ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍

ഒരു കുന്നിന്റെ മുകളില്‍ കയറി നിന്ന്, ‘ഞാനൊരു പെണ്ണാണ്, ഇതെന്റെ ശരീരമാണ്, ഇതെന്റെയും കൂടെ ലോകമാണ്’ എന്നുറക്കെ പറയുന്ന സുഖമാണ് ഓണ്‍ലൈന്‍ ഇടങ്ങളിലെ കുത്തിക്കുറിക്കലുകളും പങ്കുവയ്ക്കലുകളും എനിക്ക് നല്‍കുന്നത്. ഞാനൊരു നിശാചരിയാണ് . നേരം കെട്ട നേരങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നവള്‍ ! സൈബര്‍ വഴികളിലും അങ്ങനെ തന്നെ. നഗരങ്ങളിലെ രാത്രിവഴികളെപ്പോലെ സൈബര്‍ ലോകത്തിലെ രാവഴികളിലൂടെ പാറിപ്പറന്നു നടക്കാനാണ് എനിക്കിഷ്ടം! ജോലി കഴിഞ്ഞു തിരിച്ചെത്തുന്ന രാത്രിയുടെ രണ്ടാം യാമത്തില്‍ തുടങ്ങുന്നു എന്‍റെ ഓണ്‍ലൈന്‍ അങ്കം വെട്ടലുകള്‍ ! ചാറ്റ് ബോക്സില്‍ ഒളിച്ചിരുന്ന് ഒരു അദൃശ്യ ജീവിയായി ഈ അദൃശ്യ ലോകത്ത് ഒഴുകി നടക്കാം! ഭൂമിയിലെ കസര്‍ത്തുകള്‍ നോക്കി മേഘങ്ങള്‍ക്ക് ഇടയിലൂടെ ഒഴുകി നടക്കാം-മാധ്യമ പ്രവര്‍ത്തകയായ സീന ആന്റണി എഴുതുന്നു

 

 

ഡിഗ്രി കാലത്താണ്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ രണ്ട് മൂന്ന് ചേച്ചിമാരെ കാണാം. കറുത്ത വസ്ത്രം ധരിച്ചു നില്‍ക്കുന്ന അവരുടെ കൈകളില്‍ ചില പോസ്റ്ററുകളുണ്ടാവും. പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്കും കൂടിയുള്ളതാണ് എന്ന് എഴുതിവെച്ച പോസ്റ്ററുകള്‍. പതിവായി കാണുമായിരുന്നെങ്കിലും ആ കൂട്ടത്തെ പരിചയപ്പെടുന്നത് പിന്നീടാണ്. ഒരുമിച്ചിരിക്കാനും സംസാരിക്കാനും കൂട്ട് കൂടാനും തര്‍ക്കിക്കാനും ഒരിടം വേണമെന്ന ബോധം വന്നതിനു ശേഷം. നേരെ പറയാനുള്ള കാര്യങ്ങള്‍ നേരെ തന്നെ പറയണം. ഉറക്കെ പറയാനുള്ളത് ഉറക്കെയും! അങ്ങനെയുള്ള ഒരു ഇടത്തിന്റെ അതിരുകള്‍ ‘ഭൂലോകം’ കടന്ന് ഇപ്പോള്‍ ‘ബൂലോകം’ വരെയെത്തി നില്‍ക്കുന്നു.

സീന ആന്റണി

ഒരു കുന്നിന്റെ മുകളില്‍ കയറി നിന്ന്, ‘ഞാനൊരു പെണ്ണാണ്, ഇതെന്റെ ശരീരമാണ്, ഇതെന്റെയും കൂടെ ലോകമാണ്’ എന്നുറക്കെ പറയുന്ന സുഖമാണ് ഓണ്‍ലൈന്‍ ഇടങ്ങളിലെ കുത്തിക്കുറിക്കലുകളും പങ്കുവയ്ക്കലുകളും എനിക്ക് നല്‍കുന്നത്. ഞാനൊരു നിശാചരിയാണ് . നേരം കെട്ട നേരങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നവള്‍ ! സൈബര്‍ വഴികളിലും അങ്ങനെ തന്നെ. നഗരങ്ങളിലെ രാത്രിവഴികളെപ്പോലെ സൈബര്‍ ലോകത്തിലെ രാവഴികളിലൂടെ പാറിപ്പറന്നു നടക്കാനാണ് എനിക്കിഷ്ടം! ജോലി കഴിഞ്ഞു തിരിച്ചെത്തുന്ന രാത്രിയുടെ രണ്ടാം യാമത്തില്‍ തുടങ്ങുന്നു എന്‍റെ ഓണ്‍ലൈന്‍ അങ്കം വെട്ടലുകള്‍ ! ചാറ്റ് ബോക്സില്‍ ഒളിച്ചിരുന്ന് ഒരു അദൃശ്യ ജീവിയായി ഈ അദൃശ്യ ലോകത്ത് ഒഴുകി നടക്കാം! ഭൂമിയിലെ കസര്‍ത്തുകള്‍ നോക്കി മേഘങ്ങള്‍ക്ക് ഇടയിലൂടെ ഒഴുകി നടക്കാം.

കവിതയും കഥയും തമാശയും മാത്രമല്ല രാഷ്ട്രീയവും സമരങ്ങളും അതിജീവനുമെല്ലാം ഇവിടെ വിഷയങ്ങളാണ്. ഇത്തരം വിഷയങ്ങളിലുള്ള നിലപാടുകളും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പങ്കു വയ്ക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞെത്തുന്ന കൂട്ടായ്മകളിലൂടെയാണ് ഈ ‘അയഥാര്‍ത്ഥ’ ലോകത്തിന്റെ സാധ്യതകള്‍ തുറക്കുന്നത്.

കഴിഞ്ഞ വര്‍ഷം, തെസ്നി ബാനുവിന് നേരെ അക്രമം ഉണ്ടായപ്പോള്‍ അതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ ഏറ്റവും മുന്നില്‍ ഉണ്ടായത് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ആയിരുന്നു. സദാചാര പോലീസ് അവര്‍ക്ക് നേരെ അഴിച്ചു വിട്ട ആരോപണങ്ങളുടെ മുനയൊടിക്കാന്‍ ഇത്തരം ഓണ്‍ലൈന്‍ കൂട്ടങ്ങള്‍ വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടു നിരവധി കൂടിച്ചേരലുകള്‍ നടന്നു. ഇതൊന്നും ഒരു പ്രത്യേക സംഘടനയുടെ പിന്‍ബലത്തോടെ ആയിരുന്നില്ല. ഓണ്‍ലൈന്‍ ഇടത്തിലെ അവരുടെ പങ്ക് വയ്ക്കലുകളുടെ വെളിച്ചത്തില്‍ അവരെ അറിഞ്ഞ കൂട്ടുകാരുടെ പിന്തുണ മാത്രമായിരുന്നു അത്തരം കൂടിച്ചേരലുകളുടെ കൈമുതല്‍.

പൊതു സമൂഹത്തില്‍ പെട്ടന്ന് അസ്വീകാര്യമായി തോന്നുന്ന നിലപാടുകളും അഭിപ്രായങ്ങളും ഈ ഓണ്‍ലൈന്‍ ഇടത്തില്‍ സ്വീകാര്യത നേടുന്നത് വളരെ പെട്ടന്നാണ്. അതുകൊണ്ട് തന്നെ, നിരവധി പെണ്‍കുട്ടികള്‍ / സ്ത്രീകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പോലുള്ള ഇടങ്ങളെ തങ്ങളുടെ സ്വാതന്ത്യ്ര പ്രഖ്യാപനത്തിന്റെ വേദികളാക്കി മാറ്റുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. എന്‍റെ പരിമിതമായ സൌഹൃദത്തിന്റെ വട്ടങ്ങളില്‍ തന്നെ എത്രയോ പേര്‍ !

 

 

പെണ്ണ് എന്ന കാഴ്ചയുടെ സ്ഥിരം ചട്ടക്കൂടുകളെ പൊളിച്ചെഴുതുന്ന ചിത്രങ്ങള്‍ അപ്ലോഡ് ചെയത് അമ്പരപ്പിക്കുകയും സ്ഥിരം കാഴ്ച വട്ടങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന കനി കുസൃതിയും ഗാര്‍ഗിയും ചില ഉദാഹരണങ്ങള്‍ മാത്രം. സ്റാറ്റസ് അപ്ഡേറ്റുകള്‍ കൊണ്ടു ഞെട്ടിക്കുന്ന കുഞ്ഞിലയും വ്യത്യസ്തമായ വായനാനുഭവത്തിലേക്ക് കൊണ്ടു പോകുന്ന മായ ഇന്മയയും മെഹ് നാര രോഷ്നിനും ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഇടങ്ങളെ വളരെ കൃത്യമായി ഉപയോഗിക്കുന്നവരാണ്. വിശാലമായ ഈ സൈബര്‍ ലോകത്തിലെ ഇങ്ങനെയുള്ള പെണ്ണടയാളപ്പെടുത്തലുകള്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ടതുണ്ട്. അവിടെ പ്രായം, തൊഴില്‍ , വിദ്യാഭ്യാസം ഒന്നും മാനദണ്ഡങ്ങളായി വരുന്നില്ല. പങ്കു വയ്ക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ആരുടേയും മുഖം നോക്കാതെ പറയാം. ഈ ഇടം നല്‍കുന്ന ദൃശ്യപരമായ അദൃശ്യത കൊണ്ടു തന്നെ വളരെ ക്രിയാത്മകമായ പെണ്ണിടപെടലുകള്‍ ഇത്തരം കൂട്ടായ്മകളില്‍ സജീവമാണ്.

സ്നേഹിക്കാനും പ്രണയിക്കാനും മാത്രമല്ല കലഹിക്കാനും തര്‍ക്കിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനുമൊക്കെ ഇത്തരം ഇടങ്ങള്‍ തുറന്നു വയ്ക്കുന്ന സാധ്യതകള്‍ വളരെ വലുതാണ്. ഒരു കൊച്ചു മുറിയുടെ ചുമരുകള്‍ക്കുള്ളില്‍ ഇരുന്നു വലിയ ലോകത്തിന്റെ വിശാലതയിലേക്ക് കണ്ണു നട്ടിരിക്കുന്ന അനുഭവം. എന്റെ ശീലങ്ങളെയും കാഴ്ചപ്പാടുകളെയും ഇഷ്ടങ്ങളെയുമൊക്കെ ഒരുമിച്ചു ചേര്‍ത്ത് വച്ച ഒരു സൈബര്‍ കൂട്.

ഇവിടെ ഞാനൊരിക്കലും ഒറ്റക്കാവുന്നില്ല. മഴയറിയാനും നിലാവറിയാനും കൂടെ പോരുന്നുണ്ടോ എന്ന് ചോദിക്കുമ്പോഴും, ആണവ പദ്ധതിക്കെതിരായി സൈക്കിളില്‍ കേരളം ചുറ്റാന്‍ കൂടുന്നുണ്ടോ എന്ന് അന്വേഷിക്കുമ്പോഴും നല്ല സിനിമകള്‍ കാണാന്‍ അവസരമുള്ള ചലച്ചിത്ര മേളകളിലേക്ക് ക്ഷണിക്കുമ്പോഴും കൂടെ നില്‍ക്കാനും പ്രതികരിക്കാനും പങ്കെടുത്തു വിജയിപ്പിക്കാനും ഓണ്‍ലൈന്‍ ഇടങ്ങളിലെ കൂട്ടുകാരും ഇവിടെ നടക്കുന്ന ചര്‍ച്ചകളും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.

ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ, നിലപാടുകള്‍ വ്യക്തമാക്കി കൊണ്ടുള്ള പോസ്ററുകള്‍ ഉയര്‍ത്തി പിടിച്ച് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നിന്നിരുന്ന പെണ്‍കൂട്ടത്തിന്റെ മറ്റൊരു രൂപമായി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ചുമരെഴുത്തുകളും പങ്കുവയ്ക്കലുകളും വളര്‍ന്നിരിക്കുന്നു. സൈബര്‍ ചുവരുകളില്‍ നിന്ന് ഇത്തരം എഴുത്തുകളും ഇടപെടലുകളും വലിയ ലോകത്തിന്റെ വഴികളെ അമ്പരപ്പിക്കുന്ന കാലം അതിവിദൂരമല.

വനിതാ ദിന സ്പെഷ്യ പാക്കേജ്
പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍
കൂടുതല്‍ കുറിപ്പുകള്‍

 

വനിതാ ദിനം കഴിഞ്ഞാല്‍…?
പ്രഭാ സക്കറിയാസ് എഴുതുന്നു

സര്‍ഗാത്മകമാവട്ടെ, സൈബര്‍ ഇടങ്ങള്‍
ഡോ. ശ്രീലതാ വര്‍മ സംസാരിക്കുന്നു

ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍
സീന ആന്റണി എഴുതുന്നു

കീബോര്‍ഡില്‍ എന്റെ നിലാനടത്തങ്ങള്‍
സ്മിതാ മീനാക്ഷി എഴുതുന്നു

കടുകോളം ചെറുതായൊരിടം കടലോളം വലുതാവുന്ന വിധം
സതി ദേവി അറയ്ക്കല്‍ എഴുതുന്നു

ബസ്സിനും ബെല്ലിനുമപ്പുറം ചില സഞ്ചാര വഴികള്‍
സിന്ധു കെ. വി എഴുതുന്നു

ഇന്‍ബോക്സിലെ മഴ!
സാവിത്രി ടി എം എഴുതുന്നു

8 thoughts on “ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍

 1. സീന, ഓര്‍മ്മയുണ്ടോ ഒന്നാം വര്‍ഷ ഡിഗ്രി ഇംഗ്ലീഷ് ക്ലാസ്സില്‍, ധന്യ മിസ്സാണെന്ന് തോന്നുന്നു, നിങ്ങളില്‍ ആരൊക്കെ ഫെമിനിസ്റ്റുകള്‍ ആണെന്ന് ചോദിച്ചതും, അതിനു കിട്ടിയ കമന്റുകളും. ഞാന്‍, ശ്രുതി, താന്‍ ഒക്കെ കൈ പൊക്കി എന്നാണ് ഓര്‍മ.

  പിന്നെ രണ്ടാം വര്‍ഷം, കോളേജ് മാഗസിനില്‍ ആരോ എഴുതിയ ഒരു ലേഖനത്തില്‍, ക്ലോണിംഗ് മതി, ആണുങ്ങള്‍ വേണ്ട എന്നാ ലേഖനത്തിന്റെ രചയിതാവ് ഞാനാണ്‌, അതുകൊണ്ട് ഞാന്‍ ഒരു ഒന്നൊന്നര പുരുഷ വിധ്വേഷി എന്ന് ഒക്കെ പിന്നീട് കേട്ട്.

  you are right, virtual world gives you a better sky, a better place to dream on….

  • ഹായ് നിത

   Happy Womens Day’

   ”ക്ലോണിംഗ് മതി, ആണുങ്ങള്‍ വേണ്ട ” എന്ന ലേഖനം ഞാന്‍ വായിച്ചിട്ടില്ല രചിതാവ് താന്‍ ആണ് എന്ന് പറഞ്ഞത്‌ കൊണ്ട് ചുമ്മാ ഒരു സംശയം ചോതിക്കട്ടെ ക്ലോണിങ്ങിലൂടെ ജനിക്കുന്നത് ആണ്‍ കുട്ടി ആണ് എങ്കില്‍ എന്ത് ചെയ്യും ?

   • that article was not by me :)… it was written by some one else.. .. but many assumed that authorship was mine…..

 2. ഹായ് സീന
  ‘Happy Womens Day’
  കൊള്ളാം നന്നായിട്ടുണ്ട് ലേഖനം
  ആചരിക്കാന്‍ എല്ലാര്‍ക്കും ദിനങ്ങള്‍ പക്ഷെ ദിനാചരങ്ങള്‍ക്കപ്പുറം ആച്ചരിക്കുന്നവര്‍ പോലും മറന്നു പോകുന്നു എന്നതാണ് സത്യം സീന പറഞ്ഞത്‌ ശെരിയാണ് യുക്തിക്കി ശേരി എന്ന് തോനുന്നത് ഉറക്കെ പറയാന്‍ ഈ സൈബര്‍ ലോകത്തോളം വലിയ ഇടം ഇല്ല അത് ആണിനും പെണ്ണിനും കേള്‍ക്കാനും പ്രതികരിക്കാനും പ്രോത്സാഹിപ്പിക്കാനും ഒക്കെ ഇത്ര ആളുകള്‍ ഉള്ളയിടം വേറെ എവിടെ ?

  ആശംസകള്‍ …

 3. ingane abhiparayangal maathram pangu vekan vendi alla onlinil (purushanayalum sthree ayalum) neram ketta nerath nishachariyayi, vishabdamayi, Adrishyayai (adrishyanayi) irikunnath. ethrayethra kudumbangal aanu… thakarnnath…

  • നേരം കേട്ട നേരം എന്നൊന്നില്ല ദേവദാസ്‌ എല്ലാ നേരവും നല്ലത് തന്നെ പിന്നെ കുടുംബബന്ധങ്ങള്‍ തകരുന്നത് ബന്ധങ്ങളുടെ അടിത്തറ ശക്തമാല്ലാതത് കൊണ്ടാണ്

 4. സീന, മനസ്സില്‍ തൊടുന്ന എഴുത്താണ് സീനയുടെത്..തുടരെ എഴുതൂ …

Leave a Reply

Your email address will not be published. Required fields are marked *