ഇവിടെയാരും ജീവിക്കുന്നില്ല, ജീവിതം ഉന്തിനീക്കുകയാണ്

 
 
 
 ബീഹാറിലെ മധുബനി ജില്ലയിലെ ദൊധ്വാര്‍ ഗ്രാമത്തിലേക്ക് ഒരു യാത്ര. അപരിചിത വഴികളിലൂടെ, ഗ്രാമീണ ഇന്ത്യയുടെ പച്ച യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചാരം. ചന്ദ്രന്‍ പുതിയോട്ടില്‍ എഴുതുന്നു
 
 
ജയനഗര്‍ വളരെ ദരിദ്രമായ ഒരു സ്ഥലമാണ്. വികസനത്തിന്‍റെ പൊടി പോലും എത്തിയിട്ടില്ല. ആറു കിലോമീറ്റര്‍ യാത്ര. മണ്ണിട്ട റോഡ്. ഗ്രാമത്തില്‍ എത്തുമ്പോഴേക്കും സ്ത്രീകളും കുട്ടികളും ഒരു മുളങ്കൂട്ടത്തിന്റെ കീഴെ സജീവം.

കമലാനദിയിലൂടെ പശുക്കള്‍ക്ക് പുല്ലുമായ് കഴുത്തോളം വെള്ളത്തില്‍ നടന്നു/നീന്തി വരുന്ന നാട്ടുകാരന്‍. എരുമയെയും പശുവിനെയും നീന്തിച്ചു അക്കരെയെത്തിച്ചു തീറ്റിച്ച് തിരിച്ചെത്തിക്കുന്ന കുട്ടികള്‍. ഇവര്‍ക്കിതൊരു സമരം തന്നെ. ഇവിടെ ഒരു പഞ്ചായത്ത് മുഖ്യയും തിരിഞ്ഞു നോക്കാറില്ല. അദ്ദേഹത്തിന്റെ ഗ്രാമം വേറൊരിടത്ത്. വേറൊരു ജാതി. ഇലക്ഷനു മാത്രം വരും. പിന്നെ ഗവണ്‍മന്റിന്റെ ഒരു പദ്ധതിയും ഇവിടെ വരില്ല- ബീഹാറിലെ മധുബനി ജില്ലയിലെ ദൊധ്വാര്‍ ഗ്രാമത്തിലേക്ക് ഒരു യാത്ര. അപരിചിത വഴികളിലൂടെ, പ്രകൃതിയും സര്‍ക്കാറും ഒന്നിച്ച് ദുരിതമയമാക്കുന്ന ജീവിതങ്ങളിലൂടെ, ഗ്രാമീണ ഇന്ത്യയുടെ പച്ച യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചാരം. ചന്ദ്രന്‍ പുതിയോട്ടില്‍ എഴുതുന്നു

 

 

ബീഹാറിലൂടെയുള്ള ഓരോ പോക്കും ഓരോ കാഴ്ചയും വ്യത്യസ്താനുഭവമായിരുന്നു. സാധാരണ സമയത്ത് ഓഗസ്റ് മാസങ്ങളില്‍ വെള്ളപ്പൊക്കവും ദുരിതവുമായി ജീവിക്കുന്ന ഗ്രാമങ്ങള്‍. ഈ വര്‍ഷം മറ്റെല്ലായിടങ്ങളിലെയുംപോലെ മഴ വൈകിയെത്തുകയും വല്ലാതെ കുറയുകയും ചെയ്തു. ജീവിതം വരണ്ടുതുടങ്ങി.

ചന്ദ്രന്‍ പുതിയോട്ടില്‍


മാറിയ കാലം കൃഷിയെയും സാധാരണജീവിതത്തെയും കാര്യമായി ബാധിച്ചിരിക്കുന്നു. ഇവിടെ മഴയില്ലെങ്കില്‍പ്പോലും നേപ്പാളില്‍ പെയ്താല്‍ വെള്ളം കയറി ജീവിതം മുങ്ങുന്ന വടക്കന്‍ ബീഹാര്‍. നേപ്പാളില്‍ നിന്ന് വരുന്ന ഏഴു നദികളും ദുരിതങ്ങളും സങ്കടങ്ങളുമാണിവര്‍ക്ക് സമ്മാനിക്കുന്നത്. മുന്‍പ് വെള്ളപ്പൊക്കത്തോടൊപ്പം നല്ല മണ്ണും തരാറുണ്ടായിരുന്ന ഇന്ന് ദുരിതങ്ങള്‍ മാത്രം.
ദിശകള്‍ മാറിമാറിയൊഴുകുന്ന വഴികള്‍. പ്രവചിക്കാന്‍ പറ്റാത്ത മാറ്റം. വേഗതയിലുള്ള ഓട്ടം. തയ്യാറെടുക്കാന്‍ പറ്റുന്നതിനു മുമ്പ് അവരുടെ കുടിലുകളിലും ജീവിതത്തിലും വെള്ളം താണ്ഡവമാടിയിരിക്കും. മൂന്നു മാസങ്ങളെങ്കിലും ഇവരില്‍ പലര്‍ക്കും കൊടുംമാസമാണ്. കറുത്ത നാളുകള്‍. ഈ മാസങ്ങളില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കാറില്ല. അടുപ്പുകള്‍ വേവാറില്ല. ആകാശം തെളിയാറില്ല. റോഡ്സൈഡിലും ഉയര്‍ന്ന സ്ഥലങ്ങളിലും പ്ലാസ്റിക്ഷീറ്റ് കൊണ്ട് താത്കാലിക പാര്‍പ്പിടങ്ങള്‍ ഉയര്‍ത്തി കഷ്ടപ്പാടുകള്‍ക്ക് കൂട്ടിരിക്കും ഇവര്‍!.

പാട്നയില്‍ ഇറങ്ങുമ്പോള്‍ കറുത്ത ആകാശം. എപ്പോഴും മഴ പെയ്യാം എന്ന തോന്നല്‍. ഡ്രൈവറോട് ചോദിച്ചപ്പോള്‍ മഴ ഇപ്പോള്‍ കാണാന്‍ കൊതിക്കുന്ന ഒന്നാണെന്ന് പറഞ്ഞു. ഈ മാസങ്ങളില്‍ പാട്നയിലും മറ്റും നല്ല മഴകിട്ടുമായിരുന്നു. ഇപ്പോള്‍ മഴയെ എണ്ണിയെടുക്കാം.

 

അന്ന് രാത്രി തന്നെ നൌഗചിയയിലേക്ക് വണ്ടി കയറി. ആറു മണിക്കൂര്‍ യാത്ര...ബര്‍ത്തുകള്‍ പലര്‍ക്കും മാറിമാറി അഡ്ജസ്റ് ചെയ്തു കിടക്കാന്‍ തുടങ്ങിയപ്പോള്‍ രാത്രി പന്ത്രണ്ടര. രാവിലെ അഞ്ചു മണിയോടെ അവിടെ വണ്ടിയിറങ്ങി.


 

കുറ്റകൃത്യങ്ങളുടെ ദേശം
അന്ന് രാത്രി തന്നെ നൌഗചിയയിലേക്ക് വണ്ടി കയറി. ആറു മണിക്കൂര്‍ യാത്ര…ബര്‍ത്തുകള്‍ പലര്‍ക്കും മാറിമാറി അഡ്ജസ്റ് ചെയ്തു കിടക്കാന്‍ തുടങ്ങിയപ്പോള്‍ രാത്രി പന്ത്രണ്ടര. രാവിലെ അഞ്ചു മണിയോടെ അവിടെ വണ്ടിയിറങ്ങി. കൂടെ രണ്ടുപേര്‍. പരപരാ വെളുത്ത സമയം. സൂര്യന്‍ ഇവിടെ ഉദിക്കുന്നത് നേരത്തെ ആയത്കൊണ്ട് രാവിലെ നല്ല വെളിച്ചം. പാല് കൊണ്ട്പോകുന്ന ഗ്രാമീണര്‍. അങ്ങിങ്ങായി ഓടുന്ന ഷെയര്‍ ഓട്ടോകള്‍. ചായ തയ്യാറാക്കുന്ന ഗുമിട്ടി പീടികകള്‍. ചുറ്റും ആള്‍ക്കാര്‍.

നൌഗചിയ ഭഗല്‍പൂര്‍ ജില്ലയിലെ ഒരു ഡിവിഷനും ബ്ലോക്കും ആണ്. നമ്മളെപ്പോലെ ഇവര്‍ക്ക് താലൂക്ക് ഇല്ലല്ലോ. ഒരു ചെറിയ ടൌണ്‍. ഗംഗാ നദിക്കും കോശി നദിക്കും ഇടയ്ക്ക് കിടക്കുന്ന സ്ഥലം. രണ്ടുഭാഗത്ത് നിന്നും വെള്ളപ്പൊക്കം കയറാറുണ്ട്, മിക്ക ഗ്രാമങ്ങളിലും. പോവാന്‍ വേറെ ഇടമില്ല.

ഉള്ളത് ഒരേ ഒരു ഹോട്ടല്‍. നാഷണല്‍ ഹൈവേ ഇതിലൂടെ കടന്നു പോകുന്നു. ഗംഗാനദിയുടെ രണ്ടാമത്തെ പാലം ഇവിടെ നിന്ന് അരമണിക്കൂര്‍. ഭഗല്‍പൂരിലെക്ക് പോകും വഴി. ഡല്‍ഹി-കൊല്‍ക്കത്ത-ആസ്സാം തീവണ്ടികള്‍ ഇതിലൂടെ….

ബീഹാറില്‍ ഏറ്റവും കൂടുതല്‍ ക്രൈം നടന്നിരുന്ന ഒരു സ്ഥലം. ഇപ്പോഴും അതിനു കുറവില്ല. ക്രൈം കൂടിയത് കൊണ്ട് ഇതൊരു പോലീസ് ഡിസ്ട്രിക്റ്റ് കൂടിയാണ്. ഞങ്ങള്‍ ചെന്നിരുന്ന അന്ന് തന്നെ ആരുടെയോ ഒരു മൃതദേഹം റെയില്‍വേ ട്രാക്കില്‍ കിടക്കുന്നെന്നറിഞ്ഞു. അടുത്ത് തന്നെ ഒരു ജില്ലയാകാനുള്ള ശ്രമത്തില്‍ നൌഗചിയ!.

രാവിലത്തെ ഭക്ഷണം ആലുപൊറാട്ടയും ആലു പട് വല്‍ സബ്ജിയും. നല്ല രണ്ടുപച്ചമുളക് ഒപ്പം കൂടി. നേരെ പോയത് രത്തന്‍പുര ഗ്രാമത്തിലേക്ക്. മൂന്നു ഗ്രാമങ്ങള്‍ ഒന്നിച്ച് ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു കൊച്ചു ദീപ് പോലെ. മെയ്ര്‍ച്ച, ഭവന്‍പുര, രത്തന്‍പുര.

 

നേരെ പോയത് രത്തന്‍പുര ഗ്രാമത്തിലേക്ക്. മൂന്നു ഗ്രാമങ്ങള്‍ ഒന്നിച്ച് ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു കൊച്ചു ദീപ് പോലെ. മെയ്ര്‍ച്ച, ഭവന്‍പുര, രത്തന്‍പുര.


 
 

രത്തന്‍പുര

 
 

രത്തന്‍പുര


 

ദുരന്തത്തിന്റെ നോക്കെത്താത്ത കടല്‍
ബോട്ടില്‍ നദി കടന്നവിടെയെത്തുമ്പോള്‍ സമയം പത്തര. വെയിലിന് നല്ല ചൂട്. തിളങ്ങുന്ന അന്തരീക്ഷം. അമ്മമാരുടെ മടിയില്‍ നന്നായി ഭക്ഷണം കിട്ടാതെയും മൂക്കിള ഒലിപ്പിച്ചും ഉറക്കം തൂങ്ങുന്ന കുട്ടികള്‍. കുളിക്കാന്‍ പറ്റാത്ത,ദാരിദ്യ്രത്തിന്‍റെ തുണിയില്‍ വിളര്‍ത്ത ശരീരങ്ങള്‍. വെള്ളപ്പൊക്കത്തിന്‍റെയും കൊടും കഷ്ടപ്പാടിന്‍റെയും ചിത്രങ്ങള്‍. അവര്‍ തന്ന നല്ല നാടന്‍ ഭക്ഷണം കഴിച്ചു. നല്ല സുക്ക റൊട്ടിയും പടവലിന്‍റെ സബ്ജിയും. സ്നേഹത്തിന്‍റെ രുചി. വയര്‍ നിറഞ്ഞു.

പിന്നെ പോയത് ബീര്പുറിലേക്കായിരുന്നു. മൂന്നുമണിയോടെ റോഡുമാര്‍ഗം യാത്ര..അഞ്ചു മണിക്കൂര്‍. ബീര്പുറില്‍ എത്തുമ്പോള്‍ സമയം ഒന്‍പതു മണി. തിരുപ്പതി ഗസ്റ്റ് ഹൌസില്‍ താമസം. അവിടത്തെ മാനേജര്‍ പയ്യന്‍- പ്രശാന്ത്. പ്രകൃതിയെ സ്നേഹിക്കുന്ന, സ്വന്തമായി ഗ്രാമങ്ങളില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചും നോട്ടീസുകള്‍ അടിച്ചും പ്രസംഗിച്ചും നടക്കുന്ന പച്ചമനുഷ്യന്‍.

 

ബീര്പുര്‍ ഇന്ത്യ-നേപ്പാള്‍ ബോര്‍ഡറില്‍. കോശി നദിയുടെ ബാരേജ് ഓപ്പറേറ്റ് ചെയ്യുന്നിടം. സുപൌല്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ ഫലഭൂയിഷ്ഠതയുണ്ടായിരുന്ന കൃഷിയിടങ്ങള്‍. കോശി നദി തരുന്ന ദുഃഖം ആദ്യം ഇന്ത്യയില്‍ പേറുന്നത് ഇവിടെയാണ്. ഇവിടം മിക്കപ്പോഴും വെള്ളപ്പൊക്കം കൊണ്ട് നശിപ്പിച്ചിരുന്നു.


 

ബീര്പുര്‍ ഇന്ത്യ-നേപ്പാള്‍ ബോര്‍ഡറില്‍. കോശി നദിയുടെ ബാരേജ് ഓപ്പറേറ്റ് ചെയ്യുന്നിടം. സുപൌല്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ ഫലഭൂയിഷ്ഠതയുണ്ടായിരുന്ന കൃഷിയിടങ്ങള്‍. കോശി നദി തരുന്ന ദുഃഖം ആദ്യം ഇന്ത്യയില്‍ പേറുന്നത് ഇവിടെയാണ്. ഇവിടം മിക്കപ്പോഴും വെള്ളപ്പൊക്കം കൊണ്ട് നശിച്ചിരുന്നു.

2008ലെ കനത്ത വെള്ളപ്പൊക്കം ഇവിടുത്തെ 3000 ഹെക്ടര്‍ കൃഷിഭൂമിയെയും ജീവിതങ്ങളെയുമാണ് നശിപ്പിച്ചത്. പൂഴിമണല്‍ മൂടി ഇവരുടെ കൃഷിയിടങ്ങള്‍ ഒന്നിനും കൊള്ളാതായി. മൂന്നും നാലും അടിവരെ മണല്‍കൂനകള്‍. ദുരന്തത്തിന്റെ നോക്കെത്താത്ത കടല്‍ പോലെ അങ്ങോളം വ്യാപിച്ചു തരിച്ചു നില്‍ക്കുന്ന കാഴ്ച. ബി.എസ്.എഫും സീമാസുരക്ഷാദളും (SSB) ഇവിടെ സജീവം.

 

പിന്നീടുള്ള യാത്ര മധുബനിജില്ലയിലെ ജയ്നഗറിലേക്കായിരുന്നു. കൂടിയ ചൂടിനും പെയ്യാന്‍ മടിക്കുന്ന മേഘത്തിനും ഇടയിലൂടെ.


 

മധുബനിയിലേക്കുള്ള പാത
അവിടെനിന്ന് പിന്നീടുള്ള യാത്ര അതിര്‍ത്തികളിലൂടെ, ദേശീയപാതയിലൂടെ, മധുബനിജില്ലയിലെ ജയ്നഗറിലേക്കായിരുന്നു. വീണ്ടും അഞ്ചാറ് മണിക്കൂര്‍ യാത്ര. കൂടിയ ചൂടിനും പെയ്യാന്‍ മടിക്കുന്ന മേഘത്തിനും ഇടയിലൂടെ. ഇടയ്ക്കാരോ വണ്ടിക്ക് കല്ലെറിഞ്ഞു. വണ്ടി നിര്‍ത്തി ഡ്രൈവര്‍ നോക്കി. ഭാഗ്യത്തിന് ഗ്ലാസ്സിന് കൊണ്ടില്ല. ഗ്രാമത്തിലെ രോഷത്തിന്റെ കല്ലെറിയല്‍. ഇതിവിടെ പതിവാണ് പോലും.

സാരമാക്കാതെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. നല്ല റോഡ്. നിതീഷ്കുമാര്‍ വന്നതിനു ശേഷമുള്ള ചെറിയ ചില മാറ്റങ്ങള്‍. ഞങ്ങള്‍ സക്രിയില്‍ എത്തി. അവിടെ നിന്ന് വലത്തേക്ക് പോകണം. മധുബനി വഴി ജയനഗര്‍. അവിടെനിന്നും വീണ്ടും ഇടത്തോട്ട്. ഒരു ചെറിയ റോഡിലേക്ക് വണ്ടി തിരിഞ്ഞു. കുറച്ചു കൂടെ ചെന്നപ്പോള്‍ റോഡ് ചെറുതായി…ഇരുളായി…കുഴിയായി…റോഡ് എന്നൊന്നേ അവിടെയുണ്ടായിരുന്നില്ല. നേരം നന്നായി ഇരുട്ടി. ചെളിയും കുണ്ടും ഒന്നും കാര്യമായി കാണാനില്ല.

ഇതാണ് മധുബനി എന്ന ജില്ലാ ആസ്ഥാനത്തെക്കുള്ള പ്രധാന റോഡ്. അങ്ങിനെ ഞങ്ങള്‍ മധുബനിയില്‍ എത്തി. 30 കി മീ സഞ്ചരിക്കാന്‍ രണ്ടു മണിക്കൂര്‍ എടുത്തു. അവിടെനിന്ന് ജയനഗറിലേക്കുള്ള വഴി ചില കടക്കാര്‍ പറഞ്ഞുതന്നു. നേരെ വലത്തോട്ട്.

വഴി വീണ്ടും ചെറുതും ഇരുണ്ടതും ആയി. എവിടെയും വെളിച്ചമില്ല. ഇടക്കൊക്കെ ട്യുഷന് പോയി അമ്മമാരോടൊത്ത് മെഴുകുതിരി വെട്ടത്തില്‍ നടന്നു പോകുന്ന കുട്ടികള്‍. ആടിയും പാടിയും വര്‍ത്തമാനം പറഞ്ഞും. അതൊരു നല്ല കാഴ്ചയായിരുന്നു. ഇരുട്ടിലും വെളിച്ചത്തിന്റെ കനവ്.

 

ഇല്ലാത്ത റോഡിലൂടെ ഒരു മണിക്കൂര്‍ സഞ്ചരിച്ച് ജയനഗറില്‍ എത്തി. വടക്കന്‍ ബീഹാറിലെ അതിര്‍ത്തി ജില്ലയായ മധുബനിയിലെ ഒരു ബ്ലോക്ക് ആണ് ജയനഗര്‍. വെറും നാലു കിലോമീറ്റര്‍ അപ്പുറത്ത് നേപ്പാള്‍.


 

ജയനഗര്‍
ഇല്ലാത്ത റോഡിലൂടെ ഒരു മണിക്കൂര്‍ സഞ്ചരിച്ച് ജയനഗറില്‍ എത്തി. വടക്കന്‍ ബീഹാറിലെ അതിര്‍ത്തി ജില്ലയായ മധുബനിയിലെ ഒരു ബ്ലോക്ക് ആണ് ജയനഗര്‍. വെറും നാലു കിലോമീറ്റര്‍ അപ്പുറത്ത് നേപ്പാള്‍. അവിടെ ഒരു സംഘടന ഞങ്ങള്‍ക്ക് താമസം ഏര്‍പ്പാടാക്കി തന്നിരുന്നു. അവിടത്തെ ജനറേറ്റര്‍ ഉള്ള ഏക ഹോട്ടല്‍. ഹോട്ടല്‍ അംബേ. എന്നാലും അവിടേക്ക പോകുന്നതിനു മുന്‍പ് കന്യാസ്ത്രീ മഠത്തില്‍ പോയി ഭക്ഷണം കഴിച്ചേ ഹോട്ടലിലേക്ക് പോകാവൂ എന്ന് അവര്‍ ഫോണില്‍ പറഞ്ഞിരുന്നു.

നഗരത്തിനു മുന്നേ അവരുടെ മഠം. വെളിച്ചമില്ല. ഞങ്ങള്‍ ചെല്ലുമ്പോള്‍ മെഴുകുതിരി വെട്ടവുമായി സന്തോഷത്തിന്റെ ചിരിയോടെ കന്യാസ്ത്രീകള്‍. അവര്‍
അഞ്ചുപേരാണ് അവിടെ. മൂന്നു പേര്‍ തമിഴ്നാട്ടില്‍ നിന്നും മറ്റോരോ പേര്‍ ആന്ധ്ര, ഒഡീഷയില്‍ നിന്നും.

അവര്‍ ഞങ്ങള്‍ക്ക് ദോശയും സാമ്പാറും ചട്ണിയും തന്നു. തനി തമിഴ്നാടന്‍ രുചി. ഞങ്ങളോടൊപ്പം ഹോട്ടലില്‍ വന്നു മുറി ഉറപ്പിച്ചതിനു ശേഷമാണു അവര്‍ തിരിച്ചു പോയത്. അപ്പോഴേക്കും സമയം പന്ത്രണ്ടു മണി. റൂമില്‍ ഞങ്ങളെ എതിരേറ്റത് മുട്ടന്‍ കൊതുകകളാണ്.കൊതുകിനോട് യുദ്ധം ചെയ്തും പരാജയപ്പെട്ടും നേരം വെളുപ്പിച്ചു.

 

കമലാനദിയിലൂടെ. പശുക്കള്‍ക്ക് പുല്ലുമായ് കഴുത്തോളം വെള്ളത്തില്‍ നടന്നു/നീന്തി വരുന്ന നാട്ടുകാരന്‍. തന്റെ കയ്യില്‍ പിടിക്കാന്‍ പറഞ്ഞു തലയിലെ ഭാരം നേരെയാക്കി ഭാര്യയെയും കൂട്ടി വെള്ളത്തിലൂടെ കടക്കുന്ന മറ്റൊരാള്‍. എരുമയെയും പശുവിനെയും നീന്തിച്ചു അക്കരെയെത്തിച്ചു തീറ്റിച്ച് തിരിച്ചെത്തിക്കുന്ന കുട്ടികള്‍.


 

ദൊധ്വാറിലേക്ക്
ജയനഗര്‍ വളരെ ദരിദ്രമായ ഒരു സ്ഥലമാണ്. വികസനത്തിന്‍റെ പൊടി പോലും എത്തിയിട്ടില്ല. ഒരു മുപ്പത് വര്‍ഷം പിന്നോട്ട് നടന്നു ഞാന്‍. കാട് കയറിയ ‘ബജ്റംഗ് ടാക്കീസ്’ കണ്ടു. വീണ്ടും നടന്നു. കമലാ നദിയുടെ പാലം കടന്നു. രാവിലെ നേരം ഏഴു മണി. പ്രാതല്‍ വീണ്ടും അവരുടെ മഠത്തില്‍ നിന്ന് തന്നെ. അത് കഴിഞ്ഞു പോയത് ദൊധ്വാര്‍ എന്ന ഗ്രാമത്തിലേക്ക്.

ആറു കിലോമീറ്റര്‍ യാത്ര. മണ്ണിട്ട റോഡ്. ഗ്രാമത്തില്‍ എത്തുമ്പോഴേക്കും സ്ത്രീകളും കുട്ടികളും ഒരു മുളങ്കൂട്ടത്തിന്റെ കീഴെ സജീവം..

കമലാനദിയിലൂടെ. പശുക്കള്‍ക്ക് പുല്ലുമായ് കഴുത്തോളം വെള്ളത്തില്‍ നടന്നു/നീന്തി വരുന്ന നാട്ടുകാരന്‍. തന്റെ കയ്യില്‍ പിടിക്കാന്‍ പറഞ്ഞു തലയിലെ ഭാരം നേരെയാക്കി ഭാര്യയെയും കൂട്ടി വെള്ളത്തിലൂടെ കടക്കുന്ന മറ്റൊരാള്‍. എരുമയെയും പശുവിനെയും നീന്തിച്ചു അക്കരെയെത്തിച്ചു തീറ്റിച്ച് തിരിച്ചെത്തിക്കുന്ന കുട്ടികള്‍. ഇവര്‍ക്കിതൊരു സമരം തന്നെ. ഇവിടെ ഒരു പഞ്ചായത്ത് മുഖ്യയും തിരിഞ്ഞു നോക്കാറില്ല. അദ്ദേഹത്തിന്റെ ഗ്രാമം വേറൊരിടത്ത്. വേറൊരു ജാതി. ഇലക്ഷനു മാത്രം വരും. പിന്നെ ഗവണ്‍മന്റിന്റെ ഒരു പദ്ധതിയും ഇവിടെ വരില്ല.

ഏകദേശം മുന്നൂറോളം വീടുകള്‍. എല്ലാ വര്‍ഷവും വെള്ളം കയറും. നേപ്പാളില്‍ നിന്നുദ്ഭവിക്കുന്ന കമല നദി. വെള്ളം കയറിയാല്‍ ഭൂരിഭാഗവും നേപ്പാളിലേക്ക് കുടിയേറും. ബന്ധുക്കളുടെ വീട്ടില്‍ താമസിക്കും. പിന്നെ, നമ്മുടെ സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ സഹായം നേപ്പാള്‍ ഗവണ്‍മെന്റ് ചെയ്യും. അതിവര്‍ക്കും കിട്ടും. അതുകൊണ്ടാണ് അങ്ങോട്ടിങ്ങനെ ഒരു പലായനം എന്നവര്‍ പറഞ്ഞു.

മൂന്നു മാസം കഴിഞ്ഞാല്‍ തിരിച്ചു പോരും. വീട് നഷ്ടപ്പെട്ടവര്‍ റോഡരികില്‍ താല്‍കാലിക ഷെഡ് ഉണ്ടാക്കികഴിഞ്ഞു കൂടും.ആണുങ്ങള്‍ എന്തെങ്കിലും തൊഴില്‍ തേടി യാത്രയാകും.

ഇവിടെ ജീവിതം ജീവിക്കുകയല്ല. ഉന്തിനീക്കുകയാണ്. എന്നാലും ചെറിയ ചില നാമ്പുകള്‍. കാലാവസ്ഥയുടെ മാറ്റത്തിന് ചേരുന്ന പാരമ്പര്യമായ അറിവുകള്‍ കൃഷിയില്‍ പ്രയോഗിക്കുന്നവര്‍. നന്മയുടെ ഫലങ്ങള്‍. ഇതൊരുകാലം തിരിച്ചറിയപ്പെടുക തന്നെ ചെയ്യും.
 
 
 
 
(കുറിപ്പ് അവസാനിക്കുന്നില്ല. ബിഹാറിലെ ദേശങ്ങളിലൂടെ, മനുഷ്യരിലൂടെയുള്ള സഞ്ചാരങ്ങള്‍ക്കൊപ്പം ആഴ്ചകളുടെ ഇടവേളകളില്‍ അത് തുടരും.)

22 thoughts on “ഇവിടെയാരും ജീവിക്കുന്നില്ല, ജീവിതം ഉന്തിനീക്കുകയാണ്

 1. ഇത്തരം ശ്രമങ്ങളാണ് നാലാമിടത്തെ വ്യത്യസ്തമാക്കുന്നത്.
  ഇനിയും തുടരുക. പിന്തുണകള്‍.

  Jayalal

 2. വെറുമൊരു യാത്രാവിവരണമല്ല ഇത്.
  മനുഷ്യപ്പറ്റുള്ള എഴുത്ത്.

 3. ഇന്ത്യയുടെ ആത്മാവിലൂടെയാണ് ഈ യാത്ര.
  അഭിനന്ദനങ്ങള്‍

 4. പണ്ടെപ്പോഴോ ബീഹാറിന്റെ വളരെ ചെറിയ ഒരു ഭാഗം കണ്ട ഓര്‍മയുണ്ട് മനസ്സില്‍ . അതുതന്നെ വളരെ വേദന സമ്മാനിച്ചു . അവിടെ ദീര്‍ഘ യാത്ര ചെയ്യുന്ന ചന്ദ്രനില്‍ നിന്നും മൃഗ തുല്യരായി ജീവിക്കുന്ന ആ മനുഷ്യരുടെ യഥാര്‍ത്ഥ ചിത്രം കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു . നന്ദി ചന്ദ്രാ . ഭാവുകങ്ങള്‍ . തുടരട്ടെ …

 5. കാന്‍പൂരില്‍ പഠനകാലത്ത് ഉത്തരെണ്ട്യയിലെ ചില ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നമ്മുടെ വീട്ടിലെ നാല്കാലികള്‍ പോലും ഇതിലും ഭേദമായ ജീവിത നിലവാരം പുലര്‍ത്തുന്നു എന്ന് തോന്നിയിട്ടുണ്ട്, മൃഗതുല്യമായ മനുഷ്യ ജീവിതങ്ങള്‍.. ഇവരുടെ ഇടയില്‍ നിന്ന് കൊണ്ടാണ് അബ്ദുല്‍ കലാം ഇരുപതു കൊല്ലം കൊണ്ട് വികസിത രാജ്യമാവുന്ന ഇന്ത്യയെക്കുറിച്ച് എഴുതിയത്!

 6. ചന്ദ്രേട്ടാ ….. വളരെ നന്നായിരിക്കുന്നു ..യാത്രാ വിവരണങ്ങളും ചിത്രങ്ങളും …! പക്ഷെ വായിക്കുമ്പോള്‍ സങ്കടവും തോന്നുന്നുണ്ട് ..!

 7. ബീഹാരിനെക്കുറിച്ചു മിഴിവാര്‍ന്ന വാങ്ഗ്മയ ചിത്രങ്ങള്‍ ഇതില്‍ സുലഭമാണ് …
  എന്നാലും, പതിവ് ഫീച്ചര്‍ ശൈലിയുടെ സ്വാധീനം ഉടനീളം ഉള്ളത് പോലെ തോന്നി.ഉദാഹരണത്തിന്,’കുറ്റകൃത്യങ്ങളുടെ ദേശം’ ആയി ഭാഗല്പുരിനെ ചിത്രീകരിക്കുന്നത് മുന്‍പ് ബീഹാറിലെ നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷം കൂടി ചര്‍ച്ചാ വിഷയം ആകേണ്ടതായിരുന്നു എന്ന് തോന്നി.
  നാഷണല്‍ ക്രൈം records ബ്യൂറോ നല്‍കുന്ന (ശരിയായ) വിവരങ്ങള്‍ വെച്ച് മാത്രം ഒരു സന്ദര്‍ശകന്‍/സന്ദര്‍ശക നമ്മുടെ കൊച്ചിയെപ്പറ്റി അങ്ങനെ എഴുതുന്നു എന്നിരിക്കട്ടെ . നമുക്ക് അത് മോശമായി തോന്നുകയില്ലേ ?
  ഇത്തരം ഒരു യാത്രാവിവരണത്തില്‍എഴുതുന്നയാളിന് പ്രത്യക്ഷത്തില്‍ അനുഭവപ്പെട്ട കാര്യങ്ങള്‍ക്കല്ലേ ഔദ്യോഗിക സ്ഥിതിവിവര കണക്കുകളേക്കാള്‍ കൂടുതല്‍ പ്രാധാന്യം പ്രതീക്ഷിക്കേണ്ടത് ?

  • വേണുഗോപാല്‍…നന്ദി…ഞാന്‍ ഒരു പഠനത്തിന് മുതിര്‍ന്നിരുന്നില്ല…എന്നിരുന്നാലും ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിക്കാമായിരുന്നു…പക്ഷെ അതെന്‍റെ ഒരു പ്രധാന ലക്ഷ്യമായിരുന്നില്ല…ഗ്രാമങ്ങളിലൂടെയുള്ള യാത്രയായിരുന്നു പ്രധാനം…തങ്ങിയ വഴിയെ നൌഗച്ചിയയെ സ്പര്‍ശിച്ചു എന്ന് മാത്രം…ഇനി അങ്ങിനെ വരുമ്പോള്‍ കൂടുതല്‍ ആധികാരികതയില്‍ ഊന്നാന്‍ ശ്രമിക്കാം…നന്ദി…

 8. വേണുഗോപാല്‍…ഈ കുറ്റകൃത്യങ്ങളും അവിടുത്തെ ഫ്യൂഡല്‍ സ്വഭാവവും എനിക്ക് നേരിട്ട് അനുഭവപ്പെട്ടതാണ്..കഴിഞ്ഞ മൂന്ന് നാലു വര്‍ഷങ്ങളായി…അതുകൊണ്ട് കൂടെയാണ് ഞാന്‍ അങ്ങിനെ എഴുതിയത്…ഇത് വരുംകാല നോട്ടുകളില്‍ സൂചിപ്പിക്കാന്‍ ശ്രമിക്കാം…സ്നേഹം…

 9. @Chandran
  you seem to have missed my point as you read it.. I was saying just the opposite..
  (thanks for the response.)
  “ഇത്തരം ഒരു യാത്രാവിവരണത്തില്‍എഴുതുന്നയാളിന് പ്രത്യക്ഷത്തില്‍ അനുഭവപ്പെട്ട കാര്യങ്ങള്‍ക്കല്ലേ ഔദ്യോഗിക സ്ഥിതിവിവര കണക്കുകളേക്കാള്‍ കൂടുതല്‍ പ്രാധാന്യം പ്രതീക്ഷിക്കേണ്ടത് ?”

 10. വേണുഗോപാല്‍: അതെ..അത് തന്നെയാണ് ഞാന്‍ ഈ കുറിപ്പില്‍ അങ്ങിനെ ക്രൈംന്‍റെ പശ്ചാത്തലം എഴുതിയത്…..അനുഭവത്തില്‍ നിന്ന് തന്നെ..അത് വിഷദമാക്കിയില്ലെന്നെയുള്ളൂ…ഇതേ ഒരു യാത്ര കൊണ്ട് ഉള്ള അനുഭവമല്ല…അത് ഞാന്‍ പിന്നീടെഴുതാം…

  ഞാന്‍ ധരിച്ചു അതിനു ഔദ്യോകിക കണക്കുകള്‍ കൊണ്ട് സമര്‍ത്ഥക്കണമെന്നാണ് പറഞ്ഞതെന്ന്…missed ur point..sorry…

 11. ബീഹാര്‍ എന്ന് പറഞ്ഞുകെട്ടിട്ടെ ഉള്ളൂ. പോകാന്‍ കഴിഞ്ഞിട്ടില്ല.
  ഇത് വായിക്കുന്നതിനു തൊട്ടു മുന്‍പ് വരെ …ഇപ്പോള്‍ ഞാനും അവിടെ ചെന്നെത്തി എന്ന് തോന്നുന്നു.
  കുറെ യാഥാര്‍ത്ത്യങ്ങള്‍ കണ്ടു , കേട്ടു , തൊട്ടറിഞ്ഞു. ഈ വായനയിലൂടെ.
  നന്ദി. ചന്ദ്രേട്ടാ ഇത്ര ഹൃദ്യമായി ഈ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയതിനു ….

 12. എന്റെ കമെന്റു ഇതിലെ മികച്ച ഫോട്ടോ കളെക്കുറിച്ച് പരാമര്‍ശിക്കാതെ പോയതിനു ക്ഷമാപണം ..വാസ്തവത്തില്‍ ആദ്യം നോക്കിയതും ഇഷ്ടപ്പെട്ടതും ഫോട്ടോകള്‍ ആയിരുന്നു.

 13. “ഗ്രാമീണ ഇന്ത്യയുടെ പച്ച യാഥാര്‍ത്ഥ്യങ്ങളിലൂടെ …… പച്ച .manusharilude……with nice,kathayurum phtos…..thnx

Leave a Reply

Your email address will not be published. Required fields are marked *