sudeep-k-s.jpg

ചില സാമുദായിക സന്തുലന ചിന്തകള്‍

ലീഗിന് നാല് മന്ത്രിമാരായാലും മൂന്നു മന്ത്രിമാരായാലും അഞ്ചു മന്ത്രിമാരായാലും അത് നമ്മളില്‍ പലരെയും വലിയ തോതില്‍ ബാധിക്കുന്നൊരു വിഷയമല്ല. ടി വി ചാനലുകളൊക്കെ അതിനെപ്പറ്റിത്തന്നെ മണിക്കൂറുകളോളം പറഞ്ഞുപറഞ്ഞ് ലീഗിന് അഞ്ചാം മന്ത്രിയെ കിട്ടുമോ എന്നതാണ് കേരളം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും. എന്നാല്‍ ലീഗിന് ഒരു മന്ത്രിയെക്കൂടി കൊടുക്കുന്നത് മന്ത്രിസഭയുടെ സാമുദായിക സന്തുലനം തെറ്റിക്കും എന്ന അഭിപ്രായം ഒരു വിഷയമാവേണ്ടതുണ്ട്-കെ.എസ് സുദീപിന്റെ വിശകലനം

 

 

മുരളീധരന്‍ പറയുന്നു ലീഗിന് ഒരു മന്ത്രിയെക്കൂടി കൊടുക്കുന്നത് മന്ത്രിസഭയുടെ സാമുദായിക സന്തുലനം തെറ്റിക്കും എന്ന്. സഖാവ് വി എസും അതുതന്നെ പറയുന്നു.

ലീഗിന് നാല് മന്ത്രിമാരായാലും മൂന്നു മന്ത്രിമാരായാലും അഞ്ചു മന്ത്രിമാരായാലും അത് നമ്മളില്‍ പലരെയും വലിയ തോതില്‍ ബാധിക്കുന്നൊരു വിഷയമല്ല. ടി വി ചാനലുകളൊക്കെ അതിനെപ്പറ്റിത്തന്നെ മണിക്കൂറുകളോളം പറഞ്ഞുപറഞ്ഞ് ലീഗിന് അഞ്ചാം മന്ത്രിയെ കിട്ടുമോ എന്നതാണ് കേരളം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും. എന്നാല്‍ ലീഗിന് ഒരു മന്ത്രിയെക്കൂടി കൊടുക്കുന്നത് മന്ത്രിസഭയുടെ സാമുദായിക സന്തുലനം തെറ്റിക്കും എന്ന അഭിപ്രായം ഒരു വിഷയമാവേണ്ടതുണ്ട്.

 

 

ഇത് കേള്‍ക്കുന്ന ഒരാള്‍ സ്വാഭാവികമായും ഈ പറയുന്നതില്‍ എത്രത്തോളം പൊരുളുണ്ട് എന്നൊന്ന് കണക്കാക്കി നോക്കും. ഇരുപതംഗമന്ത്രിസഭയില്‍ ഇപ്പോള്‍ത്തന്നെ മുസ്ലീങ്ങള്‍ അഞ്ച്. അനൂപും അലിയും മന്ത്രിയായാല്‍ ഇരുപത്തി രണ്ടില്‍ ആറ്. മുസ്ലീങ്ങളുടെ എണ്ണം ആകെ മന്ത്രിമാരുടെ എണ്ണത്തിന്റെ ഇരുപത്തിയേഴു ശതമാനത്തിലധികം. 2001-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 24.7 ശതമാനം മാത്രമേ മുസ്ലീങ്ങളുള്ളൂ. അപ്പോള്‍ വി എസ് പറയുന്നതില്‍ ന്യായമുണ്ട്.

അത്രയൊക്കെ കണക്കുകൂട്ടിയ സ്ഥിതിയ്ക്ക് സഖാവ് വി എസിന്റെ മന്ത്രിസഭയിലെ കാര്യം കൂടി നമുക്കൊന്ന് നോക്കാം. മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ധനകാര്യം തോമസ്‌ ഐസക്. വ്യവസായം എളമരം കരീം. റവന്യൂ വകുപ്പ് മന്ത്രി കെ പി രാജേന്ദ്രന്‍. കൃഷി മുല്ലക്കര രത്നാകരന്‍. സഹകരണം ജി സുധാകരന്‍. ദേവസ്വം കടന്നപ്പള്ളി രാമചന്ദ്രന്‍. മറ്റു മന്ത്രിമാര്‍ പി കെ ഗുരുദാസന്‍, എന്‍ കെ പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍, സി ദിവാകരന്‍, എ കെ ബാലന്‍, ബിനോയ്‌ വിശ്വം, എം എ ബേബി, പാലോളി മുഹമ്മദ്‌ കുട്ടി, എം വിജയകുമാര്‍, എസ് ശര്‍മ്മ, പി കെ ശ്രീമതി, വി സുരേന്ദ്രന്‍ പിള്ള. ഇരുപതു മന്ത്രിമാരില്‍ മുസ്ലീം സമുദായത്തിന്റെ പ്രതിനിധികള്‍ രണ്ടുപേര്‍. എന്നുവച്ചാല്‍ പത്തുശതമാനം. ക്രിസ്ത്യാനികളായി മൂന്നുപേര്‍, മന്ത്രിസഭയുടെ പതിനഞ്ചു ശതമാനം. (കേരളജനതയുടെ 19 ശതമാനം ക്രിസ്ത്യാനികള്‍ എന്ന് 2001-ലെ സെന്‍സസ്). ജനസംഖ്യയുടെ പത്തുശതമാനം വരുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് എ കെ ബാലന്‍ എന്ന ഒരേയൊരു മന്ത്രി. പട്ടികജാതിയില്‍ പെട്ടവരെ ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിലെ ജനസംഖ്യയുടെ 46% മാത്രമാണ് ഹിന്ദുക്കള്‍. എന്നാല്‍ മന്ത്രിസഭയില്‍ എഴുപതുശതമാനവും ഈ വിഭാഗങ്ങളില്‍ പെട്ടവര്‍. അതില്‍ സാമുദായികമായി യാതൊരുവിധ അസന്തുലിതത്വവും സഖാവിന് തോന്നിയിരുന്നില്ല എന്നുവേണം കരുതാന്‍.

 

 

ഇനി കുറച്ചുകൂടി പിന്നോട്ടുപോയി നായനാരുടെ മന്ത്രിസഭകള്‍ എടുത്തു പരിശോധിച്ചാലും വലിയ വ്യത്യാസമൊന്നുമില്ല. ഒരു പട്ടികജാതിക്കാരന്‍ (സ: പി കെ രാഘവന്‍ / സ: കെ രാധാകൃഷ്ണന്‍), ഒരു നാടാര്‍ (നീലലോഹിതദാസന്‍). പതിമൂന്നാം മന്ത്രിസഭയില്‍ ഇരുപതില്‍ പതിന്നാലുപേരും “നായര്‍/നായനാര്‍/ഈഴവ” ഹിന്ദുക്കള്‍. പതിനാറാം മന്ത്രിസഭയില്‍ പതിമൂന്നുപേര്‍.

അവിടെയും സാമുദായിക സന്തുലനമോ അസന്തുലനമോ വിഷയമായില്ല. കാരണം നായരും നായനാരുമൊക്കെ മന്ത്രിയായാല്‍ അത് അവരുടെ കഴിവ് കൊണ്ടാണ് (ഇംഗ്ലീഷില്‍ merit എന്ന് പറയും. സംവരണത്തിനെതിരെ വാദിക്കുന്നവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വാക്കാണത്‌). എന്നാല്‍ അതല്ലാതെ വല്ല അണ്ടനും അടകോടനും മാപ്പിളയ്ക്കുമൊക്കെ മന്ത്രിസ്ഥാനം വേണമെന്ന് പറയുന്നത് അങ്ങനെയാണോ? ഛെ.. ജാതിരാഷ്ട്രീയം, വര്‍ഗ്ഗീയത! അതുതന്നെ.

വാല്‍ക്കഷണം : ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് വിരുദ്ധമായി ഉത്തര്‍പ്രദേശില്‍ ജനം ജാതി നോക്കിയാണ് വോട്ടുചെയ്യുന്നത് എന്നായിരുന്നു ഹിന്ദു, തെഹല്‍ക എന്നിങ്ങനെയുള്ള ‘പുരോഗമന’ പത്രങ്ങള്‍ അടക്കം യു പി തിരഞ്ഞെടുപ്പുകാലത്ത്‌ റിപ്പോര്‍ട്ട് ചെയ്തത്. ‘താഴ്ന്ന’ ജാതിയിലുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ ആളുണ്ടാവുമ്പോള്‍ അത് ജാതീയതയാവുന്നതും ജാതിമാത്രം നോക്കി ബ്രാഹ്മണരെയും ഉയര്‍ന്ന ജാതികളില്‍ പെട്ട ഹിന്ദുക്കളെയും മത്സരിപ്പിക്കുന്നതും അവര്‍ക്ക് ‘ഉന്നതകുലത്തില്‍’ പിറന്നതുകൊണ്ടുതന്നെ വോട്ടുകിട്ടുന്നതുമൊന്നും ജാതീയതയല്ലാതാവുന്നതും ഇതേ യുക്തിയുടെ മറ്റൊരു രൂപം തന്നെയാണ്. (ഒരു ചെറിയ ഉദാഹരണം പറയാം — കഴിഞ്ഞ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 295 സീറ്റില്‍ ഇടതുമുന്നണിയുടെ 97 സ്ഥാനാര്‍ത്ഥികളും ബ്രാഹ്മണരായിരുന്നു. ബംഗാളിലെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ബ്രാഹ്മണര്‍).

when you share, you share an opinion
Posted by on Apr 2 2012. Filed under കെ.എസ് സുദീപ്. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

29 Comments for “ചില സാമുദായിക സന്തുലന ചിന്തകള്‍”

 1. indu

  well said :) VS is playing cheap politics

     3 likes

 2. കിരൺ‌ തോമസ്

  UDF ലെ MLA മാരുടെ സാമുദായിക ബലം പരിശോധിച്ചാൽ
  ഹിന്ദു=26 ക്രിസ്ത്യൻ =19 മുസ്ലിം =27
  ഇനി മന്ത്രിമാരുടെ എണ്ണം നോക്കാം
  ഹിന്ദു=9 ക്രിസ്ത്യൻ =5+1( അനൂപ്) മുസ്ലിം =5
  ചീഫ് വിപ്പും ഡെ.സ്പീക്കറും ക്രിസ്ത്യൻ സ്പീക്കർ ഹിന്ദു
  അപ്പോൾ‌ 6ആമത്തെ മുസ്ലിം മന്ത്രി വരുമ്പോൾ‌ മാത്രം എന്തേ ഇത്രക്ക് ചൊരുക്ക്

     10 likes

  • ഇങ്ങനെ പറയാന്‍ ഒരു കിരണ്‍ തോമസാണ് വന്നത്.. ഇതാണ് നമ്മുടെ പുണ്യ കേരളം.. കണ്ടു പഠിക്കണം വര്‍ഗീയ വാദികള്‍…

      0 likes

 3. Saritha

  Kollam sudeep.

     1 likes

 4. azeez abdul azeez

  If anybody noticed any muslim namemore than once it will be communalism. but if there is noteven one muslim name it is secularism!This is the common attitude of almost all “secularists and “.purogamanists”Muslim students should not score high marks in exams muslim scholars should not pssess high posts, simply because theirnames are of muslims!!!

     4 likes

 5. Theere Nannaayittund

  എത്ര ശതമാനം മലയാളികള്‍ നിരീശ്വരവാദികളായുണ്ട്. അച്ചുതാനന്ദന്‍ മന്ത്രിസഭയില്‍ എത്ര ശതമാനം നിരീശ്വരര്‍ ഉണ്ടായിരുന്നു?

     3 likes

 6. Bangal vare yonnum pokanda nammude keralathilum edathu munnani cheyunnathu kandittille.. perinte attathu vaalu venam Trivandra thu malsarikkan..

     2 likes

 7. Shameer

  ‎’മെറിറ്റ്‌’ നോക്കി ലോകൽ കമ്മിറ്റി മുതൽ പി ബി വരെ പ്രതിനിധികളെ വളരെ സമർത്ഥമായി തെരഞ്ഞെടുക്കുന്ന പാർട്ടി കൂടി ആണല്ലൊ സി പി എം. മെറിറ്റ്‌ എന്നാൽ ജാതി തന്നെ.മതന്യൂനപക്ഷങ്ങൾ ജനാധിപത്യരീതിയിൽ സംഘടിചാൽ അതു വർഗ്ഗീയരാഷ്ട്രീയവും ദളിത്‌ പിന്നോക്ക വിഭാഗങ്ങൾ അവരുടെ അവകാശങ്ങൾക്ക്‌ വേണ്ടി ഒന്നിചു നിന്നാൽ അതിനെ ജാതി രാഷ്ട്രീയം എന്നും വിളിചു അപഹസിക്കുന്ന കാര്യത്തിൽ വലതുപക്ഷ പാർട്ടികൾക്ക്‌ ഒട്ടും പിന്നിലായിരുന്നില്ല സി പി എം. മുന്നോക്കക്കാരനു സ്ഥാനമാനങ്ങൾ തട്ടിയെടുക്കാനുള്ള തന്ത്രമാണു ഈ മെറിറ്റ്‌ നോക്കൽ. പി ബി അംഗമാവാനുള്ള എസ്‌ ആർ പി യുടെ ‘മെറിറ്റ്‌’ അദ്ദേഹത്തിന്റെ ജാതിവാൽ ആയിരുന്നു. ദക്ഷിണമൂർത്തിയും ഇ പി ജയരാജനും വൈക്കം വിഷ്വനുമെല്ലാം അവർ അർഹിക്കുന്നതിനെക്കാൾ എത്രയൊ വലിയ സ്ഥാനങ്ങൾ കൈപ്പിടിയിലൊതുക്കാൻ കഴിയുന്നത്‌ സി പി എമ്മിനകത്തെ സവർണ്ണാധിപത്യം കൊണ്ടാണു. പിന്നോക്ക തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടി എന്നവകാശപ്പെടുമ്പൊഴും മുന്നോക്ക വിഭാഗങ്ങളാൽ നയിക്കപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്‌. നിങ്ങളുടെ അവകാശങ്ങളെന്തെന്ന് ഞങ്ങൾ നിശ്ചയിക്കും, നിങ്ങളുടെ രക്ഷകർ ഞങ്ങൾ മാത്രമാണു , പക്ഷെ നിങ്ങളെ മന്ത്രിയാക്കാൻ പറ്റില്ല, നേതാവാക്കാൻ കൊള്ളില്ല. ഇതാണു സി പി എമ്മിന്റെ പിന്നൊക്ക ന്യൂനപക്ഷ വിഭാഗങ്ങളൊടുള്ള അപ്രഖ്യാപിത നിലപാട്‌. ‘സംവരണ’ത്തിൽ മായം ചേർക്കാനായി സംഘ്‌ പരിവാർ പാർട്ടികളെ പോലും ഞെട്ടിചു കൊണ്ട്‌ സാമ്പത്തിക സംവരണം എന്ന ആശയം ആദ്യമായി മുന്നോട്ട്‌ വെക്കാൻ കഴിഞ്ഞത്‌ സി പി എമ്മിലെ മുന്നോക്കക്കാരന്റെ സാമർത്ഥ്യവും സ്വാധീനവും കൊണ്ടു തന്നെയാണു.

     5 likes

 8. renish pd

  മുസ്ലിം ലീഗ് എന്ന വര്‍ഗ്ഗീയ പാര്‍ട്ടിയില്‍ നിന്നും വരുന്ന മന്ത്രിമാരും സി.പി.എം, സി.പി.ഐ തുടങ്ങിയ ഇടതു പക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നും വരുന്ന മന്ത്രിമാരും തമ്മിലുള്ള അന്തരം തിരിച്ചറിയുവാനുള്ള സാ‍മാന്യ രാഷ്ടീയ ബോധം പോലും ലേഖകനു ഉണ്ടെന്ന് തോന്നുന്നില്ല. ഭൂരിപക്ഷ വിഭാഗത്തിലെ പ്രബല വിഭാഗമായ ഈഴവര്‍ക്ക് 2 എം.എല്‍.എ മാരേ യു.ഡി.എഫില്‍ ഉള്ളൂ എന്നതും, ധീവര സഭയുള്‍പ്പെടെ ഉള്ളവര്‍ക്കും പ്രാതിനിധ്യം ഇല്ലെന്നതും സൌകര്യ പൂര്‍വ്വം വിട്ടു പോയതാകാം.

  ലീഗിലൂടെയും വിവിധ കേരള കോണ്‍ഗ്രസ്സുകളിലൂടെയും ന്യൂനപക്ഷ സമഗ്രാധിപത്യം അതിന്റെ സീമകള്‍ ലംഘിച്ചുകൊണ്ട് അധികാരം ഉറപ്പിക്കുമ്പോളും ഒറ്റ എം.എല്‍.എ പോലും ഇല്ലാത്ത ബി.ജെ.പിയെ പള്ളുപറയുവാന്‍ വ്യഗ്രത കാണിക്കുന്നതിനു പിന്നില്‍ ഹിന്ദുക്കള്‍ക്ക് സ്വത്വ ബോധം ഉണ്ടായാല്‍ ഉണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ചുള്ള ബോധമാണ്. സി.പി.എമ്മും ഹിന്ദുക്കളെ സ്വത്വബോധമുള്ളവാരാകുന്നതില്‍ നിന്നും തടയിടുന്നു. കാരണം അവര്‍ക്കും അണികളെ നഷ്ടമാകും. ബി.ജെ.പി എന്ന ചത്ത കുതിരയെ ഇവര്‍ പറയുനതൊക്കെ പച്ചക്കള്ളമാണെന്ന് ജനം തിരിച്ചറിയുക തന്നെ വേണം.

     6 likes

 9. ശ്രീ renish,

  ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണ് എന്നതാണ് പ്രശ്നമെങ്കില്‍ അതാണ്‌ പറയേണ്ടത്. അല്ലാതെ സാമുദായിക സന്തുലനം തകരും എന്നല്ല. നാല് വര്‍ഗ്ഗീയ മന്ത്രിമാര്‍ ആകാം അഞ്ചായാല്‍ സന്തുലനം തകരും എന്നാണോ സി പി എമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാട് ?

  പിന്നെയുള്ളത്, “മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയില്‍ നിന്നും വരുന്ന മന്ത്രിമാരും സി.പി.എം, സി.പി.ഐ തുടങ്ങിയ ഇടതു പക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നും വരുന്ന മന്ത്രിമാരും തമ്മിലുള്ള അന്തരം”. അയ്യപ്പദാസ് മുകളിലൊരു കമന്റില്‍ പറഞ്ഞതുപോലെ, തിരുവനന്തപുരത്ത് നായര്‍/പിള്ള അല്ലാതെ ഒരാളെ മത്സരിപ്പിക്കാന്‍ ധൈര്യമില്ലാത്ത പാര്‍ട്ടിയാണ് സി പി എം. ബംഗാളിലെ കാര്യവും ഞാന്‍ എഴുതി. പിന്നെ, ഉയര്‍ന്ന ജാതിക്കാര്‍ക്ക്, ഹിന്ദുക്കള്‍ക്ക് മേല്‍ക്കൈ ഉള്ളിടത്തോളം ഞങ്ങള്‍ക്ക് ജാതിയില്ല മതമില്ല എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കാന്‍ വളരെ എളുപ്പമാണ്. ഏത് സി പി എമ്മിനും :) (ഷമീറിന്റെ കമന്റും വായിക്കുക). സാമൂഹ്യമായി ശക്തമായ ഈ ഒരു ലോബിയുടെ ആധിപത്യം അപകടത്തിലാവുന്നു എന്ന് തോന്നിയാലാകട്ടെ അവര്‍ ഇപ്പോഴത്തേത് പോലെ സാമുദായിക സന്തുലനം തകരുന്നു, ജാതിരാഷ്ട്രീയം കളിക്കുന്നു, വര്‍ഗ്ഗീയത കാണിക്കുന്നു എന്നൊക്കെ പറഞ്ഞ് അലമുറയിടാന്‍ തുടങ്ങും.

  ഇപ്പോള്‍ സഖാവ് വി എസ് സാമുദായിക സന്തുലനം എന്ന വിഷയം എടുത്തിട്ടത് ഒരു നിലയ്ക്ക് നന്നായി — കൂടുതല്‍ മുസ്ലീങ്ങള്‍ അധികാരസ്ഥാനത്ത് വരുന്നതിനോടുള്ള പേടിയാണ് അദ്ദേഹത്തെക്കൊണ്ട് അത് പറയിച്ചത് എങ്കില്‍പ്പോലും. എല്‍ ഡി എഫിനും സി പി എമ്മിനും ഒരു സ്വയം വിമര്‍ശനം നടത്താനും അങ്ങനെ ഒരു സന്തുലനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും അത് സഹായിക്കുമെങ്കില്‍ അത് നല്ലതുതന്നെ.

  വി എസ് മന്ത്രിസഭ ആ കാര്യത്തില്‍ അതിന് മുമ്പുള്ള മിക്ക എല്‍ ഡി എഫ് മന്ത്രിസഭകളെക്കാള്‍ ഭേദമായിരുന്നു. ഈഴവര്‍ക്ക് ശക്തമായ പ്രാതിനിധ്യം ലഭിച്ചു, കേരളത്തിലെ ആദ്യത്തെ ഇടതുപക്ഷ ഈഴവ മുഖ്യമന്ത്രി അടക്കം. കാലം മാറുകയാണ്. സി പി എമ്മിനോ എല്‍ ഡി എഫിനോ മാത്രമായി അതിനോട് പുറം തിരിഞ്ഞു നില്‍ക്കാനാവില്ല. ഷമീര്‍ പറഞ്ഞ പോലെ “നിങ്ങളുടെ അവകാശങ്ങളെന്തെന്ന് ഞങ്ങള്‍ നിശ്ചയിക്കും, നിങ്ങളുടെ രക്ഷകര്‍ ഞങ്ങള്‍ മാത്രമാണ്, പക്ഷെ നിങ്ങളെ മന്ത്രിയാക്കാന്‍ പറ്റില്ല, നേതാവാക്കാന്‍ കൊള്ളില്ല” എന്ന നിലപാടും കൊണ്ടുനടന്നാല്‍ ആളെ കിട്ടുന്ന കാലം കഴിഞ്ഞുതുടങ്ങി.

     5 likes

 10. സുദേഷ് എറണാകുളം

  സി പി എം എക്കാലത്തും സവര്‍ണ ഹൈന്ദവ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പാര്‍ട്ടിയാണെന്ന് അവരുടെ സംവരണ നിലപാട് മുതല്‍ ദേവസ്വം ബില്‍ വരെയുള്ള കാര്യങ്ങളിലെടുത്ത നിലപാട് പരിശോധിച്ചാല്‍ മനസ്സിലാകും. അതുകൊണ്ടു തന്നെ മുസ്ലിം വിരുദ്ധത അതിന്റെ അവിഭാജ്യ ഭാഗമാണ്.അച്ചുതാനന്ദന്‍ പല സന്ദര്‍ഭങ്ങളിലും തന്റെ മുസ്ലിം വിരുദ്ധ മനസ്സ് പുറത്തു പ്രകടിപ്പിച്ചിട്ടുണ്ട്. (അതുകൊണ്ടു കൂടിയായിരിക്കും കേരളത്തിന്റെ പൊതുബോധം അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നത്). നായര്‍ -സുറിയാനി ജനസംഖ്യ എത്ര ശതമാനമാണ് കേരളത്തില്‍? അതിന്നനുസരണമായാണോ കേരള മന്ത്രിസഭയില്‍ അവര്‍ക്ക് എപ്പോഴും പ്രാതിനിധ്യം കിട്ടിയിട്ടുള്ളത്? ഇപ്പോഴും സ്ഥിതിയില്‍ വല്ല വ്യത്യാസമുണ്ടോ? എന്നിട്ട് ഇവരാരെങ്കിലും സാമുദായിക സംന്തുലനം തകര്‍ന്നേ എന്നു മുറവിളി കൂട്ടിയിട്ടുണ്ടോ? ഇല്ല. മുസ്ലിങ്ങള്‍ക്ക് മന്ത്രിയായാല്‍ മാത്രമേ ഇവിടെ സാമുദായിക സന്തുലനം ഇല്ലാതാവൂ . കൂടുതല്‍ ഹിന്ദു വോട്ട് കിട്ടാന്‍ അതാണ് കേരളത്തില്‍ പ്രയോഗിക്കാവുന്ന പൊളിറ്റിക്സ്.

     5 likes

 11. Avaneeth

  Well said sudeep…! and a timely one..

     1 likes

 12. മനു

  മുസ്ലിംകള് പ്രശ്നക്കാരാണെന്ന് വരുത്തിത്തീര്ക്കാനുളള വേട്ടക്കാരുടെ പ്രചാരണത്തില് നമ്മുടെ മതേതരവാദികളും (?) പെട്ടുപോകുന്നത് എത്ര ആപല്ക്കരം.

     2 likes

 13. ശാശ്വത്‌

  വിക്കിപീഡിയ മാത്രം നോക്കി ലേഖനം എഴുതാന്‍ നിന്നാല്‍ ഇങ്ങനെയുണ്ടാവും. നായനാര്‍ മന്ത്രിസഭയിലെ ആകെ മന്ത്രിമാരുടെ എണ്ണമോ, പതിമൂന്നും പതിനാറും മന്ത്രിസഭകളെ പറ്റിയോ ഒന്ന് ക്രോസ് ചെക്ക്‌ ചെയ്യാന്‍ സുദീപിനോ പറ്റിയില്ല. പോട്ടെ, നാലാമിടം എഡിറ്റര്‍ എന്ത് ചെയ്യുകയായിരുന്നു?

  പതിനാറാം മന്ത്രിസഭ എന്നത് കൊണ്ട് ചാരക്കേസിനു ശേഷം വന്ന ആന്റണി മന്ത്രിസഭയെ ആണ് ഉദ്ദേശിച്ചത് എങ്കില്‍ അതില്‍ ആകെ ഒന്‍പത് പേര്‍ മാത്രമേ ഹിന്ദു മതത്തില്‍ ജനിച്ചവരായുള്ളൂ. (എല്ലാവരും അറ്റ്‌ എ ടൈം മന്ത്രി ആയവര്‍ ആകണമെന്നില്ല.) അത് പോലെ നായനാര്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും പതിമൂന്നു മന്ത്രിമാരും ആയിരുന്നു. പി ആര്‍ കുറുപ്പ് രാജി വെച്ച ഒഴിവില്‍ നീലന്‍ മന്ത്രി ആകുകയും പിന്നീട് നളിനി നെറ്റോ വിവാദത്തില്‍ രാജി വെച്ച് സി കെ നാണു മന്ത്രി ആകുകയും ചെയ്തു. വി കെ രാജന്‍ അന്തരിച്ചപ്പോള്‍ കൃഷ്ണന്‍ കണിയാംപറമ്പില്‍ മന്ത്രി ആയി. സ: ചടയന്‍ അന്തരിച്ചതിനെ തുടര്‍ന്ന് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയപ്പോള്‍ ആണ് പകരക്കാരനായി എസ്. ശര്‍മ വൈദ്യുതി മന്ത്രി ആയത്. ബേബി ജോണിന് പകരം വി പി രാമകൃഷ്ണപിള്ള. എ സി ഷണ്മുഖദാസ് മാറി വി സി കബീര്‍ വന്നു. അതൊക്കെ പരിഗണിച്ച് വേണം ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍.

     3 likes

 14. വി എസിന്റെ വാക് പ്രയോഗങ്ങള്‍ അസ്ഥാനത്തും അര്‍ത്ഥശൂന്യവും ആകുന്നത് ഇതാദ്യമായിട്ടല്ലല്ലോ, പിന്നെ നമുക്ക് ആലോചിക്കാവുന്ന ഒരു കാര്യമുണ്ട്, കേരളത്തിലെ ജനസംഖ്യ കൃത്യമായി ജാതി അടിസ്ഥാനത്തില്‍ കണ്ടുപിടിക്കാം, എന്നിട്ട് അതിന്റെ അടിസ്ഥാനത്തില്‍ കൃത്യാനുപാതത്തില്‍ മന്ത്രിമാരെ നിശ്ചയിക്കാം, മുസ്ലിം , കൃസ്ത്യന്‍, ഹിന്ദു എന്നൊക്കെ വെറുതെ പൊതുവായി പോരാ, അതിലെ എല്ലാ ഘടകങ്ങളെയും പരിഗണിക്കണം, അതുമല്ല, ഒ ബി സി, എസ് സി, എസ് ടി എന്നും പൊതുവായി പാടില്ല, അതുലുമില്ലേ ഉപഘടകങ്ങള്‍. അതിനായി മന്ത്രിമാരുടെ എണ്ണവും കൂട്ടാം… സാമുദായിക സന്തുലിതമായ കേരള ഭരണകൂടം അതാകട്ടെ നമ്മുടെ ലക്ഷ്യം.

     1 likes

 15. Bachoo Mahe comments on facebook:

  “ലീഗിന് അഞ്ചോ നാലോ രണ്ടോ ആകട്ടെ, അത് കേരളീയ സമൂഹത്തിനോ മുസ്ലിം സമുദായത്തിന് തന്നെയോ എന്തെങ്കിലും ഗുണപരമായ മാറ്റം കൊണ്ട് വരില്ല. അവരവര്‍ക്കും കേട്യോള്‍-കുട്ട്യോള്‍ക്കും കൊടിവെച്ച കാറില്‍ പാറാം അത്രന്നെ. ഇത് ലീഗിന് മാത്രമല്ല തൊഴിലാളിവര്‍ഗ്ഗ പാര്ട്ടിയടക്കമുള്ള എല്ലാ ഇടതു-വലതു പാര്‍ട്ടികള്‍ക്കും ബാധകം തന്നെ.

  പക്ഷെ ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടു നടാടെ ഉയര്‍ന്നു വരുന്ന ചില വാദഗതികള്‍ ആണ്, സംസ്ഥാനത്തിന്റെ ‘സമതുലന’ത്തെ തകര്‍ക്കുന്നത്.
  കേരളീയരുടെ പൊതുബോധത്തിലേക്ക്‌ മുസ്ലിംഭീതിയും വിരുദ്ധതയും വ്യവസ്ഥാപിതമായി കുത്തിവെച്ചു കൊണ്ടിരിക്കുന്ന അജണ്ടകള്‍ക്ക് അറിയാതെയെങ്കിലും വശംവദരാകുകയാണ് അച്യുതാനന്ദനെ പോലുള്ളവര്‍, അല്ലെങ്കില്‍ താല്‍ക്കാലികമായ രാഷ്ട്രീയനേട്ടത്തിന് വേണ്ടിയുള്ള കളി, അത് പക്ഷെ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.

  ഇനി മന്ത്രിസഭയിലെ മറ്റൊരു പ്രബലന്യൂനപക്ഷ സമുദായമായ ക്രിസ്ത്യന്‍ പ്രാതിനിധ്യം നോക്കാം. മുഖ്യന്‍ ഉള്‍പ്പെടെ 20 അംഗമന്ത്രിസഭയില്‍ ഇപ്പോള്‍ തന്നെ അഞ്ച്. അനൂപ്‌ കൂടുമ്പോള്‍ ആറു. കാബിനറ്റ്‌ പദവിയുള്ള ചീഫ് വിപ്പ് കൂടിയായാല്‍ ഏഴു. 19 ശതമാനത്തില്‍ നിന്ന് ഏഴുപേര്‍ വന്നാല്‍ തകരാത്ത സമതുലനം 25 ശതമാനമുള്ള മുസ്ലിംകളില്‍ നിന്ന് ആറുപേര്‍ വന്നാല്‍ തകരുമെന്ന് പറയുന്നതിന്റെ ലോജിക് എന്താണ്?!

  39 പേരുള്ള കോണ്ഗ്രസിന് മുഖ്യനെ കൂടാതെ പോലും 10 മന്ത്രിമാരുള്ളപ്പോള്‍ 20 എമ്മെല്ലെമാര്‍ ഉള്ള തങ്ങള്‍ക്ക് അഞ്ച് മന്ത്രിമാര്‍ വേണമെന്ന ലീഗിന്റെ തികച്ചും രാഷ്ട്രീയമായ ഒരാവശ്യത്തെ വര്‍ഗീയമായി ചിത്രീകരിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണ്?! അവിടെയാണ് ഈ വിവാദത്തിന്റെ ചരട് കിടക്കുന്നത് ലീഗിന് നേരെയല്ല എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടത്. ആസൂത്രിതമായ ഒരു അപരവല്‍ക്കരണം അടിത്തട്ടില്‍ കിടന്നു പുളയുന്നുണ്ട്; അല്ലാതെ ലീഗിന് മന്ത്രിമാര്‍ നാലോ എട്ടോ എന്നതല്ല വിഷയം. അത് തിരിച്ചറിയേണ്ടതും ചെറുക്കേണ്ടതും മുഴുവന്‍ മതനിരപേക്ഷ ചിന്താഗതികാരുമാണ്. അല്ലെങ്കില്‍ കളം നിറഞ്ഞു കളിക്കുക ഇരുവശത്തുമുള്ള ഫാസിസ്റ്റ്-തീവ്ര ഗ്രൂപ്പുകള്‍ ആയിരിക്കും.”

     8 likes

 16. ശാശ്വത്, 1987-1991, 1996-2001 മന്ത്രിസഭകളാണ് ഞാന്‍ ഉദ്ദേശിച്ചത്. രണ്ടിലും ആകെ ഇരുപതു മന്ത്രിമാര്‍ വീതം. ഇതില്‍ രണ്ടാമത്തേതില്‍ പിണറായി വിജയന്‍ / എസ് ശര്‍മ്മ, എ സി ഷണ്മുഖദാസ് / വി സി കബീര്‍, പി ആര്‍ കുറുപ്പ് / നീലന്‍ / സി കെ നാണു, ബേബി ജോണ്‍ / വി.പി. രാമകൃഷ്ണപിള്ള, വി കെ രാജന്‍ / കൃഷ്ണന്‍ കണിയാംപറമ്പില്‍ എന്നിവര്‍ ഒരാള്‍ക്ക്‌ പകരം വന്ന രണ്ടാമത്തെ (മൂന്നാമത്തെ) മന്ത്രിമാര്‍. ഇതെല്ലാം പരിഗണിച്ച് ഒരു വിശദമായ വിശകലനം നടത്തുന്നത് തീര്‍ച്ചയായും നല്ലതായിരിക്കും. ജില്ലാ കമ്മിറ്റികള്‍, സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ്, കേന്ദ്രകമ്മിറ്റി, പി ബി എന്നിവിടങ്ങളിലെ പ്രാതിനിധ്യവും പഠിക്കാവുന്നതാണ്.

     1 likes

 17. സി അച്യുതമേനോന്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന രണ്ടു മന്ത്രിസഭകളെ ഒന്നായി എണ്ണിയത് കാരണമാണ് നായനാര്‍ മന്ത്രിസഭകളെ 13, 16 എന്ന് എണ്ണിയത്. അത് യഥാക്രമം 14, 17 എന്ന് തിരുത്തി വായിക്കാനപേക്ഷ.

     1 likes

 18. ശാശ്വത് പറഞ്ഞതനുസരിച്ച് ഞാന്‍ 1996-2001 മന്ത്രിസഭയെ കൂടുതല്‍ കൃത്യമായി പരിശോധിച്ചപ്പോള്‍ കിട്ടിയ കണക്കുകള്‍ ഇപ്രകാരം : പട്ടികജാതി – 1 (7.14%), മുസ്ലീം – പാലോളി മുഹമ്മദ്‌ കുട്ടി, കെ ഇ ഇസ്മയില്‍, ഒരു വര്‍ഷം വി സി കബീര്‍ – 2.2 (15.71%), ക്രിസ്ത്യാനി – പി ജെ ജോസഫ്, രണ്ടുവര്‍ഷം ബേബി ജോണ്‍ – 1.4 (10%), നീലലോഹിതദാസ് നാടാര്‍ ഒരു വര്‍ഷം – 0.2 (1.43%), മറ്റു ഹിന്ദുക്കള്‍ – 9.2 (65.71%).

     1 likes

 19. renish pd

  മുസ്ലിംങ്ങള്‍ അധികാരത്തില്‍ വരുന്നതിനോട് ഒരു വിയോജിപ്പുമില്ല. എന്നാല്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ സമഗ്രാധിപത്യത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാതിരിക്കുവാന്‍ ആകില്ല. ലീഗ്-കേരള കോണ്‍ഗ്രസ്സുകള്‍ പോലുള്ള ജാതി അധിഷ്ഠിത പാര്‍ട്ടിയില്‍ നിന്നും ഉള്‍പ്പെടെ 11 മന്ത്രിമാര്‍ ന്യൂനപക്ഷങ്ങളില്‍ നിന്നും വരികയും പ്രധാന വകുപ്പുകള്‍ കയ്യാളുകയും ചെയ്യുമ്പോള്‍ ആണ് സാമുദായിക സന്തുലനം എന്ന വിഷയം ഉയര്‍ന്നുവരുന്നത്.

  സി.പി.എമ്മില്‍ മെറിറ്റ് എന്നാല്‍ ജാതിയാണെന്ന ഷെമീറിന്റെ വാക്കുകളോട് ആദ്യമേ വിയോജിക്കുന്നു. സി.പി.എം അണികളില്‍ മുസ്ലിം‌ങ്ങള്‍ കുറവാണ്. അവിടെ നേതാക്കള്‍ പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്നു വരികയാണ്‍. അല്ലാതെ വലതു പക്ഷ പ്രസ്ഥാനങ്ങളെ പോലെ മദാമ്മയോ മതനേതാവോ പുറത്തിറക്കുന്ന ലിസ്റ്റല്ല നേതാവിനെ നിശ്ചയിക്കുന്നത്. സമരം ചെയ്യാനും വെട്ടാനും കുത്തനും ചാകാനും കൊടിപിടിക്കുവാനും പോസ്റ്ററൊട്ടിക്കുവാനും പോകുന്നത് തീയ്യരോ, ദളിതരോ ഒക്കെ തന്നെ. ഇതിനൊക്കെ മുസ്ലിം സമുദായക്കാരോ ക്രിസ്ത്യാനികളോ എത്ര ഉണ്ടാകും എന്ന് പരിശോധിക്കുക.

  ലീഗിന്റെ വര്‍ഗ്ഗീയത മഹത്തായ ജനാധിപത്യവും ബി.ജെ.പിയുടെത് ഫാസിസവും എന്ന നിലപാട് തന്നെ കാപട്യമാണ്. മുസ്ലിം ലീഗ് എന്നത് ബി.ജെ.പി പോലെ ഒരു പാര്‍ട്ടിയാണ്. ഹിന്ദുക്കള്‍ക്ക് പ്രത്യേകിച്ച് ഈഴവര്‍ മുതല്‍ കീഴോട്ടുള്ളവര്‍ക്ക് ജാതി സ്വത്വബോധം ഇല്ലാത്തതിനാല്‍ അവര്‍ സി.പി.എമ്മിലും, കോണ്‍ഗ്രസ്സിലുമായി നടക്കുന്നു. എന്നാല്‍ ലീഗാകട്ടെ ജാതിയമായി സംഘടിച്ച് വോട്ടുകള്‍ കരസ്ഥമാക്കുന്നതിലും കാലാനുഗതമായി അംഗങ്ങളുടേയും അധികാരത്തിന്റേയും ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ തോതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. ഹിന്ദുവിനെ ബി.ജെ.പിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ ന്യൂനപ്കഷ വര്‍ഗ്ഗീയ ശക്തികളും സി.പി.എം ഉള്‍പ്പെടെ ഉള്ളവരും ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നു. സമുദായത്തിന്റെ പെരില്‍ സംഘടിച്ചും വിലപേശിയും എം.എല്‍.എ മാരെ സൃഷ്ടിക്കുവാന്‍ കഴിയുമായിരുന്നെങ്കില്‍ പ്രബല വിഭാഗമായ ഈഴവര്‍ക്ക് രണ്ട് എം.എല്‍.എ മാരില്‍ ഒതുങ്ങേണ്ട ഗതി വരില്ലായിരുന്നു. (ടി.എന്‍.പ്രതാപന്‍ എം.എല്‍.എ ധീവര/മുക്കുവ സമുദായാംഗമാണെന്ന് ഇന്നലെ കമറ്റ്നിടുമ്പോള്‍ അറിയില്ലായിരുന്നു)സംവരണം ഉള്ളതിനാല്‍ നിവൃത്തികേടുകൊണ്ട് ഇരു കൂട്ടരും പട്ടികജാതിക്കാരനെ അപ്രധാനമായ വകുപ്പ് നല്‍കി ഒതുക്കുന്നു. എന്തേ വ്യവസായവും വിദ്യാഭ്യാസവും മുസ്ലിമിനു പകരം പട്ടികജാതിക്കാരന്‍ കൈകാര്യം ചെയ്താല് ആകാശം ഇടിഞ്ഞു വീഴുമോ‍?

  പാണക്കാട് തങ്ങള്‍ മന്ത്രിയേയും വകുപ്പിനേയും നിശ്ചയിക്കുന്ന സവിശേഷമായ ഈ അവസ്ഥ തീര്‍ച്ചയായും ഹിന്ദുക്കള്‍ക്ക് ഒരു പാഠമാണ്. ബി.ജെ.പി എന്ന ചത്ത കുതിര(?)യെയും അതിന്റെ ചുണയില്ലാത്ത നേതാക്കളേയും ഒഴിവാക്കിയും സി.പി.എമ്മിനെയും കോണ്‍ഗ്രസ്സിനേയും തള്ളിപ്പറഞ്ഞും പുതിയ ഒരു പ്രസ്ഥാനത്തിനു രൂപം കൊടുക്കേണ്ട അവസ്ഥയെ കുറിച്ചും ഹിന്ദു ചിന്തിക്കേണ്ടിയിരിക്കുന്നു.

     2 likes

 20. Theere Nannaayittund

  ഒരു എളിയ സൊല്യൂഷന്‍

  ൧. ആര്യാടന്‍ മുഹമ്മദ്‌ എം.എല്‍.എ, മന്ത്രിസ്ഥാനങ്ങള്‍ രാജിവെയ്ക്കുക. അലി മന്ത്രിയാവുക. സമുദായ സംതുലനം ഓക്കേ. ലീഗ് ഓക്കേ.
  ൨. ഒഴിവു വരുന്ന നിലമ്പൂര്‍ അസ്സംബ്ലി സീറ്റില്‍ ആര്യാടന്‍ ഷൌക്കത്തിനെ നിര്‍ത്തുക
  ൩. രണ്ടാമത്തെ രാജ്യസഭാ സീറ്റ് ആര്യാടന്‍ മുഹമ്മദിന് കൊടുക്കുക. ഇപ്പോഴത്തെ കക്ഷി ഒഴിയുമ്പോള്‍ രാജ്യസഭാ deputy chairman സ്ഥാനം അദ്ദേഹത്തിന് കൊടുക്കുക. സമുദായ സംതുലനം ഓക്കേ. ആര്യാടന്‍ ഓക്കേ
  ൩. രാജ്യസഭാ സീറ്റ് കിട്ടാത്ത കേ കോ മാണിയാണ് ഇനി പ്രശ്നം. പ്രതിഭാ പാട്ടീല്‍ ഒഴിയുമ്പോള്‍ പ്രണാബ് മുഖര്ജീ പ്രസിഡന്റ്‌ ആയീക്കുമെന്നു കേള്‍ക്കുന്നു, അപ്പോള്‍ നമ്മുടെ കൊച്ചന്‍ ജോസ് കേ മാണിയെപ്പിടിച്ചു കേന്ദ്രത്തില്‍ ധനകാര്യവകുപ്പ് കൊടുക്കട്ടെന്നു …

     2 likes

 21. nigil

  ഒരു സ്ത്രീക്കു പോലും മത്സരിച്ചു ജയിക്കുവാന്‍ അവസരം നല്‍കാത്ത പൂര്‍ണ്ണമായും സ്വ മതത്തില്‍ നിന്നുള്ള എം.എല്‍.എ മാര്‍ ഉള്ള മുസ്ലിം ലീഗിനും വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിക്കും മന്ത്രിമാരുടെ എണ്ണത്തില്‍ ആനുപാതികമായ അവകാശം ഉണ്ടെന്ന് സ്ഥാപിക്കുവാനുള്ള ലേഖകന്റെ വാദം തന്നെ വികലമാണ്.

  @റേനിഷിന്റെ വാക്കുകളില്‍ ഉയര്‍ന്നു വരുന്ന ചിന്ത ഒറ്റപ്പെട്ടതല്ല. അത് കേരളത്തിലെ പലരുടേയും മനസ്സില്‍ മുളപൊട്ടിയതും വളര്‍ന്നു വരുന്നതുമായ ചിന്തയുടെ പ്രതിഫലനമായിട്ടാണ് ഞാന്‍ കാണുന്നത്. മുസ്ലിമുകളുടേയും ക്രിസ്ത്യാനികളുടേയും പോലെ തങ്ങള്‍ക്കും സംഘടിത ശക്തിയാകണമെന്ന ചിന്ത ഭൂരിപക്ഷ സമുദായങ്ങളില്‍ മുളപൊട്ടിയാലും അത് ബി.ജെ.പിയുടെ നിഷ്ക്രിയത്വം മൂലം രാഷ്ടീയമായി വളര്‍ച്ചയില്ലാതെ പൊലിഞ്ഞു പോകും എന്നതാണ് വാസ്തവം. തങ്ങള്‍ക്ക് ആശ്രയിക്കുവാന്‍ ഒരു അത്താണി പോലും ഇല്ലെന്ന ഭൂരിപക്ഷത്തിനിടയിലെ അസ്വസ്ഥ്യം നിറഞ്ഞ ചിന്ത സമൂഹത്തില്‍ വിള്ളലുകള്‍ വീഴ്ത്തുവാന്‍ പര്യാപ്തമാണ്. ജനാധിപത്യ പരമായ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയുണ്ടായിരിക്കെ അതിനെ മറികടന്നു കൊണ്ട് വര്‍ഗ്ഗീയകക്ഷിയായ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെയും വകുപ്പിനേയും പാണക്കാട്ട് തങ്ങള്‍ പ്രഖ്യാപിക്കുന്നത് നിശ്ശബ്ദമായി കണ്ടു നില്‍ക്കേണ്ടിവരുമ്പോള്‍ അത് മതേതര-ജനാധിപത്യ വിശ്വാസികളേയും അസ്വസ്ഥരാക്കും. മുസ്ലിം വര്‍ഗ്ഗീയതക്കെതിരെ സംസാരിക്കുവാന്‍ പുരോഗമന വാദികള്‍ക്കും ഭയമാണ്. അവര്‍ക് പ്രഖ്യാപിത ശത്രു ആര്‍.എസ്.എസ് മാത്രമാണ്. അതിന്റെ ഒരു കാരണം റെനീഷ് പറഞ്ഞതു പോലെ ചിലവില്ലാതെ കിട്ടുന്ന വോട്ടും തങ്ങളെ ചോദ്യം ചെയ്യാത്ത അണികളും ഉള്‍പ്പെടുന്ന ഭൂരിപക്ഷ വിഭാഗത്തെ നിഷ്കിയരാക്കി നിര്‍ത്തുക എന്ന തന്ത്രം തന്നെയാണ്.

     1 likes

 22. shaby

  മുസ്ലിം സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കിടയില്‍ വന്ന് പ്രവര്‍ത്തിക്കുവാന്‍ മതപരമായ ചില പരിമിതികള്‍ ഉണ്ട് എന്ന് മനസ്സിലാക്കു സഹോദരാ. മുസ്ലിം എന്ന പേരുണ്ടെന്ന് കരുതി ലീഗ് ഒരിക്കലും ബി.ജെ.പിയെ പോലെ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയല്ല. അഞ്ചാം മന്ത്രിസ്ഥാനം ലീഗിനു നല്‍കുക തന്നെ വെണം.

  അച്ച്യുതാനന്ദന്‍ ഇപ്പോള്‍ മാത്രമല്ല പണ്ടേ അങ്ങിനെയേ പറയൂ.

     3 likes

 23. [[മുസ്ലിം സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കിടയില്‍ വന്ന് പ്രവര്‍ത്തിക്കുവാന്‍ മതപരമായ ചില പരിമിതികള്‍ ഉണ്ട് എന്ന് മനസ്സിലാക്കു സഹോദരാ.]]

  ടണ്ടടേം… ഈ ഡയലോഗിനു പിന്നാലെ സിംബലടി കൂടെ വേണമായിരുന്നു. ഏതായാലും മതമാണ് പരിമിതി എന്ന് സമ്മതിച്ചല്ലോ സന്തോഷം.

     5 likes

 24. സ്മിത മീനാക്ഷി

  കാര്യമെന്തൊക്കെ ആയാലും മതത്തിന്റെ അച്ചുതണ്ടിലാണു കേരളത്തിന്റെ നിലനില്‍പ്പ് എന്ന് എല്ലാവരും സമ്മതിക്കുന്നു അല്ലേ?

     0 likes

 25. shamseer ak

  ivide kanda pala comentsum vayichu ente nenju thakarnnu poyi… Ithramaathram vargeeya vaadikal aayi mariyo nammal malayaalikal…? 60% muslimkalum vishwasikunna congrass partiyude nethavu muraleedaran polum vargeeyamaayi kaaryangal kaanunnu…! Nadapurathu pareekshichu vijayicha vargeeya rasthtreeyam keralam aake vyaapipikaanulla communist markistukalude sramam kanumbol vedana valare athikam prayaasam undu… Muslim keralathilum 2am tharam aayi mariyo….?

     0 likes

 26. shaby

  മുസ്ലിമിനു മതം പ്രത്യെകിച്ച് സ്ത്രീകള്‍ക്ക് എന്നും ആശ്രയവും കരുത്തുമാണ് പകരുന്നത് എന്ന് അഭിമാനത്തോടെ പറയട്ടെ. സ്ത്രീകള്‍ പൊതുവേദിയില്‍ വരുന്നതില്‍ ചില നിയന്ത്രണം ഉണ്ടെന്ന് ഉദ്ദേശിച്ചത് ദുര്‍വ്യാഖ്യാം ചെയ്യരുത്.

     0 likes

 27. renish pd

  മുസ്ലിം ലീഗ് എന്ന വര്‍ഗ്ഗീയ പാര്‍ട്ടി അതിന്റെ തനിസ്വഭാവം പുറത്തുകാട്ടിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ഭൂരിപക്ഷ സമൂഹം ഇതിനെതിരെ ജാഗ്രതയോടെ നിലപാടെടുക്കണം. മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ്സിനു വോട്ടു ചെയ്തു വിജയിപ്പിച്ചാലും അത് അവസാനം വര്‍ഗ്ഗീയ കക്ഷിയായ മുസ്ലിം ലീഗിനു മുമ്പില്‍ അടിയറവ് പറയുന്നു എങ്കില്‍ പിന്നെ കോണ്‍ഗ്രസ്സിനു വോട്ടു ചെയ്യുന്നതില്‍ അര്‍ഥമില്ല. മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കും കോണ്‍ഗ്രസ്സിനും ബദലായി ഭൂരിപക്ഷം മറ്റൊരു ഓപ്ഷന്‍ നോക്കേണ്ട സമയം അധിക്രമിച്ചിരുന്നു. മുസ്ലിം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെ എന്ന് മുസ്ലിമുകളോ അല്ലെങ്കില്‍ മാര്‍ക്കിസ്റ്റുകാരോ ഒക്കെ ആയ ചില ആളുകള്‍ പറഞ്ഞേക്കാം. അവര്‍ പറഞ്ഞതുകൊണ്ട് പേരില്‍ തന്നെ വര്‍ഗ്ഗീയതയുള്ള മുസ്ലിം ലീഗ് വര്‍ഗ്ഗീയപാര്‍ട്ടിയാകാതിരിക്കില്ല.

     0 likes

 28. nigil

  മുസ്ലിം ലീഗ് കാലിക്കറ്റ് യൂണിവേഴ്സിയുടെ ഭൂമി കുംഭകോണം നടത്തിയ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. ഇതാണ് സമുദായ കക്ഷികള്‍ക്ക് മുമ്പില്‍ ഭരണം അടിയറവ് വെച്ചാല്‍ ഉണ്ടാകുന്ന കുഴപ്പം.
  ലീഗിന് ഇതുമായി ബന്ധമില്ലെന്ന് ഈ.ടി മുഹമ്മദ് ബഷീര്‍ പറയുന്നത്. അതു കേട്ടപ്പോള്‍ പാണക്കട് തങ്ങള്‍ക്ക് ലീഗുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സംശയം ഉദിക്കുന്നു. തങ്ങളും ലീഗിലെ മന്ത്രിപുത്രിയുടെ അമ്മായിയപ്പനുമൊക്കെയുണ്ടെന്നത് തികച്ചും അവിചാരിതം. അഞ്ചാം മന്ത്രിയെ ലഭിച്ചതിന്റെ പേരില്‍ സവര്‍ണ്ണ ഫാസിസ്റ്റുകള്‍ നടത്തുന്ന ഗൂഢാലോചനയാകുമോ ഇത്?

     0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers