രാജ്യമല്ല; രാജാവിന്റെ സെഞ്ച്വറി തന്നെ മുഖ്യം

 

 

 

 

സച്ചിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമാണോ? എന്‍.എസ് നിസാറിന്റെ വിശകലനം

 

 

മഹാ കേമനായ സചിന്റെ നേട്ടങ്ങളെ വാനോളം ഉയര്‍ത്തിക്കാട്ടുന്നതിനിടയില്‍ അദ്ദേഹത്തെ ചെറിയ തോതിലെങ്കിലും വിമര്‍ശിക്കുകയോ കളിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുകയോ ചെയ്താല്‍ എന്തോ രാജ്യദ്രാഹക്കുറ്റം ചെയ്ത പോലെയാണ് ആരാധകരുടെ മനോഭാവം. മഹാപ്രതിഭാശാലികളായ പെലെയും ഡീഗോ മറഡോണയും മെസ്സിയും വരെ ഇഴകീറി വിലയിരുത്തപ്പെടുന്ന ലോകത്ത് സചിനെ മാത്രം വിമര്‍ശിക്കരുതെന്ന മനോഭാവത്തിന് എന്തടിസ്ഥാനമാണുള്ളത്. ടെക്നിക്കിലും ടെംപറമെന്റിലും ഏറെ ഉയരത്തില്‍ നില്‍ക്കുന്ന ദ്രാവിഡിനെ എന്തിന്റെയൊക്കെ പേരില്‍ ആവശ്യത്തിനും അനാവശ്യത്തിനും വിമര്‍ശിച്ചിട്ടുണ്ട് നാം- സ്പോര്‍ട്സ് ജേണലിസ്റ്റായ എന്‍.എസ് നിസാറിന്റെ വിശകലനം

 


 

ധ്യാന്‍ചന്ദ് ആരായിരുന്നുവെന്ന് അറിയാത്ത ശരാശരി ഇന്ത്യന്‍ കായിക പ്രേമികള്‍ക്കു മുന്നില്‍ സചിന്‍ രമേഷ് ടെണ്ടുല്‍കര്‍ തന്നെയായിരിക്കും യഥാര്‍ഥ ‘ഭാരതരത്ന’. കരുനീക്കങ്ങളുടെ തമ്പുരാന്‍ പട്ടത്തിലേക്ക് കുതിരയും കാലാളും തേരുമൊക്കെയായി പടയൊരുക്കം നടത്തിയ വിശ്വനാഥന്‍ ആനന്ദിന് വിശ്വകിരീടത്തിന്റെ തലയെടുപ്പുണ്ടെങ്കിലും താരത്തളക്കത്തിലൂന്നിയ ഇന്ത്യന്‍ ആരാധക സ്വപ്നങ്ങളുടെ കേന്ദ്രബിന്ദുവാകാന്‍ കഴിയില്ല. ഒളിമ്പിക്സിന്റെ സുവര്‍ണ മുദ്രകളിലേക്ക് തുരുതുരാ സ്റ്റിക് പായിച്ച ധ്യാന്‍ചന്ദ് കൂട്ടായ്മയുടെ കളിയായ ഹോക്കിയില്‍ വൈയക്തിക പ്രതിഭയുടെ ധാരാളിത്തത്തില്‍ കളം നിറഞ്ഞാടിയ മാന്ത്രികനായിരുന്നു. അപ്പോഴും നമുക്ക് ധ്യാന്‍ചന്ദിന്റെ പോരായ്മകളെ വിമര്‍ശിക്കാമായിരുന്നു. റാപ്പിഡ് ഗെയിമുകളിലേക്ക് ആനന്ദിന്റെ കരുത്ത് ചുരുങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടാമായിരുന്നു. ഏകദിനക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡിന്റെ തുടക്കകാലത്തെ മെല്ലെപ്പോക്കിനെ രൂക്ഷമായി എതിര്‍ത്തപ്പോഴും ആരുടെയും പുരികങ്ങള്‍ ചുളിഞ്ഞിരുന്നില്ല.

………………..

സചിന്‍ ടെണ്ടുല്‍കര്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളാണെന്നതില്‍ തര്‍ക്കമേയില്ല. സചിന്‍ കെട്ടിപ്പൊക്കിയ റെക്കോഡുകള്‍ ഇളക്കി പ്രതിഷ്ഠിക്കാന്‍ സമീപ കാലത്ത് രാജ്യാന്തര ക്രിക്കറ്റില്‍ ആര്‍ക്കും കഴിയുമെന്നും തോന്നുന്നില്ല. ക്രിക്കറ്റ് ക്രീസിലെ മഹാപ്രതിഭയായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇന്ത്യന്‍ കായിക ചരിത്രത്തിലെ വിസ്മയനക്ഷത്രം തന്നെയാണ്. എട്ടു രാജ്യങ്ങളില്‍ മാത്രം ആഘോഷമായി നടക്കുന്ന കളിയാണ് ക്രിക്കറ്റ് എന്ന വാദം അതിനെ വിലകുറച്ചു കണിക്കാന്‍ പോന്നതുമല്ല.

എന്‍.എസ് നിസാര്‍

പക്ഷേ,അതല്ല ഇവിടുത്തെ പ്രശ്നം. മഹാ കേമനായ സചിന്റെ നേട്ടങ്ങളെ വാനോളം ഉയര്‍ത്തിക്കാട്ടുന്നതിനിടയില്‍ അദ്ദേഹത്തെ ചെറിയ തോതിലെങ്കിലും വിമര്‍ശിക്കുകയോ കളിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുകയോ ചെയ്താല്‍ എന്തോ രാജ്യദ്രാഹക്കുറ്റം ചെയ്ത പോലെയാണ് ആരാധകരുടെ മനോഭാവം. മഹാപ്രതിഭാശാലികളായ പെലെയും ഡീഗോ മറഡോണയും മെസ്സിയും വരെ ഇഴകീറി വിലയിരുത്തപ്പെടുന്ന ലോകത്ത് സചിനെ മാത്രം വിമര്‍ശിക്കരുതെന്ന മനോഭാവത്തിന് എന്തടിസ്ഥാനമാണുള്ളത്. ടെക്നിക്കിലും ടെംപറമെന്റിലും ഏറെ ഉയരത്തില്‍ നില്‍ക്കുന്ന ദ്രാവിഡിനെ എന്തിന്റെയൊക്കെ പേരില്‍ ആവശ്യത്തിനും അനാവശ്യത്തിനും വിമര്‍ശിച്ചിട്ടുണ്ട് നാം?

ഇംഗ്ലണ്ടില്‍ സെഞ്ച്വറികളിലേക്ക് തുടരെ റണ്ണടിച്ചുകൂട്ടിയ ദ്രാവിഡ് 2011ല്‍ ഇന്ത്യയുടെയെന്നല്ല, ലോകക്രിക്കറ്റിലെ തന്നെ മികച്ച റണ്‍വേട്ടക്കാരനായിരുന്നു. ആ പര്യടനത്തില്‍ അമ്പേ പരാജയമായ സചിന്‍ ആസ്ട്രേലിയയിലും ഫോമില്ലായ്മ തുടര്‍ന്നു. എന്നാല്‍, ആസ്ട്രേലിയയില്‍ ദ്രാവിഡ് ഒന്നു മങ്ങിയപ്പോള്‍ അദ്ദേഹം വിരമിച്ചേ മതിയാകൂ എന്നായി ചിലര്‍ക്ക്. അപ്പോഴും ഫോമിലല്ലാത്ത സചിന്‍ പാഡഴിക്കണമെന്ന് ക്രിക്കറ്റ് പുംഗവന്മാരൊന്നും പറഞ്ഞു കേട്ടില്ല. മാത്രമല്ല, ലോഡുകണക്കിന് യുവതാരങ്ങള്‍ അവസരം കാത്തുനില്‍ക്കെ ഏഷ്യാകപ്പിനുള്ള ഏകദിന ടീമില്‍ സചിന് ഇടംകൊടുത്തു. ബംഗ്ലാദേശിനെതിരെ നൂറാം സെഞ്ച്വറി തികക്കാന്‍ അവസരം നല്‍കാന്‍ മാത്രമെന്ന് അന്ന് ചിലര്‍ പറഞ്ഞത് പിന്നീട് അച്ചട്ടായി. വീരേന്ദര്‍ സെവാഗിനും സഹീര്‍ ഖാനുമൊക്കെ വിശ്രമം നല്‍കിയപ്പോഴും 2015 ലോകകപ്പിലേക്ക് യുവനിരയെ വാര്‍ത്തെടുക്കാന്‍ ഒരുങ്ങുന്ന ബി.സി.സി.ഐ 38കാരന് ഉപഭൂഖണ്ഡത്തിലെ അനുകൂല ട്രാക്കില്‍ സെഞ്ച്വറിക്ക് അവസരം നല്‍കി വിധേയത്വം കാട്ടി.

 

 
സചിന്‍ ടെണ്ടുല്‍കര്‍ റെക്കോഡുകള്‍ക്ക് വേണ്ടി ചെറിയ തോതിലെങ്കിലും ആഗ്രഹിച്ചിരുന്നില്ലെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. നൂറാം സെഞ്ച്വറി നേടിയശേഷമുള്ള വാര്‍ത്താസമ്മേളനങ്ങളിലും മറ്റും അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളില്‍ അതിന്റെ വ്യക്തമായ സൂചനകള്‍ വേണ്ടുവോളമുണ്ട്. അത് കൈയെത്തിപ്പിടിച്ചതില്‍ ആഹ്ലാദത്തിന്റെ അതിര്‍വര കടക്കുന്ന സചിന്‍, പതിവു രീതികള്‍ വിട്ട് വിമര്‍ശകരെയും തനിക്കെതിരെ അഭിപ്രായം പറഞ്ഞവരെയും കൊഞ്ഞനം കുത്താനും മടിച്ചില്ല.

സാങ്കേതിക ക്ഷമതയില്‍ ടെണ്ടുല്‍കറേക്കാള്‍ എത്രയോ കേമനാണ് രാഹുല്‍ ദ്രാവിഡ് എന്ന പകല്‍വെളിച്ചം പോലെയുള്ള സത്യം എത്ര മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യാ മഹാരാജ്യത്ത് ഉറക്കെപ്പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞാല്‍ സചിന്‍ ചെറുതായിപ്പോകുമോ എന്ന പേടിയാണതിന് ആധാരം. ടെസ്റ്റ് ബാറ്റ്സ്മാന്‍ എന്ന നിലയില്‍ സചിനേക്കാള്‍ മിടുക്കന്‍ ദ്രാവിഡാണെന്ന് ഉറച്ച ബോധ്യമുണ്ടെങ്കിലും അതു സമ്മതിച്ചുതരാന്‍ കളി നന്നായറിയുന്നവര്‍ തന്നെ മെനക്കെടാതിരുന്ന സാഹചര്യമാണ് ഇന്ത്യയില്‍.

ഇനി പറയുന്നതിലാണ് കാര്യം. ഇക്കഴിഞ്ഞ ഏഷ്യാകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ബംഗ്ലാദേശിനോടുപോലും തോറ്റ് ഫൈനല്‍ കാണാതെ പുറത്തായി. ആസ്ട്രേലിയില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഫൈനലിലെത്താതെ പുറത്തായതിനു പിന്നാലെ മറ്റൊരാഘാതം. ബാറ്റിങ്ങിനെ തുണക്കുന്ന മിര്‍പൂരിലെ ട്രാക്കില്‍ ബംഗ്ലാദേശ് എന്ന ദുര്‍ബലര്‍ക്കു മുന്നില്‍ മുട്ടിടിച്ച് ഇന്ത്യ തോല്‍വി സമ്മതിച്ചതായിരുന്നു ഏഷ്യാകപ്പിലെ വലിയ അതിശയം. എന്നാല്‍, ഈ തോല്‍വിക്കിടയാക്കിയത് സചിന്‍ ടെണ്ടുല്‍കറുടെ നൂറാം രാജ്യാന്തര സെഞ്ച്വറിയാണെന്നത് മാധ്യമങ്ങളും ആരാധകരും ബോധപൂര്‍വം വിസ്മരിച്ചു.
 

 
ബാറ്റിങ് പിച്ചില്‍ ബംഗ്ലാദേശ് പോലൊരു ടീമിനെതിരെ 147 പന്തില്‍നിന്ന് 114 റണ്‍സടിച്ച സെഞ്ച്വറിക്കു വേണ്ടി മാത്രമായിരുന്ന ആ സാവകാശ ഇന്നിങ്സ് ആണ് മത്സരത്തില്‍ ഇന്ത്യയെ പിന്നിലാക്കിയത്. കളിക്കുശേഷം ധോണി പറഞ്ഞതുപോലെ പ്രതീക്ഷിച്ച സ്കോര്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലെത്തിയില്ല. നൂറില്‍ മാത്രം നോട്ടമിട്ട സചിന്‍ ഇന്നിങ്സ് ആക്സലറേറ്റ് ചെയ്യാന്‍ ശ്രമിച്ചതേയില്ല എന്ന് കളി കണ്ടവര്‍ക്ക് ബോധ്യമുണ്ടാകും. കരിയറില്‍ 87 റണ്‍സ് സ്ട്രൈക്ക് റേറ്റ് ഉള്ള കളിക്കാരനാണ് ബംഗ്ലാനരിക്കെതിരെ 77 സ്ട്രൈക്ക് റേറ്റില്‍ 114 റണ്‍സടിച്ചത്. 134 സ്ട്രൈക് റേറ്റില്‍ റെയ്നയും 191 സ്ട്രൈക് റേറ്റില്‍ ധോണിയും അടിച്ചുതകര്‍ത്തിരുന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ദയനീയമായേനേ. പിന്നീട് പാകിസ്താനെതിരെ സ്വതസിദ്ധമായ രീതിയില്‍ കളിച്ച സചിന് നിലയുറപ്പിച്ച ശേഷമെങ്കിലും ബംഗ്ലാദേശിനെതിരെ അതുപോലെ കളിക്കാമായിരുന്നില്ലേ. അവിടെ സെഞ്ച്വറിക്കുവേണ്ടി മാത്രമായി കളിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ പൊലിഞ്ഞത് രാജ്യത്തിന്റെ കിരീട പ്രതീക്ഷകളാണ്.

എന്നിട്ടും ആരും ഈ സ്വാര്‍ഥതക്കെതിരെ ഒന്നുമുരിയാടുന്നില്ല. ഐ.പി.എല്ലില്‍ പരിക്കോടെ കളിക്കുകയും വിദേശ ടൂറുകളില്‍ വിശ്രമം തേടുകയും ചെയ്യുന്ന കളിക്കാരന്‍, സെലക്ഷന്‍ കമ്മിറ്റിക്കുപോലും അതീതനാകുന്ന കാഴ്ചയാണിവിടെ. അദ്ദേഹത്തിന് തോന്നുമ്പോള്‍ കളിക്കാം. കപില്‍ദേവിനെ അവസാന കാലത്ത് നാണം കെടുത്തിയ സെലക്ടര്‍മാരുള്ള നാട്ടിലാണിതെന്നോര്‍ക്കണം.

വാല്‍ക്കഷ്ണം: ഇതെഴുതുമ്പോള്‍ സചിന്‍ ടെണ്ടുല്‍കര്‍ ലണ്ടനിലേക്ക് പറക്കുന്നു. രാഹുല്‍ ദ്രാവിഡിന്റെ വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുക്കാതെ. കാരണം ഐ.പി.എല്ലില്‍ എന്തു വില കൊടുത്തും കളിക്കണം. അതിന് ഡോക്ടറെ കാണണമത്രേ. പരിക്കും വിശ്രമവുമൊക്കെ പണമൊഴുകുന്ന ഐ.പി.എല്ലിന് പുറത്തു മാത്രം.
 
 
(2012 മാര്‍ച്ച് 29 ന് നാലാമിടം പ്രസിദ്ധീകരിച്ചത് )
 
 
 
 

24 thoughts on “രാജ്യമല്ല; രാജാവിന്റെ സെഞ്ച്വറി തന്നെ മുഖ്യം

 1. vimarshikkunne alla prob, illatha karyam paranj valiya sambhavam aakkunnath seriyano, eg: sachin 100 adikkumbo ellam india thokkunnu polum haha, sachin sachinu vendiyanu kalikkunne polum, athippo ellarum joli cheyyunne avarkum avarude family kum vendi alle ?, records venamen aagrahikkatha players undo ?, aagrahichal udane kittunnathano aa sadhanam?, dravid nalla test player aanu, ini nannayi perform cheyyan pattumen thonnikanilla, allathe aarengilumokke parayumbo retire cheyyano ,
  pinne ella match lum 87 SR venamenn parayunnath mandatharam aanu, pand 36 runs adicha gavasker ne mahabatsman aayi parayunnille .
  bangladesh pazhe team onnumalla, oru pakshe annu 100 adichillayirunnengil paranjene bangladeshinod polum adichilla ennu haha, pak & SL vare vellam kudichu, athentha aarum parayathe ?, team kalichale jayikku, ipo etrayo kalikalil bowlers orupaad runs vittukodukkunnu, athu tirich batsman adicheduthe pattu, allathe athu kodutha bowler tanne vann adichedukkate ennu karuthano, athu pole sachin 30 balls waste aakki , appo ath bowlers nu tight cheytoodayirunno ?
  IPL kalikkathe rest edukkunna veroru kalikkarante peru parayamo :P, ee load kanakkinu yuvatarangal undayirunna bowling department entha clutch pidikkathe poye ?, kurachu cash kittitudangumbo kali marakkunnavarkkidayil sachin mahanaya player tanneyanu, vimarshikkunnathil tettilla, athu illatha karyam paranj aakunnath seriyalla,
  valkashnam: fever varumbo doctor ne kanikkathe, vachondirunn chicken gunia aakkunnathanu nallath haha
  Yeshudas ne kal nalla singers illathathukondano adheham mahan aayath…

 2. “ബംഗ്ലാദേശിനോടു പോലും തോറ്റ്” എന്നല്ല, ബംഗ്ലാദേശിനോടു മാത്രമേ ഇന്ത്യ തോറ്റുള്ളു. ബംഗ്ലാദേശിനെതിരെ 290 റണ്‍സ് ഡിഫെന്‍ഡ് ചെയ്യാന്‍ പറ്റാത്ത ബൗളേഴ്സിനെ പറഞ്ഞാല്‍ മതി. ജയിക്കാന്‍ വേണ്ടതിലും കൂടുതല്‍ റണ്‍സ് അടിച്ചു എന്നു തന്നെയായിരുന്നു ധോണിയുടേയും വിശ്വാസം. ബംഗ്ലാദേശ് 250ന് മുകളില്‍ പിന്‍തുടര്‍ന്നു ജയിക്കുമെന്ന് ആര്‍ക്കും വിശ്വാസമുണ്ടായിരുന്നില്ല.

 3. പണ്ട് ഒരു ഏകദിനത്തില്‍ സെഞ്ച്വറിക്ക് വേണ്ടി മെല്ലെ കളിച്ചതിനു മോംഗിയയെയും പ്രഭാകരിനെയും സസ്പെന്ഡ് ചെയ്തത് ഇപ്പോഴും ഓര്‍ക്കുന്നു.

 4. Well said…. he is definitely looking for his records. Yes he is dedicated and skilled but he is more interested on his records than countries win. Here make the difference between other players like Kapil, Gangualy, Dravid, Shewag, Dhoni, Koili etc… since they are more concentrated on match status they failed to score more centuries.
  They way he scored his last century and most of centuries shows this.

 5. സത്യത്തില്‍ ഇന്ത്യയുടെ സമീപകാല ടെസ്റ്റുവിജയങ്ങളില്‍ മുഖ്യപങ്ക് വഹിച്ചത് സേവാഗിന്റെ instinctive creativity യും ദ്രാവിഡിന്റെ stabilizing effect ഉം ആണ്.കൂടാതെ ലക്ഷണിന്റെ rear guard രക്ഷാപ്രവര്‍ത്തനവും ഗാംഗുലി കെട്ടിപടുത്ത ആത്മവിശ്വാസവും(ബാറ്റിങ്ങിന്റെ കാര്യം).എന്നാല്‍ ഇതൊന്നും വിഗ്രഹാരാധന തലയ്ക്കു പിടിച്ച ജനത വകവച്ചുതരില്ല.

  റെക്കോഡ് ഭ്രാന്തില്‍ ഫിഫ്റ്റി അടിക്കാന്‍ അര മണിക്കൂറും സെഞ്ച്വറിക്ക് ഒരു മണിക്കൂറും തുലച്ചിരുന്ന സച്ചിന്റെ മുന്‍ മുംബൈ മാതൃകകള്‍ നോക്കുമ്പോള്‍ നൂറാമത്തെ നൂറടിക്കാന്‍ ചങ്ങായി ഒരു വര്‍ഷം നിരങ്ങിയത് അത്ര അത്ഭുതപ്പെടുത്തുന്നില്ല.

 6. ഈ സച്ചിന്‍ വിരോധികള്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് നോക്കുന്നത് ഒന്ന് നന്നായിരിക്കും. മണിക്കൂറുകള്‍ തുലച്ചത്രേ. ഏത് താരമുണ്ട് കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ് സെഞ്ചുറിയും അര്‍ധ സെഞ്ചുറികളും അടിച്ചുകൂട്ടിയവര്‍.

 7. സചിന്റെ ആ സെഞ്ച്വറി കൊണ്ടാണ് ടീം ഫൈനല്‍ കാണാതെ പുറ്ധായതെന്ന നീരീക്ഷണം വളരെ കൃത്യമാണ്. അതിന് ആരാധകര്‍ക്ക് ഹാലിളകേണ്ട ആവശ്യമൊന്നുമില്ല. സചിന്‍ ഫയങ്കര കളിക്കാരനാണെങ്കിലും 90 കടക്കുമ്പോള്‍ സെഞ്ച്വറികള്‍ക്കുവേണ്ടി മുട്ടുന്നത് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. സത്യം തുറന്നു പറഞ്ഞ ലേഖകന് അഭിനന്ദങ്ങള്‍.

 8. ഈ ലേഖനത്തോടു യോജിക്കാന്‍ പറ്റില്ല. സച്ചിന്‍ വിമര്‍ശനങ്ങള്‍ പലതും അന്ധമായ വെറുപ്പില്‍ നിന്നും ഉടലെടുത്തതാണ്. പ്രായമായ അദ്ദേഹം ചെറുപ്പക്കാരുടെ കൂടെ കളിക്കുന്നു, ഇപ്പോഴും ritrementine പറ്റി പറയുന്നില്ല അതൊക്കെയാണ്‌ കാരണം. 100 മത് centuryude അടുത്ത നില്‍ക്കുന്ന ഒരാള്‍ ടെന്‍ഷന്‍ അടിക്കാന്‍ പാടില്ല അതിനെ പറ്റി ചിന്തിക്കാന്‍ പാടില്ല എന്നൊക്കെ പറയുന്നത് എത്ര വിവേക ശൂന്യമാണ് അല്ലെങ്കില്‍ അസൂയയാണ്!! ഇങ്ങനെയൊന്നും ചെയ്യാത്ത ഒരാളെ കാണിച്ചു തരാന്‍ പറ്റുമോ? അദ്ദേഹത്തിന്റെ reflexes കുറഞ്ഞിട്ടുണ്ടാവാം aggressive ബാറ്റിംഗ് ഉം മാരിയിട്ടുണ്ടവംപക്ഷെ എപ്പോഴും he is better than most of the batsmen in our team also most of the guys waiting for chance in team. I think as of now only Kohli is playing better than him others are either equal to him or less than him in performance.

 9. We lost to Bangaladesh not because of Sachin, but because of some pathetic death bowling.. They won the match with almost an over to spare! They batted really well that day and could’ve chased down even a 300+ target that day..thanks to some miserable bowling display towards the end!

  Stop blaming Sachin and respect the person who has given so much to his country.

 10. 90 കളില്‍ ക്രിക്കറ്റ് ആവേശത്തോടെ കണ്ടിട്ടുള്ളവര്‍ക്ക് മനസ്സിലാകും സച്ചിന്‍ പ്രേമികളുടെ ആരാധനയുടെ രഹസ്യം. ഇന്നും ടെസ്റ്റ് ക്രിക്കറ്റില്‍, വയസ്സനായ സച്ചിന്റെ ഏഴയലോക്കത്തു വരില്ല പല യുവ രക്തങ്ങളും. ആകെ കൂടി കോലി മാത്രമാണ് ഒരു പ്രതീക്ഷ തരുന്നത്.

 11. The reason behind the failure against bangladesh is bcoz of the poor bowling line up which can’t defend a score of 290 against a weak bangladesh batting line up…nobody talked about it and everyone was criticising sachin for slow batting…if you want to criticize sachin you can do so, but it should be on real facts…not on this kind of invalid reasons…

 12. ഏഷ്യ കപ്പില്‍ സച്ചിന്റെ സെഞ്ച്വറി ഇന്ത്യയുടെ പുറ്ധാകലിന് കാരണമായെന്ന ലേഖന്ധാട് യോജിക്കാതെ വയ്യ. അല്ലാതെ ബൌളിംഗ് മോശമായതു കൊണ്ടാണ് തോറ്റതെന്ന് പറയുന്നത് ശരിയല്ല. ആ പിച്ച് തീര്ധ്‍ും ബാറ്റിംഗിനെ അനുകൂലിക്കുന്നതായിരുന്നു. പാകിസ്ഥാനെതിരെ ഇന്ത്യ ജയിച്ചതും അതുകൊണ്ടാണ്. ആ ബാറ്റിംഗ് ട്രാക്കില്‍ ബംഗ്ലാദേശിനെതിരെ സച്ചിന്‍ കൂടുതല്‍ റണ്‍സടിക്കണമായിരുന്നു എന്ന വാദം കൃത്യമാണ്. സച്ചിന്‍ അതിപ്രതിഭാധനനാണ്. അപ്പോള്‍ ചെറിയ ടീമായ ബംഗ്ലാദേശിനെതിരെ അദ്ദേഹം കൂടുതല്‍ ആധികാരികതയോടെ കളിക്കണമായിരുന്നു. എല്ലായ്പോഴും 87 സ്ട്രൈക് റേറ്റില്‍ റണ്ണടിക്കാന്‍ കഴിയില്ലെന്നു പറയുന്നത് അന്ധമായ ആരാധന കൊണ്ടാണ്. ബാറ്റിംഗിനെ വല്ലാതെ അനുകൂലിക്കുന്ന പിച്ചില്‍ ആ കളിയില്‍ നൂറിലധികം സ്ട്രൈക് റേറ്റിലായിരുന്നു സചിന്‍ റണ്‍സടിക്കേണ്ടിയിരുന്നത്. വേണ്ട സന്ദര്‍ഭ്ധിന് അനുയോജ്യമായ രീതിയില്‍ കളിക്കാന്‍ കഴിയില്ലെങ്കില്‍ അതിനു കഴിയുന്നവര്‍ക്ക് വഴിയൊരുക്കണം. കുറഞ്ഞ പക്ഷം ഏകദിന്ധിലെങ്കിലും. കോലി പാകിസ്താനെതിരെ അടിച്ച തുപോലെയാണ് സെഞ്ച്വറി അടിക്കേണ്ടത്. അല്ലാതെ ഷാകിബല്‍ ഹസന്റെ അര്‍ധസെഞ്ച്വറിയുടെ പോലും വിലയില്ല്ധാ കുറേ സെഞ്ച്വറികള്‍ കൊണ്ട് ടീമിനെന്തു കാര്യം. നൂറാം സെഞ്ച്വറി നേടിയിട്ടും ആ കളിയിലെ കേമനാകാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തോന്ന് പറയാന്‍?

 13. ബംഗ്ളാദേശിനോട് തോറ്റതിന് സചിന്‍റ നെഞ്ചത്ത് കയറാന്‍ ലേഖകന് നാണമില്ളേ? സചിന്‍ ഇത്രയും സ്വാര്‍ഥനാണോ? ഒരു ലോഡ് സെഞ്ച്വറികള്‍ അടിച്ചു കൂട്ടിയ സചിന് 100ാം സെഞ്ച്വറിയടിക്കാന്‍ ടീമിലുള്‍പ്പെടുത്തിയത് അപരാധമാണോ? അനില്‍ കുംബ്ളക്ക് പത്തില്‍ പത്ത് വിക്കറ്റ് നേടാന്‍ മറ്റു ബൗളര്‍മാരുടെ പന്തില്‍ ക്യാച്ചുകള്‍ മനപൂര്‍വം വിട്ടുകളഞ്ഞതോര്‍മയില്ളേ.. 99 സെഞ്ച്വറിയും ബി.സി.സി.ഐയുടെ ഒൗദാര്യത്താല്‍ നേടിയതാണെന്ന് പറയാഞ്ഞതിന് സ്തുതി.

 14. ബിനീഷിനെപ്പോലുള്ള അന്ധരായ സചിന്‍ ആരാധകരാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ ശാപം. നൂറാം സെഞ്ച്വറിയടിക്കാന്‍ അയാളെ ടീമില്‍ ഉള്‍പ്പെടുത്തിയത് അപരാധമായിപ്പോയെന്ന് ഫൈനലിലത്തൊതെ വിമാനം കയറേണ്ടി വന്നിട്ടും മനസ്സിലായില്ളേ. സചിന്‍ തുടങ്ങിയതു മുതല്‍ കളി കാണുന്ന ക്രിക്കറ്റ് ആരാധകനാണു ഞാന്‍. പക്ഷേ അന്ധനായ സചിന്‍ ഫാനല്ല. ഒരുപാടു ഗുണങ്ങളുള്ളപ്പോള്‍ തന്നെ ഏറെ ദോഷങ്ങളും അയാള്‍ക്കുണ്ട്. സൗജന്യമായി ഫെറാറി കിട്ടിയിട്ട് അതിന്‍െറ നികുതി സര്‍ക്കാര്‍ അടക്കണമെന്ന് വാശി പിടിച്ചയാള്‍ ഗ്രൗണ്ടില്‍ അവനവന്‍ നേട്ടത്തിന് ഇതും ഇതിലപ്പുറവും കാട്ടിക്കൂട്ടും. പണ്ട് ടിയാന്‍െറ കല്യാണത്തിന് ക്രിക്കറ്റ് ലോത്തെ അറിയപ്പെടുന്ന ബുക്കികള്‍ പലരും വന്ന വാര്‍ത്ത ആദ്യം പുറത്തായെങ്കിലും ഇന്ത്യന്‍ മീഡിയ ഒന്നടങ്കം പിന്നീട് തമസ്കരിച്ചത് ഈ കളി ഇന്നാട്ടില്‍ നിലനിര്‍ത്താനായിരുന്നിരിക്കണം. അന്ന് സചിനില്ളെങ്കില്‍ഇന്ത്യ ഇല്ല എന്ന് വരുത്തിത്തീര്‍ത്തത് അത്തരം പേനയുന്തുകാരായിരുന്നില്ളേ…?

 15. റെക്കോഡിനു കളിക്കുന്ന സചിന്‍ വലിയ അളവില്‍ സ്വാര്‍ഥന്‍ തന്നെ. ടീ േതാറ്റാലൊന്നും അയാള്‍ക്കൊരു പ്രശ്നമേയല്ല

 16. An absolutely ridiculous article.. that too on the ever time great player of the cricket history… യുവ താരങ്ങള്‍ക്ക് അവസരം കിട്ടാത്തതിന് കാരണം സച്ചിനാണെന്ന് പറയുന്നത്, യേശുദാസ് പാടിയിരുന്നത് കൊണ്ട് തങ്ങളുടെ അവസരങ്ങള്‍ ഇല്ലാതായെന്ന് ചില മലയാളം പിന്നണി ഗായകര്‍ പരാതി പറയുന്നത് പോലെയാണ്… അവസരങ്ങള്‍ സ്വന്തം കഴിവ് കൊണ്ട് നേടിയെടുക്കെണ്ടാതാണ്… ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുള്ള യുവതാരങ്ങളില്‍ എത്ര പേര്‍ നിലവാരമുള്ളവരുണ്ട് (വിരാട്‌ കോളിയെ മാറ്റിനിര്‍ത്തിയാല്‍)? …പിന്നെ…ദ്രാവിഡിനെയും സച്ചിനെയും തമ്മില്‍ താരതമ്യം ചെയ്യല്‍…ലേഖകന്‍ എവിടുത്തെ സ്പോര്‍ട്സ്‌ വിദഗ്ധന്‍ ആയാലും ക്രിക്കറ്റ്‌ പരിജ്ഞാനം കുറവാണെന്ന് തോന്നുന്നു….മിനിമം സ്ട്രീറ്റ്‌ ക്രിക്കറ്റ്‌ എങ്കിലും കളിച്ചിട്ടുള്ളവര്‍ അത് ചെയ്യില്ല…ഒരേ സമയം സാങ്കേതികതികവിന്റെയും മനോധര്‍മത്തിന്റെയും മിശ്രിതമാണ് സച്ചിന്റെ ബാറ്റിംഗ്…അത് ഒരു കോപ്പി ബുക്ക്‌ player ആയ ദ്രാവിഡിനോട് താരതമ്യം ചെയ്തതിനെ Dravid പോലും പരിഹസിക്കും…ഏതു പിച്ചിലും കളിക്കുവാനുള്ള കഴിവ്, ഏതു തരാം ബൌളര്‍മാരേയും നേരിടാനുള്ള കഴിവ്, ഏതു തരാം ബോളും നേരിടാനുള്ള കഴിവ്, ഒരു ബോളിനു തന്നെ വിവിധതരം ഷോട്സ് കളിക്കാനുള്ള കഴിവ് ഇതെല്ലം മറ്റാരെക്കാളും കൂടുതല്‍ സച്ചിനുന്ടെന്നു ലേഖകനറിയില്ലെങ്കിലും ലോകം മുഴുവനുമുള്ള ക്രിക്കറ്റ്‌ പ്രേമികള്‍ക്ക് അറിയാം……പിന്നെ സച്ചിന്‍ സെഞ്ച്വറി നേടാന്‍ വേണ്ടി മാത്രം കളിക്കുന്നുവെന്നു പറയുന്ന ലേഖകന്‍ statistics ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും… അദ്ദേഹം സെഞ്ച്വറി നേടിയ ഭൂരിഭാഗം കളിയിലും ഇന്ത്യ ജയിക്കുകയോ സമനില നേടുകയോ ചെയ്തിട്ടുണ്ട്.. (http://en.wikipedia.org/wiki/List_of_international_cricket_centuries_by_Sachin_Tendulkar) … രാജ്യമല്ല രാജാവിന് സെഞ്ച്വറി തന്നെ മുഖ്യം എന്ന ടൈറ്റില്‍ തന്നെ, 22 വര്ഷം രാജ്യത്തിന് വേണ്ടി കളിച്ചു ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ പ്രേമികളെ ആനന്ദിപ്പിച്ച, ക്രിക്കറ്റ്‌ എന്ന കളിയുടെ തന്നെ ബ്രാന്‍ഡ്‌ Ambassador ആയ ലോകം കണ്ട ഏറ്റവും മികച്ച ബാട്സ്മാന്മാരില്‍ ഒരാളോട് ചെയ്യുന്ന കൊടും ക്രൂരതയാണ്…സച്ചിനെ വിലയിരുത്തിയ ക്രിക്കറ്റ്‌ പണ്ഡിതരായ ലോക പ്രശസ്തര്‍ ഏറെയുണ്ട്.. ജീനിയസ്സുകളെ വിമര്‍ശിച്ച് ചീപ്പ്‌ പബ്ലിസിറ്റി ഉണ്ടാക്കാനുള്ള ലേഖകന്റെ ഈ വിഫലശ്രമം കണ്ടു സഹതാപം തോന്നുന്നു…

 17. We cant be proud of our team with such a brutal failure and performance. Atleast as an Indian we have a chance to be proud in the name of Mr. Sachin Tendulkar. In that case if the people consider him the man god, hw can we say fault. If our country is promoting sports so much why dont they do it with hokey as it is our national game. The critics itself gave much priority to this game and a person performs it well he shines. U people dont have right to say against Mr. Sachin. If Dravid and Sehwag performed well, why dont they get as much support as Sachin gets. He dont have any campaign for attracting the fans. Its his performance that makes him famous. Dont be jealous of it and write whatever u feel and call it journalist freedom. Shame of u media, for criticizing such a personality who raised the pride of our country. U people will never change. In his eyes he is an ordinary man, but the people who watch cricket consider him as god. Not only people from our country also from other countries. Shame on u guys, when will u people learn to support our heroes.

 18. ദ്രാവിഡിനെയും സച്ചിനെയും തമ്മില്‍ താരതമ്യം ചെയ്യല്‍…ലേഖകന്‍ എവിടുത്തെ സ്പോര്‍ട്സ്‌ വിദഗ്ധന്‍ ആയാലും ക്രിക്കറ്റ്‌ പരിജ്ഞാനം കുറവാണെന്ന് തോന്നുന്നു….മിനിമം സ്ട്രീറ്റ്‌ ക്രിക്കറ്റ്‌ എങ്കിലും കളിച്ചിട്ടുള്ളവര്‍ അത് ചെയ്യില്ല…ഒരേ സമയം സാങ്കേതികതികവിന്റെയും മനോധര്‍മത്തിന്റെയും മിശ്രിതമാണ് സച്ചിന്റെ ബാറ്റിംഗ്…അത് ഒരു കോപ്പി ബുക്ക്‌ player ആയ ദ്രാവിഡിനോട് താരതമ്യം ചെയ്തതിനെ Dravid പോലും പരിഹസിക്കും…

  ഈ കമന്‍െറഴുതിയ രമേഷിന് ഒരു ചുക്കും ചുണ്ണാമ്പുമറിയില്ളെന്നതാണ് സത്യം. സചിന്‍ വമ്പനായിരിക്കാം. പക്ഷേ, ടെസ്റ്റ് ക്രിക്കറ്റിന്‍െറ ടെക്നിക്കിലും ക്രീസില്‍ ഉറച്ചുനില്‍ക്കാനുള്ള മിടുക്കിലും ദ്രാവിഡ് എന്ന മിടുക്കന് പിന്നിലേ സചിന്‍ എന്ന താരത്തിളക്കത്തിന് സ്ഥാനമുള്ളൂ. ക്രിക്കറ്റ് അറിയാവുന്നവര്‍ അത് സമ്മതിച്ചു തരും. ഏതുപിച്ചിലും സചിന്‍ പുലിയാണെന്ന് താങ്കള്‍ പറഞ്ഞല്ളോ, എന്നിട്ട് വിദേശത്ത് ദ്രാവിഡ് തിളങ്ങുമ്പോഴൊക്കെ (ഇക്കഴിഞ്ഞ ഇംഗ്ളണ്ട് പര്യടനം ഒടുവിലത്തെ ഉദാഹരണം) ഈ പുലി വാലും ചുരുട്ടി ഇരിക്കാറാണല്ളോ പതിവ്. സചിനെതിരെ ലേഖകന്‍ അയാളുടെ ഭാഷ്യം പറഞ്ഞെന്നു വെച്ച് ചുമ്മാ ദ്രാവിഡിനിട്ടു പണിയല്ളേ…പണമല്ല ആത്മാഭിമാനമാണ് മുഖ്യമെന്ന് ഉദ്ഘോഷിച്ച് ഒരു പരമ്പരയില്‍ മാത്രം ഫോം കാട്ടാതെ പോയപ്പോള്‍ കളി നിര്‍ത്തിയ അഭിമാനിയാണ് രാഹുല്‍. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്‍ ദ്രാവിഡാണെന്നതില്‍ സംശയം അന്ധരായ സചിന്‍ ആരാധകര്‍ക്കു മാത്രമായിരിക്കും. രാഹുല്‍ വിരമിച്ചപ്പോള്‍ ഒന്നാമനേക്കാള്‍ മികച്ച രണ്ടാമന്‍ എന്ന് പത്രങ്ങളൊക്കെ എഴുതിയത് ഈ രമേഷൊന്നും വായിച്ചില്ളെന്നു തോന്നുന്നു.

 19. ദ്രാവിഡിനെയും സച്ചിനെയും തമ്മില്‍ താരതമ്യം ചെയ്യല്‍…ലേഖകന്‍ എവിടുത്തെ സ്പോര്‍ട്സ്‌ വിദഗ്ധന്‍ ആയാലും ക്രിക്കറ്റ്‌ പരിജ്ഞാനം കുറവാണെന്ന് തോന്നുന്നു….മിനിമം സ്ട്രീറ്റ്‌ ക്രിക്കറ്റ്‌ എങ്കിലും കളിച്ചിട്ടുള്ളവര്‍ അത് ചെയ്യില്ല…ഒരേ സമയം സാങ്കേതികതികവിന്റെയും മനോധര്‍മത്തിന്റെയും മിശ്രിതമാണ് സച്ചിന്റെ ബാറ്റിംഗ്…അത് ഒരു കോപ്പി ബുക്ക്‌ player ആയ ദ്രാവിഡിനോട് താരതമ്യം ചെയ്തതിനെ Dravid പോലും പരിഹസിക്കും…ഏതു പിച്ചിലും കളിക്കുവാനുള്ള കഴിവ്, ഏതു തരാം ബൌളര്‍മാരേയും നേരിടാനുള്ള കഴിവ്, ഏതു തരാം ബോളും നേരിടാനുള്ള കഴിവ്, ഒരു ബോളിനു തന്നെ വിവിധതരം ഷോട്സ് കളിക്കാനുള്ള കഴിവ് ഇതെല്ലം മറ്റാരെക്കാളും കൂടുതല്‍ സച്ചിനുന്ടെന്നു ലേഖകനറിയില്ലെങ്കിലും ലോകം മുഴുവനുമുള്ള ക്രിക്കറ്റ്‌ പ്രേമികള്‍ക്ക് അറിയാം……പിന്നെ സച്ചിന്‍ സെഞ്ച്വറി നേടാന്‍ വേണ്ടി മാത്രം കളിക്കുന്നുവെന്നു പറയുന്ന ലേഖകന്‍ statistics ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും… അദ്ദേഹം സെഞ്ച്വറി നേടിയ ഭൂരിഭാഗം കളിയിലും ഇന്ത്യ ജയിക്കുകയോ സമനില നേടുകയോ ചെയ്തിട്ടുണ്ട്.. (http://en.wikipedia.org/wiki/List_of_international_cricket_centuries_by_Sachin_Tendulkar) … രാജ്യമല്ല രാജാവിന് സെഞ്ച്വറി തന്നെ മുഖ്യം എന്ന ടൈറ്റില്‍ തന്നെ, 22 വര്ഷം രാജ്യത്തിന് വേണ്ടി കളിച്ചു ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ പ്രേമികളെ ആനന്ദിപ്പിച്ച, ക്രിക്കറ്റ്‌ എന്ന കളിയുടെ തന്നെ ബ്രാന്‍ഡ്‌ Ambassador ആയ ലോകം കണ്ട ഏറ്റവും മികച്ച ബാട്സ്മാന്മാരില്‍ ഒരാളോട് ചെയ്യുന്ന കൊടും ക്രൂരതയാണ്…സച്ചിനെ വിലയിരുത്തിയ ക്രിക്കറ്റ്‌ പണ്ഡിതരായ ലോക പ്രശസ്തര്‍ ഏറെയുണ്ട്.. ജീനിയസ്സുകളെ വിമര്‍ശിച്ച് ചീപ്പ്‌ പബ്ലിസിറ്റി ഉണ്ടാക്കാനുള്ള ലേഖകന്റെ ഈ വിഫലശ്രമം കണ്ടു സഹതാപം തോന്നുന്നു…

 20. പണ്ട് ഒരു ഏകദിനത്തില്‍ സെഞ്ച്വറിക്ക് വേണ്ടി മെല്ലെ കളിച്ചതിനു മോംഗിയയെയും പ്രഭാകരിനെയും സസ്പെന്ഡ് ചെയ്തത് ഇപ്പോഴും ഓര്‍ക്കുന്നു.

Leave a Reply to Krishna Kumar Cancel reply

Your email address will not be published. Required fields are marked *