കിംഗും കമ്മീഷണറും പിന്നെ കഞ്ചാവും!

കുറ്റവാളികളെ പിടിക്കാന്‍ ആരുടെയും സഹായമില്ലാതെ പോകുന്ന ധീരസാഹസികര്‍ ആയതിനാല്‍ തന്നെ അലക്സും ഭരതും ഒട്ടനവധി ഗുണ്ടകളെ അടിച്ചും വെടിവെച്ചും കുന്തംകൊണ്ടു കുത്തിയുമൊക്കെയായി പടത്തില്‍ കൊല്ലുന്നുണ്ട്. ഇതല്ലാതെ പത്തു പതിനഞ്ചു പേര്‍ വെടിയേറ്റു മരിക്കുന്നുണ്ട്. മൊത്തത്തില്‍ മൂന്നേകാല്‍ മണിക്കൂറില്‍ കുറഞ്ഞതൊരു മുപ്പതു കൊലപാതകങ്ങളും മൂന്നാല് യമണ്ടന്‍ സംഘട്ടനങ്ങളും ഉണ്ട്. ഓരോ രണ്ടു മിനിറ്റിലും ഇംഗ്ലീഷും പച്ചത്തെറിയും രാജ്യസ്നേഹവും സമാസമം ചേര്‍ത്ത ഡയലോഗ്സ് ഉണ്ടെങ്കിലും കയ്യില്‍ ഡിക്ഷണറിയുമായി തിയറ്ററില്‍ ആരും പോകാത്തതിനാല്‍ അതില്‍ പാതിയും നമുക്ക് മനസിലാവില്ല എന്നൊരു ആശ്വാസമുണ്ട്-അന്നമ്മക്കുട്ടി എഴുതുന്നു

 

 

ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ വെറുതെ രസത്തിന് ഒന്നു ടെസ്റു ചെയ്തു നോക്കല്‍ കുട്ടിക്കാലം തൊട്ട് എന്റെ ശീലമായിപ്പോയി. അങ്ങനെ ഒരിക്കല്‍
ടെസ്റ് ചെയ്തത് ഇത്തിരി കഞ്ചാവായിരുന്നു. മഹാ തെമ്മാടിയായതിനാല്‍ കുടുംബക്കാരെല്ലാം അകറ്റി നിര്‍ത്തിയിരുന്ന വകയിലൊരു അമ്മാച്ചന്‍ ആള് നല്ല കഞ്ചാവായിരുന്നു. വലിച്ചു വലിച്ച് മൂപ്പര് ആയുസെത്തും മുമ്പേ തട്ടിപ്പോയത് പില്‍ക്കാല ചരിത്രം. കോളജ് ഹോസ്റലില്‍ താമസിച്ച് പഠിക്കുന്ന കാലത്ത് അമ്മാച്ചന്റെ ശേഖരത്തില്‍ നിന്നൊരു കഞ്ചാവു ബീഡി ചൂണ്ടി അതീവരഹസ്യമായി ഞാന്‍ മുറിയിലെത്തിച്ചു. തലതെറിച്ച കൂട്ടുകാരികളുടെ വാക്കിന്റെ ബലത്തില്‍ പാതിരക്ക് അവനെ കത്തിച്ച് പുകയൂതിക്കളിച്ചു. ആദ്യം കുഴപ്പമൊന്നുമുണ്ടായില്ല. പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ കളി മാറി, ലഹരി തലച്ചോറില്‍ എന്താണ് ചെയ്യുന്നതെന്ന് ശരിക്കുമറിഞ്ഞു.

കഞ്ചാവ് വലിക്കാന്‍ അവസരം കിട്ടിയിട്ടില്ലാത്ത വിജ്ഞാന കുതുകികള്‍ക്കായി സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ അന്നമ്മക്കുട്ടി ആ മഹാനുഭവത്തെ
ഇങ്ങനെ സാക്ഷ്യപ്പെടുത്താം: ആക്ഷനും ടൈമും തമ്മിലുള്ള കണക്ഷന്‍ നഷ്ടമാകല്‍! ഒരു കാര്യവുമില്ലാതെ നമ്മള്‍ സംസാരിക്കാന്‍ തുടങ്ങും. വാക്കും പ്രവൃത്തിയും തമ്മിലുള്ള സകല ബന്ധവും വിട്ടുപോകും. തൊട്ടു മുമ്പു പറഞ്ഞതും ചെയ്തതും മറന്നുപോകും. ഇടക്കിടെ റിലേ പോകുന്ന റേഡിയോ പോലെ മെമ്മറി മുറിയും. ഓര്‍മകളില്‍ കംപ്ലീറ്റായി തുള വീണുപോകുന്ന അവസ്ഥ! നല്ല ബോധത്തോടെ തന്നെ നമ്മള്‍ തനി ബോധക്കേടുകള്‍ കാണിക്കും. സാമാന്യബുദ്ധിയുടെയും അന്തസിന്റെയും സകല സീമകളും വിസ്മരിച്ചുപോകും. ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും ആ മയക്കുമരുന്ന് അനുഭവം ഞാനിന്നും പേടിയോടെയാണ് ഓര്‍ക്കുന്നത്!

മുഖവുര
കിംഗ് ആന്റ് കമ്മീഷണര്‍ എന്ന ഇരട്ട സ്റാര്‍ ചിത്രം ആദ്യ ഷോ തന്നെ കാണണമെന്നും കണ്ടിറങ്ങിയാലുടന്‍ നാലാമിടം വായനക്കാര്‍ക്കായി റിവ്യൂ എഴുതണമെന്നും ഉറപ്പിച്ചാണ് വെള്ളിയാഴ്ച ഉണര്‍ന്നതു തന്നെ. ആദ്യ ഷോ കണ്ടു, പക്ഷേ റിവ്യൂ എഴുതാനുള്ള മാനസികാരോഗ്യം വീണ്ടെടുക്കാന്‍ മണിക്കൂര്‍ പത്തു
കഴിയേണ്ടി വന്നു. ശരിക്കും ഒരു മാരിജുവാന അനുഭവം! മൂന്നേകാല്‍ മണിക്കൂര്‍ വെടി, അടി, ഡയലോഗ്, പൊട്ടിത്തെറി ലോകത്ത് കുടുങ്ങിപ്പോയ ഈയുള്ളവള്‍
സാമാന്യബുദ്ധി, സ്ഥലകാല ബോധം, സംസാര ഭാഷ എല്ലാം നഷ്ടമായി. പഴയ ആ കഞ്ചാവ് വലിക്ക് തുല്യമായ അനുഭവത്തില്‍ ആണ്ടുപോയതിനാലാണ് ഈ റിവ്യൂ ചില മണിക്കൂറുകള്‍ വൈകിയത് എന്ന ആമുഖത്തോടെ സിനിമയെക്കുറിച്ച് പറയാം.

(ഇപ്പോഴും പൂര്‍ണ ആരോഗ്യം വീണ്ടു കിട്ടിയിട്ടില്ല. എന്നിരുന്നാലും ഇനി കാണാന്‍ പോകുന്നവര്‍ക്ക് ഒരു മുന്നറിയിപ്പായിക്കോട്ടെയെന്ന് കരുതി എഴുതുകയാണ്.) കഥ പറയല്ലേ, കഥ പറയല്ലേ എന്നുള്ള മാന്യ വായനക്കാരുടെ അഭ്യര്‍ഥന മാനിച്ച് കഥ വിശദമാക്കാതെയും സസ്പെന്‍സുകള്‍ (അങ്ങനെയൊന്നുണ്ടെങ്കില്‍) അത് പൊളിക്കാതെയും, ഈ സിനിമ പകര്‍ന്ന ദൃശ്യാനുഭവം മാത്രം അല്‍പം വിവരിക്കട്ടെ.

 

 

ഫ്ലാഷ്ബാക്ക്
ജീവിതത്തിലായാലും സിനിമയിലായാലും രഞ്ജി പണിക്കരുടെ സ്ഥായീഭാവം രോഷമാണ്. ജനിച്ചത് രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തില്‍. കുട്ടിക്കാലം മുതല്‍ രാഷ്ട്രീയത്തില്‍ രഞ്ജിയുടെ ആരാധ്യ നേതാവ് ലീഡര്‍ കരുണാകരന്‍ മാത്രമായിരുന്നു. ‘കേരളചരിത്രത്തിലെ ഏറ്റവും മഹാനായ നേതാവ് ലീഡര്‍ ആയിരുന്നുവെന്നും ഇ.എം.എസൊക്കെ കമ്യൂണിസത്തെ നശിപ്പിച്ചവരാണെന്നും ആന്റണി തരാതരം പോലെ കാലുമാറുന്നവനാണെന്നു’മൊക്കെയുള്ള രാഷ്ട്രീയ
സിദ്ധാന്തങ്ങള്‍ പില്‍ക്കാലത്ത് രഞ്ജി സാര്‍ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. രാഷ്ട്രീയത്തോടുള്ള രോഷം കൊണ്ടോ എന്തോ രഞ്ജി പഠിക്കാനിറങ്ങിയത് പത്രപ്രവര്‍ത്തനമാണ്. കേരള സര്‍വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ മാസ്റര്‍ ബിരുദം നേടി. രോഷം സ്ഥായീഭാവമായതിനാല്‍ പലയിടത്തും ജോലിനോക്കി. ‘ചിത്രഭൂമി’ക്കായി ഇന്റര്‍വ്യൂ നടത്താന്‍ പോയപ്പോള്‍ ഷാജി കൈലാസുമായി കൂട്ടായി. അങ്ങനെയാണ് മലയാള സിനിമയില്‍ വഴിത്തിരിവായ കൂട്ടുകെട്ടിന്റെ ആരംഭം. തുടക്കം ‘ഡോക്ടര്‍ പശുപതി’യില്‍. 1992 ല്‍ ‘തലസ്ഥാനം’ മുതല്‍ രഞ്ജി തിരക്കഥയെഴുത്തിന്റെ ട്രാക്കു മാറ്റി. അതോടെ മലയാള ചലച്ചിത്ര വേദിയിലെ പൊന്നുംവിലയുള്ള രചയിതാവായി.

വിജയ ഫോര്‍മുല
രഞ്ജി-ഷാജി ചിത്രങ്ങളുടെ വിജയ ഫോര്‍മുലയെ ഭാവി തലമുറക്കായി നമുക്ക് ഇങ്ങനെ ചുരുക്കി രേഖപ്പെടുത്താം. പോലിസുകാര്‍, രാഷ്ട്രീയക്കാര്‍, പത്രക്കാര്‍, മുതലാളിമാര്‍, സ്വാമിമാര്‍ എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്ന ഒരു വില്ലന്‍ സംഘം. അവരെ നേരിടാന്‍ ഡല്‍ഹീന്നോ മുംബൈയില്‍ നിന്നോ കെട്ടിയെടുക്കുന്ന വീരശൂര പരാക്രമിയായ നായകന്‍. അയാള്‍ സൂര്യനു കീഴിലുള്ള സകലകാര്യങ്ങളിലും അതിവിശാല അറിവുള്ളയാളും അസാമാന്യ ബുദ്ധിമാനും വളരെ ദരിദ്രമായ ബാല്യ കൌമാരങ്ങള്‍ പിന്നിട്ടവനും ആവും. ഓക്സ്ഫോര്‍ഡ് നിലവാരമുള്ള ഇംഗ്ലീഷ്, തൊട്ടുപിന്നാലെ അതിന്റെ തെറികലര്‍ന്ന മലയാളം ട്രാന്‍സ്ലേഷന്‍ എന്ന ക്രമത്തിലുള്ള വിചിത്രമായ ഒരു ഭാഷയാണ് നായകന്‍മാര്‍ സംസാരിക്കുക. (രഞ്ജി സാര്‍ സ്വയം വികസിപ്പിച്ചെടുത്ത ഭാഷയാണ് ഇത്, ഒരു വ്യക്തി രൂപപ്പെടുത്തിയ ലോകത്തിലെ ആദ്യ ഭാഷ!)

നായകന്റെ സ്ഥായീഭാവം രോഷവും പരിഹാസവും ആവും. ഭൂഗോളത്തിലെ ഏതാണ്ടെല്ലാവരും അയാളുടെ പരിചയക്കാരാവും. വില്ലന്‍മാര്‍ എത്ര ശ്രമിച്ചാലും ഈ നായകനെ ഒന്നു പേടിപ്പിക്കാന്‍ പോലും കഴിയില്ല. ഇടക്കിടെ നായകന്‍ സ്ലോമോഷനില്‍ നടക്കും. അപ്പോള്‍ രണ്ടു വശത്തും നില്‍ക്കുന്നവര്‍ ബഹുമാനത്തോടെ ഒതുങ്ങിക്കൊടുക്കും. മൂന്നു മൂന്നര മണിക്കൂര്‍ സമയം പലയിടങ്ങളിലായി പല സാഹചര്യത്തില്‍ വില്ലനും നായകനും മുഖാമുഖം നോക്കി ഡയലോഗ് പറഞ്ഞു കളിക്കും, അക്ഷരശ്ലോക മല്‍സരം പോലെ!

ക്ലൈമാക്സില്‍ നായകന്റെ വലംകൈയും ഇടംകൈയുമായി നിന്ന ഉപനായകരില്‍ ഒരാളെ വില്ലന്‍ തട്ടും. ഉടന്‍ നായകന്‍ സ്ലോമോഷനില്‍ വില്ലന്റെ താവളത്തിലേക്ക് നേരിട്ട് പോയി അയാളെയും കൂട്ടാളികളേയും ഡയലോഗ് പറഞ്ഞ് അവശരാക്കും. പിന്നീട് സമയോചിതം പോലെ തോക്കോ പെട്രോളോ ഡൈനാമിറ്റോ കൊണ്ട് വില്ലന്‍മാരേയും അവരുടെ താവളത്തേയും തകര്‍ത്ത് നായകന്‍ സ്ലോമോഷനില്‍ നടക്കും. അപ്പോള്‍ ഭാരത്മാതാ കീ ജയ് എന്നോ മറ്റോ എഴുതി കാണിക്കും. എന്തായാലും ഈ ഫോര്‍മുല പണം വാരി. സ്ഥലത്തെ പ്രധാന പയ്യന്‍സ്, മാഫിയ, ഏകലവ്യന്‍, കമ്മീഷണര്‍, ദി കിംഗ് (ഷാജി കൈലാസ്), ലേലം, പത്രം (ജോഷി) വരെ വിജയമായിരുന്നു. പിന്നെ ജനത്തിനു മടുത്തു തുടങ്ങി. രഞ്ജിയുടെ രചനയില്‍ ജോഷി ഒരുക്കിയ ‘പ്രജ’യും ‘ദുബായു’മൊക്കെ പൊട്ടി പാളീസായി. 2005 ല്‍ രഞ്ജി സാര്‍ അതേ ഫോര്‍മുലയുമായി നേരിട്ട് സംവിധാനത്തിനിറങ്ങി. ‘ഭരത്ചന്ദ്രന്‍ ഐ.പി.എസ്’ തിയറ്ററില്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. 2008 ല്‍ വി.എസ് അച്യുതാനന്ദനെ പൊരിക്കാന്‍ ലക്ഷ്യമിട്ട് ‘രൌദ്രം’ സംവിധാനം ചെയ്തെങ്കിലും പടം നിലം തൊട്ടില്ല.

 

 

വീണ്ടും വന്ന കിംഗും കമ്മീഷണറും
നീണ്ട 17 വര്‍ഷത്തിനു ശേഷം ഷാജി കൈലാസും രഞ്ജി പണിക്കരും വീണ്ടും ഒന്നിച്ചിരിക്കുന്നു, ‘കിംഗ് ആന്റ് കമ്മീഷണറി’ല്‍. മലയാള സിനിമയില്‍ ചരിത്രമാകാന്‍ പോകുന്ന കൂട്ടുചേരല്‍, മമ്മൂട്ടി, സുരേഷ്ഗോപി എന്നിങ്ങനെ രണ്ടു വീര നായകന്‍മാരുടെ ഒന്നിക്കല്‍ എന്നെല്ലാമുള്ള കോലാഹലത്തോടെ ഏഴു
കോടി മുടക്കി ഡല്‍ഹിയില്‍ മാസങ്ങള്‍ നീണ്ട ഷൂട്ടിംഗിനു ശേഷം എത്തിയ സിനിമ മൂന്നു മണിക്കൂര്‍ പതിനഞ്ചു മിനിറ്റാണ് നമ്മെ ഇരുത്തിപ്പൊരിക്കുന്നത്.

പണ്ട് കോഴിക്കോട് കലക്ടറായിരുന്ന ജോസഫ് അലക്സ് ഇപ്പോള്‍ ഡല്‍ഹിയില്‍ വലിയ ഉദ്യോഗസ്ഥനാണ്. ഉദ്യോഗം എന്താണെന്ന് ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍
പറ്റുന്നില്ല, ഇംഗ്ലീഷില്‍ ഒരുതവണ എഴുതി കാണിക്കുന്നുണ്ട്. (പിന്നെ ഞാന്‍ പറഞ്ഞല്ലോ, സിനിമ കഴിഞ്ഞപ്പോള്‍ ഇതെവിടമാണ് സ്ഥലം എന്നുപോലും
ഓര്‍മയില്ലാത്ത അവസ്ഥയിലായിരുന്നു ഞാന്‍) എന്തായാലും അലക്സ് ഇപ്പോള്‍ ആളു വലിയ കക്ഷിയാണ്, ഇന്ത്യാ മഹാരാജ്യത്തിന്റെ മൊത്തം സുരക്ഷ മൂപ്പരുടെ തലയിലാണ്. എന്തു പ്രശ്നം വന്നാലും കേന്ദ്ര ആഭ്യന്തരമന്ത്രി ഉടന്‍ ജോസഫ് അലക്സിനെ വിളിക്കും. ജോസഫ് അലക്സിന്റെ അച്ഛന്‍ പ്രധാനമന്ത്രിയുടെ
പണ്ടത്തെ കൂട്ടുകാരനായിരുന്നു. അതുകൊണ്ട് പ്രധാനമന്ത്രിക്കും ജോസഫ് അലക്സിനെ വലിയ കാര്യം തന്നെ. ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയൊക്കെ നമ്മുടെ ജോസഫ് അലക്സ് പുല്ലുപോലെ വെടിവെച്ചുകൊന്നിട്ട് വരുമ്പോള്‍ പ്രധാനമന്ത്രി അഭിനന്ദിക്കുന്നുണ്ട്. അത്ര വലിയ അടുപ്പമാണ്, മാത്രമല്ല കട്ടി
മലയാളത്തില്‍ ജോസഫ് അലക്സ് പറയുന്ന നെടുനീളന്‍ ഡയലോഗുകള്‍ മുഴുവന്‍ മറുനാട്ടുകാരനായ പ്രധാനമന്ത്രിക്ക് അക്ഷരംപ്രതി മനസിലാവുകയും അദ്ദേഹം ആ വാക്ചാതുര്യത്തില്‍ മതിമറന്നുപോവുകയും ചെയ്യുന്നുണ്ട്. (ജോസഫ് അലക്സ് ഇപ്പോഴും അവിവാഹിതനാണെന്നും ഏതാണ്ടെല്ലാ പെണ്ണുങ്ങള്‍ക്കും അങ്ങേരോട് ആരാധനയാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.)

നമ്മുടെ പ്രധാനമന്ത്രിയെ വെടിവെച്ചു കൊല്ലാന്‍ കുറേ വെടിവെപ്പുകാര്‍ വലിയ പരിശീലനമൊക്കെ കഴിഞ്ഞ് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തുന്നു.
വെടിവെപ്പു പരിശീലനത്തിനിടെ ഉന്നം തെറ്റിയവരെയും മോശം പെര്‍ഫോമന്‍സ് നടത്തിയവരെയും പാകിസ്ഥാന്‍കാര്‍ ഉടന്‍തന്നെ തട്ടിക്കളയുകയായിരുന്നു! അത്ര ഭയങ്കരന്‍മാരാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കൊല്ലാന്‍ തോക്കുമായി കടല്‍കടന്ന് വന്നിരിക്കുന്നത്. ഈ വിവരമറിഞ്ഞ റോയിലെ ശാസ്ത്രജ്ഞനെ ഉടന്‍തന്നെ വില്ലന്‍മാര്‍ റോഡിലിട്ട് സിംപിളായി തട്ടുന്നു. തുടര്‍ന്നങ്ങോട്ട് കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട്. കൊലപാതകങ്ങള്‍ ഒരുപാടുണ്ടെങ്കിലും അതെല്ലാം അന്വേഷിക്കാന്‍ സത്യസന്ധനായ ഒറ്റ ഉദ്യാഗസ്ഥനേ ഡല്‍ഹിയില്‍ ഉളളൂ, ജോസഫ് അലക്സ്. പിന്നെ അങ്ങേരെ സഹായിക്കാന്‍ അല്‍പം കഴിയുമ്പോള്‍ ഭരത്ചന്ദ്രന്‍ വരുന്നുണ്ട് എന്നതാണ് ഒരാശ്വാസം.

ഈ രണ്ടു പേരും അവരുടെ സുഹൃത്തായ ആഭ്യന്തരമന്ത്രിയും ഒഴികെ ഈ ഇന്ത്യാമഹാരാജ്യത്തിലെ സകല ഉദ്യോഗസ്ഥരും മഹാ പെഴകളാണ്. പണ്ട് കോഴിക്കോട് കലക്ടറായിരിക്കെ അലക്സ് പേടിപ്പിച്ച ശങ്കര്‍ ആണ് ഇപ്പോള്‍ എന്‍.ഐ.എ തലവന്‍! കള്ളത്തരങ്ങളെല്ലാം അന്നേ ജോസഫ് കണ്ടുപിടിച്ചിട്ടും എന്‍.ഐ.എ
തലവനായി വളര്‍ന്ന ശങ്കറാണ് യഥാര്‍ഥത്തില്‍ ഈ കഥയിലെ ഹീറോ! എന്‍.ഐ.എ ഡയറക്ടറൊക്കെ പ്രധാനമന്ത്രിയെ കൊല്ലാന്‍ പാകിസ്ഥാന്‍കാര്‍ക്ക് കൂട്ടു
നില്‍ക്കുകയാണ്. സുപ്രീംകോടതിയിലെയും ഡല്‍ഹി ഹൈക്കോടതിയിലെയും ജഡ്ജിമാര്‍വരെ മഹാ തട്ടിപ്പുകാരാണ്. അവശേഷിച്ച ആകെ രണ്ടു സത്യസന്ധര്‍,
ജോസഫ് അലക്സും ഭരത്ചന്ദ്രനും, പ്രധാനമന്ത്രിയുടെ ജീവന്‍ രക്ഷിക്കാന്‍ ഇറങ്ങുന്നിടത്ത് കഥ തുടങ്ങുന്നു. ബാക്കി നേരില്‍ കണ്ട് അനുഭവിക്കുക!

 

 

തിയറ്റര്‍ പ്രതികരണം
കോമണ്‍സെന്‍സ് എന്നൊരു സാധനം ഉള്ളവര്‍ ഈ സിനിമക്കു പോകുമ്പോള്‍ തിയറ്ററില്‍ കയറുന്നതിനു തൊട്ടുമുമ്പ് ആ സെന്‍സ് ഓഫ് ചെയ്യുക. ഓരോ
സീനിലും അത്രയധികം വിഡ്ഢിത്തങ്ങളാണ്. പ്രധാനമന്ത്രിയടക്കമുള്ള അതിപ്രധാന വ്യക്തികളുടെ സംരക്ഷണത്തിന് സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) ഒക്കെ ഉള്ളതൊന്നും തിരക്കഥാകൃത്ത് അറിഞ്ഞിട്ടേയില്ല. ഈ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാക്കാന്‍ ആകെയുള്ളത് അലക്സും ഭരതും മാത്രം! ഒരു സാധാരണ പത്രപ്രവര്‍ത്തകന്‍ മാത്രമായിരുന്ന കാലത്ത് രഞ്ജി സാറിന് ഇത്രയധികം അറിവില്ലായ്മ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പത്രത്തിന്റെ മാനേജിങ് ഡയറക്ടറായ ഇരുന്നതോടെ ലോകപരിചയം വല്ലാതെ കുറഞ്ഞോ? എന്തായാലും പത്രപ്രവര്‍ത്തകര്‍ക്ക് സ്ഥലകാല ബോധം ഇല്ലാതാവുന്നത് അത്ര നന്നല്ല, ജസ്റ് റിമംബര്‍ ദാറ്റ്! ഒന്നുമില്ലേലും പുതിയ സബ്എഡിറ്റര്‍/റിപ്പോര്‍ട്ടര്‍ ട്രെയിനികള്‍ക്ക് രഞ്ജി സാര്‍ ക്ലാസ് എടുക്കുന്നതല്ലേ.

കുറ്റവാളികളെ പിടിക്കാന്‍ ആരുടെയും സഹായമില്ലാതെ പോകുന്ന ധീരസാഹസികര്‍ ആയതിനാല്‍ തന്നെ അലക്സും ഭരതും ഒട്ടനവധി ഗുണ്ടകളെ അടിച്ചും വെടിവെച്ചും കുന്തംകൊണ്ടു കുത്തിയുമൊക്കെയായി പടത്തില്‍ കൊല്ലുന്നുണ്ട്. ഇതല്ലാതെ പത്തു പതിനഞ്ചു പേര്‍ വെടിയേറ്റു മരിക്കുന്നുണ്ട്. മൊത്തത്തില്‍
മൂന്നേകാല്‍ മണിക്കൂറില്‍ കുറഞ്ഞതൊരു മുപ്പതു കൊലപാതകങ്ങളും മൂന്നാല് യമണ്ടന്‍ സംഘട്ടനങ്ങളും ഉണ്ട്. ഓരോ രണ്ടു മിനിറ്റിലും ഇംഗ്ലീഷും
പച്ചത്തെറിയും രാജ്യസ്നേഹവും സമാസമം ചേര്‍ത്ത ഡയലോഗ്സ് ഉണ്ടെങ്കിലും കയ്യില്‍ ഡിക്ഷണറിയുമായി തിയറ്ററില്‍ ആരും പോകാത്തതിനാല്‍ അതില്‍ പാതിയും നമുക്ക് മനസിലാവില്ല എന്നൊരു ആശ്വാസമുണ്ട്.

സിനിമ ഏതാണ്ട് പതിനഞ്ചു മിനിറ്റ് പിന്നിടുമ്പോള്‍ തന്നെ നമ്മുടെ മനസ് ഏതാണ്ട് ‘ബ്ലാക്കൌട്ട്’ആകുമെന്നതിനാല്‍ പിന്നീട് സ്ക്രീനില്‍ സംഭവിക്കുന്ന പലതും നമ്മള്‍ അത്രക്കങ്ങോട്ട് അറിഞ്ഞെന്നു വരില്ല. ഒരുകാര്യം മാത്രം ഉറപ്പു പറയാം. പുതിയതെന്നു പറയാന്‍ യാതൊന്നുമില്ലാത്ത ഈ ചലച്ചിത്ര ദുരന്തം ഒന്നര
പതിറ്റാണ്ടു മുമ്പുള്ള അതേ ചേരുവകളുടെ സംയോജനമാണ്. പതിനഞ്ചു കൊല്ലം പഴകിയ ഈ അവിയല്‍ നമ്മെ ഓക്കാനിപ്പിക്കും, മടുപ്പിക്കും, വെറുപ്പിക്കും.
സിനിമയെന്ന കലയെത്തന്നെ നാം വെറുത്തു പോകും!

കര്‍ട്ടന്‍
നല്ല മനക്കട്ടിയുള്ളവര്‍ക്കും താര നെഗളിപ്പുകള്‍ കണ്ടാല്‍ ഇപ്പോഴും രോമാഞ്ചം ഉണ്ടാവുന്നവര്‍ക്കും കാണാവുന്ന സിനിമ. കുട്ടികള്‍, സ്ത്രീകള്‍, ഗര്‍ഭിണികള്‍, ഹൃദ്രോഗികള്‍, മനോബലമില്ലാത്തവര്‍, സംസ്കാരമുള്ള ഭാഷയില്‍ സംസാരിച്ചു ശീലമുള്ളവര്‍, നല്ല സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവരൊന്നും ഈ സിനിമയോടുന്ന തിയറ്ററിന്റെ ഏഴയലത്തു പോകരുത്. മൊത്തം 200 തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രം കോട്ടയത്ത് ആനന്ദ് (മോര്‍ണിങ് ഷോ), അഭിലാഷ്, ആശ, അനശ്വര എന്നീ തിയറ്ററുകളിലാണ്. ഇന്നലെ ഉച്ചക്കുശേഷമുള്ള ഷോകളില്‍ അഭിലാഷ് തിയറ്ററില്‍ പകുതി സീറ്റുകളും ഒഴിഞ്ഞു കിടന്നു. ആളില്ലാത്തതിനാല്‍ ആശ തിയറ്ററില്‍ രാത്രി ഷോ ഉണ്ടായില്ല. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!

താത്വിക വിശകലനത്തില്‍ തെളിഞ്ഞത്
ഒന്ന്: മലയാളത്തില്‍ ഇത്തരം അമിത നെഗളിപ്പു ചിത്രങ്ങളുടെ കാലം കഴിഞ്ഞു. ഇനി അത് ഏശാന്‍ പോകുന്നില്ല.
രണ്ട്: വര്‍ഷങ്ങളായി ഒരേ പാറ്റേണില്‍ ബോറടിപ്പിച്ചു കൊല്ലുന്ന ഈ പണി ഷാജി കൈലാസ് നിര്‍ത്താന്‍ കാലമായിരിക്കുന്നു. തന്റെ സ്റ്റോക്ക് തീര്‍ന്നു എന്ന
കാര്യം ഷാജി തിരിച്ചറിയുന്നില്ലെങ്കില്‍ ബുദ്ധിയുള്ള നിര്‍മാതാക്കള്‍ എങ്കിലും അതറിയണം.
മൂന്ന്: പുതിയതൊന്നും പറയാനില്ലെങ്കില്‍ ദയവായി രഞ്ജി സാര്‍ പത്രത്തിന്റെ കാര്യം മാത്രം നോക്കി ഒതുങ്ങിയിരിക്കണം. മലയാള സിനിമയെ നന്നാക്കാന്‍ ഇറങ്ങരുത്. ഒരു റിക്വസ്റാണ്, പ്ലീസ്…
നാല്: അനുഭവങ്ങളില്‍ നിന്ന് മമ്മൂട്ടി എന്തെങ്കിലുമൊക്കെ പഠിക്കണം. ‘ദ്രോണ 2010’ ഉം ‘ആഗസ്റ് 15’ ഉം കഴിഞ്ഞിട്ടും പാഠം പഠിച്ചില്ല. ഇനി എപ്പോഴാണാവോ ഇതൊക്കെ പഠിക്കുക?

ഉപസംഹാരം
മലയാള സിനിമാ പ്രേക്ഷകരെ ദൈവം തന്നെ രക്ഷിക്കട്ടെ, ഈ രാജ്യത്തേയും. ജയ്ഹിന്ദ്!

32 thoughts on “കിംഗും കമ്മീഷണറും പിന്നെ കഞ്ചാവും!

 1. എന്റെ അന്നകുട്ടീ,,, ഈ സിനിമ ഇന്ന് കാണാന്‍ ഇരുന്നതാ,,, അപ്പോഴാണ്‌ ചിത്രം കണ്ട എന്റെ സഹപ്രവര്‍ത്തകന്‍ തിയ്യറ്ററില്‍ ഇരുന്ന് ഉറങ്ങിയെന്നു അറിയുന്നത്. ഇതും കൂടി വായിച്ചപ്പോള്‍ എല്ലാം പൂര്‍ത്തിയായി… എന്റെ സഹപ്രവര്‍ത്തകനെ നിദ്രാ ദേവി അനുഗ്രഹിച്ച പോലെ എന്നെ അനുഗ്രഹിചില്ലെങ്കിലോ!
  മലയാള സിനിമാ പ്രേക്ഷകരെ ദൈവം തന്നെ രക്ഷിക്കട്ടെ!!!!

  • Ippol penn ezhuthiya reviews nu aano market? Ee padam kalikkunna theatre il nidradevi anugrahichavane onn thozhanamaayirunnu..

  • സ്വിസ് ബാങ്കുകളില്‍ പണക്കാരന്ടെ
   Account-കളില്‍ പണം കുമിഞ്ഞു കൂടുമ്പോള്‍ , പാവപ്പെട്ടവണ്ടേ കഞ്ഞിയുടെ
   മേലില്‍ ചുങ്കം ചുമത്തുന്ന സര്‍ക്കാര്‍ …!

   നിന്നെ “Seduce”ചെയ്യിക്കുന്ന ഒരേ ഒരു വാക്ക് “ഇന്ത്യ” …!!!

   നീതി പാലകര്‍ ഇടത്തോട്ട് മുണ്ടുടുക്കുന്നവരെ എല്ലാം വേറൊരു കണ്ണിലൂടെ കണ്ടാല്‍ ഈ
   ഇന്ത്യ മഹാരാജ്യം വീണ്ടും വെട്ടി മുറിക്കേണ്ടി വരും….!!

 2. സീനാ, കള്ളം പറയല്ലേ …
  ഷാജി കൈലാസിന്റെ സിനിമയ്ക്ക് കേറിയിട്ടുറങ്ങിയെന്ന്!
  അതെന്നാ അവരുടെ ചെവി പണ്ടേ അടിച്ചു പോയതാണോ?

  • Vediyum pukayumonnum urakkaththinu oru thadasavumalla. Thrissur pooraththinu vedikkettu nadakkumpol sughamaayi athinte parisaraththu thanne urangunnavare kandu antham vittittund. Pinnaa oru Shaji Kailas padam!!

 3. ingane pottatharam ezhunnalikkalle. mattullavare swantham abhipraaayam adichelppichu swayam viddi aakaathirikkaan sramikooooo

 4. ഒരു കാലത്ത് ഏറെ നിലവാര തകര്‍ച്ച നേരിട്ടിരുന്ന തമിഴ് സിനിമയില്‍ നിന്നും ഇപ്പോള്‍ ഒരുപാടു നല്ല സൃഷ്ടികല്‍ ഉണ്ടായി വരുന്നുണ്ട്. തകര്‍ച്ചകളില്‍ നിന്നും പാഠം പഠിച് മലയാള സിനിമയും നഷ്ട പ്രതാപം വീണ്ടെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

 5. നിക്കണോ അതോ പോണോ?
  ഇന്നലെ രണ്ടു തിയറ്ററില്‍ പോയിരുന്നു. രണ്ടിലും ഹൌസ് ഫുള്‍ .
  ഇന്നിപ്പോ കാണാന്‍ പ്ലാന്‍ ചെയ്തിരുന്നതാ.. ഇനിയിപ്പോ….

 6. കുറച്ചു ചെറുപ്പക്കാര്‍ ഇപ്പ നല്ല രീതിയില്‍ മലയാളത്തില്‍ സിനിമകള്‍ ഇറക്കുന്നുണ്ട് ( സൂപ്പര്‍ താര ജടകള്‍ ഒന്നും ഇല്ലാതെ തന്നെ ) mr ഷാജി കൈലാസ് എനിക്ക് തങ്ങളോടു ഒരു അപേക്ഷ യുണ്ട് ദയവു ചെയ്തു തങ്ങള്‍ ഇനി സിനിമ ചെയ്യരുത് വേറെ വല്ല പനിക്കും പോകു please

 7. ദ കിങ്ങിന്റെയും, ദ കമ്മീഷണറുടെയും ഹാങോവറില്‍, രണ്ടും കൂടി ചേര്‍ന്നത് കാണണം എന്നു അതിയായി മോഹിച്ചതാണ്. സാധാരണയായി, ഒന്നോ രണ്ടോ ആഴ്ച കാത്തിരുന്നു അപ്പോഴും സിനിമ തിയേറ്ററില്‍ ഉണ്ടെങ്കില്‍, പടം കണ്ടവരുടെ അഭിപ്രായം അറിഞ്ഞ ശേഷമാണ് സാഹസത്തിന് മുതിരാറ്. ഇനിയേതായാലും വേണ്ട… ..

 8. i don’t think we can call this as 1st review, this seems like someone’s personal problem with the people worked on this film comes out as review. This film might be bad, but your writing is too cheap and worthless. Try to improve yourself to write meaningful reviews rather than put your personal problem on readers.

 9. രണ്ട് അപ്പാപ്പമാരുടെ കലാശക്കൊട്ടല്‍ ഈ ചിത്രത്തില്‍ മയിത്താണ്ടി (ഒരു ഹോം മെയ്ഡ് മയക്കു മരുന്നു) അടിച്ച് ആസ്വാദിക്കാം….

 10. annammakuttyku english meaning ariyaathathu aardudeyum thettalla.. review ennu parayunnathu sheriya reethiyil thanne kodukendathaanu.. ithu vaayikkumbol oru below average vivaram ulla oru third right non-mamooty fan idunna comments polundu….

  • Regarding swaroop’s comment:
   If anybody knows the meaning of “third right non-mamooty fan” please enlighten me. The commenter accuses that the reviewer don’t know English.

 11. Go through the comments, one reader diveded the world as Mamooty fans and non mamooty fans. All Malayalees are not mentally retarded persons. Annammakutti, you know what is cinema and you write well. Keep on !!!

 12. കിംഗ്‌ & കമ്മിഷണര്‍ …

  തകര്‍പ്പന്‍ ജന പ്രിയ ഡയലോഗുകള്‍ …..!

  ഇന്നത്തെ ഇന്ത്യയുടെ ശരിയായ അവസ്ഥ ….!

  തകര്‍പ്പന്‍ സ്ടണ്ടുകള്‍ ….!

  3 മണിക്കൂര്‍ സമയം പോയത് അറിഞ്ഞില്ല ….!

  മമ്മൂട്ടി യുടെയും, സുരേഷ് ഗോപിയുടെയും, സയിക്കുമാരിന്ടെയും , ജയന്‍ ന്റെയും , ലളിതയുടെയും തകര്‍പ്പന്‍ പെര്ഫോര്‍മന്സുകള്‍ …..

  ഈ അവധി ക്കാലത്ത് ആര്‍ത്തു ഉല്ലസ്സിച്ചു ത്രില്ലടിച്ചു കാണാന്‍ ……..

  പോകു.. കിങ്ങിന്ടെ രണ്ടാം വരവ് ആസ്വദിക്കു !! …

 13. kalakki annamme, nalla review,onnu chodichotte,reviw ezhuthan vendi mathramano annamma chettathi ee poli padangalokke kanunnath…varshangalayi malayala sinimayil ulla randu appooppanmar ..avar ethu sinimayil abhinayichalum kanan alundakum….athini annammayalla ethu ode thampuran mosham paranhalum………….congrats to NALAMIDAM team…

 14. ഒരു മെച്ചമുണ്ടായെന്നത് കാണാതെ വയ്യ… നിസ്കാര തമ്പെും താടിയും തൊപ്പിയും അരപ്പട്ടയും രാജ്യദ്രോഹത്തിന്‍െറ അടയാളമല്ളെന്ന് ഷാജികൈലാസും രജ്ഞിപണിക്കറും തിരിച്ചറിഞ്ഞിരിക്കുന്നു…. പക്ഷേ, പാകിസ്ഥാന് മാത്രം മാറ്റമെന്നുമുണ്ടായില്ല….

  • പാകിസ്താന് എന്തിനു മാറ്റമുണ്ടാവണം? 26 /11 മറന്നോ നമ്മള്‍?

 15. കിംഗ്‌ പടം ഇഷ്ട്ടപെട്ടാല്‍ ഇതും ഇഷ്ട്ടപെടും…..കൊള്ളാം

 16. ഇത് സിനിമയാണോ അതോ തെറി പഠിപ്പിക്കുന്ന ക്ലാസ്സോ ? ഇത്രയധികം തെറി പറയുന്ന വേറൊരു സിനിമ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടോ, ഏന്തായാലും ഞാന്‍ കണ്ടിട്ടില്ല . ” മാതാപിതാക്കള്‍ കുട്ടികള്‍ ഈ സിനിമ കാണാതിരിയ്ക്കാന്‍ പ്രത്യ്കം ശ്രെദ്ധിക്കുക!!!!

  I Like Your Writting

 17. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വളരെ പ്രാധാന്യമുള്ള ഒരു കേസ് !!!… അത് അന്വേഷിക്കാനും, എതിരാളികളെ തുരത്താനും ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്
  നമ്മുടെ കിംഗ്‌ & കമ്മിഷണര്‍ … ജാഗ്രതൈ!!!.. കേന്ദ്ര സേനയുടെയോ മറ്റ് സായുധ സേനയുടെയോ സഹായം അവര്‍ക്ക് ആവശ്യമില്ല… കേസ് അന്വേഷിക്കാന്‍
  കിംഗും, സംരക്ഷിക്കാന്‍ കമ്മിഷണറും.. അവര്‍ക്ക് പിന്നില്‍ പ്രധാനമന്ത്രിയും, മറ്റേ മന്ത്രിയും…!! രാജ്യത്തെ എല്ലാ തീവ്രവാദികളില്‍ നിന്നും രക്ഷിക്കാന്‍ മറ്റെന്തു വേണം!!
  പ്രത്യേകിച്ച് പാക്കിസ്ഥാന്‍ തീവ്രവാദികളില്‍ നിന്നും.. !!

  രാജ്യ സ്നേഹമെന്നാല്‍ ഈ പാകിസ്ഥാനെയും മുസ്ലിംങ്ങളെയും തുരത്തുക എന്നത് മാത്രമാണോ ?…. എന്ന് ചോദിച്ചാല്‍….. അല്ല, അവര്‍ക്ക് കൂട്ട് നില്‍ക്കുന്ന സ്വാമിമാരെയും വെറുതെ
  വിടരുത് എന്ന് പറഞ്ഞ്, ഒരു സെകുലര്‍ രാജ്യം വാഗ്ദാനം ചെയ്ത് അവസാനിപ്പിച്ചു മഹത്തരമായ ഒരു സിനിമ!!!

  വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഒരിക്കല്‍ മലയാള സിനിമയില്‍ അവതരിച്ച് പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിക്കൂടിയ 2 കഥപാത്രങ്ങള്‍ .. കിംഗും കമ്മിഷണറും.. ഏതൊരു പ്രേക്ഷകനും
  വീണ്ടും കാണാന്‍ കൊതിക്കുന്ന കഥപാത്രങ്ങള്‍ ..!! അവര്‍ വീണ്ടും വന്നപ്പോഴും ആദ്യം കാണണമെന്ന വാശിയോടെ പ്രേക്ഷകര്‍ മത്സരിച്ചു… !!! അത് സിനിമ നിര്‍മ്മിച്ച മഹാന്‍മാര്‍ക്കും അറിയാമായിരുന്നു ആദ്യ ദിനങ്ങളില്‍ അവര്‍ മത്സരിച്ചു കയറുമെന്ന്, അതിനാല്‍ കഴിയവുന്നയിടത്തൊക്കെ പരമാവധി റിലീസ് ചെയതു.. 2 ദിവസം കഴിഞ്ഞാല്‍ സംഗതി തിരിയുമെന്നും അറിയാമായിരുന്നു കേട്ടോ …

  എന്ത് പറയാന്‍.. അവരുടെ ഉദ്ദേശ്യം നടന്നു.. പാവം പ്രേക്ഷകന്‍….. എന്ത് ചെയ്യാന്‍…. ആരോട് പറയാന്‍… മിണ്ടിയില്ല..
  അഭിപ്രായം ചോദിച്ചവരോട് എന്തൊക്കെയോ പറഞ്ഞ് തടിതപ്പി…
  സ്വപ്ന നായകര്‍ ഈ വിധം പണി പറ്റിക്കുമെന്ന് സ്വപനേവി നിരീച്ചില്ല….

  അടുത്ത കാലത്ത് കണ്ട ഏറ്റവും മോശമായ സിനിമകളില്‍ ഒന്ന്… എന്ത് ധൈര്യത്തിലാണ് മാറിയ ഒരു സിനിമാ ലോകത്തേക്ക് പഴഞ്ചന്‍ വിഡ്ഢിത്വം പേറുന്ന ഇത്തരമൊരു
  സിനിമയുമായി വരാന്‍ ഇവരെ പ്രേരിപ്പിച്ചതെന്ന് അറിയില്ല.. (എനിക്ക് അറിയാം കേട്ടോ.. മനപൂര്‍വ്വം തന്നെ….മാറിയിട്ടില്ല എന്ന് നമ്മെ ബോധ്യപ്പെടുത്താന്‍.. പിന്നല്ലാതെ !! )

  ഈ സിനിമയെ കുറിച്ച് ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല , കാരണം വിമര്‍ശിക്കണമെങ്കില്‍ ഒരു മിനിമം യോഗ്യത വേണം…. അല്ല പിന്നെ!!!!

 18. ഈ സിനിമ മനസിലാകണമെങ്കില്‍ അത്യവശ്യം വേണ്ടത് ഇന്ത്യയെ കുറിച്ച് അറിയണം എന്നതാണ് അത് റിവ്യൂ എഴ്യ്തിയ അന്നമാകുട്ട്യ്ക് ഇല്ല എന്ന് ഇതിന്റെ തുടകം വായിച്ചാല്‍ വ്യക്തമാകും പിന്നെ ഇന്ത്യന്‍ inteligence അതിനെക്കുറിച്ച്‌ നിങ്ങള്ക് ഒന്നും അറിയില്ല ഈ സിനിമയില്‍ militryile ആയുധ കച്ചവട്തെകുരിച്ചു പരയുനുട് അത് തന്നെയല്ലേ ഇപ്പോള്‍ ഇന്ത്യന്‍ കരസേനയില്‍ നടക്കുന്ന വിവാദം സ്വന്തം രാജ്യത്തെ കുറിച്ച് അറിയാത്ത വിഡ്ഢികള്‍ ഈ സിനിമ കണ്ടാല്‍ ഒന്നും മനസിലാകില്ല internal സെക്യൂരിറ്റിവകുപ്പ് സെക്രട്ടറി പ്രധാനമന്ത്രി യെ കാണാന്‍ വരുനതിനു എന്തിനാണ് spg ഡല്‍ഹി പിടിച്ചടകാന്‍ നോര്‍ത്ത് ഇന്ത്യന്‍ ലോബ്ബി യുടെ ശ്രമത്തെ കുറിച്ചും അറിയില്ല ഇന്ത്യയില്ലേ പൊളിറ്റിക്സ് മാറിയല്ലേ അതിനു അനുസരിച്ചു അതിനെകുറിച്ചുള്ള സിനിമ എടുക്കുവാന്‍ സാധിക്കൂ ദയവായി സ്വന്തം രാജ്യം എന്ത് എന്താന്ന് ഇവിടെ നടകുന്നത് എന്ന് മനസിലാകിയത്തിനു ശേഷം ഈ ജോലിക് ഇറങ്ങുക

 19. പറഞ്ഞതൊക്കെ ശരി, പിന്നെ വേറെ ഒരു കാരിയം എല്ലാം തികഞ്ഞ ഒരു സിനിമ അന്നമാകുട്ടിക് അങ്ങ് എടുത്തുകൂടെ? മലയാള സിനിമയും ഒന്ന് നന്നാവും, അന്നാമ കുട്ടിക്ക് എഴുതി ബുദ്ധിമുട്ടുകയും വേണ്ട …

 20. manushyane pattikkan oro padangalirakkum……… kandappo swoyam kuthi chavananu thonniyath…………..

 21. Thanks Annakutty .. oru karyam manasilaayi.. annnakkutti mosham review ezhiuthunna padangalee eni njn kaanooo…. annakutty mosham review ezhuthiya ella filimsum enikku isthapettuu…

Leave a Reply to Sreejith Cancel reply

Your email address will not be published. Required fields are marked *