ബസ്സിനും ബെല്ലിനുമപ്പുറം ചില സഞ്ചാര വഴികള്‍

ബസ്സിനും ബെല്ലിനുമിടയില്‍ ഓടിത്തീരുന്ന പകലുകള്‍. ക്ഷീണം കവര്‍ന്നെടുക്കുന്ന രാത്രികള്‍. അല്പസമയം ആശ്വസിക്കാന്‍ എന്റെ മുറിപോലെ തന്നെ ഞാനുപയോഗിക്കുന്ന എഴുത്തിടങ്ങളുമുണ്ട്. അവിടെ എന്നെ ഏറ്റവുമാകര്‍ഷിക്കുന്നത് ഒരേ ചിന്താഗതിയുള്ള ഒരു പറ്റം സുഹൃത്തുക്കളുമായുള്ള ചങ്ങാത്തമാണ്. ഞങ്ങള്‍ക്ക് വളരെ വേഗം പരസ്പരം മനസ്സിലാകുന്നു. അവരില്‍ പലരും തങ്ങളുടെ ഈ വെര്‍ച്വല്‍ ജീവിതം വളരെ ക്രിയാത്മകമായി ഉപയോഗിക്കുന്നവരാണ്-അധ്യാപികയായ സിന്ധു കെ. വി എഴുതുന്നു

 

 

കോളേജില്‍ പുതിയ സെമസ്റര്‍ ക്ലാസ്സ് തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സിലബസിലുള്ള പുസ്തകങ്ങളില്‍ പലതും കിട്ടാനുണ്ട്. ജ്യോതിഭായ് പരിയാടത്തിന്റെ ‘മയിലമ്മ’ അന്വേഷിച്ച് ബുക്സ്റാളുകളിലെല്ലാം കയറിയിറങ്ങി. പുസ്തകം ഔട്ട് ഓഫ് പ്രിന്റ്!

സിന്ധു കെ. വി

എന്നാല്‍, ആശങ്ക നീണ്ടു നിന്നില്ല. ഒരു സുഹൃത്ത് സഹായിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ പുസ്തകം കയ്യിലെത്തി. സോഷ്യല്‍ നെറ്റ് വര്‍ക് സൈറ്റുകളില്‍ സജീവമായി ഇടപെടുന്ന ജ്യോതിഭായിയില്‍ നിന്നു നേരിട്ട് പുസ്തകം സംഘടിപ്പിച്ച് തരികയായിരുന്നു.

ഒരു അധ്യാപിക എന്ന നിലയില്‍ ഇത്തരം കൂട്ടായ്മകള്‍ എനിക്ക് ഒരു റഫറന്‍സ് മേഖല കൂടിയാണ്. എഴുത്തുകാരുമായി നേരിട്ട് നടത്തുന്ന സംവാദത്തിനു ശേഷമുള്ള ക്ലാസ് തികച്ചും വ്യത്യസ്തമായ അനുഭവമാണ്. പല ടോപ്പിക്കുകളിലും ഉണ്ടാകാറുള്ള സംശയങ്ങള്‍ക്കും വ്യത്യസ്തമായ അഭിപ്രായശേഖരണങ്ങള്‍ക്കും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ പലതരം മനുഷ്യരുമായുള്ള ആശയ വിനിമയങ്ങള്‍ ഞാനുപയോഗിക്കാറുണ്ട്.

ബസ്സിനും ബെല്ലിനുമിടയില്‍ ഓടിത്തീരുന്ന പകലുകള്‍. ക്ഷീണം കവര്‍ന്നെടുക്കുന്ന രാത്രികള്‍. അല്പസമയം ആശ്വസിക്കാന്‍ എന്റെ മുറിപോലെ തന്നെ ഞാനുപയോഗിക്കുന്ന എഴുത്തിടങ്ങളുമുണ്ട്. അവിടെ എന്നെ ഏറ്റവുമാകര്‍ഷിക്കുന്നത് ഒരേ ചിന്താഗതിയുള്ള ഒരു പറ്റം സുഹൃത്തുക്കളുമായുള്ള ചങ്ങാത്തമാണ്. ഞങ്ങള്‍ക്ക് വളരെ വേഗം പരസ്പരം മനസ്സിലാകുന്നു. അവരില്‍ പലരും തങ്ങളുടെ ഈ വെര്‍ച്വല്‍ ജീവിതം വളരെ ക്രിയാത്മകമായി ഉപയോഗിക്കുന്നവരാണ്.

പാചകം,ഗാര്‍ഡനിങ്ങ്, തുടങ്ങി സര്‍ഗ്ഗാത്മക ഇടപെടലുകള്‍ക്കപ്പുറം ആനുകാലികസംഭവങ്ങളോട് ശക്തമായി പ്രതികരിക്കുന്ന നിരവധി മലയാളി സ്ത്രീകള്‍ സോഷ്യ നെറ്റ് വര്‍ക്കുകളി സജീവമാണ്. അവരില്‍ പലരും സാമൂഹിക ഇടപെടലുകള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന കൂട്ടായ്മകളുടെ ഭാരവാഹികള്‍ കൂടിയാണ്.


ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഇന്റനെറ്റ് എന്തെന്നുപോലുമറിയാത്തവരിലേക്കു പോലും സഹായമെത്തിക്കാനാകുന്നുണ്ട് അവര്‍ക്ക്. നാളത്തെ എഴുത്തുകാരെ കാണണമെങ്കില്‍ നാം ബ്ലോഗുകള്‍ വായിക്കേണ്ടതുണ്ട്. അതിജീവനത്തിനായി ബൂലോകത്തെന്നുന്ന എഴുത്തുകാരുടെ എണ്ണം ദിനപ്രതി കൂടിക്കൊണ്ടിരിക്കുന്നു.

മലയാളബ്ലോഗുകളിലെ പെണ്ണിടപെടലുകളും ശ്രദ്ധേയമാണ്. സ്വയം പ്രസാധനത്തിന്റെ ഈ മേഖലയില്‍ ആത്മാവിഷ്കാരങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതുകൊണ്ടു മാത്രമല്ല ഈ ഇടം ഇവര്‍ക്കു പ്രിയമാകുന്നത്, ഒരു ഇറക്കിവെക്കലിന്റെ സ്വാന്തനം ലഭിക്കുന്നതുകൊണ്ടു കൂടിയാണ്. സമൂഹത്തിന്റെ ശരിയായ ഒരു പരിഛേദം തന്നെയാണിത്. രാത്രി ഏഴുമണിക്കു ശേഷം സ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്യ്രം നിഷേധിക്കുന്ന ഒരു സമൂഹത്തിന്റെ പരിഛേദം. അതുകൊണ്ട് പക്വതയോടെയുള്ള ഇടപെടലുകളും ജാഗ്രതയും ആവശ്യമുള്ള മേഖലകൂടിയാണിത്.

വനിതാ ദിന സ്പെഷ്യല്‍ പാക്കേജ്
പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍
കൂടുതല്‍ കുറിപ്പുകള്‍

 

വനിതാ ദിനം കഴിഞ്ഞാല്‍…?
പ്രഭാ സക്കറിയാസ് എഴുതുന്നു

സര്‍ഗാത്മകമാവട്ടെ, സൈബര്‍ ഇടങ്ങള്‍
ഡോ. ശ്രീലതാ വര്‍മ സംസാരിക്കുന്നു

ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍
സീന ആന്റണി എഴുതുന്നു

കീബോര്‍ഡില്‍ എന്റെ നിലാനടത്തങ്ങള്‍
സ്മിതാ മീനാക്ഷി എഴുതുന്നു

കടുകോളം ചെറുതായൊരിടം കടലോളം വലുതാവുന്ന വിധം
സതി ദേവി അറയ്ക്കല്‍ എഴുതുന്നു

ബസ്സിനും ബെല്ലിനുമപ്പുറം ചില സഞ്ചാര വഴികള്‍
സിന്ധു കെ. വി എഴുതുന്നു

ഇന്‍ബോക്സിലെ മഴ!
സാവിത്രി ടി എം എഴുതുന്നു

3 thoughts on “ബസ്സിനും ബെല്ലിനുമപ്പുറം ചില സഞ്ചാര വഴികള്‍

  1. ശരിയാണ് എന്റെ മുറിപോലെ ഞാന്‍ ഉപയോഗിക്കുന്ന എഴുത്തിടങ്ങള്‍ അതാണ് സൈബര്‍ സ്‌പേസ്.

  2. സ്വയം പ്രസാധനത്തിന്റെ ഈ മേഖലയില്‍ ആത്മാവിഷ്കാരങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതുകൊണ്ടു മാത്രമല്ല ഈ ഇടം ഇവര്‍ക്കു പ്രിയമാകുന്നത്, ഒരു ഇറക്കിവെക്കലിന്റെ സ്വാന്തനം ലഭിക്കുന്നതുകൊണ്ടു കൂടിയാണ്.

    ഇത് സത്യ പ്രസ്ഥാവന.

Leave a Reply

Your email address will not be published. Required fields are marked *