ഓഫ്റോഡ്@ വയനാട്

 
 
 
 
വയനാട്ടില്‍നടന്ന മഹീന്ദ്ര ഗ്രെയ്റ്റ് എസ്കേപ്പ് റാലി അനുഭവം.
പ്രസാദ് രാമചന്ദ്രന്‍ എഴുതുന്നു

 
 
മണ്ണും മനുഷ്യനുമായുള്ള യുദ്ധം ആരംഭിക്കുകയായി. ജീപ്പിന്റെ മുന്‍ ടയറിലെ ഫ്രീ വീല്‍ ഹബ് ലോക്ക് ചെയ്ത്, ഫോര്‍ വീല്‍ ഡ്രൈവ്മോഡിലേക്ക് മാറ്റി ഞങ്ങളും തയ്യാറായി. ഇനിയുള്ള കുറച്ചുകിലോമീറ്ററുകള്‍ വളരെ ശ്രദ്ധിച്ചേ മൂന്നോട്ട് പോകാനാകു. ചളിയും മണ്ണും കുഴഞ്ഞുകിടക്കുന്ന വഴിയിലാകട്ടെ ഇളകിക്കിടക്കുന്ന ഉരുളന്‍ കല്ലുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല!

ആദ്യത്തെ രണ്ടുവളവുകള്‍ കഴിഞ്ഞതോടെ സമാന്യം നല്ല ഒരു കൊക്ക വലതുവശത്ത് പ്രതൃക്ഷപ്പെട്ടു. അതു കഴിഞ്ഞതോടെ കുത്തനെയുള്ള കയറ്റം. മുന്നില്‍ പോകുന്ന വാഹനം കല്ലുകളില്‍ തട്ടിത്തെറിച്ച് ചളിയിലേക്ക് താണ് വീല്‍ സ്പിന്‍ ചെയ്യാന്‍ തുടങ്ങി. അത് കണ്ട് രസിക്കുന്നതിടയില്‍ സാമാന്യം നല്ല ഒരു കല്ല് ഞങ്ങളുടെ ജീപ്പിനെയും എടുത്ത് ചളിയിലേക്ക് തട്ടിവിട്ടു. ജീപ്പ് ചവുട്ടി നിര്‍ത്തി ഫോര്‍ വീല്‍ ലോ ഗിയറിലേക്ക് മാറ്റി ആക്സിലറേറ്ററില്‍ കാലമര്‍ത്തി… പ്രസാദ് രാമചന്ദ്രന്‍ എഴുതുന്നു

 

 

പണ്ടൊക്കെ ടി വി കാണുമ്പോള്‍, അഡ്വഞ്ചര്‍ ചാനലുകളില്‍ മാത്രം കണ്ടുപരിചയിച്ച ഇനമായിരുന്നു ഓഫ് റോഡ് ഡ്രൈവ്. കല്ലും കട്ടയും കേറി കിടക്കുന്ന കുളമായ റോഡുകളിലൂടെയും വണ്ടിയോടിച്ച് ക്യാമറ നില്‍ക്കുന്ന ഭാഗത്തെത്തുമ്പോള്‍ അതിലേക്ക് നോക്കി വിജയചിഹ്നം കാണിക്കുന്നവരെ അന്നൊക്കെ പുച്ഛത്തോടെയാണ് നോക്കിയിരുന്നത്. ഇവര്‍ക്കൊന്നും വേറെ പണിയില്ലേ എന്ന ആത്മഗതം!

അങ്ങനെയിരിക്കെയാണ് സുഹൃത്ത് ഒരു ഫോര്‍വീല്‍ ഡ്രൈവ് ഓഫ് റോഡ് എക്സ് മിലിട്ടറി ജീപ്പ് വാങ്ങുന്നത്. തമിഴ്നാട്ടിലെ ആരുടെയോ കൈയും കാലുംപിടിച്ച് സോപ്പടിച്ച് അവരുടെ ആരോമലിനെ വലിയ വിലനല്‍കി അടിച്ചുമാറ്റുകയായിരുന്നു എന്ന് പറയാം. ചാവി കൈമാറുമ്പോള്‍ തമിഴന്‍ സൊല്ലി! ഇവന്‍ റൊമ്പ പെരുമയാന പുലി. കാട് മേട് തോട് എല്ലാം താണ്ടും!

നാട്ടിലെത്തി വര്‍ക്ക്ഷോപ്പില്‍ മിനുക്കുപണികള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങി ആഗ്രഹങ്ങളുടെ പൊന്തിപ്പതയല്‍. ഓഫ് റോഡിനുപോയി ഇവനെയൊന്ന് ടെസ്റ് ചെയ്യണം. അപ്പോഴാണ് മഹീന്ദ്ര ഗ്രെയ്റ്റ് എസ്കേപ്പ് റാലി പ്രഖ്യാപിക്കുന്നത്. അതും ഞങ്ങളുടെ സ്വന്തം വയനാട്ടില്‍. കൂടെപോയേക്കാം എന്ന് തീരുമാനിക്കുമ്പോള്‍ ഇതിലെന്താണിത്ര ത്രില്ല് എന്നറിയാനുള്ള ആഗ്രഹം മാത്രമായിരുന്നു മനസ്സില്‍.

കൊച്ചിയില്‍ നിന്ന് പുറത്തിറങ്ങുന്ന ഓട്ടോമൊബൈല്‍ മാഗസിനായ ഓവര്‍ടെയ്ക്കിനുവേണ്ടി ഇവന്റ് കവര്‍ ചെയ്യാന്‍ എഡിറ്റര്‍ ബൈജു എന്‍ നായര്‍ പറഞ്ഞപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല! ജീവിതത്തിലെ ആദ്യത്തെ ഓഫ് റോഡ് അനുഭവത്തിലേക്ക് വണ്ടി ഓടിച്ചുകയറ്റി…

 

മഞ്ഞിന്‍ പുതപ്പണിഞ്ഞ് കൂനിക്കൂടിയിരിക്കുന്ന താമരശേãരി ചുരം കയറുമ്പോള്‍ ജീപ്പിന്റെ എഞ്ചിന്‍ പതിവില്ലാത്ത ആവേശത്തിലായിരുന്നു. ഹെയര്‍പിന്‍ വളവുകളിലെ ഇളകിക്കിടക്കുന്ന കല്ലുകള്‍ പുഷ്പം പോലെ താണ്ടി മുകളിലെത്തിയപ്പോള്‍ ഗ്രെയ്റ്റ് എസ്കേപ്പ് ഓഫ് റോഡ് റാലിയുടെ സ്റാര്‍ട്ടിംഗ് പോയിന്റിലേക്കുള്ള ആദ്യവഴികാട്ടികള്‍ ശ്രദ്ധയില്‍പെട്ടു.


 

സെപ്റ്റംബര്‍ 25, 2010

മഞ്ഞിന്‍ പുതപ്പണിഞ്ഞ് കൂനിക്കൂടിയിരിക്കുന്ന താമരശേãരി ചുരം കയറുമ്പോള്‍ ജീപ്പിന്റെ എഞ്ചിന്‍ പതിവില്ലാത്ത ആവേശത്തിലായിരുന്നു. ഹെയര്‍പിന്‍ വളവുകളിലെ ഇളകിക്കിടക്കുന്ന കല്ലുകള്‍ പുഷ്പം പോലെ താണ്ടി മുകളിലെത്തിയപ്പോള്‍ ഗ്രെയ്റ്റ് എസ്കേപ്പ് ഓഫ് റോഡ് റാലിയുടെ സ്റാര്‍ട്ടിംഗ് പോയിന്റിലേക്കുള്ള ആദ്യവഴികാട്ടികള്‍ ശ്രദ്ധയില്‍പെട്ടു.

വൈത്തിരി വില്ലേജ് എന്ന റിസോര്‍ട്ടിലാണ് റാലിയുടെ തുടക്കം. തരക്കേടില്ലാത്ത ബ്രേയ്ക്ക് ഫാസ്റ് കഴിഞ്ഞ് ശ്വാസംവിട്ടപ്പോഴേക്കും റിസോര്‍ട്ടിന്റെ മുറ്റം നിറയ ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങളുമായി ഓഫ്റോഡ് പ്രേമികള്‍ നിറഞ്ഞുകഴിഞ്ഞിരുന്നു. കുട്ടികളും കുടുംബവുമായാണ് പലരും വയനാടന്‍ മലകളുമായി ഗുസ്തിപിടിക്കാന്‍ എത്തിയത്.

ശീതളപാനീയങ്ങളും ലഘുഭക്ഷണവുമടങ്ങിയ കിറ്റിനൊപ്പം ലഭിച്ച തൊപ്പിയും ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ച് എല്ലാവരും തയ്യാറായതോടെ കൃത്യം 9.30 ന് പങ്കെടുക്കുന്നുവര്‍ക്കായുള്ള ബ്രീഫിംഗ് തുടങ്ങി. അതുകഴിഞ്ഞതും ഫ്ലാഗ് ഓഫ്.വാഹനങ്ങള്‍ വരിവരിയായി വൈത്തിരിയിലെ ഹൈവേയിലേക്കിറങ്ങി. മഞ്ഞിന്‍പുതപ്പില്‍ ഒളിച്ചുനില്‍ക്കുന്ന നാട്ടുപാതകളിലെ ഗ്രാമീണര്‍ പതിവില്ലാത്ത ആ കാഴ്ചയിലേക്ക് കണ്ണുതുറുപ്പിച്ചു. ടോയ് കാറുകളെ അനുസ്മരിപ്പിക്കുന്ന, പല നിറങ്ങളും രൂപങ്ങളും വാരിയണിഞ്ഞ ഒരു വാഹനക്കൂട്ടം തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഇരമ്പി നീങ്ങുന്നു!

ഊട്ടി റോഡിലൂടെ മേപ്പാടിയും കഴിഞ്ഞ 22 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞതോടെ വലതുവശത്തുള്ള മീനാക്ഷി പ്ലാന്റേഷന്റെ കാനനപാതയിലേക്ക് വാഹനങ്ങള്‍ തിരിഞ്ഞു. അതുവരെ തേയിലയുടെയും കാപ്പിത്തോട്ടങ്ങളുടെയും പടമെടുത്തും, റാലികാണാനായെത്തിയ കാഴ്ചക്കാരുടെ നേരെ കൈവീശിയും സമയം കളഞ്ഞ എല്ലാവരും ഇതോടെ ഉഷാറായി.

 

വെറുതെയല്ല, ഒരിക്കല്‍ ഓഫ് റോഡില്‍ പങ്കെടുക്കുന്നവര്‍ പിന്നെയും പിന്നെയും കൈയിലെ കാശും ചെലവാക്കി വന്ന് വാഹനത്തെ ചളിയിലും മണ്ണിലും കുളിപ്പിച്ചെടുക്കുന്നത്.


 

റോഡിലെ കടലിളക്കം
മണ്ണും മനുഷ്യനുമായുള്ള യുദ്ധം ആരംഭിക്കുകയായി. ജീപ്പിന്റെ മുന്‍ ടയറിലെ ഫ്രീ വീല്‍ ഹബ് ലോക്ക് ചെയ്ത്, ഫോര്‍ വീല്‍ ഡ്രെെവ് മോഡിലേക്ക് മാറ്റി ഞങ്ങളും തയ്യാറായി. ഇനിയുള്ള കുറച്ചുകിലോമീറ്ററുകള്‍ വളരെ ശ്രദ്ധിച്ചേ മൂന്നോട്ട് പോകാനാകു. ചളിയും മണ്ണും കുഴഞ്ഞുകിടക്കുന്ന വഴിയിലാകട്ടെ ഇളകിക്കിടക്കുന്ന ഉരുളന്‍ കല്ലുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല!

ആദ്യത്തെ രണ്ടുവളവുകള്‍ കഴിഞ്ഞതോടെ സമാന്യം നല്ല ഒരു കൊക്ക വലതുവശത്ത് പ്രതൃക്ഷപ്പെട്ടു. അതു കഴിഞ്ഞതോടെ കുത്തനെയുള്ള കയറ്റം. മുന്നില്‍ പോകുന്ന വാഹനം കല്ലുകളില്‍ തട്ടിത്തെറിച്ച് ചളിയിലേക്ക് താണ് വീല്‍ സ്പിന്‍ ചെയ്യാന്‍ തുടങ്ങി. അത് കണ്ട് രസിക്കുന്നതിടയില്‍ സാമാന്യം നല്ല ഒരു കല്ല് ഞങ്ങളുടെ ജീപ്പിനെയും എടുത്ത് ചളിയിലേക്ക് തട്ടിവിട്ടു. ജീപ്പ് ചവുട്ടി നിര്‍ത്തി ഫോര്‍ വീല്‍ ലോ ഗിയറിലേക്ക് മാറ്റി ആക്സിലറേറ്ററില്‍ കാലമര്‍ത്തി…

അത്ഭുതം!
കയറ്റം ഞൊടിയിടയില്‍ മുന്നില്‍ നിന്ന് താണുപോകുന്നു.
അല്ല മുകളിലെത്തിക്കഴിഞ്ഞതാണ്! ആശ്വാസം.

അപ്പോള്‍ ഇതാണ് ഓഫ് റോഡ് ത്രില്‍… വാഹനത്തിന് കടന്നുപോകാന്‍ ബുദ്ധിമുട്ടായേക്കും എന്ന് തോന്നിക്കുന്ന ഭൂപ്രദേശങ്ങള്‍, ഒരു കുന്ന്, പാറക്കെട്ട്, ചളിക്കുളമായ ഗട്ടറുകള്‍, കാട്ടുപാതയെ മുറിച്ചുകൊണ്ടുപോകുന്ന അരുവികള്‍ , ഇവയെ എഞ്ചിന്‍ കരുത്തുകൊണ്ടും, ഗിയര്‍ഷിഫ്റ്റിലെ കണക്കുകൂട്ടലുകള്‍കൊണ്ടും സ്റിയറിംഗ് വീലിലെ കയ്യടക്കം കൊണ്ടും കീഴടക്കുന്നതിന്റെ ത്രില്‍…. വെറുതെയല്ല, ഒരിക്കല്‍ ഓഫ് റോഡില്‍ പങ്കെടുക്കുന്നവര്‍ പിന്നെയും പിന്നെയും കൈയിലെ കാശും ചെലവാക്കി വന്ന് വാഹനത്തെ ചളിയിലും മണ്ണിലും കുളിപ്പിച്ചെടുക്കുന്നത്.

 

വാഹനം ഉരുളന്‍ കല്ലുകളില്‍ കയറിയിറങ്ങുമ്പോള്‍ ക്യാമറ മര്യാദയ്ക്ക് പിടിയ്ക്കാന്‍ തന്നെ പ്രയാസം. മുന്നില്‍പോകുന്ന വാഹനനിരയെ ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമം നടപ്പില്ല എന്ന്, 2 തവണ ക്ലിക്ക് ചെയ്തതോടെ മനസ്സിലായി.


 

ഇനിയൊരു മരപ്പാലം…
രണ്ടു കിലോമീറ്റര്‍ കൂടി കഴിഞ്ഞതോടെ സ്റിയറിംഗ് സുഹൃത്തിന് കൈമാറി ഇടതുവശത്തെ സീറ്റില്‍ ക്യാമറയുമായി സ്ഥലം പിടിച്ചു. വാഹനം ഉരുളന്‍ കല്ലുകളില്‍ കയറിയിറങ്ങുമ്പോള്‍ ക്യാമറ മര്യാദയ്ക്ക് പിടിയ്ക്കാന്‍ തന്നെ പ്രയാസം. മുന്നില്‍പോകുന്ന വാഹനനിരയെ ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമം നടപ്പില്ല എന്ന്, 2 തവണ ക്ലിക്ക് ചെയ്തതോടെ മനസ്സിലായി. ചിത്രങ്ങളില്‍ പതിയുന്നത് മരത്തലപ്പുകളും ആകാശവുമൊക്കെ മാത്രം. പിറകെവരുന്ന ജീപ്പുകള്‍ മരുന്നിനുപോലും വരുന്നില്ല ഫോക്കസില്‍.

പെട്ടെന്ന് എല്ലാ വാഹനങ്ങളും നിന്നു. ഏറ്റവും മുമ്പില്‍ എന്തോ സംഭവിച്ചു?

നാലഞ്ച് വാഹനങ്ങള്‍ക്കപ്പുറമുള്ള ജീപ്പിന്റെ ഫ്രണ്ട് ബംബര്‍ ഒരു കല്ലിനിടിച്ച് ടയറുമായി ജാമായി നില്‍ക്കുന്നു. സര്‍വീസ് ടീം കുതിച്ചെത്തി. ബംബര്‍ വലിച്ചുനിവര്‍ത്തിയതോടെ പ്രശ്നപരിഹാരമായി. വീണ്ടും തുടങ്ങി കടലിളക്കം.

ഒരുകിലോമീറ്റര്‍ കൂടി മുന്നോട്ട് പോയതോടെ യാത്ര വീണ്ടും പതുക്കെയായി. ആഴമേറിയ തോടിനുകുറുകെയുള്ള ഒരൂ ചെറിയ മരപ്പാലമാണ് ഇനി മറികടക്കാനുള്ളത്. രണ്ടു ടയറുകള്‍ കടന്നുപോകാന്‍ മാത്രം വീതിയുള്ള ചെറിയ രണ്ടുമരക്കഷ്ണങ്ങള്‍ തോടിനുകുറുകെ ഇട്ടതിനെയാണ് പാലം എന്നുപറയുന്നത്. അങ്ങനെയും ഒരു സങ്കല്‍പം. സര്‍വീസ് ടീമിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഓരോരുത്തരായി വാഹനം പാലത്തിലേക്ക് കയറ്റി. എല്ലാ വാഹനങ്ങളും കടന്നുകിട്ടിയതോടെ റാലിക്ക് വേഗം വെച്ചു.

 

ഇനി 20 കിലോമീറ്ററോളം നല്ല ടാര്‍ റോഡിലൂടെയാണ് യാത്ര. ഓഫ് റോഡ് ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല റോഡുകള്‍ കാണുമ്പോള്‍ ക്ഷമ നശിക്കും. കല്ലും മണ്ണും ചളിയുമാണ് ഓരോ ഓഫ് റോഡ് പ്രേമിയുടെയും ഇഷ്ടസങ്കേതങ്ങള്‍.


 

രസംകൊല്ലി റോഡില്‍
മഞ്ഞുമലകള്‍ക്കുമീത വെയില്‍ പരന്നുതുടങ്ങിയപ്പോഴേക്കും റാലി കാട്ടുപാതയുടെ ഇരുണ്ട തണുപ്പിനോട് വിടപറഞ്ഞ് കാറ്റ് ചൂളംവിളിക്കുന്ന മനോഹരമായ വയനാടന്‍ സമതലത്തിലേക്കെത്തിച്ചേര്‍ന്നു.അല്‍പദൂരം കൂടി കഴിഞ്ഞതോടെ ഗ്രാമജീവിതത്തിന്റെ സൂചനകള്‍ വഴിയരികില്‍ പ്രതൃക്ഷപ്പെട്ടുതുടങ്ങി. സമീപത്തുള്ള സ്കൂള്‍കെട്ടിടവും കൈവീശി ആര്‍ത്തുവിളിച്ച കുട്ടിക്കൂട്ടങ്ങളെയും പിന്നിട്ട് റാലി വീണ്ടും ടാര്‍ റോഡിലേക്ക് കയറി.

ഇനി 20 കിലോമീറ്ററോളം നല്ല ടാര്‍ റോഡിലൂടെയാണ് യാത്ര. ഓഫ് റോഡ് ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല റോഡുകള്‍ കാണുമ്പോള്‍ ക്ഷമ നശിക്കും. കല്ലും മണ്ണും ചളിയുമാണ് ഓരോ ഓഫ് റോഡ് പ്രേമിയുടെയും ഇഷ്ടസങ്കേതങ്ങള്‍. പാതയ്ക്ക് കടുപ്പമേറുംതോറും ആവേശം ഇരമ്പിക്കയറും. ഗട്ടറില്ലാത്ത, വെല്ലുവിളികള്‍ ഇല്ലാത്ത ടാര്‍ റോഡുകള്‍ അവര്‍ക്ക് എല്ലാ ഹരവും കളയുന്ന രസംകൊല്ലികള്‍ മാത്രം.

കണ്ണടച്ചുതുറക്കുമുമ്പ് 20 കിലോമീറ്ററുകള്‍ പിറകിലേക്ക് പാറിപ്പോയി… ടാര്‍ റോഡില്‍ നിന്ന് വലതുവശത്തെ മണ്‍റോഡിലൂടെ ചെങ്കുത്തായ ഒരു കുന്നിലേക്ക് ഗ്രെയ്റ്റ് എസ്കേപ്പ് വഴികാട്ടിയുടെ ചുവന്ന അമ്പടയാളത്തോടുകൂടിയ സ്റിക്കര്‍ വിരല്‍ചൂണ്ടി. ആവേശത്തിന്റെ അലകള്‍ വീണ്ടും വാഹനങ്ങളില്‍ നിറഞ്ഞു. മലയുടെ നെറ്റിത്തടത്തിലേക്ക് കുഞ്ഞന്‍വണ്ടികള്‍ ഒന്നൊന്നായി ഇരമ്പിക്കയറി.

സമയം ഉച്ചകഴിഞ്ഞ് 2 മണിയോടടുക്കുന്നു. ചൂട് തീരെയില്ല.

 

ചുറ്റുമുള്ള പുല്‍മേടുകളിലേക്കും കുന്നുകളിലേക്കും തലങ്ങും വിലങ്ങും വണ്ടിയോടിച്ചുകയറ്റുകയാണ് ഓരോരുത്തരും. ഇവിടെ പ്രത്യേക റൂട്ട് ഇല്ല. ഓരോരുത്തരും മനോധര്‍മ്മനുസരിച്ച് വാഹനം പായിക്കുന്നു.


 

മണ്ണുകൊണ്ടുള്ള വണ്ടികള്‍
പിറകെ വരുന്ന ജീപ്പിന്റെ സാരഥി സാജ് രാജ്, ഞങ്ങളെ മറികടന്നുപോകുമ്പോള്‍ ഫോട്ടോയെടുക്കാന്‍ ആഗ്യം കാണിച്ചു. സാജ് ജീപ്പുമായി എന്തോ അഭ്യാസത്തിനൊരുങ്ങുകയാണെന്ന് സൂചന. റോഡില്‍ നിന്ന് ഒരു സാമാന്യം വലിയ ഒരു കുഴിക്കപ്പുറം താഴെയായി വെള്ളമൊഴുകിവരുന്ന ഒരു പാറക്കെട്ട്. കുഴിയോട് ചേര്‍ത്ത് മണ്‍നിറമുള്ള ജീപ്പ് നിര്‍ത്തി വിരലുയര്‍ത്തി സാജന്‍ വിജയചിഹ്നം കാണിച്ചു. ക്യാമറയില്‍ ഒരു ക്ലിക്ക് കഴിഞ്ഞ് രണ്ടാമത്തേതിന് നോക്കുമ്പോള്‍ മുന്നില്‍ സാജും ജീപ്പുമില്ല. പെട്ടെന്ന് കുഴിയുടെ താഴ്ചയില്‍ നിന്ന് പാറപ്പുറത്ത് ജീപ്പ് ഇരമ്പി പ്രതൃക്ഷപ്പെടുന്നു. മറ്റു വാഹനങ്ങളില്‍ നിന്നിറങ്ങിവന്നവര്‍ ആവേശത്തോടെ അവരെ കെയടിച്ചു പ്രോല്‍സാഹിപ്പിക്കുന്നു.

താഴ്വരക്കുമീതെ കരിമ്പടപ്പുതപ്പുമായി കോടയിറങ്ങിത്തുടങ്ങി. ചുറ്റുമുള്ള പുല്‍മേടുകളിലേക്കും കുന്നുകളിലേക്കും തലങ്ങും വിലങ്ങും വണ്ടിയോടിച്ചുകയറ്റുകയാണ് ഓരോരുത്തരും. ഇവിടെ പ്രത്യേക റൂട്ട് ഇല്ല. ഓരോരുത്തരും മനോധര്‍മ്മനുസരിച്ച് വാഹനം പായിക്കുന്നു. അരമണിക്കൂര്‍ നേരത്തെ അഭ്യാസപ്രകടനങ്ങള്‍ കഴിഞ്ഞ് റാലി തുടരാനുള്ള നിര്‍ദേശമെത്തിയപ്പോഴേക്കും പല വാഹനങ്ങളും ചളികൊണ്ടാണോ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആരും ചോദിച്ചുപോവുന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു.

ഒരു തടിയന്‍ കന്നടക്കാരന്റെ ജീപ്പിന്റെ പുകക്കുഴല്‍ നിലത്ത് പുല്ലില്‍ ചരിഞ്ഞുകിടന്ന് റിലാക്സ് ചെയ്താണ് പുകവിടുന്നത്. കോട്ടയത്തുനിന്നെത്തിയ ഓഫ് റോഡ് വിദഗ്ധന്‍ സാം അച്ചായന്റെ 39 ാം നമ്പര്‍ ജീപ്പ് പതിവില്ലാത്ത വിധം വയനാടന്‍ ചളിയോട് അടിയറവ് പറഞ്ഞ് കിടക്കുന്നു. മറ്റൊരു ജീപ്പില്‍ റോപ്പ് കെട്ടിയുള്ള വിഞ്ചിംഗ് മാത്രമേ ഇനി രക്ഷയുള്ളു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരവുമായി സംഘാടകരുടെ സര്‍വീസ് ടീമും രംഗത്തുണ്ട്.

 

വൈകുന്നേരം തിരിച്ച് ചുരമിറങ്ങി നാടുപിടിക്കണോ അതോ, ആ രാത്രി തന്നെ ആനത്താരകള്‍ മുറിച്ചുകടന്ന് 200 അപ്പുറമുള്ള കൂര്‍ഗിലേക്ക് പോകണോ എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് ഒരേ ഉത്തരമേ ഉണ്ടായിരുന്നുള്ളു.


 

കൂര്‍ഗിലേക്കുള്ള പാത
വൈകുന്നേരം 3 മണിയോട് അടുക്കുന്നു. ഗ്രെയ്റ്റ് എസ്കേപ്പ് ആവേശത്തിന് തിരശãീലയിട്ട് വാഹനങ്ങള്‍ ഒന്നൊന്നായി വൈത്തിരിവില്ലേജില്‍ മടങ്ങിയെത്തി. റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിന്റെ അരികില്‍ പ്രത്യേകമൊരുക്കിയ പന്തലില്‍ വിഭവസമൃദ്ധമായ ഭക്ഷണം എല്ലാവരെയും കാത്തിരിക്കുന്നുണ്ട്. ഭക്ഷണവേള വിടപറയലിന്റെയും പരിചയപ്പെടലിന്റെയും വേദി കൂടിയാണ്. അടുത്ത ഓഫ് റോഡ് വേദിയില്‍ വീണ്ടും കാണാം എന്ന് ആശംസിച്ച് ഓരോരുത്തരായി പിരിഞ്ഞുപോകാന്‍ തുടങ്ങിയിരിക്കുന്നു.

കൂര്‍ഗില്‍ പിറ്റെ ദിവസം രാവിലെ ജംഗിള്‍ മൌണ്ട് അഡ്വഞ്ചര്‍ ക്ലബ്ബിന്റെ ഓഫ് റോഡ് റാലിയുണ്ടെന്ന് വിവരവും പരിപാടിയിലേക്കുള്ള ക്ഷണവും ചൂടുള്ള ഉച്ചഭക്ഷണത്തോടൊപ്പമാണ് ഞങ്ങളെ തേടിയെത്തിയത്.

വൈകുന്നേരം തിരിച്ച് ചുരമിറങ്ങി നാടുപിടിക്കണോ അതോ, ആ രാത്രി തന്നെ ആനത്താരകള്‍ മുറിച്ചുകടന്ന് 200 അപ്പുറമുള്ള കൂര്‍ഗിലേക്ക് പോകണോ എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് ഒരേ ഉത്തരമേ ഉണ്ടായിരുന്നുള്ളു.

ഓഫ് റോഡ്@ കൂര്‍ഗ്…

പിന്‍മൊഴി

വാഹന ഉടമകള്‍ക്ക് തങ്ങളുടെ വാഹനത്തിന്റെ കരുത്തും, പ്രകടനവും ടാര്‍ റോഡിലല്ലാതെ മറ്റു മേഖലകളില്‍ ഓടിച്ച് ബോധ്യപ്പെടാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഫ് റോഡ് ഇവന്റുകള്‍ സംഘടിപ്പിക്കുന്നത്. മത്സരാടിസ്ഥാനത്തിലല്ല റാലിയുടെ ഘടന. അതുകൊണ്ടുതന്നെ വിജയികളും പരാജിതരുമില്ലാത്ത, പരസ്പര സഹകരണവും കൂട്ടായ്മയും മാത്രം വിജയിക്കുന്ന സ്പോര്‍ട്സ് ഇവന്റാണിതെന്ന് നിസ്സംശയം പറയാം.
 
 
 
 

11 thoughts on “ഓഫ്റോഡ്@ വയനാട്

 1. വയനാട് കുറച്ചു നാള്‍ വനം വകുപ്പില്‍ ഡ്രൈവര്‍ അയി ജോലി ചെയ്തത് കൊണ്ട് ഒരു വിധമുള്ള ഓഫ്‌ റോഡ്‌ ഡ്രൈവിംഗ് എല്ലാം ഹൈവേ പോലെയാ… പക്ഷെ പേടിച്ചിട്ടുണ്ട്… കര്‍ണാടക ബീച്ചിനഹള്ളി ഡാമില്‍ കൂടെയുള്ള യാത്ര… ഒരു അടിയോളം ആഴത്തില്‍ ചെളി… 4 വീല്‍ ഇടക്ക് ഇടക്കെ സ്ലിപ് ആകും…12 കിലോമീറ്ററില്‍ 200 ഇല പരം ആനകളും, എണ്ണാന്‍ കഴിയാത്തത്ര കാട്ടു പോത്തുകളുടെയും ഇടയിലൂടെയുള്ള ആ യാത്രയില്‍ ജീപ്പ് കയില്‍ നില്ക്കാന്‍ ഒരുപാടു പാടുപെട്ടു… അതും വൈകുന്നേരം 6 മണിക്ക് ശേഷം ഇരുട്ട് വീണു തുടങ്ങുമ്പോള്‍…

 2. ശരിക്കും ത്രില്ലിങ്. വണ്ടി ഓടിക്കുന്നത് പാലെ രസകരമായ എഴുത്ത്.

 3. ഒരു ഇല ആരെങ്കിലും പറിചെടുതാല്‍ ഉടനെ കവിതകളും, ലേഖന പരമ്പരകളും എഴുതി മുതലാക്കാന്നീരോഴുക്കുന്ന കോപ്പിലെ പരിസ്ഥിതി സ്നേഹികളായ നാലമിടക്കാര്‍ വയനാട്ടില്‍ “മനോധര്‍മ്മമനുസരിച്ചു കുന്നുകളില്‍ വണ്ടി ഓടിച്ചു കളിക്കുന്നവരെ” വാഴ്ത്തി പാടി ഇരട്ട താപ്പില്‍ നിങ്ങളും മോശക്കാരല്ല എന്നു കാണിച്ചത് നന്നായി.

 4. ഒരു നാറിയ ഓഫ്‌ റോഡ്‌ ഡ്രൈവിംഗ് .ഇത്രയ്ക്കു അന്നം എല്ലില്‍ കുത്തുന്നുണ്ടെങ്കില്‍ പാടത്തിറങ്ങി പൂട്ടട്ടെ .തീര്‍ന്നോളും ചളിയുടെ പൂതി .കത്തിച്ചു തീര്‍ത്ത പെട്രോളിയം വീട്ടിലെ കെണറ്റീന്നു കോരി കൊണ്ടന്നതാവും ല്ലേ. ന്‍റെ മാന്യമായ കലിപ്പിന് ക്ഷമ ചോതിക്കുന്നു.ഇത്രയെങ്കിലും ഇവിടെ പറഞ്ഞില്ലെങ്കില്‍ ശരിയാവില്ലാന്ന് തോന്നി .

 5. ധാര്‍മിക രോഷം അസ്സലായി.
  പക്ഷേ, ഓഫ് റോഡ്‌ ഡ്രൈവിങ് കാണുമ്പോള്‍ മാത്രമെന്തേ ഈ രോഷം?
  മറ്റാരും പെട്രാള്‍ കത്തിക്കുന്നില്ലേ? ഇന്ധനം പാഴാക്കുന്നില്ലേ?
  കുന്നിടിച്ച് നിരത്തുന്ന അനേകം ജെ.സി.ബികള്‍ നിര്‍ത്താതെ
  പണിയെടുക്കുന്ന ഒരു നാട്ടില്‍ ഓഫ് റോഡ്‌ ഡ്രൈവിങ് എന്നു കേള്‍ക്കുമ്പോള്‍ മാത്രം കലി തുള്ളുന്നത് കാണാന്‍ നല്ല ഹരമുണ്ട്.
  പാടവും പുഴയും കുന്നുമെല്ലാം കച്ചവടം നടത്താന്‍ തുനിഞ്ഞിറങ്ങിയ, അവസാനത്തെ പച്ചപ്പു കൂട്ടി തൂക്കി വില്‍ക്കാന്‍ സര്‍ക്കാറുകള്‍ കച്ച കെട്ടിയിറങ്ങിയ കാലത്തും ഓഫ് ഡ്രൈവ് തന്നെയാണ് വില്ലന്‍.
  മറ്റെല്ലായിടങ്ങളിലും വാലും ചുരുട്ടി ഇരിക്കുന്നവര്‍ക്കും
  ഇങ്ങനെ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ തിളക്കും ചോര.
  നമുക്കെന്നും ഇങ്ങനെ ചില വില്ലന്‍മാര്‍ വേണ്ടതുണ്ട്.
  കലിപ്പു വരുമ്പോള്‍ തെറി പറയാന്‍.
  അതാണല്ലോ അതിന്റെ ഒരിത്!

  • സാക്ഷീ ,ആവുന്ന പണി എടുത്തിട്ട് തന്നെയാ ഇപ്പഴും സംസാരിക്കുന്നത് .എന്താ കൂടെ കൂടുന്നോ ….ഒരു സാക്ഷിയായിട്ടെങ്കിലും .ഹൃദയം നിറഞ്ഞു സ്വാഗതം ചെയ്യുന്നു .
   പിന്നെ പറയുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാനം വേണ്ടെ ? നമ്മളാരാ എന്താ ചെയ്യുന്നത് ന്നു അറിയാതെ വെറുതെ അങ്ങട് എഴുതിവിടാ …കഷ്ടം.

 6. ഒരു ടാക്റ്ററും വാങ്ങി പാടത്തേയ്ക്കിറങ്ങി ചില ലോക്ലാസ് ദരിദ്രവാസി കൃഷിക്കാരും സഹായികളും ചെയ്യുന്നതും ഈ ഓഫ്-റോഡ് ത്രില്‍ തന്നെയാണ്. ഇവനൊക്കെ ചെയ്യുമ്പോള്‍ അത് അഡ്വഞ്ചര്‍, അവര് ചെയ്യുമ്പോള്‍ അത് തൊഴില്‍. അത്രേ ഉള്ളൂ. ” നീയിട്ടതുപോലെ ഒരു ട്രൗസര്‍ ഞാനും ഇട്ടിട്ടുണ്ട്. അതിന്റെ മോളിലാ ഞാനീ മുണ്ട് ഉടുത്തിട്ടുള്ളത് എന്ന ജഗതിയുടെ ഡയലോഗ് ആണ് ഇപ്പൊ ഓര്‍മവരുന്നത്. ഹരീഷ് ഫേസ്ബുക്കിലിട്ട ഒരു കമന്റ് ഞാനിവിടെ ചേര്‍ക്കുന്നു.

  ആനത്താരകളെപ്പോലും ദോഷകരമായി ബാധിക്കുന്ന, ചെറുഅരുവികളും പുല്‍മേടുകളും ജൈവവൈവിധ്യവും നശിപ്പിച്ച് നടത്തുന്ന, സമ്പന്ന വര്‍ഗ്ഗത്തിന്റെ ഈ മദിപ്പിനെതിരെ ശബ്ദിക്കാന്‍ ഇവിടെ ആര്‍ക്കും ധൈര്യമില്ലാതായിരിക്കുന്നു. വനംമന്ത്രിയെ വരെ വിലയ്ക്കെടുക്കാന്‍ കഴിവുള്ള മുതലാളിമാരാണ് ഈ ഓഫ് റോഡിംഗ് നടത്തുന്നത്. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും മൌനം. ഇക്കാര്യത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്കും മിണ്ടാട്ടമില്ല.

  🙁

Leave a Reply

Your email address will not be published. Required fields are marked *