ഹാവൂ… കഴിഞ്ഞു, എന്തുവാരുന്നു അത്?

സമ്മിശ്രവികാരങ്ങള്‍ മുഖത്തുനിറച്ച് മുടി സ്ട്രെയിറ്റന്‍ ചെയ്ത റീമാ കല്ലുങ്കല്‍ ഒരു ഇരുണ്ട വാതില്‍തുറന്ന് പുറത്തേക്കു വന്നു. തിയറ്ററില്‍ നിശ്ശബ്ദത. പതുക്കെ ബാംഗ്ലൂര്‍ ദൃശ്യങ്ങള്‍ക്ക് കമന്റടികള്‍ വന്നു തുടങ്ങി. റെയില്‍വേ സ്റ്റേഷന്‍ , മാളുകള്‍, റോഡുകള്‍, സീനറികള്‍…അണിയറ പ്രവര്‍ത്തകരുടെ പേരെഴുതി കാണിക്കലും കഴിഞ്ഞ് റീമാ കല്ലുങ്കല്‍ കാറിന്റെ ബാക്ക് സീറ്റിലിരുന്ന് ഫോണില്‍പറഞ്ഞു- ‘Thank u, I love u for what you did’ . (നല്ല make over. ഞാന്‍ മനസ്സിലോര്‍ത്തു).

അതാരായിരിക്കും? കാമുകനോ? എന്നാല്‍ ആ പ്രണയ ഭാവം അവളുടെ മുഖത്തില്ലല്ലോ. സിംകാര്‍ഡ് വലിച്ചെറിഞ്ഞതും കൂടെ കണ്ടപ്പോള്‍ ‘ഇവളാരു പുലിയായിരിക്കണം’ എന്നുതോന്നി. പിന്നെ മാസങ്ങള്‍ക്കുമുമ്പുള്ള സംഭവങ്ങള്‍^ടെസ്സ എന്ന നഴ്സ്, ആശുപത്രി, വൃദ്ധനായ സുഹൃത്ത്, സിറില്‍, അനുജത്തി, സുഹൃത്തുക്കള്‍, റെഡ്ഡി എന്ന വില്ലന്‍ -നാടകം കാണുന്നപോലെ -22 FK എന്ന സിനിമയുടെ കാഴ്ചാനുഭവം. റ്റിസി മറിയം തോമസിന്റെ കോളം ആരംഭിക്കുന്നു

 

 

22 FK. സ്റ്റൈലന്‍ ടൈറ്റിലുമായി, കാണാന്‍ തോന്നിപ്പിക്കുന്ന ഇങ്ങനെയൊരു സിനിമ വരുന്നുണ്ടെന്ന് കുറച്ചുനാളായി കേള്‍ക്കുന്നു. കോട്ടയത്തുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിതം. ബാഗ്ലൂരില്‍ അവളുടെ നാളുകള്‍. വര്‍ഷങ്ങളായി മധ്യതിരുവിതാംകൂറില്‍ താമസിച്ച,ഇപ്പോള്‍ ബാംഗ്ലൂരില്‍ കഴിയുന്ന ഒരുവള്‍ എന്ന നിലയില്‍ എനിക്കുമുണ്ടായി കൌതുകം. എനിക്കുള്ളത് വല്ലതും കാണുമതില്‍. എന്തെങ്കിലുമൊക്കെ ഓര്‍മ്മകള്‍. പോരാത്തതിന്,ബാംഗ്ലൂരില്‍വരുന്ന മലയാള സിനിമകളെല്ലാം ഗുണമൂല്യമൊന്നും നോക്കാതെ വെറുതെയെങ്കിലും കണ്ടുവെയ്ക്കുക എന്നൊരു ശീലവും ഇപ്പോഴുണ്ട്. ഏതോ സിനിമാ ഡയലോഗ് പോലെ ‘നമ്മുടെ നാട്, വീട്, റേഷന്‍ കട, ബെല്ലില്ലാത്ത സൈക്കിള്‍’ അങ്ങനെയൊരു പ്രവാസ ഫീല്‍. തകര്‍ത്തടിച്ചുവരുന്ന റിവ്യൂകളും പ്രതീക്ഷകള്‍ കൂട്ടി. എവിടെ പോയി കാണും?

ശനിയാഴ്ചയാണ്. 270 രൂപക്ക് മള്‍ട്ടിപ്ലക്സില്‍ പോയി കാണാന്‍ എന്റെ പട്ടി വരും. എ.സിയും ലക്ഷ്വറിയും വീക്കെന്റില്‍ വേണ്ട. 100 രൂപ ടിക്കറ്റുമെടുത്ത് ഇവിടുത്തെ കൊച്ചുകേരളമെന്നറിയപ്പെടുന്ന എസ്.ജിപാളയയിലെ തിയറ്ററിലേക്ക് കയറാന്‍ ഞങ്ങള്‍ ക്യൂനിന്നു. ടിക്കറ്റെടുത്തിട്ട്, എന്തിനായിങ്ങനെ ക്യൂ നില്‍ക്കുന്നതെന്ന് ക്യൂവില്‍നിന്ന് എല്ലാവരും പരസ്പരം ചോദിച്ചുകൊണ്ട് നല്ല കുട്ടികളായി. പ്രതികരണശേഷിയൊക്കെ ഞങ്ങള്‍ തമ്മില്‍ത്തമ്മില്‍ പരമാവധി പറഞ്ഞുതീര്‍ത്ത് ആശ്വസിച്ചു.

പത്തുമിനിറ്റോളം അച്ചടക്കത്തോടെ ക്യൂനിന്ന് ഒടുവില്‍ ഭ്രാന്തരെപ്പോലെ ഏറ്റവും നല്ല സീറ്റിനായി എല്ലാവരും തിയറ്ററിനകത്തേക്കോടി. ഉറ്റവരെയും ഉടയവരെയുമെല്ലാം മറന്ന്. കൈയും കാലുമൊക്കെ കവച്ചുവെച്ച് അവര്‍ക്കൊക്കെ സീറ്റുപിടിച്ചു തിരിയുമ്പോള്‍ മനസ്സിലായി^ ഹൌസ്ഫുള്‍ ആയിരുന്നു.

ഒറ്റപ്പെട്ട ഫാമിലി പ്രേക്ഷകരൊഴിച്ചാല്‍ ബാക്കിയെല്ലാം ചെറുപ്പക്കാരായ ആണുങ്ങള്‍. ജോലിക്കാരോ വിദ്യാര്‍ഥികളോ ഒക്കെയാവും. വ്യത്യസ്ത രൂപ വേഷങ്ങളിലുള്ള ആണുങ്ങള്‍. വെറുതെ കൂവിവിളിച്ച് അവര്‍ പരസ്യങ്ങള്‍ ഉദ്ഘാടനംചെയ്തു. സിഗരറ്റ്വലിച്ചാല്‍ കാന്‍സര്‍ വരുമെന്നുള്ള, മദ്യപിച്ചു വണ്ടിയോടിച്ചാല്‍ ശിക്ഷ കിട്ടുമെന്നുള്ള പൊതുതാല്‍പ്പര്യാര്‍ത്ഥ പരസ്യങ്ങളാണ് ഏറ്റവും നല്ല കൂവലിനര്‍ഹരായത്. സോഫ്റ്റ്ഡ്രിങ്കുകളും ടൂര്‍ പാക്കേജുകളും കണ്ഠനാളങ്ങള്‍ക്ക് വിശ്രമം കൊടുത്തു. ‘പടം തൊടങ്ങടേ..കൂയ്’ എന്ന കോറസിന്റെ പശ്ചാത്തലത്തില്‍.

 

 

സമ്മിശ്രവികാരങ്ങള്‍ മുഖത്തുനിറച്ച് മുടി സ്ട്രെയിറ്റന്‍ ചെയ്ത റീമാ കല്ലുങ്കല്‍ ഒരു ഇരുണ്ട വാതില്‍തുറന്ന് പുറത്തേക്കു വന്നു. തിയറ്ററില്‍ നിശ്ശബ്ദത. പതുക്കെ ബാംഗ്ലൂര്‍ ദൃശ്യങ്ങള്‍ക്ക് കമന്റടികള്‍ വന്നു തുടങ്ങി. റെയില്‍വേ സ്റ്റേഷന്‍ , മാളുകള്‍, റോഡുകള്‍, സീനറികള്‍…അണിയറ പ്രവര്‍ത്തകരുടെ പേരെഴുതി കാണിക്കലും കഴിഞ്ഞ് റീമാ കല്ലുങ്കല്‍ കാറിന്റെ ബാക്ക് സീറ്റിലിരുന്ന് ഫോണില്‍പറഞ്ഞു- ‘Thank u, I love u for what you did’ . (നല്ല make over. ഞാന്‍ മനസ്സിലോര്‍ത്തു.

അതാരായിരിക്കും? കാമുകനോ? എന്നാല്‍ ആ പ്രണയ ഭാവം അവളുടെ മുഖത്തില്ലല്ലോ. സിംകാര്‍ഡ് വലിച്ചെറിഞ്ഞതും കൂടെ കണ്ടപ്പോള്‍ ‘ഇവളാരു പുലിയായിരിക്കണം’ എന്നുതോന്നി. പിന്നെ മാസങ്ങള്‍ക്കുമുമ്പുള്ള സംഭവങ്ങള്‍-ടെസ്സ എന്ന നഴ്സ്, ആശുപത്രി, വൃദ്ധനായ സുഹൃത്ത്, സിറില്‍, അനുജത്തി, സുഹൃത്തുക്കള്‍, റെഡ്ഡി എന്ന വില്ലന്‍^ഒരു നാടകം കാണുന്നപോലെ.

എന്റെ രണ്ടര വയസ്സുകാരന്‍ ആശുപത്രിയൊക്കെ കണ്ട് സന്തോഷത്തോടെ കണ്ണുമിഴിച്ച് , പോപ് കോണും നുണഞ്ഞിരിക്കുമ്പോഴാണ് ബലാല്‍സംഗം ആരംഭിക്കുന്നത്. അവന്റെ ഭാഷയില്‍ ‘ഭിത്തിയിലിരിക്കുന്ന ‘യേശുഅപ്പച്ചന്‍’ നോക്കിയിരിക്കുമ്പോള്‍ ‘ആ പാവം ചേച്ചിയെ’ ‘ചീച്ചിച്ചേട്ടന്‍’ വക്കുണ്ടാക്കി (വഴക്ക്). അവനോടൊപ്പം തന്നെ ഞങ്ങളെല്ലാം പേടിച്ചു-റീമ പഠിച്ചത് ഞാന്‍ ജോലി ചെയ്യുന്ന കോളജിലായിരുന്നു, അതും സൈക്കോളജി. എന്നാല്‍, നമ്മുടെ കൊച്ചിനെ ഒരു കന്നടക്കാരന്‍…ആശുപത്രിയില്‍നിന്ന് മടങ്ങിയെത്തിയ ശേഷമുള്ള രണ്ടാമത്തെ ബലാല്‍സംഗം കൂടെ ആയപ്പോള്‍ ‘നമുക്ക് വീട്ടിപ്പോകാം’ എന്ന് ചിണുങ്ങിത്തുടങ്ങി മകന്‍. ‘എനിക്കു പേടിയാ, മതി പോകാം’. എന്ത് ചെയ്യണമെന്നറിയാത്ത വിധം ഞാന്‍ സങ്കടപ്പെട്ടു. തിയറ്ററുകാരോട് ചോദിച്ചാല്‍ ആഷിക് അബുവിന്റെ നമ്പര്‍ കിട്ടുമോ? അഥവാ കിട്ടിയാല്‍ത്തന്നെ വിളിച്ച് ദേഷ്യപ്പെടുന്നത് ശരിയാണോ?

എത്ര നല്ല റിവ്യൂകളാണ് ഫേസ്ബുക്കിലൊക്കെ. 37 ഉം 56ഉം കമന്റുകള്‍ മെനക്കെട്ടിരുന്ന് വായിച്ചതോര്‍ത്തു.

‘നീയൊരു ഛോട്ടാ ഭീമല്ലേ, സൂപ്പര്‍മാനല്ലേ, സ്പൈഡര്‍മാനല്ലേ, ബോയ്സ് പേടിക്കാന്‍ പാടില്ല. വേറെ ചേട്ടമ്മാരെയൊക്കെ നോക്കിക്കേ, ആരും പേടിക്കാതിരിക്കുന്നത് കണ്ടോ’ -സൈക്കോളജി ശ്രമം തുടങ്ങി.

ഇന്റര്‍വെല്ലിനാണ് തൊട്ടടുത്തിരുന്ന് എന്നെപ്പോലെ തന്നെ പേടിച്ചുപോയ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ പറഞ്ഞത്-‘ഒരു ജാതി സിനിമ അല്ലേ ചേച്ചി. ഇനിയാണ് അവളുടെ പ്രതികാരം തുടങ്ങുന്നേ. ഇതാണോ നഴ്സുമാരുടെ ജീവിതം’.

എഞ്ചിനീയര്‍ പെണ്ണിനോട് ഞാനെന്റെ ദു:ഖവും പങ്കിട്ടു. ഞങ്ങള്‍ക്കൊരുമിച്ച് ചോദിക്കാനൊരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ-‘എന്തിനേ ഈ ബലാല്‍സംഗം? അതും കോട്ടയവുമായുള്ള ബന്ധം? അതും നഴ്സുമായുള്ള ബന്ധം? അതും മുടി സ്ട്രെയിറ്റന്‍ ചെയ്ത റീമയുമായുള്ള ബന്ധം? അതും 22 വയസ്സുമായുള്ള ബന്ധം? അത്ര മോശമല്ലാത്ത (അതായത് അകത്തുകയറിയും ശ്വാസോച്ഛാസം നടത്താനാവുന്ന) ടോയ്ലറ്റില്‍ വീണ്ടും ക്യൂ നില്‍ക്കുമ്പോഴും വിഴുങ്ങാനാവാത്തതെന്തോ തൊണ്ടയില്‍ തടഞ്ഞതുപോലെ.

വീണ്ടും പുതിയ ചിപ്സ് കവറുകള്‍ പൊട്ടിച്ചും ഫ്രൂട്ട്സിന്റെ പാത്രങ്ങള്‍ തുറന്നും സിനിമയുടെ രണ്ടാം പകുതി തുടങ്ങി. മുറിവേറ്റ ടെസ്സയുടെ ജയില്‍വാസം-പ്രസവമെടുക്കല്‍-പ്രതികാര രുദ്രയാകല്‍-നിത്യഹരിത കാമുകനായ മധ്യവയസ്കനെ പ്രീതിപ്പെടുത്തി റെഡ്ഡിയെയും സിറിലിനെയും കവകവരുത്തല്‍. ഒരു മുഴുനീള വയലന്‍സ് പകുതി.

‘എനിക്കു വീട്ടിപ്പോണേ’-എന്റെ ഛോട്ടാ ഭീം ഏതുനിമിഷവും കരഞ്ഞുപോവുമെന്ന അവസ്ഥയിലാണ്.

ജയിലില്‍ ബേബിയുണ്ടായതും പാമ്പിനെ കവറിലിട്ടതും ഒഴിച്ചാല്‍ മറ്റൊന്നും അവന് രസിച്ചിട്ടില്ല. പിന്നെ, നല്ല ചേച്ചി ചീച്ചിച്ചേട്ടന്‍മാരെ ഉപദ്രവിച്ചതുമാത്രം എവിടെയോ ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു.

 

 

‘നായകന്‍’ എന്ന സിനിമയിലെ കഥകളിക്കാരനായ ഇന്ദ്രജിത്തിന്റെ വേഷ-ഭാവവ്യത്യാസങ്ങളെ ഓര്‍മ്മിപ്പിച്ചു, റീമയുടെ വേഷപ്പകര്‍ച്ച. ആണ്‍തിരക്കഥാകൃത്തുക്കളുടെയും സംവിധായകരുടെയും കണ്ണിലൂടെ നായികയുടെ പ്രതിനായികാ വേഷം. റീമയുടെ മോഡല്‍വേഷങ്ങളുടെ ഫോട്ടോയുമായി അവതരിക്കാന്‍ അവളുടെ കന്യാകാത്വം നശിപ്പിച്ച് പണ്ടാരമടക്കിയ ബെന്നിക്കിട്ടൊരു പണി. എന്തുവാടേ ആഷിക്ക് അബു, എന്നിട്ടെന്തെങ്കിലും പ്രയോജനമുണ്ടായോ. സിറിലാരാ മോന്‍?

പിന്നത്തെ ക്ലൈമാക്സ്. അവന്റെ സാധനം മുറിച്ചുകളയുന്ന ‘നീയാണ് പെണ്ണ്’. അതും വൈദ്യശാസ്ത്രത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗിച്ച്. റീമയ്ക്കധികം അഭിനയിക്കാനുണ്ടായിരുന്നില്ലല്ലോ ആ സീനില്‍. ഒരു ദീര്‍ഘിപ്പിച്ച നിര്‍വികാരത! അതവളുടെ മുഖത്ത് അല്ലെങ്കിലും വേണ്ടുവോളമുണ്ടുതാനും. വേറെയൊരു മാര്‍ഗവുമുണ്ടായിരുന്നില്ലേ സിറിലിനോട് പകരം വീട്ടാന്‍?

രാത്രി പന്ത്രണ്ടരയ്ക്ക് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഞാനാലോചിച്ചു, മെയിന്‍ വില്ലനെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചും കൂട്ടിക്കൊടുപ്പുകാരന്റെ സാധനം മുറിച്ചുമാറ്റലുമാണോ പെണ്ണിന്റെ പ്രതികാരം? റീമ എന്ന നടിക്ക് ഇതിലൊരു അഭിപ്രായവുമില്ലായിരുന്നോ? ഈ കഥയുടെ ഐഡിയ കിട്ടിയ വഴിയില്‍ കുറച്ചു നഴ്സുമാരോട് അന്വേഷിക്കാമായിരുന്നില്ലേ? നഴ്സുമാരുടെ ലൈംഗികത കൂടിയാണ് സിനിമ പറയുന്നത്. ആതുരസേവന രംഗത്ത് എണ്ണമറ്റ നഴ്സുമാരെ സംഭാവന ചെയ്ത മധ്യതിരുവിതാംകൂറിലെ നഴ്സുമാരുടെ. ഇവിടെ ടെസ്സ കണ്ണില്‍ കരുണയുള്ള നഴ്സാണ്. ജനിച്ചപ്പോള്‍ തന്നെ നഴ്സാവണം എന്ന് ആഗ്രഹിച്ചവള്‍. ആകെ ഒരു കുറ്റം. ‘ഭ’യെ ‘ഫ’ ആക്കുന്നവള്‍.

 

 

പക്ഷേ, സിനിമ എന്ന ഉല്‍പ്പന്നം ഒരു പാക്കേജാക്കി നമ്മുടെ മുന്നിലെത്തുമ്പോള്‍ അതിന്റെ അവതരണം പ്രാധാന്യമുള്ളതു തന്നെയാണ്. കുറച്ചുകൂടെ സമയമെടുത്ത് ശാന്തമായി ആലോചിച്ച് നന്നായി പറയാമായിരുന്ന ഒരു കഥ. ഒരല്‍പ്പം കൂടി നീതിപുലര്‍ത്താമായിരുന്ന ഡയലോഗുകള്‍. എങ്ങുമെത്താതെപോയ കഥപറച്ചില്‍. പുതുതലമുറയുടെ നായക കഥാപത്രങ്ങളെന്നൊക്കെ എഴുതിപ്പിടിപ്പിച്ച റീമയും ഫഹദും. ട്രെന്‍ഡി വസ്ത്രധാരണം, നല്ല മേക്കപ്പ്, ഓരോ സീനുകളുടെയും ഭംഗി^ഇതൊക്കെ ഒരു പ്രോല്‍സാഹനം- സിനിമ കണ്ടിരിക്കാന്‍.

എന്നാല്‍, ഫഹദിന്റെ ബോക്സര്‍ ഷോര്‍ട്സ് ചാപ്പാകുരിശിലേതാണോന്ന്, ആശങ്കാകുലനും സൂക്ഷ്മബുദ്ധിയുമായ ഒരു പ്രേക്ഷകന്‍ വിളിച്ചു കൂവി. ഇതൊക്കെയൊന്ന് മാറ്റിക്കൂടടോ അടുത്ത സിനിമയിലെങ്കിലുമെന്ന്, അവന്റ ഉറ്റസുഹൃത്താവണം.

ഒരു സിനിമ പ്രദര്‍ശനത്തിനു എത്തുംമുമ്പേ, അതിന്റെ നിര്‍മാണം നടക്കുമ്പോള്‍ തന്നെ, പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ തന്നെ അതിന്റെ പ്രേക്ഷകരും തയ്യാറെടുത്തുകൊണ്ടിരിക്കയാണ്. കൊടുത്ത കാശ് മുതലാവുന്നതിനേക്കാളുപരി പാളിച്ചകളും ഏച്ചുവെപ്പുകളുമില്ലാത്ത കഥയും കഥപറച്ചിലും അഭിനയമികവും നമ്മളാഗ്രഹിക്കുന്നു. പ്രത്യേകിച്ചും സിനിമയുടെ മുന്നിലും പിന്നിലുമുള്ളവരും പ്രേക്ഷകരും സമപ്രായക്കാരും സമകാലീനരും ആയിരിക്കുമ്പോള്‍.

സിനിമ കാണാനാവാത്ത, കാഴ്ച വൈകിപ്പോയ സുഹൃത്തുക്കളോട് അഭിപ്രായം പറയുകയാണ് അടുത്തപടി. ‘ഒരു സിനിമ!’ എന്നുമാത്രം പറഞ്ഞു.

‘ഛെ, പറാാാാാ എന്ന് പറഞ്ഞവരോട് ‘ഒറ്റയടി കിട്ടിയതുപോലെയുണ്ട്. എന്തിനേ ഇങ്ങനെയൊരു സിനിമ,ഇപ്പോ?’

പിന്നീട് ഫേസ് ബുക്കില്‍ സിനിമയെക്കുറിച്ച് തലങ്ങുംവിലങ്ങും കമന്റുകള്‍. ഒരു കാര്യം ഉറപ്പ്-കണ്ടവരൊക്കെ ഒന്നിളകിയിട്ടുണ്ട്. അത് പെണ്ണിനെ ഉപദ്രവിക്കുന്നവര്‍ക്ക് പണികിട്ടുമെന്നുള്ള പേടികൊണ്ടാണോ, അതോ ടെസ്സമാര്‍ അങ്ങനെ എപ്പോഴും ഉണ്ടാവില്ലെന്ന ആശ്വാസം കൊണ്ടാണോ, അതുമല്ല ലൈംഗിക ചര്‍ച്ചകള്‍ക്ക് നമ്മള്‍ ഒ.കെ ആയി തുടങ്ങുന്നു എന്നതുകൊണ്ടാണോ? അതുമല്ലെങ്കില്‍ താനും പുരോഗമനവാദിയും ലിബറലും ആണെന്ന് പ്രകടിപ്പിക്കാനുള്ള തത്രപ്പാടാണോ?

യുവതലമുറയുടെ മാത്രമല്ല മധ്യവയസ്കരുടെയും വൃദ്ധരുടെയുമൊക്കെ ലൈംഗിക കാഴ്ചപ്പാടുകളെ ഒന്നു തൊട്ടുതലോടി വിടാന്‍ സിനിമ ശ്രമിക്കുന്നു. അതേസമയം, അതീവ സ്മാര്‍ട്ടായി (സ്ത്രീ സ്വാതന്ത്യ്രവാദിയായി ? ) ‘nice ass!’ എന്നഭിപ്രായപ്പെട്ട ടിസ്സക്ക് സിറിലിന്റെ മറുപടിയോട് അതേ ലാഘവത്തില്‍ പ്രതികരിക്കാനാവുന്നുമില്ല.

 

 

നിത്യഹരിതകാമുകനായ ഡി.കെയുടെ വ്യവസ്ഥകളില്ലാത്ത പ്രണയവും കാമവും സിനിമയുടെ നട്ടെല്ലുപോലെ നിന്നു. ആദ്യമൊക്കെ വഷളനായി ചിത്രീകരിക്കപ്പെട്ട ഡി.കെ വേണ്ടിവന്നു ഒടുവില്‍ ടെസ്സയെ ‘പെണ്ണാ’ക്കാന്‍ !  

നായകനായ വില്ലന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി സിനിമ കര്‍ട്ടനിടുന്നത് വര്‍ഷങ്ങള്‍ക്കുശേഷം ആഷിക് അബുവിനോ അദ്ദേഹത്തിന്റെ അനുചരര്‍ക്കോ ഒരു രണ്ടാം ഭാഗം പ്ലാന്‍ ചെയ്യാനുള്ള സ്കോപ്പ് അവശേഷിപ്പിച്ചിട്ടാണ്. ടെസ്സയുടെ അന്നത്തെ വയസ്സ് + ഫീമെയില്‍ + കാനഡ എന്ന തലക്കെട്ടുമായി കാനഡയില്‍വെച്ചു ഷൂട്ടുചെയ്യപ്പെടുന്ന സിറില്‍ -ടെസ്സ പുന:സമാഗമം (വിവാഹേതരവും വിവാഹാനന്തരവും വിവാഹമോചിതവും വൈധവ്യവും ക്കെയുണ്ടാവാമതില്‍). സിറില്‍ എന്തായാലും ഒരു കാനഡാ യാത്ര നടത്തുമെന്ന് നമുക്കുറപ്പുള്ളതുപോലെ.

‘COOL’ എന്ന നാലക്ഷരംകൊണ്ട് ബന്ധങ്ങളെയും മനുഷ്യരെയും നിര്‍വചിക്കുന്ന ഈ കാലത്ത് നിര്‍വികാരവും (apathetic) അകന്നുനില്‍ക്കുന്നതും (detached) തുറന്നിടപ്പെട്ടതും (open and flexible) ആയ സമീപനം ഉടനീളം ഭാവിക്കുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ടെന്ന് പറയാം. അതുകൊണ്ടുതന്നെ 22 fk കണ്ടിറങ്ങുന്ന പ്രേക്ഷകരാണ് ഇന്റര്‍വ്യൂ ചെയ്യപ്പെടേണ്ടത്. മനസ്സില്‍ പതഞ്ഞുപൊന്തുന്ന അഭിപ്രായം പറയാനാവാത്ത ഒന്നോ രണ്ടോ വാക്കുകള്‍ നീണ്ട വാചകങ്ങളായി മാറുന്ന, ചില മുഖഭാവങ്ങളിലൂടെ മാത്രം പ്രതികരിക്കുന്ന, ദേഷ്യപ്പെടുന്ന, വാനോളം പുകഴ്ത്തുന്ന, പെണ്‍പക്ഷവും ആണ്‍പക്ഷവും (മാറിമാറി) പിടിക്കുന്ന,സംവിധായകനെയും തിരക്കഥാകൃത്തുക്കളെയും തെറിവിളിക്കുന്ന, സാങ്കേതിക മികവിനെമാത്രം ശ്ലാഘിക്കുന്ന, കുടുംബ സിനിമയല്ലാത്തതില്‍ ഖേദിക്കുന്ന, റീമയുടെ ആരാധകരായി അന്നുമുതല്‍ മാറിയ, നിര്‍വൃതിയടഞ്ഞ് അന്ന് സുഖമായുറങ്ങുന്ന,ചുമ്മാ നിശ്ശബ്ദരായി മാറുന്ന-വ്യത്യസ്തരായ പ്രേക്ഷകരെ. സമിശ്രവികാരങ്ങളില്‍ തുടങ്ങിയ സിനിമ അതേ വികാരങ്ങള്‍ പ്രേക്ഷകര്‍ക്ക് കൈമാറുന്നു.

മകനെയുമെടുത്ത് തിയറ്ററിനു പുറത്തേക്കിറങ്ങുമ്പോള്‍ കണ്ടത് സഹപ്രേക്ഷകര്‍ പരസ്പരം തേടിയിരുന്ന മുഖഭാവങ്ങളുടെ അര്‍ത്ഥ വിന്യാസമായിരുന്നില്ലേ? (താന്‍ നോക്കുന്നത് താന്‍ മാത്രമേ കാണുന്നുള്ളൂ എന്ന ഉറച്ച വിശ്വാസത്തോടെ).

മടക്കയാത്രാ ചര്‍ച്ചകളിങ്ങനെ…

അനിയത്തിയുടെ അഭിപ്രായം: ‘ടി.ജി രവിയുടെ സിനിമയല്ലേ, അയാള്‍ മരിക്കാന്‍ കിടക്കുവാണേലും ആരെങ്കിലുമൊക്കെ ബലാല്‍സംഗം ചെയ്യണ്ടേ?’ (അവള്‍ ആഷിക്ക് അബുവിന് ഒരു മെയിലും അയച്ചു. ‘മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോ സിനിമയെടുക്കും. തനിക്കു വേറൊരു കഥയും കിട്ടിയില്ലേ?)

ഭര്‍ത്താവ് താത്വികനായി ‘എന്തൊക്കെയോ പറയാന്‍ ശ്രമിച്ച് ഒന്നും പറയാതെപോയ ഒരു സിനിമ! പിന്നെ റീമ കൊള്ളാം’

മകന്‍ പറഞ്ഞു: ‘ ആ ചേച്ചിയെ ചീച്ചിച്ചേട്ടമ്മാര് വക്കൊണ്ടാക്കീല്ലേ… ഞാന്‍ പേച്ചുപോയി’

18 thoughts on “ഹാവൂ… കഴിഞ്ഞു, എന്തുവാരുന്നു അത്?

 1. സത്യം ഈ സിനിമയെ കുറിച്ച് ഞാന്‍ എഴുതിയാലും ഇതൊക്കെ തന്നെയേ എഴുതു, പ്രത്യേകിച്ചും ടെസ്സയുടെ പ്രതികാരം. ഞാനും സിനിമ കാണാന്‍ എത്തിയത് എന്‍റെ രണ്ടര വയസ്സുള്ള മകനെയും കൊണ്ടായിരുന്നു. അത് വലിയ അബദ്ധമായെന്ന് മനസിലായി. സിനിമയില്‍ ഇത്ര മാത്രം adult ഒണ്‍ലി scenes ഉണ്ടാവും എന്ന് എവിടെയും ആരും എഴുതി കണ്ടില്ല. അതുകൊണ്ടാണ് മകനെ ഒപ്പം കൂടിയത്. ഹൌ ഈസ്‌ ദി മൂവി എന്ന് ചോദിച്ചവരോട് ഞാനും പറയുന്നു.. Go for it if you can stand violence. ഒരിക്കലും കുട്ടികളെ കൊണ്ട് പോകരുതേ …..മനസ്സിനെ വീണ്ടും വീണ്ടും വേട്ടയാടുന്ന തരം disturbing scenes …ലേഖനം എഴുതിയ ടിസി മറിയം തോമസിനു അഭിനന്ദനങ്ങള്‍….

 2. ചിത്രം പെണ്‍പക്ഷമാണെന്ന വാദങ്ങള്‍ പൊളിഞ്ഞടുങ്ങിയിട്ടും, അതൊന്നുമല്ല ചിത്രം കണ്ടാലേ അറിയൂ, നല്ലതാ, ആസൂയക്കാര്‍ പലതും പറയുന്നതാ… എന്ന് പറയുന്ന സുഹൃത്തുക്കള്‍ ഏറെ.

  എന്തൊക്കെയായാലും പടം കാണാന്‍ കഴിയാത്തത് വലിയ സങ്കടം, ചര്‍ച്ചകളോട് സ്വന്തം ലൈനില്‍ പ്രതികരിക്കാന്‍ കഴിയുന്നില്ലല്ലോയെന്ന് ഒരു വിഷമം…..

  എഴുത്ത് രസകരം…:)

 3. Dear mariam teacher and co (commentators and recommenders )
  number 1: You took your kid to watch an ‘A’ Certificated movie.
  number 2 : You wrote a blog on that.
  its a punishable act…….

 4. tissy yude perum athu pole vaayikkaam ennu ippola enikku idea vannathu.. tissy yude ezhuthunna saili ishtappettu… cinema kanda kannukalodoppam ketta chevikaleyum onnu visakalanam cheyyaamaayirunnu tissy mole…

 5. 2005 ല് ഇറങ്ങിയ Hard Candy എന്ന പടം കണ്ടതിനു ശേഷമാണ് ആശിഖ് അബു ഈ സിനിമ ഇറക്കിയതെന്ന് ഒരാള് ചിന്തിച്ചുപോയാല് അയാളെ കുറ്റം പറയരുത്!!. അതായത് പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!!!!

 6. എന്തായാലും എഴുതി പൊളിച്ച ചേച്ചിക്ക് ഫുദ്ധിയുണ്ട് . ഇത്രയേറെ റിവ്യൂ വരികയും മൊടകിയ കായ് തിരിച്ചു പിടിക്കുകയും ചെയ്ത പടത്തെ ഇനി പൊക്കി പറഞ്ഞാ ആരും വായിക്കാന്‍ പോണില്ല . അപ്പൊ ആളോള് വായിക്കാന്‍ ഇമ്മാതിരി തിരിപ്പ് തന്നെ ബെസ്റ്റ്

 7. അപ്പൊ റേപ് ആണോ ലെഖികക്ക് പ്രശ്നമുണ്ടാകിയത്? മോനെയും കൂട്ടി ഏതു സിനിമക്ക് പോകണം എന്നുള്ളത് ഒരു അമ്മയുടെ പ്രത്യുത്പ്പന്നമതിത്വം ആണ്. അത് പോലും പ്രകടിപ്പിക്കാതെ സിനിമസംവിധയകന്റെ നമ്പര്‍ തപ്പി നടക്കുന്നത് മോശം തന്നെ. മാസങ്ങളായി ഈ സിനിമയെക്കുറിച്ച് എത്രയോ നിരൂപണങ്ങള്‍ വരുന്നു. ഇതിനു എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കും എന്ന് തോന്നി. കാമ്പുള്ള വല്ലതും പ്രതീക്ഷിച്ചാണ് വായിക്കാന്‍ തുടങ്ങിയത്. ഫലം നിരാശ.

 8. 22എഫ്.കെ. ഇറങ്ങിയപ്പോള്‍ എഫ്.ബി.യില്‍ കമന്റ് ഇട്ടിരുന്നു-
  മികച്ച തൊഴില്‍ സാഹചര്യത്തിനും മാന്യമായ ശമ്പളത്തിനുംവേണ്ടി നഴ്‌സ്ുമാര്‍ രാജ്യത്താകമാനം നടത്തിയ അവകാശസമരത്തിന്റെ സമാകാലിക സാഹചര്യത്തില്‍ യഥാര്‍ത്ഥ ജീവിതത്തെ മറച്ച് അവരുടെ ശരീരയാത്രകളിലേക്കുമാത്രം ശ്രദ്ധയൂന്നിയ 22 എഫ്.കെ. പലതരത്തിലും അരാഷ്ടീയവും സ്ത്രീവിരുദ്ധവുമായ സിനിമയാണ്.
  മറിയത്തിന്റെ കോളം വായിച്ചപ്പോള്‍ ഒരുപോലെ ചിന്തിക്കുന്നവര്‍ ഒരുമിച്ചിരിക്കുന്ന സന്തോഷം. ടെസ്സ മാര്‍ജിന്‍ ഫ്രീഷോപ്പിലെ സെയില്‍സ് ഗേളായിരുന്നെങ്കിലും കഥ ഇങ്ങനെത്തന്നെയാവുമായിരുന്നു അല്ലേ.

 9. ലേഖികക്ക് വാക്കുകള്‍ ആവി ശ്യതിനും അനാവശ്യ ത്തിനും എടുത്തു പ്രയോഗിക്കാന്‍ കഴിയുന്നത്‌ പോലെ തന്നെ കഥയും കഥാ പാത്രവും എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുവാന്‍ സംവിദായകന് ഉള്ള സ്വാതന്ത്ര്യം കൂടി ഓര്‍ക്കുക

 10. ഈ ആളുകളൊക്കെ പറയുംപോലെ ഇതൊരു റിവ്യൂ ആണോ? അല്ലെന്നാണ് എനിക്കു തോന്നുന്നത്. എന്നെപ്പോലെ സാധാരണ ഒരു മനുഷ്യന്‍
  ആ സിനിമയ്ക്ക് പോയി എന്ത് തോന്നി എന്ന സത്യസന്ധമായ പറച്ചിലാണ് ഇത്.
  എനിക്കും തോന്നിയ കാര്യങ്ങള്‍……
  റിവ്യൂ ആണെന്നു പറഞ്ഞ് വായിക്കുമ്പോഴാണ്
  ഈ ചങ്കുപൊട്ടുന്നതെന്ന് തോന്നുന്നു.

 11. ഹഹ…ആ കുട്ടിക്കറിയാം, എന്താണ് സിനിമയെന്ന്

 12. കഴിയാവുന്നിടത്തു നിന്നൊക്കെ കടം കൊണ്ട (മോഷ്ടിച്ചു എന്നൊക്കെ പറയുന്നത് മോശമല്ലേ!) തുണ്ടുകൾ ചേർത്തുണ്ടാക്കിയ ‘സംഫവം’ അല്ലേ!

  അപ്പോ ഒരു ASL plz നു മറുപടിയായി തുടങ്ങിയ 22 f ktm എന്ന പ്രയോഗം സിനിമയിൽ നിന്നേ മറഞ്ഞു പോയി. ഒരു പക്ഷേ ചിത്രീകരിക്കാൻ ഉദ്ദേശിച്ച കഥയും!

  തുണ്ടുകൾ ചർച്ച ചെയ്ത് ചെയ്ത് അവസാനം ഒക്കെ തുന്നിക്കെട്ടി ഈ പരുവത്തിലാക്കിയപ്പോൾ സംഭവിച്ചു പോയതാവും.

  ഫെമിനിസ്റ്റ് പേരിൽ സ്ത്രീവിരുദ്ധമായ പടമാണെങ്കിലും, നേഴ്സ്മാർ അനുഭവിക്കുന്ന കൊടും യാതനകൾക്കെതിരെ മുഖം തിരിച്ച പടമാണെങ്കിലും, സിനിമ എന്ന നിലയിൽ ഇതൊരു പുതുമയായിരുന്നു. സാമ്പത്തിക വിജയവും നേടി. അക്കാര്യത്തിൽ സ്രഷ്ടാക്കൾക്ക് പുളകം കൊള്ളാം.

 13. Tissi,
  did not read the whole article, because I was feeling too sad after reading that you took your two and half son to a rated movie. And you were using your son to make your point.:(
  Good or Bad, Director never claimed the movie is a children’s movie.

 14. സിനിമ കാണാതെ അഭിപ്രായം പറയുന്നത് ശരിയല്ല. പക്ഷെ…..നേഴ്സുമാര്‍ സമരം നടത്തുമ്പോള്‍ അത് സിനിമയില്‍ ഉള്‍പ്പെടുത്തണമെന്ന് വാശി പിടിക്കാന്‍ കഴിയുമോ? ഇന്നത്തെ കാലത്തെ തുറന്ന സമീപനമുള്ള ഒരു പെണ്‍കുട്ടിയെ അവതരിപ്പിക്കുമ്പോള്‍ അത് കോട്ടയംകാരി ആവുന്നതും അവള്‍ നേഴ്സ് ആവുന്നതും സ്വാഭാവികം. അതില്‍ സങ്കടപ്പെടാനെന്താ?

 15. First of all why did you go to watch that movie with the kid…If so you would have searched Bharatans or John abrahams phone number to scold them after watching their movies.Annamakutty is doing a good job,why another one too

Leave a Reply

Your email address will not be published. Required fields are marked *