ട്രിവാന്‍ഡ്രം ലോഡ്ജിലെ കാഴ്ചക്കെണികള്‍

 
 
 
 
“തിയറ്ററിലെത്തുമ്പോള്‍ അത്രക്കുണ്ടായിരുന്നു ആവേശം. എന്നാല്‍, കണ്ടിറങ്ങുമ്പോള്‍ തുണിയില്ലാതെ ഇറങ്ങിവരുന്നതുപോലുണ്ടായിരുന്നു”
ട്രിവാന്‍ഡ്രം ലോഡ്ജ് കാഴ്ചാനുഭവം. ദിവ്യശ്രീ കെ വി, സരിത കെ വേണു, അപര്‍ണ എ ആര്‍ എന്നിവര്‍ എഴുതുന്നു

 
 

ഇതിലെ ഒരു പുരുഷന് നായികയായ സ്ത്രീയെ പ്രാപിക്കാന്‍ തോന്നുകയാണ്. അയാള്‍ തന്റെ ആവശ്യം അവളോട് പറയുമ്പോള്‍ തന്റെ ടെംപര്‍ ഒട്ടും ചോര്‍ന്നു പോവാതെ തന്നെ അവള്‍ പറ്റില്ലെന്നു പറയുന്നൊരു സീനുണ്ട്. കൈയ്യടിക്കാന്‍ തിയേറ്ററില്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. അതിനുശേഷം അതേ സീനില്‍ പുരുഷന്റെ മറുപടിയാണ് ബഹുരസം. ‘ഇത് വല്ലാത്തൊരു ചതിയായിപ്പോയി, വെറുതയല്ല ഇവിടെ ബലാല്‍സംഗങ്ങള്‍ നടക്കുന്നത്’. സ്ത്രീയുടെ പുച്ഛം സഹിക്കാനാവാത്ത പുരുഷന്‍ അവളുടെ മുഖത്ത് നോക്കി തെറിപറയുന്നു.

എന്നാല്‍ ഇതേ സ്ത്രീക്ക് ലോഡ്ജ് മുതലാളിയോട് തോന്നുന്ന കാമം അയാളോടു തുറന്നു പറയുമ്പോള്‍, വളരെ ധാര്‍ഷ്ഠ്യത്തോടെ അവളെ ചുവരിനോട് ചേര്‍ത്ത് മുതലാളി പറയുവാ- ‘ഇതുപോലെ ഒരുപാടു പേരെ കിട്ടും ഈ കൊച്ചീല്, നിന്നെയൊക്കെ ദാ ഇങ്ങനെ കട്ടിലിലോട്ടിട്ടാല്‍ തീര്‍ന്നു എല്ലാം.പക്ഷെ ഞാന്‍ അത് ചെയ്യില്ല. ഇങ്ങനെ ജീവിക്കുന്നത് ഒരു ബുദ്ധിമുട്ടാണെന്നറിയാം. പക്ഷെ ഞാന്‍ ആ ബുദ്ധിമുട്ട് അങ്ങ് സഹിക്കും’. ജീവിതകാലം മുഴുവന്‍ ഒരൊറ്റ സ്ത്രീയുടെ പുരുഷനായിരിക്കാന്‍ എന്തോ വേണമെന്ന് കൂടി നമ്മുടെ നായകന്‍ പറഞ്ഞെങ്കിലും ആ ഡയലോഗ് ചെക്കന്‍മാരുടെ കയ്യടിയില്‍ മുങ്ങിപ്പോയി.-ട്രിവാന്‍ഡ്രം ലോഡ്ജ് കാഴ്ചാനുഭവം. ദിവ്യശ്രീ കെ വി, സരിത കെ വേണു, അപര്‍ണ എ ആര്‍ എന്നിവര്‍ എഴുതുന്നു

 

 

ലവലേശം സങ്കോചമില്ലാതെയാണ് ഞങ്ങള്‍ സമയവും സിനിമയും തീരുമാനിച്ചത്. ഉച്ചയ്ക്ക് 12ന് ട്രിവാന്‍ഡ്രം ലോഡ്ജ്. യാതൊരു മുന്‍ധാരണകളും ഉണ്ടായിരുന്നില്ല. ഈ സിനിമ തന്നെ കാണാം എന്നു ഞങ്ങള്‍ മൂന്നുപേരും ഒരേ സ്വരത്തിലാണ് തീരുമാനിച്ചത്. ഏറെ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന അനൂപ് മേനോന്‍- ജയസൂര്യ -വി കെ പ്രകാശ് ത്രയങ്ങളുടേതാണ് സിനിമ എന്നതും പോസ്ററിന്റെ മിടുക്കും അന്നു രാവിലെ റേഡിയോയിലൂടെ കേട്ട സിനിമയുടെ ശബ്ദശകലങ്ങളുമാണ് ഞങ്ങളുടെ തീരുമാനം ഉറപ്പിച്ചത്. എറ്റവും നല്ല സീറ്റുതന്നെയാണ് കോഴിക്കോട് കൈരളി തിയേറ്ററില്‍ ഞങ്ങള്‍ക്ക് കിട്ടിയത്. എങ്ങിനെ കിട്ടാതിരിക്കും, ബ്രെയ്ക്ക് ഫാസ്ററ് പോലും കഴിക്കാതെ, ഒരാഴ്ചകൊണ്ട് കുന്നുകൂടിയ മുഷിഞ്ഞ തുണിയലക്കാതെ രാവിലെ തന്നെ പോയി ക്യൂ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. തിയറ്ററിലെത്തുമ്പോള്‍ അത്രക്കുണ്ടായിരുന്നു ആവേശം. എന്നാല്‍, കണ്ടിറങ്ങുമ്പോള്‍ അതായിരുന്നില്ല സ്ഥിതി. തുണിയില്ലാതെ ഇറങ്ങിവരുന്നതുപോലൊരവസ്ഥ.

അനൂപ് മേനോന്‍ തനിക്കുണ്ടെന്ന് സ്വയംവിശ്വസിക്കുന്ന യാതൊരു കഴിവുകളെയും ഇകഴിത്തിക്കാണിക്കാനുള്ള ശ്രമമല്ലിത്. എന്നാല്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട അദ്ദേഹത്തിന്റെ മനസ്സിലിരുപ്പുകളില്‍ ചിലത് തുറന്നുപറയേണ്ടതുണ്ട്. അതിനാല്‍, ഒരല്‍പ്പം നേരം കൂടി നമുക്കിന്ന് ട്രിവാന്‍ഡ്രം ലോഡ്ജില്‍ തങ്ങാം.

 

 

ലോഡ്ജും സ്ത്രീയും

കേരളത്തെ സംബന്ധിച്ചിടത്തോളമെങ്കിലും, സ്ത്രീക്ക് അപരിചിതമായ പുരുഷന്റെ മാത്രമായ ഒരിടമാണ് ലോഡ്ജ്. സ്വബോധത്തോടെ, സിനിമയിലല്ലാതെ ഒറ്റപെണ്ണും ഈ ലോഡ്ജ് എന്നു പറയുന്ന സ്ഥലം നേരിട്ട് കണ്ടിട്ടുണ്ടാവില്ല. എന്നാല്‍, സിനിമയില്‍ അങ്ങനെയല്ല കാര്യം. നമ്മുടെ സിനിമയിലെ കഥാപാത്രങ്ങളെല്ലാം ജീവിക്കുന്നത് അവിടെയാണ്. പെഗ്ഗിയാന്റിക്കു മാത്രമേ ലോഡ്ജില്‍ സ്ഥിരം നില്‍ക്കാനാവൂ, അല്ലാത്തവര്‍ ആ പരിസരത്തുവന്നാല്‍ അവരെ കാണുന്ന ലോഡ്ജിലെ അന്തേവാസികള്‍ക്കെല്ലാം ഓണ്‍ ദ സ്പോട്ട് മറ്റത് സംഭവിക്കും.

പ്രായാധിക്യത്താല്‍ ലൈംഗികതാല്‍പ്പര്യങ്ങള്‍ വരണ്ടുപോയ പെഗ്ഗി ആന്റി മാത്രമാണ് നമ്മുടെ ട്രിവാന്‍ഡ്രം ലോഡ്ജിനുള്ളിലെ സ്ത്രീ എന്നു പറഞ്ഞല്ലോ.പിന്നെയുള്ളത് റെല്‍ട്ടണ്‍ അങ്കിളിന്റെ സംഗീത ക്ലാസ്സില്‍ വരുന്ന പൊടിക്കുപ്പി പ്രായത്തിലുള്ള പെണ്‍കുഞ്ഞുങ്ങള്‍. രാത്രിയില്‍ ആരും കാണാതെ ചിലരുടെ കിടക്ക പങ്കിടാന്‍ വരുന്ന സ്ത്രീകളും കുറവല്ല. ഈ സിനിമയിലെ മറ്റു ചില സ്ത്രീകളുടെ സവിശേഷതകള്‍ അറിയുന്നത് മുന്നോട്ടുള്ള വായനക്ക് ആവശ്യമാണ്.

ഒരുവള്‍ ദാമ്പത്യബന്ധം നിയമാനുസൃതം പൊട്ടിച്ചെറിഞ്ഞ് കേരളത്തിലേക്ക് വണ്‍നൈറ്റ് സ്റാന്റുകളും മീറ്റി എന്‍കൌെണ്ടറുകള്‍ക്കായി വരുന്നവള്‍, കാപ്പിമൊത്തിക്കുടിച്ച് ഇംഗ്ളീഷില്‍ നാലു ഡയലോഗും തട്ടി കഥയെഴുതാന്‍ കൊച്ചി തന്നെ തിരഞ്ഞെടുത്ത് ഇങ്ങോട്ടു വരുന്നവള്‍. മലയാളം സിനിമയിലെ മിക്ക സ്ത്രീപുരുഷ കഥപാത്രങ്ങളെയും പോലെ ഇവളും പട്ടാമ്പിക്കാരി നമ്പ്യാര്‍, എന്നാലും പരിഷ്കാരി.

മറ്റൊരു സ്ത്രീ ഇവളുടെ സുഹൃത്താണ്. ചെന്നൈ സെയ്ന്റ് സ്റീഫന്‍ കോളജില്‍ നിന്ന് ഇംഗ്ളിഷ് ലിറ്റ്റേച്ചര്‍ പഠിച്ചിറങ്ങിയവള്‍, കേരളത്തിലെ ഒരു മല്‍സ്യത്തൊഴിലാളിയെ വിവാഹം കഴിച്ച് തന്റെ ‘കരിമ്പിന്‍ തോട്ടം വേലികെട്ടി സംരക്ഷിക്കുന്ന’വള്‍.

ഇനിയുള്ള സ്ത്രീകള്‍ ലൈംഗിക തൊഴിലാളികളാണ്. അതില്‍ ഒന്ന് നായകന്റെ അമ്മ, ഹൈദ്രബാദിലെ നൈസാം മുതല്‍ നിലമ്പൂരിലെ ഏതോ ജന്‍മിയുടെ വരെ വെപ്പാട്ടിയായിരുന്നവള്‍. ഓരോ വേഴ്ചയ്ക്കും ശേഷം ഏക്കറുകണക്കിന് ഭൂമി തന്റെ പേരില്‍ എഴുതി വാങ്ങാന്‍തക്ക മിടുക്കുള്ളവള്‍,ഒന്നാതരം സംരംഭക എന്നുവേണമെങ്കില്‍ പറയാം.

മറ്റൊരു വേശ്യയ്ക്ക് ഇത്ര ബുദ്ധിയൊന്നുമില്ലെങ്കിലും ഫെയ്സ് ബുക്കില്‍ കന്യക മേനോന്‍ എന്ന പേരില്‍ പ്രൊഫൈല്‍ ഒക്കെയുണ്ട്. ഇതാണ് തന്റെ പടം എന്നു അനൂപ് മേനോന്‍ പറഞ്ഞതുകൊണ്ടു പറയുകയാണ്, ഇതാണ് മേനോന്‍ കുട്ടി കണ്ട അല്ലെങ്കില്‍ പരിചയിച്ചിട്ടുള്ള സ്ത്രീകള്‍. അവര്‍ ബോള്‍ഡാണ്. സാമ്പത്തിക സ്വാതന്ത്യ്രവും വിദ്യാഭ്യാസവും ബുദ്ധിയും കൌെശലവും ഒക്കെ ചേര്‍ന്ന് ബാള്‍ഡാവുന്നവര്‍.

ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി നാട്ടില്‍ എത്തുന്നയുടന്‍ നായിക ഉറക്കെ പ്രഖ്യാപിക്കുന്നു. എനിക്ക് വണ്‍ നൈറ്റ് സ്റാന്റുകള്‍ വേണം, മീറ്റി എന്‍കൌണ്ടേഴ്സ് വേണം, കാഷ്വല്‍ സെക്സ് വേണം. തികച്ചും ബോള്‍ഡായിട്ടുള്ള ഒരു തുറന്നുപറച്ചില്‍ തന്നെയാണിത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്ന ഇക്കാലത്ത് വിവാഹമോചനം തേടുന്ന എല്ലാസ്ത്രീകളും ഇത്തരം വണ്‍ നൈറ്റ് സ്റാന്റുകള്‍ക്കായി ദാഹിച്ചുമോഹിച്ചുനടക്കുന്നവരാണ് എന്ന് പറയാതെ പറയുകയാണ് അനൂപ് മേനോന്‍. സിനിമയുടെ മറ്റൊരു ഘട്ടത്തില്‍, ഇതേ സാഹചര്യത്തില്‍ പുരുഷനെ അതും സ്വന്തം കഥാപാത്രത്തെ എങ്ങിനെ മഹത്വവല്‍ക്കരിച്ചു എന്നു കണ്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ മനസിലാകും.

ഒരുതരം ലൈംഗിക ദാരിദ്യ്രം അനുഭവിക്കുന്ന ചെറുപ്പക്കാരും കോര സാറുമാണ് ലോഡ്ജിലെ ആണുങ്ങള്‍. അശ്ലീല പുസ്തകങ്ങള്‍ വാങ്ങി വായിച്ച്, സ്വയംഭോഗം ചെയ്ത് കൈകുഴഞ്ഞ ഒരു ചെറുപ്പക്കാരന്‍ അബ്ദു, സിനിമയില്‍ ചാന്‍സ് വാങ്ങിത്തരാം എന്നുപറഞ്ഞ് സ്ത്രീകളെ തന്റെ കട്ടിലിലെത്തിക്കുന്ന സിനിമവാരിക ജേണലിസ്റ്റ്, 999 പെണ്ണുങ്ങളെ പ്രാപിച്ചു എന്നു വീമ്പിളക്കുന്ന കോര സാര്‍ (യഥാര്‍ത്ഥത്തില്‍ ഒറ്റപെണ്ണിനെയെങ്കിലും അറിഞ്ഞിട്ടുണ്ടായിരുന്നവോ എന്നത് സനിമ കഴിഞ്ഞതിനുശേഷവും ഞങ്ങള്‍ക്ക് മനസ്സിലായില്ല. ശരീരം നോക്കി സ്ത്രീഗുണം പറയാന്‍ ബഹുമിടുക്കന്‍), പിന്നെയുള്ളവന്‍ സാക്ഷാല്‍ നായകന്‍ ഏകപത്നീവ്രതം നോറ്റിരിക്കുന്നവന്‍, സല്‍സ്വഭാവി, ഇങ്ങനെയൊരു സാഹചര്യത്തിന് തികച്ചും അനുയോജ്യന്‍. നായകന്‍ ലോഡ്ജിന്റെ മുതലാളിയുമാണ്. കൂടാതെ മറ്റുചില അപ്രധാന പുരുഷകഥാപാത്രങ്ങളും.

ജീവിതത്തില്‍ സെക്സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവര്‍ തന്നെയാണ് ട്രിവാന്‍ഡ്രം ലോഡ്ജിന്റെ പ്രേക്ഷകര്‍. സെക്സിനെക്കുറിച്ച് ഒരക്ഷരം പറയരുത് എന്ന് വാശിപിടിക്കുന്നവരുമല്ല അവര്‍. ഇവിടെ എല്ലാവരും ഇതൊക്കെ വീമ്പിളക്കി നടക്കുന്നുണ്ടെന്ന് നല്ല ബോധ്യവും എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ചിത്രത്തെ ഒരു ന്യൂ ജനറേഷന്‍ ചിത്രമാക്കാനാണോ, ബോള്‍ഡ് എന്ന് ചലച്ചിത്രനിരൂപകരക്കൊണ്ട് പറയിപ്പിക്കാനാണോ ഇത്രയും ടോയലറ്റ് സാഹിത്യം ഉള്‍പ്പെടുത്തിയത് എന്നു മാത്രം മനസ്സിലായില്ല. 24x 7 ഈ ലോഡ്ജില്‍ പറയാന്‍ മറ്റേതേ ഉള്ളൂ.

 

 

കൂട്ടിക്കൊടുപ്പും ആഘോഷങ്ങളും

അടിമുടി കൂട്ടിക്കൊടുപ്പുകളുടേയും കൂട്ടിക്കൊടുപ്പുകാരുടേയും സിനിമയാണിത്. സ്ത്രീകച്ചവടത്തില്‍ ബഹുമിടുക്കനായ തങ്ങള്‍ മാഷ് ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ഒരു കാര്യം വാസ്തവമാണ് തൂവാനത്തുമ്പികള്‍ എന്ന ചലച്ചിത്രം അനൂപ് മേനോന് ക്ഷ പിടിച്ചിട്ടുണ്ടേ, അതോണ്ടാണല്ലോ തമ്പുരാന്‍കുട്ടി എല്ലാപടത്തിലും ഈ ചിത്രം ഇങ്ങനെ അനുസ്മരിക്കണെ.

സത്രീയെന്തന്നറിയാത്ത അബ്ദു എന്ന ചെറുപ്പക്കാരനു വേണ്ടി വേശ്യയെ അന്വേഷിക്കുന്നത് പെട്ടിക്കടക്കാരനായ ഇന്ദ്രന്‍സാണ്. അവളുടെ ഫെയ്സ് ബുക്ക് പ്രൊഫൈലില്‍ ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ട് ഒരു വിലനിശ്ചയിക്കുകയാണ് എല്ലാവരും. 750 രൂപ. അതുപോലും എടുക്കാന്‍ ഇല്ലാത്ത അബ്ദുവിന് കടം നല്‍കികൊണ്ടാണ് പെട്ടിക്കടക്കാരന്‍ ഈ കൂട്ടികൊടുപ്പില്‍ തന്റെ ഭാഗം ഭംഗിയാക്കിയത്.

അപ്പോള്‍ ഞങ്ങള്‍ക്ക്് ഒരു തിയറി ഓര്‍മവന്നു. കെയ്ന്‍സിന്റെ തിയറി ഓഫ് കണ്‍സംപ്ഷന്‍. കടം വാങ്ങിയിട്ടായാലും നാം കണ്‍സ്യൂം ചെയ്യും. അതുകൊണ്ടാണ് കണ്‍സംപ്ഷന്‍ തിയറിയുടെ ഗ്രാഫ് വരയ്ക്കുമ്പോള്‍ അത് ഒരിക്കലും പൂജ്യത്തില്‍ നിന്നും തുടങ്ങാത്തത്. ഈ വഴിക്കുള്ള ചിന്ത ആശ്വാസകരമായിരുന്നു. വെറുതയല്ല നമ്മുടെ നാട്ടില്‍ ആറുമാസക്കാരികള്‍ മുതല്‍ 90കാരികള്‍ വരെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്.

കടംമേടിച്ചാണെങ്കിലും, പുരുഷന്‍ ഇതൊക്കെ ചെയ്യേണ്ടതാണെന്ന് പറഞ്ഞുവയ്ക്കുന്നു സിനിമ. അവരെയൊക്കെ സഹായിക്കാന്‍ ചുറ്റിലും ആണുങ്ങളും. ഇത്തരം അവസ്ഥകള്‍ നിരവധിയുണ്ട് ഈ ചിത്രത്തില്‍. നായികയുടെ ഉളുക്കിയ കഴുത്ത് ഉഴിഞ്ഞ് ശരിയാക്കിക്കൊടുക്കാന്‍ അബ്ദുവിനെ തന്നെ നിയോഗിക്കുന്നത് കോരസാറിന്റെ ബുദ്ധിയാണ്. കോര സാറാണെങ്കില്‍ തന്റെ ആയുധം വളരെ സംഭവമാണെന്നും അതൊക്കെ വല്ല ചതുപ്പിലും താഴ്ത്താമോ എന്നു വിചാരിക്കുന്നയാളുമാണ്.

നാട്ടിലെത്തുന്ന നായികയ്ക്ക് രവിശങ്കര്‍ എന്ന നായകനില്‍ തോന്നുന്ന കാമത്തെ സ്വായത്തമാക്കാന്‍ തന്റെ കൂട്ടുകാരി എല്ലാവിധ സഹായവും ചെയ്തുനല്‍കാം എന്ന വാഗ്ദാനം ചെയ്യുന്നു. പക്ഷെ തന്റെ പരിഷ്ക്കാരി കൂട്ടുകാരി ഒരിക്കലും ഭര്‍ത്താവില്‍ കണ്ണുവയ്ക്കരുതെന്ന കര്‍ശന നിര്‍ദേശത്തൊടെ തന്റെ കരിമ്പിന്‍ തോട്ടത്തിന് വേലികെട്ടിയിട്ടാണ് അവള്‍ കൂട്ടുകാരിക്ക് മറ്റുവിളനിലങ്ങള്‍ കാണിച്ചുകൊടുക്കാന്‍ സഹായിക്കുന്നത്. സിനിമയിലെ രണ്ടു കുരുന്നുകളില്‍ പോലും ആസക്തി വാരിവിതറിയ പ്രണയം നിറച്ച് അനൂപ് മേനോന്‍ ഈ കൂട്ടികൊടുക്കലുകള്‍ ഒരു ആഘോഷമാക്കിയിട്ടുണ്ട്.

ഇതിലെ ഒരു പുരുഷന് നായികയായ സ്ത്രീയെ പ്രാപിക്കാന്‍ തോന്നുകയാണ്. അയാള്‍ തന്റെ ആവശ്യം അവളോട് പറയുമ്പോള്‍ തന്റെ ടെംപര്‍ ഒട്ടും ചോര്‍ന്നു പോവാതെ തന്നെ അവള്‍ പറ്റില്ലെന്നു പറയുന്നൊരു സീനുണ്ട്. കൈയ്യടിക്കാന്‍ തിയേറ്ററില്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. അതിനുശേഷം അതേ സീനില്‍ പുരുഷന്റെ മറുപടിയാണ് ബഹുരസം. ‘ഇത് വല്ലാത്തൊരു ചതിയായിപ്പോയി, വെറുതയല്ല ഇവിടെ ബലാല്‍സംഗങ്ങള്‍ നടക്കുന്നത്’. സ്ത്രീയുടെ പുച്ഛം സഹിക്കാനാവാത്ത പുരുഷന്‍ അവളുടെ മുഖത്ത് നോക്കി തെറിപറയുന്നു.

എന്നാല്‍ ഇതേ സ്ത്രീക്ക് ലോഡ്ജ് മുതലാളിയോട് തോന്നുന്ന കാമം അയാളോടു തുറന്നു പറയുമ്പോള്‍, വളരെ ധാര്‍ഷ്ഠ്യത്തോടെ അവളെ ചുവരിനോട് ചേര്‍ത്ത് മുതലാളി പറയുവാ- ‘ഇതുപോലെ ഒരുപാടു പേരെ കിട്ടും ഈ കൊച്ചീല്, നിന്നെയൊക്കെ ദാ ഇങ്ങനെ കട്ടിലിലോട്ടിട്ടാല്‍ തീര്‍ന്നു എല്ലാം.പക്ഷെ ഞാന്‍ അത് ചെയ്യില്ല. ഇങ്ങനെ ജീവിക്കുന്നത് ഒരു ബുദ്ധിമുട്ടാണെന്നറിയാം. പക്ഷെ ഞാന്‍ ആ ബുദ്ധിമുട്ട് അങ്ങ് സഹിക്കും’. ജീവിതകാലം മുഴുവന്‍ ഒരൊറ്റ സ്ത്രീയുടെ പുരുഷനായിരിക്കാന്‍ എന്തോ വേണമെന്ന് കൂടി നമ്മുടെ നായകന്‍ പറഞ്ഞെങ്കിലും ആ ഡയലോഗ് ചെക്കന്‍മാരുടെ കയ്യടിയില്‍ മുങ്ങിപ്പോയി.

 

 

ജാതീയത, വിദ്യാഭ്യാസം, സമ്പത്ത്, കുലീനത
നമ്പ്യാര്‍, നായര്‍, മുസ്ലിം, ക്രിസ്ത്യനികള്‍, എന്നിവരാണ് ട്രിവാന്‍ഡ്രം ലോഡ്ജിലെ വിവിധ ജാതിമതസ്ഥര്‍. നാം എത്രമാറിയെന്നും പറഞ്ഞാലും മാറാത്ത ഒന്നേയുള്ളൂ അതാണ് നമ്മുടെയൊക്കെ ജാതിബോധം. അതുകൊണ്ടാണ് തന്റെ കഥാപത്രത്തെയും നായികാകഥാപാത്രത്തെയും അനൂപ് മേനോന്‍ പോറ്റികുലത്തിലും നമ്പ്യാര്‍കുലത്തിലും കൊണ്ടുപോയി ഫിക്സ് ചെയ്യുന്നത്.

ചിത്രത്തിന്റെ തുടക്കത്തില്‍ നായിക കൂട്ടുകാരിയോട് ചോദിക്കുന്നത്, ‘എവിടെ നിന്റെ മുക്കുവന്‍?’ എന്നാണ്. അദ്ദേഹം ഫോര്‍ട്ട് കൊച്ചിയില്‍ നല്ല ഒന്നാന്തരം മല്‍സ്യബിസിനസ്സൊക്കെയുള്ള പണക്കാരനായ മുസ്ലിമാണ്. മുക്കുവന്‍ ഒരു ജാതിയാണ്. എന്റെ അറിവ് ശരിയാണെങ്കില്‍ അതൊരു താഴ്ന്ന ജാതിയാണ്. അപ്പോള്‍ മുക്കുവന്‍ എന്ന വിളിയില്‍ തന്നെയുണ്ട് മേനോന്‍ ഉദ്ദേശിക്കുന്ന പുച്ഛം.

ചെന്നൈ സെന്റ് സ്റീഫന്‍സ് കോളജിലെ ഇംഗ്ളീഷ് പണ്ഡിത വെറും ഒമ്പതാംക്ളാസ്സ് ഗുസ്തിയുള്ള പണക്കാരനായ യുവാവിനെ തന്റെ ഭര്‍ത്താവായി സ്വീകരിക്കുന്നതിന് നിരത്തുന്ന ന്യായം, അയാള്‍ പഠിക്കാത്തവനായതുകൊണ്ട് മണ്ടനായിരിക്കും, പൂത്തപണവുമുണ്ട് പറ്റിക്കാന്‍ എളുപ്പമാണെന്നാണ്. പിന്നെ രാത്രിയായാല്‍ ആന കരിമ്പിന്‍ തോട്ടത്തില്‍കയറുന്നത് പോലെയായിരിക്കുമത്രെ. (ഇതെന്താ അനുപ് മേനോനെ, നഗരത്തിലെ പുരുഷന്‍മാരൊക്കെ ഇണ്ണാമ്മന്‍മാരാണോ എന്നു ചോദിക്കാന്‍ തോന്നും. അതുകൊണ്ടാണ് നമ്മുടെ നായിക ധ്വനി നമ്പ്യാര്‍ റോ ആന്റ് വൈല്‍ഡ് സെക്സ് ആഗ്രഹിച്ച് ഭര്‍ത്താവിനെ ഉപേക്ഷിച്ച് കൊച്ചിയില്‍ എത്തുന്നത്!)

മതത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന മറ്റൊരു സാഹചര്യം ഇങ്ങനെയാണ്. മുതലാളിയുടെ ഡ്രെെവറായ അബ്ദുവിനോട് ഇയാള്‍ ആരാണെന്ന് നായികയുടെ ആശ്ചര്യത്തോടെ ചോദിക്കുന്നു. എന്നിട്ട് അവര്‍തന്നെ അതിന് മറുപടി പറയുന്നു- ‘ ചിലപ്പോള്‍ തോന്നും ഒരു വയലന്റാണെന്ന്. ചിലപ്പോള്‍ ഒരു സെക്സ് മാനിയാക്, ചിലപ്പോള്‍ അഞ്ചുപൈസ കുറവുള്ളവനെന്ന്. അപ്പോള്‍ അബ്ദുവിന്റെ മറുപടി, ഞാനൊരു മുസ്ലിം ആണെന്നാണ്. ‘പക്ഷെ പള്ളീലൊന്നും പോകാറില്ല(അപകടകാരിയല്ലെന്നു കാണിക്കാനാവും) അച്ഛനും അമ്മയുമില്ല. ഓര്‍മ വച്ചതു മുതല്‍ പേര് അബ്ദൂ എന്നാണ് എന്നറിയാം എന്നായിരുന്നു.

ഇതൊക്കെ തന്നെയാണ് അനൂപ് മേനോന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. ഇതിലെ രണ്ടു മുസ്ലിം കഥാപാത്രങ്ങളെയും മണ്ടന്‍മാരായിട്ടും സെക്സ് മാനിയാക് ആയിട്ടും വയലന്റ് ആയിട്ടുമാണ് മറ്റുകഥാപത്രങ്ങള്‍ നോക്കിക്കാണുന്നത്. അവര്‍ക്ക് വിദ്യാഭ്യാസം തീരെ കുറവാണ്, പറ്റിക്കാനും എളുപ്പം, സെക്സില്‍ അതീവ താല്‍പ്പര്യവും. ഇതിലെ ഉന്നതകുലജാതരൊക്കെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും ഇതൊന്നുമില്ലാത്ത പാവങ്ങളെ പറ്റിക്കാന്‍ നടക്കുന്നവരുമാണ്.

ഉദാഹരണത്തിന് പൂത്തപണം കണ്ടാണ് ഒരുവള്‍ ‘മുക്കുവനെ’ കെട്ടുന്നത്, വേശ്യയായ അമ്മയുടെ പണം കൊണ്ടാണ് നായകന്‍ ഇക്കണ്ട സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കുന്നത്. എന്നാല്‍ ആ അമ്മയെ അവരുടെ ഭര്‍ത്താവിന് കൂടെ താമസിക്കാന്‍ ആവശ്യമില്ല. പക്ഷെ പോറ്റീസ് ചായക്കട നടത്തുന്ന അയാള്‍ക്ക് അവരുടെ സ്വത്ത് ആവശ്യമുണ്ട്. വേശ്യയാണെങ്കില്‍ മാത്രമേ ഒരുപെണ്ണിന് പണമുണ്ടാക്കാന്‍ സാധിക്കൂ എന്ന പൊതു ധാരണയെ അനൂപ് മേനോന്‍ അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്, സിനിമയില്‍.

സ്വതന്ത്യ്രത്തിലേക്ക് വരുന്ന സ്ത്രീ ഇവിടെ സാമ്പത്തിക ഭദ്രതയില്ലാത്തവളാണ്. ലാഭത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു കമ്പനി അടച്ചുപൂട്ടുന്നതുപോലെയാണ് വിവാഹമോചനം എന്നു പറയുന്ന നായികയും വിവാഹബന്ധത്തെ മണി സപ്ലൈ പ്രഭാവകേന്ദ്രമായി തന്നെ കാണുന്നു. അതേ സാമ്പത്തിക ലാഭം തന്നെയാണ് അവര്‍ക്ക് വെറും ഏഴാം കൂലിയായ, മുസ്ലിം ആയ അബ്ദുവിനോട് പ്രണയം തോന്നാതെ ലോഡ്ജ് മുതലാളിയായ രവിശങ്കറിനോട് തോന്നുന്നത്. അബ്ദുവിനെ മറ്റുപലതരത്തിലും അവര്‍ ഉപയോഗിക്കുന്നുണ്ട്. അബ്ദുവിന് അവരോടുള്ള ആഗ്രഹവും അവര്‍ക്കറിയാം. കുടുംബത്തില്‍ പിറന്നവരുടെ പ്രണയം അല്ലെങ്കില്‍ കാമം എന്നു വേണമെങ്കില്‍ അതിനെ പറയാം.

ഇതുപോലെ കുടുംബത്തില്‍ പിറന്ന് പെണ്ണ് സങ്കല്‍പ്പവും ഇതിലുണ്ട്. അബ്ദു പണംമുടക്കികൊണ്ടുവരുന്ന ലൈംഗിക തൊഴിലാളിയായ സ്ത്രീയെ ലോഡ്ജിലുള്ളവര്‍ സഹോദരിയായി തെറ്റിദ്ധരിക്കുന്നുണ്ട്. അവള്‍ അബ്ദുവിന്റെ സഹോദരിയായണെന്ന് ധാരണയിലാണ് ലോഡ്ജിലെ ചെറുപ്പക്കാരന്‍ അവരെ ഹോട്ടലിലേക്ക് ക്ഷണിക്കുന്നത്. ‘പെണ്ണ് ഒരദ്ഭുതമാണെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്’ എന്നു പറയുന്ന അയാള്‍ക്ക് ഇവര്‍ ഒരു കുടുംബത്തില്‍ പിറന്നവളാണെന്ന ധാരണയാണ് അങ്ങിനെ പറയിപ്പിച്ചത്. അവളെ വിവാഹം കഴിക്കാനും അയാള്‍ ഒരുക്കമായിരുന്നു. അവള്‍ ഒരു വേശ്യയാണെന്നറിഞ്ഞാല്‍ ഒരുപക്ഷെ ഇവരുടെ കഥ ഇങ്ങനെയാവുമായിരുന്നില്ല.

ഭാവനയുടെ കഥാപാത്രവും തികച്ചും അടക്കവും ഒതുക്കവുമുള്ള സ്ത്രീയാണ്. ഈ ഒരു ഫാമിലി മാത്രമേ ഈ ചിത്രത്തില്‍ നല്ലവരായുള്ളൂ. സത്യം പറഞ്ഞാല്‍ പടം കണ്ടുകൊണ്ടിരിക്കുമ്പോഴും കഴിഞ്ഞിറങ്ങിയിട്ടും ഞങ്ങള്‍ക്ക് മനസ്സിലായത് ഇത് നല്ലവനായ ഒരച്ഛന്റേയും മകന്റേയും, പേരമകന്റേയും ചിത്രമാണെന്നാണ്. തങ്ങളാഴികെ ബാക്കിയെല്ലാവരും പെഴകള്‍ എന്ന് പറയാന്‍ എടുത്ത പടം പോലെയും.
 
 
 
 

28 thoughts on “ട്രിവാന്‍ഡ്രം ലോഡ്ജിലെ കാഴ്ചക്കെണികള്‍

 1. ഞാന്‍ കണ്ട ലോഡ്ജ്
  സ്ത്രീ വിരുദ്ധത ഏറെയുണ്ട് എങ്കിലും സിനിമ മ നോഹരം… പക്ഷെ അത് എല്ലതരത്തില്‍ പെട്ടവര്‍ക്കും പ്രത്യേകിച്ച് കുടുംബമായി കാണുമ്പോള്‍ ഇഷ്ടപെടുമോ എന്ന് പറയാന്‍ കഴിയില്ല. ബ്യുട്ടിഫുളിന് ശേഷം വി കെ പ്രകാശ് അനൂപ്‌ മേനോന്‍ ജയസുര്യ ഒന്നിക്കുമ്പോള്‍ പ്രതീക്ഷക്കു ഒത്ത ഉയരുന്ന ഒരു സിനിമ തന്നെയാണ് trivandrum lodge. സെക്സും പ്രണയവും ജീവിതവും വിഷയമാക്കുന്ന സിനിമ ഇക്കിളിപെടുത്തുന്ന വാകുകളും രംഗങ്ങള്‍ കൊണ്ടും നിറഞ്ഞതാണെങ്കിലും കണ്ടു പരിചയമുള്ള ഒരുപാട് മുഖങ്ങളോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ കൌതുകമുനര്‍ത്തുന്നു.
  സെക്സിന്റെ അതിപ്രസരം വാക്കുകളില്‍ ഉണ്ടാകുമ്പോഴും പ്രണയം അതിന്റെ വ്യത്യസ്ത തലങ്ങളില്‍ പകര്‍ത്തുന്നു എന്നതാണ് പ്രമേയപരമായി ഈ ചിത്രത്തിനെ വേറിട്ട്‌ നിര്‍ത്തുന്നത്… മംസനിബന്ധവും നിഷ്കളങ്കവും സര്‍വോപരി പ്ലാടോനിക് (ഡിവൈന്‍ ) പ്രണയവും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ വരച്ചു കാട്ടുകയാണ് അനൂപ്‌….. … ധ്വനി എന്നാ കഥാപാത്രം ആഗ്രഹിക്കുന്ന സെക്സിന് വേണ്ടിയുള്ള (കഴപ്പ് എന്ന് സിനിമയില്‍ തന്നെ പറയുന്ന) പ്രണയം , മലയാള സിനിമയില്‍ ഇതുവരെ കാണാത്ത കുട്ടികള്‍ തമ്മിലുള്ള തികച്ചും നിഷ്കളങ്കമായ പ്രണയം, രവിശങ്കര്‍ അനൂപ്‌)) മാളവിക (ഭാവന ) തമ്മിലുള്ള തികച്ചും നിര്‍മലമായ പ്രണയവും ചിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഇവര്‍ക്കിടയില്‍ പിരിഞ്ഞിട്ടും പിരിയാതെ ജീവിക്കുന്ന പെഗ്ഗി ആന്റിയും മോള്റെന്‍ അങ്കിളും (ജനാര്ദ്ധനന്‍ സുകുമാരി )

  സെക്സിനോടുള്ള അമിതാവേശം സെക്സിനോടുള്ള അമിതാവേശം കാരണം ഇതു പെണ്ണിന് മുന്നിലും തന്റെ ഇങ്ങിതം വെളിപ്പെടുത്തുകയും അവളെ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നതുമായ സൈജു കുറുപ്പും 999 പെണ്ണിനെ ആസ്വദിച്ചു 1000മത്തേത് ഒരു വനിതാ പോലിസ് ആവണമെന്ന് ആഗ്രഹിക്കുമ്പോഴും ഒരു പെണ്ണ് വിളിക്കുംബോഴേക്കും മുട്ടിടിക്കുന്ന കഥാപാത്രമായ കൊരസാരും (പി ബാലചന്ദ്രനും )മനോഹരമായ അഭിനയം കാഴ്ച്ചവേക്കുമ്പോള്‍ ചിത്രം അതിമാനോഹരമാകുന്നു ..പ്രണയ രംഗങ്ങളില്‍ മികവു കാണിച്ച ബേബി നയന്‍താരയും മാസ്റ്റര്‍ ധനജ്ജയ്യും, കന്യക എന്നാ കഥാപാത്രമായ തെസ്നി ഖാനും അഭിനന്ദനമര്‍ഹിക്കുന്നു

  പോരായ്മ എന്ന് പറയാവുന്നത് അതിന്റെ സെക്സ് കലര്‍ന്ന സംഭാഷണങ്ങള്‍ തന്നെയാണ് .കഥ അതിന്റെ അവസാന രംഗങ്ങളി ല്‍ലോഡ്ജിലേക്ക് മാത്രം ഒതുങ്ങുന്നതും കഥാപാത്രങ്ങള്‍ക്ക് പൂര്‍ണത നല്‍കാതെ പോകുന്നതും തിരക്കഥയുടെ പോരായ്മയാണ്. . അനൂപ്‌ തന്റെ പതിവ് സ്ത്രീ വിദ്വേഷം കാണിച്ചു എന്ന് കൂടി വേണമെങ്കില്‍ പറയാം.. ഭാര്യ നഷ്ടപെട്ടിട്ടും മറ്റൊരു സ്ത്രീയുടെ പ്രലോഭനത്തിനു വശംവധനാകാത്ത പുരുഷന് പകരം സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ചു പുരുഷന്മാരെ തേടിയലയുന്ന സ്ത്രീ കഥാപാത്രങ്ങള്‍ അനൂപ്‌ ഈ ചിത്രത്തിലും കരുതിവയ്ക്കുന്നു.
  ഹൃദ്യമായ ഗാനങ്ങളും സാന്ദര്‍ഭികമായ തമാശകളും പച്ചയായ സംഭാഷണങ്ങളും നിറം പകരുന്ന നല്ല സിനിമയാണ് trivadrum lodge …പ്രദീപ് നായരുടെ ചായാഗ്രഹണം ചിത്രത്തിന് കൂടുതല്‍ ദ്രിശ്യ ഭംഗി നല്‍കുന്നു… മഹേഷ്‌ നാരായണന്റെ എടിടിങ്ങുംസംവിധായകന്റെ സ്പര്‍ശവും കൂടിചേരുമ്പോള്‍ മനോഹരമായ ദ്രിശ്യ അനുഭവമാകുന്നു സിനിമ… കൂടാതെ കലാസംവിധാന മേന്മ കൂടി ചിത്രത്തിന് അവകാശപ്പെടാം

 2. Ingane oru article aane e chitrathinde vijayam… Ellarudeyum kaazhchapadugal onnaganam ennilalo… kadakrithe ningal e ezhudiyadayirikanam chinthichade ennu nirbandham undo.. i didnt gt any concept as such wen i watch d filim… I could say dat ur narrow minded, bt am nt saying it.. Ningalude vishvaasam ningale rekshikate.. Try to c it a a piece of a nyc art wrk.. njoy the mov.. lol..

 3. ee article ezhuthiyathiyavare respect cheyithondu thane pareyate ningal thirthum narrowe minded annu…. Njan Areyim praise cheyan agrehikunila but Anoop ethil parenjirikunathil ningal kanunathupole ale njankanunathu,love ennathinte vivitha faces ithilkanam.muthirnaver sex athil kaduthumpoll , kuttikaku athu maturithilanu,allathe asekthikondala,pine ee article caste,religion eduthu allekitondala… Sathyathil ningalude manesiliripanu priya ezhuthukare veliyil vanethu……veronumala…oh God evidem vare ningal keripoyi…. So firstly swantham kannile thadikashnam eduthumatu…. Pine pennungalku averdathaya freedomundu……athu parenju vachu film athoru thettano….?.

 4. nammal ethokke sahikkan vidhikkappettavaranu athraye parayan kazhiyu cinema kandittilla…cinemayum novelumokke jeevithathinte cheriya pakarppukal thanneyanu ennal athu mattullavarekondu viswasippikkanum kazhiyanam allathe veruthe kure kathapatrangale padachundakki kure theri parayichathukondumatram karyamilla….

 5. 10 min pooyikkitty….. i donnow what the hell the writers want to talk about. I dont get the idea where the writers stands and their aim, in this criticism. Reading the story line second time…..thats all I felt…

 6. Cinema kandilla. Pakshe kure theri ullathu kondu cinema mosamavanamennilla. Hindi english cinemakalil theri paranhal classic . Eg delhi belly gangs of wasseypur. Malayalathil ithonnum pattilla. Ithile ella kadapath
  rangalum samoohathinte parichedamanu ennonnum anoop avakasappedunnillallo.

  there are

  t
  There are characters like that in botj genders

 7. മുക്കുവന്‍ ഒരു ജാതിയാണ്. എന്റെ അറിവ് ശരിയാണെങ്കില്‍ അതൊരു താഴ്ന്ന ജാതിയാണ്. അപ്പോള്‍ മുക്കുവന്‍ എന്ന വിളിയില്‍ തന്നെയുണ്ട് മേനോന്‍ ഉദ്ദേശിക്കുന്ന പുച്ഛം.

  നല്ല വിലയിരുത്തല്‍. നല്ല അറിവ്. ആദ്യ വരിയിലെ പുച്ഛം മേനോനിലേക്ക് ആരോപിക്കുന്നതും നല്ലത് തന്നെ.

  രണ്ടു മുസ്ലിം കഥാപാത്രങ്ങളെയും മണ്ടന്‍മാരായിട്ടും സെക്സ് മാനിയാക് ആയിട്ടും വയലന്റ് ആയിട്ടുമാണ് മറ്റുകഥാപത്രങ്ങള്‍ നോക്കിക്കാണുന്നത്. അവര്‍ക്ക് വിദ്യാഭ്യാസം തീരെ കുറവാണ്, പറ്റിക്കാനും എളുപ്പം, സെക്സില്‍ അതീവ താല്‍പ്പര്യവും. ഇതിലെ ഉന്നതകുലജാതരൊക്കെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും ഇതൊന്നുമില്ലാത്ത പാവങ്ങളെ പറ്റിക്കാന്‍ നടക്കുന്നവരുമാണ്.

  എന്താ ചെയ്യാ …ഒരു രക്ഷയുമില്ലാ.

  വേശ്യയാണെങ്കില്‍ മാത്രമേ ഒരുപെണ്ണിന് പണമുണ്ടാക്കാന്‍ സാധിക്കൂ എന്ന പൊതു ധാരണയെ അനൂപ് മേനോന്‍ അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്, സിനിമയില്‍.

  പൂര്‍ണ്ണമായി.

  തങ്ങളാഴികെ ബാക്കിയെല്ലാവരും പെഴകള്‍ എന്ന് പറയാന്‍ എടുത്ത പടം പോലെയും.

  ‘തങ്ങള്‍’ ആണോ?

 8. ട്രിവാന്‍ഡ്രം ലോഡ്ജ് – – ഞരമ്പുരോഗികളുടെയും സംസ്ഥാന സമ്മേളനം

  ആധുനിക സ്ത്രീ യുടെ പരിപ്രക്ഷ്യമെന്നു തോന്നിക്കുന്ന കഥാപാത്രങ്ങള്‍ നല്‍കുന്ന കാഴ്ചയുടെ
  കോപ്രായങ്ങള്‍ അഭിസംബോധന ചെയ്യുന്നത് ഞരമ്പുരോഗി കളുടെ ഒള്ളിച്ചു നോട്ട രതി തന്നെയാന്നു. ഇത്തരകാരെ സുഖിപ്പിക്കുന്ന ‘പുതു തരംഗ’ കാപട്യം മാത്രമാണ് അനൂപ്മേനോന്റെ ട്രിവാന്‍ഡ്രം ലോഡ്ജ്

 9. “സ്ത്രീവിരുദ്ധമായ നിലപാടുകല്‍ കൊണ്ട് നിറഞ്ഞതാണ് ട്രിവാന്‍ഡ്രം ലോഡ്ജ്”

 10. ആസക്തിയെ കച്ചവടവല്‍ക്കരിക്കുകയും അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയുടെ ക്രൃത്രിമമായ തുറന്നുവിടലും സാധ്യമാക്കുന്ന സിനിമയാണ്‌ വി.കെ.പ്രകാശിന്‍റെ ട്രിവാന്‍ഡ്രംലോഡ്‌ജ്‌. അന്തേവാസികളില്‍ ഭൂരിഭാഗവും അമിതലൈംഗിക തൃഷ്‌ണ പ്രകടിപ്പിക്കുന്നവരോ രതിദാരിദ്ര്യം അനുഭവിക്കുന്നവരോ ആണ്‌. രവിശങ്കറെന്ന വരേണ്യ നാഗരിക പുരുഷനെ മഹത്വവല്‍ക്കരിക്കുന്നതിനായി സാധാരണക്കാരെ ഭോഗതല്‌പരരായ ഒളിഞ്ഞ്‌ നോട്ടക്കാരനായി ചിത്രീകരിക്കുകയാണ്‌ വി.കെ.പ്രകാശ്‌ ചിത്രം ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്‌. ലോഡ്‌ജില്‍ വാടക പിരിക്കാന്‍ വരുന്ന രവിശങ്കറിന്‍റെ മകന്‌ അമലയോട്‌ തോന്നുന്ന നിഷ്‌കളങ്കമായ സൗഹൃദത്തെ മാറ്റി നിറുത്തിയാല്‍ ഭോഗാസ്‌ക്തരായ ഒരുകൂട്ടം ആളുകളുടെ സങ്കേതമായി ലോഡ്‌ജ്‌ മാറുകയാണ്‌. കുട്ടികളുടെ ഈ നിഷ്‌കളങ്കമായ പ്രണയത്തില്‍ പോലും ഉപഭോഗസംസ്‌കൃതിയുടെ കടന്നു കയറ്റം ദര്‍ശിക്കാനാകും. കുട്ടികളുടെ ലോകത്തിലേക്ക്‌ പെര്‍ഫ്യൂം, പൗഡര്‍ തുടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ കടന്ന്‌ വരുന്നതിനെ ഈ ഒരു വീക്ഷണകോണിലൂടെ നോക്കികാണേണ്ടതാണ്‌.

 11. നിരൂപകര്‍ തന്നെ പറഞ്ഞിരിക്കുന്നത് പോലെ സ്ത്രീകള്‍ക്ക് അപരിചിതമായ പുരുഷന്‍റെ മാത്രം ഇടമാണ് ലോഡ്ജ്.. അതുകൊണ്ട് തന്നെ അതിന്‍റെ ഉള്ളുകള്ളികള്‍ എത്ര തന്മയത്തോടെ അവതരിപ്പിച്ചാലും സ്ത്രീകള്‍ക്ക് ദഹിക്കാന്‍ കഴിയുകയില്ല എന്ന് തോന്നുന്നു… സ്വയംഭോഗം ചെയ്യാത്ത, കൊച്ചു പുസ്തകം വായിക്കാത്ത, അശ്ലീല ചിത്രങ്ങള്‍ കാണാത്ത പുരുഷന്മാര്‍ ഇല്ല ( അല്ലെങ്കില്‍ വളരെ ചുരുക്കമാണ് ) എന്ന വസ്തുത എത്ര സ്ത്രീകള്‍ക്ക് അംഗീകരിക്കാന്‍ കഴിയും ? ….. സിനിമ കുടുംബ സമേതം ആസ്വദിക്കേണ്ട ഒന്നാണെന്ന അഭിപ്രായം എനിക്കില്ല, അതുപോലെ ഓരോ രംഗങ്ങളും എടുത്തു കീറിമുറിക്കേണ്ട ഒന്നാണ് സിനിമ എന്നും എനിക്ക് തോന്നുന്നില്ല. നിരൂപകര്‍ പറഞ്ഞിരിക്കുന്ന കുറച്ചു പ്രശ്നങ്ങള്‍ എനിക്കും തോന്നിയെങ്കിലും ഈ അനൂപ്‌ മേനോന്‍ – വി കെ പ്രകാശ്‌ ചിത്രം സാമാന്യം നല്ല ഒരു ചിത്രം ആണെന്നാണ് എന്റെ അഭിപ്രായം.

 12. ന്യൂ ജെനറേഷന്‍ സിനിമകളില്‍ ഏറ്റവും സ്ത്രീ വിരുദ്ധവും ,തൊഴിലെടുത്ത് ജീവിക്കുന്ന സ്ത്രീകളെ ,ജില്ല അടിസ്ഥാനത്തിലും ,സാമുദായിക അടിസ്ഥാനത്തിലും അപകീര്‍ത്തിപ്പെടുത്തിയ 22 എഫ്.കെ. യെ എന്ത് കൊണ്ട് നിങ്ങള്‍ വിമര്‍ശിച്ചില്ല ?

 13. elathineyum jatheeyamayi kanuna nirupaka samskaramanu adhyam matendath….anoop menon ayathinal ayalude kadhapathrangal ellam muslim,keezhala virudhamavunu enna kandupiditham kollam…angene anenkil cinemayile savarna characters ennu parayunnavar(dwani,anoop menonte amma) sexinayi mutti nilkunavaranenum ava savarna sthreekale(sathyathil savarna enna padham lekhikaku vendi mathram upayogikukayanu) apamanikananu ennum parayamallo ….

 14. //എന്നാല്‍, കണ്ടിറങ്ങുമ്പോള്‍ അതായിരുന്നില്ല സ്ഥിതി. തുണിയില്ലാതെ ഇറങ്ങിവരുന്നതുപോലൊരവസ്ഥ.//
  കുറച്ച്‌ ഡയറക്റ്റ് ആയിട്ടുള്ള ഡയലോഗ്സ് അത് ആള്‍ക്കാരുടെ ജീവിതത്തില്‍ സംഭവിക്കുന്നത് പോലെ ബോള്‍ഡ് ആയി കാണിച്ചത് താങ്ങാനുള്ള കെല്‍പ്പില്ലാത്ത (അതൊരു തെറ്റല്ല. എല്ലാ ടൈപ്പ് പെണ്‍കുട്ടികളും സ്ത്രീകളും കേരള സമൂഹത്തില്‍ സുലഭം. സ്വാഭാവികം.) ശരാശരി മലയാളി പെണ്‍കുട്ടികളുടെ റിവ്യൂ എഴുത്ത് എന്നാണ് ആ സെന്റെന്‍സ് എത്തിയപ്പോള്‍ കരുതിയത്‌. എന്നാല്‍ തുടര്‍ന്ന് വായിച്ചു നോക്കിയപ്പോള്‍ മനസിലായത് (നിങ്ങളുടെ എഴുതാനുള്ള കഴിവിനെ അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ) വളരെ biased ആയിപ്പോയി. ഒരു ഫിലിം ഇഷ്ട്ടപെടാം ഇഷ്ട്ടപ്പെടാതിരിക്കാം. സിനിമയെ വല്ലാതെ ഭര്‍ത്സിച്ചു കൊണ്ടുള്ള വികാരപ്രകടനത്തിന് പക്ഷേ നിങ്ങള്‍ നിരത്തുന്ന കാരണങ്ങള്‍..കഷ്ട്ടം.

  //ഇതാണ് മേനോന്‍ കുട്ടി കണ്ട അല്ലെങ്കില്‍ പരിചയിച്ചിട്ടുള്ള സ്ത്രീകള്‍.//
  അത് അനൂപ്‌ മേനോന്റെ തെറ്റല്ല. സമൂഹത്തില്‍ അങ്ങനെയുള്ള ധാരാളം സ്ത്രീകള്‍ ഉണ്ട്. അത്തരം കാരക്റ്ററുകള്‍ സാമൂഹികാന്തരീക്ഷത്തിന്റെ ഉപ്പോല്പ്പന്നങ്ങളാണോ അതോ ആ സ്ത്രീകളുടെ വ്യക്തിതാല്‍പ്പര്യങ്ങള്‍ മാത്രമാമോ എന്നത് ഡിബേറ്റബിള്‍.

  //ഇതേ സാഹചര്യത്തില്‍ പുരുഷനെ അതും സ്വന്തം കഥാപാത്രത്തെ എങ്ങിനെ മഹത്വവല്‍ക്കരിച്ചു എന്നു കണ്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ മനസിലാകും.//
  ഒരു പൊതുവല്‍ക്കരണം അനൂപ്‌ മേനോന്‍ എവിടെയാണ് കൊണ്ട് വരുന്നത്. needy ആയിട്ടുള്ള പുരുഷന്‍മാര്‍ മാത്രമേ സമൂഹത്തില്‍ ഉള്ളെന്നു കരുതിയിരിക്കുകാണോ?

  //ഒരുതരം ലൈംഗിക ദാരിദ്യ്രം അനുഭവിക്കുന്ന ചെറുപ്പക്കാരും കോര സാറുമാണ് ലോഡ്ജിലെ ആണുങ്ങള്‍. //
  ആ ലോഡ്ജ് കേരളം എന്ന് സങ്കല്പ്പിച്ചാല്‍ കേരളത്തിലെ ഒട്ടുമിക്ക പുരുഷന്‍മാരും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവര്‍ തന്നെ. അതൊരു യാഥാര്‍ത്ഥ്യം.

  //ബോള്‍ഡ് എന്ന് ചലച്ചിത്രനിരൂപകരക്കൊണ്ട് പറയിപ്പിക്കാനാണോ ഇത്രയും ടോയലറ്റ് സാഹിത്യം ഉള്‍പ്പെടുത്തിയത് എന്നു മാത്രം മനസ്സിലായില്ല.//
  കാമം കുളിച്ച് പൌഡര്‍ ഇട്ട് വരുമ്പോള്‍ അനുരാഗം ആകുന്നതു പോലെ ഇപ്പ്രാവശ്യം പൌഡര്‍ ഇട്ട് കാണിച്ചില്ല. ചില ഡയലോഗുകള്‍ ഫാമിലിആയിട്ട് ഒരുമിച്ചു ഇരുന്നാല്‍ ഡിസ്റ്റ്ര്‍ബിംഗ് ആകാം. അല്ലാത്ത പക്ഷം പ്രശ്നമില്ല. ദ്വയാര്‍ത്ഥങ്ങള്‍ കൊണ്ട് നിറച്ച മുഖ്യധാരാ സ്ക്രിപ്ടിനേക്കാള്‍ നല്ലത് ഡയറക്റ്റ് ആയി പറയുന്നത് തന്നെ.
  //അടിമുടി കൂട്ടിക്കൊടുപ്പുകളുടേയും കൂട്ടിക്കൊടുപ്പുകാരുടേയും സിനിമയാണിത്. //
  അതിനെയൊന്നും സമൂഹത്തില്‍ ഞാനും സപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ആ യാഥാര്‍ത്ഥ്യം സിനിമയില്‍ കാണിച്ചതിന് എന്താണ് തെറ്റ്?

  //കടം വാങ്ങിയിട്ടായാലും നാം കണ്‍സ്യൂം ചെയ്യും. അതുകൊണ്ടാണ് കണ്‍സംപ്ഷന്‍ തിയറിയുടെ ഗ്രാഫ് വരയ്ക്കുമ്പോള്‍ അത് ഒരിക്കലും പൂജ്യത്തില്‍ നിന്നും തുടങ്ങാത്തത്. ഈ വഴിക്കുള്ള ചിന്ത ആശ്വാസകരമായിരുന്നു. വെറുതയല്ല നമ്മുടെ നാട്ടില്‍ ആറുമാസക്കാരികള്‍ മുതല്‍ 90കാരികള്‍ വരെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്.//
  ഞാനും ഒരിക്കലും പീഡനത്തെയൊന്നും സപ്പോര്‍ട്ട് ചെയ്യുന്നില്ല.

  പക്ഷേ ഒരു മറുവശം. (എന്താ നക്ഷത്ര വേശ്യകള്‍ കാശുള്ളവനെ സ്വന്തം ശരീരം ഉപയോഗിച്ച് ചൂഷണം ചെയ്യുന്നെന്ന് പറഞ്ഞു കൂടേ? biased ആകാന്‍ ആര്‍ക്കും കഴിയും.) . സ്വന്തം ലൈംഗിക തല്പ്പര്യാര്‍ത്ഥം അതിനുപോലും കടം വാങ്ങിയ്ക്കേണ്ടി വരുന്ന അബ്ദുവിന്റെ ഒരേസമയം ദയനീയവും ചിരിപ്പിക്കുന്നതുമായ അവസ്ഥയാണത്. സ്ത്രീകള്‍ ബുദ്ധിയോ കഷ്ട്ടപാടോവേണ്ട ജോലികള്‍ ചെയ്യാതെ കഷ്ട്ടപ്പെട്ട് പണം സംമ്പാദിക്കുന്നവനെ ശരീരം കൊണ്ട് എളുപ്പത്തില്‍ ചൂഷണം ചെയ്തു ധനവതികളാകുന്നുവെന്നൊരു തിയറി അങ്ങോട്ട്‌ പറയട്ടെ.

  //കടംമേടിച്ചാണെങ്കിലും, പുരുഷന്‍ ഇതൊക്കെ ചെയ്യേണ്ടതാണെന്ന് പറഞ്ഞുവയ്ക്കുന്നു സിനിമ. //

  നിങ്ങള്‍ എന്താണീ പറയുന്നത്? നിര്‍ബന്ധിതവേശ്യാവൃത്തി അല്ലെങ്കില്‍ സ്വന്തം ഇഷ്ട്ടപ്രകാരം ഫീല്‍ഡില്‍ വന്ന സ്ത്രീയുമായി അതൊരു ഉഭയതാല്പ്പര്യപ്രകാരമുള്ള രതി അല്ലെ? കേരളം ഒരു വേശ്യാലയമാകണമെന്നു എന്റെ മനസ്സിലുണ്ടെന്ന് പറഞ്ഞു കളയരുത്. കാശിനല്ലാതെ ഉഭയസമ്മത പ്രകാരമുള്ള രതിയ്ക്ക് പഞ്ഞമുള്ള/സദാചാരപോലീസിങ്ങുള്ള കേരളസമൂഹത്തില്‍ അന്തര്‍മുഖനായ അബ്ദുവിനെപ്പോലുള്ള കഥാപാത്രങ്ങള്‍ ഏറെയുണ്ട്. നിങ്ങള്‍ പറയുന്നത് കേട്ടാല്‍ രതി എന്തോ തെറ്റ് പോലാണല്ലോ തോന്നുന്നത്.

  //നായികയുടെ ഉളുക്കിയ കഴുത്ത് ഉഴിഞ്ഞ് ശരിയാക്കിക്കൊടുക്കാന്‍ അബ്ദുവിനെ തന്നെ നിയോഗിക്കുന്നത് കോരസാറിന്റെ ബുദ്ധിയാണ്.//
  ധ്വനി അബ്ദുവിനെ ഉപയോഗിക്കുകാരുന്നുവെന്ന് പറഞ്ഞാല്‍? fornication with the abandoned എന്ന മട്ടിലെ ഫാന്റസി. sex is just a need എന്നത് പോലെ. കോര സാറും അബ്ദുവും മാത്രമാണോ കുറ്റക്കാര്‍. അല്ലെങ്കില്‍ത്തന്നെ സെക്സിന്റെ ശരിതെറ്റുകള്‍ relative ആണ്. constraining ആയിട്ട് ജീവിതത്തില്‍ ഒന്നുമില്ലാത്ത ധ്വനിയുടെയും അബുവിന്റെയും sex life അതാണ് ഒരു പോര്‍ഷന്‍. ശ്രദ്ധിച്ചു നോക്കിയാല്‍ ധ്വനിയുടെ ചോയിസ് ആണ്. അല്ലാതെ കോരസാറിന്റെ ട്രാപ്പ് അല്ല. (casual sexഒരു യാഥാര്‍ത്യമാണ്.) അഥവാ മെട്രോകളിലെങ്കിലും അത് വളര്‍ന്നുകൊണ്ടിരിക്കുന്നു. ഒരേ സോഷ്യല്‍ സ്ടാറ്റസ് ഉള്ളവരുടെ യാഥാര്‍ത്യമാണ് ഞാനൊക്കെ കണ്ടു വരുന്നത്. അവസാനം മിനക്കെടുത്ത് ആകേണ്ട എന്ന് കരുതി അബ്ദുവിനെപ്പോലുള്ള അബ്ധുക്കളെ ധ്വനിമാര്‍ ഇന്നേക്കാലത്ത് സെലക്ട്‌ ചെയ്ത് തുടങ്ങിയോന്നു അറിയില്ല.

  //കോര സാറാണെങ്കില്‍ തന്റെ ആയുധം വളരെ സംഭവമാണെന്നും അതൊക്കെ വല്ല ചതുപ്പിലും താഴ്ത്താമോ എന്നു വിചാരിക്കുന്നയാളുമാണ്.//
  നിങ്ങള്‍ ഇതുവരെ പറഞ്ഞതില്‍ യോജിക്കാന്‍ തോന്നുന്ന ഒരു പോയിന്റ്. തന്റെ കാര്യങ്ങളൊക്കെ എന്തോ സംഭവമാണെന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന പുരുഷന്മാരെ പ്രതിനിധീകരിക്കുന്ന കോര സാര്‍ അവസാനം ഒരു സ്ത്രീ മുന്‍കൈ എടുത്താല്‍ വിറച്ചു കൊണ്ട് ഓടാം അത്തരക്കാര്‍ എന്നൊരു സര്‍ക്കാസവും കൊണ്ട് വെച്ചു.

  //സിനിമയിലെ രണ്ടു കുരുന്നുകളില്‍ പോലും ആസക്തി വാരിവിതറിയ പ്രണയം നിറച്ച് അനൂപ് മേനോന്‍ ഈ കൂട്ടികൊടുക്കലുകള്‍ ഒരു ആഘോഷമാക്കിയിട്ടുണ്ട്.//
  കുട്ടികളുടെ പ്രണയം നിഷ്ക്കളങ്കമാണ്. (മാത്രമല്ല ആസക്തി എന്ന തെറ്റായ undertoneല്‍ മാത്രമാണ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്. )

  //അയാള്‍ തന്റെ ആവശ്യം അവളോട് പറയുമ്പോള്‍ തന്റെ ടെംപര്‍ ഒട്ടും ചോര്‍ന്നു പോവാതെ തന്നെ അവള്‍ പറ്റില്ലെന്നു പറയുന്നൊരു സീനുണ്ട്. കൈയ്യടിക്കാന്‍ തിയേറ്ററില്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല.//
  നിങ്ങള്‍ക്ക് കൈയടിക്കാമായിരുന്നില്ലേ? (പരിഹാസമല്ല.) സെക്സില്‍ ഉഭയസമ്മതം, ചോയിസ്, നിരാകരണം എന്നതിലൊക്കെ ആണിനും പെണ്ണിനും തുല്യതയുണ്ടെന്നു കാണിച്ച ആ സീന്‍ നന്നായിരുന്നു.

  //ജീവിതകാലം മുഴുവന്‍ ഒരൊറ്റ സ്ത്രീയുടെ പുരുഷനായിരിക്കാന്‍ എന്തോ വേണമെന്ന് കൂടി നമ്മുടെ നായകന്‍ പറഞ്ഞെങ്കിലും ആ ഡയലോഗ് ചെക്കന്‍മാരുടെ കയ്യടിയില്‍ മുങ്ങിപ്പോയി.//
  to be a one-woman man it needs a mind of quality എന്നതിനെ നിങ്ങള്‍ പുച്ഛം കൊണ്ടാണല്ലോ വീക്ഷിക്കുന്നത്. അതെന്താ one-man woman എന്നത് പോലെ മറിച്ചും കഴിയില്ല എന്നാണോ? കഴിയും.

  //നാം എത്രമാറിയെന്നും പറഞ്ഞാലും മാറാത്ത ഒന്നേയുള്ളൂ അതാണ് നമ്മുടെയൊക്കെ ജാതിബോധം. //

  അത് കുത്തിക്കിളച്ചു ഭൂതക്കണ്ണാടി വെച്ചു കണ്ടുപിടിച്ച ആളിന്റെ മനസ്സില്‍ നിന്ന് തന്നെയാണ് ആദ്യം മാറ്റേണ്ടത്.

  //ഇതിലെ രണ്ടു മുസ്ലിം കഥാപാത്രങ്ങളെയും മണ്ടന്‍മാരായിട്ടും സെക്സ് മാനിയാക് ആയിട്ടും വയലന്റ് ആയിട്ടുമാണ് മറ്റുകഥാപത്രങ്ങള്‍ നോക്കിക്കാണുന്നത്.//
  മുസ്ലീം ഭര്‍ത്താവിനെ സെക്സ് മാനിയാക് ആയിട്ടല്ല കൂട്ടുകാരിയോട് വര്‍ണ്ണിക്കുന്നത്. അഥവാ ആണെങ്കില്‍ ആ മാനിയാക്കിനെ അവര്‍ ഇഷ്ട്ടപ്പെടുന്നതായിട്ടാണ് ഭാവങ്ങള്‍. യഥാര്‍ത്ഥ ജീവിതമെടുത്താല്‍ എപ്പോഴും തന്നെ ഒരു വയലിന്‍ പോലെ ട്രീറ്റ് ചെയ്യണമെന്ന് മാത്രമാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത് എന്ന് തെറ്റായ ധാരണ ഉണ്ടോ. ഒരു മാറ്റം വല്ലപ്പോഴുമൊക്കെ..ഓ കൂടുതല്‍ വിശദീകരിച്ചാല്‍ ചിലപ്പോള്‍ എന്നെയും മാനിആക് ആക്കിക്കളയും. അബ്ദു മാനിയാക്ക് എന്നതിനേക്കാള്‍ starving youthന്റെ
  പ്രതീകമാണ്. സിനിമ ഒന്ന് കൂടി കണ്ടു നോക്കൂ. starvation അതാത് സമൂഹത്തിലെ സദാചാരസങ്കല്പങ്ങളോട് നേരിട്ട് റിലേറ്റഡ്
  ആണ്.

  //വേശ്യയാണെങ്കില്‍ മാത്രമേ ഒരുപെണ്ണിന് പണമുണ്ടാക്കാന്‍ സാധിക്കൂ എന്ന പൊതു ധാരണയെ അനൂപ് മേനോന്‍ അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്, സിനിമയില്‍.//
  ഉവ്വോ. ഇല്ലല്ലോ. പക്ഷേ ആ ഫീല്‍ഡില്‍ എത്തിപ്പെട്ടുപോയാല്‍ ചുണയുള്ളവര്‍ കാശുള്ള പുരുഷനെ ചൂഷണം ചെയ്തു സ്വത്തു അടിച്ച് മാറ്റും എന്ന് ചിന്തിക്കാന്‍ തോന്നുന്നു. പിന്നെ കാസനോവയുടെ ഫീമെയില്‍ വേര്‍ഷന്‍ എന്ന് പറയുക വഴി സ്ത്രീയ്ക്കെന്താ പുരുഷനെപ്പോലെ പോളിഗാമി പാടില്ലേ എന്ന് രോക്ഷം കൊള്ളുന്ന വാദികളെ പ്രീണിപ്പിക്കുന്നു എന്ന് പറയട്ടെ. (biased എല്ലാവര്‍ക്കും ആകാം.) പിന്നെ പോളിഗാമിസ്റ്റ് ആയ പുരുഷനെ വേശ്യന്‍ എന്നോ മറ്റോ വിളിക്കുന്നില്ലെങ്കില്‍, ഒരു കാരണം നോക്കുക, ഉഭയസമ്മതപ്രകാരമുള്ള രതി പണസമ്പാദനത്തിന് സ്ത്രീകള്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് വേശ്യ എന്ന് വിളിക്കുന്നത്. അല്ലെങ്കില്‍ പോളിഗാമിസ്റ്റ് ആയ പുരുഷനും സ്ത്രീയും സമൂഹത്തില്‍ ഒന്ന് പോലെ തന്നെ. ആരെങ്കിലും ധ്വനിയെ വേശ്യ എന്ന് പറഞ്ഞുവോ? ഇല്ലല്ലോ.

  //അതേ സാമ്പത്തിക ലാഭം തന്നെയാണ് അവര്‍ക്ക് വെറും ഏഴാം കൂലിയായ, മുസ്ലിം ആയ അബ്ദുവിനോട് പ്രണയം തോന്നാതെ ലോഡ്ജ് മുതലാളിയായ രവിശങ്കറിനോട് തോന്നുന്നത്.//
  സത്യത്തില്‍ സിനിമ കണ്ടോ ഇയാള്‍? രവിയ്ക്ക് ഭാര്യയോടുള്ള ഒബ്സെസ്സീവ് ആന്‍ഡ്‌ ഡെഡിക്കേറ്റ്ട് ലവ് ആണ് ധ്വനിയെ അട്ട്രാക്ട് ചെയ്യുന്നത്. പണം അല്ല. പിന്നെ ധ്വനിയും അബ്ദുവും തമ്മില്‍ സെക്സ് നടന്നു. അതിനെ പ്രണയത്തിന്റെ കൂടി അംശമുണ്ടെങ്കില്‍ പ്രണയവും. മറ്റേക്കാര്യമൊക്കെ പുസ്തകത്തില്‍ എഴുതിയോ എന്ന് അവസാനഭാഗം ചോദിക്കുന്നുണ്ട് അബ്ദു.

  പ്രീമാരിട്ടല്‍ സെക്സില്‍ ഏര്‍പ്പെട്ടിട്ട് വിവാഹം കഴിക്കുന്നവര്‍ വിവാഹം കഴിഞ്ഞു മറ്റ് റിലേഷന്‍ഷിപ്പില്‍ പോകുന്നവര്‍ ഒരിക്കലും വിവാഹം ചെയ്യാതെ casual sexല്‍ ഏര്‍പ്പെടുന്നവര്‍ (ഉഭയസമ്മതപ്രകാരം) പരസ്പ്പരം വളരെ dedicated ആയി വിവാഹം ചെയ്തു ജീവിക്കുന്നവര്‍ (പ്രീ എക്സ്ട്രാ ഒന്നുമില്ലാതെ), സന്തോഷം നിറഞ്ഞവര്‍, നിരാശ ബാധിച്ചവര്‍ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞതാണ്‌ ഓരോ സമൂഹത്തിലെ ജീവിതവും. അതില്‍ സമൂഹത്തിലെ കുറച്ച് ആള്‍ക്കാരുടെ ജീവിതം നേര്‍ക്കാഴ്ച ആക്കിയ ചിത്രത്തെ ലേഖിക/ലേഖികമാര്‍ വിമര്‍ശിച്ചിരിക്കുന്നത് വളരെ സങ്കുചിതമായ ഒരു സ്ടാന്റ്ടില്‍ നിന്നായിപ്പോയി.

  ഒരു ഫിലിം ഇഷ്ട്ടപ്പെട്ടവരും അല്ലാത്തവരും ഉണ്ടാകാം. രസമതുമല്ല…

  ഇന്റര്‍നെറ്റ്‌ ലോകത്ത് ഇത്രയധികം സിനിമാ നിരൂപകര്‍ ഉണ്ടെന്ന് ഫിലിം ഇറങ്ങിക്കഴിഞ്ഞാണ് മനസിലായത്. ഏഴുതുന്നത് ക്രിയാത്മക നിരൂപണമാണോ അതോ ആസ്വാദനവശമാണോ അതോ കണ്ണടച്ചുള്ള ഭര്‍ത്സനം മാത്രമാണോ എന്നൊന്നും ബോധമില്ലാത്ത എഴുത്ത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി എന്ന് പറയുന്നത്‌ പോലെ പോലെ ഇന്റര്‍നെറ്റ്‌ ആക്സ്സസ് ഉള്ളവരെല്ലാം നിരൂപകര്‍. പടം ഇറങ്ങി പിറ്റേദിവസം തന്നെ ഒരു സാമാന്യമര്യാദയില്ലാതെ കഥ വള്ളിപുള്ളി വിടാതെ വെച്ചു കാച്ചുന്നതും കാണാന്‍ കഴിഞ്ഞു. ചിലര്‍ എഴുതുന്നത്‌ നിരൂപണം പോലുമല്ല. എന്തെങ്കിലും ഭൂതക്കണ്ണാടി വെച്ചു കഷ്ടപ്പെട്ടു കണ്ടുപിടിച്ച വര്‍ഗീയത അല്ലെങ്കില്‍ വിരുദ്ധത അതുമല്ലെങ്കില്‍ ഏറ്റവുമെളുപ്പം (ഒളിഞ്ഞു ചെയ്യുന്നതും തെളിഞ്ഞു ചെയ്യാത്തതുമായ) അസാന്മാര്‍ഗികതയെ മാത്രം ഹൈലൈറ്റ് ചെയ്തു അത് അവരുടെ വ്യക്തിപരമായ നിക്ഷ്പക്ഷമല്ലാത്ത സ്ടാന്റില്‍ നിന്ന് ഒരു തട്ടല്‍. തീര്‍ന്നു.

  ഫിലിം ക്രിട്ടിസിസം കോഴ്സിനൊന്നും പോയില്ലെങ്കിലും ജസ്റ്റ്‌ ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ ഒരു റിവ്യൂവിന്റെ ഫോര്‍മാറ്റ് മനസിലാക്കാം. ഇത് ഈ സിനിമയുടെ മാത്രം കാര്യമല്ല. വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് പോലെ സിനിമാ നിരൂപണം എഴുതുന്നവര്‍ കൂണ് പോലെ മുളച്ചു വരുന്നു.

  എല്ലാപ്രേക്ഷകര്‍ക്കും (കുടുംബ?, കുടുംബത്തില്‍ പിറന്നവര്‍ക്കും ഇഷ്ട്ടപ്പെടാം. പക്ഷേ കുടുംബത്തോടെ ഒരുമിച്ചു പോയാല്‍, ഇഷ്ടപ്പെട്ടു എന്ന് വരില്ല.)

  ടോട്ടലി Trivandrum Lodge ബോറിംഗ് അല്ല.

  PS: പിന്നെ ഓരോരുത്തര്‍ക്ക് ഓരോരോ കാഴ്ചപ്പാട്. ഇവിടെ ലേഖനം എഴുതിയ ആള്‍ക്കാരോട് വിയോജിക്കുമ്പോഴും അവരുടെ
  അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.

  • ഈ റിവ്യൂ എഴുതിയവന്റെ അത്ര മത – ജാതി വെറി , പാവം ഈ സിനിമ ഉണ്ടാക്കിയവര്‍ ചിന്തിച്ചു കൂടി ഉണ്ടാവില്ല ..

 15. തന്റെ മനസ്സില്‍ ഉള്ള ആരാധനാ മൂര്‍ത്തികളെ പ്രതിഷ്ഠിക്കാന്‍ ഒരാള്‍ തിരകഥ എഴുതുന്നു.
  അതില്‍ തന്റെ ഉള്ളിലുള്ള താനെന്ന ബുദ്ധിജീവിയെ നായകനായി പ്രതിഷ്ഠിക്കുന്നു.
  പെണ്ണിന്റെ ലൈംഗിക സംഘല്പ്പം എന്നാല്‍ മോഹന്‍ലാല്‍ ആണെന്ന് പറയുന്ന സിനിമയില്‍ ജാതി പേരുകള്‍ ഉള്ള സ്ത്രികളെകുറിച്ച് കേള്‍ക്കുമ്പോള്‍ നായികക്ക് ”ഓരോ അരകെട്ടാണ് ഓര്‍മ്മ വരുന്നത് ” ഈ ഓര്മ അല്പം ആശ്വാസകരം ആണ്. (സിനിമയുടെ തിരകഥാ കൃത്ത് അഭിമാനപൂര്‍വ്വം തന്റെ പേരിനൊപ്പം ജാതി പേര് പേറി നടക്കുന്ന ആളായതിനാല്‍ ‘തറവാട്ടില്‍’ പിറ
  ന്ന പെണ്ണുങ്ങള്‍ തങ്ങളുടെ പേരിനൊപ്പം ഭര്‍ത്താവിന്റെയോ അച്ഛന്റെയോ പേര് ചേര്‍ത്തില്ലെങ്കില്‍ അവരെ ”അരകെട്ട്”’ മാത്രമായി കാണും എന്നൊരു സൂചന ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.)

  മാധവി കുട്ടിയോടുള്ള ആരാധന ആകാം ”ഡെറ്റോള്‍ ഇട്ടു കുളിച്ചാല്‍ തീരുന്ന വൃത്തികെട് ” മാത്രെമേ എന്റെ അമ്മ ചെയ്തിട്ടുള്ളൂ എന്ന് തിരകഥാകൃത്തു കൂടിയായ നായകനെ കൊണ്ട് പറയിക്കുന്നതും നായകന്റെ അമ്മയായ കഥാപത്രത്തിന് മാധവികുട്ടിയുടെ രൂപം നല്‍കിയതും (”അവരുടെ മനസ്സില്‍ നിറയെ പ്രണയമാണ് ”)

  സിനിമയില്‍ ഉടനീളം സ്വന്തമായി തീരുമാനങ്ങള്‍ ഉണ്ട് നായികക്ക് തന്റെ ചിന്തകളെ തുറന്നു പറയാന്‍ അവള്‍ക്ക് മടിയുമില്ല അതുകൊണ്ടുതന്നെ അവള്‍ രവിശങ്കറെ (നായകനെ) കാണുകയും തന്റെ ലൈംഗിക താല്പര്യം അറിയിക്കുകയും ചെയ്യുന്നു. എന്നാല്‍ ബുദ്ധിജീവിപരിവേഷമുള്ള നായകന്‍ പ്രണയം ജീവിതത്തില്‍ ഒരിക്കല്‍ ഒരാളോട് മാത്രമേ തോന്നു എന്നും മറ്റുള്ളതെല്ലാം ശരീരം പങ്കു വെക്കല്‍ മാത്രമാണ് എന്നും സദാചാരം മണക്കുന്ന തത്വശാസ്ത്രം പറഞ്ഞു അവളെ മടക്കുന്നു.

  ‘പത്മരാജന്റെ പെണ്ണ് കൂട്ടികൊടുപ്പുകാരന്‍ തങ്ങള്‍’ ‘ഭക്തന്റെ’ സിനിമയില്‍ പുനര്‍ജനിക്കുന്നു. തങ്ങള്‍ ഇടയ്ക്കു തൃശൂര്‍ കാരന്‍ ജയകൃഷ്ണനെ ഓര്‍മ്മിക്കുന്നു. ബ്യുട്ടിഫുള്ളിലും ജയകൃഷ്ണന്റെ ഓര്‍മ ഉണ്ടായിരുന്നു.
  തങ്ങള്‍ക്കു ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാം ശരീരം വില്‍ക്കുന്ന പെണ്ണിനെ.. അയാള്‍ അങ്ങനെ ‘കന്യക’ (തസ്നി ഖാന്‍ )യെ തിരിച്ചറിയുകയും കൂട്ട് ബിസിനസ് ചെയ്യുകയുമാണ്. തങ്ങള്‍ നായികയെ കണ്ടു മുട്ടുമ്പോള്‍ അവള്‍ക്ക് തന്റെ വിസിറ്റിംഗ് കാര്‍ഡ് നല്‍കുകയും തന്റെ ബിസിനസിന്റെ ഭാഗമാകാന്‍ ആവിശ്യ പെടുകയും ചെയ്യുന്നു.(തങ്ങള്‍ ഇവിടെയും തന്റെ തിരിച്ചറിയാനുള്ള കഴിവ് ഉപയോഗപെടുത്തി ) സ്വന്തമായി അഭിപ്രായമുള്ള പെണ്ണ് തന്റെ ശരീരം വില്‍ക്കാന്‍ തയാറാകുന്നവള്‍ ആയിരിക്കുമെന്ന് സിനിമ പറയാതെ പറയുന്നു.

  പുരോഗമനം എന്ന് തോന്നിക്കാന്‍ ജയസൂര്യയുടെ കഥാപത്രം കൊച്ചുപുസ്തകം വായിച്ചു സ്വയഭോഗം ചെയ്യുന്നതും , നായിക നിനക്ക് എന്റെ എന്താണ് ഇഷ്ടപെട്ടത്‌ ചോദിക്കുമ്പോള്‍ ഇതേ കഥാപാത്രം കുണ്ടി (എന്നാകാം പറയുന്നത് കീ ശബ്ദത്തില്‍ പകുതി മുറിഞ്ഞു പോയി) എന്ന് പറയുന്നതും. ജയചന്ദ്രന്റെ കഥാ പാത്രം മയിര് എന്ന് പറയുന്നതുമൊക്കെ കാണിച്ചിരിക്കുന്നു. അനൂപ്‌ മേനോന്‍ ഓരോ സീനിലും മോഹന്‍ ലാലായി മാറാന്‍ ശ്രമിക്കുന്നതായി തോന്നും . സൈജു കുറുപ്പും, സുകുമാരിയും, ദേവിയും തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തു അതിഭാവുകത്വം നിറഞ്ഞ തിരകഥ സിനിമയുടെ മിക്ക രംഗങ്ങളും അസ്വാഭാവികം ആക്കിയിരിക്കുന്നു. ക്യാമറ അല്പം ആശ്വാസകരമാണ്.

 16. “ലവലേശം സങ്കോചമില്ലാതെയാണ് ഞങ്ങള്‍ സമയവും സിനിമയും തീരുമാനിച്ചത്. ഉച്ചയ്ക്ക് 12ന് ട്രിവാന്‍ഡ്രം ലോഡ്ജ്. യാതൊരു മുന്‍ധാരണകളും ഉണ്ടായിരുന്നില്ല.” സങ്കോചം ഇല്ലായിരുനു എന്നും മുന്‍ധാരണ ഇല്ലായിരുന്നു എന്നും ഒരുമിച്ചു പറയരുത്. അതൊരു മണ്ടത്തരമാണ്‌. എന്തൊക്കെയോ മുന്‍ധാരണകള്‍ ഉള്ളതുകൊണ്ടാണ്‌ സങ്കോചത്തിന്റെ പ്രശ്നം വരുന്നത്. സങ്കോചം ഇല്ലായിരുന്നു എന്നൊക്കെ ആണയിടേണ്ടി വന്നതും അതുകൊണ്ടാണ്‌.
  പിന്നെ മുന്‍‌ധാരണകളില്‍ ഒന്നല്ലേ ദാ ഈ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.
  “ഏറെ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന അനൂപ് മേനോന്‍- ജയസൂര്യ -വി കെ പ്രകാശ് ത്രയങ്ങളുടേതാണ് സിനിമ എന്നതും പോസ്ററിന്റെ മിടുക്കും അന്നു രാവിലെ റേഡിയോയിലൂടെ കേട്ട സിനിമയുടെ ശബ്ദശകലങ്ങളുമാണ് ഞങ്ങളുടെ തീരുമാനം ഉറപ്പിച്ചത്.”
  മുന്‍‌ധാരണകള്‍ ഇല്ല എന്നെഴുതിയിട്ട് തൊട്ടടുത്ത വാചകത്തില്‍ ഇമ്മാതിരി ധാരണകള്‍ എഴുതി വച്ച് സ്വയം നിഷേധിക്കുന്ന വൈരുധ്യം പറയരുത്.

 17. ഫിലിം കണ്ടപ്പോ ഇടക്കൊക്കെ തോന്നി, പഴയകാലത്തെ ഏതോ ഒരു “എ” പടം കാണുകയാണോ എന്ന്.

  ഈ റിവ്യൂ വായിച്ചപ്പോ, കുറെ പെണ്ണുങ്ങള്‍ ചേര്‍ന്ന് എഴുതിയ ഒരു “മടക്കു പുസ്തകം” വായിക്കുന്നതായിട്ടാണ് തോന്നുന്നത്.

  സിനിമയേക്കാളും ഇക്കിളി, റിവ്യൂ നു ഉണ്ട്……
  സ്ക്രിപ്റ്റ് റൈറ്റര്‍ കാര്യങ്ങള്‍ പച്ചയ്ക് പറയുന്നു….
  റിവ്യൂ എഴുത്തുകാര്‍ തങ്ങളുടെ ഫീലിങ്ങ്സ്‌ ഉം…!!!!

 18. തങ്ങള്‍ പറഞ്ഞതുപോലെ ഓരോ സീനിനേയും ഇങ്ങനെ വിമര്‍ശിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഒരു മലയാള സിനിമയും കാണാന്‍ പറ്റത്തില്ല… നിങ്ങള്‍ നിങ്ങളുടെ ജോലി വൃത്ത്യിയായി ചെയ്തു അത്രയേ എനിക്ക് പറയാനുള്ളൂ…. പിന്നെ താങ്കള്‍ കേള്‍ക്കാതെ വിട്ടുപോയ ടയലോഗ്
  ഒരാളെ മാത്രം സ്നേഹിക്കാന്‍ , INTENSE ആയിട്ട് പ്രണയിക്കാന്‍ …
  To Be a One women man ……
  മനസ്സിലും ശരീരത്തിലും ഒരാള്‍ മാത്രം ….
  അതങ്ങനെ ചെയ്യാന്‍
  ‘It Demands a Mind Of Quality’ …..”

 19. മൂന്നു ആളുകളോടും
  കുട്ടികളെ ഈ സിനിമ ന്യൂ ജനറേഷന്‍ ആണെന്ന് ആരാണ് പറഞ്ഞു തന്നത് അല്ലെങ്കില്‍ ആരാണ് അവകാശ പെട്ടത്?
  അനൂപ്‌ മേനോന്‍ സമം അത് എന്ന് ചുമ്മാ ധരിച്ചു അല്ലെ ? സാരമില്ല പോട്ടെ…അയാള്‍ അത് അവകാശപ്പെട്ടു കണ്ടിട്ടില്ല കേട്ടോ
  പിന്നെ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഒരു ആവശ്യവുമില്ലാതെ നിങ്ങള്‍ നടത്തുന്ന ലൈംഗിക പരാമര്‍ശം ജാതി പരാമര്‍ശം വൃത്തികെട്ട പുച്ഛം
  അതൊക്കെ ഒന്ന് ശ്രദ്ധിക്കൂ
  അതൊക്കെ അല്ലെ സ്ത്രീ വിരുദ്ധവും മനുഷ്യവിരുധവും പ്രകൃതി വിരുദ്ധവും?
  കോമാളി ഫെമിനിസ്റ്റുകളുടെ അല്പതതിലെക്ക് സരിത വേണു എത്തിപ്പെട്ടത്തില്‍ സങ്കടം..
  മറ്റേ കൊച്ചുങ്ങളെ എനിക്ക് അറിഞ്ഞൂടാ..അവരോടും സഹതാപം ..
  ആ സിനിമ ഒരു മസാല പൈങ്കിളി സിനിമ ആണ്
  ഒരു ആണലോക നിര്‍മിതി
  അതിനെ അങ്ങനെ മൊത്തത്തില്‍ കേറി കളഞ്ഞാല്‍ പോരെ?

 20. അശ്ലീലക്കുറിപ്പുകളെ ഉപേക്ഷിച്ചാലും ‌മൊട്ടുസൂചി ബാക്കിയാകും എന്നാണല്ലോ ഗാന്ധിയുടെ പ്രമാണം. അങ്ങനെയാണെങ്കില്‍ പരക്കെ (ആ)ഘോഷിക്കപ്പെടുന്ന അല്ലെങ്കില്‍ വിമര്‍ശിക്കപ്പെടുന്ന തെറി, കഴപ്പ്, കമ്പി, പത്മരാജാനുകരണം എന്നിവയുടെ ആലഭാരങ്ങള്‍ ഒഴിവാക്കിയാല്‍ ട്രിവാന്‍ഡ്രം ലോഡ്ജില്‍ ബാക്കിയാകുന്നത്. കാല്‍പ്പനികതയുടെ പൂമുടിക്കെട്ടഴിയുന്നതിനും പുഷ്‌പജാലം കൊഴിയുന്നതിനും മുമ്പെയുള്ള കേരളത്തിന്റെ ഫ്യൂഡല്‍ ചരിത്രത്തിലേക്കുള്ള മൊട്ടു’സൂച
  ന’ക്കുത്താണ്. പെണ്ണിന്റെ അരക്കെട്ട് ഉടമ്പടിയില്‍ ചേര്‍ത്തു വച്ച് സംബന്ധമായോ അസംബന്ധമായോ ഒക്കെ ക്രയവിക്രയം ചെയ്യപ്പെട്ട നിലങ്ങളുടെ കഥ. പഞ്ചുമേനവന്മാരുടെ ഹുങ്കും, കേശവന്‍‌ ‌നമ്പൂതിരിമാരുടെ ആകുലതയും, സൂരിമാരുടെ ലമ്പടത്തരവും, ലക്ഷ്മിക്കുട്ടിയമ്മ/ഇന്ദുലേഖമാരുടെ ഉടമ്പടി ശരീരങ്ങളും ഒക്കെ യഥാക്രമം രവിശങ്കര്‍, നാരായണന്‍‌ നായര്‍, കോര സാര്‍, രവിശങ്കറിന്റെ അമ്മ/ധ്വനി നമ്പ്യാര്‍ എന്നിവരിലൂടെ അനാവൃതമാകുന്നുണ്ട്. അതൊരു ‌അവധാനപൂര്‍വ്വമായ നീക്കമാണോ എന്നുറപ്പില്ലെങ്കിലും, കപി ‘കമ്പി’തമാക്കിയ ശാഖകളില്‍ നിന്നാണെങ്കിലും ‘ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു’ എന്ന് ശബ്ദം കേള്‍ക്കുന്നുണ്ട്. അഥവാ അത്രയെങ്കിലും ഉണ്ട് 🙂 )

 21. ഈ വിമര്‍ശകര്‍ തന്നെ. കാരണം “കേരളത്തെ സംബന്ധിച്ചിടത്തോളമെങ്കിലും, സ്ത്രീക്ക് അപരിചിതമായ പുരുഷന്റെ മാത്രമായ ഒരിടമാണ് ലോഡ്ജ്. സ്വബോധത്തോടെ, സിനിമയിലല്ലാതെ ഒറ്റപെണ്ണും ഈ ലോഡ്ജ് എന്നു പറയുന്ന സ്ഥലം നേരിട്ട് കണ്ടിട്ടുണ്ടാവില്ല.” എന്നും “അനൂപ് മേനോന്‍- ജയസൂര്യ -വി കെ പ്രകാശ് ത്രയങ്ങളുടേതാണ് സിനിമ എന്നതും പോസ്ററിന്റെ മിടുക്കും അന്നു രാവിലെ റേഡിയോയിലൂടെ കേട്ട സിനിമയുടെ ശബ്ദശകലങ്ങളുമാണ്” ഈ സിനിമ കാണുവാനായി തിരഞ്ഞെടുത്തതിനു കാരണമായി അവര്‍ പറയുന്നത്.
  1- പുരുഷന്മാരുടെ മാത്രം ഇടം എന്നതില്‍ നിന്ന് തന്നെ അതൊരു closed group ആണെന്ന് വ്യക്തം.അതിന്‍റെ രീതിയും ആര്‍ക്കും മനസിലാക്കാം.
  2- സ്വബോധത്തോടെ കാണാന്‍ പറ്റില്ല ,എന്നറിയാമായിട്ടും അവര്‍ അത് തിരഞ്ഞെടുത്തത്തെന്തിന്?
  3- പോസ്ടരിന്‍റെ മിടുക്ക് എന്ന് പറയുന്നു, ആ പോസ്ടരില്‍ u/a certification ഉണ്ട് ,അതപ്പോള്‍ കണ്ടുകാണുമല്ലോ.
  4- വി. കെ .പ്രകാശ്‌ ഒരു പരസ്യ ചിത്ര നിര്മിതാവ് ആയിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ എല്ലാ ഫ്രെയിമിലും മികച്ച സാങ്കേതികതയും ,സൌന്ദര്യ അവബോധവും കാണാറുണ്ട്‌, അതിവര്‍ ശ്രദ്ധിച്ചില്ല .
  5- സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ നല്ല ഒരു പാട്ട് ഇറങ്ങിയിരുന്നു. അതിവര്‍ കേട്ടില്ല.
  ഇതു കൊണ്ടെല്ലാമാണ് ഇവര്‍ നിരൂപകര്‍ ആകാതെ വിമര്‍ശകര്‍ ആകുന്നത്. ഇവരുടെ പ്രശ്നം അനൂപ്‌ ഒരു മേനോന്‍ ആയതും അബ്ദു – നെഗറ്റീവ് റോളില്‍ ആയതു മാത്രമാണ്.
  എങ്കില്‍ ആഷിക് അബു വിന്‍റെ സിനിമയില്‍ ടെസ്സ എന്ന കോട്ടയം കാരി യും സിറിലും നെഗറ്റീവ് റോളില്‍ ആയിരുന്നു. അപ്പോള്‍ ഈ പ്രശ്നം ഒന്നും ഇവര്‍ക്ക് തോന്നിയില്ലേ?
  കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി തന്നെ മെച്ചപ്പെടുത്തി ,ലോകത്തെവിടെയും പോയി ആതുര ശുശ്രൂഷ ചെയ്തു സ്വന്തം കുടുംബം പോറ്റുന്ന പാവപെട്ട നേര്സുമാരെ താറടിച്ചപ്പോള്‍ ഈ ഫെമിനിസ്റ്റുകള്‍ എവിടെ ആയിരുന്നു.

 22. ഈ ന്യൂ ജനറേഷന് സിനിമകള് എന്നാല് സെക്സ് അപ്പടി കാണിക്കുക… പച്ചത്തെറി പച്ചക്ക് പറയുകാ എന്നതാണല്ലേ…. മലയാള സിനിമ രക്ഷപ്പെടില്ല…

  • ഏതു ചിത്രത്തിലാ സുഹൃത്തേ സെക്സ് അപ്പടി കാണിച്ചത്? ന്യൂ ജനറേഷന്‍ ചിത്രമാണെന്ന് പറഞ്ഞു വല്ല തുണ്ട് പടവും കണ്ടോ?? അല്ല, എന്തുവാ ഈ ന്യൂ ജനറേഷന്‍?? പുതിയ ചിത്രങ്ങളാണോ?? അതോ, പുതിയ സംവിധായകരുടെ ചിത്രങ്ങളോ?? അങ്ങനെയാണെകില്‍ യഥാക്രമം ‘പുതിയ തീരങ്ങള്‍’, ‘ഓര്‍ഡിനറി’ തുടങ്ങിയവയെ ന്യൂ ജനറേഷന്‍ എന്ന് വിളിക്കുന്നില്ലല്ലോ! അപ്പോള്‍, ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍ എന്നാല്‍, “അതിഭാവുകത്വം ഇല്ലാതെ, ഉള്ള കാര്യം ഉള്ളതുപോലെ, ജീവിതം എങ്ങനെയാണോ അങ്ങനെതന്നെ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍” എന്നര്‍ത്ഥം, അല്ലെ??

   സിനിമാ നിരൂപണം എന്നുപറഞ്ഞു ചില പിള്ളേര്‍ ഇറങ്ങിയിട്ടുണ്ട്. മലയാളം സിനിമകളും മറ്റു ഭാഷകളിലെ കച്ചവട ചിത്രങ്ങളും മാത്രം കണ്ടതിന്റെ ബലത്തില്‍, പണ്ട് സ്കൂളില്‍ മലയാളം പേപ്പറില്‍ ഉപന്യാസം എഴുതിയ പോലെ ഒരു എഴുത്തങ്ങ്‌ എഴുതിക്കളയും. നമ്മള്‍ കരഞ്ഞുപോകും. (ഇനി കച്ചവട ചിത്രങ്ങള്‍ മാത്രം കാണുന്നവര്‍ അല്ല ഞങ്ങള്‍ എന്ന് നിങ്ങള്‍ മൂന്നു പെണ്ണുങ്ങള്‍ പറയുകയാണെങ്കില്‍, കുറച്ചു സംശയങ്ങള്‍ എനിക്കുണ്ട്. അത് ഭാഷ തിരിച്ചു ചോദിക്കാം.

   1. English:-

   Pulp Fiction, Requiem of a dream, American Beauty, The clockwork orange, Goodfellas, American History X, No country for old men, City of God,…

   2. ഹിന്ദി.

   Gangs of Wasseypur, Yeh saali zindagi, Love Sex aur Dhoka, Dev D, Saheb Biwi aur Gangster, The dirty picture, Shor in the city…

   ഇതിലേതെങ്കിലും കണ്ടിട്ടുണ്ടോ? അഥവാ ഉണ്ടെങ്കില്‍ ഇഷ്ടമാണോ? ഇനി ആണെകില്‍ അതിലെ സംഭാഷണങ്ങളും സീനുകളും ശ്രദ്ധിച്ചിട്ടുണ്ടോ?? ഇല്ലെങ്കില്‍ നോ കമന്റ്സ്, ഉണ്ടെങ്കില്‍ ഈ ചിത്രങ്ങള്‍ മഹത്തരവും, തുറന്നു പറയുന്ന മലയാള ചിത്രങ്ങള്‍ ആഭാസവും ആകുന്നതു എങ്ങനെ എന്നൊന്ന് പറഞ്ഞുതരണം.

   ഇനി Pulp Fiction, Goodfellas, Gangs of Wasseypur തുടങ്ങിയവയും വേസ്റ്റ് ആണെന്നാണ്‌ അഭിപ്രായമെങ്കില്‍ പെങ്ങമ്മാര് ഈ നിരൂപിക്കല്‍ അങ്ങ് നിര്‍ത്തുന്നതാണ് നല്ലത്. )

   കുടുംബമായി കാണാവുന്ന ചിത്രങ്ങളേ ഇവിടെ ഇറക്കാവൂ? അതെവിടാ അങ്ങനൊരു നിയമം? ഇനി, കുടുംബത്തിനെയും കൊണ്ട് പടം കാണാന്‍ പോവുന്നവര്‍ അതിന്റെ ട്രെയിലെറോ U/A സര്‍ടിഫിക്കറ്റോ കണ്ടില്ലേ? പിന്നെ, ഇതിലുള്ള രണ്ടു മുസ്ലിം കഥാപാത്രങ്ങള്‍ പരിശുദ്ധരായില്ല എന്നതാണോ നിങ്ങളുടെ വിഷമം? ഈ ചിത്രത്തില്‍ ഒട്ടും പരിശുദ്ധരല്ലാത്ത വേറെയും കഥാപാത്രങ്ങള്‍ ഉണ്ട്, അവര്‍ മറ്റു മതസ്ഥരുമാണ്. അതൊന്നും കാണാന്‍ നിങ്ങക്ക് കണ്ണില്ലേ?

Leave a Reply

Your email address will not be published. Required fields are marked *