ട്രിവാന്‍ഡ്രം ലോഡ്ജിലെ ഇക്കിളികള്‍

 
 
 
 

വി.കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാന്‍ഡ്രം ലോഡ്ജ് റിവ്യൂ. അനീഷ് ആന്‍സ് എഴുതുന്നു

 
 

ഒളിഞ്ഞുനോട്ടത്തിന്റെ സ്വന്തം നാട്ടിലെ ആണ്‍ പ്രേക്ഷകരെ ഇക്കിളിപ്പെടുത്താനുള്ള സാധ്യതകള്‍ തന്നെയാണ് സ്ത്രീപക്ഷം എന്നൊക്കെ തോന്നിപ്പിക്കുമെങ്കിലും ഈ സിനിമ ആരായുന്നത്. പുതു സ്ത്രീത്വത്തിന്റെ ആഘോഷമെന്ന മട്ടിലെത്തുന്ന കഥാപാത്രങ്ങള്‍ ആത്യന്തികമായി അഭിസംബോധന ചെയ്യുന്നത് മധ്യവര്‍ഗ പുരുഷന്റെ അടക്കിപ്പിടിച്ച കാമനകളെത്തന്നെയാണ്. ഇത്തരം കാണികളെ അഭിമുഖീകരിക്കുന്ന, അവരെ സുഖിപ്പിക്കുന്ന ഫോര്‍മുലകള്‍ കുത്തി നിറച്ച സമര്‍ത്ഥമായ പാക്കേജുകള്‍ മാത്രമാണ് അനൂപ്മേനോന്റെ സിനിമകള്‍ എന്ന് ഈ ചിത്രം കൂടി വ്യക്തമാക്കുകയാണ്.

ഒരേസമയം വേട്ടക്കാരുടെയും ഇരയുടെയും കൂടെയുള്ള ഈ നടത്തം സിനിമയുടെ കച്ചവടമുറപ്പിക്കല്‍ മാത്രമെന്നും തിരിച്ചറിയാനാവും. ആരാണ് അനൂപ് മേനോന്റെ പ്രേക്ഷകര്‍, ആരുടെ ആരുടെ താല്‍പര്യങ്ങാളെയാണ് അവ തൃപ്തിപ്പെടുത്തുന്നത് എന്ന് ആലോചിക്കുമ്പോള്‍ അക്കാര്യം വ്യക്തമാവും. മലയാളത്തിലെ ഏറ്റവും ധീരനായ തിരക്കഥാകൃത്തെന്നും സദാചാര നാട്യങ്ങള്‍ക്കെതിരെയുള്ള ഇടിവാള്‍ എന്നുമൊക്കെ ഓണ്‍ലൈന്‍ പുലികള്‍ നെഞ്ചത്തടിച്ചു നിലവിളിച്ചതു കൊണ്ടു മാത്രം കച്ചവടക്കണ്ണുള്ള ഇത്തരം അഭ്യാസങ്ങള്‍ ഏറെ നാള്‍ തിരിച്ചറിയാതെ പോവണമെന്നില്ല – അനീഷ് ആന്‍സ് എഴുതുന്നു

 

 

പഴയ ഫെസ്റ്റിവല്‍ സിനിമകളും അവയുടെ മൂഡും സംസ്കാരവുമെല്ലാം മുണ്ടും സാരിയുമൊക്കെ ഉടുത്ത്, ന്യൂജനറേഷന്‍ സിനിമകളെന്ന ബോര്‍ഡും തൂക്കി ഇറങ്ങിത്തിരിച്ചതു കൊണ്ടാണോ എന്നറിയില്ല ഈയിടെ മലയാള സിനിമ കഴിഞ്ഞിറങ്ങുമ്പോഴും കൂടെ വരാറുണ്ട് ലക്ഷണമൊത്ത ഇംഗ്ലീഷ് തെറികള്‍. മലയാളികളുടെ ഞരമ്പുരോഗങ്ങള്‍ മുഴുവന്‍ തിരുകി വെച്ച സ്ക്രിപ്റ്റുകളില്‍ ഫക്കും ഷിറ്റുമൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും ചേര്‍ത്തില്ലെങ്കില്‍ എന്തോ കുറവു പോലെയാണ്. ഇനി അതുകൊണ്ടെങ്ങാന്‍ ന്യൂജനറേഷന്‍ ആവാതെ പോയാലോ എന്നതാവും പാവം സിനിമാക്കാരുടെ ടെന്‍ഷന്‍. എന്തായാലും ഈയിടെയായി മലയാള സിനിമ കാണല്‍ കൂടുതലാണ്. തെറി പഠനവും.

ഇക്കൂട്ടത്തില്‍, ശരിക്കു പെട്ടുപോയത് ഇന്നാണ്. ട്രിവാന്‍ഡ്രം ലോഡ്ജിനു നേരെ ചെന്ന് തലവെച്ചു. ആരും കാണാത്ത വളിപ്പന്‍ സിനിമകള്‍ എടുത്തു മര്യാദയ്ക്ക് കഞ്ഞികുടിച്ചു പോന്നിരുന്ന വി.കെ പ്രകാശ് ന്യൂജനറേഷന്‍ കുപ്പായവുമിട്ട് തെറി പഠന കളരി നടത്തുകയാണ് സിനിമയില്‍. മലയാളിയുടെ കപട സദാചാരത്തിനെ ഇപ്പോ ശരിയാക്കിത്തരാമെന്ന് മുഖത്തൊട്ടിച്ച് അപ്പരിപാടിക്കിറങ്ങിയ നടനും തിരക്കഥാകൃത്തും ധീരവിപ്ലവകാരിയുമായ അനൂപ്മേനോന്‍ കൂടി ചേര്‍ന്നതോടെ വി.കെ.പിക്ക് മറ്റേ കാലിലും മന്തായതു പോലെയായി.

മലയാളിയുടെ കടപസദാചാരം നാണംകെട്ട് തൂങ്ങിമരിക്കാനിടയാക്കിയ ബ്യൂട്ടിഫുളിലെ ഉശിരന്‍ അഭ്യാസങ്ങള്‍ക്കുശേഷം ഇരുവരും ചേര്‍ന്നു തുറന്ന ലോഡ്ജിലാകെ തീവണ്ടി ടോയ്ലറ്റുകളിലെ സാഹിത്യഭാഷയാണ്. മലയാള സിനിമയിലെ പെണ്‍വാര്‍പ്പുമാതൃകകള്‍ ഭേദിച്ചുവെന്ന് നാളെ ബുദ്ധിജീവികള്‍ പറയാനാവണം വാ തുറന്നാല്‍ സെക്സിനെക്കുറിച്ച് മാത്രം ഉല്‍ക്കണ്ഠപ്പെടുന്ന തരുണീ മണികളുടെ തിരുവാതിര കളിയാണീ സിനിമ. എല്ലാമിങ്ങനെ ഭേദിച്ചു പോയാല്‍ പിന്നെയെന്തുണ്ടാവണം നാളത്തെ ബുദ്ധിജീവിക്ക് ഭേദിക്കാനെന്ന കാമ്പുള്ള ടെന്‍ഷനാണ് അവസാനം ബാക്കിയാവുന്നത്.

 

 

ഹെന്തൊരു തിരക്ക്!
തിയറ്ററിലേക്ക് ഇറങ്ങും മുമ്പേ ഗൌളി ചിലച്ചിരുന്നു. കാറെടുക്കുമ്പോ കറുത്ത പൂച്ച കുറുകെയും ചാടി. അതിനും മുമ്പേ കിട്ടി ആദ്യ ഡോസ്. അനൂപ് മേനോന്റെ പടത്തിന് പോവുന്ന കാര്യം കൂട്ടുകാരിയോട് പറഞ്ഞു. അതിനാണേല്‍ ഞാനില്ലെന്ന് അവള്‍ കട്ടായം പറഞ്ഞു. അവള്‍ക്കതിന് കൃത്യമായ കാരണമുണ്ടായിരുന്നു. ‘അയാളുടെ സിനിമയാണേല്‍ മുഴുവന്‍ മറ്റേ ഡയലോഗ് ആയിരിക്കും. തെറി കേള്‍ക്കാന്‍ ആരേലും കാശുകൊടുക്കുമോ?’.

സിനിമ കഴിഞ്ഞിറങ്ങിയ ഉടനെ ആദ്യം ചെയ്തത് അവളെ സ്തുതിക്കുകയായിരുന്നു. അത്രക്ക് അച്ചട്ടായിരുന്നു പുള്ളിക്കാരിയുടെ പറച്ചില്‍. കള്ളുകുടി, പെണ്ണുപിടി, തഞ്ചം കിട്ടിയാല്‍ തുണ്ടു വര്‍ത്തമാനം^ഈ സെറ്റപ്പില്‍നിന്ന് പുറത്തുകടക്കാനേ പറ്റിയിട്ടില്ല അനൂപ് മേനോന്‍ എന്ന തിരക്കഥാകൃത്തിന്. മദ്യപിക്കുന്ന, തെറി വിളിക്കുന്ന , കണ്ടിടത്തെല്ലാം ചെന്ന് ബന്ധമുണ്ടാക്കുന്ന പെണ്ണുങ്ങളെയും ആണുങ്ങളെയും കുത്തിനിറച്ചിരിക്കുകയാണ് ഈ ലോഡ്ജില്‍.

ടിക്കറ്റെടുക്കാന്‍ അസാരം ക്യൂ ഉണ്ടായിരുന്നു. ക്യൂവില്‍ രണ്ടു മൂന്ന് സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത മണിക്കൂറുകളില്‍ അനുഭവിക്കാന്‍ പോവുന്ന കൊടും പീഡനം അറിയാതെ ആരോടൊക്കെയോ സന്തോഷത്തോടെ സംസാരിക്കുന്നുണ്ടായിരുന്നു അവര്‍. ആണുങ്ങളുടെ കൂട്ടത്തിലാവട്ടെ, മുഴുവന്‍ ന്യൂജനറേഷന്‍ പിള്ളാര്‍. ഇപ്പോ ശരിയാക്കിത്തരാമെന്ന പഴയ കുതിരവട്ടം പപ്പുവിന്റെ മട്ട്.

ആ ധാര്‍ഷ്ഠ്യമെല്ലാം സിനിമ തുടങ്ങിയപ്പോള്‍ തന്നെ തീര്‍ന്നുകാണണം. ടൈറ്റില്‍സ് കഴിഞ്ഞ് ഇത്തിരി കഴിഞ്ഞപ്പോള്‍ തന്നെ സൂചനകള്‍ വന്നു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഓരോ ദ്വയാര്‍ത്ഥ പ്രയോഗത്തിനും കൈയടികളേറി. ജീവിതം എന്നാല്‍, ലൈംഗിക കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ദൈവം തമ്പുരാന്‍ തന്ന ബോണസാണെന്ന് ധരിച്ചുവശായ മട്ടില്‍ സിനിമയിലെ പെണ്‍കഥാപാത്രങ്ങളെല്ലാം വായില്‍ക്കൊള്ളാത്ത ഡയലോഗുകള്‍ ഞരമ്പുരോഗികളെപ്പോലെ ആവര്‍ത്തിച്ചു. അന്നേരമൊക്കെ തിങ്ങിനിറഞ്ഞ ആണ്‍കൂട്ടം കൈയടിച്ചു. സ്ക്രീനില്‍ ഒരു ദ്വയാര്‍ത്ഥപ്രയോഗം മുഴങ്ങുമ്പോള്‍ കാണികള്‍ പത്തെണ്ണം കൂട്ടിച്ചേര്‍ത്തു. രണ്ടുമൂന്ന് പെണ്ണുങ്ങള്‍ മുന്നിലിരിക്കുന്നതു കാരണമാവും എന്നില്‍ നിനക്കെന്താണ് ഏറ്റവും ഇഷ്ടമായതെന്ന ധ്വനിയുടെ ചോദ്യത്തിനുള്ള “കുണ്ടി” എന്ന മറുപടിയ്ക്ക് പിന്തുണയുമായി തിയറ്റര്‍ ഇളകിമറിഞ്ഞു. ഒളിഞ്ഞുനോട്ടക്കാരുടെയും ഞരമ്പുരോഗികളുടെയും ജില്ലാ സമ്മേളനം പോലായി കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ തിയറ്റര്‍.

മലയാളി പുരോഗമിച്ചുവെന്ന് നമ്മുടെ ബുദ്ധിജീവികള്‍ക്ക് കട്ടായം പറയാനുള്ള സകല സ്കോപ്പുമുണ്ട് സിനിമയില്‍. ആളുകള് ഒളിഞ്ഞും പതുങ്ങിയുമൊക്കെ പറഞ്ഞുപോന്നിരുന്ന സെക്സ് ജോക്കുകളൊക്കെ സ്ഥാനക്കയറ്റം കിട്ടി സിനിമാ ഡയലോഗുകളായി മാറിയിരുന്നു. അതിനുള്ള സാഹചര്യം മലയാള സിനിമയില്‍ ഉണ്ടായി എന്നത് വിപ്ലവകരമാണെന്ന് വാഴ്ത്താവുന്നതാണ്. ഇത്തരം പ്രയോഗങ്ങള്‍ ആസ്വദിക്കാവുന്ന രീതിയില്‍ പ്രേക്ഷകരുടെ സെന്‍സിബിലിറ്റി കുത്തനെ കൂടിയെന്ന പേരില്‍ മാഗസിന്‍ സര്‍വേയും നടത്താന്‍ വകുപ്പുണ്ട്.

 

 

ലോഡ്ജ്മുറിയിലെ വിലാപങ്ങള്‍
ടൈറ്റിലില്‍ തിരോന്തരം ഉണ്ടെങ്കിലും സംഗതി കൊച്ചിയിലാണ്. കോവളവും മറ്റ് സെറ്റപ്പുമൊക്കെയുണ്ടെങ്കിലും തിരുവനന്തപുരത്തിന് കൊച്ചിയുടെ അത്ര സെക്സപ്പീലില്ലായിരിക്കണം. ഐറ്റം ഡാന്‍സിനൊക്കെ കുറച്ചു കൂടി സ്കോപ്പുള്ള സ്ഥലമാണ്. പോരാത്തതതിന് സായിപ്പമ്മാരും മദാമ്മമാരും അവരുടെ ലൈംഗികദാഹങ്ങളും നെടുവീര്‍പ്പുകളും ഒക്കെ തൂവിക്കിടക്കുന്നു മട്ടാഞ്ചേരിയിലെ നിരത്തുകളില്‍. സിനിമാക്കാരൊക്കെ കൂടി മട്ടാഞ്ചേരിയെ ഒരു മിനിമം ലെവലില്‍ മുംബൈയാക്കിയതിനാല്‍ വേറെയുമുണ്ട് സാധ്യതകള്‍. ക്വട്ടേഷനാവാം. ചാരക്കഥയാവാം. ഇന്റര്‍നാഷനല്‍ നക്ഷത്ര വേശ്യാലയവുമാവാം.

അങ്ങനെ, നമ്മുടെ മട്ടാഞ്ചേരി. ലവിടെ തിരുവനന്തപുരം ലോഡ്ജ്. സദാചാരത്തില്‍ തനിത്തങ്കമാണ് ലോഡ്ജു മുതലാളി. ഭാര്യമരിച്ചതിനെ തുടര്‍ന്ന് അമ്മാതിരി ഏര്‍പ്പാടുകളോടൊക്കെ സമ്പൂര്‍ണ്ണ വിരക്തിയുമായി കഴിയുന്ന ഒരു പാവം കോടിശ്വരന്‍. പേര് രവിശങ്കര്‍. ആളാരെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ^നമ്മ അനൂപ് മേനോന്‍! (അവിഹിത, എക്സ്ട്രാ മാരിറ്റല്‍ അഫയേഴ്സില്‍ പി.എച്ച്.ഡി ചെയ്യുന്നു എന്ന പേരു വീഴാതിരിക്കാനാവണം അനൂപിന്റെ കാരക്റ്റര്‍, ‘ഒരായുസ്സില്‍ ഒരു സ്ത്രീ’ എന്ന ടാഗ് ഇക്കുറി കഴുത്തില്‍ അണിഞ്ഞത്്!).

ഇനി, അവിടത്തെ അന്തേവാസികള്‍. അതിലൊരാള്‍ ജയസൂര്യ അവതരിപ്പിക്കുന്ന അബ്ദു. അസ്സലൊരു ഞരമ്പുരോഗി. പെണ്ണുങ്ങളെ കണ്ടാല്‍ ഉടന്‍ സല്യൂട്ടടിക്കും. സ്ത്രീസുഖം കിട്ടുന്നതിന് ചാവേറാവാനും തയ്യാര്‍. കൊച്ചു പുസ്തകങ്ങളില്‍ വായിച്ച ഇക്കിളികള്‍ ജീവിതത്തില്‍ ഒന്നറിയുക എന്നതാണ് ജീവിതലക്ഷ്യം. അതിനുള്ള ലോട്ടറി പലപ്പോഴും എടുക്കുന്നുവെങ്കിലും മാനഹാനി മാത്രം മിച്ചം. ലൈംഗിക ദാരിദ്യ്രം കലശലായ അയാള്‍ക്കുമുന്നില്‍ അതിന്റെ ഹോള്‍സെയില്‍ കച്ചവടക്കാരായ വക്കീലും, ഷിബു വെള്ളായണിയുമുണ്ട്.

അവിടേക്കാണ്, ചിത്രം വരയ്ക്കുന്ന, കള്ളുകുടിക്കുന്ന, സിഗരറ്റു വലിക്കുന്ന, വേണമെങ്കില്‍ ഒരു നോവല്‍ പോലും എഴുതിക്കളയാന്‍ കഴിയുന്ന നായിക, സാക്ഷാല്‍ ധ്വനി വന്നുചേരുന്നത്. പുള്ളിക്കാരിക്ക് നേരത്തെ പറഞ്ഞ കാര്യങ്ങളിലെല്ലാം അസാരം ഗവേഷണ താല്‍പ്പര്യമുണ്ട്. കാര്യങ്ങള്‍ അറിഞ്ഞിട്ടു വേണം വേഗം നോവലെഴുതി വില്‍ക്കാന്‍. ഇടക്കവര്‍ അബ്ദുവിനെ കൊണ്ട് കഴുത്ത് മസാജ് ചെയ്യിക്കുന്നുണ്ട്. അന്നേരം, പ്രസവ മുറിയ്ക്ക് മുന്നിലൂടെന്ന പോലെ നെഞ്ചിടിപ്പുമായി ലോഡ്ജിലെ ആണ്‍പ്രജകളെല്ലാം നടക്കുന്നു.

ഡൈവോഴ്സ് നേടി സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്കായി ഇനിയുള്ള കാലം ഉഴിഞ്ഞുവെക്കാനാണ് ധ്വനി കൊച്ചിയില്‍ അടിഞ്ഞത്. കൊച്ചിയില്‍ സദാചാര പോലീസുകാരുണ്ടെന്നും മലയാളി ആണെങ്കിലേ കുഴപ്പമുള്ളൂ, അല്ലെങ്കില്‍ എന്ത് വൃത്തികേട് കാണിച്ചാലും ആരും തിരിഞ്ഞ് നോക്കുകേലെന്നും പറഞ്ഞു വയ്ക്കുന്നുണ്ട് ധ്വനിയുടെ സുഹൃത്ത് സറീന. ഒമ്പതാം ക്ളാസ് മാത്രം വിദ്യാഭ്യാസമുള്ള, എന്നാല്‍ കിടപ്പറയില്‍ കൊടുങ്കാറ്റാവാന്‍ ബിരുദമുള്ള പൊട്ടനെന്നാണ് ഭര്‍ത്താവിനെക്കുറിച്ച് സറീനയുടെ അഭിപ്രായം. മട്ടാഞ്ചേരിയിലെ കാശുള്ള മുസ്ലിംകളുടെ പ്രതിനിധിയാണത്രേ ടിയാന്‍ . ഭര്‍ത്താവിന് ബുദ്ധിയില്ലാത്തതാണ് ദാമ്പത്യ ജീവിതത്തിന് നല്ലതെന്ന് സറീന സദാ കവലപ്രസംഗം നടത്തുന്നുണ്ട്.

 

 

നിരൂപകരേ ഇതിലേ, ഇതിലേ!
വി.കെ.പി -അനൂപ്മേനോന്‍ കൂട്ടുകെട്ടില്‍ പിറന്ന ബ്യൂട്ടിഫുളില്‍ തെസ്നിഖാന്‍ അവതരിപ്പിച്ച ‘കന്യക’ എന്ന കഥാപാത്രം ഏതാണ്ട് അതേ കോലത്തില്‍ സിനിമയിലേക്ക് കയറിവരുന്നുണ്ട്. ഒപ്പം, മലയാളികളുടെ ദീര്‍ഘനിശ്വാസങ്ങള്‍ക്ക് പത്മരാജന്‍ നല്‍കിയ ഏറ്റവും നല്ല സംഭാവനകളിലൊന്നായ തൂവാനത്തുമ്പികളില്‍നിന്ന് തങ്ങള്‍ എന്ന കഥാപാത്രവും പ്രത്യക്ഷപ്പെടുന്നു. (സംഗതി പോസ്റ്റ് മോഡണാണ്. ന്യൂജനറേഷന്‍ സിനിമയായതിനാല്‍ അതിത്തിരി നിര്‍ബന്ധമാണ്. ‘ഇന്റര്‍ടെക്സ്ച്വാലിറ്റി മലയാളത്തില്‍’ എന്നൊക്കെ പില്‍ക്കാല നിരൂപകര്‍ക്ക് ആവേശം മൂത്ത് പറയാന്‍ വല്ലതും വേണ്ടേ).

അബ്ദുവിനു മുന്നില്‍ നമ്മുടെ കന്യക സ്പഷ്യല്‍ റേറ്റ് വെക്കുന്നുണ്ട്. 750 രൂപ. അതും വാങ്ങി, പോവാന്‍ ഒരിടവും കിട്ടാതെ നടക്കുമ്പോള്‍ കന്യക പറയുന്നു^ മൂത്രപ്പുരയിലും റോഡിലുമൊന്നും പറ്റില്ലെന്ന്. അങ്ങനെ അവസാനം കന്യകയുടെ വീട്ടിലെത്തുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളതു പോലെ അവിടെ, അവരുടെ ഭര്‍ത്താവ് തളര്‍ന്ന് കിടക്കുന്നു. അബ്ദു ഒന്നും ചെയ്യാതെ ഇറങ്ങി ഓടുന്നു. ന്യൂ ജനറേഷന്‍ സിനിമയായതിനാലാവണം ഫോര്‍മുലയിലെ സകല ഐറ്റങ്ങളും ഒപ്പിച്ചിട്ടുണ്ട്, ചുരുങ്ങിയ സമയത്തിനുള്ളില്‍.

തൂവാനത്തുമ്പികളിലെ തങ്ങള്‍ പഴയ മട്ടില്‍തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. അത് എന്തിനാണെന്നൊന്നും ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല എന്നു പറഞ്ഞാലല്ലേ ന്യൂജനറേഷനാവൂ. കാലം കുറേ കഴിഞ്ഞാണ് തങ്ങള്‍ വീണ്ടും തിരശãീലയില്‍ എത്തുന്നതെങ്കിലും വയസ്സൊന്നും കൂടിയിട്ടില്ല. പ്രഷറോ, പ്രമേഹമോ ഒന്നുമില്ല. മൂപ്പരുടെ കൈ ചുരുട്ടില്‍ മടക്കി വച്ച നിലയില്‍ അഞ്ഞൂറു രൂപയുണ്ട്. കയ്യില്‍ ഡയറിയും, വിസിറ്റിങ് കാര്‍ഡും. സംഭാഷണമൊക്കെ പഴയ മട്ടു തന്നെ. തൃശൂരിലെ ജയകൃഷ്ണന്റെ കാര്യമൊക്കെ ഇടക്ക് റെഫര്‍ ചെയ്യുന്നുണ്ട് തങ്ങള്‍.

സൈജു കുറുപ്പ് എന്ന നടനാണ് സത്യത്തില്‍ ഈ സിനിമ ലോട്ടറി ആയത്. ഇന്നു വരെ പറയാന്‍ കൊള്ളാവുന്ന ഒരു കഥാപാത്രം പോലും ലഭിക്കാത്ത സൈജുവിനു കിട്ടിയ മികച്ച കഥാപാത്രമാണ് ഇതിലെ ഷിബു വെള്ളായണി. കഥാപാത്രത്തിനു മേന്മകളൊന്നുമില്ലെങ്കിലും കിട്ടിയ കഥാപാത്രത്തെ മികച്ചതാക്കാന്‍ സൈജുവിനു സാധിച്ചു.

 

 

ന്യൂജനറേഷനും പഴകുമ്പോള്‍
വില്‍ക്കാന്‍ പറ്റിയ ഫോര്‍മുലകളുടെ അയ്യരു കളിയാണ് അന്നുമെന്നും വാണിജ്യസിനിമ. കാണികളെ പിടിക്കാന്‍ കഴിയുന്ന, കഥ മുന്നോട്ടുകൊണ്ടുപോവാന്‍ സഹായിക്കുന്ന ഫോര്‍മുലകളാണ് എല്ലാ കാലത്തും വിപണിയില്‍ വിജയം കൊയ്തത്. എന്നാല്‍, വിജയം മാത്രമല്ല, പരാജയവും വരുന്ന വഴിയാണ് ഫോര്‍മുല. ഒരേ ഫോര്‍മുലയിലുള്ള കലാപരിപാടികള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുമ്പോഴാണ് കാണികള്‍ കച്ചവടം മതിയാക്കി മറ്റു പരിപാടികള്‍ ആലോചിക്കുക.

അങ്ങനെ, പ്രേക്ഷകര്‍ ആവോളം മടുത്ത് പണ്ടാരമടങ്ങിയ നേരത്താണ് മലയാളത്തില്‍ ന്യൂജനറേഷന്‍ പടക്കങ്ങള്‍ പൊട്ടിത്തുടങ്ങിയത്. അതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലെല്ലാം ഉയര്‍ന്നുവന്ന ഒരു ഘടകം സ്ഥിരം ഫോര്‍മുലകളുടെ അഭാവം തന്നെയായിരുന്നു. പറഞ്ഞു പഴകിയ വട്ടത്തില്‍നിന്ന് സിനിമ പുറത്തുകടക്കട്ടെ എന്ന ആഗ്രഹമാണ് ഇത് കാണികള്‍ക്ക് നല്‍കിയത്.

എന്നാല്‍, ‘തൊഴിലാളി വര്‍ഗം അധികാരമേറ്റാല്‍ അവരായി പിന്നെ അധികാരി വര്‍ഗം’ എന്ന ചുള്ളിക്കാടിന്റെ കവിതയുടെ ചേലിലാണ് കാര്യങ്ങള്‍ പോവുന്നത്. ഫോര്‍മുലകളെ നിരസിച്ചു പൊട്ടിപ്പുറപ്പെട്ട ന്യൂജനറേഷന്‍ വിപ്ലവങ്ങള്‍ സ്വയം ഫോര്‍മുലയായി മാറുന്ന കാഴ്ച. പുതു തലമുറ സിനിമകളെല്ലാം ഒരേ അച്ചുതണ്ടില്‍ കറങ്ങുന്ന അവസ്ഥ. നായകന്‍, വില്ലന്‍, പ്രണയം സ്റ്റണ്ട്, പാട്ട് എന്ന മട്ടിലുള്ള ഫോര്‍മുല അവിഹിതം, സ്ത്രീ സ്വാതന്ത്യ്ര പ്രഖ്യാപനം, ലൈംഗികത, കള്ളുകുടി, പെണ്ണുപിടി, കഞ്ചാവടി എന്നിങ്ങനെ നൈസായി മാറുന്നു.

അനൂപ്മേനോന്റെ സിനിമകളിലെ സ്ഥിരം നമ്പരുകളായ സര്‍വ്വതന്ത്ര സ്വതന്ത്രരായ സ്തീകളുടെ റൂട്ട്മാര്‍ച്ച് തന്നെയാണ് ഈ സിനിമയിലും. ഹണി റോസ് അവതരിപ്പിക്കുന്ന നായിക ധ്വനി, ദേവി അജിത് അവതരിപ്പിക്കുന്ന സറീന, തെസ്നി ഖാന്‍ അവതരിപ്പിക്കുന്ന കന്യക എന്നിങ്ങനെ എല്ലാ സ്ത്രീകഥാപാത്രങ്ങളും ഒരേ അച്ചില്‍ വാര്‍ക്കപ്പെട്ടവരാണ്. തെറി പറയുന്ന, സെക്സ് ജോക്സ് ആവര്‍ത്തിക്കുന്ന, മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന പെണ്‍കഥാപാത്രങ്ങള്‍. സ്വാതന്ത്യ്രത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും മുദ്രാവാക്യ സ്വഭാവമുള്ള നെടുങ്കന്‍ വായ്ത്താരികള്‍ നടത്തുന്ന ഈ കഥാപാത്രങ്ങള്‍ സത്യത്തില്‍ ആരെയാണ് തൃപ്തിപ്പെടുത്തുന്നത്?

ഒളിഞ്ഞുനോട്ടത്തിന്റെ സ്വന്തം നാട്ടിലെ ആണ്‍ പ്രേക്ഷകരെ ഇക്കിളിപ്പെടുത്താനുള്ള സാധ്യതകള്‍ തന്നെയാണ് സ്ത്രീപക്ഷം എന്നൊക്കെ തോന്നിപ്പിക്കുമെങ്കിലും ഈ സിനിമകള്‍ ആരായുന്നത്. പുതു സ്ത്രീത്വത്തിന്റെ ആഘോഷമെന്ന മട്ടിലെത്തുന്ന കഥാപാത്രങ്ങള്‍ ആത്യന്തികമായി അഭിസംബോധന ചെയ്യുന്നത് മധ്യവര്‍ഗ പുരുഷന്റെ അടക്കിപ്പിടിച്ച കാമനകളെത്തന്നെയാണ്. ഇത്തരം കാണികളെ അഭിമുഖീകരിക്കുന്ന, അവരെ സുഖിപ്പിക്കുന്ന ഫോര്‍മുലകള്‍ കുത്തി നിറച്ച സമര്‍ത്ഥമായ പാക്കേജുകള്‍ മാത്രമാണ് അനൂപ്മേനോന്റെ സിനിമകള്‍ എന്ന് ഈ ചിത്രം കൂടി വ്യക്തമാക്കുകയാണ്.

ഒരേസമയം വേട്ടക്കാരുടെയും ഇരയുടെയും കൂടെയുള്ള ഈ നടത്തം സിനിമയുടെ കച്ചവടമുറപ്പിക്കല്‍ മാത്രമെന്നും തിരിച്ചറിയാനാവും. ആരാണ് അനൂപ് മേനോന്റെ പ്രേക്ഷകര്‍, ആരുടെ താല്‍പര്യങ്ങളെയാണ് അവ തൃപ്തിപ്പെടുത്തുന്നത് എന്ന് ആലോചിക്കുമ്പോള്‍ അക്കാര്യം വ്യക്തമാവും. മലയാളത്തിലെ ഏറ്റവും ധീരനായ തിരക്കഥാകൃത്തെന്നും സദാചാര നാട്യങ്ങള്‍ക്കെതിരെയുള്ള ഇടിവാള്‍ എന്നുമൊക്കെ ഓണ്‍ലൈന്‍ പുലികള്‍ നെഞ്ചത്തടിച്ചു നിലവിളിച്ചതു കൊണ്ടു മാത്രം കച്ചവടക്കണ്ണുള്ള ഇത്തരം അഭ്യാസങ്ങള്‍ ഏറെ നാള്‍ തിരിച്ചറിയാതെ പോവണമെന്നില്ല.
 
 
 
 

34 thoughts on “ട്രിവാന്‍ഡ്രം ലോഡ്ജിലെ ഇക്കിളികള്‍

 1. കാശു കൊടുത്തു സിനിമ കാണുന്നവന് കണ്ടു മറന്നതോ കാണാന്‍ ഇടയുല്ലതോ ആയ ചില നിമിഷങ്ങള്‍ സമ്മാനിച്ച കലാകാരനാണ് അനൂപ്‌ മേ നോന്‍. കാസിനോവ യും തaaപ്പാനയും സിംഹാസനവും ആര്ക് കാണാന്‍ എടുക്കുന്ന സിനിമകള്‍ ആണ് സുഹൃത്തേ. പുതിയ ആശയങ്ങളെ , വഴികളെ , കലാകാരന്മാരെ വിമ ര ശി ചോളൂ പക്ഷെ നമ്മുടെ സമൂഹത്തില്‍ ഇതൊന്നും ഇല്ല എന്നും ഒക്കെ ഫാന്റസി ആണെന്നും പറയരുത്. സൌഹൃദത്തിന്റെ കൂട്ടില്‍ തനിച്ചയാല്‍ എല്ലാതരം തമ ശ കളും പറയുന്ന സ്ത്രീകളും പുരുഷന്മാരും ഇവിടെ ഉണ്ടെന്നു ആര്കാന് സംശയം??? അനൂപ്‌ മേനോന്‍ അത് പറഞ്ഞാലാണോ കുറ്റം. മലയാളത്തിലെ സിനിമ മാടമ്പി മാരുടെ ആശ്രിതര്‍ കുറച്ചു വിശ്രമികൂ. പുതിയ പിള്ളാരുടെ പരീക്ഷ ണ ങ്ങള്‍ ക്കും തല വെയ്ച്ചുകൊടുക്കാന്‍ മലയാളിക്കും അവന്റെ കപട സദാചാരത്തിനും ആയുസ്സുണ്ട്.

  • “കാശു കൊടുത്തു സിനിമ കാണുന്നവന് കണ്ടു മറന്നതോ കാണാന്‍ ഇടയുല്ലതോ ആയ ചില നിമിഷങ്ങള്‍ ” ഉണ്ടാകുന്നതെങ്ങനെ എന്ന് ചികഞ്ഞു നോക്കുക മാത്രമേ ഈ ലേഖനം ചെയ്തിട്ടുള്ളു… “കാസിനോവ യും തaaപ്പാനയും സിംഹാസന” ത്തേയും കുറിച്ച് ആര് എഴുതാനാ സുഹൃത്തെ… നമുക്കിങ്ങനെ ഒന്നും രണ്ടും പറയാനുള്ള കോപ്പ് അനൂപ് മേനോനുണ്ടെന്ന് സമ്മതിക്കുന്നു…

  • ഇപ്പോള്‍ കപട സദാചാരത്തിനെതിരെയു ള്ള അനൂപ്‌ menon ന്റെ പടവാള്‍ ആണ് ഈ ചിത്രം എന്ന് പറയുന്നുണ്ടല്ലോ?ശരിക്കും ഇത്തരം കപട സാധാചാരം നമ്മള്‍ക്ക് ആവശ്യമല്ലേ ? ഇല്ലെങ്ങില്‍ ഞങ്ങള്‍ എന്തും ഓപ്പണ്‍ ആയി പറയുന്നവരാണ് നാളെ റോഡിലൂടെ ഒരു പെണ്‍കുട്ടി ( അത് താങ്കളുടെ പെങ്ങളോ കാമുകിയോ അമ്മയോ ബന്ധുവോ ) പോകുമ്പോള്‍ ഇത്തരം അശ്ളീല വര്‍ത്തമാനം പറഞ്ഞാല്‍ അവന്‍ ന്യൂ ജനരഷിഒനിലെ പയ്യനാ സാരമില്ല എന്ന് പറഞ്ഞു വിട്ടുകളയുമോ? ആകാം എന്തും ഒരു പരിധി വരെ അതിലപ്പുറവും പച്ചയ്ക്ക് പറഞ്ഞിട്ട് ഉദാത്ത മായ കലയാണ്‌ ആണത്തം, ചങ്കൂറ്റം ആണെന്ന് പറയരുത് വളരെ ചീപ് ആയി പോകുമത്

 2. ന്യൂ ജെനെരറേന്‍ എന്നാ പേരില്‍ ഇറങ്ങുന്ന സിനിമകളുടെ എല്ലാം തീം ഇത് തന്നെ ആണ് ഒളിഞ്ഞുനോട്ടത്തിന്റെ സ്വന്തം നാട്ടിലെ ആണ്‍ പ്രേക്ഷകരെ ഇക്കിളിപ്പെടുത്താനുള്ള സാധ്യതകള്‍ തന്നെയാണ് സ്ത്രീപക്ഷം എന്നൊക്കെ തോന്നിപ്പിക്കുമെങ്കിലും ഈ സിനിമകള്‍ ആരായുന്നത്. പുതു സ്ത്രീത്വത്തിന്റെ ആഘോഷമെന്ന മട്ടിലെത്തുന്ന കഥാപാത്രങ്ങള്‍ ആത്യന്തികമായി അഭിസംബോധന ചെയ്യുന്നത് മധ്യവര്‍ഗ പുരുഷന്റെ അടക്കിപ്പിടിച്ച കാമനകളെത്തന്നെയാണ്. ഇത്തരം കാണികളെ അഭിമുഖീകരിക്കുന്ന, അവരെ സുഖിപ്പിക്കുന്ന ഫോര്‍മുലകള്‍ കുത്തി നിറച്ച സമര്‍ത്ഥമായ പാക്കേജുകള്‍ മാത്രമാണ് അനൂപ്മേനോന്റെ സിനിമകള്‍ എന്ന് ഈ ചിത്രം കൂടി വ്യക്തമാക്കുകയാണ്. good opinion

 3. @ഹരി,അനൂപ്‌ മേനോന്‍ ആണോ പുതു തലമുറ ? സൂര്യ ടീവിയിലെ സുപ്രഭാതം മുതല്‍ എത്രയോ കാലമായി ഇയാളെ സഹിക്കുന്നു. ബാലചന്ദ്ര മേനോനും സന്തോഷ്‌ പണ്ടിട്ടിനും ശേഷം മള്‍ട്ടി ടാലെന്‍റ്ഡ് ആയ ഇദ്ദേഹം ഗാന രചനയിലും കൈവച്ചു തുടങ്ങിയിട്ടുണ്ട്. വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല!

 4. ഒരേ ചേരുവകളുള്ള ഇത്തരം കുറെ സിനിമകള്‍ ആയി എപ്പോള്‍ മലയാളത്തില്‍ ഒരു കൊട്ടുകൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നിയിരുന്നു ഇതേതായാലും നന്നായി എങ്ങനെ ചില ഓര്‍മപ്പെടുത്തലുകള്‍ അനിവാര്യമാണ്

 5. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറഞ്ഞ തമാശകള്‍ മാത്രമുള്ള മായാമോഹിനിയും മിസ്റ്റര്‍ മരുമകനും ഒക്കെയേ താങ്കള്‍ക്കു പറ്റൂ… പത്തോ പന്ത്രണ്ടോ തവണ അത്തരം സിനിമകള്‍ കാണൂ… പറ്റുമെങ്കില്‍ മക്കളെയും കൂടെ കൊണ്ട് പോയി കാണിക്കൂ.. അവരും അത് കണ്ടു “തമാശ” പറഞ്ഞു വളരട്ടെ…
  ആരെങ്കിലും കണ്ടാല്‍ മാത്രം പ്രശ്നം, ഇല്ലെങ്കില്‍ എല്ലാം സദാചാരം എന്ന് പറഞ്ഞു നടക്കുന്ന നമ്മള്‍ മലയാളികള്‍ക്കുള്ള ഒരു കൊട്ട് തന്നെയാണ് ഈ സിനിമ…
  ക്ഷീരമുള്ലോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കുതൂഹലം എന്ന് പറഞ്ഞപോലെയാണ് താങ്കളുടെ കാര്യം..
  “ബ്യൂട്ടിഫുള്‍ മുതല്‍ തസ്നി ഖാന് ഒരൊറ്റ പേരെ ഉള്ളൂ..”
  ഇത് കേട്ടാല്‍ തോന്നും ബ്യൂട്ടിഫുള്‍ എന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് പത്ത് പന്ത്രണ്ടു സിനിമകള്‍ ചെയ്തു, അതിലെല്ലാം തസ്നി ഖാന്റെ പേര് കന്യക എന്നാണെന്ന്..
  എനിക്കൊന്നെ പറയാനുള്ളൂ,
  നല്ല രീതിയില്‍ റിവ്യൂ എഴുതി പടികൂ.. ഓള്‍ ദി ബെസ്റ്റ്

 6. ഇപ്പോള്‍ പ്രേക്ഷകര്‍ പുതിയൊരു വഴി ഫിലിം മേക്കെഴ്സിനു തുറന്നു കൊടുത്തീട്ടുണ്ട് .ഇനി കുറച്ചുകാലം മലയാള സിനിമ ഈ വഴി സഞ്ചരിക്കും.
  മുരളി ഗോപി പറഞ്ഞപോലെ “ഇതൊരു സൈക്ക്ളിക്ക് പ്രോസസ്സാണ്”

  ഇത്തരം ഫലിതങ്ങള്‍ കാണികള്‍ക്ക് ഇഷ്ടപെടുന്നുണ്ട് എന്ന് കണ്ടാല്‍ അത് വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും …
  പിന്നെ പുതിയ trent -ന്‍റെ ഗുണം എന്താണെന്നു വച്ചാല്‍ ,മുന്‍പൊക്കെ ഈ പണിക്കുവേണ്ടി സംഘനൃത്തങ്ങള്‍ നടത്തേണ്ടി വന്നിരുന്നു.ഇന്ന് അത് വെറും ഡയലോഗിലൂടെ ആണ് ചെയ്യുന്നത് .

  “വില്‍ക്കാന്‍ പറ്റിയ ഫോര്‍മുലകളുടെ അയ്യരു കളിയാണ് അന്നുമെന്നും വാണിജ്യസിനിമ”

  • Everyone has the right to freedom of opinion and expression ,why do you want the writer to write review which satisfies you .As a person who watched the movie ,i can say this movie is just for so called “new generation ” audiences “

 7. kaalam maari, suhruthe. Now you cant decide all movies should be family friendly. There are audience for such movies. And these are not just fantasy, there are people like these in real life. And I am sure, we know many of these characters. Now if you decide, movies should be taken in such fixed formats, then sorry, you havent seen good movies.

 8. പിന്നെ ഇതല്ലാതെ വേറെ വഴി എന്താണ്…മലയാളികളുടെ ഞരമ്പ്‌രോഗം ഉടനടിയൊന്നും ഇല്ലാതാകുന്ന പ്രശ്നം ഉദിക്കുന്നില്ല. ഒരു പത്ത്‌ മുപ്പതു കൊല്ലമെങ്കിലും എടുക്കും മലയാളി ഒളിഞ്ഞു നോട്ടം ഉപേക്ഷിക്കാന്‍..കാരണംവേറൊന്നും അല്ല ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ ചത്തു പോവുകയോ അല്ലെങ്കില്‍ കുഴിയിലേക്ക്‌ കാലും നീട്ടി ഇരിക്കുകയോ ആയിരിക്കും അപ്പോള്‍. പിന്നെ വരുന്ന പിള്ളാര്‍ക്ക് ഇപ്പോള്‍ ഉള്ളത് പോലത്തെ ഇത്ര തീവ്രലൈംഗിക ദാരിദ്ര്യം ഉണ്ടായിരിക്കാന്‍ തരമില്ല(അതിനു ആഗോളവല്‍ക്കരനത്തിനോട് നന്ദി പറയാം). അതുവരെ ട്രിവാന്‍ഡ്രം ലോഡ്ജ് അല്ല നല്ല 22 ക്യാരറ്റ്‌ ശുദ്ധമായ സ്ത്രീ സ്വാതന്ത്ര്യം പറയുന്ന സിനിമ(അങ്ങനെ വല്ലതും എടുത്താല്‍) ആയാലും മലയാളി മലയാളിയുടെ സ്വഭാവം തീയറ്ററില്‍ കാണിച്ചിരിക്കും.

 9. ആരും കാണാത്ത വളിപ്പന്‍ സിനിമകള്‍ എടുത്തു മര്യാദയ്ക്ക് കഞ്ഞികുടിച്ചു പോന്നിരുന്ന… !!!! this is really uncalled for !!! I agree that most of his movies were flop, but yu can’t consider everything in tht category right ? for eg – ‘Punaradhivaasam’ ??

 10. adutha padathil… anoopmenon kakkoossil pokunnathu muzhuvanayittu kanikkum.. Hari enna new generation midukkan paranjathu pole,, ithokke samoohathil ellavarum cheyyunnathalle.. appom athokke kanikkunnathil kuzhappamilla.. atho hariye polullavarkku sexual fantacies kanichal matrame bold theme avullo? My percepetion about anoopmenon went wrong after watching these kind of craps. Pakalnakshatrangal was a brave attempt.. but athoru newgeneration knappallayirunna karenam arum kandilla.ini Ee parayunna bold & brave attempts sherikku kanenamengil go and watch movies like Irakal, lorry, yavanika, nasmukkuparkkam, aparan, innale, njangandarvan, thaniyavarthanam, tazhvaram, sadayam kind of movies. pandu KG georgum, Padmarajanum, Bharatanum onnum cheythathinte 10il onnu polum ipppozhathe newgeneration njarambu rogikal cheyyunnilla.

 11. swayam budhi jeeviyakan sramikkunna anoop menone aranu malyala cinemayude vakthavakkiyathu…..Onnankel nalla cinemakal kandu padikkanam…allathe french kissum..madhyavum sexinekurichlla navattavum ayal new generation film akilla….wat u mean about new generation..?Than kanunna lokvum alukalum mathramalla ee genarationilullathu….onnukil copy..swanthamayennu parayan athinulla culturumilla…..cinema is mass a media….allatha nee padachu vidunna kochu pusthaka kathayalla Cinema…..a man with cultural poluted brain,nothing more…….bullshit…..

 12. റിവ്യൂവിനു എതിരേ ഇത്രയും കമ്മന്റുകള്‍ വരുന്നത് കാണുമ്പോള്‍ ഒരു സംശയം- ഇവരും കൂലി തൊഴിലാളികള്‍ ആണോ? പണ്ട് സൂപര്‍ സ്ടാര്സിനു ജയ് വിളിക്കാനും, മറ്റു പദങ്ങളെ കൂവി തോല്‍പ്പിക്കാനും ചിലര്‍ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതെ പോലെ ന്യൂ ജനരെഷനിലും കാര്യങ്ങള്‍ അങ്ങനെ ആയോ?

 13. hey reviewer why are you this much frustrated. You have to agree that there may be a group of people who are sexually starved and this kind of things happen.

  the young people have embraced the movie wholeheartedly, this can be seen in front of Padma theatre at MG road Kochi before every show.

  P.s. I am not hired by anyone. allel ithorthu chilarkku kakkosil pokan patteelelo

 14. പുത്തന്‍ തലമുറ ചിത്രങ്ങളുടെ നായാട്ട് ഒടുങ്ങിയിട്ടില്ല… ട്രിവാണ്ട്രം ലോഡ്ജ് കൊള്ളാം ബഹു ജോര്‍ ….


  തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു പെണ്ണിനെ പ്രാപിച്ച് , ആയിരം തികക്കാന്‍ ഒരു വനിതാ പോലീസിനെ അവളുടെ യൂണിഫോമില്‍ തന്നെ കിട്ടാന്‍ കാത്തിരിക്കുന്ന ഒരു അമ്പതുകാരന്‍ ,
  ഇന്റെര്‍നെട്ടിന്റെയും,ആണ്‍ഡ്രോയിഡ് ഫോണുകളുടെയും കാലത്ത് സ്കലന സുഖത്തിനു പഴയ “കമ്പി” പുസ്തകങ്ങള്‍ ആര്‍ത്തിയില്‍ വായിച്ചു തീര്‍ക്കുകയും, സ്വയം ഭോഗം നടത്തുകയും ചെയ്യുന്ന ഒരു ആണ്‍ കഥാപാത്രം,
  പെണ്ണിനെ വേണ്ട വിധത്തില്‍ പരിഗണിക്ക പെടാത്തത് കൊണ്ടും, സ്ത്രീ സ്വാതന്ത്രത്തിന്റെ ലങ്ങനങ്ങല്‍ക്കുമെതിരെ, വിവാഹ മോചനം നേടി തന്‍റെ സ്വാതന്ത്രത്തിന്റെ ഉന്മാധങ്ങള്‍ അടയാലപെടുത്തുന്ന നായിക,
  കുറെ പണവും , കുറച് മണ്ടത്തരവും ഉള്ള ഭര്‍ത്താവില്‍ നിന്നും അനുഭവിക്കുന്ന എല്ലാ സുഖങ്ങളെയും കുറിച്ച് വാചാലയാകുന്ന ഉപനായിക ,
  ഭാര്യ മരിച്ചിട്ടും മറ്റൊരാളെ തേടിപോകാതെ ” ഒരു ഇരുപതു മിനുട്ട് സുഖത്തിനപ്പുറം സ്വന്തം പവിത്രത സൂക്ഷിക്കുന്ന” മലയാളി ശീലിച്ച മര്യാദ രാമനായ ഭര്‍ത്താവ് കഥാപാത്രം,
  അഞ്ചാം ക്ലാസില്‍ വച്ച് തുടങ്ങുന്ന പ്രണയത്തിന്‍റെ വാചാലതകള്‍ , സിനിമ തീരുമ്പോള്‍ മുഹമ്മദ്‌ റാഫിയുടെ ഒരു ക്ലാസിക് ഗാനത്തിന്റെ രണ്ടു വരികള്‍…..
  തീരുന്നില്ല, ഈ സിനിമയുടെ വിശേഷങ്ങള്‍ , മലയാളിക്ക് അന്യമായ എന്നാല്‍ എന്നും ഉള്ളില്‍ സൂക്ഷിക്കുകയും രഹസ്യമായ ചില വേളകളില്‍ എടുത്തു താലോലിക്കുകയും ചെയ്യുന്ന പരിസരങ്ങളില്‍ കൂടി ആണ് ഈ സിനിമ സഞ്ചരിക്കുന്നത്,
  എന്‍റെ പ്രീ-ഡിഗ്രീ കാലത്ത് “കമ്പി” സിനിമകളുടെ ചാകരകാലം ആയിരുന്നു അന്ന് മലയത്തി പെണ്ണും, കാനന സുന്ദരിയും ഒക്കെ അരങ്ങു തകര്‍ക്കുന്ന കാലം ക്ലാസ് കട്ട്‌ ചെയ്തു ഏറ്റവും വില കുറഞ്ഞ ടിക്കെട്ടുകള്‍ കരസ്ഥമാക്കി നിര്‍വൃതി പൂണ്ടിരുന്ന ആ കാലത്ത് കുറെ തരം പ്രേക്ഷകര്‍ ഉണ്ടായിരുന്നു അവര്‍ ആഗ്രഹിച്ച രംഗങ്ങള്‍ പെട്ടെന്ന് കട്ട് ചെയ്‌താല്‍ അമര്‍ഷത്തോടെ പ്രതികരിക്കുന്ന ഒരു വിഭാഗം കാഴ്ച്ചകാര്‍, അവര്‍ ഓരോ രംഗത്തെയും പ്രോത്സാഹിപ്പിക്കുന്ന കമന്റ്റുകള്‍ എപ്പൊഴും കൊട്ടകയില്‍ ഇരുന്നു പറഞ്ഞു കൊണ്ടേ ഇരിക്കും, അത്തരം ചില പ്രേക്ഷകരെ കൂടി ഈ സിനിമാ കാഴ്ചയിലേക്ക് കൂട്ടി കൊണ്ട് വരാന്‍ സംവിധായകന് സാധിച്ചു,
  നായികയുടെ നഗ്നമായ പുറ വടിവുകളില്‍ നായകന്‍ എന്നാ ഇട്ടു തടവുന്നത് ഉമിനീര്‍ പോലും ഇറകാതെ കണ്ടു കൊണ്ടിരുന്ന പ്രേക്ഷകന്‍റെ മുന്‍പിലേക്ക് ഇന്റര്‍വെല്‍ എന്ന കൊലച്ചതി കടന്നു വന്നപ്പോള്‍ തിയേറ്ററില്‍ നിന്നും ഉയര്‍ന്ന പ്രതിഷേധങ്ങളും, നിശ്വാസങ്ങളും വലിയ സംഭവം തന്നെ ആയി, അത് പിന്നീട് ചിരി ആയും ഒക്കെ മാറി,,,,
  ലൈങ്കീക ആസ്വാതന്ത്രത്തെ പറ്റി നായിക പറയുമ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകന്‍ തന്നെ ആണ് ഏക പത്നീ വ്രതകാരനായ ഉപനായകന്‍റെ വാക്കുകള്‍ക്കും കയ്യടി കൊടുക്കുന്നത്, മലയാളിയുടെ ഈ ശീലങ്ങള്‍ക്കു നേരെ ആണ് , വി.കെ .പ്രകാശ്‌ എന്ന സംവിധായകന്‍ തന്‍റെ ക്യാമറ കണ്ണ് തുറന്നു പിടിച്ചത്,,,,
  നമ്മുടെ ശീലങ്ങളും ശീലകേടുകളും കണ്ടു സായൂജ്യമടയുവാന്‍ നമുക്ക് ഈ തിരുവനന്തപുരം ലോഡ്ജില്‍ ഒരു മുറി എടുകാം ,,,,,,,,,,,,

 15. കപടസദാചാരത്തിന്‍െറ വിഷം ചീറ്റുന്ന നിരൂപണം. ഈ സിനിമയിലെ അസഭ്യം മാത്രമേ നിരൂപകന്‍െറ ശ്രദ്ധയില്‍പെട്ടൂള്ളൂ. കഷ്ടം. എല്ലാ കഥാപാത്രങ്ങളും ഇസ്തിരിയിട്ട സദാചാരബോധം പുലര്‍ത്തേണ്ടതുണ്ടോ? അവരവര്‍ ജീവിക്കുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ സിനിമയില്‍ കടന്നുവരുന്നതില്‍ എന്താണ് തെറ്റ്? തെറിയെ സംസ്കൃതീകരിക്കേണ്ടത് ആരുടെ ആവശ്യമാണ്? ലാറ്റിനമേരിക്കന്‍, യൂറോപ്യന്‍ സിനിമകള്‍ ചലച്ചിത്രമേളകളില്‍ കണ്ട് ഉദാത്തം എന്നു വിളിക്കുന്നവര്‍ അവയിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന അസഭ്യഭാഷയുടെ പേരില്‍ സിനിമ മോശമാണെന്ന് പറഞ്ഞിട്ടുണ്ടോ? അല്‍മോദോവറിന്‍െറ സിനിമകള്‍ കണ്ട് കൈയടിച്ച മലയാളിപ്രേക്ഷകര്‍ അതിലെ സ്ത്രീകള്‍ പറയുന്ന പച്ചത്തെറിയുടെ പേരില്‍ അതൊരു കച്ചവടതന്ത്രമാണെന്ന് പറഞ്ഞിട്ടുണ്ടോ? ട്രാഫിക്കിനു ശേഷം മലയാളത്തിലുണ്ടായ നവതരംഗസിനിമകളുടെ കൂട്ടത്തില്‍ ചേര്‍ത്തുവെക്കാവുന്ന ചിത്രമാണ് ട്രിവാന്‍ഡ്രം ലോഡ്ജ്. വി.കെ. പ്രകാശ് വളിപ്പന്‍ സിനിമകളെടുത്ത് കഞ്ഞികുടിച്ചുപോന്നിരുന്ന ആളാണെന്ന് പറയുന്ന ലേഖകന്‍ പ്രകാശിന്‍െറ പുനരധിവാസം കണ്ടിട്ടുണ്ടോ? ഫ്രീക്കി ചക്രയും ഫിര്‍ കഭിയും ബ്യൂട്ടിഫുളും കണ്ടിട്ടുണ്ടോ? നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നതിനു മുമ്പ് ഇവയൊക്കെ ഒന്നു കണ്ടുനോക്കാമായിരുന്നു. ഇന്ത്യയിലെ തന്നെ വിലപിടിപ്പുള്ള പരസ്യചിത്രസംവിധായകനായ പ്രകാശിന് കഞ്ഞികുടിക്കാന്‍ സിനിമയെടുക്കേണ്ടതില്ല എന്നെങ്കിലും അറിയാമോ? സെക്സ് സിനിമയില്‍ ഒരു വിഷയമായി എന്നത് എങ്ങനെയാണ് ഒരു പാപമാവുന്നത്? പലവിഷയങ്ങളിലൊന്നായി അതിനെ കാണാന്‍ കഴിയില്ളേ? മധ്യവര്‍ഗപുരുഷന്‍െറ അടക്കിപ്പിടിച്ച കാമനകളെ അഭിസംബോധന ചെയ്യുന്നതില്‍ എന്താണ് തെറ്റ്? സെക്സ് എന്നു കേള്‍ക്കുമ്പോള്‍ ഷോക്കടിച്ചപോലെ പിന്‍മാറുകയും സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു ജൈവികചോദനയെ പച്ചയായി അഭിമുഖീകരിക്കുന്നതില്‍ ഉള്‍ഭയം ഉണ്ടെന്ന് വ്യക്തം. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുള്ള ഒരു യുവാവിന്‍െറ വിഹ്വലതകള്‍ സിനിമക്ക് വിഷയമാവാന്‍ പാടില്ളെന്നുണ്ടോ? സെക്സ് അല്ലാത്ത വിഷയങ്ങള്‍ മാത്രമേ സിനിമയില്‍ പറയാന്‍ പാടുള്ളൂ എന്നുണ്ടോ? സെക്സ് സംഭാഷണങ്ങളില്‍ വന്നുപോയാല്‍ അതു കച്ചവടതന്ത്രമാവുമോ? രണ്ടു ന്യുജനറേഷന്‍സിനിമകളില്‍ സ്ത്രീകള്‍ ലൈംഗികസ്വാതന്ത്ര്യത്തെപ്പറ്റി സംസാരിച്ചു എന്നതിന്‍െറ പേരില്‍ ഇത്രയൊക്കെ അസഹിഷ്ണുവാകേണ്ട കാര്യമുണ്ടോ? ‘ഒളിഞ്ഞുനോട്ടത്തിന്‍െറ സ്വന്തം നാട്ടി’ലെ (പ്രയോഗം ലേഖകന്‍േറത്)ഒളിഞ്ഞുനോട്ടത്തെപ്പറ്റി ഒരു സിനിമ സംസാരിക്കുന്നതില്‍ വിറളിപിടിക്കുന്നവര്‍ ഒളിഞ്ഞുനോട്ടക്കാരേക്കാള്‍ മോശമായ മനോഭാവമുള്ളവരാണ്. ‘മദ്യപിക്കുന്ന, തെറിവിളിക്കുന്ന,കണ്ടിടത്തെല്ലാം ചെന്ന് ബന്ധമുണ്ടാക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും ഈ കേരളത്തില്‍ ഇഷ്ടം പോലെയുണ്ട് എന്നു മനസ്സിലാക്കണം. അവര്‍ക്ക് തിരശ്ശീലയില്‍ പ്രതിനിധാനം കിട്ടുന്നതിലുള്ള അസഹിഷ്ണുത കപടസദാചാരത്തില്‍നിന്ന് ഉയിര്‍ക്കൊള്ളുന്നതാണ്. തഞ്ചം കിട്ടിയാല്‍ തുണ്ടുവര്‍ത്തമാനം പറയാത്തവര്‍ ആരുണ്ട് നമുക്കിടയില്‍? അതു സിനിമയില്‍ മാത്രം പാടില്ളെന്നു ശാഠ്യം പിടിക്കുന്നത് കപടസദാചാരമല്ളെങ്കില്‍ പിന്നെ മറ്റെന്താണ്? റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ ഇന്നലെയാണ് സിനിമ കണ്ടത്്. കോഴിക്കോട് കൈരളി തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ കുടുംബങ്ങള്‍ ഏറെയുണ്ടായിരുന്നു. ലേഖകന്‍ കാണിച്ച അസഹിഷ്ണുതയൊന്നും രണ്ടുമണിക്കൂര്‍ നേരം തിയറ്ററില്‍ ഞാന്‍ കണ്ടില്ല. മുഴങ്ങിയ കൈയടികളൊന്നും അസഭ്യത്തിനായിരുന്നില്ല.

 16. ഗുജറാത്ത്‌ അനന്ദര കാലത്തെ മലയാള സിനിമയെക്കുറിച്ച് മഹാകാവ്യം എഴുതിയ അതെ സജീഷ് തന്നെയാണോ തെരോന്തരം ലോഡ്ജിനു വേണ്ടി വടിവാളുമായി ഉറഞ്ഞു തുള്ളുന്നത്? മീര ജാസ്മിന്‍റെ കറുത്ത പര്‍ദ്ദ തിന്മയുടെ പ്രതീകമായാണ് ചിത്രീകരിച്ചതെന്ന വരികള്‍ വായിച്ചു കോള്‍മയിര്‍ കൊണ്ട എനിക്ക് സജീഷിന്ടെ ഈ അവതാര ലക്‌ഷ്യം മനസ്സിലാകുന്നില്ല…..അടിയന്‍ ലച്ചിപ്പോം എന്നുറക്കെ വിളിച്ചു പറഞ്ഞു നെഞ്ഞും വിരിച്ചു നില്‍ക്കുന്ന സാജീഷിന്റെ ലക്‌ഷ്യം പ്രകാശോ, അനൂപൊ?………ഒരു ആസ്ഥാന സിനിമ ബുദ്ധിജീവിയുടെ ഈ വളര്‍ച്ചയില്‍ അസുയയും ആനന്ദ കണ്ണീരും ഉണ്ട്…..പത്രം എഴുത്തില്‍ നിന്നും ചിത്രം എഴുത്തിലേക്കുള്ള രൂപ പരിണാമത്തിന്റെ ഏതോ ഘട്ടത്തിലുള്ള വേഷ പകര്‍ചായനിതെന്നു കരുതി സമാധാനിക്കട്ടെ… വാസവദത്തക്കെന്തേ ഭാരത സ്ത്രീയുടെ ഭാവ ശുദ്ധി എന്ന തിരുവാതിര പട്ടു പടിക്കുടെ സാര്‍…………….

 17. കുറ്റം പറയാന്‍ വേണ്ടി മാത്രം എഴുതിയ റിവ്യൂ ആണ് ഇത്. ഞാനും ഈ സിനിമ കണ്ടു. നാലതയിടന് എനിക്ക് തോനിയത് ക്ലാസ്സിക്‌ എന്ന് പറയുന്നില്ല. ഇതിലെ വര്‍ത്തമാനങ്ങള്‍ പലപ്പോഴും നാന്‍ ഉള്‍പെടെയുള്ള കമ്പോനികളില്‍ പറയാറുണ്ട്, പിന്നെ ഇത് സ്ക്രീനില്‍ കന്നുമ്പോള്‍ എന്തിനാ ഇത്ര ……………..

  • താങ്കള്‍ ഉള്‍പെടെയുള്ള കമ്പനികളില്‍ പറയുന്നത് പോലല്ല ഭാര്യയേയും കുട്ടികളെയും അമ്മയെയം ഒക്കെ കൂട്ടി തിയ്യേറ്ററില്‍ പോയി കാനുംപോലുള്ള അവസ്ഥ…ന്യൂ ഗെനെരറേന്‍ ബുദ്ധിജീവി അന്നോപ് മേനോന്‍ ഇത്തരം സിനിമകള്‍ താങ്കളെ പോലുള്ളവര്‍ക്ക് വേണ്ടി മാത്രമേടുതതാണോ….

    • mayamohini ..ila vulgarity comedy roopathil parenjapol kai adi. ithil satyamaya reethiyil pacha aayi oru bad csene um iullathae thuranu adichapol. kutapidthal. kollam

 18. cinema kandu….pettupoyi….ammayeyum wifeneyum kooti aanu poyath….endamme….inganeyundo cinema…ella aanungalum entha mutti nadakukayno….ithilum nallath oru blue film veetil vach kanunnatha

 19. Who ever watched the movie, wrote the comments and wrote this review, might have been in this cituation in life. We all are talk and think in heart and acts that we all are gentle men. If someone try to say all our inner thoughts using film, article or a FB comment, all these gentle men will come alive and critisize the efforts. So If the actors are natural and the dialogues are natural, lets accecpt it. And also accecpt the fact that the current generation is like this.

 20. നല്ല ബോറന്‍ നിരൂപണം , കുറെ സൂപ്പര്‍ സ്റ്റാറുകളുടെ ആരാധകരെ ഇത് ത്രിപ്തിപ്പെടുതിയേക്കാം . മലയാളി പുരുഷന്‍ എന്നല്ല , ലോകത്തിലെ എല്ലാ പുരുഷന്മാരും ഇങ്ങനോക്കെതന്നെയാണ് ചിന്തിക്കുന്നതും സംസാരിക്കുന്നതും , അല്ലാതെ ഈ so called ക്ലാസിക് സിനിമകളിലെ പോലെ സാഹിത്യഭാഷയിലല്ല അവന്റെ സംസാരങ്ങളും സ്വപ്നങ്ങളും. മനുഷ്യന്‍ ജീവിക്കുന്നത്‌ എങ്ങനെയോ അത് അഭ്ര പാളിയില്‍ വരട്ടെ. അല്ലാതെ അലക്കിത്തേച്ച മുണ്ടും ബനിയനും ഇട്ടു പറമ്പില്‍ കിളയ്ക്കുക , പട്ടുസാരിയും ആഭരണങ്ങളും ഇട്ടു കറിക്കരിയുക കോട്ടും സുട്ടും ഇട്ടു കിടന്നുറങ്ങുക , ഇമ്മാതിരി സീന്‍സ് ഒക്കെ കണ്ടു മടുത്തില്ലേ … പിന്നെ അനൂപ്‌ മേനോന്‍ എഴുതിയ ഗാനങ്ങള്‍ ..ഓ എന്‍ വി യെ മാറ്റി നിര്‍ത്തിയാല്‍ ആരാണ് ഈ മേഖലയിലെ അഗ്രഗണ്യര്‍ ? ബ്യുട്ടിഫുള്‍ ലെ ഗാനങ്ങള്‍ ബോറന്‍ ആണെന്ന് കേരളത്തില്‍ എത്ര പേര്‍ പറയും ? “വെറുതയിരുക്കുമ്പോള്‍ ഒന്ന് നിരൂപിച്ചേക്കാം.. രണ്ടാള്‍ കാണണ്ടേ .. എന്നാ അനൂപ്‌ മേനോനെ പിടിക്കാം.. അല്ല പിന്നെ..”

 21. Utter nonsense. idiotic review… ipozhatae manushya jeevitham pacha aayi kaatiya oru changootam ula oru cinema. pinae interval vare ikili pedthuna dialogue ukal und. but athoke tikachum satyamaya karyangal aanu. kapada sacharathinte e kalathu ithupole oru turanu mukham ulla cinema.. njanrambu rogikalku ishtapidila. swabhivakam.. pinae ithilae anoop menon inte character inte quality and nature. unmatched aanu. athi avan avalodu parayunu dailogue, ethoru purushanum matrika aakenda kaaryam aanu. athinu english manasilayit vendae..chengaathi. “its easy to get seducted by u, but its diifficult to resist ur seduction. but i klike to do the difficult thing and be different. I like to continue as A one life one women man, and it takes quality of mind to do that. ketodi kalli chelaamae” ethandu ingare aayrnu aa dialogue. Ee varikaludae artham ullkondu manasilaki oruthanum e film ne kuttam parayil… but manasilyit vendae…

  yes one thing i agree its not a family picture… but that too only for very conservative family. nala open relations maintain cheyunaa family aanengil, no probs. karanam ithoke samuhathil nadakunna karyangal matramanu. athu cinemayil vanapol maatram entha itra chorichil. elaarkum.

  Everyone above the age of 14 should watch it. in my opinion. manushya jeevitathae patti itreyum ner kazhcha ula oru chitram , njan inavarae kanditilla.

 22. Ipozhatae manushya jeevitham pacha aayi kaatiya oru changootam ula oru cinema. pinae interval vare ikili pedthuna dialogue ukal und. but athoke tikachum satyamaya karyangal aanu. kapada sacharathinte e kalathu ithupole oru turanu mukham ulla cinema.. njanrambu rogikalku ishtapidila. swabhivakam.. pinae ithilae anoop menon inte character inte quality and nature. unmatched aanu. athi avan avalodu(not bhavana_bhavana is his lost lost love n wife) parayunu dailogue, ethoru purushanum matrika aakenda kaaryam aanu. … “its easy to get seducted by u, but its diifficult to resist ur seduction. but i like to do the difficult thing and be different. I like to continue as A one life one women man, and it takes quality of mind to do that. ketodi kalli chelaamae” ethandu ingare aayrnu aa dialogue. Ee varikaludae artham ullkondu manasilaki oruthanum e film ne kuttam parayil… but manasilyit vendae…

  Pinae ithil 2 really cute and real luv strories und. anoop inte yum, anoopinte makante um. also given importance to family relations. parent child frndship and trust. and yet d film is getting criticized.malayleeyudae janma sidhamaya swabhavam, nalathu kandaal pidikilelo. malayaaliku patiyathu Mayamohini polae ula, doulbe meaning um valicha comedy um ulla thara padam, athil tettu ila asabhayam ila. kai adi mathram. init ipam nala cinemakalodu.. new generation koprayangal ena parihasavum. sheriya satyavum nallathum nayiku cherila.

  yes one thing i agree its not a family picture… but that too only for very conservative family. nala open relations maintain cheyunaa family aanengil, no probs. karanam ithoke samuhathil nadakunna karyangal matramanu. athu cinemayil vanapol maatram entha itra chorichil. elaarkum.
  Everyone above the age of 14 should watch it. in my opinion. manushya jeevitathae patti itreyum ner kazhcha ula oru chitram , njan inavarae kanditilla.

 23. one-woman man എന്ന നല്ല വശം, കുട്ടികളെപ്പോലെ നിഷ്കളങ്കമായി പ്രണയിക്കുന്നതിലെ ത്രില്‍, ‘വേണ്ടാത്തപ്പോഴും ‘ maturity കൊണ്ടുവരുമ്പോള്‍ആണ് ഒരു റിലേഷന്‍ഷിപ്പ് ദുര്‍ബ്ബലമാകുന്നത് എന്നിങ്ങനെ ചില ചിന്തോദ്വീപകമായ പോയിന്റുകളും ഫിലിം മുന്നോട്ട് വെയ്ക്കുന്നു.

  എന്നാല്‍ അതൊക്കെ എത്രപേര്‍ ശ്രദ്ധിക്കുന്നുവെന്നറിയില്ല. ഒരു സിനിമയില്‍ ഒരുപക്ഷേ ഒരാള്‍ കാണണമെന്നും കേള്‍ക്കണമെന്നും വിചാരിക്കുന്ന ഭാഗം മാത്രമേ അയാള്‍ ശ്രദ്ധിക്കൂ എന്നല്ലേ.

 24. Ivaroke parayunna nalla comment kettu ee cinema poyi kanalle……….pettupovum…..njan anubavichath enike ariyoo…..ithil parayunna dialogues oke jeevithathil friends thammil parayunnundavam..pakshe aa parayunnathoke ath pole cinemayil kanikan padundo…angane aanengil eni naatil muzhuvan blue film theatril release cheyyanam..ennalum ivanmoroke ith pole nalla comments mathrame parayoo..ammayum pengalum ullavark athariyam

Leave a Reply

Your email address will not be published. Required fields are marked *