പിറവം പരാജയം ഒരു താത്വിക അവലോകനം…!!

അത് കൊണ്ടാണ് സഖാക്കള്‍ ഫലം വന്നയുടനെ പറഞ്ഞത്, ജയിച്ചത് മറ്റേ പാര്‍ട്ടിയാണെങ്കിലും നേട്ടമുണ്ടാക്കിയത് തങ്ങളാണെന്ന്..! നമ്മുടെ കാഴ്ചപ്പാടില്‍ ജയിക്കുന്നവരല്ല നേട്ടമുണ്ടാക്കുന്നത്, മറിച്ച് തോല്‍ക്കുന്നവരാണ്. അതെങ്ങനെ നേട്ടമാകുമെന്നല്ലേ ഇത്രയധികം വര്‍ഗ്ഗീയ, ജാതി, മത, ബൂര്‍ഷ്വാ, പെറ്റി ബൂര്‍ഷ്വ, കുത്തക , സാമ്രാജ്യത്വ ശക്തികളാണ് ഈ നാട്ടില്‍ ജീവിച്ചിരുന്നതെന്ന് ഈയവസരത്തില്‍ കേരളത്തെ മൊത്തം അറിയിക്കാന്‍ സാധിച്ചില്ലേ. അതു തന്നെയാണ് തങ്ങളുടെ നേട്ടം! അല്ലാതെ ജനങ്ങളുടെ വോട്ട് കിട്ടുന്നതല്ല. ഓരോ അഞ്ചു കൊല്ലക്കാലവും നമ്മുടെ പാര്‍ട്ടി ഇത്തരത്തില്‍ നേട്ടമുണ്ടാക്കാറുണ്ട്. ജയിച്ചിട്ടല്ല, തോറ്റിട്ട്-ശിവന്‍ എഴുതുന്നു

 

 

ഏത് തിരഞ്ഞെടുപ്പില്‍ തോറ്റാലും തികച്ചും താത്വികമായ ഒരു അവലോകനം നടത്തുന്നതാണ് നമ്മുടെ പാര്‍ട്ടിയുടെ പതിവ്. റഷ്യ, ചൈന, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലും ഇതേ രീതി തന്നെയാണ് അനുവര്‍ത്തിക്കുന്നത്.

ഒന്ന്…
കേരള സംസ്ഥാനത്തില്‍ പിറവം പോലെ ഇത്രയധികം ജാതിമത വര്‍ഗ്ഗീയ ശക്തികള്‍ അധിവസിക്കുന്ന മറ്റൊരു നാടില്ല. പിറവം മണ്ഡലത്തിലെ ഓരോ ബസ് സ്റ്റോപ്പിലും കുറഞ്ഞത് അഞ്ച് ബൂര്‍ഷ്വാസിയും നാല് കുത്തക മുതലാളിമാരും, മൂന്ന് വര്‍ഗീയ ശക്തികളും കാണും. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒന്നോ രണ്ടോ സാമ്രാജ്യത്വ കിങ്കരന്‍മാരെയും കാണാന്‍ കഴിയും. മാത്രമല്ല പിറവം മണ്ഡലത്തില്‍ രാത്രികാലങ്ങളില്‍ ചില സി ഐ എ ചാരന്‍മാര്‍ കറങ്ങിനടക്കുന്നതും സഖാക്കള്‍ കണ്ടിട്ടുണ്ട്. സത്യത്തില്‍ നമ്മുടെ സഖാക്കള്‍ കണ്ണൂരില്‍നിന്ന് വണ്ടികയറി പിറവത്ത് വന്നത് തിരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കാനാണെന്നൊക്കെയാണ് മറ്റുള്ളവരുടെ ധാരണ. പക്ഷേ അവരുടെ യഥാര്‍ത്ഥ ലക്ഷ്യം വേറെയായിരുന്നു. ബൂര്‍ഷ്വാസികള്‍, വര്‍ഗീയ ശക്തികള്‍, മത ഭീകരര്‍, സാമ്രാജ്യത്വ കിങ്കരര്‍ തുടങ്ങിയവരുടെ മുഖം മൂടി വലിച്ചു കീറി ജനകീയ വിചാരണ ചെയ്യകയായിരുന്നു സഖാക്കളുടെ ലക്ഷ്യം.

ഈ ഭീകരശക്തികളെയാണ് മണ്ടന്‍മാരായ മറ്റേ പാര്‍ട്ടിക്കാര്‍ തിരഞ്ഞെടുപ്പ് ജയിക്കാനായി കാശു കൊടുത്ത് വശത്താക്കിയത്. അവരുടെ തിരഞ്ഞെടുപ്പ് ഓഫീസിനു മുന്നില്‍ രാവിലെ മുതല്‍ ബൂര്‍ഷ്വാസികള്‍ കാശുവാങ്ങിക്കാന്‍ ക്യൂ നില്‍ക്കും. അവര്‍ പോയിക്കഴിഞ്ഞാലുടന്‍ വര്‍ഗ്ഗീയക്കാര്‍ വരും. അവര്‍ പോയിക്കഴിഞ്ഞാലുടനെ കുത്തകക്കാരത്തെും. അങ്ങനെ കാശുവാങ്ങി കാശുവാങ്ങി അവര്‍ നമ്മളെ തോല്‍പ്പിച്ചു.

ജാതി മത വര്‍ഗീയ ശക്തികളെ തുറന്നു കാട്ടുക എന്ന മഹത്തായ ലക്ഷ്യവുമായി വന്ന സഖാക്കള്‍ക്ക് ഒരു പീറ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി എന്നൊക്കെ പറഞ്ഞാല്‍ വെറും തൊലിപ്പുറത്തെ കാര്യങ്ങളാണ്. ഈ ജാതി മതവര്‍ഗ്ഗീയ ശക്തികള്‍ക്ക് ഇതു വല്ലോം അറിയാമോ..!

അത് കൊണ്ടാണ് സഖാക്കള്‍ ഫലം വന്നയുടനെ പറഞ്ഞത്, ജയിച്ചത് മറ്റേ പാര്‍ട്ടിയാണെങ്കിലും നേട്ടമുണ്ടാക്കിയത് തങ്ങളാണെന്ന്..! നമ്മുടെ കാഴ്ചപ്പാടില്‍ ജയിക്കുന്നവരല്ല നേട്ടമുണ്ടാക്കുന്നത്, മറിച്ച് തോല്‍ക്കുന്നവരാണ്. അതെങ്ങനെ നേട്ടമാകുമെന്നല്ലേ ഇത്രയധികം വര്‍ഗ്ഗീയ, ജാതി, മത, ബൂര്‍ഷ്വാ, പെറ്റി ബൂര്‍ഷ്വ, കുത്തക , സാമ്രാജ്യത്വ ശക്തികളാണ് ഈ നാട്ടില്‍ ജീവിച്ചിരുന്നതെന്ന് ഈയവസരത്തില്‍ കേരളത്തെ മൊത്തം അറിയിക്കാന്‍ സാധിച്ചില്ലേ. അതു തന്നെയാണ് തങ്ങളുടെ നേട്ടം! അല്ലാതെ ജനങ്ങളുടെ വോട്ട് കിട്ടുന്നതല്ല. ഓരോ അഞ്ചു കൊല്ലക്കാലവും നമ്മുടെ പാര്‍ട്ടി ഇത്തരത്തില്‍ നേട്ടമുണ്ടാക്കാറുണ്ട്. ജയിച്ചിട്ടല്ല, തോറ്റിട്ട്

രണ്ട്
പാര്‍ട്ടിക്കുള്ളിലെ രണ്ട് ‘പാര്‍ട്ടി’ക്കാരും പ്രത്യക്ഷത്തില്‍ പിറവത്ത് ഒന്നിച്ചു നിന്നിരുന്നെങ്കിലും അവര്‍ തമ്മിലുള്ള ഭിന്നത ശക്തിയായ അന്തര്‍ധാരയായി വര്‍ത്തിച്ചിരുന്നു. തക്കം പാര്‍ത്തിരുന്ന ജാതി മത വര്‍ഗ്ഗീയ ബൂര്‍ഷ്വാസി ശക്തികള്‍ ഈ സാഹചര്യം ശരിക്കും ഉപയോഗിച്ചു.

മൂന്ന്
കുരിശേറിയ സഖാവിന്‍്റെ കുഞ്ഞാടുകള്‍ തമ്മില്‍ മുട്ടനടി നടക്കുന്നത് മുതലാക്കാമെന്ന് കരുതിയെങ്കിലും പോളിംഗ് ബൂത്തിലത്തെിയപ്പോള്‍ എല്ലാവന്‍മാരും അങ്ങ് റോമിലോട്ട് തിരിഞ്ഞ് ഒന്നിച്ചു നിന്ന് കുരിശു വരച്ചു കളഞ്ഞു!
ഈ അവലോകനങ്ങള്‍ മനസ്സിലാക്കാനാകാത്ത താത്വിക നിരക്ഷരര്‍ക്കായി നെയ്യാറ്റിന്‍കരയില്‍ സ്റ്റഡി ക്ളാസ്സ് നടത്തുന്നതാണ്. അതു വരെ ചൂടിന് നല്ല സംഭാരം കുടിച്ച് കാത്തിരിക്കുക..!!

7 thoughts on “പിറവം പരാജയം ഒരു താത്വിക അവലോകനം…!!

 1. ഒന്ന് ഒത്തുപിടിച്ചിരുന്നേല്‍ പോരാവുന്നതായിരുന്നു കഴിഞ്ഞ അസംബ്ലി എലക്ഷന്‍. പിന്നല്ലേ ഈ തുക്കട സീറ്റ്. പക്ഷെ അച്ചുമാനേ മുഖ്യന്‍ ആക്കേണ്ടിവരും. പോരാത്തേന് ടോള്‍ സമരം, പെന്‍ഷന്‍ പ്രായം കൂട്ടല്‍ എന്നിവയൊക്കെ നടത്താന്‍ കഷ്ടപ്പെടും. സര്‍വ്വീസ് സംഘനകള്‍ക്കാണ് പാര്‍ട്ടിയില്‍ മേല്‍ക്കൈ എന്ന് ആര്‍ക്കാണ് അറിയാത്തത്.

 2. പ്രതിക്രിയ വാദികളും, വിഘടന വാദികളും, മദ്യ മുതലാളിമാരും, കൂടിയന്മാരും, തമ്മിലുള്ള അകലം കൂടി എന്നു നമ്മള്‍ വിചാരിച്ചുവെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ദ്ധാര അതിശക്തമായിരുന്നു. മാത്രമല്ല, നമ്മുടെ കണ്ണൂരിലുള്ള രണ്ടു പെര്‍ക്ക് അവിടെ ചാര്‍ജ് കൊടുത്തപ്പോള്‍ അവര്‍ തമ്മിലുള്ള അന്തര്‍ദ്ധാര വളരെ നേര്‍ത്തതും……..

 3. സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങളെ, ചര്‍വിത ചര്‍വണം ചെയ്തു മടുത്ത ഒരു പഴയ ശ്രീനിവാസന്‍ സിനിമയുടെ കാഴ്ച പ്പാടിലൂടെ വിസകലനം ചെയ്യുന്ന ശിവനെ പോലെ യുള്ള കര്ടൂനിസ്ടോ /മാധ്യമ പ്രവര്തകണോ സമൂഹത്തിനു ഗുണകരമായ ഒന്നും ചെയ്യുന്നില്ല. ഇത്തരം വികാര ജീവികളുടെ വിശകലനങ്ങള്‍ ഒരു കോമഡി സ്കിറ്റിന്റെ പരിഗനനയെ അര്‍ഹിക്കുന്നുള്ളൂ.
  ബൂര്‍ഷ്വാസികള്‍, ജാതി മത വര്‍ഗീയ ശക്തികള്‍, മത ഭീകരര്‍, സാമ്രാജ്യത്വ കിങ്കരര്‍, പെറ്റി ബൂര്‍ഷ്വ, കുത്തക, തുടങ്ങിയവര്‍ ഒക്കെ ഈ സമൂഹത്തില്‍ നില നില്‍ക്കുന്നവരും മനുഷ്യ സമൂഹത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുന്നവരും ആണ്. അവരുടെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യാതെ ഒരു രാഷ്ട്ര്രീയ ചര്‍ച്ചയും പൂര്‍ണമാകുന്നില്ല. ഇവയൊക്കെ ഒരു മൂന്നാം കിട സിനിമയുടെ കണ്ണിലൂടെ ലളിതവല്കരിച്ചു കാണുന്ന ശിവനെ പോലെ ഉള്ളവര്‍ക്ക് പറ്റിയ പണി വൈകുന്നേരങ്ങളില്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിരൂപണം എഴുതല്‍ ആണ്. അതില്‍ അദ്ദേഹത്തിന് മനസ്സിലാകാത്ത കഠിന പദങ്ങള്‍ ഒന്നും കാണില്ല.

  • ആ പറഞ്ഞത് 100% നേരാണ്. ഇവരുടെ ഒക്കെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യാതെ ഒരു രാഷ്ട്രീയ ചര്‍ച്ചയും പൂര്‍ണമാകുന്നില്ല തന്നെ. പക്ഷെ ഇവിടെ ആരാ അത് വിശകലനം ചെയ്യുന്നത്? “സത്യം ആര് പറഞ്ഞാലും ശ്ലാഖനീയം തന്നെ” എന്ന ഒരു ലൈന്‍ ആണ് ഇപ്പോള്‍ താങ്കള്‍ പറഞ്ഞത്. ധര്‍മിഷ്റനും കളങ്കം എശാത്തവനും ആയ ഒരാള്‍ മോഷണം പാടില്ല എന്ന് പറയുമ്പോള്‍ അതിലെ സത്യത്തെ നമ്മള്‍ അംഗീകരിക്കും. പക്ഷെ അതെ കാര്യം ഒരു ഉളുപ്പും ഇല്ലാതെ എല്ലാവര്ക്കും അറിയാവുന്ന ഒരു പെരുംകള്ളന്‍ പറയുമ്പോള്‍, അവനു കഞ്ഞി വെച്ച് കൊടുക്കുന്നവര്‍ക്ക് മാത്രമേ അതില്‍ മഹിമ കാണാന്‍ കഴിയൂ. മറ്റുള്ളവര്‍ക്ക് അതില്‍ നിന്ന് ജുഗുപ്സ മുതലായ വികാരങ്ങള്‍ ആണ് ഉളവാകുക. കേരളത്തിലെ ഇടതു പക്ഷം ബൂര്‍ഷ്വാസി, ജാതി മത വര്‍ഗീയ ശക്തികള്‍, സാമ്രാജ്യത്വ കിങ്കരര്‍, കുത്തക എന്നൊക്കെ പറയുന്ന കേള്‍ക്കുമ്പോള്‍ എനിക്കുണ്ടാകുന്ന വികാരവും അതൊക്കെ തന്നെ.

 4. കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനം ഏറ്റെടുത്തു നടത്തിയിട്ടുള്ള സാമൂഹിക മുന്നേറ്റങ്ങളും ,അവകാശ സമരങ്ങളും നമ്മള്‍ മറന്നു കൂടാ .ചരിത്രത്തിന്‍റെ വായന തുടങ്ങേണ്ടത് ഏകകോശ ജീവിയില്‍ നിന്നാണ്.സ്വന്തം വീടിന്‍റെ ചുറ്റു വട്ടത്തുള്ള ഏതെങ്കിലും ലോക്കല്‍ സെക്രട്ടറിയോ ,ഒരു ജില്ലാ സെക്രട്ടറിയോ ഒന്നുമല്ല ഇടതു പക്ഷം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.ശ്രീ നാരായണ ഗുരു മുതല്‍ പേര്‍ തുടങ്ങിവച്ച സാമൂഹിക നവോദ്ഥാന പ്രവര്‍ത്തനങ്ങളെ ഉള്‍കൊള്ളുവാനും അതിനെ മുന്നോട്ടു നയിക്കുവാനും അല്പം എങ്കിലും കഴിഞ്ഞിട്ടുള്ളത് കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മാത്രം ആണ്.പാര്‍ല മേന്ടരി ജനാധി പത്യത്തില്‍ ഇടപെട്ടു നിന്ന് കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടി വരുമ്പോള്‍ ചിലപ്പോള്‍ കള്ളന്‍റെ വീട്ടില്‍ കിടന്നുറങ്ങുകയോ ,ചിലപ്പോള്‍ അവിടെ നിന്ന് കഞ്ഞി കുടിക്കേണ്ടി വരികയോ ഒക്കെ ചെയ്തേക്കാം . അതിനാണ് പുരോഗമാനതമാകമായ കൊംപ്രമയിസ് എന്നു പറയുന്നത്. പ്രയോഗത്തിന്‍റെ രാഷ്ട്രീയവും, രാഷ്ട്രീയത്തിന്‍റെ പ്രയോഗവും എന്ന ഒന്നുണ്ട്.

 5. ഷാജി, ആ മൂശയില്‍ അളന്നാല്‍, ആരെയും നമുക്ക് വിമര്‍ശിക്കാന്‍ ആവില്ല. സ്വാതന്ത്ര്യ സമര കാലത്തെ ഓര്‍മ്മകള്‍ മൂലം കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ വിമര്‍ശനാതീതരായി പ്രഖ്യാപിച്ചാല്‍ എങ്ങനെ ഇരിക്കും? അത്ര തന്നെയേ ഉള്ളൂ ഇതും.

  They asked first that he renounce the revision of property titles in order to get back the support of the Liberal landowners. They asked, secondly, that he renounce the fight against clerical influence in order to obtain the support of the Catholic masses. They asked, finally, that he renounce the aim of equal rights for natural illegitimate children in order to preserve the integrity of the home.

  “That means,” Colonel said, smiling when the reading was over, “that all we’re fighting for is power.”

  “They’re tactical changes,” one of the delegates replied. “Right now the main thing is to broaden the popular base of the war. Then we’ll have another look.”

  ഞാന്‍ ഊറി ചിരിച്ചു പോയി. 😉

Leave a Reply

Your email address will not be published. Required fields are marked *