ബ്രിട്ടാസും ആമിര്‍ഖാനും : അഭിമുഖങ്ങളുടെ രാഷ്ട്രീയം

 
 
 
 
അനന്യക്കും ആഞ്ജനേയനുമെതിരെ ജോണ്‍ബ്രിട്ടാസ് ഒരഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ എന്തിന്റെ സൂചനയാണ്?
ദല്‍ഹി സര്‍വകലാശാലയില്‍ ഗവേഷകയായ അശ്വതി സേനന്‍, അഭിഭാഷകയായ ഫൌസിയ ജലീല്‍ എന്നിവര്‍ എഴുതുന്നു

 
 
നേര്‍ വിപരീതമായിരുന്നു ബ്രിട്ടാസിന്റെ അഭിമുഖവധം. നടി അനന്യയും ആഞ്ജനേയനും തമ്മിലുള്ള വിവാഹമായിരുന്നു ഇതിന്റെ പശ്ചാത്തലം. വീട്ടുകാരുടെ അനുവാദമില്ലാത്ത പ്രണയവിവാഹം സൃഷ്ടിക്കുന്ന അന്തസ്സിന്റെയും അഭിമാനത്തിന്റെയും വശങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഒരു ഓണര്‍ കില്ലിങ് തന്നെയായിരുന്നു അഭിമുഖം. ഉത്തരേന്ത്യയില്‍ നേര്‍ക്കുനേര്‍ വെട്ടിക്കൊല്ലുമ്പോള്‍ ഇവിടെ, ആള്‍ക്കൂട്ടത്തിനു മുന്നിലിരുത്തി അധിക്ഷേപകരമായ പ്രയോഗങ്ങളും ശരീരഭാഷയുമായി തൊലിയുരിഞ്ഞു വധിക്കുകയായിരുന്നു അഭിമുഖകാരന്‍. കുടുംബത്തിന്റെ, രക്ഷിതാക്കളുടെ, സാമൂഹികാംഗീകാരത്തിന്റെ, പൊതുധാരണകളുടെ, അന്തസ്സിന്റെ, കാവല്‍ഭടനായി നിന്ന് സദാചാര പൊലീസിങ് നടത്തുകയായിരുന്നു അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍- ദല്‍ഹി സര്‍വകലാശാലയില്‍ ഗവേഷകയായ അശ്വതി സേനന്‍, അഭിഭാഷകയായ ഫൌസിയ ജലീല്‍ എന്നിവര്‍ എഴുതുന്നു
 
 

 
 

യാദൃശ്ചികമായിരുന്നു അത്. വീണുകിട്ടിയ ഒഴിവുവേളയില്‍ രണ്ട് ചാനല്‍ പരിപാടികള്‍ മുന്നിലെത്തി. ഒന്നിച്ചല്ല. ആഴ്ചകളുടെ ഇടവേളയില്‍. ആ രണ്ട് പരിപാടികളും അതിന്റെ അവതരണവും ഉള്ളടക്കവും കൊണ്ട് പരസ്പര ബന്ധിതമായിരുന്നു. ദേശീയ ചാനലുകള്‍ ആഘോഷിച്ച് പ്രക്ഷേപണം ചെയ്ത ആദ്യ പരിപാടി അതിന്റെ പുരോഗമനപരമായ ഉള്ളടക്കം കൊണ്ട് ഞെട്ടിച്ചപ്പോള്‍ മലയാള ചാനല്‍ രംഗത്തെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ ഒരുക്കിയ രണ്ടാം പരിപാടി ആദ്യത്തേതിനു നേരെ എതിര്‍വശത്ത് ചെന്നുനിന്ന് കൊഞ്ഞനം കുത്തി. അസഹ്യമായ പരാമര്‍ശങ്ങളാലും സ്ത്രീവിരുദ്ധ, കീഴാള വിരുദ്ധ, വംശീയ വിരുദ്ധമായ ഉള്ളടക്കത്താലും അത് ഞെട്ടിച്ചു കളഞ്ഞു.

ആദ്യം കണ്ടത് ‘സത്യമേവ ജയതേ’യാണ്. ബോളിവുഡ് താരം ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന, വിവിധ ഭാഷകളിലുള്ള ഇന്ത്യന്‍ ചാനലുകളില്‍ ഒരേ സമയം പ്രത്യക്ഷപ്പെട്ട് ജനപ്രീതി പിടിച്ചുപറ്റിയ പരിപാടി. ഇന്ത്യ അഭിമുഖീകരിക്കുന്ന ഗൌരവമായ വിഷയങ്ങളെ ജനപ്രിയമായ ചാനല്‍ ഫോര്‍മാറ്റിലേക്ക് മാറ്റിയ കാലികപ്രസക്തമായ പരിപാടിയായിരുന്നു അത്.

രണ്ടാമത് കണ്ടത് ഏഷ്യാനെറ്റിന്റെ ബിസിനസ് മേധാവിയും കൈരളിചാനലിന്റെ മുന്‍ മേധാവിയുമായിരുന്ന ജോണ്‍ബ്രിട്ടാസിന്റെ അഭിമുഖ പരിപാടിയാണ്. നടി അനന്യയും ഭര്‍ത്താവ് ആഞ്ജനേയനുമായിരുന്നു അഭിമുഖക്കാരനു മുന്നില്‍. ഇടതുപക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെ ആദ്യകാലങ്ങളില്‍നിന്ന് കൈരളിയിലൂടെ റൂപര്‍ട് മര്‍ഡോക്കിന്റെ സ്വന്തം മലയാളചാനലിലെത്തിയ ബ്രിട്ടാസ് സ്വന്തം ആധികാരികത തന്നെയാണ് അഭിമുഖത്തിന് ഉപയോഗിച്ചത്.
 
 

 
 
സത്യമേവ ജയതേ
കാണാനിടയായ ആ ‘സത്യമേവ ജയതേ’ എപ്പിസോഡ് ഓണര്‍ കില്ലിങ്ങിനെക്കുറിച്ചായിരുന്നു. മാനാഭിമാനത്തിനു വേണ്ടിയുള്ള അരുംകൊലകളുടെ ബാക്കിപത്രം. പ്രണയിച്ച് വിവാഹിതരായി, ഒന്നിച്ചു ജീവിതമാരംഭിച്ചവരെ കുടുംബത്തിന്റെ, സമുദായത്തിന്റെ അന്തസ്സിന്റെ പേരു പറഞ്ഞ് ക്രൂരമായ കൊല ചെയ്യുന്ന പൈശാചികവൃത്തിയുടെ നേര്‍കാഴ്ചകളായിരുന്നു സ്ക്രീനില്‍. കൊലകള്‍ പലതു കഴിഞ്ഞിട്ടും അതിനെ ന്യായീകരിക്കുന്ന സമുദായ, ദേശ, ഗോത്ര നേതൃത്വങ്ങളെ വിചാരണ ചെയ്യുന്നതായിരുന്നു ഷോ. ജാതിയും മതവും ഗോത്രവും സമുദായവും കുടുംബപാരമ്പര്യവുമെല്ലാം ഇന്ത്യന്‍ ഉപബോധമനസ്സില്‍ എത്ര മാത്രം ആഴത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു അത്. അന്തസ്സിനു വേണ്ടിയുള്ള ഈ അരുംകൊലകള്‍ എത്രമാത്രം ഹീനമെന്നു സംശയലേശമന്യെ വിശദീകരിക്കപ്പെടുമ്പോഴും അതൊന്നും മനസ്സിലാവുക പോലും ചെയ്യാത്ത അനേകം മനുഷ്യരെ ആമിര്‍ഖാന്റെ വണ്‍മാന്‍ഷോ കാണിച്ചുതന്നു.

കുടുംബാന്തസ്സിനു വേണ്ടിയുള്ള ഈ നരഹത്യകളെല്ലാം പ്രണയത്തിന്റെ പേരിലായിരുന്നു. മിക്കപ്പോഴും പെണ്ണിന്റെ പേരില്‍. പെണ്ണുങ്ങളെ നേര്‍വഴിക്കു നടത്താന്‍ സമൂഹം ഡിസൈന്‍ ചെയ്തുവെച്ച കലാപരിപാടി തന്നെയായിരുന്നു ആ നിലക്ക് ഇത്തരം കൊലകള്‍. ഇഷ്ടപ്പെട്ടവന്റെ കൂടെ പോയവള്‍ക്ക് ശിക്ഷ, മറ്റുള്ളവര്‍ക്ക് പാഠം എന്ന നിലയില്‍ രൂപം നല്‍കിയ മെക്കാനിസം. ജാതി അടക്കമുള്ള അനേകം ഘടകങ്ങള്‍ ഒന്നിച്ചു ചേര്‍ന്നു രൂപം കൊണ്ടതാണെങ്കിലും തികഞ്ഞ സ്ത്രീവിരുദ്ധതയാണ് ഈ സാമൂഹിക ധാരണകളുടെ അടിനൂലായി കിടക്കുന്നത്. ഈ ധാരണകളെയായിരുന്നു സത്യമേവ ജയതേ ചോദ്യം ചെയ്തത്. ഇന്ത്യന്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുപോയ ധാരണകളെ , വസ്തുതകളും വിശദാംശങ്ങളും ദൃശ്യങ്ങളും അഭിമുഖങ്ങളും ചേര്‍ത്തുവെച്ച് അട്ടിമറിക്കാനുള്ള ശ്രമം തന്നെയായിരുന്നു ആ ചാനല്‍ പരിപാടി.

പല കാലങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍, അതിന്റെ പേരില്‍ ഏറെ പീഡിപ്പിക്കപ്പെട്ടവര്‍ എന്നിവര്‍ സര്‍ക്കാറും കോടതികളുമെല്ലാം പുറംതിരിഞ്ഞുനിന്ന പില്‍ക്കാല അനുഭവങ്ങള്‍ വിവരിച്ചു. മനശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരുമെല്ലാം ഇക്കാര്യങ്ങള്‍ വിശദീകരിച്ചു. കൊലകളുമായി ബന്ധപ്പെട്ട സമുദായ, കുടുംബ നേതൃത്വങ്ങള്‍ സ്വന്തം നിലപാട് വിശദമാക്കി. ഇവയെല്ലാം കൂട്ടിയിണക്കി ജനമനസ്സില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന വിധത്തില്‍ ആമിര്‍ഖാന്‍ വിഷയം മനോഹരമായി അവതരിപ്പിച്ചു.

ടാം റേറ്റിങുമായി ബന്ധപ്പെട്ട് രൂപം കൊണ്ട ചാനല്‍ പരിപാടികളുടെ പതിവുഫോര്‍മാറ്റില്‍ അവിടവിടെ ഉറച്ചുപോയെങ്കിലും ആ ഷോ കാണുമ്പോള്‍ ഉള്ളില്‍ തോന്നിയത് സന്തോഷമായിരുന്നു. ഇനിയെങ്കിലും നമ്മുടെ ചാനല്‍പ്പെട്ടികള്‍ നേര്‍ക്കുനേര്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കടന്നുചെല്ലുമെന്ന്, ഈ പരിപാടി മറ്റനേകം ചാനല്‍ ഉദ്യമങ്ങള്‍ക്ക് വഴിതെളിക്കുമെന്ന ചിന്തയാണ് അതിലേക്ക് ചാല്‍കീറിയത്. ഉത്തരേന്ത്യയിലും മറ്റും കണ്ടുവരുന്ന ഇത്തരം കൊലകള്‍ക്കെതിരെ ‘സത്യമേവ ജയതേ’ പോലുള്ള പരിപാടികള്‍ സൃഷ്ടിക്കുന്ന അവബോധം ചെറിയ ഒരനക്കമെങ്കിലും സൃഷ്ടിക്കുമെന്ന പ്രതീക്ഷയുമുണ്ടായി. കേരളത്തിന്റെ ഭൂമിശാസ്ത്രത്തിന് അത്രയൊന്നും പരിചിതമല്ലാത്തതാണ് ഇത്തരം ഓണര്‍ കില്ലിങ്ങുകളെന്ന തിരിച്ചറിവ് ചെറിയ സന്തോഷവും തന്നു.
 
 

 
 
ബ്രിട്ടാസിന്റെ അഭിമുഖം

എന്നാല്‍ അതിനു നേര്‍ വിപരീതമായിരുന്നു ബ്രിട്ടാസിന്റെ അഭിമുഖവധം. നടി അനന്യയും ആഞ്ജനേയനും തമ്മിലുള്ള വിവാഹമായിരുന്നു ഇതിന്റെ പശ്ചാത്തലം. വീട്ടുകാരുടെ അനുവാദമില്ലാത്ത പ്രണയവിവാഹം സൃഷ്ടിക്കുന്ന അന്തസ്സിന്റെയും അഭിമാനത്തിന്റെയും വശങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഒരു ഓണര്‍ കില്ലിങ് തന്നെയായിരുന്നു അഭിമുഖം. ഉത്തരേന്ത്യയില്‍ നേര്‍ക്കുനേര്‍ വെട്ടിക്കൊല്ലുമ്പോള്‍ ഇവിടെ, ആള്‍ക്കൂട്ടത്തിനു മുന്നിലിരുത്തി അധിക്ഷേപകരമായ പ്രയോഗങ്ങളും ശരീരഭാഷയുമായി തൊലിയുരിഞ്ഞു വധിക്കുകയായിരുന്നു അഭിമുഖകാരന്‍. കുടുംബത്തിന്റെ, രക്ഷിതാക്കളുടെ, സാമൂഹികാംഗീകാരത്തിന്റെ, പൊതുധാരണകളുടെ, അന്തസ്സിന്റെ, കാവല്‍ഭടനായി നിന്ന് സദാചാര പൊലീസിങ് നടത്തുകയായിരുന്നു അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍.

അനന്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടുകാരും മറ്റുമായി നിലനിന്ന ചില പ്രശ്നങ്ങളുടെ തുടര്‍ച്ചയായി മാസങ്ങളായി വിവാദങ്ങളും ഗോസിപ്പുകളും അരങ്ങുതകര്‍ക്കുന്നുണ്ട്. അനന്യ വീടുവിട്ടിറങ്ങി , വീട്ടുകാരോട് പിണങ്ങി ആഞ്ജനേയനൊപ്പം കൊച്ചിയില്‍ ഒന്നിച്ചു താമസിക്കുകയാണെന്നതടക്കം വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളില്‍ പലതവണ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആഞ്ജനേയനെതിരെ അയാളുടെ രൂപവും നിറവും പശ്ചാത്തലവുമൊക്കെ വിഷയമാക്കി അധിക്ഷേപിക്കുന്ന വിധത്തില്‍, സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ഓണ്‍ലെന്‍ പോര്‍ട്ടലുകളിലും അച്ചടി, ദൃശ്യ മാധ്യമങ്ങളിലും വാര്‍ത്തകളും കമന്റുകളും അഭിപ്രായപ്രകടനങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇരുവരും ആദ്യമായി ഒരു ദൃശ്യമാധ്യമത്തെ അഭിമുഖീകരിക്കുന്നു എന്ന രീതിയില്‍ ബ്രിട്ടാസിന്റെ അഭിമുഖം പ്രത്യക്ഷപ്പെട്ടത്.

‘വിവാദ മണ്ഡപത്തില്‍ അനന്യയ്ക്ക് മിന്നുകെട്ട്’ എന്ന തലക്കെട്ടിട്ട അഭിമുഖം ചില കാര്യങ്ങളുടെ വിശദീകരണമെന്ന നിലക്കാണ് അവതരിപ്പിക്കപ്പെട്ടത്. ഇരുവരെയും മുന്നിലിരുത്തി പൊതുധാരണകളും, സോഷ്യല്‍നെറ്റ്വര്‍ക്കുകളിലൂടെ വകതിരിവില്ലാതെ ഉയര്‍ത്തപ്പെട്ട അധിക്ഷേപങ്ങളും അതേപടി മുഖത്തേക്ക് എറിയുകയായിരുന്നു അഭിമുഖകാരന്‍.

‘പെണ്‍കുട്ടികളെ, നിങ്ങള്‍ അച്ഛനമ്മമാരെ വേദനിപ്പിക്കാതെ, അവരുടെ വിശ്വാസം തകര്‍ക്കാതെ, കറുത്ത ശക്തികളുടെ പിടിയില്‍പ്പെടാതെ കഴിയുക. നിങ്ങളുടെ സംരക്ഷണം ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരും സമുദായനേതാക്കളും ഏറ്റെടുത്തിരിക്കുന്നു. സ്വന്തമായി സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ല. പ്രണയത്തിന്റെ മാന്ത്രികവലയത്തില്‍ പെട്ടാല്‍ തെറ്റായ തീരുമാനങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക് എടുക്കാന്‍ സാധിക്കു. അതിനാല്‍ ജാഗ്രത പാലിക്കു! ഞങ്ങളുടെ വചനങ്ങള്‍ക്ക് കാതോര്‍ക്കൂ!’ -ഇതായിരുന്നു ആ അഭിമുഖത്തിന്റെ പൊതുസ്വഭാവം.

 
 

 
 
‘ആനയും അമ്പഴങ്ങയും പോലെ’
അഭിമുഖം തുടങ്ങുമ്പോള്‍ ബ്രിട്ടാസ് അനന്യയെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ: ‘വിവാഹം നടക്കുന്നതിനു മുന്‍പ് തന്നെ വിവാഹത്തിലേക്ക് ചുവടു വെച്ച ഒരു നായികയാണ് നമ്മോടൊപ്പം ഉള്ളത്’.

ആഞ്ജനേയനെ അവതരിപ്പിക്കുന്നത് ഇങ്ങനെ: ‘താങ്കളെ പറ്റി കുറേ അപകീര്‍ത്തി കേട്ടിട്ടുണ്ട്. മഹാ വൃത്തികെട്ടവന്‍. ഒരു പെണ്ണിനെ വഴിയാധാരമാക്കിയവന്‍. ഒരു സിനിമാ നടിയുടെ പുറകെ നടന്നു. അവളെ വളച്ചു, പാട്ടിലാക്കി…” അങ്ങനെ നീളുന്നു വിവരണം.

പലയിടങ്ങളില്‍വന്ന അധിക്ഷേപങ്ങള്‍ ഉദ്ധരണികളിലാക്കി ആഞ്ജനേയനെതിരെ എറിഞ്ഞുപിടിപ്പിക്കുന്ന ബ്രിട്ടാസിന്റെ സദാചാര പ്രസംഗം എന്നാല്‍ മുള്‍മുനകള്‍ ഏറെയുള്ളതായിരുന്നു. ‘ആനയും അമ്പഴങ്ങയും പോലെ’, ‘ആഞ്ജനേയന്‍ എന്നാല്‍ ഹനുമാന്‍. ഈ ഹനുമാനെ ഇഷ്ടമാണോ?’, ‘ആഞ്ജനേയനെ ഇഷ്ടപ്പെടുന്നതിന് ഒരു ഘടകവും ഗ്ലാമറിന്റെ ലോകത്ത് വിഹരിക്കുന്ന അനന്യക്ക് കാണാന്‍ കഴിയുമോ എന്ന് പലര്‍ക്കും സംശയം.’ മുതലായ ആരോപണങ്ങളാണ് ആധികാരികമായ ചോദ്യങ്ങളായി പിന്നാലെ വന്നത്.

താന്‍ പല പേരും വിളിച്ച് ആഞ്ജനേയനെ കളിയാക്കുമെന്ന് അനന്യ പറഞ്ഞപ്പോള്‍ ‘കല്യാണം കഴിഞ്ഞിട്ടാവും ഇതിനൊക്കെ പ്രതികാരം വീട്ടുന്നത്. ചെകിട്ടത്ത് അടികിട്ടും’ എന്നായിരുന്നു ബ്രിട്ടാസിന്റെ മറുപടി.

ഭാര്യയോ കാമുകിയോ ആയ പെണ്‍കുട്ടിയുടെ സാമീപ്യത്തില്‍ ഒരാളോട് നേര്‍ക്കുനേര്‍ ചോദിക്കാന്‍ പറ്റിയ ചോദ്യങ്ങള്‍ തന്നെ! നല്ല അഭിമുഖം. നല്ല മാധ്യമപ്രവര്‍ത്തനം!
 
 

‘പത്താമത്തെ പ്രണയം സംഭവിച്ചാല്‍ എന്തു ചെയ്യും?’
സിനിമാ നടിമാരെന്നാല്‍ ചീത്തയാണെന്നത് ഏതു വഴിപോക്കനും ഓരിയിടാവുന്ന ഒരു പൊതുബോധമാണ്. യാതൊരു ഉത്തരവാദിത്തവുമില്ലാതെ, രണ്ടെണ്ണം വീശിയും അല്ലാതെയും ആര്‍ക്കും വിളിച്ചു പറയാവുന്ന ഈ പൊതുബോധവും ബ്രിട്ടാസിന്റെ വായിലൂടെ പുറത്തുവന്നു.

താന്‍ ഏഴെട്ടു തവണ പ്രണയിച്ചിട്ടുണ്ടെന്ന് അനന്യ പറയുമ്പോള്‍ ഈ ഒമ്പതാമത്തെ പ്രണയം തെറ്റായിരുന്നു എന്ന് തോന്നി ഇനി പത്താമതും പ്രണയം ഉണ്ടാകാന്‍ ‘ഗ്ലാമര്‍’ ലോകത്ത് വിരഹിക്കുന്ന അനന്യക്ക് യാതൊരു ബുദ്ധിമുട്ടുമില്ല എന്നാണ് ബ്രിട്ടാസിന്റെ സാരോപദേശം.

ഒരു പ്രണയം പരാജയപ്പെട്ടാല്‍ പിന്നെയങ്ങ് കിണറ്റില്‍ ചാടുകയേ വഴിയുള്ളൂ എന്നാണ് അവതാരകന്റെ വിശ്വാസമെന്നുതോന്നുന്നു. ലോകത്തിലെ ആദ്യ വിവാഹമോചനം നടത്തിയ ആളാണെന്ന മട്ടിലാണ് ആഞ്ജനേയനെതിരെ ഉയരുന്ന പരാമര്‍ശങ്ങള്‍.

അല്ല മാഷേ, വിവാഹമോചനമോ പ്രണയിക്കുന്നവര്‍ തമ്മില്‍ പിരിയുന്നതോ അത്ര വലിയ ദുരന്തമാവുന്നത് എങ്ങനെയാണ്? കേരളത്തിലെ വിവാഹമോചനങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കില്‍ അത് മലയാളികള്‍ ആര്‍ക്കോ വേണ്ടി ഒരു നുണ ജീവിക്കാന്‍ തയ്യാറാവാത്തതിന്റെ സൂചനയായി വേണം കാണാന്‍ എന്ന് മുമ്പൊരിക്കല്‍ മാധവിക്കുട്ടി പറഞ്ഞത് ഓര്‍ത്തു പോകുന്നു.
 
 

‘മനസ്സില്‍ കുറ്റബോധം ഇരമ്പുന്നത് കൊണ്ടാണോ കണ്ണ് നിറഞ്ഞത്?’
‘അനന്യയെ ഇത്ര കാലം വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കളില്‍നിന്നും ആഞ്ജനേയന്റേത് രണ്ടാം കെട്ടാണെന്നു മറച്ചു പിടിക്കാനുള്ള ബുദ്ധിമോശം അല്ലെങ്കില്‍ ധാര്‍ഷ്ട്യം, ധിക്കാരം എന്തുകൊണ്ടാണ് ഉണ്ടായത്? അയാളെ കുറിച്ച് അവരുടെ മാതാപിതാക്കള്‍ അപവാദങ്ങള്‍ പറയുന്നുണ്ടെങ്കില്‍ അത്ര മാത്രം തീവ്രമായ അടുപ്പം അനന്യയോട് അവര്‍ക്ക് ഉണ്ടാവണം. ഇപ്പോഴത്തെ പ്രായത്തിന്റെ ചോരത്തിളപ്പില്‍ പ്രണയം കണ്ണുകള്‍ക്ക് തിമിരം ബാധിച്ചതാണ്’

ഈ പരാമര്‍ശങ്ങള്‍ ഓര്‍മ്മിപ്പിച്ചത് പഴയ കോണ്‍വെന്റ് കാലമാണ്. കോണ്‍വന്റ് സ്കൂളിലെ ടീച്ചറും സിസ്റ്റേഴ്സുമെല്ലാം പറഞ്ഞു പഠിപ്പിച്ച സദാചാര പാഠം. ഇപ്പോഴും പലയിടത്തുനിന്നുമത് പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍, ഇടതുപക്ഷ ചാനലിന്റെ തലപ്പത്തിരുന്ന, ഇടതുപക്ഷ പത്രത്തിലെ ഒന്നാംനിര ലേഖകനായിരുന്ന ഒരാളില്‍നിന്ന് കോണ്‍വെന്റ് മോഡല്‍ സദാചാര പ്രസംഗം ഒഴുകി വന്നത് എങ്ങനെയാണ്? സ്ത്രീകള്‍, പ്രണയം എന്നീ വിഷയങ്ങള്‍ ഒഴിച്ചുള്ള കാര്യങ്ങളില്‍ മാത്രമാണോ സത്യത്തില്‍ നമ്മുടെ പുരോഗമനം?

സദാചാര പോലിസിങ്ങിന്റെ ജേര്‍ണലിസ്റിക് രൂപം മാത്രമാണ് അഭിമുഖത്തില്‍ കാണാന്‍ കഴിയുന്നത്. ലവ് ജിഹാദിനെ കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ ജെ. ദേവിക പറഞ്ഞ പോലെ ‘പ്രേമത്തില്‍ പെടുത്തി മതം മാറ്റി തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്താന്‍ മാത്രം അബലകളും മണ്ടികളാണോ നമ്മുടെ പെണ്‍കുട്ടികള്‍?’ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനുള്ള ബുദ്ധിയോ വിവേകമോ ഇല്ലാത്തതിനാല്‍ നമ്മുടെ പെണ്‍കുട്ടികളുടെ സംരക്ഷണം മാധ്യമപ്രവര്‍ത്തകര്‍ സ്വയമേറ്റെടുക്കുന്നതാണ് ചാനലില്‍ കണ്ടത്.
 
 


 
 

‘You are completely under a trauma’
‘അനന്യയെ വല്ലാത്തൊരു വിരഹം ബാധിച്ചിട്ടുണ്ട്. You are completely under a trauma.’

ഇവിടെയെത്തുമ്പോള്‍ അഭിമുഖകാരന്‍ നമ്മുടെ സിനിമകളിലെ ലൊട്ടുലൊടുക്ക് മനശാസ്ത്രജ്ഞ വേഷത്തിലേക്ക് രൂപം മാറുന്നു.

‘മാനസിക സ്ഥിരത ഇല്ലാത്ത അവസ്ഥയില്‍ മാത്രമേ അനന്യയെ പോലെ ഗ്ലാമര്‍ ലോകത്ത് വിഹരിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ‘കാണാന്‍ ബാഹ്യമായി യാതൊരു ആകര്‍ഷണതയും’ ഇല്ലാത്ത ഒരു വ്യക്തിയെ പ്രണയിക്കാനും വീട്ടുകാരെ പോലും ഉപേക്ഷിച്ചു അയാളോടൊപ്പം ജീവിക്കാനുമുള്ള തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് അഭിമുഖകാരന്റെ അനുമാനം. ഈ നിഗമനം പ്രേക്ഷകര്‍ക്ക് വിട്ടുകൊടുത്താണ് ബ്രിട്ടാസ് അഭിമുഖം അവസാനിക്കുന്നത്. ആഞ്ജനേയന്റെ വിവാഹമോചനം ലഭിക്കുന്നതിനു മുമ്പ് വിവാഹ നിശ്ചയത്തിനു മുതിര്‍ന്നത് ബുദ്ധിമോശമായിരുന്നു എന്ന് അനന്യയെക്കൊണ്ട് സമ്മതിപ്പിച്ചതിലൂടെ മാധ്യമ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതേണ്ട ഒരു മുഹൂര്‍ത്തവും അദ്ദേഹം നമുക്ക് സമ്മാനിക്കുന്നു.

ഒപ്പം മറ്റൊരു ചോദ്യവും അവശേഷിപ്പിക്കുന്നു. അടുത്തിടെ വിവാഹിതരായ ഒരു പാട് നടിമാരും നടന്‍മാരുമുണ്ട് നമുക്ക്. വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിവാദങ്ങളും ഉയര്‍ന്നവരും അതിലുണ്ട്. അവരോടാക്കെ അഭിമുഖം നടത്തുകയാണെങ്കില്‍ ഇതായിരിക്കുമോ അഭിമുഖകാരന്റെ ചോദ്യങ്ങള്‍? ശരീരഭാഷ?
 
 

ശരീരഭാഷയും രാഷ്ട്രീയവും
ഇത് കേവലം ജോണ്‍ബ്രിട്ടാസ് എന്ന മാധ്യമപ്രവര്‍ത്തകന്റെ മാത്രം കൈയിലിരിപ്പല്ല. നമ്മുടെ ദൃശ്യമാധ്യമ സിംഹങ്ങളില്‍ പലരും നടത്തുന്ന അഭിമുഖങ്ങളില്‍, ടോക്ഷോകളില്‍, വാര്‍ത്തകള്‍ക്കിടയിലെ ചര്‍ച്ചകളിലെല്ലാം ഇത്തരം അഭ്യാസങ്ങള്‍ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. തിളങ്ങുന്ന മുഖങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ചുവെച്ച സദാചാര പൊലീസിന്റെയും വംശ,വര്‍ണ വെറിയരുടെയും തനിനിറം സ്ഥലവും സന്ദര്‍ഭവുമനുസരിച്ച് പലപ്പോഴും പുറത്തുചാടാറുണ്ട്. ജാതീയവും മതപരവുമായ ഉച്ച നീചത്വങ്ങളും കീഴാളവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളിലിരിപ്പുകളും പലയിടത്തും തരംപോലെ പുറത്തു ചാടാറുണ്ട്. ആളും തരവുമനുസരിച്ച് മാറുന്ന ഭാഷാരീതികളുടെയും ശരീരഭാഷയുടെയും വൈജാത്യം നമ്മുടെ ചാനല്‍ അവതാരകരുടെ പുറംപൂച്ചാണ് പുറത്തുകൊണ്ടുവരുന്നത്.

അതുകൊണ്ടാണ് കെ.എം മാണിയോ കുഞ്ഞാലിക്കുട്ടിയോ കൊച്ചൌസേഫ് ചിറ്റിലപ്പള്ളിയുടെയോ ഒക്കെ മുന്നിലെത്തുമ്പോള്‍ അഭിമുഖകാരന്‍മാരുടെ സ്വരത്തില്‍ ആരാധനയും മയവും വരുന്നത്. പിണറായി വിജയനെയോ വി.എസ് അച്യുതാനന്ദനെയോ മുന്നില്‍ കിട്ടുമ്പോള്‍ അവതാരകര്‍ വാക്കുകള്‍ക്ക് തപ്പിത്തടയുന്നത്. പറയുന്നതെല്ലാം ചിരിച്ചുകൊണ്ട് ശരിവെക്കുന്നത്.

ഇതേ കാരണം കൊണ്ടു തന്നെയാണ് സന്തോഷ് പണ്ഡിറ്റ് മുന്നിലെത്തുമ്പോള്‍ ‘താന്‍’ എന്നും ‘എടോ’ എന്നും ‘പോടോ’ എന്നുമൊക്കെയുള്ള അഭിസംബോധനകള്‍ ഉദാരമായി പ്രവഹിക്കുന്നത്. വന്‍കിട ആശുപത്രിക്കാര്‍ക്കെതിരെ സമരം നടത്തുമ്പോള്‍ മുന്നിലെത്തുന്ന നഴ്സുമാരുടെ സംഘടനാ നേതാവിനോട് ‘നീ ഇങ്ങനെ ഒച്ചവെക്കേണ്ടതില്ലെന്ന്’ ടോക് ഷോ അവതാരകന്‍മാര്‍ കണിശമാവുന്നത്. സാമ്പത്തികമായി താഴ്ന്ന, ജാതീയമായി ചില പ്രത്യേക തട്ടില്‍ നില്‍ക്കുന്ന, വിദ്യാഭ്യാസം കുറവുള്ള, ഗ്രാമങ്ങളില്‍നിന്നുള്ള വല്ല മനുഷ്യരും വാര്‍ത്തകളിലെ ചര്‍ച്ചകളില്‍ വന്നുപെട്ടാല്‍ അവരെ എല്ലാ ചാനലുകളിലെയും അവതാരക സിംഹങ്ങള്‍ വിറപ്പിക്കുന്നത്.

തീര്‍ച്ചയായും എല്ലാവരും ഒരു പോലല്ല മാധ്യമതമ്പ്രാക്കള്‍ക്ക്. ജനാധിപത്യവും സമത്വവുമൊക്കെ ചിലര്‍ക്കു മാത്രമുള്ളതാണ്. അല്ലാത്തവര്‍ അഭിമുഖങ്ങളുടെ ചക്രക്കസേരകളില്‍ വന്നുപെട്ടാല്‍ ഇതുപോലെ കേള്‍ക്കേണ്ടി വരും. ഇതുപോലെ അപമാനിക്കപ്പെടേണ്ടിവരും. കാര്യം ഒന്നു കൂടി വ്യക്തമാവാന്‍ ഒരുദാഹരണം കൂടി പറയേണ്ടി വരും.

കുറച്ചു കാലം മുമ്പുള്ളതാണ് ഈ ഉദാഹരണം. ജോണ്‍ബ്രിട്ടാസ് തന്നെയാണ് അഭിമുഖകാരന്‍. ഏഷ്യാനെറ്റല്ല, കൈരളി ചാനലാണ് തട്ടകം. മുന്നിലിരിക്കുന്നത് മറ്റാരുമല്ല, ആദ്യമായി ജനങ്ങള്‍ക്കുമുന്നില്‍ അവതരിച്ച സാക്ഷാല്‍ ഫാരിസ് അബൂബക്കര്‍.. കാണണമായിരുന്നു, അഭിമുഖകാരന്റെ അന്നേരത്തെ മര്യാദകള്‍., വിട്ടു വീഴ്ചകള്‍., ഉപചാരങ്ങള്‍….

ചോദിക്കാനുള്ള അനേകം ചോദ്യങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍നിന്നുയരുന്ന നേരത്ത് ഇടതുപക്ഷത്തിന്റെ സ്വന്തം ചാനലിലായിരുന്നിട്ടും അതൊന്നും ഉച്ചരിക്കപ്പെട്ടില്ല. പകരം, പാര്‍ട്ടിയിലുള്ളവര്‍ തന്നെ പില്‍ക്കാലത്ത് വിമര്‍ശിച്ച വിധം വെറുമൊരു മൌത്ത്പീസായി മാറുകയായിരുന്നു ആഞ്ജനേയനെതിരെ സദാചാര ഉറുമി വീശിയ സാക്ഷാല്‍ അഭിമുഖകാരന്‍!

 
 
 
 

68 thoughts on “ബ്രിട്ടാസും ആമിര്‍ഖാനും : അഭിമുഖങ്ങളുടെ രാഷ്ട്രീയം

 1. ഞാന്‍ ബ്രിട്ടാസിന്റെ അഭിമുഖം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴെയ്കും അത് മാറ്റി. അത്ര നിലവാരമേ അതിനു ഉള്ളൂ.

  അഭിനന്ദനങ്ങള്‍ എങ്ങനെ ഒരു ലേഖനം എഴുതിയതിനു..

 2. pandu kalabhavan maniye aaro interview cheyyunnathu kandathaanorma vannathu…Maniye aksharaarthathil ayaal karayippichu…Award kittanjathinu bodham kettathine kurichulla kaaryamaayirunnu vishayam…athe interviewer mammootiyodo mohanlalinodo kunjaluikkuttiyodo pinarayiyodo K M Maniyodo ithu cheyyumo?

 3. വളരെ നിരീക്ഷണപാടവം പ്രകടിപ്പിക്കുന്ന ലേഖനം. മാധ്യമലോകത്തിനു നേരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ലേഖനത്തിലെ പാരഗ്രാഫുകള്‍ തികച്ചും അര്‍ഥവത്താണ്‌. ഈ ലേഖനം പ്രസിദ്ധപ്പെടുത്തിയ നാലാമിടത്തിന്‌ നന്ദി.

 4. ആഞ്ജനേയനെതിരെ അയാളുടെ രൂപവും നിറവും പശ്ചാത്തലവുമൊക്കെ വിഷയമാക്കി അധിക്ഷേപിക്കുന്ന വിധത്തില്‍, സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ഓണ്‍ലെന്‍ പോര്‍ട്ടലുകളിലും അച്ചടി, ദൃശ്യ മാധ്യമങ്ങളിലും വാര്‍ത്തകളും കമന്റുകളും അഭിപ്രായപ്രകടനങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇരുവരും ആദ്യമായി ഒരു ദൃശ്യമാധ്യമത്തെ അഭിമുഖീകരിക്കുന്നു എന്ന രീതിയില്‍ ബ്രിട്ടാസിന്റെ അഭിമുഖം പ്രത്യക്ഷപ്പെട്ടത്.

  ‘വിവാദ മണ്ഡപത്തില്‍ അനന്യയ്ക്ക് മിന്നുകെട്ട്’ എന്ന തലക്കെട്ടിട്ട അഭിമുഖം ചില കാര്യങ്ങളുടെ വിശദീകരണമെന്ന നിലക്കാണ് അവതരിപ്പിക്കപ്പെട്ടത്. ഇരുവരെയും മുന്നിലിരുത്തി പൊതുധാരണകളും, സോഷ്യല്‍നെറ്റ്വര്‍ക്കുകളിലൂടെ വകതിരിവില്ലാതെ ഉയര്‍ത്തപ്പെട്ട അധിക്ഷേപങ്ങളും അതേപടി മുഖത്തേക്ക് എറിയുകയായിരുന്നു അഭിമുഖകാരന്‍……..

 5. ലൌവ് ജിഹാദിനെ കുറിച്ച പരാമർശം നന്നായി,
  ലേഖനം വായിക്കുമ്പോൾ വായനക്കാരനു തോന്നാനിടയുള്ള സംശയം ബ്രിട്ടാസിനോടുള്ള അതിരുകടന്ന വെറുപ്പ് കൊണ്ടാണോ ഇതെഴുതിയത് എന്നാണ്!

 6. Munpu Britas Cheytha Mr.& Mrs. Prithviraj Interview Orma Varunnu. I watched it with lots of Expectations bt,the way he framed some stupid,B Grade questions made the Interview an utter Disaster..Ennengilum Iyal adi Chodichu vangum..

  • അടിടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍മ്മ വന്നത്..ആ interview ഒരു “utter Disaster” ആക്കാന്‍ അതില്‍ പങ്കെടുത്ത മൂന്നുപേരും ആത്മാര്‍ഥമായി ശ്രമിച്ചു .അതിന്റെ credit ബ്രിട്ടോക്ക് മാത്രം കൊടുക്കരുത് plz

 7. Rupert Murdochന് ഇതിലും പറ്റിയ ഒരാളെ Hire ചെയ്യാന്‍ ഇല്ല (pun intended)

 8. ഇത് ബ്രിടസിന്റെ ആദ്യത്തെ ഇന്റര്‍വ്യൂ അല്ല. ഇതിനു മുന്‍പും ഈ തരത്തില്‍ ഇന്റര്‍വ്യൂ ഇദേഹം നടത്തിയിരുന്നു. എന്തായാലും ഈ ആര്‍ട്ടിക്കിള്‍ സൂപ്പര്‍

 9. Britas is merely a symptom. It manifests a disease that is deep rooted in the Kerala society. We badly need another visionary to show us that Kerala has once again become a “fanatic” asylum… moral fanatics, religious fanatics and ‘party’ fanatics…

 10. സത്യത്തിൽ ആ ഇന്റർവ്യൂ എന്തിനാണ് നടത്തിയതെന്ന് മനസ്സിലായില്ല. തീരെ സൌഹാർദ്ദപരമല്ലാത്ത ആക്ഷേപാർഹമായ രീതിയിലുള്ള അവതരണം. രണ്ടു വ്യക്തികളുടെ ജീവിതത്തിലേക്കുള്ള ഒരു കടന്നുകയറ്റം എന്ന നിലയിലാണ് ഞാനത് കണ്ടത്. ലേഖികയുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു.

 11. I agree – couldn’t watch that horrible interview completely. താഴെ വീണു കിടക്കുന്നവന്‍റെ മുഖത്ത് ചവിട്ടാന്‍ ഒരു പ്രത്യേക സുഖമാണല്ലോ … രാഷ്ട്രീയകാര്‍ക്കും ഉധ്യോഗസ്തര്‍ക്കും, ദാ ഇപ്പോള്‍ ജോണ്‍ ബ്രിട്ടാസിനെപ്പോലെ ഉള്ള വകുന്തകള്‍ക്കും!

  അവനെ( ജോണ്‍ ബ്രിട്ടാസ്) കണ്ടാലറിയാം ആളത്ര വെടിപ്പല്ലാന്നു…

 12. പണ്ട് പിണറായി വിജയന്‍ പറഞ്ഞത് ഓര്മ വരുന്നു ..ഒരു കംമുനിസ്റ്കാരന്‍ ജീര്‍നിച്ചാല്‍ അത് ഏറ്റവും വല്യ ജീര്‍ണത ആയിരിക്കും …
  ബ്രിട്ടാസ് ഇടുതുപക്ഷ അപചയത്തിന്റെ അലെങ്കില്‍ പുതിയ കാല ഇടുതപക്ഷത്തിന്റെ നാറിയ മുഖമാണ് ..

 13. ഈ അഭിമുഖം കണ്ടപ്പോള്‍ എനിക്കും ഇതേ വിചാരം ഉണ്ടായി …വ്യക്തി
  സ്വാതന്ത്ര്യം എന്ന ഒരു കാര്യം തീര്‍ത്തും മറന്നുപോയപോലെയയിരുന്നു
  ബ്രിട്ടസ്സിന്റെ മാധ്യമ റാഗിങ്ങ് തികച്ചും എന്തോ അസൂയ ഉള്ളപോലെ ……………അവസാനം അച്ഛനും അമ്മയും ചെയ്തു തന്ന കാര്യങ്ങള്‍ ഒര്മിപിച്ചു ആ കുട്ടിയെ കരയിപ്പിക്കുകയും ചെയ്തു
  ഈ ലേഖനം ഒരാവശ്യം തന്നെ ആയിരുന്നു

 14. അനന്യയും ആന്ജനെയനും വ്യക്തികലല്ലേ.. അവര്‍ക്ക്‌ ഏതൊരാളെ ഇഷ്ട പെടാനും കല്യാണം കഴിക്കാനും പാടില്ലേ… അതിപ്പോള്‍ കല്യാണം കഴിച്ചവ നോ അല്ലാത്തവനോ .. അത് അവരെ മാത്രം ബാധിക്കുന്ന കാര്യം അല്ലെ…..ആ അഭിമുഖം ഞാനും കണ്ടിരുന്നു… സഹി കെട്ടു ഞാന്‍ എഴുനേ റ്റുപോയി. പിന്നെ.. ഡിവോഴ്സ് ആവാതെ എന്‍ ഗേജ് മെന്‍റ് നടത്തിയത് നിയമപരം അല്ല എന്നുള്ളത് വാസ്തവം….. ബ്രിട്ടാസ്‌ എന്താണാവോ.. ഇങ്ങനെ അവരെ തേജോവധം ചെയ്തത്..

 15. ഇത് നമ്മുടെ വിജയേട്ടന്റെ ബ്രിട്ടാസ് തന്നെയല്ലേ. പണ്ട് കൈരളിയില്‍ ജോലി ചെയ്തിരുന്ന ജോണ്‍ ബ്രിട്ടാസ്.

  കൈരളിയുടെ വാതില്‍ എന്നും താങ്കള്‍ക്ക് വേണ്ടി തുറന്നിരിക്കും.

  നല്ല നമസ്ക്കാരം.

 16. purath leninum ….
  akath poonthanavum…..
  purogamanam kavala prasangathil mathram…
  athinte mattoru prathinidi…

 17. എന്തൊരു ധാര്ഷ്ട്യം ബ്രിട്ടാസിന്? കേട്ടാല്‍ തോന്നും ബ്രിട്ടാസാണു ഇവര്ക്കു ചെലവിനു കൊടുക്കാന്‍ പോകുന്നതെന്ന്. ലേഖന കര്ത്താവു സൂചിപ്പിച്ച പോലെ ഫാരിസ് അബുബക്കറുമായുള്ള അഭിമുഖം മാത്രമല്ല, ടി. പത്മനാഭനുമായുള്ള അഭിമുഖം കൂടി കണ്ടാല്‍ ബ്രിട്ടസിന്റെ മെയ് വഴക്കം വ്യക്തമായും പിടികിട്ടും .
  താടിയുള്ളപ്പനെ പേടിയുണ്ടപ്പാ….
  ദീപസ്തമ്ഭം മഹാശ്ചര്യം 
  ബ്രിട്ടാസിനും കിട്ടണം പണം ……എന്തു ജെ എന്‍ യു, എന്തു വിപ്ളവം ….പോകാന്‍ പറ.

 18. anjenayan better than brittas.. 1000 times..

  റെയ്ഡിൽ പിടിച്ച വേശ്യകളോട് പോലീസുകാർ ഇതിലും മര്യാദയായി പെരുമാറും. മാധ്യമ ധർമ്മത്തിന്റെ അപച്ച്യുതി, ചാനൽ റേറ്റിംഗ് കൂട്ടാനുള്ള വ്യഗ്രത, മറ്റുള്ളവരുടെ സ്വകാര്യതയെ ചൂഴ്ന്നെടുക്കുന്ന കൊച്ചുപുസ്തകങ്ങളുടെ പഴഞ്ചൻ സമ്പ്രദായം, ജോൺ ബ്രിട്ടാസ് താങ്കൾ തന്നെ ഒരു വട്ടം ഇരുന്ന് ഈ വീഡിയോ കാണണം.. ചിലപ്പോൾ താങ്കൾ തന്നെ കാർക്കിച്ചു തുപ്പും.. തുഫൂ..
  shame on you brittas..

 19. vyakthi jeevithathile sadaachaaram ennathinoppam madhyama sadachaaram enna onnum koodi undu.John Brittas prabhruthikalku ariyaathe pokunnathum athaanu.Janashradha eluppathil aakarshikkaanum kachavada thalparyathinum vendi thuni urinju ‘kabare nrutham’ nadathumpoleyaanu malayalathile vampan chaanalukal madhyama pravarthanam nadathunnathu.vidyabhiyaasa, daishanika nilavarangalil unnatha sthaanam pularthunna malayaalikalku apamaanam thanneyaanu itharam chaanalukal.Sri.Brittainu mathramalla munkaala idathupaksha budhijeevikalkkakamaanam ee nilavaarathakarcha sambhavichittundu.Avare kuttam paranjittu karyavumilla.Vayaru pizhappu thaneeyaanu pradhaana kaaranam!

 20. Enjoyed reading this commentary on John Brittas and his brand of journalism. Ever since Rupert Murdoch took stake in Asianet it seems to me that there has been a cheap aggression among some of the anchors in the channel and they think they can get away with anything. And the underlying factor is every piece of information aired on the channel is paid for. “Exclusives” are sponsored. To me it looked quite strange and extremely cheap of the television channel to have sold the programme “vivada mandapathil ananyakku minnukettu” to Vodafone and promoted for almost a week prior to the airing. And it is also quite ironical that brands like Vodafone gets associated with this kind of crap. Elsewhere you hear brand custodians of such brands speak eloquently about “brand fit” and “brand alliance”. How much they deliberate before deciding such media activities.

 21. നല്ല ലേഖനം ..
  അഭിമുഖത്തിന്റെ പരസ്യം കണ്ടപ്പോഴേ തോന്നി അനന്യയെ നാണം കെടുതുമെന്നു..അത്രക്കും ധാര്‍ഷ്ട്യം ഉണ്ടായിരുന്നു ബ്രിട്ടാസിന്റെ മുഖത്ത്. അയാള്‍ ശരിക്കും ഒരു മഞ്ഞപത്രക്കാരനാണ്..പപ്പരാസി

 22. നല്ല ലേഖനം.. മനോഹരമായ നിരീക്ഷണം… മുമ്പില്‍ വന്നു പെട്ടത് രണ്ടു മാന്‍ പേടകള്‍ ആയതു കൊണ്ട് സിംഹം കടിച്ചു കീറി… തീരെ തരം താണ ചോദ്യങ്ങള്‍… ആരുടെയോ കാശു മേടിച്ചു ചോദിക്കുന്നത് പോലെ തോന്നി.. കപട സദാചാര വാദി. മര്‍ഡോക്ക് നു മികച്ച പിന്ഗാമി… എങ്ങനെ ആണെങ്കിലും ചാനല്‍ റൈറ്റ് കിട്ടണം എന്ന് മാത്രം ലക്‌ഷ്യം.. ഇതിനിടെയില്‍ ആരുടെ എങ്കിലും ഹൃദയം വെധനിക്കുന്നുണ്ടോ എന്ന് നോക്കുന്നില്ല.. ലജ്ജിക്ക്കുന്നു ജോണ്‍ ബ്രിടാസ് സംസാരിക കേരളം നിങ്ങളെ ഓര്‍ത്തു..

 23. പണ്ട്, കെ എം മാണിയെ ഇതേ ബ്രിട്ടാസ് ഇന്റര്‍വ്യൂ ചെയ്തിരുന്നു. അന്ന്, മാണി സാറിനോട് ബ്രിടാസ് പറഞ്ഞ ഒരു കാര്യം ഓര്മ വരുന്നു. “ഈ മായാവതി ഒക്കെ സ്കൂളില്‍ അടിച്ചു വാരി നടക്കുന്ന സമയത്ത്” മാണി സാര്‍ രാഷ്ട്രീയത്തില്‍ വന്നല്ലോ എന്ന രീതിയില്‍. സ്ത്രീ വിരുദ്ധത, ദളിത്‌ വിരുദ്ധത ഒക്കെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരാള്‍ എങ്ങനെ ഇത്ര കാലം കൈരളി, ദേശാഭിമാനി അവിടൊക്കെ വര്‍ക്ക്‌ ചെയ്തു, എങ്ങനെ കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനം ഇത്തരം ഒരു പോയ്മുഖക്കാരനെ പുരോഗമാനക്കരനാക്കി അവതരിപിച്ചു. അന്യന്റെ വീടിലേക്ക്‌ മാത്രം ഒളിഞ്ഞു നോക്കാനും അവരെ മര്യാദ പടിപിക്കാനും നടക്കുന്ന മലയാളിക്ക് ഇവനെ പോലുള്ളവര്‍ തന്നെ വേണം.

 24. good initiative…..
  ഇങ്ങനെ കരിയര്‍ ബില്ടിങ്ങിനു വേണ്ടി പാര്‍ട്ടിയില്‍ കേറിക്കൂടി സദാചാര പോലീസ് ആകുന്ന പുത്തന്‍ ഇടതു പക്ഷക്കാര്‍ ഇനിയും ആ പാര്‍ടിയില്‍ അവശേഷിക്കുന്നുണ്ട് ഇവന്മാര്‍ പുറത്തു പോകുമ്പോള്‍ മാത്രമേ നമുക്ക് എതിര്‍ക്കാനും മനസിലാക്കാനും ഉള്ള വിവേകം വരൂ എന്നുള്ളത് ഒരു പ്രകൃതി നിയമം പോലെ സത്യമാണ്. സാധാചാര സോയം ഭോഗം ചെയ്യുന്ന സുകമാണ്‌ ഇവര്‍ അനുഭവിക്കുന്നത്. ഇത് കേരളത്തിന്റെ പൊതുബോധത്തില്‍ കൂടി കൊണ്ടിരിക്കുന്നു എന്നതാണ് ഇത്തരം നരഭോഗം പരസ്യമായി ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. മുകളില്‍ ഒരാള്‍ ജെ എന്‍ യു വിനെ കുറിച്ച് പറഞ്ഞു, സുഹൃത്തേ മലയാളം മരന്നു പോയ നാട്ടില്‍ കൊത്തില്‍ പൂടയും കോടവണ്ടിയുമുല്ലവന്റെ മക്കള്‍ ഒരു ഫാഷന് വേണ്ടി മാത്രമാണ് അവിടെ വിപ്ലവ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ എത്തിയ സാധാരണക്കാരന്റെ മക്കളെ ആരും ആഖോഷിക്കുന്നില്ല എന്നതും ഒരു ചരിത്ര യാധര്ത്യമാനന്നു ഞാന്‍ മനസിലാക്കുന്നു.

 25. ഒന്നും പറയാനില്ല. വളരെ നല്ല ലേഖനം . ആമിര്‍ ഖാന്റെ സത്യമേവ ജയതേ എന്ന പരിപാടി പച്ചയായ മനുഷ്യ ജീവിതത്ന്റെ നേര്കഴ്ച്ചയനെങ്ങില്‍ ബ്രിട്ടാസിന്റെ പരിപാടി നാലാം കിട മഞ്ഞ പത്രക്കരന്റെത് പോലെയുണ്ട്.ഷെയിം ഓണ്‍ ഉ ബ്രിട്ടാസ്‌ & hats off u aamir

 26. ലേഖനത്തിന്റെ സ്പിരിറ്റിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.
  ചാനലുകളുടെ സ്വകാര്യതാ ലംഘനം, ബ്രിട്ടാസ്‌ എന്ന ‘മാധ്യമ പുലി’യുടെ ധാര്‍ഷ്ട്യം, ചിലരോടുള്ള അയാളുടെ തമ്പുരാന്‍ ചമയല്‍ ഇവ അടിയന്തിരമായി ഇടപെട്ട് നിര്‍ത്തിക്കേണ്ട സംഗതികള്‍ ആണ്.
  ബ്രിട്ടാസിന്റെ ചിലരോട് മാത്രമുള്ള എടാ പോടാ ധാര്‍ഷ്ട്യം ചെവിക്കല്ല് നോക്കി ആരെങ്കിലും പൊട്ടിച്ചാല്‍ മാത്രമേ തീരൂ എന്ന് തോന്നുന്നു.
  മുന്‍പൊരിക്കല്‍ സന്തോഷ്‌ പണ്ഡിറ്റിനെ ‘തമ്മില്‍ തല്ലി’ല്‍ ഈ വിധം അവഹെളിച്ചതിനെ കുറിച്ച് ബ്ലോഗില്‍ എഴുതിയിരുന്നു.

  ആമിറിന്റെ പ്രോഗ്രാമിന്‍റെ നിലവാരവും സാമൂഹിക പ്രസക്തിയും കണക്കിലെടുക്കുമ്പോള്‍, ഈയൊരു താരതമ്യം പോലും എത്രത്തോളം സംഗതമാണ് എന്നാണ് ചിന്തിക്കുന്നത്. അന്യരുടെ സ്വകാര്യതയിലേക്കുള്ള (പ്രത്യേകിച്ച് സെലിബ്രിറ്റി സ്ത്രീകളുടെ) മലയാളിയുടെ ഒളിനോട്ടത്തെ തൃപ്തിപ്പെടുത്താനുള്ള മൂന്നാം കിട ഗിമ്മിക്കിനെ ‘സത്യമേവ ജയതെ’യുമായി ചേര്‍ത്ത് വെച്ച് പറയുന്നത് പോലും അസംബന്ധമാകും.

 27. ലേഖിക (അതോ ലേഖക എന്നാണോ) യുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഏതായാലും ഞാന്‍ ആ ഇന്റര്‍വ്യൂ മുഴുവനും കണ്ടു. അനന്യയോടും ആഞ്ജനെയനോടും ഉണ്ടായിരുന്ന ഒരു അകല്‍ച്ച (ഓ പിന്നെ, ഞാനിപ്പം അകന്നാല്‍ അവരുടെ കഞ്ഞി വേകുവേല) അതോടെ മാറിക്കിട്ടി.

 28. ആ പിന്നെയെ… അച്ചു മാമക്ക്‌ ഒരു സംശയം … ബ്രിട്ടാസ് നല്ല അരി ആഹാരം കഴിക്കുന്നോന്ടന്നു ? യേത് 🙂

 29. ബുദ്ധിജീവിയാണ്‌ എന്ന് സ്വയം branded ആകുവാനുള്ള ഒരു ത്വര അയാളുടെ പല mannerisms സിലും ഉണ്ട്. I totally agree with the article.

 30. y shud v blame britas…. y the hell these 2 exposed personal dirty stories to the world… dont they have commonsense… even they might have got money, but they pawn their life… britas will do this kind of ugly pimping as this is his bullshit job

 31. I had witnessed his arrogance towards a ticket checker in a 3 tier AC compartment. He was with his family and he wanted a 2 tier AC compartment even when he didn’t have a ticket for that. he was working for Kairali Channel then and supposed to be a communist. He had no respect to the Ticket checker and he was treating him like his slave. He deserve no respect and his name should not deserve a discussion at all.

 32. നന്നായി. എല്ലാവരും കണക്കിനു കൊടുത്തു. ഇയാളെങ്ങനെയാണാവോ ഇങ്ങനെ തനി പോക്കായിപ്പോയത്.

 33. Good article. disagree with only one thing.
  how we can compare Aamir’s show with
  this media pimp’s publicity show?

  • Exactly ! there is no comparison between Aamir and this ruthless fellow. Aamir is a versatile actor, multi talented person and a great human, where as this guy is a disgrace to the media and public. It is none of his business to explore the reasons behind the heroine’s personal affairs. I wonder why they sat down till the end of the interview, answering all questions and putting up with his nonsense.

 34. Dear Mr, Brittas, you are the binami, hope you understand what i meant, saipine kanumpol, kavathu marakkunna anugalkkku cheratha swabavam kanikkaruthu, don’t blame young generation, let them love, Kunjalikuttityum N D F um Pinarayi vijayanum, okke ninte mumbil kkode vilasumpol, chumma cheap popularity kku vendi, itharam cheap abhmugangal nadathalle, BRITTTASE, than enthinado, abimugathinu varumpol facial cheyyunnathu, enne kondu adikam parayikenda, Kashullavam vilasum, dairyam undenkil bineseesh kodiyeriye vilichu nadathado abumugam, rusian relationum, pinarayiye kanumpol than entha pedichu virakkunnathu, kodiyeri balakrishnan annu thanne engagement kalyanam nadathiyappol ninnu biriyani kazhikkan poya neeyoke enthinado pavan pillere kaliyakkunne, nee aara sadachara police ano?

 35. ഏഷ്യാനെറ്റ്‌ പോലുള്ള ഒരു ചാനലില്‍ ബ്രിട്ടാസിന് ഇതൊക്കെയേ ചെയ്യാന്‍ പറ്റൂ… 🙂 … എന്തായാലും ‘ഹാ കഷ്ടം’ എന്ന് പറയാനെ നമുക്കാവൂ..

 36. he ise is not brittas, he is broottess, a traiter, in pinarayee’s words kulam kuthy.. klairali brought him up to this height. he is arrogant. CPM brought up many poor people and at the end all cheated the party after they gain fame and expossure to public figure. eg. an MP sivaraman, Dr. manoj, Abdulla kutty, T.J anjalose, mla selvaraj and many I dont remember. it is naturaenl, when one is poor they need CPM and when they have acheieved the milage they quit CPM.

 37. ഇവരെ ആരെങ്കിലും കെട്ടിയിട്ടു ഇന്റര്‍വ്യൂ നടത്തിയതാണോ????…..എന്തായാലും ഒരു മാതാപിതാക്കളും മക്കള്‍ക് ദോഷം വരുഉന ഒന്നും ചെയില്ല….വളര്‍ത്തി വലുതാക്കിയവരെ ഒരു വിലയും കല്പിക്കാതെ ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ പോകുന്ന പെണ്‍കുട്ടികള്‍ എല്ലാം ഓര്‍ക്കുക മുന്നോ നാലോ അക്ടിവിസ്റ്റ്‌കളില്‍ ഒതുങ്ങുനതല്ല പൊതു സമുഹം….കുടുംബബന്ധങ്ങള്‍ക്ക് വില കൊടുക്കുന ഒരു വലിയ സമുഹം ഒരിക്കലും നിങ്ങളെ ന്യയികരിക്കില്ല…..ബ്രിടാസിന്റെ ഇന്റര്‍വ്യൂ അയാളുടെ ഷോ ആണ്…ആരും ആരെയും നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കുനില്ല…ആരും ആരെയും നിര്‍ബന്ധിച്ചു കാണിക്കുന്നും ഇല്ല….ചാനല്‍ മാറ്റാന്‍ ആണ് റിമോട്ട് കണ്ട്രോള്‍….

 38. Very good article… The observations are the true refelctions of what many viewers had in their mind while watching the interview. This is absolute killing of individual’s dignity..
  High time that our media should adopt a code of ethics…

 39. shame on you mr britas…..dnt forget he is one of the reason for prithirajs downfall…….kaaryangal valachodikkan iyale kazhijittae vere aalullu….and there is no justice for comparing with great amir khan….
  alll n all dis is kerlas journalism….

 40. നല്ല ലേഖനം. ആ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ മനസ്സില്‍ തോനിയത് തനെ ആണ് തങ്ങള്‍ എഴുതിയത്. ബ്രിട്ടാസ് വന്നതില്‍ പിന്നെ ആണ് ഏഷ്യാനെറ്റ്‌ അധപധിക്കാന്‍ തുടങ്ങിയത്.

 41. ബ്രിട്ടാസിന്റെ അല്പത്തരങ്ങളില്‍ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് അയാള്‍ സിനിമാ നടന്‍ പ്രിത്വിരാജ്‌ നെ ഇന്റെര്‍വ്യൂ ചെയ്തത്. ഇന്നും യുട്യൂബില്‍ വിലസുന്ന ആ വീഡിയോ ശ്രദ്ധിച്ചാല്‍ നമുക്ക് ഇയാള്‍ സ്വയം ധരിക്കുന്ന കപടത എളുപ്പം മനസ്സിലാകും. ആ അഭിമുഖം അവസാനിക്കുന്നത് ‘ ഒരിക്കല്‍ പോലും മദ്യപിച്ച് വാള് വെച്ചിട്ടില്ല …?’ എന്ന ആശ്ച്ചര്യത്ത്തില്‍ ആണ്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ചെള്ളയടച് ഒന്ന് കൊടുകുകയാണ് ആ ചോദ്യം ചോദിക്കുമ്പോള്‍ ചെയ്യേണ്ടത്‌. മേലാല്‍ ഇനി ഒരാളെയും ഇവനൊന്നും അഭിമുഖം നടത്തരുത്. കൈരളിയിലെ കമ്മ്യൂണിസ്റ്റ്‌ മാടമ്പിത്തരത്തില്‍ നിന്നും ഇവനൊന്നും ഇനിയും മോചിതനായിട്ടില്ല.

 42. atleast one person has got sense of humer ,it is not their ability and smartness one become great artist…the public made them popular. so don’t think they can do any evil things or immoral activities…. since they are the product of public , the public has got the right to justify even their private life. Such a young and atracive artist Anany,the public expect a role mdel from you..According to the Indian culture,it is not fair to bed with a man if you are not married legally infront of right thinking people.the right thinking public expect you to get married with the permission and blessing of your parents and relatives.May be some ‘ kama branthanmar ‘ and ‘ kama branthikal’ will support you to lead a immoral life. I don’t think any need to blame John britas in this matter. those who blame him may have some personal hatredness in their heart.. The public should analys and justify Ananya in this matter not Britas.. This is the case of Meera Jasmine as well.

 43. some years back there is in some network i saw the scenes related to the arrest of cine artist reshma . that sub Ispecter is far better than Brittas . Dear Brittas u are the only man who can do such ugly thing .

 44. ബ്രിട്ടാസിന്റെ ജാഡ കാരണം ആ ചാനല്‍ ഇപ്പോള്‍ കാണാന്‍ തോന്നാറില്ല. ലേഖകരുടെ കണ്ടെത്തലുകള്‍ മലയാളികള്‍ക്കെല്ലാം തന്നെ ഉള്ളത് തന്നെയാണ് . ലേഖനത്തോട് പൂര്‍ണമായും യോജിക്കുന്നു.

 45. same views were expressed in PK Sreekumar’s “True copy”, (Mathrubhumi illustrated) lat week. Both were timely and relevant. giving words to the displeasure that many have felt for long. 🙂

 46. ബ്രിട്ടാസ്‌ പണ്ട് സന്തോഷ്‌ പണ്ഡിറ്റ്‌നെയും മറ്റു സിനിമാക്കാരേയും വിളിച്ചു നടത്തിയ ഒരു കൂട്ട അഭിമുഖം ഓര്മ വന്നു. എടൊ പോടോ എന്ന അഭിസംബോധനയാണ് സന്തോഷ്‌ പണ്ഡിറ്റ്നു കിട്ടിയത്. ഇത് വെളിവാക്കുന്നത് ജോണ്‍ ബ്രിട്ടാസിന്റെ അന്തസ്സില്ലായ്മ തന്നെയാണ്. “മാന്യനെ നീ ബഹുമാനിച്ചാല്‍ അയാള്‍ വിനയാന്വിതനാവും. നീചനെ ബഹുമാനിച്ചാലോ, അയാള്‍ അഹങ്കാരിയാവും’ എന്ന് ഒരു അറേബ്യന്‍ പഴമൊഴി ആണ് ഈ മനുഷ്യനെ കാണുമ്പോള്‍ ഓര്മ വന്നത്. അന്തസും മാന്യതയും ഇല്ലാത്തവനാണ് എന്ന കാര്യം അറിയാതെ മലയാളികള്‍ ഇയാളെ ബഹുമാനിച്ചു തലയില്‍ കയറ്റി. ഇപ്പോള്‍ താന്‍ ഏതോ വലിയ പുള്ളിക്കാരനാണ് എന്ന തോന്നല്‍ തലയ്ക്കു പിടിച്ചു കണ്ണ് കാണാതായി പുള്ളിക്കാരന്. ഇയാള്‍ക്ക്‌ ചെവി കൊടുക്കുന്നത് നിര്‍ത്തുകയാണ് നല്ലത്.

 47. i am not a big fan of britas..he thinks he is some BIG SH*T but that was not a live program and all of them enjoyed the interview very much.. if they had any issues with the cntent of the interview; they wiould have restricted the channel from airing it.. all those what mentioned in the interview were gossips and the comments came in facebook and everyone was aware of.. i didnt find any issues with the interview… as ananya and anjeneyan was very cool and they also enjoyed and laughed with britas..together with the viewers.. there are many ways to do the interview.. and i think that was a genuine one.. rather beating around the bush/or creating or boosting the image of the guest or host.. If the Host didnt had any problem.. why should we bother.. just switch of the TV or change the channel…

 48. Hope John Britas reads this, understand how viewers will feel. His interview was torture, not only to them, but also to the viewer. Very well written. Thank you.

 49. Ayal Paranjathum kani chathum theerchayayum koodipoyi.But paranjathil kurachu karyangalum und.Pinne avar interviewnu irunnu koduthathalle.?Brittasinodulla mathipu nammal thammil talk show kanunnathode poyi.He is too much of a showanist..Eda poda ennulla abhisambodana cheyyal thanne ayalude anthassillayma anu velivakkunnathu.avarum tirichenthelum parayunnundarikum.channel athokke cut cheytharikum showil kanikunnathu..Anthassulla anayirunnegil angane ayalude anthssu ketta chodyangulku munnil irunnu kodukkaruthayirunnu.If ningal prathikarikunnillengil atayulde matram kuzhappamanu.Brittasinodethirtho allenkil ayalude va adappikkunna reethiyilo prathikarikkan avarku randu perkum kazhinjilla..Its their personal life .Nobody can question it.But if they dnt have any prblm,pinne namukkenthaa??

 50. Excellent ! finally someone respond to this ,,, its high time stop the so-called journalists and medias ready to intrude into your bedroom and expose it to the public. Pretty shame to see a person like Brittas done such an harassment under the banner called ‘interview’. And the same is happening With Mr Venu on ‘Close encounter’ ( Report channel) he literally sitting there with irritating and sensless questions. Ref Interview with O Rajagopal ,, he dealing such a sensitive issue like Maarad riot and Ayodhya issues without any seriousness or thinking about its communal impacts in the society.

 51. What else guys you expect Britas should have asked to this couples, hypocrite world, Britas you done a good job, really enjoyed the interview. Hope this interview given more strength to the couple to deal with other mockings from the public. great job

Leave a Reply

Your email address will not be published. Required fields are marked *