കടുകോളം ചെറുതായൊരിടം കടലോളം വലുതാവുന്ന വിധം

സന്തോഷമുണ്ട്. വിപുലമായ ഈ ഇന്റര്‍നെറ്റു ലോകത്തിന്റെ ദൂരവും സമയവും കൈപ്പിടിയിലൊതുക്കിയ തിരിച്ചറിവുകളില്‍. ഇന്ത്യയില്‍ ഒരു കുഞ്ഞു സ്ഥലത്തു ഞാനിരിക്കുന്നു എന്ന ബോധത്തിന്റെ ചെറുതാകലില്‍നിന്നു എന്നെ ഇന്റര്‍നെറ്റ് മുക്തയാക്കുന്നു-മുകില്‍ എന്ന പേരില്‍ എഴുതുന്ന ബ്ലോഗര്‍ സതി ദേവി അറയ്ക്കല്‍ എഴുതുന്നു

 

 

ജീവിതം ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നല്ല, ഇഴുകിച്ചേര്‍ന്നിരിക്കുന്നു എന്നാണു പറയേണ്ടത്. ഔദ്യോഗികമാവട്ടെ, വ്യക്തിപരമാവട്ടെ, പ്രഭാതത്തില്‍ ഉണര്‍ന്നു ഓഫീസിലേക്കുള്ള ഓട്ടം ചെന്നു നില്ക്കുന്നതു സ്വന്തം സീറ്റിലെ കമ്പ്യൂട്ടറിനു മുമ്പിലാണു. ഓഫീസ് മെയിലുകള്‍ രണ്ടു അക്കൌണ്ടില്‍ ഗൂഗിള്‍ ക്രോമില് തുറന്നു വയ്ക്കുമ്പോള്‍ തന്നെ, സ്വന്തം അക്കൌണ്ട് ഇന്റര്‍നെറ്റ് എക്സ്പ്ലോററിലും തുറന്നു വയ്ക്കുന്നു.

സതി ദേവി

ഓഫീസു കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടെ, ഇടയ്ക്കു സ്വന്തം അക്കൌണ്ടും ഒരാശ്വാസം പോലെ മുന്നിലിരിക്കുന്നു. ഒന്നൊന്നായി പ്രത്യക്ഷപ്പെടുന്ന ‘മലയാള കവിത’യിലെ കവിതകള്‍, ബ്ലോഗു പോസ്റുകള്‍, പ്രിയപ്പെട്ടവരുടെ മെസ്സേജുകള്‍, ഇടയ്ക്കെത്തുന്ന പ്രിയ ചാറ്റുകാര്‍. ഔദ്യോഗിക സമ്മര്‍ദ്ദം അല്ലെങ്കില്‍ ദൈനംദിന ജീവിത സമ്മര്‍ദ്ദം താങ്ങി നിര്‍ത്തുന്ന എന്റെ സ്പോഞ്ചു പാഡാണത്.

പ്രിയപ്പെട്ടവര്‍ എന്നു പറയാനാവാത്ത ആരും ബ്ലോഗുകള്‍ വഴിയോ അല്ലാതെയോ അവിടെ എത്തിച്ചേരുന്നില്ല. സ്നേഹത്തോടെ, സൌഹാര്‍ദ്ദത്തോടെ, ബഹുമാനത്തോടെ ഞാന്‍ കാണുന്ന ഈ ലോകം, തിരിച്ചും അതേ അളവില് അല്ലെങ്കില് അതില്‍ കൂടുതലായി സ്നേഹവും സന്തോഷവും ബഹുമാനവും നല്കി എന്നെ സന്തോഷിപ്പിക്കുന്നു. സമയക്കുറവു മൂലം ഫേസ് ബുക്കില്‍ അധികം സമയം ചെലവഴിക്കുന്നില്ലെങ്കിലും, അതു നല്കുന്ന അറിവിന്റെ, വ്യക്തിപരമായ കാഴ്ചപ്പാടുകളുടെ സുന്ദരലോകവും നല്ല സൌഹൃദങ്ങളും കാണാതെ പോകുന്നില്ല.

 

 

ചാറ്റിംഗും ഫേസ്ബുക്കും എല്ലാം ചേര്‍ന്നു നല്കുന്ന ഈ ഇന്റര്‍നെറ്റു ലോകത്തില്‍ അല്‍പമൊക്കെ അസ്വസ്ഥതകളുണ്ടാക്കാവുന്ന സൂചനകളും വരുന്നു, ഇടയ്ക്കു വല്ലപ്പോഴും. സ്വന്തം ജീവിത വീക്ഷണം പ്രപഞ്ചത്തിലെ അനന്തകോടി ജീവികളില്‍ ഒരു വെറും ജീവിയും, ഏതു നിമിഷവും മരിച്ചു പുഴുക്കള്‍ക്കു ഭക്ഷണമാകാവുന്ന ഒരു വെറും പുഴുവും ആണെന്ന 24 കാരറ്റ് ബോധം, കാര്യങ്ങളെ ലളിതമായി കാണാന്‍ എപ്പോഴും കൂടെ നടക്കുന്ന ഒരുള്‍ക്കണ്ണ്, ജീവിതത്തെ, ആശയവിനിമയങ്ങളെ സങ്കീര്‍ണ്ണമാക്കാതെ മനുഷ്യസ്നേഹത്തിന്റെ നല്ല അളവുകോലില്‍ സൂക്ഷിക്കുന്നു. അതുകൊണ്ടു പ്രിയപ്പെട്ടവര്‍ എന്ന പരിധിയിലേക്കു വളരെ വേഗം എല്ലാവരും കടക്കുകയും പിന്നീടു അവര്‍ ആ പരിധി ഭേദിച്ചു പുറത്തു പോകാതിരിക്കുകയും ചെയ്യുന്നു.

സന്തോഷമുണ്ട്. വിപുലമായ ഈ ഇന്റര്‍നെറ്റു ലോകത്തിന്റെ ദൂരവും സമയവും കൈപ്പിടിയിലൊതുക്കിയ തിരിച്ചറിവുകളില്‍. ഇന്ത്യയില്‍ ഒരു കുഞ്ഞു സ്ഥലത്തു ഞാനിരിക്കുന്നു എന്ന ബോധത്തിന്റെ ചെറുതാകലില്‍നിന്നു എന്നെ ഇന്റര്‍നെറ്റ് മുക്തയാക്കുന്നു.

വനിതാ ദിന സ്പെഷ്യല്‍ പാക്കേജ്
പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍
കൂടുതല്‍ കുറിപ്പുകള്‍

 

വനിതാ ദിനം കഴിഞ്ഞാല്‍…?
പ്രഭാ സക്കറിയാസ് എഴുതുന്നു

സര്‍ഗാത്മകമാവട്ടെ, സൈബര്‍ ഇടങ്ങള്‍
ഡോ. ശ്രീലതാ വര്‍മ സംസാരിക്കുന്നു

ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍
സീന ആന്റണി എഴുതുന്നു

കീബോര്‍ഡില്‍ എന്റെ നിലാനടത്തങ്ങള്‍
സ്മിതാ മീനാക്ഷി എഴുതുന്നു

കടുകോളം ചെറുതായൊരിടം കടലോളം വലുതാവുന്ന വിധം
സതി ദേവി അറയ്ക്കല്‍ എഴുതുന്നു

ബസ്സിനും ബെല്ലിനുമപ്പുറം ചില സഞ്ചാര വഴികള്‍
സിന്ധു കെ. വി എഴുതുന്നു

ഇന്‍ബോക്സിലെ മഴ!
സാവിത്രി ടി എം എഴുതുന്നു

Leave a Reply

Your email address will not be published. Required fields are marked *