കമ്പോളം മുടിക്കു കുത്തിപ്പിടിക്കുമ്പോള്‍

എങ്കിലും “ഉള്ള മുടി മുറിക്കുന്നതാ സ്വാതന്ത്യ്രം?” എന്ന സജിത മഠത്തിലിന്റെ പരസ്യവാചകം വല്ലാത്ത ഒരു പ്രശ്നമാണ്. ഫെമിനിസ്റ് എന്ന പോപ്പുലര്‍ ബിംബത്തെ വെച്ച് കൊണ്ടുള്ള ഒരു കളിയാണ് അത്. ചെറുതായി വെട്ടിയ തലമുടിയുള്ള, മുഖത്ത് ചെറിയ മീശയുള്ള, പുരികം മിനുക്കാത്ത, കക്ഷത്തിലെ രോമം വടിക്കാത്ത, കാലിലെ രോമങ്ങള്‍ നീക്കം ചെയ്യാത്ത, ഹൈ ഹീല്‍ ചെരിപ്പിടാത്ത ഫെമിനിസ്റ് എന്ന വെസ്റ്റേണ്‍ വാര്‍പ്പ് മാതൃകയുടെ ഇന്ത്യന്‍ രൂപമാണ് കോട്ടന്‍ വസ്ത്രങ്ങള്‍ ഇടുന്ന, മേക്കപ്പിടാത്ത, അലസമായി അഴിഞ്ഞ മുടിയുള്ള, ചുവന്ന പൊട്ടുള്ള (ഇതൊരു വലിയ ഫാക്ടര്‍ ആണേ!), ഉച്ചത്തില്‍ സംസാരിക്കുന്ന, പ്രതികരിക്കുന്ന സ്ത്രീ. അവിടെ കൃത്യമായി ചേര്‍ന്ന് പോകുന്ന ഒരു രൂപമായാണ് പരസ്യക്കാര്‍ സജിത മഠത്തിലിനെ അവതരിപ്പിക്കുന്നത്-പ്രഭ സക്കറിയാസ് എഴുതുന്നു

 

 

കുട്ടികളായിരിക്കുമ്പോഴാണ്. ഞാനും ഇളയ ആങ്ങളയും കൂടി നന്നായി തല്ലുണ്ടാക്കുമായിരുന്നു. തല്ലെന്നു പറഞ്ഞാല്‍ ഇടിയും ചവിട്ടും കുത്തും ഉള്‍പ്പെടുന്ന ഉശിരന്‍ ദ്വന്ദ്വയുദ്ധം തന്നെ. എനിക്ക് ഏഴോ എട്ടോ വയസുണ്ടാകും, അവനു മൂന്നോ നാലോ. മുതിര്‍ന്നതിന്റെ എല്ലാ ശാരീരികക്ഷമതക്കൂടുതലും എനിക്കുണ്ടായിരുന്നു. വഴക്ക് തുടങ്ങിയാല്‍ ഏറെ നേരം ജയിച്ചു പിടിച്ചുനില്‍ക്കുന്നതും ഞാന്‍ തന്നെയായിരുന്നു. ഒടുവില്‍ തോല്‍പ്പിക്കാന്‍ വേണ്ടി അവന്‍ ചെയ്യുന്ന അറ്റകയ്യാണ് മുടിക്കുത്തിനു പിടിക്കുക എന്നത്. അത് സംഭവിച്ചുകഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല, എന്റെ മുഴുവന്‍ ശരീരത്തിന്റെയും ചലനങ്ങളുടെയും ഒക്കെ നിയന്ത്രണം ഇച്ചിരിയില്ലാത്ത ആ ചെക്കന്റെ കയ്യിലായിക്കഴിഞ്ഞു പിന്നെ. നീണ്ട മുടി വേണ്ടായിരുന്നു എന്ന് ജീവിതത്തിലാദ്യമായി തോന്നിയത് അപ്പോഴാണ്. തലമുടി അത്ര വലിയ ശക്തിയാണെന്നൊന്നും പിന്നീടും തോന്നിയിട്ടില്ല. സജിത മഠത്തിലിനു ഇതെങ്ങനെ തോന്നിയെന്ന് അറിയില്ല. എന്തായാലും പരസ്യം കണ്ടപ്പോള്‍ മുതല്‍ ഒരു സുഖക്കുറവ്. കമ്പോളം വന്നു മുടിക്കു കുത്തിപ്പിടിക്കുന്ന പോലെ.

പിന്നെ നോക്കിയപ്പോള്‍ ഓണ്‍ലൈന്‍ ഇടങ്ങളിലെല്ലാം ചര്‍ച്ച ചൂട് പിടിക്കുന്നത് കണ്ടു. സജിത മഠത്തില്‍ എന്ന നടിയുടെ ഐഡന്റിറ്റി, അവരുടെ അഭിനയ സ്വാതന്ത്യ്രം എന്നും മറ്റുമൊക്കെ ചില ന്യായീകരണങ്ങളും.അപ്പോള്‍ തോന്നിയതാ ചിലത്.

 

 
ഈ പരസ്യം കാണുന്നതു രണ്ടു തരം പ്രേക്ഷകരാണ്. ഒന്ന്, സജിത മഠത്തില്‍ എന്ന വ്യക്തിയെ ഒറ്റ നോട്ടത്തില്‍ അറിയുന്ന ഒരു ചെറിയ വിഭാഗം ആളുകള്‍ . രണ്ടാമത് സജിത മഠത്തില്‍ എന്ന വ്യക്തിയെയോ അവരുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെയോ പറ്റി കാര്യമായൊന്നും അറിയാത്ത, എന്നാല്‍, സംവൃത സുനിലിനെയോ മോഹന്‍ലാലിനെയോ ദിലീപിനെയോ കാവ്യാ മാധവനെയോ ഒക്കെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന, സീരിയലും സിനിമയും കോമഡിപ്പരിപാടികളും റിയാലിറ്റി ഷോകളും കോടീശ്വരനും ഒക്കെ കാണുന്ന ശരാശരി മലയാളികള്‍.

അവര്‍ വിഡ്ഢികളാണെന്ന് പരസ്യ നിര്‍മ്മാതാക്കള്‍ കരുതരുത്. അവര്‍ വീടുകളില്‍ എണ്ണ കാച്ചി തേയ്ക്കുന്നവരും മുടി കൊഴിച്ചിലുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നവരും ഇന്ദുലേഖ, ധാത്രി എന്നിവയൊക്കെ വാങ്ങി പരീക്ഷിച്ചു നോക്കുന്നവരും ഒക്കെയാണ്. ഇന്ദുലേഖ തേച്ചു പ്രയോജനമൊന്നും കണ്ടില്ലെങ്കില്‍ മറ്റെന്തെങ്കിലും എണ്ണ തേയ്ക്കും. ഇനി ഇന്ദുലേഖ കൊള്ളാമെങ്കിലോ, കണിശമായും ഇന്ദുലേഖ തേച്ചിരിക്കും. അത് പക്ഷെ പരസ്യത്തിലെ നീണ്ട തലമുടിയുള്ള പെണ്ണിനെ കണ്ടത് കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. പരസ്യം ഒരു ഉല്‍പ്പന്നത്തെ പരിചയപ്പെടുത്തുക എന്ന ദൌത്യം മാത്രമേ ചെയ്യുന്നുള്ളൂ, അല്ലാതെ നല്ല നീണ്ട മുടിയുള്ള ഒരു സ്ത്രീയെ കണ്ടതുകൊണ്ടു കാണുന്നവര്‍ ഒരിക്കലും അവര്‍ ഈ എണ്ണ തേച്ചിട്ടാണ് അവര്‍ക്ക് ഇത്രേം മുടിവളര്‍ന്നത് എന്ന് ചിന്തിക്കില്ല.

അപ്പോള്‍ പിന്നെ സജിത മഠത്തിലിന്റെ പരസ്യത്തെ ഒരു സാധാരണ മലയാളി എങ്ങനെയാവും കാണുക? ഒരു ബസ് സ്റാന്‍ഡില്‍ കോട്ടന്‍ സാരിയൊക്കെ ഉടുത്ത്, വലിയ ചുവന്ന വട്ടപ്പൊട്ടും തൊട്ടു, സിനിമാനായികമാരെപ്പോലെ മേക്കപ്പൊന്നും ഇടാതെ നല്ല ഉച്ചത്തില്‍ അങ്ങേയറ്റം ദേഷ്യത്തോടെ പ്രതികരിക്കുന്ന ഒരു സ്ത്രീ! ‘എന്റെ മുടിയഴകിന്റെ രഹസ്യം’ എന്ന മട്ടില്‍ ഒരു സിനിമാനായിക വന്നു പറയുന്നതിന്റെ സ്വാഭാവിക ആലസ്യത്തിലാവില്ല പ്രേക്ഷകര്‍ ഇത് കാണുക, മറിച്ച് “ഇത് ആരാ പോലും? എവിടെയൊക്കെയോ കണ്ടിട്ടുണ്ടല്ലോ, വല്യ വല്ലോരുമായിരിക്കും, ആ!” എന്നൊരു തോന്നല്‍ ഒരു നിമിഷനേരം കൊണ്ട് കയറിയിറങ്ങി പോയേക്കാം.

ബസിലെ പീഡനം സഹിക്കാത്ത പെണ്‍കുട്ടികള്‍ കേരളത്തിലുണ്ടോ? അവരൊക്കെ ഇനി നമുക്കും മുടി വളര്‍ത്തി പ്രതികരിക്കാം, പോരട്ടെ ഇന്ദുലേഖ രണ്ടു കുപ്പി എന്ന് വിചാരിക്കുമോ എന്തോ? എനിക്ക് തോന്നുന്നില്ല. പീഡനങ്ങളോട് പ്രതികരിക്കണം, പെണ്‍കുട്ടികള്‍ ശക്തമായി തന്നെ പ്രതികരിക്കണം, ഒക്കെ സമ്മതിച്ചു, അതിനു മുടിയുമായുള്ള ബന്ധം? സജിത മഠത്തിലുമായോ? അവിടെയാണ് പരസ്യത്തിന്റെ മര്‍മ്മം.

പ്രോഗ്രസീവ് ആകല്‍ കുറച്ചായിട്ട ഒരു ട്രെന്‍ഡ് ആണല്ലോ.പ്രതികരിക്കല്‍, അണ്ണാ ഹസാരെ യുവവിപ്ലവം, ‘ബോള്‍ഡ്’ ആകല്‍ ഒക്കെയാണ് ഇപ്പോഴത്തെ യുവത്വത്തെ ആകര്‍ഷിക്കുന്ന സംഗതികള്‍. അതിന്റെ ഒരു വിപണി സാധ്യതയെ വിട്ടുകളയണ്ടതില്ല. പക്ഷെ അടങ്ങി ഒതുങ്ങി ഒച്ച താഴ്ത്തി വളരാന്‍ ശീലിച്ചു പോയ നമ്മുടെ പെണ്‍കുട്ടികള്‍ അത്ര വേഗമൊന്നും പ്രതികരിച്ചുവെന്നു വരില്ല. മുടി കൊഴിയുന്നല്ലോ എന്ന് തോന്നുന്നവര്‍ ചിലപ്പോള്‍ ഇന്ദുലേഖ വാങ്ങി തേച്ചെന്നു വരും. അത് മുടി സ്ത്രീയുടെ ശക്തിയായത് കൊണ്ടല്ല, മറിച്ച് സ്ത്രീ എന്ന് സമൂഹം നൂറ്റാണ്ടുകള്‍ കൊണ്ട് സൃഷ്ടിച്ചെടുത്ത ചിത്രത്തില്‍ നീണ്ട മുടിക്കു വലിയ ഒരു പങ്കുള്ളതുകൊണ്ട് മാത്രമാണ്.

എങ്കിലും “ഉള്ള മുടി മുറിക്കുന്നതാ സ്വാതന്ത്യ്രം?” എന്ന സജിത മഠത്തിലിന്റെ പരസ്യവാചകം വല്ലാത്ത ഒരു പ്രശ്നമാണ്. ഫെമിനിസ്റ് എന്ന പോപ്പുലര്‍ ബിംബത്തെ വെച്ച് കൊണ്ടുള്ള ഒരു കളിയാണ് അത്. ചെറുതായി വെട്ടിയ തലമുടിയുള്ള, മുഖത്ത് ചെറിയ മീശയുള്ള, പുരികം മിനുക്കാത്ത, കക്ഷത്തിലെ രോമം വടിക്കാത്ത, കാലിലെ രോമങ്ങള്‍ നീക്കം ചെയ്യാത്ത, ഹൈ ഹീല്‍ ചെരിപ്പിടാത്ത ഫെമിനിസ്റ് എന്ന വെസ്റ്റേണ്‍ വാര്‍പ്പ് മാതൃകയുടെ ഇന്ത്യന്‍ രൂപമാണ് കോട്ടന്‍ വസ്ത്രങ്ങള്‍ ഇടുന്ന, മേക്കപ്പിടാത്ത, അലസമായി അഴിഞ്ഞ മുടിയുള്ള, ചുവന്ന പൊട്ടുള്ള (ഇതൊരു വലിയ ഫാക്ടര്‍ ആണേ!), ഉച്ചത്തില്‍ സംസാരിക്കുന്ന, പ്രതികരിക്കുന്ന സ്ത്രീ. അവിടെ കൃത്യമായി ചേര്‍ന്ന് പോകുന്ന ഒരു രൂപമായാണ് പരസ്യക്കാര്‍ സജിത മഠത്തിലിനെ അവതരിപ്പിക്കുന്നത്. മുടി മുറിച്ചു പെണ്‍കുട്ടികള്‍ സ്വാതന്ത്യ്രം പ്രഖ്യാപിച്ച് കേരളം മൊത്തം ഫെമിനിസ്റുകള്‍ ആയി പോകുമോ എന്നൊക്കെ എണ്ണക്കമ്പനിക്കാര്‍ പേടിക്കുന്നുവോ?

അപ്പോള്‍ ദാ കിടക്കുന്നു ഫെമിനിസ്റ് ഒരെണ്ണം “ഉള്ള മുടി മുറിക്കുന്നതാ സ്വാതന്ത്യ്രം?”എന്നൊക്കെ ചോദിച്ചുകൊണ്ട്. ഇനിയിപ്പോ കമ്പനിയുടെ കച്ചവടം പൊടിപൊടിച്ചാലും, കല്യാണമാര്‍ക്കറ്റില്‍ വന്നു നഖം കൊണ്ട് കളം വരയ്ക്കുന്നവര്‍ക്ക് മാത്രമല്ല, പ്രതികരിക്കാന്‍ ശബ്ദവും (മുടിയും?) ഉള്ള ഫെമിനിസ്റുകള്‍ക്ക് കൂടി ഇന്ദുലേഖ ഒഴിച്ച്കൂടാനാവാത്തതായ സ്ഥിതിക്ക് രംഗം ശുഭം. ഒരു ഡെഡ് സെല്‍ കുറെ നീണ്ടു വളര്‍ന്നു കിടന്നത് കൊണ്ട് പെണ്ണുങ്ങള്‍ക്ക് ഉള്‍ക്കരുത്തു ഉണ്ടാകുമെന്ന ആ അവസാനത്തെ കണ്ടുപിടുത്തം തരക്കേടില്ല.

32 thoughts on “കമ്പോളം മുടിക്കു കുത്തിപ്പിടിക്കുമ്പോള്‍

 1. ഈ പരസ്യം കണ്ടപ്പോള്‍ തോന്നിയത്: ലേഖിക പറഞ്ഞ മുടി കുത്തിപ്പിടിക്കല്‍ അഥവാ മുടിമൂലമുള്ള പ്രശ്നങ്ങളെ തന്നെയാണ് സജിത അവതരിപ്പിക്കുന്ന കഥാപാത്രവും ലക്‌ഷ്യം വെക്കുന്നത്. ഈ പീഡനങ്ങള്‍ ഒഴിവാക്കാന്‍ മാത്രം തങ്ങളുടെ മുടി നീട്ടി വളര്‍ത്താനുള്ള അവകാശം ഉപേക്ഷി്ക്കേണ്ടതില്ല എന്നും ചെറുത്തുനില്‍പ്പ്‌ ആവാം എന്നുമുള്ള സന്ദേശമാണ് പരസ്യം തരുന്നത്. നേരിട്ട് “ഇന്ദുലേഖ”യുമായി ഒരു ബന്ധവും ഇല്ലാത്ത പ്രസ്താവന. മുടി നീട്ടി വളര്‍ത്തണം എന്നല്ല അതിനുള്ള അവകാശം പണയം വെക്കേണ്ടതില്ല എന്നാണു സന്ദേശം. മുടി നീട്ടിവളര്‍ത്തിയാല്‍ പ്രശ്നങ്ങള്‍ തീരുമെന്ന് സജിതയുടെ കഥാപാത്രം എവിടെയാണ് പറയുന്നത് ? “ഇന്ദുലേഖ” പരസ്യത്തില്‍ സജിത വന്നത് ശരിയോ തെറ്റോ എന്നത് നമ്മില്‍ പലര്‍ക്കും ഉണ്ടാകാവുന്ന വിയോജിപ്പുകള്‍ക്കിടയിലും അവരുടെ സ്വന്തം നിലപാടുകള്‍ക്കും മൂല്യനിര്‍ണയത്തിനും വിടുന്നതല്ലേ ശരി?

  • mudi pennungalude swathanennum parayunnunde…aanungalkk mudi valarille?? mudiyillenkil shalyam cheyyukemilla… (prathyekichum nammude naattile bus kalum bus stand kalum!!)…sandeshamokkekkollam…indulekha kudichal enthavumo sambhavikkuka…??!!( enna thechal mudi valarathillennonnum njan parayunnilla ketto…)

 2. ഈ പരസ്യത്തില്‍ എന്തിനു പുരുഷന്മാരെ പഴിക്കുന്നു. പൊതു ഗതാഗത സൌകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഏത് എണ്ണ ആയാലും മുടി അഴിച്ചിട്ടു , പുറകില്‍ നില്‍ക്കുന്നവരുടെ മുഖത്തേയ്ക്കു പറപ്പിയ്ക്കുന്നത് അസഹ്യത മാത്രമല്ല,മാന്യതയുമല്ല. ഈ മാന്യത ഇല്ലായ്മ യെ ഉള്‍ക്കരുത്ത് എന്നു തെറ്റിദ്ധരിക്കുന്നവരെ കുറിച്ച് എന്തു പറയാന്‍.

 3. To whomever it may concern!!

  You have wasted ample time on something worthless, cant help but say! In-fact so have I… reading this article of yours. It only makes one wonder two things

  1) You are an individual with some personal grudge for this so said Sajitha Madhathil
  2) You are speaking on someone else’s behalf getting the ad n individual negative publicity!

  But, please understand fact for a fact, any publicity is good publicity for a product as well and artist.. LOL!! If an ad film made you write so much ( same thing repeated again n again as a matter of fact), which of-course will be a feedback for the makers, I suppose u are ready to receive feedback yourself too, for what you penned…!

  So sorry to say… Bhooooo!!!

  Have some fun in life, lady!!

  Regards,
  Oormila

 4. smoking women as liberated was also promoted through a clever capitalist PR campaign all over the world.. indian savarna feminism was of the sajitha kind as described by prabha… hw can they become without sari and red bindiiii ??!!!!

 5. @ Raman, “ഈ പീഡനങ്ങള്‍ ഒഴിവാക്കാന്‍ മാത്രം തങ്ങളുടെ മുടി നീട്ടി വളര്‍ത്താനുള്ള അവകാശം ഉപേക്ഷി്ക്കേണ്ടതില്ല എന്നും ചെറുത്തുനില്‍പ്പ്‌ ആവാം എന്നുമുള്ള സന്ദേശമാണ് പരസ്യം തരുന്നത്. നേരിട്ട് “ഇന്ദുലേഖ”യുമായി ഒരു ബന്ധവും ഇല്ലാത്ത പ്രസ്താവന. ” – അത് കൊള്ളാമല്ലോ, ഇന്ടുലെഖയുമായി ഒരു ബന്ധവുമില്ലാത്ത പ്രസ്താവനയാണെങ്കില്‍ അത് വേറെ എവിടെയെങ്കിലും പ്രസ്താവിച്ചാല്‍ പോരെ, എന്തിനാ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ട് പ്രസ്താവിക്കുന്നത്? സ്ത്രീപക്ഷകലാകാരി എന്ന നിലയില്‍ തനിക്കുള്ള മൂല്യത്തെ ഒരു എണ്ണ വില്‍ക്കാന്‍ ഉപയോഗിക്കുന്നത് അത്ര സന്തോഷകരമായ ഒരു കാഴ്ചയല്ല. ഒരു സിനിമയില്‍ അഭിനയിക്കുന്നതും ഒരു പരസ്യത്തില്‍ അഭിനയിക്കുന്നതും രണ്ടാണ്. ഇത് ആര്‍ട്ടിസ്റ്റിക്ക് എക്സ്പ്രഷനല്ല, കച്ചവടമാണ്.

 6. കുറച്ചു ദിവസങ്ങളായ് social network ‘കളില്‍ ഈ പരസ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചില feminist ‘കള്‍ ഘോരഘോരം നടത്തുന്നു…. അല്ല അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ, ഇതാണോ ഇന്ന് കേരളത്തിലെ സ്ത്രീ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം… സ്ത്രീകളുടെ മൊത്തം അവകാശം ഞങ്ങള്‍ക്കാണെന്ന് അവകാശപ്പെടുന്ന ഇവര്‍, ഒരിക്കലെങ്കിലും സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ…. തെറിവിളിക്കുകയും, കെട്ടിയവനെ ഉപേക്ഷിക്കുകയും ചെയ്യുന്നതാണ്‌ ഇന്നത്തെ മലയാളി ഫെമിനിസ്റ്റുകളുടെ സ്വതന്ത്ര പ്രഖ്യാപനം എന്ന് തോന്നുന്നു….. റെയ്പിസ്റ്റുകളെ ഗോവിന്ദച്ചാമി എന്ന് ആരോ അഭിസംബോധന ചെയ്യുന്നത് കേട്ട്, ഗോവിന്ദച്ചാമിയുടെ പേര് ദുരുപയോഗം ചെയ്യുന്നു എന്നുപറഞ്ഞു നടക്കുന്നു ഹാലിളകി ഫെമിനിസ്റ്റുകള്‍….. കേരളത്തില്‍ (atleast ) നടക്കുന്ന സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ഒന്നും ഇടപെടാതെ, ഇത്തരം ഉപരിവിപ്ലവമായ കാര്യങ്ങളില്‍ അഭിരമിക്കുന്ന ഫെമിനിസ്റ്റുകളോട് ഞങ്ങള്‍ക്ക് പറയാനുള്ളത്, കേരളത്തിലെ സ്ത്രീജനതയോട് ഞങ്ങള്‍ക്കുള്ള ബഹുമാനം നിങ്ങളായ് കളയാന്‍ നോക്കരുത് എന്നാണ്….

  • കുറച്ചു ദിവസങ്ങളായ് social network ‘കളില്‍ ഈ പരസ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചില feminist ‘കള്‍ ഘോരഘോരം നടത്തുന്നു…. അല്ല അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ, ഇതാണോ ഇന്ന് കേരളത്തിലെ സ്ത്രീ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം…

   ഫെമിനിസ്റ്റാവുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ ബിനോജ് ചാക്കോ? അല്ല അത് ” ഇട്ടതുകൊണ്ട് ചോദിച്ചതാണ്. കേരളത്തിലെ സ്ത്രീസമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ ഇതും പെടും. അതുകൊണ്ട് അതിനെപ്പറ്റിയും പറയും.

   സ്ത്രീകളുടെ മൊത്തം അവകാശം ഞങ്ങള്‍ക്കാണെന്ന് അവകാശപ്പെടുന്ന ഇവര്‍,

   അങ്ങനെ ആരും അവകാശപ്പെട്ടിട്ടില്ല

   ഒരിക്കലെങ്കിലും സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ….

   അതിനെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ടുതന്നെയാണ് ഇത്തരത്തില്‍ പോസ്റ്റുകളിടുന്നതും.

   തെറിവിളിക്കുകയും, കെട്ടിയവനെ ഉപേക്ഷിക്കുകയും ചെയ്യുന്നതാണ്‌ ഇന്നത്തെ മലയാളി ഫെമിനിസ്റ്റുകളുടെ സ്വതന്ത്ര പ്രഖ്യാപനം എന്ന് തോന്നുന്നു…..
   അങ്ങനെ നിങ്ങള്‍ക്ക് തോന്നുന്നതിനിപ്പൊ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയില്ല.

   റെയ്പിസ്റ്റുകളെ ഗോവിന്ദച്ചാമി എന്ന് ആരോ അഭിസംബോധന ചെയ്യുന്നത് കേട്ട്, ഗോവിന്ദച്ചാമിയുടെ പേര് ദുരുപയോഗം ചെയ്യുന്നു എന്നുപറഞ്ഞു നടക്കുന്നു ഹാലിളകി ഫെമിനിസ്റ്റുകള്‍…..

   ഹാലിളകിയിട്ടുണ്ടെങ്കില്‍ അത് ഫെമിനിസ്റ്റുകള്‍ക്കല്ല. അത് കണ്ട് അസ്വസ്ഥരായി ഇങ്ങനെ കമന്റ് ചെയ്യുന്ന നിങ്ങളെപ്പോലുള്ളവര്‍ക്കാണ്.
   കേരളത്തില്‍ (atleast ) നടക്കുന്ന സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ഒന്നും ഇടപെടാതെ, ഇത്തരം ഉപരിവിപ്ലവമായ കാര്യങ്ങളില്‍ അഭിരമിക്കുന്ന ഫെമിനിസ്റ്റുകളോട്

   ഒന്നാമതായി ഇത് ഉപരിപ്ലവമായ കാര്യമല്ല. ഇവിടെ ഒന്നും ഉപരിപ്ലവമല്ല. ഇനി ആണെങ്കില്‍ത്തന്നെ അതിനെപ്പറ്റിപ്പറയുന്നതില്‍ യാതൊരു തെറ്റുമില്ല. പിന്നെ സ്ത്രീകളുടെ യഥാര്‍ഥ പ്രശ്നങ്ങലെന്താണെന്ന് ആണുങ്ങളല്ല നിര്‍വചിക്കേണ്ടത്. അതില്‍ ഫെമിനിസ്റ്റുകള്‍ ഇടപെടുന്നില്ല എന്ന് പറയാനും നിങ്ങളാളല്ല. കാരണം ശക്തമായ ഇടപെടലുകള്‍ നടക്കുന്നുണ്ട്. സോ‍ഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകളിലെ എഴുത്തുകള്‍ ഇടപെടലുകളല്ല എന്ന് വിശ്വസിക്കുന്നിടത്താണ് നിങ്ങള്‍ക്ക് തെറ്റുന്നതും.

   ഞങ്ങള്‍ക്ക് പറയാനുള്ളത്, കേരളത്തിലെ സ്ത്രീജനതയോട് ഞങ്ങള്‍ക്കുള്ള ബഹുമാനം നിങ്ങളായ് കളയാന്‍ നോക്കരുത് എന്നാണ്….
   ഇത്രയും എഴുതിയതില്‍ നിന്നും നിങ്ങള്‍ക്ക് പ്രത്യേകിച്ച് ബഹുമാനം ഉള്ളതായി തോന്നിയില്ല. ഇനി അത് നഷ്ടപ്പെട്ടാലും കാര്യമായി ഒന്നും സംഭവിക്കാനും പോകുന്നില്ല.

   • ഫെമിനിസ്റ്റ് ആവുന്നതില്‍ ഒരു തെറ്റുമില്ല കുഞ്ഞിലാ…

    പക്ഷെ ഒരു സംശയം ഞാന്‍ ചോദിച്ചോട്ടെ, സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ഒട്ടും താഴെയല്ല, തുല്യരാണ് എന്നാണല്ലോ ഫെമിനിസ്റ്റുകളുടെ വാദം… അത് സത്യവുമാണ്.. ഞാന്‍ 100 % അത് അംഗീകരിക്കുന്നു… പക്ഷെ ആ തുല്യത നേടാന്‍ വേണ്ടിയെന്നപോലെ, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ സാധാരണ പെണ്ണുങ്ങളെപോലെയല്ല, ഞങ്ങള്‍ വേറെ ഒരു ഗ്രൂപ്പ്‌ ആണ്… എല്ലാ പെണ്ണുങ്ങളും ആണുങ്ങളെപോലെയാവാന്‍, ആണുങ്ങള്‍ ചെയ്യുന്നത് എല്ലാം ചെയ്യാന്‍, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ എന്തൊക്കെയോ ചെയ്യുന്നു എന്നാ തരത്തിലുള്ള ഒരു പ്രവര്‍ത്തനം ഇവിടെ ആവശ്യമാണോ…..

    ബാലാമണിയമ്മയും, മാധവികുട്ടിയും (മാധവികുട്ടി, കമലാസുരയ്യ അല്ല), സുഗത കുമാരിയും, ചിത്രയും, അജിതയും, ഗൌരിയമ്മയും, ഫാത്തിമ ബീവിയും, ലക്ഷി മേനോനും തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത സ്ത്രീജനങ്ങള്‍ കേരള ജനതയുടെ മനസ്സില്‍ സ്ഥാനം പിടിച്ചത് ഫെമിനിസ്റ്റ് എന്നാ ലേബലില്‍ അല്ലല്ലോ… അവരവരുടേതായ മേഖലകളില്‍ പ്രവീണ്യം തെളിയിച്ചുകൊണ്ട്‌, കേരള ജനതയുടെ മനസ്സില്‍ ഇടം നേടിയ ചുരുക്കം സ്ത്രീകളല്ലേ ഇവരെല്ലാം….

    ഈയടുത്ത് വളരെ കോളിളക്കമുണ്ടാക്കിയ സൗമ്യ വധം, അതുപോലെ കണ്ണൂരില്‍ ഒരു ബംഗാളി പെണ്‍കുട്ടി പിച്ചിചീന്തപ്പെട്ടത്‌, എല്ലാ ദിവസവും കേള്‍ക്കുന്ന പുതിയ പുതിയ പീഡനപര്‍വങ്ങള്‍ ഇതിലെല്ലാം ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങള്‍, ഇരകളാക്കപ്പെട്ടവര്‍ പിന്നീടു എങ്ങിനെ ജീവിക്കുന്നു എന്നു ഇവിടുത്തെ ഏതെങ്കിലും ഫെമിനിസ്റ്റുകള്‍ അന്വേഷിക്കാറുണ്ടോ…. ഈ വിഷയങ്ങളും സ്ത്രീകള്‍ ഉള്‍പ്പെട്ട വിഷയങ്ങള്‍ തന്നെയല്ലേ…..

    ഗോവിന്ദച്ചാമിയെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായവും അതിന്മേലുള്ള അഭിപ്രായങ്ങളും കണ്ടിട്ടു തന്നെയാണ് ഞാന്‍ ഇത് ഇവിടെ കുറിച്ചത്… അവിടെ അഭിപ്രായം കുറിക്കാനുള്ള അവസരം എനിക്കില്ലാത്തതുകൊണ്ട് ഇവിടെ കുറിച്ചു എന്നേയുള്ളു…. അവിടെ ഒരു അഭിപ്രായം പറഞ്ഞപോലെ, ഇവിടെ ആരും തമിഴനായ ഗോവിന്ദച്ചാമിയെ ക്രൂശിലേറ്റികൊണ്ട് മലയാളികള്‍ മാന്യന്മാര്‍ എന്നു പറഞ്ഞിട്ടില്ല,…. പക്ഷെ ആണ്‍വര്‍ഗത്തിലെ ചില അപരാധികളുടെ പ്രവര്‍ത്തികള്‍ മൂലം മുഴുവന്‍ ആണ്‍വര്‍ഗ്ഗവും പിഴച്ചതാണെന്ന് generalize ചെയ്യാന്‍ പറ്റുമോ….. ഈ പറയുന്നവര്‍ക്കും ഇല്ലേ അച്ഛനും, സഹോദരങ്ങളും, ആണ്‍ സുഹൃത്തുക്കളും…..

    ഒരു ഫെമിനിസ്റ്റ് എന്നു താങ്കള്‍ സ്വയം അവകാശപ്പെടുന്നുണ്ടെങ്കില്‍ ( ഉണ്ടെങ്കില്‍ മാത്രം) ഒന്ന് പറഞ്ഞു തരു, നിങ്ങളുടെ കാഴ്ചപ്പാടില്‍ എന്താണ് കേരളത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ( ഇതൊരു വെല്ലുവിളിയല്ല, അറിയാനുള്ള ആഗ്രഹം കൊണ്ടാണ്)….

    എവിടെയോ വായിച്ചിട്ടുണ്ട്, ഒരുവന്‍ തന്‍റെ ഗുരുവിനോട് ചോദിച്ചു ‘എപ്പോഴാണ് എന്‍റെ അറിവ് പൂര്‍ണ്ണമാവുന്നത്’ എന്നു… അപ്പോള്‍ ഗുരു പറഞ്ഞു ‘നിന്‍റെ അടുത്തു നില്‍ക്കുന്ന സ്ത്രീയെ അമ്മയും പെങ്ങളായും നിനക്ക് കാണാന്‍ സാധിക്കുന്നിടത് നിന്‍റെ അറിവ് പൂര്‍ണ്ണമാവുന്നു’ എന്നു….. പ്രിയപ്പെട്ട കുഞ്ഞിലാ, അമ്മയും, സഹോദരിമാരും, പെണ്‍ സൗഹൃദങ്ങളുമുള്ള ഒരാള്‍ എന്ന നിലക്ക് സ്ത്രീയെ ബഹുമാനിക്കാനും അവര്‍ അര്‍ഹിക്കുന്ന ആദരവ് കൊടുക്കാനും എനിക്കും, ഞങ്ങള്‍ ആണ്‍വര്‍ഗത്തിനും കഴിയും…. എവിടെയോ ആരോ എന്തോ ചെയ്യുമ്പോഴേക്കും, ആണ്‍വര്‍ഗം മുഴുവന്‍ പെഴകളാണ് എന്ന തരത്തിലുള്ള comments കാണുമ്പോഴാണ് പലപ്പോഴും മറിച്ചു ചിന്തിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നത്……

    ഞാന്‍ ശരിയാണെന്ന് പറയുന്നില്ല, ചിലപ്പോള്‍ തെറ്റാവാം… അങ്ങിനെയാണെങ്കില്‍ എനിക്ക് തിരുത്താനുള്ള ഒരു അവസരം ആവട്ടെ ഈ സംവാദം…..

    • ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ സാധാരണ പെണ്ണുങ്ങളെപോലെയല്ല, ഞങ്ങള്‍ വേറെ ഒരു ഗ്രൂപ്പ്‌ ആണ്… എല്ലാ പെണ്ണുങ്ങളും ആണുങ്ങളെപോലെയാവാന്‍, ആണുങ്ങള്‍ ചെയ്യുന്നത് എല്ലാം ചെയ്യാന്‍, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ എന്തൊക്കെയോ ചെയ്യുന്നു എന്നാ തരത്തിലുള്ള ഒരു പ്രവര്‍ത്തനം ഇവിടെ ആവശ്യമാണോ…..

     അങ്ങനെയുള്ള പ്രവര്‍ത്തനെ ആരാണിവിടെ ചെയ്യുന്നത്? ഞാനും സ്ത്രീയാണ് എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. ആണുങ്ങള്‍ ചെയ്യുന്നതെല്ലാം ചെയ്യണം എന്ന വാദമൊക്കെ ഫെമിനിസത്തില്‍ നിന്ന് എപ്പഴേ പോയി. സ്വന്തം സ്പേസുകളില്‍ സ്വയം ചെയ്യുന്നതെന്തോ അതിന്റെ അനുഭവങ്ങളും മറ്റും പങ്കുവെയ്ക്കുക എന്നത് ഫെമിനിസത്തിന്റെ വലിയൊരു സ്വഭാവമാണ്. at least today, it is. അത് സ്വന്തം ഇടങ്ങള്‍ രേഖപ്പെടുത്തുന്നതിന്റെ അതിശക്തമായ ഒരു സ്റ്റേറ്റ്മെന്റ് ആണ്. ഇന്നത്തെ മിക്കവാറും സ്ത്രീ പ്രശ്നങ്ങള്‍ ആത്യന്തികമായി ഇടത്തിന്റെ പ്രശ്നങ്ങളാണ്. ഫെമിനിസ്റ്റ് എന്ന പദം ഉപയോഗിക്കാതെ ഫെമിനിസം പ്രവര്‍ത്തിച്ചിട്ടുള്ള പലരുമുണ്ട്. നിങ്ങള്‍ പറഞ്ഞ പല വ്യക്തികളെയും ഫെമിനിസ്റ്റുകളായി ഞാന്‍ കണക്കാക്കുന്നില്ല എന്നത് വേറെ കാര്യം. എന്നാലും അവരെല്ലാം ഫെമിനിസത്തിലേയ്ക്ക് അവരവരുടേതായ സംഭാവനകള്‍ നടത്തിയവര്‍ തന്നെ. ഫെമിനിസ്റ്റ് എന്ന പദം ഇത്ര അലര്‍ജി ഉണ്ടാക്കേണ്ട ഒരു കാര്യവുമില്ല. ആ പദം ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രവര്‍ത്തിക്കുന്നത് ഫെമിനിസമാണെങ്കില്‍ അതിന് അതിന്റേതായ പ്രാധാന്യമുണ്ട്. അത്രതന്നെ. പീഡനത്തിനിരയായവരുടെ പിന്നീടുള്ള ജീവിതവും ഫെമിനിസ്റ്റുകള്‍ അന്വേഷിക്കുന്നുണ്ട്. അതിനെപ്പറ്റിത്തന്നെ എത്ര എഴുത്തുകള്‍ നടന്നിരിക്കുന്നു. ഈ സൈറ്റിലെ എഡിറ്ററോട് ചോദിച്ചാല്‍ തന്നെ പലതും കിട്ടുമായിരിക്കും. ഇനി എഴുത്ത് സാമൂഹ്യ ഇടപെടലിന്റെ ഭാഗമല്ല എന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. അത്തരം തെറ്റായ ധാരണകള്‍ മാറ്റേണ്ടത് നിങ്ങളാണ്. ഞാനല്ല.
     ഗോവിന്ദച്ചാമിയുടെ കാര്യം, പ്രഭ സക്കറിയസ് ആണ് ആ കമന്റ് എഴുതിയത്. ഏതായാലും അതിനെപ്പറ്റി എനിക്കും അഭിപ്രായമുണ്ടെന്നതുകൊണ്ട് ഞാന്‍ എനിക്ക് പറയാനുള്ളത് പറഞ്ഞേക്കാം. ഇന്ന് ഗോവിന്ദച്ചാമി എന്നത് ഒരു പേരല്ല. അത് ഒരു വാക്കാണ്. ഒരു വിശേണമോ മറ്റോ. ഇനിയും ഗോവിന്ദച്ചാമിമാര്‍ ഉണ്ടാകാതിരിക്കട്ടെ, മറ്റൊരു ഗോവിന്ദച്ചാമിയാണിവന്‍ എന്നൊക്കെ എപ്പോഴും പ്രയോഗിക്കപ്പെടുന്നു. ഇതിനുമുമ്പം ഇതുപോലത്തെ പീഡനങ്ങളുണ്ടായിരിക്കുന്നു. അതിലെ പുരുഷന്മാരുടെ പേരുകള്‍ വിശേഷണങ്ങളാവാതിരിക്കുകയും ഗോവിന്ദച്ചാമി അങ്ങിനെയാവുകയും ചെയ്യുന്നതില്‍ ഒരു തകരാറുണ്ട് എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. പ്രഭ പറഞ്ഞത് സത്യമാണ്. അയാള്‍ തമിഴനാകകൊണ്ട് മലയാളി ആ പേരിനെ ആഘോഷിക്കുകയാണ്. അതിലൂടെ മലയാളിയുടെ സബ്കോണ്‍ഷ്യസ്സില്‍ പ്രവര്‍ത്തിക്കുന്നത് ഞങ്ങളെപ്പോലെയല്ല ഇയാള്‍, ഇയാള്‍ ഇങ്ങനെയാണ്, ഞങ്ങളോ അതിമാന്യര്‍ എന്ന വിചാരമാണ് എന്നെനിക്കും തോന്നുന്നുണ്ട്. പിന്നെയുമൊരു സുഹൃത്ത് പറഞ്ഞത് തമിഴരെക്കൂടെയല്ല, ഇത്തരം ആളുകളെ, അരികുകളില്‍ ജീവിക്കുന്നവരെ, യാചകര്‍, പെറുക്കികള്‍, വേശ്യകള്‍, പിംപുകള്‍ ഇങ്ങനെയുള്ളവര്‍ക്കെതിരെയുള്ള കപടസദാചാരബോധമാണിത് എന്നാണ്. അതും ആവാന്‍ വഴിയുണ്ട്.

     ആണ്‍വര്‍ഗത്തിലെ ചില അപരാധികളുടെ പ്രവര്‍ത്തികള്‍ മൂലം മുഴുവന്‍ ആണ്‍വര്‍ഗ്ഗവും പിഴച്ചതാണെന്ന് generalize ചെയ്യാന്‍ പറ്റുമോ….. ഈ പറയുന്നവര്‍ക്കും ഇല്ലേ അച്ഛനും, സഹോദരങ്ങളും, ആണ്‍ സുഹൃത്തുക്കളും…..

     ഇങ്ങനെയൊരു പരാമര്‍ശം എവിടെയും ഞാന്‍ നടത്തിയിട്ടില്ല.
     ഞാന്‍ ഒരു ഫെമിനിസ്റ്റാണെന്ന് ‘അവകാശപ്പെടുകയല്ല’ ഞാന്‍ വിശ്വസിക്കുന്നു ഞാന്‍ ഒരു ഫെമിനിസ്റ്റ് ആണെന്ന്. അങ്ങനെ തോന്നാത്തവര്‍ കാണും. അത് അവരുടെ അഭിപ്രായം. ഇത് എന്റേത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ആത്യന്തികമായി സ്പേസിന്റേതാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ.
     ആണ്‍വര്‍ഗം മുഴുവന്‍ പെഴകളാണെന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ലെന്ന് വീണ്ടും പറയുന്നു. പിന്നെ MEN എന്ന് ഭാഷയില്‍ ഉപയോഗിക്കുമ്പോള്‍ അത് സൂചിപ്പിക്കുന്നത് ജെന്ററിനെയാണ്. സെക്സിനെയല്ല. അതുകൊണ്ട് ആ തെറ്റിദ്ധാരണ വേണ്ട.

     • ആണുങ്ങളും പെണ്ണുങ്ങളും തുല്യരാണെന്നു വാദിക്കുന്ന, അല്ലെങ്കില്‍ ഒരുപോലെ തുല്യതയുള്ള ഈ സോസൈറ്റിയില്‍ പിന്നെന്തിനാണ് ഫെമിനിസ്റ്റുകള്‍ എന്നൊരു ലേബലില്‍ നിങ്ങള്‍ ഒതുങ്ങികൂടുന്നത്….അല്ലെങ്കില്‍ എന്തിനാണ് അങ്ങിനെയൊരു ലേബല്‍…. ഇവിടെ എല്ലാവര്‍ക്കും തുല്യമായ ഇടം ഉണ്ടല്ലോ… ആ ഇടത്തില്‍ വേര്‍തിരിവുകളില്ലാതെ നിങ്ങളായ് നിങ്ങള്‍ നില്‍ക്കുകയല്ലേ വേണ്ടത്…. ഫെമിനിസ്റ്റുകള്‍ എന്നൊരു ലേബല്‍ സ്വയം എടുത്തണിയുമ്പോള്‍, നിങ്ങള്‍ സ്വയം നിങ്ങളുടെ ഇടങ്ങളിലേക്ക് ഒതുങ്ങിപോവുകയല്ലേ ചെയ്യുന്നത്…..

      ഞാന്‍ പറഞ്ഞ വ്യക്തികള്‍ ആരും തന്നെ ഫെമിനിസ്റ്റുകള്‍ എന്നാ ലേബല്‍ ഇല്ലാത്തവര്‍ ആയിരുന്നു എന്നു തന്നെയാണ് ഞാനും പറഞ്ഞത്…. എന്നാല്‍ സ്ത്രീസമൂഹത്തില്‍ (ഫെമിനിസം എന്ന വാക്ക് ഞാന്‍ ഇവിടെ ഉപയോഗിക്കുന്നില്ല) സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു…. അതുകൊണ്ടുതന്നെ അവര്‍ ഒരിക്കലും അവരുടെതായ ഇടങ്ങളില്‍ ഒതുങ്ങിപോയില്ല… എല്ലാവരോടുമൊപ്പം പൊതുഇടത്തില്‍ അവര്‍ സ്ഥാനം പിടിച്ചു… അവരെ ആരും വേറെ ഒരു സമൂഹമായ് കണ്ടില്ല… ഇതല്ലേ കുഞ്ഞിലാ നമുക്ക് ഇവിടെയും വേണ്ടത്… അവനവന്‍റെ തുരുത്തുകളില്‍ ഒതുങ്ങാതെ, ഒരു പൊതുഇടത്തിലേക്ക് വരുകയും അവിടെ എല്ലാവരുമായ് സംവദിക്കുകയും അല്ലെ വേണ്ടത്…..

      ഫെമിനിസം എന്ന വാക്ക് ഒരിക്കലും അലര്‍ജി ഉണ്ടാക്കുന്ന ഒന്നല്ല…. പക്ഷെ, അങ്ങിനെ ഒരു ലേബല്‍ ഉണ്ടാക്കി സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങേണ്ടതുണ്ടോ എന്നത് മാത്രമാണ് എന്‍റെ സംശയം…

      എഴുതുവാനുള്ള കഴിവ് ഇല്ലെങ്കിലും, എഴുത്തിനെയും അതിന്‍റെ ശക്തിയും കുറിച്ച് ശരിയായ ധാരണകള്‍ ഉള്ള ഒരു വ്യക്തി തന്നെയാണ് ഞാന്‍… അത് സാമൂഹ്യ ഇടപെടലിന്‍റെ ശക്തമായ ആയുധമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു… അതുകൊണ്ട് തന്നെയാണ് ഇതുപോലുള്ള എഴുത്തുകള്‍ വായിക്കുന്നതും, എന്‍റെതായ അഭിപ്രായങ്ങള്‍ പറയുന്നതും….

      ആണ്‍വര്‍ഗത്തിലെ ചില അപരാധികളുടെ പ്രവര്‍ത്തികള്‍ മൂലം മുഴുവന്‍ ആണ്‍വര്‍ഗ്ഗവും പിഴച്ചതാണെന്ന് താങ്കള്‍ generalize ചെയ്തു എന്നല്ല ഞാന്‍ പറഞ്ഞത്.. പ്രഭ സക്കറിയയുടെ വാക്കുകളില്‍ അത് പ്രകടമായിരുന്നു എന്നാണ് പറഞ്ഞത്… മലയാളികളെ മൊത്തം ഒരു പുശ്ചഭാവത്തില്‍ കാണുന്നു… പിന്നെ, ഗോവിന്ദച്ചാമി, നമ്മള്‍ എന്തിനാണ് എല്ലായിടത്തും ജാതിയും, മതവും, വര്‍ഗ്ഗവും, ലിംഗവും, പ്രാദേശീയതയും തിരുകികയറ്റി എല്ലാത്തിനെയും വിഭജിച്ചു കാണുന്നത്…. ഗോവിന്ദച്ചാമി ഒരു കൊടും പാതകം ചെയ്തു, അയാള്‍ ശിക്ഷിക്കപ്പെടട്ടെ (ശിക്ഷിക്കപ്പെടുകയല്ല അവന്‍റെയൊക്കെ ചെത്തി കളയുകയാണ് വേണ്ടത്)… ഒരു ക്രിമിനല്‍, ക്രിമിനല്‍ മാത്രമാണ്… എവിടെയായാലും അയാളുടെ ജാതിയും, മതവും, മുഖവും എല്ലാം ഒന്നുതന്നെ….. അതില്‍ നമ്മള്‍ പ്രാദേശീയത തിരുകികയറ്റി തമിഴന്‍, മലയാളി എന്നൊരു വേര്‍തിരിവ് ഉണ്ടാക്കേണ്ട കാര്യമുണ്ടോ….

      അവസാനമായ് , MEN എന്നു ഭാഷയില്‍ ഉപയോഗിക്കുമ്പോള്‍ അത് ജെന്റിനെയാണെന്നും സെക്സിനെ അല്ലെന്നും തിരിച്ചറിയാനുള്ള അല്പം അറിവൊക്കെ എനിക്കുണ്ടെന്നാണ് എന്‍റെ വിശ്വാസം… anyway, thanks for the information…..

     • അപ്പോള്‍ നമ്മുടെ കേരളത്തില്‍ നടക്കുന്ന 90 % പീഡനതിന്റെഉം പുറകില്‍ ഒരു പെണ്ണ് ഉറപ്പു ആയിട്ടു ഉണ്ടാകാറ്‌ഉണ്ട് ..അതിന്റെ പട്ടി എന്ത് പറയുന്നു ?? എല്ലാ സ്ത്രീകളും അങ്ങനെ ആണെന്ന് നമുക്കും ജെനെര്‍ലിസ് ചെയ്തു പറയമള്ളൂ alley

  • ഇതു മാത്രമല്ല പ്രശ്നം പക്ഷെ ഇതും ഒരു പ്രശ്നമാണ്. ഒരു പെണ്ണ് മനസ്സ് തുറന്നു എന്തെങ്കിലും അഭിപ്രായം പറയുമ്പോഴേക്കും നിങ്ങളുല്പെടുന്ന സമൂഹം അസ്വസ്തമാകുന്നതെന്തിനാണ്. വേണ്ടിടത്ത് തെറി പറയാനും വേണ്ടി വന്നാല്‍ കെട്ടിയവനെ ഉപേക്ഷിക്കാനും തയ്യാറാവുന്നതില്‍ എന്താണ് തെറ്റ് .പെണ്ണിന്റെ പരിധികള്‍ നിങ്ങളുധേസിക്കുന്നിടത് അവസാനിക്കണമെന്ന തോന്നല്‍ ആദ്യം മാറ്റണം.

 7. കൊള്ളാം പ്രഭ. നല്ല നിരീക്ഷണം. ഈ പരസ്യം വല്ലാത്തൊരു അസ്വസ്തതയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. ഈ നാട്ടിലെ പെണ്‍പ്പിള്ളേരെക്കുറിച്ച് എന്തറിയാം ഇവര്‍ക്കൊക്കെ. ആകാശം ഇടിഞ്ഞു വീണാലും ഇവിടെ ചില ലലനാമണികള്‍ ഒരക്ഷരം മിണ്ടില്ല, അതില്‍ നീണ്ടമുടിയുള്ളവരുമുണ്ട് ഇല്ലാത്തവരും ഉണ്ട്. സ്വന്തം അനുഭവങ്ങളില്‍ നിന്നാണ് ഉള്‍ക്കരുത്തുണ്ടാവേണ്ടത്. അതിന് 400 രൂപ മുടക്കി എണ്ണതേച്ച് കുളിച്ച് മുടിവളര്‍ത്തിയിട്ടൊന്നും കാര്യമില്ല. എന്റെ അനുജത്തി ഈ പരസ്യം ആദ്യം കണ്ടപ്പോള്‍ ചോദിച്ചത് എന്തൂട്ടാദ്, എങ്കില്‍ പിന്നെ എനിക്കൊന്നും പ്രതികരിക്കാനേ അവകാശമില്ലല്ലോ എന്നാണ്. ഞാന്‍ കണ്ടതില്‍ ഏറ്റവും ബോള്‍ഡായ പെണ്‍കുട്ടിയാണവള്‍. വെറും സാധാരണക്കാരി.

  പിന്നെ ഇതിനോടൊപ്പം ഒരു കാര്യം കൂടെ പറയട്ടെ വനേസ അടിവസ്ത്രങ്ങളുടെ പരസ്യത്തിന്റെ കുട്ടികളെ നിര്‍ത്തിയെടുത്ത ഫോട്ടോഷൂട്ടും അസഹനീയമാണ്. കുട്ടികളെ കുട്ടികളായി കാണാനെ പറ്റില്ല ആ പരസ്യത്തില്‍(വനിത നോക്കിയാല്‍ മതി) എന്താ ഇവരുടെയൊക്കെ വിചാരം.

 8. by the way Prabha Zacharias good piece of writing. 🙂
  liked this part the best
  ഫെമിനിസ്റ് എന്ന പോപ്പുലര്‍ ബിംബത്തെ വെച്ച് കൊണ്ടുള്ള ഒരു കളിയാണ് അത്. ചെറുതായി വെട്ടിയ തലമുടിയുള്ള, മുഖത്ത് ചെറിയ മീശയുള്ള, പുരികം മിനുക്കാത്ത, കക്ഷത്തിലെ രോമം വടിക്കാത്ത, കാലിലെ രോമങ്ങള്‍ നീക്കം ചെയ്യാത്ത, ഹൈ ഹീല്‍ ചെരിപ്പിടാത്ത ഫെമിനിസ്റ് എന്ന വെസ്റ്റേണ്‍ വാര്‍പ്പ് മാതൃകയുടെ ഇന്ത്യന്‍ രൂപമാണ് കോട്ടന്‍ വസ്ത്രങ്ങള്‍ ഇടുന്ന, മേക്കപ്പിടാത്ത, അലസമായി അഴിഞ്ഞ മുടിയുള്ള, ചുവന്ന പൊട്ടുള്ള (ഇതൊരു വലിയ ഫാക്ടര്‍ ആണേ!), ഉച്ചത്തില്‍ സംസാരിക്കുന്ന, പ്രതികരിക്കുന്ന സ്ത്രീ. അവിടെ കൃത്യമായി ചേര്‍ന്ന് പോകുന്ന ഒരു രൂപമായാണ് പരസ്യക്കാര്‍ സജിത മഠത്തിലിനെ അവതരിപ്പിക്കുന്നത്. മുടി മുറിച്ചു പെണ്‍കുട്ടികള്‍ സ്വാതന്ത്യ്രം പ്രഖ്യാപിച്ച് കേരളം മൊത്തം ഫെമിനിസ്റുകള്‍ ആയി പോകുമോ എന്നൊക്കെ എണ്ണക്കമ്പനിക്കാര്‍ പേടിക്കുന്നുവോ?

 9. akarshakamaya parasyangal kandu indulekha vangi pareehshichu kabalippikkappettavar orupadund…..enthayalum sajitha madathinte ee thakarppan(boran) performance kandu arum ee parasyathil akarshikkappedilla

 10. അഭിനേത്രി/പരസ്യ മോഡല്‍ എന്നത് വിട്ട് സജിത മഠത്തില്‍ എന്ന വ്യക്തിത്വം എവിടെ എത്തി നില്‍ക്കുന്നു എന്ന് ഇത് വ്യക്തമാകുന്നു. സ്ത്രീകളില്‍ പുറംഭാഗ സൌന്ദര്യമില്ലായ്മയുടെ പേരില്‍ അപകര്‍ഷത സൃഷ്ടിച്ചുകൊണ്ട് സൌന്ദര്യ വര്‍ദ്ധനവിന്റെ ഉല്പന്ന വിപണിയുടെ തന്ത്രങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന/ദല്ലാളായ സ്ഥിതിക്ക് ഇനി എങ്ങിനെ അവര്‍ക്ക് സ്ത്രീശാക്തീകരണ പ്രക്രിയകളില്‍ പങ്കാളിയാകുവാന്‍ ആകും?

 11. മുടി മുറിച്ചു പെണ്‍കുട്ടികള്‍ സ്വാതന്ത്യ്രം പ്രഖ്യാപിച്ച് കേരളം മൊത്തം ഫെമിനിസ്റുകള്‍ ആയി പോകുമോ എന്നൊക്കെ എണ്ണക്കമ്പനിക്കാര്‍ പേടിക്കുന്നുവോ? !!!! ha ha… good…. 😀 nice article…. good observations prabha… 😀

 12. നിതംബം തലോടുന്ന മുടിയുള്ള പെണ്ണ് …… ആരുടെ സ്ത്രീ സങ്കല്‍പം ആണ് ? സ്ത്രീ വാദികളുടെയോ അതോ യാദസ്തിതികപുരുഷനോട്ടങ്ങലുടെയോ? മുടി മുറിച്ചു കുറച്ചു കൂടി സൌകര്യപ്രദമായി ജീവിക്കാമെന്ന താല്പര്യത്തെ തകിടം മറിച്ച്‌ മുടി നീട്ടലാണ് സ്ത്രീ സ്വാതന്ത്ര്യം എന്ന് ചിന്തകളെ തകിടം മറിക്കാനുള ശ്രമം കാണാതിരുന്നുകൂടാ ….

 13. എന്തോ എനിക്കിതിനോടു യോജിക്കാന്‍ കഴിയില്ല ! ഒരു പക്ഷെ Marketing ഇഷ്ടമായത് കൊണ്ടാകാം. ഒരു വളരെ planned advertisement ആയി തോന്നി. ഇത് ആദ്യമല്ല, Havells: Wires that don’t catch fire. തെരുവിലിരുന്നു ചപ്പാത്തി ചുടുന്ന അമ്മയും മോനും. അത് ഇതിനോട് സമാനമായ ഒന്നായിരുന്നു. വ്യത്യസ്തവും കാഴ്ച്ചകരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഉതകുന്നതുമായ ഒരു പരസ്യം, അതിന്റെ ഒടുവില്‍ Product അല്ലെങ്കില്‍ brand അവതരിപ്പിക്കുക! കഴ്ച്ചകാരന്റെ മനസ്സില്‍ ഒരു image ഉണ്ടാക്കുക which will last for sometime. അത്രേയുള്ളൂ!! ഇപ്പോഴത്തെ increased awareness among the women and the social brouhaha surrounding it would have influenced the ad for sure. But that is quite natural. ഈ പറയുന്ന ലേഖിക പോലും ഒരു പക്ഷെ അങ്ങനെ ആകാനെ തരമുള്ളൂ(remember the Fairer Genitals Ad and criticisms).

  പിന്നെ മുടി വളര്‍ത്തുന്നതും വെട്ടുന്നതും ഓരോരുത്തരുടെ ഇഷ്ടമല്ലേ! എനിക്ക് മുടിയുള്ള പെണ്‍കുട്ടികളെ വളരെ ഇഷ്ടമാണ്. എന്റെ സുന്ദരികളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ ഉള്ള ഒരാള്‍ മാധവികുട്ടിയാണ്. പുരുഷനും സ്ത്രീയും ഒരേ പോലിരിക്കുന്നതില്‍ എന്ത് കാര്യം?

 14. പോന്നു രാജീവാ,
  അങ്ങേക്ക് കാഴ്ചസുഖം കിട്ടാന്‍ ഈ നാട്ടിലെ പെണ്ണുങ്ങള്‍ മുഴുവന്‍ മുടിനീട്ടി നടക്കണോ? പിന്നെ അങ്ങേക്ക് ഇഷ്ടപ്പെട്ട മാധവിക്കുട്ടി “എന്റെ കഥയുടെ’ മുഖചിത്രം ആയിരിക്കുമല്ലോ അല്ലെ?

 15. “ഉള്ള മുടി മുറിക്കുന്നതാ സ്വാതന്ത്യ്രം?”-എന്ന ചോദ്യത്തിനു
  വളര്‍ത്തണം എന്നു എല്ലാവരും പറയുമ്പോള്‍ മുറിക്കാനും, മുറിക്കണം എന്ന് എല്ലാവരും പറയുമ്പോള്‍ വളര്‍ത്താനും കഴിയുക എന്നത്‌ സ്വാതന്ത്ര്യം ആണ്‌ എന്ന് ഒരുത്തരം കൊടുക്കാവുന്നതാണ്‌.
  അതുകൊണ്ട് ചിലപ്പോഴൊക്കെ മുടി മുറിക്കുന്നതാണ്‌ സ്വാതന്ത്ര്യം എന്ന് ഉറപ്പിച്ച് പറയാം. മറ്റൊന്നിനും ആകാതെ വന്നപ്പോള്‍ മുടി മുറിച്ച് സ്വാതന്ത്ര്യം ഉണ്ടേന്ന് സ്വയം ബോധ്യപ്പെടുത്തിയ സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ടാണ്‌ ഇത് തറപ്പിച്ച് പറയുന്നത്. ചിലപ്പോഴൊക്കെ മുടീ നീട്ടി വളര്‍ത്തുന്നതാണ്‌ സ്വാതന്ത്ര്യം. മുടീ നീട്ടിയതിന്‍ സര്‍‌വ്വരാലും എതിര്‍ക്കപ്പെട്ട പഴയൊരു മുകുന്ദന്‍ കാഥാപാത്രമുണ്ട്!
  മുടി നീട്ടിവളര്‍ത്തിയാല്‍ ഫെമിനിസത്തിലും പെണ്ണിന്റെ ഇടത്തിലും കുറവു വരും എന്നുണ്ടേല്‍ ഒന്നും പറയാനില്ല.
  കാഴ്ചക്കാര്‍ വിഡ്ഢികള്‍ ആണെന്ന് എഴുത്തുകാരി കരുതുന്നുണ്ടോ? മുടിയുടെ നീളം നോക്കിമാത്രമാണ്‌ ഫെമിനിസ്റ്റുകളെ നിശ്ചയിക്കുന്നത് എന്നുണ്ടോ? ഇല്ലെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്.
  കോട്ടന്‍ സാരിയും വലിയ പൊട്ടും അലസമുടിയും-ഇങ്ങനൊരു തദ്ദേശഫെമിസ്റ്റുവാര്‍പ്പുരൂപം ഉണ്ടായിരുന്നെങ്കില്‍ അത് പൊളിഞ്ഞു പോകട്ടെ. ഇപ്പറഞ്ഞ ആശയങ്ങള്‍ ഒരു രൂപം മാത്രമല്ലല്ലോ. ഒപ്പം വിപണി ഏതാശയതത്തേയും വില്‍ക്കാന്‍ ഉപയോകപ്പെടുത്താം. അതില്‍ നിങ്ങളൂടേ ഇടം പോലും ഉണ്ടാകും എന്നും ഓര്‍ക്കാം. എതിര്‍ക്കാനാണെങ്കില്‍ പോലും നിങ്ങള്‍ക്ക് ആ പരസ്യത്തെ പറഞ്ഞേ പറ്റൂ എന്നും അത് ഒരു തരത്തില്‍ അവരുടെ വിപണീ കൂട്ടുന്നു
  എന്നുമുള്ള ഒരു വൈപരീത്യം കൂടി ഇതിലുണ്ട്.
  രാജേഷ് വിഷ്ണൂ പറഞ്ഞതില്‍ ചറുതല്ലാത്ത കാര്യമുണ്ട്. പരസ്യചിത്രം ഒരുക്കുന്നതിലെ സൗന്ദര്യവും അതിന്റെ പ്രയോചനവും.
  സാധന്മ് വിറ്റഴിക്കാന്‍ ഏറ്റവും ആകര്‍ഷകമായ രീതിയില്‍ പരസ്യം ചെയ്യുക എന്നത് ഏത് മുതലാളിയുടേയും രീതിയാണ്‌.
  തനിക്ക് തോന്നുന്നത് ചെയ്യുക എന്നത് കലാകാരിയുടെ സ്വാതന്ത്ര്യവും. “വൈകിട്ടെന്താ പരിപാടി” എന്ന മദ്യത്തിന്റെ പരസ്യത്തില്‍ എന്തിനഭൈനയിച്ചു എന്നതിനു
  മോഹന്‍ ലാല്‍ പറയുന്ന ഒരു മറൂപടി ഉണ്ട്. ആ പരസ്യത്തിന്റെ, ഒറ്റവാചകത്തില്‍ എല്ലാ പറയുന്ന സര്‍ഗ്ഗത്മകത അഭിനയത്ത്നു അതുയര്‍ത്തുന്ന വെല്ലുവിളീ എന്നൊക്കെ കുറേ കാരണങ്ങള്‍.
  നിങ്ങള്‍ക്ക് വീയോജിക്കാം. പക്ഷേ ഏന്ത് ചെയ്യണം ചെയ്യണ്ട എന്നുള്ളാത് മറ്റുള്ളാവരെപ്പോലെ കലാകാരിയുടേ സ്വാതന്ത്ര്യം. അവരുടേ ഇടം എന്നും പറയാം. അതിലെ സാമൂഹിക പ്രതിബദ്ധതയൊക്കെ
  നിങ്ങള്‍ക്ക് അന്വേഷിക്കാം .ചോദ്യം ചെയ്യാം അത് വേറെ കാര്യം.

 16. Feminism should expand in all ways . Don’t think it to be restricted within the so called activities and conceptions as perceived thro’ the traditional old feminists , which are merely superficial. It should be able to resist any form of atrocity against females and rise and raise its protest in any form. It can’t be identified as any particular mode or stream or in an imposed attire. It can’t be cribbed, cabined or confined as any socio political legal theory. This is one of its manifestations. -with long hair, and , or along with any other “malayali manka parivesham”

 17. Mudi neeti valarthendavark athavam ath avarude swathanthryam pakshe sajitha madathilinepole oral itharam oru parasyathilude pothu samoohathinu munnilethumpol ath ithrayum kalathe avarude thanne pravarthanangalodulla oru konjanam kattal akunnille? Enthina chettanmare feminist enn kelkumbo ithrak allergy? Sahacharyam avasyapetunnuvenkil kettiyavane upekshikunnathilum theri vilikunnathilum entha thettu? Ningalude kazchapadukalil othungi nilkunnaval matharamo sthree?

 18. വളരെ അപക്വമായ സ്ക്രിപ്ടന് ആ പരസ്യത്തിന്റെ പ്രധാന പ്രശ്നം. പിന്നെ സ്ത്രീ സ്വാതന്ത്യത്തെ കുറിച്ചുള്ള വികല ധാരണകളും . മുടി വളര്‍ത്തി ധീരതയോടെ പീഡനങ്ങളെ നേരിടാന്‍ പറയുന്നത് വഴി സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നു എന്നാല്‍ തോന്നലുണ്ടാക്കുകയും അതെ സമയം ‘ഉള്ള മുടി മുരിക്കുന്നതനൂ സ്വാതന്ത്യം ? ‘ എന്ന് ചോദിച്ചുകൊണ്ട് മുടി നീളം കുറച്ചു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകൊള്‍ക്കൊരു കൊട്ടും. ‘കാലത്തോടൊപ്പം സഞ്ചരിക്കുന്നു എന്ന് തെറ്റിധാരണ പരത്താനുള്ള ശ്രമം, സ്രീകളുടെ പ്രശ്നങ്ങളില്‍ ഒരു ഗംഭീര എലപടല്‍ ഞങ്ങളങ്ങു നടത്തുകയാണ് എന്നാ മട്ട്. അതിനു വേണ്ടിയുള്ള പൊള്ളയായ പ്രഹസനങ്ങള്‍ മാത്രമാണ് ഈ പരസ്യം. ഇതിനെ വിമര്‍ശിച്ചുകൊണ്ട് വരുന്ന ഓരോ കമന്റും പ്രസക്തമാകുന്നത് ഇവിടെയാണ്‌. കേരളത്തിലെ സ്ത്രീകളെ മുഴുവങ്ങു പ്രതിനിധാനം ചെയ്യുവാനീ എന്നമട്ടില്‍ വരുന്ന എഴുന്നെല്ലതുകള്‍ വിമര്‍ശിക്കാനും അനുമൂടിക്കാനും ഇതൊരു സ്ത്രീക്കും അവകാശമുണ്ട്‌ .

Leave a Reply

Your email address will not be published. Required fields are marked *