അനാമികയുടെ നിറങ്ങള്‍

ഇത്‌ വിബ്ജിയോര്‍.
കുഞ്ഞുങ്ങളുടെ പംക്‌തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്‌ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക്‌ അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്‌ക്കായി കാത്തിരിക്കുന്നു.
വിലാസം:editor@nalamidm.com

 

 

 

 

ഈ പംക്തിയില്‍ ഇത്തവണ
അനാമികയുടെ ചിത്രങ്ങള്‍.
ബാംഗ്ലൂരിലെ നന്ദിനി ലേഔട്ട് പ്രസിഡന്‍സി
സ്കൂളില്‍ അഞ്ചാം തരം കഴിഞ്ഞു.
ആറാംതരത്തിലേക്ക് പോകാനുള്ള പുറപ്പാടിലാണ്.

 

വളര്‍ന്നത് ബംഗളൂരില്‍ ആണെങ്കിലും
നാടിന്റെ കാറ്റും കാഴ്ചയും അവള്‍ക്ക് ഏറെയിഷ്ടം.
ഇടയ്ക്കൊക്കെ നാട്ടിലേക്കുള്ള പോക്ക് അവള്‍ക്കൊരുത്സവം.
നാട്ടിലെ വീട് കോഴിക്കോട് ജില്ലയിലെ കൂത്താളിയില്‍ ആണ്..

 

ഇഷ്ട ഭക്ഷണം നാടന്‍ കുമ്പളങ്ങയും, ചക്കയും,
കറമൂസയും (പപ്പായ) ഒക്കെ തന്നെ.
ക്രാഫ്റ്റും ചിത്രവും തന്നെ ഇഷ്ട വിനോദങ്ങള്‍.
ആരും കാണാതെ വാതില്‍ അടച്ച് നൃത്തം ചെയ്യാനും ഇഷ്ടം.

 

അധികം ആരോടും സംസാരിക്കാത്ത പ്രകൃതം.
ഇഷ്ടപ്പെട്ടത് മാത്രമേ ചെയ്യൂ…

 

പ്രകൃതിയെയും ഇഷ്ടം. കൃഷിയും
നാടന്‍ വിഭവങ്ങളും അതുപോലെ പ്രിയം.
പ്രകൃതിയെ സംരക്ഷിക്കാനുള്ള ഏതൊരു
ഏര്‍പ്പാടിനും അനാമിക മുന്നിലുണ്ടാകും.

 

അമ്മ സനില അതെ സ്കൂളില്‍ ജോലി ചെയ്യുന്നു…
അച്ഛന്‍ ചന്ദ്രന്‍ പ്രകൃതി ദുരന്ത മേഖലകളില്‍
സമൂഹത്തോടൊന്നിച്ചു ജോലി ചെയ്യുന്നു.

 

മതം ഏതാണെന്ന് അനുവിന് അറിയില്ല.
ജാതിയും.
അതിലവള്‍ക്കു താല്പര്യവുമില്ല.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

11 thoughts on “അനാമികയുടെ നിറങ്ങള്‍

  1. പ്രിയ സുഹൃത്തിന്‍റെ മകള്‍ .ഈ വര്‍ഷം ആദ്യം ബാംഗളൂരില്‍ ചെന്നപ്പോള്‍ , അനാമികയോട് ചിത്രങ്ങള്‍ കാട്ടിത്തരാന്‍ പറയാന്‍ മറന്നു പോയി . ഇപ്പോള്‍ ഇത് കാണുമ്പോള്‍ ഒരു പാട് സന്തോഷം .

  2. എഴുത്തുമേശ നല്ല രസം
    ഇനിയും വരക്കൂ അനാമിക

  3. അഭിനന്ദനങ്ങള്‍. തുടര്‍ന്നും ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *