K-N-ashok.jpg

തലസ്ഥാനത്തെ താടികളുടെ ആസന്ന മരണ ചിന്തകള്‍

താടിയുള്ള നിങ്ങളോരോരുത്തരും മുസ്ളീം ആണെന്നും അതിനാല്‍ പൊതു ഇടത്ത് നിരീക്ഷിക്കപ്പെടേണ്ട ആളാണെന്നും ഒരു ചുവരെഴുത്തു പോലെ ഓരോ
സാധാരണക്കാന്റേയും മനസില്‍ കയറിക്കൂടുന്ന ഒരു രാഷ്ട്രീയ പ്രക്രിയയാണ് ഏതാനും വര്‍ഷങ്ങളായി വടക്കേ ഇന്ത്യയുടെ സാമൂഹിക ശാസ്ത്രം-
ന്യൂദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായ കെ.എന്‍ അശോക് എഴുതുന്നു

“I wanted to see what it means to be insecure, to know how it feels to
be a minority in one’s own country”.- Binayak Sen on his beard.

സുഹൃത്തും എന്‍വയോണ്‍മെന്റല്‍ സയന്റിസ്റ്റുമായ എം. അമൃതിനോട് താടി വച്ച നിങ്ങളെങ്ങനെ അമൃത് ആകുമെന്നാണ് അഹമ്മദാബാദിലെ ഒരു ഹോട്ടല്‍ ജീവനക്കാരന്‍ ഏതാനും വര്‍ഷം മുമ്പ് ഉന്നയിച്ച സംശയം. മലയാളിക്ക് കുറെ നാള്‍ മുമ്പ് വരെ അപരിചിതവും ഗുജറാത്തില്‍ സര്‍വ സാധാരണവുമായ ഒരു ചോദ്യമായിരുന്നു അത്.
താടി, മീശ, തലമുടി, വസ്ത്രധാരണ ശൈലി, പേര് തുടങ്ങി ഒരാളുടെ സ്വയം നിര്‍ണയത്തിന്റെ ബാഹ്യ രൂപത്തിന് രാഷ്ട്രീയ വിവക്ഷ ഉണ്ടാകുന്നതിന്റെയും
ഉണ്ടാക്കുന്നതിന്റെയും പൊരുള്‍ ഒരു സമൂഹ നിര്‍മിതിയുടെ ഭാഗമാണ്. എന്നാല്‍ അതത്ര നിഷ്കളങ്കവുമല്ല, ഉത്തരേന്ത്യയില്‍ പ്രത്യേകിച്ചും. ഡല്‍ഹി
ഹൈക്കോടതിക്കു സമീപം സ്ഫോടനമുണ്ടായി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കുറ്റിമുടിയുള്ള താടിക്കാരന്റെ രൂപം
ഓര്‍മയിലേക്കും മനസിലേക്കും കൊണ്ടുവരുന്നത് അത്ര നല്ല വിചാരങ്ങളല്ലതാനും.
അച്ഛന് ഷേവ് ചെയ്യാന്‍ വൈകുമ്പോഴുള്ള നരച്ച താടിയേ ഉള്ളൂ. അനുജനാണെങ്കില്‍ ഇടയ്ക്കിടെ നല്ല കറുത്തിരണ്ട കുറ്റിത്താടി വയ്ക്കും. വീടിനു പുറത്തിറങ്ങിയപ്പോഴും കേരളത്തിലുടനീളം അലഞ്ഞപ്പോഴും താടികളുടെനീണ്ട നിര അതിന്റെ വൈവിധ്യത്തോടെ കണ്ടിട്ടുണ്ട്. എനിക്കാണെങ്കില്‍
അലക്ഷ്യമായി വളരുന്ന അനേകം നീണ്ട രോമങ്ങളുടെ കൂട്ടായ്മ മാത്രമാണ്താടിയായുള്ളത്. ഡല്‍ഹി ജീവിതത്തിലെ മധ്യവര്‍ഗക്കാര്‍ക്കിടയില്‍
പാലിക്കേണ്ട വൃത്തി എന്ന നാട്ടു നടപ്പില്‍ താടിക്ക് സ്ഥാനമേയില്ല. ആദ്യംമദ്രാസിയെന്നും പിന്നെ മല്ലുവെന്നും വിളിപ്പേരുള്ള മലയാളി ഇവിടെ
തിരിച്ചറിയപ്പെടുന്നത് മീശക്കാരനായാണ്. പഴയ എസ്.എഫ്.ഐ ജീവിതത്തിന്റെഓര്‍മയില്‍ ഡല്‍ഹിയിലേക്ക് കുടിയേറുന്ന താടിക്കാര്‍ പതുക്കെ
ഫ്രഞ്ചിലേക്കും പിന്നെ മീശയിലേക്കും ഒടുവില്‍ മുട്ട തോടു പൊളിച്ചതു പോലെ വൃത്തിയായും മുഖമൊരുക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇത്രയും വ്യക്തിപരവും
കാല്‍പ്പനികവുമായ പ്രതിഭാസമായി കൊണ്ടു നടക്കേണ്ട താടി ഇടയ്ക്കിടെ സ്വത്വപരമായ പ്രതിസന്ധികള്‍ക്കും ദൈനംദിന ജീവിത്തതിലെ സൂക്ഷ്മമായ മാറ്റി
നിര്‍ത്തപ്പെടലുകള്‍ക്കും കാരണമാകുന്നു എന്നതാണ് ഇവിടെ പ്രശ്നം.
ഏകദേശം ആറു വര്‍ഷത്തോളമായിക്കാണും താടിയുടെ രാഷ്ട്രീയ വ്യവഹാരത്തേക്കുറിച്ചും അതിന്റെ സ്വത്വ നിര്‍ണയത്തെക്കുറിച്ചും ചിന്തിച്ചും അനുഭവിച്ചും തുടങ്ങിയിട്ട്. ഡല്‍ഹി പോലീസിന്റെ കുപ്രസിദ്ധമായ സ്പെഷ്യല്‍ സെല്‍ പ്രസിദ്ധീകരിച്ച ഒരു പരസ്യമായിരുന്നു തുടക്കം. ഭീകരരെ എങ്ങനെ തിരിച്ചറിയാമെന്ന് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പായിരുന്നു അത്. കാലാവസ്ഥയ്ക്ക് അനുസൃതമായല്ലാതെ വേഷം ധരിക്കുന്നവര്‍, അപരിചിതമായ കൂട്ടായ്മകളിലേക്ക് എളുപ്പം നുഴഞ്ഞു കയറുന്നവര്‍, പിന്നെ താടി വച്ചവര്‍. കേട്ടവര്‍ കേട്ടവര്‍ പരിഹസിച്ചു ചിരിച്ചു. ചിലര്‍ അര്‍ഥം വച്ചു നോക്കി. അടക്കം പറയുന്നവരും കുറവായിരുന്നില്ല. എന്തായാലും അടുത്ത വര്‍ഷം ഇറങ്ങിയ പരസ്യത്തില്‍ നിന്ന് താടിക്കാരായ ഭീകരരെര ഒഴിവാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയം പൊടുന്നനെ പുറത്തു വിട്ട താടിക്കാരന്‍ അങ്ങനെ താടി എന്ന വ്യക്തിപരമായ ഇഷ്ടത്തെ സമൂഹ വ്യവഹാരത്തിലേക്കുള്ള ഒരു ചോദ്യ ചിഹ്നമാക്കി മാറ്റിയിരിക്കുന്നതിന്റെ അനുഭവങ്ങളാണ് വരും ദിവസങ്ങളില്‍ ഞാന്‍ പ്രതീക്ഷിക്കുന്നത്.
താടിയുള്ള നിങ്ങളോരോരുത്തരും മുസ്ളീം ആണെന്നും അതിനാല്‍ പൊതു ഇടത്ത് നിരീക്ഷിക്കപ്പെടേണ്ട ആളാണെന്നും ഒരു ചുവരെഴുത്തു പോലെ ഓരോ
സാധാരണക്കാന്റേയും മനസില്‍ കയറിക്കൂടുന്ന ഒരു രാഷ്ട്രീയ പ്രക്രിയയാണ് ഏതാനും വര്‍ഷങ്ങളായി വടക്കേ ഇന്ത്യയുടെ സാമൂഹിക ശാസ്ത്രം. ഡല്‍ഹിവാസി
എന്ന നിലയിലും ജോലിയുടെ പ്രത്യേകത കൊണ്ടും സ്ഥിരമായി ഇടപെടുന്ന സ്ഥലങ്ങള്‍ ഈയൊരു മുന്‍വിധിയുടെ പ്രകടമായ വേദികളാണ്. ഡല്‍ഹി മെട്രോ,
പാര്‍ലമെന്റ്, മന്ത്രാലയങ്ങള്‍ എന്നിവിടെയൊക്കെ താടി പ്രത്യക്ഷത്തില്‍ തന്നെ ഒരു പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. മറ്റുള്ളവരേക്കാള്‍ പരിശോധന
കൂടുതലാണ് താടിക്കാര്‍ക്ക്. കാവല്‍ നില്‍ക്കുന്ന യു.പിയിലേയും ഹരിയാനയിലേയും ജാട്ട് പോലീസുകാരും സി.ആര്‍.പി.എഫുകാരും (ജാതി ഒരു
മിത്തല്ല ഇവിടെ) ചുഴിഞ്ഞു നോക്കുന്നത് നമ്മുടെ ഉള്ളിലേക്കു തന്നെയാണ്.
ഭരണകൂടത്തിന്റെ ശരിയല്ലായ്മകളോട് ഉള്ളില്‍ പോലും വിരോധമുണ്ടോയെന്ന് അറിയാനുള്ള ആ ഓര്‍വെല്‍ നോട്ടവും പരിശോധനയും തലച്ചോറു പോലും അരിച്ചു പെറുക്കും. ഹിന്ദു ദേശീയത മാനസികാവസ്ഥയായി മാറിക്കഴിഞ്ഞ, ഇടയ്ക്കിടെ ബി.ജെ.പിയായും കോണ്‍ഗ്രസായും നിറം മാറുന്ന ഡല്‍ഹിയിലെ മധ്യവര്‍ഗക്കാര്‍ക്ക് കാശ്മീരികള്‍ മാത്രമല്ല, ഭീകരര്‍. യു.പിയിലേയും ബിഹാറിലേയും ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിന്റെ ദാരിദ്യ്രത്തിലേക്ക് കുടിയേറുന്ന ഓരോ
മുസ്ളീമും മാറ്റി നിര്‍ത്തപ്പെടേണ്ടവരാണ്.
അണ്ണാ ഹസാരെയുടെ മധ്യവര്‍ഗ അഴിമതി സമരത്തില്‍ നിന്ന് രാംലീലാ മൈതാനത്തിനു ചുറ്റും താമസിക്കുന്ന മുസ്ളീം വിഭാഗം മാറി നിന്നതും ഈയൊരു തിരിച്ചറിവ് ഉള്ളതു കൊണ്ടു തന്നെയാണ്. മുംബൈയിലെ അത്ര രൂക്ഷമായിട്ടില്ലെങ്കിലും ഡല്‍ഹിയിലെ പല മധ്യ വര്‍ഗ പ്രദേശങ്ങളിലും മുസ്ളീങ്ങള്‍ക്ക് വീടു കിട്ടില്ല. 2008ലെ തുടര്‍ സ്ഫോടനങ്ങള്‍ക്കു തൊട്ടു പിന്നാലെ ഒരു വീടന്വേഷിച്ചു നടന്നപ്പോള്‍ വടക്കന്‍ ഡല്‍ഹിയിലെ ഒരു വീട്ടുടമസ്ഥന്‍ പറഞ്ഞത് ഇപ്പോള്‍ മുസ്ളീങ്ങള്‍
താമസിക്കുന്ന ഒരു വീട് ഒഴിപ്പിക്കാന്‍ സഹായിക്കുമെങ്കില്‍ ആ വീട് തരാം എന്നായിരുന്നു. സുഹൃത്തായ പെണ്‍കുട്ടിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന്
മുസ്ളീം പേരുള്ള അവളുടെ കാമുകനെ ഡല്‍ഹി പൌരനാക്കാനുള്ള ശ്രമത്തിന് ഇടയിലായിരുന്നു ഇത്. സുഹൃത്തിന്റെ മുസ്ളീം പേരു തന്നെ പല വീടുകള്‍ക്കും
വിലങ്ങു തടിയാവുകയും ചെയ്തു.
വംശീയ കൂട്ടക്കൊലകളും പാലായനങ്ങളും അധിനിവേശങ്ങളും പ്രകൃതി ദുരന്തങ്ങളും നിശ്ചിതമായ കാലയളവില്‍ സംഭവിച്ചിട്ടുള്ള ഉത്തരേന്ത്യന്‍ ജീവിതത്തില്‍
സ്ഫോടനങ്ങളും ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. അവിടെ താടിയെക്കുറിച്ചുള്ള വിചാരം ചിലപ്പോഴൊക്കെ ചില ഓര്‍മപ്പെടുത്തലുകള്‍ മാത്രമല്ലാതെ സ്ഥിരം ജീവിതത്തിലെ ഒരു പ്രതിസന്ധിയല്ല. എന്നാല്‍ സൂക്ഷ്മമായ അര്‍ഥത്തില്‍ താടി ഒരു രാഷ്ട്രീയ സംജ്ഞയായി മാറിയിട്ടുണ്ട്. താടി വയ്ക്കുമ്പോള്‍ നിങ്ങള്‍ കൃത്യമായി അളവു നിശ്ചയിച്ച ഒരു ഒരു കൂട്ടില്‍ അടയ്ക്കപ്പെടുകയാണെന്നാണ് ആ സാമൂഹികവത്ക്കരണം. ദേശീയ ധാരകള്‍ക്ക് എതിരു നില്‍ക്കുന്ന രാഷ്ട്രീയ ബോധത്തിലെ രണ്ടാം കിടക്കാരാണ് താടിക്കാരെന്ന മിനിമം ഓര്‍മപ്പെടുത്തല്‍.
പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും എല്‍.കെ അദ്വാനിയും അരുണ്‍ ജയ്റ്റ്ലിയും രാഹുല്‍ ഗാന്ധിയും താടി വളര്‍ത്തി തുടങ്ങിയാല്‍ മാറുന്നതല്ല ആ പാര്‍ശ്വവത്ക്കരണം. അത് ഭരണകൂടങ്ങളുടെ കാല്‍പ്പന്തു കളിയില്‍ കാഴ്ചക്കാരായി നില്‍ക്കേണ്ടി വരുന്ന മുസ്ളീമിന്റെ ആഗോള പ്രതിസന്ധിയുടെ ഭാഗം കൂടിയാണ്. പൊതു ബോധത്തിനു മേല്‍ താടിയുള്ള ഒരു വടവൃക്ഷം ഇല പൊഴിഞ്ഞ് തീരുന്ന കാഴ്ച.

when you share, you share an opinion
Posted by on Sep 9 2011. Filed under കെ.എന്‍ അശോക്. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

9 Comments for “തലസ്ഥാനത്തെ താടികളുടെ ആസന്ന മരണ ചിന്തകള്‍”

 1. Rahoof

  Excellent review. The negative changes in social structure and gets established but no one brings up for discussion among common people who think independantly which is the major portion of indian population

     0 likes

 2. m.n. sasidharan

  രണ്ടു പതിറ്റാണ്ടായി ഒരു ഡല്‍ഹി നിവാസി എന്നാ നിലക്കും, ഒരു താടിക്കാരന്‍ എന്നാ നിലക്കും, ഞാനീ അശോകന്റെ നിരീക്ഷണങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു. അശോകാ, മുന്നോട്ട്…

     0 likes

 3. k a salim

  Interesting one, it’s showing the extent of ignorance, and Islamaphobia these days among citizens and officials. Its makes us remembered that we are living in Hollowness democracy. Its horrific that Even after reveal of hinduthwa terror, India still unnecessarily continue as a Islam-phobic country. Thank you Ashok. You said what i should have to say.

     0 likes

 4. shinto thomas

  സ്വാതന്ത്ര്യത്തിന്റെ അതിരുകളുടെ വികാസമായിരുന്നു ഇതുവരെയുള്ള മനുഷ്യകഥ, എന്നാല്‍ ഇപ്പോള്‍ പിന്നോട്ട് നടപ്പിന്റെ കാലമാണ്, പൌരനു അനുവദിച്ചു കൊടുക്കേണ്ട ഒന്നല്ല സ്വാതന്ത്ര്യം എന്ന് ഭരണകൂടങ്ങള്‍ക്ക് നിശ്ചയിക്കാന്‍ ഇടവരുത്തിയ ഒരു കെണിയായിരുന്നു ഭീകരത, ഭരണകൂടങ്ങള്‍ക്ക് ഭീകരതയല്ല വലിയ പ്രശ്നം, കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്ന പൌരനാണ് അതിന്റെ പ്രശ്നം…

     0 likes

 5. Mili

  One of the best write ups i read in recent times.. actually it is a revelation of the current psyche that has engrossed the mindset of the Indian people… well written… kudos to u Ashok !! Keep the gud work goin !

     0 likes

 6. shijo Joseph

  Muslims are insecure in all over the world.Your review is very good…..go ahead all the best

     0 likes

 7. വളരെ നന്നായി……..
  താടിയിലെന്തു ഭീകരത അല്ലെ?
  വിദ്വേഷവും പകയും എല്ലാം മനസിലാണ് ഉണ്ടാവുന്നത്. അല്ലെ?
  അല്ലതെ താടിക്ക് എന്ത് ഭീകരത

     0 likes

 8. arun janardhanan

  valaratte kooduthal kooduthal thaadikal… m also a ‘thaadi”ian, basically, out ma laziness :)

     0 likes

 9. Biju Sam

  very nice work and well written.

     0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers