കൂടംകുളത്ത് നടന്നത്: മാധ്യമങ്ങള്‍ പറയാത്ത സത്യങ്ങള്‍

 
 
 
 

കൂടംകുളത്ത് നടന്ന പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ പറഞ്ഞത് എന്താണ്?
യഥാര്‍ത്ഥത്തില്‍ അവിടെ നടന്നത് എന്താണ്? മാധ്യമങ്ങളുടെ ഉറക്കത്തിന്റെ രാഷ്ട്രീയമെന്ത്? ആര്‍ നന്ദലാല്‍ എഴുതുന്നു
 
 

സമരത്തോട് ഭൂരിഭാഗം ഇന്ത്യന്‍ മാധ്യമങ്ങളും നെറികേടും അനാദരവും പുച്ഛവും മാത്രമാണ് ഇന്നോളം കാണിച്ചിട്ടുള്ളത്. തമിഴ്നാടിന്റെ ഇതുവഴി ഇന്ത്യയുടെ തന്നെ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഒരു പദ്ധതിയ്ക്കെതിരെ അമേരിക്കയുടെയും മറ്റ് വിദേശശക്തികളുടെയും ഫണ്ട് കൈപ്പറ്റി ചില വികസനവിരുദ്ധരും ദേശദ്രോഹികളുമായ ആളുകള്‍ ചേര്‍ന്ന് നടത്തുന്ന ഒരു സമരാഭാസമാണ് കൂടംകുളത്ത് നടക്കുന്നത് എന്നാണ് ഈ സമരത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ ഭാഷ്യം. ഇതുതന്നെയാണ് നമ്മുടെ ഒട്ടുമിക്ക പത്രദൃശ്യമാധ്യമങ്ങളും ഇതുവരെയും ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്.

ഇത്തരം വികസനവിരുദ്ധദേശദ്രോഹികളുടെ കയ്യിലെ കളിപ്പാട്ടങ്ങളായി മാറുകയാണ് കൂടംകുളത്തെ സാധാരണക്കാരായ ജനത എന്നും ഇവര്‍ ആരോപിക്കുന്നു. ഇതൊന്നും ഈ മാധ്യമങ്ങള്‍ വെറുതേ പറയുന്ന കാര്യങ്ങളല്ല. അവരുടെ കോര്‍പറേറ്റ് മുതലാളിമാരും ‘നമ്മുടെ’യെല്ലാം സ്വന്തം കോര്‍പറേറ്റ് ഏറാന്‍മൂളി സര്‍ക്കാരും പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുകയും അത് പിന്നീട് അതേപടി ഛര്‍ദ്ദിക്കുകയും ചെയ്യുക എന്ന കാര്യം മാത്രമാണ് അവര്‍ ചെയ്യുന്നത്. ആണവവിരുദ്ധവികാരത്തിലേക്ക് നാടും ലോകവും ഉണര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഈ മാധ്യമങ്ങള്‍ ഉറങ്ങുക തന്നെയാണ്; ഒന്നുമറിയാതെയും അന്വേഷിക്കാതെയുമുള്ള സുന്ദരമായ ഉറക്കം^ആര്‍. നന്ദലാല്‍ എഴുതുന്നു

 
 

 
 
കൂടംകുളം ആണവനിലയത്തിനടുത്ത് തമ്പടിച്ച് പ്രതിഷേധിക്കുകയായിരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ തിങ്കളാഴ്ച രാവിലെ പോലീസ് ബലപ്രയോഗം നടത്തിയിരുന്നു. ആണവനിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം ഞായറാഴ്ച നിലയത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പോലീസിനെ കബളിപ്പിച്ച് കടലോരത്തിലൂടെ മാര്‍ച്ച് നടത്തിയ ജനക്കൂട്ടത്തെ ആണവനിലയത്തിന് 500 മീറ്റര്‍ അകലെവെച്ചു മാത്രമാണ് പോലിസിന് തടയാനായത്. പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിട്ടും ഈ ജനക്കൂട്ടം രാത്രി അവിടെത്തന്നെ തങ്ങുകയായിരുന്നു.
മാതൃഭൂമി

ആണവനിലയം ഉപരോധിക്കാന്‍ ശ്രമിച്ച സമരസമിതിയും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നു കൂടംകുളത്തും സമീപപ്രദേശങ്ങളിലും കലാപം. തൂത്തുക്കുടിയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. കൂടംകുളത്തും സമീപ ഗ്രാമമായ ഇടിന്തക്കരയിലും പൊലീസും സമരക്കാരും ഏറ്റുമുട്ടി; രണ്ടിടത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. കൂടംകുളം പഞ്ചായത്ത് ഓഫിസും ഇടിന്തക്കരയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദേശമദ്യഷാപ്പും പ്രതിഷേധക്കാര്‍ തകര്‍ത്തു.
മലയാള മനോരമ

സമരമുഖത്തുനിന്ന് പിന്തിരിയണമെന്ന അഭ്യര്‍ഥന നേതാക്കള്‍ തള്ളി. ഇതോടെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും തുടങ്ങി. ചിതറിയോടിയവര്‍ പല കേന്ദ്രങ്ങളിലായി സംഘടിച്ച് തിരിച്ചെത്തി. പൊലീസിനെ തടയാന്‍ റോഡുകളില്‍ ജനങ്ങള്‍ കിടങ്ങുകള്‍ കുഴിച്ചു. പൊലീസിനുനേരെ കല്ലുകളും തടിക്കഷണങ്ങളും വലിച്ചെറിഞ്ഞു. സംഘര്‍ഷത്തില്‍ സൌെത്ത്സോണ്‍ ഐജി രാജേഷ് ദോസ് അടക്കം നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റു.
ദേശാഭിമാനി

The over a yearlong protests against the Koodankulam nuclear project in Tamil Nadu turned violent Monday, leaving one agitator dead in police firing in Tuticorin district and several injured in a police baton charge on protestors near the plant in Tirunelveli district.
New Indian Express

The hithertopeaceful agitation against the Kudankulam Nuclear Power Project in Tamil Nadu turned violent on Monday, with protesters attacking policemen, and police resorting to lathicharge and the firing of teargas shells.
The Hindu

The agitation had turned violent on Monday when one person was killed in police firing when protesters tried to attack a police station at Manapad in Tuticorin district. Police had also resorted to lathicharge and firing of teargas shells on Monday as the seashore in Indinthakarai village turned into a battlefield with clashes between protesters and police.
The Times of India

കൂടംകുളത്ത് 10ാം തീയതി നടന്ന പോലീസ് അതിക്രമത്തെക്കുറിച്ച് പിറ്റേന്ന്, കേരളത്തില്‍ വളരെയധികം വായിക്കപ്പെടുന്ന ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ നിന്നുള്ള വരികളാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

ഇതെല്ലാം മുന്‍പേജ് വാര്‍ത്തകളായിരുന്നു. പക്ഷെ ഇത് വായിക്കുന്നവരുടെ മനസ്സിലേക്കെത്തുന്നത്, കൂടുതല്‍ വ്യക്തമാക്കിയാല്‍ വായനക്കാരില്‍ ഈ മാധ്യമങ്ങള്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്, ഒരേയൊരു കാര്യമാണ്: കൂടംകുളത്ത് സമരം ചെയ്യുന്ന ജനങ്ങള്‍ അക്രമാസക്തരായി. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഗത്യന്തരമില്ലാതെ പോലീസിന് ലാത്തിചാര്‍ജ്, കണ്ണീര്‍വാതകപ്രയോഗം, വെടിവയ്പ് തുടങ്ങിയ ചില നടപടികള്‍ സ്വീകരിക്കേണ്ടി വന്നു. ഒരു മരണമുള്‍പ്പെടെ ചില്ലറ അനിഷ്ടസംഭവങ്ങള്‍ ഇതോടനുബന്ധിച്ചുണ്ടായി. അത്ര മാത്രം.
 
 


 
 

മാധ്യമങ്ങളുടെ സുഖനിദ്ര
ലോകചരിത്രത്തിലെ തന്നെ തിളങ്ങുന്ന ഏടുകളിലൊന്നായി മാറിക്കഴിഞ്ഞ ഒരു സമരമാണ് കൂടംകുളം ആണവവിരുദ്ധസമരം. ഈ വലിയ സമരത്തോട് ഭൂരിഭാഗം ഇന്ത്യന്‍ മാധ്യമങ്ങളും നെറികേടും അനാദരവും പുച്ഛവും മാത്രമാണ് ഇന്നോളം കാണിച്ചിട്ടുള്ളത്. തമിഴ്നാടിന്റെ ഇതുവഴി ഇന്ത്യയുടെ തന്നെ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഒരു പദ്ധതിയ്ക്കെതിരെ അമേരിക്കയുടെയും മറ്റ് വിദേശശക്തികളുടെയും ഫണ്ട് കൈപ്പറ്റി ചില വികസനവിരുദ്ധരും ദേശദ്രോഹികളുമായ ആളുകള്‍ ചേര്‍ന്ന് നടത്തുന്ന ഒരു സമരാഭാസമാണ് കൂടംകുളത്ത് നടക്കുന്നത് എന്നാണ് ഈ സമരത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ ഭാഷ്യം. ഇതുതന്നെയാണ് നമ്മുടെ ഒട്ടുമിക്ക പത്രദൃശ്യമാധ്യമങ്ങളും ഇതുവരെയും ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്.

ഇത്തരം വികസനവിരുദ്ധദേശദ്രോഹികളുടെ കയ്യിലെ കളിപ്പാട്ടങ്ങളായി മാറുകയാണ് കൂടംകുളത്തെ സാധാരണക്കാരായ ജനത എന്നും ഇവര്‍ ആരോപിക്കുന്നു. ഇതൊന്നും ഈ മാധ്യമങ്ങള്‍ വെറുതേ പറയുന്ന കാര്യങ്ങളല്ല. അവരുടെ കോര്‍പറേറ്റ് മുതലാളിമാരും ‘നമ്മുടെ’യെല്ലാം സ്വന്തം കോര്‍പറേറ്റ് ഏറാന്‍മൂളി സര്‍ക്കാരും പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുകയും അത് പിന്നീട് അതേപടി ഛര്‍ദ്ദിക്കുകയും ചെയ്യുക എന്ന കാര്യം മാത്രമാണ് അവര്‍ ചെയ്യുന്നത്. ആണവവിരുദ്ധവികാരത്തിലേക്ക് നാടും ലോകവും ഉണര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഈ മാധ്യമങ്ങള്‍ ഉറങ്ങുക തന്നെയാണ്; ഒന്നുമറിയാതെയും അന്വേഷിക്കാതെയുമുള്ള സുന്ദരമായ ഉറക്കം.
 
 

 
 
ഗാന്ധിയന്‍ സമരത്തെ ചോരയില്‍ മുക്കിയതിങ്ങനെ
1980കളില്‍ തന്നെ തുടക്കമിട്ട കൂടംകുളം ആണവപദ്ധതിക്കെതിരെ അന്നുമുതല്‍ തന്നെ പല രീതിയിലുമുള്ള സമരങ്ങളും നടക്കുന്നുണ്ടെങ്കിലും 2011ലെ ഫുക്കുഷിമ ദുരന്തമാണ് ആണവഭീകരതയെക്കുറിച്ച് കൂടംകുളം ജനതയെയുംഒരു പക്ഷെ ലോകജനതയെ മുഴുവനായുംഏറ്റവുമൊടുവില്‍ ബോധ്യപ്പെടുത്തിയത്. ഇതുണ്ടാക്കിയ തിരിച്ചറിവ് ആണവവൈദ്യുതിയെ കാര്യമായി ആശ്രയിച്ചിരുന്ന ഒട്ടേറെ രാജ്യങ്ങളെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചിരിക്കുകയാണ്. ഈ തിരിച്ചറിവ് കൂടംകുളം സമരത്തെ ശക്തമാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചു.

ജീവിക്കുക എന്ന അവരുടെ വളരെ പ്രാഥമികമായ ആവശ്യത്തിനുവേണ്ടി ഊണും ഉറക്കവുമൊഴിച്ച്പലപ്പോഴും തങ്ങളുടെ തൊഴില്‍ പോലും ചെയ്യാതെഒരു സമൂഹം ഒന്നടങ്കം നടത്തിവരുന്ന ഐതിഹാസികമായ ഒരു സമരമാണിത്. 2012 ഓഗസ്ററ് 16നാണ് ഈ ലേഖകന്‍ അവസാനമായി ഇടിന്തകരൈയിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചത്. ആ ജനതയുടെ വീറും സ്ഥൈര്യവും ഒട്ടും ചോര്‍ന്നുപോകാതെ ആദ്യമുണ്ടായതുപോലെ തന്നെ നിലനില്‍ക്കുന്നു എന്ന കാര്യം നമ്മളോരോരുത്തരുടെയും അത്ഭുതവും ആവേശവും ഇരട്ടിപ്പിക്കുന്നതാണ്.

മറ്റു പല സമരങ്ങളിലുമെന്ന പോലെ ഈ സമരത്തില്‍ കൂടംകുളം ജനതയുടെ ആവശ്യം ഒരു വന്‍കിടപദ്ധതിയെ അവരുടെ പ്രദേശത്തുനിന്നും കെട്ടുകെട്ടിക്കുക എന്നതു മാത്രമല്ല; തമിഴ്നാട്ടിലെ മറ്റിടങ്ങളിലോ, ഇന്ത്യയിലെവിടെയെങ്കിലുമോ, ലോകത്തില്‍ തന്നെയോ ആണവപദ്ധതികള്‍ ഇനിയും സ്ഥാപിക്കുന്നതിനെ അവര്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്നു. ജീവന്റെ ചെറുകണികയ്ക്കുപോലും വന്‍ഭീഷണിയായിത്തീരുന്ന ആണവപദ്ധതികള്‍ ലോകത്തെമ്പാടും പാടേ എതിര്‍ക്കപ്പെടണമെന്നതാണ് അവര്‍ ഉയര്‍ത്തുന്ന വാദം.

അവര്‍ നടത്തുന്ന ഈ സമരം ഒരു തവണ പോലും ഗാന്ധിയന്‍ സമരരീതിയില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒന്നരവര്‍ഷത്തോളമായി നടക്കുന്ന സജീവസമരത്തില്‍ ഒരിക്കലും ചെറിയ രീതിയിലുള്ള അക്രമപ്രവര്‍ത്തനങ്ങളിലേക്കുപോലും അവര്‍ തിരിഞ്ഞിരുന്നില്ല എന്നത് ലോകത്തിനു തന്നെ മാതൃകയുമാണ്. എന്നിട്ടും 2012 സെപ്റ്റംബര്‍ 10ന് ഒരാളെ വെടിവച്ചുകൊന്നതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തായിരുന്നു?
 
 

 
 
കൂടംകുളത്ത് നടന്നത്
ഇവിടത്തെ ആണവപരിപാടികളുടെ നിയന്ത്രകര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വെറുമൊരു നാമമാത്രസംവിധാനം മാത്രമായ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ (AERB) അനുമതി ലഭിക്കുകയും നിലയത്തിന്റെ കമ്മീഷനിങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ല എന്ന് മദ്രാസ് ഹൈക്കോടതി, പ്രഖ്യാപിക്കുകയും ചെയ്തതോടെ കേര്‍പറേറ്റ് തലതൊട്ടപ്പന്മാരുടെ ഇംഗിതത്തിന് വിധേയമായി മാത്രം പ്രവര്‍ത്തിക്കുന്ന ‘നമ്മുടെ’ കേന്ദ്രഗവണ്‍െമന്റ് കൂടംകുളം നിലയത്തിലെ ഇന്ധനം നിറയ്ക്കലുമായി മുന്നോട്ടുപോകുന്ന ഒരു സാഹചര്യം ഉണ്ടായി.

ഈ സാഹചര്യത്തിലാണ് സമരം ചെയ്യുന്ന ജനത 2012 സെപ്റ്റംബര്‍ 9ന് നിലയത്തിലേക്ക് പ്രകടനവും നിലയത്തിനുമുന്നില്‍ ധര്‍ണയും നടത്താന്‍ തീരുമാനിച്ചത്. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ പതിനായിരക്കണക്കിന് ജനങ്ങള്‍ സെപ്റ്റംബര്‍ 9ന് പ്രകടനമായി നീങ്ങി. ഇടിന്തകരൈയിലെ ലൂര്‍ദ്മാതാ പള്ളിയുടെ സമീപത്തുള്ള സമരപ്പന്തലില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. കടലോരപാതയിലൂടെയാണ് പ്രകടനം നീങ്ങിയത്. നിലയത്തിനടുത്തെത്തുവാന്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വഴി ഇതാണ് എന്നതിനാലും മെയിന്‍ റോഡുകള്‍ പലയിടങ്ങളിലും പോലീസ് ബ്ളോക്ക് ചെയ്തിരിക്കുന്നതിനാലുമാണ് പ്രകടനം നടത്തുന്നതിനായി ഈ വഴി തിരഞ്ഞെടുത്തത്. നിലയത്തിലെത്തുന്നതിന് ഉദ്ദേശം 800 മീറ്റര്‍ അകലെ വച്ച് പ്രകടനത്തെ പോലീസ് തടഞ്ഞു. ഉടന്‍തന്നെ പ്രകടനക്കാര്‍ പോലീസ് തടഞ്ഞയിടത്ത,് കടല്‍ക്കരയില്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഇരിപ്പുറപ്പിച്ചു. അനുകൂലമല്ലാതിരുന്ന കാലാവസ്ഥയെപ്പോലും അവവഗണിച്ച് അവര്‍ ഇരിപ്പ് രാത്രിയും തുടരുകയാണുണ്ടായത്.

പിറ്റേന്ന് സെപ്റ്റംബര്‍ 10ന ്കാലത്ത് സമരക്കാരെ അടിച്ചുതുരത്തുന്നതിനുള്ള സര്‍വസന്നാഹങ്ങളുമായി പോലീസ് എത്തിച്ചേര്‍ന്നു. സമരക്കാരുമായി ഒരു ചെറിയ ഉരസല്‍ ഉണ്ടായെങ്കിലും പോലീസ് അല്പം അകലേക്ക് പിന്‍വലിയുകയായിരുന്നു. അത്ര സുഖകരമല്ലാത്ത ഒരു തരം ശാന്തത മാത്രമായിരുന്നു അപ്പോഴുണ്ടായിരുന്നത്. പക്ഷെ പോലീസുകാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. അതിനിടയില്‍ സമരപ്രവര്‍ത്തകരില്‍ നിന്ന് രണ്ട് ചെറുപ്പക്കാര്‍ കൂടംകുളം നിലയം ലക്ഷ്യമാക്കി ഒരു ബോട്ടില്‍ യാത്ര ആരംഭിച്ചു. ഇത് സമരസമിതിയുടെ തീരുമാനപ്രകാരമല്ലായിരുന്നു. അതുകൊണ്ടുതന്നെ പോലീസിന്റെ അനുമതിയോടുകൂടി അവരെ കരയിലേക്ക് തിരിച്ചുവിളിച്ചു. അവര്‍ തിരിച്ചുവരികയും ചെയ്തു. പക്ഷേ പോലീസ് സൂപ്രണ്ട് വിജേന്ദ്രബിദാരിയും സംഘവും അവരെ അറസ്റ് ചെയ്യുകയാണുണ്ടായത്.

ഇത് സമരസമിതിയും പോലീസും തമ്മിലുള്ള വാഗ്വാദത്തില്‍ കലാശിച്ചു. പക്ഷെ 11.30ഓടെ വിജേന്ദ്ര ബിദാരി പത്തുമിനിറ്റുള്ളില്‍ ജനക്കൂട്ടം പിരിഞ്ഞുപോകണം എന്നാവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ബലം പ്രയോഗിക്കേണ്ടിവരും എന്നും അറിയിപ്പുണ്ടായി.
 
 


 
 
ലാത്തിച്ചാര്‍ജ് തുടങ്ങുന്നു
സമരപ്രവര്‍ത്തകരുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നത് സ്ത്രീകളാണ്. അവര്‍ക്കു പിറകിലായി കുട്ടികളും പുരുഷന്മാരും. ഡി.ഐ.ജി. രാജേഷ് ദാസ് പോലീസ് സംഘത്തോട് ആള്‍ക്കൂട്ടത്തിന്റെ മധ്യത്തിലേക്ക് കടന്നുചെല്ലാന്‍ നിര്‍ദേശിച്ചു. സ്ത്രീകളെയും പുരുഷന്മാരെയും വേര്‍പെടുത്താനായിരുന്നു ഈ നടപടി. ‘രണ്ടു ചെറുപ്പക്കാരായ സന്നദ്ധപ്രവര്‍ത്തകരെ പോലീസ് തള്ളിത്താഴെയിട്ടത് ഒരു ചെറിയ കശപിശയ്ക്കിടയാക്കി. കുറച്ചു സ്ത്രീകള്‍ പോലീസിനോട് കയര്‍ത്തു. ഇതു നടക്കുന്നതിനു ചുറ്റുമായി ആള്‍ക്കാര്‍ കൂട്ടംകൂടി. അവിടേക്കോടിയെത്തിയ പോലീസ് സംഘം പൊടുന്നനെ ലാത്തിചാര്‍ജ് ആരംഭിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നതിന് മുമ്പ് തന്നെ കണ്ണീര്‍വാതകഷെല്ലുകള്‍ ഞങ്ങള്‍ക്കുമേല്‍ പതിക്കാനാരംഭിച്ചു’.’ ഒരു സമരപ്രവര്‍ത്തകന്‍ പറയുന്നു. പക്ഷെ സമരപ്രവര്‍ത്തകര്‍ക്ക് പത്തുമിനിറ്റ് പോയിട്ട് രണ്ടുമിനിറ്റുപോലും ലഭിച്ചിരുന്നില്ലെന്ന് മറ്റൊരു സമരപ്രവര്‍ത്തകന്‍ സാക്ഷ്യപ്പെടുത്തുന്നു.

തുടര്‍ന്ന് വളരെ ശക്തമായ ലാത്തിചാര്‍ജ് നടന്നു. ഒട്ടേറെ പ്രവര്‍ത്തകര്‍ മര്‍ദനമേറ്റ് അവശരായി, അവരെ പോലീസ് വലിച്ചിഴച്ചുകൊണ്ടുപോയി. സമരപ്രവര്‍ത്തകര്‍ ആയുധധാരികളായ പോലീസുകാരുടെയും ആര്‍ത്തിരമ്പുന്ന കടലിന്റെയും നടുവില്‍ പെട്ടുപോയി. രക്ഷപ്പെടാന്‍ കടലില്‍ ചാടുക എന്നതല്ലാതെ പലര്‍ക്കും മറ്റൊരു മാര്‍ഗവും മുന്നില്‍ അവശേഷിച്ചിരുന്നില്ല.

പുരുഷന്മാര്‍ പലരും കടലിലേക്ക് ചാടിയപ്പോള്‍ സ്ത്രീകളും കുട്ടികളും പൂഴിമണല്‍ കയ്യില്‍ വാരിയെടുത്ത് പോലീസിനെ എറിയാന്‍ ശ്രമിക്കുക മാത്രമേ ചെയ്തുള്ളൂ. കുട്ടികളെയെല്ലാം പോലീസ് അറസ്റ് ചെയ്തു. കടലിലേക്ക് എടുത്തുചാടിയ പുരുഷന്മാര്‍ക്കുനേരെ പോലീസ് കല്ലും വടിയും എറിയാന്‍ ആരംഭിച്ചു. കരയിലേക്ക് കയറിവന്നാല്‍ വച്ചേക്കില്ലെന്ന് കരയില്‍ നിന്നു ഭീഷണികളും പോലീസുകാര്‍ ഉയര്‍ത്തി. പോലീസ് നടപടികള്‍ക്കിടയില്‍ കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
 
 


 
 
അവരുടെ ‘ധീരകൃത്യങ്ങള്‍
ജനങ്ങളെ നാലുഭാഗത്തേക്കും ചിതറിയോടിച്ചും മര്‍ദിച്ചുവീഴ്ത്തിയും ‘വിജയശ്രീലാളിതരായി’ മടങ്ങുമ്പോള്‍ പോലീസുകാര്‍ കുറച്ചു കാര്യങ്ങള്‍ കൂടി ചെയ്തു. കടല്‍ത്തീരത്ത് നിര്‍ത്തിയിട്ടിരുന്ന ബോട്ടുകളുടെ വിലകൂടിയ ഔട്ട്ബോര്‍ഡ് എഞ്ചിനുകള്‍ അവര്‍ നശിപ്പിച്ചു. ഒരു പോലീസുകാരന്‍ ഒന്നിലേറെ തവണ സമരപ്പന്തലിന് തീയിടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫോട്ടോഗ്രാഫറുടെ കണ്ണില്‍പെട്ടതു കാരണം അത് നടന്നില്ല. കടല്‍ത്തീരത്തു കെട്ടി ഉയര്‍ത്തിയ താല്‍ക്കാലികസമരപ്പന്തല്‍ പോലീസുകാര്‍ നശിപ്പിച്ചു. സമരപ്രവര്‍ത്തകര്‍ക്കുവേണ്ടി തയ്യാറാക്കിയിരുന്ന ഭക്ഷണത്തില്‍ അവര്‍ മണല്‍ വാരിയിട്ടു.

കടല്‍ത്തീരത്ത് പോലീസിന്റെ നേതൃത്വത്തില്‍ ഈ ‘ധീരകൃത്യങ്ങള്‍’ അരങ്ങേറിയപ്പോള്‍ അഞ്ഞൂറോളം വരുന്ന പോലീസുകാരടങ്ങിയ സംഘം ഇടിന്തകരൈ ഗ്രാമം അരിച്ചുപെറുക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെല്ലാം കടല്‍ക്കരയില്‍ പ്രശ്നം നടക്കുന്ന സ്ഥലത്തായിരുന്നതിനാല്‍ അവിടവിടായി ഒളിച്ചിരിക്കുന്നുണ്ടായിരുന്ന ചില ഗ്രാമവാസികളായ സ്ത്രീകളൊഴികെ പോലീസ് സംഘത്തിന്റെ ഈ ചെയ്തികള്‍ ആരും കണ്ടില്ല. ഇടിന്തകരൈയിലെ ഓരോ വീടും പോലീസ് അരിച്ചുപെറുക്കി.

ഇടിന്തകരൈയിലെ സമരപ്പന്തല്‍ പൊളിച്ചുമാറ്റാനുള്ള ശ്രമങ്ങള്‍ നടത്തി. വെളുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച, മുമ്പെങ്ങും ആ പ്രദേശങ്ങളിലെവിടെയും കണ്ടിട്ടില്ലാത്ത, ചിലയാളുകള്‍ പോലീസ് വാഹനങ്ങള്‍ക്കു നേരെ കല്ലെറിയുന്നുണ്ടായിരുന്നു. അത് പോലീസ് ക്യാമറയില്‍ പകര്‍ത്തുന്നുമുണ്ടായിരുന്നു. വൈകുന്നേരമാകുമ്പോഴേക്കും എഴുപതോളം ആളുകളെ വിവിധ പ്രദേശങ്ങളില്‍ നിന്നായി പോലീസ് അറസ്റ് ചെയ്തു.

അതുപോലെ കൂടംകുളം പ്രദേശത്തുള്ള അഞ്ച് ഗ്രാമങ്ങളിലേക്കുള്ള വൈദ്യുതിബന്ധം രാത്രിയാകുന്നതിനു മുമ്പേ വിച്ഛേദിച്ചിരുന്നു. സമരസമിതി നേതാവ് ഡോ. എസ്.പി. ഉദയകുമാറും മറ്റുള്ളവരും ഉള്ള സ്ഥലം കണ്ടെത്തുന്നതിനായി മിക്ക ഫോണ്‍കോളുകളും പോലീസ് ചോര്‍ത്തിക്കൊണ്ടിരിക്കുന്നു. പോലീസ് അതിക്രമത്തെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം തെക്കന്‍ തമിഴ്നാട്ടിലെ വിവിധപ്രദേശങ്ങളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. തൂത്തുക്കുടി ജില്ലയിലെ മണക്കാട് പ്രദേശത്ത് പോലീസ് നടത്തിയ വെടിവയ്പില്‍ ആന്തണി സാമി എന്ന നാല്‍പതുകാരന്‍ കൊല്ലപ്പെടുകയും ചെയ്തു.
 
 


 
 
മാധ്യമങ്ങളുടെ കണ്ണുപൊത്തിക്കളി
ഇതെഴുതുന്ന ഈ സമയം വരെ പോലീസ് അതിക്രമത്തെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകളൊന്നും പുറത്തുവന്നിട്ടില്ല. പക്ഷെ ഇത്രയും റിപ്പോര്‍ട്ടുകള്‍ വളരെ കൃത്യമായി പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും നമ്മുടെ മാധ്യമങ്ങള്‍ മിക്കതും നാഴികയ്ക്കു നാല്‍പ്പതുവട്ടം കള്ളങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തിനൊപ്പമാണ്. NPCILDയിലും അതുപോലുള്ള ഏജന്‍സികളിലും നിന്ന് കാശുവാങ്ങി വാര്‍ത്ത എഴുതുന്ന മാധ്യമപ്രവര്‍ത്തകരും ഇവിടെയുണ്ട് എന്ന വസ്തുതയും അതിശയോക്തിയല്ല. ആര്‍ക്കുവേണ്ടിയാണ് ഇത്തരം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നത് വളരെ വ്യക്തമാണ്. ജനങ്ങളോട് ഇവര്‍ക്കാര്‍ക്കും യാതൊരു കടപ്പാടും ഇല്ലെന്നതും വ്യക്തമാണ്. പിന്നെന്തിന് ചുമക്കണം നാമീ വിഴുപ്പുകെട്ടുകള്‍?

ഇത്രയും കാലം വളരെ നന്നായി നടന്നുവരുന്ന ഈ സമരം എന്നും നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് അകത്തെ പേജിലെ ചെറിയൊരു കോളം വാര്‍ത്ത മാത്രമായിരുന്നു. ഇതിനു മുമ്പ് ഒരു പ്രാവശ്യം മാത്രമാണ് ഇത് പത്രങ്ങളുടെ മുന്‍പേജ് വാര്‍ത്തയില്‍ വന്നിരുന്നത്. അത് കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി കൂടംകുളം സമരത്തിന് വന്‍തോതില്‍ വിദേശഫണ്ട് ലഭിക്കുന്നുണ്ട് എന്ന് പ്രസ്താവിച്ചപ്പോഴാണ്. അന്ന് ഈ മാധ്യമങ്ങളെല്ലാം പ്രധാനമന്ത്രിയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.

പ്രസ്തുത ആരോപണം തെളിയിക്കാന്‍ അന്നു തന്നെ സമരസമിതി പ്രധാനമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. പക്ഷെ അത് തെളിയിക്കാനോ തെളിയിക്കുന്നതിനുള്ള വാദങ്ങള്‍ നിരത്താനോ പ്രധാനമന്ത്രിയ്ക്കോ മാധ്യമപ്പടയ്ക്കോ സാധിച്ചിട്ടില്ല. വിദേശഫണ്ടിനെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് ഇവിടെ നിലനില്‍ക്കുന്നത്. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ഫണ്ടായി ലഭിച്ച കോടികളുടെ കണക്കുകള്‍ പുറത്തുവന്നുകഴിഞ്ഞു; അവരുടെ വരവില്‍ 15 ശതമാനത്തിനു താഴെയുള്ളതിനു മാത്രമേ വരവിന്റെ സ്രോതസ്സുപോലും വെളിപ്പെടുത്തിയിട്ടുള്ളൂ.

എന്നിട്ടാണ് വളരെ മാന്യമായി നടക്കുന്ന സമരത്തിനെതിരെ ഇത്തരത്തിലുള്ള വ്യാജമായ ഒരാരോപണവുമായി മന്‍മോഹന്‍ സര്‍ക്കാര്‍ രംഗത്തുവന്നത്. ഇന്നലെ ആഭ്യന്തരമന്ത്രി ഷിന്‍ഡെയും അതേ പല്ലവി ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഫണ്ട് ലഭിക്കുന്നതാര്‍ക്കൊക്കെയാണെന്ന് സാമാന്യബുദ്ധിയുള്ള ജനങ്ങള്‍ക്ക് വ്യക്തമാകുന്നുണ്ട്. ഒരു ജനതയെ മുഴുവന്‍ ദേശദ്രോഹികളും വികസനവിരുദ്ധരുമായി ചിത്രീകരിക്കുന്ന സര്‍ക്കാര്‍ സമീപനത്തിന് ഒരു കൈത്താങ് എന്ന നിലപാടാണ് ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ഏറെ വേദനാജനകമായ കാര്യം.

എന്നാല്‍ കൂടംകുളം സമരത്തോട് തുടക്കം മുതല്‍ അടുപ്പം പുലര്‍ത്തുകയും കാര്യങ്ങള്‍ ശരിയായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ഒട്ടേറെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും സമാന്തര മാധ്യമങ്ങളും വെബ് പോര്‍ട്ടലുകളും ഇവിടെയുണ്ട്. ഇവിടെ കേരളത്തിലും അത്തരം പ്രവര്‍ത്തകര്‍ സജീവമായിരുന്നു. ഇവയെയൊന്നും വിസ്മരിച്ചുകൊണ്ടല്ല മുകളില്‍പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്. സമരത്തെ ജനകീയശ്രദ്ധയിലേക്കെത്തിക്കുന്നതില്‍ അവര്‍ വഹിച്ചിട്ടുള്ള പങ്ക് വിലമതിക്കാനാവാത്തതുമാണ്.
 
 


 
 
മരണമല്ല, ജീവിതമാണ് അവര്‍ ആവശ്യപ്പെടുന്നത്
കൂടംകുളം സമരം ഒരു പക്ഷെ അതിന്റെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഈ ഘട്ടത്തിലെങ്കിലും ജനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പരിഗണിച്ചേ മതിയാകൂ. രാജ്യത്തെ മൊത്തമായി വിറ്റുതുലയ്ക്കാനല്ല, ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണം നടത്തുന്നതിനാണ് ഇവരെയൊക്കെ തിരഞ്ഞെടുത്ത് അസംബ്ളിയിലേക്കും പാര്‍ലമെന്റിലേക്കും അയക്കുന്നതെന്നാണ് ഇപ്പോഴും സ്കൂള്‍ ക്ളാസുകളില്‍ പഠിപ്പിക്കുന്നത്. അതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടെങ്കില്‍ അത് പ്രകടമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

ഈ സമരം ഉദയകുമാറോ അദ്ദേഹത്തിന്റെ കൂടെയുള്ളവരോ പതിനായിരക്കണക്കിന് ഗ്രാമവാസികളോ അവരുടെ തീര്‍ത്തും വൈയക്തികമായ ഏതെങ്കിലും ആവശ്യത്തിനുവേണ്ടി നടത്തുന്ന ഒന്നല്ല. ഒരു സമൂഹത്തിന്റെയും ജനതയുടെയും നല്ല രീതിയിലുള്ള വികസനം തന്നെയാണ് അവരുടെയും ആത്യന്തികമായ ലക്ഷ്യം. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ ഒറ്റക്കെട്ടായി ചെയ്തുകൊണ്ടിരിക്കുന്നത്.

മരണമല്ല, ജീവിതമാണ് അവര്‍ ആവശ്യപ്പെടുന്നത്; തടവറകളെയല്ല, സ്വാതന്ത്യ്രത്തിന്റെ തുറന്ന വിഹായസ്സുകളെയാണ് അവര്‍ ഇഷ്ടപ്പെടുന്നത്; പരസ്പരം അടിച്ചമര്‍ത്താനല്ല, ഒരുമിച്ചിരിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്; ദേശദ്രോഹമല്ല, മനുഷ്യസ്നേഹം മാത്രമാണ് അവരെ നയിക്കുന്നത്. അവരുമായി നാം കൈകോര്‍ത്തുപോയേ മതിയാകൂ; കാരണം ഇത് നമ്മുടെയും സര്‍വ ജീവജാലങ്ങളുടെയും നിലനില്‍പിന്റെ പ്രശ്നമാണ്, ജീവന്റെ പ്രശ്നമാണ്. ലോകം ആണവവിരുദ്ധവികാരത്തിന്റെ ഒരു പുതിയ പ്രഭാതത്തിലേക്ക് ഉണരുകയാണ്. നാമെല്ലാവരും ഉറക്കം വെടിഞ്ഞ് ഉണര്‍ന്നേ മതിയാകൂ; ഈ പുതിയ പ്രഭാതത്തെ വരവേല്‍ക്കാന്‍.

13 thoughts on “കൂടംകുളത്ത് നടന്നത്: മാധ്യമങ്ങള്‍ പറയാത്ത സത്യങ്ങള്‍

 1. Media dont have to be partner NGO lead plans to torpido projects using poor people. Electricity is a absic right and nuclear plants are much widely used in developed societies for decades . First understand about VVER design and compare the same with Fuskushima one

  • On Emergency (not a tsunami, earth quake, volcano explosion) only power failure or short circuit on the reactior people in 500 KM are evaquated without notice. That means people in Kerala, Sri Lank, Half Tamil Nadu, Half Karnataka are run for their life without notice?.

   In this situation do you need Electricity or power failure? do you need light or candle light ?

   nuclear plants are much widely closed in developed societies (US, Europe, Japan )

   VVER design I dont know

   There 4 set welding in the reactor core (not confirmed)
   This is real danger …

   Run for your life ………………..

 2. it is really in time. this brutal media ignorance again reminds us that how weak and pseudo is our often celebrated media vigilante. i don’t remember any malayalam channel or news paper reported the safety issues of Kerala because of KKNPP. where are those media which took the cacafonic stand in the case of Mullaperiyar? why do they quite hesitate to tell our people that Jayalalita is safer than Oommen Chandi if something happens at Kudamkulam?

 3. France and Sweden gets more than 60% of their energy needs from n-power . In US its near 40%. There were talks about closure of n-plants , but now its happening the other way . Japan has reopened their nuclear plants in july.
  Every technology has associated risks which can be reduced by best practices alone. Nuclear power is now in use for more than five decades in open democracies of the world.
  Not only for electricity for industries, but also for substituting fast depleting hydro carbon resources whose prices are sky rocketing.

  what Supreme told is right, the need of the hour is a debate on scientific and technological facts, not on hyped imaginative stories from public quarters.

 4. പ്രിയ നന്ദേട്ടന്‍, നാലാമിടം സുഹൃത്തുക്കള്‍….
  കൂടംകുളം ജനത നടത്തിയ മാര്‍ച്ച്‌ ഒരു വാര്‍ത്താ ചാനലിലും ന്യൂസ്‌ അപ്ഡേറ്റ് പോലും ആകാത്ത അവസ്ഥയായിരുന്നു.
  മാധ്യമങ്ങള്‍ ആരുടെ പക്ഷത് നിലയുറപ്പിക്കുന്നു എന്നാ വെളിപ്പെടുത്തല്‍ ഈ ലേഖനം തരുന്നു. മടുത്തു പോകുന്നു… വല്ലാതെ… ബദല്‍ സാധ്യതകളുടെ പ്രസക്തി മാത്രം ഇനി അന്വേഷിക്കാം… മുഖ്യധാരകള്‍ എന്ന് പുലമ്പി നടക്കുന്നവര്‍ക്ക് പി.സി.ജോര്‍ജിന്റെയും മറ്റും പുലഭ്യം മാത്രം മതി… അതാണ്‌ അവരുടെ ബ്രേകിംഗ്…. കഷ്ടം… ഈ ജീവന് വേണ്ടിയുള്ള സമരത്തെ അവഗണിച്ചവരെ ചരിത്രം കുറ്റക്കാര്‍ എന്ന് വിധിക്കും… ഉറപ്പ്……….

 5. Electricity is a basic necessity and nuclear power is much widely used in developed societies. yes. That’s perfectly alright right, and remember Nuclear power is used in DEVELOPED Societies ONLY.
  Energy from fossil fuels are no longer dependable,and I don’t think that anybody has a different opinion on the uses of electric power
  The requirement of a nuclear power plant becomes inevitable only if there are no viable alternatives. For example, if we could use at least 10% of the retrievable solar energy , the whole human race will not have any power scarcity for next 600 years! Then the question is why the researches are not being progressed in this direction?

  Similarly, the wind energy, the state of Tamil Nadu, has lots of barren land there, whey can’t govt. take strong initiative to put up wind mills there? or promote research in this direction?
  Tamil Nadu is one of the states which has a very large coastal are, then why not tidal power?

  The social circumstances in India are not conducive for a nuclear power plant here due to its social and economic situations. Do you think whether we can afford to have a nuclear disaster like what happened in Chernobyl and Fukushima? What will be the state of the sate after such a disaster?

  Before putting up Nuclear power plants, there are many studies to be conducted, which includes the studies on the after effects in case of an emergency such a s what happened in Fukushima or other unexpected failure of the plant. In the case of Koodamkulam also, these studies might have been conducted just to clear the official hurdles.
  In Fukushima, it was one of the safest nuclear power plants, they believed, failed miserably due to an absolutely expected reason, which should have been taken care of while designing the plant. But people could do nothing! Compared to that, what will be the condition of Koodam Kulam plant, where I believe considering the situations prevailing in India , no serious care might have been given to the security and safety of the people around,while designing the plant , in an emergency situation? That too, in the midst of a highly populated state?

  The govt. should show the guts to initiate research on non-conventional energy sources, like solar, wind energy, tidal energy, and then conventional energy sources like small Hydral projects, etc.

 6. @Anwar First of all let me clear that if the only option in the world to produce electricity is nuclear, I don’t want that electricity. I’ll better make everything without electricity. I don’t think electricity is something important than our life. Not only myself, almost all the people who oppose nuclear energy have the same kind of feeling. The viability of nuclear power, it is being proposed for things other than electricity production etc. are thoroughly discussed issues and I don’t want to do the same again and again. If you have interest you can find it at many places. If not, I can send you every authentic information I have. Secondly I want emphasis on the point that not only Kudankulam, we are against establishing nuclear power plants anywhere in the world. And please don’t compare any other power production plant with nuclear power plant. It is entirely different from others. An accident in any of the other power plant does not have such a long time health effect as of the nuclear power plant. I don’t trust these so called scientific experts who are advocates of nuclear power. I have every proof to disbelieve them. All these nuclear power establishments are scenes in a big drama staged by corporates and their slave ministries and political parties to fill their pockets and nourish their swiss bank accounts. These plants have nothing to do with electricity production, development or life of the ordinary people like us. And one more thing. Japan has decided to close all their nuclear power plants by 2030.

 7. Dear Every one,

  Just think once , like fables everyone are talking about generating power from Wind, sun , tide etc but where has it happened on a industrial level.
  ponder these points,

  1. Many of the developed states in Europe and America are thinly populated and have barren land much more than India, then why they are dependent on nuclear more than india. In terms of science and technology they are decades ahead of India. ( http://www.reuters.com/article/2012/07/01/us-japan-nuclear-restart-idUSBRE86008N20120701)

  2. If energy from Wind, sun , tide so viable , why there is a dependence on Hydrocarbon fuels whose prices are rising on a daily basis (120$ / barellel). from last ten years there are talk of electric powered automobiles , if harnessing from sun is easy why we dont see solar automobiles in developed world.

  3.People like Udayakumar cannot be encouraged by any democratic society, imagine if an Udayakumar comes agianst every sort of projects , say against idukki dam.

 8. What to do ?.Last week I was in Chennai. I entered in to a hotel and sat on a chair.The very nest moment a man asked me to sit on the chair so as He want to sit in my chair. I gestured why ?. He scolded me that you keralawala ………….. bloddy and so on. I silently left the hotel.I do not forget the bitter experience faced by my friends on mullaperiar issue.
  People wish to make themself a big wall and rule the area as their own country. These politicians know how to devide and rule.- Ninan

 9. What evidence the writer Nandalal has got to display that the anti-Koodamkulam movement is not sponsored by forces outside India thru their henchmen/stooges like Uadayakumar? It is an anti-India movement which should be put down. People like Udayakumar who is getting money from outside India are hoodwinking poor people in the vicinity and feeding misinformation about nuclear energy plant portraying it as demon to gobble their lives. He and his associates have their own vested interest which should be laid bare by the government for the people’s understanding. It is highly deplorable that some pen-pushers like Nandalal are there who are ready to lap up what is being thrown up by some anti-Indians and to shed their crocodile tears.

  • R. Gopalakrishnan Nair does not deserve reply. Reply to people like him are given many times and don’t want to repeat it. If you want it try to find those articles and read. What India are you talking about and whose India? Prove your allegations on foreign fund, if you dare. Anyone, let it be you or our PM, can utter things without any base. No time to reply to such petty talk.

   • If you believe that someone does not deserve a reply, keep mum. But since your drum is hollow, it cannot but make senseless noise.

Leave a Reply

Your email address will not be published. Required fields are marked *