കൂടംകുളത്ത് നടക്കുന്നതെന്ത്?

കൂടംകുളം ആണവ നിലയത്തിനെതിരെ സമാധാനപരമായ സമരം നടക്കുന്ന ഇടിന്തക്കരൈയിലും സമീപപ്രദേശങ്ങളും ഇപ്പോള്‍ പൊലീസിന്റെയും അര്‍ധ സൈനികരുടെയും വലയത്തിലാണ്. അങ്ങോട്ടേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. കുടിവെള്ള, വൈദ്യുതി, അവശ്യസാധന വിതരണങ്ങള്‍ തടയപ്പെട്ടിരിക്കുന്നു. ഏത് സമയവും ഒരു പൊലീസ് നടപടി പ്രതീക്ഷിച്ചിരിപ്പാണ് സമരപ്പന്തലിലെ സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന ഗ്രാമീണര്‍. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുകയോ, നിഷേധാത്മക നിലപാട് സ്വീകരിക്കുകയോ മറ്റുള്ളവയ്ക്ക് പ്രവേശനം ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ കൂടംകുളത്തെ യഥാര്‍ഥ അവസ്ഥകള്‍ കാര്യമായി പുറത്തുവരുന്നേയില്ല. ലളിത രാംദാസ്, പി. കെ. സുന്ദരം, നിത്യനന്ദ് ജയരാമന്‍ എന്നിവര്‍ ഇക്കഴിഞ്ഞ 21ന് DiaNuke.org വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് അവിടത്തെ യഥാര്‍ഥ അവസ്ഥകളെക്കുറിച്ചാണ് പറയുന്നത്. ഈ കുറിപ്പു പുറത്തുവന്നശേഷവും അവസ്ഥകള്‍ പഴയതുപോലെ തന്നെയാണെന്നാണ് ലഭ്യമായ വിവരം. വിവര്‍ത്തനം:ഷിബു ഷണ്‍മുഖം

 

 
പോലീസ് കൂടംകുളത്തെ വളഞ്ഞിട്ട് ഇരുപത്തിനാലു മണിക്കൂറിലധികമായി. ആണവനിലയ വിരുദ്ധസമരത്തില്‍ പങ്കെടുക്കുന്ന, മുട്ടുമടക്കാത്ത ഗ്രാമീണരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഞെരിച്ചമര്‍ത്തുകയാണ് പോലീസ്. ഈരണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ അവര്‍ ഗ്രാമത്തിലേയ്ക്ക് കടന്നു കയറിയും പിന്‍വാങ്ങിയും ഗ്രാമീണരെ പ്രകോപിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്.

എസ്. പി. ഉദയകുമാര്‍, പുഷ്പരായന്‍ തുടങ്ങിയ സമരനേതാക്കള്‍ ‘കീഴടങ്ങണ’മെന്നതാണ് അവരുടെ ആവശ്യം. 20000 ത്തോളം വരുന്ന തങ്ങളെ അറസ്റ് ചെയ്തിട്ടേ നേതാക്കളെ കൊണ്ടുപോകാന്‍ കഴിയു എന്നതാണ് ഗ്രാമീണരുടെ നീക്കുപോക്കില്ലാത്ത മറുപടി. പാരാ മിലിട്ടറി സേനയുള്‍പ്പെടെ, 6,000ത്തോളം വരുന്ന പോലീസുകാരാണ് കൂടംകുളം ആണവ നിലയത്തിന് സമീപമുള്ള ഇടിന്തക്കറൈ ഗ്രാമത്തെ വളഞ്ഞിരിക്കുന്നത്.

ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളില്‍ നിന്നെത്തിച്ചേര്‍ന്ന 20,000ത്തോളം വരുന്ന ഗ്രാമീണരാണ്, സ്ഥിരതയില്ലാത്ത ധാര്‍ഷ്ട്യത്തോടെ സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്ന ആണവ നിലയനിലപാടിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അവിടെ ഒത്തുകൂടിയിട്ടുള്ളത്. എല്ലാ നയങ്ങളെയും കാറ്റില്‍ പറത്തി തുടങ്ങിയിരിക്കുന്ന ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച പുനരാരംഭിക്കുക, പോലീസ് സേനയെ പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍.

 

 

ഭക്ഷ്യവസ്തുക്കളുടെ വരവ് സമ്പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്. ഇന്നലെ അത്യാവശ്യ ഭക്ഷ്യവസ്തുക്കള്‍ തീര്‍ന്നതുകൊണ്ട് അവര്‍ക്ക് ഒരു ബോട്ടെടുത്ത് അടുത്ത ഗ്രാമത്തില്‍ പോയി സാധനങ്ങള്‍ സംഘടിപ്പിക്കേണ്ടിവന്നു. ഇടിന്തക്കറൈയില്‍ ആശ്രയിക്കാവുന്ന ജലസ്രോതസ്സുകളൊന്നുമില്ല. ദിനേന 50 ലോറി വരെ വെള്ളം ആവശ്യമായി വരും. കുടുംബങ്ങള്‍ കുടമൊന്നിന് 2 രൂപ 50 പൈസയ്ക്കാണ് വെള്ളം വാങ്ങുന്നത്. മാര്‍ച്ച് 19 നു ശേഷം, സര്‍ക്കാര്‍ ഉത്തരവോടൊപ്പം പോലിസ് സന്നാഹം വിന്യസിക്കപ്പെട്ടപ്പോള്‍ വെള്ള ടാങ്കറുകളുടെ ഗ്രാമത്തിലേയ്ക്കുള്ള വരവും തടയപ്പെട്ടു. ഇപ്പോള്‍ വെള്ളത്തിന് കടുത്ത ക്ഷാമമാണ്.
സ്ഥലത്തുള്ള കടകളില്‍ ഒന്നും കിട്ടാത്ത അവസ്ഥയാണ്. പഴം മാത്രം കിട്ടും, കൊറിക്കാനൊന്നുമില്ല.

സ്കൂള്‍ കുട്ടികള്‍ക്ക് സ്കൂളില്‍ പോയി പരീക്ഷ എഴുതുന്നതിന് തടസ്സമൊന്നുമില്ല. മറ്റു കുട്ടികള്‍ സ്കൂളില്‍ പോകാതെ വീട്ടില്‍ തന്നെയിരിക്കുകയാണ്.

കോസ്റ് ഗാര്‍ഡുകള്‍ കടലില്‍ കാവലുള്ളതുകൊണ്ട് ബോട്ടുമാര്‍ഗ്ഗം ഗ്രാമത്തിലേയ്ക്ക് കടക്കാനും നിര്‍വാഹമില്ല. മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ വളരെ കുറച്ചേ സ്റ്റോക്കുള്ളു, സ്ഥലത്ത് നല്ല ഡോകര്‍മാരുമില്ല.ഇന്നലെ, വയസ്സായ ഒരാള്‍ക്ക് പ്രയാസം നേരിട്ടപ്പോള്‍ (വിശദവിവരങ്ങള്‍ കിട്ടിയിട്ടില്ല ) ചികിത്സാസൌകര്യം നിഷേധിക്കപ്പെട്ടിരുന്നു. ഗര്‍ഭിണിയായ ഒരു യുവതിക്ക് പ്രസവവേദന തുടങ്ങിയപ്പോള്‍ പോലീസ് അവരെ ഒരു മണിക്കൂര്‍ എങ്ങോട്ടും നീങ്ങാനനുവദിച്ചില്ല. കുറച്ചു മണിക്കൂറിനുശേഷം ഈ രണ്ടു കേസ്സുകളെക്കുറിച്ചും അതുപോലുള്ള മറ്റു സംഭവങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ അറിയാനാകും.

ഇടിന്തക്കറൈയില്‍ പ്രവേശിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്കുണ്ട്, എന്നുവരികിലും എന്‍ ഡി ടി വിയുടെ ടിക്കറില്‍ വിലക്കൊന്നുമില്ലെന്നും ഒ ബി വാനുകള്‍ അനുവദിക്കപ്പെടുന്നുണ്ടെന്നും ഡി ജി പി പറഞ്ഞുകൊണ്ടേയിരിക്കുന്നു .

സ്കൂളിനെതിരെ ആക്രമണം

നാഗര്‍കോവിലില്‍ ഡോ. എസ്. പി. ഉദയകുമാറിന്റെ ഭാര്യ മീര നടത്തുന്ന സ്കൂളിന് ആക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങളാണുണ്ടായത്. ചുറ്റുമതില്‍ പലയിടത്തും തകര്‍ന്നു. കുറച്ചു മുമ്പ് എന്‍ ഡി ടി വിയോട് സംസാരിച്ചിരുന്ന മീരയുമായുള്ള അഭിമുഖം കാണാനായി ഞങ്ങള്‍ കാത്തിരുന്നു. പത്തുമണിവരെയായിട്ടും എന്‍ ഡി ടി വി അഭിമുഖം കാണിച്ചിട്ടില്ല.

ലൈബ്രറി മുഴുവനായും തകര്‍ത്തിരിക്കുന്നു. കെ ജി ക്ലാസ്സിലെ ഫര്‍ണീച്ചറുകള്‍ പുറത്തേയ്ക്കെറിയുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വാതിലുകളും ജനാലകളും ഉടച്ചിരിക്കുന്നു. മുകള്‍ നിലയിലെ ക്ലാസ് മുറികളിലും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.

സമീപപ്രദേശങ്ങളിലുള്ള സമ്പന്ന കുടുംബങ്ങളില്‍ നിന്നല്ലാത്ത 280 കുട്ടികള്‍ക്കാണ് ഈ സ്കൂള്‍ പ്രയോജനപ്പെട്ടിരുന്നത്. സ്നേഹവും ശ്രദ്ധയും നല്‍കി പടുത്തുയര്‍ത്തിയ ഈ സ്കൂള്‍ കീഴ്തട്ടിലുള്ള, നിസ്വരായ കുട്ടികള്‍ക്ക് സര്‍ഗാത്മകവും വിഭിന്നവുമായ ഒരു വിദ്യാഭ്യാസ അനുഭവം വര്‍ഷാവര്‍ഷം, ക്ളാസ്സുതോറും നല്‍കിപ്പോരുന്നുണ്ട്.

ആണവനിലയവിരുദ്ധ പ്രസ്ഥാനം ശക്തിയാര്‍ജ്ജിച്ചപ്പോള്‍ത്തന്നെ, ഒട്ടേറെ ഭീഷണികള്‍ നേരിടുന്നതുകൊണ്ട്, മീര പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. സംരക്ഷണം കിട്ടി. പക്ഷെ, നിയോഗിക്കപ്പെട്ട ഒരേയൊരു പോലീസുകാരന്‍ ഇന്നലെ രാവിലെ വന്നെങ്കിലും അപ്രത്യക്ഷനായി, തിരിച്ചെത്തിയതുമില്ല.

ഇത് ഞെട്ടിക്കുന്നതാണ്. നിഷ്കളങ്കരായ കുട്ടികള്‍ക്കെതിരെയാണ് ആക്രമണം. പാലും ഭക്ഷ്യസാധനങ്ങളും സ്കൂളിലേയ്ക്കെത്തിച്ചേരുന്നത് തടസ്സപ്പെടുത്തുന്നതായി ഞങ്ങള്‍ കേട്ടറിഞ്ഞു.

 

 

ഇന്ന് സ്കൂള്‍ അടച്ചിടേണ്ടതായി വന്നു. മാര്‍ഗ്ഗതടസ്സമുണ്ടാക്കികൊണ്ട് പ്രവേശനകവാടങ്ങളിലെല്ലാം നാശാവശിഷ്ടങ്ങള്‍ കുന്നുകൂടി കിടപ്പാണ്, നിര്‍ദ്ദിഷ്ട അധ്യാപക രക്ഷകര്‍തൃ സമ്മേളനം കൂടാനായില്ല. രക്ഷകര്‍ത്താക്കളുടെ സമ്പൂര്‍ണമായ പിന്തുണയുണ്ട്. കഴിഞ്ഞ ആഴ്ച്ചകളില്‍ ഒരു രക്ഷകര്‍ത്താവുപോലും വരാതെയിരുന്നിട്ടുമില്ല.

സംസ്ഥാന നേതൃത്വത്തോട്, തദ്ദേശീയരോട്, രാജ്യത്തെമ്പാടുമുള്ള ജനങ്ങളോട്, എവിടെയുമുള്ള മാന്യരായ മനുഷ്യാത്മക്കളോട് മീര ചോദിക്കുന്നു: ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്? കുട്ടികള്‍ക്കെതിരെ വേണോ ഈ പടപ്പുറപ്പാട് ? ഞങ്ങള്‍ ആകപ്പാടെ ചെയ്തത് പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ ആവശ്യപ്പെട്ടു എന്നതാണ്. ഇതൊരു കുറ്റകൃത്യമാണോ? ഇത് ദേശവിരുദ്ധമോ? ഇതാണോ ജനാധിപത്യം? അക്രമരഹിതവും സമാധാനപൂര്‍ണ്ണവുമായ ഒരു ജനകീയസമരത്തെ, പ്രതിഷേധത്തെ നേരിടാനുള്ള നമ്മുടെ രാജ്യത്തെ ഇന്നത്തെ രീതി ഇതാണോ?

 

ലളിത രാംദാസ് : വിദ്യാഭ്യാസ വിചക്ഷണയും സാമുഹ്യ പ്രവര്‍ത്തകയും. Coalition for Nuclear Disarmament and Peaceന്റെ നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം.

പി. കെ. സുന്ദരം: ആണവോര്‍ജ്ജം, പ്രകൃതി, സമൂഹം എന്നിവയെ സംബന്ധിച്ചുള്ള സംവാദവും വിവരലഭ്യതയും ഉന്നമിടുന്ന വെബ്സൈറ്റായ DiaNuke.org എഡിറ്റര്‍.

നിത്യനന്ദ് ജയരാമന്‍: ആക്ടിവിസ്റ്, Chennai Solidarity Group for Koodankulam Struggle അംഗം.

4 thoughts on “കൂടംകുളത്ത് നടക്കുന്നതെന്ത്?

 1. ഈ സമരം കൂടംകുളം ആണവ പദ്ധതിയ്ക്കെതിരാണ് എന്ന് തന്നെ പറയൂ .
  പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ രാജ്യം മുഴുവനുമുണ്ട് ഈ രാജ്യതെവിടെയാണ് അത് ക്രിയാത്മകമായി ഉപയോഗിക്കുന്നത്.ആണവ ഊര്‍ജം ഇന്നത്തെ അവസ്ഥയില്‍ ആവശ്യം തന്നെയാണ് .

 2. @ജോയ്, ഈ രാജ്യത്ത് പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ ഉണ്ടെന്നു എല്ലാവര്ക്കും അറിയാം. പക്ഷെ അതുപയോഗിച്ചാല്‍ കോടികള്‍ കമ്മീഷന്‍ കിട്ടില്ലല്ലോ! ആണവോര്‍ജം കൊണ്ടൊന്നും ഈ നാട്ടിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിന് നന്നായി അറിയാം! അങ്ങനെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ നിലവിലുള്ള നിലയങ്ങള്‍ മാത്രം മതിയല്ലോ ഈ പ്രതിസന്ധി പരിഹരിക്കാന്‍ ! സത്യത്തില്‍ ഈ നിലയങ്ങള്‍ ഒക്കെ കൂടി നമ്മുടെ ഇന്ത്യ മഹാരാജ്യത്തിന് സംഭാവന നല്‍കുന്നത് വെറും മൂന്നു ശതമാനം മാത്രം വൈദ്യുതിയാണ്.

 3. @nikhil… thank u for giving that link… it was really interesting… but, friend… have you gone through the comments? Thank God… still we have people who think… if u didn’t see those comments i will share here some important ones here… a glance..

  Voice on Wings (@voice_on_wings)
  March 23, 2012 @ 11:53 AM
  Do you know?
  ——————

  1. From what was 31% earlier, now nuclear plants meet only 2% of Japan’s energy needs. The reason is that 52 plants have been closed by the govt. The functioning 2 plants are also likely to be closed by this May. Do you know why?

  2. Do you know that there have been 200 minor accidents in Kalpakkam, one of which escaped from becoming a major catastrophe by a whisker?

  3. President Gorbachev has admitted that 2000 died in Chernobyl disaster. But do you know why and how President Abdul Kalam claims that there have been only 57 deaths?

  4. While the Adyar Cancer Research Institute has announced that radiation is one of the causes of cancer, do you know why and how its chief Dr.Shanta claims that radiation does not cause cancer, in the advertisements of Dept. of Atomic Energy?

  5. If it is true that Koodankulam Nuclear Plant site was an uninhabited desert as claimed by atomic scientist M R Srinivasan, do you know if the thousands of people that appear to be living there now is an optical illusion?

  6. Do you know that the Dept of Atomic Energy announces once in 10 years its power generation goal for the next 10 years, and it has not achieved over 5% of its projections even once in the last 40 years?

  7. Do you know that none of the Indian nuclear plants have generated more than 50% of their capacity and that Kalpakkam has barely managed 50% generation only in the last few years of its 30 years tenure?

  8. Do you know that even if Koodankulam becomes operational immediately, it can start giving power only from August and that too only 40% of its rated 1000MW? Also, do you know that it would consume 48MW, and of the balance 352MW, 70MW would be lost in transmission, and if Narayanaswamy is merciful and offers 50% to Tamil Nadu, we may get only about 140MW?

  9. Do you know that Kalpakkam nuclear plant was affected not only during Tsunami, but also during the recent Thane cyclone? Do you know that there’s an undersea volcano near Kalpakkam about which the Dept of Atomic Energy has no clue?

Leave a Reply

Your email address will not be published. Required fields are marked *