സര്‍ഗാത്മകമാവട്ടെ, സൈബര്‍ ഇടങ്ങള്‍

സൈബര്‍ ഇടം സ്ത്രീയ്ക്ക് സര്‍ഗാത്മകമായ സ്വാതന്ത്യ്രം അനുവദിക്കുന്നുണ്ട് എന്നെല്ലാം എളുപ്പത്തില്‍ പറഞ്ഞുവയ്ക്കുമ്പോള്‍, താരതമ്യേന തുഛമായ സംഭവങ്ങള്‍ പോലും ആ പറച്ചിലിന്റെ സാംഗത്യത്തെ ചോദ്യം ചെയ്യുന്നു എന്ന് തിരിച്ചറിയാനാകും.ഔദ്യോഗിക,ഗാര്‍ഹിക ഇടങ്ങളില്‍ തന്റെ പങ്ക് നിരന്തരം നിറവേറ്റിക്കൊണ്ടിരിക്കുന്ന സ്ത്രീയെ സംബന്ധിച്ച് സൈബര്‍ ലോകം ക്രിയാത്മകതയുടെ ലോകം ആകണം. അവളെ എല്ലായ്പ്പോഴും മുന്നിലേക്കെത്താന്‍ പ്രേരിപ്പിക്കുന്ന അപരലോകമാകം. ഇടുങ്ങിയ യാന്ത്രികതകളില്‍ നിന്ന് വിശാലമായ സര്‍ഗാത്മകലോകത്തേക്ക് സ്ത്രീയെ ഇടതടവില്ലാതെ കൂട്ടിക്കൊണ്ടുപോകുന്ന സവിശേഷമായ ഒരു ഇടം-അധ്യാപികയായ ഡോ. ശ്രീലതാ വര്‍മ സംസാരിക്കുന്നു

 

 

നമ്മുടെ സമൂഹം സ്ഥിരമായി നടിക്കുന്ന ചില മേനികളുണ്ട്. സ്ത്രീയ്ക്ക് വേണ്ടി പല കരുതലുകളും സൂക്ഷിക്കുന്നു എന്നത് അതിലൊന്നു മാത്രം.യാഥാര്‍ത്ഥ്യവുമായി മുഖാമുഖം നില്‍ക്കുമ്പോഴാണ് ഇത്തരം നിലപാടുകളുടെ പൊള്ളത്തരം നന്നായി ബോധ്യമാകുന്നത്. മാറിയകാലം സ്ത്രീയെ പൊതു ഇടങ്ങളിലേക്ക് കൂടുതലായി എത്തിച്ചു എന്നും സമൂഹികപ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാനും പ്രതിരോധ വഴികള്‍ തിരിച്ചറിഞ്ഞ് മുന്നേറാനും ഇന്നത്തെ സ്ത്രീയ്ക്ക് പണ്ടത്തെക്കാളേറെ സാധ്യതകളുണ്ട് എന്നും നമ്മള്‍ സംസാരിക്കാറുണ്ട്.

ഡോ. ശ്രീലതാ വര്‍മ


സൈബര്‍ലോകവുമായുള്ള നമ്മുടെ ബന്ധത്തിന് അധികകാലത്തെ പഴക്കമൊന്നുമില്ല.സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളുടെയോ ഗ്രൂപ്പുകളുടെയോ ഗുണദോഷങ്ങളെച്ചൊല്ലി നമുക്കുള്ള സന്ദേഹങ്ങള്‍ ഇന്നും അവസാനിച്ചിട്ടുമില്ല.പ്രതീതിയാഥാര്‍ഥ്യത്തിന്റെ ഈ ലോകത്ത് സ്ത്രീയുടെ ഇടപെടലുകളെക്കുറിച്ചാണ് ഇവിടെ നമുക്ക് ചിന്തിക്കേണ്ടത്.മാറിവന്ന ജീവിതസാഹചര്യങ്ങള്‍ മലയാളിവനിതയെ പുറം ലോകത്തിന്റെ വ്യത്യസ്തമേഖലകളിലേക്ക് നയിച്ചു എന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ സ്ത്രീകളുടെ ഇടപെടലുകളെച്ചൊല്ലി ഇന്നും പല ഹിപ്പൊക്രിസികളും നിലനില്‍ക്കുന്നുണ്ട് എന്ന വസ്തുതയും കണക്കിലെടുക്കേണ്ടി വരുന്നു. സ്ത്രീയാണ്/സ്ത്രീയല്ലേ എന്നിങ്ങനെയുള്ള മുന്‍വിധിയോടെ സ്ത്രീയുടെ പ്രവര്‍ത്തനരീതികള്‍ക്ക് അതിരുകള്‍ നിര്‍ണയിക്കാന്‍ ശ്രമിക്കുന്ന പ്രവണത നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.സൈബര്‍ലോകത്തും ഇത്തരം പ്രവണതകളുടെ പ്രതിഫലനം പലപ്പോഴും സംഭവിക്കുന്നുണ്ട്.

ഫേയ്സ് ബുക്കിലും മറ്റും സ്ത്രീകളുടെ സുഹൃത്തുക്കളുടെ ലിസ്റ് സൂക്ഷ്മമായി അപഗ്രഥിക്കുക,അവര്‍ ആരുമായെല്ലാം കമന്റുകളിലൂടെയോ ലൈക്ക് രേഖപ്പെടുത്തിയോ സംവദിക്കുന്നു എന്ന് കൃത്യമായി നിരീക്ഷിക്കുക എന്നു തുടങ്ങി സ്വന്തം പോസ്റുകള്‍ക്ക് ഇഷ്ടം രേഖപ്പെടുത്തുന്നില്ല എന്നതില്‍ സ്വകാര്യമായ പ്രതിഷേധം അറിയിക്കാന്‍ വരെ സന്നദ്ധരായ ചുരുക്കം പേരെങ്കിലും ഇന്നുമുണ്ട്.

ഇവര്‍ക്കൊന്നും വേറെ പണിയില്ലാഞ്ഞിട്ടാണ് എന്ന് അവഗണിക്കാവുന്നതേയുള്ളൂ ഇത്. പക്ഷേ എന്റെ ഒരു കൂട്ടുകാരിക്കുണ്ടായ അനുഭവം ഇത്തരം കാര്യങ്ങള്‍ കുറച്ചൊന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും എന്ന് ചിന്തിക്കാന്‍ ഇട നല്‍കി. ഫെയ്സ് ബുക്കില്‍ തന്റെ ഒരു സുഹൃത്ത് സജസ്റ് ചെയ്തതനുസരിച്ച് ഫ്രെന്‍ഡ് ലിസ്റില്‍ ഉള്‍പ്പെടുത്തിയ ഒരു വ്യക്തി (പുരുഷന്‍) ഒരിക്കല്‍ ചാറ്റ് വിന്‍ഡോയില്‍ പ്രത്യക്ഷപ്പെട്ട് “നീയൊന്നും എന്നെപ്പോലുള്ളവരുടെ ഒരു പോസ്റിനും ലൈക്ക് കൊടുക്കില്ല അല്ലേടീ” എന്ന് ചോദിച്ചു.

നീ,എടീ എന്നീ സംബുദ്ധികള്‍ ഈ സവിശേഷ സന്ദര്‍ഭത്തില്‍ പ്രതിനിധാനം ചെയ്യുന്ന സംസ്കാരശൂന്യത എളുപ്പം തിരിച്ചറിയാം. കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവര്‍ ചില ഗൂഢ മാനസികപ്രേരണകളുടെ ഫലമായി ഇത്തരത്തില്‍ പ്രതികരിക്കുക എന്നത് എന്റെ കൂട്ടുകാരിയെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നു. ആ വ്യക്തിയെ തത്ക്ഷണം സൌഹൃദപ്പട്ടികയില്‍ നിന്നൊഴിവാക്കിയ അവര്‍ പിന്നീട് സ്ഥിരമായി ഓഫ് ലൈന്‍ ഓപ്ഷന്‍ സ്വീകരിച്ചിരിക്കുകയാണ്.ചാറ്റിങ്ങില്‍ ഒരുവിധ താത്പര്യവും പണ്ടേയില്ല,ഞരമ്പുരോഗികളെ സഹിക്കേണ്ട ആവശ്യവും ഇല്ല എന്ന് അവര്‍ പറഞ്ഞത് ഞാനോ?ക്കുന്നു.

 

 

ഇഷ്ടം എന്നത് ഏറ്റവും വ്യക്തിപരമായ ഒന്നാണ്.വ്യക്തിയുടെ സാംസ്കാരിക പശ്ചാത്തലത്തെപ്പോലും അടയാളപ്പെടുത്തുന്ന ഒന്ന്.ഒരാളുടെ ഇഷ്ടം മറ്റൊരാളുടെ ഇഷ്ടം ആകാം,അകാതെയുമിരിക്കാം. ലോകം വ്യത്യസ്ത അഭിരുചികളുള്ളവരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നത് ചെറിയ കുഞ്ഞുങ്ങള്‍ക്കു പോലും അറിയാവുന്ന യാഥാര്‍ഥ്യമായിരിക്കേ,ചില സങ്കുചിതബുദ്ധികള്‍ മറിച്ച് ചിന്തിക്കുന്നതിന്റെ കാരണം എത്ര ആലോചിച്ചിട്ടും വ്യക്തമാവുന്നില്ല.

ചിത്രമോ,ദൃശ്യമോ,ഗാനമോ എന്തുമാകട്ടെ,പങ്കുവയ്ക്കുന്നതും ഇഷ്ടം രേഖപ്പെടുത്തുന്നതും വ്യക്തിയുടെ സ്വന്തം ഇച്ഛയാലാണ്;മറ്റൊരാളുടെ ഇച്ഛയ്ക്ക് വഴങ്ങിയിട്ടല്ല. ഏതൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് ഗ്രൂപ്പിലും സ്വന്തം പ്രൊഫൈലില്‍,സ്വന്തം ഐഡന്റിറ്റിയില്‍ നിലനില്‍ക്കുന്ന ഓരോ അംഗവും പ്രാഥമികമായും ഒരു വ്യക്തിയാണ്; ആത്യന്തികമായി സമൂഹത്തിന്റെ ഭാഗവുമാണ്.ഇക്കാര്യം മറന്നുകൊണ്ടുള്ള ഒരു വിധ ഇടപെടലും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

സൈബര്‍ ഇടം സ്ത്രീയ്ക്ക് സര്‍ഗാത്മകമായ സ്വാതന്ത്യ്രം അനുവദിക്കുന്നുണ്ട് എന്നെല്ലാം എളുപ്പത്തില്‍ പറഞ്ഞുവയ്ക്കുമ്പോള്‍, താരതമ്യേന തുഛമായ സംഭവങ്ങള്‍ പോലും ആ പറച്ചിലിന്റെ സാംഗത്യത്തെ ചോദ്യം ചെയ്യുന്നു എന്ന് തിരിച്ചറിയാനാകും.ഔദ്യോഗിക,ഗാര്‍ഹിക ഇടങ്ങളില്‍ തന്റെ പങ്ക് നിരന്തരം നിറവേറ്റിക്കൊണ്ടിരിക്കുന്ന സ്ത്രീയെ സംബന്ധിച്ച് സൈബര്‍ ലോകം ക്രിയാത്മകതയുടെ ലോകം ആകണം. അവളെ എല്ലായ്പ്പോഴും മുന്നിലേക്കെത്താന്‍ പ്രേരിപ്പിക്കുന്ന അപരലോകമാകം. ഇടുങ്ങിയ യാന്ത്രികതകളില്‍ നിന്ന് വിശാലമായ സര്‍ഗാത്മകലോകത്തേക്ക് സ്ത്രീയെ ഇടതടവില്ലാതെ കൂട്ടിക്കൊണ്ടുപോകുന്ന സവിശേഷമായ ഒരു ഇടം.
 
 

വനിതാ ദിന സ്പെഷ്യല്‍ പാക്കേജ്
പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍
കൂടുതല്‍ കുറിപ്പുകള്‍

 

on line ജീവിതത്തിന്റെ മറ്റത്
അഖില ഹെന്റി എഴുതുന്നു

ഒറ്റ മുറിയിലെ ഒളിവിടങ്ങള്‍
സരിത കെ. വേണു എഴുതുന്നു

വനിതാ ദിനം കഴിഞ്ഞാല്‍…?
പ്രഭാ സക്കറിയാസ് എഴുതുന്നു

സര്‍ഗാത്മകമാവട്ടെ, സൈബര്‍ ഇടങ്ങള്‍
ഡോ. ശ്രീലതാ വര്‍മ സംസാരിക്കുന്നു

ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍
സീന ആന്റണി എഴുതുന്നു

കീബോര്‍ഡില്‍ എന്റെ നിലാനടത്തങ്ങള്‍
സ്മിതാ മീനാക്ഷി എഴുതുന്നു

കടുകോളം ചെറുതായൊരിടം കടലോളം വലുതാവുന്ന വിധം
സതി ദേവി അറയ്ക്കല്‍ എഴുതുന്നു

ബസ്സിനും ബെല്ലിനുമപ്പുറം ചില സഞ്ചാര വഴികള്‍
സിന്ധു കെ. വി എഴുതുന്നു

ഇന്‍ബോക്സിലെ മഴ!
സാവിത്രി ടി എം എഴുതുന്നു

 
 

2 thoughts on “സര്‍ഗാത്മകമാവട്ടെ, സൈബര്‍ ഇടങ്ങള്‍

  1. ലോകമെമ്പാടും ഉള്ള സ്ത്രീ പുരുഷന്മാര്‍ക്ക് പരസ്പരം അറിയാനും അറിയിക്കാനും ആത്മാവിഷ്കാരം നടത്താനും സൈബര്‍ സ്പേസ് അത്ഭുതകരമായി സഹായിക്കുന്നു.. വിലക്കുകളില്ലാത്ത സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ഇവിടെ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു..

  2. ഒരു പാട് ചതികുഴികളുടെ ഒരു പാത ആണ് സൈബര്‍ ലോകം …അവിടെ ചുവടുകള്‍ വെക്കുമ്പോ ശ്രദ്ധിച്ചു വേണം…എന്നാല്‍ ഈ വിചാരം ഒന്നും പലര്‍ക്കും ഇല്ല…ഈയിടെ ഒരു സംഭവം റിപ്പോര്‍ട്ട്‌ ചെയ്യപെട്ടു …കൊല്ലം ജില്ലയില്‍ പെടുന്ന ഒരാള്‍ ആണ്…താന്‍ ഒരു ഫോട്ടോഗ്രഫേര് ഉം സാഹിത്യകാരനും ആണ് എന്ന് ഇയാള്‍ അവകാശപെട്ടു …സ്വന്തം പിതാവിന്റെ ശവ സംസ്കര ചടങ്ങുകള്‍ക്ക് എന്ന് പറഞ്ഞു കൂടി ഈയാള്‍ പണം പിടുങ്ങി….ഒരു യുവതിയെ വിവാഹ വാഗ്ദാനം നടത്തി വഞ്ചിച്ചു …സ്ത്രീകളെ എളുപ്പം വീഴ്തുവ്വാന്‍ കഴിയുന്ന നമ്പര്‍ ഉം ആയി പലരും നടക്കുന്നുട്…പലരുടെയും ലക്‌ഷ്യം പലതു ആയിരിക്കാം…നേരം കൊല്ലാന്‍ ആയി തുടങ്ങിയത് ജീവിതം തന്നെ നാശം ആക്കുവാന്‍ ഇട കൊടുക്കാതെ ഇരിക്കുക..

Leave a Reply

Your email address will not be published. Required fields are marked *