ചക്കകൊണ്ട് നാലിനം

ഇത് ചക്കക്കാലം. മലയാളികള്‍ക്ക് വേണ്ടാതായി തുടങ്ങിയ ചക്കയ്ക്ക് വീണ്ടും പ്രിയമേറിയ കാലം. ചക്കയില്‍നിന്നുള്ള പതിവു വിഭവങ്ങള്‍ക്കു പുറമേ, പുതിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കായി അന്വേഷണം നടക്കുന്ന കാലം. ഇതാ,ചക്ക കൊണ്ടുണ്ടാക്കുന്ന നാല് രുചികരമായ വിഭവങ്ങള്‍. സലൂജ അഫ്സല്‍ എഴുതുന്നു

 

 

ചക്കമീന്‍ വട

ചക്കചുള-500 ഗ്രാം
മീന്‍ (ദശക്കട്ടിയുള്ളത്-200 ഗ്രാം
ചെറിയുള്ളി -അഞ്ച്
ഇഞ്ചി -ഒരു കഷണം
പച്ചമുളക്-രണ്ട്
വെളുത്തുള്ളി-രണ്ട്
കറിവേപ്പില-രണ്ട് തണ്ട്
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
വെളിച്ചെണ്ണ-ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്

മഞ്ഞള്‍പ്പൊടി, ഉപ്പ്,മുളകുപൊടി എന്നിവ ചേര്‍ത്ത് ചക്കച്ചുള ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ച് ഉടക്കുക. കഴുകി വൃത്തിയാക്കിയ മീനില്‍ ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ച് മുള്ളുമാറ്റുക.

പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറിയുള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില, എന്നിവ വഴറ്റി മുള്ളുമാറ്റിയ മീനും ഉടച്ചുവെച്ച ചക്കയും ചേര്‍ത്ത് നന്നായി ഇളക്കി കുഴച്ച് ഉരുളകളാക്കി പരത്തി എണ്ണയില്‍ വറുത്തെടുക്കുക. ചെറുചൂടോടെ കഴിക്കാം.

 

 

ചക്കക്കുരു ബജ്ജി

ചക്കക്കുരു-500ഗ്രാം
മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
കടലമാവ്-1 കപ്പ്
കായംപൊടി-1 നുള്ള്
ഉപ്പ്-ആവശ്യത്തിന്
വെള്ളം-ആവശ്യത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിന്

ചക്കക്കുരു തൊലികളഞ്ഞ് വെള്ളവും ഉപ്പും പകുതി മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത വേവിച്ച് രണ്ടായി മുറിക്കുക. കടലമാവില്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ബാക്കി വരുന്ന മുളകുപൊടി, മഞ്ഞള്‍പ്പൊടി,കായപ്പൊടി എന്നിവ ചേര്‍ത്ത് കലക്കിവെക്കുക.

മുറിച്ചുവെച്ച ചക്കക്കുരു ഈ കൂട്ടില്‍മുക്കി എടുത്ത് ചൂടായ എണ്ണയില്‍ വറുത്തു കോരുക. ചൂടോടെ ഉപയോഗിക്കുക.

ഇടിച്ചക്കബോണ്ട
ഇടിച്ചക്ക-ഒരു ചക്കയുടെ പകുതി
ചെറിയുള്ളി-അഞ്ച്
പച്ചമുളക്-ആറ്
ഉരുളക്കിഴങ്ങ്-ഒന്ന്
കറിവേപ്പില -രണ്ട്
മുളകുപൊടി -അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി-അര ടീസ്പൂണ്‍
കടുക്-ഒരു ടീസ്പൂണ്‍
മൈദ-ഒരു കപ്പ്
വെളിച്ചെണ്ണ-ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
വെള്ളം-ആവശ്യത്തിന്

ചക്കമടലും കൂനും കളഞ്ഞ് കഷണങ്ങളാക്കി ആവശ്യത്തിന് ഉപ്പുംവെള്ളവുംചേര്‍ത്ത് വേവിച്ച് വാര്‍ത്ത് ഇടിച്ചെടുക്കുക. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് പുഴുങ്ങി ഉടച്ചുവെക്കുക. പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകുവറുക്കുക. ചെറിയുള്ളി അരിഞ്ഞ് പച്ചമുളക് കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റി ഇടിച്ചുവെച്ച ചക്കയും ഉരുളക്കിഴങ്ങൂം ചേര്‍ത്ത് കുഴച്ച് (ആവശ്യമെങ്കില്‍ ഉപ്പുചേര്‍ക്കുക) ഉരുളകളാക്കുക.

മൈദമാവില്‍ മഞ്ഞള്‍പ്പൊടി,മുളകുപൊടി എന്നിവ പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കലക്കി അതിലേക്ക് ഉരുട്ടിവെച്ച ഇടിച്ചക്ക കൂട്ട് മുക്കി എടുത്ത് ചൂടായ എണ്ണയില്‍ വാര്‍ത്തുകോരി ഉപയോഗിക്കുക.

 

 

picture courtesy – sahyadhri.com

ചക്ക കുമ്പിളപ്പം
പഴുത്ത വരിക്കചക്ക-രണ്ട് കപ്പില്‍ കൊള്ളുന്നത്
ശര്‍ക്കര-അരകിലോ
അരിപ്പൊടി-100 ഗ്രാം
ഉപ്പ്-ഒരു നുള്ള്
ഏലക്കാപ്പൊടി-ഒരു ടീസ്പൂണ്‍
നെയ്യ്-ഒരു ടുസ്പൂണ്‍
പ്ലാവില

ചക്കച്ചുളകള്‍ മിക്സിയില്‍ അടിച്ചെടുക്കുക. ശര്‍ക്കര ഉരുക്കി വെക്കുക. ഉരുളിയില്‍ നെയ്യ് ഒഴിച്ച് ചക്ക അതിലിട്ട് നന്നായി ഇളക്കുക. ഇതിലേക്ക് ഉരുക്കിവെച്ചിരിക്കുന്ന ശര്‍ക്കര ചേര്‍ത്തിളക്കുക.

പാകമായി മിശ്രിതം ഉരുളിയില്‍ പറ്റിപ്പിടിക്കാന്‍ തുടങ്ങൂമ്പോള്‍ ഇറക്കി അരിപ്പൊടി,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുമ്പിള്‍ കുത്തിയ പ്ലാവിലയില്‍ നിറച്ച് അരിച്ചെമ്പില്‍വെച്ച് വേവിച്ചെടുക്കുക

6 thoughts on “ചക്കകൊണ്ട് നാലിനം

  1. Sorry, i didnt find anything new here. All these recipes were heared of, so they seemed cliched & not worth sharing.

  2. ചക്കക്കുരു ഭ‍ജി ആദ്യമായി കേള്‍ക്കുകയാ..നന്ദി…

  3. ലേഖനം ഇഷ്ടമായി .
    ചക്ക പപ്പടം,ചക്ക പായസം ,ചക്ക വരട്ടിയത് ,പൂണ്ടി കൊണ്ടാട്ടം ,ചക്ക കുരു ദോശ/പുട്ട് എന്നിവയെ കുറിച്ചും എഴുതൂ .നല്ല ചക്ക പുഴുക്കും പരിജയപ്പെടുതൂ .
    ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് ചക്ക -പുഴുക്ക് /കൂട്ടാന്‍ /ഉപ്പേരി വെക്കാനാ അറിയാത്തത് !
    ചക്ക എങ്ങിനെ മുറിക്കണം /അരിയണം എന്ന്‍ കൂടി സചിത്രം വിവരിച്ചാല്‍ നന്നായി . (പുതു തലമുറക്കാര്‍ക്ക് പലര്‍ക്കും ഇതറിയില്ല ) അല്ലെങ്കില്‍ ഈ ലേഖനം വായിച്ചു പാചകം നടത്തി അടുക്കള വൃത്തികേടാക്കും .

Leave a Reply

Your email address will not be published. Required fields are marked *