ഉപദേശിയുടെ സ്പിരിറ്റ്; കരക്കാരുടെയും

 
 
 
സ്പിരിറ്റ് റിവ്യൂ: സഞ്ജീവ് സ്വാമിനാഥന്‍ എഴുതുന്നു
 

നായക നിര്‍മിതിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ ചീത്ത വിളി കേട്ടിട്ടുള്ളയാളാണ് രഞ്ജിത്ത്. മംഗലശേãരി നീലകണ്ഠന്‍, ജഗന്നാഥന്‍, ഇന്ദുചൂഢന്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ ഫ്യൂഡല്‍ മെയില്‍ ഷോവനിസ്റ് മുഖഛായ ഏതാനും ചിത്രങ്ങള്‍ക്കുശേഷം രഞ്ജിത്ത് തിരിച്ചുപിടിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിലെ രഘുനന്ദന്‍ പ്രഖ്യാപിക്കുന്നത്. രഞ്ജിത്തിന്റെ നായകര്‍ പാട്ടു പാടും. അടിക്കും. ഇടിക്കും. അടിപൊളി ഡയലോഗ് പറയും. കൈയൊപ്പ്, പ്രാഞ്ചിയേട്ടന്‍, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളില്‍ നായകനെ അതിമാനുഷതകള്‍ കുടഞ്ഞെറിഞ്ഞ് അവതരിപ്പിച്ച രഞ്ജിത്ത് ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ കൈയില്‍ കിട്ടിയപ്പോള്‍ പഴയ തൊങ്ങലുകള്‍ എല്ലാം ആ ശരീരത്തില്‍ വെച്ചുപിടിപ്പിക്കുകയായിരുന്നു. ശുദ്ധ സാവേരി രാഗത്തില്‍ പാട്ടുപാടുന്ന നായകനെ ഇന്ത്യന്‍ റുപ്പിയിലും അവതരിപ്പിച്ച രഞ്ജിത്ത് ഇതിലും ആ പിടി വിട്ടില്ല. അല്ലെങ്കിലും മോഹന്‍ലാലിനെ കാണുമ്പോള്‍ രഞ്ജിത്തിന് മദംപൊട്ടും-സഞ്ജീവ് സ്വാമിനാഥന്‍ എഴുതുന്നു

 

 

ശ്യാമ എന്ന പഴയ ജോഷി ചിത്രത്തില്‍ മമ്മൂട്ടി വിശ്വനാഥന്‍ എന്ന സിനിമക്കാരനാണ്. തിരക്കഥ രചിക്കാന്‍ ഊട്ടിയില്‍ വന്ന് താമസിക്കുന്ന വിശ്വനാഥനോട് അപ്പുക്കുട്ടന്‍ എന്ന വേലക്കാരന്‍(മാള അരവിന്ദന്‍ ) ചോദിക്കുന്ന നിഷ്കളങ്കമായ ഒരു ചോദ്യമുണ്ട്.
”ഈ തിരക്കിട്ട് എഴുതുന്നതാണോ സര്‍ തിരക്കഥ?”

അതേയെന്നോ അല്ലെന്നോ പറയാത്ത ഒരു ചിരിയില്‍ വിശ്വനാഥന്‍ അപ്പുക്കുട്ടനെ നിശബ്ദനാക്കിക്കളഞ്ഞുവെങ്കിലും സ്പിരിറ്റ് എന്ന രഞ്ജിത്ത് ചിത്രം കണ്ടിറങ്ങുമ്പോള്‍ നമ്മളും ഒരു അപ്പുക്കുട്ടനായിപ്പോകും.

ഒരു സിനിമ തിയറ്ററിലെത്തിക്കഴിയുമ്പോള്‍ അടുത്ത സിനിമയുടെ പണി തുടങ്ങുന്നതിനാല്‍ തിരക്കോട് തിരക്കായതുകൊണ്ടാവാം രഞ്ജിത്തിന് ടി.വി കാണാന്‍ സമയം കിട്ടാത്തത്. അല്ലെങ്കില്‍ മനോരമാ ന്യൂസിലെ ജോണി ലൂക്കോസിന്റെ ‘നേരേ ചൊവ്വേ’യോ, ഇന്ത്യാവിഷനിലെ വീണാ ജോര്‍ജിന്റെ ‘മുഖാമുഖ’മോ, റിപ്പോര്‍ട്ടര്‍ ടി.വിയിലെ വേണു ബാലകൃഷ്ണന്റെ ‘ക്ളോസ് എന്‍കൌണ്ടറോ’ ഏതെങ്കിലും ഒന്ന് ഒരു തവണയെങ്കിലും അദ്ദേഹം കണ്ടു നോക്കുമായിരുന്നു. തിരക്കല്ലേ, ഇതൊക്കെ കണ്ടിട്ടേ തിരക്കഥ എഴുതാവൂ എന്ന് നമുക്കെങ്ങനെയാ ശഠിക്കാന്‍ പറ്റുക.

അത്യാവശ്യം കാശും കോഴിക്കോട് നഗരത്തില്‍ പോഷ് വില്ലയുമുള്ളയാളായതിനാല്‍ അതിരാവിലെ എഴുന്നേറ്റ് ബിവറേജസിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയൊന്നും രഞ്ജിത്തിനുണ്ടാവില്ല. അതുകൊണ്ട് ക്യൂവില്‍ നില്‍ക്കുന്നവനെ എങ്ങനെ അവതരിപ്പിക്കും എന്ന ആശങ്കയും മൂപ്പര്‍ക്കുണ്ടായില്ല എന്നത് ഒരു തെറ്റായി പറയാന്‍ കഴിയില്ല.

 

 

ടോക് ഷോയില്‍ ഒരു താമര
പടത്തിന് കള്ള്, ചാരായം, വെള്ളമടി, പൂക്കുറ്റി, ആനമയക്കി തുടങ്ങിയ സംസ്കാര സമ്പന്നമായ പേരുകള്‍ ഒന്നുമിടാതെ ‘സ്പിരിറ്റ്’ എന്ന് തന്നെയിടുകയും രഞ്ജിത്ത് തന്നെ സംവിധാനം ചെയ്യുകയും മോഹന്‍ലാല്‍ നായകനാവുകയും ചെയ്യുമ്പോഴേ പ്രേക്ഷകന് കാര്യം മനസ്സിലാകും. ഇതൊരു വെള്ളമടി കേസാണ് എന്ന്. എന്നിട്ടും അതല്ല എന്ന് തോന്നിപ്പിക്കാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ഷോ ദ സ്പിരിറ്റ്’ എന്ന ടോക് ഷോയും അതിന്റെ അവതാരകനായ രഘുനന്ദന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് ഒരു ദ്വയാര്‍ത്ഥ പ്രയോഗം പോലെയാണ്. സദാ വെള്ളത്തില്‍ കഴിയുന്ന നായകനെ അയാള്‍ താമസിക്കുന്ന കോളനിയിലെ അയല്‍ക്കാര്‍ വിളിക്കുന്നതുതന്നെ ‘താമര’ എന്നാണ്. സദാസമയവും വെള്ളത്തില്‍ കഴിയുന്നവനെ വിശേഷിപ്പിക്കാന്‍ രഞ്ജിത്തിന്റെ സമ്മാനമായി ഒരു വാക്കുദാരത.

ആളുകളെ ചാനലില്‍ വിളിച്ചിരുത്തി വഹിച്ച് ഇല്ലാതാക്കുന്ന പരിപാടിയാണ് ‘ഷോ ദ സ്പിരിറ്റ്’. ടോക് ഷോകള്‍ കണ്ടുപരിചയമുള്ള പ്രേക്ഷകനറിയാം അതില്‍ കൂടുതല്‍ സംസാരിക്കാറ് അവതാരകനല്ല മറുസീറ്റില്‍ ഇരിക്കുന്നയാളാണ് എന്ന്. ബുദ്ധിമാനാണ് നായകന്‍. അയാള്‍ തെളിവ് സഹിതം ചോദ്യം ചോദിച്ച് എതിരാളിയെ കൊന്നു കൊലവിളിക്കുന്നയാളാണ്. രണ്ട് ഷോയിലൂടെ അയാളുടെ ‘അസാമാന്യ’ പാടവം രഞ്ജിത്ത് അവതരിപ്പിക്കുന്നു. അത് രണ്ടിലും പഴയ ഏഴാം ക്ളാസിലെ മാഷെപ്പോലെ ചോദ്യവും ഉത്തരവും എല്ലാം അവതാരകന്‍ തന്നെയങ്ങ് നിര്‍വഹിക്കുകയാണ്. ഒന്നില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ നിഗൂഢ ജീവിതവും രണ്ടാമത്തേതില്‍ ഒരു വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ധാര്‍ഷ്ട്യവുമാണ് രഘുനന്ദന്‍ അത്യുഗ്രന്‍ ഡയലോഗുകളിലൂടെയും സാരോപദേശങ്ങളിലൂടെയും അടിച്ചുടയ്ക്കുന്നത്. രണ്ട് ഷോയും കണ്ടിരിക്കാന്‍ കഴിയാത്തത്ര അരോചകം. ടി.വിയായിരുന്നെങ്കില്‍ ചാനല്‍ മാറ്റാമായിരുന്നു. കാശ് മുടക്കി തിയറ്ററില്‍ കയറിയവന്‍ കണ്ടോണ്ടിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യും?

 

 

കാപ്പണവും അച്ചായനും
നായക നിര്‍മിതിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ ചീത്ത വിളി കേട്ടിട്ടുള്ളയാളാണ് രഞ്ജിത്ത്. മംഗലശേãരി നീലകണ്ഠന്‍, ജഗന്നാഥന്‍, ഇന്ദുചൂഢന്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ ഫ്യൂഡല്‍ മെയില്‍ ഷോവനിസ്റ് മുഖഛായ ഏതാനും ചിത്രങ്ങള്‍ക്കുശേഷം രഞ്ജിത്ത് തിരിച്ചുപിടിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിലെ രഘുനന്ദന്‍ പ്രഖ്യാപിക്കുന്നത്. രഞ്ജിത്തിന്റെ നായകര്‍ പാട്ടു പാടും. അടിക്കും. ഇടിക്കും. അടിപൊളി ഡയലോഗ് പറയും. കൈയൊപ്പ്, പ്രാഞ്ചിയേട്ടന്‍, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളില്‍ നായകനെ അതിമാനുഷതകള്‍ കുടഞ്ഞെറിഞ്ഞ് അവതരിപ്പിച്ച രഞ്ജിത്ത് ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ കൈയില്‍ കിട്ടിയപ്പോള്‍ പഴയ തൊങ്ങലുകള്‍ എല്ലാം ആ ശരീരത്തില്‍ വെച്ചുപിടിപ്പിക്കുകയായിരുന്നു. ശുദ്ധ സാവേരി രാഗത്തില്‍ പാട്ടുപാടുന്ന നായകനെ ഇന്ത്യന്‍ റുപ്പിയിലും അവതരിപ്പിച്ച രഞ്ജിത്ത് ഇതിലും ആ പിടി വിട്ടില്ല. അല്ലെങ്കിലും മോഹന്‍ലാലിനെ കാണുമ്പോള്‍ രഞ്ജിത്തിന് മദംപൊട്ടും.

നായകന്‍ അതീവ ബുദ്ധിമാനാണ് എന്ന് തെളിയിക്കാന്‍ രഞ്ജിത്ത് കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങള്‍ ചില്ലറയല്ല. അഞ്ച് ഭാഷ അറിയാവുന്നവനാണ് നായകന്‍. മാത്രമല്ല അയാള്‍ ഇപ്പോള്‍ ഇംഗ്ളീഷില്‍ ഒരു നോവലും എഴുതുന്നുണ്ട്. മൂപ്പരുടെ ബുദ്ധിശക്തിയെക്കുറിച്ച് മുന്‍ ഭാര്യ മീര (ഡൈവോഴ്സിന് ശേഷം രഘുനന്ദന്റെ മകനുമായി ഇപ്പോള്‍ സുഹൃത്തിന്റെ ഭാര്യയായി കഴിയുന്നു) പറയുന്ന ഡയലോഗുകളിലൂടെയാണ് നമ്മള്‍ കാര്യം അറിയുന്നത്. മൂപ്പരുടെ കാഴ്ചപ്പാടില്‍ അരുന്ധതി റോയി ട്രാഷ് ആണ്. വി.എസ്. നയ്പോള്‍ കുഴപ്പമില്ല. മൂപ്പരെന്താണ് എന്ന് ഏറെക്കൂറെ ഈ ഡയലോഗിലൂടെ തീരുമാനമാകുന്നുണ്ട്.

ഒരു നായരെ കണ്ടപ്പോള്‍ മൂപ്പര്‍ വിളിച്ചത് അച്ചായന്‍ എന്നാണ്. അതിന് കാരണം കമിഴ്ന്ന് വീണാല്‍ കാപ്പണവുമായി പൊങ്ങുന്ന എല്ലാ കാക്കാമാരും ക്രിസ്ത്യാനികളും നായന്മാരും ആ വിശേഷണത്തില്‍ പെടും എന്നാണ്. അതുകേട്ടപ്പോള്‍ എം.വി. ജയരാജന്റെ ‘ശുംഭന്‍’ പ്രയോഗമാണ് ഓര്‍മ വന്നത്. പ്രാഞ്ചിയേട്ടനിലും ഇതിന് സമാനമായ ഒരു ഡയലോഗ് ഉണ്ട്. കാശുള്ളതൊക്കെ കാക്കാമാരുടെയും അച്ചായന്മാരുടെയും കൈയിലാണ് എന്ന്.

 

 

ആദ്യ പകുതി, നല്ല പാതി
അതൊക്കെ പോട്ടെ. സിനിമയുടെ ആദ്യ പകുതിയില്‍ മുഴുവന്‍ മദ്യത്തിന്റെ മഹത്വമാണ് വിളമ്പുന്നത്. മദ്യപാനികളായി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കേരളീയ യുവത്വത്തെ ഏറ്റവും ആകര്‍ഷിക്കുക ഈ ‘നല്ല’ പാതിയാണ്. തിയറ്റില്‍ ഈ പാതി പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിക്കുന്നതിന്റെ ഗുട്ടന്‍സ് അതാണ്. സ്ക്രീനില്‍ കുപ്പി കാണുമ്പോഴേ സീറ്റിലുള്ളവര്‍ ബ്രാന്റ് വിളിച്ചു പറയാന്‍ കാണിച്ച ആവേശം ഒന്നു കണ്ടറിയേണ്ടതു തന്നെ. ഒരു രണ്ട് പെഗ് കൃത്യമായി വീശിയാല്‍ കുഴപ്പമില്ല. അതില്‍ കൂടിയാല്‍ കുഴപ്പമാണ് എന്ന മട്ടില്‍ പറയുന്നതൊക്കെ വെള്ളമടി മഹത്വത്തെക്കുറിച്ചുതന്നെ.

പക്ഷേ, ഈ തിരക്കിനിടയിലും രഞ്ജിത്ത് കെ.പി.എസി.ലളിതയുടെ ആത്മകഥ വായിച്ചു എന്നുറപ്പാണ്. അതില്‍ ഭരതന്റെ മരണത്തെക്കുറിച്ച് എഴുതിയ അതേപോലെയാണ് കവിയായ സമീര്‍ എന്ന കഥാപാത്രത്തിന്റെ മരണം. ആ വേഷം അതേപടി ഭംഗിയാക്കാന്‍ രഞ്ജിത്ത് കണ്ടെത്തിയതാകട്ടെ ഭരതന്റെയും ലളിതയുടെയും മകന്‍ സിദ്ധാര്‍ത്ഥിനെ തന്നെ.

എന്തായാലും ആദ്യപകുതിയില്‍ ‘സിനിമ’ അവസാനിക്കുന്നു. പിന്നെ ഉപദേശങ്ങളും മദ്യത്തിനെതിരെയുള്ള പ്രബോധന പ്രചാരണങ്ങളുമാണ്. അതിനായി നായകന്‍ കാട്ടിക്കൂട്ടുന്നതു കാണുമ്പോഴാണ് അയാളുടെ ‘അസാമാന്യ’മായ ബുദ്ധിശക്തിയില്‍ പ്രേക്ഷകന്‍ വിസ്മയിച്ചിരുന്നുപോവുക.

പതിവുപോലെ, ഒരു ചെറ്റ
ഒരു മദ്യപാനിയുടെ ഒരു ദിവസം രഹസ്യ കാമറയുപയോഗിച്ച് പകര്‍ത്തി, കണ്ടോ കൂടുതല്‍ കുടിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന് കാണിച്ചുകൊടുക്കയാണ് നായകന്‍. അതിനായി തെരഞ്ഞെടുത്തത് പ്ലംബര്‍ മണിയെന്നയാളെയാണ്. കാരണം, ഈ സിനിമയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കുടിച്ച് ഭാര്യയെയും പിള്ളേരെയും തല്ലുന്നത് ആകെ പ്ലംബര്‍ മണി മാത്രമേയുള്ളു. നായകനടക്കം മറ്റുള്ളവരെല്ലാം നല്ല ഒന്നാന്തരം വിദേശിതന്നെ അടിച്ച് കോണ്‍ തെറ്റിയിട്ടും സഭ്യമായി പെരുമാറുന്നവരാണ്. മാത്രമല്ല, ഹിഡന്‍ ക്യാമറ വെയ്ക്കാന്‍ പാകത്തില്‍ ഏറ്റവും വില കുറഞ്ഞ താഴിട്ട് പൂട്ടിയ വീടുള്ളതും മണിക്ക് മാത്രമാണ്. കേണലടക്കം മറ്റുള്ളവരുടെ വീട്ടിലൊന്നും എത്തി നോക്കാന്‍ പോലും പറ്റില്ലല്ലോ.

പാതിരാത്രിയില്‍ വ്യഭിചരിക്കാന്‍ പോകുന്നതിന് ചെറ്റപൊക്കുക എന്നൊരു പ്രയോഗമുണ്ട് നാട്ടിന്‍പുറങ്ങളില്‍. ചെറ്റപ്പുരയാണെങ്കിലല്ലേ പൊക്കാന്‍ പറ്റൂ. അവിടുത്തെ പെണ്ണുങ്ങളെയല്ലേ അങ്ങനെ പ്രാപിക്കാനും പറ്റൂ. നാട്ടിലുള്ള വീടുകളൊക്കെ ചെറ്റപ്പുരയല്ലാതായിട്ടും ദേഷ്യം വരുമ്പോള്‍ നമ്മള്‍ ഇപ്പോഴും ‘പോടാ, ചെറ്റേ!’ എന്നല്ലേ വിളിക്കുന്നത്.

അപ്പോള്‍ ഒരു ഹിഡന്‍ ക്യാമറ വെക്കാന്‍ ചെറ്റയായ മണിയുടെ വീടല്ലാതെ വേറേ എവിടെയാണ് കേറിചെല്ലാന്‍ പറ്റുക? അങ്ങനെ ആകെക്കൂടി നോക്കുമ്പോള്‍ ഈ സിനിമ എങ്ങോട്ടാണ് പോകുന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ല. വായില്‍ ഒഴിച്ച സ്പിരിറ്റ് ഏതൊക്കെ ഇടങ്ങളിലൂടെ എങ്ങോട്ടൊക്കെ കേറി എന്തൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്നറിയാത്തതുപോലെ ഒരവസ്ഥ. ദോഷം പറയരുതല്ലോ, ‘മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം’ എന്ന സബ്ടൈറ്റില്‍ സദാ സമയവും സ്ക്രീനിന്റെ തെക്കുവശത്ത് തെളിഞ്ഞു കിടപ്പുണ്ട്. ഹോ! ആശ്വാസം. ഈയൊരു മുന്നറിയിപ്പില്ലാഞ്ഞിട്ടാണ് ഇത്രേം കാലം ആളുകള്‍ വെള്ളമടിച്ച് കോഞ്ഞാട്ടയായത്.

 

 

വെള്ളമടി നിര്‍ത്തിയ നായകന്‍
മയക്കുമരുന്നിനെക്കുറിച്ചുള്ള ബോധവല്‍കരണ ക്ളാസില്‍ പങ്കെടുത്തപ്പോഴാണ് മയക്കുമരുന്ന് കഴിക്കാന്‍ ആസക്തിയുണ്ടായി അതിന് അടിമയായത് എന്ന ഒരുത്തന്റെ കുമ്പസാരം എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ഈ സിനിമ കണ്ടിട്ട് പുതുതായി വെള്ളമടി യജ്ഞം ആരംഭിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. എന്നാലും അഭിമുഖങ്ങളില്‍ ശ്രീമാന്‍ രഞ്ജിത്ത് പറഞ്ഞപോലെ ഈ സിനിമ കണ്ടിട്ട് ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മദ്യപാനം നിര്‍ത്തണമെന്ന് തോന്നിയാല്‍ അതൊരു വലിയ കാര്യമാണ്. അതുകൊണ്ട് കേറി കാണണം.മാത്രമല്ല, നായകന്‍ വെള്ളമടി നിര്‍ത്താന്‍ തീരുമാനിച്ച് വാഷ് ബേസിനിലേക്ക് കുപ്പികള്‍ തുറന്ന് മദ്യമൊഴുക്കുമ്പോള്‍ തിയറ്ററില്‍ ഉയരുന്ന കൈയ്യടി പ്രതീക്ഷ നല്‍കുന്നു.

അഭിനയിച്ചവരെല്ലാം ഏതാണ്ട് രഞ്ജിത്തിനെ പോലെ നടക്കുകയും ഇരിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരാണ്. ഒരു മദ്യപാനിയുടെ റോള്‍ എങ്ങനെ കെങ്കേമമാക്കണമെന്ന് മോഹന്‍ലാല്‍ എന്ന നടനോട് ആരെങ്കിലും പറഞ്ഞുകൊടുക്കണോ? അതങ്ങേര് കിടിലനാക്കിയിട്ടുമുണ്ട്. (സിനിമ കണ്ടിറങ്ങിയപ്പോള്‍ വെള്ളമടി നിര്‍ത്തിയ ലാലേട്ടനെ എന്തിന് കൊള്ളാം എന്നൊരു കമന്റ് ആരോ പാസാക്കി)

ടി.വി അവതാരകനാകുന്നതൊഴികെയുള്ള രംഗങ്ങളില്‍ അസാമാന്യ പാടവത്തോടെ ലാല്‍ അത് ഭംഗിയാക്കുന്നു. പക്ഷേ, ലാലിനെക്കാളും മറ്റാരെക്കാളും ഈ ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചത് പ്ലബര്‍ മണിയുടെ വേഷമിട്ട നന്ദുവാണ്. എത്രയോ കാലമായി ക്യാമറയ്ക്ക് മുന്നിലും പിന്നിലും നിന്നിട്ടും കിട്ടാത്ത മികച്ച വേഷമാണ് നന്ദുവിന് കിട്ടിയത്.

മുറിവാല്‍
സിനിമ കാണാന്‍ പോകുന്നവര്‍ ദയവായി തിരിച്ചിറങ്ങിവന്ന് ഉപദേശി നന്നായിട്ടുവേണ്ടേ കരക്കാര് നന്നാവാന്‍ എന്ന ഡയലോഗ് മാത്രം കാച്ചരുത് എന്ന് അപേക്ഷിക്കുന്നു…

31 thoughts on “ഉപദേശിയുടെ സ്പിരിറ്റ്; കരക്കാരുടെയും

 1. അല്ളെങ്കിലും മോഹന്‍ലാലിനെ കാണുമ്പോള്‍ രഞ്ജിത്തിന് മദംപൊട്ടും-അതു കലക്കി 😀

 2. paniyillathe nadakkunna vazhipokkanmarkkokke review ezhutam ennayo , allelum ikkalath aarengilum vimarshich chavittitechale publicity kittu hahahaa

  • പടം മറ്റെടത്തെ ആയതുകൊണ്ട് റിവ്യൂവും മറ്റെടത്തെ ആകാതെ പിന്നെങ്ങനെ!!

 3. ഒരു സിനിമ എന്ന് പറഞ്ഞാല്‍ അതിലെ ചില സംഭാഷണ രംഗങ്ങള്‍ മാത്രം ആണോ വിശകലനം ചെയ്യേണ്ടത്?
  എങ്കില്‍ ജോണ്‍ അബ്രഹാമിന്റെയും അരവിന്ദന്റെയും ഒന്നും സിനിമകളില്‍ എന്താണ് കണ്ടെത്തേണ്ടത്‌?
  സ്പിരിറ്റ്‌ തല്ക്കാലം പ്രേക്ഷകര്‍ സ്വീകരിച്ച സിനിമയാണ്. നിരൂപകര്‍ ഈ സിനിമകളെ വിലയിരുത്തുമ്പോള്‍ , അതിനെ സിനിമ എന്ന കലാ രൂപത്തില്‍ ആണ് കാണേണ്ടത്, അല്ലാതെ എനിക്കിതിലെ ഡയലോഗ് ഇഷ്ടപ്പെട്ടില്ല എന്ന മട്ടിലായാല്‍ അതെന്തു നിരൂപണം.?
  ഇന്ത്യന്‍ രുപ്പീ എന്ന സിനിമക്ക് സാങ്കേതികമായി ഒരു പാട് പാളിച്ചകള്‍ ഉണ്ടത്രേ.? എന്താണ് ആ പാളിച്ചകള്‍?
  ഇവിടെ തീം, രംഗങ്ങള്‍ , സംഭാഷണങ്ങള്‍ വരെ കോപ്പി അടിച്ചു ഉണ്ടാകുന്നവയാണ് മിക്ക പുതുമുഖ സംവിധായകരുടെ ചിത്രങ്ങളും.
  അതിനിടയില്‍ ,, ഒരു ഉത്തമ കലാ സൃഷ്ടി അല്ലെങ്ങില്‍ പോലും , സ്പിരിറ്റ്‌ , മെച്ചപ്പെട്ടത് എന്ന ലേബല്‍ അര്‍ഹിക്കുന്നുണ്ട്.

  • വിട്ടുകള എല്ലാ തവണയും രഞ്ജിത്തിന്റെ ബുജിത്തരം ഏല്‍ക്കണം എന്നില്ലല്ലോ!!

  • ഫാന്‍സിന്റെ തെറി കൊണ്ടു മാത്രം ഒരു പടവും
   വിജയിച്ചില്ലെന്ന് ഇവമ്മാര്‍ക്ക് ചെല്ലുംചെലവും
   കൊടുക്കുന്ന ആനക്കൊമ്പന്‍ താരങ്ങള്‍ ഇനിയെങ്കിലും
   തിരിച്ചറിയട്ടെ.

 4. നല്ല ഭാഷയില്‍ എഴുതിയിരിക്കുന്നു , നല്ല ഫോട്ടോസും കൊടുത്തിരിക്കുന്നു, പക്ഷേ എഴുതിയ കാര്യം മാത്രം പൂര്‍ണമായും ശരിയല്ല, തീര്‍ച്ചയായും ഒരു സീനോ സംഭാഷണമോ നോക്കി ഒരിക്കലും ഒരു സിനിമയെ വിലയിരുത്തരുത്,

 5. എന്തായാലും പിള്ളാരുടെ കള്ളുകുടി ഇരട്ടിപ്പിക്കാനുള്ള സകല പരിപാടികളും അറിഞ്ഞോ അറിയാതെയോ ഇതില്‍ തിരുകി കയറ്റിയിട്ടുണ്ട്… ആശയത്തോട് യാതൊരു ആത്മാര്‍ഥതയും ഇല്ലാത്ത തരം സിനിമപിടുത്തം.. ഏകാലവ്യനില്‍ വിജയരാഘവന്റെ കഥാപാത്രം മദ്യവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്ത കാര്യം സ്മോള് മോന്തുമ്പോള്‍ പറയുന്ന പോലുള്ള ഒരു വക കൊണഞ ഏര്‍പ്പാട്!!

  verdict: കൂട്ടം കൂടി നല്ല മുന്തിയ ബാറില്‍ കയറി ഒരെണ്ണം അടിക്കാന്‍ തോന്നിപ്പിക്കുന്ന പടം!

  • കൂട്ടം കൂടി നല്ല മുന്തിയ ബാറില്‍ കയറി ഒരെണ്ണം അടിക്കാന്‍ തോന്നിപ്പിക്കുന്ന പടം!

   Cute comment, captures the essence much better than the whole review 🙂

  • verdict: കൂട്ടം കൂടി നല്ല മുന്തിയ ബാറില്‍ കയറി ഒരെണ്ണം അടിക്കാന്‍ തോന്നിപ്പിക്കുന്ന പടം!

   ee cinema yil sameer chathappol athum madhyapichu aghoshikkunna malayaliyude ner chithram… , ithil thelinju kanaam.. nannayi., abhinandanangal…

 6. da ninte site ingane enikilum hit aaketta 🙂 ingane kure ninte vayil varunne review ezhuthiyal mathi 🙂 ippam manja site il aa aalu kooduthal..

  • ഓരോരുത്തന്റെ ഡയലോഗ് കേട്ടാല്‍ ചിരി വരും.
   മോനേ കുട്ടാ പോയി സ്പിരിറ്റ് കണ്ടു വാ.
   ഫാനാണെങ്കീ പോലും തെറിപറഞ്ഞുപോവും.
   അനുഭവത്തീന്നാണ് പറയുന്നത്.

 7. ബാലന്‍ കെ നായര്‍ കു ശേഷം ഈ അടുത്താണ് എല്ലായ്പ്പോഴും ,ബലാത്സംഗ -സംഭോഗ തൃഷ്ണ കൂടി സിനിമയില്‍ കഥാപാത്രങ്ങള്‍ fuck u ,fuck off ,fucking u എന്നൊക്കെ ആര്‍ത്തി പിടിച്ചു വിളിച്ചു പറയുന്നത് കേള്‍ക്കുനത് .കേരളത്തില്‍ ഇത്രമാത്രം ലൈംഗിക അസംതൃപ്തി പുരുഷന്മാര്‍ അനുഭവിക്കുന്നുണ്ടോ ?(സ്ത്രീകള്‍ വളരെ കുറച്ചേ ഈ പ്രയോഗം നടത്തി കണ്ടുള്ളൂ ).
  സുരേഷ് ഗോപിയുടെ ”ശിറ്റു” പോലെ ലളിതമല്ല ഈ fuck .സിനിമ കണ്ട കുട്ടികള്‍ വീട്ടില്‍ വന്നു fuck പറയുന്ന ദിവസങ്ങള്‍ അടുത്ത് തന്നെ
  he(the character) is always thinking and shouting for a fuck in the film.drink and fuck is the moto of this film?

  • priyapetta rajaneesh, “fuck off ” ennal enikku sex veenam ennalla , frustration soochippikkan aa word use cheythu enne ullu..,

   itharathilaanu ningal ellavarum ee cinemaye kandittullathenkil “apalapaneeyam” enne parayanullu…

 8. പാതിരാത്രിയില്‍ വ്യഭിചരിക്കാന്‍ പോകുന്നതിന് ചെറ്റപൊക്കുക എന്നൊരു പ്രയോഗമുണ്ട് നാട്ടിന്‍പുറങ്ങളില്‍. ചെറ്റപ്പുരയാണെങ്കിലല്ലേ പൊക്കാന്‍ പറ്റൂ. അവിടുത്തെ പെണ്ണുങ്ങളെയല്ലേ അങ്ങനെ പ്രാപിക്കാനും പറ്റൂ. നാട്ടിലുള്ള വീടുകളൊക്കെ ചെറ്റപ്പുരയല്ലാതായിട്ടും ദേഷ്യം വരുമ്പോള്‍ നമ്മള്‍ ഇപ്പോഴും ‘പോടാ, ചെറ്റേ!’ എന്നല്ലേ വിളിക്കുന്നത്…. manushyanu oru amukham manakkunnu. nalla nireekshanam congraaaaaaaaaaaaats

 9. മോഹന്‍ലാലുമായി ഇടക്കാലത്തുണ്ടായ പിണക്കം തീര്‍ക്കാന്‍ രജ്ഞിത്തെന്ന സംവിധായകന്‍ സിനിമാ പ്രേക്ഷകരെ ഇക്കണക്കിനു ബുദ്ധിമുട്ടിക്കരുതായിരുന്നു..
  തിരക്കഥ, പ്രാഞ്ചിയേട്ടന്‍, ഇന്ത്യന്‍ റുപ്പി ഇതൊക്കെ എഴുതിയ രജ്ഞിത്ത് എവിടെ??

 10. നിരൂപണം എന്ന് പറയുന്നത് കണ്ണടച്ച് ആക്ഷേപിക്കുക എന്നതാണെന്ന് ആരാ സന്ജീവ്നോട് പറഞ്ഞത്…??!!!

 11. അല്ല, സുഹൃത്തേ, ഇത് കാണണോ വേണ്ടായോ? പൈസ പോകുന്നതാണോ അല്ലേ എന്നറിഞ്ഞിട്ട് കണ്ടാല് മതിയല്ലോ… ഒരു മാര്ക്ക് കൊടുത്താല് നമുക്ക് തീരുമാനിക്കാന് എളുപ്പാമായിരുന്നേനേ… 10 ല് 5 കിട്ടിയാല് കാണാം. ഇല്ലെങ്കില് വേണ്ട.. ഇനി പറയൂ… എത്ര മാര്ക്ക് കൊടുക്കും നിങ്ങള് ഈ സിനിമക്ക്. ???

 12. entha ivide renjith cheytha thettu., oru average cinema eduthatho atho madhyapaniye vimarshichatho….??

  “മയക്കുമരുന്നിനെക്കുറിച്ചുള്ള ബോധവല്‍കരണ ക്ളാസില്‍ പങ്കെടുത്തപ്പോഴാണ് മയക്കുമരുന്ന് കഴിക്കാന്‍ ആസക്തിയുണ്ടായി അതിന് അടിമയായത് എന്ന ഒരുത്തന്റെ കുമ്പസാരം എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു”

  sabhash., appo mayakku marunnu virudha class nu poyathanu “kuttam”.

  churukki paranjal madhyapikkunnathlla madhyapanathinethire oru film eduthathnu “kuttam”

  “അത്യാവശ്യം കാശും കോഴിക്കോട് നഗരത്തില്‍ പോഷ് വില്ലയുമുള്ളയാളായതിനാല്‍ അതിരാവിലെ എഴുന്നേറ്റ് ബിവറേജസിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയൊന്നും രഞ്ജിത്തിനുണ്ടാവില്ല.”

  ee avastha thankalkku undu enna apamana bodham aano suhrithe itharathil vimarshikkan thankale prerippikkunna chetho vikaram..??

  prathi varsham kodikkanakkinu roopa beverages corporation u sambhavana cheyyunna , jeevithathinte nalla oru bhagam thamara aakan viniyogikkunna priya suhrithukkale…, prasthutha vishayathin mel oru charcha ennu mathrame renjith ee cinema kondu udheshichullu.., aa arthathil ee cinema ithinodakam vijayichu kazhinju….

  “enne thallendammava njan nannavilla ”

  madhyapanam kondulla dosham upari varggathinalla atheppozhum pavapettavananu… ithrayalle suhrithe ee cinemayil parayunnullu., athinu ithra mathram chaadi kadikkendathundoo…??

 13. wat u feel bad in this movie? to show the effect of alcoholism the director shld show the drinking behavior of a character… thats wat he did in the first half… y u r so bothered about this movie? y dont u appreciate the great attempt that the director did? ok let me ask u one question how dd u feel when u watch ‘Bachelor Party’? can I read ur review? if u wrote that please send me the link..

  criticism is not opposing everything… at least try to appreciate the good things that the team spirit did… I too agree that the film is not a big money maker.. but he tried to discuss a big social issue here… appreciate that man..

Leave a Reply

Your email address will not be published. Required fields are marked *