കുഞ്ഞു ദിയയും കാക്കത്തൊള്ളായിരം കഥകളും

 

 

 

ഇത്‌ വിബ്ജിയോര്‍. കുഞ്ഞുങ്ങളുടെ പംക്‌തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തിപിടിക്കാനാവുന്ന
വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്‌ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക്‌ അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്‌ക്കായി കാത്തിരിക്കുന്നു.
വിലാസം:nalamidm@gmail.com

 

 

ദിയ

 

ഈ പംക്തിയില്‍ ഇത്തവണ ചിത്രങ്ങള്‍ മാത്രമല്ല.
അതിന്റെ പശ്ചാത്തല കഥകളുമുണ്ട്.
ഇത് ദിയ പുരുഷോത്തമന്റെ ലോകം.
തൃശൂര്‍ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ
ഒന്നാംക്ളാസ് വിദ്യാര്‍ത്ഥിനി.
ഗുരുവായൂര്‍ പേരകം കോഓപ്പറേറ്റീവ് ബാങ്കിലെ
ക്ളാര്‍ക്ക് പുരുഷോത്തമന്റേയും
ജില്ലാ പോലീസ് ഓഫീസിലെ എച് ക്യൂ വിങ്ങിലെ
സിവില്‍ പോലീസ് ഓഫീസര്‍
കവിതാ പുരുഷോത്തമന്റേയും രണ്ടാമത്തെ മകള്‍.

 

ക്ളാസ് ലീഡറാണ് ദിയ.
ഹിന്ദി റെസിറ്റേഷന് ഒന്നാംസ്ഥാനവും,
ഇംഗ്ളീഷ് റെസിറ്റേഷന് മൂന്നാംസ്ഥാനവും
ഹിന്ദി ആക്ഷന്‍ സോങ്ങിന് രണ്ടാസ്ഥാനവും ലഭിച്ചു.
ഡ്രോയിങ് ക്ളാസ്, പാട്ടുക്ളാസ്, ഡാന്‍സ് ക്ളാസ്,
അബാക്കസ് തുടങ്ങി
ദിയയുടെ ഞായറാഴ്ചകള്‍ക്ക് തിരക്കോട് തിരക്കാണ്.
എപ്പോഴും അച്ചാച്ചന്റെയും അമ്മമ്മയുടെ കൂടെയാണ് കൂട്ട്.
അതിനാല്‍ പഴയ മലയാളഗാനങ്ങള്‍ അസ്സലായി പാടും.
പഴയ കാലത്തെ കഥകള്‍ പറയും.
അമ്മമ്മയും ദിയയും ഡ്യൂയറ്റും പതിവാണ്.

 

എപ്പോഴും ഇങ്ങനെ വരച്ചോണ്ടിരിക്കണം ദിയക്കുട്ടിക്ക്.
7ാംക്ളാസ്സുകാരനായ ‘ചേട്ടന്‍മോന്‍’ എന്നു
ദിയ വിളിക്കുന്ന സഹോദരന്‍ പ്രണവാണ്
ഡ്രോയിങ്ങില്‍ ദിയയുടെ വഴികാട്ടി.

ഇഷ്ടമെന്തെന്ന് ചോദിച്ചപ്പോള്‍ സംശയമില്ലാതെ മറുപടി വന്നു:
സോഫ്റ്റ്ടോയ് മേക്കിങ്, കുക്കിങ്.

കുക്കിങോ, അമ്പടീ! എന്തുണ്ടാക്കും എന്ന
ചോദ്യം വഴി മാറിയപ്പോള്‍ കൂളായി ഉത്തരം കിട്ടി.
‘ദോശ, ഓംലറ്റ്, ബ്രെഡ് പൊരിക്കല്‍’.

പറഞ്ഞു തീര്‍ത്തെന്ന് ആരും കരുതേണ്ട.
ഓരോ വിഭവത്തിന്റെയും റെസിപ്പി കൂടി
കുഞ്ഞു ദിയ പറഞ്ഞുതരും!

 

ഇനി ദിയയുടെ ചിത്രങ്ങള്‍ കാണാം.
കഥകള്‍ വായിക്കാം.

 

 

 

One day

One day a girl saw a beautiful butterfly in her garden. She ran after the butterfly but could not catch it. She felt Sad. Another day she saw another butterfly. This time she took her time, followed the butterfly without making any sound and she caught it. She felt so happy.

 

 

The Big Earth Movers

 

 

 

ചിക്കി എന്ന എലിക്കുട്ടന്‍

ഒരുദിവസം ചിക്കി എന്ന എലിക്കുട്ടന്‍ ഒരു ബലൂണ്‍ പിടിച്ചുപോവുകയായിരുന്നു. പെട്ടെന്ന് ശക്തിയായി കാറ്റുവീശി. അപ്പോള്‍ ചിക്കിയുടെ ബലൂണ്‍ കാറ്റില്‍ പറന്നു പോയി. ചിക്കി അമ്മയുടെ അടുത്തേക്ക് കരഞ്ഞുകൊണ്ടോടി.

 

 

 

പട്ടങ്ങളുടെ സംസാരം
സഹോദരങ്ങളായ രണ്ടു പട്ടങ്ങള്‍ ഇങ്ങനെ ആകാശത്തിലൂടെ പറക്കുകയായിരുന്നു. നല്ല കാറ്റുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ ഇരുവരും വളരെ സന്തോഷത്തോടെ സംസാരിച്ചു, ‘വാ ചേട്ടാ, നമുക്ക് ഉയരങ്ങളിലേക്ക് പറക്കാം’^ അവര്‍ പറന്നു പോയി.

 

 

 

അമ്മിണിക്കോഴിയുടെ ഫാമിലി
ഒരു ദിവസം അച്ഛന്‍കോഴിയും അമ്മക്കോഴിയും കുട്ടികളെ കൊണ്ടു നടക്കാന്‍ പോയി. അച്ഛന്‍ കോഴി മുമ്പേ നടന്ന് വഴിതെറ്റി. തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മക്കോഴിയെയും കുട്ട്യോളെം കാണാനില്ല. അച്ഛന്‍കോഴിക്ക് ആകെ പേടിയായി. കരഞ്ഞുകൊണ്ട് വീട്ടിലേക്കോടിയെത്തിയ അച്ഛന്‍ കോഴിക്ക് സന്തോഷമായി, അതാ അമ്മക്കോഴിയും കുട്ട്യോളും വീട്ടില്‍.

 

 

A Trashed Car

 

 

ഉല്‍സവം

 

 

A sunny day in Snehatheeram Beach

 

 

Dancing Elephant

 

 

Crazy Elephant

 

 

A port

 

 

 

കുശുമ്പിയായ രാജകുമാരി
ഒരു ദിവസം രാജകുമാരി തന്റെ കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ റോഡിലൂടെ ഒരുവയസ്സന്‍ നടന്നുപോയി. തന്റെ വീട് മഴയില്‍ ഒലിച്ചുപോയി അതുകൊണ്ട് ഞാന്‍ ഇവിടെ കഴിഞ്ഞോട്ടെ എന്നയാള്‍ രാജകുമാരിയോട് ചോദിച്ചു. അപ്പോള്‍ രാജകുമാരി ദേഷ്യത്തോടെ അവളുടെ അച്ഛന്റെ അടുത്തേക്ക് ചെന്ന് ഇക്കാര്യം പറഞ്ഞു. അയാളുടെ കഥകേട്ടപ്പോള്‍ അച്ഛന്റെ മനസ്സലിഞ്ഞു. ‘അയാള്‍ ഇവിടെ താമസിച്ചോട്ടെ മോളെ’ എന്നു അച്ഛന്‍ പറഞ്ഞപ്പോള്‍ രാജകുമാരിക്ക് കൂടുതല്‍ ദേഷ്യം വന്നു. അവള്‍ ബാല്‍ക്കണിയില്‍ ചെന്ന് വയസ്സനോട് ദൂരെ പോകാന്‍ പറഞ്ഞു. അയാള്‍ കരഞ്ഞുകൊണ്ടു പോയപ്പോള്‍ കുശുമ്പത്തിയായ രാജകുമാരിക്ക് സന്തോഷമായി.

 

 

 

പിക്നിക്ക്

ഒരുദിവസം അച്ഛനും അമ്മയും അമ്മുവും ചേട്ടനും കൂടെ പിക്നിക്കിന് പോയി. അവര്‍ ഒരു പിക്നിക്ക് മാറ്റ് വിരിച്ച് അതില്‍ ഇരുന്നു. ചേട്ടന്‍ ഗാര്‍ഡനില്‍ പന്ത് കളിക്കുകയായിരുന്നു. അമ്മുവും അച്ഛനും ബിസ്ക്കറ്റ് തിന്നുകൊണ്ടിരിക്കേ അടുത്ത മരത്തില്‍ ഒരു കുരങ്ങന്‍ ഇതൊക്കെ കൊതിയോടെ കാണുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ചേട്ടന്‍ മോനെ കാണാതായത്. അച്ഛനും അമ്മയും അമ്മുവും അവിടെ ആകെ അന്വേഷിച്ചു. ചേട്ടന്‍ മോനെ കാണാതായപ്പോള്‍ അമ്മയ്ക്കും അമ്മൂനും കരച്ചില്‍ വന്നു. അച്ഛന്‍ പോയി ഗാര്‍ഡിനോട് പറഞ്ഞു. എല്ലാവരും കൂടെ നോക്കുമ്പോള്‍ ചേട്ടന്‍മോന്‍ അതാ മുതലയോട് സംസാരിച്ച് നില്‍ക്കുന്നു. അമ്മ ചേട്ടന്‍മോനെ വാരിയെടുത്തു ഉമ്മവച്ചു, വൈകുന്നേരം അവര്‍ വീട്ടിലേക്ക് തിരിച്ചുപോയി.

 

 

 

20 thoughts on “കുഞ്ഞു ദിയയും കാക്കത്തൊള്ളായിരം കഥകളും

 1. എഴുത്തും വരയും മനോഹരം… നിറങ്ങളും വാക്കുകളും ചിത്രങ്ങളും കഥകളും ആയി ഇനിയും നിറയട്ടെ.. ദിയകുട്ടിക്കു നൂറുമ്മ 🙂

 2. Hai Diyakkutty,
  Nalla midukkiyayi varachittundallo.”picnic” eniykku kooduthal ishtayi.Chettanmonde muthalapremam amma paranjariyam.Molkku ellavidha bhavukangalum

 3. നാളെയുടെ വാഗ്ദാനം. ചെറുപ്രായത്തില്‍ ദിയ കാഴ്ചവയ്ക്കുന്ന പ്രകടനം അടിവരയിടുന്നത് അതുതന്നെ. അഭിനന്ദനങ്ങള്‍.

 4. very good dear…….i liked all the pics..:) 🙂
  iniyum daralam varakanam ketoo……
  best wishes for becoming a famous artist…..

 5. diyuse enikku laaastle kadha naaaaLLayishttaaayi to…CONGRAAAATZ..

  enikkumundoru kochumakan avante bhavanapoleyund
  avante kadhakalile sthiram charactr anu ” dinosour kili” athenthu kiliyanennu ippozhum ariyilla

  chettan monum diyakkuttikkum nooorumma

 6. Hai..ദിയക്കുട്ടി….
  ചിത്രങ്ങള് നല് ചന്തമായിട്ടുണ്ട്…..
  ഈ ചേട്ടന് ഇഷ്ടമായി…ആശംസകള്…..

  CPO വിജു…….

 7. Super. Chitranghallum. Athinothulla. Kathakallum. Adipolliyaanu. Dhiya molk. Entey oraayiram aashamsakal.

 8. ആ അച്ഛന്‍കോഴീടെ ഒരു കാര്യം നോക്കണെ. ദിയക്കുട്ടി കഥകള്‍ ഒക്കെ ഇഷ്ടായിട്ടോ. വരകളും. ഇനിയും വരക്കുകയും അവയ്‌ക്കൊക്കെ കഥകള്‍ എഴുതുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *