marked *