ചാന്ദ്നിയുടെ പെണ്‍ ‘കുട്ടിക്കാലം’
ആണായി പിറന്ന്, പെണ്ണായി മാറി ഇപ്പോള്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കര്‍ണാടക സ്വദേശി ചാന്ദ്നിയുടെ ജീവിതം ഫോട്ടോഗ്രാഫുകളിലൂടെ. ശ്രദ്ധേയനായ ഫോട്ടോഗ്രാഫര്‍ അജിലാലിന്റെ ഫോട്ടോ എസ്സേയുടെ രണ്ടാംഭാഗം.
ആദ്യ ഭാഗം കാണാത്തവര്‍ക്കായി, ചാന്ദ്നിയുടെ ജീവിതത്തെക്കുറിച്ച അജിലാലിന്റെ കുറിപ്പ് ഇതോടൊപ്പം.
ചാന്ദ്നി ഇപ്പോള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകയാണ്. സഹനത്തിന്റെയും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും ഇതിഹാസമാണ് ആ ജീവിതം.
അഞ്ച് വര്‍ഷം മുമ്പാണ് ചാന്ദ്നിയെ ആദ്യം കണ്ടത്. ബാംഗ്ലൂരില്‍. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഗമ എന്ന സന്നദ്ധ സംഘടനയുടെ സജീവ പ്രവര്‍ത്തകയായിരുന്നു അന്നവള്‍. ആ ദിവസം കുറച്ച് പടങ്ങളെടുത്തു. പിന്നീട്, ജോലി ബാംഗ്ലൂരിലേക്ക് മാറിയപ്പോള്‍ സമരങ്ങളിലും മറ്റുമായി ചാന്ദ്നിയെ പല തവണ കണ്ടു. സംസാരിച്ചു.
മൈസൂരിലെ ഹൊലേ സോസ്ലെ എന്ന കുഗ്രാമത്തില്‍ മഹാദേവപ്പയുടെയും മഹാദേവമ്മയുടെയും ഏക മകനായി ജനിച്ച കെ. എന്‍ മല്ലികാര്‍ജുന സ്വാമിയില്‍നിന്ന് ചാന്ദ്നിയിലേക്കുള്ള മാറ്റങ്ങള്‍ അവര്‍ പറഞ്ഞു തീര്‍ത്തു. ഫോട്ടോഗ്രാഫുകളിലൂടെ അവരുടെ ജീവിതത്തെ, അതിന്റെ നാനാവിധ വൈവിധ്യങ്ങളെ പകര്‍ത്താന്‍ ശ്രമം തുടങ്ങിയപ്പോള്‍ അവര്‍ പൂര്‍ണ പിന്തുണ തന്നു.
35 വയസ്സുണ്ട് ഇപ്പോള്‍ ചാന്ദ്നിക്ക്. പത്ത് വയസ്സു മുതല്‍ താന്‍ ആണല്ലെന്ന തോന്നല്‍ ഉണ്ടായിരുന്നെന്ന് ചാന്ദ്നി പറയുന്നു. വ്യത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞെങ്കിലും അധികമാരോടും അത് പ്രകടിപ്പിക്കാനായില്ല. സ്കൂള്‍, കോളജ് പഠന കാലത്ത് ആ തിരിച്ചറിവ് ഉള്ളില്‍ ശക്തമായി. കോളജ് പഠന കാലത്ത് ഒരു പയ്യനുമായി പ്രണയത്തിലായി. പഠന ശേഷം പലയിടത്തുനിന്നും കിട്ടിയ അറിവിന്റെ പിന്‍ബലത്തില്‍ ബാംഗ്ലൂരിലേക്ക് തിരിച്ചു. അവിടെ, ഹിജഡകളുടെ താവളത്തില്‍ താമസമായി.
മുടി നീട്ടി വളര്‍ത്തി, പെണ്ണുടുപ്പുകള്‍ ധരിച്ച് കഴിഞ്ഞു. എന്നാല്‍, ഇടക്കിടെയുള്ള വീട്ടിലേക്കുള്ള യാത്രകളില്‍ മുടി മൂടി തൊപ്പി വെച്ച് ആണായി നടിക്കേണ്ടി വന്നു. ഇതിനിടെ, ലിംഗ മാറ്റ ശസ്ത്രക്രിയ. അതിനുശേഷം വീട്ടുകാര്‍ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു. ഇടയ്ക്ക്, ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു.
അവള്‍ക്ക് ഭൂമിക എന്നു പേര്. നാട്ടില്‍ അമ്മക്കും അച്ഛനുമൊപ്പം അവള്‍ കഴിയുന്നു.
ചാന്ദ്നി ഇപ്പോള്‍ ഇടക്കിടെ നാട്ടില്‍ പോവാറുണ്ട്. പണ്ടൊക്കെ ഇരുളിന്റെ മറവില്‍ ആരും കാണാതെ ചെന്ന് മടങ്ങുകയായിരുന്നു. ഇപ്പോള്‍, എല്ലാവരും കാണ്‍കെ നടക്കുന്നു. ആദ്യമൊക്കെ, പുരികം ചുളിച്ച ഗ്രാമം ഇപ്പോള്‍ ഒത്തിരി മാറി. ചാന്ദ്നിക്കൊപ്പം അവളുടെ ഗ്രാമത്തില്‍ നടത്തിയ യാത്ര അക്കാര്യം ബോധ്യപ്പെടുത്തി.

അക്കാലത്താണ് ജീവിതത്തില്‍ ഒരു പുരുഷന്‍ കടന്നു വരുന്നത്. വേല്‍ മുരുകന്‍ എന്നായിരുന്നു പങ്കാളിയുടെ പേര്. തമിഴ്നാട്ടിലെ മഹാദേവേശ്വര ക്ഷേത്രത്തിനടുത്ത് വേല്‍മുരുകനൊപ്പം.

ദീപ (ഇടത്) എന്ന ചങ്ങാതിക്കൊപ്പം തമിഴ്നാട്ടിലൊരിടത്ത്. വഴിക്കു കണ്ട കര്‍ഷകനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു. ദീപ മൂന്ന് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തു.
അവസാന ഭാഗം അടുത്ത ഞായറാഴ്ച
ആദ്യ ഭാഗം
ആണായും പെണ്ണായും ചാന്ദ്നിയുടെ ജീവിതങ്ങള്‍









ചാന്ധിനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസ നേരുന്നു.
Chandni oru adbudham. Avalude pravarthnangal nanmayileku naikette