ശ്വേതയുടെ ഗര്‍ഭവും മലയാളിയുടെ ഏനക്കേടുകളും

 
 
 
 
ശ്വേത മേനോന്റെ ഗര്‍ഭവുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലും പുറത്തും
നടക്കുന്ന ഇടപെടലുകളുടെ രാഷ്ട്രീയം. ബച്ചു മാഹി എഴുതുന്നു

 
 
അഭിനയവും മോഡലിങ്ങും ആങ്കറിങ്ങും തൊഴിലായി സ്വീകരിച്ച ഒരു പ്രൊഫഷനലാണ് ശ്വേത. വിവാഹം, ഗര്‍ഭം, പ്രസവം തുടങ്ങിയവ അവരുടെ സ്വകാര്യതകളും. സ്വകാര്യമായ ആവശ്യത്തിനു വേണ്ടി എപ്പോള്‍ ലീവ് എടുക്കണമെന്നോ എത്ര നാള്‍ വിശ്രമിക്കണമെന്നോ അവര്‍ സ്വയം തീരുമാനിക്കേണ്ടതാണ്. ഗര്‍ഭം എന്നത് സമൂഹം ഇന്ന് കൊണ്ടാടും പോലെ രോഗാവസ്ഥയല്ല എന്നൊരു സാമൂഹ്യ അവബോധം സൃഷ്ടിക്കല്‍ കൂടി തന്റെ തീരുമാനത്തിലുണ്ട് എന്നവര്‍ പ്രസ്താവിച്ചിരുന്നു; അങ്ങനെയെങ്കില്‍ തികച്ചും കാലികപ്രസക്തമായ നിലപാടുതന്നെയാവുമത്.
പ്രസവിക്കുന്നതിന്റെ അന്ന് രാവിലെയും ചാനല്‍ഷൂട്ട് ആകാമെന്ന് ശ്വേത തീരുമാനിച്ചാല്‍ അതവരുടെ സ്വാതന്ത്യ്രം. വീര്‍ത്ത വയറും വെച്ചോണ്ട് ശ്വേത ആടുകേം പാടുകേം ചെയ്യുമ്പോള്‍ കാണുന്നത് ഏനക്കേടായി തോന്നുന്നവര്‍ക്ക് ഉപയോഗിക്കാനുള്ളതാണ് ടിവി റിമോട്ട്- ശ്വേത മേനോന്റെ ഗര്‍ഭവുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലും പുറത്തും നടക്കുന്ന പ്രചാരണങ്ങളെയും തെറിവിളികളെയും ഇടപെടലുകളെയും കുറിച്ച് ഒരവലോകനം. ബച്ചു മാഹി എഴുതുന്നു

 

 

കുറേ നാള്‍ക്കുശേഷം ശ്വേതാ മേനോന്‍ വീണ്ടും ഇക്കിളിപരതയോടെ ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിറയുന്നുണ്ട്. സ്ത്രീ ജീവിതത്തിലെ സവിശേഷ സന്ദര്‍ഭമായ ഗര്‍ഭാവസ്ഥയില്‍ വീടിന്റെ അകത്തളത്തില്‍ വിശ്രമം നയിക്കുന്നതിന് പകരം വീര്‍പ്പിച്ച വയറുമായി ചാനലില്‍ ആടുകയും പാടുകയും ചെയ്യുന്നതില്‍ രോഷം പൂണ്ട് ‘ഇനി പ്രസവവും ചാനലില്‍ തന്നെയാക്കുമോ’ തുടങ്ങിയ ചോദ്യശരങ്ങള്‍ എയ്യുന്നു സോഷ്യല്‍നെറ്റ് വര്‍ക്കുകളില്‍ ചിലര്‍. ഗര്‍ഭവും പ്രസവവുമൊക്കെ വരാനിരിക്കുന്ന ബ്ലെസി ചിത്രത്തിന് വേണ്ടി ഷൂട്ട് ചെയ്യും എന്ന വെളിപ്പെടുത്തലാണ് മറ്റു ചിലരെ അലട്ടുന്നത് . ശ്വേതയെ പോലുള്ളവരിലൂടെ ചോര്‍ന്നു പോകുന്ന മൂല്യങ്ങളെപ്പറ്റിയുള്ള വിലാപങ്ങളും അതു സംരക്ഷിക്കേണ ആവശ്യകതയെക്കുറിച്ചുള്ള നിലവിളികളുമാണ് ഓണ്‍ലൈന്‍ ഇടപെടലുകളില്‍ മിക്കതിന്റെയും ലക്ഷ്യം എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ..!

ബച്ചു മാഹി


മുമ്പും ശ്വേത ഓണ്‍ലൈന്‍ വേട്ടക്ക് വിധേയമായിട്ടുണ്ട്. ഏതാണ്ട് ഒരു വര്‍ഷം മുമ്പ്, വള്ളത്തോളിന്റെ കൊച്ചുമകനും മാധ്യമപ്രവര്‍ത്തകനും ഒരു കമ്പനിയുടെ വൈസ് പ്രസിഡണ്ടുമൊക്കെയായ ശ്രീവല്‍സന്‍ മേനോനുമായി വിവാഹം പ്രഖ്യാപിച്ചപ്പോള്‍ ആയിരുന്നു അത്. ആയിടെ റിലീസ് ചെയ്ത രതിനിര്‍വേദം റീമെയ്ക്കിലെ ‘രതി ചേച്ചി’ എന്ന കഥാപാത്രവുമായി ചേര്‍ത്ത് കെട്ടിയ അശ്ലീലഫലിതങ്ങളും സഭ്യതയെ പടിക്കു പുറത്തു നിറുത്തിയ കമന്റുകളുമൊക്കെയായാണ് മലയാളി ഇന്റര്‍നെറ്റ് യുവത ആ വാര്‍ത്തയെ എതിരേറ്റത്. വ്യക്തികളുടെ അടക്കിപ്പിടിച്ച ലൈംഗികതയില്‍ നിന്നുരുവം കൊണ്ട ഞരമ്പ് ദീനം സേഫ്റ്റിവാല്‍വിലൂടെ പ്രഷര്‍ ഔട്ട് ചെയ്തത് മാത്രമായിരുന്നു ആ പോസ്റുകളെന്ന് കരുതിയെങ്കില്‍ ചെറിയ തിരുത്ത്: അത്തരം വ്യക്തിഗത പോസ്റുകള്‍ക്കൊപ്പം മത്സരിക്കാന്‍, മലയാളത്തില്‍ സ്വന്തം ഇടം അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന ചില ഓണ്‍ ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും ഉണ്ടായിരുന്നു . വ്യക്തിയുടെ ദീനവിലാപമല്ല, മറിച്ച് വലിയൊരു സമൂഹത്തിന്റെ-അഭ്യസ്തവിദ്യരും നവസാങ്കേതിക കാലത്തിന്റെ സൃഷ്ടികളുമൊക്കെയായ- തന്നെ ഞരമ്പുരോഗമാണ് അതിലൂടെ പുറത്തുവന്നതെന്ന് ചുരുക്കം.

 

 

ശ്വേതയെന്ന കലാകാരി
1991 ല്‍ പതിനേഴാം വയസ്സില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത തന്റെ കരിയര്‍ തുടങ്ങുന്നത്. വേണ്ടത്ര ക്ലിക്കാകാതെ പോയ തുടക്കം. പിന്നീട് കൈവെച്ചത് മോഡല്‍ രംഗത്ത്. 1994 ല്‍ മിസ്സ് ഇന്ത്യ മല്‍സരത്തില്‍ സുസ്മിതക്കും ഐശ്വര്യക്കും പിറകില്‍ മൂന്നാമതായി ഫിനിഷ് ചെയ്തത് പരസ്യവിപണിയിലെ ‘ഹോട്ട്’ താരമാക്കി. ഒച്ചപ്പാട് സൃഷ്ടിച്ച ‘കാമസൂത്ര’ പരസ്യമുള്‍പ്പെടെ നേടിയ ശ്രദ്ധയില്‍ ശ്വേത രാജ്യത്തെ വിലപിടിച്ച മോഡലുകളില്‍ ഒരാളായി. അവിടെ നിന്ന് തുറന്നു കിട്ടിയ വഴിയില്‍ കോര്‍പറേറ്റ്, അശോക, മഖ്ബൂല്‍ എന്നിവയുള്‍പ്പെടെ മുപ്പതോളം ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ട്, ബോളിവുഡിലും തന്റേതായ ഇടം രേഖപ്പെടുത്തി.

2006 ല്‍ മലയാളത്തില്‍ തിരിച്ചെത്തിയത് തൊട്ട് ഇന്നോളം, അഭിനയമികവിന്റെ മുഴുചാരുതയും പുറത്തെടുക്കാന്‍ അവസരങ്ങള്‍ കാത്തിരിപ്പുണ്ടായിരുന്നു. കൈനിറയെ ശക്തമായ കഥാപാത്രങ്ങള്‍ തേടിയെത്തി. രണ്ടു സംസ്ഥാന അവാര്‍ഡുകളും ഒട്ടനവധി ഇതര പുരസ്കാരങ്ങളും നിരൂപകപ്രശംസകള്‍ സമ്മാനിച്ച പരദേശിയും പലേരിമാണിക്യവും കയവും സാള്‍ട്ട് & പെപ്പറും ഇവയില്‍ ചിലത് മാത്രം. മധ്യവേനലിലെ അഭിനയം അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലെ പ്രത്യേക ജൂറി പരാമര്‍ശം നേടി. 2009ല്‍ മികച്ച ടി.വി അവതാരകയ്ക്കുള്ള ‘ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡും’ അവരെ തേടിയെത്തി.

എന്നാല്‍, ഈ പ്രൊഫൈലൊന്നുമല്ല പലര്‍ക്കും ഇപ്പോഴും ശ്വേത. അത് വെറും ‘രതി ചേച്ചി’യും ‘കാമസൂത്ര’ മോഡലും മാത്രമാണ്. അത്തരം ‘മാര്‍ഗഭ്രംശങ്ങ’ളാവട്ടെ അവര്‍ക്ക് നേരെയുള്ള ഏതു തരം അശ്ലീല ആക്രമണങ്ങളെയും സാധൂകരിക്കുകയും ചെയ്യും! ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ മൂത്രശങ്ക സഹിക്കാനാകാതെ ചുറ്റുവട്ടത്ത് ആരുമില്ല എന്നുറപ്പ് വരുത്തി കാര്യം സാധിച്ചു ഉയരുമ്പോള്‍ മതിലില്‍ നിന്ന് സാകൂതം നോക്കിക്കൊണ്ടിരുന്ന നൂറുകണക്കിന് കണ്ണുകളെ കണ്ടു സില്‍ക്ക് സ്മിത പൊട്ടിക്കരഞ്ഞു പോയി എന്ന് എവിടെയോ വായിച്ചിരുന്നു. സിനിമകളില്‍ ലോകം കാണ്‍കെ തുണിയുരിയുന്നവള്‍ക്ക് ഇതിലെന്തിത്ര സങ്കടപ്പെടാന്‍ എന്നാകും ഇത് കേള്‍ക്കുമ്പോള്‍ പലരുടെയും ആത്മഗതം!

 

 

ഗര്‍ഭവും സാമൂഹിക ശങ്കകളും
അഭിനയവും മോഡലിങ്ങും ആങ്കറിങ്ങും തൊഴിലായി സ്വീകരിച്ച ഒരു പ്രൊഫഷനലാണ് ശ്വേത. വിവാഹം, ഗര്‍ഭം, പ്രസവം തുടങ്ങിയവ അവരുടെ സ്വകാര്യതകളും. സ്വകാര്യമായ ആവശ്യത്തിനു വേണ്ടി എപ്പോള്‍ ലീവ് എടുക്കണമെന്നോ എത്ര നാള്‍ വിശ്രമിക്കണമെന്നോ അവര്‍ സ്വയം തീരുമാനിക്കേണ്ടതാണ്. ഗര്‍ഭം എന്നത് സമൂഹം ഇന്ന് കൊണ്ടാടും പോലെ രോഗാവസ്ഥയല്ല എന്നൊരു സാമൂഹ്യ അവബോധം സൃഷ്ടിക്കല്‍ കൂടി തന്റെ തീരുമാനത്തിലുണ്ട് എന്നവര്‍ പ്രസ്താവിച്ചിരുന്നു; അങ്ങനെയെങ്കില്‍ തികച്ചും കാലികപ്രസക്തമായ നിലപാടുതന്നെയാവുമത്.

പ്രസവിക്കുന്നതിന്റെ അന്ന് രാവിലെയും ചാനല്‍ഷൂട്ട് ആകാമെന്ന് ശ്വേത തീരുമാനിച്ചാല്‍ അതവരുടെ സ്വാതന്ത്യ്രം. വീര്‍ത്ത വയറും വെച്ചോണ്ട് ശ്വേത ആടുകേം പാടുകേം ചെയ്യുമ്പോള്‍ കാണുന്നത് ഏനക്കേടായി തോന്നുന്നവര്‍ക്ക് ഉപയോഗിക്കാനുള്ളതാണ് ടിവി റിമോട്ട്. എന്തായാലും ആ പരിപാടി ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്ക് ശ്വേതയുടെ വയറുവീര്‍പ്പ് മാത്രമാണ് പ്രയാസം ഉണ്ടാക്കുന്നതെങ്കില്‍, ആങ്കര്‍ എന്നത് വിട്ട് ഒരു പെണ്‍ ഉടലിനെ ഫോക്കസ് ചെയ്യുമ്പോള്‍ ആ വീര്‍ത്ത വയറ്, എവിടെയോ കല്ലുകടിയാകുന്നു എന്നതാവും കാര്യം. അതിനെ മൂല്യങ്ങളുടെ കുപ്പായം ഇടീച്ചു എഴുന്നള്ളിക്കാതിരിക്കുക. മറ്റുള്ളവരുടെ അവകാശം കവരാതിരിക്കുവോളം, അവരവരുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കട്ടെ.

 

 

മാധ്യമങ്ങളുടെ തുറുകണ്ണ്
ശ്വേതക്ക് ചാര്‍ത്തിക്കിട്ടിയ സെക്സി ടാഗ് മാത്രമാണ് ഇത്തരം സ്വകാര്യതാ കയ്യേറ്റങ്ങള്‍ക്ക് പ്രേരകം എന്ന് ചിന്തിക്കുന്നുവെങ്കില്‍ തെറ്റി. ഏതൊരു നടിയുടെയും വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന സ്ത്രീകളുടെയും പിന്നാമ്പുറ കഥകള്‍ ചികയാന്‍ നമ്മുടെ സമൂഹത്തിനു വല്ലാത്തൊരു ഔല്‍സുക്യമാണ്. അതിനെ പരമാവധി ചൂഷണം ചെയ്യാന്‍ അച്ചടി^ദൃശ്യ^ഇന്റര്‍നെറ്റ് മാധ്യമങ്ങളും. വൃത്തികെട്ട മല്‍സരം മുറുകുമ്പോള്‍ ഇവര്‍ക്ക് നഷ്ടമാകുന്നത് ഏതൊരു വ്യക്തിയുടെയും അടിസ്ഥാനാവകാശമായ സ്വകാര്യതയാണ്. കാവ്യാമാധവനും ലിസിയും ഉര്‍വശിയും അനന്യയുമൊക്കെ തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളുടെ / പ്രതിസന്ധികളുടെ പേരില്‍ മാധ്യമ വിചാരണക്കും അശ്ലീലാഭാസങ്ങളില്‍ പൊതിഞ്ഞ ഓണ്‍ ലൈന്‍ ചര്‍ച്ചകള്‍ക്കും ശരവ്യമായവരാണ്.

ഇന്റര്‍നെറ്റ് കൂടുതല്‍ ജനകീയവല്‍ക്കരിക്കപ്പെട്ടതോടെ ഇതിന്റെ സ്കോപ്പും വളര്‍ന്നു. ആരുടേയും സ്വകാര്യത, ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കവര്‍ന്നെടുക്കാവുന്ന ഒന്നായി മാറി. അത്തരം നൂറുകണക്കിന് ചിത്രങ്ങളിലൂടെ, പോസ്റുകളിലൂടെ നിത്യവും നാം കടന്നു പോകുന്നു . നമ്മുടെയുള്ളിലെ ഒരു ഒളിഞ്ഞുനോട്ടക്കാരന്‍ സദാ മറ്റുള്ളവരിലേക്ക് കണ്ണ് കൂര്‍പ്പിച്ചു നില്‍ക്കുന്നു^നഗ്നത /അപഥസഞ്ചാരം / ദാമ്പത്യ അസ്വാരസ്യങ്ങള്‍ ഇവയൊക്കെ എപ്പോള്‍ വേണമെങ്കിലും പിടിച്ചെടുക്കാനുള്ള ജാഗ്രതയോടെ. കണ്ടും ഷെയര്‍ ചെയ്തും ആത്മനിര്‍വൃതി പൂകുകയോ ചുരുങ്ങിയ പക്ഷം ഒരു കമന്റോ ലൈക്കോ വഴി അതിന്റെ പ്രൊമോഷനില്‍ പങ്കുവഹിക്കുകയോ ചെയ്യുന്നവരാണ് ഏറിയ കൂറും. പറഞ്ഞു പഴകി ക്ലീഷേ ആയെങ്കിലും കേരളീയന്റെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത തന്നെയാണ് പിന്നണിയിലെ രാസത്വരകം. ഈ ഒളിനോട്ടവും ഇക്കിളിപരതയോടുള്ള ആസക്തിയും അടുത്തകാലത്തായി ശക്തി പ്രാപിക്കുന്ന മോറല്‍ പോലിസിങ്ങുമൊക്കെ അതിന്റെ ഉപോല്പന്നങ്ങള്‍ മാത്രമാണ്.

തിരക്കിലോ പൊതുസ്ഥലത്തോ ഒരു സ്ത്രീ അപമാനിക്കപ്പെടുന്നതിന്റെ ഫോട്ടോ / വീഡിയോ, സ്ത്രീസംരക്ഷകര്‍ / നല്ല സമരിയക്കാര്‍ വ്യാജേന അപ്ലോഡ് ചെയ്യുന്നവരുടെ ഞരമ്പ് ദീനം, ‘ഇര’കളാകേണ്ടി വന്ന സ്ത്രീകളെ തന്നെയാണ് പേര്‍ത്തും പേര്‍ത്തും അപമാനിക്കുന്നത്. ഒരു കോളേജ് പെണ്‍കുട്ടി കാമുകനുമൊത്ത് ‘പരിധി വിടുന്ന’ വീഡിയോ / സ്റില്‍സ് സഹിതം ഈയിടെ ഓണ്‍ ലൈനില്‍ നിറഞ്ഞാടിയ ചില ‘സദാചാര സ്റഡി ക്ലാസു’കളും സാന്ദര്‍ഭികമായി ഓര്‍ത്തുപോകുന്നു.

ആണോ പെണ്ണോ ആകട്ടെ, പൊതുസ്ഥലത്തോ സ്വകാര്യ ഇടത്തിലോ, അറിയാതെ ആരുടെയെങ്കിലും മനോരോഗത്തിന് വിധേയമായി പരിഹാസ്യമായി / അപമാനകരമായി പ്രചരിപ്പിക്കപ്പെടാം എന്നയവസ്ഥ എല്ലാവരുടെയും തലയ്ക്കു മുകളില്‍ വാളായി തൂങ്ങുന്നുണ്ട്. നമ്മുടെ സവിശേഷ വാര്‍ത്താമാധ്യമങ്ങള്‍ തന്നെയും സ്വകാര്യതാ ലംഘനത്തിന്റെ കൊടിവാഹകര്‍ ആകാറുണ്ട് എന്നത് ലജ്ജാവഹമായ ദു:ഖസത്യവും.

 
 
 
 

32 thoughts on “ശ്വേതയുടെ ഗര്‍ഭവും മലയാളിയുടെ ഏനക്കേടുകളും

 1. “വീര്‍ത്ത വയറും വെച്ചോണ്ട് ശ്വേത ആടുകേം പാടുകേം ചെയ്യുമ്പോള്‍ കാണുന്നത് ഏനക്കേടായി തോന്നുന്നവര്‍ക്ക് ”

  വീര്‍ത്ത വയറും വച്ചു മോഹന്‍ലാല്‍ ആടുകേം പാടുകേം ചെയ്യുന്നത് കാണുമ്പോള്‍ ഇല്ലാത്ത എന്തോന്ന് എനക്കെടാണ് മാഷേ ശ്വേതയെ കാണുമ്പോള്‍ ?

  • മോഹന്‍ലാലിനെ നോക്കുന്നതും ശ്വേതയെ നോക്കുന്നതും തമ്മില്‍ അന്തരം ഉള്ളത് കൊണ്ട് തന്നെ, “ഏനക്കേടന്‍” മാഷെ.
   എല്ലാരും എന്നല്ല.
   എന്തായാലും ശ്വേത ആങ്കര്‍ ചെയ്യുന്ന ആ പ്രോഗ്രാം (എന്റെ വീക്ഷണത്തില്‍ ചവറു) കാണാന്‍ ഉത്സുകനായ ഒരാള്‍ക്ക് ആ വയറു വീര്‍പ്പ് കണ്ടു ക്ഷോഭം വരുന്നതിന്റെ മന:ശാസ്ത്രോം വഴിയെ പറഞ്ഞിട്ടുണ്ടല്ലോ.

   • ‘ഇക്കിളിപരതയോടെ’ നിറയുന്നുന്ടെന്നു(ഉള്ളാലെ സമ്മതിക്കുകയും!) ഒരു സ്ഥലത്തും ഇതിനെക്കുറിച്ച്‌ ആരെങ്കിലും എന്തെങ്കിലും അഭിപ്രായം(എതിരഭിപ്രായം!)പറയാൻ തുനിഞ്ഞാൽ സമൂഹത്തിന്റെ ഞരമ്പുരോഗമായി പുറത്തുവരുന്നു എന്ന് മറ്റൊരു സ്ഥലത്തും പറയുന്നതിന്റെ യുക്തിയെന്താണ്.?
    ഇവിടെ ശ്വേതാമേനോന്റെ പ്രസവമോ, ബ്ളെസ്സിയുടെ സിനിമയോ(ഭാവിയിൽ വരാൻ പോകുന്ന-)അതിൽത്തന്നെ ഒരു വിഷയമായിരുന്നില്ല എന്നതാണ് രസകരം. രണ്ടും വെവ്വേറെ എടുത്തിരുന്നെങ്കിൽ അതിൽത്തന്നെ എന്ത് വിശേഷമാനണുള്ളത്‌, ഇത്രയധികം കോലാഹലം കൊള്ളാൻ!
    പത്രത്തിൽ വന്ന ഒരു വാർത്ത. ശ്വേതാമേനോൻ എന്ന നടിയുടെ പ്രസവം തത്സമയം ചിത്രണം ചെയ്യുന്നുവെന്നും മാതൃത്വത്തിന്റെ ജൈവഭാവങ്ങൾ വരാനിരിക്കുന്ന ഒരു സിനിമയിലെ കഥാസന്ദർഭത്തിനൊത്ത് പ്രേക്ഷകർക്കു നല്കാനുമാണെന്നായിരുന്നു, അതിന്റെ ചുരുക്കം.
    ഇതിനോട് ആളുകൾ വ്യത്യസ്തരീതിയിൽ പ്രതികരിച്ചതിൽ സാമാന്യ യുക്തിയിൽ ഒരു തെറ്റുമില്ല. അതിനു സമൂഹത്തിനെ ഒട്ടാകെ ഞരമ്പുരോഗികൾ എന്നക്ഷേപിക്കുന്നതിൽ അർത്ഥമില്ല. അങ്ങനെയെങ്കിൽ ആ “രോഗ’ത്തെ മുതലാക്കാനായിരുന്നു,ലക്ഷ്യം വച്ചുള്ള(calculated) പത്രപ്രസ്താവനയും തുടർചാനൽ ചർച്ചകളും എന്ന് പറയേണ്ടിവരും.

    • @sasi thanniam
     ഈ പോസ്റ്റ് പ്രസവചിത്രീകരണത്തെ കുറിച്ചല്ല. ആ വാര്‍ത്ത‍ പുറത്ത്‌ വരും മുന്‍പ്‌ എഴുതിയതാണ്. തിയ്യതി ശ്രദ്ധിക്കുക .അത് കൊണ്ട് തന്നെ പൂര്‍ണ്ണഗര്‍ഭിണിയായ ശ്വേത ;വെറുതെയല്ല ഭാര്യ’യില്‍ ആട്ടവും പാട്ടുമായി ആങ്കറിംഗ് നടത്തുന്നതിനെ കുറിച്ചുള്ള വിമര്‍ശന പശ്ചാത്തലത്തില്‍ എഴുതിയതാണ്.
     അത്തരം വിമര്‍ശനങ്ങളില്‍ ഇക്കിളിപരതയോടെയുള്ള പരാമര്‍ശങ്ങളാണ് ഇവിടെ ഉദ്ദേശിച്ചത്. അല്ലാതെ ശ്വേത സ്വയം ഇക്കിളിയായി നിറയുന്നു എന്നല്ല.
     പ്രസവചിത്രീകരണ വിവാദം സിനിമ ശ്രദ്ധിക്കപ്പെടാന്‍ ഉള്ള തന്ത്രമായിരിക്കാം. അപ്പോഴും, അതിന്മേല്‍ സദാചാര വാളെടുത്ത് ശ്വേതയെയോ ബ്ലെസിയെയോ വെട്ടാന്‍ ചെല്ലുന്നതിനെ അനുകൂലിക്കുന്നില്ല. പക്ഷേ ഇവിടത്തെ കണ്ടക്സ്റ്റ്‌ അതല്ല.

 2. പ്രസവത്തിന്‍റെ തലേന്നു വരെ വീര്‍ത്ത വയറും കൊണ്ട് ഓഫീസിലും മറ്റു തൊഴിലിടങ്ങളിലും പോകുന്നവരാണ്‍` ഇവിടുത്തെ സ്ത്രീകള്‍ , മെറ്റേണിറ്റി ലീവ് പ്രസവം കഴിഞ്ഞായാല്‍ കുഞ്ഞിനെ നോക്കാമല്ലോ എന്നു ചിന്തിക്കുന്നവര്‍ .. എല്ലാവര്‍ക്കുമാകാവുന്ന കാര്യം ശ്വേതയ്ക്കുമാകാം. അതിനെ പിന്‍തുണയ്ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യേണ്ട ചുമതല സമൂഹത്തിനില്ല.
  ഇത് ഇന്ത്യന്‍ സ്ത്രീയുടെ അവസ്ഥ ഒരു ചെറുകവിതയില്‍ കണ്ടത്.
  http://kaalamaapini.blogspot.in/2012/06/blog-post.html

  • ഇവിടെ ഏത് സ്ത്രീ ആണ് പ്രസവത്തിന്റെ തലേന് വരെ വീര്‍ത്ത വയറുമായി ജോലിക് പോകുനത് . അറിയാത്തത് കൊണ്ട് ചോദിച്ചതാണോ. ഗര്‍ഭിണി ആണ് എന്ന് കണ്ടാല്‍ അന്ന് മുതല്‍ ലീവ് വേണം എന്നാണ് കേരളത്തിലെ അമ്മമാര്‍ ആവശ്യപെടാര്‍ ഉള്ളത്. ഗര്‍ഭിണി ആയാല്‍ ജോലി നഷ്ടപെടും എന്നതിനാല്‍ ചിലര്‍ അതിനു മിനകെടരില്ല. അതിന്റെ പേരിലാണ് പല ബന്ധങ്ങള്‍ തകരുനതും. ബാകി എല്ലാത്തിനോടും യോജിക്കുന്നു. ശ്വേത പ്രസവികുകയോ പ്രസവികതിരികയോ ചെയട്ടോ അതില്‍ നമുക്ക് എന്ത് കാര്യം.

   • ജീവിക്കുന്നത് കേരളത്തില്‍ അഥവാ ഇന്ത്യയില്‍ എവിടെയെങ്കിലും ആണോ? എങ്കില്‍ സമൂഹത്തെ അല്‍പം കൂടി നിരീക്ഷിക്കുക. കാര്യങ്ങള്‍ വ്യക്തമാകും… കണ്ടു മനസ്സിലാക്കേണ്ടത് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല.

    • ജീവികുനത് കേരളത്തില്‍ ആയതു കൊണ്ട് ചോദിച്ചത് ആണ്.ഇന്ത്യയുടെ ഒരു ഭാഗം തന്നെ ആണ് കേരളം. മെറ്റേണിറ്റി ലീവിന്റെ പേരില്‍ കുറച്ചു മുന്‍പ് നമ്മുടെ നാട്ടില്‍ ഉണ്ടായ പ്രശ്നങ്ങള്‍ സഹോദരി അറിഞ്ഞിരുന്നിലെ. പിന്നെ എവിടെ ആണ് കണ്ടത് എന്ന് നിങ്ങള്‍ വ്യ്ക്തമാകിയാല്‍ കൊള്ളാം. നിങ്ങള്‍ അറിയുന്ന ഒന്നോ രണ്ടോ ഉണ്ട് എന്ന് കരുതി സമൂഹം മുയുവന്‍ അങനെ ആണെന് ധരികരുത്

    • ജീവികുന്നത് കേരളത്തില്‍ ആയത് കൊണ്ടാണ് സഹോദരി ചോദിച്ചത്. കുറച്ചു മുന്‍പ് മെറ്റേണിറ്റി ലീവിന്റെ പേരില്‍ കേരളത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ നിങ്ങള്‍ കണ്ടില്ല എന്ന് തോന്നുന്നു.നിങ്ങള്‍ അറിയുന്ന രണ്ടു പേര്‍ ജോലിക് പോകുന്നു എന്ന് കരുതി മൊത്തത്തില്‍ കാണരുത്, പിന്നെ നിങ്ങള്‍ പറഞ്ഞ സ്ത്രീകള്‍ കേരളത്തില്‍ എവിടെ ആണ് എന്ന് പറഞ്ഞാല്‍ ഒന്ന് അനെവ്ഷികംയിരുന്നു. കേരളത്തില്‍ കാണാന്‍ ഇല്ലാത്തത പറഞ്ഞു മനസിലാക്കി തന്നിട്ട് എന്ത് കാര്യം. ഏത് സ്ഥാപനത്തില്‍ ആണ് അവര്‍ ജോലി ചെയുനത് എന്ന് കൂടി പറഞ്ഞു തന്നാല്‍ ഒന്ന് അനെവ്ഷികംയിരുന്നു.അത് സത്യം ആണേ എന്ന് തെളിഞ്ഞാല്‍ എന്റെ നിലപാട് ഞാന്‍ മാറ്റം

     • നിങ്ങള്‍ പറഞ്ഞ സ്ത്രീകള്‍ കേരളത്തില്‍ എവിടെ ആണ് എന്ന് പറഞ്ഞാല്‍ ഒന്ന് അനെവ്ഷികംയിരുന്നു…

      chetooooo….kollaamtaa tune…:p

   • പ്രസവത്തിന്റെ അന്ന് വരെ ജോലിക്ക് പോകുന്നവരാണ് പ്രവാസ ലോകത്ത് ഉള്ളവര്‍… പ്രസവിക്കുന്ന ദിവസം മുതല്‍ ആണ് അവധി ആരംഭിക്കുന്നത്

   • ഏത് സ്ത്രീ എന്ന ചോദ്യത്തിന് ഏതെങ്കിലും സ്ത്രീയുടെ പേരാണ് വേണ്ടതെങ്കില്‍ അതില്‍ കാര്യമില്ല. പിന്നെ, പ്രസവത്തിന്റെ തലേന്ന് വരെ സ്ത്രീകള്‍ ജോലിക്ക് പോകാറില്ല എന്ന് വാദിക്കാന്‍ ആണെങ്കില്‍ താങ്കള്‍ക്ക് അറിയില്ല എന്ന് മാത്രം ആണ് അതിനര്‍ഥം. കൊലപാതകം കാണാത്ത 100 സാക്ഷികളെ കൊണ്ടുവരാം എന്ന ലോജിക്.

 3. Bachu mashinodu athrakkangu yochhikkaanukkunnilla. Thangaludethum oru tharam ‘rogam’ thanneyaanu. Morality ennathu thaangalkku chilappol prashnamaayirikkum. Samoohathinu angineyalla. personal ennathu personal thanne aayi irikkatte. thaankal parayunna swaathanthryam kanaanum kaanaathirkkaanum prakadippikkaanum prakadippikkaathirikkaanum chilappol prathishedikkaanumokke aakamello.. athalle oru sheri..

  • kanam kanathirikam..prakadippikam prakadippikathirikam..enthu venam enkilum akam..pakshe ath mattullavarude swathandryathe hanikkunna reethiyil akaruth..sammohathinte swathanthrya prakadanam swetha enna kalakariyude swanthanthraythe kuruthi koduthit veno !!!

 4. നല്ല നിരീക്ഷണമാണ് ലേഖകന്റേത്. ശ്വേത എന്ന സ്ത്രീ/ കലാകാരി ഗര്‍ഭാവസ്ഥയില്‍ എന്തു ചെയ്യണമെന്നത് അവരുടെ
  അവരുടെ വ്യക്തിപരമായ കാര്യമാണ്.ആരോഗ്യ അവസ്ഥ അനുവദിക്കുമ്പോള്‍ ജോലി ചെയ്യുന്നു എങ്കില്‍ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. അതിലേക്ക് കൈകടത്തുവാന്‍ പൊതു ജനത്തിനു എന്ത് അവകാശം. സെക്സിയായി വേഷമിടുന്നു എന്നത് അവരുടെ തൊഴിലിന്റെ ഭാഗമായി മാത്രമേ കരുതാനാകൂ. സ്ത്രീയെന്ന നിലക്ക് സില്‍ക്ക് സ്മിത മൂത്രം ഒഴിക്കുന്നത് ഒളിഞ്ഞു നോക്കുവാനോ അതു മനസ്സിലാക്കിയതിനെ തുടര്‍ന്ന് അവര്‍ക്ക് ഉണ്ടായ മനോവേദനയെ തുടര്‍ന്ന് കരയുന്നതിനെ പരിഹസിക്കുവാനോ നാട്ടുകാര്‍ക്ക് അവകാശമില്ല.
  കോളേജ് പഠന കാലത്ത് യാത്രയ്ക്കിടെ ഒരു പെണ്‍‌സുഹൃത്തിനു ഇത്തരം ഒരു അവസ്ഥ ഉണ്ടായി. അപ്രതീക്ഷിതമായി പീര്യേഡ് ഉണ്ടാകുകയും അന്നേരം പാഡ് വാങ്ങുവാന്‍ പറ്റിയ കടകള്‍ അടുത്ത് ഉണ്ടായിരുന്നുമില്ല. അവര്‍ക്ക് അതിന്റെ പേരില്‍ ഒരുപാട് അവഹേളനം സഹിക്കേണ്ടി വന്നു. ഇതെല്ലാം ഒരു സ്വാഭാവിക ശരീര പ്രക്രിയ എന്നിരിക്കെ അവര്‍ എന്തു കുറ്റമാണ് ചെയ്തതെന്ന് ഒരു നിമിഷം ചിന്തിക്കുവാന്‍ പരിഹസിക്കുന്നവര്‍ക്ക് ആയില്ല.

 5. NIGIL, യോജിക്കുന്നു. ഇവിടെ ശ്വേത സെക്സിയായി വേഷമിടുന്നതും ഇടാതിരിക്കുന്നതും ഒരു ഘടകമല്ല. അവരുടെ പ്രവൃത്തി നമ്മുടെ നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്നില്ലെങ്കില്‍ വ്യക്തികള്‍ക്കോ സമൂഹത്തിനോ അതിന്റെ പേരില്‍ വേട്ടയാടെണ്ട കാര്യമില്ല. ഇനി നിയമവിരുദ്ധം ആണെങ്കില്‍ അധികൃതര്‍ നടപടിയെടുക്കട്ടെ.
  മ്ലേച്ചവും നിന്ദ്യവുമായ പദാവലി ഉപയോഗിച്ച് പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെടുന്നവര്‍ ഒരു തരം ടോയലെറ്റ് സാഹിത്യത്തിന്‍റെ പിന്നില്‍ കാണുന്ന അതേ ലൈംഗിക വൈകൃതം മാത്രമാണ് വെളിപ്പെടുത്തുന്നത്.
  പിന്നെ, ശ്വേതയുടെ ഫാന്‍ ആയിട്ടോ അവരുടെ എല്ലാ പ്രവൃത്തികളെയും കാഴ്ചപ്പാടുകളെയും പിന്തുണയ്ക്കുന്ന ഒരാള്‍ ആയതു കൊണ്ടോ അല്ല ഈ കുറിപ്പ്. അവരെയോ സമാനമായി മറ്റുള്ളവരേയോ വേട്ടയാടുന്നതിനു പിന്നിലെ രോഗാതുരത തുറന്നു കാണിക്കല്‍ മാത്രമാണ് ഉദ്ദേശ്യം.

  • താങ്കളുടെ ലേഖനത്തെ വിമര്‍ശിച്ചതല്ല അങ്ങിനെ തെറ്റിദ്ധരിക്കരുത്. ഉചിതമായതും സന്ദര്‍ഭത്തിനൊത്തതുമാണ് ലേഖനം.

   നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നവര്‍ പ്രബലരാണെങ്കില്‍ ഒന്നും സംഭവിക്കില്ലെന്ന് രാജ്യത്ത് നടക്കുന്ന പലതിലൂടെയും വ്യക്തമാകുന്നു. പത്മശ്രീ മോഹന്‍ ലാല്‍ ആനക്കൊമ്പ് കൈവശം വെച്ചാല്‍ അറസ്റ്റോ മറ്റു പുകിലുകലോ ഇല്ല. വായ്പയെടുത് കോടികള്‍ തിരിച്ചടച്ചില്ലെങ്കില്‍ മല്യക്ക് സ്വസ്ഥം എന്നാല്‍ അമ്പതിനായിരമോ ഒരു ലക്ഷമോ എടുത്ത കര്‍ഷകനു ആത്മഹത്യയും. കൊലക്കേസില്‍ പ്രതിയക്കപ്പെട്ടാല്‍ നോട്ടീസ് നല്‍കി കാത്തിരിപ്പ് നേരം പോക്കിനു ചീട്ടുകളിച്ചാല്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താല്‍ ഓടിച്ചിട്ട് പിടിച്ച് ക്രൂരമായ മര്‍ദ്ദനം. വിഷയത്തില്‍ നിന്നും മായതിഉല്‍ ക്ഷമിക്കുക.

   • താങ്കള്‍ വിമര്‍ശിച്ചു എന്ന ഉദ്ദേശത്തിലല്ല; ലേഖനത്തിന് അനുബന്ധമായി പറഞ്ഞുവെന്നു മാത്രം.

 6. നമ്മുടെ നാട്ടിലെ പ്രശ്നങ്ങളാണോ ഇതൊക്കെ? ഗര്‍ഭിണിയായ ഒരു സ്ത്രീ ജോലിചെയ്യുന്നു എന്നതാണോ നമുക്കു ഏനക്കേട്?

  ഗര്‍ഭിണിയുടെ വീര്‍ത്ത വയറുകാണുമ്പോള്‍ ബഹുമാനത്തിനു പകരം ഏനക്കേടു തോന്നുന്നതിന്റെ മനഃശ്ശാസ്ത്രം വിചിത്രമാണു.

 7. എനിക്ക് ഇഷ്ടമല്ലാത്തതിനാല്‍ ഞാന്‍ ശ്വേത വീര്‍ത്ത വയറുമായി അവതരിപികുന്ന പരിപാടി കാണാന്‍ പോകാറില്ല .അതില്‍ പരിതപികരുമില്ല .ഇത് പിന്നെ നമ്മുടെ രാജ്യത്തിനെ യാതൊരു തരത്തിലും ബാധികാത്ത പ്രശ്നം ആണ് .പിന്നെ നമ്മള്‍ എന്തിനു സമയം പയകുന്നു . ശ്വേത എന്തെങ്കിലും ചെയട്ടെ .നല്ല കഥാപാത്രങ്ങള്‍ ചെയുമ്പോള്‍ അഭിനന്ധികാം പരദേശി പോലെ

 8. ചലച്ചിത്രാഭിനേതാക്കളോട്, പ്രത്യേകിച്ച് നടികളോടുള്ള സമൂഹത്തിന്റെ സമീപനം എന്നും രോഗാതുരം തന്നെയാണ് ബച്ചു. അന്യന്റെ സൌന്ദര്യം എല്ലായ്പ്പോഴും മനുഷ്യനെ അസൂയപ്പെടുത്തുന്നു. ആ അസൂയ പുറത്തുവരുന്നതേതൊക്കെ രൂപത്തിലെന്ന് നമുക്കെല്ലാം നന്നായറിയാം. അനന്യയോടും ഉര്‍വശിയോടും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച സമീപനം അത്തരം ചിന്താഗതിയെ വിദ്യാഭ്യാസവും വിവേകവുമൊന്നും കാര്യമായി ബാധിക്കുന്നില്ലെന്നും എല്ലാ തട്ടിലേയ്ക്കും നിലവാരലേശമന്യേ അത് പടര്‍ന്നിരിക്കുന്നുവെന്നും തെളിയിക്കുന്നുണ്ട്. അപ്പോള്‍ ശ്വേതയ്ക്ക് നേരെയുള്ള അക്രമണങ്ങള്‍ സ്വാഭാവികമാണ്. അതൊക്കെ എയ്തുവിടുമ്പോള്‍ മലയാളിയുടെ മനസ്സില്‍ കാമസൂത്ര മുതലിങ്ങോട്ട് രതിച്ചേച്ചി വരെ നിറയുന്നുണ്ടെന്നത് മനശാസ്ത്രം. അപ്പോള്‍ അവാര്‍ഡുകളൊന്നും കണ്ണില്‍ പെടില്ല. തന്റെ ഗര്‍ഭകാലത്തും തൊഴിലിനോട് പ്രകടിപ്പിക്കുന്ന ആത്മാര്‍ഥത കണ്ണില്‍ പെടില്ല. ഇന്ത്യന്‍ സിനിമയില്‍ ആരുമിതുവരെ ചെയ്തിട്ടില്ലാത്ത ഒരു പുതിയ കാര്യം ചെയ്യുന്നതിന്റേതായ കലാകാരിയുടെ സര്‍ഗ്ഗാത്മകസന്തോഷവും അര്‍പ്പണവും കാണാനാവില്ല അപ്പോള്‍. മഞ്ഞനിറം തൂവിത്തൂവി മഞ്ഞച്ച് പോയൊരു സൈബര്‍ ലോകവും മീഡിയയും അവര്‍ക്കോരോരുത്തര്‍ക്കും 3ഡി കണ്ണടകള്‍ പോലെ മഞ്ഞക്കണ്ണടകള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടാണ് അസഹിഷ്ണുത പെറ്റുപെരുകിയ കൂട്ടമായി നമ്മള്‍ മാറുന്നത്.

  ശ്വേതയെ ഒരു കാര്യത്തില്‍ അഭിനന്ദിക്കാതെ വയ്യ. ഇത്രയും ആരോപണങ്ങളും ആക്രോശങ്ങളുമുണ്ടായിട്ടും ഇതൊന്നും തന്നെ ബാധിക്കുന്നേയില്ല എന്ന രീതിയില്‍ പ്രസാദാത്മകമായി പെരുമാറുവാനും ഒരേ അവേശത്തോടെ ജോലി ചെയ്യുവാനുമുള്ള അവരുടെ തളരാത്ത, ശുഭാപ്തിവിശ്വാസിയായ മനസ്സ്!

 9. മലയാളിക് ഏനകേട്‌ ഉണ്ട് എന്ന് ബച്ചുവിനോട് ആര് പറഞ്ഞു, ഇതിപ്പോള്‍ പറഞ്ഞു ഉണ്ടാകുകയാണ് ചെയ്തത്. ഇത് നിങ്ങളെ പോലുള്ള ‘ബുദ്ധിജീവികള്‍’ തോന്നല്‍ മാത്രം ആണ്, കാള പെറ്റു എന്ന് കേള്‍കുമ്പോള്‍ കയറു എടുക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കുലപതികളുടെ ആഗ്രഹം ആണ് ഇത് , എന്ത് വിഷയം വന്നാലും ചര്‍ച്ച ആകും. അത്രയേ ഉള്ളു,ഇനി നിങ്ങള്‍ പറഞ്ഞു വിവാദം ആകേണ്ട

  • @പാസഞ്ചര്‍ ഈ ലോകത്തല്ലെന്ന് തോന്നുന്നു. വിവാഹിതയായപ്പോള്‍ “രതിച്ചേച്ചി” വിഷയം എടുത്തിട്ടും ഇപ്പോള്‍ ഗര്‍ഭിണിയായപ്പോള്‍ ചാനലില്‍ പ്രോഗ്രാം അവതരിപ്പിക്കുന്നതിന്റെ പേരിലും അവരെ നിരന്തരം അപഹസിക്കുന്ന പോസ്റ്റുകള്‍/പോസ്റ്ററുകള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നു. ഇത് ഏനക്കേട് അല്ലാതെ എന്താണ്? മലയാളിക്ക് ഉള്ളില്‍ ലൈംഗിക-കപട സദാചാരത്തിന്റെ പുണ്ണുപിടിച്ച അവസ്ഥയുടെ പ്രതിഫലനമല്ലാതെ എന്താണിത് വ്യക്തമാക്കുന്നത്. തുറന്നെഴുതിയ ലേഖകനു അഭിനന്ദങ്ങള്‍.

 10. തന്റെ കാഴ്ച വട്ടത്തിനുമപ്പുറവും ഒരു ലോകമുണ്ടെന്നറി യാതെ അതിന്റെ അതിവിശാലമായ ഉദാരതയും സമ ഭാവനയും സ്നേഹ വായ്പ്പും കാണാത്ത വിധം തന്നിലേക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചു ജീവിക്കാന്‍ ശീലിച്ച കുറെ മലയാളികളുടെയെങ്കിലും അരങ്ങിലേക്കാണ് ശ്വേത വീര്‍ത്ത വയറുമായി നടന്നു കയറിയത്.
  ഈ വികല മനോ വൃത്തത്തിലെ ഏനക്കെടിനോടൊപ്പം അടുത്തകാലത്തായി ശക്തി പ്രാപിച്ച സദാചാര പോലീസിങ്ങും ചേര്‍ത്തു വായിക്കണം. ബച്ചുവിന്റെ നിരീക്ഷണങ്ങള്‍ പ്രസക്തം. ആശംസകള്‍

 11. വീര്‍ത്ത വയറും വെച്ചോണ്ട് ശ്വേത ആടുകേം പാടുകേം ചെയ്യുമ്പോള്‍ കാണുന്നത് ഏനക്കേടായി തോന്നുന്നവര്‍ക്ക് ഉപയോഗിക്കാനുള്ളതാണ് ടിവി റിമോട്ട്-. 🙂

 12. കാര്യം ഉള്ളതൊക്കെ തന്നെ…. പക്ഷെ അഭിനയമികവു ഇ പറഞ്ഞ അതേം ഇല്ല .. ഒരു ബോര്‍ അഭിനേത്രിയാണ് അവര്‍

Leave a Reply

Your email address will not be published. Required fields are marked *