കിച്ചുവും രാക്ഷസപക്ഷിയും

കിച്ചു കൈയിലെ എണ്ണ നിറച്ച തുകല്‍ സഞ്ചി പക്ഷിയുടെ നേരെ എറിഞ്ഞു.പക്ഷിയുടെ ശരീരമാകെ എണ്ണയില്‍ കുതിര്‍ന്നു.അപ്പോള്‍ കിച്ചു കൈയിലെ പന്തം പക്ഷിയുടെ നേരെ ഒറ്റയേറ്. തീ ആളിപ്പടര്‍ന്നു. ആ ദുഷ്ടന്റെ കഥ കഴിഞ്ഞു. കുട്ടയിലേറി അവന്‍ ഗ്രാമത്തില്‍ തിരിച്ചെത്ത.അവിടെ ആയിരം സ്വര്‍ണ്ണനാണയങ്ങള്‍കാത്തിരിക്കുന്നുണ്ടായിരുന്നു-കൊച്ചുകൂട്ടുകാര്‍ക്കായി മീനാക്ഷിയുടെ കഥ

 

 

അങ്ങു ദൂരെ മലമുകളിലാണ് ആ ഗ്രാമം. ആയിടെ, ഗ്രാമം വലിയ ഒരു ഭീഷണിയിലായി. ഭയങ്കരന്‍പക്ഷി ഇടയ്ക്കിടെ ഗ്രാമത്തിലെത്തുന്നു. കന്നുകാലികളെ റാഞ്ചി കൊണ്ടുപോകുന്നു. കന്നുകാലികള്‍ക്ക് രാപ്പകല്‍ കാവല്‍ നിന്നിട്ടും രക്ഷയില്ലാതായി.

നിവൃത്തിയില്ലാതായപ്പോള്‍ ഗ്രാമത്തലവന്‍ പ്രഖ്യാപിച്ചു:’ആ ഭീകരന്‍ പക്ഷിയെ പിടിക്കുന്നയാള്‍ക്ക് ആയിരം സ്വര്‍ണ്ണനാണയം സമ്മാനം!’
ഗ്രാമത്തിലെ കിച്ചു എന്ന മിടുക്കന്‍ കുട്ടി ഈ രാക്ഷസപക്ഷിയെ ഒളിച്ചിരുന്ന് ശ്രദ്ധിക്കാറുണ്ടായിരുന്നു. പക്ഷിയെക്കുറിച്ച് ഒരു വിവരം ്അവന്‍ കണ്ടെത്തിയിരുന്നു. ദൂരെ ഒരു ദ്വീപില്‍ നിന്ന് വരുന്ന ആ ദുഷ്ടന് രാത്രിയിലെ കണ്ണ് കാണൂ!

കിച്ചു രാക്ഷസന്‍പക്ഷിയെ പിടിക്കാനൊരുങ്ങി.ഒരു കുട്ടയില്‍ ചില സാധനങ്ങളെടുത്ത് അതില്‍ കയറിയിരുന്നു. എന്നിട്ട് അരുമയായ വളര്‍ത്തുപക്ഷികളെ വിളിച്ചു. അവ കുട്ടയുടെ ഇരു വശത്തെയും പിടികള്‍ കൊത്തി ദ്വീപിന് നേരെ പറന്നു.

കിച്ചു ദ്വീപിലെത്തിയപ്പോഴേക്കും നേരം വെളുത്തിരുന്നു.അവന്‍ വേഗം രാക്ഷസപക്ഷിയുടെ മുന്നിലെത്തി. “എടാ ദുഷ്ടാ, ധൈര്യമുണ്ടെങ്കില്‍ പുറത്തേക്ക് വാ!” ശബ്ദം കേട്ട് രാക്ഷസപക്ഷി പുറത്തേക്ക് വന്നു.പകല്‍ അതിന് കണ്ണ് കാണില്ലല്ലോ.

ഉടന്‍ കിച്ചു കൈയിലെ എണ്ണ നിറച്ച തുകല്‍ സഞ്ചി പക്ഷിയുടെ നേരെ എറിഞ്ഞു.പക്ഷിയുടെ ശരീരമാകെ എണ്ണയില്‍ കുതിര്‍ന്നു.അപ്പോള്‍ കിച്ചു കൈയിലെ പന്തം പക്ഷിയുടെ നേരെ ഒറ്റയേറ്. തീ ആളിപ്പടര്‍ന്നു. ആ ദുഷ്ടന്റെ കഥ കഴിഞ്ഞു. കുട്ടയിലേറി അവന്‍ ഗ്രാമത്തില്‍ തിരിച്ചെത്ത.അവിടെ ആയിരം സ്വര്‍ണ്ണനാണയങ്ങള്‍ അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *