sudeep-k-s.jpg

ടൈംസ് ഓഫ് ഇന്ത്യയില്‍ ഉണ്ട്, ദ ഹിന്ദുവില്‍ ഇല്ല

ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കയ്ക്കെതിരെ കൈ പൊക്കാന്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദം ഏറിവരുമ്പോഴും ചില പത്രങ്ങളില്‍, മറ്റുചില പത്രങ്ങളുടെ ചില എഡിഷനുകളില്‍, ഈ വാര്‍ത്ത കാണാതിരുന്നതിലും വലിയ അസ്വാഭാവികതയൊന്നും ഇല്ല. “(പ്രശ്നത്തിന് )ഒരു മിലിട്ടറി പരിഹാരം എന്നത് ഭീകരവാദികളുടെ വഴിയാണ്, ഞാന്‍ രാഷ്ട്രീയമായ പരിഹാരത്തില്‍ വിശ്വസിക്കുന്നു” എന്നൊക്കെ 2008 ഒക്ടോബറില്‍ ശ്രീ രാജപക്സെ നടത്തിയ വലിയ വായിലുള്ള വാചകക്കസര്‍ത്തുകള്‍ ശ്രീ എന്‍ റാമും ദ് ഹിന്ദുവും ഒന്നാം പേജില്‍ത്തന്നെ ഫോട്ടോസഹിതം നമുക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നത് നമുക്ക് മറക്കാറായിട്ടില്ലല്ലോ – സുദീപ് കെ.എസ് എഴുതുന്നു

 

 

ഈ കടംകഥ ഒരു പത്രവാര്‍ത്തയെപ്പറ്റിയാണ്. മൂന്നുനാലുനാള്‍ മുമ്പ് റ്റൈംസ് ഓഫ് ഇന്ത്യ അടക്കം പല പത്രങ്ങളിലും വന്ന, ദ് ഹിന്ദുവില്‍ വരാതിരുന്ന ഒരു വാര്‍ത്ത.

ക്ലൂ തരാം — ഹൃതിക് റോഷന്റെ ഇരട്ടപ്പേരിനെപ്പറ്റിയോ സൈസ് സീറോ നായികയെപ്പറ്റിയോ ഐശ്വര്യാ-അഭിഷേക് ദമ്പതിമാരുടെ കുഞ്ഞിനെക്കുറിച്ചോ ഉള്ളൊരു വാര്‍ത്തയായിരുന്നില്ല, മറിച്ച് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഒരു ദിവസത്തെ നടപടിക്രമങ്ങളാകെ തടസ്സപ്പെടുത്താന്‍ മാത്രം കെല്‍പ്പുള്ള ഒന്നായിരുന്നു അത്.

നിങ്ങളില്‍ ചിലരെങ്കിലും ഇപ്പോഴേയ്ക്ക് ഈ കടംകഥയുടെ ഉത്തരം ശരിയായി ഊഹിച്ചിട്ടുണ്ടാവും.

Channel 4 എന്ന ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലില്‍ ബുധനാഴ്ച പുറത്തുവരാനിരുന്ന ഒരു വീഡിയോ ഡോക്യുമെന്ററിയെക്കുറിച്ചായിരുന്നു മാര്‍ച്ച് പതിമൂന്നിന് പല പത്രങ്ങളും ഒന്നാം പേജില്‍ത്തന്നെ കൊടുത്ത ഈ വാര്‍ത്ത. റ്റൈംസ് ഓഫ് ഇന്ത്യ അവരുടെ ഡല്‍ഹി, മുംബയ് എഡിഷനുകളില്‍ മുന്‍പേജില്‍, മുകളിലെ പാനലില്‍ ഫോട്ടോ സഹിതം ഈ വിഷയം പരാമര്‍ശിക്കുകയും ഉള്‍പ്പേജില്‍ മുഴുവന്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. അതേസമയം അവരുടെതന്നെ അന്നത്തെ ചെന്നൈ, കൊച്ചി എഡിഷനുകളില്‍ ഈ വാര്‍ത്ത ഉണ്ടായിരുന്നില്ല. ദ് ഹിന്ദുവില്‍ ഡല്‍ഹി അടക്കം ഒരെഡിഷനിലും അന്ന് ഈ വാര്‍ത്ത വന്നില്ല.
 

 
2008-2009-ലെ ‘അവസാനത്തെ യുദ്ധ’ത്തില്‍ ശ്രീലങ്കന്‍ പട്ടാളം നടത്തിയ തണുത്ത ചോരയിലുള്ള കൊലപാതകങ്ങളുടെയും കുട്ടികളുടെയടക്കമുള്ള ശവശരീരങ്ങളുടെയും ദൃശ്യങ്ങളായിരുന്നുവത്രേ ‘Sri Lanka’s Killing Fields: War Crimes Unpunished’ എന്ന് പേരുള്ള ആ ഡോക്യുമെന്ററിയില്‍ ഉണ്ടായിരുന്നത്. പ്രഭാകരന്റെ പന്ത്രണ്ടു വയസ്സുള്ള മകന്‍ ബാലചന്ദ്രന്‍ നെഞ്ചില്‍ പോയിന്റ് ബ്ലാങ്കില്‍ നിന്നുള്ള അഞ്ചു വെടിയുണ്ടകളുമായി ചത്തുമലച്ചുകിടക്കുന്ന ദൃശ്യവും അതില്‍ പെടും. ഐക്യരാഷ്ട്ര മനുഷ്യാവകാശ കൌണ്‍സിലില്‍ ശ്രീലങ്കയില്‍ നടന്ന ‘സാക്ഷികളില്ലാത്ത’ ആ യുദ്ധത്തില്‍ നടന്നതായി പറയപ്പെടുന്ന മനുഷ്യാവകാശധ്വംസനങ്ങള്‍ക്കെതിരെ അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങള്‍ (ബെസ്റ്റ് !) കൊണ്ടുവരുന്ന പ്രമേയം വോട്ടിനുവരുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

(ശ്രീലങ്കയിലെ വംശഹത്യയുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചാനല്‍ 4 ഇതിനുമുമ്പും പ്രക്ഷേപണം ചെയ്തിരുന്നു. അതില്‍ മിക്കതും ശ്രീലങ്കന്‍ പട്ടാളക്കാര്‍ തന്നെ തങ്ങളുടെ വീരകൃത്യങ്ങള്‍ സ്വന്തം ക്യാമറയില്‍ പകര്‍ത്തിയതായിരുന്നു. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമോ ഞെട്ടിപ്പിക്കുന്നതോ ആയിരുന്നില്ല ഇത്തവണ പുറത്തുവന്ന ദൃശ്യങ്ങളൊന്നും.)

ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കയ്ക്കെതിരെ കൈ പൊക്കാന്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദം ഏറിവരുമ്പോഴും ചില പത്രങ്ങളില്‍, മറ്റുചില പത്രങ്ങളുടെ ചില എഡിഷനുകളില്‍, ഈ വാര്‍ത്ത കാണാതിരുന്നതിലും വലിയ അസ്വാഭാവികതയൊന്നും ഇല്ല. “(പ്രശ്നത്തിന് )ഒരു മിലിട്ടറി പരിഹാരം എന്നത് ഭീകരവാദികളുടെ വഴിയാണ്, ഞാന്‍ രാഷ്ട്രീയമായ പരിഹാരത്തില്‍ വിശ്വസിക്കുന്നു” എന്നൊക്കെ 2008 ഒക്ടോബറില്‍ ശ്രീ രാജപക്സെ നടത്തിയ വലിയ വായിലുള്ള വാചകക്കസര്‍ത്തുകള്‍ ശ്രീ എന്‍ റാമും ദ് ഹിന്ദുവും ഒന്നാം പേജില്‍ത്തന്നെ ഫോട്ടോസഹിതം നമുക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നത് നമുക്ക് മറക്കാറായിട്ടില്ലല്ലോ

ലണ്ടന്‍ ഡേറ്റ്ലൈനില്‍ “Shocking images from Channel IV Sri Lanka film” എന്നൊരു വാര്‍ത്ത ഇന്നത്തെ (മാര്‍ച്ച് 16) ഹിന്ദുവിലുണ്ട്. ഈയൊരു വാര്‍ത്ത നിങ്ങളുടെ പത്രത്തില്‍ കണ്ടില്ല എന്ന് വായനക്കാര്‍ പരാതിപ്പെട്ടതുകൊണ്ടാണോ എന്നറിയില്ല. കുറ്റം പറയരുതല്ലോ, ഈ സിനിമയ്ക്ക് മറുപടിയായി ശ്രീലങ്കന്‍ സേന സ്വന്തം സിനിമ പിടിക്കാനൊരുങ്ങുന്നു (Sri Lankan Army to come up with its own film: The publicity for the sequel to the Channel 4 documentary, Killing Fields, has spurred the Sri Lankan Army to produce a film of its own..) എന്നൊരു വാര്‍ത്ത മാര്‍ച്ച് പതിമൂന്നിന് തന്നെ ഈ പത്രത്തില്‍ വന്നിരുന്നു.

ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ് എന്നിങ്ങനെയുള്ള പേജുകളൊക്കെ ഉണ്ടായാലും ആ പേജുകള്‍ ഉറങ്ങണോ ഉറക്കം നടിക്കണോ എന്നൊക്കെ മുകളിലുള്ള ആളാണല്ലോ തീരുമാനിക്കുന്നത്.

when you share, you share an opinion
Posted by on Mar 16 2012. Filed under കെ.എസ് സുദീപ്. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

4 Comments for “ടൈംസ് ഓഫ് ഇന്ത്യയില്‍ ഉണ്ട്, ദ ഹിന്ദുവില്‍ ഇല്ല”

 1. Mithra

  ഹിന്ദുവിന് വേണ്ടി ഓശാന പാടാന്‍ ഇവിടെ എത്രപേരായിരുന്നു. എന്റെ നാട്ടില്‍ ഒരു ചൊല്ലുണ്ട് അണ്ടിയോടടുക്കുമ്പോള്‍ അറിയാം മാങ്ങയുടെ പുളിയെന്ന്. അതാണ് ഇപ്പോ ഉണ്ടായേ. ഏതൊരു വ്യക്തിയും ഏതൊരു പത്രവും സംസാരിക്കുന്നത് തങ്ങളുടെ രാഷ്ട്രീയം തന്നെ. അത് ഇപ്പോ ഒന്ന്, നാല്, അഞ്ച്, ആറ് എന്നിങ്ങനെയുള്ള പേജുകള്‍ ഉണ്ടായാലും ശരി ഇല്ലെങ്കിലും ശരി…

     1 likes

 2. ചോര മണക്കുന്ന ചില ഓര്‍മ്മകള്‍ — കൊളംബോവില്‍ നിന്ന് എന്‍ റാമിന്റെ നേരിട്ടുള്ള റിപ്പോര്‍ട്ടിംഗ് :

  We are firmly committed to a political solution: President Rajapaksa(ഒന്നാം പേജ്, October 29, 2008.)

  “I myself will take charge of the political process and see it through politically”(Opinion page, October 29, 2008.)

  ‘I am committed to political solution and ending Tamil civilian hardships’ഒന്നാം പേജ്, October 17, 2008.

  When there was criticism about their stand as a mouthpiece of the Sri Lankan government, N Ram defended it, explaining it as “the newspaper’s criticism of pro-LTTE and pro-Eelam chauvinism in the Tamil Nadu political arena”.

     2 likes

 3. manydas.k.v

  good one…

     1 likes

 4. Rajith PS

  ഈയിടെ മീന കണ്ടസ്വമി യുടെ ഫേസ്ബുക്ക്‌ പേജ് ല് ഞാന്‍ ഞെട്ടിക്കുന്ന ചില ചിത്രങ്ങള്‍ കണ്ടു…ശ്രീലങ്കന്‍ പട്ടാളം ബലാല്‍സംഗം ചെയ്യ്തു കൊന്നു ഇട്ടിരിക്കുന്ന യുവതികളുടെ ചിത്രങ്ങള്‍ …അഭ്യന്തര യുദ്ധങ്ങള്‍ …എത്രയോ നിരപരാധികള്‍ കൊല്ലപെടുന്നു…കൊള്ളയടിക്കപെടുന്നു..സ്യിറിയ യില്‍ നിന്ന് വരുന്ന വാര്‍ത്തകളും വളരെ ഭീതി ജനകം ആണ്…തന്റെ ഭര്‍ത്താവിന്റെ ഖാകതന്‍ അവന്‍ കൊല്ലപെടുവാന്‍ അവളും ആഗ്രഹിചിട്ടുണ്ടാകും…അത് ആണ് ശ്രിലങ്കന്‍ സൈന്യം നടത്തിയ ഈ പൈശാചിക നടപടികളില്‍ വലിയ ഒരു എത്രിപ്പും ആയി ഇന്ത്യ ചെല്ലാതെ ഇരുന്നത്…

     1 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers