ഒരു നുള്ള് രഹസ്യം ചേര്‍ത്ത് പോത്തുകറി വയ്ക്കുമ്പോള്‍

ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം നിശ്ശബ്ദത കൊണ്ട് മൂടിവെച്ചു തന്നെയാണ് പോത്തുവിഭവങ്ങള്‍ പാചകം ചെയ്യന്നത്. ഹോസ്റ്റല്‍ മുറികളില്‍ മാത്രമല്ല, അപ്പാര്ട്ടുമെന്‍്റുകളിലും, ഭക്ഷണശാലകളിലും ഒരു നുള്ള് രഹസ്യം കൂടി ചേര്‍ത്താ ണ് ബീഫ് വിഭവങ്ങള്‍ തയാറാക്കുന്നത്. ബീഫ് രുചിയുടെ കഥകള്‍ ചെറിയ ചില കൂട്ടങ്ങളില്‍ മാത്രം പങ്കുവെയ്ക്കപ്പെടുന്നു- ഭക്ഷണത്തിന്‍െറ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സമകാലിക വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജസ്റ്റിന്‍ മാത്യു എഴുതുന്നു

 

 

ബീഫ് എന്ന ആംഗലേയ വാക്ക് ഡല്‍ഹി മലയാളികള്‍ അധികം ഉപയോഗിക്കാറില്ല, പ്രത്യേകിച്ചും പൊതു ഇടങ്ങളില്‍. പകരം പോത്ത് /പോത്തിറച്ചി എന്നാണ് പ്രയോഗം. ചുറ്റും നില്ക്കു ന്നവര്‍ കേട്ടാലോ എന്ന ശങ്കയാണ് ഈ ഭാഷ സ്നേഹത്തിനു പുറകില്‍. ഭക്ഷണവും, ജാതിയും, മതവും ദേശിയതയുമെല്ലാം ചേര്‍ന്നു കിടക്കുന്ന മനഃസ്ഥിതി ഭൂരിഭാഗവും പേറുന്ന ഒരു ദേശത്ത് ബീഫ് കഴിക്കുന്നത് ശിക്ഷാര്‍ഹവും തിന്മയുമാകുമ്പോള്‍ അത് ലംഘിക്കുക എന്നത് ഏറ്റവും സൂക്ഷ്മതയോടെ ചെയ്യണ്ട ഒരു കാര്യംകൂടിയാണ്. പശുക്കളെ സമ്പദ് സ്രോതസ്സും ഏറ്റവും വിലപിടിപ്പുള്ള വസ്തുവുമായി കണ്ടിരുന്ന ദേശമായിരുന്നു ഉത്തരേന്ത്യന്‍ സമതലം. നൂറ്റാണ്ടുകള്‍ക്കിപ്പുറം പശുകേന്ദ്രിത സമ്പദ് വ്യവസ്ഥ ഇല്ലതായിട്ടും മനഃസ്ഥിതിയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ബീഫ് വര്‍ഗീയ രാഷ്ട്രിയത്തിന്‍്റെ പ്രിയപ്പെട്ട ആയുധമായി മാറിക്കോണ്ടിരിക്കുന്ന കാഴ്ചയാണ് കുറച്ചുനാളുകളായി കാണുന്നത്. പശുക്കളെ കൊന്നാല്‍ അതിന്‍്റെ പേരില്‍ കലാപം വരെ നടക്കുന്ന ഒരു ദേശത്തിന്‍്റെ ‘ആധുനികകാലത്തോട് ‘ ചേര്ന്ന് ജീവിക്കാന്‍ വടക്കേ ഇന്ത്യയിലേക്ക് വണ്ടികയറിയ മിക്ക മലയാളികളും, ഒരിക്കലെങ്കിലും, ‘പോത്ത്’ എന്ന മലയാള വാക്ക് ഉപയോഗിക്കേണ്ടിവരുന്ന സൂക്ഷ്മതയുടെ ഒരു സാഹചര്യം അനുഭവിച്ചിട്ടുണ്ടാവണം .

ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാല കാമ്പസില്‍ നടന്ന ബീഫ് ഫെസ്റ്റിവല്‍

അതേ രാഷ്ട്രിയം വീണ്ടും
പോത്തിറച്ചിയുടെ രാഷ്ട്രിയം നേരത്തെയും നാലാമിടത്തില്‍ പലതവണ ചൂടോടെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ഈ അടുത്ത് കുറച്ചു നാളുകളായി ഇന്ത്യയിലെ ചില പ്രമുഖ സര്‍വകലാശാല ക്യംപസ്സുകളില്‍ ബീഫ് വീണ്ടും ഒരു രാഷ്ട്രിയവിഷയമായി മാറിയിരിക്കുകയാണ് ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലയിലും ഡല്‍ഹിയിലെ ജെ.എന്‍.യുവിലും വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ്, ഗോമാംസം ക്യംപസ്സുകളില്‍ അനുവദിക്കപ്പെടേണ്ടതാണോ എന്ന് സജീവമായി ചര്‍ച്ച ചെയ്യുകയാണ്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജെ.എന്‍.യുവിലെ ബീഫ് അനുകൂല വിഭാഗം കാമ്പസിനുള്ളില്‍ ഏതെങ്കിലും ആഹാരസാധനം നിരോധിക്കുന്നത് ജനാധിപത്യ ലംഘനമാണ് എന്ന വാദം മുന്നോട്ടു വെച്ച് ബീഫ് ഭക്ഷണം നിയമപരമായി അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പൊതുയോഗങ്ങള്‍ നടത്തിയിരുന്നു, മാധ്യമശ്രദ്ധ ആകര്‍ഷിരുന്നു. ഒടുവില്‍ കാര്യമായി ഒന്നും സംഭവിക്കാതെ സംഭവം തല്‍ക്കാലത്തേക്ക് കെട്ടടങ്ങി. കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ കൊണ്ട് ജാതിയുടെ അതിര്‍വരമ്പ് തീര്‍ക്കുന്ന ഇന്ത്യന്‍ ഫ്യുഡല്‍ മനോഭാവത്തില്‍ നിന്ന്, വടക്കേ ഇന്ത്യയിലെ ഒരു മെട്രോ പൊലിറ്റന്‍ സര്‍വകലാശാലയോ അക്കാദമിക്-മതേതര സ്ഥാപനങ്ങളോ മുക്തമല്ല.

അടുത്തിടെ വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരായ കുട്ടികള്‍ക്ക് നേരെ നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്ന അതിക്രമങ്ങളെപ്പറ്റിയുള്ള പത്രവാര്‍ത്തകള്‍ നോക്കുക. വംശത്തിന്‍്റെയും ദേശത്തിന്‍്റെയും, ഭാഷയുടെയും എല്ലാറ്റിലും ഉപരി കഴിക്കുന്ന ഭക്ഷണത്തിന്‍്റെയും പേരിലാണ് അവര്‍ പീഡനം അനുഭവിക്കുന്നത്. ഉണക്കമീനും, മുളനാമ്പും കൂട്ടി ഭക്ഷണം കഴിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികളെ അവജ്ഞയോടെ കാണുകയും തീണ്ടല്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സര്‍വകലാശാല ഹോസ്റ്റല്‍ അന്തരീക്ഷം മാറാത്ത കാലത്തോളം പോത്തിറച്ചി കഴിക്കുന്നവരും വെറുക്കപ്പെട്ടവരായി തുടരും.

ബീഫ് ഫെസ്റ്റിവലിനെതിരെ പ്രതിഷേധവുമായത്തെിയ എ.ബി.വി.പി പ്രവര്‍ത്തകരും പൊലീസുമായുണ്ടായ സംഘര്‍ഷം

കാരണവന്‍മാരും പോത്തിറച്ചിയും

മുസ്ലിം രാജവംശങ്ങളുടെ വരവിനു ശേഷമാണ് ഇന്ത്യയില്‍ പോത്ത് കഴിക്കല്‍ തുടങ്ങിയത് എന്ന് പറയുന്നതിനൊന്നും ഒരു അടിസ്ഥാനവുമില്ല. ശിലായുഗത്തിലെ നമ്മുടെ കാരണവന്മാരെല്ലാം നാല്‍ക്കാലികളെ വേട്ടയാടി കഴിച്ചുകഴിഞ്ഞവരാണ് എന്ന് തന്നെയാണ് എന്‍്റെ വിശ്വാസം. അങ്ങനെ വിശ്വസിക്കാതെ തരമില്ല. കാരണം നാച്ചുറല്‍ ഹിസ്റ്ററി പഠിച്ചവര്‍ പറഞ്ഞത് വെച്ച്നോക്കിയാലും പുരാവസ്തു ഗവേഷകര്‍ പറയുന്നതനുസരിച്ചായാലും സസ്യാഹാരം മാത്രംകൊണ്ട് ഹിമയുഗത്തില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുമായിരുന്നില്ല. പല ജീവിവര്‍ഗങ്ങളും ഇല്ലാതായിപ്പോയ ഹിമയുഗത്തെ മനുഷ്യവംശം തരണം ചെയ്തതിന് നാല്‍ക്കാ ലി മാംസാഹാര ഭക്ഷണശീലം ഒരു പ്രധാന ഘടകംതന്നെയായിരുന്നു.

എന്നാല്‍, അവസാനത്തെ ഹിമയുഗത്തില്‍ നിന്ന് ഭൂമിയിലെ മനുഷ്യവംശം കരകയറി വന്നത് ചൂടും തണുപ്പും അതിശൈത്യവുമുള്‍പ്പടെയുള്ള പലതരം കാലവസ്ഥകളിലേക്കാണ് ഒപ്പം വര്‍ഗവും ലിംഗവും കൈയൂക്കും ഒക്കെവെച്ചുള്ള തരംതിരിവുകളിലേക്കും. ഹോളോസിന്‍ യുഗത്തിലെ ഈ വൈവിധ്യം മനുഷ്യരുടെ ഭക്ഷണത്തിലും പ്രതിഫലിച്ചു. ചില കാലാവസ്ഥയും വിഭവങ്ങളുടെ ലഭ്യതയും സസ്യഹാരത്തിനു പ്രാധാന്യം കൊടുക്കുന്നതാകുമ്പോള്‍ മറ്റു പല പരിതസ്ഥികളിലും മാംസാഹാരം ഒഴിച്ചുകൂടാനാവാത്തതാണ്

കാലാവസ്ഥയും ഭക്ഷണവും
നമ്മുടെ ഉപഭൂഖണ്ഡത്തില്‍ത്തന്നെ നോക്കുക; ഹിമയുഗം ബാക്കി വെച്ചുപോയ ഹിമാലയവും, ശീതകാലത്തിന്‍്റെ കശ്മീരും മറ്റു ഉത്തരേന്ത്യന്‍ മലനിരകളും, സമിശ്രമായ കാലാവസ്ഥയുള്ള സമതലങ്ങളും, മരുഭൂമികളും, ഉഷ്ണം നിറഞ്ഞ തീരദേശവുമെല്ലാം ഹോളോസിന്‍ എന്ന് അറിയപ്പെടുന്ന നമ്മുടെ യുഗത്തിന്‍്റെ കാലാവസ്ഥ വൈവിധ്യമാണ് വിളിച്ചുപറയുന്നത്. അവിടെ നിന്നാണ് കാലവസ്ഥക്കനുസരിച്ചുള്ള വിവിധതരം ഭക്ഷണശീലങ്ങള്‍ പലദേശങ്ങളിലെ സമൂഹങ്ങള്‍ തുടങ്ങിവെയ്ക്കുന്നത്. വേദകാലഘട്ടത്തില്‍ ഭാരതത്തില്‍ ഗോമാംസം മിക്ക ജാതികളും കഴിച്ചിരുന്നുവെന്ന് പുരാവസ്തു പഠനങ്ങളും, ചരിത്രകാരന്മാരും തെളിയിച്ചിട്ടുള്ള വസ്തുതയാണ്. പക്ഷെ, കഴിക്കുന്ന ഭക്ഷണത്തിന്‍്റെ പേരില്‍ അല്ളെങ്കില്‍ കഴിക്കാത്ത ഭക്ഷണത്തിന്‍്റെ പേരില്‍ ജാതിമേന്മയും, മതമേന്മയും പറയുന്നതു തുടങ്ങി കലാപങ്ങള്‍ വരെ അഴിച്ചുവിടാന്‍ മനുഷ്യസമൂഹങ്ങള്‍ തുടങ്ങുന്നത് പിന്നെയും വളരെ വൈകിയാണ്.

ഇന്നും കോടിക്കണക്കിന് ജനങ്ങള്‍ ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ കിടക്കുന്ന ഒരു രാജ്യത്താണ് എന്ത് കഴിക്കണം അല്ളെങ്കില്‍ എന്ത് കഴിക്കാന്‍ പാടില്ല എന്ന നിയമം ഉണ്ടാക്കപ്പെടുന്നത്, അത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. മൂന്നുനേരവും കഴിക്കാന്‍ പറ്റുന്നത് തന്നെ ആഡംഭരമായിരുന്ന അവസ്ഥയില്‍ നിന്ന് ഭക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കേണ്ട അവസ്ഥയിലേക്ക് ഭക്ഷണകലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മധ്യവര്‍ഗംതന്നെ എത്തിയിട്ട് അധികം വര്‍ഷങ്ങളായിട്ടില്ല. എന്നോര്‍ക്കണം.

മജ്നു കാ ടിലയിലെ കബാബ് കട

ഡല്‍ഹിയിലെ ബീഫ് അനുഭവങ്ങള്‍
ഉത്തരേന്ത്യന്‍ മുസ്ലിംകളും, മലയാളികളും, ബംഗാളികളും, വടക്കുകിഴക്കന്‍ സംസ്ഥാനക്കാരും, വിദേശികളുമൊക്കെ ചേര്‍ന്നു വരുന്ന ഒരു കൂട്ടായ്മയുടെ സമ്പദ്ശാസ്ത്രമാണ് ഡല്‍ഹിയില്‍ ബീഫിനുള്ളത്. വിലക്കുകള്‍ അതിശക്തമാണെങ്കിലും ഡല്‍ഹിയുടെ സംസ്ക്കാരം പോലെ തന്നെ വൈവിധ്യമാര്‍ന്നതാണ് അതിന്‍്റെ പോത്ത് വിഭവങ്ങളും. ഈസ്റ്റേണ്‍ മീറ്റ് മസാലയിട്ടു പോത്തുകറി വെച്ച് ശീലിച്ച നല്ളൊരു വിഭാഗം മലയാളികള്‍ക്കും അന്വേഷിച്ചിറങ്ങിയാല്‍ ഡല്‍ഹി നല്ളൊരു പോത്തനുഭവം തരും. നോര്‍ത്ത് ഡല്‍ഹിയിലെ ടിബറ്റന്‍ അഭയാര്‍ഥികളുടെ താമസസ്ഥലമായ മജ്നു ക ടിലയിലേക്ക് (Majnu Ka Tila) ഒരു യാത്ര നടത്തുക. ഇവിടം ഒരു ചെറു ഹിമാലയന്‍ നഗരം തന്നെയാണ്. കമ്പിളിപ്പുതപ്പുകള്‍ വില്‍ക്കുന്ന വഴിയോര കടകളും, വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള കരകൌശല കടകളും നമ്മുടെ ഫോര്‍ട്ട് കൊച്ചിയെ ഓര്‍മിരപ്പിക്കും. ഈ മാര്‍ക്കറ്റിലെ ചെറിയ (എന്നാല്‍ വളരെ പ്രശസ്തമായ) ഭക്ഷണശാലകളിലാണ് ഈ വില്ലന്‍ വിഭവം കൊതിയൂറുന്ന സ്വാദോടെ വെച്ചുവിളമ്പിത്തരുന്നത്. മിക്ക ഭക്ഷണശാലകളും നോക്കി നടത്തുന്നത് ടിബറ്റന്‍ സ്ത്രീകള്‍. പ്രധാന സ്ഥാനത്ത് തന്നെ ലാമയുടെ പടം അലങ്കരിച്ചുവെച്ച്, നന്നായി മോടിപിടിപ്പിച്ചിരിക്കുന്ന ഈ ചെറു ഭക്ഷണശാലകളിലിരുന്ന് ഉണങ്ങിയ പോത്തിറച്ചി കൊണ്ടുള്ള പലതരം വിഭവങ്ങള്‍ ടിമു എന്ന് വിളിക്കുന്ന പുളിപ്പിച്ച അപ്പത്തോടൊപ്പം കഴിക്കാം. ബീഫ് ചേര്‍ത്തു സൂപ്പിലും, ബീഫ് ഡിംസുവിലും (മോമോ) തുടങ്ങി പലതരം ബീഫ് വിഭവങ്ങള്‍ കഴിച്ചിറങ്ങി അടുത്തുള്ള കടയില്‍ നിന്ന് ഒന്നോ രണ്ടോ കുപ്പി ബീഫ് അച്ചാറും വാങ്ങി മടങ്ങാം.

ഡല്‍ഹി നിസാമുദ്ദീന്‍ മാര്‍ക്കറ്റ്

ഖവാലിയും കബാബും
ബീഫ് കണ്ടത്തൊവുന്ന മറ്റൊരു യാത്ര നിസാമുദ്ദിന്‍ ദര്‍ഗയിലേക്കാണ്. ഭക്തിയും സംഗീതവും നിറഞ്ഞ് ഒരു ഉത്സവപ്പറമ്പുപോലെയാണ് നിസാമുദ്ദിന്‍ ദര്‍ഗ. പ്രശസ്തമായ ഘരാനകള്‍ ഖവാലി സംഗീതംകൊണ്ടേറ്റുമുട്ടുന്ന സൂഫിഭക്തിയുടെ ആനന്ദലഹരിയാണ് ഈ ദര്‍ഗ. ഇവിടേയ്ക്ക് തീര്‍ഥാടകര്‍ മാത്രമല്ല, ഡല്‍ഹിയില്‍ ജീവിക്കുന്ന എല്ലാ മതവിഭാഗക്കാരും, ഡല്‍ഹി കാണാന്‍ വരുന്ന സഞ്ചാരികളുമെല്ലാമത്തൊറുണ്ട്. ഖവാലി സംഗീതമാണ് സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം. ദര്‍ഗയിലേക്കുള്ള ഇടവഴികളില്‍ നിറഞ്ഞു നില്‍ക്കു ന്ന ചെറിയ വഴിയോര ധാബകളിലിരുന്ന് ചായകുടിക്കാം. ഒപ്പം വൈകുന്നേരങ്ങളിലെ തിരക്കുകള്‍ക്കിടയില്‍ ഈ ഇടവഴികളില്‍നിന്ന് കഴിക്കാവുന്ന മറ്റൊരു വിഭവമാണ് ബീഫ് കബാബ്.

മധ്യകാലഘട്ടത്തില്‍ ഇന്ത്യയില്‍ വന്ന സുല്‍ത്താന്മാരും, മുഗളന്‍മാരുമൊക്കെയാണ് കബാബിനെ ഈ നാടിന്‍്റെ ഇഷ്ടവിഭവമാക്കിയത്. എന്തുതരം മാംസംകൊണ്ടും കബാബ് ഉണ്ടാക്കാം. ചെറിയ കമ്പിനൂലുകളില്‍ കോര്‍ത്തു ചുട്ടെടുക്കുന്ന കബാബ് വടക്കേ ഇന്ത്യയുടെ സ്വന്തം വിഭവമാണ്. ആടും കോഴിയും കൊണ്ട് ഉണ്ടാക്കുന്ന പോലെ ബീഫു കൊണ്ടും കബാബ് ഉണ്ടാക്കാമെന്നും അതൊരു വിശിഷ്ട വിഭവമാണെന്നും നിസാമുദ്ദിനില്‍ നിന്ന് മനസ്സിലാക്കാം. നിസാമുദ്ദിന്‍ യാത്രപോലെ തന്നെ ഹൃദ്യമാണ് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണിത നഗരത്തിന്‍്റെ (shajahanabad) ഹൃദയമായ ചാന്ദ്നി ചൗക്കിലെ ഇടുങ്ങിയ ഇടവഴികളില്‍ സൈക്കിള്‍ റിക്ഷകള്‍ക്കും ആളുകള്‍ക്കുമിടയില്‍ക്കൂടി ബീഫ് കിട്ടുന്ന ഭക്ഷണശാലയെവിടെയെന്ന് സങ്കോചം കൂടാതെ ചോദിക്കാം .

മലയാളികളുടെ പ്രിയപ്പെട്ട മാര്‍ക്കറ്റായ ഐ.എന്‍.എയാണ് ബീഫ് കിട്ടുന്ന മറ്റൊരു സ്ഥലം. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ ചൂഷണത്തിനും ചെറിയ വേതനത്തിന്‍്റെ ദാരിദ്ര്യത്തിനുമിടയില്‍ മലയാളി നഴ്സ്മാര്‍ മിക്കവരും ഇവിടെ വരാറുണ്ട്.

ഡല്‍ഹി ഐ.എന്‍.എ മാര്‍ക്കറ്റ്

മെനുബോര്‍ഡില്‍ കാണാത്തത്
തുണിക്കടകളും, പാത്രക്കടകളും, ‘ചെറിയ’ സ്വര്‍ണ ക്കടകളും, മലയാളികളുടെ പലചരക്കുകടകളും പലഹാരക്കടകളുമൊക്കെ തിങ്ങി നിറഞ്ഞിരിക്കുന്ന ഐ.എന്‍.എ മാക്കറ്റിലെ കേരളഹോട്ടലുകളിലൊന്നില്‍ കയറി കേരള വിഭവങ്ങള്‍ കഴിക്കുന്നതോടെയാണ് മലയാളികളുടെ ഷോപ്പിംഗ് തീരുന്നത്. പോത്തുകറി തന്നെയാണ് ഇവിടെയും താരം.
പക്ഷെ ഭക്ഷണത്തിന്‍്റെ മെനു വിളിച്ചുപറഞ്ഞു കടക്കു പുറത്തു വെച്ചിരിക്കുന്ന ഇംഗ്ളീഷ്/ഹിന്ദി ബോര്‍ഡില്‍ പോത്ത് മാത്രം രേഖപ്പെടുത്തിയിട്ടില്ല.. വറുത്തുണക്കിയെടുത്ത പോത്തുമുതല്‍ ബീഫ്മാപ്പസുവരെ പലതരം പോത്തുകറികള്‍ കപ്പയുടെയും, ചോറിന്‍്റെയും കൂടെ ക്രിസ്മസ് കാലമാണെങ്കില്‍ മലയാളം കരോള്‍ ഗാനങ്ങളുടെയും, അല്ലാത്തപ്പോള്‍ പുതിയതും പഴയതുമായ മലയാളം സിനിമാഗാനങ്ങളുടെയും പശ്ചാത്തലത്തില്‍ കഴിക്കാം. ഒപ്പം ഹോസ്റ്റല്‍ മുറിയില്‍ അല്ളെങ്കില്‍ മുനീര്‍ക്കയിലെയോ, ഓഖലയിലെയോ വാടകമുറിയില്‍ കാത്തിരിക്കുന്ന കൂട്ടുകാര്‍ക്കു വേണ്ടി വാങ്ങിക്കൊണ്ടും പോകാം. ഡല്‍ഹിയിലെ ഇതുപോലുള്ള നിരവധി കേരള ഹോട്ടലുകളിലും മലയാളികള്‍ക്കൊപ്പം ഇന്ത്യയുടെ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നിത്യസന്ദര്‍ശകരാണ്. ഐ.എന്‍.എയിലെ മലയാളി ഭക്ഷണശാലകള്‍ താഴ്ന്ന- ഇടത്തരം വരുമാനക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന തരത്തിലുള്ളതാണ് .

വിദേശികളെയും, സര്‍ക്കാര്‍ ജോലിക്കാരെയും, പത്ര-മാധ്യമ -ഐടി-മെഡിക്കല്‍ മേഖലകളില്‍ പ്രവര്‍ത്തി ക്കുന്ന വരെയും ലക്ഷ്യംവെച്ച് നടക്കുന്ന മറ്റൊരു ഭക്ഷണശാലയാണ് ഹോസ് ഖാസിലെ ‘ഗണ്‍ പൌഡര്‍’. അത്യാവശ്യം പണം ചിലവാക്കാനുള്ളവര്‍ക്ക് കേരളത്തില്‍ ഒരു ചായക്കടയിലിരുന്ന് പൊറോട്ടയും ബീഫും കഴിക്കുന്ന ലാഘവത്തില്‍ ബീഫ് ആസ്വദിച്ചു കഴിക്കാന്‍ പറ്റുന്ന സ്ഥലമാണിത് .

നിശ്ശബ്ദ രഹസ്യങ്ങള്‍
മലയാളികളുടെയും ബംഗാളികളുടെയുമൊക്കെ ഇഷ്ടസ്ഥലമായ ജെ.എന്‍.യുവില്‍ മറ്റെന്തും പോലെ പോത്തും ഒരു രാഷ്ട്രിയ വിഷയമാണ്. ബീഫ് കഴിക്കുന്നതും, ഹോസ്റ്റല്‍ മുറികളില്‍ ഇലക്്രടിക് ഹീറ്ററില്‍ വെച്ച് പോത്ത് കറിവെയ്ക്കുന്നതും വിപ്ളവകരമായ ഒരു പ്രവൃത്തിയാണ്. മലയ്മന്ദിര്‍ എന്ന അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്നാണ് ബീഫ് വാങ്ങിവരുന്നത്. പക്ഷെ, ഹോസ്റ്റല്‍ കവാടം കടക്കുമ്പോള്‍ പോത്ത് ആടായിമാറും. അങ്ങനെ സംഭവിച്ചില്ളെങ്കില്‍ അവിടെ കലാപം വരെ നടന്നേക്കാം. പോത്ത്കറി വെയ്ക്കുന്ന സമയം ആരും പറയാതെ തന്നെ അദൃശ്യമായ ഒരു കരുതല്‍ കൂട്ടായ്മ രൂപപ്പെടും. ഈ ‘ബീഫ് ദേശിയതയിലേക്ക്’ ചില ബംഗാളികളും, മണിപ്പൂരികളും, ബീഫ് കഴിച്ചില്ളെങ്കില്‍ കൂടി മതേതരത്വം പ്രഖ്യപിച്ചു കഴിയുന്ന ചില വടക്കേ ഇന്ത്യക്കാരും കടന്നുവരും. എം.ഫില്‍ പി.എച്ച്.ഡി തുടങ്ങിയ ബിരുദങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറക്കും, വിദേശ ഫെല്ളോഷിപ്പ്, ജോലി, വിവാഹം എന്നീ ഘട്ടങ്ങളിലും പോത്ത് ആടായി അഭിനയിച്ച് ഹോസ്റ്റല്‍ മുറികളില്‍ എത്തിച്ചേരും. ഒരുകൂട്ടം ആളുകള്‍ വളരെ കരുതലോടെ നടത്തുന്ന ഒരു പ്രവര്‍ത്തനമാണ് ജെ.എന്‍.യുവിലെ പോത്തുകറികള്‍. ബീഫ് വിളമ്പിയതിന്‍്റെ ശിക്ഷയായി അടച്ചുപൂട്ടിയ കാന്‍്റീന്‍ ജെ.എന്‍ .യുവിലെ ബീഫ് പ്രേമികളുടെ ദുഃഖകഥയാണ് .

പക്ഷെ, ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം നിശ്ശബ്ദത കൊണ്ട് മൂടിവെച്ചു തന്നെയാണ് പോത്തുവിഭവങ്ങള്‍ പാചകം ചെയ്യന്നത്. ഹോസ്റ്റല്‍ മുറികളില്‍ മാത്രമല്ല, അപ്പാര്ട്ടുമെന്‍്റുകളിലും, ഭക്ഷണശാലകളിലും ഒരു നുള്ള് രഹസ്യം കൂടി ചേര്‍ത്താ ണ് ബീഫ് വിഭവങ്ങള്‍ തയാറാക്കുന്നത്. ബീഫ് രുചിയുടെ കഥകള്‍ ചെറിയ ചില കൂട്ടങ്ങളില്‍ മാത്രം പങ്കുവെയ്ക്കപ്പെടുന്നു. സീമാപുരിയിലും, മല്‍ക്കാഗഞ്ചിലും, പ്രതാപ്ബാഗിലും, ഓഖലയിലും തുടങ്ങി ബീഫ് വില്ക്കു ന്ന സ്ഥലങ്ങളിലെല്ലാം ഒരു മറ തീര്‍ത്തിരിക്കുന്നത് കാണാം. കേരളത്തില്‍ നാട്ടുവഴികള്‍ക്കരികിലെ കടകളില്‍ കമ്പിയില്‍ തൂക്കിയിട്ടിരിക്കുന്ന പോത്ത് തേക്കിലയില്‍ പൊതിഞ്ഞുവാങ്ങി ശീലിച്ചുവന്ന മലയാളികള്‍ക്ക് ഡല്‍ഹിയിലെ ബീഫ് കടകള്‍ ഒരു ചെറിയ ശ്വാസംമുട്ടലായിതോന്നാം. മറ്റൊരു വിഭവത്തിനും ഈ അവസ്ഥയുണ്ടെന്നു തോന്നുന്നില്ല. കാരണം, ബീഫ് കഴിക്കുന്നതിനു ജാതിക്കോ മതത്തിനോ ഉള്ളിലുള്ള വിലക്ക് മാത്രമല്ല ഉള്ളത് അതൊരു സാമൂഹിക തിന്മ കൂടിയായാണ് വായിക്കപ്പെടുന്നത്.

23 thoughts on “ഒരു നുള്ള് രഹസ്യം ചേര്‍ത്ത് പോത്തുകറി വയ്ക്കുമ്പോള്‍

 1. ഓരോ കാര്യത്തിലും നമ്മുടെ നാട് വിഡ്ഢിത്തത്തിലുള്ള അതിന്‍റെ ഒന്നാം സ്ഥാനം കൈവിട്ടു പോകാതെ സൂക്ഷിക്കുന്നത് വളരെ ശ്രമകമായ ജോലി തന്നെ ആണ്. ബീഫ്‌ നിരോധനം ഇന്ത്യ മുഴുവന്‍ വ്യാപിച്ചു കൊണ്ട് നമുക്ക് ആ ഒന്നാം സ്ഥാനം ആജീവനാന്തം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യാം. ഓരോ നാല് സെക്കണ്ടിലും ഒരാള്‍ വീതം പട്ടിണി കൊണ്ട് മരണപ്പെടുന്ന ഈ ലോകത്ത് ചില ഇനം ഭക്ഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് വല്ലാത്ത ക്രൂരതയാണ്. ആരെങ്കിലും പശുവിനെ ഭക്ഷിക്കരുത് എന്ന് വിശ്വസിക്കുന്നുണ്ട് എങ്കില്‍ എന്തിനാണ് മറ്റുള്ളവരുടെ മേല്‍ ആ വിശ്വാസം അടിച്ചേല്‍പ്പിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. പശുവിനെ ഭക്ഷിക്കരുത് പക്ഷെ പശുവിന്‍റെ മൂത്രം കുടിക്കാം!

 2. ഏറ്റവും വല്യ തമാശ ബാംഗ്ലൂരില്‍ ഞങ്ങള്‍ ഫുഡ്‌ കഴിക്കുന്ന മലയാളി മെസ്സില്‍ ബീഫ് കരിക്ക് പറയുന്നത് രാജമാണിക്യം എന്നാണ് …ഹിന്ദു വര്‍ഗ വാദികളുടെ ഉപ്ടരവവും ഇല..സുപ്പ്പ്കി ചെയുന കന്നടിഗന്‍ പയ്യന് ഇത് വരെ അത് എന്ത് ഇറച്ചി ആണെന്ന് അറിയില്ല .. മുയല്‍ എന്നോ മറ്റോ ആണ് അവനെ പറഞ്ഞു പടിപ്പിചിരിക്കുനത് എന്ന് തോന്നുന്നു ..

 3. The problem is not with beef. It is true that many Hindus do eat beef. One can eat what they wish to. But to celebrate it is plain politics and meant for making communal riots

 4. Hi, very well – passionately- written piece. I am a beef eater and is a big fan of all red meat- hard boiled and raw. (Well, i don’t know if it suits a historian to be so passionate. but I like the way you put across your argument.)

  But, I also hope, those who are out for their ‘Freedom’ to have beef in the so called intellectually secured/insulated zones of JNU and Osmania would also show some interest in demanding Pork and Dog (great and juicy meat, they are. ) in Aligarh Muslim University, Jamia, Osmania etc etc. Let’s savour all tastes…

  come on, let’s test our intellectual stimulus, our chest thumping secular-post modern and personal-is-political psyche . let’s take on all bigotry and dogma by their horns. let’s test the Hawa. Beef eater’s of the world, Unite!

 5. I love beef!
  Waiting to see a pork festival in Osmania.
  Here in Kerala in the engineering college I studied, students beat up couple of students from Manipur very badly for cooking dogs (stray dogs). Interesting thing is that these students tried to forcefully feed beef to some vegetarians as part of raging.

 6. ദില്ലിയിലെ മുസ്ലീം പ്രദേശങ്ങളില്‍ പോര്കിറച്ചി കഴിക്കാന്‍ കിട്ടുന്നുണ്ടോ സുഹൃത്തേ? എന്തിനു കേരളത്തില്‍ മലപ്പുറത്ത്‌ കിട്ട്ടുമോ? കേരളത്തില്‍ ഹിന്ദു ബീഫ് തിന്നും, പക്ഷെ വടക്കേ ഇന്ത്യയില്‍ സ്ഥിതി വ്യത്യസ്തമാണ് . ഇതൊരു പരസ്പര ബഹുമാനത്തിന്റെ പ്രശ്നം കൂടിയാണ്. ഇതേ രീതിയില്‍ ആണെങ്കില്‍ മുസ്ലീം പ്രദേശങ്ങളില്‍ ഹിന്ദുവിനും ക്രിസ്ത്യാനിക്കും പോര്‍ക്ക് തിന്നെണ്ടേ ? പക്ഷെ എന്ത് കൊണ്ട് നാം അത് ഒഴിവാക്കുന്നു. അവരെ മുരിപ്പെടുതരുതെന്നു കരുതിയാണ്. ആ മാന്യത തിരിച്ചു ബീഫ് തിന്നാത്ത ഹിന്ടുവിനോടും ആയിക്കൂടെ . ഒസ്മാനിയ യൂനിവേര്സിടിയില്‍ എന്ത് കൊണ്ട് പോര്‍ക്ക്‌ വിഭവങ്ങള്‍ വിളമ്പുന്നില്ല അപ്പൊ പിന്നെ ബീഫ് വിളംബുന്നതെന്തിനു? ഭക്ഷിക്കാനുള്ള അവകാശം എന്ത് കൊണ്ട് പോര്കിന്റെ കാര്യത്തില്‍ ഇല്ല . ഞാന്‍ ഇത് രണ്ടും തിന്നുന്ന ഒരു ഹിന്ദുവാണ്.

  • Dear Sunil- Here the problem is with the politics of reclaiming different hindu identities. Beef has been the staple food of the dalits and many back ward communities who had been kept out of the main stream by the upper caste hindus. These upper caste hindus never considered the lower caste hindus even as human beings. While Holy Cow enjoyed some sort of ‘status’, these multitudes were considered worse than dogs. So, just because being ‘hinuds’, the dalits and back ward caste people should not be denied thier right to eat beef. As you said about the need for mutual respect, every ethnic group in india has the right to eat whatever they want and we don’t have the right to question it. So, the very question of getting pork in muslim dominated areas become impertinent in this context.

   • Getting pork in muslim areas is relevant because it is from the mutual respect, people refrain from disrespecting their belief on pork. Likewise muslims also has shown the same respect back to hindus. Also remember places like college canteen, hostel mess if are supposed to have beef it will be definite that it has to have pork also. if provided there will be pork eaters also in places like osmaniya etc.
    WHY WE DO NOT, IS THE MATTER OF RESPECTING EACH OTHER. IT IS BETTER COMMON SPACES WHERE SUCH DIVERSITIES MERGE, BE KEPT FREE OF BEEF AND PORK BOTH.
    Here the issue is to create trouble in the name of religion by provocation , is the covert agenda of some. No body is to be denied of their right, whether beef or pork, but restraint at commonly merging areas will be required to protect the harmony.

 7. സുനില്‍,
  ഡല്‍ഹിയിലെ മുസ്ലിം പ്രദേശങ്ങളില്‍ പോത്ത് കിട്ടുന്നുണ്ട്‌ എന്നല്ലേ ഈ ലേഖനം പറയുന്നത്? ഒന്നുകൂടി നന്നായി വായിച്ചു നോക്ക്. പിന്നെ, ഉത്തരേന്ത്യയില്‍ പൊതുസ്ഥലത്തിരുന്നു പന്നി കഴിച്ചാല്‍ ആരും നിങളുടെ തല വെട്ടില്ല. സുനില് തന്നെ പറയുന്ന പോലെ മറ്റുള്ളവരുടെ വികാരത്തെ/വിശ്വാസത്തെ മാനിച്ചു അല്പം മാറിയിരുന്നു കഴിക്കണം. പക്ഷെ നിങ്ങളെ ആരെങ്കിലും കൊന്നെക്കുമോ എന്ന് പേടിക്കണ്ട (കുറഞ്ഞ പക്ഷം ഇന്ത്യയില്‍) അതെസമയം, പൊതുസ്ഥലത്തിരുന്നു പോത്ത് കഴിച്ചു നോക്കിക്കെ, നമ്മുടെ ഇവിടുന്നു മണിക്കൂറുകള്‍ മാത്രം യാത്രചെയ്തെത്താവുന്ന കര്‍ണാടകത്തില്‍ മതി, നമ്മള്‍ വിവരം അറിയും. എല്ലാത്തിനും പകരത്തിനു പകരം വെക്കുന്ന നമ്മുടെ മനോഭാവമാണ് മാറേണ്ടത് സുനിലേ…

 8. പന്നിയിറച്ചി കിട്ടാത്ത ഏതു പ്രദേശമാണ് മലപ്പുരത്തുള്ളത്? ദയവായി ഒരു ലിസ്റ്റ് തരു സുനില്‍. പറ്റിയാല്‍ ഇന്ത്യയില്‍ പന്നിയിറച്ചി നിയമം മൂലം നിരോധിച്ചിരിക്കുന്ന സംസ്ഥാനങ്ങള്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ പറയു…സുനില്‍

 9. ഹാരീസ് , ആവേശം ഇഷ്ടപ്പെട്ടു . അനവധി വര്‍ഷങ്ങള്‍ ഉത്തരേന്ത്യയില്‍ കഴിഞ്ഞ ഒരാളാണ് സുഹൃത്തേ ഞാന്‍ . മുസ്ലീം ഭൂരിപക്ഷമുള്ള ഒരു ഏരിയയിലും , ഉത്തരേന്ത്യയിലും മലപ്പുറത്തും , പന്നിയിറച്ചി വില്കുന്നില്ല . അതിന്റെ കാരണം ആരുടേയും വികാരം വ്രനപെടുതതിരിക്കുക എന്നാ നയം ആണ്. ആള്‍ക്കാര്‍ അത് കിട്ടുന്ന സ്ഥലത്ത് പോയി കഴിക്കും . ആപോള്‍ ഒരല്പം ബുദ്ധി മുട്ട് ഉണ്ടാകും. അപ്പോള്‍ അത് കഴിക്കുന്ന ആള്കാര്‍ക്ക് അസൌകര്യം ഉണ്ടാകുന്നു. അവര്‍ അല്പം ദൂരെ പോകേണ്ടി വരുന്നു . ഇത് തന്നെയാണ് ഡല്‍ഹിയില്‍ ബീഫ് കഴിക്കാന്‍ വാങ്ങാന്‍ ചില പ്രത്യേക ഏരിയയില്‍ പോകേണ്ടി വരുന്നതും. ആ അസൌകര്യം വലിയ പ്രശ്നം ആണെന്നും ആര്‍ക്കു വ്രനപെട്ടാലും എല്ലായിടത്തും ബീഫ് വേണം എന്നും ചിന്തിക്കുന്നവര്‍ , ഇതേ ലോജിക് പോര്‍ക്ക്‌ കഴിക്കുന്നവന്റെ കാര്യത്തിലും ചിന്തിക്കണം . പിന്നെ മലപ്പുറത് ജീവികാത്ത ആളല്ല ഞാന്‍ . അവിടെയും ഇരുന്നിട്ടുണ്ട് . പക്ഷെ താങ്കള്‍ പറയുന്ന പോര്‍ക്ക്‌ ഞാന്‍ കണ്ടില്ല . വിലാസം കിട്ടിയാല്‍ ഉപകാരം .
  ഇതൊക്കെ പറയുമ്പോള്‍ നിയമ മൂലം ബീഫ് നിരോധം വേണം എന്നാ അഭിപ്രായം എനിക്കില്ല. അതിനു എതിരാണ് താനും. ഞാന്‍ കഴിക്കും . പക്ഷെ കഴിക്കാന്‍ ബുദ്ധിമുട്ട് ഉള്ള ഏരിയകളില്‍ ഒഴിവാക്കും . അതാണ് ഉത്തരേന്ത്യയില്‍ പലയിടത്തും ചെയ്തത്, അത് തന്നെയാണ് മലപ്പുരതെതുമ്പോള്‍ പോര്‍ക്ക്‌ ആഗ്രഹികാത്തത് . ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതും അതാണ് , പകരത്തിനു പകരം എന്നാ താങ്കളുടെ ഉപദേശവും ഇഷ്ടപ്പെട്ടു . പക്ഷെ ലേഖനവും എന്റെ കമന്റും താങ്കള്‍ ആദ്യം ശ്രദ്ധിച്ചു വായിച്ചാല്‍ ഉപകാരം. ഒസ്മാനിയ യൂനിവേര്സിടിയില്‍ എന്ന് മുതല്‍ പോര്‍ക്ക്‌ കിട്ടി തുടങ്ങും എന്നും അറിയിക്കണേ .

 10. മുസ്ലിങ്ങള്‍ പോര്‍ക്ക്‌ കഴിക്കാത്തത് പന്നി അവരുടെ വിശുദ്ധ മൃഗം ആയതു കൊണ്ടല്ല,മറിച്ചു അശുദ്ധ മൃഗം ആയതിനാല്‍ ആണ് സുനില്‍.അത് അവര്‍ക്ക് നിഷിധമായതിനാല്‍ കഴിക്കാതിരിക്കുന്നു എന്ന് മാത്രം.ആരെങ്കിലും പോര്‍ക്ക്‌ കഴിച്ചതിന്റെ പേരില്‍ എവിടെയെങ്കിലും ഒരു കലാപം ഉണ്ടായതായി കേട്ടിട്ടുണ്ടോ ?അത് പോലെ ആണോ പശു ഇറച്ചിയുടെ കാര്യം?മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോര്‍ക്ക്‌ കിട്ടാത്തത് അതിനു അവിടെ ചിലവില്ലാത്തത് കൊണ്ട് മാത്രമാണ് .വ്യത്യാസം മനസ്സിലാക്കുമല്ലോ !

 11. ഈ രീതിയില്‍ ബീഫ് ഫെസ്റിവല്‍ മുന്നോട്ടു പോകുമ്പോള്‍ ഒരു പക്ഷെ ഇനി വരനിരിക്കുനത് പോര്‍ക്ക്‌ ഫെസ്റിവല്‍ ആയികൂടെ ? അത് നടത്തുന്നത് ചിലപ്പോ ആരെസ്സെസ്സ് കാര്‍ ആയിരിക്കും . അപ്പൊ അത് സന്ഘര്‍ഷമാവുമല്ലോ . ഗഫൂര്‍ , മറ്റുള്ളവരുടെ sensibility യെ മാനിക്കാന്‍ പഠിച്ചാല്‍ ഈ പ്രശ്നമേ ഉണ്ടാകില്ല . അത്രയേ ഞാന്‍ ഉധേശിച്ചുള്ളൂ . അശുധമായാലും വിശുധമായാലും .

  • dear sunil, pork aaru kazhichaalum muslimsinu oru problem ellaa, muslims athu kazhikkilaa enne ulloo..mattullavar kazhikkunnathoo pork festival nadathunnathoo avarke oru problem ellaa….pinne muslims areayil pork kitaathathu athu vaangan avide aalkkar ellathathinaalum or aa shop musliminde aaaaythu kondoo aayirikkum…i thing now you got the point…

 12. വര്‍ഷങ്ങള്‍ക്കു മുമ്പ് കലാ കൌമുദിയില്‍ ഒരു ഹിന്ദു സഹോദരന്‍ ‘കാസര്‍കോട്‌ നിന്നും സഞ്ചരിച്ചു തുടങ്ങിയാല്‍ ഓരോ സ്ഥലത്ത് ബസു നിര്‍ത്തുമ്പോഴും പോത്തിറച്ചി തൂകിയിട്ടിരിക്കുന്നത് ”അറപ്പോടെ” കണ്ട’ കാര്യം എഴുതിയിരുന്നു. ആ കുറിപ്പില്‍ മുഴിക്കെ മുസ്ലിംകളുടെ ആഹാരത്തിലെ പോത്തിന്റെ/മാടിന്റെ സാന്നിദ്യതെക്കുരിച്ചാണ് പറയുന്നത്. അതൊക്കെ കേട്ടാല്‍ തോന്നും പൊതു/മാട് മുസ്ലിംകളുടെ മാത്രം തീന്മേശയിലെ വിഭാവമാനെന്നു. ബ്രാഹ്മണ-നായര്‍ വിഭാഗത്തില്‍ പെടാത്ത ഭൂരിഭാഗം ഹിന്ദുക്കളും ഈ മാംസം കഴിക്കുന്നവരാണ്‌. എന്തിനു ഇത് കഴിക്കുന്ന പാലക്കാടന്‍ പട്ടരെ എനിക്കറിയാം. പക്ഷെ എല്ലാത്തിന്റെയും പാപഭാരം പെരേണ്ടത് മുസ്ലിം സമുദായവും!

 13. irachi curry ennal nammude nattile cheriya chaya kadakalilum hotel kalilum kittiyirunnathu beef anu…mutton athu vilambiyirunna hotel valare kuravu aayirunnu 20 varsham munpu vare…mutton athinte vila kooduthal thanne prashnam…beef kazhichu athinodu oru addiction nammude cheruppakkarkku undayi ennathu neru anu…chicken viplavam keralathil beef nodu ulla priyam kurachittundu…beef shariyam vannam vevichilla engil virakal varuvan ulla chance dhaaralam aanu…
  porkku irachi vibhavam ennu menu card lu evideyum kandathu aayi njan orkkunnilla..porkku irachi vilpana thanne chila area yil mathrame ullu…

Leave a Reply

Your email address will not be published. Required fields are marked *