ഫെമിനിസം എന്ന ബ്രാന്റും കേരള സ്ത്രീത്വത്തിന്റെ “ഫാവിയും”

പുരുഷസുഹൃത്തുക്കളേ, മുടിയുടെ നീളത്തിലോ വസ്ത്രങ്ങളിലോ അല്ല ഞങ്ങളുടെ സ്ത്രീത്വം. വെറുതെ ബാഹ്യമായ എന്തിന്റെയെങ്കിലും പേരില്‍ ഫെമിനിസ്റ് എന്നോ മാതൃക സ്ത്രീ എന്നോ സ്വഭാവം ശരിയല്ലാത്തവള്‍ എന്നൊക്കെ ഞങ്ങളെ മുദ്ര കുത്തരുത്. തുറന്നു സംസാരിക്കുന്ന അല്ലെങ്കില്‍ മോഡേണ്‍ വേഷം ധരിച്ച പെണ്‍കുട്ടികളെയും സൌഹൃദപൂര്‍വ്വം പെരുമാറുന്ന മുപ്പതു കഴിഞ്ഞ സ്ത്രീകളെയും എല്ലാം പെട്ടെന്ന് “വളയുന്ന” സൈസ് എന്ന ഗ്രൂപ്പില്‍ പെടുത്തി വെറുതെ സമയം മിനക്കെടുത്തരുത്. നിങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നോ ലിപ്സ്റിക്ക് ഉപയോഗിക്കുന്നതെന്നോ തെറ്റിദ്ധരിച്ചു വെറുതെ വേണ്ടാത്ത സാഹസങ്ങള്‍ക്ക് പോകരുത്. വാക്കുകള്‍ പോലും സൂക്ഷിച്ചു ഉപയോഗിക്കുക, കാലം മാറി-സ്ത്രീ വാദ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലും പുറത്തും അരങ്ങുതകര്‍ക്കുന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഒരു സംവാദത്തിന് തുടക്കമിടുന്നു, തെരേസ

 

 

’22 ഫീമെയില്‍ കോട്ടയം’ എന്ന സിനിമയും ‘സ്ത്രീവാദ രാഷ്ട്രീയവും’ തമ്മിലെന്ത്? ഒറ്റ വാചകത്തില്‍ ഉത്തരം പറയാനാവില്ലെങ്കിലും ഈ സിനിമ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ഓണ്‍ലൈനിലും പുറത്തും തകൃതിയായി നടക്കുന്ന സ്ത്രീവാദ ചര്‍ച്ചകള്‍ കാണാതിരിക്കാനാവില്ല. സ്ത്രീ ശക്തി, സ്വാതന്ത്യ്രം, ഫെമിനിസം ^ചുറ്റും ചര്‍ച്ചകള്‍ അരങ്ങുതകര്‍ക്കുയാണ്.

എവിടെ നോക്കിയാലും ഈ സിനിമയെ പറ്റിയും അതിനോട് ബന്ധപെടുത്തി കേരളത്തിലെ സ്ത്രീകള്‍ക്കും സമൂഹത്തിനും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ അനുകൂലിച്ചും പരിഹസിച്ചും ബ്ലോഗ് പോസ്റുകളും ലേഖനങ്ങളുമാണ്. മുല്ലപെരിയാര്‍ പ്രശ്നവും അഞ്ചാം മന്ത്രിയും പോലെ മലയാളികള്‍ക്കിടയില്‍ മറ്റൊരു ഓളം.
ഇപ്പോള്‍ നാട്ടിലില്ലാത്ത ഒരു മലയാളി സ്ത്രീ എന്ന നിലയില്‍ ഇതൊക്കെ കാണുമ്പോള്‍ എനിക്ക് സന്തോഷവും പ്രതീക്ഷയും ഉണ്ട്. അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ ഈ മാറ്റങ്ങള്‍ ഗുണം ചെയ്താലോ? ‘ഇതെന്താണ് എല്ലാവരും ഇങ്ങനെ തുറിച്ചു നോക്കുന്നത’് എന്ന ഫീല്‍ ഇല്ലാതെ , കമന്റുകള്‍ കേള്‍ക്കാതെ, ഷോപ്പിംഗ് നടത്താനും സിനിമ കാണാന്‍ പോകാനും പുറത്തു ഡിന്നര്‍ കഴിക്കാന്‍ പോകാനും ഒക്കെ സാധിച്ചാലോ എന്ന പ്രതീക്ഷ.

തെരേസ

ഇത് വായിക്കുമ്പോള്‍ ഇവള്‍ ആര്, എല്ലാവരും ഇങ്ങനെ നോക്കാന്‍ എന്ന ഒരു പുച്ഛഭാവം ചിലര്‍ക്കെങ്കിലും വന്നേക്കാം. അനുഭവത്തില്‍ നിന്ന് പറഞ്ഞതാണ്. മൂന്നു കൊല്ലത്തെ ഇടവേളയ്ക്കു ശേഷം നാട്ടില്‍ അവധിക്കു വന്ന എനിക്ക് ഏറ്റവും അസ്വസ്ഥത ഉണ്ടാക്കിയത് ഈ തുറിച്ചുനോട്ടമാണ്. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ കുറച്ചു നാള്‍ വിദേശത്ത് ജീവിച്ചപ്പോള്‍ മറന്നു പോയ കാര്യം. പ്രായമോ സൌന്ദര്യമോ ഒന്നും പ്രശ്നമില്ല, ചില പുരുഷന്മാര്‍ സ്ത്രീകളെ കണ്ടാല്‍ വെറുതെ അങ്ങ് നോക്കിക്കോളും, ഒരു ഉളുപ്പുമില്ലാതെ. ഒന്ന് നോക്കിയാലെന്താ നിന്റെ ചാരിത്യ്രം പോകുമോ എന്ന് ചിന്തിക്കുന്നവര്‍ സ്വന്തം അമ്മയോ പെങ്ങന്മാരോ ഭാര്യയോ നടന്നുപോകുമ്പോള്‍ അവരുടെ ശരീരഭംഗിക്ക് മറ്റു പുരുഷന്മാര്‍ മാര്‍ക്ക് ഇടുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കുന്നത് നല്ലതാണ്.

ഇത്രയും പറഞ്ഞതുകൊണ്ട് ഞാന്‍ ഒരു ഫെമിനിസ്റ് ആണെന്നോ പുരുഷവിരോധിയാണ് എന്നോ അര്‍ത്ഥമില്ല. കേരളത്തിലെ എല്ലാ പുരുഷന്മാരും സ്ത്രീയെ ബഹുമാനിക്കാത്തവര്‍ ആണെന്നും ഞാന്‍ കരുതുന്നില്ല. ഇതുവരെയുള്ള ജീവിതത്തില്‍ ഒരു സ്വാര്‍ത്ഥ താല്പര്യത്തിന്റെയും പേരിലല്ലാതെ, വളരെ നന്നായി സ്ത്രീകളോട് പെരുമാറുന്നവരും മനസ്സില്‍ ബഹുമാനം സൂക്ഷിക്കുന്നവരുമായ ഒരുപാടു പുരുഷന്മാരെ കണ്ടിട്ടുമുണ്ട്.

സത്യം പറഞ്ഞാല്‍, ഇപ്പോള്‍ പലയിടത്തായി സ്ത്രീ ശക്തിയെപറ്റിയും സ്വാതന്ത്യ്രത്തെ പറ്റിയുമുള്ള അഭിപ്രായങ്ങള്‍ വായിച്ചപ്പോഴാണ് ചില കാര്യങ്ങള്‍ അസ്വസ്തത സൃഷ്ടിച്ചത്. ഇതെഴുതാന്‍ പ്രേരിപ്പിച്ചതും. ചെറുപ്പം മുതലേ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെ തെറ്റെന്നു തോന്നുന്നതിനോട് പ്രതികരിക്കുന്ന സ്വഭാവം ഉള്ള ആളായിട്ട് കൂടി പലയിടത്തും ഈ വിഷയത്തില്‍ ആളുകള്‍ പ്രതികരിക്കുന്നത് കാണുമ്പോള്‍ ഈ പറയുന്ന സ്ത്രീ സ്വാതന്ത്യ്രത്തിന്റെയും ശക്തിയുടെയും ഒക്കെ അര്‍ത്ഥത്തെ പറ്റി മനസ്സില്‍ ചില സംശയങ്ങള്‍.

 

 

യഥാര്‍ത്ഥ കരുത്ത് ഉളളുറപ്പ്
സ്ത്രീ ശക്തി സ്ത്രീയുടെ ഉള്ളില്‍ തന്നെ ഉള്ള ഒന്നാണ് എന്ന് അടിയുറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അശ്ലീല വാക്കുകള്‍ ഉപയോഗിക്കുന്ന പുരുഷന്മാരെ തോല്‍പ്പിക്കാന്‍ അതുപോലെ തിരിച്ചു സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നതോ പുരുഷന്മാരുടെ ശരീരഭാഗങ്ങളെ പറ്റി ഉറക്കെ കമന്റുകള്‍ പറയുന്നതോ അല്ല എനിക്ക് സ്ത്രീ സ്വാതന്ത്യ്രം. സ്ത്രീയും പുരുഷനും എന്നതിലുപരി സംസാരത്തിലും എഴുത്തിലും ഉപയോഗിക്കുന്ന ഭാഷ നമ്മുടെ സംസ്കാരം ആണ് കാണിക്കുന്നത്. തെറി പറയുന്ന ഒരു പുരുഷനോട് നിങ്ങള്‍ക്ക് ബഹുമാനം തോന്നാത്തിടത്തോളം അതുപയോഗിക്കുന്ന സ്ത്രീകളോടും ആര്‍ക്കും പ്രത്യേകിച്ച് ഒരു ബഹുമാനവും തോന്നില്ല. സെക്സ്, കന്യകാത്വം ഇതൊന്നും ഒന്നുമല്ല എനിക്കെന്ന് വിളിച്ചുകൂവിയിട്ടോ പുരുഷന്മാരെ ഞെട്ടിക്കാന്‍ പാകത്തില്‍ അതിനെപറ്റിയൊക്കെ എല്ലായിടത്തും അഭിപ്രായം വിളമ്പിയിട്ടോ പ്രത്യേകിച്ച് ഒന്നും നേടാനില്ല.

കന്യകാത്വം ആവശ്യമോ അത് സ്ത്രീയെ എങ്ങിനെ ബാധിക്കുന്നു എന്ന മട്ടിലുള്ള പൊതു ചര്‍ച്ചകളും സര്‍വേകളും അനാവശ്യമാണെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. സ്ത്രീയായാലും പുരുഷനായാലും അതൊക്കെ വ്യക്തിപരമായ വിശ്വാസങ്ങളാണ്. ഈ വിര്‍ജിനിറ്റി അടക്കം എല്ലാം രണ്ടുകൂട്ടര്‍ക്കും ഒരുപോലെ ബാധകമാണ്. സ്ത്രീയുടെ മാത്രം കാര്യം പ്രത്യേകിച്ച് പറയാനോ ചര്‍ച്ച ചെയ്യനോ എന്തിരിക്കുന്നു? ഞാന്‍ കന്യകയല്ല എന്ന് വിളിച്ചുപറയുന്ന അവിവാഹിതയായ ഒരു സ്ത്രീയെ, തുറന്നുപറയാനുള്ള അവളുടെ ചങ്കൂറ്റത്തിന്റെ പേരില്‍ ‘മിടുക്കി’ എന്ന് പരസ്യമായി വിളിക്കുന്ന പുരുഷന്മാരില്‍ ചിലര്‍ തന്നെ രഹസ്യമായി ഫോണ്‍ നമ്പര്‍ ചോദിക്കാനും സാധ്യതയുണ്ട്, നമ്മുടെ നാട്ടില്‍.

സ്വന്തം ജീവിതത്തിലെ തീരുമാനങ്ങള്‍ സ്വയം എടുക്കാനും, മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയുന്നവളുമാണ് ശക്തിയുള്ള സ്ത്രീ. കുടുംബജീവിതമാണോ കരിയര്‍ ആണോ തനിക്കു കൂടുതല്‍ പ്രധാനം എന്ന് നേരത്തെ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ജീവിതം പ്ലാന്‍ ചെയ്യുന്നവളും, സമാന ചിന്താഗതിക്കാരനായ ഭര്‍ത്താവിനെ തിരഞ്ഞെടുക്കുന്നവളും ആണ് ബുദ്ധിമതിയായ സ്ത്രീ. ജീവിതത്തിലെ പരീക്ഷണഘട്ടങ്ങളിലും സ്വന്തം മൂല്യങ്ങളും വിശ്വാസങ്ങളും ഒന്നിനും, ആര്‍ക്കും അടിയറ വെക്കാതെ ധൈര്യപൂര്‍വ്വം ജീവിക്കാന്‍ പഠിപ്പിക്കുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ സ്ത്രീശാക്തീകരണം.

 

 

ഇതൊരു യുദ്ധക്കളമല്ല
തനിക്കും മറ്റുള്ളവര്‍ക്കും തെറ്റുകള്‍ സംഭവിക്കാമെന്ന് മനസ്സിലാക്കുകയും അതിന്റെ പേരില്‍ ആയുസ്സ് മുഴുവന്‍ സമൂഹത്തിനു മുന്നില്‍ തലകുനിച്ചു നടക്കാതെ ജീവിതം ഒരു തെറ്റുകളിലും അവസാനിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ് പ്രതീക്ഷകളോടെ തല ഉയര്‍ത്തിപ്പിടിച്ചു മുമ്പോട്ടുപോകുകയും ചെയ്യുമ്പോള്‍ നാം നമ്മുടെ ശക്തി തെളിയിക്കുന്നു. ഇന്റര്‍നെറ്റ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ തന്നെ കണ്ടിട്ടില്ലാത്ത, എന്തിന് എഴുതാനും വായിക്കാനും പോലും അറിയാത്ത എത്ര ശക്തയായ സ്ത്രീകളുണ്ട് നമ്മുടെ നാട്ടില്‍!

ആകെയുള്ള നാലു സെന്റു ഭൂമി എഴുതി കൊടുക്കാത്ത പേരില്‍ ഉപേക്ഷിച്ചു പോയ മദ്യപാനിയായ ഭര്‍ത്താവിനെ ഓര്‍ത്ത് കരഞ്ഞിരിക്കാതെ, എന്നെ വീട്ടുജോലിയില്‍ സഹായിക്കാന്‍ വന്ന് മകനെ വളര്‍ത്തിയ രമണി ചേച്ചി, അപസ്മാരത്തിന്റെ പേരില്‍ വിവാഹം നടക്കാതെ വീട്ടില്‍ നിന്ന് പോയപ്പോള്‍ വീട്ടുകാര്‍ പല വിധത്തില്‍ തന്നെ ഉപയോഗിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് സ്വന്തമായി ഒരു കുഞ്ഞിനെ വേണം എന്ന ആഗ്രഹം നടക്കാന്‍, അറിഞ്ഞുകൊണ്ടുതന്നെ ഒരു കല്യാണ വീരനെ വിവാഹം കഴിച്ച്, ഗര്‍ഭിണിയായപ്പോള്‍ അയാളോട് സ്ഥലം വിട്ടോളാന്‍ പറഞ്ഞ ഫാത്തിമ, നാട് കാണാനുള്ള ആഗ്രഹം മൂത്ത്, അറുപതാം വയസ്സില്‍, കെട്ടിട പണിക്കു കേരളത്തില്‍ വന്ന അയല്‍വാസികളുടെ കൂടെ കൊച്ചിയിലെത്തി, ആറ് മാസത്തോളം പല ജോലിയും ചെയ്തു നാടു മുഴുവന്‍ കണ്ടു തിരിച്ചുപോയ, എപ്പോഴും വെറ്റിലക്കറയുള്ള പല്ലുകള്‍ കാണിച്ചു ചിരിക്കുന്ന തമിഴത്തി അമ്മൂമ്മ എന്നിങ്ങനെ ജീവിതം കൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ എത്രയെത്ര സ്ത്രീ ജന്മങ്ങള്‍! അവര്‍ അവരുടെ അവകാശത്തിനുവേണ്ടി പൊരുതുകയായിരുന്നില്ല. ശരിയെന്നു തോന്നുന്ന ജീവിതം ജീവിക്കുകയായിരുന്നു. ലോകത്തിലേക്കും മനോഹരമായ ഈ സൃഷ്ടികളില്‍ ഒന്നാവാന്‍ ഭാഗ്യം ലഭിച്ച എല്ലാ സ്ത്രീകളോടും എനിക്കൊന്നേ പറയാനുള്ളൂ^ സ്ത്രീത്വത്തിന്റെ എല്ലാ വശങ്ങളും ആസ്വദിച്ചു ജീവിക്കുവിന്‍.

സ്നേഹവും കരുണയും പ്രണയവും മാതൃത്വവും ക്ഷമയും എല്ലാം നമ്മുടെ ശക്തിയുടെ ഭാഗമാണ്. സ്ത്രീത്വത്തെ നമ്മളും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യം. അത് ദുരുപയോഗിക്കുന്നവര്‍ നമ്മുടെ ഇടയില്‍ ഇല്ലാതാകുമ്പോള്‍ സമൂഹത്തില്‍ അതിന്റെ പ്രതിഫലനമുണ്ടാകും. പുരുഷനെ തോല്‍പ്പിക്കാനോ അവരോട് സ്വാതന്ത്യ്രം വേണം എന്ന് സമരം ചെയ്യാനോ നില്‍ക്കാതെ, നിങ്ങള്‍ക്ക് വേണ്ടതു പോലെ ജീവിക്കുവിന്‍. തോല്‍പ്പിക്കാന്‍ ഇതൊരു മത്സരമോ യുദ്ധമോ അല്ല, സ്വാതന്ത്യ്രം ചോദിച്ചു വാങ്ങാന്‍ നമ്മള്‍ അടിമകളുമല്ല. സത്യത്തില്‍ സ്വന്തം ശക്തി തിരിച്ചറിഞ്ഞു ജീവിക്കുന്ന ഒരു സ്ത്രീക്കും അവളെ കാണുന്ന പുരുഷനും അവള്‍ അബലയാണ് എന്ന് ഒരിക്കലും തോന്നില്ല.

 

 

ബഹുമാനം മനസ്സില്‍നിന്നു വരട്ടെ
പുരുഷസുഹൃത്തുക്കളേ, മുടിയുടെ നീളത്തിലോ വസ്ത്രങ്ങളിലോ അല്ല ഞങ്ങളുടെ സ്ത്രീത്വം. വെറുതെ ബാഹ്യമായ എന്തിന്റെയെങ്കിലും പേരില്‍ ഫെമിനിസ്റ് എന്നോ മാതൃക സ്ത്രീ എന്നോ സ്വഭാവം ശരിയല്ലാത്തവള്‍ എന്നൊക്കെ ഞങ്ങളെ മുദ്ര കുത്തരുത്. തുറന്നു സംസാരിക്കുന്ന അല്ലെങ്കില്‍ മോഡേണ്‍ വേഷം ധരിച്ചപെണ്‍കുട്ടികളെയും സൌഹൃദപൂര്‍വ്വം പെരുമാറുന്ന മുപ്പതു കഴിഞ്ഞ സ്ത്രീകളെയും എല്ലാം പെട്ടെന്ന് “വളയുന്ന” സൈസ് എന്ന ഗ്രൂപ്പില്‍ പെടുത്തി വെറുതെ സമയം മിനക്കെടുത്തരുത്. നിങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നോ ലിപ്സ്റിക്ക് ഉപയോഗിക്കുന്നതെന്നോ തെറ്റിദ്ധരിച്ചു വെറുതെ വേണ്ടാത്ത സാഹസങ്ങള്‍ക്ക് പോകരുത്. വാക്കുകള്‍ പോലും സൂക്ഷിച്ചു ഉപയോഗിക്കുക, കാലം മാറി. എന്തും സംഭവിക്കാം.

ഫോട്ടോ സഹിതം, ‘ഇവന്‍ എന്നെ ബസില്‍ വെച്ച് തോണ്ടിനോക്കി അടി കിട്ടിയവന്‍’ എന്ന് ഒരു പോസ്റിലൂടെ സോഷ്യല്‍ മീഡിയകള്‍ വഴി പ്രതികാരം ചെയ്യാന്‍ പെണ്‍കുട്ടികള്‍ വിചാരിച്ചാല്‍ ഇക്കാലത്ത് ഒരു ബുദ്ധിമുട്ടുമില്ല. പറഞ്ഞു പഴകിയ കാര്യമാണെങ്കില്‍ കൂടി, സ്വന്തം വീട്ടിലെ സ്ത്രീകളെ പോലെ തന്നെ മറ്റു സ്ത്രീകളെയും കാണാന്‍ ശ്രമിച്ചുകൂടെ? അതുപോലെ, സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ചര്‍ച്ചകളിലും നിങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകളോടുള്ള ബഹുമാനം ട്രെന്റ് എന്നതിനപ്പുറം മനസ്സില്‍ നിന്ന് വരുന്നതാവട്ടെ.

തുടക്കം വീടുകളില്‍നിന്നാവട്ടെ
ഈ കാലഘട്ടത്തില്‍ സ്ത്രീക്കും പുരുഷനും പരസ്പരം അടുത്തിടപഴകാനും മനസ്സിലാക്കാനും കൂടുതല്‍ അവസരങ്ങള്‍ ഉള്ളതുകൊണ്ടാവാം, സ്ത്രീയെ ബഹുമാനിക്കുന്നവരും അത് തുറന്നു പറയാന്‍ മടിക്കാത്തവരും ആയ പുരുഷന്മാരുടെ എണ്ണം കൂടുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നു. പക്ഷെ ചൊട്ടയിലെ ശീലം ചുടല വരെ എന്ന് പറയുന്ന പോലെ ചെറുപ്പം മുതല്‍ സ്വന്തം വീട്ടില്‍ നിന്നും, നാട്ടില്‍ നിന്നും, കാണുന്ന സിനിമകളില്‍ നിന്നും, വായിക്കുന്ന പുസ്തകങ്ങളില്‍ നിന്നും കിട്ടിയ അറിവുകള്‍ വെച്ച് സ്ത്രീയെ പറ്റി വികലവും അപക്വവും ആയ ധാരണകള്‍വെച്ച് പുലര്‍ത്തുന്നവരെ ഒരു രാത്രി കൊണ്ട് തിരുത്താന്‍ പറ്റില്ല.
അതിനാല്‍, ആദ്യത്തെ ചുവടുവെയ്പ്പ് സ്വന്തം വീടുകളില്‍ നിന്ന് ആരംഭിക്കാം.

മറ്റു പെണ്‍കുട്ടികളും സ്വന്തം സഹോദരിമാരും മാറ്റി നിര്‍ത്തേണ്ടവര്‍ അല്ല , വ്യത്യാസങ്ങള്‍ അംഗീകരിച്ചു ബഹുമാനിക്കേണ്ടവര്‍ ആണ് എന്ന് പറഞ്ഞുകൊടുത്തു വളര്‍ത്തുന്ന അമ്മമാരുടെ ആണ്‍മക്കള്‍ ഗോവിന്ദച്ചാമിമാരോ മൊബൈലില്‍ സ്ത്രീകളുടെ ശരീഭാഗങ്ങളുടെ ഫോട്ടോ അവരറിയാതെ എടുക്കുന്നവരോ ആയിത്തീരില്ല എന്നാണ് എന്റെ വിശ്വാസം. അങ്ങിനെ സ്വന്തം വീട്ടില്‍ നിന്ന് കിട്ടിയ ആ അടിത്തറക്ക് മുകളിലാവണം അധ്യാപകരിലൂടെയും പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും അര്‍ത്ഥവത്തായ ചര്‍ച്ചകളിലൂടെയുമെല്ലാം സമൂഹം എന്ന നിലക്ക് സ്ത്രീയെ ബഹുമാനിക്കാന്‍ പഠിപ്പിക്കേണ്ടത്.

(ഈ വീക്ഷണത്തോട് യോജിച്ചും വിയോജിച്ചുമുള്ള കുറിപ്പുകള്‍ നാലാമിടം തുടര്‍ന്നുള്ള നാളുകളില്‍ പ്രസിദ്ധീകരിക്കുന്നു. വിലാസം: editor@nalamidam.com)

37 thoughts on “ഫെമിനിസം എന്ന ബ്രാന്റും കേരള സ്ത്രീത്വത്തിന്റെ “ഫാവിയും”

 1. ”സ്ത്രീ ശക്തി സ്ത്രീയുടെ ഉള്ളില്‍ ത്തന്നെയുള്ള ഒന്നാണ് ”
  ഇതാണ് സ്ത്രീകള്‍ മനസ്സിലാക്കെണ്ടതും .എങ്കില്‍ ഈ സ്ത്രീ സ്വാതന്ത്ര്യത്തിനുള്ള മുറവിളികള്‍ അവസാനിക്കും .നിലവില്‍ അത് പുരുഷന്റെ ഔദാര്യമാണ് .ബ്രസീലില്‍ ചില ഗോത്ര വര്‍ഗ്ഗങ്ങളില്‍ പുരുഷന്‍ വീട്ടുജോലികള്‍ ചെയ്യുകയും സ്ത്രീകള്‍ പുറം ജോലികളില്‍ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുകയും ചെയ്യുന്നുണ്ട് .ആ സ്വാതന്ത്ര്യം അവര്‍ എടുത്തതാണ് അല്ലാതെ ആരുടേയും ഔദാര്യമല്ല .

 2. ചില കാര്യങ്ങളീല്‍ ഷോക്ക് ട്രീറ്റ്മെന്റ്‌ വേണ്ടി വന്നേക്കാം.
  പലപ്പ്പോഴും തെറി പറയുന്ന പെണ്ണ് ചെയ്യുന്നതും അതാണ്‌. ആണൂങ്ങള്‍ മാത്രം
  കൊണ്ടു നടക്കൂന്നത് എന്ന് വിശ്വസിക്കുന്ന-ഇതൊരു വിശ്വാസം മാത്രം ആണ്‌.
  (ദേഷ്യം വരുമ്പോള്‍ തെറി പറയണ-നല്ലകട്ടക്കുണ്ണന്‍ തെറി എന്നു നാടന്‍ ഭാഷ-പെണ്ണൂങ്ങളെ
  കോളേജിലും ഫേസ് ബുക്കിലും അല്ലാതെ അറിയാം. പക്ഷേ അതൊരു ചെറിയ വിഭാഗം മാത്രം.)
  തെറി പൊതുവില്‍ ആണുങ്ങടെ കുത്തക. അതുകൊണ്ട് അതവനു ഇഷ്ടം പോലെ പറയാം. ഇത്തരത്തില്‍
  ഭാഷയുടെമേല്‍ ആണിനുമാത്രമുണ്ട് എന്നു കരുതുന്ന അധികാരത്തെയാണ്‌ തിരിച്ച് തെറിപറയുന്ന ഒരു പെണ്ണ് എതിര്‍ക്കുന്നത്.
  അതൊരു ഇടപെടലാണ്‌. ചിലപ്പോള്‍ ഒന്നു ഞെട്ടിച്ചേക്കാന്ന ഇടപെടല്‍. അവനൊരു ചരക്കാണല്ലോ. എന്നാ കുണ്ടീയാടീ അവന്റെ എന്ന് പറയുന്ന
  പെണ്ണൂം നടത്തുന്നത് ഇതുപോലത്തെ ഊരു ഞെട്ടിക്കലാണ്‌. തിരിച്ച് തെറിപറയുന്നതും ചര്‍ക്കാക്കുന്നതും അല്ല സാംസ്കാരികമായ പെരുമാറ്റം എന്നൊക്കെ
  വാദിക്കാം. പക്ഷേ സാംസ്കാരികത്തിന്റെ ചതുരത്തിനകത്ത് സുരക്ഷിതമായി നിന്നുംകൊണ്ട് ഒന്നിനെയും എതിര്‍ക്കാന്‍ പറ്റില്ല എന്ന് മറുത്ത് ചിന്തിക്കുന്നവര്‍ക്കും
  ശരികള്‍ ഉണ്ട് എന്നതുകൊണ്ട് അത്തരം വാദങ്ങള്‍ എങ്ങും എത്താന്‍ ഇടയില്ല.
  പിന്നെ തെറിപറയുന്ന പെണ്ണിനെക്കണ്ട് ആരെങ്കിലും ഞെട്ടുന്നുണ്ടോ അതോ ഞെട്ടല്‍ അഭിനയിക്കുകയാണോ എന്ന് എനിക്കിന്നും തീര്‍ച്ച ഇല്ല.

 3. Ms Thereesa പറഞ്ഞത് പോലെ കന്യാകത്വം ഇവിടെ ചര്‍ച്ച ചെയ്യപെടെണ്ട വിഷയം അല്ല
  ഇപ്പൊ കാണുന്ന ചര്‍ച്ചകള്‍ വെറും ട്രെന്‍ഡ് തന്നെ ആണ് ,ഇവിടെ ഇറങ്ങിയ ഒരു മലയാള
  സിനിമ ഇറങ്ങിയപ്പോള്‍ ഉണ്ടായ ട്രെന്‍ഡ് ,അവര്‍ അണിയറ പ്രവര്‍ത്തകര്‍ അതിനെ നല്ല
  പോലെ വാണിജ്യ വാത്കരിക്കുകയും ചെയുന്നുന്ദ് ,പുരുഷന്മാര്ര്‍ക്ക് മാംസളമായ
  ശരീരം ഉള്ളവര്‍ ഇന്നും ചരക്കുകള്‍ അല്ലെങ്കില്‍ പീസുകള്‍ തന്നെ ആകുന്നു നമ്മുടെ
  നാട്ടില്‍ .ലിങ്ങ വിവേചന ചര്‍ച്ചകള്‍ നമ്മുടെ നാട്ടില്‍ വര്‍ഷങ്ങളായി നടക്കുന്നു ,എന്നിട്ടൊന്നും
  ഇവിടെ കഥകള്‍ ആവര്തിക്കതിരിക്കുന്നില്ല ,സുഹൃത്തിന്റെ അമ്മയെ പോലും ബാലസംഗം
  ചെയ്ത കഥ കഴിഞ്ഞ ദിവസം വായിച്ചു ,അതെ മാറ്റം തുടങ്ങേണ്ടത് സ്വന്തം വീട്ടില്‍ നിന്ന് ആണ് .
  നല്ല ലേഖനം ,അഭിനന്ദനങ്ങള്‍ .
  അടിക്കുറിപ്പ് :-പെണ്മ -ആനന്ദം ,ഓര്‍മ്മ ,നര്‍മം രോഷം ദേശം സ്വപ്നം വിഷാദം ,ഇതൊക്കെ
  പെണ്ണിന് മാത്രമേ ആവിഷകരിക്കനവൂ ??ഞങ്ങള്‍ക്ക് ഇതൊന്നും ഇല്ലേ ? 🙂

 4. യോജിക്കാന്‍ തോന്നുന്ന ഒരുപാട് പോയിന്റ്സ് ഈ പോസ്റ്റില്‍ കാണാന്‍ കഴിഞ്ഞു. A good write up.

 5. “…സ്വന്തം വീട്ടിലെ സ്ത്രീകളെപ്പോലെ തന്നെ മറ്റു സ്ത്രീകളെയും കാണാന്‍
  ശ്രമിച്ചുകൂടെ ?..”
  ലേഖന കര്‍ത്താവ് അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഏറ്റവും വലിയ അപരാധം ആണ് ഈ ചോദ്യം എന്ന് വിചാരിക്കുന്നു !
  സ്ത്രീ peedakar ‘അമ്മയും പെങ്ങന്മാരും ഇല്ലാത്തവരാണ്’എന്ന മട്ടിലുള്ള ആക്ഷേപങ്ങള്‍ കൊണ്ട് എന്ത് കാഴ്ചപ്പാടാണ് ഇതിലൂടെ അവതരിപ്പിക്കപ്പെടുന്നത് ?
  വീട്ടില്‍ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവര്‍ പുറത്ത് വൃത്തികെട്ട വരായും, പുറത്ത് വളരെ നന്നായി ഇടപെടുന്നവര്‍ , അകത്ത് തികഞ്ഞ പീഡകരായും തിരിച്ചറിയപ്പെടാറുണ്ട്.
  അകത്തും പുറത്തും ഒരുപോലെ നല്ലവരായും ചീത്തയായും വിലയിരുത്തപ്പെടുന്നവരും ധാരാളം..
  അപ്പോള്‍, ഇത് ഒരു രാഷ്ട്രീയത്തിന്റെയും പ്രത്യയ ശാസ്ത്രത്തിന്റെയും പ്രശ്നം ആണ് .
  “..ജീവിതം കൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ എത്രയെത്ര സ്ത്രീ ജന്മങ്ങള്‍! അവര്‍ അവരുടെ അവകാശത്തിനുവേണ്ടി പൊരുതുകയായിരുന്നില്ല. ശരിയെന്നു തോന്നുന്ന ജീവിതം ജീവിക്കുകയായിരുന്നു. ലോകത്തിലേക്കും മനോഹരമായ ഈ സൃഷ്ടികളില്‍ ഒന്നാവാന്‍ ഭാഗ്യം ലഭിച്ച എല്ലാ സ്ത്രീകളോടും എനിക്കൊന്നേ പറയാനുള്ളൂ^ സ്ത്രീത്വത്തിന്റെ എല്ലാ വശങ്ങളും ആസ്വദിച്ചു ജീവിക്കുവിന്‍. ”
  മുടിയുടെ നീളത്തിലോ വസ്ത്രങ്ങളിലോ അല്ല ഞങ്ങളുടെ സ്ത്രീത്വം. വെറുതെ “..ബാഹ്യമായ എന്തിന്റെയെങ്കിലും പേരില്‍ ഫെമിനിസ്റ് എന്നോ മാതൃക സ്ത്രീ എന്നോ സ്വഭാവം ശരിയല്ലാത്തവള്‍ എന്നൊക്കെ ഞങ്ങളെ മുദ്ര കുത്തരുത്. തുറന്നു സംസാരിക്കുന്ന അല്ലെങ്കില്‍ മോഡേണ്‍ വേഷം ധരിച്ച പെണ്‍കുട്ടികളും സൌഹൃദപൂര്‍വ്വം പെരുമാറുന്ന മുപ്പതു കഴിഞ്ഞ സ്ത്രീകളും എല്ലാം പെട്ടെന്ന് “വളയുന്ന” സൈസ് എന്ന ഗ്രൂപ്പില്‍ പെടുത്തി വെറുതെ സമയം മിനക്കെടുത്തരുത്. നിങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നോ ലിപ്സ്റിക്ക് ഉപയോഗിക്കുന്നതെന്നോ തെറ്റിദ്ധരിച്ചു വെറുതെ വേണ്ടാത്ത സാഹസങ്ങള്‍ക്ക് പോകരുത്…”
  ഇവിടെ എല്ലാമെല്ലാം സംശയത്തില്‍,ആശയ കാലുഷ്യത്ത്തില്‍ കുഴഞ്ഞു മറിയുകയാണ്.!
  ഉദാഹരണത്തിന് ‘ഫെമിനിസ്റ്റ്’ , മാതൃകാ സ്ത്രീ, സ്ത്രീത്വം , ആന്തരികം , ‘ബാഹ്യം’ , സ്ത്രൈണ ഗുണങ്ങള്‍ , ആധിപത്യത്തിനെതിരായ അവകാശ/പൌരത്വ സമരങ്ങള്‍ , യുദ്ധം, കുടുംബം സമാധാനം ,ഇവയെല്ലാം ! ..

 6. കുറേ കാര്യങ്ങാൾ നന്നായി തന്നെ എഴുതിയിരിക്കുന്നു.
  ————–
  “അപസ്മാരത്തിന്റെ പേരില്‍ വിവാഹം നടക്കാതെ വീട്ടില്‍ നിന്ന് പോയപ്പോള്‍ വീട്ടുകാര്‍ പല വിധത്തില്‍ തന്നെ ഉപയോഗിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് സ്വന്തമായി ഒരു കുഞ്ഞിനെ വേണം എന്ന ആഗ്രഹം നടക്കാന്‍, അറിഞ്ഞുകൊണ്ടുതന്നെ ഒരു കല്യാണ വീരനെ വിവാഹം കഴിച്ച്, ഗര്‍ഭിണിയായപ്പോള്‍ അയാളോട് സ്ഥലം വിട്ടോളാന്‍ പറഞ്ഞ ഫാത്തിമ, നാട് കാണാനുള്ള ആഗ്രഹം മൂത്ത്, അറുപതാം വയസ്സില്‍, കെട്ടിട പണിക്കു കേരളത്തില്‍ വന്ന അയല്‍വാസികളുടെ കൂടെ കൊച്ചിയിലെത്തി, ആറ് മാസത്തോളം പല ജോലിയും ചെയ്തു നാടു മുഴുവന്‍ കണ്ടു തിരിച്ചുപോയ, എപ്പോഴും വെറ്റിലക്കറയുള്ള പല്ലുകള്‍ കാണിച്ചു ചിരിക്കുന്ന തമിഴത്തി അമ്മൂമ്മ എന്നിങ്ങനെ ജീവിതം കൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ എത്രയെത്ര സ്ത്രീ ജന്മങ്ങള്‍”

  ഈ സ്ത്രീജന്മങ്ങൾ നിങ്ങളേ അത്ഭുതപ്പെടുത്തി എന്നറിഞ്ഞതിൽ സന്തോഷം. ഇതു തിരിച്ചു ഒരു പുരുഷൻ സ്ത്രീയോടായിരുന്നു ചെയ്തതെങ്കിലോ എന്നു ഒന്നു ചിന്തിച്ച് നോക്കു..

  സ്വതന്ത്രവും അവകാശവും പുരുഷനും സ്ത്രീക്കും ഒരു പോലെയാണെന്നു ഞാൻ വിശ്വസിക്കുന്നു. അതു ഭാര്യക്കായാലും, ഭർത്താവിനായാലും കാമുകനായാലും കാമുകിക്കായാലും.

  ———–
  അഭിനന്ദനങ്ങൾ

 7. I agree with the article as I believe each woman should live het own life. Going with the trend is like wearing a dress that doesn’t fit oneself

 8. അവിവഹിതയുടെയും,വിവാഹിതയുടെയും,അമ്മയുടെയും അമ്മൂമ്മയുടെയും.ജോലിക്കാരിയുടെയും
  തനി വീട്ടമ്മയുടെയും ഒക്കെ റോളില്‍ ജീവിക്കുന്ന സ്ത്രീ
  അനേകം സ്ത്രീകളെ പരിചയപെട്ട അനുഭവം
  ..അതില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ഒരു അഭിപ്രായം പറയട്ടെ
  സ്ത്രീയുടെ ബുദ്ധിയും തീരുമാനങ്ങള്‍ എടുകാനുള്ള കഴിവും അവള്‍ക്കു വലിയ ലിവരെജു നല്‍കുന്ന ഖടകങ്ങള്‍ ആണ്..
  വിദ്യാഭ്യാസവും സമ്പത്തും ഒന്നും വലിയ വിഷയങ്ങള്‍ അല്ല.
  .കൂലി പണിക്കു പോകുന്നാ ചില സ്ത്രീകള്‍ക്കും സോണിയ ഗന്ധ്ജിക്കും ഒരേ ശരീര ഭാഷയാണ്.
  വേഗത്തില്‍ ഉള്ള നടത്തം..
  തല ഉയര്‍ത്തി പിടിച്ചു ചുറ്റുപാടുകളില്‍ ശ്രേധിക്കാതെ..
  അവള്‍ നടന്നു പോകുന്നു.
  ചിലപ്പോള്‍ വില കുറഞ്ഞ സാരി നന്നായി ഉടുതിട്ടുണ്ടാവും.എന്നാല്‍ അവള്‍ ആത്മ വിശ്വാസം ഉള്ളവള്‍ ആണ് .
  സ്ത്രീയുടെ ശക്തിയും ശേഷിയും ശേമുഷിയും,എല്ലാം അവളില്‍ തന്നെ ഉണ്ട്.
  നല്ല ഐ ക്യു ഉള്ള സ്ത്രീകള്‍ കുടുംപതിന്റെയും തൊഴില്‍ മേഖലയിലെയും വളരെ സ്വാഭാവിക നായിക ആയി തീരുന്നു.
  ചുമതലകള്‍ എടുക്കാന്‍ ഉള്ള സന്നദ്ധതയും അവളെ കൂടുതല്‍ ശക്ത ആക്കുന്നു ..
  വഴിയില്‍ നോക്കുന്നവര്‍ നോക്കട്ടെ..കമന്റുകള്‍ പറയട്ടെ.
  .ആര് അതെല്ലാം ശ്രെദ്ധിക്കുന്നു.
  ഒന്നര ടണ്‍ വീതം ഉള്ള രണ്ടു ചന്തികള്‍ ടിക്ക് ടിക്ക് എന്നാ മട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു
  ഒരു ഇറുകിയ കുപ്പയത്തിലും കനം കുറഞ്ഞ നയ്ലോന്‍ പാന്ടിലും നമ്മള്‍ സ്ത്രീകള്‍ നടക്കുന്നത്
  നാടുകാര്‍ കാണാനും കമെന്റു പറയാനും തുറിച്ചു നോക്കാനും തന്നെയാണ് ..
  അല്ലെങ്കില്‍ നല്ല മര്യാദക്ക് ജീന്‍സും കൊള്ളാവുന്ന ഒരു കുര്‍ത്തയും
  അടിയില്‍ അല്‍പ്പം കട്ടിയുള്ള ഒരു ബ്രാസിയറും ഇട്ടു നടന്നാല്‍ എന്താ കുഴപ്പം..
  അപ്പോള്‍ ഈ നോട്ടം കിട്ടുമോ..
  എല്ലാം കൂടി പറയരുത്.മര്യാദക്കും അന്തസിനും സ്ത്രീ വസ്ത്രം ധരിക്കുന്നില്ലെങ്കില്‍
  അവളുടെ ശരീര ഭാഗങ്ങള്‍ മറ്റുള്ളവരുടെ കാഴ്ചക്കും ആസ്വാദനതിനുമായി അവള്‍ കാണിക്കുന്നു
  എങ്കില്‍ അത് മനപൂര്‍വമാണ്..
  പിന്നെ തുറിച്ചു നോട്ടം എന്നാ പരാതി പാടില്ല..
  എനാല്‍ ദേഹത്ത് തൊട്ടാല്‍.അവനെ തല്ലി ഇരിക്കണം..
  ഇല്ലേല്‍ ബാഗില്‍ ഒരു കുടയെങ്കിലും ഉണ്ടെങ്കില്‍ അത് വച്ച് അവന്റെ തലയില്‍ ഒരു കൊട്ട് എങ്കിലും കൊടുക്കണം

  സത്യമായും നിങ്ങള്‍ കരുതുന്നുവോ സ്ത്രീയുടെ പ്രശ്നങ്ങള്‍ ഇതെല്ലാം ആണ് എന്ന്
  സമൂഹത്തില്‍ ഇരട്ട ചൂഷണം നേരിടുന്ന സ്ത്രീയുടെ ദുഃഖങ്ങള്‍ സങ്കടങ്ങള്‍ ഇത്ര ഉപരിപ്ലവം ആണോ
  ഒരു കുടം വെള്ളത്തിന്‌ പതിനാറു കിലോമീടര്‍ നടകേണ്ടി വരുന്ന രാജസ്ഥാന്‍ വനിതാ,
  ഒരു നേരം പോലും വയറു നിറയെ ജനിച്ചിട്ട്‌ ഒരിക്കലും ഭക്ഷണം കഴിക്കാത്ത ഉത്തര ഭാരതത്തിലെ ഗ്രാമങ്ങളിലെ അധകൃത വനിതകള്‍
  ഉയര്‍ന്ന ജാതിക്കാര്‍ ആര് വന്നു വിളിച്ചാലും തുണി ഉരിയേണ്ടി വരുന്ന ആന്ധ്രയിലെ ഹരിജന സ്ത്രീകള്‍

  എന്താണ് സ്ത്രീ,,അവള്‍ നേരിടുന്ന യഥാര്‍ഥ പൊള്ളുന്ന പ്രശ്നം
  ശീമാട്ടിയിലെ ഒരു വില്‍പ്പന യുവതിയുടെ ഏറ്റവും വലിയ മോഹം ജോലിക്കിടയില്‍ ഇരിക്കാന്‍ ഒരു സ്ടൂള്‍ ആണ്.
  രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് പതിനൊന്നു മണി വരെ അവള്‍ ഇരിക്കാന്‍ പാടില്ല..ഊണ് കഴിക്കുംപോള്‍ അല്ലാതെ
  ബ്രോദ്വെയിലെ ഒരു വിലപ്പനക്കാരി യുവതിക്ക് ഉച്ചക്ക് ഒന്നും മൂത്രം ഒഴിക്കണം എന്നതാണ് വലിയ മോഹം.
  .അവള്‍ മല മൂത്രങ്ങള്‍ അടക്കി ഇരിക്കുന്നത് ശരാശരി പന്ത്രണ്ടു മണിക്കൂര്‍ ആണ്
  അങ്ങിനെ അങ്ങ് എഴുതാന്‍ തുടങ്ങിയാല്‍ അന്തം ഇല്ല
  എന്നാല്‍ ആധുനിക സ്ത്രീകള്‍ തങ്ങളുടെ ഗൌരവമേറിയ ചര്‍ച്ചകളില്‍ ഇവര്‍ക്കയും സമയം നീക്കി വൈക്കണം..
  ലേഖനം നല്ലതായിരുന്നു..ഇഷ്ടമായി

  • ”അല്ലെങ്കില്‍ നല്ല മര്യാദക്ക് ജീന്‍സും കൊള്ളാവുന്ന ഒരു കുര്‍ത്തയും
   അടിയില്‍ അല്‍പ്പം കട്ടിയുള്ള ഒരു ബ്രാസിയറും ഇട്ടു നടന്നാല്‍ എന്താ കുഴപ്പം..
   അപ്പോള്‍ ഈ നോട്ടം കിട്ടുമോ.. ” ????????????

   ഉമ ഈ നാട്ടില്‍ ഒന്നും അല്ലേ ജീവിക്കുന്നത്. നല്ല ജീന്‍സും കുര്‍ത്തയും, കട്ടിയുള്ള ബ്രേസിയറും ഇട്ടാല്‍ മാറിപ്പോവുന്നതാണോ തുറിച്ചു നോട്ടങ്ങളുടെ കൂരമ്പുകള്‍? അല്ല ഇതൊക്കെ ഇട്ടാലും എന്തേ നിന്റെയും എന്റെയും ശരീരങ്ങള്‍ എന്താ ഉലയില്ലേ പെണ്ണേ ?

 9. ഫയങ്കരം! ഇത്രയും പറഞ്ഞത് കൊണ്ട് ഞാന്‍ ഫെമിനിസ്റ്റ് അല്ല, ബാഹ്യമായ എന്തിന്റെയെങ്കിലും പേരില്‍ ഫെമിനിസ്റ്റ് എന്ന് ബ്രാന്‍ഡ്‌ ചെയ്യരുത്, എനിക്കും അച്ഛനും ആങ്ങളമാരും ഉണ്ട്, മുതലായ നിലവിളികള്‍ ആകെ മൊത്തം ഉള്ളത് കൊണ്ട് ചേച്ചി ഏതായാലും ഫെമിനിസം എന്നാ മഹാ വിപത്തില്‍ ചെന്ന് ചാടിയിട്ടില്ല എന്ന് മനസ്സിലായി!! ഉയ്യോ!!

 10. സ്ത്രീയെ വെറും ഒരു ലൈങ്കിക ഉപകരണമായി മാത്രമാണ് ഇന്നത്തെ തലമുറയിലെ പലരും കാന്നുനത് നവതലമുറ സിനിമകള്‍ കാണുമ്പോള്‍ ചില സംശയങ്ങള്‍ തോന്നാം എന്നാല്‍ സ്ത്രീ സ്വന്തം ശക്തി തിരിച്ചറിയുമ്പോള്‍ മാത്രമേ അവള്‍ വിജയികുകയുള്ള് പുറത്തിറങ്ങിയാല്‍ സ്ത്രീയെ മാത്രമല്ല കമന്റ്‌ അടികുനത് തിരിച്ചും സംബവികുന്നുട് അത് സ്വാഭാവികം പക്ഷെ ആക്രമണം ശരീരികമാവുമ്പോള്‍ പ്രതികരികാം പിന്നെ വസ്ത്ര ദാരണത്തില്‍ പുലര്‍ത്തേണ്ട മാന്യത ഇരുപക്സവും പുലര്‍ത്തണം നിങ്ങള്‍ ഒരു ലൈംഗിക ഉപകരണമല്ല എന്നാ ചിന്ത നിങ്ങളില്‍ ഉണ്ടായാല്‍ വിജയിക്കും സ്ത്രീയെ തിരിച്ചറിനു പ്രവര്തികുക

 11. സ്ത്രീ ശക്തി സ്ത്രീയുടെ ഉള്ളില്‍ തന്നെ ഉള്ള ഒന്നാണ് എന്ന് അടിയുറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അശ്ലീല വാക്കുകള്‍ ഉപയോഗിക്കുന്ന പുരുഷന്മാരെ തോല്‍പ്പിക്കാന്‍ അതുപോലെ തിരിച്ചു സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നതോ പുരുഷന്മാരുടെ ശരീരഭാഗങ്ങളെ പറ്റി ഉറക്കെ കമന്റുകള്‍ പറയുന്നതോ അല്ല എനിക്ക് സ്ത്രീ സ്വാതന്ത്യ്രം. സ്ത്രീയും പുരുഷനും എന്നതിലുപരി സംസാരത്തിലും എഴുത്തിലും ഉപയോഗിക്കുന്ന ഭാഷ നമ്മുടെ സംസ്കാരം ആണ് കാണിക്കുന്നത്. തെറി പറയുന്ന ഒരു പുരുഷനോട് നിങ്ങള്‍ക്ക് ബഹുമാനം തോന്നാത്തിടത്തോളം അതുപയോഗിക്കുന്ന സ്ത്രീകളോടും ആര്‍ക്കും പ്രത്യേകിച്ച് ഒരു ബഹുമാനവും തോന്നില്ല………..

  bold and beautiful… good work……

 12. കേരളയാഥാർത്യങ്ങളീൽ നിന്നും വളരെ മാറിനിൽക്കുന്ന ഒരു പ്രസംഗം പോലെയുണ്ട ഈ എഴുത്ത്.

  • എന്താണ് ചേച്ചി ഉദ്ദേശിച്ചത് …..കേരള യാഥാര്‍ത്ഥ്യങ്ങളോട് ബന്ധപെട്ടു നില്‍ക്കുന്ന ഒരു കുറിപ്പ് ചേച്ചിയില്‍ നിന്നും പ്രതീക്ഷിക്കുന്നു
   ………..

 13. ഞാന്‍ ഒരു ചെറുപ്പക്കാരന്‍ ആണ്. കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങളെ കണ്ടാല്‍ നോക്കാറും ഉണ്ട്. അതൊരു തെറ്റ്‌ ആണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. എന്‍റെ രക്തത്തിലെ testosterone ആണ് എന്നെ ഇതിനു പ്രേരിപ്പിക്കുന്നത്. 21 വയസുകാരന്‍ ആയ ഞാന്‍ ഇതുവരെ ഒരു സ്ത്രീ സുഖം അനുഭവിചിട്ടില്ല . നമ്മുടെ സമൂഹത്തിലെ അവിവാഹിതരായ ഭൂരിഭാഗം യുവാക്കളുടെയും സ്ഥിതി സമാനമാണ്. dating പോലുള്ള അവസരങ്ങളും നമ്മുടെ നാട്ടില്‍ ഇല്ല. സ്ത്രീ ശരീരത്തിന്‍റെ അനാട്ടമി നീലചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള എന്നെപ്പോലുള്ളവര്‍ ഒരു കൗതുകത്തിന്‍റെ പുറത്തെങ്കിലും ഭംഗിയുള്ള ഒരു സ്ത്രീ ശരീരം കാണുമ്പോള്‍ നോക്കിപ്പോകുന്നത് തെറ്റാണോ? ഞങ്ങള്‍ വെറും സൗന്ദര്യ ആരാദകര്‍ മാത്രം. ആരെയും ഉപദ്രവിക്കുന്നുമില്ല. ലൈംഗികതയെ അടിച്ചമര്‍ത്താന്‍ പ്രേരിപ്പിക്കുന്ന സമൂഹത്തില്‍ ഇത്തരം പ്രവണതകളെ (യുവാക്കള്‍ക്കിടയില്) കുറ്റം പറയാന്‍ പറ്റില്ല.

  • ദാസപ്പാ, ദാസപ്പന്‍ ഇവ്‌ടെ ഒന്നും വാഴണ്ടോന്‍ അല്ലാട്ടാ. ഒരു സൗന്ദര്യാസ്വാദക ചീങ്കണി വന്നിരിക്കുന്നു. ഇതില്‍ കൂടുതല്‍ എന്ത് ഉപദ്രവാ ദാസപ്പാ ഇനി ചെയ്യാനുള്ളത്. testosterone അത്ര കൂടുതലാണേലേ ഒരു ചാല് കീറി അറബി കടലിലോട്ട് ഒഴുക്കി വിടണം മിസ്റ്റര്‍ ദാസപ്പന്‍.

   • ദാസപ്പന്‍ സത്യസന്ധമായി പറഞ്ഞ ഒരു സംഭവം കണകുണ പറഞ്ഞു വെറുതെ കളയല്ലേ! ചില ഫെമിനിസ്റ്റ് ലേഖനങ്ങള്‍ വായിച്ചാല്‍ തോന്നും കേരളത്തിലെ പുരുഷന്മാര്‍ ഏതോ സ്പെഷ്യല്‍ സ്പീഷീസ് ആണെന്ന്. അത് കൊണ്ടായിരിക്കാം ദാസപ്പന്‍ അങ്ങനെ എഴുതിയത്.

    സ്വന്തം ശരീരത്തെ കുറിച്ച് വ്യക്തമായ ധാരണയും, തന്റേടവും, തനിക്കിഷ്ടമുള്ളത് ചെയ്യാനുള്ള സ്വതന്ത്രവും കേരളത്തിലെ പെണ്‍കുട്ടികള്‍ക് കിട്ടുന്ന നാള്‍ ദാസപ്പനെ പോലുള്ളവരുടെ വിഷമവും മാറും. ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ഫെമിനിസ്റ്റ് movements ഒക്കെ ഇതിനു സഹായിക്കും…എന്ന് വെച്ചാല്‍ ദാസപ്പാ, short -term – ല്‍ തല്ലു കൊള്ളേണ്ടി വന്നാലും, കേരളത്തില്‍ ആണിനും പെണ്ണിനും അവരവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ കുറെ കൂടി മാന്യതയും സ്വാതന്ത്ര്യവും ഉള്ള കാലം വരും. അത് വരെയ്കും പെണ്‍കുട്ടികളോട് കടും കയ്യൊന്നും ചെയ്യാതെ, മനസ്സും ശരീരവും പോന്നു പോലെ സൂക്ഷിക്കുക 😉

  • 21 വയസ്സിനുള്ളില്‍ സ്ത്രീ സുഖം അനുഭവിക്കാന്‍ കഴിയഞ്ഞത് ഒരു കുറവായി ദാസപ്പന്‍ കാണണ്ട……. അച്ഛനോടും അമ്മയോടും പറഞ്ഞു എത്രയും പെട്ടന്ന് ഒരു വിവാഹം കഴിക്കാന്‍ നോക്ക്……..കതുകം അപ്പോള്‍ മാറികിട്ടും……..

 14. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പുരുഷ കേസരികള്‍ ആരെങ്കിലും പറയുവാണെങ്കില്‍ ഞാന്‍ തെറ്റ് സമ്മതിക്കാം.

  ഗായത്രി ചേച്ചീ, പെണ്ണുകെട്ടാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. അതിനു പറ്റാതതോണ്ടാല്ലേ ഈ പരാക്രമങ്ങള്‍ ……

  സരിത ചേച്ചീ, ഈ testosterone ഒഴുക്കിവിടാന്‍ പറ്റുമായിരുന്നെങ്കില്‍ ഇത്രേം ബുദ്ധിമുട്ടി ഇടംകണ്ണ്‍ ഇട്ടു നോക്കാന്‍ നില്‍ക്കുമോ?

  • @ദാസപ്പന്‍
   പരാക്രമം നല്ലതാ അനിയാ.
   നാട്ടുകാര് കൈകാര്യം ചെയ്യുമ്പോഴും വേണം ഈ നര്‍മബോധം.
   വീട്ടിലും കാണില്ലേ ആളുകളൊക്കെ.
   അവരെയും ഇങ്ങനെയൊക്കെ തന്നെയാണോ അനിയന്‍ കാണുന്നത്?
   അതും നല്ല നര്‍മ്മ ബോധമുള്ള പരിപാടിയാ.

   • ഒരുത്തിയെ നോക്കി എന്ന കുറ്റത്തിനു ആരും ആരെയും കൈകാര്യം ചെയ്തതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല ചേട്ടാ…

    ചേട്ടന്‍ ഇതുവരെ ഒരൊറ്റ പെണ്ണിന്‍റെയും മുഖത്ത് പോലും നോക്കാത്ത ടൈപ്പ് ആണോ ? അങ്ങനെ ഉള്ളവര്‍ക്ക് ഞങ്ങടെ നാട്ടില്‍ വേറെയാ പേര്. അല്ലാ… അതും ഇപ്പൊ നിയമവിധേയം ആണല്ലോ…

    പിന്നെ വീട്ടില്‍ ഉള്ളവരുടെ പോലെ അല്ലല്ലോ നാട്ടില്‍ ഉള്ളവര്‍ …

    • @ദാസപ്പന്‍
     ഒരുത്തിയെ നോക്കുന്നതില്‍ നില്‍ക്കുന്നില്ലല്ലോ അനിയന്റെ സൌന്ദര്യരാധന.
     അനിയന്‍തന്നെ പറഞ്ഞതുപോലെ, അതെന്തോ കെട്ടിനില്‍ക്കുന്നതിന്റെ പ്രശ്നമല്ലേ.
     എന്തോ അനുഭവിക്കാത്തതിന്റെ കുഴപ്പമല്ലേ.
     ആ കുഴപ്പങ്ങള്‍ തീര്‍ക്കാനുള്ള മരുന്നായാണല്ലോ അനിയനീ നോട്ടത്തെ കാണുന്നത്.
     അത് വെറും നോട്ടമല്ലല്ലോ. ‘അങ്ങാടിയില്‍ തോറ്റ’തിനുള്ള പകയല്ലേ.
     അത് നാട്ടുകാര്‍ക്ക് മൊത്തമുള്ള ശീലമാണെന്ന് അനിയന്‍ തെറ്റിദ്ധരിക്കണ്ട .
     ചികില്‍സ കിട്ടേണ്ട ആ മനോരോഗം ക്രെഡിറ്റായി നെഞ്ചിലേറ്റി നില്‍ക്കുകയും വേണ്ട.
     നല്ല ഡോക്ടര്‍മാരെ വല്ലതും കാണുക. അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള
     വല്ല ക്രഷ് കോഴ്സും ചെയ്യുക. അപ്പോ തീര്‍ന്നോളും അസുഖം.

 15. നോട്ടം അതാണല്ലോ പ്രശ്നം . ഞാനും നോക്കാറുണ്ട് , പക്ഷെ അത് ദാസപ്പന്‍ പറഞ്ഞ പോലെ കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരെ മാത്രമല്ല . കൊച്ചു കുട്ടികളെ കണ്ടാല്‍ , സുന്ദരന്‍ മാരെ കണ്ടാല്‍ , സുന്ദരികളെ കണ്ടാല്‍ , നല്ല അമ്മൂമ്മ മാരെയും അപ്പൂപ്പന്‍ മാരെയും കണ്ടാല്‍ , യോജിക്കുന്ന ഇണകളെ കണ്ടാല്‍ ഒക്കെ ഞാന്‍ നോക്കാറുണ്ട് , ആസ്വദി ക്കാറുമുണ്ട്. അതിനു കാരണം ടെസ്റോസ്റെരോനാണോ ഇനി മറ്റു വല്ല ഹോര്മോനാണോ അതല്ല തലച്ചോറിന്റെ മൊത്തം കുഴപ്പമാണോ എന്നൊന്നുമറിയില്ല. അതിനെക്കുറിച്ച് ഒരു ത്വാതിക അവലോകനത്തിന് നിന്നിട്ടുമില്ല . പക്ഷെ ഒന്നറിയാം ആ നോട്ടത്തില്‍ ഒരുതരത്തിലുമുള്ള വൈകാരിക പ്രക്ഷുബ്ധതകളും അടങ്ങിയിട്ടില്ലെന്നു . കല്യാണം കഴിക്കാത്ത ഞാന്‍ സുന്ദരികളായ പെണ്‍കുട്ടികളെ നോക്കുമ്പോള്‍ യാതൊരു വിധ ഉദ്ധാരണവും നടക്കുന്നില്ലെന്നും എനിക്കറിയാം . അപ്പോള്‍ ഇത്തരം നിരുപദ്രവകാരികളായ ഈ നോട്ടങ്ങളെ ഇത്രയേറെ ഭയക്കേണ്ടതുണ്ടോ ?

 16. @ശ്രീ: sexy ആയ ഒരു യുവ പെണ്‍കൊടിയെയും ഓമനത്വം തുളുമ്പി നില്‍ക്കുന്ന ഒരു കൊച്ചു കുട്ടിയേയും ഒരുപോലെ ആണോ സുഹൃത്തേ താങ്കള്‍ നോക്കുക? കപട സദാചാര വാദികള്‍ ഒരുപക്ഷെ ആണെന്ന് പറഞ്ഞേക്കാം. സമ്മതിക്കാന്‍ എനിക്ക് കുറച്ചു ബുദ്ധിമുട്ടുണ്ട്.

  എതിര്‍ ലിംഗത്തില്‍ പെട്ടവരോട് ശാരീരികമായി അടുപ്പം തോന്നുന്നത് സ്വാഭാവിക പ്രക്രിയ ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതൊരു hormonal activity ആണെന്നും എനിക്കറിയാം. ഈ hormonal activity കാരണം സുന്ദരികളായ പെണ്‍കുട്ടികളെ നോക്കാറുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്‌ .
  ഈ ആഗോള സത്യം വിളിച്ചുപറഞ്ഞ എന്നെ ചിലര്‍ അമ്മയേം പെങ്ങളേം തിരിച്ചറിയാത്ത കാമാഭ്രാന്തനായും മനോരോഗിയായും മുദ്ര കുത്തി. അല്ലെങ്കിലും സത്യം വിളിച്ചു പറയുന്നവരുടെ ഗതി ഇതുതന്നെ ആണ്.

 17. സ്ത്രീകള്‍ എന്തെങ്കിലും തുറന്നു പറയുന്നത് അത് തെറിയായാലും ഇനിയിപ്പോള്‍ കന്യകാത്വത്തെ കുരിചാനെങ്കിലും അത് പുരുഷനെ ഞെട്ടിക്കാന്‍ ആണെന്ന് ലേഖിക സമര്‍തിക്കുന്നത് എന്തടിസ്ഥാനത്തിലാണ് . അങ്ങനെ ചിന്തിക്കേണ്ട കാര്യമെന്താ?

 18. //മറ്റു പെണ്‍കുട്ടികളും സ്വന്തം സഹോദരിമാരും മാറ്റി നിര്‍ത്തേണ്ടവര്‍ അല്ല , വ്യത്യാസങ്ങള്‍ അംഗീകരിച്ചു ബഹുമാനിക്കേണ്ടവര്‍ ആണ് എന്ന് പറഞ്ഞുകൊടുത്തു വളര്‍ത്തുന്ന അമ്മമാരുടെ ആണ്‍മക്കള്‍ ഗോവിന്ദച്ചാമിമാരോ മൊബൈലില്‍ സ്ത്രീകളുടെ ശരീഭാഗങ്ങളുടെ ഫോട്ടോ അവരറിയാതെ എടുക്കുന്നവരോ ആയിത്തീരില്ല എന്നാണ് എന്റെ വിശ്വാസം//…… vallathoru viswasamayippoyi. appo ammayanu thettukari alle.

 19. കാഴ്ചയും വാക്കും ചിന്തയും തമ്മില്‍ എപ്പോഴെന്കിലും ഒരുമയുണ്ടായിട്ടിണ്ടോ ?
  തരുണികള്‍ ആണുങ്ങളെ കുറിച്ച് ഒന്നും ആലോചിക്കാറില്ലേ/തുറിച്ചു നോക്കാറില്ലേ ?
  ബസ്സില്‍ വച്ച് സംഭവിക്കുന്ന ചില്ലറ(കൈയ്യേറ്റമല്ല) തട്ടും മുട്ടും ഉരസ്സലുകളും സ്ത്രീകളും ആസ്വദിക്കാരില്ലേ?
  ചില രാജ്യങ്ങളില്‍ ആണുങ്ങള്‍ക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ ബുദ്ധിമുട്ടാണ്(തൈലാണ്ട് ….)
  സാമൂഹിക ബന്തനങ്ങള്‍ ഇല്ലെങ്കില്‍ സ്ത്രീകള്‍ എങ്ങിനെ പെരുമാറും എന്ന് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കറിയാം .
  സൌന്തര്യമുള്ള സ്ത്രീകളെ കണ്ടാല്‍ ഏതു മാന്യനും ഒന്ന് നോക്കും അതിനു അമ്മ പെങ്ങള്‍ തടസ്സമാവില്ല .പിതാവിനെ കുറിച്ച് ആലോചിച്ചു ഏതെന്കിലും സ്ത്രീ ലൈംഗികജീവിതത്തില്‍നിന്നു വിട്ടു നില്‍ക്കുന്നുണ്ടോ ?
  പരിസരം മറന്നു വാപൊളിച്ചു മുന്കാഴച്ച പോരാഞ്ഞ് കടന്നു പോയതിനു ശേഷം തിരിഞ്ഞു നിന്ന് നോക്കുന്നവര്‍ക്കും ,വീണ്ടും ഒന്നൂടെ കാണണം എന്ന് തോന്നുന്നവര്‍ക്കും ചികില്‍സ കൊടുക്കണം മിക്കവാറും അത് സംഭാവിക്കാരുമുണ്ട് .

 20. മൊബൈലില്‍ സ്ത്രീകളുടെ ശരീര ഭാഗങ്ങള്‍ കാണുന്നവരെ തൂക്കിക്കൊല്ലണം .സമ്മതിച്ചു .കാണിക്കുന്നവളെയോ ?

 21. നിങ്ങളുടെ അഭിപ്രായങ്ങളോട് ഞാന്‍ യോചിക്കുന്നു. ഒപ്പം ഒരു ചെറിയ വലിയ കാര്യം കുടി ചേര്കട്ടെ, സ്ത്രീ യും പുരുഷനും ഒരു വാഹനത്തിന്‍റെ രണ്ട് ടയെരുകള്‍ പോലെ യാണ്ണ്‍, ഒരു ഉധാഹരനം പറഞ്ഞു എന്ന്‍ മാത്രം. ഉധാഹരണങ്ങളില്‍ കുടുങ്ങരുത്‌. അപ്പോള്‍ ഇവര്‍ രണ്ടും ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തലത്തില്‍ ഒരുമിച് നീങ്ങേടവേര്‍ ആണ്ണ്‍. ഒരു സ്ത്രീ ഒരു പുരുഷന്‍റെ സംരക്ഷണം ആഗ്രഹികുന്നില്ലേ.തീര്‍ച്ചയായും ആഗ്രഹിക്കുന്നു എന്നണ്ണ്‍ ഞാന്‍ മനസ്സിലാകുന്നത്, അതാണ് അതിന്‍റെ ഒരു ജൈവികത

Leave a Reply to chithrakaran ചിത്രകാരന്‍ Cancel reply

Your email address will not be published. Required fields are marked *