ന്യൂ ജനറേഷന്‍ സിനിമ ആരുടെ തോന്നലാണ്?

 
 
 
ചലച്ചിത്ര നിരൂപകനായ ജിനേഷ് കുമാര്‍ എരമം
എഴുതുന്ന കോളം ഇന്നുമുതല്‍

 
 
എന്താണീ പുതുതലമുറ സിനിമ? എന്തുകൊണ്ടാണ് ’22 ഫീമെയില്‍ കോട്ടയ’ത്തെയും’ ബ്യൂട്ടിഫുളി’നെയും ‘സാള്‍ട്ട് ആന്റ് പെപ്പറി’നെയും ‘ചാപ്പാകുരിശി’നെയുമൊക്കെ ഇതില്‍പ്പെടുത്തുമ്പോള്‍ ദേശീയപുരസ്കാരങ്ങള്‍ നേടിയ സലിം അഹമ്മദിന്റെ ‘ആദാമിന്റെ മകന്‍ അബു’വും ഷെറിയുടെ ‘ആദിമധ്യാന്തവു’മൊക്കെ ഈ ലിസ്റ്റില്‍നിന്നു പുറത്താവുന്നത്?

ജിനേഷ് കുമാര്‍ എരമം

താരാധിപത്യത്തിന്റെ നിഷേധം, പരമ്പരാഗത നായകസങ്കല്‍പ്പങ്ങള്‍ ഉപേക്ഷിക്കല്‍, സ്റ്റണ്ട്, കോമഡി, കിടിലന്‍ സംഭാഷണം തുടങ്ങിയവയില്‍നിന്നുള്ള മോചനം, സാങ്കേതികതയിലെ പുതുമ, പ്രമയത്തിലെയും ആഖ്യാനത്തിലെയും വഴിമാറി നടത്തം, ആഖ്യാനശൈലിയിലെ പരീക്ഷണം തുടങ്ങിയവയാണ് പുതുതലമുറ സിനിമയുടെ സവിശേഷതയായി എടുത്തുകാട്ടുന്നത്. അബുവും ആദിമദ്യാന്തവും ഈ ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയവയാണ്. എന്നിട്ടും എന്തുകൊണ്ട്? പുതുതലമുറ ചിത്രങ്ങളെ ഇഴകീറി പരിശോധിക്കേണ്ടതിന്റെ പ്രസക്തി തെളിയുന്നത് ഇവിടെയാണ്-മലയാളത്തിലെ നവതലമുറ സിനിമകളുടെ ഉള്‍വഴികളിലൂടെ ജിനേഷ് കുമാര്‍ എരമം നടത്തുന്ന അന്വേഷണം.
 

 

രണ്ട് സിനിമകള്‍ പുറത്തിറക്കിയ യുവസംവിധായകനോട് അടുത്ത പ്രൊജക്റ്റ് ഏതാണെന്ന് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെ: ‘ചില കുടുംബ കഥകളൊക്കെ കൈയിലുണ്ട്. പക്ഷേ, ‘ന്യൂജനറേഷന്‍’ സിനിമക്കാണ് മാര്‍ക്കറ്റെന്നാണ് പ്രൊഡ്യൂസര്‍മാര്‍ പറയുന്നത്. കിടപ്പറ രംഗങ്ങളില്ലാത്ത ഒരു ചിത്രവും പുറത്തിറക്കാന്‍ വയ്യെന്നായിരിക്കുന്നു കാര്യങ്ങള്‍’.

മലയാള സിനിമയുടെ പുതിയ മുഖത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന നിരീക്ഷണമാണ് അദ്ദേഹത്തിന്റേത്. ന്യൂജനറേഷന്‍ എന്നു പേരിട്ട് മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ പൊതുസ്വഭാവങ്ങളിലേക്കുള്ള വിരല്‍ ചൂണ്ടല്‍ കൂടിയാണത്.

എന്താണീ പുതുതലമുറ സിനിമ? എന്തുകൊണ്ടാണ് ’22 ഫീമെയില്‍ കോട്ടയ’ത്തെയും’ ബ്യൂട്ടിഫുളി’നെയും ‘സാള്‍ട്ട് ആന്റ് പെപ്പറി’നെയും ‘ചാപ്പാകുരിശി’നെയുമൊക്കെ ഇതില്‍പ്പെടുത്തുമ്പോള്‍ ദേശീയപുരസ്കാരങ്ങള്‍ നേടിയ സലിം അഹമ്മദിന്റെ ‘ആദാമിന്റെ മകന്‍ അബു’വും ഷെറിയുടെ ‘ആദിമധ്യാന്തവു’മൊക്കെ ഈ ലിസ്റ്റില്‍നിന്നു പുറത്താവുന്നത്? താരാധിപത്യത്തിന്റെ നിഷേധം, പരമ്പരാഗത നായകസങ്കല്‍പ്പങ്ങള്‍ ഉപേക്ഷിക്കല്‍, സ്റ്റണ്ട്, കോമഡി, കിടിലന്‍ സംഭാഷണം തുടങ്ങിയവയില്‍നിന്നുള്ള മോചനം, സാങ്കേതികതയിലെ പുതുമ, പ്രമയത്തിലെയും ആഖ്യാനത്തിലെയും വഴിമാറി നടത്തം, ആഖ്യാനശൈലിയിലെ പരീക്ഷണം തുടങ്ങിയവയാണ് പുതുതലമുറ സിനിമയുടെ സവിശേഷതയായി എടുത്തുകാട്ടുന്നത്. അബുവും ആദിമദ്യാന്തവും ഈ ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയവയാണ്. എന്നിട്ടും എന്തുകൊണ്ട്?

 

ഫ്രെഡറിക് ജെയിംസണ്‍


 
നിരൂപകര്‍ പറയുന്നതും വ്യവസായം വിവക്ഷിക്കുന്നതും
പുതുതലമുറ ചിത്രങ്ങളെ ഇഴകീറി പരിശോധിക്കേണ്ടതിന്റെ പ്രസക്തി തെളിയുന്നത് ഇവിടെയാണ്. നിരൂപകര്‍ എടുത്തുകാട്ടുന്ന വ്യത്യസ്തതകളൊന്നുമല്ല സിനിമാ വ്യവസായികള്‍ വിവക്ഷിക്കുന്നത് എന്നതാണ് പ്രധാനം. ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ പോന്ന മറ്റുചില ചേരുവകള്‍ അവയിലുണ്ട്. അതാകട്ടെ ഒരു കാലത്ത് നല്ല സിനിമയുടെ പ്രയോക്താക്കള്‍ ചേര്‍ക്കാന്‍ മടിച്ചിരുന്നവയുമാണ്. സങ്കോചമില്ലാതെ അവ കാണാനും കേള്‍ക്കാനുമുള്ള പുതിയ സാധ്യതയിലാണ് കണ്ണ്. സിനിമ പ്രക്ഷേപിക്കുന്ന പ്രത്യയശാസ്ത്രത്തെയും സന്ദേശത്തെയും കുറിച്ച് ആധി പുലര്‍ത്തുന്നവര്‍ക്ക് പുതുതലമുറ ചിത്രങ്ങളെ മാതൃകയായി എടുത്തു കാട്ടാനാവില്ല. പണമുണ്ടാക്കുന്നതിന് ‘എന്തും അനുവദനീയ’മായ (permissive) സമൂഹമാണ് വേണ്ടതെന്ന് ചിന്തിക്കുന്നവര്‍ക്ക് അവയെ മതിയാവോളം ആഘോഷിക്കാം.
ആഗോളവല്‍കരണത്തിന്റെ തുടക്കത്തില്‍ത്തന്നെ ഉത്തരാധുനികതയെക്കുറിച്ച് ഫ്രെഡറിക് ജെയിംസണ്‍ നടത്തിയ ‘നവമുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തി’എന്ന നിരീക്ഷണത്തിന്റെ ലക്ഷണമൊത്ത ഉദാഹരണങ്ങളായാണ് ‘പുതുതലമുറ’ ചിത്രങ്ങള്‍ മാറുന്നതെന്ന് സൂക്ഷ്മ വിശകലനത്തില്‍ ബോധ്യമാകും. കേരളത്തിന്റെ രാഷ്ട്രീയ- സാംസ്കാരിക ചരിത്രം, വര്‍ത്തമാനാവസ്ഥ എന്നിവയുമായി ചേര്‍ത്തുവെച്ച് പരിശോധിച്ചാലേ കള്ളി വെളിച്ചത്താകൂ.

മൂലധനം തന്നെയായിരുന്നു മറ്റെവിടെയുമെന്നപോലെ കേരളത്തിലും ആദ്യകാലം മുതലേ മുഖ്യധാരാ സിനിമയുടെ ഉറവിടമെങ്കിലും വെറും ലാഭത്തിനപ്പുറം സമൂഹമെന്ന ഒന്നിനെ അത് വിടാതെ കൂടെ കൊണ്ടുനടന്നിരുന്നു. മറ്റ് ഭാഷാ ചിത്രങ്ങളില്‍ പുരാണ കഥകള്‍ അരങ്ങുതകര്‍ത്തപ്പോള്‍ ഇവിടെ ആദ്യകാല ചിത്രങ്ങള്‍ സാമൂഹ്യ ചിത്രങ്ങള്‍ (socials) ആയത് അതുകൊണ്ടാണ്. പണത്തിനപ്പുറം പറക്കുന്ന ആദര്‍ശത്തിന്റെ പരുന്തുകളെക്കുറിച്ചാണ് അവ ഉച്ചത്തില്‍ സംസാരിച്ചത്. ക്യാപിറ്റലിനെ കവച്ചുവെക്കുന്ന ‘സോഷ്യലി’ന്റെ സംസ്കാരം അക്കാലത്ത് കേരളത്തിനുണ്ടായിരുന്നു.

ധനാര്‍ത്തിയെ എതിര്‍ക്കപ്പെടേണ്ട തിന്‍മയായി അവ ഉയര്‍ത്തിപ്പിടിച്ചു. ‘കണ്ടംബെച്ച കോട്ടി’ല്‍ പണക്കാരനായ മുതലാളിയുടെ മുഖത്തേക്ക് പണം വലിച്ചെറിയുന്ന പാവപ്പെട്ട മനുഷ്യരെ കാണാം. ചെമ്മീനിലെ ചെമ്പന്‍കുഞ്ഞ് പണം മനുഷ്യപ്രകൃതിയെ മാറ്റിമറിക്കുന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ്. പണത്തിന്റെ പേരിലുള്ള അഹന്തയെ ആക്ഷേപിക്കുക എന്നത് മുഖ്യധാരാ സിനിമകളുടെ പൊതുരീതിയായിരുന്നു. പ്രശ്നങ്ങളെ വ്യക്തികളിലൊതുക്കാതെ അവക്കൊരു സാമൂഹ്യമാനം നല്‍കാനും അവ ശ്രദ്ധിച്ചു. ഒരാള്‍ പട്ടിണിക്കാരനാവുന്നത് അയാളുടെ തകരാറുകൊണ്ടല്ല സാമൂഹ്യവ്യവസ്ഥയുടെ കുഴപ്പം കൊണ്ടാണെന്ന് ബോധ്യപ്പെടുത്തി.

 

കാസനോവ


 

നവമുതലാളിത്തത്തിന്റെ സംസ്കാര വിപണി
എന്നാല്‍, സമൂഹത്തിന്റെ അസാന്നിധ്യം (absence of the society) ഉറപ്പുവരുത്തിയാണ് നവമുതലാളിത്തത്തിന്റ സംസ്കാരം മുന്നേറുന്നത്. പ്രശ്നങ്ങളെയെല്ലാം അത് വ്യക്തിവല്‍കരിക്കുന്നു. അവയ്ക്കുള്ള പരിഹാരങ്ങളും വ്യക്തിതലത്തില്‍ മാത്രം. വ്യക്തികളുടെ പ്രവൃത്തികള്‍ സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന ഉല്‍ക്കണ്ഠ അവയ്ക്കേതുമില്ല. സാമൂഹ്യജീവിതം പോയിട്ട് കുടുംബജീവിതം പോലും നയിക്കാനാവാത്ത വിധം അവനവനിലേക്ക് ഒതുങ്ങുന്ന പുതിയ മനുഷ്യനെയാണ് അത് സൃഷ്ഠിക്കുന്നത്.

ഒരു കാലത്ത് അണുകുടുംബമായിരുന്നു ആദര്‍ശ സ്ഥാപനം. ഫ്യൂഡലിസത്തില്‍നിന്നും മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം അനിവാര്യമാണ്. എന്നാല്‍, ഇന്ന് അണുകുടുംബത്തിലെ ഓരോ അംഗവും അണുബോംബുകളായി പൊട്ടിച്ചിതറുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷം കേരളത്തിലെ കേരളത്തിലെ കോടതികളില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹ മോചന കേസുകളുടെ എണ്ണം 43200 ആയത് വെറുതെയല്ല. അച്ഛന്‍ മകളെ പീഡിപ്പിച്ച വാര്‍ത്തയില്ലാതെ ഇന്ന് പത്രമിറങ്ങുന്നില്ല. ഈയൊരു വിപരിണാമത്തില്‍ മലയാളികളെ എത്തിച്ചത് നവസാമ്പത്തിക ക്രമത്തിന്റെ സംസ്കാര വ്യവസായ പദ്ധതികളാണെന്ന് അല്‍പ്പം ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാവും. സമൂഹ വിമുഖവും മൂലധനോന്‍മുഖവുമായ സംസ്കാരത്തിന്റെ പ്രായോഗിക രൂപങ്ങളാണ് പല മട്ടില്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. അതിന്റെ ആള്‍ രൂപങ്ങളായി പുതിയ കുട്ടികളെ ഈ വ്യവസ്ഥ ചെറുപ്പത്തിലെ പരുവപ്പെടുത്തിയെടുക്കുകയാണ്.

നവമുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തി ഒരു വശത്ത് താരത്തിമിര്‍പ്പാര്‍ന്ന കെട്ടുകാഴ്ചകളിലൂടെ വെളിപ്പെട്ടു കൊണ്ടിരിക്കുന്നു. അതിമാനുഷരായി താരങ്ങള്‍ നിറവേറ്റിക്കൊണ്ടിരിക്കുന്ന ‘യുഗധര്‍മം’ ഈ യുക്തി പ്രകടിപ്പിക്കല്‍ തന്നെയാണ്. ഉപജീവനം കണ്ടെത്താനുള്ള കേരളത്തിലെ യുവത്വത്തിന്റെ അലച്ചിലുകളും ധര്‍മസങ്കടങ്ങളും തന്‍മയത്വത്തോടെ അവതരിപ്പിച്ച് നമ്മുടെ കുടുംബങ്ങാംഗങ്ങളില്‍ ഒരാളായി മാറിയ മോഹന്‍ലാലിനെപ്പോലൊരു നടന്‍ ‘കാസനോവ’യായി തീരുന്ന പരിണാമത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആഗോളവല്‍കരണത്തിന്റെ ആഗ്രഹാഭിലാഷങ്ങളും മനുഷ്യ സങ്കല്‍പ്പവുമാണ്. ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന കോടീശ്വരന്‍മാരുടെ പ്രതിനിധിയാണീ കാസനോവ. അയാളുടെ ചെയ്തികളെ മഹത്വവല്‍കരിക്കുകയാണ് സിനിമയുടെ മുഖ്യ ഉദ്ദേശ്യം. ഉപയോഗിക്കുക, വലിച്ചെറിയുക എന്ന മുതലാളിത്ത തത്വം അയാള്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നത് സ്ത്രീകളുടെ കാര്യത്തിലാണ്. രണ്ടാഴ്ചയില്‍ കൂടുതല്‍ ഒരു സ്ത്രീയെയും അയാള്‍ കൊണ്ടുനടക്കുന്നില്ല.

വെറുമൊരു പെണ്‍വാണിഭക്കാരനായ ഈ പണക്കാരന്റെ കൈയിലെ കളിപ്പാട്ടമായി തീരാന്‍ മോഹിക്കുന്നവളാണ് നായിക. ഉപഭോഗവും ഭോഗവും മാത്രമാണ് ജീവിതമെന്നതാണ് ഈ കോടീശ്വര വര്‍ഗത്തിന്റെ മാനിഫെസ്റ്റോ. പണം എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണവര്‍. ആനന്ദം കണ്ടെത്താനുള്ള അവരുടെ വഴി ലൈംഗിക അരാജകത്വമാണ്. പണം കൊണ്ട് വിലക്കെടുക്കാന്‍ പറ്റുന്ന പെണ്‍ജന്‍മങ്ങളുടെ വലിയൊരു മാര്‍ക്കറ്റ് – അതാണവരുടെ സ്വപ്നം. ആ സ്വപ്നത്തിന്റെ ദൃശ്യരൂപമാണ് കാസനോവ പേലുള്ള സിനിമകള്‍.

 

22 ഫീമെയില്‍ കോട്ടയം


 

പണത്തിനു ചുറ്റും കറങ്ങുന്ന പാവകള്‍
അതിസമ്പന്നരുടെ അപമാനവീകരിക്കപ്പെട്ട (de-humanized) ജീവിതത്തെ മഹത്വവല്‍കരിക്കുന്നതിലൂടെ കോടിക്കണക്കിന് വരുന്ന പ്രേക്ഷകരുടെ മനസ്സിലേക്ക് ആ സംസ്കാരത്തെ പ്രക്ഷേപിക്കാന്‍ സിനിമാ വ്യവസായികള്‍ക്ക് സാധിക്കുന്നു.

കുടുംബ സമേതം കാണാന്‍ കൊള്ളാത്തതെന്ന് ഒരു കാലത്ത് നാം കരുതിയിരുന്ന അങ്ങേയറ്റം അശ്ലീലം നിറഞ്ഞ വേഷവും ചലനങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും കിടപ്പറ രംഗങ്ങളും ചലച്ചിത്ര ഇടത്തില്‍ നിറഞ്ഞു നില്‍ക്കുകയാണിന്ന്. ടെലിവിഷന്‍ അവയെ വീടുകളിലെത്തിക്കുമ്പോള്‍ കുഞ്ഞുകുട്ടി സമേതം അവ ആസ്വദിക്കാന്‍ പുതിയ മലയാളിക്ക് അവസരം ലഭിക്കുന്നു.

എങ്ങനെയും പണമുണ്ടാക്കുക, ആ പണം ധൂര്‍ത്തടിച്ച് ചെലവാക്കുക, സകല ഉപഭോഗസവസ്തുക്കളും വാങ്ങിക്കൂട്ടുക, മദ്യവും മദിരാക്ഷിയും നിത്യ ജീവിതത്തിന്റെ ഭാഗമായി തീര്‍ക്കുക തുടങ്ങിയ സന്ദേശങ്ങള്‍ പ്രേക്ഷകരുടെ അവബോധത്തിലേക്ക് അവ അടിച്ചു കയറ്റുന്നു. ഫലമോ? ‘നാം കാണുന്നതെന്തോ അതാണ് നാം’ എന്ന മാര്‍ഷല്‍ മക് ലൂഹന്റെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ സത്യമാവുന്ന നാടായി കേരളം മാറുന്നു.

കാസനോവകളെക്കണ്ട് പ്രേക്ഷകര്‍ മനം പുരട്ടി നില്‍ക്കുമ്പോഴാണ് ‘പുതുതലമുറ’ ചിത്രങ്ങള്‍ പിറന്നുവീഴുന്നത്. എന്നാല്‍, അവയും ഒളിച്ചു കടത്തുന്നത് സമാന ആശയങ്ങളാണ്. അതിസമ്പന്നരാണ് അവയിലെയും നായകര്‍. വിലയേറിയ ഉപഭോഗ വസ്തുക്കളാണ് ദൃശ്യസ്ഥലത്ത് പശ്ചാത്തലമായി നിറഞ്ഞുനില്‍ക്കുന്നത്. കൊച്ചി, ബാംഗ്ലൂര്‍ പോലുള്ള വന്‍ നഗരങ്ങളാണ് ലൊക്കേഷന്‍. ഫൈവ്സ്റ്റാര്‍വല്‍കരിക്കപ്പെട്ട ഇത്തരം നഗരങ്ങളുടെ അരാജകത്വം നിറഞ്ഞ സമ്പന്നജീവിതശൈലിയിലേക്കല്ലാതെ അവിടങ്ങളിലെ പാവങ്ങളിലേക്കോ യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങളിലേക്കോ ക്യാമറ തിരിയുന്നില്ല.

’22 ഫീമെയില്‍ കോട്ടയ’ത്തിലെ ഡി.കെ എന്ന കഥാപാത്രത്തെയും ബ്യൂട്ടിഫുളിലെ നായകനായ പീറ്ററിനെയും ചൂഴ്ന്നു നില്‍ക്കുന്നത് സമ്പന്നതയുടെ പ്രഭാവലയമാണ്. ‘അതിരുകവിഞ്ഞ ഏത് സമ്പത്തിനുപിന്നിലും ഒരു കുറ്റകൃത്യമുണ്ടാകുമെന്ന ബല്‍സാക്കിന്റെ വാക്കുകളാണ് ഒരു കാലത്ത് സിനിമകള്‍ ഓര്‍മ്മപ്പെടുത്തിയിരുന്നതെങ്കില്‍ പണം എങ്ങനെയുണ്ടായി എന്ന ചോദ്യമേ ചോദിക്കാന്‍ പുതിയ സിനിമകള്‍ താല്‍പ്പര്യപ്പെടുന്നില്ല. പീറ്ററിന്റെ പിതാവായിരുന്ന പ്ലാന്ററെ ‘കേരളത്തിലെ ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് മാഫിയ’ എന്നാണ് ഒരു കഥാപാത്രം വിശേഷിപ്പിക്കുന്നത്. എന്ത് മാഫിയയാലും പണത്തിനു മേല്‍ മറ്റൊന്നിനെയും പറക്കാന്‍ സംവിധായകന്‍ അനുവദിക്കുന്നില്ല. ആ പണത്തിനു ചുറ്റും കറങ്ങുന്നവരാണ് മറ്റു കഥാപാത്രങ്ങള്‍. ദരിദ്രനായ ജോണിപോലും പറയുന്നത് മാസം പത്തിരുപ്പത്തയ്യായിരം രൂപ താന്‍ എങ്ങനെയെങ്കിലും ഇപ്പോള്‍ത്തന്നെ ഉണ്ടാക്കുന്നുണ്ടെന്നാണ്. അതിസമ്പന്നര്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന പുതിയ സമൂഹ ക്രമത്തില്‍ ദിവസം 20 രൂപ വരുമാനം പോലുമില്ലാത്ത ദരിദ്രന്‍ ഒരിക്കലും കടന്നുവരുന്നില്ലെന്ന് അര്‍ത്ഥം.

മഹത്വവല്‍കരിക്കുന്നത് ആരെ?
’22 ഫീമെയില്‍ കോട്ടയ’ത്തിലെ ഡി.കെയുടെ വരുമാന സ്രോതസ്സും സംവിധായകന്‍ വെളിപ്പെടുത്തുന്നില്ല. മറ്റൊരു കാസനോവയായ അയാള്‍ക്ക് ശരീരം സമര്‍പ്പിച്ചാലേ ബാംഗ്ലൂര്‍ പോലൊരു നഗരത്തില്‍ പെണ്‍കുട്ടികള്‍ക്ക് കഴിഞ്ഞുകൂടാനാവൂ എന്ന് ചിത്രം തെളിയിക്കുന്നുണ്ട്. എന്നിട്ടും എന്തൊരു മഹത്വവല്‍കരണമാണ് അയാള്‍ക്ക് നല്‍കുന്നത്. നീന്തല്‍ക്കുളത്തില്‍ ഒരു കൈയില്‍ മദ്യഗ്ലാസുമായി നീന്തിത്തുടിക്കുന്ന അയാള്‍ക്ക് നല്‍കിയിരിക്കുന്ന പ്രകാശവിന്യാസം നോക്കുക. പുരാണ ചിത്രങ്ങളില്‍ ദൈവങ്ങളുടെ മുഖത്തിനുചുറ്റും കാണാറുള്ള പ്രഭാവലയം പോലെ ആരുടെയും ആരാധന പിടിച്ചുപറ്റുന്ന ഒന്ന്. സത്യത്തില്‍ ഈ ചിത്രത്തിലെ നായകന്‍ തന്നെ മധ്യവയസ്കനായ (അതോ വൃദ്ധനോ) ഈ കോടീശ്വരനാണ്.

നായികക്കു പക പോക്കാന്‍ വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്തുകാടുക്കുന്നത് ഇയാളാണല്ലോ. ശരീരം സമര്‍പ്പിച്ചതിന് ഒരു പെണ്‍കുട്ടിക്ക് അയാള്‍ സൌജന്യമായി നല്‍കിയ ഫ്ലാറ്റിലാണ് നായിക ടെസ്സ താമസിക്കുന്നത്. വിദ്യാഭ്യാസ ലോണെടുത്ത് പഠിച്ചിട്ടും മാസം മൂവായിരത്തഞ്ഞൂറ് രൂപ പോലും ശമ്പളം കിട്ടാത്തതിന്റെ പേരില്‍ കേരളത്തിലും രാജ്യത്തെ മറ്റ് പലയിടങ്ങളിലും നഴ്സുമാര്‍ സമരം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഈ ചിത്രം പുറത്തിറങ്ങുന്നു എന്നത് ശ്രദ്ധേയമാണ്. നഴ്സുമാരുടെ ഇത്തരം യാഥാര്‍ത്ഥ്യങ്ങളല്ല അവരെക്കുറിച്ച് കോടീശ്വരന്‍മാര്‍ ഉണ്ടാക്കിവെച്ചിട്ടുള്ള ധാരണകളാണ് സംവിധായകനിലൂടെ ആഖ്യാനപ്പെടുന്നത്.

 

ബ്യൂട്ടിഫുള്‍


 
അക്രമാസക്ത ആണത്തം
ഒറ്റനോട്ടത്തില്‍ സ്ത്രീപക്ഷമെന്ന് തോന്നിപ്പിക്കുമ്പോഴും സ്ത്രീ വിരുദ്ധതയും പുരുഷാധിപത്യ കാഴ്ചപ്പാടും അടിച്ചുറപ്പിച്ചു കൊണ്ടാണ് പുതുചിത്രങ്ങള്‍ മുന്നേറുന്നത്. സ്ത്രീ വെറും ഇറച്ചിക്കഷണമാണെന്നും അവളെ തനിക്ക് യഥേഷ്ടം ലൈംഗിക വസ്തുവെന്ന നിലക്ക് കടന്നാക്രമിക്കാന്‍ അവസരമുണ്ടെന്നുമുള്ള അക്രമാസക്തമായ പുരുഷാധിപത്യമാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അവളുടെ മാനത്തിനും വ്യക്തിത്വത്തിനും ഒരു വിലയുമില്ലെന്നും ചാരിത്യ്രം പോലും തങ്ങളുടെ സൌജന്യമാണെന്നും കരുതുന്ന പുരുഷക്കൂട്ടത്തെ സൃഷ്ടിച്ചെടുക്കുക എന്ന ദൌത്യം കുറേക്കാലമായി മുഖ്യധാരാ സിനിമകള്‍ ഏറ്റെടുത്തിട്ട്.

‘ഒരു റേപ്പങ്ങ്ട്ട് വെച്ചുതന്നാല്ണ്ടല്ലോ, പത്ത് മാസം വയറും ചുമന്ന്…’ എന്ന് പറയുന്ന മീശമാധവനിലെ നായകനും താന്‍ ആത്മനിയന്ത്രണം പാലിച്ചതുകൊണ്ട് എത്രയോ പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്ന് പറയുന്ന സീനിയേഴ്സിലെ കഥാപാത്രവും (സുരാജ് വെഞ്ഞാറമ്മൂട്) ഈ പുതിയ പുരുഷന്റെ പ്രതിനിധാനങ്ങളാണ്. ബ്യൂട്ടിഫുളിലെത്തുമ്പോഴാവട്ടെ ഏത് ആക്രമണത്തോടും പൊരുത്തപ്പെടുന്നവളും ആര്‍ക്കും വഴങ്ങിക്കൊടുക്കുന്നവളുമായ പുതിയൊരു സ്ത്രീ സങ്കല്‍പ്പമാണ് ആവിഷ്കൃതമാവുന്നത്. ഇങ്ങനെ പോയാല്‍ പേരിലുള്ള കന്യക മാറ്റേണ്ടിവരും എന്ന് പറയുന്ന പുരുഷന്‍മാരോട് ‘അതൊക്കെ എന്നേ പോയി സാറേ…പീഡനമായിരുന്നു, പീഡനം’ എന്ന് പറയുന്ന വേലക്കാരി ഉണ്ടാവുന്നതും അങ്ങനെയാണ്.
ഇതിന്റെ ഇംഗ്ലീഷ് തര്‍ജുമ മാത്രമാണ് 22 ഫീമെയില്‍ കോട്ടയത്തിലെ നായിക പറയുന്നത്. ‘ അയാം നോട്ട് എ വെര്‍ജിന്‍’

കന്യകാത്വം ചെറുതിലേ നഷ്ടമാവുന്ന, ഏത് പീഡനത്തിലും പരിഭവമില്ലാതെ നിസ്സാരമട്ടില്‍ കടന്നുപോവുന്ന ഇത്തരം സ്ത്രീകളാണ് പുതിയ സാമ്പത്തിക ക്രമത്തിലെ ധനിക പുരുഷന്റെ സങ്കല്‍പ്പത്തിലുള്ളത്. ബ്യൂട്ടിഫുളിലെ വേലക്കാരി തുടരുന്നു: ‘ഇന്നലെ ബാത്ത്റൂം സൈഡില്‍വെച്ച് പുള്ളി എന്നെയൊന്ന് ട്രൈ ചെയ്തു. ഞാന്‍ നിന്നു കൊടുത്തില്ല. ഒരു മൂഡ് ഉണ്ടായിട്ടില്ല’-ഇതാണ് ശരീരത്തിനുനേരെയുള്ള ആക്രമണത്തോട് സ്ത്രീയുടെ സമീപനം!

ലൈംഗിക അരാജകത്വം സ്ത്രീക്കും പതിച്ചുകൊടുക്കാനും ഈ ചിത്രങ്ങള്‍ മടിക്കുന്നില്ല. ബ്യൂട്ടിഫുളില്‍ ഒരു ഡോക്ടറെ (പ്രവീണ) അവതരിപ്പിക്കുന്നത് ഈ ഒറ്റക്കാര്യത്തിനാണ്. ‘Marriage is a license to have an extramarital affair)- ഇതാണ് എം.ബി.ബി.എസുകാരിയുടെ പ്രഖ്യാപനം. ഒപ്പം പഴയ കാമുകനുമായി തുടരുന്ന ബന്ധത്തെക്കുറിച്ചുള്ള വിവരണവും. താന്‍ കന്യകയല്ലെന്ന് പറയുന്ന ടെസ്സി സിറിലിനും ഡി.കെക്കുമെല്ലാം വഴങ്ങിക്കൊടുക്കുന്നതും അതുകൊണ്ടാണ്.

സ്ത്രീയെ മദ്യപാനിയാക്കിയിട്ടേ ഈ പുരുഷാധികാര വിളയാട്ടം പിന്‍മാറുന്നുള്ളൂ. സാള്‍ട്ട് ആന്റ് പെപ്പറിലെ നായികയെയും 22 ഫീമെയില്‍ കോട്ടയത്തിലെ ടെസ്സയെയുമെല്ലാം നന്നായി കുടിപ്പിക്കുന്നുണ്ട്.

ആഗോളവല്‍കരണാനന്തര കാലത്തെ അതിസമ്പന്നരായ ആണുങ്ങളുടെ ആനന്ദം കണ്ടെത്താനുള്ള മാര്‍ഗങ്ങളത്രയും സമൂഹവിരുദ്ധവും സ്ത്രീവിരുദ്ധവുമായിത്തീരുമ്പോള്‍ അവയ്ക്കെല്ലാം ന്യായീകരണം കണ്ടെത്താനും അതെല്ലാം ഇഷ്ടപ്പെടുന്ന തരത്തിലുള്ള സ്ത്രീപ്രതിനിധാനങ്ങളെ സൃഷ്ടിച്ച് ലൈംഗിക വ്യവസായത്തെയും പെണ്‍വാണിഭത്തെയും വിപുലപ്പെടുത്താനുള്ള സൈദ്ധാന്തികാടിത്തറ ഒരുക്കുന്നതിലേക്കാണ് ഇത്തരം ചിത്രങ്ങളും ചെന്നെത്തുന്നത്.

സ്ത്രീക്ക് പ്രതികാരം ചെയ്യണമെങ്കില്‍പ്പോലും മറ്റൊരാളുടെ കിടപ്പറ പങ്കിടണമെന്ന് വരുന്നു. ബ്യൂട്ടിഫുളിലെ മുഴുവന്‍ സ്ത്രീ കഥാപാത്രങ്ങളും ‘ചീത്ത’യാകുന്നത് യാദൃശ്ചികമല്ല. സ്ത്രീയെ ആക്രമിക്കാന്‍ പുരുഷന് പ്രചോദനമായി തീരുന്നത് ‘ അവള്‍ അല്ലെങ്കിലും പിഴച്ചവളാണെന്നും അവള്‍ ഇതൊക്കെ ആസ്വദിക്കുന്നുണ്ടെന്നുമൊക്കെയുള്ള മുന്‍വിധികളാണ്. ഇത്തരം ധാരണകള്‍ക്ക് അടിവരയിടുന്നതിലൂടെയാണ് പുതു തലമുറ ചിത്രങ്ങള്‍ ചതിക്കുഴികളായിത്തീരുന്നത്.

44 thoughts on “ന്യൂ ജനറേഷന്‍ സിനിമ ആരുടെ തോന്നലാണ്?

 1. //ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന കോടീശ്വരന്‍മാരുടെ പ്രതിനിധിയാണീ കാസനോവ. അയാളുടെ ചെയ്തികളെ മഹത്വവല്‍കരിക്കുകയാണ് സിനിമയുടെ മുഖ്യ ഉദ്ദേശ്യം. //

  അതുകൊണ്ടാണല്ലോ ആളുകള്‍ കാസനോവ എന്നാ സിനിമ ഇന്നും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നത്…

  //കുടുംബ സമേതം കാണാന്‍ കൊള്ളാത്തതെന്ന് ഒരു കാലത്ത് നാം കരുതിയിരുന്ന അങ്ങേയറ്റം അശ്ലീലം നിറഞ്ഞ വേഷവും ചലനങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും കിടപ്പറ രംഗങ്ങളും ചലച്ചിത്ര ഇടത്തില്‍ നിറഞ്ഞു നില്‍ക്കുകയാണിന്ന്.//

  താങ്കള്‍ 2011 ഇന് മുന്‍പ് മലയാള സിനിമ കണ്ടിട്ടില്ലേ? വലിയ ക്ലാസ്സിക്‌ ആയി പുകഴ്ത്തുന്ന കള്ളന്‍ പവിത്രനില്‍ അശ്ലീലമില്ലേ? തൂവാനത്തുമ്പികള്‍? ഐ. വീ ശശിയുടെ എത്രയെത്ര സിനിമകള്‍?

  //ഒരു റേപ്പങ്ങ്ട്ട് വെച്ചുതന്നാല്ണ്ടല്ലോ, പത്ത് മാസം വയറും ചുമന്ന്…’ എന്ന് പറയുന്ന മീശമാധവനിലെ നായകനും താന്‍ ആത്മനിയന്ത്രണം പാലിച്ചതുകൊണ്ട് എത്രയോ പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്ന് പറയുന്ന സീനിയേഴ്സിലെ കഥാപാത്രവും (സുരാജ് വെഞ്ഞാറമ്മൂട്) ഈ പുതിയ പുരുഷന്റെ പ്രതിനിധാനങ്ങളാണ്. //

  അതെ അതെ, പത്തു പന്ത്രണ്ടു കൊല്ലം മുന്‍പ് ഇറങ്ങിയ മീശമാധവന്‍ ആണല്ലോ “പുതിയ പുരുഷന്റെ” പ്രതിനിധാനം! സീനിയേര്‍സ് ആണെങ്കില്‍ താങ്കള്‍ ആദ്യം പ്രതിപാദിക്കുന്ന ന്യു ജെനരെഷന്‍ ലിസ്റ്റിലും കാണുന്നില്ലല്ലോ…

  //ബ്യൂട്ടിഫുളിലെത്തുമ്പോഴാവട്ടെ ഏത് ആക്രമണത്തോടും പൊരുത്തപ്പെടുന്നവളും ആര്‍ക്കും വഴങ്ങിക്കൊടുക്കുന്നവളുമായ പുതിയൊരു സ്ത്രീ സങ്കല്‍പ്പമാണ് ആവിഷ്കൃതമാവുന്നത്. //
  ഏത് ആക്രമണത്തോടും പോരുത്തപ്പെടുന്നത് എന്ന് ഉദ്ദേശിച്ചത് “കന്യക” എന്ന കഥാപാത്ര സൃഷ്ടിയെക്കുറിച്ച് ആയിരിക്കും എന്ന് കരുതുന്നു… ആര്‍ക്കും വഴങ്ങിക്കോടുക്കുന്നവള്‍ ആരെന്നു മനസിലായില്ല?
  “ഇന്നലെ ബാത്ത്റൂം സൈഡില്‍വെച്ച് പുള്ളി എന്നെയൊന്ന് ട്രൈ ചെയ്തു. ഞാന്‍ നിന്നു കൊടുത്തില്ല” എന്ന് പറയുന്നത് ആര്‍ക്കും വഴങ്ങി കൊടുക്കുന്ന സ്ത്രീ ആണോ? ആക്രമണവും വശീകരിക്കലും പ്രേമിക്കലും ഒക്കെ തമ്മില്‍ വലിയ വലിയ വ്യത്യാസങ്ങള്‍ ഉണ്ട്… “ട്രൈ ചെയ്തു” എന്ന് കന്യക പറയുമ്പോള്‍ ഇതില്‍ ഏതാണ് ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമല്ല… അതിനാല്‍ തന്നെ താങ്കളുടെ വാദം നിലനില്‍ക്കുന്നില്ല…

  //സ്ത്രീക്ക് പ്രതികാരം ചെയ്യണമെങ്കില്‍പ്പോലും മറ്റൊരാളുടെ കിടപ്പറ പങ്കിടണമെന്ന് വരുന്നു.//
  22 F K യിലെ ഈ പോരായ്മ അംഗീകരിക്കുന്നു. എന്നാല്‍ അവിടെയും ഒരു സ്ത്രീ പുരുഷനെ ഉപയോഗിക്കുകയാണ്… മറിച്ചല്ല… 22 F K എന്ന സിനിമയുടെ നിലപാട് സ്ത്രീയുടെ സമ്മതം ഇല്ലാതെയുള്ള ലൈംഗിക ബന്ധത്തിനെതിരെ ആണ്… അവിടെ ആണ് അത് കുറ്റകരം ആവുന്നതും, മറ്റേതു തരത്തിലുള്ള ബന്ധവും അപ്രസക്തം ആവുന്നതും. സ്ത്രീയുടെ വഴങ്ങിക്കൊടുക്കല്‍ അവളുടെ സ്വന്ത ഇഷ്ടപ്രകാരം ആണ് നടക്കുന്നത്. അത് തെറ്റാണെങ്കില്‍, വിവാഹം എന്ന വ്യവസ്ഥയും തെറ്റല്ലേ?

  //ബ്യൂട്ടിഫുളിലെ മുഴുവന്‍ സ്ത്രീ കഥാപാത്രങ്ങളും ‘ചീത്ത’യാകുന്നത് യാദൃശ്ചികമല്ല. // അതിലെ അനൂപ്‌ മേനോന്‍ അവതരിപ്പിക്കുന്ന പാട്ടുകാരന്റെ സുഹൃത്തായ സ്ത്രീയെ താങ്കള്‍ ചുമ്മാ അങ്ങ് ചീത്തയാക്കിയോ?

  //സ്ത്രീയെ ആക്രമിക്കാന്‍ പുരുഷന് പ്രചോദനമായി തീരുന്നത് ‘ അവള്‍ അല്ലെങ്കിലും പിഴച്ചവളാണെന്നും അവള്‍ ഇതൊക്കെ ആസ്വദിക്കുന്നുണ്ടെന്നുമൊക്കെയുള്ള മുന്‍വിധികളാണ്.//
  ആയിരിക്കാം. പക്ഷെ ആ പുരുഷന്‍ പാമ്പുകടി ഏറ്റു മരിക്കുകയോ, ലിംഗം അറുത്തു മാറ്റപ്പെട്ടവനായി ജീവിക്കുകയോ ചെയ്യേണ്ടി വരുന്നതായി കാണിക്കുന്നില്ലേ?

  ഒരു ലേഖനം എഴുതുമ്പോള്‍ ഒരു മിനിമം ലെവല്‍ logical consistency എങ്കിലും വെച്ച് പുലര്‍ത്തുക…

  • നിങ്ങള്‍ ഈ പറയുന്ന ഗണത്തില്‍ പെടും എന്ന് വ്യ്ക്തമാകിയുരുന്നു

  • Ruben couldn’t understand the core of this criticism. Jinesh Kumar was trying to explain the world view created by a society which gives more importance to money over human values. The kind of life depitcted in the so called ‘new generation films’ as a whole needs to be analysed. Also refer to the term ‘cultural hegemony’ by Antonio Gramci in wikipedia.

   • I do not see in which “new generation” film listed by the author money is given more importance than human values. The author starts with the criticism that “Aadaaminte Makan Abu” and “Aadimadhyaantham” are not called “new generation” by the media. The main reason is because these two films were not commercially successful, and I do not think “Aadimadhyaantham” was even released in theatres. Why is the author so bothered about the terminology “new generation”?
    Art-house films have seldom found appreciation in theatres in Kerala. However, when films that do not follow conventional formulas of hero-centrism like Traffic, City of God, Salt N Pepper, Chaappa Kurish, Beautiful, get appreciated by the audience, there is something to cheer about. These films are not appreciated because they depict the life of the rich as the author thinks. The police constable in Traffic is almost the hero of the film. Is he rich? Ansari in Chaappa Kurish? Kalidasan and his cook in Salt N Pepper? Again, not in the “new gen.” list mentioned by the author, but Indrajith in City of God or Ee Adutha Kaalathu? The author is conveniently ignoring these facts and beating about the bush by talking about Casanova and Meesha Maadhavan. In fact the whole article reeks of hypocrisy by saying that these “new generation” films have explicit dialogues, while old films had none, which is factually incorrect, and is an attempt to garner publicity by creating the impression that he is voicing for the poor who have no representation in these films, when the fact is the opposite as I have pointed out.

    • “Art-house films have seldom found appreciation in theatres in Kerala. However, when films that do not follow conventional formulas of hero-centrism like Traffic, City of God, Salt N Pepper, Chaappa Kurish, Beautiful, get appreciated by the audience, there is something to cheer about. “

     Reuben, not only in Kerala, the same is the situation all over the world. Popularity of any art cannot be the litmus test for its quality.

     • Adrishya,
      No media has said that Adaminte Abu is of bad quality. What bugs Mr. Jinesh Kumar is that it has not been called “new generation”. I said the reason for that is that it has not been a commercial success, as media tend to popularize commercially successful films.
      I will put it in another way: Is getting a “New generation” tag for your film more important than getting the national award? The point raised in this article is relevant only if the answer to my question is “yes”.

    • Reuben, I couldn’t agree with you more! Good points!
     To add to what you already said – whether the movie makers meant it or not, there is an underlying theme of redemption / second chance for several characters in the movie “Traffic”. a)The constable, b)His daughter( got her pride back) c)Anoop’s character d)Kunchakko Boban’s e)Remya’s f)Vineeth’s family g)Rahman’s family. Just think that how many people are just hoping to get a second chance in life so that they could start over and fix all stupid mistakes they made in their lives. I am sure lots of people cared about the characters and I am double sure that they could see them in one of the characters or their behaviors. Even in “Chappa Kurishu” one could sense that given the right circumstance even the meek and humble could show their darker shades. So, I have a feeling that Jinesh did not do a holistic approach in this article and just wanted to focus on some part of it to act as a moral police and I question his sincerity in the approach taken here.
     Now, whether the ideas or treatment is lifted from other movies is a debate for a different day and time 🙂

  • വലിയ ക്ലാസ്സിക്‌ ആയി പുകഴ്ത്തുന്ന കള്ളന്‍ പവിത്രനില്‍ അശ്ലീലമില്ലേ? തൂവാനത്തുമ്പികള്‍?

   എന്താണ് അശ്ലീലം എന്നത് കൊണ്ട് താന്കള്‍ ഉദേശിക്കുന്നത്?? ലൈംഗികതയെ ആണോ?? എങ്കില്‍ താങ്കളുടെ തല പരിശോധിക്കേണ്ട സമയം ആയി.

   • അഡോള്‍ഫ്:
    എങ്കില്‍ താങ്കള്‍ എന്താണ് അശ്ലീലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം… താങ്കളുടെയും തല എനിക്കൊന്നു പരീക്ഷിക്കാമല്ലോ…

    • മ്ലേച്ചമായി ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍..ആഭാസ നൃത്തങ്ങള്‍(ഐറ്റം നമ്പര്‍, കാബറെ..അങ്ങനെ അങ്ങനെ)

     (പത്മരാജനും ഭരതനും എന്ത് പീസ്‌ കാണിച്ചു പടം എടുത്താലും അതെല്ലാം ക്ലാസിക്കുകള്‍ ആണെന്ന ധാരണയൊന്നും എനിക്കില്ല കേട്ടോ)

     ഇനി പറ….
     താങ്കള്‍ എലിപത്തായം കണ്ടിട്ടുണ്ടോ??? കള്ളന്‍ പവിത്രനില്‍ അശ്ലീലം കണ്ടത് വച്ച് നോക്കിയാല്‍ താങ്കള്‍ അതിലും അശ്ലീലം കാണേണ്ടത് ആണ്.

     • എലി പത്തായം ഞാന്‍ കണ്ടിട്ടുണ്ട്… അതിലും അശ്ലീലം കണ്ടിട്ടുണ്ട്… ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ മാത്രമല്ല… any form of obscenity or vulgarity is അശ്ലീലം. എന്റെ ഓര്‍മ്മയില്‍ എലിപ്പത്തായത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഇല്ല. കള്ളന്‍ പവിത്രനില്‍ ഉണ്ട്. അശ്ലീലം എന്നത് മലയാള സിനിമയില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നതാണ് എന്റെ point. ഞാന്‍ ചില ഉദാഹരണങ്ങള്‍ എടുത്തു പറഞ്ഞു എന്ന് മാത്രം. വേറെയും നൂറു കണക്കിന് സിനിമകള്‍ എടുത്തു കാട്ടാം. ഇവിടെ ലേഖകന്‍ പറഞ്ഞു “ഇന്ന്” മാത്രമാണ് ഇതൊക്കെ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതെന്ന്… ഇന്ന് മാത്രമല്ല എന്നും ഇതൊക്കെ നിറഞ്ഞു നിന്നിട്ടുണ്ട്… അത്രേയുള്ളൂ…

      • എങ്കില്‍ അശ്ലീലം എന്നതിനു താന്കള്‍ കൊടുക്കുന്ന നിര്‍വചനം വല്ല മലയാള ഭാഷാ പണ്ഡിതന്‍മാരെയും സമീപിച്ചു തിരുത്തേണ്ടത് ആണ്.ചില ചിത്രങ്ങളിലെ ലൈംഗികത അശ്ലീലം ആണോ ശ്ലീലം ആണോ എന്ന് ഗഹനമായി നിരീക്ഷിച്ചാല്‍ മാത്രമേ ഉറപ്പിക്കാന്‍ കഴിയൂ.. പല ഭരതന്‍ പത്മരാജന്‍ ചിത്രങ്ങളും അത്തരത്തില്‍ ഉണ്ട്.

       ചില കഥാപാത്രങ്ങള്‍ സ്വഭാവം അനുസരിച്ച് അവര്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ ആയിരിക്കും. അത് യാതാര്ത്യമായി ചിത്രീകരിക്കുമ്പോള്‍ അവ അശ്ലീലം ആകുന്നില്ല. മറിച്ചു പ്രേക്ഷകരുടെ കയ്യടിക്ക് വേണ്ടി ദ്വയാര്‍ത്ഥം ഉപയോഗിക്കുമ്പോള്‍ ആണ് അത് അശ്ലീലം ആകുന്നത്. ലൈംഗികതയും അതുപോലെ. സിനിമയില്‍ വാണിജ്യപരമായ ഘടകമായി ലൈംഗികത, വൈകാരികത, ദ്വയാര്തങ്ങള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ആണ് അത് അശ്ലീലം ആകുന്നത് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. അല്ലാതെ സ്ത്രീയുടെ ഉടല്‍ കാണിച്ചാല്‍ മാത്രം അത് അശ്ലീലം ആകണമെന്നില്ല. ഭരതന്റെ രതിനിര്‍വേദം നല്ല ഒന്നാന്തരം സെക്സ് കച്ചവട ചിത്രം ആണ് എന്നാണു എന്റെ അഭിപ്രായം

       wrestler, 4months 3weeks, piano teacher തുടങ്ങിയ നിരൂപക പ്രശംസ ആവോളം കിട്ടിയ ചിത്രങ്ങളില്‍ സ്ത്രീ ഉടല്‍ ആവോളം ദൃശ്യമാകുന്നുണ്ട്. എന്ന് വച്ച് അതെല്ലാം porn ആണെന്ന് വിവരമുള്ള ആരും പറയില്ല. സിനിമ മനസിലാക്കാന്‍ വിവരമില്ലാത്തവര്‍ അതിലെ രംഗങ്ങള്‍ കണ്ടു ചിലപ്പോള്‍ ആത്മരതി അനുഭവിചെന്നു വരാം. അത് സിനിമയുടെ കുറ്റം അല്ല.

       • അതുകൊണ്ടാണല്ലോ അശ്ലീലത്തെ “any form of obscenity or vulgarity” എന്ന് വിശേഷിപ്പിച്ചത്.

        കഥാപാത്ര സ്വഭാവം അനുസരിച്ചാണ് ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് അശ്ലീലമല്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അശ്ലീലം ആര് പറഞ്ഞാലും അശ്ലീലം തന്നെ ആണ്. ഞാന്‍ എപ്പോഴും തെറി പറയും, എന്റെ സ്വഭാവം അങ്ങനെ ആണ് എന്ന് പറഞ്ഞു തെറി പറഞ്ഞു നടന്നാല്‍ അത് തെറി അല്ലാതാവുമോ?

        പിന്നെ നിങ്ങള്‍ പറഞ്ഞത് പോലെ, സ്വാഭാവികത ഉണ്ടെങ്കില്‍ എന്തും അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല. അത് ഞാനും സമ്മതിക്കുന്നു. പക്ഷെ സ്വാഭാവികം ആയതു കൊണ്ട് ലൈംഗികത, അശ്ലീലം, വയലെന്‍സ്, വൈകാരികത എന്നിവ ഇല്ല എന്ന് പറയാന്‍ കഴിയില്ല. അവ അവിടെ തന്നെ ഉണ്ട്.

        “മറിച്ചു പ്രേക്ഷകരുടെ കയ്യടിക്ക് വേണ്ടി ദ്വയാര്‍ത്ഥം ഉപയോഗിക്കുമ്പോള്‍ ആണ് അത് അശ്ലീലം ആകുന്നത്. ലൈംഗികതയും അതുപോലെ. സിനിമയില്‍ വാണിജ്യപരമായ ഘടകമായി ലൈംഗികത, വൈകാരികത, ദ്വയാര്തങ്ങള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ആണ് അത് അശ്ലീലം ആകുന്നത് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്.”

        ഇവിടെ പ്രേക്ഷകന്റെ കൈയ്യടി എന്നത് പ്രേക്ഷകന്റെ അംഗീകാരം എന്നും വായിക്കാം. അങ്ങനെ ആണെങ്കില്‍ എല്ലാ സിനിമകളും പ്രേക്ഷകന്റെ അന്ഗീകാരത്തിന് വേണ്ടി ഉള്ളതാണ്. ഏതു കലയ്ക്കും പ്രേക്ഷകന്റെ അംഗീകാരം ആണ് ഏറ്റവും വലിയ അംഗീകാരം. അവാര്‍ഡുകളും ചില expert പ്രേക്ഷകരുടെ അംഗീകാരം തന്നെ. അപ്പൊ പ്രേക്ഷകന്റെ അംഗീകാരം കിട്ടാനുള്ള ശ്രമം എല്ലാ സിനിമകളിലും ഉണ്ട്. ചിലത് obvious ആണ്. ചിലത് അത്ര obvious അല്ല. Obvious അല്ലാത്തത് കൊണ്ട് അതവിടെ ഇല്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. Script inu ആവശ്യം ആണ് എന്ന് പറയുംബോള്‍ script ആര് ഉണ്ടാക്കി, എന്തിനു അങ്ങനെ ഉണ്ടാക്കി എന്ന ചോദ്യവും ചോദിക്കാം…

        • പറഞ്ഞത്‌ വീണ്ടും പറയുന്നു….ഞാന്‍ ഉദേശിച്ചത്‌ മുഴുവന്‍ ഇതില്‍ ഉണ്ട്.

         wrestler, 4months 3weeks, piano teacher തുടങ്ങിയ നിരൂപക പ്രശംസ ആവോളം കിട്ടിയ ചിത്രങ്ങളില്‍ സ്ത്രീ ഉടല്‍ ആവോളം ദൃശ്യമാകുന്നുണ്ട്. എന്ന് വച്ച് അതെല്ലാം porn ആണെന്ന് വിവരമുള്ള ആരും പറയില്ല. സിനിമ മനസിലാക്കാന്‍ വിവരമില്ലാത്തവര്‍ അതിലെ രംഗങ്ങള്‍ കണ്ടു ചിലപ്പോള്‍ ആത്മരതി അനുഭവിചെന്നു വരാം. അത് സിനിമയുടെ കുറ്റം അല്ല.

        • ഞാന്‍ കമന്റില്‍ പറഞ്ഞ പോലെ തന്നെ,
         ചില ചിത്രങ്ങളിലെ ലൈംഗികത അശ്ലീലം ആണോ ശ്ലീലം ആണോ എന്ന് ഗഹനമായി നിരീക്ഷിച്ചാല്‍ മാത്രമേ ഉറപ്പിക്കാന്‍ കഴിയൂ. ഇനിയും ഉറപ്പിക്കാന്‍ കഴിയാത്തവിധം തര്‍ക്കത്തില്‍ ഇരിക്കുന്ന പല ഉദാഹരണങ്ങളും ഉണ്ട്. മലയാളത്തിലെ ചാപ്പാ കുരിശിലെ ചുംബന രംഗം ഈ വിധത്തില്‍ പല ചര്‍ച്ചകളിലും നിറയുന്നുണ്ട് ഇപ്പോള്‍.

        • മഹാ വഷളന്‍ ആയ ഒരു കഥാപാത്രം, അത്തരം ആളുകളെ വിമര്‍ശിക്കാന്‍ ആയി മാത്രം എടുത്തിട്ടുള്ള ഒരു സിനിമയില്‍ ഉണ്ടായാല്‍ ആ സിനിമയെ അശ്ലീല ചിത്രം വിളിക്കുന്നത് ശരിയല്ലല്ലോ!

        • എയിഡ്സ് ബോധവല്‍ക്കരണ ചിത്രം പോലും നിങ്ങളുടെ മാനദണ്ഡം വച്ച് പക്കാ അശ്ലീല ചിത്രം ആയി മാറും!

        • //wrestler, 4months 3weeks, piano teacher തുടങ്ങിയ നിരൂപക പ്രശംസ ആവോളം കിട്ടിയ ചിത്രങ്ങളില്‍ സ്ത്രീ ഉടല്‍ ആവോളം ദൃശ്യമാകുന്നുണ്ട്. എന്ന് വച്ച് അതെല്ലാം porn ആണെന്ന് വിവരമുള്ള ആരും പറയില്ല. സിനിമ മനസിലാക്കാന്‍ വിവരമില്ലാത്തവര്‍ അതിലെ രംഗങ്ങള്‍ കണ്ടു ചിലപ്പോള്‍ ആത്മരതി അനുഭവിചെന്നു വരാം. അത് സിനിമയുടെ കുറ്റം അല്ല.//

         ഇവിടെ സിനിമയില്‍ അശ്ലീലം കുറ്റമാണോ അല്ലയോ എന്നതല്ല പ്രശ്നം, അതുണ്ടോ ഇല്ലയോ എന്നുള്ളതാണ്. ഞാന്‍ അശ്ലീലം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞു. Piano teacher നിരൂപക പ്രശംസ നേടിയത് കൊണ്ട് അത് നമ്മള്‍ കുട്ടികളെ വിളിച്ചിരുത്തി കാണിക്കില്ലല്ലോ. Aids ബോധവല്‍ക്കരണവും അങ്ങനെ തന്നെ.
         ഒരു പക്ഷെ സിനിമയുടെ intended audience ഇന് അശ്ലീലമായി തോന്നിയില്ലെങ്കില്‍ അശ്ലീലം ഇല്ലെന്നു പരയാമായിരിക്കാം. കാണികളുടെ പക്വതയാണ് അശ്ലീലത്തിന്റെ അളവുകോല്‍ എങ്കില്‍ നിങ്ങള്‍ പറയുന്നത് ശരിയാണ്. പക്ഷെ അതൊരു ശരിയായ അളവുകോല്‍ ആണോ? ഒരാള്‍ക്ക് സ്വാഭാവികം എന്ന് തോന്നുന്നത് എല്ലാവര്ക്കും തോന്നണം എന്നില്ലല്ലോ.

        • അടിയിലെ റിപ്ലൈ ഓപ്ഷന്‍ വര്‍ക്ക്‌ ചെയ്യാത്തതിനാല്‍ ഇവിടെ…

         //wrestler, 4months 3weeks, piano teacher തുടങ്ങിയ നിരൂപക പ്രശംസ ആവോളം കിട്ടിയ ചിത്രങ്ങളില്‍ സ്ത്രീ ഉടല്‍ ആവോളം ദൃശ്യമാകുന്നുണ്ട്. എന്ന് വച്ച് അതെല്ലാം porn ആണെന്ന് വിവരമുള്ള ആരും പറയില്ല. സിനിമ മനസിലാക്കാന്‍ വിവരമില്ലാത്തവര്‍ അതിലെ രംഗങ്ങള്‍ കണ്ടു ചിലപ്പോള്‍ ആത്മരതി അനുഭവിചെന്നു വരാം. അത് സിനിമയുടെ കുറ്റം അല്ല.//

         ഇവിടെ സിനിമയില്‍ അശ്ലീലം കുറ്റമാണോ അല്ലയോ എന്നതല്ല പ്രശ്നം, അതുണ്ടോ ഇല്ലയോ എന്നുള്ളതാണ്. ഞാന്‍ അശ്ലീലം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞു. Piano teacher നിരൂപക പ്രശംസ നേടിയത് കൊണ്ട് അത് നമ്മള്‍ കുട്ടികളെ വിളിച്ചിരുത്തി കാണിക്കില്ലല്ലോ. Aids ബോധവല്‍ക്കരണവും അങ്ങനെ തന്നെ.
         ഒരു പക്ഷെ സിനിമയുടെ intended audience ഇന് അശ്ലീലമായി തോന്നിയില്ലെങ്കില്‍ അശ്ലീലം ഇല്ലെന്നു പരയാമായിരിക്കാം. കാണികളുടെ പക്വതയാണ് അശ്ലീലത്തിന്റെ അളവുകോല്‍ എങ്കില്‍ നിങ്ങള്‍ പറയുന്നത് ശരിയാണ്. പക്ഷെ അതൊരു ശരിയായ അളവുകോല്‍ ആണോ? ഒരാള്‍ക്ക് സ്വാഭാവികം എന്ന് തോന്നുന്നത് എല്ലാവര്ക്കും തോന്നണം എന്നില്ലല്ലോ.

         അശ്ലീലത്ത്തിലെ തെറ്റും ശരിയും ഞാനും പറഞ്ഞിട്ടില്ല.എയിഡ്സ് ബോധവല്‍ക്കരണ ചിത്രങ്ങള്‍ കുട്ടികളെ കാണിക്കരുത് എന്ന് ആരാണ് പറഞ്ഞിട്ടുള്ളത്‌? അങ്ങനെ വേണം എന്നല്ലേ വിവരമുള്ളവര്‍ പറയാറ്??
         പിയാനോ ടീച്ചര്‍ കുട്ടികളെ കാണിക്കാത്തത് അശ്ലീലം ആയതുകൊണ്ടല്ല, അത് ശരിയായ വിധത്തില്‍ അവര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നതുകൊണ്ടാണ്.
         എന്നാല്‍ പ്രായപൂര്‍ത്തി ആയവരെ മൊത്തത്തില്‍ തന്നെ മാനസിക വളര്‍ച്ച പ്രാപിച്ച intended audience ആയി ആണ് കണക്കാക്കാറുള്ളത്. ഈയവസരത്തില്‍ പ്രായപൂര്‍ത്തിആയ ആളുകള്‍ അതുകണ്ട് വേറെ വല്ലതും വിചാരിച്ചാല്‍ അവര്‍ക്ക്‌ കുട്ടികളുടെ മാനസിക വളര്‍ച്ചയെ ഉള്ളു എന്ന് മനസിലാക്കാം. അത്തരക്കാരുടെ അഭിപ്രായങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ് പതിവ്. ചില അവസരങ്ങളില്‍ അശ്ലീലമാണോ ശ്ലീലമാണോ എന്ന് ചിലതിനെ തിരിച്ചറിയാതെ വരാറുണ്ട്. അപ്പോള്‍ അവ തര്‍ക്കവിഷയവും ആകും. എങ്കില്‍ തന്നെയും അശ്ലീലം എന്നതിന്റെ മാനദണ്ഡങ്ങള്‍ക്ക് മാറ്റം വരുന്നില്ല. അശ്ലീലം ഒന്നേ ഉള്ളു. അതാണ്‌ അശ്ലീലം!

 2. “എന്നിട്ടും എന്തൊരു മഹത്വവല്‍കരണമാണ് അയാള്‍ക്ക് നല്‍കുന്നത്. നീന്തല്‍ക്കുളത്തില്‍ ഒരു കൈയില്‍ മദ്യഗ്ലാസുമായി നീന്തിത്തുടിക്കുന്ന അയാള്‍ക്ക് നല്‍കിയിരിക്കുന്ന പ്രകാശവിന്യാസം നോക്കുക. പുരാണ ചിത്രങ്ങളില്‍ ദൈവങ്ങളുടെ മുഖത്തിനുചുറ്റും കാണാറുള്ള പ്രഭാവലയം പോലെ ആരുടെയും ആരാധന പിടിച്ചുപറ്റുന്ന ഒന്ന്. ”

  That is because of the technical incompetency of the camera crew. There are certain techniques to employ when surfaces are reflective( like water and snow). This glow is visible when characters wear white shirts too. Most of our movies displays the placements of the lighting(Ravi K Chandran, cinematographer mentioned it too) because of this incompetency and that is a very rare occurrence in hollywood movies.

  കേരളത്തെ പിടിച്ചു കുലുക്കിയ അതി ക്രൂരമായ പല സ്ത്രീ പീഡനങ്ങളും നടന്നത് ഈ പറഞ്ഞ “New Generation” സിനിമകള്‍ ഇറങ്ങുന്നതിനു മുന്‍പാണ്‌.. , അതിലെ മിക്ക പ്രതികളും പണക്കാരല്ല എന്നതും ശ്രേധ്ധേയമാണ്. അത് കൊണ്ട് സമൂഹത്തില്‍ കണ്ടു വരുന്ന എല്ലാ പുഴു കുത്തും
  “New Generation” സിനിമയുടെ പിടലിക്ക് വയ്ക്കണോ?

  പിന്നെ ഇന്‍ 70s, 80s and 90s “see through” ഉടുപ്പുകലണിഞ്ഞ ദുര്‍മേധസ്സുള്ള നടിമാരുടെ ഉടല് കണ്ട ഒരു “Old Generation” ഈ “New Generation” എന്തിനാണാവോ പഴി പറയുന്നത്? .

  ഭരതനും പദ്മരാജനും ഇതൊക്കെ കാണിച്ചപ്പോള്‍ ഒടുക്കത്തെ കല. നമ്മുടെ പാവം “New Generation” ഒന്ന് ചുംബിച്ചാല്‍, സ്നേഹത്തോടെ രതിയിലെര്‍പ്പെട്ടാല്‍, അല്ലെങ്കില്‍ തെറി പറഞ്ഞാല്‍ അല്ലെങ്കില്‍ കള്ള് കുടിച്ചാല്‍ “ദെ കിടക്കണ് തക്കാളി”

 3. താങ്കളുടെ നിരീക്ഷണങ്ങള്‍ വളരെ ശരിയായി തോന്നി. പുതു തലമുറ ആഗ്രഹിക്കുന്നതാണ് ന്യൂ ജെനേറെഷന്‍ സിനിമകള്‍ നല്‍കുന്നത്. ആഡംബര ജീവിതം, വിവാഹമെന്ന കുടുക്കില്ലാതെയുള്ള ലൈംഗിക ബന്ധം, മാതാപിതാക്കളോടും മുതിര്‍ന്നവരോടും കാര്യ കാരണങ്ങള്‍ ബോധ്യപ്പെടുത്താതെയുള്ള ജീവിതം. പുതു തലമുറയുടെ സ്വപ്ന സാക്ഷാല്‍ക്കാരമാണ് ന്യൂ ജെനേറെഷന്‍ സിനിമ. ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ആദാമിന്റെ മകന്‍ അബുവും ആദി മധ്യാന്തവും ന്യൂ ജെനേറെഷന്‍ സിനിമയായി എടുത്തു പറയപ്പെടാതെ പോയതാണ്. നഗര യുവത്വത്തിന്റെ ആഡംബര കഥ മാത്രമായി ന്യൂ ജെനേറെഷന്‍ സിനിമ ചുരുങ്ങുമ്പോഴാണ് പ്രശ്നം. ദരിദ്രന്റെ പേട്ടു ജീവിത കഥ ആര്‍ക്കു സിനിമയില്‍ കാണണം എന്ന് ചിന്തിക്കുമ്പോള്‍ ആ ആറ്റിട്ട്യൂട് യഥാര്‍ത്ഥ ജീവിതത്തിലേക്കും കടക്കുകയാണ്. സ്വന്തം സുഖം മാത്രം നോക്കുന്ന സ്വാര്‍ത്ഥ തലമുറയുടെ ലക്ഷണമാണതു .

 4. നല്ല അവലോകനം.
  പുതു തലമുറകളുടെ സിനിമകളുടെ
  പ്രത്യയശാസ്ത്രടം ഉദാരീകരണത്തിന്റെ
  കുടംപൊട്ടി പുറത്തുവന്ന ഭൂതങ്ങളുമായി
  കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല

 5. സ്ത്രീക്ക് പ്രതികാരം ചെയ്യണമെങ്കില്‍പ്പോലും മറ്റൊരാളുടെ കിടപ്പറ പങ്കിടണമെന്ന് വരുന്നു. ബ്യൂട്ടിഫുളിലെ മുഴുവന്‍ സ്ത്രീ കഥാപാത്രങ്ങളും ‘ചീത്ത’യാകുന്നത് യാദൃശ്ചികമല്ല. സ്ത്രീയെ ആക്രമിക്കാന്‍ പുരുഷന് പ്രചോദനമായി തീരുന്നത് ‘ അവള്‍ അല്ലെങ്കിലും പിഴച്ചവളാണെന്നും അവള്‍ ഇതൊക്കെ ആസ്വദിക്കുന്നുണ്ടെന്നുമൊക്കെയുള്ള മുന്‍വിധികളാണ്. ഇത്തരം ധാരണകള്‍ക്ക് അടിവരയിടുന്നതിലൂടെയാണ് പുതു തലമുറ ചിത്രങ്ങള്‍ ചതിക്കുഴികളായിത്തീരുന്നത്

  വളരെ കാലമായി കാണാന്‍ കാത്തിരുന്ന ഒരു കുറിപ്പ് പോലെ തോന്നുന്നു ഇതു…..സിറ്റി ഓഫ് ഗോഡിലെ സ്ത്രീ കഥാപാത്രവും പ്രതികാരം ചെയ്യാന്‍ വേണ്ടി ഒരു ധനികനെ കൂട്ടുപിടിക്കുകയാണ് ചെയ്യുന്നത് .നമ്മുടെ സംവിധായകര്‍ ഇത്തരം ലേഖനങ്ങള്‍ വായിക്കേണ്ടതാണ് .ഇത്തരം അതിശയോക്തി കലര്‍ന്ന സിനിമകള്‍ മാത്രമേ പ്രക്ഷകര്‍ക്ക് ഇഷ്ടംമാവു എന്ന ചിന്തയാണ് മാറേണ്ടത് .
  ഇത്തരം സിനിമകള്‍ വളരെ വികലമായ ചിന്തകളാണ് യുവ തലമുറയില്‍ ഉണ്ടാക്കുക .സ്ത്രീകളെ കുറിച്ച് വളരെ തെറ്റായ ഒരു ധാരണയാണ് അവര്‍ക്ക് ലഭിക്കുന്നത് .

 6. സത്യം മാത്രം പറഞ്ഞ ഒരു കുറിപ്പാണിത്..
  അഭിനന്ദനങ്ങള്‍.
  ന്യൂ ജനറേഷന്‍ എന്നാ പേരില്‍ ഇറക്കപ്പെടുന്ന സിനിമകളുടെ അന്ത സത്ത ലൈംഗിക അരാജകത്വം തന്നെയാണ്..അനൂപ്‌ മേനോന്റെയും മറ്റു പുതു പാര്‍ടീസിന്റെയും സ്ഥിരം പരിപാടികളും അത് തന്നെയാണ്..

  എന്റെയൊരു സുഹൃത്ത്‌ കഴിഞ്ഞ ദിവസം ചോദിച്ചപോലെ ഈ സിനിമാക്കാര്‍ക്കൊന്നും അമ്മയും പെങ്ങളും ഭാര്യയുമില്ലേ ?

  ഇതൊരു ഒറ്റപ്പെട്ട ചോദ്യമല്ല.. പരസ്പരം ഇഷ്ടപ്പെട്ടാല്‍ ബാക്കി കാര്യങ്ങള്‍ കിടക്കയിലാകാമെന്ന സന്ദേശമാണ് ഈ സിനിമകളിലെല്ലാം..

  ഇതിനെ സ്ത്രീപക്ഷ വാദമെന്ന രീതിയിലും വ്യാഖ്യാനിക്കുന്നത് കാണുമ്പോള്‍ ഉറക്കെ ചിരിക്കാനാണ് തോന്നുന്നത് ഒപ്പം സഹതാപവും..

 7. നിങ്ങള്‍ new generationil ഇറങ്ങിയ അടുത്ത പദങ്ങളില്‍ കിടപറ രംഗങ്ങള്‍ ഉള്ളത് കൊണ്ടാണോ ഉസ്താദ്‌ hotelum , തട്ടതിന്‍ marayathum ഒക്കെ വിജയ ചിത്രങ്ങള്‍ ആയത്?????

 8. new genaration cinema thonnal mathramalla,it is a reality.adminte makanum adimadyhanthavum adangunna fillm culturineyanu angane visesipikkunnad.ginesh pazhaya samskarika yukthiyude akathu ninnu karyngal kanunnu.frederic jameson pudiya samskarika yukthye talliparanhu kondalla,naveekarikkapetta samuhathnte saskarika yukthye critcal ay kanukayanu.malayalathle left bujikalude problem,sensitvaya grhadhuradayanu.e artcle adnte uranha example anu.y v not consider the challenge of postmodern soceity?y our new generatn housefulled the thamil new film theatres?realy v could encouter new challenges of our society?y still pinaray,achudanandan,mammuty,lal,?y this kolveri bc all?quite nonsense.thanq.

 9. ന്യൂ ജെനെരറേന്‍ സിനിമയുടെ യാദാര്‍ത്ഥ്യം വിളിച്ചു പറഞ്ഞ താങ്കള്ക് അഭിനന്ദങ്ങള്‍

 10. പ്രിയ ജിനേഷ് കുമാർ,

  ഇന്ന് നമ്മുടെ സിനിമയിൽ സംഭവിക്കുന്നത് എന്തോ ഒരു വലിയ പ്രസ്ഥാനമാണെന്നും കാഴ്ചയുടെ വിപ്ലവമാണെന്നുമൊക്കെയുള്ള മാധ്യമ പ്രചരണങ്ങൾ വലിയൊരു നുണതന്നെയാണ്‌, സംശയമില്ല. പക്ഷെ താങ്കൾ പറഞ്ഞുവരുന്നിടത്തും വലിയ പിശക് ഉണ്ടെന്ന് തോന്നിപ്പോകുന്നു.

  എല്ലാ പ്രശ്നങ്ങളേയും അതിന്റെ ഏറ്റവും തൊലിപ്പുറമേനിന്ന് മാത്രം കാണാൻ ശ്രമിക്കുന്ന ‘ഡയലക്റ്റിക്കൽ’ സാമൂഹ്യശാസ്ത്രജ്ഞൻമാരുടെ മാർഗ്ഗത്തില്കൂടി താങ്കളും നമ്മുടെ സമൂഹത്തെ നോക്കിക്കാണുന്നു. ‘നവമുതലാളിത്തത്തിനും’ ‘നവസാമ്പത്തിക ക്രമത്തിനും’ ഒക്കെ അപ്പുറം എത്രയോ ദുരൂഹമാണ്‌ മനുഷ്യന്റെ പ്രശ്നങ്ങൾ. സിനിമ എന്ന ശക്തമായ മാധ്യമം സമൂഹത്തിന്റെ പുറം തോടിലുള്ള ഇത്തരം വിഷയങ്ങളിൽ അഭിരമിക്കാതെ (അത് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും മറ്റും വളരെ ഭംഗിയായി ചെയ്യുന്നുണ്ടല്ലോ) മനുഷ്യന്റെ ജീവിത പ്രശ്നങ്ങളുടെ ആഴങ്ങൾ തേടുകയാണ്‌ വേണ്ടത്. സമൂഹമെന്ന എന്തോ ഒരു വലിയ സംഗതിയുടെ പരപ്പല്ല മറിച്ച് മനുഷ്യന്റെ ജീവിത സമസ്യകളുടെ ആഴമാണ്‌ നല്ല സിനിമ എത്തിപ്പെടേണ്ട ഇടം. ലോകത്തിലെ മികച്ച ചിത്രങ്ങൾ മിക്കവയും അങ്ങിനെയുള്ളവയാണ്‌.

  ഉപരിപ്ലവതയെ അതിലും വലിയ ഉപരിപ്ലവത കൊണ്ട് നേരിടുവാൻ സാധിക്കില്ല.

 11. ഇത് മുഴുവന്‍ തെറ്റാണു എന്ന് പറയാന്‍ വേണ്ടി മാത്രം എഴുതിയ ഈ ലേഖനം അത്ര നിലവാരം പുലര്‍ത്തുന്നില്ല എങ്കിലും സന്തോഷം ഉണ്ട് കാരണം Reuben nte ഒരു മികച്ച മറുപടിക് ഈ ലേഖനം കാരണം ആയല്ലോ..

 12. നല്ല നിരീക്ഷണം. ന്യൂജനറേഷന്‍ സിനിമയില്‍ സ്ത്രീയുടെ ശാക്തീകരണത്തേക്കാള്‍ അസ്ലീല സംഭാഷണവും അവിഹിത ലൈംഗികതയും ചേര്‍ന്ന ചേരുവയും ആണ് കൂടുതല്‍. ടെക്നിക്കലായ ചില അപ്ഡേഷന്‍സ് ഇഴച്ചില്‍ ഇല്ലായ്മ എന്നിവയൊക്കെ ഈ വിശേഷണങ്ങളോടെ വരുന്ന ചിത്രങ്ങള്‍ക്ക് മാറ്റു കൂട്ടുന്നുണ്ട്.

  വൃദ്ധതാരങ്ങളുടെ കാസനോവ ചമയലുകളേക്കാള്‍ എത്രയോ നല്ലതാണ് ഈ ചിത്രങ്ങള്‍ എന്ന് കരുതി പ്രേക്ഷകര്‍ കയറുന്നു. ത്രിജി ഫോര്‍മാറ്റില്‍ തുണ്ട് കിട്ടുവാന്‍ ക്ഷാമമില്ലാത്ത കാലത്ത് എന്തായാലും സെക്സ് ആസ്വദിക്കുവാന്‍ അല്ല ഈ കയറ്റം.

 13. ഒരു സാദാരണ പ്രേക്ഷകന്‍ സിനിമ കാണുമ്പോള്‍ എല്ലാം മറന്നു 2 -3 മണിക്കൂര്‍ ഒരു പുതിയ കഥ ആസ്വദിക്കാനാണ് നോക്കുന്നത്. ഒരേ പ്രമേയത്തില്ലുള്ള രണ്ടു മൂന്ന് സിനിമകള്‍ കണ്ടു കഴിയുമ്പോള്‍ ഈ ട്രെന്‍ഡ്-ഉം അവസാനിക്കും. അത്ര തന്നെ.

 14. ഒരു സമൂഹത്തിന്റെ ‘ഐഡിയല്‍’ പരിഛേദമാകണം സിനിമയെന്നു വാശിപിടിക്കുന്നതുകൊണ്ടാണ് ഇത്തരം നിരൂപണങ്ങള്‍ ഉണ്ടാകുന്നത്. ഇവ ന്യൂ ജനറേഷനോ മറ്റെന്തെങ്കിലുമോ ആകട്ടെ, അവ ഉള്‍പ്പെടുന്ന കഥാപാത്രങ്ങളുടെ സ്വഭാവത്തിലൂടെയാണ് വികസിക്കുന്നത്. ഞാനും നിങ്ങളുമെല്ലാം വ്യത്യസ്ത സ്വഭാവക്കാരാണ്. അതില്‍ പലതും മറച്ചുവച്ചുകൊണ്ടു മറ്റൊരു മുഖവുമായി നേരിട്ട് ഇടപെടുന്നു. എന്നാല്‍, കഥാപാത്രങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല. അതു നിര്‍മിക്കുന്ന സംവിധായകനും അതിന്റെ എല്ലാ ഭാവഭേദങ്ങളും കണ്ടെത്തേണ്ടിവരും. എത്രയൊക്കെയായാലും ഈ സിനിമകളിലെ കഥാപാത്രങ്ങളുടെ സ്വഭാവമുള്ള ഒരാളെങ്കിലും കാണുമല്ലോ കുറഞ്ഞതൊരു മലയാളിയായിട്ട്…

 15. യാഥാര്‍ഥ്യത്തോട് നീതി പുലര്‍ത്തുന്ന ആഖ്യാനവും, സംഭാഷണങ്ങളും, ലോജിക്ക് ഉള്ള കഥയും ഒക്കെയുള്ള ഒരു സിനിമ ഇറങ്ങിയാല്‍ അതിനെ ഉണ്ടന്‍ ന്യൂജനറേഷന്‍ എന്ന തൊഴുത്തില്‍ കൊണ്ട് കെട്ടേണ്ട കാര്യമില്ല. അതിനേക്കാള്‍ കഷ്ടം ടപ്പാംകൂത്തും, മേലോട്രാമയും, അമിതനാടകീയതയും ഉള്ള സിനിമകളെ പരമ്പരാഗത/സാധാരണക്കാരുടെ സിനിമ എന്ന് പറയുന്നത് ആണ്. അത് സിനിമ എന്ന കലയോടും, കേരളത്തിലെ സാധാരണക്കാരോടും ചെയ്യുന്ന വലിയ പാതകം ആണ്.

 16. പ്രമേയത്തെയോ കഥയെയോ അല്ല ഈ മാധ്യമങ്ങളും മറ്റു ആളുകളും ന്യൂ ജനറേഷന്‍ എന്ന് വിളിക്കുന്നത് എന്നാണു എനിക്ക് തോന്നുന്നത്. എന്തോന്നാണപ്പാ ഈ ന്യൂ ജനറേഷന്‍???
  പാവപ്പെട്ടവരുടെ കഥ സത്യസന്ധമായി റിയലിസ്റ്റിക് ആയി പറഞ്ഞു വിജയിച്ചാലും നമ്മുടെ ഭാഷയില്‍ അത് “ന്യൂ ജനറേഷന്‍” ആയിരിക്കും.എഴുപതുകളില്‍ ഹോലീവുടിലെ മ്യൂസിക്കല്‍ ചവറുകളുടെ കാലഹരണപ്പെടലിനു ശേഷം സമാന്തരവും അല്ലാതെയുമായി റിയലിസ്റ്റിക് ആഖ്യാനം ഉള്ള സിനിമകള്‍ കൂടുതല്‍ വരികയും ട്രെന്റ് എന്നതിലുപരി അത് അവിടുത്തെ മുഖ്യധാര രീതി തന്നെയാവുകയും ചെയ്തു. മലയാളത്തില്‍ എണ്‍പതുകളില്‍ ഇത്തരം രീതി അങ്ങിങ്ങായി ഉണ്ടായെങ്കിലും അതൊരു ട്രെന്റ് മാത്രം ആയി ഒതുങ്ങി(അന്നത്തിന്റെ പേര് മധ്യവര്‍ത്തി സിനിമ എന്നായിരുന്നു).

  ഇന്ന് നമ്മുടെ(ഇന്ത്യന്‍) മുഖ്യധാര എന്ന് പറയുന്നത് തന്നെ എഴുപതുകളോടെ ലോക സിനിമയില്‍ നിന്നും അപ്രത്യക്ഷമായ മ്യൂസിക്കലുകളും, കോമഡികളും ചേര്‍ത്ത്‌ ഇളക്കിയ ഒരു അവിയല്‍ ആണ്. അതുകൊണ്ട് മാറ്റം(ഈ കാണുന്നത് മാറ്റം എന്നൊന്നും പറഞ്ഞു കൂടാ, എങ്കിലും) എന്തെങ്കിലും സംഭവിച്ചാല്‍ അതിനെ ഉടന്‍ കൊണ്ട് ന്യൂ ജനറേഷന്‍ തൊഴുത്തില്‍ കെട്ടാതിരിക്കുക!!

  • ഇറങ്ങുന്ന സിനിമകള്‍ ഒക്കെ നല്ല പൂവന്‍പഴം പോലെ നിഷ്കളങ്കരും ആദര്‍ശകോമരങ്ങളും ആയ ആളുകളുടെ സന്മാര്‍ഗ ഉപദേശം ആയിരിക്കണം എന്ന വാശി ആളുകള്‍ക്ക് ഉള്ളതുകൊണ്ടാണ് സമൂഹത്തിലെ നെഗടീവ്‌ വശങ്ങള്‍ പ്രമേയമാക്കി സിനിമകള്‍ വരുമ്പോള്‍ സാധാരണക്കാര്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ക്ക്(അല്ലാത്തവര്‍ക്ക് തലയില്‍ നാല് കൊമ്പ് ഉണ്ടോ എന്തോ) ദഹിക്കാതെ വരുന്നത്.
   ഇക്കൂട്ടര്‍ വാഴ്ത്തുന്ന “നല്ല പളുങ്ക് പോലത്തെ” മലയാളം സിനിമകളിലോ, താഴെ കിടയിലുള്ളവരും മുഖ്യധാരകുംക്ക് പുറത്തുള്ളവരും ആയ കഥാപാത്രങ്ങള്‍ മാത്രം ആണ് ഇത്തരം അവിഹിതങ്ങളില്‍(മിക്കതും “കോമഡി” ആയിരിക്)ഏര്‍പ്പെടുന്നത്. അത് കണ്ടു ഇവരോക്കെ ആര്‍ത്തട്ടഹസിക്കുന്നതും.

   എന്ന് വച്ച് ന്യൂജനറേഷന്‍ എന്ന് പറയുന്ന സാധനങ്ങളെ ഞാന്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു എന്നിതിനു അര്‍ത്ഥമില്ല. റിയല്‍ ലൈഫ്‌ എന്ന് പറഞ്ഞു കാണിക്കുന്നവ മിക്കതും ആധുനകരുടെ ജാഡകള്‍ മാത്രമായി ഒതുങ്ങി പോവുകയാണ്.(മൈ** എന്ന് പറയേണ്ടതിനു പകരം f***k എന്ന് പറഞ്ഞ് ന്യൂജനറേഷന്‍ ആകേണ്ട ഗതികേടില്‍ ആണ് നമ്മുടെ ന്യൂജനറേഷന്‍ കാര്‍.

 17. A very good example of straw-man fallacy.
  ഇതുകൂടി ചേര്‍ക്കണം എന്നു തോന്നി
  “ഓ. നിങ്ങളൊക്കെ ചെയ്യുമ്പോ പ്രേമം. നമ്മളാകുമ്പോ വെറും കമ്പി”-ബാച്ച്‌ലര്‍ പാര്‍ട്ടിയിഉലെ ഒരു ഡയലോഗ്

 18. it reveals both the attitude of our society and the money-minded men,but we don’t forget the teenagers and their future,so this write-up is a need for society…………..congratulations Mr.Jinesh kumar………………society needs you…………

Leave a Reply

Your email address will not be published. Required fields are marked *