‘ബ്യാരി’പോലാവുമോ മലയാളം?

ലിപികളില്ലാത്തൊരു ഭാഷ! അങ്ങനെയാദ്യം കേള്‍ക്കുന്നത് കൊങ്ങിണിയെ കുറിച്ചാണ്. പിന്നീട് ബ്യാരി ഭാഷയിലെ സിനിമയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോഴും കേട്ടു. ലിപികള്‍ ഇല്ലാത്തതാണ് ഈ പറഞ്ഞ ഭാഷകളുടെ ദുരവസ്ഥ. എന്നാല്‍, ഉള്ള ലിപികള്‍, നമ്മുടെ മാത്രം കാരണത്താല്‍ ഇല്ലാതാവുന്നതാണ് മലയാളത്തിന്റെ ദൈന്യത. മരണം പോലെ, തിരിച്ചു പിടിക്കുക എളുപ്പമല്ലാത്ത തലവിധി. ജീവിത ദേശവും ഭാഷാ ദേശവും വിട്ടു പ്രവാസത്തിലേക്ക് കൂടുമാറുന്ന നമ്മുടെ തലമുറ അതിവേഗം മലയാളത്തെ ലിപിരഹിതമാക്കി കൊണ്ടിരിക്കയാണ്-മലയാളത്തിന്റെ ഭാവിയെക്കുറിച്ച് ഒരാലോചന. ദീപ ഷാജി എഴുതുന്നു

 

 

വെള്ളിയാഴ്ചയാണ്. മൊബൈല്‍ ഫോണില്‍ ഒരു മെസേജ്. നോക്കിയപ്പോള്‍ ഒരു സുഹൃത്താണ്-ഒരു മെയില്‍ അയച്ചിട്ടുണ്ട്, അറ്റാച്ച്മെന്റ് നോക്കി അത് മലയാളത്തില്‍ പകര്‍ത്തി അയക്കണം-ഇതാണ് സന്ദേശം.

അറ്റാച്ച്മെന്റ് തുറന്നു. അതൊരു പ്രസംഗമാണ്. പ്രാഞ്ചിയേട്ടന്‍ സിനിമയില്‍, മമ്മൂട്ടി ക്ലബ് ഭാരവാഹിയാവാന്‍ നടത്തുന്ന പ്രസംഗം പോലൊന്ന്. മലയാളത്തിലാണ് അതിന്റെ തുടക്കം. എന്നാല്‍, രണ്ടു വരി കഴിഞ്ഞപ്പോള്‍ അത് മംഗ്ലീഷിലേക്ക് കൂടുമാറി. വായിച്ചെടുക്കാന്‍ പാടാണ്. ഒപ്പം, മറ്റൊരു ലിപിയില്‍ മലയാളം വായിക്കുന്നതിന്റെ അസ്വാരസ്യവും.

നോക്കൂ, ഏതൊരു മലയാളിയും പോലെയാണ് മെസേജ് അയച്ച ഈ സുഹൃത്തും. വീട്ടിലും, നാട്ടിലെ ബന്ധുക്കളോടും മലയാളത്തില്‍ സംസാരിക്കുന്നു.ന്യൂസ് അവര്‍ കോമഡി ഷോ ആസ്വദിക്കുന്നു.അതേക്കുറിച്ച് ഫേസ് ബുക്കിലും ഫോണിലും ചര്‍ച്ച ചെയ്യന്നു.യാത്രകളില്‍ മലയാളം F.M റേഡിയോ കേള്‍ക്കുന്നു. പക്ഷേ, എഴുതുമ്പോള്‍ കളി മാറുന്നു. ലിപി ഇംഗ്ലീഷ്. ഭാഷ മലയാളം.

ഇതൊരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. സദാ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന പതിവ്. എങ്ങു നോക്കിയാലും കാണാം ഭാഷയുടെ ഈ പിന്‍നടത്തം. ലിപികളില്ലാത്ത ഒരു ഭാഷയായി മലയാളം മാറുന്നതിന്റെ ചിറകടിയൊച്ചകള്‍.

ദീപ ഷാജി

ലിപികള്‍ നഷ്ടമാവുമ്പോള്‍
ലിപികളില്ലാത്തൊരു ഭാഷ! അങ്ങനെയാദ്യം കേള്‍ക്കുന്നത് കൊങ്ങിണിയെ കുറിച്ചാണ്. പിന്നീട് ബ്യാരി ഭാഷയിലെ സിനിമയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോഴും കേട്ടു. ലിപികള്‍ ഇല്ലാത്തതാണ് ഈ പറഞ്ഞ ഭാഷകളുടെ ദുരവസ്ഥ. എന്നാല്‍, ഉള്ള ലിപികള്‍, നമ്മുടെ മാത്രം കാരണത്താല്‍ ഇല്ലാതാവുന്നതാണ് മലയാളത്തിന്റെ ദൈന്യത. മരണം പോലെ തിരിച്ചു പിടിക്കുക എളുപ്പമല്ലാത്ത വിധി.

മാതൃഭാഷയില്‍ എഴുതാത്ത ശശി തരൂരും,പ്രകാശ് കാരാട്ടും, ഇംഗ്ലീഷില്‍ എഴുതി മലയാളത്തില്‍ പാടുന്ന ജ്യോല്‍സ്നയും വിജയ് യേശുദാസും ഒക്കെ നമുക്ക് ചുറ്റും സജീവമാണ്. മുന്‍ കാലങ്ങളില്‍ ഇങ്ങനെയുള്ളവര്‍ വളരെ ചുരുക്കമായിരുന്നു. എന്നാല്‍ ജീവിത ദേശവും ഭാഷാ ദേശവും വിട്ടു പ്രവാസത്തിലേക്ക് കൂടുമാറുന്ന നമ്മുടെ തലമുറ അതിവേഗം മലയാളത്തെ ലിപിരഹിതമാക്കി കൊണ്ടിരിക്കയാണ്.

കുടിയേറ്റത്തിന്റെ ശിഷ്ടം
ഉരുവിലേറി അറബിക്കടല്‍ കടന്ന് മധ്യപൌരസ്ത്യ ദേശങ്ങളില്‍ എത്തിയ ആദ്യ തലമുറ മലയാളികളുടെ കുടിയേറ്റത്തിന്റെ സുവര്‍ണജൂബിലി വര്‍ഷങ്ങളാണിപ്പോള്‍. 80കള്‍ മുതലാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മധ്യവര്‍ഗ മലയാളിയുടെ സകുടുംബ കുടിയേറ്റങ്ങള്‍ വര്‍ധിച്ചത്. 90 കളുടെ രണ്ടാം പകുതിയിലും 21ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും കേരളം സാക്ഷ്യം വഹിച്ചത് വ്യാപകമായ യൂറോപ്യന്‍ കുടിയേറ്റത്തിനായിരുന്നു.

ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി കുട്ടികള്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറി ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ചവരുടെ, ഇന്ത്യന്‍ വംശജര്‍ ആയ, കുട്ടികള്‍ക്കും മലയാളമെന്നത് കേവലം സംസാര ഭാഷ മാത്രം.അവരെ സംബന്ധിച്ചിടത്തോളം ലിപികള്‍ ഇല്ലാത്ത ബ്യാരി പോലെ തന്നെയാണ് 56 അക്ഷരമുള്ള മലയാളവും.

മാറിമറിയുന്ന ഭൌതിക പരിസരങ്ങള്‍ ഭാഷയെയും അതിന്റെ പ്രയോഗങ്ങളെയും മാറ്റിമറിച്ചു കഴിഞ്ഞു.സംസ്കൃതത്തില്‍ നിന്നും രൂപപ്പെട്ട്,വട്ടെഴുത്ത്,കോലെഴുത്തുകളിലൂടെ വികാസം പ്രാപിച്ച ഒരു ഭാഷ ,അതിന്റെ അമൂല്യമായ വരമൊഴികള്‍-എല്ലാം അപ്രാപ്യമാവുകയാണ്. പുതു തലമുറയ്ക്ക് മുന്നില്‍ അടയുന്നത് കേവലമൊരു ഭാഷയുടെ വാതില്‍ മാത്രമല്ല. വലിയൊരു ചരിത്രത്തിന്റെ കവാടം കൂടിയാണ്. പ്രായോഗികജീവിതം എന്ന ഏകലക്ഷ്യം മാത്രം മുന്നില്‍ കാണുന്നവര്‍, മദര്‍ ടങ് എന്ന കോളത്തിലെ ആംഗലേയ ലിപിയിലേയ്ക്ക് മാത്രമായി ചുരുക്കിയിരിക്കുന്നു , മലയാളത്തെ.

 

 

ദുബൈ അനുഭവം
ഇടുക്കി ,പാലക്കാട് ജില്ലകളോളം പോലും വലുപ്പമില്ലാത്ത ദുബൈ എന്ന എമിറേറ്റിലെ 21 ഇന്ത്യന്‍ സിലബസ് സ്കൂളുകളിലും ,മൂന്ന് പാക്കിസ്ഥാനി സ്കൂളുകളിലുമായി 60,560 കുട്ടികളാണ് പഠിക്കുന്നത്.സ്വാഭാവികമായും ഇതില്‍ പകുതിയും മലയാളി കുട്ടികളാണ്. (അന്താരാഷ്ട്ര സിലബസില്‍ പഠിക്കുന്നവരുടെയും സ്കൂളില്‍ എ്ധത്താത്ത ചെറിയ കുഞ്ഞുങ്ങളുടെയും കണക്ക് ഇതില്‍പ്പെടുന്നില്ല.)

എന്നിട്ടും ദുബൈയില്‍ ഈയിടെ, 52 കലാലയങ്ങളുടെ പൂര്‍വ വിദ്യാര്‍ഥി സംഘടന നടത്തിയ മലയാളം ഉപന്യാസ മത്സരത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ മത്സരിച്ചത് വെറും രണ്ട് കുട്ടികള്‍ മാത്രമാണ്. ലോകത്തേറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെടുന്നു എന്നു പറയുന്ന നമ്മുടെ ഭാഷാ പത്രങ്ങള്‍, വായനക്കാരുടെ പുതു തലമുറ ലിപികള്‍ അറിയാത്തവരായി മാറുന്നത് തിരിച്ചറിയുന്നുണ്ടാവുമോ? കാലിനടിയിലെ മണ്ണു നീങ്ങുന്നത് തടയാന്‍ വല്ലതും ചെയ്യുമോ?

അവധിക്കാലവും നാടും
അവധിക്കാലങ്ങള്‍ നാട്ടില്‍ ചിലവഴിക്കാന്‍ ഇഷ്ടപ്പെടാത്ത കുട്ടികളേറെയാണ് ഗള്‍ഫില്‍. പല കാരണങ്ങള്‍ക്കൊപ്പം അവരില്‍ പലരും ചൂണ്ടിക്കാട്ടുന്ന ഒരു പ്രശ്നം, വിരസത അകറ്റാന്‍ ഒരു ചിത്ര കഥാ പുസ്തകം പോലും നാട്ടില്‍ ലഭ്യമല്ല എന്നതാണ്. അക്ഷരദേശം എന്നൊക്കെ നമ്മള്‍ പുളകിതരാകുന്ന കേരളത്തെക്കുറിച്ചുതന്നെയാണ് ഈ പറയുന്നത്.മലയാള പ്രസിദ്ധീകരണങ്ങള്‍ മുഖാവരണമാക്കിയ നമ്മുടെ ചെറു പട്ടണങ്ങളിലെ മുറുക്കാന്‍ കടകള്‍ ഒന്നും അവരുടെ കണ്ണില്‍ പെടില്ല.കാരണം അതൊന്നും വായിക്കാന്‍ അവര്‍ക്കറിയില്ല.പിന്നെ ഫ്ലിപ്പ് കാര്‍ട്ട്, ഇ- റീഡര്‍ എന്നൊക്കെ ആവശ്യപ്പെട്ടാല്‍ കണ്ണുരുട്ടുന്ന മാതാപിതാക്കളും.

നാട്ടിലെ അവസ്ഥയും മെച്ചമൊന്നുമല്ല. ‘ഇല്ലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്തോട്ട് എത്തീട്ടുമില്ല’ എന്ന അവസ്ഥയിലാണ് നാട്ടിലെ പല ഇംഗ്ലീഷ് മീഡിയം സ്കൂളുകളും. കുട്ടികള്‍ക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ പ്രാവീണ്യം ഉണ്ടാക്കിയെടുക്കാന്‍ അവ അപര്യാപ്തം. 2002 ല്‍ എറണാകുളത്തെ പ്രശസ്ത സ്കൂളിലെ കുട്ടികള്‍ ‘സ്പീക് റ്റു മീ ഇന്‍ ഇംഗ്ലീഷ് ‘ എന്ന് യൂനിഫോമില്‍ പിന്‍ ചെയ്തു വെച്ച് നടക്കുന്നത് കണ്ടിട്ടുണ്ട്. മലയാളത്തില്‍ സംസാരിച്ചാല്‍ ഓരോ വാക്കിനും അഞ്ച് രൂപ ഫൈന്‍ ഇടുന്ന പല സ്കൂളുകളെക്കുറിച്ചും കേട്ടിട്ടുമുണ്ട്.

 

 

ലിപിയില്ലാത്ത ഇലയനക്കങ്ങള്‍
വായന മരിക്കുന്നു എന്ന മുറവിളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് പല നാളുകളായി. ഇതിന്റെ മുന ഓരോ കാലത്തെയും പുതു തലമുറടെ നേര്‍ക്കാണ്. സത്യത്തില്‍, പുതുതലമുറയുടെ വായനാഭിരുചികള്‍ പൂര്‍ണമായും നശിച്ചിട്ടൊന്നുമില്ല. അവര്‍ വായിക്കുന്നൊക്കെയുണ്ട് , കുട്ടിക്കാലത്ത് നമ്മള്‍ മലയാളത്തില്‍ വായിച്ചാസ്വദിച്ച അതേ ശുപ്പാണ്ടിയും, ശിക്കാരി ശംഭുവും, മന്ത്രി -തന്ത്രിയുമൊക്കെതന്നെ. പക്ഷെ അത് ഇംഗ്ലീഷില്‍ ആണെന്നു മാത്രം. ഇന്ത്യ ബുക്ക് ഹൌസ് പുറത്തിറക്കുന്ന അനന്ത് പൈ എന്ന അങ്കിള്‍ പൈ യുടെ ‘ട്വിങ്കിളി’നാണ് കുട്ടി വായനക്കാര്‍ ഏറെയുള്ളത്

ഒരു ജനത സ്വജീവിതം കൊടുത്തുണ്ടാക്കിയ വേരുകള്‍ തായ് തടി കടന്നു ചെറു ശിഖരങ്ങളിലേക്ക് എത്തിയപ്പോഴുള്ള അവസ്ഥയാണ് നാമീ കാണുന്നത്. മാറ്റങ്ങളുടെ നാവുനീട്ടല്‍ ഇലകളില്‍ എത്തുമ്പോള്‍ എന്താവും അവസ്ഥ?

16 thoughts on “‘ബ്യാരി’പോലാവുമോ മലയാളം?

 1. ദീപ ഷാജി പങ്കുവെച്ച ‘ബ്യാരി പ്രശ്നം’ അത്ര ചെറുതാണെന്ന് തോന്നുന്നില്ല. ഇല്ലാത് നിന്ന് ഇറങ്ങിയതും അമ്മട്ടു എത്താതിരിക്കുയും ചെയ്തത് തന്നെയാണ് പ്രശ്നങ്ങളുടെ മൂലകാരണം..

  എന്നാലും കുറച്ചധികം പേര്‍ക്ക് ‘മലയാളം ലിപിയോട്’ നൊസ്റ്റാള്‍ജിയ തോന്നിത്തുടങ്ങിയിട്ടുണ്ട് എന്നുള്ള കാര്യം വിസ്മരിച്ചുകൂടാ,
  ഇന്ന് ഫെയ്സ്ബുക്കില്‍ മലയാളത്തിലുള്ള കമെന്റുകള്‍ കൂടിവരുന്ന വരുന്ന കാഴ്ച മംഗ്ലീഷിനോടുള്ള ഔടോ ഫാശന്‍ വെറുപ്പ്‌ന്റെ ഒരുദാഹരണമാണ് .. .

 2. നുമ്മട മലയാളം നുമ്മ ജീവിച്ചിരിക്കുന്ന കാലത്തോള്ളം എന്തൊക്കെ കലിപ്പ് ഉണ്ടായാലും സുകൂട്ട് ആവാന്‍ നമ്മള്‍ സംമയ്കൂല …ഇതു ഞമന്‍റെ വാക്കാണ്

 3. ചിന്തനീയമായ വിഷയം…മലയാള ലിപികളെ അന്യ ദേശങ്ങളില്‍ എത്തിക്കുന്നതില്‍ ഇത്തരം ഇന്റര്‍നെറ്റ്‌ കൂട്ടങ്ങളുടെ പങ്ക്കു സ്തുത്യര്‍ഹമാണ് … 56 അക്ഷരമുള്ള മലയാളവും.????

  • ദേവി കരുതി വെച്ചിരിക്കുന്ന മലയാളത്തില്‍ 51 അക്ഷരങ്ങള്‍ കാണും .എത്ര അക്ഷരങ്ങള്‍ ഉണ്ട് എന്നതിനെ സംബന്ധിച്ച് 51,53,56 എന്നിങ്ങനെ പലകകണക്കാണ്.ഏതായാലും പൊതുവേ എല്ലാവരുടെയും ധാരണ 51 ആണ്.മലയാളത്തില്‍ 53 അക്ഷരങ്ങളാണ് ഇന്നുള്ളത് എന്നാണറിവ്.56 ഒരു തെറ്റായ കണക്കല്ല.

 4. മറ്റു ഭാഷകള്‍ അറിയുകയും പറയുകയും ചെയ്യുന്നത് അപകടകരമായി കാണാന്‍ കഴിയില്ല. പക്ഷേ, അത് മാതൃഭാഷയെ (മലയാളത്തെ) അറിയാതെയും, അല്ലെങ്കില്‍ ആ അറിവില്ലായ്മയെ, ഒരു കുറവായി അംഗീകരിക്കാതെയുമാകുമ്പോള്‍….

 5. ദുബായ് സ്കൂള്‍നെ കുറിച്ച് പറഞു മലയാളികളുടെ പേരില്‍ ഇവിടെ കുറച്ചു റേഡിയോ ചാനല്‍ലുകള്‍ ഉണ്ട് അവരില്‍ പലര്ക്കും മലയാളം (കുറച്ചു കുറച്ച അരിഇയം,അവര് പറയുന്ന ഇംഗ്ലീഷ് കേട്ടാല്‍ സായിപ്പു കെട്ടി തൂഗി മരിക്കും)മലയാളികൌടെ സ്വന്തം യെന്നോകെ ആണ് ടാഗ് ലൈന്‍ പക്ഷെ മലയാളം പറയില്ല അത്ര മാത്രം,പിണേ നമ്മുടെ താര സുന്ദരിമാരും സുന്ദരന്മാരും ഉണ്ടല്ലോ മലയാളത്തില്‍ സംസാരികാത്തവര്‍,ഈവരുടെ ഇടയില്‍ മലയാള ഭാഷ മാത്രം അല്ല മലയാളി തന്നെ ഇല്ലാതാകും.

 6. ദീപയുടെ ലേഖനം വളരെ നന്നായിരിന്നു. നമ്മുടെ ലിപികല്കൊന്നും വലിയ ആയുസ്സ് ഉണ്ട് എന്ന് തോന്നുന്നില്ല. എന്റെ ചേട്ടനും ഞാനും മലയാളം മീഡിയം ആണ് പഠിച്ചത്. ചേട്ടന്‍ ബാങ്കില്‍ വര്‍ക്ക്‌ ചെയുന്നു. ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയിലും. കഴിഞ്ഞ തവണ വീട്ടില്‍ പോയപ്പോള്‍ ചേട്ടന്റെ ഏഴു വയസുള്ള മോള്‍ പറയുകയാണ്‌ അച്ഛന്‍ പറഞ്ഞു എട്ടു മണി കഴിഞ്ഞു അവരോടു ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതി എന്ന്. ഞാന്‍ സമയം നോകി സമയം എട്ടു ആകാന്‍ പോകുന്നു. ഞാനും ഭാര്യും എന്റെ മോളും അപ്പോള്‍ തന്നെ അവിടെ നിന്ന് ഇറങ്ങി ഓടി.

 7. മലയാളത്തിനു വന്നു ചേര്‍ന്ന് കൊണ്ടിരിക്കുന്ന ഈ ദുരവസ്ഥ
  ഒരുപക്ഷെ നമ്മള്‍ മലയാളികള്‍ പോലും അത്ര കാര്യമായി ഗൗനിക്കാത്ത സ്ഥിതിവിശേഷമാണ്.. ഈ ലേഖനം കണ്ണുള്ളവര്‍ കാണട്ടെ.. ചിന്തിക്കട്ടെ..മകനോ മകളോ മലയാളം എഴുതാന്‍ അറിയില്ല എന്ന് പറയുന്നത് അഭിമാനമായി കൊണ്ട് നടക്കുന്ന ഒരുപാട് മാതാപിതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്..മലയാളം ഒരു ഭാഷ മാത്രമല്ല, അത് ഒരു ജനതയുടെ വികാരമാണ്..

 8. മലബാറിലെ മുസ്ലിംകള്‍ ഈ അടുത്ത കാലം വരെ മലയാള ലിപിക്കു പകരം അറബി ലെറ്ററുകള്‍ ഉപയോഗിച്ചിരുന്നു,ഇന്നും പല മദ്രസ്സകളിലെയും പുസ്തകങ്ങള്‍ അറബി മലയാളം ലിപിയിലാനുള്ളത് . മുസ്ലിം സ്ത്രീകള്‍ക്ക് മലയാളം പഠനം നിഷിദ്ധമായ ഒരു കാലമുണ്ടായിരുന്നു, അന്നൊക്കെ അവര്‍ പഠിച്ചത് അറബിമലയാളം ലിപിയിലായിരുന്നു, മാഗസിനുകള്‍ പോലും അറബിമലയാളം ലിപിയില്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്നു. കാലം മാറുന്നു കഥകളും …………
  ലേഖനം വളരെ നന്നായിരിന്നു, നന്ദി…..

 9. ഒരു അപകടാവസ്ഥയിലാണു ഭാഷ, ഈയിടെ ഇവിടെ ( ദില്ലിയില്‍ ) ജനിച്ചു വളര്‍ന്ന ചിലകുട്ടികളുമായി ( 20-25 പ്രായം വരുന്നവര്‍ ) സംസാരിച്ചപ്പോള്‍ ഇതു ശ്രദ്ധിച്ചിരുന്നു. സംസാരിക്കാനറിയാം, അച്ചടി അക്ഷരങ്ങള്‍ തപ്പിത്തടഞ്ഞ് വായിക്കാം , പക്ഷേ എഴുതാന്‍ തീരെ അറിയില്ല .. . ലേഖനം നന്നായിരിക്കുന്നു.

 10. സ്വന്തം കാലില്ലാതെ മറ്റൊരുവളൂടെ കാലില്‍ ഓറ്റുന്നതൂപോലാകും ലിപി ഇല്ലാതായാല്‍.
  എങ്ങെനേലും ഓടിയാല്‍ മതി എന്നുള്ളവര്‍ തൃപ്തരായിരിക്കും.
  എനിക്കോടാന്‍ എന്റെ കാലുവേണം എന്നുണ്ടെങ്കില്‍ സംഗതി കുഴയും.

 11. ഇതൊന്നും ഇങ്ങനെ തല്ലി പഴുപ്പിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. ലിപി ഇല്ലാതാവണമെങ്കില്‍ ലിപി കൊണ്ട് ജീവിക്കുന്ന തൊഴിലുകള്‍ ഇല്ലാതാവണം.
  പത്രങ്ങള്‍..ടെലിവിഷന്‍ മാധ്യമങ്ങള്‍…അച്ചടി..ഇന്റര്‍നെറ്റ്‌ ലോകത്തിലെ ഭാഷാ സൈറ്റുകള്‍. അതൊന്നും അത്ര പെട്ടെന്നൊന്നും ഇല്ലാതാവില്ല.

  • @sharon
   ലിപി കൊണ്ട് ജീവിക്കുന്ന തൊഴിലുകളില്‍ ഇല്ലാതാവുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍ കേരളത്തിലെ നാട്ടുമ്പുറങ്ങളിലെ മലയാളം മീഡിയം സ്കൂളുകളിലെ അദ്ധ്യാപകര്‍ ഈ മധ്യ വേനലവധികാലത്ത് അടുത്ത അദ്ധ്യയന വര്‍ഷം കുട്ടികളുടെ തലയെണ്ണം തികയ്ക്കുവാന്‍ ഓടി നട ക്കുന്നതിനേക്കുറിച്ച് മാത്രം അന്വേഷിച്ചാല്‍ മതി.

 12. ഇ ലിപികള്‍ വന്നതോടെ ഭാഷകളുടെ വളര്‍ച്ച ത്വരിതപ്പെട്ടിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *