മലയാള സിനിമയിലെ ഉസ്താദുമാര്‍

 
 
 
ഉസ്താദ് ഹോട്ടലിനെക്കുറിച്ച് അന്നമ്മക്കുട്ടി
 

ട്വിസ്റ്റുകള്‍ നിറഞ്ഞൊരു ന്യുജനറേഷന്‍ സിനിമയൊന്നുമല്ല ‘ഉസ്താദ് ഹോട്ടല്‍’. ഏതെങ്കിലും ഇംഗ്ലീഷ് സിനിമയില്‍നിന്ന് മോഷ്ടിച്ചെടുത്തൊരു കഥയല്ല, നമ്മുടെതന്നെ ജീവിതത്തില്‍നിന്ന് ചീന്തിയെടുത്ത ഒരു കാന്‍വാസാണ് ഈ ചിത്രം. മനുഷ്യബന്ധങ്ങളും അതിന്റെ വൈകാരികതകളും തന്നെയാണ് വിഷയം. ഒരു മുത്തച്ഛനും ചെറുമകനും തമ്മിലുള്ള ബന്ധത്തിലൂന്നിയാണ് കഥ മുന്നോട്ടുപോകുന്നത്. പക്ഷേ ആ ബന്ധം ചിത്രീകരിക്കുമ്പോള്‍ മനുഷ്യജീവിതത്തിന്റെ അര്‍ഥമെന്തെന്ന വലിയ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ തിരക്കഥാകാരിയും സംവിധായകനും നടത്തുന്ന ശ്രമമാണ് ഈ ചെറിയ ചിത്രത്തെ സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും ഹൃദയസ്പര്‍ശിയായ ചിത്രമാക്കുന്നത്- അന്നമ്മക്കുട്ടി എഴുതുന്നു

 

 

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്‍വര്‍റഷീദ് എത്തുന്നത്. ‘രാജമാണിക്യ’ത്തിനും ‘ഛോട്ടാമുംബൈ’യ്ക്കും ‘അണ്ണന്‍തമ്പി’ക്കും ശേഷം 2008 ല്‍ അപ്രത്യക്ഷനായ അന്‍വര്‍റഷീദ് പിന്നീട് പ്രത്യക്ഷപ്പെട്ടത് ‘കേരളകഫേ’യിലെ ‘ബ്രിഡ്ജ്’ന്റെ സംവിധായകനായി മാത്രമാണ്. പതിനഞ്ചു മിനിറ്റില്‍ ഹൃദയസ്പര്‍ശിയായ ഒരു കഥ പറഞ്ഞ ‘ബ്രിഡ്ജി’ല്‍ നമ്മള്‍ കണ്ടത് അന്നോളം കാണാത്തൊരു അന്‍വറിനെയായിരുന്നു.

തട്ടുതകര്‍പ്പന്‍ സൂപ്പര്‍ജാഡ സിനിമകളുടെ സംവിധായകനായി മുദ്രകുത്തപ്പെട്ടിരുന്ന അന്‍വര്‍ ‘ബ്രിഡ്ജി’ല്‍ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളിലേക്കു ക്യാമറ തിരിച്ചു. ‘ബ്രിഡ്ജ്’ നേടിയ വലിയ പ്രശംസ പക്ഷേ സംവിധായകനെന്ന നിലയില്‍ അന്‍വറിന് വലിയ ചുമതലകള്‍ തന്നെ നല്‍കി. സിനിമയെന്ന പേരില്‍ വീണ്ടുമൊരു താരപേക്കൂത്തുമായി എത്താന്‍ അന്‍വറിന് കഴിയാതായത് ‘ബ്രിഡ്ജ്’ എന്ന ചെറുസിനിമ നേടിയ പ്രേക്ഷക പ്രശംസകൊണ്ടു കൂടിയാവാം.

രണ്ടു വര്‍ഷം മുമ്പ് അന്‍വറിനെ കൊച്ചിയിലെ വീട്ടിലെത്തി കണ്ട ചില സുഹൃത്തുക്കള്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍, അന്‍വര്‍ ‘ബ്രിഡ്ജി’നുശേഷം നല്ലൊരു സിനിമക്കായുള്ള ഹോംവര്‍ക്കിലായിരുന്നു. ഒരുപാട് കഥകള്‍ കേട്ടു, പല തിരക്കഥകളും പാതിയെഴുതി ചീന്തിയെറിഞ്ഞു. ഒത്തിരി ആലോചനകള്‍ നടത്തി. ഒടുവിലിതാ ദീര്‍ഘമായ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം അന്‍വര്‍ ‘ഉസ്താദ് ഹോട്ടലു’ മായി എത്തിയിരിക്കുന്നു.

അഞ്ജലി മേനോനാണ് അന്‍വറിനായി ഇത്തവണ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കോഴിക്കോടുകാരിയായ അഞ്ജലി കോഴിക്കോടന്‍ ജീവിതത്തിന്റെ രുചികളുടെയും നിറങ്ങളുടെയും പശ്ചാത്തലത്തില്‍ വ്യത്യസ്തമായൊരു കഥ പറയുകയാണ് ‘ഉസ്താദ് ഹോട്ടലി’ല്‍. കൊച്ചിയിലെ വീട്ടിലിരുന്ന് ഒരുപാട് കഥകള്‍ ചര്‍ച്ചചെയ്ത് പാതിയില്‍ വലിച്ചെറിഞ്ഞ അന്‍വറിന് നന്ദിപറയാം. ഒടുവില്‍ ജീവിതത്തിന്റെ പച്ചപ്പുള്ളൊരു നല്ല കഥയില്‍ത്തന്നെ എത്തിയതിന്. അത്തരമൊരു കഥയെഴുതാന്‍ കരുത്തുള്ളൊരു എഴുത്തുകാരിയെ കൂട്ടുപിടിച്ചതിന്.

അന്‍വര്‍റഷീദ്


നന്‍മയുള്ള സിനിമ
തീര്‍ച്ചയായും പറയാം, അന്‍വര്‍ നടത്തിയ ദീര്‍ഘമായ ഹോംവര്‍ക്ക് പാഴായിട്ടില്ല. കാരണം ‘രാജമാണിക്യ’ത്തില്‍ നിന്ന് ഒരുപാട് ഒരുപാട് വളര്‍ന്ന, പക്വതയുള്ളൊരു സംവിധായകനെയാണ് നമ്മള്‍ ‘ഉസ്താദ് ഹോട്ടലി’ല്‍ കാണുന്നത്. ഹൃദയത്തെ സ്പര്‍ശിക്കുന്ന നന്‍മയുള്ള സിനിമയാണ് ഉസ്താദ് ഹോട്ടല്‍. സിനിമയെന്ന പേരില്‍ ആഭാസത്തരങ്ങളും അശ്ലീലതയും ആഘോഷിക്കപ്പെടുന്ന ‘ബാച്ച്ലര്‍’ കാലത്ത് അതിലൊന്നുംപെടാതെ നല്ല സിനിമയുടെ വഴി കാട്ടുകയാണ് ഈ ചിത്രം.
തിലകന്റെയും ദുല്‍ഖര്‍സല്‍മാന്റേയും ഉള്ളുലയ്ക്കുന്ന അഭിനയമികവു മാത്രമല്ല ‘ഉസ്താദ് ഹോട്ടലിനെ’ നല്ലൊരു സിനിമയാക്കുന്നത്. മനുഷ്യബന്ധങ്ങളുടെ ഇണക്കങ്ങളിലേക്കും പിണക്കങ്ങളിലേക്കും സൂക്ഷ്മമായി കടന്നുചെന്ന് സ്വാഭാവികതയോടെ കഥ പറയാനുള്ള അഞ്ജലിയുടെ മികവ്, ആത്മാവ് ചോര്‍ന്നുപോകാതെ ആ കഥയെ സിനിമയാക്കിമാറ്റിയ സംവിധായകന്റെ കഴിവ്, കഥയുടെ അന്തരീക്ഷത്തിലേക്ക് നമ്മെ അനായാസം എത്തിക്കുന്ന പശ്ചാത്തല സംഗീതം, കോഴിക്കോടന്‍ കടപ്പുറത്തിന്റെ ഭംഗിയാകെ പകര്‍ത്തിയ കാമറ തുടങ്ങി പലതും തിയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ നമ്മുടെ ഉള്ളില്‍ തങ്ങിനില്‍ക്കും. ഒരുവേള കണ്ണു നനയാതെ, മറ്റൊരിക്കല്‍ പരിസരം മറന്നു പൊട്ടിച്ചിരിക്കാതെ, വേറൊരു നിമിഷം ജീവിതത്തിന്റെ അര്‍ഥത്തേയും അര്‍ഥശൂന്യതയേയുംപറ്റി അല്‍പമൊന്നാലോചിക്കാതെ നമുക്കു തിയറ്റര്‍ വിട്ടിറങ്ങാനാവില്ല. അത്രമേല്‍ സുന്ദരമാണ് ഈ ചെറുചിത്രം.

അഞ്ജലി മേനോന്‍

സ്വാഭാവികമായ ചിരിയുടെ അലകള്‍
ട്വിസ്റ്റുകള്‍ നിറഞ്ഞൊരു ന്യുജനറേഷന്‍ സിനിമയൊന്നുമല്ല ‘ഉസ്താദ് ഹോട്ടല്‍’. ഏതെങ്കിലും ഇംഗ്ലീഷ് സിനിമയില്‍നിന്ന് മോഷ്ടിച്ചെടുത്തൊരു കഥയല്ല, നമ്മുടെതന്നെ ജീവിതത്തില്‍നിന്ന് ചീന്തിയെടുത്ത ഒരു കാന്‍വാസാണ് ഈ ചിത്രം. മനുഷ്യബന്ധങ്ങളും അതിന്റെ വൈകാരികതകളും തന്നെയാണ് വിഷയം. ഒരു മുത്തച്ഛനും ചെറുമകനും തമ്മിലുള്ള ബന്ധത്തിലൂന്നിയാണ് കഥ മുന്നോട്ടുപോകുന്നത്.

പക്ഷേ ആ ബന്ധം ചിത്രീകരിക്കുമ്പോള്‍ മനുഷ്യജീവിതത്തിന്റെ അര്‍ഥമെന്തെന്ന വലിയ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ തിരക്കഥാകാരിയും സംവിധായകനും നടത്തുന്ന ശ്രമമാണ് ഈ ചെറിയ ചിത്രത്തെ സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും ഹൃദയസ്പര്‍ശിയായ ചിത്രമാക്കുന്നത്. സംഭാഷണങ്ങള്‍ മിക്കതും എണീറ്റുനിന്ന് കൈയടിക്കാന്‍ തോന്നിപ്പിക്കുംവിധം സുന്ദരമാണ്.

അടിപിടിയും ആഭാസവും അലര്‍ച്ചകളുമില്ലാത്ത സംഭാഷണങ്ങള്‍ മലയാളസിനിമയുടെ പഴയൊരു നല്ലകാലത്തിന്റെ ഓര്‍മകളിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകും. അസാധാരണമായ നര്‍മബോധത്തോടെ ജീവിതത്തെ നിരീക്ഷിക്കുന്ന പല രംഗങ്ങളും നമ്മെ പൊട്ടിച്ചിരിപ്പിക്കും. ഏച്ചുകെട്ടിയ ഹാസ്യമില്ലെങ്കിലും ജീവിതത്തിലെ സ്വാഭാവികമായ ചിരിയുടെ അലകള്‍ ഉസ്താദ് ഹോട്ടലില്‍ എമ്പാടുമുണ്ട്.

 

 

തിലകന് സ്തുതി
വരുംകാലം മലയാളസിനിമയുടെ ഉസ്താദുമാര്‍ ആരാവുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്ന സിനിമ കൂടിയാണ് ഇത്. ‘തിലകനെപ്പോലുള്ള നടന്‍മാരോടൊന്നും കളിക്കാന്‍ താരസംഘടനയോ താരങ്ങളോ ഒരുങ്ങരുത്. കളിക്കുന്നവന്‍ ദയനീയമായി പരാജയപ്പെട്ടുപോകും. കാരണം തിലകനൊക്കെ മറ്റൊരു അപൂര്‍വ ജനുസ്സില്‍പ്പെട്ട പ്രതിഭയാണ്’ എന്ന് കെ.ആര്‍ മീര എഴുതിയത് അടുത്തിടെ വായിച്ചു.

സംഗതി സത്യമാണ്. മലയാളസിനിമയിലെ തെമ്മാടിത്തങ്ങള്‍ ഉറക്കെ വിളിച്ചുപറയാന്‍ ധൈര്യംകാട്ടിയ ആ അപൂര്‍വജനുസ്സിന്റെ അഭിനയമികവ് ഈ സിനിമയ്ക്കു നല്‍കുന്ന ഉണര്‍വ് അപാരമാണ്. തിലകനല്ലാതെ മറ്റാര്‍ക്കും അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയില്ല ഉസ്താദ് ഹോട്ടലിലെ ഈ ഉപ്പൂപ്പയെ. നടന്‍ എന്ന നിലയില്‍ ദുല്‍ഖര്‍സല്‍മാന്‍ വളരുകതന്നെയാണ്. മറ്റു താരങ്ങളൊന്നും മോശമാക്കിയിട്ടുമില്ല. എല്ലാറ്റിലുമുപരി കരുത്തുള്ളൊരു കഥതന്നെയാണ് ‘ഉസ്താദ്ഹോട്ടലി’നെ സവിശേഷമാക്കുന്നത്.

കെട്ടുറപ്പുള്ള കഥകളിലേക്ക് മടങ്ങാന്‍ തയാറുള്ള സംവിധായകരും താരജാഡകളില്ലാതെ അത്തരം കഥകള്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ ശേഷിയുള്ള നടീ നടന്‍മാരുമാവും ഇനിയുള്ള കാലം മലയാള സിനിമയിലെ ഉസ്താദുമാര്‍. അവരുടേതാവും വിജയങ്ങള്‍. സംശയമില്ല.

 

 

32 thoughts on “മലയാള സിനിമയിലെ ഉസ്താദുമാര്‍

 1. ‘തിലകനെപ്പോലുള്ള നടന്‍മാരോടൊന്നും കളിക്കാന്‍ താരസംഘടനയോ താരങ്ങളോ ഒരുങ്ങരുത്. കളിക്കുന്നവന്‍ ദയനീയമായി പരാജയപ്പെട്ടുപോകും. കാരണം തിലകനൊക്കെ മറ്റൊരു അപൂര്‍വ ജനുസ്സില്‍പ്പെട്ട പ്രതിഭയാണ്’ എന്ന് കെ.ആര്‍ മീര എഴുതിയത് അടുത്തിടെ വായിച്ചു.

  തിലകന്‍ ഒരു അവാര്‍ഡ്‌ദാന ചടങ്ങില്‍ ” ഒരു നീര്‍ക്കോലി സംഘടന എന്നെ പുറത്താക്കി. എന്നാല്‍ രഞ്ജിത് എന്നെ വിളിച്ചു. ഈ ക്യാരക്ടര്‍ ചെയ്യാന്‍ മലയാള സിനിമയില്‍ വേറെ ആളില്ല എന്ന് ഇദ്ദേഹം പറഞ്ഞു”

  • ഈ കെ ആര്‍ മീര എഴുതിയ ഒരു നോവല്‍ വായിച്ചാല്‍ അവരെ ക്വോട്ട് ചെയ്യുന്ന പരിപാടി നിര്‍ത്തും

   • KR Meerayudeth nala bhasha thanneyanu.. pakshe malayalathilezhuthunna penninte vidhi avareym swadeenikkunnund.. athozhich nirthyal sukshma nireekshakayay ezhuthu kari thanneyanavr..

 2. അവസാനം നിങ്ങള്‍കും ബുദ്ധി വെച്ച് പറഞ്ഞ കാര്യങ്ങള്‍ എല്ലാം മറ്റിപറഞ്ഞു നാന്‍ ഈ സിനിമ കണ്ടില്ല ഇന്ന് കാണണം എന്ന് കരുതി പക്ഷെ കോഴിക്കോടെ ഹര്‍ത്താല്‍ ആയതിനാല്‍ സാധിച്ചില്ല എന്തായാലും ഈ അടുത്ത നിങ്ങള്‍ എയ്തുതിയ എല്ലാ റിവ്യൂ കളും നാന്‍ വിമര്ഷിചിട്ടെ ഉള്ളു ബട്ട്‌ ഈ റിവ്യൂ എനിക്ക് ഇഷ്ടമായി കീപ്‌ ഇറ്റ്‌ അപ്പ്‌

  • നല്ല സിനിമ ആണെങ്കില്‍ നല്ലതെഴുതും റവൂഫെ…..അന്നമ്മ ചേച്ചിയെ ,സിനിമ കാണാന്‍ കൊതി തോന്നുന്നൂട്ടോ ….

   • ann പ്രശ്നം അതല്ല ചില നല്ല സിനിമകള്‍ അനാവശ്യമായി അന്നമ്മകുട്ടി വിമര്‍ശിക്കുന്നു അത്രേയുള്ളൂ

     • സ്ഥിരമായി ഇവരുടെ റിവ്യൂ വയികുന്നവര്ക് അത് പറഞ്ഞു കൊടുകെണ്ടാ ആവശ്യം ഇല്ല

      • ഉരുളാതെ ഉരുളാതെ.
       പറയൂ, അത് ഏതൊക്കെ സിനിമകള്‍?

       • ഈ അടുത്ത ഇറങ്ങിയ സ്പിരിറ്റ്‌ ഇത് നല്ല സിനിമയാണ് എന്ന് പരണത്തിന് എന്നെ എല്ലാവരും മോഹന്ലാല്‍ ഫാന്‍ ആകി

       • ഈ അടുത്തിറങ്ങിയ സ്പിരിറ്റ്‌ ഇതിന്റെ ഏറ്റവും നല്ല ഉധഹരണമാണ്

        • പിന്നെ , ആരെങ്കിലും രണ്ജിതിനു തുണിയില്ലെന്ന് വിളിച്ചു പറയണ്ടേ ? എത്ര നാള്‍ നമ്മള്‍ കാണും ഈ നഗ്നത…
         സ്വയം ഊതി വീര്‍പ്പിച്ച ബുദ്ധിജീവി ലോകത്തില്‍ ഇരിക്കുന്ന അഹങ്കാരിയെ പറയാന്‍ ഒരു കൊച്ചു കുട്ടിയെ തേടി
         എന്തിനു നമ്മള്‍ അലയണം. ?
         സ്പിരിറ്റ്‌ ഞാന്‍ കണ്ട മോശം സിനിമകളില്‍ ഒന്നാണ്. നാടകം , ബാലെ എലിമെന്റുകള്‍ കുത്തി നിറച്ച ഒരു സംഗതി.
         ഒളി ക്യാമറ , കുടി നിര്‍ത്തി കഴിഞ്ഞ അടുത്ത പ്രഭാതം , ബുദ്ധിജീവി കുടിയന്‍ കവിയുടെ അന്ത്യം, പ്ലംപര്‍ മണിയന്‍ നായകന്‍റെ വീട്ടില്‍ വച്ച് മദ്യ കുപ്പി തുറക്കുന്ന
         രംഗങ്ങള്‍….. ഇവയൊക്കെ മലയാള സിനിമയിലെ ഏറ്റവും മോശമായി ചിത്രീകരിച്ച രംഗങ്ങളില്‍ ആദ്യ സ്ഥാനങ്ങളില്‍ വരും.

        • ഓ, സ്പിരിറ്റിന്റെ വിശേഷം കണ്ടു..നിങ്ങള്‍ക്ക്‌ നിരൂപണം കണ്ടിട്ട് ഇത്രക്കും പ്രശ്നം തോന്നുന്നു എങ്കില്‍, നിങ്ങള്‍ എല്ലാവരും കൂടി മന്ത്രിക്ക്‌ നിവേദനം കൊട്. ആരും മലയാള സിനിമകളെ വിമര്‍ശിക്കാനോ, നിരൂപിക്കാനോ, സ്വന്തം അഭിപ്രായം പബ്ലിക്ക് ആയി പറയാനോ പാടില്ല എന്ന്. അത് തമ്പ്രാക്കന്മാരുടെത് ആകുമ്പോള്‍ പ്രത്യേകിച്ചും..

 3. After going through this article, I feel that the film is a noise-free one. Soon after I come home, I will watch this. Thanks for the soft way of expressing what you felt on this movie.

  Salaam.

 4. സത്യം പറഞ്ഞാല്‍ അതങ്ങിനെയാണ്. ഇപ്പൊ ഏതു സിനിമ റിലീസ് ആയാലും അന്നമ്മക്കൊച്ചമ്മ (ഷാഹിന) എന്തു പറയുന്നു എന്നു നോക്കിയേ ഞാന്‍ സിനിമ കാണാറുള്ളു. മലയാള സിനിമയുടെ എം ക്രിഷ്ണന്‍ നായരാണു അന്നമ്മക്കുട്ടി. വളരെ സത്യസന്ധമായ എഴുത്ത്. ഹാറ്റ്സ് ഓഫ് റ്റു യു.

 5. അന്നമ്മക്കുട്ടി എന്ന് പറയപ്പെടുന്ന സുഹൃത്ത്‌ മിക്കവാറും എഴുതാറുള്ളത് സിനിമയുടെ കുറച്ചെങ്കിലും രഹസ്യമാക്കി വക്കണ്ട കഥയും അതിനെക്കുറിചുള്ള ഒരു പരിധിയില്‍ അപ്പുറം കടന്ന പരിഹാസവുമാണ് എന്ന് പറഞ്ഞുകൊള്ളട്ടെ.
  എന്നാല്‍ ഈ ചിത്രതിനെക്കുറിച്ചു എഴുതിയത് നന്നായിട്ടുണ്ട്.ഈ ചിത്രം എല്ലാവരും എങ്ങനെയായാലും കണ്ടിരിക്കേണ്ട ഒന്നാണ്.എല്ലാവര്ക്കും തോന്നുമോ എന്നറിയില്ല…ദുല്ഖര്‍-നിത്യ പ്രണയവും,തിലകന്റെ ചില സീനുകളും ഒക്കെ കണ്ടപ്പോ മനസ്സില്‍ എന്തെന്നറിയാത്ത ഒരു സന്തോഷം തോന്നി….വെറുതെ മനസ്സില്‍ ഒരു സന്തോഷം…
  അതിമനോഹരം എന്നല്ലാതെ എന്തുപറയാന്‍…
  “വാതിലില്‍ ആ വാതിലില്‍ ” എന്നാ ഗാനം പൂര്‍ണമായി ഇല്ലാത്തതു സഹിക്കാന്‍ പറ്റണില്ല…അത്രയ്ക്ക് മനോഹരം…ദുല്കര്‍-നിത്യ ജോഡിയുടെ മനോഹരമായ ഒരു പ്രണയ ഗാനം വേണമായിരുന്നു….

  • ഒരു സിനിമയെ ഇങ്ങനെയേ വിമര്‍ശിക്കാന്‍ പാടുള്ളൂ എന്നോ, പരിഹസിക്കാന്‍ പാടില്ല എന്നോ ഒരു മാനിഫെസ്റ്റോയിലും എവിടെയും പറഞ്ഞിട്ടില്ല. ഒരു കാര്യം നമുക്ക്‌ ആരോചകം ആയി തോന്നിയാല്‍ നാം അത് പറയണം. ചിലപ്പോള്‍ ചിലര്‍ക്ക് അതിലെ പല കാര്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ല എങ്കിലും, അവരുടെ അഭിപ്രായത്തെ മാനിക്കണം.അതാണ്‌ ജനാതിപത്യ രീതി. അല്ലാതെ ഒരു സിനിമ എനിക്ക് ഇഷ്ടമായി, അതിനെ ആരും കുറ്റം പറയുന്നതോ, പരിഹസിക്കുന്നതോ എനിക്കിഷ്ടമല്ല എന്ന് പറഞ്ഞു ചാടുന്നത് തികഞ്ഞ ഫാസിസമാണ്.

   ഞാന്‍ ഉസ്താദ്‌ ഹോട്ടല്‍ കണ്ടതാണ്, എന്റെ അഭിപ്രായത്തില്‍ ഞാന്‍ പത്തില്‍ നാലേ കൊടുക്കൂ, പരിഹാസ്യം എന്ന് എന്റെ യുക്തിക്ക് തോന്നിയ പല കാര്യങ്ങളും അതില്‍ ഉണ്ട്. നിങ്ങള്‍ക്ക്‌ എല്ലാവര്ക്കും അത് ഇഷ്ടപ്പെട്ടു എന്ന് കരുതി എനിക്ക് അതിനെ മഹത്തരം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല.

   • (തിരുത്തല്‍)ഒരു കാര്യം നമുക്ക്‌ ആരോചകം ആയി തോന്നിയാല്‍ നാം അത് പറയണം. അത് പറയുമ്പോള്‍ അതിലെ പല കാര്യങ്ങളും നിങ്ങള്‍ക്ക്‌ അംഗീകരിക്കാന്‍ കഴിഞ്ഞില്ല എങ്കിലും അതിനെ സഹിഷ്ണുതയോടെ എടുക്കുക.

 6. കൊള്ളാം … നന്മയും മനുഷ്യനുമുള്ളൊരു സിനിമ. രണ്ടാം പകുതിയിലെ സാമൂഹിക സേവനം അനാവശ്യമായി ദീര്‍ഘിച്ചോന്നൊരു സംശയം തോന്നിയതൊഴിച്ചാല്‍ ചന്തവും അടക്കവുമുള്ള പരിചരണവും.

  ‘ന്യൂ ജനറേഷന്‍ മാങ്ങാത്തൊലി’യല്ല (സമാധാനം), രാജമാണിക്യം മോഡല്‍ താര മിമിക്രിയുമല്ല.
  പക്ഷേ ‘കിസ്മത്ത്’ എന്ന വാക്കിന്റെ (ആ വാക്ക് ഈസിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രവുമാണ്) അര്‍ത്ഥം മാത്രം (എത്ര ആലോചിച്ചിട്ടും) പിടികിട്ടിയില്ല.

 7. സമീപകാലത്ത് ഇറങ്ങിയതില്‍ വെച്ച് നല്ലൊരു സിനിമ.പ്രേക്ഷകരുടെ ബുദ്ധ്യിയെ ചോദ്യം ചെയ്യാതെ, ഹാസ്യത്തിന്റെ പേരില്‍ മനുഷ്യനെ കളിയാക്കാതെ,ക്ലിഷേകള്‍ ഒഴിവാക്കിയെടുത്ത ചിത്രം. എന്നാലും ചില കഥാ സന്ദര്‍ഭങ്ങള്‍ മനസ്സില്‍ ചില ചോദ്യങ്ങള്‍ ബാക്കിയാക്കുന്നു. നിത്യാ മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീട്ടുകാര്‍ ഇത്ര Orthodox ആണെങ്കില്‍ ആ പെണ്‍കുട്ടി ഇങ്ങനെ നടക്കുന്നത് എങ്ങനെ എന്ന എത്ര ആലോജിച്ച്ചിട്ടും പിടികിട്ടിയില്ല.

 8. നിബിലെ കഥയില്‍ ചോദ്യമില്ല ..ഹ ഹ ഹ … നല്ല ഒരു ഹോംവര്‍ക്ക് ഇതിനു പിന്നിലുണ്ട്.. പക്ഷെ നമ്മുടെ പ്രേക്ഷകരെ സൂക്ഷിക്കണം

 9. ഞാന്‍ കണ്ടത്തില്‍ വച്ച് അഏടവുമ് മികകാഹ സിനിമ എന്നൊന്നും പറയാന്‍ പട്ടില്ലന്കിലും കണ്ടത്തില്‍ വച്ച് മനുഷ്യത്വ മുല്ല ഒരു നല്ല മലയാള സിനിമ യാണ് ഉസ്താത് ഹോട്ടല്‍ കണ്ടിരങ്ങുന്നവരുട മനസ് നിറയും നന്ദി അഞ്ജലി ചേച്ചി & റഷീദ് ഇക്ക

 10. നിത്യ മേനോനും ‘തണ്ടുള്ള പെൺകുട്ടി’യല്ലേ, അന്നമ്മക്കുട്ടി അവരെ പറ്റി ഒന്നും പറയാഞ്ഞത് ദുഖബാക്കിയായി. മുൻ റിവ്യൂകളിൽ നിന്നും വിത്യസ്ഥമായി ഈ സിനിമയുടെ ഉള്ളു കീറി ഒന്നും എഴുതിക്കാണാത്തതും നിരാശയായി..

 11. അതെ തിലകനുപകരം തിലകന്‍ തന്നെ ഒര് സംശയവും ഇല്ല

 12. Dear Annammakutty & Sanjeev Swaminathan

  Congratulations for your review on Ustad Hotel, which I must admit, drove film lovers in droves to the theatres. And, I was one among them!
  Hats off to you for the free-flowing language and uncanny knack in juxtaposing the ideas, but not for the content or the thoughts.
  As I left the theatre after 180 plus minutes, my mind was filled with thoughts. Not about Anwar Rasheed nor Anjali Menon. But it was all about you, our beloved reviewers!
  Why did you sing paean in unison for one of the average movies made in Malayalam this year?
  Do you think Ustad Hotel is the finest thing that has ever happened in Malayalam cinema?
  The answer is simple: No, not at all.

  Has Anwar Rasheed grown as a finest movie maker?
  No. Not at all. The film didn’t give even a hint about it. (But he knows the craft to make commercially viable movies.)

  Did the film show the intricacies of human relationships?
  Are you joking, dude?

  Let me tell you why.
  The movie is based on a loosely written, flawed story. The director and the scriptwriter try to fill the age-old, redundant clichés about Muslims in a new bottle.
  Sample the character played by Siddique. His wait for a baby boy, migration to the Gulf, second marriage at an older age (after marrying off all his daughters) and his greed for wealth, to list a few. Remember, he began wearing the scull-cap after he became a wealthy man.

  Thilakan: The only silver lining in the movie, though the role doesn’t ask much from the versatile actor. He’s the epitome of all virtues, who shares everything with his employees and sends a fixed amount to a friend in Madurai (We’ve seen characters like this many a time)

  Nitya Menon: She has to wear a Burqa to enter her house, but she flies like a free bird out of the four walls (blame it on her family!)

  Dulqar: Doesn’t look like he has a bright acting career ahead of him. But he’s a lucky guy. He can always piggyback on his dad’s clout.

  Jokes: The poor joke on joint family. It’s ages old, isn’t it? (Anjali had spent her childhood in the Middle East, but what about Anwar Rasheed?)

  The long journey to Madurai: How many times have we seen images like this? Should he go to Madurai to see starving folks?

  The TV expose: It’s the essential ingredient of any Malayalam cinema these day, right?

  At the end, the hero, heroine and their families join hands to set up a hotel on the lovely beach with a sole aim to make money! (That completes the story of a Muslim family who relishes the art of making money. A small step in the attempt to make Kerala a ‘GREEN’ country!)

  Thank you very much, our beloved reviewers.
  Keep writing.
  Feed the readers with your incisive insights.

  THE END

  Ami

 13. സിനിമ ഒരു സാരോപദേശസംഹിതയാണോ?
  എന്നെങ്കിലും ഇതിനൊരുത്തരം തരുമോ അന്നമ്മ?

 14. ‘തട്ടത്തിന്‍ മറയത്’ ന്റെ റിവ്യൂ എടുത്തു മാറ്റിയോ ?? ഹെഹ്ഹെഹെഹേഹെഹെഹെഹ്

 15. പടം ഉഗ്രന്‍. പക്ഷേ, അഞ്ജലി മേനോന്റെ നായകന്‍മാര്‍ ദേഹണ്ണം പഠിക്കാനാണെങ്കിലും സ്വിറ്റ്‌സര്‍ലന്റോ അമേരിക്കയോ ഒക്കെയാവും തിരഞ്ഞെടുക്കുക. അത് അഞ്ജലി ഒരു എന്‍.ആര്‍.ഐ. സ്റ്റുഡന്റ് ആയതു കൊണ്ടോ അതോ പടത്തില്‍ കാണുന്ന പോലെ അടിത്തട്ടിലുള്ളവരുടെ ഒപ്പം നില്‍ക്കാനുള്ള മടികൊണ്ടോ???

Leave a Reply

Your email address will not be published. Required fields are marked *