ആറിഞ്ചും ആണത്തവും: മൂന്ന് സാക്ഷ്യങ്ങള്‍

ആണും പെണ്ണും അടങ്ങുന്ന സമൂഹത്തില്‍ അത്രയ്ക്ക് രൂഢമൂലമാണ് ആണത്തത്തിന്റെ അക്രമോത്സുകമായ ആധിപത്യത്തെക്കുറിച്ചുള്ള വിശ്വാസം. ആ വിശ്വാസമാണ് തൊട്ടതിനും പിടിച്ചതിനും പ്രതിഷേധങ്ങള്‍ക്ക് കുറവില്ലാത്ത കേരളത്തില്‍ സൂര്യനെല്ലി ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു ഇരയോടും കുടുംബത്തോടും ആര്‍ക്കും എന്തും ചെയ്യാം എന്ന അവസ്ഥയുണ്ടാക്കുന്നത്-ആഷിക് അബുവിന്റെ 22 FK, ഹരൂകി മുറാകാമിയുടെ 1q84, ഇന്ത്യാവിഷന്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാര ജേതാവ് സുനിതാ കൃഷ്ണന്റെ അനുഭവ സാക്ഷ്യം എന്നിവയിലൂടെ ആണത്തത്തിന്റെ അക്രമോത്സുകതയിലേക്ക്, പെണ്ണിന്റെ പക്ഷത്ത് നിന്ന് നോക്കുമ്പോള്‍ പോലും ആണത്തം അടയിരിക്കുന്ന ആണെഴുത്തുകളിലേക്ക് വ്യത്യസ്തമായ സഞ്ചാരം. ഇ. സനീഷ് എഴുതുന്നു

 

 

“അത് കൊണ്ടുള്ള സുഖമല്ലേ നിനക്കറിയൂ,അതിന്റെ വേദന അറിയില്ലല്ലോ.. അനുഭവിക്കത്…”
പെണ്‍വാണിഭക്കാരന്റെ ലിംഗം മുറിച്ച് മാറ്റി, 22 കാരി നഴ്സ് ടെസ്സ കെ അബ്രഹാം പറയുമ്പോള്‍ ഒരു മഴുമൂര്‍ച്ച ഉള്ളിലൂടെ പോയി. തിയേറ്ററില്‍ ഒരനക്കവും ഇല്ലായിരുന്നു.മലയാള സിനിമ കേട്ടിട്ടില്ല അത്തരത്തിലൊന്ന് എന്നതിനാല്‍ ആ നിശബ്ദതയ്ക്ക് വേറെ കാരണം വേണ്ട. എനിക്ക് പക്ഷെ, മറ്റ് കാരണങ്ങളുമുണ്ടായിരുന്നു ആ ഞെട്ടലിന്. മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമുണ്ടായ ഒരു നോവല്‍ വായന അതിലൊന്ന്.

 

 

പത്തൊമ്പതാമധ്യായം
സിനിമ കഴിഞ്ഞ്, തിയേറ്ററില്‍ നിന്നിറങ്ങി വീട്ടിലെത്തി തലേന്ന് വായിച്ച് നിര്‍ത്തിയ ആ നോവല്‍ പുസ്തകം നിവര്‍ത്തി. ഹരൂകി മുറാകാമിയുടെ 1q84. അടയാളം വെച്ച് നിര്‍ത്തിയ പത്തൊമ്പതാമധ്യായത്തിലെ ആദ്യ പേജിലെ ആ വരികള്‍ വീണ്ടും വായിച്ചു. ഇങ്ങനെ…

“There is observable evidence of rape. Repeatable rape.Terrible lacerations on the outer lips of her vagina. And injury to the uteres. An engorged adult male sex organ penetrated of her small uteres, which is still not fully mature, largely destroying the area where a fertilised egg would become implanted.The doctor thinks she will probably never be able to become pregnant”.

തീര്‍ന്നില്ല,

“Even if some procedure managed to restore the function of her uterus,the girl will probably never want to have sex with anyone.A good deal of pain must have accompanied any penetration that could cause such terrible damage, and it was done to her repeatedly.The memory of that much pain wo’nt simply fade away. do you see what i mean…?”

ത്സുബാസ ((tsubasa) എന്ന പത്ത് വയസ്സുകാരിയുടെ ശരീരത്തെക്കുറിച്ചാണ് പറയുന്നത്. കേള്‍ക്കുന്നത് നോവലിലെ പ്രധാന സ്ത്രീകഥാപാത്രം അയോമാമി (aomame). പീഡിപ്പിക്കപ്പെട്ട പെണ്ണുങ്ങളെ സംരക്ഷിക്കുന്ന പ്രായമുള്ളൊരു സ്ത്രീയുണ്ട് നോവലില്‍. അവരുടെ സഹായിയും കൂട്ടുകാരിയുമാണ് അയോമാമി. പീഡിപ്പിക്കപ്പെട്ടവരെ സംരക്ഷിക്കുക മാത്രമല്ല,പീഡിപ്പിച്ചവരെ കൊല്ലുകയും ചെയ്യും, ഇപ്പറഞ്ഞ പ്രായമുള്ള സ്ത്രീ. അവര്‍ നിശ്ചയിക്കുന്ന വധശിക്ഷ പഴുതുകളില്ലാതെ നടപ്പാക്കുന്നത് മാര്‍ഷ്യല്‍ ആര്‍ട്സ് ട്രെയിനര്‍ ആയ അയോമാമിയാണ്.

ത്സുബാസയെ കുത്തിക്കീറിയ ലിംഗത്തിന്നുടമയെ കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നു ആ സ്ത്രീ.അയോമാമിക്ക് പരിചയപ്പെടുത്തുകയാണ് ത്സുബാസ എന്ന ഇരയെ. അതാണ് മേല്‍ വായിച്ച വരികള്‍.കൊല്ലുന്നവര്‍ക്കൊപ്പം നില്‍ക്കും വായനക്കാരന്റെ മനസ്സ്, നേരിട്ടറിയാവുന്നൊരു പത്ത് വയസ്സുകാരി തകര്‍ന്ന ഉടലും മനസ്സുമായി , എന്നാല്‍ നിസ്സംഗമായി ഇപ്പറയുന്നതെല്ലാം കേട്ടിരിക്കുന്നത് മനസ്സില്‍ കാണുമ്പോള്‍.

 

 

കുടല്‍ പുറത്തായ കുട്ടി

ത്സുബാസ അനുഭവിച്ച പീഢനങ്ങളെക്കുറിച്ചുള്ള വരികള്‍ വായിച്ചതിനും തലേദിവസം, അന്നാണ് ആ പ്രഭാഷണം കേട്ടത്. ഇന്ത്യാവിഷന്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വീകരിച്ച് സുനിതാ കൃഷ്ണന്‍ ഇങ്ങനെ പറഞ്ഞു:

“6 മാസം മുമ്പ് എട്ട് വയസ്സുള്ള കുട്ടിയെ ഞങ്ങള്‍ രക്ഷപ്പെടുത്തികൊണ്ട് വന്നു. അനാഥകുട്ടിയാണ്. നാലാം വയസ്സില്‍ അവളുടെ ചെറിയമ്മ അവളെ വിറ്റു.അടുത്ത നാല് വര്‍ഷങ്ങളില്‍ എത്രയോ പുരുഷന്‍മാര്‍ അവളെ നശിപ്പിച്ചു.എട്ടാം വയസ്സില്‍ ശരീരവും മനസ്സും തകര്‍ന്നപ്പോള്‍ അവളെ റെയില്‍വേ ട്രാക്കില്‍ എറിഞ്ഞു. ഞങ്ങള്‍ ആ കുട്ടിയെ കാണുമ്പോള്‍ കുട്ടിയുടെ കുടല്‍ മുഴുവന്‍ വെളിയിലാണ്. ഇങ്ങനെ ഒരു യാഥാര്‍ത്ഥ്യവും ലോകത്തിലുണ്ട്. വസ്തുതകളെ പെരുപ്പിച്ച് പറയുകയല്ല ഞാന്‍”

(പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇന്ത്യാവിഷന്റെ വെബ് സൈറ്റില്‍ മുഴുവനായും വായിക്കാം.)

ഇപ്പോള്‍ ആലോചിക്കുമ്പോള്‍- ലിംഗം മുറിക്കുന്നത് ക്ലൈമാക്സ് ആയ ഒരു സിനിമയ്ക്ക് മുമ്പ് ഇങ്ങനെ വായനാനുഭവമുണ്ടായത്, സുനിതാകൃഷ്ണന്റെ പ്രസംഗംകേട്ടത് -യാദൃശ്ചികസംഭവങ്ങളാണെന്ന് തോന്നുന്നേയില്ല. ഓരോ നാല് മിനിട്ടിലും ഒരു പെണ്ണ് പീഡിപ്പിക്കപ്പെടുന്നുണ്ടത്രേ, ലോകത്ത്. ആ വാര്‍ത്തകളുടെ, വിവരങ്ങളുടെ ഭാരമില്ലാതെ ഒരു കലാസൃഷ്ടിയും സാംസ്കാരികോല്‍പ്പന്നവും ആസ്വദിക്കാനോ , അറിയാനോ ആവില്ല നിങ്ങള്‍ക്ക്.

ക്രൂരപീഡനോപകരണം
കുഞ്ഞുശരീരങ്ങളുടെ മേല്‍ പോലും ഇടപെടുന്ന ക്രൂരപീഡനോപകരണം എന്ന നിലയില്‍ പുരുഷലിംഗം പരിചയപ്പെടുത്തപ്പെടുന്ന എത്ര സന്ദര്‍ഭങ്ങളാണ് നമുക്ക് ചുറ്റും. ഒരു ദിവസത്തെ പത്രം പോലും അത്തരമൊരു വിവരം ഇല്ലാതെ നിങ്ങള്‍ക്ക് കാണാനാവില്ല. മുറിച്ചെറിയണം ഈ പീഡനോപകരണം എന്ന് തോന്നാന്‍ നോര്‍മല്‍ മനുഷ്യന് (ആണിനും പെണ്ണിനും) കാരണങ്ങളേറെയുണ്ട്.

ആ കാരണങ്ങളാണ് എനിക്കും 22 ഫീമെയില്‍ കോട്ടയം സമീപകാലത്തെ ഏറ്റവും മികച്ച സിനിമയായി തോന്നിക്കുന്നത്. നിങ്ങള്‍ക്കും എനിക്കും അറിയാം ഈ സിനിമയുടെ കുഴപ്പങ്ങള്‍ . പക്ഷെ ചില നേരങ്ങള്‍ ഉണ്ട് , ആവശ്യവുമാണ് , നിങ്ങളുടെ യുക്തി മാറ്റിവെച്ച് രോഷം കൊണ്ട് മാത്രം ലോകത്തെ നോക്കിപ്പോകുന്നവ. അത്തരം നേരങ്ങളെ നിറയ്ക്കുന്നതാണ് 22 എഫ് കെ.

മുറാകാമി കഥാപാത്രമായ അയോമാമി ചെറിയ ഒരു സൂചി ഉപയോഗിച്ച് പീഡകരെ കഴുത്തില്‍ കുത്തി കൊല്ലുന്നു, സിനിമയില്‍ റിമാ കല്ലിങ്കല്‍ ശാസ്ത്രീയമായി ലിംഗം മുറിച്ചു മാറ്റുന്നു. ലിംഗം മുറിച്ചാല്‍, പീഢകരെ കൊന്നാല്‍ തീരുമോ പ്രശ്നങ്ങള്‍.. അല്ലെങ്കില്‍ അങ്ങനെയാണോ അത് തീര്‍ക്കേണ്ടത്.

 

22 എഫ് കെ


 

അക്രമോത്സുക ആണത്തം
നീ മുറിച്ചെടുത്ത ആറിഞ്ചല്ലെടീ ആണത്തം എന്ന് എവിടെയോ ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്നുണ്ട്. സത്യമാണ, അത് മുറിച്ചെടുത്താല്‍ തീരുന്നതല്ല പ്രശ്നങ്ങള്‍. ആണത്തം എന്ന് പൊതുവില്‍ വ്യവഹരിക്കപ്പെടുന്നതിന്റെ അടിയില്‍ കിടക്കുന്ന ക്രൂരതയ്ക്ക് , ഈ ഉപകരണം ആരെ പീഡിപ്പിക്കാനും ഉപയോഗിക്കാം എന്ന തോന്നലിന് ആഴത്തില്‍കിടക്കുന്ന കാരണങ്ങള്‍ ഉണ്ട്.

ആണും പെണ്ണും അടങ്ങുന്ന സമൂഹത്തില്‍ അത്രയ്ക്ക് രൂഢമൂലമാണ് ആണത്തത്തിന്റെ അക്രമോത്സുകമായ ആധിപത്യത്തെക്കുറിച്ചുള്ള വിശ്വാസം. ആ വിശ്വാസമാണ് തൊട്ടതിനും പിടിച്ചതിനും പ്രതിഷേധങ്ങള്‍ക്ക് കുറവില്ലാത്ത കേരളത്തില്‍ സൂര്യനെല്ലി ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു ഇരയോടും കുടുംബത്തോടും ആര്‍ക്കും എന്തും ചെയ്യാം എന്ന അവസ്ഥയുണ്ടാക്കുന്നത്.

അതാണ് , ആ വിശ്വാസം തന്നെയാണ് ഈ സിനിമയെ നല്ലത് എന്നപോലെ വഷള് സിനിമയും ആക്കുന്നത്. അവസാന രംഗങ്ങളില്‍ പെണ്‍വാണിഭവും, പരപീഡനവും തൊഴിലാക്കിയ നായകനോട് (?) തീരാത്ത പ്രണയം ഇരയായ സ്ത്രീ പ്രകടിപ്പിക്കുന്നത് ഈ വഷളന്‍ പൊതു ബോധം അങ്ങനെ ഉറച്ച് കിടക്കുന്നത് കൊണ്ടാണ്. ആ രംഗങ്ങളിലെ ഫ, ഭ തമാശയാണ് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും അറുബോറന്‍, അശ്ളീല രംഗം എന്നു കൂടെ പറയണം.പെണ്ണിന്റെ പക്ഷത്ത് നിന്ന് എത്ര നോക്കിയാലും ആണെഴുത്തുകാര്‍ ആണത്തത്തിന്റെ വാഹകര്‍ തന്നെ എന്നതിന് തെളിവ്.

എങ്കിലും പ്രസക്തമാണ് ഈ സിനിമ എന്ന് തന്നെ പറയാന്‍ തോന്നുന്നു.

കുഴപ്പങ്ങളോടെ എങ്കിലും, എന്തൊക്കെയോ കുടഞ്ഞ് കളയാന്‍ ശ്രമിക്കുന്നുണ്ട് സിനിമക്കാര്‍. പിന്തിരിപ്പന്‍ പൊതുമനസ്സ് അങ്ങനെ ഉറച്ചിരിക്കുന്നൊരു സമൂഹത്തില്‍ അത്തരം ശ്രമങ്ങള്‍ കൊമേഴ്സ്യല്‍ സിനിമയില്‍ വരുന്നത് കുറേക്കൂടെ ആശ്വാസകരമാണ്. ഏറ്റവും ജനപ്രിയമാധ്യമം എന്ന നിലയില്‍ അത് അഭിസംബോധന ചെയ്യുന്ന അനേകരില്‍ തീരെ ചെറിയ ശതമാനത്തിനെങ്കിലും ഉണ്ടാക്കുന്ന മാറ്റവും ഗുണം തന്നെയാണ് ചെയ്യുക.

 

 

രണ്ട് ആശങ്കകള്‍ ബാക്കിയുണ്ട്.
1. മുറാകാമിയുടെ 925 പേജുള്ള വലിയ നോവലിന്റെ പകുതിയേ വായിച്ചിട്ടുള്ളൂ..
ബാക്കി വായിക്കുമ്പോള്‍ അയോമാമിക്ക് റിമാ കല്ലിങ്കലിന്റെ രൂപം മനസ്സില്‍ വരുമോ എന്നാശങ്ക. റിമ മോശം നടിയായത് കൊണ്ടല്ല, നോവലുകളെ അവയിലെ കഥാപാത്രങ്ങളെ അത്രയ്ക്ക് ഇഷ്ടപ്പെടുന്നൊരാള്‍ എന്ന നിലയ്ക്ക് എനിക്കിഷ്ടമല്ല കഥാപാത്രങ്ങള്‍ മറ്റാരുടെയെങ്കിലും രൂപത്തില്‍ മനസ്സിലെത്തുന്നത് എന്നതിനാല്‍.
2. ഇതുവരെ ഈ എഴുതിയത് ഇങ്ങനെ പേടിപ്പിക്കുന്നു-കിടക്കുന്നുണ്ടാകില്ലേ, ഈ കുറിപ്പിലെ അക്ഷരങ്ങള്‍ക്കടിയിലും നൂറ്റാണ്ടുകളുടെ ഭാരമുള്ള ആണ്‍പൊതുബോധം എന്ന്.

24 thoughts on “ആറിഞ്ചും ആണത്തവും: മൂന്ന് സാക്ഷ്യങ്ങള്‍

 1. ഈയിടെ ഞങ്ങളുടെ നാട്ടില്‍ ഒരു സംഭവം നടന്നു…ഏഴാം ക്ലാസ്സ്‌ ല് പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ അറുപതു വയസ്സിനു മുകളില്‍ ഉള്ള ഒരാള്‍ പീഡിപ്പിച്ചു ( ഉഭയ സമ്മതം ഉള്ള രതിയെ പീഡനം എന്ന് പറയാമോ )….മുന്ന് വീട് അപ്പുറം ഉള്ള ഒരു വീട്ടില്‍ ലെ വിറകു പുരയില്‍ ആണ് രതി നടന്ന്നിരുന്നത് …ഒരു ദിവസം കുട്ടിയെ അന്വേഷിച്ചു നടന്ന അമ്മ കണ്ടത് അയല്‍വക്കത്തെ വീട്ടിലെ വിറകു പുരയില്‍ നടക്കുന്ന രംഗം ആണ്…അവര്‍ കുറച്ചു അയല്‍ വീടുകളിലെ പെണ്ണുങ്ങളെ വിളിച്ചു കൂട്ടി…എല്ലാവരും കൂടി ഈയാളെ നന്നായി കൈകാര്യം ചെയ്യ്തു…ധനികന്‍ ആയ ഇയാളുടെ മകന്‍ അമേരിക്കയില്‍ ആണ്…മകന്‍ വിവാഹിതനും ഒരു പിതാവും കൂടി ആണ്…ഇന്ന് പല വീടുകളിലും കുട്ടികള്‍ ഒറ്റയ്ക്ക് എന്ന പോലെ ആണ്…അച്ഛനും അമ്മയും ജോലിക്ക് പോകുന്നു…അടിച്ചമര്‍ത്ത പെട്ട ലൈംഗിക വികാരങ്ങളുടെ വേലിയേറ്റം അതില്‍ ആണോ മലയാളികള്‍ …ഒരു മധുര സംഗീതം പോലെ സുന്ദരം ആയ രതി പണം കൊടുത്തും ഭീഷണി പെടുതിയും ചതിയിലൂടെ യും ഒകെ മലയാളി നേടുവാന്‍ നോക്കുന്നു…

  • രതി ഒരു മധുര സംഗീതം പോലെ സുന്ദരമാണെന്ന വീക്ഷണത്തോട് യോജിക്കുന്നു. അതിന്‍റെ ഭംഗി എല്ലാവരും കൂടി കെടുത്തുന്നു.

   (ലൈംഗികതയെ പരീക്ഷിച്ചു നോക്കാനുള്ള sexual vitality മാത്രം മുന്നിട്ടു നില്‍ക്കുന്ന ചിന്താശേഷിയില്ലാത്ത പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയെയോ ആണ്‍കുട്ടിയെയോ വശംഗതമാക്കുന്നത് ഉഭയസമ്മത പ്രകാരമായാലും അത് വ്യക്തമായും നികൃഷ്ടമായ “ഉപയോഗിക്കല്‍” തന്നെ ആണ്)

  • oroo maanasikaavathayude veliyettangalaanu ee sambhavam.. athu theere pariganikkapedaathe irikkunna oravsthayude prathikaranamalle ennum koodi naam chindikkendiyirikkunnu

 2. ഞാന്‍ ഇഷ്ട്ടപ്പെടുന്ന വാര്‍ത്താവതാരകരില്‍ ഒരാളാണ് താങ്കള്‍. ഇങ്ങനെ ഒരു ലേഖനം എഴുതിക്കണ്ടതില്‍ വളരെ സന്തോഷം.
  കുറച്ചു ദിവസമായി ഫമിനിത്തെ എതിര്‍ത്തും അനുകൂലിച്ചും പിന്നെ വസ്തുനിഷ്ഠമായും നിക്ഷ്പക്ഷമായും വിലയിരുത്തിയുമുള്ള അനേകം ലേഖനങ്ങള്‍ വിവിധ വെബ്സൈറ്റുകളില്‍ കാണാന്‍ സാധിച്ചു. വ്യതിപരമായ തുല്യത നേടിക്കൊണ്ടിരിക്കുന്ന; സ്വന്തം ജീവിതം എങ്ങനെ ജീവിക്കണമെന്നുള്ളതില്‍ സ്വാതന്ത്ര്യം നേടിക്കൊണ്ടിരിക്കുന്ന സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ത്രീകള്‍ കൂടിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ (വ്യവസ്ഥാപിതമായ ജീവിതരീതികളില്‍ കംഫര്‍ട്ടബില്‍ ആയി മുന്നോട്ടു പോകുന്ന ഭൂരിപക്ഷം സ്ത്രീസമൂഹവും ഇവിടെ തന്നെ) സ്ത്രീകളുടെ feminist എന്നോ non-feminst എന്നോ വ്യത്യാസമില്ലാത്ത ഏറെ ഗൌരവമേറിയ ഒരു പ്രശ്നം (പുരുഷനും കൂടി വിചാരിച്ചാല്‍ മാത്രം പൂര്‍ണ്ണമായി ഉന്‍മൂലനം ചെയ്യാനാകുന്ന പ്രശ്നം) അവള്‍ക്കു നേരെയുള്ള ലൈംഗിക ‘അതിക്രമം’ തന്നെയാണ്.

  1. ഉഭയസമ്മത പ്രകാരമല്ലാതെ ഒരു സ്ത്രീയെ ഇരയായി കാണാനുള്ള വേട്ടക്കാരന്റെ മനസുള്ള പുരുഷനെ; ഉപഭോഗവസ്തുവാക്കാനുള്ള വിലകുറഞ്ഞ ആ മനസ്സിനെ; അവന്‍ വികലാംഗനാകട്ടെ വിദ്വാനകട്ടെ അല്ലെങ്കില്‍ വിശിഷ്ടനാകട്ടെ; ആരായാലും, എന്‍റെ മനസ്സില്‍ തോന്നിയിരുന്ന ഒരു ശിക്ഷാവിധിയാണ് ലിഗ ചേദനം ചെയ്യുക എന്നത്. സിനിമയില്‍ എങ്കിലും അത് കാണാന്‍ കഴിയുന്നു. (അതാണോ ശരിയായ മാര്‍ഗം എന്നത് ചിന്ത്യം. പക്ഷേ അതിലൊരു താക്കീത്‌ ഉണ്ട്. ശക്തമായത്‌.)
  2. വ്യവസ്ഥാപിത സദാചാര സങ്കല്‍പ്പങ്ങളെ മാറ്റി വച്ച് കൊണ്ട് ലൈംഗിക സ്വാതന്ത്ര്യം (വികാരവിരേചനത്തിനുള്ള സ്വാതന്ത്ര്യം) സമൂഹത്തില്‍ വന്നാല്‍ ആക്രമണം ഒരു പരിധി വരെ ഇല്ലാതാകുമോ എന്നും ചിന്തിക്കുന്നു. അപ്പോള്‍ എന്നാല്‍ അത്തരം സ്വാതന്ത്ര്യം ഉള്ള വിദേശ രാജ്യങ്ങളില്‍ ഒട്ടും ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കണല്ലോ എന്നാലോചിക്കുമ്പോള്‍ അവിടെയും കുഴങ്ങുന്നു.
  3. 22 Female Kottayam എന്ന മൂവി തട്ടുപൊളിപ്പന്‍ ചിത്രങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. എനിക്ക് ആ ഫിലിം അത് കൊണ്ട് തന്നെ ഏറെ ഇഷ്ട്ടപ്പെട്ടു. എന്നാലും ഇത്രയും ചെയ്ത് കൂട്ടിയ നായകനോട് നായികയ്ക്ക് ഇനിയും പ്രണയം അവശേഷിക്കുന്നെങ്കില്‍(!!!!!) അത് പ്രണയത്തിന്‍റെ തന്നെ പൊളിച്ചെഴുത്തെന്നോ അല്ലെങ്കില്‍ അവള്‍ അത്രയ്ക്ക് ഒബ്സെസ്സ്ട് ആയിരുന്നെന്നോ അതുമല്ലെങ്കില്‍ ചതിയനായ നായകന്‍റെ മനം മാറ്റത്തിന് വേണ്ടി കാത്തു നില്‍ക്കുന്ന ഒരു cliched നായിക ആയിപ്പോയെന്നോ പറയേണ്ടി വരും.

  എന്‍റെ ചോദ്യം ഇപ്പോഴും ഇതാണ് “സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തെ എങ്ങനെ ഫലപ്രദമായി ചെറുക്കാം; ഇല്ലായ്മ ചെയ്യാം.??? പുരുഷന്മാര്‍ തന്നെ പറയട്ടെ.

 3. സുനിതാ കൃഷ്ണന് അഭിനന്ദനങ്ങള്‍. അവര്‍ക്ക് പുരസ്കാരം നല്‍കുന്ന ചടങ്ങില്‍ വേദിയില്‍ ഇരുന്ന ഒരു വ്യക്തിയുടെ സാന്നിദ്ധ്യം കല്ലുകടിയായി തോന്നി.

 4. സനീഷ് താങ്കളുടെ വാര്‍ത്ത‍വായന ഇഷ്ടമാണ് പക്ഷെ ഒന്ന് പറഞ്ഞോട്ടെ ..താങ്കള്‍ക്ക് എഴുത്താണ് പറഞ്ഞിരിക്കുന്നത് വരും കാലങ്ങള്‍ അത് തെളിയിക്കും

 5. കേരളത്തിലെ പുറത്തു വരുന്ന കേസുകള്‍..പലപ്പോഴും നമ്മെ ഞാടുക്കി കൊന്നു കലയുന്നവയാണ്.ദുഷ്ട്ടതയും വൈരാഗ്യവും മനുഷ്യത്വ രാഹിത്വവും കൊണ്ട് ഭീഭത്സമായ സംഭവങ്ങള്‍..സൂര്യനെല്ലി പെന്‍ കുട്ടിയെ കുറിച്ച് പുരോഗമന്‍ ചിത്നഹ ഗതിക്കര്‍ ആയ പുരുഷന്മാര്‍ പോലും ഹീന്മായി ആണ് സംസാരിക്കുക പതിവുണ്ടായിരുന്നു.അന്ന് അവളെ മനസിലാക്കാന്‍ എന്നെ സഹായിച്ചത് ..അവള്‍ക്കും എന്റെ മകള്‍ക്കും ഒരേ പ്രായം ആണ് എന്നതായിരുന്നു.പാതി മൂന്നു വയസുള്ള എന്റെ മകള്‍ അന്ന് എത്ര മാത്രം ഒരു വെറും ശിശു മാത്രം ആയിരുന്നു എന്ന് അമ്മയായ എനിക്കെ അറിയൂ..

  ഇപ്പോള്‍ സൂര്യനെല്ലി പെന്‍ കുട്ടിയെ അറസ്റ് ചെയ്ത സംഭവത്തില്‍..തന്നെ എന്താണ് സംഭവിച്ചിരിക്കുന്നത്.

  പാലക്കാടു കള്ള പേ ഓര്‍ഡര്‍ കാണിച്ചു
  കോടിക്കണക്കിനു രൂപ സര്‍ക്കാരിനു നഷ്ട്ടം വരുത്തിയ വാളയാര്‍ ചെക്ക്പോസ്റ്റ് ജീവനക്കാര്‍..
  കോടികളുടെ വെട്ടിപ്പ് പുറത്തു വന്നിട്ടും
  ഒരു ക്രൈം ബ്രാഞ്ചും അവരെ അറസ്റ്റ് ചെയ്തില്ല.
  വെറും ഒരു ലക്ഷം രൂപ നഷ്ട്ടപെടുതിയത്തിനും
  അത് അവള്‍ തിരിച്ചടക്കുകയും ചെയ്തു .
  .സാധാരണ ഗതിയില്‍ പണം നേരിട്ട് വാങ്ങുന്ന വകുപ്പുകളില്‍ ഓഫിസുകളില്‍ ഈത്തരം സംഭാവ്നഗല്‍ സ്വാഭാവികമാണ്
  .പണം തിരിച്ചടച്ചാല്‍
  കുറ്റം തെളിഞ്ഞാല്‍ രണ്ടു ഇന്ക്രിമെന്ടു ബാര്‍ ചെയ്യാവുന്ന ഒരു തെറ്റിനാണ്‌ ..
  നാട്ടുകാരുടെ മുന്നില്‍ വച്ച് ബസ് സ്റ്റോപ്പില്‍ വച്ച് കയ്യാമം വച്ച് കൊണ്ട് പോയത് .
  .വെറും പ്യൂണ്‍ ആയ അവള്‍ക്കു ഇത്രയും പണം കൈ കാര്യം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല..
  ഓഫിസില്‍ പണം നേരിട്ട് വാങ്ങി കൂടാ..
  എന്നിട്ടും വാങ്ങി അതിന്റെ രസീതി ഒപ്പിട്ട മേലുദ്യോഗസ്ഥനെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല ..
  ഓഫീസു മേലധികാരിയെ കുറ്റക്കാരന്‍ ആക്കിയിട്ടില്ല.
  .പണം സ്വീകരിച്ച section
  .അതിന്റെ ഓഫീസര്‍ അയാളെ കുറ്റക്കാരന്‍ ആക്കിയിട്ടില്ല.
  .പണം ഈ– പേ മെന്റ് ആയി മാത്രമേ അടക്കാവൂ എന്നാ കര്‍ശന നിയമം നില്‍ക്കെ
  പണം ഓഫീസില്‍ അടച്ച വ്യാപാരിയെ കുറ്റക്കാരന്‍ ആക്കിയില്ല.
  .അയാളെ അതിനു അനുവദിച്ച ഓഫീസിര്‍ക്ക് കുറ്റമില്ല.
  .പാവം പ്യൂണിന് മാത്രം കുറ്റം

  അത് ഒരു ഗൂഡാലോചന തന്നെ ആണ് ..

 6. 22fk യുടെ അവസാന രംഗത്തെ കുറിച്ച് പലരും പറഞ്ഞു കണ്ടു. രണ്ടു തവണ കണ്ടിട്ടും പക്ഷേ എനിക്കു അത് അനുഭവപ്പെട്ടത് മറ്റൊരു തരത്തിലാണ്.അവസാന രംഗത്തിലെ ‘ഫ’ ‘ഭ’ തമാശയ്ക്ക് ശേഷമുള്ള നായികയുടെ റിയാക്ഷന്‍ പ്രധാനമാണ്. അവള്‍ ആ തമാശ ആസ്വദിക്കാന്‍ തുടങ്ങുന്നു. പുറത്തേക്ക് പോകുന്നു. അവളുടെ മനസ്സിലൂടെ പൂര്‍വ രംഗങ്ങള്‍ കടന്നു പോകുന്നു. തിരിച്ചുവന്നു പറയുന്നു : “സിറിള്‍, നിന്റെ മുഖം കണ്ടാല്‍ നിന്റെ മനസ്സിലെന്താണെന്ന് പറയാന്‍ കഴിയില്ല. ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍, ഞാന്‍ പോകുന്നത് കാനഡയിലേക്കാണ്. നിനക്കു അങ്ങോട്ടു വരാം.”

  ഇതിനെ തമാശയായും പ്രണയ രംഗമായും വ്യാഖ്യാനിക്കാന്‍ ബുദ്ധിമുട്ടാണ്. ആദ്യത്തെ ഫ’ ‘ഭ’ തമാശ ക്ലൈമാക്സില്‍ ആവര്‍ത്തിക്കുമ്പോള്‍ അതിലൊരു ഭീകരതയുണ്ട്. ഇവിടെ സംഗതികള്‍ തികച്ചും ഓപ്പണ്‍ എന്‍ഡഡ് ആണ്, സിറിലിന്റെ അവസാനത്തെ ചിരി പോലെ – അതിനു പിന്നിലുള്ള വികാരം എന്തെന്നു വ്യക്തമാക്കാനുള്ള ഒരു ശ്രമവും സംവിധായകന്‍ നടത്തുന്നില്ല. ഒരുപക്ഷേ അത് തന്നെയാണ് ഈ സിനേമയെ വേറിട്ടതാക്കുന്നത്.

 7. well written. on a related note, I had this thought of chopping penises of the rapists. Even then, I wasn’t able to swallow the penectomy in 22FK and the lustful small talk that accompanied made it a farce.

  I still do not get the rationale behind violent portrayal of rape, her skull broken, blood oozing through the floor, wire mesh harrowed over her body… and the second rape were the camera turns the penis… Oh! What an ordeal? What did I do to witness this pain, this torture porn, as Damodar Prasad put it?

 8. പ്രിയ സനീഷ്‌ ,

  ചാനലില്‍ വാര്‍ത്താവതാരകനായിരുന്നാല്‍ പറയാന്‍ പറ്റാത്ത പലതും പറയാന്‍ ‘നാലാമിടം ‘ നല്ലത് തന്നെ .മേലത്തെ അഭിപ്രായങ്ങള്‍ മിക്കവാറും സ്വീകാര്യം തന്നെ …നന്ദി

 9. ഏറ്റവും വലിയ ലൈംഗിക അരാജകവാദി മലയാളി ആണ്.
  ഇളം പൈതലിന്റെ കുഞ്ഞു ദേഹത്തോട് ആസക്തി തോന്നുന്നത് കാമമോ പ്രേമമോ അല്ല..പച്ച മാംസം തിന്നാനുള്ള ആസുരമായ കൊതി…

  • Why Malayali ?? Why Indian ? I hate this propoganda of all these psuedo mallus against our Kerala and India.. They all force to make them believe that these things do not happen in the west ??? If you look at the ratios and statistics vis-a-vis population, Our country is the best !!!! Please try to understand this and start being proud of ourselves !! “Ettavum valua laingika arajakavaadi malayali… “,. BULLSHIT…

  • ഇന്നത്തെ ലൈംഗിക അരാജകത്തിനു പ്രധാന കാരണം ഇന്റർനെറ്റിൽ സുലഭമായ അശ്ല്ലീല സൈറ്റുകൾ തന്നെയാണു. പിഞ്ച് കുട്ടികളെ (under age) ലൈംഗികമായി വിനിയോഗിക്കുന്ന നിരോധിക്കപ്പെട്ട വീഡിയൊകളും ചിത്രങ്ങളും ലഭിക്കുന്ന പോൺ ഫോറങ്ങൾ തന്നെയുണ്ടു. ഉദാഹരണത്തിനു ഇന്ത്യയിലെ തന്നെയല്ല ലോകത്തിൽ അറിയപ്പെടുന്നു ഒരു പോൺ ഫോറമാണു ഡബ്ല്യു ഡബ്ല്യു ഡബ്ല്യു എക്സിബി. കോം. ഇവിടെ പരസ്യമായി അണ്ടർ ഏജ് കുട്ടികളെ കുറിച്ചു പടമോ വീഡീയോ ഇടാൻ പാടില്ലെന്നു നിഷ്കർഷിക്കുന്നുണ്ട്. അങ്ങിനെ ചെയ്താൽ ഉടൻ ശാശ്വത നിരോധനം (ban) ലഭിക്കുമത്രേ… എന്നാൽ സത്യം ഇതിൽ നിന്നും എത്രയോ വിദൂരമാണെന്നു ഈ സൈറ്റ് ഒരു വട്ടം സന്ദർശിച്ചാൽ സ്വയം ബോദ്ധ്യപ്പെടവുന്നതാണു. കൗമാര പ്രായം പോലും തികയാത്ത അതിലെ അംഗങ്ങൾ ഒളി കാമറ ഉപയോഗിച്ചു എടുത്ത സ്വന്തം അമ്മയുടെയും പെങ്ങങ്ങന്മാരുടെയും വീഡിയൊകളും ചിത്രങ്ങളും ഏതാനും “റെപ്പിനു” വേണ്ടി ആ സൈറ്റിലേക്കു അപ്ലോഡ് പ്രവർത്തി നിത്യവും യാതൊരു കുറ്റബോധവും ഇല്ലാതെ നടക്കുന്നുണ്ട്. എന്തിനു ലോകത്തിലെ വിവിധ ഭാഗത്തു നിന്നുള്ള അതിലെ അംഗങ്ങൾ മോഡേറെറ്ററുടെ മൗന സമ്മതത്തിൽ പിഎം മുഖേനെ കൈമാറുന്നുണ്ടു. ഒരു ദിവസം കുറഞ്ഞതു ഒരു കോടി സന്ദർശകർ ആ സൈറ്റിൽ എത്തുന്നുണ്ടു. സ്വന്തം അമ്മയെ പെങ്ങളെയും എന്തിനു അമ്മൂമ്മയെ വരെ കാമശമനത്തിനു വിനിയോഗിക്കുന്ന കഥകൾ വരെ ആ സൈറ്റിൽ കാണാം. ഈ സൈറ്റാണു ആദ്യം ഇന്ത്യയിൽ നിരോധിക്കേണ്ട നമ്പർ വൺ സൈറ്റു അതിന്റെ സെർവർ വിദേശത്താണന്നു പറയുന്നു. സത്യം കണ്ടു പിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

 10. പണ്ട് ശ്രീ സീതി ഹാജി നിമയസ്ഭായില്‍ ചോദിച്ചു എന്ന് പത്ര വാര്‍ത്ത‍ കണ്ടിരുന്നു. ബലാല്‍സംഗം ചെയ്യുന്നവന്റെ ലിംഗം മുറിക്കാന്‍ നിയമം ഉണ്ടാക്കുമോ എന്ന്. അദ്ദേഹത്തിന്റെ ദീര്‍ഖ വീക്ഷണം എത്ര മഹത്തരമാണ് !

 11. But aa akramangalku oppam manasu nirthunnathil,aa paranja oru desyam undakiyedukunnathil actress enna nilayil rimayum,treatmentil anavasyamayi lagging create cheythu Aashiq abuvum parajayapetitille.. Sthreeyude Sakthi kainikunnathu VALIYA ORU NEGATIVE msg pass cheythu kondu aakanamayirunno.. STHREE JANIKUNNATHU THANNE AVALDE SHAPAVUM AAYUDAVUM KAYILENTHIYANU,ATHUPAYOGIKENDIDATHU MARI MARI UPAYOGIKUKA (dialogue corect allelm athu mean cheyunnathu ingne thanne aanallo), Virgin allatha Rimayude kathapathrathinu thante shatrukkale neridan matoru aaninte munnil kazha vekkan manasundel pinne avde enganeyanu Sthree avaludethaya nilayil avalde strength kaanichirikunnathu!!..

  • Kshamikanam,peru ormayilla,engilum Saneesh chetanu ormayundakum,Aomameye pole nammude Keralathilum prevarthikunna,peeditharayavarku resource nalkunna oru sthreeyum husbandum..valare pande avarum ee chooshanathinu irayayirunnu,ipol ee sremangalkidayilavarude right hand nashtapetirikunnu,but valare positive aaya reethiyil avar karyangale approach cheyumbol,oru negative msfg pass cheythukondu ee vishayangal choondi kaanikenda karyamundayirunno,vere ethrayo nalla plotukal ee filmnu base aakkamayirunnu..

 12. ഒരുപാടു ആഘോഷിക്കപ്പെട്ട സിനിമായെകുറിച്ചുള്ള വസ്തുനിഷ്ടമായ വിലയിരുത്തല്‍ . ഒതുക്കമുള്ള ഭാഷ .ഇഷ്ടമായി .

 13. atleast once it shud happen..castration !! so tht whn a satan goes 4 it d very thot of it shud send shivers thru his spine…i wud nvr hav read this had not i got this link thru ma frnd..

  • Castration is very good idea. once it is done, they can be utilized for the general public. Hahaha. Just like a “Vandi Kala” Eat, work and sleep. No other thought will come to his mind.

   Sandeepkumar.k28 gmail

Leave a Reply

Your email address will not be published. Required fields are marked *