രഞ്ജിത്ത്, കോണ്‍ഡം, ലാല്‍, സ്പിരിറ്റ്….

 
 
 
സ്പിരിറ്റ് റിവ്യൂ: അന്നമ്മക്കുട്ടി എഴുതുന്നു
 

പുരുഷ ഷോവനിസത്തിന്റെ വലിയ ഉല്‍സവവും ഉന്‍മാദവുമായി ഒരുപാട് സിനിമകളില്‍ മദ്യപാനത്തെ ആഘോഷിച്ച് മഹത്വവത്കരിച്ചിട്ടുള്ള രഞ്ജിത്ത് മലയാളിയെ നന്നാക്കാന്‍ നടത്തുന്ന പുതിയ ഉപദേശപ്രസംഗമാണ് ‘സ്പിരിറ്റ്’ എന്ന അദ്ദേഹത്തിന്റെ സിനിമ. ‘സിനിമ’ എന്നാണ് അദ്ദേഹം അവകാശപ്പെടുന്നതെങ്കിലും യഥാര്‍ഥത്തില്‍ ഇതൊരു ഡോക്യുമെന്ററിയാണ്. ബാലവേല, വനസംരക്ഷണം എന്നിവയെക്കുറിച്ചൊക്കെ ഇടയ്ക്കിടെ ദൂരദര്‍ശനില്‍ വരുന്ന ചില പഴയ ഡോക്യുമെന്ററികള്‍ കണ്ടിട്ടില്ലേ. ഏതാണ്ട് അത്തരമൊരു ബോറടിപ്പിക്കല്‍ പരിപാടി. ‘വൈകിട്ടെന്താ പരിപാടി?’ എന്നൊക്കെ ചോദിച്ച് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരെയൊക്കെ ‘ഹോട്ടാക്കിയിട്ടുള്ള’ അതേ ലാലേട്ടന്‍ അതേ സ്പിരിറ്റോടെ ഈ ഡോക്യുമെന്ററിയില്‍ മലയാളികളെ മദ്യത്തിനെതിരെ ഉദ്ബോധിപ്പിക്കുന്നു. അതാണ് ഇതിലെ ഏറ്റവും വലിയ ട്വിസ്റ്റ്-അന്നമ്മക്കുട്ടി എഴുതുന്നു

 

 

പല റൌഡികളും പെട്ടെന്നൊരു ദിവസം ‘ദൈവവിളി’ കിട്ടി നന്നാവാറുണ്ട്. പിന്നെ നാട്ടുകാര്‍ക്കാണ് ശല്യം. ഇന്നലെവരെ കള്ളവാറ്റും കള്ളക്കമ്മട്ടവുമായി നടന്നവന്‍ കാണുന്നവരെയൊക്കെ ഉപദേശിക്കാന്‍ തുടങ്ങും. തനിക്കുണ്ടായ ദൈവവിളിയെക്കുറിച്ചും താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന സൌഖ്യത്തെക്കുറിച്ചും കവലകളില്‍ മൈക്കുകെട്ടി പ്രസംഗിക്കും. ‘ഇവന്‍ നന്നാവേണ്ടിയിരുന്നില്ല, ഇപ്പോഴത്തെ ഉപദേശ ഉപദ്രവത്തെക്കാള്‍ ഭേദം പഴയ ഗുണ്ടാപ്പണി തന്നെയായിരുന്നു’വെന്ന് നാട്ടുകാര്‍ പറഞ്ഞുതുടങ്ങും.

പുരുഷ ഷോവനിസത്തിന്റെ വലിയ ഉല്‍സവവും ഉന്‍മാദവുമായി ഒരുപാട് സിനിമകളില്‍ മദ്യപാനത്തെ ആഘോഷിച്ച് മഹത്വവത്കരിച്ചിട്ടുള്ള രഞ്ജിത്ത് മലയാളിയെ നന്നാക്കാന്‍ നടത്തുന്ന പുതിയ ഉപദേശപ്രസംഗമാണ് ‘സ്പിരിറ്റ്’ എന്ന അദ്ദേഹത്തിന്റെ സിനിമ. ‘സിനിമ’ എന്നാണ് അദ്ദേഹം അവകാശപ്പെടുന്നതെങ്കിലും യഥാര്‍ഥത്തില്‍ ഇതൊരു ഡോക്യുമെന്ററിയാണ്. ബാലവേല, വനസംരക്ഷണം എന്നിവയെക്കുറിച്ചൊക്കെ ഇടയ്ക്കിടെ ദൂരദര്‍ശനില്‍ വരുന്ന ചില പഴയ ഡോക്യുമെന്ററികള്‍ കണ്ടിട്ടില്ലേ. ഏതാണ്ട് അത്തരമൊരു ബോറടിപ്പിക്കല്‍ പരിപാടി. ‘വൈകിട്ടെന്താ പരിപാടി?’ എന്നൊക്കെ ചോദിച്ച് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരെയൊക്കെ ‘ഹോട്ടാക്കിയിട്ടുള്ള’ അതേ ലാലേട്ടന്‍ അതേ സ്പിരിറ്റോടെ ഈ ഡോക്യുമെന്ററിയില്‍ മലയാളികളെ മദ്യത്തിനെതിരെ ഉദ്ബോധിപ്പിക്കുന്നു. അതാണ് ഇതിലെ ഏറ്റവും വലിയ ട്വിസ്റ്റ്!

 

 

വെള്ളത്തില്‍ ഒരു ജീനിയസ്
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെതന്നെ ഫുള്‍ടൈം തണ്ണിയായി നടക്കുന്ന ‘രഘുനന്ദനന്‍’ എന്ന ജീനിയസിന്റെ ജീവിതത്തിലുടെയാണ് ഡോക്യുമെന്ററി നീങ്ങുന്നത്. പണമുണ്ട്, പ്രശസ്തിയുണ്ട്, കാര്യമായ ദുഃഖങ്ങളൊന്നുമില്ല. എങ്കിലും ഫുള്‍ വെള്ളത്തിലാണ് രഘുനന്ദനന്‍. മദ്യപാനിയാണെങ്കിലും ലാലേട്ടന്റെ ഈ കഥാപാത്രം ജീനിയസാണ്. അഞ്ചു ഭാഷകള്‍ അറിയാം. എഴുത്തുകാരനാണ്, ടി.വി അവതാരകനാണ്. ഒരു ടെലിവിഷന്‍ ചാനല്‍ നിലനില്‍ക്കുന്നതുതന്നെ രഘുനന്ദനന്‍ അവതരിപ്പിക്കുന്ന ലൈവ് അഭിമുഖ പരിപാടിയുടെ റേറ്റിംഗ്കൊണ്ടാണ്.

പല ബ്രാന്റുകളിലുള്ള മദ്യം രഘുനന്ദനന്‍ കഴിക്കുന്ന ദൃശ്യങ്ങളാണ് ഡോക്യുമെന്ററിയുടെ ആദ്യപകുതി. യുവകവി കൂടിയായ സുഹൃത്ത് സമീര്‍ (സിദ്ധാര്‍ഥ്) കള്ളുകുടിച്ച് രക്തം ഛര്‍ദിച്ച് മരിക്കുന്നതു കണ്ട രഘുനന്ദനന്‍ മദ്യപാനം നിര്‍ത്തുന്നു. പിന്നീട് അയാള്‍ മറ്റുള്ളവരെ നന്നാക്കാന്‍ ടെലിവിഷനിലൂടെ നടത്തുന്ന ഉപദേശ പ്രസംഗങ്ങളും ഒളികാമറ ഓപ്പറേഷനുമാണ് രണ്ടാം പകുതി. ‘സ്പിരിറ്റ്’ ഫുള്ളായി കാണുന്ന ആരും ഒരു ഫുള്ളെടുത്ത് അടിച്ച് ഓഫായിപോകും! അത്ര അരോചകമാണ് ഈ സിനിമയുടെ മേക്കിംഗ്.

സര്‍ക്കാര്‍ വരുമാനത്തിന്റെ 40 ശതമാനവും മദ്യവില്‍പനയിലുടെ സമാഹരിക്കുന്ന പ്രബുദ്ധ കേരളത്തില്‍ മദ്യത്തിനെതിരെ സദുദ്ദേശ സിനിമയെടുക്കാന്‍ ഇറങ്ങിയ രഞ്ജിത്തിനെ എന്തായാലും നമ്മള്‍ മലയാളികള്‍ അഭിനന്ദിക്കേണ്ടതല്ലേ അന്നമ്മക്കുട്ടീ, എന്നൊരു സംശയം മാന്യവായനക്കാര്‍ക്ക് തോന്നാം. തോന്നല്‍ ന്യായവുമാണ്. എന്നാല്‍ അത്തരമൊരു അഭിനന്ദനം രഞ്ജിത്ത് അര്‍ഹിക്കാത്തത് ഇതൊരു സോദ്ദേശ സിനിമയല്ല എന്നതിനാലാണ്. മദ്യപാനത്തെ വിമര്‍ശിക്കുന്ന ഈ സിനിമ മദ്യത്തെക്കാള്‍ അപകടകരമായ ഒട്ടനവധി മനുഷ്യത്വവിരുദ്ധ ആശയങ്ങള്‍ പ്രസരിപ്പിക്കുന്നു. അതില്‍ പ്രധാനം ഓരോ സീനിലും നിറയുന്ന സ്ത്രീവിരുദ്ധത തന്നെ.

 

 

കയറിപ്പിടിച്ചാല്‍ തല്ലാമോ?
60 വയസെങ്കിലുമുള്ള ക്യാപ്റ്റന്‍ നമ്പ്യാര്‍ (മധു) ഭാര്യയെ യോഗ ക്ലാസിന് അയച്ചശേഷം ഒരു യുവതിയെ ഭോഗിക്കാനായി കോണ്‍ഡവും വാങ്ങിപ്പോകുന്ന രംഗം നോക്കൂ. ക്യാപ്റ്റന് ഫുള്‍ബോട്ടില്‍ മദ്യവും വാങ്ങിനല്‍കി ‘ബെസ്റ്റ് വിഷസ്’ പറഞ്ഞ് അയക്കുകയാണ് ചാനല്‍ ഷോയിലെ ഗര്‍ജിക്കുന്ന സിംഹമായ രഘുനന്ദനന്‍. രണ്ടു കോടി രൂപ നല്‍കാമെന്നു പറഞ്ഞിട്ടും പൊളിറ്റിക്കല്‍ ഗൂഢാലോചനയില്‍ പങ്കാളിയാവാന്‍ തയാറാവാത്ത ആദര്‍ശവാനാണ് രഘുനന്ദനന്‍ എന്നോര്‍ക്കണം! ആ ആദര്‍ശവാന്‍ ഈ യഥാര്‍ഥ പിമ്പിംഗില്‍ യാതൊരു തെറ്റും കാണുന്നില്ല.

പട്ടാപ്പകല്‍ ഷോപ്പിംഗ്മാളില്‍ പെണ്ണുങ്ങളെ കയറിപ്പിടിച്ച് അത് കാമറയില്‍ കൂട്ടുകാരനെക്കൊണ്ട് ഷൂട്ടുചെയ്യിക്കുന്ന കൌമാരക്കാരന്‍. അവനിട്ട് രണ്ടു പൊട്ടിക്കുന്ന ഒരു വനിതാ പൊലീസ് ഓഫിസറുണ്ട് ഈ സിനിമയില്‍. ആ വനിതാ പോലിസ് ഓഫിസറെ തന്റെ ചാനല്‍ഷോയില്‍ അപാരമായ ബുദ്ധിവൈഭവവും വാക്ചാതുരിയുംകൊണ്ട് രഘുനന്ദനന്‍ പരാജയപ്പെടുത്തുന്ന അതിഗംഭീരമായൊരു രംഗമുണ്ട് ഈ സിനിമയില്‍. തിരക്കഥാകൃത്തായ പാവം രഞ്ജിത്തിനോട് നമുക്ക് സഹതാപം തോന്നും!

സ്വന്തം ശരീരത്തില്‍ കയറിപ്പിടിക്കുന്നവനിട്ട് രണ്ടെണ്ണം പൊട്ടിക്കാന്‍ ഒരു വനിതാ പോലിസ് ഓഫിസര്‍ക്ക് പോലും ധാര്‍മിക അവകാശം ഇല്ലെന്നാണ് രഘുനന്ദനന്‍ സിദ്ധാന്തം. അഥവാ അത്തരമൊരു അവകാശം ഉണ്ടാവണമിെല്‍ ആദ്യം അവള്‍ പോയി ഈ നാടു മുഴുവന്‍ നന്നാക്കിയിട്ട് വരണം പോലും! സിനിമ കാണുന്ന സാമാന്യബോധമുള്ള ഏതു പ്രേക്ഷകനും ഈ സീനില്‍ ആ വനിതാ പോലിസ് ഓഫിസറുടെ ഭാഗത്താവും നില്‍ക്കുക എന്നു തിരിച്ചറിയാനുള്ള വിവേകമാണ് രഞ്ജിത്തിനെപ്പോലെ ഒരു ചലച്ചിത്രകാരന് ഉണ്ടാവേണ്ടിയിരുന്നത്.

 

 

ക്യാമറയുടെ ഒളിനോട്ടങ്ങള്‍
മദ്യപാനം നിര്‍ത്തിയശേഷം രഘുനന്ദനന്‍, ഇപ്പോള്‍ മറ്റൊരുത്തന്റെ ഭാര്യയായ മുന്‍ ഭാര്യ മീരയെ (കനിഹ) പ്രണയപൂര്‍വം ആലിംഗനം ചെയ്യുന്ന രംഗം. രഘുനന്ദനന്റെ ആലിംഗനത്തില്‍ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് മീര പറയുന്നു: ‘ഇങ്ങനെയൊരു രാത്രിക്കുവേണ്ടി എന്നെക്കൂടി ബാക്കിവെക്കണമായിരുന്നു’. അതായത് മദ്യം ‘ഉപയോഗിച്ചിരുന്ന’ രഘുനന്ദനന്‍ അത് ഒഴിവാക്കിയ സ്ഥിതിക്ക് തന്നെ ‘ഉപയോഗിക്കാമായിരുന്നു’.

പക്ഷേ ഇപ്പോള്‍ താന്‍ മറ്റൊരാളുടെ ഭാര്യയാണ്. ആയതിനാല്‍ ആ ‘ഉപയോഗിക്കല്‍’ നടക്കില്ല എന്ന്. പെണ്ണിനെ ഇത്രമേല്‍ ‘ചരക്കാക്കി’ ചിത്രീകരിക്കുന്ന പഴയ പുരുഷ മേല്‍ക്കോയ്മാ മനസ്സിന്റെ തടവറയില്‍ ഇപ്പോഴും വിശ്രമിക്കുന്ന ഈ രഞ്ജിത്തിനെയൊക്കെയാണ് ഒറ്റ ‘പ്രാഞ്ചിയേട്ടന്‍’ സിനിമയുടെ പേരില്‍ നമ്മള്‍ വിശ്വചലച്ചിത്രകാരായി പുകഴ്ത്തുന്നത്! ഹാ മലയാളമേ കഷ്ടം!

മീരയോട് അപ്പോള്‍ രഘുനന്ദനന്റെ മറുപടിയാണ് ഭീകരം: ‘ഞാന്‍ മദ്യപിക്കാത്തത് നിന്റെ ഭാഗ്യം! അല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാല്‍സംഗം ചെയ്തേനെ!’ സ്വന്തം ഭാര്യയായി ഒരിയ്ക്കല്‍ ഒപ്പം കഴിഞ്ഞവളെ ഇപ്പോഴും ബലാല്‍ക്കാരം ചെയ്യാന്‍ കൊതിക്കുന്ന കാമഭ്രാന്തനായ ആ പുരുഷനാണ് ആദര്‍ശപുരുഷനായി അഴിമതിക്കാരായ മന്ത്രിമാരെ വെള്ളംകുടിപ്പിക്കുന്ന ചാനല്‍താരമായി ശോഭിക്കുന്നത്. എന്തൊരു അപാരമായ ഭാവന! ആവശ്യത്തിനും അനാവശ്യത്തിനും കനിഹയുടെ നഗ്ന ഉടല്‍ മുഴുവന്‍ നിരങ്ങിനീങ്ങുന്ന ഈ സിനിമയുടെ കാമറ പലപ്പോഴും ഒരു ‘എ’ സര്‍ട്ടിഫിക്കറ്റ് സിനിമയെ ഓര്‍മിപ്പിക്കുന്നു.

മുദ്രാവാക്യം സിന്ദാബാദ്!
റിയല്‍എസ്റ്റേറ്റ് ഭ്രമത്തെക്കുറിച്ച് സിനിമയെടുത്ത രഞ്ജിത്തിന് ആ സിനിമ വലിയൊരു വിജയമായപ്പോള്‍ തോന്നിയ ബാലിശമായ ചിന്തയുടെ ഫലമാവാം സ്പിരിറ്റ്. സാങ്കേതികമായ ഒരുപാട് പോരായ്മകള്‍ ഉണ്ടായിട്ടും ‘ഇന്ത്യന്‍ റുപ്പി’ വിജയിച്ചത് ആ കഥയുടെ ജീവിതബന്ധംകൊണ്ടായിരുന്നു. ജെ.പി എന്ന ജയപ്രകാശ് നമ്മുടെ തൊട്ടടുത്ത വീട്ടിലെ ചെറുപ്പക്കാരനായിരുന്നു. ‘ഇന്ത്യന്‍ റുപ്പി’യിലെ ജീവിത മുഹൂര്‍ത്തങ്ങള്‍ പലപ്പോഴും നാം കണ്ടതായിരുന്നു, അനുഭവിച്ചതായിരുന്നു. പക്ഷേ സ്പിരിറ്റില്‍ ആ ജീവിതബോധം രഞ്ജിത്തിന് നഷ്ടമായിരിക്കുന്നു.

കപടബുദ്ധിജീവി നാട്യങ്ങള്‍ക്കുമേല്‍ ചമച്ചിരിക്കുന്ന കഥാപാത്രങ്ങള്‍, ദുര്‍ബലമായ കഥ അഥവാ കഥയില്ലായ്മ, അസഹനീയമായ ഉപദേശ സ്വഭാവം, വിരസമായ സീനുകള്‍, ഇഴയുന്ന എഡിറ്റിംഗ്, അങ്ങനെ സ്പിരിറ്റിന്റെ പോരായ്മകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. മുദ്രാവാക്യങ്ങള്‍ കൊണ്ടോ സന്‍മാര്‍ഗക്ലാസ്കൊണ്ടോ ഒരിക്കലും നല്ല സിനിമ ജനിക്കുന്നില്ല എന്ന് അറിയാത്ത ആളാവില്ല രഞ്ജിത്ത്. പക്ഷേ എന്തുകൊണ്ടോ അത് അദ്ദേഹം മറന്നുപോയിരിക്കുന്നു!

 

 

നല്ല ആശാരിയും ചീത്തത്തടിയും
ഈ സിനിമയില്‍ മോഹന്‍ലാലിന്റെ അഭിനയം അതിമഹത്തരമാണ് എന്നൊക്കെ അദ്ദേഹത്തിന്റെ ഫാന്‍സ് സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ വിളിച്ചുകൂവുന്നുണ്ട്. ആ വിളിച്ചുകൂവലില്‍ പങ്കുചേരുന്നവര്‍ 22 വര്‍ഷംമുമ്പിറങ്ങിയ ‘ദശരഥം’ എന്ന സിനിമ കാണാത്തവരാവും. ഇതിലും എത്രയോ മനോഹരമായി ഒരു മുഴുമദ്യപാനിയെ ലാല്‍ ആ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. എങ്കിലും സ്പിരിറ്റിന്റെ ദുര്‍ബലമായ തിരക്കഥക്കുള്ളില്‍ ചെയ്യാവുന്നതെല്ലാം ലാല്‍ ചെയ്തിട്ടുണ്ട്. ചിതലരിച്ച തടിയാണെങ്കില്‍ പിന്നെ നല്ല ആശാരിയുണ്ടായിട്ടെന്തു കാര്യം?

വ്യഭിചരിക്കാന്‍ പോകുന്ന വൃദ്ധനായ ക്യാപ്റ്റനോട് ‘സംരക്ഷണത്തിന്റെ ആ നേര്‍ത്ത കവചം മറന്നുപോകരുത്’ എന്ന് സ്പിരിറ്റില്‍ രഘുനന്ദനന്‍ പറയുന്നുണ്ട്. മലയാള സിനിമാപ്രേക്ഷകരുടെ വിശ്വാസത്തിന്റെ ഒരു നേര്‍ത്ത കവചം രഞ്ജിത്തിന് ചുറ്റുമുണ്ട്. സിനിമയറിയുന്ന സംവിധായകന്‍ എന്നൊരു വിശ്വാസം. പ്രേക്ഷകരുടെ വിശ്വാസത്തിന്റെ ആ കവചം, ക്യാപ്റ്റന്‍ വാങ്ങിപ്പോകുന്ന കോണ്‍ഡംപോലെ ബലമുള്ളതാവില്ല. ഒന്നോ രണ്ടോ മോശം സിനിമകള്‍ മതി പ്രേക്ഷകരുടെ വിശ്വാസം നഷ്ടമാകാന്‍. വിശ്വാസത്തിന്റെ ആ നേര്‍ത്ത ആവരണം പൊട്ടാതിരിക്കാന്‍ രഞ്ജിത്ത് തന്നെയാണ് ശ്രമിക്കേണ്ടത്!

104 thoughts on “രഞ്ജിത്ത്, കോണ്‍ഡം, ലാല്‍, സ്പിരിറ്റ്….

 1. 10 മണിക്കുള്ള ഷോ കണ്ട് ദാ ഇപ്പൊ വന്നു കയറിയാതെ ഉള്ളൂ.
  പോകണ്ടായിരുന്നു എന്ന് തോന്നിപ്പോയി.
  Review ഇഷ്ടപ്പെട്ടു.

 2. ഇതുപോലൊരു
  കൂതറ റിവ്യൂ ഞാന്‍ ഇതിനു മുന്പ് വായിച്ചിട്ടില്ല . വെറുതെ ഓരോ കാരണങ്ങള്‍ ഉണ്ടാക്കി എഴുതുക . ഒരു കള്ളുകുടിയന്‍ ജീനിയസ് ആകാന്‍ പറ്റില്ലേ ? ഒരു കുടിയന്‍ ആകാന്‍ ഏതേലും കാരണം വേണോ ? നമ്മുടെ നാട്ടിലെ മുഴുകുടിയന്മാരെല്ലാം ഭാര്യ ചത്ത്തുകൊണ്ടോ മറ്റെന്തെലും കാരണം കൊണ്ടാണോ കുടിയന്‍ മാരാകുന്നത് ? ലെന പങ്കെടുക്കുന്ന ചാറ്റ് ഷോയിലെ രഘുനന്ദന്റെ പ്രകടനം .അയാളുടെ സ്വഭാവത്തെ കാണിക്കുനത് ആണ് .കള്ളുകുടി അയാളുടെ സ്വഭാവത്തെ മാറ്റിയിരിക്കുന്നു . ആര് പറയുന്നതും ക്ഷമയോടെ കേട്ടിരിക്കാന്‍ അങ്ങേര്‍ക്കു പറ്റുന്നില്ല . കരണ്ണ്‍ ധാപ്പരിന്റെ ഷോ കണ്ടാല്‍ മതി , പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കാതെ ഹോസ്റ്റിന് പറയാനുള്ളത് മാത്രം പറഞ്ഞുകൊടിരിക്കുന്ന പരിപാടികള്‍ ഉണ്ടെന്നു മനസിലാക്കാം (അത് അങ്ങേരു കുടിയന്‍ ആയതുകൊണ്ട് ആകണം എന്നില്ല ). അവസാനത്തെ ചാറ്റ് ഷോയില്‍ അല്ലാതെ ഇതില്‍ എവിടെയാണ് മോഹന്‍ലാല്‍ നാട്ടുകാരെ കള്ളുകുടിയെ പറ്റി ഉപധെശിച്ചുകൊണ്ടിരിക്കുനത് ?
  രഘുനന്ദന്‍ കാമാഭ്രാന്തന്‍ ആണത്രേ ? എങ്ങിനെ ആണ് നിങ്ങള്ക്ക് ഇങ്ങനെ തറയായി ചിന്തിക്കാന്‍ കഴിയുന്നത് ?
  ഈ സിനിമയില്‍ തന്‍റെ കരിയറില്‍ കിട്ടിയ ഏറ്റവും മികച്ച കഥാപാത്രത്തെ ഉജ്വലം ആക്കിയ നന്ദുവിന്റെ അഭിനയത്തെ കുറിച് ഒരക്ഷരം എഴുതിയോ ? ആദ്യമായി ക്യാമറയുടെ മുന്‍പില്‍ വന്ന ശങ്കര്‍ രാമക്രിഷ്ണറെ അഭിനയത്തെ കുറിച് എന്തെ പറയാഞ്ഞത് ? സിദ്ധാര്‍ത് ഭരതന്റെ പ്രകടനം എന്താ പരാമര്‍ശം അര്‍ഹിക്കുന്നില്ലേ ?
  ഒരു കോളം എഴുതാന്‍ കിട്ടി എന്നുംകരുതി വെറുത എന്തേലും എഴുതി വെക്കരുത്

  • എനിക്കു തോന്നുന്നു അന്നമ്മകുട്ടി ഓരോ മൂഡ്‌ അനുസരിച്ചാണ് ഓരോ റിവ്യൂ കളും എഴുതുന്നത്‌…!!!…അവര്‍ ഒരു ഫെമിനിസ്റ്റ്‌ ആണ് എന്നതില്‍ ഒരു തര്‍ക്കവും ഇല്ല…!…എല്ലാ സിനിമകളെയും അവര്‍ നോക്കുന്നത് ആ കണ്ണിലൂടെയാണ്..!..അതിനെയെങ്ങനെയാണ് ഒരു നിഷ്പക്ഷവിമര്‍ശനം ആയി കണക്കാക്കുക…..?….ഞാന്‍ ഇവരുടെ ഈ സൈറ്റില്‍ വന്ന ഒരുമാതിരി എല്ലാ റിവ്യൂകളും വായിച്ചു…ഇതു തന്നെ കഥ…!……….സ്ത്രീവിരുദ്ധത,പുരുഷമേധാവിത്വം,ഷോവനിസം ഇതൊക്കെ ഓരോ സാംകല്‍പ്പിക പദങ്ങള്‍ ആണ് ചേച്ചി….!

   • @ശൈലേഷ്
    അതെയതെ. സാങ്കല്‍പ്പികമല്ലാത്ത ഒരേയൊരു വാക്കേ നാട്ടിലുള്ളൂ.
    വിവരക്കേട്. അതുണ്ടേല്‍പ്പിന്നെ, എന്തും ഉളുപ്പില്ലാതെ വിളിച്ചുപറയാമല്ലോ.

   • wsince when did male chauvinism, feminism etc became imaginary words, or did shailesh man to say imaginary constructs… if you have any female relative living in Kerala, ask her how many times she had been groped in the bus and oh do ask her what she was wearing at that time….. and ask the same to male friends….. then he will understand the reality of these so called imaginary concepts…. between, being a feminist is not a sin…. or do a favour read , doris lessing, sara joseph , DM Coetzee etc

  • പുറമേ കാണുന്നത് അതേ പടി പകര്‍ത്താനാണെങ്കില്‍ നിരൂപണത്തിന്റെ ആവശ്യമില്ലല്ലോ.

   സാധാരണ പ്രേക്ഷകനു കാണാനാവാത്തത്, പിടികിട്ടാത്തത് കൂട്ടിച്ചേര്‍ക്കുയാണ് നല്ല നിരൂപണം ചെയ്യുന്നത്. ആ അര്‍ത്ഥത്തില്‍ ഇത് മികച്ച റിവ്യൂ ആണ്.

 3. വയസനായ കാപ്ടന്‍ യുവതിയുമായി വേഴ്ചയ്ക്ക് പോകുന്നത് എങ്ങനെയാണു സ്ത്രീവിരുദ്ധമാകുന്നത്? യുവതിയുടെ സമ്മതം ഇല്ലാതെയാണെന്ന് പടത്തില്‍ കാണിക്കുന്നുണ്ടോ? അതോ നിരൂപകയുടെ ഉള്ളിലുള്ള സദാചാരബോധം അറിയാതെ പുറത്തു ചാടിയതോ?

  • അതെങ്ങനെയാ കപ്പിത്താനേ, അങ്ങനെയാണോ
   റിവ്യൂവില്‍ പറയുന്നത്.

   • സിറാജ് അബ്ദുള്ള, റിവ്യൂവില്‍ ഇപ്രകാരം:

    “അതില്‍ പ്രധാനം ഓരോ സീനിലും നിറയുന്ന സ്ത്രീവിരുദ്ധത തന്നെ.

    60 വയസെങ്കിലുമുള്ള ക്യാപ്റ്റന്‍ നമ്പ്യാര്‍ (മധു) ഭാര്യയെ യോഗ ക്ലാസിന് അയച്ചശേഷം ഒരു യുവതിയെ ഭോഗിക്കാനായി കോണ്‍ഡവും വാങ്ങിപ്പോകുന്ന രംഗം നോക്കൂ. ക്യാപ്റ്റന് ഫുള്‍ബോട്ടില്‍ മദ്യവും വാങ്ങിനല്‍കി ‘ബെസ്റ്റ് വിഷസ്’ പറഞ്ഞ് അയക്കുകയാണ് ചാനല്‍ ഷോയിലെ ഗര്‍ജിക്കുന്ന സിംഹമായ രഘുനന്ദനന്‍. രണ്ടു കോടി രൂപ നല്‍കാമെന്നു പറഞ്ഞിട്ടും പൊളിറ്റിക്കല്‍ ഗൂഢാലോചനയില്‍ പങ്കാളിയാവാന്‍ തയാറാവാത്ത ആദര്‍ശവാനാണ് രഘുനന്ദനന്‍ എന്നോര്‍ക്കണം! ആ ആദര്‍ശവാന്‍ ഈ യഥാര്‍ഥ പിമ്പിംഗില്‍ യാതൊരു തെറ്റും കാണുന്നില്ല.”

    ക്യാപ്ടന്‍-യുവതി വേഴ്ച വ്യഭിചാരമാണെന്നും സ്ത്രീവിരുധമാണെന്നുമല്ലേ ഇവിടെ പറഞ്ഞുവെക്കുന്നത്?

  • ഏറെ നാള്‍ക്കു ശേഷം അന്നമ്മേടെ നല്ല റിവ്യൂ.
   അച്ചായന് ഇഷ്ടപ്പെട്ടു

  • നിരൂപകയുടെ സദാചാരബോധത്തെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്.

 4. ഞാന്‍ സ്പിരിറ്റ്‌ കണ്ടില്ല പക്ഷെ ഇത് വായിച്ചപ്പോള്‍ ഒരു സംശയം അല്ല അന്നമ്മക്കുട്ടി
  കോട്ടയം പെണ്‍കുട്ടിടെ സിനിമ കണ്ടപ്പോ അന്നമ്മകുട്ടി സ്ത്രീ വിരുദ്ധത ഒന്നും കണ്ടില്ലയിരുന്നല്ലോ
  പ്രതികാരം ചെയാന്‍ മറ്റൊരുത്തന് കിടന്നു കൊടുക്കുന്നതില്‍ ഒരു സ്ത്രീ വിരുദ്ധതയും ഇല്ല അല്ലിയോ?
  ഒരിക്കല്‍ ഭര്‍ത്താവായിരുന്ന പുരുഷനോട് സ്നേഹം കാണിക്കുകയോ അല്പം ഓപണ്‍ ആയി സംസാരിക്കുകയോ ചെയ്യുന്നതാണ്‌
  സ്ത്രീ വിരുദ്ധത അല്ലെ? അല്ല ഇപ്പൊ എന്ത് പറ്റി പെട്ടന്ന് ഇങ്ങനെ തോന്നാന്‍ ?

  • രഞ്ജിത്ത് ആഘോഷിക്കപ്പെടുന്നത് സമര്‍ത്ഥമായ മാധ്യമ തന്ത്രങ്ങളുടെ കാര്യക്ഷമമായ ഉപയോഗം കൊണ്ടു തന്നെയാണ്. അതു കൊണ്ടാണ് മാതൃഭൂമിയെപ്പോലുള്ള ഒരു പരതം സിനിമ വരുംമുമ്പേ സ്തുതിവചനങ്ങള്‍ നിരത്തിയത്.
   ഏതു സിനിമയെയും വിമര്‍ശിക്കുന്ന ഓണ്‍ലൈന്‍ നിരൂപകര്‍ പോലും വാഴ്ത്തുപാട്ടുകളുമായി ഇറങ്ങിയത്. സ്തുതിപാഠകരുടെ ഈ പ്രവാഹത്തിനിടെ
   നാലാമിടം പോലുള്ള പോര്‍ട്ടല്‍ നിര്‍വഹിക്കുന്നത് സത്യസമായ മാധ്യമപ്രവര്‍ത്തനമാണ്. കൂട്ടിക്കൊടുപ്പുകാരുടെ കൂട്ടയോട്ടത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ധൈര്യം കാണിച്ച
   അന്നമ്മക്കുട്ടിക്ക് അഭിനന്ദനങ്ങള്‍.

   kv ramachandran,
   kaladi

  • ഇവിടെ ഉറഞ്ഞാടുന്നത് മുഴുവന്‍ ഫാനുകളുടെ രൂപത്തില്‍വരുന്ന ബോറന്‍മാരാണ്. അവര്‍ക്ക് ഇത് പിടിക്കാതെ വരുന്നത് സ്വാഭാവികമാണ്. മേല്‍മീശക്കു നേരെ വരുന്ന കൈചൂണ്ടലുകള്‍ അവര്‍ക്ക് താങ്ങാനാവില്ല.

 5. രഘുനാന്ദന്റെ സുനാ ആരേലും ചെത്തിയിരുന്നേല്‍ അന്നമ്മയ്ക്ക് ചെലപ്പം പടം ക്ലാസ്സിക് ആയേനെ ..

 6. Ithu naalaamidam alla.. Ninteyokke vyabhichaara website yennu venam title kodukkan.. Panna Thendikal… oru review ittirikkunnu…

 7. ‘ഇവന്‍ നന്നാവേണ്ടിയിരുന്നില്ല, ഇപ്പോഴത്തെ ഉപദേശ ഉപദ്രവത്തെക്കാള്‍ ഭേദം പഴയ ഗുണ്ടാപ്പണി തന്നെയായിരുന്നു’

 8. Ethu post cheythathu “Male Chauvinist” Male Chauvanism ” എന്നതിനോടുള്ള അടങ്ങാത്ത കലി കയരിയിട്ടാണോ എന്ന് തോന്നിപ്പോകുന്നു ഇടയ്ക്ക് ഇടയ്ക്കുള്ള Male Chauvinists kaanumbol !!!!! Film കണ്ടില്ല അത് കൊണ്ട് തന്നെ വരികള്‍ക്ക് അപ്പുറം വായിച്ചില്ല. തീര്‍ച്ചയായും സിനിമ കാണും അതിനു ശേഷം ഇതു മുഴുവന്‍ വായിക്കുകയും ചെയ്യും. ഇപ്പോള്‍ ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഞാന്‍ ആള്‍ അല്ല.

  • പഴയ ഫോമില്‍ തിരിച്ചെത്തിയല്ലോ അന്നമ്മ. കുറച്ചു കാലമായി ഒരു എരിവും പുളിയുമില്ലായിരുന്നു. ഇതു കൊള്ളാം.

 9. അല്ല ചേട്ടമ്മാരേ, അന്നമ്മക്കുട്ടിയെ തെറിവിളിക്കുന്ന നേരത്ത്
  ആ പടം പോയൊന്ന് കാണ്. അപ്പോഴറിയാം വെവരം.
  ഡോക്യുമെന്റിയൊന്നുമല്ല പള്ളിപ്രസംഗം പോലാണ്.
  അവന്റെ ഫിലോസഫീം വീരേന്ദ്രകുമാറും. ചുമ്മാതല്ല
  മാതൃഭൂമീല് പടം വരുംമുമ്പേ കിടിലോല്‍ക്കിടിലം എന്നൊക്കെ
  പറഞ്ഞ് വാര്‍ത്തേം പടോം വന്നത്. പണ്ടാരം, കാശു പോയത് മിച്ചം.
  തലക്കടി കിട്ടി വന്നപ്പോ ഇവിടെ ഓരോരുത്തന്റെ കൊണാരം!

  ത്ഫൂ!!!

 10. Cinima enna media ee rewie ezhuthiyavan kandupidichathanennu thonnunnu. Onnupoda ..Ninakkokke kanan ethra searialukal TV yil varunnundu? PALERY MANIKKYAVUM—- . PRNCHIYETTANUM— .INDIAN RUPPEYUM..NANDANAVUM– okkepole Ranjith kazhivutta,karuthutta script writerum dirctorum anennu veendum ariyichirikkunnu…..I felt the’ SPIRIT’….A fine diferrent moovi….

 11. annamakutty..padam classicaanennonum njaan parayilla..chila vimarshanagalod yojikkunu..but annammakkutty oru tikanja feminist ennu njaaan abipraayapedunu..

 12. വെള്ളത്തില്‍ ഒരു ജീനിയസ്, കയറിപ്പിടിച്ചാല്‍ തല്ലാമോ?, ക്യാമറയുടെ ഒളിനോട്ടങ്ങള്‍, മുദ്രാവാക്യം സിന്ദാബാദ്!, നല്ല ആശാരിയും ചീത്തത്തടിയും…………….. ഇത്രയും കാര്യങ്ങള്‍ ഇതിലുണ്ടോ?? ഇതെങ്ങനെയാ പിന്നെ ഡോകുമെന്ററി പോലെ ആകുന്നെ??? ഇത് വായിച്ചിട്ട് ഒരു സിനിമയ്ക്ക്‌ വേണ്ടതും അതിലപ്പുറവും ഇതിലുന്ടെന്നാ തോന്നുന്നേ..

 13. ഇതിലെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും ഞാന്‍ യോജിക്കുന്നില്ല, എങ്കിലും പടം കഴിഞ്ഞു ഇറങ്ങുമ്പോള്‍ ഒരെണ്ണം അടിച്ചാല്‍ കൊള്ളാം എന്ന് തോന്നി എന്നത് നേരാണ്, മദ്യാസക്തി ആണ് ഈ മദ്യവര്‍ജ്യ ഉപദേശം നല്‍കാന്‍ ശ്രമിക്കുന്ന സിനിമ നല്‍കുന്നത്.
  പക്ഷെ, ചീത്തയെ വലിച്ചു കീറുമ്പോള്‍ നന്ദു എന്ന നടന് ആദ്യമായി കിട്ടിയ ഒരു അര്‍ഹതപ്പെട്ട കഥാപാത്രത്തെപ്പറ്റിയും അതിമനോഹരമായി അദ്ദേഹം അത് അഭിനയിച്ചതിനെ പറ്റിയും പറയാന്‍ നിരൂപകന്‍ മറന്നുപോയിരിക്കുന്നു.

  • mohan lalinteyo mammoottiyudeyo ethu film irangiyalum nallathu mathram ezhuthoo annammoo…allenkil ivanmarudeyokke theri kelkkendi varum…..

 14. ഇത് ഇനി ലോകോത്തര ക്ലാസിക്ക്‌ ആണെന്ന് പറയുന്നത് വരെ ഇവടെ തെറി എഴുതല്‍ തുടരും!!!!

 15. ഇത് കണ്ടിട്ട് സെപ്ടിക് ടാങ്ക് സാധനം ആണെന്ന് തോന്നുന്നെങ്കില്‍ അതിവിടെ എഴുതാന്‍ ഇവന്റെയൊക്കെ സര്‍ട്ടിഫിക്കറ്റ്‌ കൂടെ കിട്ടണമോ!!!

 16. സ്പിരിറ്റ്‌ നല്ല സിനിമ തന്നെയാണ് ഒരു മമ്മൂട്ടി ഫാന്‍ ആയ എനിക്ക് ഈ സിനിമ ഇഷ്ടമായി നിന്നെയൊന്നും പറഞിട്ട് കാര്യം ഇല്ല കാരണം നല്ല സിനിമകള്‍ കണ്ടു പടിക്. ഫുള്‍ ബലാല്‍സംഗവും അച്ഛനും മകള്കും ഒരുമിച്ചു ഇരുന്നു കാണാന്‍ പറ്റാത്ത സിനിമ ആണെനെകിലെ നിനക്ക് നല്ല സിനിമ ആകുകയുള്ളൂ . അറിയുന്ന ജോലി ചെയുക. നാലാമിടത്തിനു ഒരു നിലവാരം ഉണ്ട്.പക്ഷെ നിന്നെ പോല്ലുള്ള കൂതറകള്‍ റിവ്യൂ എയുതുനതിലൂടെ അത് നഷ്ടപെടുകയാണ്, ഒരു റിക്വസ്റ്റ് ഉണ്ട്,ഇനി മുതല്‍ ഇതില്‍ സിനിമ റിവ്യൂ എയുതരുത്. നിനക്ക് നല്ലത് ബാലരമയിലെ കൂട്ടൂസനെയും ഡാകിനിയെയും കുറിച്ച് എയുതുനതാണ് അത്രയേ വളര്നിട്ടുള്ള്

  • review ishtappettillenkil athu paranha pore…rawoof alla ethu padachon paranhalum annamma chechi ezhuth nirthalle…..good review…

  • നേര്‍ക്കുനേരെ പറയൂ, വെറുതെ തെറി പറഞ്ഞിട്ടെന്തുകാര്യം.

  • Raoof എന്ന പേര് പോലും മര്യാദയ്ക്ക് എഴുതാന്‍
   അറിയാതെ ഞാന്‍ മമ്മൂട്ടി ഫാന്‍
   ആണെന്ന് മുന്‍കൂര്‍ ജാമ്യം എടുക്കുകയും
   പിന്നെക്കിടന്ന് തെറിവിളിക്കുകയും ചെയ്തപ്പോഴേ
   മനസ്സിലായി മാമന്‍ ഒരു ലാല്‍ ഫാന്‍
   ആണെന്ന്…
   ആ പെങ്കൊച്ചിനെ വിട്ടേര്
   അതൊരു സത്യസന്ധമായ റിവ്യൂ
   എഴുതി എന്ന തെറ്റേ ചെയ്തുള്ളു

   • എന്‍റെ പേര് എങ്ങനെ എയുതണം എന്ന് മത്തായി പടിപിച്ചു തരണ്ട. അത് ഞാന്‍ നോക്കികൊള്ളം വിഷയം അതല്ല മോനെ മത്തായി നീ മത്തായി അല്ല തലയില്‍ വെറും മത്തങ്ങാ ഉള്ളവന്‍ മാത്രമാണ്, ആ പേരിന്റെ അര്‍ത്ഥവും അത് എങ്ങനെ എയുതണം എന്നും എനിക്ക് നന്നായി അറിയാം,താന്‍ തന്റെ പണി നോക്ക്

 17. ഒറ്റ പ്രഞ്ചിയെട്ടന്‍ സിനിമയുടെ പേരില്‍ അല്ല രഞ്ജിത്തിനെ വിശ്വ ചലച്ചിത്രകാരന്‍ ആയിട്ട് പുകഴ്ത്തുന്നത്. അദ്ദേഹം സംവിധാനം ചെയ്ത കൈയൊപ്പ്‌ , നന്ദനം , മിഴി രണ്ടിലും , തിരക്കഥ , പലേരി മാണിക്യം തുടങ്ങിയ സിനിമകള്‍ കൂടി ഭവതി കാണണം എന്ന് അഭ്യര്‍ത്തിക്കുന്നു.. സാങ്കേതികമായ എന്ത് പോരായ്മ ആണ് ഭവതി ഇന്ത്യന്‍ റുപീ എന്ന സിനിമയില്‍ കണ്ടെത്തിയത് എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.. സ്പിരിറ്റിലെ ഓരോ സീനിലും സ്ത്രി വിരുദ്ധത ആണ് എന്നാണ് ഭവതി പറയുന്നത്.. മഞ്ഞപിത്തം ബാധിച്ചവര്‍ക്ക്‌ കാണുന്നത് എല്ലാം മഞ്ഞ ആയിരിക്കും എന്ന് പറയുന്നത് പോലെ ഒരു ഫെമിനിസ്റ്റ് കാണുന്നത് എല്ലാം സ്ത്രി വിരുദ്ധത ആയിരിക്കും..ക്യാപ്ടന്‍ യുവതിയെ (?) ഭോഗിക്കാന്‍ പോകുന്ന രംഗം ആണ് ഭവതിയെ ക്ഷോഭിപിച്ചത് എന്ന് തോന്നുന്നു.. അദ്ദേഹം പറയുന്നത് ‘ ഒരു കേസ് വരുനുണ്ട് ” എന്നാണ്.. അത് യുവതി ആകാം, മധ്യവയസ്ക ആകാം, ഒരു കാള്‍ ഗേള്‍ ആകാം, അദ്ദേഹത്തിന്റെ തന്നെ ഏതെങ്കിലും ഏതെങ്കിലും സ്ത്രീ സുഹൃത്ത്‌ ആകാം..എന്തായാലും അത് ഒരു റേപ് ആകാന്‍ ചാന്‍സ് ഇല്ല.. പിന്നെ അതില്‍ എന്താണ് സ്ത്രി വിരുദ്ധത.. ഈ സമൂഹത്തില്‍ അങ്ങനെ ഒരു കാര്യമേ ഇല്ല സംവിധായകന്റെ ഭാവന മാത്രം ആണ് ഏന് ഭവതിക്കു പറയാന്‍ കഴിയുമോ.. ഇതു രഞ്ജിത്തിന്റെ മാത്രം സിനിമ ആണ്.. ഒരു വിദേശ / സ്വദേശ സിനിമയില്‍ നിനും പ്രജോതനം കൊണ്ടിട് അല്ല അദ്ദേഹം സിനിമ ചെയുനത്….. ഇത്രേം നിരൂപണം നടത്തിയ ഭവതി ഒരു ടെലി ഫിലിം എങ്കിലും ചെയ്യുനുണ്ട് എങ്കില്‍ തീര്‍ച്ച ആയി നാലമിടത്തില്‍ കൂടി അറിയികണം എന്ന് അപേക്ഷിക്കുന്നു.. ( അത് എങ്ങനെ… നിരൂപണം നടത്തുന്നവര്‍ക്ക് സിനിമ പിടിക്കാന്‍ അറിയാമോ .. ? )

  • അന്നമ്മക്കുട്ടീടെ പേര് വല്ല സുനില്‍കുമാറെന്നോ അനില്‍കുമാര്‍ എന്നോ ആയിരുന്നെങ്കില്‍ പ്രതികരണം ഇതാവില്ലായിരുന്നു. ഒരു പെണ്ണ് ഈ ആണ്‍പുലികളെ പിടിച്ചു കുലുക്കുമ്പോഴുള്ള ഹാലിളക്കം മാത്രമാണ് ഈ കാണുന്നത്.

 18. ഹമ്മച്ചിയെ … ഇതിലും വലിയ കോമഡി ഇത് വരെ വായിച്ചിട്ടില്ല. എല്ലാ മൂവി ക്കും ഇതുപോലെ അന്നമ്മ ചേടത്തി കോമഡി റിവ്യൂ എഴുതാറുണ്ടോ? ചിരിച്ചു ചിരിച്ചു മുഴുവന്‍ വായിക്കാന്‍ പറ്റുന്നില്ല.

 19. ഒള്ളത് പറയുന്മ്പോള്‍ ഉറഞ്ഞ് തുള്ളീട്ട് കാര്യല്ല മക്കളേ .. അന്നമ്മേ കൊടൂ കൈ

 20. ഈ സില്മേടെ സംവിധായകന്‍ നല്ലൊരു മീഡിയ മാനേജര്‍ ആണൂ. മറ്റൊന്നുമല്ല. ചിലപ്പോള്‍ ഇതും വിജയ ചിത്രമാവുമായിരിക്കുമ്. പക്ഷെ ഇതൊരു നല്ല സിനിമയല്ല.

 21. മോഹന്‍ലാല്‍ കഥാപാത്രങ്ങളില്‍ സാധാരണ കാണുന്ന പ്രത്യേകതയാണ് അയാള്‍ ഒരു ബഹുഭാഷാ വിദഗ്ദ്ധന്‍, നല്ല ഒരു അഭ്യാസി (ഒരുപാട് പേരെ ഒരുമിച്ചു നേരിടാം), ക്ലാസ്സികല്‍, ഹിന്ദുസ്ഥാന്‍ സംഗീത വിദ്വാന്‍, നല്ല മദ്യപാനി, ഉയര്‍ന്ന ജാതിക്കാരന്‍ തുടങ്ങിയവ, പിന്നെ അല്പം ഗുണ്ടാ പണിയും.

  സ്പിരിറ്റ്‌ കണ്ടിട്ടില്ല. മുമ്പുള്ള പല മോഹന്‍ലാല്‍ പടവും കണ്ട അനുഭവം വെച്ച് പറഞ്ഞാല്‍ അന്നക്കുട്ടിയുടെ നിരീക്ഷണം ശരിയാവാനാണു വഴി.

  • സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങല്‍ക്കെതിരെ ഒറ്റ ഡയലോഗും പാടില്ലേ..കൊച്ചമ്മമാര്‍ അപ്പം വരും സ്ത്രീ വിരുദ്ധതയും വിളമ്പി…കഷ്ടം…ഇതിലെ നായക കഥാപാത്രം ഒരു നാര്‍സിസ്ട്ടാണ് അല്ലാതെ ശാവനിസ്റ്ടല്ല…മറ്റാരെയും ഇഷ്ടമില്ലാത്ത…. ഒരാളെയും ബഹുമാനിക്കാത്ത ഒരാള്‍…പാട്ട് പാടുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ എടുത്തതിന് ഒരു ബിസിനസ്മാനെ(ബിസിനസ് വുമനല്ല) ചീത്ത പറയുന്ന ഒരു രംഗവുമുണ്ട് ഇതില്‍ ….അദ്ദേഹത്തിന്റെ ശകാരം കേള്‍ക്കുന്ന ASP കഥാപാത്രം പറയുന്ന ഡയലോഗ്….”its not him…its the spirit inside…” എന്നാണ്..ഇതൊക്കെ സ്ക്രീനില്‍ നടക്കുമ്പോള്‍ അന്നമ്മ കപ്പലണ്ടി തിന്നുന്ന തിരക്കിലാവാം… ഭാര്യയെ തല്ലിയ നന്ദുവിനെ ASP ലെന ചെകിടത്തടിച്ചു “പുലയാടി മോനെ” എന്ന് വിളിച്ചപ്പോള്‍ തീയേറ്ററില്‍ കേട്ട കയ്യടി ഏതു “ഇസം” കാരണമായിരിക്കും…പിന്നെ ടി വി ഷോ യിലെ ലാലിന്റെ പ്രകടനം…ഏതു ടി വി ഷോയിലാണ് പറയാനുള്ളവര്‍ക്ക് അവസരം നല്‍കി അവതരിപ്പിക്കപ്പെടുന്നത്..ഷോക്കിടയില്‍ മദ്യപിക്കുന്ന ഒരാള്‍ പിന്നെ എങ്ങിനെയാണ് പെരുമാറേണ്ടത്…പിന്നെ ദശരഥം എന്നാ സിനിമയിലെ കഥാപാത്രവുമായുള്ള താരതമ്യം…അസംബധം..ഇത് “മദ്യപാനം” എന്നൊരു വിഷയം നല്‍കി ലാല്‍ അവതരിപ്പിക്കുന്ന പ്രച്ഛന്ന വേഷ മല്‍സരം ആണോ…കഷ്ടം..
   .

 22. അവര്‍ ഒരു ഫെമിനിസ്റ്റ്‌ ആണ് എന്നതില്‍ ഒരു തര്‍ക്കവും ഇല്ല…!…എല്ലാ സിനിമകളെയും അവര്‍ നോക്കുന്നത് ആ കണ്ണിലൂടെയാണ്..!..അതിനെയെങ്ങനെയാണ് ഒരു നിഷ്പക്ഷവിമര്‍ശനം ആയി കണക്കാക്കുക…..?….ഞാന്‍ ഇവരുടെ ഈ സൈറ്റില്‍ വന്ന ഒരുമാതിരി എല്ലാ റിവ്യൂകളും വായിച്ചു…ഇതു തന്നെ കഥ…!……….സ്ത്രീവിരുദ്ധത,പുരുഷമേധാവിത്വം,ഷോവനിസം ഇതൊക്കെ ഓരോ സാംകല്‍പ്പിക പദങ്ങള്‍ ആണ് ചേച്ചി….!

 23. How dare u even comment on a movie with such a strong script and which has won accolades within d film fraternity with such negativity? i suppose for u….’TejaBhai’ like movies r to ur liking….then i definitely dont blame u for ur commets…cos ur intellect level is way below normal malayalees. Atleast u shud have considered the social message which the movie has to offer.

 24. ഹ കഷ്ടം…. രഞ്ജിത് എന്നാ തിരക്കഥാക്രിത്തിന്റെ പരാജയം എന്ന് തന്നെ പറയാം……….
  പല ഷോട്ടുകളും രഞ്ജിത് എന്ന സംവിധായകന്റെ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു എന്നത് മാത്രമാണ് ആശ്വസിക്കാന്‍ ബാക്കിയുള്ളൂ……………………..

 25. mayamohini poleyulla koora cinemakalayirikkum annamma chedathikku vendathu.nalla thalli poli review. vimarshikkanam enna udeshavumayi mathram irangiya chedathiyodu sahathapam thonnunnu………..

 26. ഒരു സിനിമ മുഴുവന്‍ കണ്ടിട്ടും അതിലെ കോണ്ടോം മദ്യവും മാത്രമേ അന്നമ്മ കണ്ടുള്ളൂ..സിനിമ യില്‍ നഗ്നത എവിടെ എന്ന് മാത്രം അറിയില്ല…ഞാന്‍ സിനിമ കണ്ടു….പിന്നെ ”സ്ത്രീ” ആരാധിക്കാന്‍ ഉള്ളതല്ല എന്ന് ഞാന്‍ കരുതുന്നു..അപമാനിക്കാനും ഉള്ളതല്ല.സ്ത്രീ കളെ അവഹേളിക്കുന്നു എന്ന് പറയുന്നത് ഒരു തരം അപകര്‍ഷത ബോധം ആണ്…സ്ത്രീ വിരോധം സിനിമ യില്‍ എങ്ങും കണ്ടില്ല.വിവാഹമോചനം നേടിയിട്ടും മുന്ഭാര്യയെ നല്ല സുഹുര്തായി കാണുന്ന ആള്‍ ആണ് രേഘുനന്ദന്‍ അത് അപ്പൊ എവിടെ ആണ് സ്ത്രീ വിരുദ്ധത??? ഇവിടെ കമന്റിയ പെന്‍ സിംഹങ്ങള്‍ ഒക്കെ ഇതിനു ഒരു ഉത്തരം തരണം .

 27. പ്രിയപ്പെട്ട നിരൂപക അറിയാന്‍….
  ഈ സിനിമ ഒരു ക്ലാസ്സിക്‌ ഒന്നുമല്ല . ഇടയ്കൊക്കെ ഒരു ഡോകുമെന്ററി ഫീലിംഗ് കിട്ടുന്നുമുണ്ട് ,പക്ഷെ എവിടെയാണ് ഈ കടുത്ത സ്ത്രീ വിരുദ്ധത എന്ന് മാത്രം മനസ്സിലാവുന്നില്ല . സിനിമയിലെ നായകന്‍ എപ്പോളും സല്സ്വഭാവിയും സദാചാരത്തിന്റെ ആള്‍രൂപവും ആകനമെന്നുണ്ടോ???? രഘു എന്നാ ഒരു മുരടനും കപട മാന്യനും ആയ ഒരു Celebrity യുടെ കഥ ആണ് ഈ സിനിമ പറയുന്നത് എന്ന് മനസ്സിലാക്കുന്നിടത് തീര്‍ന്നില്ലേ നിങ്ങളുടെ കുറെ പരാതികള്‍?
  അയാള്കുണ്ടാവുന്ന ഒരു തിരിച്ചറിവും തുടര്‍ന് അയാള്‍ നടത്തുന്ന ഒരു സമൂഹ സേവനവും ആണ് ഭവതി വിമര്‍ശിച്ച ഉപദേശ ഉപദ്രവം .

 28. “പെണ്ണിനെ ഇത്രമേല്‍ ‘ചരക്കാക്കി’ ചിത്രീകരിക്കുന്ന പഴയ പുരുഷ മേല്‍ക്കോയ്മാ മനസ്സിന്റെ തടവറയില്‍ ഇപ്പോഴും വിശ്രമിക്കുന്ന ഈ രഞ്ജിത്തിനെയൊക്കെയാണ് ഒറ്റ ‘പ്രാഞ്ചിയേട്ടന്‍’ സിനിമയുടെ പേരില്‍ നമ്മള്‍ വിശ്വചലച്ചിത്രകാരായി പുകഴ്ത്തുന്നത്! ഹാ മലയാളമേ കഷ്ടം!” മലയാളത്തില്‍ വിവരമുള്ളവര്‍ ആരും അങ്ങനെ പറഞ്ഞിട്ടില്ല. സത്യന്‍ അതിക്കാട് രഞ്ജിത്തിനെ കണ്ടു പഠിക്കണമെന്നും രഞ്ജിത്ത് ഭയങ്കര ഒരു ആളാണെന്നും അടിച്ചു വിട്ടത് അന്നമ്മ കുട്ടി എന്ന ഏതോ ഒരു ‘നിരൂപകന്‍/’ ആണു. ‘അപ്പൊ കാണുന്നവനെ അപ്പ’ എന്നു നീട്ടി വിളിക്കുന്നതാണോ നിങ്ങടെ ‘സിലിമ നിരൂപണം’

 29. വിമര്‍ശനം അത് നല്ലതാണ് യാഥാര്‍ത്ഥ്യ ബോധത്തോട് കൂടി, മുന്‍വിധികള്‍ ഇല്ലാതെ ചെയ്യുമ്പോള്‍ , മോളെ അന്നമ്മേ നിനക്ക് ഈ പറഞ്ഞതില്‍ ഒന്നും ഇല്ലാണ്ട് പോയി , അത് കൊണ്ട് തന്നെ ഈ ലേഖനം വായിച്ചിട്ട് നിന്നോട് പരിഹാസം കലര്‍ന്ന ഒരു പുച്ഛം മാത്രമേ തോന്നുന്നുള്ളൂ .. ഇതൊരു മഹത്തായ സിനിമാ സംഭവം ഒന്നും അല്ല , ഒരു മദ്യപാനിയുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം എന്ന് മാത്രം കരുതിയാല്‍ മതി , ഇവിടെ എഴുതിയത് പോലെ ഈ സിനിമയെ കീറി മുരിക്കുന്നതിന്റെ ആവശ്യം എന്താണ് ? ഇങ്ങനെ കീറി മുറിക്കാന്‍ തുടങ്ങിയാല്‍ ഏതു സിനിമയുണ്ട് നല്ലത് ? സ്ത്രീ വിരുദ്ധത, സദാചാരം , ഫെമിനിസം, മെയില്‍ ഷുവനിസം തുടങ്ങി കടിച്ചാല്‍ പൊട്ടാത്ത പ്രയോഗങ്ങള്‍ നിരത്തി ഏതിനെയും വിമര്‍ശിക്കാം എന്ന് കരുതി എല്ലായിടത്തും അത് കുത്തികയറ്റാന്‍ നടക്കുന്ന കുറെ പേര്‍ ആണ് എന്നും സാസ്കാരിക രംഗത്ത് മലയാളിയുടെ ശാപം. സ്ഥിരം ക്ലിഷെകള്‍ ഒന്നും അധികം ഇല്ലാത്ത ഒരു സാധാരണ സിനിമാ .. താല്പര്യം ഉള്ളവര്‍ കാണുക ഇല്ലാത്തവര്‍ ഇത്തരം റിവ്യൂകള്‍ക്ക് ജയ് വിളിച്ചു സമാധാന്പ്പെടുക..

 30. സ്പിരിറ്റ്‌

  സമൂഹത്തില്‍ തെളിഞ്ഞു കാണുന്ന രാഷ്ട്രീയ ദുരാചാരത്തിനും, സാമൂഹികമായ നീതി നിഷേദത്തിനും, സ്വകാര്യതയിലേക്ക് കടന്നു കയറുന്ന ചാനല്‍ അതിപ്രസരത്തിനും, നാം അടിമപ്പെട്ടു പോകുന്നു എന്നതും, വിവിധ തലങ്ങളിലുള്ള മദ്യപന്മാരുടെയും ജീവിത രീതി തുറന്നു കാണിച്ചു എന്നതും ഈ സിനിമയുടെ വിജയമാണ്.. സാഹിത്യകാരന് അവന്‍റെ സൃഷ്ടികള്‍ക്ക് കിട്ടുന്ന പ്രതിഫലം തുച്ഛം ആണെന്നും, എന്നാല്‍ വാണിജ്യപരമായി ആ കലയെ ആവിഷ്കരിക്കുമ്പോള്‍ നല്ല പ്രതിഫലം കിട്ടുന്നു എന്നത് കൊണ്ട് കലയെ വാണിജ്യവല്കരിക്കണം എന്ന് ചിന്തിച്ച യുവ സാഹിത്യകാരനെയും നമുക്കിവിടെ കാണാം. മിക്ക സാഹിത്യകാരന്മാരും മദ്യത്തെ അടച്ചു വെച്ച കവിത പോലെയാണ് കാണുന്നത് എന്ന ആഖ്യാനവും ഉണ്ട് ഇതില്‍..നമുക്കറിയാം ഇന്നത്തെ കുടുംബ ജീവിതത്തിലെ പാളിച്ചകള്‍ ഏത് രീതിയിലാണ്‌ അവസാനിക്കുക എന്നത്, പാശ്ചാത്യ സംസ്ക്കാരം നമ്മുടെ കാലത്തും കടന്നു വരികയാണ്‌ എന്ന സൂചന രഞ്ജിത്ത് സിനിമകളില്‍ നമ്മള്‍ കണ്ടതാണ്, ഇവിടെയും വേര്‍പിരിഞ്ഞ ദാമ്പത്യവും, പഴയ ഭര്‍ത്താവിനെ ഒരു നല്ല സുഹൃത്തായി കാണുന്ന ഭാര്യയും, ഭാര്യയുടെ മകനെ സ്വന്തം മകനെ പോലെ സ്നേഹിക്കുന്ന പുതിയ തലമുറയുടെ വക്താവായ ഒരു ഭര്‍ത്താവിനെയും നമുക്കിവിടെ കാണാം… ദി കിംഗ്‌ സിനിമയിലെ വാണി വിശ്വനാദിനേ അനുസ്മരിക്കുന്ന തരത്തിലുള്ള I.P.S ക്കാരിയുടെ തന്‍റെടവും, സ്ത്രീത്തം തെളിയിക്കാന്‍ പുരുഷനെ അനുകരിക്കണം എന്ന് ചിന്തിച്ചു തുടങ്ങുന്ന സംസ്ക്കാരത്തിലേക്ക് നമ്മുടെ സ്ത്രീകള്‍ എത്തിയിരിക്കുന്നു എന്നും രഞ്ജിത്ത് ഈ സിനിമയില്‍ ആവിഷ്കരിച്ചിരിക്കുന്നു.. പുതിയ ബാറുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി കൊടുക്കുന്നത് മദ്യത്തെ പ്രോത്സാഹിപ്പിക്കലാണ് എന്നും, അക്രമം നടന്നതിനു ശേഷം മുന്‍കരുതല്‍ എടുക്കുന്നത് എന്തിനാണ് എന്ന ചോദ്യവും നമുക്കിടയിലെക്ക് ഉയര്‍ത്തി വിടുന്നുണ്ട് കഥാകൃത്ത്‌…

 31. ഇവിടെ മധു അവതരിപിച്ച കഥാപാത്രം ഒരു ലൈംഗിഗമായ ആസക്തിക്കല്ല പോകുന്നത്, അടുത്തിരുന്നു സംസാരിക്കുന്നത് പോലും ലൈംഗിഗത
  ആയി കാണുന്ന നമ്മുടെ കണ്ണുകള്‍ക്കാണ് കുഴപ്പം..

 32. അന്നമ്മക്കുട്ടി വിചാരിക്കുന്ന പോലെയേ കഥാപാത്രങ്ങലാകാന്‍ പാടുള്ളൂ എന്നും personal life clean അല്ലാത്ത ആരും അവരുടെ സ്വന്തം profession ഇല്‍ കേമനാകില്ല എന്നൊക്കെയുള്ള personal bias review il ഉണ്ട്

  -60 വയസെങ്കിലുമുള്ള ക്യാപ്റ്റന്‍ നമ്പ്യാര്‍ (മധു) ഭാര്യയെ യോഗ ക്ലാസിന് അയച്ചശേഷം ഒരു യുവതിയെ ഭോഗിക്കാനായി കോണ്‍ഡവും വാങ്ങിപ്പോകുന്ന രംഗം നോക്കൂ. ക്യാപ്റ്റന് ഫുള്‍ബോട്ടില്‍ മദ്യവും വാങ്ങിനല്‍കി ‘ബെസ്റ്റ് വിഷസ്’ പറഞ്ഞ് അയക്കുകയാണ് ചാനല്‍ ഷോയിലെ ഗര്‍ജിക്കുന്ന സിംഹമായ രഘുനന്ദനന്‍. രണ്ടു കോടി രൂപ നല്‍കാമെന്നു പറഞ്ഞിട്ടും പൊളിറ്റിക്കല്‍ ഗൂഢാലോചനയില്‍ പങ്കാളിയാവാന്‍ തയാറാവാത്ത ആദര്‍ശവാനാണ് രഘുനന്ദനന്‍ എന്നോര്‍ക്കണം! ആ ആദര്‍ശവാന്‍ ഈ യഥാര്‍ഥ പിമ്പിംഗില്‍ യാതൊരു തെറ്റും കാണുന്നില്ല.-

  അന്നമ്മക്കുട്ടി , എന്താണ് പിമ്പിംഗ് ??
  രണ്ടു പേര്‍ സ്വന്തം ഇഷ്ടപ്രകാരം (അല്ലെന്നു പഠതിലോ റിവ്യൂ ഇലോ പറയുന്നില്ല ,) സെക്സില്‍ ഏര്‍പെടാന്‍ പോകുമ്പോള്‍ ബെസ്റ്റ് ഓഫ് ലക് പറയുന്നതാണോ ?? അല്ല ഇനി അറുപതു കാരന് അങ്ങനെ (extra marital affair) പാടില്ലെന്നാണോ ?? ഈ പറഞ്ഞത് എങ്ങനെ സ്ത്രീ വിരുദ്ധമായി ? ഇവിടെ ഉറപ്പോന്നുമില്ലാതെ തന്നെ ആ പെണ്ണ് ‘whore’ ആണ് സംകല്പ്പിക്കുന്ന അന്നക്കുട്ടി അല്ലേ സ്ത്രീ വിരുദ്ധമായി ചിന്തിക്കുന്നതും സ്വന്തം സദാചാരം അടിച്ചേല്‍പിക്കാന്‍ നോക്കുന്നതും ??

  പിന്നെ ഈ റിവ്യൂ യില്‍ പല ഇടത്തും അന്നക്കുട്ടി ഒരാളുടെ സദാചാരവും അയാളുടെ മറ്റു മേഖലയിലെ കഴിവുകളും കൂട്ടിക്കുഴക്കുന്നുണ്ട് ഇതെന്തിനാണെന്നു എനിക്ക് മനസിലാകുന്നില്ല ..
  ൧) -പഴയ പുരുഷ മേല്‍ക്കോയ്മാ മനസ്സിന്റെ തടവറയില്‍ ഇപ്പോഴും വിശ്രമിക്കുന്ന ഈ രഞ്ജിത്തിനെയൊക്കെയാണ് ഒറ്റ ‘പ്രാഞ്ചിയേട്ടന്‍’ സിനിമയുടെ പേരില്‍ നമ്മള്‍ വിശ്വചലച്ചിത്രകാരായി പുകഴ്ത്തുന്നത്!-

  രഞ്ജിത്തിന്റെ മനസ്സില്‍ complex ഉള്ളത് (ഉണ്ടോ ഇല്ലയോ എന്നത് വേറെ ചോദ്യം ) കൊണ്ട് അങ്ങേ എടുത്ത പ്രാഞ്ചിയെട്ടന്റെ മികവു കുറയുമോ ? അത് കൊണ്ട് ഒരു കലാകാരന്‍ മഹത്വമില്ലാതെ ആകുമോ ??

  ഇതേ പോലെ തന്നെ
  – സ്വന്തം ഭാര്യയായി ഒരിയ്ക്കല്‍ ഒപ്പം കഴിഞ്ഞവളെ ഇപ്പോഴും ബലാല്‍ക്കാരം ചെയ്യാന്‍ കൊതിക്കുന്ന കാമഭ്രാന്തനായ ആ പുരുഷനാണ് ആദര്‍ശപുരുഷനായി അഴിമതിക്കാരായ മന്ത്രിമാരെ വെള്ളംകുടിപ്പിക്കുന്ന ചാനല്‍താരമായി ശോഭിക്കുന്നത്-

  രാഷ്ട്രീയമായ ആദര്‍ശങ്ങള്‍ പിന്തുടരുന്നതും ലൈംഗിക സദാചാരവുമായി എന്ത് ബന്ധം ??

 33. ഇപ്പോള്‍ കുറെ നാളായി ചിലര്‍ ബുദ്ധി ജീവികളാവാന്‍ വൃഥാ ശ്രമം നടത്തുകയാണ് …. അതിനു പറ്റിയ പണിയാണ് നിരൂപണം എഴുതല്‍…. “സ്ത്രീ വിരുദ്ധത, ആസക്തി” തുടങ്ങിയ വാക്കുകള്‍ തുന്നിച്ചേര്‍ത്തു നടത്തുന്ന അക്ഷരാഭാസങ്ങള്‍ വായിച്ചിട്ട് നല്ല റിവ്യൂ എന്ന് പറയുന്ന മഹാന്മാരും അതില്‍ പെടുന്നു….

  അയ്യോ….ചേട്ടന്മാരെ,,,, അന്നമ്മക്കുട്ടിയെ വിമര്‍ശിക്കല്ലേ……….അതും ” സ്ത്രീ വിരുധതയാകും….”!!!!!!!!!!!!

 34. ”വിചിത്രമായൊരു കപട സദാചാരത്തിന്റെ മേല്‍മൂടിയണിയുന്ന മലയാളി ഈ സിനിമയെ എങ്ങനെ സ്വീകരിക്കും എന്നതു മാത്രമാണ് ആശങ്കപ്പെടുത്തുന്ന വസ്തുത. ”
  ഇത്‌ എന്റെ വാചകങ്ങളല്ല.
  ഈ വാചകങ്ങള്‍ അന്നമ്മക്കുട്ടി തന്നെ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ റിവ്യൂവില്‍ എഴുതിയതാണ്‌. നഴ്‌സായി ബാഗ്ലൂരില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടി(ടെസയുടെ കൂട്ടുകാരിയായി വരുന്ന കഥാപാത്രം) ആര്‍ക്കൊക്കെയോ ശരീരം വിറ്റ്‌ ചിക്കനും പൊറോട്ടയും തട്ടുകയും കൂട്ടുകാരികള്‍ക്ക്‌ വാങ്ങിക്കൊടുക്കയും ചെയ്യുന്നു എന്ന കഥ പറഞ്ഞ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമക്ക്‌ നേരെ കപട സദാചാര വാദികള്‍ മുഖം തിരിച്ചു നോക്കുമോ എന്നായിരുന്ന അന്നമ്മക്കുട്ടിയുടെ പേടി. ഒരു സ്‌ത്രീയുടെ പ്രതികാരം എന്ന കഥാതന്തു ഒഴിച്ചു നിര്‍ത്തിയാല്‍ അടിമുടി സ്‌ത്രീവിരുദ്ധത തങ്ങി നില്‍ക്കുന്ന 22 ഫീമെയില്‍ എന്ന ചിത്രത്തെ മഹത്വവല്‍കരിക്കാന്‍ ശ്രമിച്ച അന്നമ്മക്കുട്ടിക്ക്‌ ഇപ്പോള്‍ ക്യാപ്‌റ്റന്‍ നമ്പ്യാര്‍ തന്റെ പഴയകൂട്ടുകാരിയെ കാണാന്‍ പോകുന്ന വിഷയത്തില്‍ എങ്ങനെയാണ്‌ സദാചാരത്തിന്റെ ഹാലിളകിയത്‌. 22 ഫീമെയില്‍ സ്‌ത്രീ വിരുദ്ധമല്ലെങ്കില്‍ ക്യാപ്‌റ്റന്‍ നമ്പ്യാരുടെ കാര്യത്തിലും സ്‌ത്രീ വിരുദ്ധയില്ല. നിരൂപണം എഴുതുമ്പോള്‍ ഒരു ബുദ്ധി ജീവി പരിവേഷം കിട്ടുന്നതായി അപ്പം കാണുന്നവനെ അപ്പാ എന്ന്‌ വിളിക്കുന്നത്‌ തികച്ചും ഇരട്ടത്താപ്പാണ്‌.
  അതുപോലെ തന്നെ രഘുനന്ദനന്‍ മീരയെ ആലിഗനം ചെയ്യുന്ന രംഗവും 22 എഫ്‌.കെയിലെ സോ കോള്‍ഡ്‌ റിയാലിസ്‌റ്റിക്ക്‌ സ്വഭാവം വെച്ചു നോക്കുമ്പോള്‍ എന്താണ്‌ അപാകതയുള്ളത്‌. രഘുനന്ദനന്‍ എന്ന കഥാപാത്രത്തിന്‌ അങ്ങനെ ചെയ്യാന്‍ പാടില്ലേ.
  സാങ്കേതികമായി ഒരുപാട്‌ പോരായ്‌മകള്‍ ഇന്ത്യന്‍ റുപ്പിയില്‍ ഉണ്ടെന്നും നിരൂപക പറയുന്നു. ഇത്‌ വ്യക്തമായി വിശദീകരിക്കേണ്ട ബാധ്യത നിരൂപകയ്‌ക്ക്‌ ഉണ്ടായിരുന്നു. കാരണം എടുത്തു പറയത്തക്ക ഒരു സാങ്കേതിക പ്രശ്‌നങ്ങളും ഇന്ത്യന്‍ റുപ്പിയില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖനായ എസ്‌.കുമാറാണ്‌ ആ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്‌. സിനിമ അറിയുന്ന ഒരാള്‍ക്കും ഇത്തരമൊരു ആരോപണം ആ സിനിമക്ക്‌ മേല്‍ കെട്ടിവെക്കാന്‍ സാധിക്കില്ല.
  ഇന്ത്യന്‍ റുപ്പിയിലെ ജെ.പി എന്ന ജയപ്രകാശിനേക്കാള്‍ കേരളത്തിലെ മലയാളികളുടെ തൊട്ടടുത്ത്‌ ജീവിക്കുന്നവനാണ്‌ സ്‌പിരിറ്റിലെ പ്ലംബര്‍ മണിയന്‍. കേരളത്തിന്റെ സാമൂഹിക കാലാവസ്ഥ, അന്നത്തെ അന്നത്തിന്‌ മാത്രം വരുമാനമുള്ളവരെ പിടികൂടുന്ന മദ്യപാന ആസക്തി ഇത്രത്തോളം യാഥാര്‍ഥ്യബോധത്തോടെ ചിത്രീകരിച്ച ഒരു സിനിമ മലയാളത്തില്‍ വേറെയില്ല. അതിന്‌ ഒരുപക്ഷെ രണ്ടാം പകുതിയില്‍ ഒരു ഡോക്യുമെന്റേഷന്‍ സ്വഭാവം വന്നിട്ടുണ്ടാകാം. എന്നാലും അതൊരു യാഥാര്‍ഥ്യം തന്നെയാണ്‌.

  പൂര്‍ണ്ണമായും ആല്‍ക്കഹോളിക്കായ ഒരാളാണ്‌ രഘുനന്ദനന്‍, മദ്യപിച്ച്‌ കഴിഞ്ഞിരുന്ന അയാളുടെ ദിവസങ്ങളില്‍ നിന്നും മാറി നടക്കുമ്പോള്‍, മദ്യപാനം ഒഴിവാക്കുന്ന സമയങ്ങളില്‍ അയാള്‍ സ്വയം അനുഭവിച്ചറിയുന്ന കാര്യങ്ങളാണ്‌ സ്‌പിരിറ്റിന്റെ കാതല്‍. ഏറ്റവും ലളിതമായി രഞ്‌ജിത്ത്‌ തന്നെ പറഞ്ഞിരിക്കുന്ന രഘുനന്ദനന്‍ നല്ല പ്രഭാതങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു എന്ന്‌. അതും ഒരു റിയാലിറ്റിയല്ലേ. പൂര്‍ണ്ണമായും ആല്‍ക്കഹോളിക്കായ മനുഷ്യരോട്‌ ചോദിച്ചാല്‍ മനസിലാകും അവര്‍ നല്ല പ്രഭാതങ്ങള്‍ കണ്ടിട്ട്‌ കാലമെത്രയായി എന്ന്‌.
  ദശരഥം എന്ന സിനിമയിലെ മദ്യപാനിയായ കഥാപാത്രത്തെ സ്‌പിരിറ്റിലെ കഥാപാത്രവുമായി ഉപമിച്ച്‌ നോക്കിയത്‌ ഒരുതരം മൂന്നാകിട തറവേലയായി പോയി. ദശരഥത്തിലെ കഥാപാത്രത്തെ വീണ്ടും പുനര്‍നിര്‍മ്മാക്കാനാണെങ്കില്‍ പിന്നെ മോഹന്‍ലാല്‍ എന്ന നടന്റെ പ്രസക്തിയെന്ത്‌. ലാലിന്റെ മാത്രമല്ല ഒരു നടനും പ്രസക്തിയില്ലാതെയാകുന്നു അപ്പോള്‍.
  കോണ്‍ഡം എന്ന വാക്ക്‌്‌ പോലും അന്നമ്മക്കുട്ടിയുടെ സദാചാര ബോധത്തിന്‌ പിടിച്ചില്ല. അപ്പോള്‍ 22 എഫ്‌.കെ മഹത്വല്‍കരിച്ച്‌ മലയാളികളെ തെറിപറഞ്ഞ അന്നമ്മക്കുട്ടിയുടെ ഇരട്ടത്താപ്പിനെക്കുറിച്ച്‌ ഇനി കൂടുതല്‍ പറയേണ്ടതില്ലല്ലോ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ താന്‍ തന്നെ പറഞ്ഞ കാര്യങ്ങള്‍ രണ്ട്‌ സിനിമക്ക്‌ ഇപ്പുറം മാറ്റിപ്പറഞ്ഞിരിക്കുന്ന നിരൂപണമാണ്‌ അന്നമ്മക്കുട്ടിയുടേത്‌.
  പിന്നെ ദേവാസുരവും ആറാതമ്പുരാനും അഭിനയിച്ചു പോന്നതുകൊണ്ട്‌ മോഹന്‍ലാലിന്‌ മദ്യത്തിനെതിരെ സംസാരിക്കാനുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല എന്ന്‌ പറയുന്നത്‌ തീര്‍ത്തും ബാലിശവും ചിരിപ്പിക്കുന്നതും തന്നെ. അങ്ങനെയാണെങ്കില്‍ ഭരത്‌ ഗോപി സംവിധാനം ചെയ്‌ത ഉല്‍സവപിറ്റേന്ന്‌ എന്ന സിനിമ അന്നമ്മക്കുട്ടി കണ്ടിരുന്നെങ്കില്‍ പുറകെ വന്ന ദേവാസുരത്തിലെ മോഹന്‍ലാല്‍ മീശപിരിച്ചത്‌ ശരിയായില്ല എന്ന്‌ എഴുതുമായിരുന്നല്ലോ. ഭാഗ്യം അന്ന്‌ ”ടിയാള്‍” നീരുപണം എഴുത്ത്‌ തുടങ്ങിയിട്ടില്ലായിരുന്നു

 35. സത്യത്തില്‍ രജ്ഞിത്ത് മോഹന്‍ലാലിനിട്ടൊരു പണി കൊടുത്തതാണ്. സംവിധാനം ചെയ്തതിന്റെയും തിരക്കഥ എഴുതിയതിന്റെയും കാശ് കിട്ടിയാല്‍ പോരെ… അതു അന്തോണി കൊടുക്കും ….

 36. ഒന്നോ രണ്ടോ നല്ല സിനിമകള്‍ തന്ന രഞ്ജിത്തിനു നന്ദി !
  പക്ഷെ ഇനി വേണ്ട ! സ്പിരിറ്റ്‌ കണ്ടു ….
  താങ്കള്‍ക്കു ബാലെ ലോകത്ത് ഒരുപാട് ചെയ്യാനുണ്ട് !
  നവ സിനിമയുടെ സ്വയം പ്രഖ്യാപിത അപ്പോസ്തലന്‍
  കളി പിള്ളേര്‍ക്ക് വിട്ടിട്ട് കളം വിട്ടോളൂ…

 37. സിനിമ കണ്ടില്ലെങ്കിലും 2 കാര്യങ്ങള്‍ മനസ്സിലായി…

  1 . അന്നമ്മ ചേടത്തി ഒരു ഫെമിനിസ്റ്റ് ആകുന്നു.
  2 . അന്നമ്മ ചേടത്തിയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ മമ്മൂട്ടി ഫാന്‍സ്‌ ആകുന്നു.

  കോട്ടയം ഫീമെയില്‍ സിനിമയില്‍ സ്ത്രീയെ പൊക്കി ആകാശം വരെ എത്തിച്ച അതെ ആള് തന്നെ സ്പിരിറ്റ്‌ പോലൊരു സിനിമയില്‍ ഷാവോനിസം, മാങ്ങതൊലി എന്നൊക്കെ വിളിച്ചു കൂവുന്നു. റിമ ചേച്ചിക്ക് “കിടന്നു” കൊടുത്തു പ്രതികാരം ചെയ്യാം, “പല സാധനങ്ങളും” മുറിച്ചു കളയാനുള്ള തന്റേടം കാണിക്കാം. മധുവിന്റെ പോലൊരു കാരക്റെരിനു പെണ്ണിനെ ഭോഗിക്കാന്‍ പാടില്ല… അത് കളിയാക്കി ഒരു ടയലോഗ് അടിച്ചാല്‍ അത് പിമ്പിംഗ്?

  ചേടത്തിയുടെ മിക്ക നിരൂപണങ്ങളും നനായി ആസ്വദിച്ചു വായിക്കുന്ന ഒരു വ്യക്തി എന്നാ നിലയില്‍ പറഞ്ഞോട്ടെ… സ്ത്രീ എന്നാ നിലയില്‍ ചിന്തിച്ചു കൊണ്ട് ദയവായി നിരൂപിക്കാന്‍ ഇരിക്കരുത്.. നിരൂപണം എന്താകണം, എങ്ങിനെയാകണം എന്നൊക്കെ ശ്രീ എം ടീ സര്‍ നോട് ചോദിച്ചു മനസ്സിലാക്കുക. ഒരു കാര്യം മനസ്സിലാക്കുക, നാന്‍ ഒരു സ്റ്റാര്‍ ന്റെയും ഫാന്‍ അല്ല. എന്റെ ഈ അഭിപ്രായം തെറ്റാണെന്നോ ശേരിയാനെന്നോ സിനിമ കണ്ടു കഴിഞ്ഞു പറയാം എന്നും ഞാന്‍ പറയുന്നില്ല. ഈ സിനിമയില്‍ ലെന ചേച്ചി, നന്ദുവേട്ടന്‍, സിദ്ധാര്‍ത് എന്നിവരുടെ റോള്‍ എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു തന്നിരുന്നു. ആദ്യം, ഒരാളെ മാത്രം കൊല്ലണം എന്നാ ഉദ്ദേശത്തോടെ മാത്രം എഴുതുന്നതാകരുത് നിരൂപണം. അങ്ങിനെ ആയാല്‍ അത് വ്യക്തിപരമായ അഭിപ്രായം മാത്രമേ ആകുള്ളൂ. നിരൂപണം എന്ന് പറയാന്‍ പറ്റില്ല.

 38. കമന്റുകളായി വരുന്ന ഈ ധാര്‍മിക രോഷങ്ങള്‍ ഈ സൈറ്റില്‍ അങ്ങേപ്രത്ത് മറ്റേ ചുള്ളന്റെ ഇതിലും ഭീകരന്‍ റിവൂന്റെ അടിയില്‍ കാണാതിരിക്കുമ്പോള്‍ ആണ് അന്നമ്മ ഈ ഫെമിനിസം പറയുന്നത് ആര്‍ക്കൊക്കെ കൊള്ളുന്നുണ്ട് എന്ന് മനസിലാകുന്നത്!

  keepitup..

 39. എന്‍റെ അന്നാമ്മോ…!!!
  എന്നാ ഒരു സ്ത്രീപക്ഷവാദമാ ന്നേ ഇത്…???!!!
  ഇത് കേട്ടാ തോന്നും ഈ സ്പിരിറ്റെന്നു പറേന്ന പടത്തിനാത്ത് മുഴുവന്‍ പുരുഷമേധാവിത്വം ഇങ്ങനെ തുളുമ്പി വീണു കെടക്കുവാന്നു..!!!
  പക്ഷെ സത്യം പറഞ്ഞാ ഞാങ്ങക്കൊന്നും അങ്ങനത്തെ ഒരു കൊള്ളരുതാഴികേം അതേല്‍ കാണാമ്പറ്റിയില്ലാട്ടോ ചേടത്തിയേ…!!
  പിന്നെ.., ഒരിക്കല്‍ വിവാഹമോചനം നേടിയ കെട്ടിയവനും പെണ്ണുമ്പിള്ളേമ പിന്നെ എപ്പോ കണ്ടാലും ഇങ്ങനെ കടിച്ചു കീറണ ഫാവത്തിലേ ജീവിക്കാമ്പാടുള്ളൂ എന്ന അന്നാമ്മേടെ ആ ഒരു ഫെമിനിസ്റ്റ്‌ കാഴ്ച്ചപ്പാടുണ്ടല്ലോ…??!!! അത് ചുമ്മാ സൂപ്പര്‍ ആയിപ്പോയി കേട്ടോ…!!!
  അന്നാമ്മയെ വല്ല കുടുംബകോടതി ജഡ്ജിയുമായി നിയമിച്ചിരുന്നേല്‍ ഒരിക്കല്‍ കെട്ട്‌ ഒഴിവാക്കിയ ചെക്കനും പെണ്ണും പിന്നെ മേലാല്‍ ഒരു പഞ്ചായത്തില്‍ പോലും ഒരുമിച്ചു താമസിക്കരുതെന്നു കല്പ്പിച്ചേനെ…!!!

  ഫാര്യയെ ബലാത്സംഗം ചെയ്യണോന്ന് രഘു സാറ് പറഞ്ഞത്രേ..!!! എന്നാ വല്യ പാതകമായിപ്പോയി..??!!!
  തന്റെ ജീവിതത്തിന്റെ നല്ല ഒരു പങ്കു നശിപ്പിച്ച മദ്യത്തിന്റെ സാന്നിധ്യം ഒഴിവായപ്പോ, നഷ്ടപ്പെട്ടുപോയതെന്തൊക്കെയെന്നു മനസ്സിലായ ഒരുത്തന്റെ ഉള്ളില്‍ നിന്ന് വന്ന ഒരു കണ്ണീരില്ലാത്ത കരച്ചില്‍ ആയി ആ വാക്കുകളെ കാണാന്‍ പറ്റാതിരുന്ന അന്നാമ്മേടെ ആ ഒരു നിരൂപനബുദ്ധിയൊണ്ടല്ലോ…???!!! ആഹാ…!!!

  പിന്നെ ക്യാപ്റ്റന്‍ സാറിന് രഘു കൊടുത്ത ബെസ്റ്റ്‌ വിഷസ്‌..!!!
  അതും ഇച്ചിരെ കടന്ന കയ്യായിപ്പോയല്യോ..??!!!
  അങ്ങനെ പറഞ്ഞതിന് പകരം ക്യാപ്റ്റന്‍ സാറിനെ തടഞ്ഞു നിര്‍ത്തി കര്‍ത്താവിന്റെ പത്തു കല്‍ക്പനകളും വായിച്ചു കേള്‍പ്പിച്ചു രഘു സാറ് ഒരു വചന പ്രഖോഷണം നടത്തിയായിരുന്നു എങ്കില്‍ അന്നാമ്മക്കൊച്ച് എത്ര സന്തോഷിച്ചേനെ..??!!!!

  വല്ലപ്പോഴും ഒന്ന് വെയിലത്ത്‌ എറങ്ങി നടക്കു കൊച്ചേ…!!
  തലേലോട്ടു ഇച്ചിരെ വെളിച്ചം കേറട്ടെ…!!!

 40. ഒരു സംശയം കൂടിയൊണ്ട് കൊച്ചേ…!!!

  ഒരു മദ്യപാനിയുടെ ഭാര്യയായി ജീവിതത്തിന്റെ എല്ലാ കയ്പുരസവും കുടിച്ച് മറ്റുവീടുകളില്‍ പണിക്ക് പോയി കുടുംബം പുലര്‍ത്തുന്ന ഒരു കഥാപാത്രത്തെ ഈ സിനിമായില്‍ ഞങ്ങളെല്ലാം കണ്ടായിരുന്നല്ലോ..??!!

  മൂത്ത കൊച്ചിന്റെ നിറം കുറഞ്ഞു പോയതിന് മദ്യപാനിയായ ഭര്‍ത്താവിന്റെ സംശയം നിറഞ്ഞ നോട്ടവും ആക്രമണവും എന്നും നേരിടേണ്ടി വരുന്ന ഹതഭാഗ്യയായ പങ്കജം..??!!
  അതേക്കുറിച്ചു ഒന്ന് മിണ്ടുക പോലും ചെയ്തില്ലാല്ലോ അന്നാമ്മക്കൊച്ചേ..??!!! അതെന്നതാ…???

  “സംശയം മൂത്ത് വരുമ്പോ കൊല്ലാന്‍ പാകത്തിന് അവന്‍ വീട്ടില്‍ വളര്‍ത്തുന്ന അനുസരണയുള്ള മൃഗം..!!” കള്ളുകുടിച്ചു കുടുംബത്തെ കൊലക്കളമാക്കുന്ന പുരുഷന്‍റെ മൃഗവാസനയെ ഇത്ര വ്യക്തമായി പറഞ്ഞിട്ടും തീയറ്ററില്‍ ഇരുന്ന അന്നാമ്മക്കൊച്ചു മാത്രം അത് കേട്ടില്ലാല്യോ..???!!!

  ഓ..!!! കൊച്ചു ആ സമയത്ത് കനിഹേടെ ഉടുപ്പിന്‍റെ അകത്തോട്ടും പിന്നെ ക്യാപ്റ്റന്ന്‍റെ രഹസ്യക്കാരിയെക്കുറിച്ചുള്ള കാര്യങ്ങളിലുമൊക്കെ മനസ്സിനെ വിട്ടേക്കുവായിരുന്നു അല്യോ…??!!!

  കഷ്ടം തന്നെ എന്റെ കൊച്ചേ നിന്റെ കാര്യം…!!!

 41. hats off to you annamma. ഒന്ന് രണ്ട് പടങ്ങള്‍ നല്ല അഭിപ്രായം കേള്‍പ്പിച്ചപ്പോള്‍ രഞ്ജിത് മലയാള സിനിമയുടെ രാജാവായി. അതിനു ശേഷം എന്ത് കൂതറ എടുത്താലും എല്ലാരും ‘ഉല്‍കൃഷ്ട്ടം, ഉദാത്തം ‘ എന്നൊക്കെയേ പറയൂ.

  ഈ രാജാവ് ഇത്തവണ നഗ്നനായിരുന്നു എന്ന് പറയുവാന്‍ കാണിച്ച ധൈര്യത്തിന്‌ വണക്കം

 42. ഇത് ഒരു സിനിമ അല്ലെ .. ഇതിനു മാത്രം എന്ത് തെറ്റ് ആയിരിക്കും .. രഞ്ജിത്ത് ചെയ്തത് .. ഈ സിനിമയില്‍ ഉള്ള കഥ പാത്രങ്ങള്‍ … നമുക്ക് ചുറ്റും ജീവിചിരികുന്നുട് …. അത് കാണണം എങ്കില്‍ കാണുന്ന ആളു കുടിയന്‍ ആയിരികണം … അപ്പോളെ ഇങനെ ഉള്ള വിചിത്ര മായ . കുഇട്യന്‍ മാരെ കാണാന്‍ പറ്റു .. രഞ്ജിത്ത് ഈ സിനിമ കുടിയന്‍ മാരുടെ കണ്ണിലൂടെ ആണ് കണ്ടത് .. അല്ലാതെ സാധാ ചാരത്തിന്റെ മുഖം മൂടി ഇട്ടു നടന്നു സമൂഹത്തെ പറ്റിക്കുന്ന ,, ആളുകളുടെ കണ്ണിലൂടെ അല്ല .. പിന്നെ നൂറു പേര്‍ ഉണ്ടെഗില്‍ അവര്‍ എല്ലവരെയും തൃപ്തി പെടുതിയെട്ടു ഒരു സിനിമ ഉണ്ടാഗില്ലാ. ..

 43. തെറ്റുകള്‍ കണ്ടു പിടിക്കാന്‍ ആണ് എങ്കില്‍ ലോകത്തില്‍ ഒന്നും നൂറു ശതമാനം പെര്‍ഫെക്റ്റ്‌ അയീ ഒന്നും ഇല്ല .. ഒന്നുമം .. നമ്മള്‍ സ്വസികുന്ന വായൂ .. കുടിക്കുന്ന വെള്ളം .. കാണുന്ന ആളുകള്‍ … എന്നുവേണ്ട ഇതു ഒരു കര്യവൂം … നൂറു ശടമാനം ശരിയില്‍ നിന്നും ഉള്ളത് അല്ല … അത് കൊണ്ട് ഒരാള്‍ ചെയൂന്ന കുറ്റം കണ്ടു പിടിക്കാന്‍ പെട്ടന് കഴിയുമം .. പക്ഷെ അത് പോലെ ചെയ്യാനോ .. അതിലെ നല്ലത് കണ്ടു പിടികാനോ നിങള്‍ ശ്രമികുനില്ല …. എന്ത് കൊണ്ട് ….

 44. Anothwer well-written review, annammakutty. Your reviews, it looks like, are making many of your “esteemed readers” respond strongly. I hope they get used to at least acknowledging a woman’s perspective.

 45. നിരൂപണം എന്നത് കുറ്റം പറയലിനുള്ള മറ്റൊരു പേരാണൊ? അല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയതു. ഒരു പാട് നല്ല സന്ദേശങ്ങള്‍ ചിത്രം നല്കുന്നുണ്ട്. അതൊന്നും കാണാതെ സ്ത്രീ വിരുദ്ധം എന്നൊക്കെ പറയുന്നത് മോശമായിപ്പോയി.

 46. നയകന്‍ ഒരു പുണ്യളനാണ്‌ എന്ന് സം‌വിധായകന്‍ പറയാന്‍ സം‌വിധായകന്‍ ശ്രമിക്കുന്നുണ്ടോ? തൊന്നുന്നില്ല. ടി.വി.ഷോ കാണുന്ന സര്‍‌വ്വര്‍ക്കും പോലീസുകാരിയാണ്‌ ശരി എന്നു തോന്നും. സം‌വിധായകനു എന്തേ തോന്നിയില്ലേ?നായകന്‍ പുണ്യാളനല്ലെന്നും കാണിക്കാനാണ്‌ ആ സീന്‍ എന്നു മറുപടി കിട്ട്യാല്‍ അന്നമ്മച്ചേച്ചീടെ വാദങ്ങള്‍ പൊളിന്നു വീഴൂലോ?
  നായകനില്‍ നിന്നു കൊണ്ട് മാത്രമല്ല സിനിമയെ കാണാന്‍ പറ്റൂന്ന് വിശകലനവിശാരദയായ അന്നമ്മക്ക് അറിയാത്തതല്ലല്ലോ. ആരോഗ്യമില്ലത്തതിനാലാണ്‌ കേരളത്തിലെ ബുദ്ധിജീവികള്‍ക്ക് ഒരു വാതിലും ചവിട്ടിപ്പൊളിക്കാത്തത് എന്നു തുടങ്ങി ബുദ്ധിജീവികള്‍ കാല്പനികവല്‍കരിച്ച് കുടി ജീവിതത്തിനു കൊടുക്കുന്ന കൊട്ടുകള്‍ എല്ലാം സൗകര്യ പൂര്‍‌വ്വം ഒഴിവാക്കിയാണ്‌ റിവ്യൂ. ഈ റിവ്യൂ ഇതൊരു വയ്ക്കോല്‍ മനുഷ്യനാണ്‌. (strawman fallacy). കുറച്ച് കൂടി ലോജിക്കല്‍ ആകാം.
  പടം കുറച്ചേറെ നീളുന്നതായി തോന്നും. പിന്നെ രഘുനന്ദന്റെ ടിവി ചാനല്‍ കസര്‍ത്ത് നല്ല ഒന്നാന്തരം ബോറാണ്‌. ശരിതന്നെ.

 47. രഞ്ജിത്തിന്റെ അമിത ആത്മവിശ്വാസം (എന്തെനെയും ന്യായീകരിക്കാനുളള കഴിവ്) സിനിമക്ക് വിനയായി. മോഹല് ലാല് മികച്ച കുടിയനായതുകൊണ്ട് അഭിനയത്തിന് വേണ്ടത്ര സ്ട്രഗിള് ചെയ്യേണ്ടി വന്നതുമില്ല…. നിരൂപണക്കാരിക്ക് അഭിന്ദനം. സിനിമക്ക് ഒരു മാര്ക്കിടല് കൂടി വേണം അന്നാമ്മ ചേടത്തി.

 48. ഫാര്യയെ ബലാത്സംഗം ചെയ്യണോന്ന് രഘു സാറ് പറഞ്ഞത്രേ..!!! എന്നാ വല്യ പാതകമായിപ്പോയി..??!!!
  തന്റെ ജീവിതത്തിന്റെ നല്ല ഒരു പങ്കു നശിപ്പിച്ച മദ്യത്തിന്റെ സാന്നിധ്യം ഒഴിവായപ്പോ, നഷ്ടപ്പെട്ടുപോയതെന്തൊക്കെയെന്നു മനസ്സിലായ ഒരുത്തന്റെ ഉള്ളില്‍ നിന്ന് വന്ന ഒരു കണ്ണീരില്ലാത്ത കരച്ചില്‍ ആയി ആ വാക്കുകളെ കാണാന്‍ പറ്റാതിരുന്ന അന്നാമ്മേടെ ആ ഒരു നിരൂപനബുദ്ധിയൊണ്ടല്ലോ…???!!! ആഹാ…!!!

 49. ഫാന്‍സ്‌ കൂതരകളോട് പോയി പണി നോക്കാന്‍ പറ!! ഇതിന്റെ ഒരംശം വരുന്ന വികാരതള്ളിച്ച വേറെ ഒരു സ്പിരിറ്റ്‌ റിവ്യൂ കമന്റുകളിലും കാണുന്നില്ല!! അവര്‍ ഇതിലും വെടിപ്പായി ആ ചിത്രത്തെ കൊന്നു കൊലവിളിച്ചിട്ടും!! ഇത് ഇവരുടെ അസുഖം വേറെ ആണ്!!

  ഓരോരുത്തന്മാര്‍ക്ക് ഫെമിനിസ്റ്റ്‌ ആയതോണ്ട് ആണ് ദണ്ണം! മറ്റു ചിലര്‍ക്ക ഈ പടം ക്ലാസിക്ക്‌ ആണെന്ന് വാഴ്ത്താത്തത് കൊണ്ട്. ചിലര്‍ക്ക് ലാലേട്ടന്‍ എന്ത് ഉണ്ട കാണിച്ചാലും അതും അംഗീകരിക്കണം എന്ന വാശി, പിന്നെ ചിലര്‍ക്ക് ഒരു ചിത്രത്തെയും ആരും വിമര്‍ശിക്കാന്‍ പാടില്ല അത്രേ! ഇതെന്താ ഹിറ്റ്ലറുടെ പ്രോപ്പഗണ്ട സിനിമകളോ?? ചിലര് പറയുന്നു കുറ്റം പറയുന്നവര്‍ ഇതിലും ഭയന്ഗരം ഉണ്ടാക്കിയിട്ടെ കുറ്റം പറയാന്‍ പാടുള്ളൂ എന്ന്!-ഇവനൊക്കെ ഇന്നേ വരെ കാശ് കൊടുത്ത്‌ വാങ്ങിയ സാധനങ്ങള്‍ നിലവാരം ഇല്ലാതാകുമ്പോള്‍ അതിനെ കുറ്റം പറയാറില്ലല്ലോ! കാറിനു മൈലേജ് ഇല്ല എന്ന് കണ്ടാല്‍ മൈലേജ് ഉള്ള കാറ് ഉണ്ടാക്കിയിട്ടെ ഇവരൊക്കെ കമ്പ്ലൈന്റ്റ്‌ പറയൂ!!

  ഇങ്ങനെ ആകെ മൂന്നു നാല് പൊള്ള വാദങ്ങള്‍ ആണ് ഈ കണ്ട കമന്റുകളില്‍ അത്രയും നിറഞ്ഞു നില്‍ക്കുന്നത്‌!!!
  പറയുന്ന ന്യായങ്ങളില്‍ എന്തേലും ലോജിക്ക് ഉണ്ടെങ്കില്‍ പോട്ടെ എന്ന് വക്കാം!!!

  • correct reply .. agreeing evar ee lokathonnumalla jeevikkunnathu. varthakalum kanaarey illa. swayam budhimathi chamayanulla erpadu. just show off. pinney ella logicukalum ariyunnavar aarennu manasilakan valiya budhimuttonnum venda. hehehe

  • അയ്യോടാ…!!!
   ഒരു സിനിമയെ നമ്മള്‍ നല്ലതെന്ന് പറഞ്ഞാല്‍ ഒടനെ തന്നെ നമ്മള്‍ ഫാന്‍സ്‌ കൂതരകള്‍ ആയി പോവ്വോ ഹിറ്റ്ലര്‍ ച്യേട്ടാ…???!!!!

   കാറിനു മൈലേജ് ഇല്ലേല്‍ കാറിനു മൈലേജ് ഇല്ല എന്ന് തന്നെ പറയണം…!!!
   അതിനൊപ്പം “പിന്നെ ഇതു കാറിനാ മൈലേജ് ഒള്ളത്…?” എന്ന് തിരിച്ചു ചോദിച്ചാല്‍ അതിനുള്ള മറുപടിയും കൂടി കരുതി വെച്ചേക്കണം..!!!
   അല്ലാതെ കാണുന്ന കാറിനൊന്നും മൈലേജ് ഇല്ലാ എന്ന് വിളിച്ചുകൂവാന്‍ മാത്രം ഇരിക്കരുത് ച്യേട്ടാ…!!!

   പിന്നെ നിരൂപണം എന്ന് പറഞ്ഞു എന്ത് ച്ഛര്‍ദിച്ചു വെച്ചാലും എടുത്തു അങ്ങോട്ടു തൊണ്ട തൊടാതെ വിഴുങ്ങണം എന്ന് പറയാന്‍ ഇത് പഴയ ജര്‍മ്മനിയും അന്നാമ്മക്കൊച്ചു “ഹിറ്റ്ലറിന്റെ” ഫാര്യയും ഒന്നും അല്ലല്ലോ…??!!!!

   • പിന്നെ ഇതു കാറിനാ മൈലേജ് ഒള്ളത്… എന്ന് കാര്‍ ഷോറൂം മാനേജര്‍ ചോദിച്ചാല്‍, (അതും നൂറ്റമ്പത്‌ മൈലേജു എന്ന് പറഞ്ഞു ഇറക്കുന്ന സാധനം) ഉടന്‍ നുമ്മ പഞ്ചപുച്ഛമടക്കി പോന്നോണം അല്ലെ.. കൊള്ളാം

    പിന്നെ നിരൂപണം എന്ന് പറഞ്ഞു എന്ത് ച്ഛര്‍ദിച്ചു വെച്ചാലും എടുത്തു അങ്ങോട്ടു തൊണ്ട തൊടാതെ വിഴുങ്ങണം അന്നാമ്മക്കൊച്ചു “ഹിറ്റ്ലറിന്റെ” ഫാര്യയും ഒന്നും അല്ലല്ലോ

    താന്‍ തൊണ്ട തൊടാതെ വിഴുങ്ങുകയോ തുപ്പുകയോ എന്നാ വേണേ ചെയ്യ്.. പക്ഷെ കമന്റ് എഴുതുമ്പോള്‍ എന്തേലും ലോജിക്ക് ഉണ്ടെങ്കില്‍ കൊള്ളാമായിരുന്നു എന്നാണു ഞാന്‍ ഉദേശിച്ചത്‌. അത് ഏതു ജര്‍മനി ആയാലും കേരളം ആയാലും..

    • ഷോറൂം മേനേജര് അങ്ങനെ ചോദിച്ചാല്‍ നിങ്ങ പഞ്ചപുച്ചോം അടക്കി പോരണ്ടാ കേട്ടാ…!!!
     പിന്നെ ഇയ്യാള് കാര്‍ മേടിക്കാന്‍ വന്നതല്ലല്ലാ….!!!
     സിലിമാ കാണാന്‍ വന്നതല്ലേ..??!!
     അപ്പൊ പിന്നെ കണ്ടേച്ചു കൊള്ളൂല്ല എന്ന് പറഞ്ഞു എറങ്ങിപ്പോവാനൊള്ള സ്വാതന്ത്ര്യം ചേട്ടനൊണ്ട്‌ കേട്ടാ….!!
     എന്ന് പറഞ്ഞു ചേട്ടന്‍ മൈലേജ് ഇല്ലേ എന്ന് പറഞ്ഞു നെലോളിച്ചാല്‍ ഞങ്ങേം അങ്ങനെ ചെയ്യണാ..??!!!
     ഇതെന്തൊരു കൂത്ത്‌ എന്റെ കര്‍ത്താവേ….??!!!

     ച്യേട്ടന്‍ വെഷമിക്കണ്ടാ കേട്ടാ…!!
     ഇതിപ്പോ ഒരു സ്ഥിരം രോഗമാണ്…!!!
     എന്തും അങ്ങോട്ട്‌ കൊള്ളൂല്ലാ എന്ന് പറഞ്ഞേക്കുക…!!
     അപ്പൊ പിന്നെ നമ്മള്‍ അത് കഷ്ടപ്പെട്ട് ഉണ്ടാക്കിയവനെക്കാള്‍ ഒക്കെ മോളില്‍ ചെന്ന് നില്‍ക്കും…!!

     • സിനിമയും കാറും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല അങ്ങുന്നെ…ഒന്നിന് ലക്ഷങ്ങളും മറ്റേതിന് ചില്ലറയും…എന്നുവച്ച് ചില്ലറ മരം കുലുക്കിയാല്‍ കിട്ടുന്നത് അല്ല.. ഇയാളുടെ വീട്ടില്‍ അങ്ങനത്തെ മരം വല്ലതും ഉണ്ടെങ്കില്‍ ഞാന്‍ പറഞ്ഞത്‌ തിരിച്ചെടുത്തു.

      അതുകൊണ്ട് സിനിമ മോശം ആയാല്‍ മോശം എന്ന് പറയും..നല്ലത് ഉണ്ടാക്കി ഓലത്തി എന്ന പരസ്യം കണ്ട് ആണ് ആളുകള്‍ സിനിമക്ക് കയറുന്നത്..അത് കൊള്ളില്ലെന്കില്‍ കൊള്ളില്ല എന്ന് ഉറക്കെ തന്നെ വിളിച്ചു പറയണം.

      • എന്റെ വീട്ടീ ചില്ലറ കുലുക്കണ മരം ഒണ്ടേല്‍ നീയെന്നാത്തിനാ മോനെ പറഞ്ഞത് തിരിചെടുക്കുന്നെ…??!!
       പടം കൊള്ളാം എന്ന് പറയുന്നവര്‍ ഫാന്‍സ്‌ കൂതറകള്‍ ….!!!
       പടം ചവറാണ് എന്ന് പറയുന്നവര്‍ ബുദ്ധിജീവികളും സിലിമാ നിരൂഫണത്തിന്റെ മൊത്തക്കച്ചവടക്കാരും…!!!
       നല്ലത് ഉണ്ടാക്കി ഒലത്തി വെച്ചുകഴിയുമ്പോ അതില്‍ വന്നു നിന്റെ തലയിട്ടു ബാക്കിയുള്ളവര്‍ക്ക് കൂടി കഴിക്കാന്‍ പറ്റാത്ത രീതിയില്‍ ആകിവേചെക്കല്ലേ മഹനേ ഹിറ്റ്‌ലറെ…!!!
       ഞങ്ങളും വല്ലപ്പോഴും ഒരു പടം കണ്ടോട്ടെ….!!!

       • ചക്കെന്നു പറഞ്ഞാല്‍ കൊക്കെന്നു തിരിയുന്ന മറുപടി തന്നെ പൊന്നേ!!! നമിച്ചു..

 50. ഈ അന്നാമ്മക്കൊച്ചിനു ഇച്ചിരി നല്ല സാമ്പാര്‍ ഉണ്ടാക്കി മുന്നില്‍ വെച്ച് കൊടുത്തേച്ചു “ഇതിന്റെ രുചി ഒന്ന് നോക്കി പറയെടീ കൊച്ചേ” എന്ന് പറഞ്ഞാല്‍ എന്നാ ഒണ്ടാകും എന്ന് അറിയാമോ..???!!

  പുള്ളിക്കാരി ആ തവി എടുത്തേച്ചു ആ കലത്തിലോട്ടു ഇടും…
  എന്നിട്ട് അതിന്റെ മോളീ പൊങ്ങിക്കെടക്കുന്ന കടുകെല്ലാം വാരിയെടുക്കും…
  എന്നിട്ട് അതീന് കൊറച്ചെടുത്ത് വായിലോട്ടു ഇട്ടു ചവച്ചു നോക്കും…
  എന്നിട്ട് വല്യ വായിലെ വിളിച്ചങ്ങ്‌ പറയും…

  “അയ്യയ്യേ…!!! ഈ സാമ്പാറ് മുഴുവോനും കയ്പ്പിന്റെ കുരുക്കളാന്നെ..!! ഇത് ആരും എടുത്തു കഴിച്ചേക്കല്ലേ..!!!”

  അത്ര വല്യ നിരൂപണക്കാരിയാ…!!!!

 51. ഈ രഞ്ജിത്ത് ഉണ്ടല്ലോ (ആളത്ര വെടിപ്പല്ലോട്ടോ…). നാല് പുത്തനുണ്ടാക്കി കഴിഞ്ഞപ്പോള്‍ പിന്നെ ഒരു പുണ്യാളച്ചന്‍ ലൈന്‍… ഇരട്ടത്താപ്പിന്റെ ആശാനാ…
  For e.g
  1)മുല്ലപ്പെരിയാറില്‍ ഡാം പണിതില്ലെങ്കില്‍ അവാര്‍ഡ്‌ വാങ്ങില്ല പക്ഷെ ഞാന്‍ സിനിമ എടുത്തു കാശുണ്ടാക്കും
  2)സലിം കുമാര്‍ മരിച്ചഭിനയിച്ചാലും എല്ലാം മേക്കപ്പ് . മമ്മൂട്ടീം മോഹന്‍ലാലും എന്ത് കൂത്ത്‌ കാണിച്ചാലും ഒടുക്കത്തെ അഭിനയം…

 52. സ്പിരിറ്റ്‌ ഒരു docufiction ആണെന്ന് രഞ്ജിത് തന്നെ പറഞ്ഞിട്ടുണ്ട്.(മനോരമ ന്യൂസ്‌ ).ഈ ഒരു സ്വഭാവമുന്ടെണ്ണ്‍ ഒഴിച്ച് സിനിമ ഫീല്‍ ഗുഡ് തന്നെയാണ് .അന്നമ്മക്കുട്ടിയുടെ riview ലെ വൈരുധ്യം അത് ഈ ഗോസ്റ്റ് writing ന്റെ സ്ഥിരം കുഴപ്പമാ അബൂബക്കറിനെ നൊക്കൂ ഇത് തന്നെ പ്രശ്നം

 53. മോളേ അന്നക്കുട്ടി …….
  ഫെമിനിസം എന്ന ആ പൊടി പിടിച്ച കണ്ണട ഊരി എറിയുകയോ അല്ലെങ്കില്‍ ഒന്ന് തുടച്ചു വൃത്തിയാക്കുകയോ എങ്കിലും ചെയ്തിട്ട് വേണം ഇത്തരം സിനിമ കാണാന്‍ വരാന്‍.
  സിനിമയില്‍ സംവിധായകന്‍ 2 രഘു നന്ദന്‍ മാരെ നമുക്ക് മുന്നില്‍ വരച്ചു കാട്ടിയിട്ടുണ്ട് .മുഴുവന്‍ സമയവും മദ്യത്തില്‍ മുങ്ങി നടക്കുന്ന ആദ്യ രഘു നന്ദനും ,മദ്യപാനം ഉപേക്ഷിച്ച രഘു നന്ദനും .ഒട്ടും ക്ഷമയില്ലാത്ത ,എന്തിനെയും എതിര്‍ക്കാന്‍ മാത്രം സ്പിരിട്ടുള്ള ,അലസമായ ജീവിതം നയിക്കുന്ന വ്യക്തിയുടെ ചെയ്തികളെയാണ് ഇവിടെ മോള്‍ രഞ്ജിത്തിന്റെ പുരുഷ ഷോവനിസമായി കണ്ടത് .ഇതേ വ്യക്തിക്ക് മദ്യപാനം ഉപേക്ഷിച്ചപ്പോള്‍ ഉണ്ടായ മാറ്റം സിനിമയില്‍ എല്ലാവരും കണ്ടതാണ് .,ഇവിടെ മദ്യമാണ് പുരുഷ ഷോവനിസ്റ്റ് വ്യക്തിയല്ല .[പ്ലുംബെര്‍ മണി എന്ന കഥാപാത്രം ഉത്തമ ഉദാഹരണം ].ഇതിലൂടെ മദ്യപാനം മനുഷ്യ സ്വഭാവത്തില്‍ എത്രമാത്രം മാറ്റം വരുത്തുന്നുണ്ട് എന്നത് പറയാനാണ് സംവിധായകന്‍ ശ്രെമിച്ചത്.ഇത് മനസിലാക്കാന്‍ പോലും കഴിയാത്തവര്‍ ദയവു ചെയ്തു ഇത്തരം സിനിമകള്‍ക്ക്‌ പോകാതിരിക്കുക എന്ന ഉപകാരമാണ് ചെയ്യേണ്ടത്.

 54. ഇപ്പോള്‍ ഒരു കാര്യം മനസിലായി .. അന്നമ്മ ചേടത്തി ഒരു സംഭവം തന്നെ.. very genius….. എല്ലാം അറിയുന്നവള്‍..
  ഞാന്‍ ആലോചിക്കുകയായിരുന്നു ഞന്‍ സിനിമ കണ്ടപ്പോള്‍ എന്തിനായിരിക്കും സിനിമ കഴിജപ്പോള്‍ ആള്‍ക്കാര്‍ ( including ladies- അവര്‍ക്കെന്താ പുരുഷ ഷോവനിസം ഒന്നും മനസിലായിക്കനില്ലേ ) എണീറ്റ്‌ നിന്ന് കൈ അടിച്ചത്.. അത് ഇപ്പൊ പന്നമ്മ ( സോറി അങ്ങനെ വിളിക്കാന്‍ തോന്നി പോകുന്നു)
  പറഞ്ഞ പോലെ സ്പിരിറ്റ്‌ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഫുള്‍ അടിച്ചു കാണുമോ …
  അന്നമ്മയുടെ കയില്‍ വേറെ വല്ല നല്ല കഥകള്‍ ഉണ്ടെഗില്‍ ഒന്ന് പറഞ്ഞു തരാമോ ?? എന്നാല്‍ അത് പോലെയുള്ള സിനിമകള്‍ മാത്രം കാണാം എന്ന് വിചാരിച്ചിട്ടാ…
  ഒന്നുമില്ലെഗില്‍ വേറെ വല്ല പണിയും നോക്കികൂടെ?? എന്തിനാ ഇങ്ങനെ വെറുപ്പിക്കാന്‍ വരുന്നേ..

 55. This movie will not seem good to many because it’s against Chronic Alcoholism and many pseudo dignity conventions that prevails in our society. Though I can very well understand the motive of this review is to gather publicity through controversial statements, still I was unable to refrain myself from posting this. Similar genre of movies in Iran, Turkey and all are winning good review from critics as well as public there, even we people will shower praises for such movies even without watching it just by reading the news or overhearing the same from others. The same set of intellects will not accept it in Malayalam. MALE CHAUVINISM , against Women….Where are all those things in this movie.

  And no where in this review I see any mentioning about the wonderful acting rendered by Nandu. The role, Maniyan, can be seen in any town, village or any junction in Kerala. Open your eyes wide and try to see the world outside (If you are not drunk).

 56. whatever i go and watch movie after reading annama’s review… just because that i will like the movie which she says is bad… be it bachelor party or spirit..

 57. ഇത് ഇതുവരെ കഴിഞ്ഞില്ലേ… ഇങ്ങനെ ആണെങ്കില്‍ ഇനി ഒരു പുതിയ നിയമം ഉണ്ടാക്കുന്നത് ആയിരിക്കും നല്ലത്. ആരും മലയാള സിനിമകളെ വിമര്‍ശിക്കാനോ, നിരൂപിക്കാനോ പാടില്ല എന്ന്. അത് തമ്പ്രാക്കന്മാരുടെത് ആകുമ്പോള്‍ പ്രത്യേകിച്ചും..

 58. ഈ സിനിമയിലൂടെ മലയാളികളെ വെസ്റ്റേണ്‍ ആക്കുന്നതിലേക്കുള്ള ചുവടുവൈപ്പുകളാണ് രഞ്ജിത്ത് ചെയ്യുന്നതെന്ന് തോന്നുന്നു. മുന്‍ ഭാര്യയുടെ ഇപ്പോഴത്തെ ഹസ്ബന്‍റും പിന്നെ സ്വന്തം മകനും മുന്‍ ഭാര്യയും എല്ലാവരും ആയി ഫാമിലി ഫ്രണ്ട്സ് ഒക്കെ ആയി, നമ്മുടെ നാട്ടില്‍ കാണാത്ത പോലെ ബന്ധങ്ങളിലും, സൌഹ്രിദങ്ങളിലും ഉള്ള ഒരു പ്രൊഫഷണലിസം.

  വ്യഭിചാരം എങ്ങനെ ബഹുമാനിക്കപ്പെടാം എന്ന് കാണിക്കാന്‍ കണ്ടോ ഒരു ശക്തമായ കഥാപാത്രത്തിനെ തന്നെ ഏപ്പിച്ചു ആ പണി..!

  അങ്ങനെ വ്യഭിചാരവും വിവാഹ മോചനവും എല്ലാം ബഹുമാനിക്കപ്പെടുകയും കുടിച്ച് റോഡില്‍ കിടക്കുന്നത് അവസാനിപ്പിച്ച് പ്ലംബറും ചെമ്മാനും ചെരുപ്പ് കുത്തിയുമായ കേരളത്തിന്‍റെ അടിസ്ഥാന വര്‍ഗ്ഗമടക്കമുള്ളവര്‍ സൊസൈറ്റല്‍ ഡ്രിങ്കിങ് എന്ന ഫാഷനിലേക്ക് ചേക്കേറുവേം വേണം എന്ന്..

  • കുരുടന്‍ ആനയെ കണ്ട പോലെ ആണ് വെസ്റ്റ്‌ എന്നതിനെ നിര്‍വച്ചിചിരിക്കുന്നത്…

  • വിവാഹ മോചനം ആണോ, പരസ്പരം അടിയും ബഹളവും ആയി അട്ജസ്റ്മെന്റ്റ് നടത്തി ജീവിക്കുന്നത് ആണോ കൂടുതല്‍ ബഹുമാനകാരം? എന്നെ സംബന്ധിച്ച് ആദ്യത്തേത് ആണ്!

 59. നിരൂപണം ഏറെകുറെ പൂര്‍ണ്ണമാണ്..പക്ഷെ..നല്ലതിനെ കാണാനും നമുക്ക്‌ കഴിയണം..അതില്‍ നന്ദു ചെയ്ത വേഷം നന്നായിടുണ്ട്..അതുപോലെ കല്പനയും…..പുതുമുഖ നടനും…വിവാഹ മോചനം നേടിയാലും സ്ത്രീയും പുരുഷനും പരസ്പരം പോരടിക്കുന്നത്തെ നമ്മള്‍ കാണാറുള്ളൂ..ഇത്തരം ഒരു ബന്ധം രഞ്ജിത്ത് നമുക മുന്നില്‍ വെക്കുന്ന ഒരു ഓപ്ഷന്‍ ആണ്…

Leave a Reply

Your email address will not be published. Required fields are marked *