ബര്‍ഫി: വിയോജിച്ചോളൂ, പക്ഷേ…

 
 
 
 
വിവാദങ്ങളുടെ മുന്‍വിധിയില്ലാതെ ബര്‍ഫി കാണുമ്പോള്‍..
കാഴ്ചയുടെ മറ്റൊരനുഭവം. ഷാജഹാന്‍ എഴുതുന്നു

 

 

രാജ് കപൂര്‍, ചാര്‍ലി ചാപ്ലിന്‍, ജോണി ഡെപ്പ് തുടങ്ങിയ പല കാലങ്ങളിലെ പല ദേശങ്ങളിലെ നായകന്മാരുടെ ലാഞ്ചന ബര്‍ഫിയുടെ മുഖത്ത് കാണാം.പ്രണയം, വൈകല്യം ,ബ്ലാക്ക് മെയിലിംഗ് തുടങ്ങി സിനിമ ജനിച്ച കാലം മുതലുള്ള ഇതിവൃത്തങ്ങളെ ഇവിടെ കൂട്ടിക്കെട്ടിയിരിക്കുന്നു. എന്നാല്‍ ബര്‍ഫി ഇതേക്കുറിച്ച് ഒരു ആകുലതയുമില്ലാത്ത ഒരു സിനിമയാണ്. കാണിയുടെ അനുഭാവവും കണ്ണീരും ബര്‍ഫിയിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് വേണ്ട. നിശ്ശബ്ദനായതിനാല്‍ അവനൊന്നും നഷ്ടപ്പെടുന്നുമില്ല, രസികനാണ് അവന്‍ .അവനെയോര്‍ത്ത് നിങ്ങള്‍ സങ്കടപ്പെടാന്‍ തുടങ്ങും മുമ്പേ അവന്‍ അടുത്ത ചിരിയിലേക്ക് കടക്കും.

മനസ്സ് തുറന്നിടൂ, നോട്ട് ബുക്ക് മുതല്‍, സിറ്റി ലൈറ്റ്സ് വരെയുള്ള കണ്ടിട്ടും കണ്ടിട്ടും മാഞ്ഞുപോകാത്ത സിനിമകളുമായുള്ള സാമ്യത്തെക്കുറിച്ചും അനുകരണത്തെക്കുറിച്ചും അലോസരപ്പെടാതിരിക്കൂ, സിംങ്ങിംഗ് ഇന്‍ റെയ്നിലെ സോഫാ സീനിനെ ഓര്‍മ്മിപ്പിക്കുന്ന രണ്‍ബീര്‍ കപൂറിന്റെ കോമാളി കളിയില്ലായിരുന്നുവെങ്കിലും ബര്‍ഫിക്ക് ഇതേ പോലിമയും ഊഷ്മളതയും ഉണ്ടാകുമായിരുന്നു-ഷാജഹാന്‍ എഴുതുന്നു

 

 

ഇറയത്ത്, മഞ്ഞോ മഴയോ ആസ്വദിച്ചിരിക്കുമ്പോള്‍ പൊടുന്നനെ ഒരു പുതപ്പ് വലിച്ച് സ്വയം മൂടുമ്പോഴുള്ള സുഖം അനുഭവിച്ചിട്ടുണ്ടോ?..അത്തരമൊരു ഊഷ്മളതയിലാണ് ബര്‍ഫി എന്ന സിനിമ കണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ എത്തുന്നത്.

രാജ് കപൂര്‍, ചാര്‍ലി ചാപ്ലിന്‍, ജോണി ഡെപ്പ് തുടങ്ങിയ പല കാലങ്ങളിലെ പല ദേശങ്ങളിലെ നായകന്മാരുടെ ലാഞ്ചന ബര്‍ഫിയുടെ മുഖത്ത് കാണാം.പ്രണയം, വൈകല്യം ,ബ്ലാക്ക് മെയിലിംഗ് തുടങ്ങി സിനിമ ജനിച്ച കാലം മുതലുള്ള ഇതിവൃത്തങ്ങളെ ഇവിടെ കൂട്ടിക്കെട്ടിയിരിക്കുന്നു. എന്നാല്‍ ബര്‍ഫി ഇതേക്കുറിച്ച് ഒരു ആകുലതയുമില്ലാത്ത ഒരു സിനിമയാണ്.

 

 

കാണിയുടെ അനുഭാവവും കണ്ണീരും ബര്‍ഫിയിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് വേണ്ട. നിശ്ശബ്ദനായതിനാല്‍ അവനൊന്നും നഷ്ടപ്പെടുന്നുമില്ല, രസികനാണ് അവന്‍.അവനെയോര്‍ത്ത് നിങ്ങള്‍ സങ്കടപ്പെടാന്‍ തുടങ്ങും മുമ്പേ അവന്‍ അടുത്ത ചിരിയിലേക്ക് കടക്കും.

ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ റോബര്‍ട്ടോ ബെനീനിയെ ഓര്‍ക്കുന്നില്ലേ?….നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ തമാശ കലര്‍ന്ന ആ വേദനിപ്പിക്കുന്ന പാച്ചില്‍.. അത്രയേറെ വേദനിക്കുകയും ചരിത്രത്തെക്കുറിച്ച് വേവലാതിപ്പെടുകയും വേണ്ട ബര്‍ഫി കാണാന്‍.

 

 

മനസ്സ് തുറന്നിടൂ, നോട്ട് ബുക്ക് മുതല്‍, സിറ്റി ലൈറ്റ്സ് വരെയുള്ള കണ്ടിട്ടും കണ്ടിട്ടും മാഞ്ഞുപോകാത്ത സിനിമകളുമായുള്ള സാമ്യത്തെക്കുറിച്ചും അനുകരണത്തെക്കുറിച്ചും അലോസരപ്പെടാതിരിക്കൂ, സിംങ്ങിംഗ് ഇന്‍ റെയ്നിലെ സോഫാ സീനിനെ ഓര്‍മ്മിപ്പിക്കുന്ന രണ്‍ബീര്‍ കപൂറിന്റെ കോമാളി കളിയില്ലായിരുന്നുവെങ്കിലും ബര്‍ഫിക്ക് ഇതേ പോലിമയും ഊഷ്മളതയും ഉണ്ടാകുമായിരുന്നു.

ഇതിന് മുമ്പ് അശുതോഷ് ഗവാരിക്കറിന്റെ ‘വാട്സ് യൂവര് രാശി’യില് കണ്ട കഥാപാത്രത്തെ അല്പം കൂടി ദൃഢമാക്കി എന്നതൊഴിച്ചാല്‍ പ്രിയങ്ക ചോപ്ര അമ്പരപ്പിച്ചില്ല. മുന്നാം പിറയിലെ റെയില്‍ വേ പ്ലാറ്റ് ഫോറത്തിലെ അവസാന ദൃശ്യത്തോളം പോന്ന ഒരു ദൃശ്യമുണ്ട് ബര്‍ഫിയില്‍. ജില്‍മിലിനെയും തിരഞ്ഞ് പോകുന്ന ബര്‍ഫി ,സംരക്ഷണ കേന്ദ്രത്തിലെ ജനലുകള്‍ക്കു മുമ്പിലേക്ക് ഷൂ പൊക്കി എറിഞ്ഞ് ജില്‍മിലിനെ കണ്ടെത്താന്‍ ശ്രമിക്കുന്ന ദൃശ്യം..രണ്‍ബീര്‍ കപൂറില്‍ അസാധാരണത്വം കണ്ടത് ഈ ദൃശ്യത്തില്‍ മാത്രം

 

 

.എന്നാല്‍ പോലിസ് ഇന്‍സ്പെക്ടറുടെ വേഷത്തില്‍ നിറഞ്ഞ് കളിച്ച ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ സൌരഭ് ശുക്ല സത്യയിലെ ശംഭുമാമയ്ക്ക് ശേഷം ഒരു സിനിമയെ തന്റെ തോളത്തേറ്റിയിരിക്കുന്നു.

അസാധാരണം എന്ന് ബര്‍ഫിയെ വാഴ്ത്താനല്ല ഈ കുറിപ്പ്. മൌലികതയെക്കുറിച്ച് സാഹസികമായി ആകുലപ്പെടുന്നവര്‍ ഈ സിനിമ കാണുകയുമരുത്. ഹൃദയത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ ഉന്മാദത്തിന്റെ പൂക്കള്‍ വിരിയുന്ന ഒരു മലഞ്ചരിവുണ്ടെങ്കില്‍ രണ്ട് മണിക്കൂര്‍ നാല്‍പത്തിയൊന്നു മിനിറ്റില്‍ കൌതുകമുള്ള ഒരു യാത്ര നടത്താം.
 
 

 
 

17 thoughts on “ബര്‍ഫി: വിയോജിച്ചോളൂ, പക്ഷേ…

 1. തൊണ്ടികള്‍ കാഞ്ചനപ്പോതിയിലാണെങ്കിലും
  മോഷണം മോഷണം തന്നെ പാരില്‍

 2. ദെന്തൊരു റിവ്യൂ………………………?
  വായിച്ചു തുടങ്ങുമ്പോഴേക്കും തീര്‍ന്നു.

 3. മോഷണത്തെക്കുറിച്ച വാര്‍ത്തകള്‍ കണ്ട് ബര്‍ഫി കാണേണ്ടെന്ന് കരുതിയതാണ്. എന്നിട്ടും കണ്ടു. ഷാജഹാന്‍ എഴുതിയത് സത്യം. ഇതൊരു തട്ടിക്കൂട്ട് പടമേയല്ല. മനസ്സിലേക്ക് പെയ്തിറങ്ങുന്ന അനുഭവമാണ്.

 4. ഇതൊരു തട്ടിക്കൂട്ട് റിവ്യൂ ആയി. ഒരു കാര്യവും വിശദീകരിക്കാതെ വെറും ഡയലോഗടി.

 5. വിവാദങ്ങള്‍ വല്ലാത്തൊരു മുന്‍വിധിയാണ് സൃഷ്ടിക്കുക. ആ കണ്ണട വെച്ചു നോക്കിയാല്‍ സ്വാഭാവികമായി സിനിമ കാണാനേ കഴിയില്ല. പാസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വായിക്കാതെ എസിനിമ കാണുന്നത് തന്നെയാണ് ഉചിതം. നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്.

 6. മോഷണത്തില്‍ പി.എച്ച്.ഡി എടുത്ത്, എല്ലാ സിനിമകളും
  തട്ടിക്കൂട്ടിയ മഹാ സംവിധായകന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടക്കുന്ന നാട്ടില്‍, അദ്ദേഹത്തിന്‍റ മൗലിക പ്രതിഭയെക്കുറിച്ച് പറയാന്‍ മാധ്യമങ്ങള്‍ മല്‍സരിക്കുന്ന കാലത്ത് ബര്‍ഫിയെ കുറിച്ച് പറയുന്നത് മാത്രം എന്തൊരു ധാര്‍മിക രോഷം. കൊള്ളാം. മലയാളി എന്നു മലയാളി തന്നെ

 7. ഇന്നലെയാണ് ബര്‍ഫി കണ്ടത്. മനസ് കരയാന്‍ തുടങ്ങുമ്പോഴേക്കും പെട്ടെന്ന് നാം ചിരിച്ചുപോകും. നല്ല സിനിമ, നല്ല പാട്ട്. 1972-78ലെ ഡാര്‍ജലിങ്ങും കൊല്‍ക്കത്തയും നമ്മെ മനോഹരമായ ഭൂതകാലകാഴ്ചകളിലേക്ക് കൊണ്ടുപോകുന്നു. രണ്‍ബീര്‍ കപൂര്‍ എന്ന ഒറ്റ കാരണം കൊണ്ടുതന്നെ ബര്‍ഫി എന്ന സിനിമയ്ക്കുള്ള എല്ലാകുറ്റങ്ങളും ഞാന്‍ പൊറുത്തു.

 8. Barfi contains almost 10 scenes which are very much similar to other celebrated films of chaplin(adventure ,city lights),keaton (cops),singing in the rain, amelie and notebook..Also the music is copied from amelie with a little modification. and priyanka chopra’s costumes looks exactly like audrey tautou in ‘amelie’.
  This is most worst case of plagiarism i have ever seen.
  Those who havent seen above said films,they can appreciate barfi.

 9. Anurag basu had already shown his talent in copying ;Saaya (Dragonfly) Murder [Unfaithful(2002)] and Metro [The Apartment(1960)].

 10. @ hassim naseef
  അല്ല സാറേ, ഒരു സംശയം.
  ഈ സിനിമകളെല്ലാം കണ്ട ശേഷം
  സാര്‍ തന്നെയാണോ സാമ്യതകള്‍ കണ്ടു പിടിച്ച്
  മോഷണം പ്രഖ്യാപിച്ചത്.?
  എഴുതിയത് വായിച്ചാല്‍ അങ്ങനെ തോന്നും.
  ബര്‍ഫി ഇറങ്ങിയ ശേഷം സകല പോര്‍ട്ടലുകളിലും
  ചാനലുകളിലും നാട്ടുകാര് മുഴുവന്‍ നൂറാവര്‍ത്തി
  ആവര്‍ത്തിച്ച ‘കണ്ടു പിടിത്ത’ങ്ങളാണിവയൊക്കെ.
  സ്രോതസൊന്നും പറയാതെ
  സ്വന്തം കണ്ടു പിടിത്തം പോലെ സാറിങ്ങനെ
  പറയുന്നതും പ്ളേഗറിസം തന്നെയല്ളേ…?

 11. @plagiarism
  dear bro,actually i have seen all this film earlier itself.
  ഞാന്‍ അ youtube ലിങ്ക് കൊടുത്തത് താങ്കള്‍ കണ്ടില്ലേ ?

Leave a Reply to chinnan Cancel reply

Your email address will not be published. Required fields are marked *