സായിപ്പിനും എനിക്കുമിടയില്‍ ഒരു പാവം ഇംഗ്ലീഷ്

 
 
 
 
ദേശാടനങ്ങള്‍ക്കിടെ സംഭവിക്കുന്ന ഭാഷയുടെ മറിമായങ്ങള്‍.
കാനഡയിലെ കാല്‍ഗറിയില്‍നിന്ന് അസീസ് കെ.എസ് എഴുതുന്നു

 
 
നാട്ടില്‍ നിന്നു കൊണ്ടുവന്ന സായിപ്പിനെ അതേപടി ഉപയോഗിക്കുവാന്‍ കഴിയാത്തതുകൊണ്ട് പറയേണ്ട ആശയം പച്ചമലയാളത്തില്‍, തനികൊരട്ടിയില്‍, ആദ്യംമനസ്സില്‍ രൂപപ്പെടുത്തുന്നു. പിന്നെ അത് ഇന്ത്യനുപയോഗിച്ച് കനേഡിയന്‍ സായിപ്പിന്റെ ഭാഷയില്‍ ഒരുകാച്ച്. അതിനു പ്രയാസമില്ല. കൂടുതല്‍ അറിവും വേണ്ട. ഇടക്കിടയ്ക്ക് ,യ്യാ എന്നും നൊപ്, നോപ് എന്നുമൊക്കെ കേറ്റും- ദേശാടനങ്ങള്‍ക്കിടെ സംഭവിക്കുന്ന ഭാഷയുടെ മറിമായങ്ങള്‍. കാനഡയിലെ കാല്‍ഗറിയില്‍നിന്ന് അസീസ് കെ.എസ് എഴുതുന്നു

 


 

എന്റെ ഇംഗ്ലീഷ് പലപ്പോഴും എന്നെ വെട്ടിലാക്കിയിട്ടുണ്ട്.നാട്ടില്‍ പഠിച്ചുവന്ന വാചകങ്ങള്‍ ചിലപ്പോള്‍ പരിഹാസ്യമായി മാറുന്നു.നാട്ടില്‍ നിന്നു കൊണ്ടുവന്ന സായിപ്പിനെ അതേപടി ഉപയോഗിക്കുവാന്‍ കഴിയാത്തതുകൊണ്ട് പറയേണ്ട ആശയം പച്ചമലയാളത്തില്‍, തനികൊരട്ടിയില്‍, ആദ്യംമനസ്സില്‍ രൂപപ്പെടുത്തുന്നു. പിന്നെ അത് ഇന്ത്യനുപയോഗിച്ച് കനേഡിയന്‍ സായിപ്പിന്റെ ഭാഷയില്‍ ഒരുകാച്ച്. അതിനു പ്രയാസമില്ല. കൂടുതല്‍ അറിവും വേണ്ട. ഇടക്കിടയ്ക്ക്,യ്യാ എന്നുംനൊപ്, നോപ് എന്നുമൊക്കെ കേറ്റും.

അസീസ് കെ.എസ്


എന്റെ കുട്ടിക്കാലത്ത് നാട്ടിലൊരു അറഞ്ഞ കുടിയനുണ്ടായിരുന്നു. അയാളുടെ നാവിന്റെ കെട്ടു പൊട്ടിക്കിടക്കുകയാണെന്ന് കുടിക്കാതിരിക്കുവാന്‍ അമ്മമാര്‍ കുട്ടികളെ ഭയപ്പെടുത്താറുണ്ട്.

എന്തുപറഞ്ഞാലും ഒരു “ഴ” മയം. നാവ് കുഴഞ്ഞിരിക്കും. ആ പാവം കാശില്ലാതെ ഒരാഴ്ച കുടിക്കാതിരുന്നാല്‍ പോലും ആ” ഴ” കൂടെയുണ്ട്. ഞങ്ങള്‍ കുട്ടികള്‍നോക്കി നില്ക്കുമ്പോള്‍ ‘പോഴാ’ എന്നു പറയും. ഞങ്ങള്‍ പോഴന്മാരെന്നല്ല, ഒന്നു പോടാ എന്നാണ് പാവം പറയുന്നത്. ഭാഗ്യത്തിന അയാള്‍ തെറി പറയില്ല.

ചിലപ്പോള്‍ ഞാനാലോചിക്കും, അങ്ങേര് ഈ കാനഡയില്‍ വന്നിരുന്നുവെങ്കില്‍ നല്ല ഇംഗ്ലീഷ് കാച്ചുമായിരുന്നുവെന്ന്. Rain എന്ന വാക്കിന് സായിപ്പ് പറയുന്നത് പണ്ട് ആ കുടിയന്‍ പറഞ്ഞിരുന്നത് പോലെയാണ്^”ഴേന്‍”. സായിപ്പിന് ‘റെയിനി’ലെ ‘റ’ നാവില്‍ വരില്ല. മറൈന്‍ എന്നു നാം പറയുന്ന വാക്ക് അയാള്‍ എങ്ങിനെ പറഞ്ഞാലും മഴീന്‍ എന്നാവും.

അപ്പോ പറഞ്ഞുവന്നത്, നാട്ടില്‍ നിന്നും കൊണ്ടുവന്ന ഇംഗ്ലീഷിന്റെ കൂടെ ഇത്തരം ചില പൊടിക്കൈകള്‍ ചേര്‍ത്താല്‍ അസ്സലായി ഇവിടെ ഇംഗ്ലീഷ് സംസാരിക്കാം.

 

 
സായിപ്പിനോട് നമുക്കധികം സംസാരിക്കേണ്ടി വരില്ല. അവര്‍ പറയുന്നത് കേള്‍ക്കുന്നവരായിരുന്നുവല്ലോ നമ്മളെന്നും. സ്വാതന്ത്യ്രത്തിനു മുമ്പും. പറയാന്‍ വരെ പഠിപ്പിച്ച് പരിശീലനം കൊടുത്തു വിട്ട ആള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നുവെന്നും നാം പറയാറുണ്ടല്ലോ. പഞ്ചാബിയോടും ഫിലിപ്പീനികളോടും പത്ത് വാക്കുകളുണ്ടെങ്കില്‍ ഇംഗ്ലീഷ് അറിയാതെയും ഇംഗ്ലീഷ് പറയാം.

പക്ഷേ ഇവിടെ സായിപ്പിന്റടുത്ത് ഇതൊന്നുംഓടില്ല. ഒരു സാഹിത്യ സദസ്സിലോ, അക്കാദമിക് സദസ്സിലോ പങ്കെടുത്താലറിയാ ംഎത്രമനോഹരമായാണ് അവര്‍ഇംഗ്ലീഷ് സംസാരിക്കുന്നതെന്ന്. വെരി ബ്യൂട്ടിഫുള്‍. ഒരിക്കലും ഒരുമലയാളിക്ക് ഇമാജിന്‍ ചെയ്യാന്‍ പറ്റാത്ത രീതിയിലാണ് വാചകങ്ങളുടെ കണ്‍സ്ട്രക്ഷന്‍. എത്ര വ്യത്യസ്തമായും ഭംഗിയായും ഇംഗ്ലീഷ് സംസാരിക്കാമെന്ന് അവര്‍ നമ്മോട് പറയുന്നു. പ്രത്യേകിച്ച് ഐറിഷ്, യുകെ ഒറിജിന്‍ ഉള്ള സായിപ്പുമാര്‍. അവരുടെ ലാംഗ്വേജിലെ കവിത കേള്‍ക്കുവാന്‍ ഞാന്‍ പല സന്ധ്യകളില്‍ പോയിരുന്നിട്ടുണ്ട്. മനോഹരം.

തര്‍ജ്ജമ ചെയ്ത് സംസാരിക്കുന്ന മലയാളി ശീലം കൊണ്ട് എനിക്ക് പലപ്പോഴും അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. നമ്മളുടെ തര്‍ജ്ജമയുടെ അര്‍ത്ഥംപിഴച്ചുപോകും. ഉദാഹരണത്തിന് Bad എന്നാല്‍ നിങ്ങള്‍ക്കറിയാം. Badlyയും അറിയാം. So എന്നാല്‍ very എന്നര്‍ത്ഥം. അപ്പോള്‍ so badly എന്താണെന്നറിയാം. ഒരു ഭാര്യയ്ക്ക് കിടക്കപ്പൊറുതി കൊടുത്തിട്ടില്ലാത്ത ഒരു കെട്ടിയവനെ ശപിച്ചുകൊണ്ട് ചിലപ്പോള്‍ ചില ഭാര്യമാര്‍ പറഞ്ഞുപോകും.I want to see my husband so badly. അര്‍ത്ഥം, ആ പണ്ടാരക്കാലന്റെ തലതെറിച്ചാല്‍ മതി എന്നല്ലേ.എന്നാല്‍ അങ്ങിനെയല്ല കേട്ടോ. അതൊക്കെ അവിടെ. ഇവിടെ അര്‍ത്ഥം, എന്റെ പ്രിയതമനെ കാണാന്‍ എനിക്ക്കൊതിയാകുന്നുവെന്നാണ്.

 

 

തര്‍ജ്ജമ കവിതയുടെ ആത്മാവ് നഷ്ടപ്പെടുത്തുമെന്ന് പറയുന്നത് അതുകൊണ്ടാണ്. ഒരു ഹൃദയ നാണയത്തെ ആത്മാംശം നഷ്ടപ്പെടാതെ മറ്റൊന്നിലേക്ക് പകരുവാന്‍ പ്രയാസം.

എ.അയ്യപ്പന്റെ “പര്യായങ്ങളിലെ” ഈവരികള്‍ ഒന്നു കേള്‍ക്കൂ:

“ചേറുംചോരയുംചാരായവുംസ്വപ്നവും
കുഴച്ചുപണിതഅപൂര്‍ണ്ണമൂര്‍ത്തിയ്ക്ക്
ഞാന്‍ നിന്റെ പേരിട്ടു.”

മലയാളത്തിലെ ഏറ്റവും പ്രസിദ്ധനായ ഒരു കവിക്കു പോലും (കെ സച്ചിദാനന്ദന്‍ ) അത് ഇങ്ങിനെയേ തര്‍ജ്ജമ ചെയ്യുവാന്‍ കഴിയുന്നുള്ളൂ:

“To the incomplete idol made of
slime, blood, arrack and dream
I gave your name.”

അയ്യപ്പന്റെ ‘സുമംഗലി’യിലെ

“കടലാസു തത്തകള്‍ പറഞ്ഞു
നമ്മള്‍ വേഗം വളരുമെന്നും
വീടു വച്ച് വേളി കഴിക്കുമെന്നും”

തത്തയുടെ പക്ഷി ശാസ്ത്രമറിയാത്ത ,വേളിയുടെ സാമൂഹ്യ രഹസ്യമറിയാത്ത വെള്ളക്കാരനോട് ഞാനത് ഇങ്ങിനെ തര്‍ജ്ജമ ചെയ്താല്‍ എങ്ങിനെയുണ്ട്:

Paper parrots told:
We will go grow faster and
marry after constructing a house.”

ക്ഷമിക്കണേപ്രിയകവേ,

“ഒഴുകിപ്പോയപുഴയും

കീറിപ്പോയ കടലാസു തത്തകളും സാക്ഷികളല്ലോ.”

14 thoughts on “സായിപ്പിനും എനിക്കുമിടയില്‍ ഒരു പാവം ഇംഗ്ലീഷ്

 1. വിവര്‍ത്തകര്‍ ഇക്കലമത്രയും പറഞ്ഞിട്ടുള്ളതില്ലാതെ പുതുതായി ഒന്നും പറഞ്ഞില്ലല്ലോ?

  • എഴുത്തിന്‍റെ പോരായ്മകള്‍ അറിയുന്നത് മറ്റുള്ളവ൪ ചൂണ്ടിക്കാണിക്കുമ്പോഴാണ്.ശരിയാണ് ഇഗൂഗി, പുതിയതായി ഒന്നുമില്ല. ഞാന്‍ മെച്ചപ്പെടുത്താം. നന്ദി.

 2. പണ്ട്, ബോംബെയില്‍ ആയിരുന്നപ്പോ ഒരു മലയാളി പറഞ്ഞത് ഓര്‍മ്മ വരുന്നു: “രാത്രി കെടക്കുമ്പോ ദര്‍വാജ ബന്ദാക്കി കെടക്കണം. അല്ലെങ്കി മച്ചര്‍ വന്നു നീന്ത് ഖരാബാക്കും.” എന്ത് പണ്ടാരമാണ് രാത്രി സംഭവിയ്ക്കാന്‍ പോവുന്നത് എന്ന് അന്തം വിട്ടു അയാളെ നോക്കുന്ന അതേ നോട്ടം തന്നെ ആണ് നാം ഇംഗ്ലീഷു പറയുമ്പോള്‍ സായിപ്പും നോക്കുന്നത്. പ്രവാസ ജീവിതം കൊണ്ട് അറിയാവുന്ന മലയാളവും ത്യജിച്ചു, അറിയാത്ത ഇംഗ്ലീഷിനെ പുല്‍കാനുമാവാതെ പരുങ്ങുന്ന നമ്മള്‍!

  • അല്ലെങ്കി മച്ചര്‍ വന്നു നീന്ത് ഖരാബാക്കും.” എന്ത് പണ്ടാരമാണിത് രാജീവ്?
   ഇതിന്‍റെ മൂല‍ം ഏത്?
   കേയി, കോയ, കുരിക്കള്‍ എന്നൊക്കെ മനസ്സിലാകാത്ത ഏതോ തെക്കന്‍ ബുദ്ധിജീവി ഒരിക്കല്‍ മഹാരാജാസ് കോളേജിന്‍റെ മൂത്രപ്പുരയില്‍ ഇങ്ങിനെ എഴുതിവെച്ചു: അവുക്കാദ൪കുട്ടി നഹ = ഇവിടെ മൂത്രം ഒഴിക്കരുത്.അബ്ദുറബ്ബേ, ക്ഷമിക്കണേ , ബാപ്പയെ കളിയാക്കിയതല്ല കേട്ടോ.

 3. ……and it is funny that after all this struggle here when we ‘pravasis’ or some of us visit Kerala we can talk only in English as we have forgotten Malayalam . On my last visit I remember hearing something like this …«she was back from America after a few years years and had a hard time remembering the name of most vegetables »

 4. ശരിയാണ് ഷാജു, അപ്പോഴും നാട്ടിലുള്ളവ൪ നമ്മെ കളിയാക്കും ഒരു സായിപ്പിറങ്ങിയിരിക്കുന്നു. പൊട്ടേയ്റ്റോ ഉപയോഗിക്കുന്ന നമ്മള്‍ക്ക് എങ്ങിനെ ഉരുളന്‍ കിഴങ്ങ് അറിയുവാന്‍ കഴിയും.

 5. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ‘ആലുവും,ദാലും, സബ്ജിയും’ ഒക്കെയാണ് താരങ്ങള്‍ (ഭായ് ഇമ്പാക്റ്റ്)

 6. ഇവിടൊരു മലയാളി അച്ചായന്‍ ജോലി ബി.ബി.സിയിലാണ് എന്നുപറഞ്ഞ് എന്നെ അതിശയിപ്പിച്ചു. പിന്നീട്‌ വൃദ്ധസദനത്തിലെ യൂണിഫോര്‍മില്‍ കണ്ടപ്പോള്‍ ബി.ബി.സിയുടെ ഫുള്‍ ഫോം പറഞ്ഞു- ബ്രിട്ടീഷ്‌ ബോട്ടം ക്ലീനിംഗ്!

 7. Priya azize,
  Ninakku bhavi undu….. vedanippikunna bhootha-vumundu… athu kondu nhan ente varthamanam ivide nirthunnu………. sayippinte ‘earth’ ayi mariya ninnodu enikku deshyamilla…. enthennal Balachandran Chullikadum serial/film nadan ayallo…. Sakhavu Philip, Sai bhakthan ayathinu sesham….. Please enjoy your metamorphosis by living through it….. Karmam aakunnu viswasam, karmam akunnu aradhanayum……… Lahol Valla Kuat…

 8. mamma……….enik e bhashabedham valare ishttapettu,aarum adikam chindikkan chance illatha megalayil aanu mamma nadakkunnad ennanu enik toniyad.eniyum koodudal ezudu vayikkan aagraham und.

Leave a Reply

Your email address will not be published. Required fields are marked *