കൂടംകുളം: കേരളമേ കണ്‍തുറക്കുക

 
 
 
 
കൂടംകുളം: ഈ ചോരയില്‍നിന്ന് കേരളത്തിന് ഒഴിഞ്ഞു മാറാന്‍ കഴിയുമോ? കെ.എസ് ബിനു എഴുതുന്നു
 
 
കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയ്ക്ക് പലതവണ കത്തയച്ചുകഴിഞ്ഞു. കത്തിലെ പ്രധാന വാദമിതാണ് : “കൂടംകുളം ആണവനിലയത്തില്‍ ഒരു ദുരന്തമുണ്ടായാല്‍ തമിഴ്നാടിനേപ്പോലെതന്നെ അപകടഭീഷണി കേരളത്തിനുമുണ്ട്, അതിനാല്‍ കേരളം 500 മെഗാവാട്ടിന് അര്‍ഹരാണ്!”എത്ര വിചിത്രമായ പ്രശ്നപരിഹാരങ്ങള്‍! കൂടംകുളത്ത് അപകടമുണ്ടായാല്‍ തങ്ങള്‍ക്കും ഭീഷണിയുണ്ടെന്ന് സമ്മതിക്കുന്ന സര്‍ക്കാര്‍ അക്കാരണം കൊണ്ടുതന്നെ നിലയത്തെ എതിര്‍ക്കുകയല്ലേ വേണ്ടത്? അല്ലാതെ വരാനിരിയ്ക്കുന്ന ദുരന്തത്തിന് ഇപ്പോഴേ നഷ്ടപരിഹാരം വാങ്ങിക്കൊണ്ട് ദുരന്തത്തെ കാത്തിരിയ്ക്കുകയല്ല മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടുന്ന ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്.

കൂടംകുളത്ത് അപകടമുണ്ടായാല്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും പല തലമുറകളിലേയ്ക്ക് പടരുന്ന അപകടകരമായ അണുവികിരണം തീര്‍ച്ചയായും കേരളജനതയെ ഒട്ടാകെ കാലങ്ങളിലേയ്ക്ക് ബാധിയ്ക്കും. കാരണം മലയാളിയുടെ നിത്യജീവിതഭക്ഷണസ്രോതസ് തമിഴ്നാട് ആണ്. ഈ സത്യങ്ങളൊക്കെ മനസ്സിലാക്കിക്കൊണ്ട് ഇവയ്ക്ക് പരിഹാരമായി ഞങ്ങള്‍ക്ക് കൂടുതല്‍ വൈദ്യുതി വേണമെന്ന് പറയുന്ന കേരളം കൊലച്ചോറില്‍ തങ്ങള്‍ക്കുള്ള വിഹിതം കുറഞ്ഞുപോയി എന്ന് കലഹിക്കുന്ന നീചനിഷാദരാകുന്നു- കെ.എസ് ബിനു എഴുതുന്നു

 

 

കൂടം കുളം ആണവനിലയവിരുദ്ധസമരം ഒരു സമയസന്ധിയിയിലാണ്. നിരാഹാരസത്യഗ്രഹമുള്‍പ്പെടെ, ഒരു വര്‍ഷത്തിലേറെയായി തുടരുന്ന അവിരാമസമരപരിപാടികള്‍ക്കൊടുവില്‍ 2012 സെപ്റ്റംബര്‍ 10ാം തീയതി തൂത്തുക്കുടിയിലെ മണപ്പാട് എന്ന തീരദേശഗ്രാമത്തില്‍ പോലീസും സമരാനുഭാവികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അന്തോണിസ്വാമി എന്ന് പേരായ ഒരു മത്സ്യത്തൊഴിലാളി വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു. ഇനിമുതല്‍ കൂടംകുളം സമരം ചരിത്രത്തില്‍ രക്തരൂഷിതസമരങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുക. ഈ ദിനം ഒരേ സമയം ലളിതമായ അതിജീവനസമരങ്ങളുടെയും അതേസമയം സങ്കീര്‍ണമായ ആധുനികസാമ്രാജ്യത്വവിരുദ്ധസമരങ്ങളുടെയും ചരിത്രങ്ങളിലെ ചുവന്ന കറയായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

കെ.എസ് ബിനു


ആദ്യമൊക്കെ, തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായേക്കാവുന്ന ഒരു ആണവപദ്ധതിയെ പ്രതിരോധിക്കുക എന്ന കേവലലക്ഷ്യത്തോടെ ജനങ്ങള്‍ ആരംഭിച്ച സമരമാണ് കൂടംകുളം പ്രക്ഷോഭം. ഇന്ന് അത് ആഗോളവത്ക്കരണത്തിനെതിരെയും പാരിസ്ഥിതികനശീകരണത്തിനെതിരെയും കോര്‍പറേറ്റുകള്‍ക്ക് ദാസ്യപ്പണി ചെയ്യുന്ന തദ്ദേശഭരണകൂടങ്ങളുടെ സമീപനത്തിനെതിരെയുമുള്ള പല തലങ്ങളുള്ള സമരമായി വളര്‍ന്നിരിക്കുന്നു. അത് അന്നാട്ടിലെ മനുഷ്യര്‍ തിരിച്ചറിയുന്നുമുണ്ട് എന്നുള്ളതാണ് ഏറ്റവും ആവേശകരമായ വസ്തുത.

സുനാമിയെ തടുക്കാന്‍ കടലിനടിയില്‍ തട പണിതവരെന്ന് അവകാശപ്പെടുന്ന, ഏറ്റവുമധികം സുരക്ഷാസംവിധാനങ്ങളുള്ള രാഷ്ട്രങ്ങളിലൊന്നായ ജപ്പാനിലെ
ഫുകുഷിമയില്‍ സംഭവിച്ച ദുരന്തം മനുഷ്യന്റെ പരിമിതിയെയും, മലയോളമുണ്ടെന്ന് അവന്‍ അവകാശപ്പെടുന്ന ആത്മവിശ്വാസത്തിന്റെ അല്‍പത്തത്തെയും, അതിലൊക്കെയുപരി പ്രകൃതിയുടെ നിശിതമായ അപ്രതിരോധ്യതയെയും, അപാരമായ നശീകരണശേഷിയെയും വെളിവാക്കുകകൂടി ചെയ്തതോടെ കൂടംകുളത്തെ അമ്മമാര്‍ പരാശക്തികളായി മാറുകയായിരുന്നു.

ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന, ലോകത്തെ നിയന്ത്രിക്കുന്ന സ്വാര്‍ഥലാഭമോഹികളായ പ്രതിലോമശക്തികള്‍ക്ക്, അത്യാര്‍ത്തിമൂത്ത ഷൈലോക്കുകള്‍ക്ക് എതിരെയുള്ള ആഗോളസമരമാണ് തങ്ങള്‍ ചെയ്യുന്നതെന്നതില്‍ അവര്‍ അഭിമാനം കൊള്ളുന്നു. മനുഷ്യരാശിയുടെ വരും തലമുറകള്‍ക്ക് വേണ്ടിയും പ്രകൃതിയുടെ നിലനില്‍പ്പിനുവേണ്ടിത്തന്നെയുമുള്ള ശക്തമായ സമരമായി തങ്ങളുടെ പോരാട്ടവീര്യത്തെ അവര്‍ വാറ്റിയെടുത്തിരിക്കുന്നു. അതിന് വീര്യം കൂടും. കാരണം അത് തിളച്ച്, ശുദ്ധീകരിക്കപ്പെട്ട്, സാന്ദ്രമാക്കപ്പെട്ട മനുഷ്യവീര്യമാണ്; എത്രയൊക്കെ കെടുത്തിയാലും കെടുകയില്ല.

 

പൊലീസ് നടപടിക്കുശേഷം ഫോട്ടോ കടപ്പാട്: കൌണ്ടര്‍ കറന്റ്സ്


 

സ്റ്റേറ്റും ജനങ്ങളും
കൂടംകുളം ഉയര്‍ത്തുന്ന, പാരിസ്ഥിതിക, ആരോഗ്യ, അതിജീവന പ്രശ്നങ്ങളുടെ സങ്കീര്‍ണമായ പരിസരങ്ങളില്‍ നില്‍ക്കുമ്പോള്‍ പ്രതിക്കൂട്ടിലാവുന്നത് വികസനസങ്കല്‍പ്പങ്ങളുടെ മുഖംമൂടിയണിഞ്ഞ കൊടും ചൂഷണവും അധികാരപ്രമത്തതയും മനുഷ്യവിരുദ്ധതയുമാണ്. വികസനപദ്ധതിയെന്ന പേരില്‍ സര്‍ക്കാര്‍
ഒരു ആശയം അവതരിപ്പിക്കുമ്പോള്‍ അത് മനുഷ്യരാശിയ്ക്കും പ്രകൃതിയ്ക്കും എത്രത്തോളം ഗുണകരമാണ്, ദോഷകരമാണ് എന്ന് ചിന്തിക്കേണ്ടതുണ്ട് സമ്മതിദാനാവകാശികള്‍. കാരണം ഒരു കാലത്തും ഒരു സ്റ്റേറ്റും സാമ്പത്തികമോഹത്തില്‍നിന്നോ മുതലാളിത്ത പ്രീണനപരിപാടികളില്‍നിന്നോ മോചിതരായിരുന്നില്ല. അത് സ്റ്റേറ്റ് എന്ന സങ്കല്‍പ്പത്തിലെ അടര്‍ത്തിമാറ്റാനാവാത്ത ഇരുണ്ട സത്യമാണ്. ഭരണകൂടത്തിന്റെ പാരമ്പര്യസ്വഭാവങ്ങള്‍ സ്വാഭാവികമായും പ്രതികൂലമാവുക സാധാരണ ജനങ്ങള്‍ക്കും അവരുടെ ജീവനും തന്നെയാണ്. അതിനാല്‍ സദാസമയവും ജാഗരൂകരായിരിക്കേണ്ടത് അവരാണ്.

ആവേശപൂര്‍വ്വം താപ, ആണവ ഊര്‍ജപദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ത്തന്നെ പരിസ്ഥിതിയ്ക്കും സമൂഹത്തിനും ദോഷകരമല്ലാത്ത ഊര്‍ജസ്രോതസുകളുണ്ടെന്ന സത്യം എല്ലാ സര്‍ക്കാറുകളും ജനങ്ങളുടെ ശ്രദ്ധയില്‍ നിന്ന് മറച്ച് പിടിച്ചു. നിര്‍മ്മാണാനന്തര ദൈനംദിന പ്രവര്‍ത്തനചെലവ് കുറവായ അത്തരം പരിസ്ഥിതിസൌഹൃദപദ്ധതികള്‍ മറച്ചുപിടിക്കുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭം ലഭിയ്ക്കുക ആഗോള ഇന്ധനവിതരണ കുത്തകകള്‍ക്കാണെന്ന സത്യം അവര്‍ മറച്ചുപിടിച്ചു. അല്ലെങ്കില്‍ പുതിയ താപ, ആണവപദ്ധതികളില്‍നിന്നുണ്ടാവാന്‍ പോകുന്ന ഊര്‍ജനേട്ടത്തിന്റെയും അതുവഴി കൈവരിയ്ക്കുവാന്‍ പോകുന്ന വികസനത്തിന്റെയും പേരുപറഞ്ഞ് ഭരണകൂടങ്ങള്‍ ജനശ്രദ്ധ ആഘോഷങ്ങളിലേയ്ക്ക് തിരിച്ചു. കൂടംകുളവും ആദ്യമൊന്നും പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ പെടാതിരുന്നത് അതുകൊണ്ടാണ്.

 

പൊലീസ് നടപടിക്കുശേഷം ഫോട്ടോ കടപ്പാട്: കൌണ്ടര്‍ കറന്റ്സ്


 
ഡല്‍ഹിയിലെ പൊയ്ക്കുതിരകള്‍
2001ല്‍ ബിജെപി നയിച്ച എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്താണ് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.പി.സി.ഐ.എല്‍) കൂടംകുളം
പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. ഈ സത്യം ബിജെപിയുടെ പ്രസ്തുത വിഷയത്തിലെ മനോവ്യാപാരങ്ങളെ വെളിവാക്കുന്നുണ്ട്. അവരുടെ ജാഗ്രതയേറിയ മൌനങ്ങളുടെ അര്‍ഥവും വിളിച്ചുപറയുന്നുണ്ട്.

കൂടംകുളം പ്രക്ഷോഭത്തെപ്പറ്റി കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പറയുന്നത് സമരം നയിക്കുന്ന 13 സംഘടനകള്‍ക്ക് അമേരിക്കയില്‍നിന്ന് വിദേശസഹായം ലഭിക്കുന്നുണ്ടെന്നും അതിന്റെ ഉറവിടങ്ങളെപ്പറ്റി കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നുമാണ്. അമേരിക്കയുമായി ആണവക്കരാറിലേര്‍പ്പെട്ടതും ഇതേ യു.പി.എ സര്‍ക്കാര്‍ തന്നെയാണെന്ന് ഇത്തരുണത്തില്‍ ഓര്‍ക്കണം.

അമേരിക്കന്‍ സര്‍ക്കാറിനോട് ആണവോര്‍ജക്കരാര്‍ ഒപ്പിടുകയും അമേരിക്കന്‍ ആണവ ഏജന്‍സികളുമായി ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന അതേ സര്‍ക്കാര്‍ അമേരിക്കയില്‍ നിന്ന് നീളുന്ന കറുത്ത കരങ്ങളില്‍പ്പെട്ട് ഇന്ത്യന്‍ ആണവപദ്ധതികള്‍ ഞെരിഞ്ഞമരുന്നു എന്ന് വിലപിക്കുന്നതില്‍ ഒരു അസ്വാഭാവികത അനുഭവപ്പെടുന്നില്ലേ? റഷ്യ കൂടംകുളം പദ്ധതിയുമായി സഹകരിക്കുന്നതിനാല്‍ പരമ്പരാഗതവൈരികളായ അമേരിക്കയില്‍നിന്ന് കുതികാല്‍വെട്ടലുകള്‍ സംഭവിക്കുന്നു എന്ന ഒരു പുകമറ തീര്‍ത്ത് സാമ്രാജ്യത്വമുതലാളിത്ത ശക്തികള്‍ക്ക് കുടപിടിക്കുകയാണ് കേന്ദ്രസര്‍ക്കാറെന്ന് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണചരിത്രത്തിന്റെ പിന്‍ബലത്തില്‍ ആരെങ്കിലും സംശയിച്ചുപോയാല്‍ ആര്‍ക്കും കുറ്റം പറയുവാനാകില്ല.

 

പൊലീസ് നടപടിക്കുശേഷം ഫോട്ടോ കടപ്പാട്: കൌണ്ടര്‍ കറന്റ്സ്


 
ഇടതുപക്ഷമേ വാ തുറക്കുക
നിലനില്‍പ്പിനുവേണ്ടിയുള്ള സമരങ്ങള്‍ ചരിത്രത്തില്‍ സംഭവിക്കുമ്പോള്‍ നമ്മള്‍, പ്രത്യേകിച്ച് കേരളീയര്‍ തീര്‍ച്ചയായും മിഴികള്‍ തിരിയ്ക്കുന്നത് ഇടത്തേയ്ക്കാണ്. കാരണം ഇടതുപക്ഷമാണ് മര്‍ദ്ദിതരുടെയും പീഡിതരുടെയും അശരണരുടെയും പ്രഖ്യാപിത രാഷ്ട്രീയ അഭയവും ആശ്രയവുമാവേണ്ടത്. ഇല്ലാത്തവന്റെ ശബ്ദമാണത്. ഉള്ളവന്റെ കൊടുംചൂഷണത്തിനെതിരെ നില്‍ക്കേണ്ട ചങ്കൂറ്റമുള്ള ചൂണ്ടുവിരലായിരിക്കണമത്. വര്‍ഗ്ഗസമരങ്ങളും അതിജീവനസമരങ്ങളും നിരന്തരം നടത്തിയാണ് ഇടതുപക്ഷം അങ്ങനെയൊരു ഖ്യാതി നേടിയെടുത്തത്. അതുകൊണ്ടുതന്നെ തീര്‍ച്ചയായും ഒരു ജനകീയസമരമെന്ന നിലയില്‍ കൂടംകുളം പ്രക്ഷോഭത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടെന്തെന്ന് ആകാംക്ഷയോടെ എല്ലാവരും ഉറ്റുനോക്കുന്നുണ്ട്.

പക്ഷേ, സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെടെയുള്ള പ്രധാന ഇന്ത്യന്‍ ഇടതുപക്ഷം കക്ഷിരാഷ്ട്രീയപ്രാധാന്യം കുറഞ്ഞ ജനകീയസമരങ്ങളോട് പൊതുവെ മുഖം തിരിയ്ക്കുന്നവരാണെന്ന സത്യം കൂടംകുളം അരക്കിട്ടുറപ്പിക്കുന്നു. തമിഴ്നാട്ടില്‍ ദുര്‍ബലരായ സി.പി.എം തങ്ങളുടെ വേരുകള്‍ തമിഴ്മണ്ണില്‍ പടര്‍ത്തുവാനെങ്കിലും കൂടംകുളം സമരത്തെ പിന്തുണയ്ക്കുമെന്ന് കരുതിയവര്‍ ഒരുപാടുണ്ടായിരുന്നു. പക്ഷേ ഇതുവരെയുള്ള സാഹചര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍, നിശബ്ദമായി അരാഷ്ട്രീയത ആരോപിച്ച് അര്‍ഥഗര്‍ഭമായ മൌനമാചരിയ്ക്കാനാണ് സി.പി.എം തമിഴ് ഘടകവും ഇന്ത്യന്‍ മാര്‍കിസ്റ് പാര്‍ട്ടിയൊന്നാകെയും തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമായിരിയ്ക്കുന്നു.

വ്യക്തിപരമായ സ്വഭാവസവിശേഷതകളും ധാര്‍ഷ്ഠ്യങ്ങളും എത്ര കണ്ട് അടക്കിഭരിച്ചാലും ഉള്ളിന്റെയുള്ളില്‍ ഒരു ഫണ്ടമെന്റല്‍ കമ്മ്യൂണിസ്റ് ഇന്നും അവശേഷിക്കുന്നുവെന്ന് തെളിയിച്ച് വി.എസ്. അച്യുതാനന്ദന്‍ മാത്രമാണ് ഇടതുപക്ഷത്ത് നിന്ന് കൂടംകുളത്തെ അനുകൂലിച്ചത്. ഇന്ത്യന്‍ ഇടത് ലോകത്തില്‍ വി.എസ് ഒരേയൊരു വി.എസ് ആയിനില്‍ക്കുന്നത്, ആശാദായകമായ ഒരു കമ്മ്യൂണിസ്റ് ജനിതകത്തിന്റെ അവസാന ശേഷിപ്പായി തിളങ്ങുന്നത് അതുകൊണ്ടാണ്.

പക്ഷേ പാര്‍ട്ടിയില്‍ അനഭിമതനായ നേതാവെന്ന നിലയില്‍ മറ്റു പല വിഷയങ്ങളിലുമെന്ന പോലെ, കൂടംകുളം വിഷയത്തിലും വി.എസിന്റെ കാലുകളിലും
നാവിലും അച്ചടക്കത്തിന്റെ ചങ്ങല വീഴുന്നതാണ് നാം പിന്നീട് കണ്ടത്. കമ്മ്യൂണിസ്റ് പാര്‍ട്ടി പല നിര്‍ണായകസാഹചര്യങ്ങളിലും സാധാരണക്കാരന്‍
പ്രതീക്ഷിക്കുന്നതില്‍നിന്ന്, അവന്റെ സങ്കല്‍പ്പത്തില്‍നിന്ന് വ്യത്യസ്തമായി സ്ഥാപിതതാല്പര്യങ്ങളോടെയായിരിക്കും പ്രവര്‍ത്തിക്കുക എന്നതിന് ഒരു തെളിവുകൂടി കൂടംകുളം സമരം നല്‍കി.

 

പൊലീസ് നടപടിക്കുശേഷം ഫോട്ടോ കടപ്പാട്: കൌണ്ടര്‍ കറന്റ്സ്


 
ചാക്കാല ഉണ്ണാന്‍ കാത്തിരിക്കുന്നവര്‍
2000 മെഗാവാട്ട് ഉത്പാദനശേഷിയുള്ള കൂടംകുളം ആണവനിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 925 മെഗാവാട്ട് വൈദ്യുതി തമിഴ്നാടിനും
266 മെഗാവാട്ട് വൈദ്യുതി കേരളത്തിനുമെന്നാണ് വിഭാവനം ചെയ്തിരിക്കുന്നത്. തങ്ങള്‍ക്ക് 266 മെഗാവാട്ട് പോരാ, 500 മെഗാവാട്ട് വൈദ്യുതി നല്‍കണമെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയ്ക്ക് പലതവണ കത്തയച്ചുകഴിഞ്ഞു. കത്തിലെ പ്രധാന വാദമിതാണ് : “കൂടംകുളം ആണവനിലയത്തില്‍ ഒരു ദുരന്തമുണ്ടായാല്‍ തമിഴ്നാടിനേപ്പോലെതന്നെ അപകടഭീഷണി കേരളത്തിനുമുണ്ട്, അതിനാല്‍ കേരളം 500 മെഗാവാട്ടിന് അര്‍ഹരാണ്!”

എത്ര വിചിത്രമായ പ്രശ്നപരിഹാരങ്ങള്‍! കൂടംകുളത്ത് അപകടമുണ്ടായാല്‍ തങ്ങള്‍ക്കും ഭീഷണിയുണ്ടെന്ന് സമ്മതിക്കുന്ന സര്‍ക്കാര്‍ അക്കാരണം കൊണ്ടുതന്നെ നിലയത്തെ എതിര്‍ക്കുകയല്ലേ വേണ്ടത്? അല്ലാതെ വരാനിരിയ്ക്കുന്ന ദുരന്തത്തിന് ഇപ്പോഴേ നഷ്ടപരിഹാരം വാങ്ങിക്കൊണ്ട് ദുരന്തത്തെ കാത്തിരിയ്ക്കുകയല്ല മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടുന്ന ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്.

കൂടംകുളത്ത് അപകടമുണ്ടായാല്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും പല തലമുറകളിലേയ്ക്ക് പടരുന്ന അപകടകരമായ അണുവികിരണം തീര്‍ച്ചയായും കേരളജനതയെ ഒട്ടാകെ കാലങ്ങളിലേയ്ക്ക് ബാധിയ്ക്കും. കാരണം മലയാളിയുടെ നിത്യജീവിതഭക്ഷണസ്രോതസ് തമിഴ്നാട് ആണ്. കൂടംകുളം ആണവനിലയത്തില്‍ ഭാവിയില്‍ സംഭവിച്ചേയ്ക്കാവുന്ന ഒരു ദുരന്തം നേരിട്ട് ആദ്യം ബാധിയ്ക്കുന്ന പ്രധാന പട്ടണങ്ങളിലൊന്ന് തിരുവനന്തപുരമായിരിയ്ക്കുമെന്ന് അരുണാ റോയി സാക്ഷ്യപ്പെടുത്തുന്നു.

ഈ സത്യങ്ങളൊക്കെ മനസ്സിലാക്കിക്കൊണ്ട് ഇവയ്ക്ക് പരിഹാരമായി ഞങ്ങള്‍ക്ക് കൂടുതല്‍ വൈദ്യുതി വേണമെന്ന് പറയുന്ന കേരളം കൊലച്ചോറില്‍ തങ്ങള്‍ക്കുള്ള വിഹിതം കുറഞ്ഞുപോയി എന്ന് കലഹിക്കുന്ന നീചനിഷാദരാകുന്നു. വലിയ മാംസഭുക്കുകള്‍ കടിച്ചുകുടഞ്ഞ് ഉപേക്ഷിച്ചുപോകുന്ന ഇരയുടെ മാംസാവശിഷ്ടങ്ങള്‍ക്കും രക്തത്തുള്ളികള്‍ക്കുമായി കാത്തിരിക്കുന്ന കുറുക്കന്മാരായിരിക്കുക എന്നത് കേരളസമൂഹത്തിന് അപമാനകരമാണ്.

ഒരു പക്ഷേ പൊളിറ്റിക്കല്‍ ഇന്റലിജന്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് എന്നീ സങ്കല്‍പ്പങ്ങളുടെ വീക്ഷണകോണുകളില്‍ ബാലിശവും അപ്രായോഗികവും എന്ന് തോന്നാവുന്ന അഭിപ്രായമാണ് ഞാനിവിടെ മുന്‍പോട്ട് വെയ്ക്കുന്നത്. പക്ഷേ മാനുഷികതയുടെ വീക്ഷണകോണില്‍ ഇതിനേക്കാള്‍ മഹത്തായ തീരുമാനം ഈ പ്രത്യേകസാഹചര്യങ്ങളില്‍ വേറെയുണ്ടായിരിക്കില്ല എന്നുറപ്പുണ്ട്.

ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളം ഇത്തരമൊരു നിലപാടെടുത്താല്‍ ഈ പ്രശ്നം പുതിയൊരു രാഷ്ട്രീയമാനം കൈവരിയ്ക്കുമെന്നും കൂടുതല്‍ ദേശീയശ്രദ്ധ ഈ വിഷയത്തില്‍ ലഭിയ്ക്കുമെന്നുമുള്ള പ്രതീക്ഷയോടെ പറയട്ടെ: നമുക്ക് ഈ വൈദ്യുതി വേണ്ട എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു ജനതയുടെ ജീവിതസമരത്തില്‍ പങ്ക് കൊള്ളുവാനുള്ള ആര്‍ജവം കേരളവും അതിന്റെ ഭരണകൂടവും പ്രകടിപ്പിക്കേണ്ടതുണ്ട്. എങ്കിലേ നമുക്ക് പ്രബുദ്ധജനത എന്ന് ആത്മാഭിമാനം കൊള്ളാനാവൂ.

 
 
ഇടിന്തകരൈ എങ്ങനെയാവും ഈ രാവു വെളുപ്പിക്കുക?

കൂടംകുളത്ത് നടക്കുന്നതെന്ത്?

കൂടംകുളത്തേക്കുള്ള പാത

ഫുകുഷിമയില്‍ കാര്യങ്ങള്‍ ദാ, ഇതുപോലെ

ജാലിയന്‍ വാലാബാഗ്, കൂടംകുളം, വിളപ്പില്‍ശാല, പെട്ടിപ്പാലം…

സീമെന്‍സ് ആണവോര്‍ജ ബിസിനസ് നിര്‍ത്തി

ജയലളിതയുടെ ഉറപ്പ്: കൂടംകുളം സത്യാഗ്രഹം അവസാനിപ്പിച്ചു
 
 
 
 

11 thoughts on “കൂടംകുളം: കേരളമേ കണ്‍തുറക്കുക

 1. stop the sensationalisation, going by columnist’s logic kerala has to declare that it dont need power from central pool(as its sourced from nuclear & thermal power !!!!)
  Even liberal democracies depend nuclear power for their energy needs , Sweden and France are best examples.Gulf countries such as UAE and KSA has signed agreement with western corportations for establishing nuclear plants . Even Japan last month had restarted their nuclear plants .availability if Electricity is a basic right today ,not only for industrial needs but for agriculture also.
  Here the NGOs are mobilising poor people through the church. this should be stopped at any cost. Let reason prevail not sensationalisation !!!!

 2. Yeah, I cannot agree with the ideas here. I mean anything man made will have an element of risk and we got to manage as much humanly possible. Electricity is getting almost an equal value as the oxygen we breathe. One can always argue that even hydro electric dams are against nature and it changed the natural flow of the river and affected the whole ecosystem. Also, water is now going to be more scarce and any vagaries in the weather will affect its production. This is kind of like saying anybody who uses petrol and diesel from Middle east is contributing to global terrorism. ( if you got any doubt follow the money chain ). So do not use petrol or diesel anymore.

 3. അന്‍വര്‍, ജെ.റ്റി,

  ഇതൊരിക്കലും സെന്‍സേഷണലിസം അല്ല. മാനുഷികപ്രശ്നങ്ങളില്‍ സെന്‍സേഷന്‍ സൃഷ്ടിച്ച് മാധ്യമത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടുവാന്‍ കൂലിക്കെഴുതുന്ന പത്രക്കാരനല്ല ഞാന്‍. ഇത് അസാധ്യമെന്ന് കരുതുന്ന, അല്ലെങ്കില്‍ നമ്മള്‍ തെറ്റിദ്ധരിക്കുന്ന ചില സാധ്യതകളിലേയ്ക്കുള്ള വഴി കാണിക്കലാണ്. ഞാനാദ്യമേ പറഞ്ഞു, നിങ്ങള്‍ക്ക് ഈ വാദം ബാലിശമെന്ന് തോന്നാമെന്ന്. പക്ഷേ ഊര്‍ജോത്പാദനസാധ്യതകളേക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചാല്‍ ഇത് അപ്രായോഗികമല്ല എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.

  നിങ്ങള്‍ വിശ്വസിക്കൂ, ഈ ആണവനിലയങ്ങളോ താപനിലയങ്ങളോ വേണ്ട നമ്മുടെ, ഇന്ത്യയുടെ ഊര്‍ജപ്രതിസന്ധി പരിഹരിക്കുവാന്‍. ഇവയൊക്കെ ഉണ്ടെങ്കിലേ ഊര്‍ജം ആവശ്യത്തിന് ലഭ്യമാകൂ, വികസനം സാധ്യമാകൂ എന്ന് എന്നെയും നിങ്ങളെയും സ്റ്റേറ്റ് തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ എല്ല ലക്ഷ്യങ്ങളും വ്യക്തമല്ലെങ്കിലും ചിലതൊക്കെ ഏത് സാധാരണക്കാരനും മനസ്സിലാകുന്നതാണ്. ഈ വന്‍കിട അന്താരാഷ്ട്രപദ്ധതികളില്ലാതെതന്നെ നമുക്ക് ആവശ്യമായതിലും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ സാധിക്കും. അതും പ്രകൃതിദത്തമായ, അവസാനിക്കാത്ത ഊര്‍ജസ്രോതസുകളില്‍നിന്ന്. ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ വിശദമായി ചര്‍ച്ച ചെയ്യുന്ന ഒരു ലേഖനം ഞാന്‍ എഴുതുന്നുണ്ട്, പറ്റിയാല്‍ ഈയാഴ്ച തന്നെ അത് നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നതായിരിക്കും. അത് അധികമാരും ശ്രദ്ധിക്കാത്ത ചില സത്യങ്ങളിലേയ്ക്കുള്ള വെളിച്ചം വീശലായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

  വികസനം വേണ്ടെന്നോ, വൈദ്യുതി വേണ്ടെന്നോ അല്ല ഞാന്‍ ഇവിടെ പറഞ്ഞുവെച്ചത്. ഇതൊക്കെ ആവശ്യത്തിന് വേണ്ടതാണ്. വികസനം മനുഷ്യനും പ്രകൃതിക്കും എല്ലാ അര്‍ഥത്തിലും ഉതകുന്നതാണോ എന്ന് നോക്കണം. വൈദ്യുതപദ്ധതികള്‍ ദോഷകരമാണോ എന്ന് ശ്രദ്ധിക്കണം എന്നാണ് പറഞ്ഞത്. ഇന്ന രീതിയിലേ വൈദ്യുതി ഉത്പാദിപ്പിക്കാവൂ എന്ന് വാശിപിടിക്കുന്നതെന്തിനാണ്? പ്രത്യേകിച്ചും നമുക്ക് ദോഷകരമല്ലാത്ത വഴികളുള്ളപ്പോള്‍?

  റിസ്ക്കിനെപ്പറ്റി പറഞ്ഞത് ഞാന്‍ ലളിതമായി വിശദീകരിക്കാം. നമുക്ക് രണ്ട് രീതിയില്‍ സ്വന്തം മൂക്കില്‍ പിടിക്കാം. നേരിട്ടും വളഞ്ഞ വഴിയിലും. വളഞ്ഞ വഴിയില്‍ പിടിക്കുമ്പോള്‍ കൈയ്യുളുക്കാനും ഞരമ്പ് തെറ്റാനുമുള്ള സാധ്യത ഉണ്ട് (എത്ര പരിശീലനം സിദ്ധിച്ച ആളായാലും). പ്രശ്നങ്ങളൊന്നുമുണ്ടാകാതെ സുഖകരമായി നേരിട്ടുമൂക്കില്‍ പിടിക്കുവാന്‍ സാധിക്കുമെങ്കില്‍ വളഞ്ഞ് മൂക്കില്‍ പിടിക്കുന്നതിന്റെ റിസ്ക്ക് നാമെന്തിന് ഏറ്റെടുക്കണം? അപകടമുണ്ടാവുക നമുക്ക് തന്നെയല്ലേ?

  ഫ്രാന്‍സും ജപ്പാനും ആണവനിലയങ്ങള്‍ പണിയുന്നുവെന്ന് കരുതി നമ്മള്‍ അവരുടെ വഴി പിന്തുടരേണമെന്നില്ല. എന്തുകാര്യത്തിനും വിദേശികള്‍ ചെയ്യുന്ന വഴി നമ്മള്‍ പിന്തുടരുന്നതെന്തിനാണ്? എന്തുകൊണ്ട് നമുക്ക് വഴിമാറി സഞ്ചരിച്ച് അവര്‍ക്ക് വഴികാട്ടികളായിക്കൂടാ? (പിന്നെ, ഫുകുഷിമയില്‍ ജപ്പാന്‍ വീണ്ടും നിലയം തുറന്നതേ നിങ്ങള്‍ ശ്രദ്ധിച്ചുകാണൂ. അതിനെതിരെ അവിടുത്തുകാര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ശ്രദ്ധിച്ചുകാണില്ല. നിലയത്തിന്റെ സുരക്ഷാക്രമീകരണങ്ങള്‍ കൂട്ടാം. എന്നിട്ട് ഭാവിയില്‍ അപകടമുണ്ടാവില്ല എന്ന് വീരസ്യം പറയാം – ടൈടാനിക്ക് ഒരിക്കലും തകരില്ലെന്ന് വിശ്വസിച്ച കപ്പിത്താനേപ്പോലെ. പക്ഷേ കരയിലും കടലിലുമായി കിലോമീറ്ററുകള്‍ വ്യാപിച്ചുകഴിഞ്ഞ അണുവികിരണത്തിന് ജപ്പാന്റെ ശാസ്ത്രജ്ഞര്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും?)

 4. ജല വൈദ്യുതപദ്ധതികള്‍കൊണ്ട് വൈദ്യുതി കിട്ടി. പക്ഷേ ഭാരതപ്പുഴയിലെയും പെരിയാറ്റിലെയും ചെറുതും വലുതുമായ അണക്കെട്ടുകള്‍ ആ നദികളെ മൃതിയുടെ മടിയിലെത്തിച്ചിരിക്കുന്നു. നദികളോ വൈദ്യുതിയോ കൂടുതല്‍ പ്രധാനമെന്ന് കാലം തെളിയിക്കും. അന്ന് നമ്മള്‍ ഉണ്ടെങ്കില്‍ നമുക്ക് ആ ആവസാനസത്യം അനന്തമായ ദു:ഖത്തോടെ സ്വീകരിയ്ക്കാം. (ശ്രീ പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞ ഒരു വാചകമുണ്ട് : “മനുഷ്യന്‍ എന്നതില്‍ കവിഞ്ഞ് യാതൊരു പ്രിന്‍സിപ്പിളുമില്ല.” ഞാന്‍ അത് അല്‍പ്പം ഭേദഗതിയോടെ അവതരിപ്പിക്കുന്നു : മനുഷ്യനും പ്രകൃതിയുമെന്നതില്‍ കവിഞ്ഞ് യാതൊരു പ്രിന്‍സിപ്പിളുമില്ല!)

 5. കൂടംകുളത്തെ പാവങ്ങളുടെ ജീവിതത്തെക്കാള്‍ വലുതല്ല ഒരു വൈദ്യുതി പ്രശ്നവും,

 6. “പ്രത്യേകിച്ചും നമുക്ക് ദോഷകരമല്ലാത്ത വഴികളുള്ളപ്പോള്‍?”

  Can you elaborate on this please , ofcourse people are writing in length about Solar cells, wind turbine etc. This has been succesful in countries where poplulation 1 by thousand of ours. The cost for generating energy from these sources in large scale like that from n-power is un imagainable as they need cell (batteries) to be charged first, the cost of propagation and maintanance also ?

  Which technological process is 100% risk free?

 7. അണുവൈദ്യുതനിലയവും താപവൈദ്യുതനിലയവുമൊന്നും സൌജന്യമായി നിര്‍മ്മിക്കപ്പെടുകയോ പ്രവര്‍ത്തിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല. അതിനും കോടിക്കണക്കിന് രൂപയുടെ ചിലവുണ്ട്. ആ ചിലവ് കൂടുതല്‍ സുരക്ഷിതമാര്‍ഗങ്ങളിലേയ്ക്ക് വഴിതിരിച്ചുവിടാവുന്നതേയുള്ളു. ആണവനിലയത്തെ കാണുന്ന കണ്ണുകൊണ്ട് സോളാര്‍ സെല്ലുകളെയും വിന്‍ഡ് മില്ലുകളെയും എങ്ങനെ അളക്കാനാവും റിസ്ക് മീറ്ററില്‍? ഏതായാലും കാര്യങ്ങള്‍ ഒരു കമന്റില്‍ ഒതുങ്ങുന്നതല്ല. വിശദമായി മറ്റൊരു ആര്‍ട്ടിക്കിളുമായി നമുക്ക് ഉടന്‍ തന്നെ കാണാം. (ഈ ആര്‍ട്ടിക്കിളിനെപ്പറ്റി ആലോചിക്കുന്നതിനുമുന്‍പേ ഞാന്‍ എഴുതുവാന്‍ ആലോചിച്ച ഒരു ആര്‍ട്ടിക്കിളാണത്). സംശയങ്ങള്‍ അപ്പോള്‍ ദൂരീകരിക്കപ്പെടുമെന്ന് കരുതാം.

 8. I agree with Anwar on solar cells and wind turbines. And Binu, if one looks at any disasters, there are elements of human error where they might not have understood the limitations or followed processes put in place to act as checks and balances. You mentioned Titanic – was not meant to plough through icebergs. Couple of egos caused that disaster. Any disaster where natural forces doesn’t deal a bad hand, human judgement or discipline or process ignorance/avoidance issues play a vital role.

  Now, I understand your good intentions but could not agree with your misplaced priorities. Warning: Changing subject to explain.
  Let us look at something that is coming from Tamil Nadu – heavily treated vegetables with chemicals- There is a spike in cancer rates in pure vegetarians in our state. Lack of clean drinking water, good sewage system, good roads. That should be our top priority. Already our kidneys and liver work overtime to keep us healthy and fit even after eating good food. Imagine what these things are doing to our internal organs? We feel more tired nowadays after eating food and drinking water.
  Honestly, what a F’ed up way to live!

  Thanks
  JT

 9. എപ്പോഴും പ്രകൃതി ദത്തമായ ഊര്‍ജ സ്രോതസ്സിനെ ആശ്രയിക്കുന്നതാണ് നല്ലത്. ഒരു ആണവ നിലയം തുടങ്ങുമ്പോള്‍ അതിന്റെ കൂടെ വരുന്ന ഒരു പാട് പ്രശനങ്ങള്‍ക്ക് ഇന്ത്യ-യെ പോലെ ഉള്ള ഒരു രാജ്യം എത്ര പ്രാധാന്യം കൊടുക്കും എന്ന് ഊഹിക്കാം. എപ്പോള്‍ വേണമെങ്കിലും 1000 ഭോപാല്‍ ദുരന്ദങ്ങള്‍ ഒരുമിച്ച് വരുന്നത് പോലുള്ള ഒരു ദിനം ഉണ്ടാകാം

 10. Waiting to see your article on renewable energy sources and how will they fill the energy deficit of 650 Giga Watt of electric power in a short span of 40 years.

  Please also take into account that correlation of human development index and energy http://www.sciencedirect.com/science/article/pii/S0301421507005575 .

  300 million people doesn’t have access to electric power in India as of today.. Please explain how do we meet the demands of these people with just renewable energy sources..

  Please explain the carbon credit balance of inefficient solar cells that are in the market today..

  And please explain how can we rely on Solar and Wind farms as a consistent source to our power grid

  Kudankulam issue is a potpouri of several issues. For some people it is a concern on safety of nuclear plants after the fukushima. For others it is an attack on capitalism (like you have voiced. Would you be happy if we start building Thorium based indegenous fast breeder reactors?? ). For others it is a mistrust on the state and its systems. Now all this is voiced and portrayed as a protest on Nuclear energy.

  Let us decouple all these issues.. Stay focussed and lets talk about each issues one by one..

  May you start by arguing how we can meet the energy needs of 650 Giga Watt purely by renewable sources..

  (You might be intrested to know that 650 GW is the figure close to the European Unions total Electric capacity [ie. 700 GW] as of today )

Leave a Reply

Your email address will not be published. Required fields are marked *