അച്യുതാനന്ദന്‍ എങ്ങോട്ട്?

മെയ് 12ന്റെ പ്രസ്താവനക്കുശേഷം ഒരുനിമിഷമെങ്കിലും ആ പാര്‍ട്ടിയില്‍ തുടരാന്‍ വി എസിനു കഴിയുന്നതെങ്ങനെയാണ്? മുമ്പെപ്പോഴെങ്കിലും പറഞ്ഞതുപോലെ ഏതെങ്കിലും ചിലകാര്യങ്ങളിലുള്ള വിയോജിപ്പു പങ്കു വെക്കുകയായിരുന്നില്ല വി.എസ്. വലതുപക്ഷവല്‍ക്കരിക്കപ്പെടുന്ന പാര്‍ട്ടിയോടുള്ള അടിസ്ഥാന വിയോജിപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പാര്‍ട്ടി ക്രിയാത്മകമായി തിരുത്തുന്ന മുറയ്ക്ക് വിട്ടുപോയ പ്രവര്‍ത്തകര്‍ തിരിച്ചെത്തുമെന്നറിയിക്കുമ്പോള്‍ ഊന്നല്‍ പാര്‍ട്ടിയുടെ തിരുത്തലിലാണ്. നയസമീപനങ്ങളിലെ തിരുത്തലും നേതാക്കളെ മാറ്റല്‍ എന്ന ആവശ്യവും സമീകരിക്കുന്നതെങ്ങനെയാണ്? വി എസ്സിന്റെ എത്രയോ കത്തുകളിലെ ചെറിയ മുന്നറിയിപ്പുകള്‍പോലും അവഗണിച്ച നേതൃത്വം ഈ അടിസ്ഥാനമാറ്റം അംഗീകരിച്ചു വി.എസിനെ ആദരിക്കുമെന്നാണോ അദ്ദേഹം കരുതുന്നത്? അതോ ഇതൊക്കെയും താല്‍ക്കാലിക ലാഭത്തിനുവേണ്ടിയുള്ള വെറും തമാശയോ?

രാഷ്ട്രീയ സന്ദര്‍ഭത്തിന്റെ അനിവാര്യതയാണ് തന്റെ വാക്കും പ്രവൃത്തിയുമെന്നു തെളിയിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. എന്നാല്‍, അതുചെയ്യാതെ തന്റെ അതിജീവനത്തിന് രാഷ്ട്രീയ സന്ദര്‍ഭങ്ങളെ പരുവപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും പിന്നെ പിന്‍തിരിയുകയും ചെയ്യുന്നുവെന്ന പ്രതീതിയാണ് മിക്കപ്പോഴും സൃഷ്ടിക്കുന്നത്. ഇതാകട്ടെ സി.പി.എമ്മിന് സേഫ്റ്റിവാള്‍വിന്റെ ഗുണഫലം സമ്മാനിക്കുകയുമാണ്-സമകാലീന സാഹചര്യങ്ങളില്‍ വി.എസ് അച്യുതാനന്ദന്‍ നടത്തുന്ന ഇടപെടലുകളുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. ഡോ. ആസാദ് എഴുതുന്നു

അച്യുതാനന്ദന്‍ എങ്ങോട്ടു പോകുന്നുവെന്ന് അച്യുതാനന്ദനുപോലും അറിയില്ല. താന്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നതോ, തനിക്ക് ആപത്ക്കാലത്തു തുണയായതോ ആയ ഒരു ദര്‍ശനത്തിന്റെ അനിവാര്യമായ തുടര്‍പ്രക്രിയകളെ, മുമ്പെപ്പോഴത്തെയുംപോലെ വൈയക്തികമായ ഇച്ഛകള്‍ക്കു കീഴ്പ്പെടുത്തി കാണാനേ അദ്ദേഹത്തിനാവുന്നുള്ളു. രാഷ്ട്രീയ സന്ദര്‍ഭത്തിന്റെ അനിവാര്യതയാണ് തന്റെ വാക്കും പ്രവൃത്തിയുമെന്നു തെളിയിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. എന്നാല്‍, അതുചെയ്യാതെ തന്റെ അതിജീവനത്തിന് രാഷ്ട്രീയ സന്ദര്‍ഭങ്ങളെ പരുവപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും പിന്നെ പിന്‍തിരിയുകയും ചെയ്യുന്നുവെന്ന പ്രതീതിയാണ് മിക്കപ്പോഴും സൃഷ്ടിക്കുന്നത്. ഇതാകട്ടെ സി.പി.എമ്മിന് സേഫ്റ്റിവാള്‍വിന്റെ ഗുണഫലം സമ്മാനിക്കുകയുമാണ്.

ഡോ. ആസാദ്

മെയ് 12ന് വി.എസ് അച്യുതാനന്ദന്‍ നടത്തിയ പത്രസമ്മേളനം ചരിത്രപ്രധാനമാണ്. 1964ല്‍ കമ്യൂണിസ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേന്ദ്രകൌണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന മുപ്പത്തിരണ്ടുപേരില്‍ ഒരാളാണദ്ദേഹം. സമാനസാഹചര്യത്തിലാണ് സി.പി.എം എത്തിപ്പെട്ടിരിക്കുന്നതെന്നും പാര്‍ട്ടിവിട്ട ടി.പി.ചന്ദ്രശേഖരനും സഖാക്കളും ഉയര്‍ത്തുന്ന രാഷ്ട്രീയമാണ് യഥാര്‍ത്ഥ കമ്യൂണിസ്റു രാഷ്ട്രീയമെന്നുമാണ് അദ്ദേഹം തുറന്നടിച്ചത്. വലതുപക്ഷ രാഷ്ട്രീയത്തിനുപോലും പിന്നീടു തള്ളിപ്പറയേണ്ടിവന്ന ഡാങ്കേയുടെ പ്രതിരൂപമാണ് വിജയന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പ്രസ്താവനക്കു ശേഷം രണ്ടാഴ്ച്ച കൂടി പിന്നിടുകയാണ്. പ്രസ്താവനയുടെ ആഘാതത്തിലാണ് പാര്‍ട്ടി. അതു സ്വാഭാവികവുമാണ്. എന്നാല്‍ അതിലുമേറെ അടിയേറ്റപോലെയാണ് വി എസിന്റെ ഇരിപ്പ്. താന്‍ പറഞ്ഞതെന്തെന്നു തനിക്കുതന്നെ തിരിയാത്ത അവസ്ഥയാണത്. ആരെങ്കിലും തിരിച്ചുവിളിക്കുന്നുണ്ടോ എന്നു നോക്കിയുള്ള നാണംകെട്ട കാത്തിരിപ്പാണത്. വി എസ് ഭക്തന്മാര്‍ പൊറുക്കണം. നേതൃത്വത്തിലെ നാലുപേര്‍ മാറിയാല്‍ മാറുന്നതാണ് സി.പി.എമ്മിനെ ബാധിച്ച രോഗമെന്നതാണ് അവസാന നിഗമനമെങ്കില്‍ ഇതുവരെയുണ്ടായ എല്ലാപോരാട്ടങ്ങളും അവിടെ റദ്ദാവുകയാണ്. ധീരനായ ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം അപമാനിക്കപ്പെട്ടുകൂടാ.

മെയ് 12ന്റെ പ്രസ്താവനക്കുശേഷം ഒരുനിമിഷമെങ്കിലും ആ പാര്‍ട്ടിയില്‍ തുടരാന്‍ വി എസിനു കഴിയുന്നതെങ്ങനെയാണ്? മുമ്പെപ്പോഴെങ്കിലും പറഞ്ഞതുപോലെ ഏതെങ്കിലും ചിലകാര്യങ്ങളിലുള്ള വിയോജിപ്പു പങ്കു വെക്കുകയായിരുന്നില്ല വി.എസ്. വലതുപക്ഷവല്‍ക്കരിക്കപ്പെടുന്ന പാര്‍ട്ടിയോടുള്ള അടിസ്ഥാന വിയോജിപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പാര്‍ട്ടി ക്രിയാത്മകമായി തിരുത്തുന്ന മുറയ്ക്ക് വിട്ടുപോയ പ്രവര്‍ത്തകര്‍ തിരിച്ചെത്തുമെന്നറിയിക്കുമ്പോള്‍ ഊന്നല്‍ പാര്‍ട്ടിയുടെ തിരുത്തലിലാണ്. നയസമീപനങ്ങളിലെ തിരുത്തലും നേതാക്കളെ മാറ്റല്‍ എന്ന ആവശ്യവും സമീകരിക്കുന്നതെങ്ങനെയാണ്? വി എസ്സിന്റെ എത്രയോ കത്തുകളിലെ ചെറിയ മുന്നറിയിപ്പുകള്‍പോലും അവഗണിച്ച നേതൃത്വം ഈ അടിസ്ഥാനമാറ്റം അംഗീകരിച്ചു വി.എസിനെ ആദരിക്കുമെന്നാണോ അദ്ദേഹം കരുതുന്നത്? അതോ ഇതൊക്കെയും താല്‍ക്കാലിക ലാഭത്തിനുവേണ്ടിയുള്ള വെറും തമാശയോ?

ഒന്നരപ്പതിറ്റാണ്ടായി ആഗോള മൂലധന ശക്തികളുടെ അധിനിവേശങ്ങളെ ചെറുത്തുകൊണ്ടും അവര്‍ക്കനുകൂലമായി രാജ്യത്തെ പുനര്‍ക്രമീകരിക്കാനുള്ള ഭരണകൂട നിലപാടുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടും സി.പിഎമ്മില്‍ നിന്നു വ്യത്യസ്തമായി, വിവിധ ജനവിഭാഗങ്ങളില്‍നിന്നുയര്‍ന്നുവന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചതാണ് അച്യുതാനന്ദനെ ജനപ്രിയനാക്കി മാറ്റിയത്. ഈ നിലപാടിന്റെ സ്വാഭാവികവും അനിവാര്യവുമായ തുടര്‍ച്ചയിലാണ് മെയ് 12ന്റെ പത്രസമ്മേളനം അടയാളപ്പെടുന്നത്. ഈ ചരിത്രസന്ദര്‍ഭത്തിന്റെ ഊര്‍ജ്ജമാണ് കേരളത്തെ പിടിച്ചുലച്ചത്. അതുപക്ഷെ സാക്ഷാല്‍ വി.എസിനെയാണ് അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നതെങ്കില്‍ അത് ആ രാഷ്ട്രീയത്തിന്റെ പരിമിതിയല്ല. അച്യുതാനന്ദന്റെ വ്യക്തിപരമായ പരിമിതി മാത്രമാണ്.

സി പി എമ്മിലെ റിവിഷനിസത്തിനും കേരളീയജീവിതത്തിലെ പുത്തന്‍ മൂലധനാധിനിവേശത്തിനും എതിരായ പോരാട്ടത്തിലെ രണ്ടു ദിശാനിര്‍ണയ നാമങ്ങളായി എം.എന്‍.വിജയനും ടി.പി.ചന്ദ്രശേഖരനും ചരിത്രപ്പെട്ടിരിക്കുന്നു. സൈദ്ധാന്തികവും പ്രായോഗികവുമായ ചെറുത്തുനില്‍പ്പിന്റെ സമാനതകളില്ലാത്ത കേരളീയാനുഭവങ്ങളാണവ. അവ മുറിച്ചുകടക്കാനുള്ള ശക്തിയോ ശേഷിയോ കയ്യേല്‍ക്കണമെങ്കില്‍ ആ സമരം മുന്നോട്ടുകൊണ്ടുപോകാനുള്ള ബാധ്യത ഏറ്റെടുക്കണം. മെയ് 12ന്റെ പ്രസ്താവന വി എസിനെ ആ ചേരിയിലാണെത്തിച്ചിരിക്കുന്നത്. ഇപ്പോഴദ്ദേഹം സി.പി.എമ്മാണെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാവുമോ?

എങ്കില്‍ ചരിത്രത്തിലെ കരയിപ്പിക്കുന്ന തമാശകളിലൊന്നാണത് എന്നു പറയാതിരിക്കാനാവില്ല. വി.എസ്സിന്റെ സി.പി.എം ജീവിതത്തിനു പൂര്‍ണവിരാമം വീണിരിക്കുന്നു. ഇനി അതിനകത്തു ജഡതുല്യമായി കിടക്കണോ കമ്യൂണിസ്റു രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാവണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. കേരളത്തിന്‍ ജനശക്തി കൈനീട്ടി വിളിക്കുന്നത് ഏതൊരാളും കാണുന്നുണ്ട്. വരൂ, നമുക്കു രക്തസാക്ഷികളാവാം എന്നു വിജയന്‍മാഷ് പറഞ്ഞത് ഒരു വി എസ്സിനോടല്ല. അണിചേരുന്ന ധീരന്മാരില്‍ വി.എസ്സുമുണ്ടാകണം എന്നു പക്ഷേ കേരളം ആഗ്രഹിക്കുന്നു

വി എസ്, അങ്ങ് സ്വയം പുറത്തു പോവുകയാണ് നല്ലത്

11 thoughts on “അച്യുതാനന്ദന്‍ എങ്ങോട്ട്?

 1. വി.എസ്. ഇറങ്ങിപോന്നാല് ആരാണ് സി.പി.എമിനെ നേരയാക്കുക?

 2. ഇവരെ പോലുള്ളവരെ വായിക്കുമ്പോള്‍ മാര്‍ക്സ് പറഞ്ഞതെ ഓര്‍മ വരും: “ഞാന്‍ ഒരു മാര്‍ക്സിസ്റ്റ്‌ അല്ല.”

 3. ചാനലില്‍ വിളമ്പുന്നത് പോരാഞ്ഞിട്ടാണൊ ? വി എസ് എന്നെങ്കിലും ഇറങ്ങിവരുമെന്ന് നിങ്ങളെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ ? ഗ്രൂപ്പിശത്തില്‍ മേല്‍ക്കൈ നേടാനുള്ള കളിയല്ലേ വി എസ് കളിക്കുന്നത് അല്ലാതെ എന്തോന്ന് പോരാട്ടം ?

 4. കഴിഞ്ഞ ദിവസം കണ്ട ഒരു സിനിമയില്‍ മോഹന്‍ ലാലിന്റെ വീടിലെ വേലകാരന്‍ ആണ് രാജു. വീട്ടില്‍ വിരിന്നു വന്ന ക്യാപ്റ്റന്‍ രാജുവിനോട് രാജു പറയും ഞാന്‍ ഇവിടെ കിടന്നു കഷ്ടപെടുകയാണ് എന്നൊക്കെ . അപ്പോള്‍ ലാല്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.

  ഗുജറാത്തില്‍ ഒരു മുഖ്യമന്ത്രിയുടെ ഒഴിവുണ്ട്. പോകുന്നോ ? എഴാം ക്ലാസും ഗുസ്തിയും കഴിഞ്ഞ നിനക്ക് ഒന്നുകില്‍ ആയ ജോലി അല്ലെങ്കില്‍ ഈ ജോലി.

  കോണ്‍ഗ്രസ്‌ ആയാലും കമ്മ്യൂണിസ്റ്റ്‌ ആയാലും ജനങ്ങള്‍ക് ഈ കോമാളിത്തരങ്ങള്‍ കണ്ടു ദീര്‍ഖ നിശ്വാസം വിടാനേ കഴിയൂ

 5. swandam makanum marumakanum vendi adikaara durviniyogam nadathi pidikapettapol nanam kettu purathu pokaan madichu nilkunna achudhaanandan kittiya avasaram muthalaakunnu ennathanu sathyam… Allaathey pinarayi vijayanum koode ulla pishachukalum cheyyunna themmaaditham kondalla… Kaaranam ivar ee kolapathaka raashtreeyavum themmadithavum innu thudangiyathalla….ithrayum kaalam athine anukoolicha vs pettannu thalli parayumbol saamaanya buddhi ulla aarkum kaaryam manasilakum….

 6. ചന്ദ്രശേഖരന്റെ ആത്മാവ്…

  സി.പി.എമ്മുകാര്‍കു ആത്മാവിലും, പുനര്‍ജന്‍മതിലും, പരലോകത്തിലുമൊന്നും വിശ്വാസമില്ല എന്നറിയാം. എങ്കിലും ചന്ദ്രശേഖരന്റെ ആത്മാവ് സി.പി.എമ്മുകാരില്‍ പ്രവേശിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇന്ന് മണിയുടെ വെളിപ്പെടുത്തല്‍.

  ഇന്നത്തെ ദിവസത്തിന്റെ പ്രേത്യേകത, വടകരയില്‍ സി.പി.എമ്മുകാര്‍ പ്രതിഷേധ മാര്ച്ച് നടത്തുന്നു. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍, യു ഡി എഫും പോലീസും ചേര്ന്ന് അനാവശ്യമായി സി പി എമ്മുകാരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നു എന്ന കാര്യം പറഞ്ഞാണ് മാര്ച്ച്. എന്നാല്‍ അതേ സമയം തന്നെ, സി പി എമ്മിന്റെ ഔദ്യോകിക പക്ഷക്കാരനായ മണിയിലൂടെ ചന്ദ്രശേഖരന്റെ ആത്മാവ് പ്രവര്‍ത്തിച്ചിരിക്കുന്നു. വേറെ ഏത് നേതാവ് പറഞ്ഞാതാണെങ്കിലും അത് വിഭാഗീയതയുടെയോ, സി പി എം വിരോധത്തിന്റെയോ ലേബലില്‍ തളച്ചിടാമായിരുന്നു. എന്നാല്‍ മണിയാണ് ഏറ്റവും നല്ലത് എന്നു ചന്ദ്രശേഖരന്റെ ആത്മാവ് തിരഞ്ഞെടുത്തിരിക്കുന്നു. “ഞങ്ങള്‍ എതിരാളികളെ കോന്നിട്ടുണ്ട്, ഇനിയും കൊല്ലും….” മാത്രമല്ല മുന്പ് നടത്തിയ കൊലപാതകങ്ങള്‍ പേരെടുത്ത് പറഞ്ഞിരിക്കുന്നു. അച്ചുതാനന്തനിലൂടെയും, ഹംസയിലൂടെയും, ടി പി രാമകൃഷ്ണനിലൂടെയും, പി ജയരാജനിലൂടെയുമൊക്കെ, ആ ആത്മാവ് പരകായ പ്രവേശം ചെയ്തു ഓരോന്ന് പറയിപ്പിക്കുകയാണ്. എന്തിന് പിണറായിയില്‍ പോലും അത് ഇടക്കിടെ കയറി വീടു വായത്തം പറയിപ്പിക്കുന്നു.

  പിണറായി സഘാവും, ജയരാജന്‍മാരും ഇനി എത്ര അലറി വിളിച്ചാലും, കേരള ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. കേരള ജനത എന്നു പറയുന്നത് യു ഡി എഫും സി പി എമ്മും അല്ല. പിണറായിക്ക് ഇനി മന്ദബുദ്ധികളായ അണികളെ മാത്രമേ പറഞ്ഞിരുത്താന്‍ കഴിയുകയുള്ളൂ, അതിലും ചിന്തിക്കുന്നവര്‍ വിട്ടു നില്ക്കാന്‍ തുടങ്ങിയിരിക്കുന്നു.

  ഇന്ന് കാണുന്ന സി.പി.എമ്മിന്റെ ജീവിച്ചിരിക്കുന്ന ഒരേയൊരു സ്ഥാപക നേതാവായ അച്ചുതാനന്തനിലൂടെ ചരിത്രം അതിന്റെ ധര്‍മം നിറവേറ്റുകയാണെന്ന് തോന്നുന്നു. ഇന്ന് കാണുന്ന സി പി എം യഥാര്ത്ഥ സി പി എം അല്ല എന്നു അതിന്റെ സ്ഥാപക നേതാക്കളായ ഒരാളെ കൊണ്ട് തന്നെ തെളിയിപ്പിക്കുക. അച്ചുതാനന്തന് സാങ്കേതികമായി, സി പി എമ്മിനെ പിരിച്ചു വിടാന്‍ കഴിയില്ലെങ്കിലും, പ്രതീകാത്മകമായി അദ്ദേഹം അത് ചെയ്യേണ്ട സമയം ആയി. അത് ചെയ്തു താന്‍ ഒരു ധീരനും, എല്ലാ ആര്‍ത്തത്തിലും കറകളഞ്ഞ ഒരു കമ്മുനിസ്റ്റ് ആണെന്ന് തെളിയിക്കേണ്ട സമയം ആഗതമായിരിക്കുന്നു.

  പ്രകാശന്‍ ഉറങ്ങുകയാണ്. കഴിഞ്ഞ നാള് വര്ഷം അദ്ദേഹം ഉറങ്ങുകയോ, ഉറക്കം നടിക്കുകയോ ചെയ്തതിന്റെ ഫലമാണ് ഇന്ന് കാണുന്ന ദുര്യോഗത്തിലേക്ക് സി പി എമ്മിനെ എത്തിച്ചത്. മന്‍മോഹന്‍ സിങ്ങും, പ്രകാശ് കാരാട്ടുമെല്ലാം ആവര്‍ത്തിച്ചു തെളിയിക്കുന്ന ഒരു കാര്യമുണ്ട്, എത്ര ഉന്നതമായ വിദ്യാഭ്യാസം നേടിയ ആലാണെങ്കില്‍ പോലും, സാധാരണക്കാരന്റെ ജീവിതവും, മനുഷ്യതവും പഠിക്കാതെ ഒരു നല്ല നേതാവ് ആകാന്‍ കഴിയില്ല എന്ന പരമമായ സത്യം.

 7. അച്ചുവേട്ടന്‍ വരും വരാതിരിക്കില്ല എന്ന് കാത്തുകാത്തിരുന്ന് കണ്ണ് കഴച്ചുപോയോ ആസാദേ…..വി എസ് ഒരു രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നു. അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. വെറുതെ എന്തിനാ നിങ്ങള്‍ കാത്തിരിക്കുന്നത്? ടി പി യെ ധീരന്‍ എന്നു വിളിക്കുമ്പോഴേ അറിയാം നിങ്ങളുടെ മനസിലിരിപ്പ്

 8. VS is a communist & a leader of common man for the later half of 19th century. He can be a leader for freedom struggle or struggle of peasantry section for their rights. He has no role in the modern society. He doesn’t have a true vision about the society. He views are on short term basis. It is a fact that he has many followers in Kerala. They are those who blindly believe in his leadership or those against UDF or capitalist wing of CPIM (pinarayi). VS & Pinarayi as two sides of a coin. We need a leader with d spirit of true communist for 21st century. It was probably TP Chandrashekar but he is no more now. VS is an opportunist. He raised his voice for d common man whenever he had a chance to spit against his opponents in his party or opposition. He has not opened his mouth in many ocassions in the past. He opens his mouth in recent years since he himself felt that he loses his voice in the party. He had groupism in the party from very early onwards. A true politician or leader gather followers by his words & deeds rather than forming groupism within the party. If he hold true spirit, he should have corrected the party leadership even 10 – 15 years before as he is trying to do it now. But at that time he was actually looking at CM post and he remained in the chair for 5 years like a puppet govt. There were so many occasions that in that 5 years for him to stand for true ideology, but remained / restricted his stand to sit on that chair for 5 years. When I speak more against VS, doesn’t mean that I am a fan of Pinarayi. He is well placed as a leader for hisown partymen.

 9. ഗൌരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഇളകിയ അടിത്തറയില്‍ ചാരി നില്‍ക്കുവാന്‍ വി എസ് എന്ന നേതാവിനു താല്പര്യം ഇല്ലാത്തതുകൊണ്ടാകാം ഒരു പക്ഷെ അദ്ദേഹം ജഡ തുല്യനായത്…

Leave a Reply

Your email address will not be published. Required fields are marked *