മതമില്ലാത്ത നിലവിളക്കും ഗംഗയും കുഞ്ഞാമിനയും

ഇന്ത്യന്‍ സംസ്കാരം എന്നത് ഇവിടത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ കാലാകാലമായി അടിച്ചമര്‍ത്തിയ ഒരു ന്യൂനപക്ഷത്തിന്റെ, ബ്രാഹ്മണ്യത്തിന്റെ, സംസ്കാരം മാത്രമാണോ എന്നും ദലിത് ബഹുജനങ്ങളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും എല്ലാമടങ്ങുന്ന ഈ നാട്ടിലെ മഹാഭൂരിപക്ഷത്തിന്റെയും ചരിത്രവും സംസ്കാരവും അദൃശ്യമായി തുടരേണ്ടതുണ്ടോ എന്നുമൊക്കെയുള്ള കൂടുതല്‍ ‘സെക്ടേറിയന്‍’ ആയ ചോദ്യങ്ങള്‍ നമുക്ക് ചോദിക്കേണ്ട എന്നുവയ്ക്കാം.
കുഞ്ഞാമിന, ബീയാത്തുമ്മ, പാത്തുമ്മ, മൈമൂന എന്നീ പേരുകള്‍ക്ക് എന്താണൊരു കുഴപ്പം എന്നും പിന്നെ, ശവസംസ്കാരം നടത്തിയും അല്ലാതെയും അങ്ങേയറ്റം മലിനമായ വൃത്തികെട്ട നദികളുടെ പേരുകള്‍ തന്നെ മന്ത്രിമന്ദിരത്തിന് വേണമെന്ന് എന്താണിത്ര വാശി എന്നുമുള്ള മതേതരമായ ചോദ്യങ്ങള്‍ മാത്രം തല്‍ക്കാലം ചോദിക്കാം-കെ. എസ് സുദീപ് എഴുതുന്നു

 

 

തന്റെ മതവിശ്വാസത്തിന് നിരക്കുന്നതല്ല എന്ന് പറഞ്ഞ് നമ്മുടെ വിദ്യാഭ്യാസമന്ത്രി ഒരു പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ചതായിരുന്നു കാര്യങ്ങളുടെ തുടക്കം. ഇത് നാട്ടിലെ മുഖ്യ മതേതരവാദികളെയും സംഘപരിവാരങ്ങളെയും ഒരുപോലെ ചൊടിപ്പിച്ചു. ഗംഗ എന്ന് പേരുള്ള ഔദ്യോഗിക വസതിയില്‍ അദ്ദേഹം താമസിക്കാന്‍ വിസമ്മതിക്കുകയും ആ വീടിന്റെ പേര് ഗ്രെയ്സ് എന്നാക്കിമാറ്റാന്‍ തീരുമാനിക്കുകയും ആ മാറ്റം സര്‍ക്കാര്‍ അനുവദിച്ചുകൊടുക്കുകയും കൂടി ചെയ്തതോടെ സംഗതി പിന്നെയും വഷളായി. നമ്മുടെ മതേതരത്വത്തിന്റെ തകര്‍ച്ചയായിട്ടാണ് ഇത് പൊതുവേ വിലയിരുത്തപ്പെട്ടത്. ഗംഗ എന്ന പേരിന് എന്താണൊരു കുഴപ്പം എന്നും അതൊരു നദിയുടെ പേരല്ലേ എന്നും തുടങ്ങി നമ്മുടെ മഹത്തായ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായ ഗംഗ എന്ന പേര് മാറ്റാന്‍ പറയുന്ന ആള്‍ രാജ്യദ്രോഹിയാണെന്ന് വരെ പോയി വാദങ്ങള്‍.

മതേതരത്വം എന്നതുകൊണ്ട് നാം മനസ്സിലാക്കുന്നത് എന്താണ് എന്നതിന്റെ യഥാര്‍ത്ഥചിത്രം പതുക്കെപ്പതുക്കെ മറനീക്കി പുറത്തുവന്നുകൊണ്ടേയിരുന്നു. നിലവിളക്ക് കൊളുത്തി ഒരു പരിപാടി ഉദ്ഘാടനം ചെയ്യുന്നത് തികച്ചും മതേതരമായ ഒരു ചടങ്ങായി, ഒരു തരത്തിലും എതിര്‍ക്കപ്പെടാന്‍ പറ്റാത്ത ഒരാചാരമായി, മിക്കവരും കണക്കാക്കി. നിലവിളക്ക് കൊളുത്താന്‍ തയ്യാറാകായ്ക വര്‍ഗ്ഗീയതയും സെക്ടേറിയനിസവുമായി മുദ്രകുത്തപ്പെട്ടു. ഗംഗ എന്ന പേരും അതുപോലെത്തന്നെ. വര്‍ഗ്ഗീയതയല്ല ഇത് വെറും വിവരദോഷമാണ് എന്ന അഭിപ്രായക്കാരും ധാരാളമുണ്ടായിരുന്നു. ഇയാളുടെ വിവരക്കേട് ഇയാള്‍ അറിയുന്നില്ല, ഇയാളോട് പൊറുക്കേണമേ എന്നായിരുന്നു അവരുടെ നിലപാട്. സര്‍ക്കാര്‍ വീടായതുകൊണ്ട് മന്ത്രിയുടെ ഇഷ്ടത്തിന് ആ വീടിന്റെ പേര് മാറ്റാന്‍ വകുപ്പില്ല എന്നാണ് മറ്റൊരു വാദം.

 

മന്ത്രി അബ്ദുറബ്


 

‘അല്ലിക്ക് ആഭരണം എടുക്കാന്‍ ഇനി ഗ്രേസ് പോകണ്ട’ എന്നും ‘വിന്ധ്യ ഹിമാചല യമുനാ ഗ്രേസീ’ എന്നുമൊക്കെ ഫെയ്സ്ബുക് സ്റാറ്റസുകള്‍ ഒന്നിന് പിറകെ ഒന്നായി വന്നു. കോണ്‍ഗ്രസ് അനുഭാവികള്‍ പലരും ലീഗുകാരനായ ഈ മന്ത്രി ചെയ്യുന്ന വിവരക്കേടില്‍ തങ്ങള്‍ക്കു പങ്കില്ല എന്ന് പറഞ്ഞ് കൈ കഴുകി.

‘Ganga is the liquid history of India”: Pt Jawaharlal Nehru. There is nothing dis’grace’ful about the name Ganga.’
എന്നായിരുന്നു ഫെയ്സ്ബുക്കില്‍ പ്രശസ്തനായ യുവ എം എല്‍ എയുടെ അഭിപ്രായം.

‘ഈ മന്ത്രിയെങ്ങാന്‍ എ.കെ ആന്റണിയുടെ പദവിയില്‍ എത്തിയാല്‍ ത്രിശൂല്‍ മിസൈലിന്റെയും അര്‍ജ്ജുന്‍ ടാങ്കിന്റെയും ദ്രോണ മുങ്ങിക്കപ്പലിന്റെയും പേരെല്ലാം 5 വര്‍ഷത്തേയ്ക്ക് മാറ്റുമായിരിക്കും’ എന്നാണ് വേറൊരാള്‍ പറഞ്ഞത്.

‘ഗംഗ, യമുന, കാവേരി, ഗോദാവരി തുടങ്ങിയ നദികളുടെ പേരുകള്‍ കുഞ്ഞാമിന, ബീയാത്തുമ്മ, പാത്തുമ്മ, മൈമൂന എന്നാക്കി മാറ്റണമെന്ന് വിദ്യാആഭാസ വകുപ്പ് മന്ത്രി” എന്നും അതിലും ഒരുപടി കടന്ന്, അങ്ങേര്‍ അങ്ങേരുടെ വീട്ടിലെ സോണി, ഉഷ തുടങ്ങിയ പേരുള്ള ടി വി യുടെയും ഫാനിന്റെയുമൊക്കെ പേര് മാറ്റാന്‍ പോകുന്നു എന്ന് പറഞ്ഞ് സര്‍ക്കാര്‍ ലെറ്റര്‍ പാഡിലുള്ള ഒരുത്തരവിന്റെ വരെ ഫോട്ടോകള്‍ ഫെയ്സ്ബുക്കില്‍ പ്രചരിച്ചു.

 

 

നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നത് എന്തുകൊണ്ട് ഇത്രയേറെ സ്വീകാര്യതയുള്ള ഒരാചാരമായി എന്നും ത്രിശൂല്‍ എന്നും അര്‍ജ്ജുന്‍ എന്നും ദ്രോണ എന്നും ഗംഗ എന്നുമൊക്കെ മാത്രം നമ്മുടെ മിസൈലിനും ടാങ്കിനും മന്ത്രിമന്ദിരത്തിനും ഒക്കെ പേര് വരുന്നത് എന്തുകൊണ്ട്, ഒരു ഹിന്ദു മതവിശ്വാസിയായ മന്ത്രിയായിരുന്നു ഗംഗ എന്ന് പേരുള്ള വീട്ടില്‍ താമസിക്കുന്നില്ല എന്ന് പറഞ്ഞിരുന്നതെങ്കില്‍ ഈ വാദങ്ങള്‍ ഏതെങ്കിലും ഉയരുമായിരുന്നോ എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ (ശ്രീ അബ്ദുറബ്ബിന്റെ പ്രവൃത്തികള്‍ പോലെത്തന്നെ) ഒന്നുകില്‍ വര്‍ഗീയ / സെക്ടേറിയന്‍ ചോദ്യങ്ങളായി മാറ്റിനിര്‍ത്തപ്പെട്ടു, അല്ലെങ്കില്‍ മഹത്തായ ഭാരതീയ സംസ്കാരത്തെക്കുറിച്ചുള്ള വിവരക്കേടില്‍ നിന്ന് വരുന്നതായി കണക്കാക്കപ്പെട്ടു.

ഇന്ത്യന്‍ സംസ്കാരം എന്നത് ഇവിടത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ കാലാകാലമായി അടിച്ചമര്‍ത്തിയ ഒരു ന്യൂനപക്ഷത്തിന്റെ, ബ്രാഹ്മണ്യത്തിന്റെ, സംസ്കാരം മാത്രമാണോ എന്നും ദലിത് ബഹുജനങ്ങളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും എല്ലാമടങ്ങുന്ന ഈ നാട്ടിലെ മഹാഭൂരിപക്ഷത്തിന്റെയും ചരിത്രവും സംസ്കാരവും അദൃശ്യമായി തുടരേണ്ടതുണ്ടോ എന്നുമൊക്കെയുള്ള കൂടുതല്‍ ‘സെക്ടേറിയന്‍’ ആയ ചോദ്യങ്ങള്‍ നമുക്ക് ചോദിക്കേണ്ട എന്നുവയ്ക്കാം.

കുഞ്ഞാമിന, ബീയാത്തുമ്മ, പാത്തുമ്മ, മൈമൂന എന്നീ പേരുകള്‍ക്ക് എന്താണൊരു കുഴപ്പം എന്നും പിന്നെ, അങ്ങേയറ്റം മലിനമായ വൃത്തികെട്ട നദികളുടെ പേരുകള്‍ തന്നെ മന്ത്രിമന്ദിരത്തിന് വേണമെന്ന് എന്താണിത്ര വാശി എന്നുമുള്ള മതേതരമായ ചോദ്യങ്ങള്‍ മാത്രം തല്‍ക്കാലം ചോദിക്കാം.

37 thoughts on “മതമില്ലാത്ത നിലവിളക്കും ഗംഗയും കുഞ്ഞാമിനയും

 1. ഒരു നീണ്ട വായനക്ക് ഒരുങ്ങിയതായിരുന്നു ഞാന്‍. പെട്ടെന്ന് അങ്ങ് അവസാനിപ്പിച്ചു കളഞ്ഞല്ലോ. ഈ വിഷയം എന്നെ ഏറെ അലട്ടിയ ഒന്നാണ്. നമ്മുടെ നാട്ടില്‍ വാര്‍ത്തയാകുന്ന ഓരോ സംഭവങ്ങളിലും ഈ പ്രശ്നം നിരീക്ഷിക്കാം. നമ്മുടെ പൊതു മനസ്സില്‍ ഉറച്ചു കഴിഞ്ഞിരിക്കുന്ന മുസ്ലിം വിരുദ്ധതയുടെ മറ്റൊരു ആവിഷ്കാരം മാത്രമാണ് ഇപ്പോള്‍ അബ്ദുറബ്ബ്‌ എന്ന മനുഷ്യനെ ചുറ്റിപ്പറ്റിയും ഉയര്‍ന്നു വന്നിരിക്കുന്നത്. ഈ ഒരു സംഭവത്തെ മാത്രം വിശകലനം ചെയ്താല്‍ സംഗതിയുടെ യഥാര്‍ത്ഥ കിടപ്പ് പിടി കിട്ടില്ല. ഇതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന കുരിശു യുദ്ധങ്ങളുമായും ഇന്ത്യയില്‍ ഹിറ്റ്ലറുടെ പിന്‍ഗാമികളായ ഹിന്ദുത്വരുടെ തത്വങ്ങളുമായും അഭേദ്യമായ ബന്ധം ഉണ്ട്. അനേകമനേകം രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മുസ്ലിം വിരുദ്ധത എന്ന മാനസിക രോഗത്തിന്‍റെ മറ്റൊരു പ്രകടനം മാത്രമാണിത്.

 2. കൊള്ളാം, ചിന്തിക്കേണ്ടത് തന്നെ. എന്താണ് മതേതരത്വം എന്നത് ഒരു പ്രശ്നമാണ്. നമ്മുടെ വിശ്വാസം പണയം വെയ്കകയല്ല, മരിച്ചു മറ്റുള്ളവരെയും മാനിക്കുക എന്നതാണ് അത്.

 3. നദികള്‍ നമുക്ക് പ്രദാനം ചെയ്തത് മഹത്തായ സംസ്കാരത്തെയാണ്. ഇന്നിപ്പോള്‍ മനുഷ്യന്റെ അറിഞ്ഞും അറിയാതെയുമുള്ള നെറികേടുകൊണ്ട് ആ നദി മലിനമായിട്ടുണ്ടാവം. അതിനര്‍ത്ഥം ആ പേരുതന്നെ വേണ്ടെന്നു വയ്കണമെന്നാണോ? അങ്ങിനെയെങ്കില്‍ ഈ മന്ത്രിയുടെ പേരും ഇതിനോടകം മലിനമായില്ലേ? കുഞ്ഞാമിന, ബിയത്തുമ്മ, പാത്തുമ്മ, മൈമൂന എന്നീ പേരുകള്‍ക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ ഈ പേരുകള്‍ ഇട്ടതിനു ശേഷം മാറ്റിയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന കുഴപ്പങ്ങളെപറ്റി താങ്കള്‍ ആലോചിച്ചിട്ടുണ്ടോ. സ്വന്തം മതകാര്യങ്ങള്‍ മഹത്ത്വമെന്ന് ഏതെങ്കിലും ഒരു വിഭാഗം മാത്രം അവതരിപ്പികുമ്പോള്‍ വര്‍ഗീയത കാണുന്ന നിലപാടുകള്‍ എതിര്‍ക്കപ്പെടെണ്ടാതാണ്. ബുദ്ധിക്കും യുക്തിക്കും ശാസ്ത്രത്തിനും ഒരുവിധ വെല്ലുവിളികളും ഉയര്‍ത്താത്ത പ്രവര്‍ത്തികള്‍ ചെയ്യാന്‍ മടിക്കുന്നതല്ലേ ഇവിടെ പ്രശങ്ങള്‍ സൃഷ്ടിക്കുന്നത്? നന്മകള്‍ എവിടെനിന്നും സ്വീകരിക്കുന്നതാണ് മാനവികത. മതേതരത്വം വീമ്പിളക്കളല്ല, അത് വാക്കിലൂടെ മാത്രമല്ല പ്രവൃത്തിയില്‍ കൂടി തെളിയിക്കണം.

 4. ഒരു പേരു വിളിക്കുന്നതും പേരിന്റെ മഹിമയും ഒന്നുമല്ല ഇവിടെ പ്രശ്നം ആ പേരിട്ടതുകൊണ്ടൂ‌മാത്രം അവിടെ താമസിക്കാന്‍ വിസമ്മതിചു എന്നതാണ് . നിലവിളക്കു കൊളുത്തിയാല്‍ തന്റെ വിശ്വാസത്തിനു കോട്ടം തട്ടും എന്നു കരുതുന്ന ആള്‍ എങ്ങനെ മതേതര വാദിയാകും . എന്തൊക്കെ ന്യായങ്ങള്‍ നിരത്തിയാലും തെറ്റ് തെറ്റ് തന്നെയാണ്. അതിനെ ന്യായീകരിച്ച് ഇങ്ങനെ തരം താഴരുതു.

  • ആ മനുഷ്യന്റെ വിശ്വാസപ്രകാരം കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അത് അനുവദിക്കാന്‍ കൂട്ടാക്കാത്ത നിങ്ങള്‍ എങ്ങനെ മതേതര വാദി ആകും എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

 5. ഗംഗ എന്നത് ഒരു വെറും നദിയല്ല. അത് ഹിന്ദു മതത്തിന്‍റെ പുണ്യ നദിയാണ്. മുസ്ലിംകള്‍ക്ക് സംസം കിണര്‍ എങ്ങനെ പുണ്യമാണോ, അതെ പോലെ ഗംഗ ഹിന്ദുക്കള്‍ക്കും ഗംഗ പുണ്യമാണ്. ഏതോ ഹിന്ദു മനുഷ്യന്‍ ആയിരിക്കാം ആ വീടിനു ഗംഗ എന്ന് പേരിട്ടത്. അതിനെ അന്ന് ഒരു മുസല്‍മാനും എതിര്‍ത്തിട്ടും ഉണ്ടാവില്ല. കാരണം, മറ്റുള്ളവരുടെ മത താല്‍പര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ല എന്നതാണ്. ചാലിയാര്‍ എന്നോ കോരന്‍ എന്നോ പെരിടാതെ ഗംഗ എന്ന ഉത്തരേന്ത്യന്‍ പേര്‍ ആ വീടിനു വന്നത് അതില്‍ ഹിന്ദു മത വിശ്വാസത്തിന്‍റെ താല്പര്യം ഉള്ളത് കൊണ്ടാണ്. അത് വേണ്ടെന്നു ഒരു മുസ്ലിം പൗരന്‍ കരുതിയാല്‍ തകരുന്നതാണോ ഹിന്ദു വിശ്വാസം? ചാലിയാര്‍ എന്നാണ് പേരെങ്കില്‍ തീര്‍ച്ചയായും അബ്ദുറബ്ബ്‌ ആ പേര്‍ മാറ്റുമായിരുന്നില്ല എന്നാണ് എന്‍റെ വിശ്വാസം. മറ്റു മത വിശ്വാസങ്ങളുടെ ചിഹ്നങ്ങള്‍ സ്വീകരിക്കരുത് എന്നത് മുസ്ലിംകളുടെ മത വിശ്വാസത്തിന്‍റെ ഭാഗമാണ്. അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. ഹിന്ദുക്കള്‍ താടിയും തൊപ്പിയും വെച്ചാല്‍ ഇവിടെ മത സൌഹാര്‍ദ്ദം പൊട്ടി വിടാന്‍ പോകുന്നില്ല, മുസ്ലിംകള്‍ കുറി തൊട്ടാലും ഇവിടെ ഒരു മതേതരത്വവും ഉണരാന്‍ പോകുന്നില്ല. ഹിന്ദുവിനെ ഹിന്ദുവായും മുസല്‍മാനെ മുസ്ലിം ആയും അംഗീകരിക്കാന്‍ ഉള്ള ഹൃദയ വിശാലതയാണ് എല്ലാവര്ക്കും നല്ലത്. ഏതെങ്കിലും മന്ത്രി മന്ദിരത്തിനു സംസം എന്ന് പേരിട്ട് അതില്‍ ഒരു ഹിന്ദു മന്ത്രിയെ കുടിയിരുത്തി പേര്‍ മാറ്റരുത്‌ എന്ന് നിര്‍ബന്ധിക്കുന്നത് മതേതരത്വം ആണെന്ന് പറയുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്.

 6. ശ്രീ മുഹമ്മദ്‌ കുട്ടിയുടെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു …ഇവിടെ വിഷയം എന്ത് പറഞ്ഞു എന്നതില്‍ ഉപരി ആര് പറഞ്ഞു എന്നതാണ് …മതേതര രാഷ്ട്രമായ ഇന്ത്യയിലെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അവകാശ പെടുന്ന കേരളത്തിലെ മന്ത്രിയാണ് ഇത് പറഞ്ഞിരിക്കുന്നത്,ഒരു പേരിലെന്തിരിക്കുന്നു എന്നാണെങ്കില്‍ … നമ്മുക്ക് മാതൃക ആകേണ്ട ബഹുമാനപെട്ട മന്ത്രി തന്നെയല്ലേ അത് ആദ്യം മനസിലാക്കേണ്ടത് ?ഭരിക്കുന്ന മന്ത്രി മതതിന്റെയല്ല രാഷ്ട്രത്തിന്റെ വക്തവ്വാണ് ,ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ അവിഭാജ്യ ഘടകമായ ഗംഗ നദിയുടെ പേര് അദ്ധേഹത്തിന്റെ മത വികാരത്തെ മുറിവേല്‍പ്പിക്കുന്നു എങ്കില്‍ അത് അദ്ധേഹത്തിന്റെ അറിവില്ല്യ്മയെ അല്ലെ സൂചിപ്പിക്കുനത്‌ ?മാത്രമല്ല ഇത് മൂലം കേരളത്തിലെ ഹിന്ദു മുസ്ലിം സഹോദരങ്ങള്‍ക്കിടയില്‍ വിഭാഗീഗതയുടെ വിത്ത് വിതക്കുക കൂടിയാണ് അദ്ദേഹം ചെയ്തത് ,

  • താങ്കള്‍ ഇതു കാര്യത്തിലാണ് എന്നോട് യോജിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇന്ത്യന്‍ സംസ്ക്കാരത്തിന്‍റെ അവിഭാജ്യ ഘടകമാണ് ഗംഗ എന്നത് എനിക്ക് പുതിയ അറിവാണ്. അങ്ങനെ ഏതെങ്കിലും ഒരു നദി ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഒരു അവിഭാജ്യ ഘടകം ആണെങ്കില്‍ അത് സിന്ധു നദിയാണ്. അതും വടക്കേ ഇന്ത്യയുടെ ചരിത്രത്തില്‍.

   ഗംഗ ഏതു രീതിയിലാണ് ഇന്ത്യന്‍ സംസ്ക്കാരത്തിന്‍റെ പ്രതീകം ആവുന്നത് എന്ന് ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു.

   ഗംഗ എന്ന പേരുള്ള, ഹിന്ദുക്കള്‍ അവരുടെ മത വിശ്വാസത്തിന്‍റെ ഭാഗമായി പുണ്യനദി എന്ന് കരുതുന്ന ഒരു നദിയുടെ പേര്‍ താന്‍ തങ്ങാന്‍ പോകുന്ന വീടിനു നല്‍കേണ്ടതില്ല എന്ന് അബ്ദുറബ്ബ്‌ ആഗ്രഹിക്കുന്നത് തന്‍റെ വിശ്വാസത്തിനു അത് എതിരായത് കൊണ്ടാണ്. തന്‍റെ വിശ്വാസ പ്രകാരമുള്ള ഒരു പേര് ഇടാന്‍ അദ്ദേഹത്തിനു സ്വാതന്ത്ര്യം ഇല്ല എന്നാണോ താങ്കള്‍ പറയുന്നത്?

   അദ്ദേഹം താങ്ങാന്‍ പോകുന്ന വീടിനു അദ്ദേഹത്തിന്‍റെ മനസ്സിനിണങ്ങിയ ഒരു പേരിട്ടാല്‍ ഇവിടെ എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഇത് വലിയൊരു പ്രശ്നമാക്കി അവതരിപ്പിച്ച ആളുകളാണ് യഥാര്‍ഥത്തില്‍ ഇവിടെ വിഭാഗീയതയുടെ വിത്ത്‌ പാകുന്നത്.

   • അബ്ദുറബ്ബ്‌ സാഹിബ് സ്വന്തം കയ്യില്‍ നിന്ന് കാശു മുടക്കി ഒരു വീട് വാങ്ങുകയോ പണിയുകയോ ചെയ്തിട്ട് അതിന്റെ പഴയ ഗംഗ എന്ന പേര് മാറ്റി ഗ്രേസ് എന്നാക്കിയാല്‍ ഇവിടെ ആരും ചോദിക്കില്ല മാഷേ…!!
    ഇത് സര്‍ക്കാര്‍ വക വീടല്ലേ..???
    അവിടെ ചെന്ന് തന്റെ വിശ്വാസം പ്രകടിപ്പിക്കേണ്ട കാര്യമുണ്ടോ..??!!
    തന്റെ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ച് മാത്രമേ ജീവിക്കൂ എന്ന് വാശിപിടിക്കുന്ന ഒരു മനുഷ്യന്റെ കയ്യില്‍ എല്ലാവര്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കേണ്ട, എല്ലാവരെയും ഒരുപോലെ പരിഗണിക്കേണ്ട വിദ്യാഭ്യാസം പോലെ ഒരു വകുപ്പ് എത്രത്തോളം സുരക്ഷിതമായിരിക്കും..??!!
    ഈ വിദ്യ എന്ന വാക്കിനും ഉണ്ടല്ലോ ഒരു “ഹിന്ദു ടച്ച്‌”..??!!!

 7. ഹാഹാ മതേതരത്വം!!!. ഇതൊക്കെ ഇപ്പോഴും പറയാൻ നാണമാകുന്നില്ലേ കേരളത്തിലെ മത-ജാതി വങ്കമ്മാർക്ക്, മത-ജാതിയുടെ ഒക്കെ ഡെമോഗ്രാഫി നോക്കി മന്ത്രിമാരെ വീതിക്കുന്നിടത്തെ മതേതരത്വ പ്രഭാഷണം. ഇവറ്റകളൊക്കെ മന്ത്രി സ്ഥാനം കിട്ടുമ്പോൾ ആദ്യം തന്നെ തരമാക്കുന്നതാണല്ലോ വിദേശ പര്യടനം. മറ്റു മൾട്ടി വിഭാഗ രാജ്യങ്ങൾ എങ്ങനെയാണ് ജനാധിപത്യം നടപ്പാക്കുന്നതെന്ന്, ഒന്നു മൻസിലാക്കാൻ അല്പം നേരം ചിലവ്ഴിച്ചിരുന്നെങ്കിൽ. എന്നാശിക്കുന്നു.

 8. ഈ കുറിപ്പിന് മുന്നോടിയായി നടന്ന ഒരു ഫെയ്സ്ബുക്ക് ചര്‍ച്ച ഇവിടെ കാണാം. ഈ ത്രെഡില്‍ ആദ്യം കമന്‍റ് ചെയ്ത പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പിന്നീട് ചര്‍ച്ച ‘സെക്ടേറിയന്‍’ ആയി മാറുന്നു എന്നാരോപിച്ച് ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. അതെല്ലാം കൊണ്ടുതന്നെ, ഈ ചോദ്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നത് തന്നെ ചിലരെ അസ്വസ്ഥരാക്കുന്നു എന്നും അതുകൊണ്ട്‌ ഇത് കൂടുതല്‍ വായിക്കപ്പെടുന്ന ഒരു കുറിപ്പായി വികസിപ്പിക്കണം എന്നും തോന്നിയതിനാലാണ് ഇതെഴുതിയത്. നീണ്ട എഴുത്തുകളും വായനകളും ചര്‍ച്ചകളും ‘മന്ത്രിസഭയിലെ സാമുദായിക സന്തുലനം നഷ്ടപ്പെടല്‍’ മുതല്‍ ‘ഗംഗ/ഗ്രേസ്’ വരെയുള്ള വിഷയങ്ങളില്‍ നടക്കാന്‍ ഇത്തരം സ്റ്റാറ്റസ് മെസേജുകളും ചെറു കുറിപ്പുകളും എല്ലാം അതിന്റേതായ രീതിയില്‍ സഹായിക്കട്ടെ.

 9. ഈ വിവാദങ്ങള്‍ തുടങ്ങിയത് മുതല്‍ ഒരു വീര്‍പ്പുമുട്ടല്‍ അനുഭവപെടുകയായിരുന്നു. രണ്ടു വരി എഴുതണം എന്ന് കരുതി പക്ഷെ പതിവ് പോലെ ആരെങ്കിലും പ്രതികരിക്കും എന്ന് കരുതി മടിച്ചിരുന്നു. അല്‍പ്പം വൈകിയാണെങ്കിലും ശക്തമായി വിഷയം അവതരിപ്പിച്ചിരിക്കുന്നു. സുദീപിന് അഭിനന്ദനങ്ങള്‍.

  മതേതരത്വം എന്താണെന്നത് കൂടുതല് ഗഹനമായി ചിന്തിക്കേണ്ട വിഷയമാണ്. പക്ഷെ അത് എന്തല്ല എന്നത് ഈ ഉദാഹരണ സഹിതം പറയാവുന്ന കാര്യം ആണ്.

 10. ഒരല്പം കൂടെ പ്രതീക്ഷിച്ചു… സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയുടെ ഒരു ഉത്സവം തന്നെയാണ് ഫേസ് ബുക്ക്‌ ചര്‍ച്ചകളില്‍ ഇപ്പോള്‍ നടക്കുന്നത്. നല്ല ചിന്തകള്‍ അവതരിപ്പിച്ചതിന് നന്ദി..

 11. പ്രശ്നം സഹിഷ്ണുതയുടെയാണ്. ഇത്രയും വൈവിധ്യം നിറഞ്ഞ രാജ്യത്ത് സഹിഷ്നുത കൂടാതെ ജീവിക്കുക വയ്യ.
  ശ്രീ അബ്ദുറബ്ബിന്റെ വിശ്വാസം ‘ഗംഗ’ എന്ന പേരുള്ള വീട്ടിൽ താമസിച്ചാൽ മുറിവേൽക്കുന്ന ഒന്നാണോ? അങ്ങനെ പേരിട്ട വീട്ടിൽ താമസിച്ചാൽ ശിക്ഷിക്കുന്ന ഒരു ദൈവമാണോ അദ്ദേഹത്തിന്റെ?

  അദ്ദേഹം വോട്ടർമാരുടെ നേരെ കൈകൂപ്പി വോട്ടഭ്യർത്ഥിക്കുന്നുണ്ടല്ലോ… അതു ചരിത്രപരമായി ഒരു ഹിന്ദു ആ‍ചാരമാണ്. അത് അദ്ദേഹത്തെ വേദനിപ്പിക്കുന്നില്ലെ?

  പ്രകടനപരതയല്ല; എല്ലാം ഒന്നെന്ന ആത്മാവിന്റെ തെളിവാണ് യഥാർഥ വിശ്വാസം.

 12. പ്രശ്നം സഹിഷ്ണുതയുടെത് തന്നെയാണ്. ഇവിടെ ഏതാണ് സഹിഷ്ണുത? ഏതാണ് സഹിഷ്ണുതയില്ലായ്മ? അബ്ദുറബ്ബിന് ഗംഗ എന്ന പേര് വേണ്ട എന്ന് തോന്നി അത് മാറ്റി ഗ്രെയിസ്‌ എന്നാക്കി. അതിലെവിടെ അസഹിഷ്ണുത? അത് വെറും വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പാണ്. അത് പ്രശ്നമാക്കുകയും ഇയാള്‍ വര്‍ഗീയവാദി ആണെന്ന് വിളിച്ചു കൂവിയവരാണ് അസഹിഷ്ണുത പ്രകടിപ്പിച്ചത്. ഇത് പോലും മനസ്സിലാക്കാന്‍ കഴിയാത്തത്ര അന്ധത പലര്‍ക്കും ബാധിച്ചുവല്ലോ എന്നത് ഭയാനകം തന്നെയാണ്! അബ്ദുറബ്ബ്‌ ആര്‍ഷഭാരത സംസ്കാരത്തെ അപമാനിച്ചു എന്ന് വിളിച്ചു കൂവിയവരാണ് യഥാര്‍ത്തത്തില്‍ അസഹിഷ്ണുക്കള്‍. ഒരു സംഗതിയെ അപമാനിച്ചു എന്ന് പറയുന്നത് എപ്പോഴാണ്? ഒന്ന് വേണ്ടെന്നു വെച്ചാല്‍ അതിനെ അപമാനിക്കലാവുമോ? ഏതെങ്കിലും ബ്രാഹ്മണന് മലപ്പുറത്ത് പോത്ത്കരി വിളമ്പുകയും അതയാള്‍ നിരസിക്കുകയും ചെയ്താല്‍ “ഞങ്ങളെ ഇയാള്‍ അപമാനിച്ചേ, ഇയാള്‍ വര്‍ഗീയവാദിയാണെ” എന്ന് ആ വീട്ടുകാര്‍ കരഞ്ഞു വിളിക്കുമോ? ഇല്ല എന്ന് ഞാന്‍ നിങ്ങള്ക്ക് നൂറു ശതമാനം ഉറപ്പു തരുന്നു.

 13. @Shanu, Ranjithkumar and Arun:
  “ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തുക!”

  • Mr Muhammed Kutty, nammude(not njangalude) bharathathinu oru samskaramund. Athanusarichannu oru videsha adithi vannal polum nammal welcome cheyyunnathum behave cheyyunnathum okke. Athokke oru suprabhathathil oru aal vannu, thanikkathonnum sweekaryamallennnu paranjal ayale nammal bahumanikkanno? Ivide jeevichu kondu pakistan allenkil soudi culture sweekarikkan paranjal athu nammal mathetharachindayayitedukkanamo? India innu mathethara rajyamayi nilkunnathu ivide bhooripaksham Hindus ayathukondu mathramannu. Islams bhooripakshamanenkil orikalum india mathethara rastramayirikkilla. Enthinannu thankal ingane cornered aayi chindikkunnath?

 14. @muhammed kutty:ബ്രാഹ്മണന് കറി വച്ച് വിളമ്പുന്ന കാര്യം ഏതു തരത്തിലാണ് താങ്കള്‍ താരതമ്യം ചെയ്യുന്നത്?ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മന്ത്രി.അതും വിദ്യാഭ്യാസ മേഖലയില്‍ മറ്റു സംസ്ഥാനങ്ങലെക്കാള്‍ ഒക്കെ മുന്പില്‍ നിക്കുന്ന കേരളത്തില്‍ അതേ വകുപ്പിന്‍റെ തലപ്പത് നില്‍ക്കുന്ന ആള്‍,ഗംഗ എന്ന പേരു വേണ്ട,നിലവിളക്ക് കത്തിക്കൂലാ തുടങ്ങിയ ബാലിശമായ ദുശ്യാട്യങ്ങള്‍ വച്ച് പുലര്‍ത്തുന്നതും അത് നടപ്പക്കുനതും തെറ്റ് തന്നെ ആണ്.

  • നിങ്ങള്ക്ക് അത് ബാലിശമായിരിക്കാം. പക്ഷെ പലര്‍ക്കും അത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.

 15. oppana kali margamkali jhathi nookkiyalla aarum kalikkunnathu….chillarkku mathram chila ayithangal undu, athu paranchal avarkku murivelkkunnu… vittukalayalanu nallathu

 16. ഇന്ത്യയുടെ ഭരണ ഘടന മതേതരമാണെന്നു ചെറുപ്പത്തിലേ കേട്ടുവരുന്നു !പിന്നെന്തിനീ നിലവിളക്കും ഗംഗയുമൊക്കെ സറ്ക്കാര്‍ കാര്യങ്ങളില്‍ കടന്നു വരുന്നു എന്നു സ്വകാര്യമായി വെറുതെ ചിന്തിച്ചുപോയിട്ടുണ്ട് . ഇപ്പോള്‍ ഗംഗയും ഗ്രേസും ഒക്കെ കുഴഞ്ഞു മറിയുന്നതു കാണുമ്ബോള്‍ ഗുഹാ മനുഷ്യര്‍ തന്നെയായിരുന്നില്ലേ കൂടുതല്‍ ഭേദം എന്നു അല്പം ‘സെക്ടേറിയനായി ‘ ചിന്തിച്ചുപോവുകയാണ്‍ ! നിലവിളക്കു കൊളുത്താനുള്ള എന്റെ നിര്ദ്ദോഷമായ വിസമ്മതത്തേക്കാള്‍ അപകടകരമാണ്‍ കൊളുത്തിയേപറ്റൂ എന്ന മനോഭാവം എന്നു മനസ്സിലാക്കന്‍ ഇനി ഏതു പള്ളിക്കൂടത്തിലാണാവോ നാം പടിക്കേണ്ടത് ???!!

 17. ഇവിടെ പണ്ട് ലൈറ്റ് ഇല്ലയിരുന്നപ്പോള്‍ എല്ലാരും ഉപയോഗിച്ചിരുന്നു നിലവിളക്ക്…അപ്പോള്‍ ഒരു കുഴപ്പവും ഇല്ല..കഴിഞ്ഞ ഇരുപതു വര്ഷം ആയി..തീവ്രവാദികള്‍ പിടിമുരുക്കിയപ്പോള്‍..ഹിന്ദുക്കളോട് ദേഷ്യം കാണിക്കാന്‍ “അവരുടെതെന്ന്” പറയപെടുന്ന പല കാര്യങ്ങളും മനപൂര്‍വം നിരസിക്ക്ന്‍ തുടങ്ങി..ഇതന്ന് കാര്യം..ഇവിടെ മതേതരം, ഭരണഘടനാ, ഒന്നും ചര്‍ച്ചക്ക്വെക്കേണ്ട ആവശ്യം ഇല്ല.. ഇനി ഇപ്പോള്‍ ഇത് പോലെ ഉള്ളവര്‍ മുണ്ട് ഉടുകില്ല, ജട്ടി ഇടില്ല, ഊണ് കഴികില്ല, മറിച്ച് കൊബൂസ് ഒട്ടകം ഇറച്ചി മാത്രമേ കഴിക്കൂ, അറബി കുപ്പായം മാത്രമേ ധരിക്കൂ, എന്നോകെ പറഞ്ഞാലും വേണ്ടില്ല. പിന്ന ഇത് ന്യയികരികുന്ന ദീനികളോട് ഒരു വാക്ക്. കഴിഞ്ഞ 20 വര്‍ഷമായി കണ്ടു വരുന്ന ഈ പോക്ക് നല്ലതിനല്ല.. ഗ്നാഗ എന്നാ പേര് ഇട്ടാലും,നിലവിളക്ക് കൊളുതിയാലും, മതവും വിശ്വാസവും ഒന്നും തകര്‍ന് പോവില്ല..മറിച്ച് നമ്മള്‍ ഇന്ത്യയിലെ സംസ്കാരം എന്ത് വില കൊടുത്തും നിരാകരിക്കും എന്ന് പറഞ്ഞാല്‍ പിന്നെ ഇന്ത്യ ഉണ്ടാവില്ല…. ഇവിടെ ചില ഹിന്ദുക്കളോട് പറഞ്ഞ പോലെ എന്നോട് “മതേതരം” ന്യായം പറയല്ലേ…ഞാനും നമ്മുടെ സമൂഹത്തില്‍ ഇത് കുറെ കണ്ടതാ..

   • ഉത്തരം മുട്ടിയിട്ടില്ല. ഒരു യാത്രയിലാണ്. ഇപ്പോഴാണ് കണ്ടത്. പക്ഷെ താങ്കളോട് എനിക്ക് മറുപടി ഇല്ല. കാരണം, ജാഹിലുകളെ കണ്ടാല്‍ സലാം പറഞ്ഞു പിരിയാനാണ് പടച്ചോന്‍ പറഞ്ഞിട്ടുള്ളത്. സലാം.

    • നാലാമിടം ഇത്തരം മത ഭ്രാന്തന്മാരുടെ ചര്‍ച്ചകള്‍ എന്തിനു പ്രസിധപ്പെടുതുന്നു..

  • വിളക്കിനോടോ പ്രകാശത്തോടോ മുസ്ലിമിനു ഒരു വിരോധവുമില്ല .”അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ് “! ഖുര്‍ആനിലെ വചനങ്ങളാണ് മേല്‍ കൊടുത്തതു!ദീപാരാധനക്കു നന്നേ കോപ്പുള്ള വചനങ്ങള്‍ !എന്നിട്ടും മുസ്ലിംകള്‍ ദീപാരാധന നടത്തുന്നില്ല ,എന്തുകൊണ്ടു ? ഇസ്ലാം അതനുവധിക്കുന്നില്ല എന്നതു തന്നെ .ഇതു മനസ്സിലാക്കി പരസ്പരം ആദരിക്കുന്നതിനല്ലേ നാം മത സഹിഷ്ണുത എന്നൊക്കെ പറയുന്നതു ?”ഇവിടെ പണ്ട് ലൈറ്റ് ഇല്ലയിരുന്നപ്പോള്‍ എല്ലാരും ഉപയോഗിച്ചിരുന്നു നിലവിളക്ക്…അപ്പോള്‍ ഒരു കുഴപ്പവും ഇല്ല”എന്ന നിരീക്ഷണം വളരെ ശരിയാണ് . ഞങ്ങളുടെ പഴയ തറവാട്ടിലുമുണ്ടായിരുന്നു ഒരു ഗംബീര വിളക്കു !വിളക്കിനോട് ഇവിടെ ആര്ക്കും വിരോധമില്ല എന്നര്ത്തം ,നിലവിളക്കു പ്രശ്നത്തിനു പിന്നിലെ മനോഭാവത്തോടാണു പ്രശ്നം !കൊളുത്തിയേപറ്റൂ എന്ന മനോഭാവം ഏറ്റവും ച്രുങ്ങിയതു മതേതര ചടങ്ങുകളിലെന്കിലും ഒഴിവാക്കപ്പെടേണ്ടതല്ലേ? ഇന്ത്യ ഒരു മതേതര രാഷ്ട്രമാണോ അതോ മതകീയ രാഷ്ട്റമോ ?വിളക്കു കൊളുത്തിയാല്‍ മത വിശ്വാസം തകര്ന്നു വീഴില്ല എന്നു പറയുന്നവര്ക്കു കൊള്ത്തിയില്ലെ ന്കില്‍ മതേതരത്വവും തകര്ന്നു വീഴില്ല എന്നുകൂടി പറയാന്‍ കഴിയേണ്ടിയിരുന്നു !ആശിക്കനല്ലേ പറ്റുള്ളൂ !
   ഇനി “ഹിന്ദുക്കളോട് ദേഷ്യം കാണിക്കാന്‍ “അവരുടെതെന്ന്” പറയപെടുന്ന പല കാര്യങ്ങളും (മുസ്ലിംകള്‍ )മനപൂര്‍വം നിരസിക്ക്ന്‍ തുടങ്ങി” എന്ന തമാശയെപ്പറ്റി കൂടി രണ്ടു വാക്കു :ഹിന്ദുക്കള്‍ ശബരി മലക്കു പോകുന്നു ,മുസ്ലിമ്കള്‍ മക്കയിലേക്കും !ഹിന്ദുക്കള്‍ കാവു ചുറ്റുന്നു ,മുസ്ലിമ്കള്‍ കഅബ ചുറ്റുന്നു ,ശബരി മലക്കു പോകുംബോള്‍ രണ്ടു തുണി ,ഹജ്ജിനു പോകുബോഴും രണ്ടു തുണി ,ഹിന്ദുക്കള്‍ വ്രതമെടുക്കുന്നു ,മുസ്ലിമ്കളും വ്രതമെടുക്കുന്നു !ഇനി വ്യതാസപ്പെട്ടാല്‍ ത്തന്നെ എന്ത് ?വൈവിധ്യത്തിലാണു സൊന്ദര്യമെന്നല്ലേ പറയുന്നത് !!
   ‘ഗംഗ’യെപറ്റിക്കൂടി ഒരു വാക്ക് :ഗംഗയേക്കാള്‍ കുറച്ചുകൂടി മതേതരമല്ലേ ‘ഗ്രേസ് ‘?

  • salam said”ഇവിടെ പണ്ട് ലൈറ്റ് ഇല്ലയിരുന്നപ്പോള്‍ എല്ലാരും ഉപയോഗിച്ചിരുന്നു നിലവിളക്ക്…അപ്പോള്‍ ഒരു കുഴപ്പവും ഇല്ല”. ……
   അപ്പോള്‍ വെളിച്ചം കിട്ടാന്‍ വേണ്ടിയായിരിക്കും എല്ലാ ഉത്ഘാടനങ്ങള്‍ക്കും നിലവിളക്ക് കൊളുത്തുന്നത് അല്ലെ?നല്ല നിരീക്ഷണം.
   വെളിച്ചത്തിന് വേണ്ടി വിലക്ക് കത്തിക്കുന്നത് ആരാണ് എതിര്‍ക്കുന്നത്?ഇപ്പോള്‍ ഈ നിലവിളക്ക് കൊളുത്തല്‍ ഒരു ആചാരത്തിന്റെ ഭാഗമായിട്ടാണ് അതാണ്‌ ചിലര്‍ അതില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്

 18. മുസ്ലിങ്ങള്‍ സ്നേഹ സമ്പന്നരായ ഒരു ജന സമുഹമാണ് , ഷീരമുല്ലോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌശലം

 19. ശ്രീ സലാം,
  ഒരു മുസ്ലിമിനെ ഒതുക്കാന്‍, അയാളുടെ വായ അടക്കാന്‍ ഏറ്റവും നല്ല ഒരു പ്രയോഗമാണ് തീവ്രവാദം എന്ന വാക്ക്. കേരളത്തില്‍ മാത്രമല്ല, ലോകത്തെവിടെയും ഈ തന്ത്രം ആളുകള്‍ മനസ്സിലാക്കി കഴിഞ്ഞു. അത് നിരന്തരമായി പ്രയോഗിക്കുകയും ചെയ്യുന്നു. മുസ്ലിംകള്‍ പരസ്പരം എടുത്തു പ്രയോഗിക്കാന്‍ തുടങ്ങിയതാണ്‌ അതിന്റെ ക്ലൈമാക്സ്! മുസ്ലിം ലീഗ് തീവ്ര വാദി പാര്‍ട്ടി ആണെന്ന് കമ്യൂണിസ്റ്റു കാരും, കൊണ്ഗ്രസ്സിലെ മുസ്ലിംകളും പറയുന്നു. ജമാ-അത്ത് തീവ്ര വാദ സംഘടന ആണെന്ന് മുജാഹിടുകളും ലീഗുകാരും പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് കാര്‍ തീവ്രവാദികല്‍ ആണെന്നതില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല താനും. മുജാഹിടുകലാണ് യഥാര്‍ത്ഥ തീവ്രവാദികള്‍ എന്ന് ജമാ-അത്ത് കാര്‍ ഉസാമയെ കാണിച്ചു കൊണ്ട് തന്നെ പറയുന്നു. ചുരുക്കത്തില്‍ കേരളത്തില്‍ തീവ്രവാദി ലിസ്റ്റില്‍ വരാത്ത മുസ്ലിംകള്‍ ഇല്ലെന്നു തന്നെ പറയാം. തീവ്രവാദി എന്ന ലേബല്‍ വളരെ അപകടം പിടിച്ചതാണ്; പ്രത്യേകിച്ചും മുസ്ലിംകള്‍ക്ക്. അത് കൊണ്ട് ആ വാക്ക് ശ്രദ്ധിച്ചു ഉപയോഗിക്കുക.

  • ശ്രീ കുട്ടി…വിദ്യാഭ്യാസ മന്ത്രിക്കെതിരെ അദ്ധേഹത്തിന്റെ ടീമിലെ കുട്ടിപട്ടാളം തന്നെ രംഗത്തെത്തിയിരിക്കുന്നു..അവരുടെ അഭിപ്രായത്തില്‍ “ഔദ്യോഗിക വസതിയുടെ പേര് മാറ്റുന്നതിന് പകരം സ്വന്തം വകുപ്പിന്റെ പേരുദോഷം മാറ്റാനാണ് മന്ത്രി ശ്രമിക്കേണ്ടത് ” ഹ ഹ ഹ ..സന്തോഷമായി….

 20. ഇവിടെ ആരൊക്കെയോ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നു …… അബ്ദുറബ് നിലവിളക്ക് തട്ടിതെറിപ്പിക്കുകയോ അതെടുത്ത് ആരെയെങ്കിലും തലക്കടിക്കുകയോ ഒന്നും ചെയ്തിട്ടില്ലല്ലോ. ….. കാലാകാലങ്ങളില്‍ നിലവിളക്ക് കത്ത്തിച്ചുകൊണ്ടായിരിക്കണം എന്തെങ്കിലും ഉത്ഘാടനം ചെയ്യേണ്ടത് എന്ന് ആരെങ്കിലും വാശിപിടിക്കുന്നുണ്ടെങ്കില്‍ അതല്ലേ വിമര്ഷിക്കപ്പെടെണ്ടത്.

  മനപ്പൂര്‍വം മുസ്ലിം വിരോധം വളര്‍ത്തുക എന്നാ ലകഷ്യത്തോടുകൂടി ചില വാര്‍ത്താ മാധ്യമങ്ങളും തല്പര കക്ഷികളും നടത്തുന്ന കുപ്രചാരനങ്ങളുടെ ഭാഗമായാണ് ഇവിടെ അബ്ദുരബ്ബും വിമര്ഷിക്കപ്പെട്ടിട്ടുള്ളത്. നിലവിളക്ക് കത്തിക്കുന്ന സമ്പ്രദായത്തെ വളരെ നിശിതമായി (കേരളീയന്റെ മേല്‍ അടിച്ചേല്പിച്ച ഭ്രാഹ്മണ ആചാരമാനെന്നു) ഒരിക്കല്‍ പു.ക.സ യുടെ (കെ ഇ എന്‍ കുഞ്ഞഹമെദ്) സംസാരിക്കുകയുണ്ടായി. അദ്ദേഹം ഒരു നിരീശ്വര വാദിയായതോകൊണ്ടാവം അന്നൊന്നും ആരും അതിനെ എതിര്‍ത്ത് കണ്ടില്ല.

 21. കഷ്ടം…ഇന്ത്യ ഒരു മതേതര രാജ്യമാനോയെന്നു സംശയം ഉള്ളവര്‍ … ഒന്ന് കണ്ണ് തുറന്നു പാകിസ്ഥാനിലേക്ക് നോക്കൂ…അവിടുത്തെ ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും അഹമദികളെയും…മനുഷ്യനെന്ന പരിഗനെണന പോലും ഇല്ലവര്‍ക്ക്….
  എന്നിട്ടും നമുക്ക് സംശയം…
  നിലവിളക്കിനെയും ഗംഗയും മതബിംബങ്ങള്‍ മാത്രമായി കാണുന്നത് വര്‍ഗീയ അസഹിഷ്ണുതയല്ലേ….
  ഡല്‍ഹിയില്‍ വന്നാല്‍ കാണാം തെരുവുകളും സ്ഥലങ്ങളും വഹിക്കുന്ന മുഗള്‍ നമധേയങ്ങള്‍….അവിടെ ഞാനൊരു വര്‍ഗീയതയും കാണുന്നില്ല…അത് ചരിത്രമാണ് സംസ്കാരമാണ്….

 22. @Salam…ശരിയാണ്…ഈ പോക്ക് നല്ലതിനല്ല..മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും ഒപ്പം മനുഷ്യനും ജീവിക്കട്ടെ ..അന്ധമായ അസഹിഷ്ണുതകളില്ലാതെ…

Leave a Reply

Your email address will not be published. Required fields are marked *