…and she just asks me what’s there in FB?

ഫെയ്സ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് ഇടങ്ങളില്‍ സ്വയം പ്രകാശിപ്പിക്കുന്ന സ്ത്രീകളുടെ അഭിപ്രായങ്ങള്‍ പോലെ പ്രധാനമാണ് FBയില്‍ നിന്ന് ഒഴിവായിനില്‍ക്കുന്നവരുടെയും. ഈ തോന്നലാണ്,ആലോചനയാണ് ഒരു സര്‍വേയിലേക്ക് വഴി തെളിച്ചത്. എസ്.എം.എസ് വഴിയും ഇ മെയില്‍ വഴിയും ചാറ്റിലൂടെയും പല തരം ആളുകളോട് സംവദിച്ചപ്പോള്‍ കിട്ടിയത് വ്യത്യസ്തമായ അറിവുകളാണ്. സ്വകാര്യ ജീവിതത്തെ പൊതു ഇടങ്ങളില്‍ ചര്‍ച്ചാ വിധേയമാക്കുന്നതിന് പ്രായം, വിദ്യാഭ്യാസം, ലിംഗഭേദം, ജോലി, സാങ്കേതികജ്ഞാനം, സമയലഭ്യത, കാലപരിധി, ജീവിതാനുഭവങ്ങള്‍ ഇങ്ങനെ മാനദണ്ഡങ്ങളേറെ, ഇവയെല്ലാം വ്യത്യസ്ത അളവുകളിലാണ് വെളിവാക്കപ്പെടുന്നതെങ്കില്‍ പോലും-വനിതാ ദിനത്തില്‍ നാലാമിടം പ്രസിദ്ധീകരിച്ച ‘പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍’സംവാദം തുടരുന്നു. ടിസി മറിയം തോമസ് എഴുതുന്നു

 

 

നിങ്ങള്‍ ആരെയാണ് ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്നത്?
ആരുടെ മുഖമാണ് നിങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടതായി തോന്നുന്നത്?
ആരുമായാണ് കൂടുതല്‍ സമയം ചെലവിടാന്‍ നിങ്ങളാഗ്രഹിക്കുന്നത്?

ഇതിനുത്തരം സ്വയം എന്നാണെങ്കില്‍ അവിടെയാണ് ഫെയ്സ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുടെ സാധ്യത പിറക്കുന്നത്. സ്വഭാവ രൂപവല്‍കരണവും വികാസവും അത്യുന്നതിയിലെത്തിനില്‍ക്കുന്നവര്‍, കൌമാരത്തിലും യൌവനത്തിലും വാര്‍ധക്യത്തിലും കൂട്ടുകൂടാന്‍ വഴിതിരയുന്നവര്‍ -അവര്‍ക്കിടയിലേക്കാണ് ഫെയ്സ്ബുക്കിന്റെ വരവ്. അവരവര്‍ ബന്ധപ്പെട്ടു നില്‍ക്കുന്ന അധികാര സ്ഥാപനങ്ങളുടെയോ, ആയിരിക്കുന്ന അവസ്ഥകളുടെയോ മേല്‍വിലാസമില്ലാതെ സ്വയം തുറന്നുകാണിക്കാനാവുന്ന ഒരു ജാലകമാണത്. വിവിധ വേഷങ്ങളില്‍, മുഖഭാവങ്ങളില്‍, പ്രവൃത്തികളില്‍, വികാരങ്ങളില്‍, വിചാരങ്ങളില്‍ എന്നു വേണ്ട ഒരു ചതുരസ്ക്രീനില്‍ സ്വയം അടയാളപ്പെടുത്താനാവുന്ന സ്വപ്നലോകം! യാഥാര്‍ത്ഥ്യ ലോകത്തുനിന്ന് നിന്ന് ആവശ്യമായവയെ ഉള്‍പ്പെടുത്താനും വേണ്ടാത്തവയെന്നു തോന്നുന്ന ജീവിതാനുഭവങ്ങളെ പരാമര്‍ശിക്കാതിരിക്കാനുമാവുന്ന സൌകര്യമുണ്ട് അവിടെ. ദിവസേന മണിക്കൂറുകള്‍ ചെലവിടുന്നവര്‍ മുതല്‍, മാസത്തിലോ വര്‍ഷത്തിലൊരിക്കലോ എത്തിനോക്കുന്നവരും പേരിനൊരക്കൌണ്ട് എടുത്തു മാറി നില്‍ക്കുന്നവരുമുണ്ട് അവിടെ.

ടിസി മറിയം തോമസ്

സ്വയം ഇഷ്ടപ്പെടലും , ലാളിക്കലും ഒരാഗോള പ്രതിഭാസമാണ്. ഫെയ്സ് ബുക്ക് അതിനു തെളിവ്. എന്നാല്‍, ഇതിലും ഇടമില്ലാത്തവരുണ്ട്. ഇടം വേണ്ടെന്നു വെച്ചവര്‍. സ്വയംമൊഴിഞ്ഞു നില്‍ക്കുന്നവര്‍. അത്തരമൊരു പെണ്‍കൂട്ടത്തെ, അവരുടെ ന്യായങ്ങളെ നിര്‍ബന്ധമായും പരിചയപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ശ്രമമാണ് ഈ കുറിപ്പ്.

ഈ പറഞ്ഞ അവര്‍ മറ്റാരുമല്ല. നമ്മുടെയൊക്കെ അമ്മമാര്‍, അമ്മായിയമ്മമാര്‍, വല്യമ്മമാര്‍, അമ്മായിമാര്‍, ആന്റിമാര്‍…FB ബന്ധങ്ങള്‍ക്കു വേണ്ടിയുള്ള ആവേശത്തിനിടയില്‍ നഷ്ടമാവുന്ന സമയവും ഉര്‍ജവും ഉറക്കവും ഇവര്‍ പരാമര്‍ശിക്കുമെങ്കിലും ഇവരുടെ ഒഴിവു സമയങ്ങള്‍ (അങ്ങനെയൊന്നുണ്ടോ?) എങ്ങനെയൊക്കയാവാമെന്നത് സാങ്കേതികവിദ്യ-ലിംഗഭേദ-പുരോഗമന ചര്‍ച്ചകളില്‍ കടന്നുകൂടാത്ത വിഷയമാണ്. മുതിര്‍ന്നവര്‍ മാത്രമല്ല വീട്ടില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാനുള്ള വിദ്യാഭ്യാസമൊക്കെയുള്ള കൌമാരക്കാരികളും ഈ സംഘത്തിലുള്‍പ്പെടുന്നു എന്നുളളത് മറ്റൊരു പരമാര്‍ത്ഥം. വര്‍ണ ചിത്രങ്ങളും വൈവിധ്യമാര്‍ന്ന സ്വയം പകര്‍ത്തലുകളുമായി കൂട്ടുകാര്‍ ഫേസ്ബുക്ക് ഇടങ്ങള്‍ തകര്‍ത്തുവാരുമ്പോള്‍ അതില്‍നിന്നുള്‍വലിഞ്ഞ്, നേരിട്ടുള്ള സൌഹൃദത്തില്‍ മാത്രം അര്‍ത്ഥം കണ്ടെത്തുന്ന എത്രയോ പെണ്‍കുട്ടികളുണ്ട്.
 

 

FB അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് ഇടങ്ങളില്‍ സ്വയം പ്രകാശിപ്പിക്കുന്ന സ്ത്രീകളുടെ അഭിപ്രായങ്ങള്‍ പോലെ പ്രധാനമാണ് FBയില്‍ നിന്ന് ഒഴിവായിനില്‍ക്കുന്നവരുടെയും. ഈ തോന്നലാണ്,ആലോചനയാണ് ഒരു സര്‍വേയിലേക്ക് വഴി തെളിച്ചത്. എസ്.എം.എസ് വഴിയും ഇ മെയില്‍ വഴിയും ചാറ്റിലൂടെയും പല തരം ആളുകളോട് സംവദിച്ചപ്പോള്‍ കിട്ടിയത് വ്യത്യസ്തമായ അറിവുകളാണ്. സ്വകാര്യ ജീവിതത്തെ പൊതു ഇടങ്ങളില്‍ ചര്‍ച്ചാ വിധേയമാക്കുന്നതിന് പ്രായം, വിദ്യാഭ്യാസം, ലിംഗഭേദം, ജോലി, സാങ്കേതികജ്ഞാനം, സമയലഭ്യത, കാലപരിധി, ജീവിതാനുഭവങ്ങള്‍ ഇങ്ങനെ മാനദണ്ഡങ്ങളേറെ, ഇവയെല്ലാം വ്യത്യസ്ത അളവുകളിലാണ് വെളിവാക്കപ്പെടുന്നതെങ്കില്‍ പോലും.

ഫെയ്സ് ബുക്കില്‍ തുടങ്ങുന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളെ ഉപയോഗിക്കാത്തവര്‍ , ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചവര്‍ , നിവൃത്തിയില്ലാതെ അടുത്തയിടെ മാത്രം അംഗങ്ങളായവര്‍ എന്നിങ്ങനെ ചിതറിയ ഒരു സംഘത്തിന്റെ പ്രതികരണങ്ങളെയാണ് സര്‍വേയുടെ ഭാഗമായി വിശകലനം ചെയ്തത്. അതില്‍ FB തീര്‍ത്തും ബോറിങ്ങ് ആണെന്നഭിപ്രായപ്പെട്ട ഒരു പെണ്‍കുട്ടിയുടെ പ്രതികരണമാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്. വ്യക്തിപരം മാത്രമായ കാഴ്ചപ്പാടുകളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകള്‍ക്കെതിരെ സര്‍വേയില്‍ വെളിവായത്. എന്നാല്‍, അവയെ വ്യക്തികേന്ദ്രീകൃതങ്ങളായി മാത്രം ഒതുക്കാനാവില്ലെന്നാണ് അവസാനമെത്തിയ നിഗമനങ്ങളിലൊന്ന്. സര്‍വേയില്‍ കേട്ടതില്‍ ചിലത്.

 

 

1. എന്റെ സ്വകാര്യത എനിക്കു സ്വന്തം

“…Some i know dont use fb because they are scared of their past since it all out in the open kind, they are worried it would spoil their married life”

വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള അനിയന്ത്രിതമായ കടന്നു കയറ്റമാണ് ിഇത്തരം സൈറ്റുകള്‍ നടത്തുന്നതെന്നത് ഒരു പ്രകടമായ അഭിപ്രായമാണ്.

“…So lot of my aunts and my mom dont like the idea of publicising personal life . They feel there is no privacy and people share, too much personal information with people who they dont even know.

സ്വകാര്യ ജീവിതത്തെ സ്വാര്‍ത്ഥമായി ആഘോഷിക്കാനാഗ്രഹിക്കുന്ന ധാരാളം പെണ്‍ കുട്ടികള്‍. “There is no great of use of FB in their life”. ഒരു കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ വലിപ്പത്തിലേക്ക് സ്വകാര്യ നിമിഷങ്ങളെ പരസ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് കരുതുന്നവര്‍. സ്വന്തം ജീവിതം അതിലേറെ മഹത്തരമാണെന്ന് തിരിച്ചറിയുന്നവര്‍. ഭൂതകാലത്തിന്റെ കൂച്ചു വിലങ്ങുകളില്ലാതെ വിവാഹ ജീവിതം ചെലവഴിക്കാന്‍ തീരുമാനിച്ചവര്‍ .( അതേ സമയം ഭര്‍ത്താവിന്റെ അക്കൌണ്ടിലൂടെ സ്വന്തം സുഹൃത്തുക്കളുമായി ബന്ധം പുലര്‍ത്തുന്നവരും! )

2. “I dont wanna waste my time”
സമയത്തിന്റെ പാഴ്ചിലവാണ് ഫെയ്സ് ബുക്കിങ്ങ്. സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ബന്ധപ്പെടുന്നതിനു എഫ് ബി മാത്രമല്ല മാധ്യമം. സമയം മറ്റൊരുപാട് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവര്‍ . ” They prefer talk on phone or meeting up and catching up…” . “She spends more time on reading piano classes,meditation and talking to family”.
 

 
അനാവശ്യമായി സമയം ചിലവഴിക്കുന്നു എന്ന കാരണത്താല്‍ എഫ് ബി അക്കൌണ്ട് തുടങ്ങാതിരുന്ന ഒരുവള്‍ കഴിഞ്ഞ മാസം അഭിപ്രായം തിരുത്തി. എന്നിട്ടിപ്പോളിങ്ങനെ പറഞ്ഞു, “Yes it has only confirmed my doubt. that it does waste a lot of time”. ഫെയ്സ് ബുക്കില്‍ അം ഗങ്ങളായവരെ പറ്റി അവള്‍ ഇങ്ങനെ പറഞ്ഞു : “That they waste time in sleep”. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ക്ക് സമയമില്ലെന്നതായിരുന്നു പ്രധാന കാരണം . മറ്റുള്ളവരുടെ കാര്യത്ത
ില്‍ കൃത്യമായ അഭിപ്രായമില്ല എന്ന് പറഞ്ഞെങ്കിലും ” However I know a lot of users who feel for that it wastes time , may be they like to share their life with others”.

ജീവിതത്തില്‍ മറ്റുള്ളവരുമായി ബന്ധം പുലര്‍ത്താന്‍ വളരെയധികം വഴികളുള്ളപ്പോള്‍ ചൂണ്ടുവിരലിനും തള്ള വിരലിനും ഇടയിലൂടെ ഒരു മെഷീനില്‍ തിരഞ്ഞ് സമയം പാഴാക്കുന്ന രീതി എത്ര വിഡ്ഢിത്തമാണെന്ന് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു. ഫോണ്‍ വിളിച്ചും നേരിട്ട് കണ്ടും , വിവരങ്ങള്‍ തിരക്കുകയും ചെയ്യുന്നത് തന്നെയാണ് മെച്ചമെന്ന് ഇവര്‍ കരുതുന്നു , കമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്നില്‍ നഷ്ടപ്പെടുത്താന്‍ സമയമില്ലാത്തവര്‍. വളരെ അടുത്ത സൌെഹൃദങ്ങളെ പൊതു സ്ഥലത്ത് മലര്‍ക്കെ തുറന്നിടാന്‍ ആഗ്രഹിക്കാത്തവര്‍.

3 “Utter boring, that’s it”

ഇനിയുമൊരു കൂട്ടര്‍ക്ക് ഫേസ് ബുക്ക് ബോറടിയാണ്. പ്രത്യേകിച്ച് അതിലൊന്നും ചെയ്യാനില്ല. ദിവസവും ഫേസ് ബുക്ക് തുറന്നിരിക്കുന്നതിനേക്കാള്‍ എത്രയധികം രസകരമായ കാര്യങ്ങളില്‍ ഏര്‍പ്പെടാം. പേരിനൊരു അക്കൌണ്ട് ഉണ്ടെങ്കിലും എത്തിനോക്കി മടങ്ങുന്നവര്‍ “I was never really interested to get into fb and i know that i would get bored at it easily”. ഫെയ്സ് ബുക്കില്‍ ലവലേശം താല്‍പര്യമില്ലാത്ത ഒരുവളുടെ പ്രതികരണം .

സ്വന്തം ജീവിതവുമായി അത്രയധികം പ്രാധാന്യമില്ലാത്ത പലരുടേയും അപ്രധാനവും നിസ്സാരവുമായ അനുഭവങ്ങള്‍ക്ക് പ്രതികരിക്കേണ്ടി വരുന്നതിലപ്പുറം ബോറടി എന്താണെന്ന് ഒരു പെണ്‍കുട്ടി ചോദിച്ചു. “പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിന് , പുതിയ കറി വയ്ക്കുന്നതിന് , പൂന്തോട്ടത്തില്‍ ഒരു പൂ വിരിഞ്ഞതിന് , ഒരു യാത്ര പോയി വന്നതിനൊക്കെ ലോകത്തിലുള്ള എല്ലാവരും പ്രതികരിക്കണമെന്നും അങ്ങനെ ചെയ്യാത്തവരെല്ലാം മൂരാച്ചികളായി ചിത്രീകരിക്കപ്പെടുകയുമാണെന്നുള്ള സങ്കല്‍പ്പം ഭോഷത്തരമല്ലാതെ മറ്റെന്താണ്?”

“I tried and find it useless”. എന്നു മാത്രമല്ല ശബ്ദം താഴത്തി മുഖം വക്രിപ്പിച്ച് ഒരുവള്‍ പറഞ്ഞു. “Personally i find it so boring”. ബോറടിച്ചു കൊണ്ട് ഫെയ്സ് ബുക്കിങ്ങ് നടത്തുന്ന സുഹൃത്തുക്കളും ഇവള്‍ക്കുണ്ട്. “Have friends otherwise itself… doesnt feel that you need to make friends through fb”

4 ചില നഗ്ന സത്യങ്ങള്‍
 


 

സാങ്കേതിക വിദ്യയുടെ അറിവില്ലായ്മയാണ് ഒരു കൂട്ടം സ്ത്രീകള്‍ക്ക് പറയാനുള്ളത്. “It”s too complicated” എന്ന ചില ആന്റി മാരും ,അമ്മമ്മാരും അഭിപ്രായപ്പെട്ടു. “സൌകര്യമായി” ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പറ്റാത്ത പെണ്‍ കുട്ടികള്‍ക്ക് ഫെയ്സ് ബുക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും ആവുന്നില്ല. മാതാപിതാക്കളുടെ അനുവാദത്തിനു കാത്തിരിക്കുന്നവരും ഈ കൂട്ടത്തില്‍ പെടും “…Advices from cousin that might get addicted to FB and chatting, and in turn might get afffect studies”. സാങ്കേതിക വിദ്യയെ ഇഷ്ടപ്പെടാത്തവര്‍. “…Doesnt believe social networking systems mediated by inormation technology”.

ഞാനാ ടൈപ്പല്ല എന്ന് തുറന്നടിച്ച സ്ത്രീകള്‍ ധാരാളം . അതേ സമയം മകളുടേയും മരുമകളുടേയും അക്കൌണ്ടിലൂടെ വിദേശ രാജ്യങ്ങളിലുള്ള ബന്ധുക്കളേയും അവരുടെ അവരുടെ മക്കളുടെയും ചിത്രങ്ങളും കാണാന്‍ ഫെയ്സ് ബുക്ക് സഹായിക്കുമെന്ന് ഒരു ആന്റി പറഞ്ഞു. നേരിട്ട് സംസാരിക്കാനാകില്ലെങ്കിലും തമ്മില്‍ ഒരു ബന്ധമുണ്ടാകാന്‍ ഇത് സഹായിക്കുമെന്ന് അവര്‍ തുടര്‍ന്നു. ഇനിയും ചിലര്‍ക്ക് സദാചാര പ്രശ്നങ്ങള്‍ ഉണ്ട് . ഫെയ്സ് ബുക്ക് ബന്ധങ്ങള്‍ യാതാര്‍ത്ഥ്യമല്ലെന്നും അവ ശരിയോ തെറ്റോ എന്ന് വിവേചിക്കാനാവില്ലെന്നും അവര്‍ കരുതുന്നു . ഫെയ്സ് ബുക്കിലുടെയുള്ള ബന്ധങ്ങളെക്കുറിച്ച് ഒരു പെണ്‍കുട്ടിയുമായി നടത്തിയ ചാറ്റ് ഇതാ ചുവടെ.

“Because its a waste of time, it controls and takes up ur life , u make it priority, it breaks families, and relationsships up, and gets people into trouble and another person said he used FB deactivate it to save his relation with his girlfriend. He said they tend to fight a lot… in order to stop the fighting he de activated his FB account as most of their fights happend because of FB”

why? Because of FB ?

“ha ha… yes i think so…”

“May be. Whats there to fight in FB yaa ?

“Lol… its becauses of FB… the girl will comment of ex boy friend’s ‘s picture and the boy is getting angry. The boy will talk to the ex classmate the girl friend gets jealous…all those stuffs… hahaha…”

“haha… how old are they… yaa.? “

“hahahs… 24”

“Ok. Are they still together ?”

“Yes. they are”.

“Without FB? what a sacrifice…”

“Lol… girl is still on FB… the boy is not…”

“good boy :)”

“haha… good luck with ur research :P”

“gudnite dear…”

“gudnite”

തീര്‍ത്തും സൈന്ധാന്തികവും ദാര്‍ശനികവുമായ ഒരു കാച്ചിക്കുറുക്കിയ പ്രതികരണവും ശ്രദ്ധേയമാണ്. അവസാനിപ്പിക്കട്ടെ.

“My reasons are moslty ideological, i dislike the way hyper reality as mediated via social networking sites comes to supplant, distort, and vilolently damage our senses of the world we occuppy. I dont like the way human relations get plotted along axes of virtual popularity, the incessant demand to convert intransitive acts such as like something into deliberate socially manipulated behaviour . And i dislike what it does to the integrity of selfhood in a world dominated by conformist codes”

21ാം നൂറ്റാണ്ടിന്റെ വിഷയം മനുഷ്യബന്ധങ്ങളാണെന്ന് മനസ്സിലാക്കുന്നിടത്താണ് സാങ്കേതിക വിദ്യയുടെ പ്രാധാന്യം ലഭിക്കുന്നത്. എന്നാല്‍, പെണ്‍ബന്ധങ്ങള്‍ അത്രമേല്‍ തരളിതവും നിഗൂഢവും സുദൃഢവുമായി കാത്തുവെയ്ക്കപ്പെടുമ്പോഴോ… വിരലുകള്‍ കൊണ്ടു മാത്രം അവ വിനിമയം ചെയ്യാനാവാതെ വരുമ്പോഴോ…ഹൃദയ ബന്ധങ്ങള്‍ likeനും comment നും wallനും അപരിചിതമാവുമ്പോഴോ…

ഫേസ്ബുക്കിന്റെ വിശാലമായ മൈതാനിക്കുപുറത്ത് കൈകോര്‍ത്തു നടന്നു നടന്നങ്ങനെ…

4 thoughts on “…and she just asks me what’s there in FB?

 1. Interesting. Lots of value when we get direct and diverse experience from people. when I comment from outside, I feel that most of the opinions are reflections of dominant societal view about FB and similar network. They appear as individual opinions and somebody fear that they will be directed by social norms through FB. But in fact each one of us are influenced by conventions and norms of society even otherwise through all other media, education and others…
  There has been much writings about the negative impacts of social networks. It still continues in awareness programs, education institutions etc. People including leaders resist anything new, brought into the system. But many people use it also. How do they value themselves is another question in this context.
  There can be people who want to keep privacy, compared to others. But we can share only those things we want to share. At any moment we can stop it also.
  But do we have the freedom to opt between using it or not using it?
  There can be constraints of time, space, access to computers, lack of technological know how, and to make a decision of one’s own in case of children and women in our society. (These have been brought out in this survey also)
  Diverse opinions are more valuable when these constraints are taken away.
  Recently, I happened to be a judge in an essay competition. Topic was social network and society. Young medical students were the participants. All the papers reflected same. They wrote brilliantly, what they learned from media and social leaders. Not even a single open approach free of judgmental attitude was met with. All of them wrote a few positive effects with a skewed negative impact of social network.
  Real… hyperreal….? very difficult to determine what is real? what is meaningful? varies with situations. For a person feeling lonely and finding a friend through FB, it may be more real.

  Thanks to Tissy
  jayasree.a.k

 2. പെണ്‍ബന്ധങ്ങള്‍ അത്രമേല്‍ തരളിതവും നിഗൂഢവും സുദൃഢവുമായി കാത്തുവെയ്ക്കപ്പെടുമ്പോഴോ…
  വിരലുകള്‍ കൊണ്ടു മാത്രം അവ വിനിമയം ചെയ്യാനാവാതെ വരുമ്പോഴോ…
  ഹൃദയ ബന്ധ………………………..
  എന്തിനാ ഫേസ് ബോക്ക്..
  സമയം കളയാന്‍..
  അല്ലാണ്ടെന്താ..
  ചുമ്മാ കുത്തി കുറിച്ച്..
  സമാന ഹൃദയ നിനക്കായ്‌ കേഴുന്നേന്‍ എന്നാ പോലെ ….
  സമാന തല്പര്യക്കാരെ കണ്ടും
  കൊച്ചു വര്‍ത്തമാനം പറഞ്ഞു..അങ്ങിനെ അങ്ങിനെ..
  എപ്പോഴും ഓര്‍ത്ത്‌ വയ്ക്കുക..
  കുരങ്ങനും മുതലയും കഥയിലെ കുരങ്ങനെ പോലെ
  ഹൃദയം അത്തി മര കൊമ്പില്‍ വച്ച് മാത്രം നെറ്റ വര്‍ക്കിംഗ്‌ കൂട്ടായ്മ്മ കളിലേക്ക് കാലെടുത്തു വയ്ക്കുക
  കാരണം ഫേസ് ബുക്കിലെ സ്നേഹങ്ങളുടെ കരളു കൊണ്ട് സൂപ്പ് ഉണ്ടാക്കി കുടിക്കാന്‍ ആഗ്രഹിക്കുന്ന
  ഒത്തിരി മറ്റു മുതലകള്‍ ഈ കൂട്ടയംമയുടെ നിശ്ചല ജലത്തില്‍ മൂക്ക് മാത്രം പുറത്തിട്ടു കാത്തു കിടപ്പുണ്ട്.
  അവര്‍ക്ക് വേണ്ടത് നിങ്ങളുടെ ഹൃദയം ആണ്..
  കരള്‍ ആണ്
  ചോരയാണ്

  വിഷു ആശംസകള്‍

 3. റിയാലിറ്റിയുടെ ആപേക്ഷികത (relativity) ഇത്തരം സൈറ്റുകളില്‍ വളരെ ട്രിക്കി ആണ്. ശരിയും തെറ്റും, വേണ്ടതും വേണ്ടാത്തതും, ഒളിക്കേണ്ടതും തുറന്നിടേണ്ടതും ആ തിരതള്ളലില്‍ നമ്മള്‍ മറന്നു പോകുന്നു. യാഥാര്‍ത്ഥ്യത്തിനും ഭാവനക്കും ഇടക്കാണ് 21ാം നൂറ്റാണ്ട്. മറ്റെല്ലാ സ്വാധീനങ്ങളും പോലെയാണ് ടെക്നോളജിയുംഎന്നു കരുതുന്നതാണ് സൌകര്യവും.

 4. I believe the post was against fb & that’s why it researched on those women outside it. I’d like to think about those women whose fb a counts are ‘managed’ by their husbands–may be because they are not computer-friendly or because the husbands simply want to pry into their wives’ network. In any case, are such women part of fb, when their likes & comments are decided by somebody else?

Leave a Reply

Your email address will not be published. Required fields are marked *