കണ്ണനും ഇഷ്ടങ്ങളും 

 

 


ഇത്‌ വിബ്ജിയോര്‍.
കുഞ്ഞുങ്ങളുടെ പംക്‌തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്‌ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക്‌ അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്‌ക്കായി കാത്തിരിക്കുന്നു.
വിലാസം:editor@nalamidm.com

 

 

ഈ പംക്തിയില്‍ ഇത്തവണ
പ്രണവ് പുരുഷോത്തമന്‍
തൃശൂര്‍ പുറനാട്ടുകര കേന്ദ്രീയവിദ്യാലയത്തിലെ
ഏഴാം ക്ളാസ് വിദ്യാര്‍ത്ഥി.
കണ്ണന്‍ എന്നു വിളിക്കും.
അനിയത്തിക്കുട്ടിയുടെ ചേട്ടന്‍ മോന്‍.

 

പ്രണവ് പുരുഷോത്തമന്‍.

 

ഗുരുവായൂര്‍ പേരകം
കോഓപ്പറേറ്റീവ് ബാങ്കിലെ ക്ളാര്‍ക്ക്
പുരുഷോത്തമന്റേയും
തൃശൂര്‍ ജില്ലാ പോലിസ് ഓഫിസിലെ
എച്ച് ക്യൂ വിങിലെ സിവില്‍ പോലിസ് ഓഫീസര്‍
കവിത പുരുഷോത്തമന്റേയും
മൂത്തമകന്‍.
ഏക സഹോദരി
ദിയ പുരുഷോത്തമന്‍.

 

ചിലനേരം
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാകനും
അടുത്ത നിമിഷം
ആസ്ട്രോ ഫിസിസ്റ്റ്
ആകാനും താല്‍പ്പര്യം.
‘കോഴിക്ക് നാലു കാലുണ്ടാകണമേ’
എന്നാണ് ഏക പ്രാര്‍ത്ഥന.

 

വേണ്ടിവന്നാല്‍ കോഴിക്ക്
നാലു കാലുവരാനുള്ള
മരുന്ന് റിസര്‍ച്ച് ചെയ്ത്
കണ്ടുപിടിക്കുമെന്നാണ് അവകാശവാദം.

 

മുതല എന്ന ജീവിയോടും
ലംബോര്‍ഗിനി എന്ന കാറിനോടും
വലിയ ഇഷ്ടമാണ് കണ്ണന്.

 

ജോണി ടെസ്റ്, ലൂണി ടൂണ്‍സ്,
റിയോ, റാങ്കോ,
ബ്രദര്‍ ബെയര്‍
തുടങ്ങിയ
കാര്‍ട്ടൂണ്‍ചലച്ചിത്രങ്ങളോടും
പ്രിയമേറെ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

33 thoughts on “കണ്ണനും ഇഷ്ടങ്ങളും 

 1. മുതലകുട്ടാ വര നന്നായിടുണ്ട്….. ഇനിയും വരകളും എഴുത്തും നടക്കട്ടെ……

 2. kannan mone nalla varaya tto. 3, 9 10, 11 chithrangal manoharam iniyum nannaayi varaykkooo…
  wildlife fotograferavaanAM- kunhantethu rare taste aanallo…. anyway… keeptup

  CONGRAAAATZ uummma love you….

 3. കണ്ണാ മുതല വന്ന് വാതിലില്‍ ഡും ഡും എന്നു മുട്ടിവിളിക്കുന്ന പടംകൂടി ചേര്‍ക്കാമായിരുന്നു.
  നന്നായിരിക്കുന്നൂട്ടോ..

 4. കണ്ണാ നന്നായിരിക്കുന്നു. ക്രയോന്‍ പ്രകൃതിയോട് ഇണങ്ങിയിരിക്കുന്നുവേല്ലോ. കണ്ണന് എല്ലാ വിധ ആശംസകളും നേരുന്നു..

 5. നിറങ്ങളുടെ കൂട്ടുകാരന്‍ കണ്ണന്‍. മടിപിടിച്ച് കാര്‍ട്ടൂണും കണ്ടിരിക്കാതെ ഇനിയും വരയ്ക്കണംട്ടോ. എല്ലാവിധ ആശംസകളും

 6. കണ്ണാ ഇനിയും ഒരുപാട് വരക്കനട്ടോ നന്നായിട്ടുണ്ട് എല്ലാ പടങ്ങളും

 7. hai Pranav…

  ചിത്രം നന്നായിരിക്കുന്നു..ആശംസകള്….

  Sanjay….

 8. hey dear pranav yr painting is so much good best of luck for yr bright future .you are looking handsome .& cute

 9. കണ്ണാ……….എല്ലാ ഇഷ്ടങ്ങളും കണ്ട് ഒരുപാടിഷ്ടായി….ഒത്തിരി ഒത്തിരി ആശംസകള്‍…ഷീന.

 10. ഒന്നു മറന്നു..കണ്ണന്‍ നല്ല സുന്ദരനാണ് കേട്ടോ ….!

 11. ഹായ് കണ്ണന്‍ , കലക്കീട്ടോ
  ഇനിയും നല്ല പടങ്ങള്‍ ഇടണം കേട്ടോ

 12. കണ്ണന്‍റെ ആഗ്രഹം പോലെ കോഴിക്ക് നാല് കാലുകളും, റോഡിലെ കുഴികളില്‍ മുതല കുഞ്ഞുങ്ങള്‍ ലംബോര്‍ഗിനി കാറുകള്‍ നോക്കി ചിരിക്കുകയും ച്ചെയുന്ന കാലം വരട്ടെ

 13. കോഴിക്ക് നാലു കാലു വന്നാല്‍ അതു മുഴുവനും പൊരിച്ചു തിന്നാമല്ലോ, ഏതായാലും കോഴിക്കുഞ്ഞുങ്ങളെ മുതല പിടിക്കാതെ നോക്കണെ കണ്ണാ!

 14. നല്ലൊരു പരിശീലകനെ കൂടി കിട്ടിയാല്‍ പ്രണവിന്റെ വര കൂടുതല്‍ ഭംഗിയാര്‍ന്നതാവും.
  off: കോഴിക്കു നാലു കാലുണ്ടാവണമേ എന്ന പ്രണവിന്റെ പ്രാര്‍ഥനയുടെ രഹസ്യം മാത്രം മനസ്സിലാവുന്നില്ല.;)

Leave a Reply

Your email address will not be published. Required fields are marked *