കണ്ണുതുറപ്പിക്കുമോ ആമിര്‍ഖാന്‍?

40രൂപക്ക് ചെയ്തുകൊടുക്കാവുന്ന സി.ബി.സി പോലെയുള്ള ഒരു സാധാരണ രക്തപരിശോധനക്ക് പോലും എങ്ങനെയാണ് ലാബുകള്‍ 120 ഉം 150 ഉം രൂപ ഈടാക്കുന്നതെന്നും അതിന്റെ പകുതിയോളം തുക പരിശോധന നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നതായും ഉദാഹരണസഹിതം വ്യക്തമാക്കുന്നുണ്ട് പരിപാടി. ഡോക്ടര്‍മാരുമായി വഴിവിട്ട ബന്ധം നിലനിര്‍ത്താത്തതിനെ തുടര്‍ന്ന് തനിക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നു മുംബൈ ബാന്ദ്രയിലെ ലാബുടമ ഡോ.അനില്‍ പിച്ചഡ്. പരിശോധനക്കും സര്‍ജറിക്കും എന്ന് വേണ്ടാ ചികിത്സാ രംഗത്താകെയും നിറഞ്ഞു നില്‍ക്കുന്ന കമ്മീഷന്‍ വ്യവസ്ഥയുടെ അനാവരണം ഞെട്ടിപ്പിക്കുന്നതാണെങ്കിലും നമ്മളില്‍ പലരും ഇത് നിത്യം അനുഭവിക്കുന്നതാണ്-ആമിര്‍ഖാന്‍ അവതരിപ്പിക്കുന്ന ടി.വി ഷോ ‘സത്യമേവജയതേ’യെക്കുറിച്ച് മുംബൈയില്‍ ആരോഗ്യ പ്രവര്‍ത്തകനായ അരുണ്‍ കൃഷ്ണ എഴുതുന്നു

 

 

രാജ്യത്തെ ദൃശ്യമാധ്യമരംഗത്ത് സമാനതകളില്ലാത്ത ആരവങ്ങള്‍ സൃഷ്ടിച്ചാണ് പ്രശസ്തനടന്‍ ആമിര്‍ഖാന്‍ അവതരിപ്പിക്കുന്ന ടി.വി ഷോ ‘സത്യമേവജയതേ’ ഓരോ എപ്പിസോഡും പൂര്‍ത്തി യാക്കുന്നത്. സ്റാര്‍ ഗ്രൂപ്പിന്റെ എട്ടു ചാനലുകള്‍ക്ക് പുറമേ ദൂരദര്‍ശന്റെ ദേശീയ ചാനലും ഒട്ടേറെ പ്രാദേശിക ഭാഷാചാനലുകളും ഒരേ സമയം സംപ്രേഷണം ചെയ്യുന്ന പരിപാടി ഹിന്ദിക്ക് പുറമേ ഒട്ടേറെ പ്രാദേശിക ഭാഷകളിലും അവതരിപ്പിക്കുന്നു. മലയാളത്തില്‍ ഏഷ്യാനെറ്റാണ് സത്യമേവ ജയതേ സംപ്രേഷണം ചെയ്യുന്നത്.ഹോട്ട് സീറ്റും കോടികളുമൊന്നും വാഗ്ദാനം ചെയ്യാതെ,സമ്മാനപ്പെരുമഴയില്ലാതെ സമകാലിക ഭാരതം നേരിടുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുമായാണ് ഓരോ എപ്പിസോഡും പ്രേക്ഷകരെ അഭിമുഖീകരിക്കുന്നത്.

പെണ്‍ഭ്രൂണഹത്യ,സ്ത്രീധനം,കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങി തികച്ചും സാമൂഹ്യപ്രസക്തമായ വിഷയങ്ങളാണ് ഇത് വരെയുള്ള എപ്പിസോഡുകള്‍ ചര്‍ച്ച ചെയ്തത്. ആമിര്‍ഖാന്റെ താരമൂല്യവും അണിയറ പ്രവര്‍ത്തകരുടെ പ്രചാരണ തന്ത്രങ്ങളും കൊണ്ടാകാം കുറഞ്ഞ പക്ഷം ഹിന്ദി ഹൃദയ മേഖലകളിലെങ്കിലും വലിയ ചലനങ്ങളുണ്ടാക്കുന്നുണ്ട് ഈ പരിപാടി.ആദ്യ എപ്പിസോഡില്‍ പെണ്‍ഭ്രൂണഹത്യക്ക് കൂട്ട് നില്‍ക്കുന്ന രാജസ്ഥാനിലെ ഡോക്ടര്‍മാരുള്‍പ്പടെ ഉള്ളവരുടെ റാക്കറ്റിനെക്കുറിച്ചുള്ള സൂചനകള്‍ വന്നതിനെ തുടര്‍ന്ന് കുറ്റവാളികള്‍ക്കെതിരായ നിയമനടപടികള്‍ക്ക് വേഗം കൂട്ടുകയും പ്രത്യേക നിയമ നിര്‍മ്മാണത്തിന് തുടക്കം കുറിക്കുകയും ചെയ്തു, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഹരിയാന സര്‍ക്കാര്‍ അള്‍ട്രാസൌണ്ട് പരിശോധനകള്‍ക്ക് വിധേയരാക്കപ്പെടുന്നവര്‍ക്ക് ഐ.ഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുകയും പരിശോധനാ ഉപകരണങ്ങളില്‍ ഒബ്സര്‍ വര്‍ ഘടിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

 

 

താരമൂല്യം
മെയ് 13ന് സംപ്രേഷണം ചെയ്ത കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള എപ്പിസോഡും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. ദിവസങ്ങള്‍ക്കുള്ളിലാണ്, കൃത്യമായി പറഞ്ഞാല്‍ മെയ് 22ന്, പാര്‍ലമെന്റ് ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ‘പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ അഗയ്ന്‍സ്റ്റ്‌ സെക്ഷ്വല്‍ ഒഫന്‍സസ് ബില്‍’ പാസ്സാക്കുന്നത്. ഇത് ആമിര്‍ഖാന്‍ ഇഫക്റ്റ് ആണെന്ന് പരക്കെ വിലയിരുത്തപ്പെടുന്നുണ്ട്.ഒരു പക്ഷെ അണ്ണാ ഹസാരെയുടെ സമരരൂപത്തില്‍ കണ്ട പോലെയുള്ള ഒരു ഇടപെടലാണിത്.സാധാരണ നിലക്ക് പ്രതിഷേധങ്ങളുടെ മുഖ്യധാരയിലേക്ക് കടന്നു വരാത്ത എന്നാല്‍ ചെറുതല്ലാത്ത ഒരാള്‍ക്കൂട്ടത്തിനെ വലിച്ചെടുക്കാനും ഒപ്പം ചേര്‍ത്തുനടത്താനും ‘സത്യമേവ ജയതേ’ക്ക് കഴിയുന്നുണ്ട്.

നടന്‍ എന്ന നിലക്ക് തന്നോടൊട്ടി നില്‍ക്കുന്ന ഒരു വലിയ പ്രേക്ഷക സമൂഹത്തെ ബോളിവുഡിന്റെ വര്‍ണ്ണശബളമായ നിയോണ്‍ ലൈറ്റുകള്‍ എത്താത്ത ചിലയിടങ്ങളിലേക്ക് എത്തിക്കുന്നുണ്ട് ഈ നടന്‍. ആന്ധ്രാപ്രദേശിലേയും ഹരിയാനയിലെയുമൊക്കെ ഇനിയും വൈദ്യുതി പോലുമെത്താത്തിടത്തെ കുറെ ജീവിതങ്ങളുടെ പച്ചവെളിച്ചത്തില്‍ കുറച്ച് നേരമെങ്കിലും അവരെ പിടിച്ചിരുത്തുന്നുണ്ട് ആമിര്‍ഖാന്‍. താന്‍ തന്നെ മുമ്പ് അവതരിപ്പിച്ച ചില കഥാപാത്രങ്ങളുടെ മാനറിസങ്ങളിലേക്ക് ഇടക്ക് കൂറ് മാറുന്നതും അതിവൈകാരികമായി വിഷയങ്ങളെ സ്പര്‍ശിക്കുന്നതിന്റെ ചില നാടകീയതകളുമൊഴിച്ച് നിര്‍ത്തിയാല്‍, ഉയര്‍ത്തുന്ന പ്രശ്നങ്ങളിലെ സത്യസന്ധതയുടെ തീക്ഷ്ണത കൊണ്ട് നമ്മുടെ കണ്ണ് തുറക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് കുറഞ്ഞ പക്ഷം ഇതുവരെയുള്ള എപ്പിസോഡുകളെങ്കിലും.

 

 

ഡോക്ടര്‍മാരുടെ ധാര്‍മികത
ഏറ്റവുമൊടുവിലത്തെ എപ്പിസോഡില്‍ ചികിത്സാരംഗത്തെ അധാര്‍മ്മി കതയായിരുന്നു വിഷയം. രാജ്യത്തെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും, അവതരണരീതി ഏകപക്ഷീയമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ടെങ്കിലും, അതുയര്‍ത്തുന്ന നൈതികമായ ചോദ്യങ്ങളെ ആര്‍ക്കും അവഗണിക്കാനാവില്ല.ഒരു ജനതയുടെ അവകാശമായ സാര്‍വത്രികവും സൌജന്യവുമായ ആരോഗ്യ പരിരക്ഷ എങ്ങനെയാണ് ഇന്ത്യയിലെ തൊണ്ണൂറ് ശതമാനത്തിലേറെ ആളുകള്‍ക്കും അപ്രാപ്യമാകുന്നത് എന്നതിന്റാൈ ഒരേകദേശ ചിത്രം വരച്ചിടുന്നുണ്ട് ഈ എപ്പിസോഡ്. പണമുണ്ടാക്കാനായി എന്ത് അധാര്‍മ്മികതക്കും കൂട്ട് നില്‍ക്കു ന്ന ഒട്ടേറെ ഡോകര്‍മാരുടെ കഥകള്‍ അത്തരം ദുരന്തത്തിന് ഇടയായവരെക്കൊണ്ട് തന്നെ പറയിപ്പിക്കുന്നു, ആമിര്‍.

മറ്റൊരു ഡോക്ടറോട് ഒന്ന് ആലോചിക്കാന്‍ പോലും സമയം നല്‍കാതെ ‘ചെയ്തില്ലെങ്കില്‍ ഇപ്പോള്‍ മരിച്ച് പോകും’ എന്ന് പേടിപ്പിച്ച് അടിയന്തിര വൃക്ക ^പാന്‍ക്രി യാസ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ മുംബൈ സ്വദേശിനി സീമ റായിയുടെ ഭര്ത്താവ് റിട്ടയേര്‍ഡ് മേജര്‍ പങ്കജ് റായിയുടെയും, മകള്‍ ആഭ റായിയുടെയും കഥ ഏറെ വേദനാജനകമാണ്. ഒഴിവാക്കാമായിരുന്നെന്ന് പിന്നീട് മനസ്സിലായ ആ ശസ്ത്രക്രിയ ഒടുവില്‍ അവരുടെ മരണത്തിലാണ് അവസാനിച്ചത്. സമാനമായ ഒട്ടേറെപ്പേരുടെ വികാരനിര്‍ഭരമായ ദുരനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്, ആമിര്‍. ആന്ധ്രാപ്രദേശില്‍ അകാരണമായി ഗര്‍ഭപാത്ര ശസ്ത്രക്രിയക്ക് വിധേയരാക്കപ്പെട്ട നൂറു കണക്കിന് പാവപ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങള്‍ വലിയ ഞെട്ടലുകളുണ്ടാക്കുന്നുണ്ട്.

40രൂപക്ക് ചെയ്തുകൊടുക്കാവുന്ന സി.ബി.സി പോലെയുള്ള ഒരു സാധാരണ രക്തപരിശോധനക്ക് പോലും എങ്ങനെയാണ് ലാബുകള്‍ 120 ഉം 150 ഉം രൂപ ഈടാക്കുന്നതെന്നും അതിന്റെ പകുതിയോളം തുക പരിശോധന നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നതായും ഉദാഹരണസഹിതം വ്യക്തമാക്കുന്നുണ്ട് പരിപാടി. ഡോക്ടര്‍മാരുമായി വഴിവിട്ട ബന്ധം നിലനിര്‍ത്താത്തതിനെ തുടര്‍ന്ന് തനിക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നു മുംബൈ ബാന്ദ്രയിലെ ലാബുടമ ഡോ.അനില്‍ പിച്ചഡ്. പരിശോധനക്കും സര്‍ജറിക്കും എന്ന് വേണ്ടാ ചികിത്സാ രംഗത്താകെയും നിറഞ്ഞു നില്‍ക്കുന്ന കമ്മീഷന്‍ വ്യവസ്ഥയുടെ അനാവരണം ഞെട്ടിപ്പിക്കുന്നതാണെങ്കിലും നമ്മളില്‍ പലരും ഇത് നിത്യം അനുഭവിക്കുന്നതാണ്.

 

 

മേലാളരുടെ കണ്ണുകെട്ടിക്കളി
എന്നാല്‍, തങ്ങളുടെ പ്രതിജ്ഞ ലംഘിച്ച് ഇത്തരം അഴിമതി നടത്തുന്നവരെ ഏതെങ്കിലും തലത്തില്‍ ഉത്തരവാദപ്പെട്ടവര്‍ ശിക്ഷണ നടപടികള്‍ക്ക് വിധേയരാക്കിയിട്ടുണ്ടോ എന്നും പരിശോധിക്കപ്പെടുന്നുണ്ട്. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ തന്നെ വിവരാവകാശപ്രകാരം നല്ക്ുന്ന മറുപടിപ്രകാരം 2008 മുതല്‍ ഇതുവരെ അഴിമതിയുടെയോ മറ്റെന്തെങ്കിലും നിയമലംഘനങ്ങളുടെയോ പേരില്‍ ഒരാളെപ്പോലും എം.സി.ഐ ഒന്ന് ഉപദേശിക്കുക പോലും ചെയ്തിട്ടില്ല .

അരുണ്‍ കൃഷ്ണ

ഇംഗ്ലണ്ടില്‍ ഇതേ കാലയളവില്‍ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെട്ട ഡോക്ടര്‍മാരുടെ എണ്ണം കണക്കുകള്‍ സഹിതം ആമിര്‍ ഉദ്ധരിക്കുമ്പോഴാണ് ഇതിന്റെ ഗൌരവം മനസിലാകുക. ഒട്ടും സുതാര്യമല്ലാത്ത നിലവിലെ ഇന്ത്യന്‍ ചികിത്സാരംഗം മാത്രമല്ല ലക്ഷങ്ങളുടെ കച്ചവടമായി മാറിയ മെഡിക്കല്‍ വിദ്യാഭ്യാസത്തെയും ഔഷധ രംഗത്തെ കുത്തകകളുടെ ലാഭക്കൊയ്ത്തിനെയും വിമര്‍ശന വിധേയമാക്കുന്നുണ്ട് അവതാരകന്‍. ജി.ഡി പി യുടെ കേവലം 1.4 ശതമാനം മാത്രമാണ് പരമ പ്രധാനമായ ആരോഗ്യ മേഖലക്കായി സര്‍ക്കാര്‍ ചെലവിടുന്നതെന്ന ഡോ.എം.എസ് ഗുലാത്തിയുടെ ഓര്‍മ്മപ്പെടുത്തല്‍ രാജ്യം ചര്‍ച്ച ചെയ്യുക തന്നെ വേണം.

ഇതോടൊപ്പം, പ്രതീക്ഷയുടെ ചില ഇത്തിരിവെട്ടങ്ങളെ കാണാതെ പോവുന്നുമില്ല,ആമിര്‍. സംസ്ഥാനത്തൊട്ടാകെ ജനറിക് മരുന്ന് കടകള്‍ ആരംഭിച്ച് ബ്രാന്‍ഡ ഡ് മരുന്നുകളുടെ പത്തിലൊന്ന് വിലക്ക് ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭ്യമാക്കിയ രാജസ്ഥാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ എം.ഡി ഡോ. സമിത് ശര്‍മയുടെയും വെറും പത്ത് രൂപ പ്രതിമാസ പ്രീമിയത്തില്‍ പാവപ്പെട്ടവര്‍ക്ക് ആരോഗ്യസേവനം ഉറപ്പു വരുത്തുന്ന യശസ്വിനി ഇന്‍ഷുറന്‍സ് പദ്ധതി നടത്തുന്ന നാരായണ ഹൃദയാലയ സ്ഥാപകന്‍ ഡോ.ദേവീപ്രസാദ് ഷെട്ടിയും കൈയടി അര്‍ഹിക്കുക തന്നെ ചെയ്യുന്നുണ്ട്.

ദൈവസമാനമായ ആദരവ് നല്‍കി ഒരു ജനത ആരാധിക്കുന്ന വൈദ്യസമൂഹത്തില്‍, ചിലരുടെയെങ്കിലും, പണക്കൊതി മൂത്തുണ്ടായ അപകടകരമായ മൂല്യച്യുതിയുടെ ആഴത്തെ അടയാളപ്പെടുത്തുന്നതില്‍ നന്നായി വിജയിക്കുന്നുണ്ട്,ആമിര്‍ ഖാന്‍. നിലവിലെ ഇന്ത്യന്‍ ചികിത്സാരംഗത്തിന് ഒരു സോഷ്യല്‍ ഓഡിറ്റിംഗ് ആവശ്യമാണെന്നും കൂടുതല്‍ സുതാര്യമാവണമെന്നുമുള്ള ഏറെക്കാലമായുള്ള ജനകീയ ആരോഗ്യ പ്രവര്‍ത്തകരുടെ മുറവിളികള്‍ക്ക് കരുത്ത് പകരുന്നതാണ് ഈ എപ്പിസോഡ്.

ഓരോ എപ്പിസോഡിനും ആമിര്‍ കോടികള്‍ വാങ്ങുന്നില്ലേയെന്നും മറ്റു തൊഴില്‍ മേഖലകളിലും ഇത്തരം കൊള്ളരുതായ്മകള്‍ നടക്കുന്നില്ലേയെന്നും മറ്റുമുമുള്ള ചോദ്യങ്ങളിലൂടെ വിമര്‍ശിക്കാനുള്ള പഴുതുകള്‍ ഇതിലുണ്ടെങ്കിലും ‘സത്യമേവജയതേ’ഏല്‍പ്പിക്കുന്ന ചോദ്യങ്ങളുടെ പൊള്ളലിനെ ആര്‍ക്കും നിഷേധിക്കാനാവില്ല. കുറെ എന്‍.ജി.ഒ കളും സാമൂഹ്യആരോഗ്യ പ്രവര്‍ത്തകരും മാത്രം ചര്‍ച്ച ചെയ്തിരുന്ന ഇത്തരം വിഷയങ്ങളെ രാജ്യത്തെ പൊതുസമൂഹത്തിന്റെ ‘പ്രൈംസ്ലോട്ടി’ലെത്തിച്ചു എന്നതില്‍ ആമിര്‍ ഖാനും കൂട്ടര്‍ക്കും അഭിമാനിക്കാം. കേവലം ടി.ആര്‍.പി റേറ്റിംഗ് ഉയര്‍ത്തുന്നതിനപ്പുറമുള്ള ആത്മാര്‍ത്ഥത അവര്‍ക്കുണ്ടെങ്കില്‍ ഇന്ത്യയുടെ ദൃശ്യമാധ്യമചരിത്രത്തില്‍ പുത്തന്‍ ആക്ടിവിസത്തിന്റെ അടയാളമാകാന്‍ ഈ ഉദ്യമത്തിന് കഴിയുക തന്നെ ചെയ്യും. അതോടൊപ്പം, ഇത്തരം വിഷയങ്ങള്‍ വെറും കാഴ്ചകളായി മാറാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹവും പുലര്‍ത്തേണ്ടതുണ്ട്.

15 thoughts on “കണ്ണുതുറപ്പിക്കുമോ ആമിര്‍ഖാന്‍?

 1. I have mentioned in many posts about CT and MR scan and commission business and it is a only because Govt and IMC is inactive in taking action against such greedy doctors who are only interested in their share. At the same time there are many genuine good people and doctors who do lot of selfless service to the society. Great kudos to Amir Khan !

 2. “…ആമിര്‍ഖാന്റെ താരമൂല്യവും അണിയറ പ്രവര്‍ത്തകരുടെ പ്രചാരണ തന്ത്രങ്ങളും കൊണ്ടാകാം കുറഞ്ഞ പക്ഷം ഹിന്ദി ഹൃദയ മേഖലകളിലെങ്കിലും വലിയ ചലനങ്ങളുണ്ടാക്കുന്നുണ്ട് ഈ പരിപാടി…” അതേ നമ്മള്‍ മലയാളികള്‍ക്ക് ഇതൊന്നും ചലനങ്ങള്‍ ഉണ്ടാക്കില്ല. അതിലും അമീര്‍ഖാന്‍ ഇത്ര കോടി വാങ്ങുന്നില്ലേ, ഇതെല്ലാം ശുദ്ധ തട്ടിപ്പല്ലെ എന്നൊക്കെ വിമര്‍ശിച്ചു അതിന്റെ ദോഷം മാത്രം കാണാനേ നമുക്ക് കഴിയൂ. കഴിഞ്ഞ മൂന്നു എപ്പിസോഡുകള് കണ്ടതില്‍ നിന്നും, ഒരു കാര്യം പറയട്ടെ. കുട്ടികളെ പീഡിപ്പിക്കുന്നതിനെ കുറിച്ചുള്ള ആ എപ്പിസോഡുണ്ടല്ലോ അതില്‍ കേരളത്തെ കാര്യമായി സ്പര്‍ശിക്കാത്തത്തില്‍ നമുക്ക് ആശ്വസിക്കാം. കാരണം, തന്റെ ഏഴു മക്കളില്‍, അഞ്ജു പേരെയും ലൈങ്ഗികമായി പീഡിപ്പിക്കുന്ന, ഇപ്പോഴും പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരച്ഛനെതിരെ സൂചനകള്‍ നല്‍കിയിട്ടും ഒരു നടപടിയും എടുക്കാത്ത അധികാരികള്‍ (ഇതിന്റെ ഫോളോ അപ്പ് ഇപ്പോഴും നടക്കുന്നുണ്ട്, കോഴിക്കോട്ടുള്ള ഒരു കൊച്ചു സ്ത്രീ സംഘടന), ഒരു ഗ്രാമത്തിലെ, സ്കൂളില്‍ അവിടത്തെ കൊച്ചു വിദ്യാര്‍ഥികളെ പീഡിപ്പിച്ചു കൊണ്ടിരുന്ന ഒരു കായിക അധ്യാപകനെ അറസ്റ്റ് ചെയ്യിച്ചപ്പോള്‍, സ്കൂളിന്റെ സല്‍പ്പേര് പോകും എന്നു പറഞ്ഞു വാര്‍ത്ത മുക്കിയ പത്രങ്ങള്‍ എല്ലാം ഉള്ള നമ്മുടെ കേരളത്തില്‍ ഇതൊന്നും ഒരു ചലനവും ഉണ്ടാക്കില്ല.. നമ്മള്‍ പ്രഭുദ്ധരായ, മറ്റേത് സമൂഹത്തെക്കാളും ഉയര്ന്ന തലത്തില്‍ ഉള്ള ആള്‍ക്കാര്‍ എന്നു ജന്‍മാനാ ഉള്ള അഹങ്കാരവും പേറി ജീവിക്കുന്ന മലയാളികള്‍ ആണല്ലോ… കുളിക്കും പക്ഷേ മനസ്സ് വൃത്തിയാകാത്ത മലയാളികള്‍…

 3. It’s definitely a dream and a promising one indeed. It’s like Bhuvan said in Lagaan, only those who dream can achieve their dreams. Generics can certainly help us get a step closer to providing healthcare to the masses of our society. However, generic medicines cannot simply solve the problem. You have indirectly raised a more important issue at hand Aamir. It’s the problem of the pharmaceutical lobby in healthcare, in governance, in medical education, and even in medical policy making. The example of the Rajasthan government surely hits the mark on that. However, it’s not just about drugs, their availability or affordability. It’s about complete and total healthcare, available to everyone without any form of discrimination or bias. How do we achieve this? I believe we have to start and steadily establish an impartial, nation-wide, inpdendently regulated public health insurance system, dependent on people’s incomes, available to all.

 4. …………ഓരോ എപ്പിസോഡിനും ആമിര്‍ കോടികള്‍ വാങ്ങുന്നില്ലേയെന്നും ……….പക്ഷേ സത്യമേ വ ജയതേ യുടെ നിര്‍മാതാവ് ആമീര്‍ഖാന്‍ ആണ്

  • ആമീര്‍ ഖാന്റെ നിര്‍മ്മാണകമ്പനിയായ “ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്” നിര്‍മ്മിക്കുന്നു എന്നതിനര്‍ത്ഥം ആമീര്‍ ഫീസ്‌ വാങ്ങുന്നില്ല എന്നാണോ ? എപ്പിസോടിനു മൂന്നു കോടിയാണ് അമീറിന്റെ ഫീസ്‌ എന്ന് സ്റ്റാര്‍ പ്ലസ്‌ എം.ഡി ഉദയ്‌ ശങ്കറിനെ ഉദ്ദരിച്ച് വാര്‍ത്തകളുണ്ടായിരുന്നു.നിര്‍മ്മാതാവ്‌ എന്നാ നിലയിലെ ലാഭവിഹിതം തികച്ചും മറ്റൊന്നല്ലേ…?

 5. അരുണേട്ടാ, താങ്കളുടെ പ്രസംഗശൈലി പോലെ തന്നെ ആകര്‍ഷണീയം, മികച്ച വാക്കുപയോഗങ്ങള്‍, വസ്തുതാപരമായ വിലയിരുത്തലുകളുടെ സങ്കലനം, എല്ലാം വിജയിച്ചു..ആശംസകള്‍

 6. നാം കണ്ണുതുറക്കുന്നത് നിമിഷങ്ങള്‍ മാത്രമാണ്..

 7. ലിങ്കുകള്‍ കണ്ടു…അമീര്‍ രണ്ടു കല്യാണം കഴിച്ചു.തന്റെ സെക്രെട്ടറിയെ ഭാര്യയാക്കി, ഇംഗ്ലണ്ടില്‍ ഒരു കുട്ടിയുണ്ട് ഇങ്ങനെയൊക്കെയാണോ അമീര്‍ ഉയര്‍ത്തിയ ന്യായമായ വാദങ്ങളെ എതിര്‍ക്കേണ്ടത്? അമീറിനെക്കുറിച്ചല്ലല്ലോ,ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്കല്ലേ മറുപടി പറയേണ്ടത് ..

 8. എന്ത് തട്ടിപ്പായാലും ഇത് കൊണ്ട് കുറച്ചാളുകള്‍ക്ക് എങ്കിലും പ്രയോജനം ലഭിക്കുന്നുവെങ്കില്‍… ചില കൊള്ളരുതായ്മകളെ പറ്റി ചില ചര്‍ച്ചകള്‍ക്ക് വഴി വെക്കുന്നുവെങ്കില്‍…ചില പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം ലഭിക്കുന്നുവെങ്കില്‍….നമുക്കീ അകിടിലെ ചോര മറക്കാം… അമീര്‍ഖാന്റെ ഈ സത്യം ജയിക്കട്ടെ …

 9. Come on people!!! Why we malayalis are always thinking first about the profits others make! why cant we think about any positive impacts they make in society as a whole!? At least one Aamir khan attempted to bring such issues infront of the society…otherwise such things remain hidden and continue…
  Well again please do not discuss about the anchor’s personal life , like he married twice or thrice or whatever! grow up!

 10. First thing first.
  Well written article.
  A brilliantly researched programme. An interesting one. The issues, the problems which till now were marginalised, even though it pertains to the majority… it affects the majority… the majority which has a menial existence, are being discussed “popularly” in the soap channels. The sheer thought that such agitating issues can attract people has compelled people like me also to think better about visual media.
  Market, TRP, commercials etc all might be in the mind of the producers of this programme. But beyond that it is giving legitimacy to those problems which people Arun Krishnan and we have always tried to put forward.
  A brilliant attempt by you too… Arun.

Leave a Reply

Your email address will not be published. Required fields are marked *