റണ്‍…. പ്രേക്ഷകരേ, റണ്‍….

 
 
 
 
സിംഹാസനം, മിസ്റ്റര്‍ മരുമകന്‍!, താപ്പാന, ‘റണ്‍ ബേബി റണ്‍’, ഫ്രൈഡേ…ഓണക്കാല മലയാള സിനിമകള്‍ മുഴുവന്‍ കണ്ട അന്നമ്മക്കുട്ടിയുടെ അനുഭവസാക്ഷ്യം
 
 
പെരുമഴ, ഉരുള്‍പൊട്ടല്‍, മേഘസ്ഫോടനം, ടാങ്കര്‍ പൊട്ടിത്തെറി, മുടിഞ്ഞ വിലക്കയറ്റം, പി.സി ജോര്‍ജ്… എല്ലാം ചേര്‍ന്ന് ഇടിവെട്ടുപോലൊരു ഓണമായിരുന്നു ഇത്തവണ മലയാളിക്ക്. ഇതിനെല്ലാമിടയില്‍ ഒരാശ്വാസത്തിനായി തിയറ്ററിലേക്കു പോയവര്‍ക്കും കിട്ടി കണക്കിന്. കൊട്ടിഘോഷിക്കപ്പെട്ട ഒരു നവതരംഗ മഹാമഹത്തിനു ശേഷം വന്ന ഈ ഓണക്കാലത്ത് മലയാളി സിനിമാപ്രേക്ഷകന് ലഭിച്ചത് വെറും പുളിച്ച പഴങ്കഞ്ഞി മാത്രം. ഒന്നോ രണ്ടോ ചെറുപ്പക്കാര്‍ മോശമല്ലാത്ത സിനിമയെടുത്തതുകൊണ്ടു മാത്രമൊന്നും മലയാള സിനിമയുടെ ശനിദശ തീരാന്‍ പോകുന്നില്ലെന്ന് തെളിയിക്കുന്നു ഈ ഉല്‍സവകാലത്ത് റിലീസ് ചെയ്ത സിനിമകള്‍. ഓണക്കാല മലയാള സിനിമകള്‍ മുഴുവന്‍ കണ്ട അന്നമ്മക്കുട്ടിയുടെ അനുഭവസാക്ഷ്യം…

 


 

പെരുമഴ, ഉരുള്‍പൊട്ടല്‍, മേഘസ്ഫോടനം, ടാങ്കര്‍ പൊട്ടിത്തെറി, മുടിഞ്ഞ വിലക്കയറ്റം, പി.സി ജോര്‍ജ്… എല്ലാം ചേര്‍ന്ന് ഇടിവെട്ടുപോലൊരു ഓണമായിരുന്നു ഇത്തവണ മലയാളിക്ക്. ഇതിനെല്ലാമിടയില്‍ ഒരാശ്വാസത്തിനായി തിയറ്ററിലേക്കു പോയവര്‍ക്കും കിട്ടി കണക്കിന്. കൊട്ടിഘോഷിക്കപ്പെട്ട ഒരു നവതരംഗ മഹാമഹത്തിനു ശേഷം വന്ന ഈ ഓണക്കാലത്ത് മലയാളി സിനിമാപ്രേക്ഷകന് ലഭിച്ചത് വെറും പുളിച്ച പഴങ്കഞ്ഞി മാത്രം. ഒന്നോ രണ്ടോ ചെറുപ്പക്കാര്‍ മോശമല്ലാത്ത സിനിമയെടുത്തതുകൊണ്ടു മാത്രമൊന്നും മലയാള സിനിമയുടെ ശനിദശ തീരാന്‍ പോകുന്നില്ലെന്ന് തെളിയിക്കുന്നു ഈ ഉല്‍സവകാലത്ത് റിലീസ് ചെയ്ത സിനിമകള്‍.

 

 

ഷാജിയുടെ സിംഹാസനം
എ.കെ സാജനും രഞ്ജി പണിക്കരും മുതല്‍ എസ്.എന്‍ സ്വാമിയും രാജേഷ് ജയരാമനും വരെ മാറിമാറി എഴുതിയിട്ടും ഗതിപിടിക്കാത്ത സഖാവ് ഷാജി കൈലാസ് അവസാനം സ്വയം തൂലികയെടുത്ത് തിരക്കഥയെഴുതാന്‍ ഒരുമ്പെട്ടതിന്റെ അനന്തരഫലമാണ് ‘സിംഹാസനം’. ഓണക്കാല പ്രേക്ഷകരെ ലക്ഷ്യമിട്ട് തിയറ്ററുകളില്‍ എത്തിയ സിംഹാസനം അത്തം ഒമ്പതും തികയും മുമ്പേ തിയറ്റര്‍ വിട്ടു. സീഡി അടുത്തയാഴ്ച കടകളില്‍ വരും. പ്രേക്ഷകര്‍ പ്രബുദ്ധരാണെന്ന് പ്രിഥ്വിരാജ് പറയുന്നത് എത്ര ശരിയാണ്!

കഴിഞ്ഞ പന്ത്രണ്ട് കൊല്ലത്തിനിടയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത 15 മലയാളം സിനിമകളില്‍ ‘ചിന്താമണി കൊലക്കേസ്’ മാത്രമാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. ബാക്കിയെല്ലാം എട്ടുനിലയില്‍ പൊട്ടി. 2000 ത്തില്‍ വന്ന ‘വല്യേട്ടനു’ ശേഷം വലിയൊരു വിജയവും ഷാജിക്ക് ഉണ്ടായില്ല. സാക്ഷാല്‍ രഞ്ജി പണിക്കര്‍ എഴുതിയ ‘കിംഗ് ആന്റ് കമ്മീഷണര്‍’ പോലും പച്ച തൊട്ടില്ല. അങ്ങനെയാണ് സ്വയമങ്ങ് എഴുതിക്കളയാമെന്ന് ഷാജിക്കു തോന്നിയത്. വിനാശകാലേ തിരക്കഥാ ബുദ്ധി! പേനയും പേപ്പറുമെടുത്ത് അദ്ദേഹം നേരിട്ട് എഴുത്തുതുടങ്ങി.

അമ്പലം, ഉല്‍സവം, നാടുവാഴിയും പ്രതാപിയുമായ അച്ഛന്‍, സകലകലാവല്ലഭനായ മകന്‍, ഏറാന്‍ മൂളികളായ ഭൃത്യന്‍മാര്‍ തുടങ്ങി ഷാജി സിനിമകളില്‍ മുമ്പു കണ്ട സകല ഛര്‍ദികളും വീണ്ടും വാരിനിറച്ചൊരു ‘സിംഹാസനം’. പാവം പ്രിഥ്വിരാജ്! നല്ല സിനിമകള്‍ തിരിച്ചറിയാന്‍ ഇനിയെന്നാണ് ഈ നടന്‍ പഠിക്കുക?

തിലകന്‍ പറഞ്ഞത് എത്ര ശരിയാണ്. ”കഴിവുള്ള നടനായിരുന്നു രാജു. പക്ഷേ സൂപ്പര്‍സ്റ്റാര്‍ മോഹം തലക്കുപിടിച്ചുപോയി”. അതുകൊണ്ട് ‘ഹീറോ’യും ‘സിംഹാസന’വും പോലുള്ള ചവറുകള്‍ നമ്മുടെ രാജു ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ‘മഹാ ചലച്ചിത്രപ്രതിഭ’യെന്ന് പേരെടുത്തേ അടങ്ങൂവെന്ന് അദ്ദേഹം ഭഗവതിക്കു മുന്നില്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു. അതിനാല്‍ ‘ഉറുമി’ ബ്രഹ്മാണ്ഠ ചിത്രമെന്ന് വീമ്പിളക്കുന്നു. ‘വടക്കന്‍ വീരഗാഥ’യെ മറികടക്കുന്ന ചലച്ചിത്ര കാവ്യമാണ് ‘ഉറുമി’യെന്ന് പത്രക്കാരോട് ആവര്‍ത്തിക്കുന്നു. ഡോക്ടര്‍ ബിജുവിന്റെ ‘വീട്ടിലേക്കുള്ള വഴി’ പോലുള്ള ഒരു ശരാശരി സിനിമയുടെ അന്യഭാഷാ റൈറ്റ് വാങ്ങി അത് ഹിന്ദിയില്‍ എടുക്കാന്‍ പോകുന്നു.

ചിലര്‍ അങ്ങനെയാണ്. അതിസമര്‍ഥരാവാനുള്ള ശ്രമത്തില്‍ പടുവിഢികളായിപ്പോകും. പ്രിഥ്വിരാജ് എന്ന കഴിവുള്ള നടന് ഇനി മലയാള സിനിമയില്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവുമോ? അത് സംഭവിക്കണമെങ്കില്‍ അദ്ദേഹം തന്നെ വിചാരിക്കണം.

‘സിംഹാസന’ത്തെപ്പറ്റി കേട്ടുകേള്‍വികള്‍ പലതുണ്ട്്. ഒരു ഘട്ടത്തില്‍ തിരക്കഥ വഴി മുട്ടിയെന്നും പിന്നീട് ആരെയോ വാടകക്കെടുത്ത് എഴുതിച്ചാണ് കഥ പൂര്‍ത്തിയാക്കിയതെന്നുമാണ് ഒരു കേള്‍വി. സിനിമയുടെ ഷൂട്ടിംഗ് മുക്കാല്‍ ഭാഗം കഴിഞ്ഞിട്ടും തിരക്കഥ പുര്‍ത്തിയായിരുന്നില്ലെന്നാണ് മറ്റൊരു കേള്‍വി. കേള്‍വികള്‍ ശരിയാവണമെന്നില്ല. പക്ഷേ ഈ സിനിമ കാണാന്‍ വിധിക്കപ്പെടുന്ന ഏതൊരു പ്രേക്ഷനും ഈ കേട്ടുകേള്‍വികള്‍ വിശ്വസിച്ചുപോകും. ‘സിംഹാസനം’ എന്ന ചലച്ചിത്ര അശുദ്ധി നീങ്ങിയ കേരളത്തിലെ കൊട്ടകകളിലേക്ക് പക്ഷേ ഓണത്തിന് വന്നത് അതിലും മോശപ്പെട്ട പടപ്പുകളായിരുന്നു.

 

 

മിസ്റ്റര്‍ മരുമകന്‍!
‘കിലുക്കം കിലുകിലുക്കം’, ‘മൈ ഡിയര്‍ കരടി’, ‘അമ്മ അമ്മായിയമ്മ’ തുടങ്ങിയ ഉദാത്ത ചലച്ചിത്ര സൃഷ്ടികളിലൂടെ പ്രേക്ഷകരുടെ പേടിസ്വപ്നമായി മാറിയ സന്ധ്യമോഹന്‍ ഇതാ വീണ്ടും എത്തിയിരിക്കുന്നു. ഇത്തവണത്തെ ചലച്ചിത്രകാവ്യം ‘മിസ്റ്റര്‍ മരുമകന്‍’ ആണ്. ജനപ്രിയ നായകന്‍ ദിലീപ് മരുമകനായി അരങ്ങുതകര്‍ക്കുന്ന ഈ മൂന്നു മണിക്കൂര്‍ സിനിമ സന്ധ്യമോഹന്റെ മുന്‍ സിനിമകളുടെ അതേ നിലവാരം കാത്തുസൂക്ഷിക്കുന്നു. എന്നുവച്ചാല്‍ മാനവും മര്യാദയുമുള്ളവര്‍ക്കൊന്നും കണ്ടിരിക്കാന്‍ കഴിയാത്ത ചലച്ചിത്ര കൊലപാതകം! നമ്മുടെ പഴയ ബാലതാരം സനുഷ നായികയായി എത്തുന്ന ഈ സിനിമയ്ക്ക് തിരക്കഥ പടച്ചിരിക്കുന്നത് മലയാള വാണിജ്യ സിനിമയിലെ പൊന്നിന്‍വിലയുളള എഴുത്തുകാരായ സിബി കൃഷ്ണയും ഉദയ് കെ തോമസുമാണ്. അഹങ്കാരികളായ മൂന്നു പെണ്ണുങ്ങളെ മര്യാദക്കാരാക്കുന്ന മരുമകന്റെ കഥയാണ് ചിത്രം പറയുന്നത്.

ഒരു കിളിയോ പൂച്ചയോ പട്ടിയോ വരുന്ന ഒരു സീന്‍ ഉണ്ടായാല്‍ മതി , ഒരു നല്ല സിനിമ സെന്‍സര്‍ കുരുക്കില്‍ പെടാന്‍. ‘സിനിമയില്‍ കണ്ട പട്ടി ഇപ്പോഴും സുഖമായും ആരോഗ്യവാനായും ഇരിക്കുന്നു’ണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ സിനിമ വെളിച്ചം കാണൂ. അത്ര കര്‍ശനക്കാരാണ് നമ്മുടെ രാജ്യത്തെ സെന്‍സര്‍ബോര്‍ഡ്!

ആ സെന്‍സര്‍ ബോര്‍ഡിന്റെ കണ്‍മുന്നില്‍ കളിച്ച് ക്ലീന്‍ സര്‍ട്ടിഫിക്കറ്റോടെ തിയറ്ററില്‍ എത്തുന്ന ഇത്തരം ചലച്ചിത്ര ആഭാസങ്ങളില്‍ പെണ്ണിനും അവളുടെ അഭിമാനത്തിനും പട്ടിയുടെ വിലപോലുമില്ല. സ്ത്രീയുടെ അന്തസ്സിന് മൃഗത്തിന്റെ വാലിന്റെ വിലയെങ്കിലും കല്‍പ്പിക്കുന്ന ഒരു സെന്‍സര്‍ സംവിധാനം നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നെങ്കില്‍ മിസ്റ്റര്‍ മരുമകന്‍ പോലുള്ള കുറ്റകൃത്യങ്ങള്‍ സിനിമയെന്ന പേരില്‍ തിയറ്ററില്‍ എത്തില്ലായിരുന്നു!

 

 

തട്ടുപൊളിപ്പന്‍ താപ്പാന
‘ഈ പട്ടണത്തില്‍ ഭൂതം’ എന്നൊരു സിനിമ കണ്ടതിനു ശേഷം ജോണി ആന്റണിയേയും ‘പട്ടണത്തില്‍ സുന്ദരന്‍’ എന്നൊരു സിനിമ കണ്ട ശേഷം സിന്ധുരാജിനേയും ഈയുള്ളവള്‍ക്ക് പേടിയായിരുന്നു. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല, ഇപ്പോള്‍ എനിക്ക് ഗ്രഹനില പ്രകാരം കണ്ടകശãനി കാലമാണ്. അറിയാതെ അപകടങ്ങളില്‍ ചാടും. അങ്ങനെയാണ് ഉത്രട്ടാതി നാളില്‍ താപ്പാനക്കു മുന്നില്‍ പെട്ടത്. ഒറ്റക്കല്ല, കുടുംബസമേതം.

ജയിലില്‍ നിന്ന് ഇറങ്ങുന്ന സാംസണ്‍ അതേ ജയിലില്‍ നിന്ന് ഇറങ്ങുന്ന ഒരു പെണ്ണിനൊപ്പം അവളുടെ നാട്ടിലേക്ക് നടത്തുന്ന യാത്രയുടെ കഥ പറയുന്ന ഈ സിനിമയില്‍ വലിയ തരക്കേടില്ലാത്ത ഒരു കഥാബീജമുണ്ടെന്നു പറയാതെവയ്യ. എന്നാല്‍ അത് യുക്തിസഹമായി വികസിപ്പിച്ച് തിരക്കഥയാക്കാനോ അഥവാ ആക്കിയാല്‍തന്നെ അത് മോശമല്ലാത്ത ഒരു സിനിമയാക്കാനോ കഴിവുള്ള ആരും ഈ ചിത്രത്തിന്റെ പിന്നണിയില്‍ ഇല്ലാതെപോയി.
നല്ല കഥകള്‍ എങ്ങനെ എഴുതി നശിപ്പിക്കാം, കഥയില്ലായ്മകള്‍ എങ്ങനെ എഴുതി സിനിമയാക്കാം എന്നിവയില്‍ ഗവേഷണം നടത്തുന്ന തിരക്കഥാകൃത്താണ് സിന്ധുരാജ്. മുല്ല, ജലോല്‍സവം തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍.

തുളസീദാസ് മുതല്‍ കമല്‍ വരെയുള്ളവരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടും ഇന്നും ചങ്ങനാശേãരി എന്‍.എസ്.എസ് കോളജിലെ ആ പഴയ പ്രീഡിഗ്രി ചെക്കന്റെ ബുദ്ധിനിലവാരം മാത്രമുള്ള സംവിധായകനാണ് ജോണി ആന്റണി. അദ്ദേഹത്തിന്റെ സിനിമ കാണാന്‍ കയറുമ്പോള്‍ തന്നെ ‘ഈ സിനിമ എങ്ങനെയായിരിക്കും?’ എന്നൊരു ധാരണ സാധാരണ പ്രേക്ഷകര്‍ക്ക് ഉണ്ടാവും. ദൈവാനുഗ്രഹത്താല്‍ ആ ധാരണക്ക് ഒരു മാറ്റവും ഉണ്ടാവരുത് എന്ന വാശിയോടെയാണ് അദ്ദേഹം ‘താപ്പാന’യും ഒരുക്കിയിരിക്കുന്നത്. ഇക്കിളിയിട്ടാലും ചിരി വരാത്ത തമാശകള്‍, അശ്ലീലങ്ങള്‍, യുക്തിരഹിതമായ രംഗങ്ങള്‍, സൂപ്പര്‍മാന്‍ അടികള്‍ തുടങ്ങി ഇക്കാലത്തെ പ്രേക്ഷകര്‍ കൂവി പ്രതിഷേധിക്കുന്ന സകല തരികിടകളും ഈ സിനിമയില്‍ കുത്തിനിറച്ചിട്ടുണ്ട്.

 

 

വഴി തെറ്റിയ റണ്‍..
മലയാള സിനിമയിലെ നൂറ്റൊന്നാമത്തെ ടെലിവിഷന്‍ ചാനല്‍ കഥയുമായാണ് മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി ഈ ഓണത്തിന് എത്തിയത്. ‘റണ്‍ ബേബി റണ്‍’ ടെലിവിഷന്‍ ചാനലുകളുടെ മല്‍സരത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന സസ്പെന്‍സ് ത്രില്ലറാണ്.

പക്ഷേ ത്രില്ലടിക്കാന്‍ യാതൊന്നും ഇല്ല എന്നിടത്താണ് ‘റണ്‍ ബേബി റണ്‍’ ഒരു ദുരന്തമാവുന്നത്. പഴയ സച്ചി^സേതു ടീമിലെ സച്ചി ഒറ്റയ്ക്ക് എഴുതിയ ഈ സിനിമ, മോഹന്‍ലാലിന്റെ ഈ വയസ്സുകാലത്തെ യുവകാമുക വേഷവും പ്രണയ ചേഷ്ടകളും കുട്ടിക്കരണം മറിച്ചിലും കണ്ടു മതിവരാത്ത ആരെങ്കിലും കേരളക്കരയില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കായി മാത്രം ഉള്ളതാണ്.

ഒരു ടെലിവിഷന്‍ ചാനലിന്റെ പ്രവര്‍ത്തനത്തെപ്പറ്റി സാമാന്യ ബോധമെങ്കിലുമുള്ള ആരെങ്കിലും ഈ സിനിമ കാണാന്‍ ഇടയായാല്‍ അവര്‍ വണ്ടിപിടിച്ചുപോയി സച്ചിയെ കായികമായി നേരിടാന്‍ സാധ്യതയുണ്ട്്. ജാഗ്രതൈ!

 

 

ഫ്രൈഡേ
കഥയില്ലായ്മയില്‍ നിന്ന് ഒരു സിനിമ പിടിച്ചാല്‍ അത് ന്യൂജനറേഷന്‍ ഫിലിം ആവുമോ? ആവുമെന്നാണ് ലിജിന്‍ ജോസ് എന്ന യുവസംവിധായകന്‍ ധരിച്ചുവെച്ചിരിക്കുന്നത്. പാവം ലിജിന്‍ ഫഹദ് ഫാസില്‍, ടിനി ടോം, ആന്‍ അഗസ്റ്റിന്‍ തുടങ്ങി മലയാള സിനിമയിലെ ന്യൂവേവ് താരങ്ങളെയെല്ലാം അണിനിരത്തി ഒരു സിനിമ സൃഷ്ടിച്ചിരിക്കുന്നു. ഒന്നാന്തരമൊരു ന്യൂ ജനറേഷന്‍ പേരും ഇട്ടു. ഫ്രൈഡേ 11.11.11 ആലപ്പുഴ.

ന്യൂജനറേഷന്‍ മാതൃകയില്‍ നിന്ന് അണുവിട മാറാതെയാണ് നജീം കോയ തിരക്കഥയെഴുതിയിരിക്കുന്നത്. നായകനില്ല, നായികയില്ല, പല കഥാപാത്രങ്ങള്‍, പല സംഭവങ്ങള്‍, ഒന്നിനും പരസ്പര ബന്ധമില്ല. അതാണ് ഈ സിനിമയുടെ പ്രശ്നവും. ഒന്നിനും ഒരു പരസ്പര ബന്ധമില്ല. എന്തൊക്കെയോ നമ്മള്‍ കാണുന്നു. ഒന്നിനും ഒരു ലക്ഷ്യവുമില്ല. എവിടെയെങ്കിലും കൊണ്ടൊന്നു നിര്‍ത്തണമല്ലോ. അതിനായി ഒരു ബോട്ടപകടം. സത്യത്തില്‍ മുങ്ങിച്ചാവുന്നത് പ്രേക്ഷകനാണ്.

ലിജിന്‍ ജോസ് ഒന്നു മനസ്സിലാക്കണം. 22 ഫീമെയില്‍ ആയാലും സോള്‍ട്ട് ആന്റ് പെപ്പര്‍ ആയാലും ട്രാഫിക് ആയാലും പ്രേക്ഷകന്‍ കണ്ട് പ്രോല്‍സാഹിപ്പിച്ച ഏത് പുതിയകാല സിനിമയ്ക്കും കെട്ടുറപ്പുള്ള ഒരു കഥയുണ്ടായിരുന്നു. ആ കഥയ്ക്ക് വ്യക്തമായ വളര്‍ച്ചയുണ്ടായിരുന്നു. രസച്ചരടു പൊട്ടാതെ ആ കഥ പറയാന്‍ ആ സിനിമകളുടെ സംവിധായകര്‍ക്ക് കഴിഞ്ഞിരുന്നു. അതൊന്നും ലോകോത്തര സിനിമകള്‍ ആയിരുന്നില്ല.

പക്ഷേ പുതുമയുടെ വലിയൊരു കാറ്റിനൊപ്പം വ്യക്തമായ ഒരു പ്രമേയവും കഥയും ആ സിനിമകള്‍ക്ക് ഉണ്ടായിരുന്നു. ‘ഫ്രൈഡേ’യില്‍ ന്യു ജനറേഷന്‍ സിനിമയെന്ന് തോന്നിപ്പിക്കുന്ന സകല മേക്കപ്പുകളും പാകത്തിനുണ്ട്. ഇല്ലാതെ പോയത് പ്രേക്ഷകനെ പിടിച്ചിരുത്തുന്നൊരു കഥ മാത്രമാണ്. അതാണ് ഈ സിനിമയുടെ പരാജയവും.

 
 
അടിക്കുറിപ്പുകള്‍
ഒന്ന്: അന്നമ്മക്കുട്ടി സിനിമയെഴുത്തു നിര്‍ത്തിയതില്‍ ആഹ്ലാദിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച എല്ലാവര്‍ക്കും നന്ദി. സത്യത്തില്‍ എഴുത്തു നിര്‍ത്തിയതായിരുന്നില്ല. ഈ ഓണക്കാല സിനിമകള്‍ മുഴുവന്‍ കണ്ടതോടെ എഴുതാന്‍ പോയിട്ട് എണീറ്റു നില്‍ക്കാന്‍ പോലും കഴിയാത്തവിധം ഈയുള്ളവള്‍ അവശയായിപ്പോയിരുന്നു. പിന്നെ ഇതിനെക്കുറിച്ചൊക്കെ എന്തോന്നിരിക്കുന്നു ഇത്ര എഴുതാന്‍? എല്ലാം ഒരേ അച്ചില്‍ വാര്‍ത്തവ. ഒരേ പഴത്തൊലി തമാശകള്‍, ഒരേ സ്റ്റൈല്‍ വീരനായകന്‍, അതേ കണ്ണീര്‍ നായിക, അതേ കഥയില്ലായ്മകള്‍, അതേ അശ്ലീലതകള്‍……

പെണ്ണിന്റെ ഉടലാണ് മലയാള സിനിമയിലെ എന്നത്തെയും തമാശ. ‘നിന്റെ അമ്മിഞ്ഞ എന്റെ ദേഹത്ത് തട്ടരുത്’ എന്നാണ്’റണ്‍ ബേബി റണ്ണി’ല്‍ നായകന്‍ നായികയോട് പറയുന്നത്. മിസ്റ്റര്‍ മരുമകനില്‍ ഇവിടവും കടന്ന് , ഒരു പീരങ്കിയില്‍ ലിംഗഭാഗം ഉരച്ചുകൊണ്ട് ‘എന്റെ കാര്യങ്ങളൊന്നും നടക്കുന്നില്ലെടാ’ എന്നാണ് നായകന്‍ വിലപിക്കുന്നത്. പ്രായത്തില്‍ മൂത്ത പെണ്ണിനെ കെട്ടിയ സുഹൃത്തിനോട് ‘വെസ്പ സ്കൂട്ടര്‍ ഓടിക്കേണ്ട പ്രായത്തില്‍ നീയെന്തിനാടാ അംബാസഡര്‍ ഓടിക്കുന്നത്?’ എന്നാണ് ‘താപ്പാന’യിലെ നായകന്‍ ചോദിക്കുന്നത്. ‘സിംഹാസന’ത്തില്‍ നായകന്റെ പ്രേമം നേടാനായി രണ്ടു സുന്ദരിമാര്‍ അവനെ മല്‍സരിച്ച് കെട്ടിപ്പുണരുന്നു. ഇത്തരം ചലച്ചിത്ര ആഭാസങ്ങളെക്കുറിച്ച് എന്നും എന്തോന്ന് ഇത്രയെഴുതാന്‍?

നമ്മുടെ സിനിമകള്‍ ഇപ്പോഴും അതേ അച്ചില്‍ത്തന്നെ ചുറ്റിത്തിരിയുകയാണ്. ഒന്നോ രണ്ടോ ഭേദപ്പെട്ട സിനിമകള്‍ വന്നതുകൊണ്ടൊന്നും മലയാള സിനിമാരംഗം മാറാന്‍ പോകുന്നില്ല. പ്രതിഭയുള്ള കുറച്ച് ചെറുപ്പക്കാര്‍ സിനിമയില്‍ സജീവമായി എന്നതു നേരുതന്നെ. അവര്‍ തുടങ്ങിവെച്ച മാറ്റം മലയാളസിനിമയെ മുച്ചൂടും ശുദ്ധീകരിക്കുന്ന ഒന്നായി മാറണമെങ്കില്‍ അതിനനുസരിച്ച് വിവേകമുള്ള ഒരു പ്രേക്ഷകസമൂഹം കൂടി ഉയര്‍ന്നുവരണം. നിര്‍ഭാഗ്യവശാല്‍ ആരോഗ്യകരമായ ഒരു സംവാദവും അസാധ്യമാംവിധം മലിനീകരിക്കപ്പെട്ടിരിക്കുന്ന കേരളത്തില്‍ സിനിമക്കു മാത്രമായൊരു പുതുജീവന്‍ ഉണ്ടാവുമോ? കാത്തിരുന്നു കാണാം.

 

ദീദി ദാമോദരന്‍ image courtesy: Deccan Chronicle


 

രണ്ട്: ‘മാധ്യമം’ ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തില്‍ ‘ശബ്ദം വീണ്ടെടുത്ത പൂവ്’ എന്ന കുറിപ്പില്‍ ടി.ദാമോദരന്റെ മകള്‍ ദീദി ദാമോദരന്‍ ഇങ്ങനെ എഴുതുന്നു: ”എന്റെ പേരില്‍ വന്ന ‘നായിക’ എന്ന ചലച്ചിത്ര ദുരന്തത്തിനു ശേഷം മറ്റൊരു സിനിമയിലേക്കും ഇല്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഞാന്‍. വെള്ളിത്തിരയില്‍ കാണുന്ന ഏത് നായികാബിംബത്തെക്കാളും കരുത്തുറ്റവരാണ് യഥാര്‍ഥ ജീവിതത്തില്‍ ഓരോ നായികയും. മലയാള സിനിമയിലെ ഈ നായികാ പരമ്പരയുടെ അതിജീവനത്തിന്റെ വഴകിളിലേക്കുള്ള ഒരു പെണ്‍ സഞ്ചാരമായിരുന്നു ‘നായിക’ എന്ന സിനിമകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അത് തിരുത്തപ്പെട്ടു പോയി.

ആ സിനിമയുടെ പേരിനൊപ്പം എന്റെ പേര് അടിച്ചു വന്നതിന്റെ നാണക്കേടു പോലെ മറ്റൊന്നും ഞാനെന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല. ഇന്നും ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. ‘ഒരു വര്‍ഷമേ ജീവിക്കൂ’ എന്ന് പറഞ്ഞ് അര്‍ബുദം എന്റെ ആയുസ്സിന്റെ പുസ്തകത്തില്‍ ഒപ്പിട്ടപ്പോഴും ഞാന്‍ കരഞ്ഞിട്ടില്ല. എന്നാല്‍ ഞാന്‍ എന്റെ രാപ്പകലുകളെ സ്വപ്നങ്ങളാക്കിയ ‘നായിക’യെ കച്ചവടച്ചേരുവകളെക്കുറിച്ചു മാത്രം മുന്നറിവുള്ള ‘വെനീസിലെ വ്യാപാരികള്‍’ കൊന്നു. അതെന്നെ കരയിച്ചു. അതായിരുന്നു എന്റെ ശരിയായ മരണം!”.

ഇനി വ്യക്തിപരമായ ഒരു ക്ഷമാപണം. ‘നായിക’ എന്ന അറുബോറന്‍ സിനിമയെക്കുറിച്ച് ഈയുള്ളവള്‍ മുമ്പ് ‘നാലാമിട’ത്തില്‍ എഴുതിയ കുറിപ്പില്‍ ആ സിനിമയുടെ തിരക്കഥാകൃത്തായി അറിയപ്പെട്ടിരുന്ന ദീദിയെ നിശിതമായി വിമര്‍ശിച്ചിരുന്നു. ദുര്‍ബലമായ ആ തിരക്കഥയെ കണക്കറ്റ് പരിഹസിച്ചിരുന്നു. ചെറിയൊരു ഇന്റര്‍നെറ്റ് വായനാമുറിയിലേതെങ്കിലും ആ പരിഹാസങ്ങള്‍ ഒരു നിരപരാധിക്കു നേരേ ആയിരുന്നുവെന്ന് ദീദിയുടെ കുറിപ്പു വായിച്ചപ്പോള്‍ മനസ്സിലാവുന്നു. ക്ഷമാപണം.
 
 
 
 

17 thoughts on “റണ്‍…. പ്രേക്ഷകരേ, റണ്‍….

 1. തന്‍റെ തിരക്കഥയ്ക്ക് ചലച്ചിത്രാവിഷ്കാരത്തില്‍ വലിയ ദുരന്തം സംഭവിച്ചു എന്ന രീതിയില്‍ ദീദി ഗുല്‍മോഹറിന് ശേഷവും ഒരു വിലാപം നടത്തിയിരുന്നു. ഒരു സ്ത്രീ എഴുതിയിട്ടും എന്തുകൊണ്ട് ഗുല്‍മോഹര്‍ ഒരു സ്ത്രീപക്ഷസിനിമ ആയില്ല എന്നായിരുന്നു ചോദ്യം എന്ന് ഓര്‍മ. അവര്‍ പറഞ്ഞ മറുപടി ആ വ്യത്യാസം മനസ്സിലാക്കണമെങ്കില്‍ ഞാന്‍ എഴുതിയ തിരക്കഥ വായിക്കണം എന്നായിരുന്നു. അന്ന് ആ വാക്കുകള്‍ക്ക് ഒരു വിലയുണ്ടായിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ക്കു ശേഷം അതേ സംവിധായകന് അതിലും മോശമായ രീതിയില്‍ (ആദ്യത്തെ trailer-ല്‍ ജയറാമിന്‍റെ മിമിക്രി കണ്ടപ്പോള്‍ തന്നെ ബോധ്യമായി സിനിമയുടെ നിലവാരം) adapt ചെയ്യാന്‍ തിരക്കഥ എഴുതിക്കൊടുത്തിട്ട് ഇപ്പോള്‍ ഈ disclaimer അടിക്കുന്നതില്‍ ഒരു യുക്തിരാഹിത്യം ഇല്ലേ?

 2. Benaseer said this after watching Run Baby Run: “no doubt, the hero is a representation of the essential malayali male chauvinist. beyond that the character renu, her personification, relation with the very male hero, its maturation all revealing the character very assertive and self-assured unlike the usual female characters destined to be the victims, awaiting the mercy of anybody, most probably the same male hero. good depiction…”

 3. ഓര്‍ക്കുമ്പോള്‍ ഓക്കാനം വരുന്നു ….തപ്പനക്കുമുന്പില്‍ നാട്ടില്‍ വെച്ച് ഞാനുമൊന്നു പെട്ടു മനപൂര്‍വം ആയിരുന്നില്ല ഗള്‍ഫില്‍ അത്രയൊന്നും സിനിമ കാണാന്‍ പറ്റാറില്ല തിയേറ്ററില്‍ പോയി കാണാനുള്ള ഒരിഷ്ട്ടംകൊണ്ട് പോയതായിരുന്നു.മമ്മൂട്ടി കൈയനക്കുമ്പോള്‍ കൈയടി ആയിരുന്നു.സിഗരെട്ടു പുകച്ചും കസേരയുടെ പുറത്തു കാലു പൊക്കി വെച്ചും നല്ലോണം മിനുങ്ങിയും വന്ന ആരാധകര്‍ എണീറ്റ്‌ ഓടിയാലോ എന്ന് വരെ തോന്നി ഭയങ്കര ഒരു അനുഭവമായിരുന്നു അത്

 4. സിനിമാ വ്യവസായം നിലനില്‍ക്കണമെങ്കില്‍ എല്ലാത്തരം സിനിമകളും വേണം. അല്ലാതെ നിങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമകള്‍ മാത്രം വന്നാല്‍ മതിയെങ്കില്‍ നിങ്ങള്‍തന്നെ നിര്‍മ്മിക്കേണ്ടിവരും. മലയാളത്തില്‍ മാത്രമല്ല ലോകത്തെ മൊത്തം സിനിമാ വ്യവസായത്തിലും ഇതുതന്നെ അവസ്ഥ. സംശയമുണ്ടെങ്കില്‍ ഈ ചാര്‍ട്ട് നോക്കൂ. ഇതില്‍ കലാമൂല്യമുള്ള എത്ര സിനിമകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്? ഇവിടെ കുറ്റം പറയുന്ന സിനിമകള്‍ തേടിപ്പിടിച്ച് കാണുന്ന ശുഷ്കാന്തി കൊച്ചു സിനിമകള്‍ കാണുന്നതില്‍ നിങ്ങള്‍ പുലര്‍ത്തിയിട്ടുണ്ടോ? ഈ വര്‍ഷമിറങ്ങിയ എത്ര നല്ല സിനിമകളെ നിങ്ങള്‍ ഈ കോളത്തില്‍ പ്രൊമോട്ട് ചെയ്തിട്ടുണ്ട്?

  Theatre Run Analysis of Malayalam Movies

  Till Sep 3rd 2012

  Credits: PraviatFK
  Only A class theatre run in Kerala is considered

  1 Ordinary 14070 – shows
  2 Mayamohini 13427
  3 Thattathin Marayathu* 11978 (running)
  4 Mallu Singh 11330
  5 Usthad Hotel* 9346(running)
  6 Spirit* 8084 (running)
  7 Diamond Necklace* 7649 (running)
  8 Spanish Masala 6972
  9 The King & The Commissioner 6735
  10 Casanovva 6468
  11 Grand Master 6155
  12 Cobra 5565
  13 Second Show 5524
  14 22 Female Kottayam 5203
  15 Thappana* 4621 (running)
  16 Hero 4612
  17 Mr Marumakan* 4510 (running)
  18 Bachelor Party 4418
  19 Pd. Bh. Dr. Saroj Kumar 3698
  20 Masters 3676
  21 Ee Aduthakalath 3555
  22 Simhasanam 3104
  23 Njanum Ente Familiyum 3100
  24 Thiruvambadi Thamban 3084
  25 Shikari 2481
  26 Kunjaliyan 2267
  27 Thalsamayam Oru penkutti 2265
  28 Achante Aanmakkal 2007
  29 Naughty Professor 1970
  30 Unnam 1950
  31 Asuravithu 1913
  32 Run Baby Run* 1763 (running)
  33 Cinema Company 1758
  34 Vadhyar 1724
  35 Last Bench 1475
  36 Friday* 1381 (running)
  37 Nidra 1319
  38 MLA Mani 1258
  39 Fathers Day 1156
  40 No 66 Madura Bus 967
  41 Doctor Innocentanu 917
  42 Veendum Kannur 904
  43 Mullasseri Madhavankutty 895
  44 Crime Story 859
  45 Perinoru Makan 848
  46 Mullamottum Munthiricharum 780
  47 Namukku Parkkan 736
  48 Arike 670
  49 Karmayogi 612
  50 Outsider 600
  51 Superstar Santhosh Pandit 562
  52 Akashathinte Niram 546
  53 Orange 545
  54 Navagatharkku Swagatham 545
  55 Ideal Couple 513
  56 Orkut Oru Ormakoottu 503
  57 Gruhanathan 457
  58 Kochi 429
  59 Ivan Megharoopan 424
  60 Manjadikkuru 392
  61 Ezham Suryan 367
  62 Snake&Ladder 332
  63 Josettante Hero 314
  64 Nadabrahmam 314
  65 Gramam 308
  66 Ajantha 269
  67 Themmadikoottam 186
  68 Ee Thirakkinidayil 181
  69 Pulival Pattanam 174
  70 Lt Col Satheesh Pandit 170
  71 Kalikalam 167
  72 Lakshmi Vilasam 152
  73 Red Alert 136
  74 Umakkuyil Padumbol 123
  75 Lumiere Brothers 113
  76 Track 105
  77 Silent Valley 103
  78 Dhanyam 81
  79 Neeranjanam 42
  80 Pakarnattam 32
  81 Little Master 22
  82 Kudaram 20
  83 Bodhi 9

 5. Shoe valicherinju lathicharge undakkunnavan aanu reutersile cameraman. Mohanlalinte paattu asahyam, panditum ithalle cheyunath? Paattu scene A padathinte bit pole. Bhagyam mattu 4 padappukal kanan kazinjilla.

 6. chechi ellam othinagiya oru padam pidichu kanikku ennal.
  ee kootathil Run Baby Run kootanda.
  new gen um,old genum oru pole sweekarichu ippolum thakarthu odikkondirikkunna padamanu & 90% RBR reviews are encouraging.
  malayalacinemaykku nilanilkkanamenik ithu polulla padangalum venam.

 7. അടി ഇടി വെടി … അതാണല്ലോ…സിനിമ……. 🙂

 8. അന്നന്ക്കുട്ടി പര്നജത് കറക്റ്റ് . പിന്നെ പദം പിടിച്ചു കൊടുക്കല്‍ അല്ലാലോ പ്രേക്ഷകണ്ടേ പണി … ഇന്ന് രാവിലെ കഴിക്കാന്‍ ഇന്നലത്തെ ശര്ധി കോരി വെച്ചത് ഉണ്ട് എന്ന് പറഞ്ഞാല്‍ കഴിക്കാന്‍ ഇനി എന്നെ കിട്ടില്ല.. മേല്‍ പറഞ്ഞ എല്ലാ സിനിമകളും കണ്ടു പോയി . സമസ്താപരാധം ..!!!

 9. അന്നക്കുട്ടി ജോണി ആന്‍ണിയെ ഡിഗ്രി വിദ്യാര്‍ഥികളുമായി താരതമ്യം ചെയ്‌ത്‌ വിദ്യാര്‍ഥികളെ അപമാനിക്കരുത്‌. ഒട്ടേറെ മികച്ച ഹ്രസ്വചിത്രങ്ങള്‍ ഇന്ന്‌ ക്യാമ്പസുകളില്‍ നിന്നും ഉണ്ടാകുന്നുണ്ട്‌.

 10. പെണ്ണുങ്ങള്‍ അശ്ലീലം പറഞ്ഞാല്‍ അത് സ്ത്രീസമൂഹത്തിന്റെ സ്വാതന്ത്ര്യബോധം..!!!
  അതേ വാക്കുകള്‍ തന്നെ പുരുഷ കഥാപാത്രങ്ങള്‍ പറഞ്ഞാല്‍ അത് പുരുഷാധിപത്യവും സ്ത്രീപീഡനവും..!!!
  അന്നാമ്മ ഇനീം പുരോഗമിച്ചില്ലിയോ…??!!!

 11. മലയാളത്തില്‍ നല്ല ഒരു സിനിമ എന്ന് അന്നമ്മക്കുട്ടി പറയാനാ പടം കണ്ടിട്ട് വേണം മരിക്കാന്‍ എന്നൊരു ആഗ്രഹം ഉണ്ട്,..
  എനിക്കൊന്നെ പറയാനോള്ളൂ…
  നിങ്ങള്‍ സ്വപ്നം കാണുന്ന പോലത്തെ ഒരു പടം ഇനി വരാന്‍ പോണില്ല,
  അല്ലെങ്കില്‍ താന്കള്‍ തന്നെ സ്ക്രിപ്റ്റ്‌ എഴുതണം
  സിനിമ റിവ്യൂ എഴുതുന്നവര്‍ പ്രേക്ഷകരെ പൊതുവായി എങ്കിലും പ്രതിനിധീകരിക്കുന്നവരായാല്‍ കുറച്ചെങ്കിലും മികച്ച റിവ്യൂ കിട്ടും

 12. നല്ല സിനിമകള്‍ അന്നമ്മകുട്ടി കാണുന്നില്ല എന്നതിന് തെളിവാണ് ഈ റിവ്യൂ ഓണത്തിന് ഒരു നല്ല സിനിമ ഇറങ്ങിയിരുന്നു. ഒയിമുറി പറ്റുമെങ്കില്‍ kanuka

 13. This individual, no matter whether it’s a he or she, is a pseudo-intellectual who doesn’t have a proper, responsible job. If she/he studied properly in school, he/she could have gotten a better job than finding hundred mistakes in a bunch of commercial movies. This is not actually a review, and there is no need to take any film seriously because this is not a life and death game. If you don’t like any movies, you try to make your own movies. You can’t tell others to make films that satisfies you. They are making their movies. And there is no need to get ill just because you didn’t like a bunch of movies.

  Anybody who has a proper day job can’t take life in this much distorted perspective. Life itself doesn’t have any guarantee. People who exist today, die tomorrow. It is only a bunch of fools can take life damn seriously. But it takes a special bunch of morons to take ‘films’ seriously. Once you start taking these films seriously, then you can’t actually live. Cinema is an individual’s statement or his idea and he should be chained by anybody to restrict what he thinks. You are asking for becensorship privilege to ban thoughts from somebody else’s mind, which is plain violation of one’s basic human right. If all the films represent same moral code and values that please your sensibilities, Can’t that be really boring ? That shuts down the spectrum of thoughts. That blocks freedom of expression and makes it a more commercial product because the writer is chained and he’s thinking all the time what women would think of his creation. Then it’s slavery. You are making him a slave from his thought level. Hello, women have everything in reservation in this world. You demand things and you get it. When a batch of visual communication students were in a que for editing their movies. The glamor girls of the class getting first preference. They come late and keep all those guys, who were waiting from two full nights to get their projected edited, in Que and they finish the work and show the ‘F U’ finger sign to them and leave the place with a lot of laughter. And that’s in real life, not in cinema. Isn’t that injustice ? and How are you gonna correct it ? There are a lot of injustice in life.

  And in this review, All I can see is your own insecurity. Nothing else. So you are so insecure that you rate yourself as just a woman, that’s all. You don’t have any other personal identity. You don’t think that you are an individual. Vere enthokke kaaryangalundaakum oru educated individual nu discuss cheyyaan? It’s almost like you are your gender, that’s all and nothing else.

  A girl who works in an IT company is a software engineer, A girl who works in ISRO is a scientist and you are just a woman who whines. Nothing else.

  P.S : If you are gonna edit this before publishing, better you don’t publish because censored freedom of expression is ‘no freedom of expression’, actually.

Leave a Reply

Your email address will not be published. Required fields are marked *