സച്ചിന്‍ ദൈവമായി മാറുന്നതിങ്ങനെ

 

 

 

 

എന്തു കൊണ്ട് സച്ചിന്‍? എന്തു കൊണ്ട് ദൈവം?-കെ. സുരേഷ് കുമാര്‍ എഴുതുന്നു

 

 

രണ്ട് ദശാബ്ദമായി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിന്റെ ചൂടറിയാത്ത ബൌളര്‍മാര്‍ കുറവാണ്, രാജ്യാന്തര ക്രിക്കറ്റില്‍. വിരല്‍ത്തുമ്പില്‍ മാന്ത്രികത ഒളിപ്പിച്ചു വെച്ച ഷെയ്ന്‍ വോണ്‍ പോലും സച്ചിന്‍ ക്രിസീല്‍നിന്ന് ഇറങ്ങി വന്ന് തന്നെ പ്രഹരിക്കുന്നത് സ്വപ്നം കണ്ട് ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നിട്ടുണ്ട്. കരിയറില്‍ കര്‍ട്ലി ആംബ്രോസും ഗ്ലെന്‍ മക്ഗ്രാത്തും മാത്രമായിരിക്കും ലിറ്റില്‍ മാസ്റ്റര്‍ക്ക് അത്രമേല്‍ ആധിപത്യം നല്‍കാതിരുന്ന പേസ് ബൌളര്‍മാര്‍. കൃത്യമായ ലൈനിലും ലെങ്തിലും എറിഞ്ഞ പന്തുകള്‍ പോലും അനായാസതയോടെ ബൌണ്ടറിയിലെത്തുമ്പോള്‍ തുറിച്ചു നോക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന ബൌളര്‍മാരോട് തിരിച്ചു പ്രതികരിക്കാതെ ബാറ്റ് കൊണ്ടുമാത്രം മറുപടി നല്‍കുകയാണ് സച്ചിന്റെ പതിവ്. അംപയര്‍മാര്‍ക്ക് പിഴവ് പറ്റിയപ്പോള്‍ പോലും ചോദ്യം ചെയ്യാതെ പവലിയനിലേക്ക് ശാന്തനായി മടങ്ങിയ ചരിത്രമേ അദ്ദേഹത്തിനുള്ളൂ

 

 

 

ലാറ്റിനമേരിക്കക്കാര്‍ക്ക് ഫുട്ബാള്‍ എന്നപോലെ ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിന്‍ അവരുടെ ദൈവമാണ്. വിണ്ണില്‍നിന്നിറങ്ങിവന്ന ക്രിക്കറ്റ് ദൈവമെന്ന് മാധ്യമങ്ങള്‍ ടെണ്ടുല്‍ക്കറെ വാഴ്ത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അമാനുഷിക കൃത്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയും ആരാധക മനസ്സുകളില്‍ കുടിയിരുത്തപ്പെടുകയും ചെയ്യുന്നവരാണ് ഭൂമിയില്‍ ദൈവമായി മാറുന്നത്. പതിനാറാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുകയും 23 വര്‍ഷമായി ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഇളക്കം തട്ടാത്ത നിറസാന്നിധ്യമായി തുടരുകയും ചെയ്യുന്ന സച്ചിന് അല്‍പ്പം അമാനുഷിക പരിവേഷം ചാര്‍ത്തി നല്‍കിയാല്‍ അത് അതിശയോക്തിയാവില്ല. പ്രതിഭ,അര്‍പ്പണബോധം, കായികക്ഷമത, കഠിനാധ്വാനം, സര്‍വോപരി വിനയം… എല്ലാം ചേരുംപടി ചേര്‍ന്ന ലക്ഷണമൊത്തൊരു ക്രിക്കറ്റര്‍ ഈ ഭൂമുഖത്തുണ്ടെങ്കില്‍ നമുക്കയാളെ സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ എന്നു വിളിക്കാം.

1983ല്‍ വെസ്റ്റിന്‍ഡീഡിനെ ഫൈനലില്‍ വീഴ്ത്തി ലോക കിരീടം നേടിയെങ്കിലും തുടര്‍ന്നങ്ങോട്ടുള്ള വര്‍ഷങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഉയര്‍ച്ച താഴ്ച്ചകളുടേതായിരുന്നു. തീ തുപ്പുന്ന ഫാസ്റ്റ് ബൌളര്‍മാരുമായി കരീബിയന്‍ പട അരങ്ങു വാണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആസ്ത്രേലിയ, പാക്കിസ്താന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളും കരുത്താര്‍ജിച്ചു തുടങ്ങിയപ്പോള്‍ ഇന്ത്യ ശരാശരി നിലവാരത്തിലും താണുപോവുന്നതാണ് കണ്ടത്. കപിലിന്റെ നേതൃത്വത്തില്‍ ലോര്‍ഡ്സില്‍ ലോകകിരീടം നേടിയ പഴയ പട പുതു തലമുറയ്ക്ക് വഴിമാറി തുടങ്ങിയ ഈ ഘട്ടത്തിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പതിനാറുകാരന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലിടം കണ്ടത്. 1989 നവംബര്‍ 15ന് പാക്കിസ്താനെതിരായ ടെസ്റ്റില്‍ സച്ചിന്‍ അരങ്ങേറി. കറാച്ചിയില്‍ നടന്ന ഈ ടെസ്റ്റില്‍ വഖാര്‍ യൂനുസിന്റെയും വസിം അക്രമിന്റെയും പന്തുകള്‍ക്കു മുന്നില്‍ തെല്ലൊന്നു വിറച്ചു പോയ പയ്യന്‍ 15 റണ്‍സുമായി മടങ്ങുമ്പോള്‍ ആരും കരുതിക്കാണില്ല വരുംനാളുകളില്‍ ബാറ്റിങിലെ സകല റെക്കോര്‍ഡുകളും തകര്‍ത്ത് ഈ കുറിയ മനുഷ്യന്‍ ലോകത്തിന്റെ മുന്നില്‍ ഒരു മഹാമേരുവായി ഉയര്‍ന്നു നില്‍ക്കുമെന്ന്.

ഫൈസലാബാദില്‍നടന്ന രണ്ടാം ടെസ്റ്റില്‍ 59 റണ്‍സെടുത്തു കൊണ്ടാണ് സച്ചിന്‍ തന്റെ പ്രതിഭയുടെ മിന്നലാട്ടം കാണിച്ചു തുടങ്ങിയത്. തുടര്‍ന്ന് ന്യൂസിലാന്റ് പര്യടനത്തില്‍ പേസ് ബൌളിങ് ഇതിഹാസം സാക്ഷാല്‍ സര്‍ റിച്ചാര്‍ഡ് ഹാഡ്ലിയെപ്പോലും വിസ്മയിപ്പിക്കുന്ന ഷോട്ടുകള്‍ പായിച്ചു, സച്ചിന്‍. 1990ല്‍ മാഞ്ചസ്റ്ററില്‍ സച്ചിന്‍ തന്റെ ആദ്യ സെഞ്ച്വറി (119 നോട്ടൌട്ട്) നേടി. ഇംഗ്ലീഷ് പേസ് ബൌളിങ് നിരയുടെ കടന്നാക്രമണത്തെ ഉജ്വലമായി പ്രതിരോധിച്ച സച്ചിന്‍ അനിവാര്യമായ തോല്‍വിയില്‍നിന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു.

 

 

സെഞ്ച്വറികളുടെ തമ്പുരാന്‍
1990ല്‍ തന്റെ പതിനേഴാം വയസ്സില്‍ തുടങ്ങിയ സെഞ്ച്വറി കൊയ്ത്ത് 2012 ആവുമ്പോള്‍ 100 എന്ന മാന്ത്രിക നമ്പറിലെത്തി നില്‍ക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 51ഉം ഏകദിനത്തില്‍ 49ഉം ശതകങ്ങള്‍ . ആദ്യമെല്ലാം ബൌളര്‍മാരെ കടന്നാക്രമിക്കയായിരുന്നു പയ്യന്റെ ശൈലി. പിന്നീട് കൂടുതല്‍ പക്വതയാര്‍ജിച്ചു. നിലയുറപ്പിച്ചു കഴിഞ്ഞാല്‍ സെഞ്ച്വറി നേടുകയെന്നത് അനായാസമായ ഒരേര്‍പ്പാടായി മാറി. 188 ടെസ്റ്റുകളില്‍ 55.44 റണ്‍സ് ശരാശരിയോടെ 15470 റണ്‍സും 462 ഏകദിന മല്‍സരങ്ങളില്‍ 44.64 റണ്‍സ് ശരാശരിയോടെ 18374 റണ്‍സും അടിച്ചു കൂട്ടിയ മുംബൈക്കാരന് റണ്‍സിനോടുള്ള ദാഹം 38ാം വയസ്സിലും അവസാനിച്ചില്ലെന്നതാണ് സത്യം. രാജ്യാന്തര ക്രിക്കറ്റിലെ ബാറ്റിങ് റെക്കോര്‍ഡുകള്‍ ഏറെയും സച്ചിന്റെ പേരിലാണ്. ടെസ്റ്റിലെയും ഏകദിനത്തിലെയും ഉയര്‍ന്ന വ്യക്തിഗത സ്കോറുകള്‍ മാത്രമാണ് നിലവില്‍ സ്വന്തമായില്ലാത്ത സുപ്രധാന റെക്കോര്‍ഡുക ള്‍. ഇതില്‍ ഏകദിന ക്രിക്കറ്റിലെ കന്നി ഡബിള്‍ ശസഞ്ച്വറിക്കാരനായി മുന്നില്‍ നിന്നിരുന്നെങ്കിലും വീരേന്ദര്‍ സെവാഗ് അടുത്തിടെ ടോപ് സ്കോറര്‍ പദവി സ്വന്തം പേരിലാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ തൊണ്ണൂറിനും നൂറിനുമിടയില്‍ സച്ചിന്‍ 23 തവണ പുറത്തായിട്ടുണ്ട്. ഈ തൊണ്ണൂറുകളില്‍ നാലിലൊന്നെങ്കിലും ശതകങ്ങളായി മാറിയിരുന്നെങ്കില്‍ 100 സെഞ്ച്വറികളെന്ന മായിക നേട്ടം വര്‍ഷങ്ങള്‍ക്കു മുമ്പേ നേടിയേനെ, സച്ചിന്‍.

 

 

അഭിനവ ബ്രാഡ്മാന്‍
ക്രിക്കറ്റിന്റെ പൂര്‍ണതയോട് ചേര്‍ത്തുവെച്ച് വായിക്കേണ്ട പേരാണ് സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റേത്. ടെസ്റ്റ് മല്‍സരങ്ങള്‍ മാത്രം കളിച്ചിരുന്ന കാലത്ത് 99 റണ്‍സിനു മുകളില്‍ ശരാശരിയുണ്ടായിരുന്ന ആ ബാറ്റിങ് ഇതിഹാസത്തോടാണ് ക്രിക്കറ്റ് പണ്ഡിതര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ തുലനം ചെയ്യുന്നത്. ഫുട്ബോളില്‍ പെലെയാണോ മറഡോണയാണോ മികച്ചത് എന്നു ചോദിക്കുംപോലെ ഉത്തരം മുട്ടിക്കുന്ന ചോദ്യം തന്നെയാണ് ബ്രാഡ്മാനോ സച്ചിനോ മികച്ചത് എന്നതും. അതുല്യ ബാറ്റിങ് പ്രതിഭകളായ ബ്രയന്‍ ലാറ, രാഹുല്‍ ദ്രാവിഡ്, റിക്കി പോണ്ടിങ്, മാത്യു ഹെയ്ഡന്‍, ജാക്ക് കാലിസ്, തുടങ്ങിയവര്‍ക്ക് സമകാലികനായിരുന്നിട്ടും അവര്‍ക്കൊന്നും കൈവരിക്കാന്‍ കഴിയാതെ പോയ ഉയരത്തിലേക്കാണ് സച്ചിന്‍ നടന്നുകയറിയത്.

പതിനാറാം വയസ്സില്‍ അരങ്ങേറിയതു മുതല്‍ നാളിതുവരെ ഇന്ത്യന്‍ ടീമിലെ സെലക്ടര്‍മാര്‍ക്ക് സച്ചിനെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ടു വട്ടം ആലോചിക്കേണ്ടി വന്നിട്ടില്ല. സച്ചിന്‍ സ്വയം പിന്‍മാറിയാലല്ലാതെ ഒരൊറ്റ മല്‍സരത്തില്‍ പോലും ആ പേര് ഒഴിവാക്കണമെന്ന് ഒരാളും പറഞ്ഞിട്ടുമുണ്ടാവില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍ രാഹുല്‍ ദ്രാവിഡിനു പോലും സച്ചിനു പിന്നില്‍ നിഴലായി മാറാനായിരുന്നു വിധി. ടെസ്റ്റ് മല്‍സരങ്ങളായാലും ഏകദിനമായാലും സാങ്കേതികത്തികവിനും കളിയഴകിനുമൊപ്പം അചഞ്ചലമായ മന:സാന്നിധ്യവും സച്ചിന് കൂടുതലുണ്ടായിരുന്നു. ആസ്ത്രേലിയന്‍ പര്യടനത്തില്‍ തന്റെ ആവനാഴിയിലെ ഏറ്റവും കരുത്തുറ്റ ആയുധമായ പ്രതിരോധം തകര്‍ന്നടിഞ്ഞതിന്റെ പിന്നാലെ രാജ്യാന്തര വേദിയില്‍നിന്ന് ദ്രാവിഡ് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും തന്റെ കാര്യത്തില്‍ സമയമായിട്ടില്ലെന്ന് സച്ചിന്‍ പറയാന്‍ കാരണം ഈ ആത്മവിശ്വാസം തന്നെയാണ്.

 

 

പ്രതീക്ഷകളുടെ ഭാരം
നൂറുകോടി പ്രതീക്ഷകളുടെ ഭാരം’ എന്ന, കളിയെഴുത്തുകാര്‍ എഴുതിയെഴുതി ക്ലീഷേ ആയ വാചകം പലപ്പോഴും ഉന്നം വെച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറെയായിരുന്നു. വര്‍ഷങ്ങളായി സച്ചിന്‍ ഈ ഭാരം പേറുന്നു. ഐ.പി.എല്ലില്‍ കില്ലാടികളായ വെടിക്കെട്ട് ബാറ്റ്സ്മാന്‍മാര്‍ ഉണ്ടായിട്ടും മുംബൈ ഇന്ത്യന്‍സ് സച്ചിനില്‍ പ്രതീക്ഷകളുടെ ഭാരം കയറ്റിവെക്കുന്നുവെന്നതാണ് കൌതുകം. കാടനടികളും സിക്സര്‍ വെടിക്കെട്ടുകളുമൊന്നുമുണ്ടായില്ലെങ്കിലും അനുസ്യൂതമായി റണ്‍സ് ഒഴുക്കാന്‍ സച്ചിന്റെ ബാറ്റിന് ഇപ്പോഴും കെല്‍പ്പുണ്ടെന്ന് അവര്‍ക്കറിയാം. പ്രതീക്ഷകളുടെ ഭാരം നല്‍കിയ സമ്മര്‍ദ്ദം അതിജീവിച്ചുകൊണ്ടാണ് സച്ചിന്‍ 100 സെഞ്ച്വറികളും 34,000ഓളം റണ്‍സുകളും സ്വന്തമാക്കിയത്. മാച്ച് ഫിക്സിങ് വിവാദം കൊടുങ്കാറ്റുയര്‍ത്തിയ വേളയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് മുഖം നഷ്ടപ്പെട്ടപ്പോള്‍ എല്ലാം മറന്ന് പുതുയുഗത്തിലേക്ക് നയിക്കാന്‍ മുന്നില്‍ നിന്നത് സച്ചിനായിരുന്നു.

നൂറാം സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് സച്ചിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചെയ്തത്. സത്യത്തില്‍ സെഞ്ചറികളും റണ്‍സുകളും വാരി കൊതിതീര്‍ന്നവനാണ് സച്ചിന്‍. പക്ഷേ, രാജ്യം തന്റെ നൂറാം സെഞ്ച്വറിക്കു വേണ്ടി കാത്തിരിക്കുമ്പോള്‍ അദ്ദേഹം അല്‍പ്പം സമ്മര്‍ദ്ദത്തിനടിപ്പെടുകയായിരുന്നു. സെഞ്ച്വറിയോടടുക്കുമ്പോള്‍ ഇപ്പോഴും ഒരു കന്നി സെഞ്ച്വറിക്കാരന്റെ പിരിമുറുക്കം അദ്ദേഹം അനുഭവിക്കുന്നു. ഇന്ത്യക്ക് ലോക കിരീടം നേടിക്കൊടുക്കാന്‍ വേണ്ടി ഇരുപത്തി രണ്ടു കൊല്ലം കാത്തിരിക്കാമെങ്കില്‍ നൂറാം സെഞ്ചറിക്കായി ഒരു കൊല്ലം കാത്തിരുന്നാലെന്ത് എന്ന് സച്ചിന്‍ ചോദിക്കുന്നു.

 

 

പൂര്‍ണതയുടെ പ്രതിരൂപം
രണ്ട് ദശാബ്ദമായി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിന്റെ ചൂടറിയാത്ത ബൌളര്‍മാര്‍ കുറവാണ്, രാജ്യാന്തര ക്രിക്കറ്റില്‍. വിരല്‍ത്തുമ്പില്‍ മാന്ത്രികത ഒളിപ്പിച്ചു വെച്ച ഷെയ്ന്‍ വോണ്‍ പോലും സച്ചിന്‍ ക്രിസീല്‍നിന്ന് ഇറങ്ങി വന്ന് തന്നെ പ്രഹരിക്കുന്നത് സ്വപ്നം കണ്ട് ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നിട്ടുണ്ട്. കരിയറില്‍ കര്‍ട്ലി ആംബ്രോസും ഗ്ലെന്‍ മക്ഗ്രാത്തും മാത്രമായിരിക്കും ലിറ്റില്‍ മാസ്റ്റര്‍ക്ക് അത്രമേല്‍ ആധിപത്യം നല്‍കാതിരുന്ന പേസ് ബൌളര്‍മാര്‍. കൃത്യമായ ലൈനിലും ലെങ്തിലും എറിഞ്ഞ പന്തുകള്‍ പോലും അനായാസതയോടെ ബൌണ്ടറിയിലെത്തുമ്പോള്‍ തുറിച്ചു നോക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന ബൌളര്‍മാരോട് തിരിച്ചു പ്രതികരിക്കാതെ ബാറ്റ് കൊണ്ടുമാത്രം മറുപടി നല്‍കുകയാണ് സച്ചിന്റെ പതിവ്. അംപയര്‍മാര്‍ക്ക് പിഴവ് പറ്റിയപ്പോള്‍ പോലും ചോദ്യം ചെയ്യാതെ പവലിയനിലേക്ക് ശാന്തനായി മടങ്ങിയ ചരിത്രമേ അദ്ദേഹത്തിനുള്ളൂ.

കൌമാരം തൊട്ട് ജീവിതത്തിലെ ഏറക്കൂറെ മുഴുവന്‍ സമയവും കളിക്കളത്തിലും പരിശീലന വേദികളിലുമായി നിറഞ്ഞു നിന്നിട്ടും വിമ്രിക്കാന്‍ അദ്ദേഹത്തിന് മനസ്സില്ല. കളി നന്നാവുമ്പോള്‍ വിരമിക്കുന്നത് സ്വാര്‍ഥതയാണെന്നാണ് സച്ചിന്റെ പക്ഷം. രാജ്യത്തിനു വേണ്ടി ഇനിയും നേട്ടങ്ങള്‍ കൊയ്യാന്‍ തനിക്കാവുമെന്ന ഉറച്ച വിശ്വാസം സച്ചിന് ഉണ്ടായിരിക്കെ അദ്ദേഹത്തോട് തിരിച്ചു കയറാന്‍ പറയാന്‍ ആര്‍ക്കാണ് അവകാശം.

 

 

ദൈവത്തിന്റെ കൈയൊപ്പ്
താരപദവിക്കപ്പുറത്തെ ദൈവപരിവേഷത്തിലേക്ക് സച്ചിന്‍ ഉയര്‍ത്തപ്പെട്ടതിനു കാരണങ്ങള്‍ ഏറെയുണ്ട്. അതില്‍ ആദ്യത്തേത്, നേട്ടങ്ങളുടെ സോപാനമേറുമ്പോഴും അഹങ്കാരത്തിന്റെ ലാഞ്ചന പോലും വാക്കിലും പെരുമാറ്റത്തിലും അദ്ദേഹം കാണിക്കുന്നില്ല എന്നതാണ്. രാജ്യാന്തര ക്രിക്കറ്റില്‍ അസാധ്യമെന്നു തോന്നിയ പലതും സച്ചിന്‍ സാധ്യമാക്കി എന്നതാണ് മറ്റൊന്ന്. ടെസ്റ്റ് ക്രിക്കറ്റില്‍ സുനില്‍ ഗാവസ്കര്‍ നേടിയ 34 സെഞ്ചറി റെക്കോര്‍ഡ് എളുപ്പമൊന്നും ഭേദിക്കപ്പെടില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍, സെഞ്ച്വറികള്‍ 51 ആയി മാറിയിരിക്കുന്നു. കരിയറിന്റെ അവസാന ഘട്ടത്തില്‍ ഏകദിന ക്രിക്കറ്റില്‍ ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയും സ്വന്തമാക്കാന്‍ അദ്ദേഹത്തിനായി. 38ാം വയസ്സിലും ഫൂട് വര്‍ക്കും സ്ട്രോക്കിലെ വൈവിധ്യവും വിക്കറ്റുകള്‍ക്കിടയിലെ ഓട്ടവുമെല്ലാം അധികമൊന്നും കോട്ടം തട്ടാതെ അദ്ദേഹം സൂക്ഷിക്കുന്നു. അതു കൊണ്ടുതന്നെയാണ് സച്ചിനെതിരെ മാത്രം വിമര്‍ശന ശരങ്ങള്‍ ഉയരാതിരിക്കുന്നത്.
ഇന്ത്യക്ക് ലോകത്തിനുമുന്നില്‍ ഉയര്‍ത്തിക്കാട്ടാവുന്ന ഒരമൂല്യ രത്നമാണ് സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍. കായിക ദരിദ്രമായ ഒരു രാജ്യത്തിന് ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളിലും ഗെയിംസിലുമൊന്നും എതിരാളികള്‍ ഇല്ലാത്ത ഒരു മഹാപ്രതിഭക്ക് ജന്‍മം നല്‍കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. അവിടെയാണ് ടെണ്ടുല്‍ക്കര്‍ എന്ന കുറിയ വലിയ മനുഷ്യന്‍ നൂറു കോടി ജനതയുടെ ദൈവമായി മാറുന്നത്.

 

 

(2012 മാര്‍ച്ച് 24ന് നാലാമിടം പ്രസിദ്ധീകരിച്ചത്)

19 thoughts on “സച്ചിന്‍ ദൈവമായി മാറുന്നതിങ്ങനെ

 1. വ്യക്തി ജീവിതത്തില്‍ യാതൊരു കളങ്കവും വരുത്താതെ മാതൃകാപരമായ കുടുംബ ജീവിതം നയിക്കുന്ന സച്ചിന്‍ സംഗീതത്തില്‍ യേശുദാസിനെ പോലെ നിത്യ ഹരിതനായിരിക്കട്ടെ..

 2. ശുഷ്കമായ നിരീക്ഷണം…പറഞ്ഞു പഴകിയ പല്ലവികള്‍ ..പുതുതായി യാതൊന്നുമില്ല.

 3. നന്ദകുമാര്‍ സാറേ എന്നാ സാറൊന്നു നിരീക്ഷിച്ചേ.. പുതുതായി എന്തേലും ഒന്നു കൊണ്ടൂവാ.. ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളൂം വേറെ പണിയൊന്നുമില്ലാതെ

  ലവ് യൂ സച്ചിന്‍ 

  • സത്യമല്ലേ ശ്രീ നന്ദകുമാര്‍ പറഞ്ഞത്? ഈ ലേഖനത്തില്‍ എന്താണ് പുതിയതായി ഉള്ളത്?

   സച്ചിനെ കുറിച്ച് ഈ കാര്യങ്ങള്‍ എല്ലാം പറഞ്ഞു പഴകിയതു തന്നെ. ഇനി സച്ചിനെ കുറിച്ച് പുതുതായി പറയാനില്ല. അപ്പോള്‍ മിണ്ടാതിരുന്നു കൂടെ?

  • “ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളൂം വേറെ പണിയൊന്നുമില്ലാതെ” താങ്കള്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്.വേറെ പണിയൊന്നും ഇല്ലാത്തവര്‍ക്ക് ക്രിക്കറ്റ് കൊണ്ട് നടക്കാം…താങ്കളെ പോലെ…

 4. സച്ചിന്റെ വ്യക്തിപരമായ നേട്ടങ്ങളെയും മികവിനെയും മാത്രമേ സുരേഷ്കുമാര്‍ പരിഗണിക്കുന്നുള്ളു. അതിലൊന്നും ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകില്ല. ആത്യന്തികമായ ടീം ഗെയിമായ ക്രിക്കറ്റില്‍ ഇ്ധരം പ്രകടനങ്ങള്‍ക്ക് അതിന്റെതായ പ്രാധാന്യം ഉണ്ടെങ്കിലും ടീമിന്റെ ഭാഗധേയങ്ങളെ അതെങ്ങനെ സ്വാധീനിക്കുന്നു എന്നതിനാണ് കൂടുതല്‍ ഊന്നല്‍ ഉണ്ടാകേണ്ടത്. സച്ചിന്‍ പരാജയപ്പെടുന്നതും അവിടെയാണ്. ബാറ്റിങിലെഅനായാസാതയും ബ്രാഡ്മാന്‍ തന്നോടൊപ്പം താരതമ്യം ചെയ്തതുമൊക്കെ ശരി. 100 സെഞ്ചുറിയും ഇരിക്കട്ടെ. അതൊക്കെ സച്ചിന്‍ എന്ന മഹാനായ ക്രിക്കറ്ററുടെ മികവിന്റെ അടയാളങ്ങള്‍ തന്നെ. പക്ഷേ, സച്ചിന്റെ ഈ ശാക്തിക മേഖലകള്‍ അദ്ദേഹ്ധിന് മാത്രമേ ഗുണം ചെയ്തിട്ടുള്ളു. രണ്ടു ദശാബ്ദങ്ങളിലായി 600 ലേറെ അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ച ഒരാള്‍ സ്വാഭാവികമായും കുറേ വിജയങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടാകും. അതില്‍ അല്‍ഭുതമില്ല. ഹൃഷികേശ് കനിത്കറിനെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ. ആകെ പ്ധാ നാല്‍പതോ ഏകദിനങ്ങള്‍ മാത്രം കളിച്ചിട്ടുള്ള അയാള്‍ പോലും രണ്ട് ഏകദിനങ്ങളില്‍ അസാമാന്യമായി കളിച്ച് രാജ്യ്ധിന് വേണ്ടി വിജയങ്ങള്‍ കൊയ്തിട്ടുണ്ട്. അവസാന പന്തില്‍ ബൌണ്ടറി പായിച്ച് പാകിസ്ഥാനെതിരെ നേടിയ ഒരു വിജയവും അതിലുണ്ട്.
  താന്‍ കളിച്ച കളികള്‍ക്ക് ആനുപാതികമായ സച്ചിനും വിജയിപ്പിച്ചിട്ടുണ്ട്. സച്ചിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സുകളെന്ന് പറയുന്ന രണ്ടെണ്ണം ശ്രദ്ധിക്കുക. 1998ല്‍ പാകിസ്ഥാനെതിരെ ചെന്നെ ടെസ്റ്റില്‍ നേടിയ 136 റണ്‍സ്. 271 ചെയ്സ് ചെയ്ത ഇന്ത്യ 82 ന് 5 എന്ന നിലയില്‍ തകര്‍ന്നു. അവിടെ നിന്ന് നയന്‍ മോംഗിയയെ കൂട്ടുപിടിച്ച് സച്ചിന്‍ തിരിച്ചടിച്ചു. വസിം അക്രവും വഖാര്‍ യൂനിസും സഖലയ്നും ഉള്‍പ്പെട്ട ബൌളിംഗ് നിരക്കെതിരെ വീരോചിതം പോരാടി. പക്ഷേ, വിജയ്ധിന് 17 റണ്‍സ് അകലെ സച്ചിന്‍ വീണു. ബാക്കി ഉണ്ടായിരുന്ന മൂന്നു വിക്കറ്റുകള്‍ നാലു റണ്‍സിനിടെ കൊഴിഞ്ഞു. മികച്ച ഇന്നിംഗ്സ് കളിച്ചിട്ടും സച്ചിന് ടീമിനെ വിജയിപ്പിക്കാനായില്ല. പിന്നെ ഷാര്‍ജയില്‍ ആസ്ത്രേലിയക്കെതിരായ പ്രകടനം. അന്ന് ഓസീസ് ബൌളിംഗ് നിരയില്‍ മക്ഗ്ധ്ര്ാ ഉണ്ടായിരുന്നില്ല എന്നോര്‍ക്കുക. നാലാം കിട ബൌളറായ കാസ്പറോവിക്സും പിന്നെ ഫ്ലെമിംഗും വോണുമാണ് അന്നുണ്ടായിരുന്നത്. (വോണിന് മേല്‍ സച്ചിന് മാനസിക മേധാവ്ധിം ഉണ്ടായിരുന്നു എന്നത് വസ്തുത. വോണിനെ അനായാസം കളിച്ചിരുന്നത് സച്ചിന്‍ മാത്രമല്ല എന്നും ഓര്‍ക്കുക. ലാറ, ക്രിസ് കെയ്ന്‍സ്, പീറ്റേഴ്സന്‍, എന്നിവരൊക്കെ ആ ഗണ്ധിലുണ്ട്.) മക്ഗ്ധ്രാിന്റെ സാന്നിധ്യം ഉണ്ടായിരുന്ന മല്‍സരങ്ങളില്‍ സച്ചിന്റെ പ്രകടനം ശ്രദ്ധിക്കുന്നത് രസകരമായിരിക്കും. 2003 ലോകകപ്പിന്റെ ഫൈനല്‍. കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയതാണ് ഇന്ത്യ. മക്ഗ്ധ്രാിന്റെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിച്ച സച്ചിന് പിഴച്ചു. പന്ത് നേരെ മുകളിലേക്ക്. കാച്ച്. ഇങ്ങനെ എത്രയെത്ര കളികള്‍. വലിയ വലയി കളികളില്‍ നമ്മള്‍ വെറുതെ പ്രതീക്ഷിക്കും. ഇന്ന് സച്ചിന്‍ തകര്‍ക്കും. മികച്ച ബാറ്റിംഗിലൂടെ ഇന്ത്യയെ ജയിപ്പിക്കും. പക്ഷേ, ഒന്നും നടക്കില്ല. ദക്ഷിണാഫ്രിക്കയുടെ ഫാനി ഡിവില്ലിയേഴ്സിന് മുന്നില്‍ മുട്ട്ടിടിച്ച് നില്‍ക്കുന്ന സച്ചിനെ ആര്‍ക്കെങ്കിലും ഓര്‍മയുണ്ടോ.
  16 വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറാനുള്ള മഹാഭാഗ്യവും 22 വര്‍ഷം നീണ്ട കരിയറും ലഭിച്ച ഒരു കളിക്കാരന്‍ കൊയ്യുന്ന നേട്ടങ്ങളാണെങ്കിലും അതിന്റെ തിളക്കം കുറയുന്നില്ല. ഇനി ആര്‍ക്കും ആ തര്ധില്‍ അവസരം ലഭിക്കില്ല എന്ന ഏതാണ്ട് ഉറപ്പുള്ളതിനാല്‍ ഈ റെക്കോഡ് കാലതതനുള്ളതാണ്.

  • ha ha..thamasha thanne.. 4 runs edutha kanitkareyum 136 runs edutha sachineyum copare cheyunnu…ningalude cricket knowledge ithil ninnum vyaktham..cricket oru team game aanenniriukke, inne vare lokathu oraal polum, ottayku oru teamineyum jayipichittilla…nalla support venam..athu ullapozhokke sachin indiaye vijayathilekku nayichittund..palapozhum support kittaathe poittumund..
   apozhum kuttam sachinu…
   sachin 23 varsham kalichittundengil, athu bhagyamalla, athaanu sachinde ettavum valiya nettam..vere ethra kalikaarku ithrayum kollam ithra consistent aayi kalikaan kazhinju?ini kazhiyum??5-6 kollam nannaai kalikaan oru normal kalikaaranu pattum..pakshe ee consistency, athaanu sachine great aakunnathu..

  • mr.manoharan ,thankal sachinenne daivatheyaanu vimarshichu kaiyyadi nedanaanu sramichathu.adehathe vimarshikaanulla enthu yogyathayaanu ninakkulathu.ask yourself

 5. സചിന്‍ ഒരു മഹാ പ്രതിഭയാണ് .പക്ഷെ ഒരു matchwinner ആണെന്ന് പറയാന്‍ കഴിയുമോ?സച്ചിന്‍ recordukal ഇട്ട പല മറ്സരങ്ങിലും ഇന്ത്യ തോല്കുകയായിരുന്നു എന്ന കാര്യം സുരേഷ് വിട്ടുകളഞ്ഞു .വിറയാര്‍ന്ന 90s സുരേഷ്കുമാര്‍ മറന്നുപോയതാണോ?

  • ഇതിനൊന്നും മറുപടിയില്ല സച്ചിൻ എത്ര കളി ജയിപ്പിച്ചു എന്ന് ഒര്മയില്ലേ…സച്ചിൻ ഒരു യന്ത്രമോന്നുമല്ല എല്ലാ കളികളും ജയിപ്പിക്കാൻ,,, ക്രിക്കറ്റ് 11 ആള്ക്കാരുടെ കളിയാണ്.. മൈൻഡ് ഇറ്റ്‌ ……

 6. സുരേഷിന് താരാരാധന തലയ്ക്കു പിടിച്ചിരിക്കുന്നു.ഒരു average ഇന്ത്യന്‍ psyche

 7. ഒരു കളിക്കാരന്‍ ഉണ്ട്. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഒഴികെ അയാള്‍ സെഞ്ച്വറി തികച്ച ഒരു ടെസ്റ്റില്‍ പോലും സ്വന്തം ടിം തോറ്റിട്ടില്ല. ആ കളിക്കാരനെ അറിയുമോ ആവോ? സച്ചില്‍ വലിയ കളിക്കാരണാണ്‌. സച്ചിനോട് സ്നേഹവും ഉണ്ട്. പക്ഷേ എഴുതുന്നവര്‍ അന്ധരായ ആരാധകരാകരുത്.

  • @iggooy
   അറിയാന്‍ വഴിയില്ല, സര്‍. അതൊക്കെ താങ്കളെപ്പോലുള്ള വലിയ ആളുകള്‍ക്ക് മാത്രമറിയുന്നതല്ലേ.
   അതൊന്നുമറിയാതെയാണല്ലോ ബാക്കിയുള്ളവരൊക്കെ നടക്കുന്നത്. എഴുതുന്നത്.

   ഇത് അന്ധമായ ആരാധനാ കുറിപ്പാണെന്ന് തോന്നുന്നില്ല. സച്ചിന്റെ പുതിയ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആ കളിജീവിതം പറയുമ്പോള്‍ ഇങ്ങനെയല്ലാതെ മറ്റെന്ത് പറയാനാണ് ചങ്ങാതീ

 8. വാനോളം പുകഴ്ത്തിയ വായ്കൊണ്ട് തള്ളിപ്പറയാനും ഉളുപ്പില്ലാത്തവനാണ് മനുഷ്യന്. നമ്മളൊക്കെ കൂടി ദൈവപരിവേഷം കെട്ടിക്കൊടുത്ത എത്രയോ പേരെ പിന്നീട് തള്ളിപ്പറഞ്ഞിട്ടുണ്ട്. പറഞ്ഞു വന്നാല് അതൊക്കെ മനുഷ്യ സഹജമാണ്. എന്നാല് പറയേണ്ടതെല്ലാം അയാള് നല്ല ഫോമില് ഇരിക്കുമ്പോള് പറയണം. അല്ലാതെ ഒരാള് മോശം ഫോമിലാകുമ്പോള് കുറ്റപറയുന്ന രീതി, അത് ശരിയല്ല.
  താന് ദൈവമല്ലെന്നും സച്ചിന് ടെന്ഡുല്ക്കറാണെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ. എല്ലാവിധ വികാരങ്ങള്ക്കും പ്രലോഭനങ്ങള്ക്കും വശപ്പെടുന്ന, വശപ്പെട്ടേക്കാവുന്ന സാധാരണ മനുഷ്യന്മാരാണ് ഇവരും. ഇപ്പോഴെങ്കിലും ചിലര്ക്കൊക്കെ അതു മനസ്സിലായതില് സന്തോഷം. എന്നു കരുതി അവരുടെ നേട്ടങ്ങളെ നിസാരമായി ആരും കാണുന്നില്ല. സത്യം പറഞ്ഞാല് ലതാമങ്കേഷ്ക്കര്, സച്ചിന് ടെന്ഡുല്ക്കര്, എ ആര് റഹ്മാന് തുടങ്ങി അനിഷേധ്യ പ്രതിഭകളുടെ കാലഘട്ടത്തില് ജീവിക്കാന് സാധിച്ചല്ലോ എന്നോര്ത്ത് ഞാനൊക്കെ അഭിമാനിക്കുന്നു.

 9. നല്ല രചന .പഴയ റെക്കോര്‍ഡ്‌ മറച്ചുവെച്ചു എഴുതാന്‍ വയ്യല്ലോ അതുകൊണ്ട് ലേഖകകനേ കുറ്റം പറയുന്നത് ശരിയല്ല.

 10. @Subin opസുബിന്‍ സാറേ
  അറിയാന്‍ വഴികള്‍ ഒത്തിരി ഉണ്ട്. അറിഞ്ഞതില്‍ ഏത് പറയണം എന്ന സംശയമേ കാണൂ.
  സച്ചിന്റെ പുതിയ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ കളി ജീവിതം പറയുമ്പോള്‍ ഒരുപാട് പറഞ്ഞും കേട്ടും തേഞ്ഞ വിശേഷണങ്ങളുടെ ഘോഷയാത്രയായ ലേഖനത്തെ പിന്നെന്ത് വിളീക്കണം.
  ടെണ്ടുല്‍ക്കറെപ്പോലൊരു കളിക്കാരനെക്കുറിച്ച് എഴുതുന്നതിനു അതിന്റേതായ വലിപ്പം വേണ്ടെ ചങ്ങതീ!

  പിന്നെ, എന്നെപ്പോലുള്ളവരുടെ വലിപ്പം എന്ന ആ അലങ്കാരത്തെ അങ്ങുപേക്ഷിക്കുന്നു.
  സ്വന്തം വലിപ്പത്തെ അറിയാം. അത് ധാരാളം.

  • http://myplayground-hari.blogspot.com/2012/03/blog-post.html

   ക്രിക്കറ്റ് ലോകത്തിന്റെ രാജാവായി വാഴുമ്പോഴും സച്ചിന്റെ വിനയം അത്ഭുതപ്പെടുത്തുന്നു.. ഈ ലിങ്കിൽ ഹരി എഴുതിയ ബ്ലോഗ് കൂടി സുരേഷ്കുമാറിന്റെ ലേഖനത്തോട് ചേർത്ത് വായിക്കുക…പിന്നെ എന്തിനും ഏതിനു വിമർശിക്കുന്ന ചിലരുണ്ട്..അവരുടെ വായ അടപ്പിക്കാൻ ദൈവത്തിനു പോലും സാധിക്കില്ലാലോ…സ്വന്തം ജീവിതപരാജയങ്ങൾ മറച്ചുവെക്കാൻ അവർ ശ്രമിക്കുന്നു..അസൂയയോ അറിവില്ലായ്മയോ..

 11. ക്രിക്കറ്റ് എന്നുള്ളത് ടീം ഗെയിം ആണ്. ഇംഗ്ലണ്ടില്‍ ദ്രാവിഡ് ഒഴികെ ആരും കളിച്ചില്ല. അപ്പോള്‍ അദ്ദേഹം സെഞ്ചുറി അടിച്ചിട്ടും ഇന്ത്യ തോറ്റു ഇതാണ് സച്ചിന്റെ കാര്യത്തിലും സംഭവിക്കുന്നത്. അദ്ദേഹം സെഞ്ചുറി അടിച്ചാല്‍ ഇന്ത്യ തോല്‍ക്കും എന്ന്‍ പറയുന്ന കളികളിലെല്ലാം മറ്റാരും ഇന്ത്യയ്ക്ക് വേണ്ടി മികച്ച രീതിയില്‍ കളിച്ചിട്ടില്ല.

  http://myplayground-hari.blogspot.in/2012/03/blog-post.html

  എന്റെ ഈ പോസ്റ്റില്‍ എല്ലാ കാര്യങ്ങളും ഉണ്ട്.

 12. സച്ചിന് സെഞ്ച്വറി നേടിയിട്ടും ഇന്ത്യ ഒരു പാട് കളികള് തൊട്ടു പോയി എന്ന് പറയുന്നതില് എന്ത് അര്ത്ഥമാനുള്ളത്? ആ തോല്വികല്ക്കെല്ലാം വേറെ കാരണങ്ങള് ഉണ്ടായിരിക്കാം. സച്ചിന് എന്നാ ഒരു ബാറ്സ്മന്റെ പ്രകടനത്തെ മാത്രം ആശ്രയിച്ചിരുന്നു വര്ഷങ്ങളോളം ഇന്ത്യ. ഇപ്പോഴും അദ്ദേഹം ഒരു നിര്ണായക സാന്നിധ്യം തന്നെ. ഏകദിന മത്സരങ്ങളില് നിന്ന് സച്ചിന് മാറിനിന്നു കൂെട എന്ന് സ്വാഭാവികമായും ചോദ്യം വരാം. പകെ ്ഷ അദ്ദേഹം അതിനു അര്ഹാനല്ലെന്നു പറയാന് ആര്ക്കാണ് അവകാശം? വിരാട് കോഹ്ലി അല്ലാെത മറ്റേതു യുവ ബാറ്സ്മനാണ് ഈ അടുത്തകാലത്ത് ഗംഭീഎരമായ ഇന്നിങ്ങ്സുകള് കാഴ്ചവെച്ചത്? അതുകൊട്ണ്ട് ഈ ലേഖനം അന്ധമായ തരരധനയനെന്നു പറയുന്നവരോട് സഹതാപമേ ഉള്ളൂ…..

Leave a Reply

Your email address will not be published. Required fields are marked *