നിങ്ങള്‍ നിരീക്ഷണത്തിലാണ്!

 
 
 

നിശ്ശബ്ദ അടിയന്തിരാവസ്ഥകളെക്കുറിച്ച്
ശ്രദ്ധേയനായ യുവകാര്‍ട്ടൂണിസ്റ്റ് സജിത്ത് കുമാര്‍

 

മറ്റെല്ലാത്തിലും പോലെ ദല്‍ഹി തന്നെയാണ് ഇന്ത്യന്‍
കാര്‍ട്ടൂണിങിന്റെയും തലസ്ഥാനം.
ദേശീയ രാഷ്ട്രീയത്തിലെ കളിയും കാര്യവും
അടുത്തു നിന്നുകാണുന്നതിനാലാവണം
അവിടെനിന്നുള്ള കാര്‍ട്ടൂണുകള്‍ക്ക് മൂര്‍ച്ചയുമേറെയാണ്.

ദല്‍ഹിയിലെ കാര്‍ട്ടൂണ്‍ രംഗത്തേക്ക്
കേരളത്തില്‍നിന്നുള്ള ഒഴുക്ക് പണ്ടേയുണ്ട്.
ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ മലയാളി പാരമ്പര്യത്തിന്റെ
ഇങ്ങേയറ്റത്ത് ഇപ്പോള്‍ സജിത്തുമുണ്ട്.
ആ നിരയില്‍ അവസാനമായി എത്തിയ
കണ്ണൂര്‍ സ്വദേശി പി.പി സജിത്ത്കുമാര്‍.
നിരയില്‍ അവസാനമെങ്കിലും വലിയൊരു പാരമ്പര്യത്തിന്റെ
മൂര്‍ച്ചയൊട്ടും കുറയാത്ത തുടര്‍ച്ച തന്നെയാണ്
സജിത്തിന്റെ കാര്‍ട്ടൂണുകള്‍.

കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍നിന്ന്
പത്രപ്രവര്‍ത്തനം അഭ്യസിച്ച സജിത്ത്
ആദ്യം കേരളാ കൌമുദിയിലായിരുന്നു.
ആറ് വര്‍ഷമായി ദല്‍ഹിയില്‍.
ഇന്ത്യന്‍ എക്സ്പ്രസ്, ഔട്ട്ലുക്ക് മണി വഴി
ഫിനാന്‍ഷ്യല്‍ ക്രോണിക്കിളില്‍.
മൂന്നര വര്‍ഷമായി അവിടെയാണ്.

യുവ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറെ ശ്രദ്ധേയനായ
കേരള കൌമുദിയിലെ സുജിത്തിന്റെ വാക്കുകളില്‍
സജിത്ത് ഇങ്ങനെയാണ്:
‘വരയിലും വരിയിലും പതിന്മടങ്ങ് മൂര്‍ച്ചയെങ്കിലും
സജിത്ത് ഇപ്പോഴും പിന്നില്‍ പതുങ്ങി നില്‍പ്പാണ്’.
വ്യക്തിപരമായി ഇത് ശരിയാണെന്ന് സജിത്തിന്റെ
മറ്റ് സുഹൃത്തുക്കളും പറയും.
എന്നാല്‍, ഈ പതുങ്ങിനില്‍പ്പ്
‘ഇര പിടിക്കാനുള്ള’ ധ്യാനാത്മകത കൂടിയാണെന്ന്
തമാശ കലര്‍ത്തി അവര്‍ പറയും.
വാര്‍ത്തകളിലേക്കും അത് സൃഷ്ടിക്കപ്പെടുന്ന
വഴികളിലേക്കും കണ്ണുനട്ടുള്ള ഒച്ചയില്ലാത്ത
ഒരു നില്‍പ്പ് കൂടി അത് സാധ്യമാക്കുന്നുണ്ട്.

 

 

2
അടിയന്തിരാവസ്ഥയുടെ 37ാം വാര്‍ഷികത്തില്‍
സജിത്ത് നാലാമിടത്തിനുവേണ്ടി
വരച്ച കാര്‍ട്ടൂണുകള്‍ ഇതാ ഇവിടെ.
ഇതില്‍, നിശ്ശബ്ദമായ അടിയന്തിരാവസ്ഥകളെക്കുറിച്ച
മുന്നറിവുകളുണ്ട്. നിരീക്ഷണ ഗോപുരത്തിനു താഴെയുള്ള
ജീവിതത്തെക്കുറിച്ചുള്ള അപായ സൂചനകളുണ്ട്.
നാം കടന്നുപോവുന്ന കാലത്തെക്കുറിച്ചുള്ള
സൂക്ഷ്മ നിരീക്ഷണങ്ങളുണ്ട്.

 

അബു എബ്രഹാമിന്റെ കാര്‍ട്ടൂണ്‍

3
1975 ഡിസംബറില്‍ ഇന്ത്യന്‍ എക്സ്പ്രസ്
പ്രസിദ്ധീകരിച്ച അബു എബ്രഹാമിന്റെ
ധീരമായ ആ കാര്‍ട്ടൂണ്‍ തന്നയാണ്
അടിയന്തിരാവസ്ഥയുടെ ഏറ്റവും കരുത്തുറ്റ ഓര്‍മ്മ.
ബാത്ടബില്‍ കിടന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപനത്തില്‍
ഒപ്പുചാര്‍ത്തുന്ന രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെ
അടയാളപ്പെടുത്തുന്ന വിഖ്യാതമായ കാര്‍ട്ടൂണ്‍.
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
അസംബന്ധത വീണ്ടും സജീവചര്‍ച്ചയാവുന്ന
ഘട്ടത്തിലാണ് അബുവിന്റെ പിന്‍മുറക്കാരന്റെ
അടിയന്തിരാവസ്ഥാ കാര്‍ട്ടൂണുകള്‍.

 
 
 

 
 
 

 
 
 

 
 
 

 
 
 

6 thoughts on “നിങ്ങള്‍ നിരീക്ഷണത്തിലാണ്!

  1. ദില്ലി പോസ്റ്റില്‍ കാണാറുണ്ടായിരുന്നു.
    ഇപ്പോഴിതും. സജിത്ത്, അഭിനന്ദനങ്ങള്‍

  2. നിസ്സഹായതയില്‍നിന്നുയരുന്ന ഒരു ചിരി. congratz

  3. അതെ. നമ്മള്‍ നിരീക്ഷണത്തില്‍ തന്നെയാണ്. അനേകം നിരീക്ഷണ ക്യാമറകള്‍ക്കു നടുവില്‍ ജീവിക്കുന്ന നമ്മുടെ കാലത്തെ മനുഷ്യരുടെ നിസ്സഹായത അതേ പടി പകര്‍ത്തിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *