നിന്നു ചിരിക്കുന്ന ബോട്ടുകള്‍

 
 
 
 
ഇത്‌ വിബ്ജിയോര്‍.
കുഞ്ഞുങ്ങളുടെ പംക്‌തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്‌ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക്‌ അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്‌ക്കായി കാത്തിരിക്കുന്നു.
വിലാസം:nalamidm@gmail.com

 
 

വിബ്ജ്യോറില്‍ ഇത്തവണ മാധവിന്റെ ചിത്രങ്ങള്‍.
അമേരിക്കയിലെ വെര്‍ജീനിയയില്‍ താമസിക്കുന്ന
എറണാകുളം സ്വദേശികളായ
രാജേഷിന്റെയും ലക്ഷ്മിയുടെയും മകനാണ്
ഈ നാലുവയസ്സുകാരന്‍..
കണ്ണനെന്ന് വിളിപ്പേര്.

 
 

 
 

വരയും പെയിന്റിംഗും കൂടാതെ സ്പോര്‍ട്സ്, മ്യൂസിക്
എന്നിവയാണ് ഇഷ്ടങ്ങള്‍.
പെയിന്റ് ചെയ്യാന്‍ സ്കെച്ച് പെന്‍, വാട്ടര്‍ കളര്‍, മാര്‍ക്കര്‍, പെന്‍സില്‍,
പിന്നെ ക്രയോണ്‍സ് എന്നിവ ഇഷ്ടം.
ഈ ചിത്രങ്ങളില്‍ ചിലത് ചില കാര്‍ട്ടൂണ്‍
(thomus train, Curious George, Dora and Deago)
കാണുന്ന ഓര്‍മ്മകളാണ്. മറ്റു ചിലത് കേള്‍ക്കുന്ന
കഥകളില്‍ നിന്ന് അവന്റെ ഭാവനയില്‍ വിരിഞ്ഞവ.

മാധവിന്റെ ഇഷ്ടങ്ങളെക്കുറിച്ച് അമ്മ ലക്ഷ്മി ഇങ്ങനെ പറയുന്നു:
‘എല്ലാം അവനു തോന്നണം. മൂഡ് അനുസരിച്ചായിരിക്കും ഇഷ്ടങ്ങള്‍..
ഒരു കാര്യവും നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കാന്‍ പറ്റില്ല..
അതിനാല്‍, എല്ലാം അവന്റെ ഇഷ്ടങ്ങള്‍ക്ക് വിടാറാണ് പതിവ്’.

രണ്ട് സമയങ്ങളില്‍ വരച്ച ചിത്രങ്ങളാണ് ഇതിലുള്ളത്.
മറ്റാരോ വരച്ച പ്രിന്റഡ് പുസ്തകങ്ങളില്‍
പെയിന്റ് ചെയ്യുകയായിരുന്നു മൂന്നുവയസ്സു വരെ
മാധവിനിഷ്ടം. അതാണ് രണ്ടാം ഭാഗത്ത്.

മൂന്നു വയസ്സിനുശേഷം കണ്ണന്‍ അതുപേക്ഷിച്ചു.
സ്വയം വരച്ച് അതിന് പെയിന്റ് ചെയ്യാന്‍ തുടങ്ങി.
പഴങ്ങള്‍, വണ്ടികള്‍, കടല്‍, ബോട്ട്, വീട്, ബോള്‍ …
എല്ലാത്തിനും സ്വന്തമായ രൂപങ്ങള്‍….
അതാണ് ഇതിലെ ആദ്യ വിഭാഗം.

സ്വയം വരച്ച് പെയിന്റ് ചെയ്യാന്‍ തുടങ്ങിയതു മുതല്‍
അവന്‍ സന്തുഷ്ടനാണ്. തോന്നുംപോലെ വരയ്ക്കാം.
പലതും മുതിര്‍ന്നവര്‍ക്ക് മനസ്സിലാവുകയേ ഇല്ല.
അതിനാല്‍, ചില ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞാല്‍
അച്ഛനമ്മമാര്‍ അതെന്താണെന്ന് ആരായാറുണ്ട്.

‘ചിലപ്പോഴൊക്കെ അവന്‍ വിശദീകരിക്കാന്‍ ഇരുന്നുതരും.
വലിയ വലിയ കാര്യങ്ങളാവും പലപ്പോഴും!
മിക്കവാറും നമ്മളൊട്ടും ശ്രദ്ധിക്കാത്ത കാര്യങ്ങള്‍’
-അമ്മ പറയുന്നു.

 
 
 


 
പല ട്രെയിനുകളുടെ ജീവിതമാണ് ഈ ചിത്രം. ഒരു ട്രെയിന്‍ പോകുന്നു. മുകളിലെ ട്രെയിന്‍ സിഗ്നല്‍ കിട്ടാതെ താഴെ വെള്ളത്തില്‍ വീഴുന്നു. (വെള്ളത്തില്‍ വീഴുമ്പോള്‍ വരുന്ന കുമിളകളാണ് ചിത്രത്തിന്റെ മുകള്‍ ഭാഗത്ത്). താഴെ മറ്റൊരു ട്രെയിനാണ്. പാളത്തിനു പുറത്തു കൂടി വരുന്നത്. പാലത്തിനും വെള്ളത്തിനും (താഴെയുള്ള നീല നിറം) ഇടയിലെ തൂണുകളാണ് ചുമന്ന നിറത്തില്‍ ലൈന്‍ ആയി കാണുന്നത്. തൂണിലെ നീല ബട്ടണ്‍ സ്ക്രൂ ആണ്. സ്ക്രൂവിന് എന്തേലും പറ്റിയാലല്ലേ ട്രെയിന്‍ താഴെ വെള്ളത്തില്‍ വീഴൂ എന്നാണ് അവന്റെ അഭിപ്രായം.

 
 
 


 
ഇത് Rocket. ആകാശത്തേക്കാണ് അതിന്റെ പോക്ക്. Rocket പൊങ്ങുമ്പോള്‍ കാണുന്ന തീയാണ് താഴെയുള്ള ഓറഞ്ച് നിറം.

 
 
 


 
 
 
ഭൂമിയിലെ എല്ലാത്തിനും ജീവനുണ്ടെന്നാണ് അവന്റെ പക്ഷം. അത് കൊണ്ടാണ് പഴങ്ങള്‍ വരക്കുമ്പോള്‍ അതിനു കണ്ണും മൂക്കും വരുന്നത്. ബോട്ടുകള്‍ക്ക് ചിരി വരുന്നത്. മത്തങ്ങ തുറിച്ചുനോക്കുന്നത്.

 
 
 

 
ഇതാണ് അവന്റെ വീട്. ക്രയോണ്‍ വടിവില്‍ അവന്റെ കൂടാരം.

 
 
 

 
ഇത് അവന്റെ ബോട്ടുകള്‍. നിലത്തുനിന്ന് നിറഞ്ഞു ചിരിക്കുന്നു

 
 
 


 
അവന്റെ നിറമുള്ള മഴവില്ലാണിത്. കുഞ്ഞുങ്ങള്‍ക്കു മാത്രമേ ഇങ്ങനെ സങ്കല്‍പ്പിക്കാനാവൂ.
 
 
 

മറ്റാരോ വരച്ച പ്രിന്റഡ് പുസ്തകങ്ങളില്‍
പെയിന്റ് ചെയ്യുകയായിരുന്നു മൂന്നുവയസ്സു വരെ
മാധവിനിഷ്ടം. അതാണ് ഈ ഭാഗത്ത്.

 
 
 

 
 
 

 
 
 

 
 
 

 
 
 


 
 
 

 
 
 

 
 
 

 
 
 

 
 
 
 
ഇത്‌ വിബ്ജിയോര്‍.

അമ്മുവിന്റെ ലോകം

കാറ്റില്‍ പൂക്കള്‍ പറന്നു പോകുന്നതും , രണ്ടു ചെടികള്‍ രഹസ്യം പറയുന്നതും..

അമ്മുവിന്റെ ആളുകള്‍

ദിയയുടെ ഇഷ്ടങ്ങള്‍

തീര്‍ത്ഥയും മേഘങ്ങളും

നിറങ്ങള്‍ തന്‍ നൃത്തം

മൂക്കുത്തിയണിഞ്ഞ പക്ഷികള്‍

ഉണ്ണിയുടെ മഴവില്ലും സൂര്യനും

ബലൂണ്‍വില്‍പ്പനക്കാരനും അമ്മുവിന്റെ കഥകളും

ആളില്ലാത്ത വഞ്ചി

അമ്മുവിന്റെ പുസ്തകങ്ങള്‍

അനസൂയയും ഗായത്രിയും അവരുടെ ആകാശങ്ങളും

കുഞ്ഞു ദിയയും കാക്കത്തൊള്ളായിരം കഥകളും

അപ്പുവും തടാകവും

കണ്ണനും ഇഷ്ടങ്ങളും

അനാമികയുടെ നിറങ്ങള്‍

ആ മയില്‍ എവിടെപ്പോയി?
 
 
 
 

3 thoughts on “നിന്നു ചിരിക്കുന്ന ബോട്ടുകള്‍

  1. Congratulations kannaa.
    I love your drawings and paintings, and your unique way of seeing things.
    Don’t draw for us elders. We have lost our sensitivity to beauty. We are numb.
    Congratulations to your parents for their non-interference in your little world. .

  2. കണ്ണാ, നന്നായിട്ട് വരചിടുണ്ട്. ഇനിയും ഒരുപാട് വരയ്കണം.

Leave a Reply

Your email address will not be published. Required fields are marked *