ലാല്‍ വഴിത്തിരിവില്‍ – ബ്ലെസ്സി സംസാരിക്കുന്നു

“ഇതിലെന്തോ ഉണ്ട്”  ബ്ലെസ്സിയുടെ പ്രണയം എന്ന ചിത്രത്തിലെ മോഹന്‍ ലാല്‍ കഥാപാത്രത്തിന്റെ ആദ്യ വിവരം പുറത്ത് വന്നപ്പോള്‍ ആ‍ദ്യം തോന്നിയത് അതായിരുന്നു. പ്രായം , വിഗ്, ചെറുപ്പക്കാരികളായ നായികമാര്‍ എന്നിങ്ങനെ പല ആയുധ മൂര്‍ച്ചകളില്‍ ലാലിനെ വിവാദങ്ങൾ മൂടിയതിനു തൊട്ടു പിറകെ ആയിരുന്നു പ്രണയം അനൌൺസ് ചെയ്യപ്പെട്ടത്. ലാല്‍ എന്ന താരം അടിമുടി മാറുന്നതിന്റെ തുടക്കമാണ് ഈ ചിത്രമെന്ന വ്യാപക പ്രവചങ്ങള്‍ക്ക് കാറ്റു വിതച്ചത് ഈ സാഹചര്യമാണ്.

ആരാധകരും സിനിമാ സമ്പദ് വ്യവസ്ഥയും മറ്റവനവധി ഘടകങ്ങളും ചേർന്ന് രൂപപ്പെടുത്തിയ താര വ്യവസ്ഥയിൽ നിന്ന് ലാല്‍ പുറത്ത് കടക്കുകയാണെന്ന് അതോടെ അവലോകങ്ങള്‍ വന്നു. അമിതാബ് ബച്ചനെപ്പോലെ ലാലും ബുദ്ധിപൂര്‍വ്വമായ തീരുമാനത്തിലൂടെ താരത്തിനു പുരത്തുള്ള അഭിനയ സാധ്യത തിരയുകയാണെന്നും നീരീക്ഷിക്കപ്പെട്ടു. ഇതെല്ലാത്തിനുമിടയില്‍ സിനിമ നാളെ തീയേറ്ററിൽ എത്തുകയാണ്.. ലാലിനെ കുറിച്ചും പ്രണയത്തെക്കുറിച്ചും ബ്ലെസ്സി പി ടി രവിശങ്കറോട് സംസാരിക്കുന്നു.

? വൃദ്ധനായ ഒരു കഥാപാത്രത്തിനായി മോഹല്‍ ലാലിനെ സമീപിക്കുമ്പോള്‍ ആശങ്കയുണ്ടായിരുന്നോ?എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം?

# ഒരിക്കലും ആശങ്കയൊന്നും ഉണ്ടായിരുന്നില്ല.രണ്ടു പുരുഷന്‍മാരുടെ ജീവിതത്തിലൂടെ കടന്ന് പോകുന്ന ഒരു സ്ത്രീയുടെ കഥയാണിത്.രണ്ടു പ്രായമായ പുരുഷകഥാപാത്രങ്ങള്‍ക്കും അതിശക്തമായ കഥാ സന്ദര്‍ഭങ്ങളുടെ പിന്തുണയുണ്ടയിരുന്നു.തിരക്കഥയെഴുതി 60% ആകുന്നതുവരെ ആരും കഥാപാത്രങ്ങള്‍ക്കായി മനസ്സിലില്ലായിരുന്നു.

? എങ്ങനെ ലാൽ ?

# ലാൽ പ്രണയത്തിലേക്ക് വന്ന് പെടുകയായിരുന്നു.പുതിയ സിനിമാ ചിന്തകള്‍ എന്തെല്ലാമാണെന്ന് അദ്ദേഹം ഇങ്ങോട്ട് ചോദിച്ചപ്പോള്‍ മാത്രമാണ് ഞാനീ കഥയവതരിപ്പിച്ചത്.കഥകേട്ടയുടനെത്തന്നെ അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള താല്‍പര്യം അറിയിക്കുകയും ചെയ്തു.അല്ലാതെ നിലവില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ചട്ടക്കൂടുകളില്‍ മാത്രമേ പടം ചെയ്യാനാവൂ എന്നാണെങ്കില്‍ എനിക്കൊന്നും പടം ചെയ്യാനുള്ള സാധ്യതയേയില്ലല്ലോ

? ലാൽ മാറുകയാണോ ? മോഹന്‍ലാല്‍ കഥാപാത്രതെരഞ്ഞെടുപ്പില്‍ കുറെ കൂടി ശ്രദ്ധിച്ചു തുടങ്ങിയോ ?

# ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാത്യൂസ് എന്ന കഥാപാത്രം മുഴുവന്‍ സമയവും വീല്‍ചെയറിലാണ്.അത്തരമൊരു കഥാപാത്രം ചെയ്യുവാന്‍ മോഹന്‍ലാല്‍ ഒരിക്കലും വിമുഖതകണിച്ചില്ല.ലാലിന് സൂപ്പര്‍താരപരിവേഷം നാമാണ് പതിച്ച് നല്‍കിയത്.അല്ലാതെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യില്ല എന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല.ഇന്നേ വരെ ആരും തന്നെ അദ്ദേഹത്തിന്റെ അടുത്തുചെന്ന് വീല്‍ ചെയറിലിരിക്കുന്ന ഒരു കഥാപാരതത്തെ അവതരിപ്പിക്കണമെന്ന് ആവശയപ്പെട്ടില്ല.അതുകൊണ്ട് മോഹന്‍ലാലിന് അത്തരമൊരു കഥാപാത്രത്തെ അവതരിപ്പികാനായതുമില്ല. വൃദ്ധനായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാളത്തില്‍ നിരധിപേരുണ്ടെങ്കിലും മുഴുവന്‍ കരിസ്മയോടുകൂടി ആ കഥാപാത്രത്തെ ഏറ്റെടുക്കാന്‍ ലാലിനു മാത്രമേ കഴിയുമായിരുന്നുള്ളു.

? എങ്ങനെയാണ് പ്രണയത്തിലെത്തിച്ചേര്‍ന്നത്?

# സത്യത്തില്‍ പുതുമുഖങ്ങളെ വച്ചുള്ള ഒരു ചിത്രമായിരുന്നു തുടങ്ങി വച്ചത്.തിരക്കഥാ രചന മുന്നോട്ട് പോയപ്പോള്‍ ആ കഥയുടെ ഉള്ളടക്കത്തിന്റെ കരുത്തില്‍ സംശയം തോന്നുകയും അതുപേക്ഷിക്കുകയും ചെയ്തു.തുടര്‍ന്ന് പ്രണയം ആരംഭിച്ചു.കോളജ് പഠനകാല സമയത്ത് സിനിമാമോഹങ്ങളുമായി നടക്കുന്നക്കാലത്താണ് പ്രണയത്തിന്റെ കഥാബീജം ഉടലെടുക്കുന്നത്. അക്കാലത്ത് മനസ്സിലൂടെ കടന്ന് പോയ നിരവധി ആശയങ്ങളിലൊന്നായിരുന്നു അത്.മേല്‍ക്കൂരയില്ലാത്ത ഒരു പഴയ റെയില്‍വേസ്റ്റേഷനില്‍ മഴനനഞ്ഞ് നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനും കുടചൂടിനില്‍ക്കുന്ന ഒരുപെണ്‍കുട്ടിയും.അവര്‍കാത്തിരുന്നിരുന്നത് ഒരേ തീവണ്ടിയെത്തന്നെയാണ്.ആ യാത്രയില്‍ അവര്‍ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതുമായിരുന്നു ആദ്യമായി മനസ്സിലെത്തില കഥാഗതി.കാലം ഒരുപാട് കടന്ന് പോയപ്പോള്‍ പിലചിലമാറ്റങ്ങള്‍ കടന്നു വന്നു എന്നു മാത്രം.
പിന്നെ പറയേണ്ടത് ഈ ചിത്രത്തിന്റെ പേരിനെ സംബന്ധിച്ചാണ്.കാലങ്ങളായി എല്ലാ സിനിമകളിലും കടന്ന് വരുന്ന ആശയമാണ് പ്രണയം എന്നാല്‍ ആരും ഇതു വരേയും അത് ഒരു ശീര്‍ഷകമായി ഉപയോഗിച്ചില്ല എന്നത് പന്നെ ശരിക്കും അല്‍ഭുതപ്പെടുത്തിയ കാര്യമാണ്.

അനുപം ഖേര്‍ ,ജയപ്രദ

? ഭാഷ , സംസ്കാരം തടസ്സമായോ ?

# ഇല്ലേയില്ല…അതാണ് ജീനിയസുകളെ സാധാരണക്കാരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്.അച്യുതന്‍ മേനോന്‍ എന്ന കഥാപാത്രത്തെ അനുപം ഖേര്‍ അവതരിപ്പിച്ച് ഫലിപ്പിക്കുന്നത് കണ്ട് ഞാന്‍ അല്‍ഭുതപ്പെട്ടിട്ടുണ്ട്.തികച്ചും ആനായാസകരമായ രീതിയില്‍ നമ്മള്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം സത്യജിത്ത് റായി അതിസുന്ദരിയെന്ന് വിശേഷിപ്പിച്ച ജയപ്രഭയുടെ അഭിനയവും മികച്ചതായിരുന്നു.

? അനുപംഖേര്‍ ലേക്ക് എത്തിയതെങ്ങനെ ?

# ഞാന്‍ കഥയുടെ ഒരു ഏകദേശ രൂപം എഴുതി അദ്ദേഹത്തിന് അയച്ചുകൊടുത്തു. അതു കിട്ടിയതിന് ശേഷം അദ്ദേഹം സന്തോഷ് ശിവനോട് എന്നെകുറിച്ച് അന്വേഷിച്ചത് ഞാന്‍ അറിഞ്ഞു. ഒരുപക്ഷേ സന്തോഷ് ശിവന്‍ എന്റെ മുന്‍കാല ചിത്രങ്ങളെകുറിച്ച് ഏകദേശ ധാരണ അദ്ദേഹത്തിന് നല്‍കിയിരിക്കണം.

വിവാദങ്ങൾ അസംബന്ധം.

? പടം ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രണയം ചില വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നല്ലോ?

# ആദ്യ ട്രയലറില്‍ ഉപയോഗിച്ച സംഗീതം മ്യൂസിക് ഡയറക്ടര്‍ ജയചന്ദ്രന്‍ ഒരു അറബി ഗാനത്തില്‍നിന്ന് മോഷ്ടിച്ചതാണെന്ന് കേട്ടു?
അത് ഒരിക്കലും ശരിയല്ല. ആദ്യ പ്രമോഷനുവേണ്ടി ട്രയല്‍ കട്ട് ചെയ്തത് പുറത്തുള്ള ഒരാളാണ്. അതിനുവേണ്ടി താല്‍ക്കാലികമായി എടുത്തതാണ് ആ സംഗീതം. അക്കാര്യം ജയചന്ദ്രന്‍ അറിഞ്ഞിട്ടുകൂടിയില്ല. കൂടാതെ അത്തരമൊരു സംഗീതം സിനിമയില്‍ എങ്ങും ഉപയോഗിച്ചുമില്ല.

? 2000ല്‍ പുറത്തിറങ്ങിയ പോള്‍ കോക്സിന്റെ ഇന്നസെന്‍സുമായി പ്രണയത്തിന് സാദൃശ്യമുണ്ടെന്ന് കേട്ടല്ലോ?

# ശുദ്ധ അസംബന്ധമാണത്. കോളജ് കാലത്തുതന്നെ എന്റെ മനസ്സിലുള്ള കഥയാണിത്. അപരന്റെ ലൊക്കേഷനില്‍ വെച്ച് പത്മരാജനോട് ഞാന്‍ ഈ കഥ പറഞ്ഞിട്ടുണ്ട്. കൂടാതെ ജോക്കറിന്റെ ഷൂട്ടിങ് വേളയില്‍ ലോഹിതദാസിനോടും ഞാന്‍ ഈ കഥ പറഞ്ഞിട്ടുണ്ട്. അദ്ദേഹമാണ് മാത്യൂസ് എന്ന കഥാപാത്രത്തിന്റെ ആദ്യ രൂപം എനിക്ക് നിര്‍ദേശിച്ചുതന്നത്. ഇത്തരം ആരോപണങ്ങളെല്ലാം ആരോപിക്കാന്‍ വേണ്ടി മാത്രമായി സൃഷ്ടിക്കുന്നതാണ്. കാഴ്ച പുറത്തിറങ്ങിയപ്പോള്‍ സിനിമ പാരഡീസോയുമായി ബന്ധമുണ്ടെന്ന് നിരവധി പേര്‍ ആരോപിച്ചിരുന്നു. അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ പോലും ആകാത്തത്ര കഷ്ടപ്പെട്ടിട്ടാണു ഞാന്‍ സിനിമാ സംവിധായകന്‍ ആയത്. ആരുടെയേങ്കിലും സൃഷ്ടി മോഷ്ടിച്ച് പടം ചെയ്യേണ്ടിവന്നാല്‍ ഞാന്‍ ഈ പണി അന്ന് നിര്‍ത്തും.

5 thoughts on “ലാല്‍ വഴിത്തിരിവില്‍ – ബ്ലെസ്സി സംസാരിക്കുന്നു

  1. വൃദ്ധനായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാളത്തില്‍ നിരധിപേരുണ്ടെങ്കിലും മുഴുവന്‍ കരിസ്മയോടുകൂടി ആ കഥാപാത്രത്തെ ഏറ്റെടുക്കാന്‍ ലാലിനു മാത്രമേ കഴിയുമായിരുന്നുള്ളു. – You said it!

  2. ‘Pranayam’ says a very different love story through a different way. It is a very good film. Greatest performance by The acting legend Laletan. Also, Anupam kher, jayaprada are performing outstanding. Totally, the film have a world class film quality. The dialogues are very touching. Camera, locations are also mind blowing. I like it very much.. And I love you Laletta..

    • ഓണക്കാലചിത്രങ്ങളില്‍ മികച്ചത് എന്ന് മാത്രമേ പ്രണയത്തെ കുറിച്ച എനിക്ക് തോന്നിയുള്ളൂ. എക്കാല മലയാള സിനിമകളിലും മികച്ചത് എന്ന് തീരെ തോന്നിയില്ല. ലാലും, ജയപ്രദയും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. അനുപം ഖേര്‍ ( എനിക്കേറെ ഇഷ്ടപ്പെട്ട ഒരു നടന്‍ ആണ് അദ്ദേഹം ) മലയാളം സംസാരിക്കുന്നതു കേട്ടു സത്യത്തില്‍ കരച്ചില്‍ വന്നു. ലിപ് മൂവ്മെന്റും, ഡയലോഗുകളും തമ്മില്‍ അലുവായും , മീന്‍ ചാറും പോലുണ്ട് !! അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അച്ചു പലപ്പോഴും കീറാമുട്ടിയായി എനിക്ക് അനുഭവപ്പെട്ടു. സിനിമയുടെ കഥയും, സംവിധാനവും മികച്ചത് തന്നെ.
      ഒന്നു കൂടി പറയട്ടെ.. കഥയുടെ, പറച്ചിലിന്റെ കലയില്‍ നിന്നു മാറി ഇപ്പോള്‍ ഈ ചിത്രം താരത്തിന്റെ ഉയര്തെഴുന്നെല്പ്പിനു വഴിമാറുന്നതായി വാഴ്ത്തപ്പെട്ടു കാണുമ്പോള്‍ സത്യത്തില്‍ സങ്കടം തോന്നുന്നു.

  3. E=mc^2 ,I formulated it yesterday. Those who says I copied it from Einstein are making allegations for just sake of allegations !!!!

Leave a Reply to vani prasanth Cancel reply

Your email address will not be published. Required fields are marked *