ഡിങ്കനും നൊസ്റ്റാള്‍ജിയക്കുമപ്പുറം കുട്ടികളുടെ ലോകങ്ങള്‍

 
 
 
 
കുട്ടികളുടെ ലോകം ചെറുതായിപ്പോകുന്നോ എന്നൊരു പേടി എനിക്കിപ്പോഴില്ല-സുദീപ് കെ.എസ് എഴുതുന്നു
 
 

കുട്ടികളുടെ ലോകം ചെറുതായിപ്പോകുന്നോ എന്നൊരു പേടി എനിക്കിപ്പോഴില്ല. ആറേഴുകൊല്ലം മുമ്പുവരെ അതുണ്ടായിരുന്നെങ്കിലും. പുസ്തകങ്ങളിലൂടെ മാത്രമല്ല ഇന്നത്തെ കുട്ടികള്‍ അവരുടെ ലോകം വികസിപ്പിക്കുന്നത് എന്നും അവരുടെ ലോകം ഒട്ടും ചെറുതായിട്ടില്ല എന്നുമാണ് കുട്ടികള്‍ പലരും സുഹൃത്തുക്കളായുള്ള ഒരാള്‍ എന്ന നിലയ്ക്കും ഒരച്ഛന്‍ എന്ന നിലയ്ക്കും ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത്-സുദീപ് കെ.എസ് എഴുതുന്നു

 

 

ബാലമംഗളം പ്രസിദ്ധീകരണം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഒരു ഡിങ്കന്‍ നൊസ്റ്റാള്‍ജിയ മലയാളികളുടെ ഓണ്‍ലൈന്‍ ഇടങ്ങള്‍ നിറയുകയാണ്. ഗൂഗിള്‍ പ്ലസിലും ഫെയ്സ്ബുക്കിലും എല്ലാം നിറയെ പോസ്റുകള്‍, കമന്റുകള്‍, കണ്ണുനീരുകള്‍. ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഇതൊക്കെ വായിച്ചിരുന്നതിന്റെ ഓര്‍മ്മകള്‍. പൂമ്പാറ്റ അടക്കം പല ബാലപ്രസിദ്ധീകരണങ്ങളും മുമ്പേ നിന്നുപോയി, ബാലരമ ഇപ്പോഴും ഉണ്ട്, പിന്നെ കളിക്കുടുക്കയും മാജിക് സ്ലേറ്റും മിന്നാമിന്നിയും ഒക്കെയാണ് കുട്ടികള്‍ക്കായി ഉള്ളത് എന്നും അവരുടെ ലോകം വലുതാകുന്നോ ചെറുതാകുന്നോ എന്നുമൊക്കെയുള്ള പലതരം ആശങ്കകള്‍.

ഇതിനു രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാമത്തേത് കുറെ മദ്ധ്യവയസ്കരുടെ നൊസ്റാള്‍ജിയ. അത് ഞാനും പങ്കുവയ്ക്കുന്നു. പൂമ്പാറ്റ പ്രസിദ്ധീകരണം നിര്‍ത്തി എന്നറിഞ്ഞപ്പോള്‍ എനിക്കൊത്തിരി സങ്കടം തോന്നിയിരുന്നു, കുട്ടികളുടെ പുസ്തകങ്ങളൊക്കെ വായന നിര്‍ത്തിയിട്ട് കാലം കുറേയായിരുന്നുവെങ്കിലും. അതിന് കുറച്ചുകൂടി മുമ്പ് പൂമ്പാറ്റയുടെ പുറംചട്ടയില്‍ നിന്ന് ‘ഒരു പൈകോ പ്രസിദ്ധീകരണം’ എന്ന വരി മാഞ്ഞുപോയപ്പോഴും സങ്കടപ്പെട്ടിരുന്നു. പൂമ്പാറ്റയും ബാലരമയും വീട്ടില്‍ വാങ്ങിയിരുന്നെങ്കിലും പൂമ്പാറ്റ ഫാനായിരുന്നു ഞാന്‍.

(അതിന് അന്ന് ഞാന്‍ കണ്ടെത്തിയ ഒരു കാരണം പക്ഷികളുടെയും മൃഗങ്ങളുടെയും കഥകളാണ് എനിക്ക് അധികം ഇഷ്ടം എന്നും ബാലരമയില്‍ കൂടുതലും വരുന്നത് ഭോലേറാം, ഗംഗാറാം തുടങ്ങിയ ‘ആളുകളുടെ’ കഥകളാണ് എന്നുമായിരുന്നു. കുത്തക പത്രമായ, കമ്യൂണിസ്റുകാരുടെ കുടുംബശത്രുക്കളായ മനോരമയില്‍ നിന്നാണ് ബാലരമ ഇറങ്ങിയിരുന്നത് എന്നതും ഒരു കാരണമാവാം). ‘എനിക്കും വേണം പൂമ്പാറ്റ’ എന്നൊരു ബോര്‍ഡും പിടിച്ചിരിക്കുന്ന കപീഷ് ഇപ്പോഴും വീട്ടിലെ ഷോക്കെയ്സിലുണ്ട്. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ യുറീക്കയും കുറച്ചുകൂടി വലുതായപ്പോള്‍ തത്തമ്മയും വാങ്ങാന്‍ തുടങ്ങി. വീട്ടില്‍ സ്ഥിരമായി വാങ്ങിയില്ലെങ്കിലും മറ്റ് പല പ്രസിദ്ധീകരണങ്ങളും കാണാറും വായിക്കാറും ഉണ്ടായിരുന്നു ബാലമംഗളം, മലര്‍വാടി, ലാലുലീല ഒക്കെ.

 

ഡിങ്കന്‍ ഫേസ്ബുക്ക് പേജ്


 

എന്നാല്‍ ആ ഒരു നൊസ്റാള്‍ജിയയ്ക്കപ്പുറത്തേയ്ക്ക് കുട്ടികളുടെ ലോകം ചെറുതായിപ്പോകുന്നോ എന്നൊരു പേടി എനിക്കിപ്പോഴില്ല. ആറേഴുകൊല്ലം മുമ്പുവരെ അതുണ്ടായിരുന്നെങ്കിലും. പുസ്തകങ്ങളിലൂടെ മാത്രമല്ല ഇന്നത്തെ കുട്ടികള്‍ അവരുടെ ലോകം വികസിപ്പിക്കുന്നത് എന്നും അവരുടെ ലോകം ഒട്ടും ചെറുതായിട്ടില്ല എന്നുമാണ് കുട്ടികള്‍ പലരും സുഹൃത്തുക്കളായുള്ള ഒരാള്‍ എന്ന നിലയ്ക്കും ഒരച്ഛന്‍ എന്ന നിലയ്ക്കും ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത്.

ആദിലിന്റെയും അന്‍പിന്റെയും ഇഷ്ടസിനിമയായ ‘Cars’ അവര്‍ പത്തിരുനൂറു തവണയെങ്കിലും കണ്ടിട്ടുണ്ടാവും. ദിവസേന മൂന്ന് കളികള്‍ എന്ന പോലെയൊക്കെ ആയിരുന്നു ഒരുകാലത്ത് അവര്‍ ആ സിനിമ കണ്ടിരുന്നത്. എഴുതാനും വായിക്കാനുമൊക്കെ പഠിക്കുന്നതിന് എത്രയോ മുമ്പായിരുന്നു അത്. എനിക്ക് ആദ്യം ഒരകല്‍ച്ച തോന്നിയിരുന്നു, ആ സിനിമയോട്.

ഒന്നാമത് എന്റെ പല ആണ്‍സുഹൃത്തുക്കളെയും പോലെ ഞാനൊരു കാര്‍ ഭ്രാന്തനല്ല. ലയണ്‍ കിങ്ങും finding nemo യും പോലെ ‘ജീവനുള്ള’ സിനിമകളേക്കാള്‍ ഇവര്‍ക്കിഷ്ടം ഈ ‘മെക്കാനിക്കല്‍’ ലോകമാണല്ലോ എന്നൊക്കെ കരുതി ‘ഈ തലമുറയുടെ പോക്ക്’ ആലോചിച്ചു ഞാന്‍ വേവലാതിപ്പെട്ടിരുന്നു. അവരുടെ കൂടെ പലപ്പോഴും കാണാനിരുന്നു എങ്കിലും ഇടയ്ക്കുവച്ച് ഊരിപ്പോന്നു. പിന്നെ പല സമയങ്ങളിലായി ആ പടം ഏതാണ്ട് കണ്ടുകഴിഞ്ഞപ്പോള്‍ മനസ്സിലായി ഞാനെന്തൊരു മണ്ടനാണ് എന്ന്.

ലൈറ്റ്നിങ് മക്-ക്വീന്റെ അത്രയും complex ആയ, മനുഷ്യന്റെ എല്ലാ വികാരങ്ങളും ഉള്ള, തെറ്റും ശരിയും ഒക്കെ ചെയ്യുന്ന ഒരു ഡിസ്നി നായകനെ അതിന് മുമ്പ് ഞാന്‍ കണ്ടിട്ടേ ഇല്ല എന്ന്. അതിനുമുമ്പ് കണ്ടത് മിക്കതും ഫ്യൂഡല്‍ കാല്പനികതകളും സര്‍വ്വഗുണ സമ്പന്നരായ (രാജാക്കന്മാരായ) നായകരും സത്യന്‍ അന്തിക്കാടിന്റെ പോലത്തെ ‘ഗ്രാമത്തിന്റെ/കടലിന്റെ’ നന്മകളുമൊക്കെ ആയിരുന്നു എന്ന്..

 

'Cars'


 

മക്-ക്വീന്‍ എന്റെയും favourite ആയി മാറി. ഓരോ തവണ കാണുമ്പോഴും മുമ്പ് ശ്രദ്ധിക്കാതിരുന്ന എന്തെങ്കിലും ഞാന്‍ കണ്ടു. പലരും പല സിനിമകളെപ്പറ്റിയും പറഞ്ഞതുപോലെ, ‘ഓരോ കാഴ്ചയും ഓരോ പുതിയ അനുഭവമായി’ (അങ്ങനെ ആയാല്‍ എനിക്ക് കൊള്ളാം, ഇത്രയേറെ തവണ ഒരു സിനിമ കാണേണ്ടി വരുമ്പോള്‍. പണ്ട് കണ്ടപ്പോള്‍ എനിക്കെത്രയോ ഇഷ്ടമായിരുന്ന ലയണ്‍ കിങ് ഒക്കെ രണ്ടുമൂന്നു തവണ ആയപ്പോഴേയ്ക്ക് ഞാന്‍ ബോറടിച്ചു ചത്തു. ആദിലിന് നല്ല സിംഹം സ്കാറും വില്ലന്‍ രാജാവ് മുഫാസയും ആയിരുന്നു എന്നത് മാത്രമായിരുന്നു അത് കാണാന്‍ ഇരിക്കുന്നതിലുള്ള ഒരേയൊരു രസം).

Aladdin, Jungle Book, Charlie and the Chocolate Factory, Kungfu Panda, Kungfu Panda 2, മഡഗാസ്കര്‍, Toy Story സീരീസ്, ബെന്‍ടെന്‍, Iron Man, സ്പൈഡര്‍മാന്‍, ഡോറിമോന്‍ ഒക്കെ പതിയെപ്പതിയെ ആദിലിന്റെ ലോകങ്ങളുടെ ഭാഗമായി.

 

ഡോറിമോന്‍


 

ഒരു സുഹൃത്ത് ഫെയ്സ്ബുക്കില്‍ കമന്റ് ചെയ്തതുപോലെ, ബെന്‍ ടെന്നും ഛോട്ടാ ഭീമും ഡോറിമോനുമോക്കെ ഇന്നത്തെ കുട്ടികളുടെ പ്രിയതോഴരാണ്. രാജീവ് രാമചന്ദ്രന്‍ എഴുതിയ ഡോറിമോനും ഞാനും തമ്മില്‍ എന്ന കുറിപ്പും ഇതോടു ചേര്‍ത്തു വായിക്കാം. (‘വര്‍ത്തമാനകാലാവസ്ഥയെ സുഖകരമാക്കാന്‍ വരും കാലത്തെ ഭാവനാത്മകമായി പ്രയോജനപ്പെടുത്തുകയാണ് ഫ്യൂജികോ. ഇന്ത്യന്‍ ചിത്രകഥകളില്‍ ഭൂതകാലത്തില്‍ നിന്ന് വിരുന്നെത്തുന്ന കഥാപാത്രങ്ങളെയും അമേരിക്കന്‍ ടൈം ട്രാവല്‍ ത്രില്ലറുകളില്‍ ആഗോളവിപത്തുകളെ ചെറുക്കാന്‍ നിയോഗിക്കപ്പെടുന്ന യാങ്കി കൌമാരവും പുനരുല്‍പ്പാദിപ്പിക്കുന്ന മൂല്യങ്ങളെ അപ്പാടെ തള്ളുകയാണ് ഈ വികൃതിപ്പൂച്ച.’)

അമന്റെ ഇപ്പോഴത്തെ കമ്പം ടി വി യിലും റേഡിയോവിലും വരുന്ന ചില പാട്ടുകളോടാണ്. മരുമോനുക്കായി അപ്പങ്ങള്‍ ചുട്ട അമ്മായി ആയിരുന്നു ആദ്യം. ഇപ്പോള്‍ ടി വി യില്‍ ആറ്റുമണല്‍ പായയിലോ കണ്ണിനുള്ളില്‍ നീ കണ്‍മണിയോ വന്നാല്‍ അവന്‍ എല്ലാ പണിയും നിര്‍ത്തി അതും നോക്കി താളമടിച്ചിരിക്കും. സിനിമ കാണാന്‍ പോയാലും അവന്‍ കുറേയൊക്കെ സ്ക്രീനിലേയ്ക്ക് ശ്രദ്ധിച്ചിരിക്കാറുണ്ട്. എന്തൊക്കെയാണാവോ അവന്‍ വായിച്ചെടുക്കുന്നത്!*

 

(*അവിടെ വായിക്കുക എന്ന വാക്കേ എനിക്കിപ്പോഴും വരുന്നുള്ളൂ. കണ്ടെടുക്കുന്നത് എന്നൊക്കെ പറയേണ്ടതല്ലേ?)

 
 
 
 

18 thoughts on “ഡിങ്കനും നൊസ്റ്റാള്‍ജിയക്കുമപ്പുറം കുട്ടികളുടെ ലോകങ്ങള്‍

 1. സുദീപിന്‍റെ കഥാപാത്രങ്ങള്‍ -കാര്‍സ് ഒക്കെ കാണുന്നവര്‍ 7-8 വയസ്സുകാര്‍ ആയിരിക്കുമല്ലേ.
  അതിനു മുകളിലുള്ളവര്‍ കളിക്കുന്ന
  assaissins creed, GTA vice city, GTA san andreas, call of duty, Shrek, Need for speed, Bad Boys II……
  ഇതൊക്കെ കളിക്കുന്ന കുട്ടികളുടെ ലോകം വലുതാകുന്നത് ഏതു വിധം എന്ന് ചിന്തിച്ചിട്ടുണ്ടോ ? അവര്‍ സോഷ്യല്‍ ഫോബിയ യുടെ ചില ലക്ഷണങ്ങള്‍ കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ?

 2. സുദീപിന്‍റെ കഥാപാത്രങ്ങള്‍ കാര്‍സ് ഒക്കെ കാണുന്നവര്‍ 7-8 വയസ്സുകാര്‍ ആണോ. അതിനു മുകളില്‍ ഉള്ളവര്‍ കളിക്കുന്ന Assaissins creed, GTA vice city, GTA san andreas, Call of Duty, shrek, Bad boys II.. ഒക്കെ അവരുടെ ലോകം വലുതാക്കുന്നത് ഏത് വിധം ?

 3. വായന വേണ്ട ഇനി റ്റി.വി മാത്രം മതി കുട്ടികളുടെ ലോകം വളരാൻ എന്നാണോ?

 4. ദീപ, അവര്‍ Cars അങ്ങനെ കണ്ടിരുന്നത്‌ 2-3 വയസ്സിലാണ്. ഇപ്പോള്‍ 6-7 വയസ്സായി അവര്‍ക്ക് രണ്ടുപേര്‍ക്കും. അവരില്‍ അഞ്ചുമാസത്തിന്‌ ഇളയവനായ അന്‍പ് അത്തരം കളികളൊക്കെ ഈ പ്രായത്തിലേ കളിക്കാന്‍ തുടങ്ങിയിട്ടുണ്ട്, പക്ഷേ ഡോറിമോന്‍ അവനെ തല്‍ക്കാലത്തേയ്ക്ക് അതില്‍ നിന്നൊക്കെ മാറ്റിനിര്‍ത്തുന്നുണ്ട് എന്നാണ് രാജീവ്‌ എഴുതുന്നത്‌.
  സിജി, സിനിമകള്‍ അധികവും അവര്‍ കാണുന്നത് കമ്പ്യൂട്ടറിലാണ്, ടി വി യിലല്ല 🙂 ടി വി യും കമ്പ്യൂട്ടറും പൈറേറ്റഡ് സിനിമകളും സി ഡികളും പുസ്തകങ്ങളും ഒക്കെ വേണം എന്നാണ് എനിക്ക് തോന്നുന്നത്.. പിന്നെ, നമ്മള്‍ക്ക് എന്താണ് തോന്നുന്നത് എന്നതൊന്നും അത്ര വലിയ വിഷയമല്ല അവര്‍ക്ക് 🙂

  • @സുദീപ് സര്‍,

   ചെറിയ ഒരു സംശയം. ‘അവരില്‍ അഞ്ചുമാസത്തിന്‌ ഇളയവനായ അന്‍പ്’ – ഇതില്‍ ഒരു പ്രശ്നമില്ലേ? 😛

 5. എനിക്ക് തോന്നുന്നത് വായനയോടൊപ്പം കളികളും നല്ല സിനിമ കളും കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്നാണ്.. പക്ഷെ കളികള്‍ എന്നതുകൊണ്ട് games എന്നല്ല ഉദേശിച്ചത, പുറമേ ഉള്ള കളികള്‍ ആണ് ആവശ്യം. അതിനെക്കലേറെ വായന തന്നെയാണ് കുട്ടികള്‍ക്ക് വേണ്ടത് .. വായന ഇല്ലാതെ വളരുന്ന നമ്മുടെ കുട്ടികള്‍ കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ വളയുന്നത് കണ്ടു നിക്കേണ്ട അവസ്ഥ ആണ് ഇന്ന്.. പൂമ്പാറ്റ ഒരു അടിപൊളി പുസ്തകം ആരുന്നു.. അതിലെ scientists ന്റെ അനുഭവ കഥകള്‍ വായിച്ച ഞാന്‍ എത്ര motivated ആയിട്ടുന്ടെന്നോ.. ബാലമംഗളം കുട്ടികള്‍ക്ക് ഒരു നഷ്ടം തന്നെയാണ്.. വേറെ ഏതെങ്കിലും നല്ലൊരു പുസ്തകം ഉടനെ pakaram ഇറങ്ങുമെന്ന് കരുതാം..

 6. I agree with sudeep. knowledge is not only generated from books. Now books is one among other sources. That also should be given to children without denying TV, internet etc. They will create their future. No need of overanxiety

 7. സുദീപ് ..ഞാൻ അമേരിക്കയിൽ ഒന്നാം ക്ലാസിലെ ടീച്ചറാണ്‌.ഞങ്ങളുടെ എല്ലാദിവസത്തെയും ഹോംവർക്ക് കുട്ടി ഒരു പുസ്തകം ദിവസവും വായിച്ച് ഓതർ,വായിച്ച സമയം എന്നിവ അടയാളപ്പെടുത്തുക എന്നതാണ്‌. കുട്ടികൾ എത്ര സ്പീഡിൽ പുസ്തകം വായിക്കുന്നു എന്ന് അടയാളപ്പെടുത്തി ആഴ്ച്ചയിലൊരിക്കൽ വീട്ടിലേക്ക് അയക്കും. വൊക്കാബുലറിക്കും സ്പെല്ലിങ്ങിനും വേണ്ടി കുട്ടിക്ക് വേറൊന്നും വേണ്ടിവരുന്നില്ല. മൂന്നാം ക്ളാസിൽ പഠിക്കുന്ന എന്റെ മകന്‌ സ്വന്തമായി ഒരു ക്ലാസ് ബ്ലോഗുണ്ട് അവർ ചെറിയ കുറിപ്പുകൾ മിക്ക ദിവസവും അതിൽ പോസ്റ്റ് ചെയ്യുന്നു.ക്ലാസിൽ ഏറ്റവും നന്നായി വായിക്കുന്ന കുട്ടികളാണ്‌ അതിലെ ആക്റ്റീവ് മെംബർമ്മാർ. ഒരു അമ്മ എന്ന നിലക്ക് ടി.വി യും കമ്പ്യൂട്ടറും എനിക്ക് വളരെ ആശ്വാസകരമാണ്‌. അവരെ ഒരുദിവസം 1 മണിക്കൂർ ഞാൻ ടി.വി കാണാനോ ഗെയിം കളിക്കാനോ അനു വദിക്കാറുണ്ട്. പുതിയ കുട്ടികളെ അടക്കിപിടിച്ചു വളർത്തുന്നതിൽ അർത്ഥമില്ല. :))

 8. Thanks Delbin, Jayasree, iggooy and Siji..

  Delbin, let us hope that something replaces Balamangalam. But can anything else really replace Balamangalam? Or, was the Balamangalam of 2012 same as, or a reasonable replacement for, say, Balamangalam of 1982? There are several (philosophical) questions like these 🙂

  iggooy, I don’t think there is a homogeneous language for the ‘new children’, just like there was never one. The language will depend on several things like their family background, place where they are growing up, the school that they attend, the people they meet, the films that they watch, the books they read.. basically, the ‘communities’ of various sorts.

  Siji, thanks for sharing your experience. A small doubt I have is, does the ‘speed’ matter so much? In an attempt to read ‘fast’, what if they miss out on a lot of insights? Just a thought.

 9. ഉവ്വ് സുദീപ്..ഇപ്പോഴത്തെ പുതിയ സിലബസിലാണിതുള്ളത്. കുട്ടി പെട്ടന്ന് വേഡ്സ് റെക്കഗനൈസ് ചെയ്ത് ഏതു സിറ്റുവേഷനിലും വായിക്കണം എന്നതാണ്‌ ഉദ്ദേശിക്കുന്നത്.ഉദാഹരണത്തിന്‌ ഞങ്ങൾ ഒരാഴ്ച്ച ഒരു കഥ തന്നെയാണ്‌ കുട്ടിയെകൊണ്ടു വായിപ്പിക്കുക ആദ്യ ദിവസം കുട്ടി എത്ര മിനുട്ടിൽ അത് വായിച്ചു എന്ന് അടയാളപ്പെടുത്തും,അതിൽ എത്ര തെറ്റുവരുത്തി എന്ന് നോക്കും, വർക്ക് ഷീറ്റിൽ സമയ്വും തെറ്റും അടയാളപ്പെടുത്തും. വെള്ളിയാഴ്ച്ച ആകുമ്പോഴേക്കും കുട്ടി നല്ല സ്പീഡിൽ തെറ്റാതെ വായിച്ചു തുടങ്ങിയിരിക്കും. പിന്നെ അതു മാത്രമല്ല ജില്ലാതലത്തിൽ ഏറ്റവും സ്പീഡീൽ വായിക്കുന്ന കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്യും. റീഡിങ്ങിന്‌ ഇവിടെ ഭയങ്കര പ്രാധാന്യമാണ്‌ കൊടുക്കുന്നത്. അതുകൊണ്ട് വേറൊന്തൊക്കെയായാലും 3 ക്ലാസിലൊക്കെ എത്തുമ്പോഴേക്കും കുട്ടി ഒരു പുസ്തം കയ്യിൽ പിടിച്ചിട്ടായിരിക്കും ബസ്സിൽ നിന്നിറങ്ങുക. അതുപോലെ ഇവിടെ ബസ്സിലും ട്രെയിനിലുമൊക്കെ പോകുമ്പോ വായിക്കാതെയിരിക്കുന്ന ആളുകൾ കുറവാണ്‌ ചെറുപ്പത്തിലേ ഉള്ള ശീലം കൊണ്ടായിരിക്കണം. പക്ഷെ ഞങ്ങൾ ടീച്ചർമ്മാർക്ക് ഭയങ്കര പാടാണ്‌ട്ടോ നാട്ടിലെ പി.ട്ടി. ടീച്ചർമ്മാർ എടുക്കുന്ന പണിപോലെ എപ്പോഴും ഓടിച്ചാടി ക്ലാസിൽ നടക്കണം.

 10. ശരിയാ എന്തൊക്കെയാണാവോ അവന്‍ വായിച്ചെടുക്കുന്നത്!

 11. അദ്ധ്യാപകർക്ക് ഇതിനോട് ഒട്ടും താത്പര്യമില്ല.ബോറടിപ്പിച്ച് കൊല്ലുന്നുണ്ട്.ഇക്കൊല്ലത്തോടെ ഇതു നിർത്തും. പക്ഷെ ഹോംവർക്കിനു പകരം ഒരു പുസ്തകം വായിക്കുന്ന പരിപാടി എനിക്കിഷ്ടപ്പെട്ടു കെട്ടൊ. കുട്ടികൾക്കും അത് വളരെ ഇഷ്ടായിട്ടുണ്ട്. കൊച്ചു കുട്ടികൾ കളിച്ചും വായിച്ചും വളരട്ടെ.

 12. കുറെ നാളായി ഇത് വായിക്കണമെന്ന് വിചാരിച്ച് ഇപ്പഴാണ് പറ്റണത്. വായന മാത്രമല്ല വളരാന്ള്ള മാര്‍ഗമെന്ന് ഞാനും വിശ്വസിക്കുണു. especially now when the world has so much more to offer than books. പക്ഷെ നമ്മടെ ആശങ്കകള്‍ വായിക്കുന്നുണ്ടോ ഇല്യോ എന്നതില്‍ നിന്നൊക്കെ വഴി തിരിച്ച് വിടണന്ന് തോന്നുണു. എന്താണ് വായിക്കണത്, എന്താണ് കാണണത് എന്നൊക്കെ ആലോചിക്കണ്ടേ? ഈ ‘നമ്മടെ കുട്ടികള്‍ പോണ പോക്കെങ്ങോട്ടാണ്, അവര്‍ ചെറുപ്പത്തിലേ ഇന്റര്‍നെറ്റില്‍ കേറുന്നു, അതുവഴി ഫുള്‍ സെക്സ് സംസാരിക്കാന്‍ തുടങ്ങുന്നു’ ടൈപല്ല ഞാനുദ്ദേശിക്കണത്. കുട്ടികളുമായി എന്റെ അനുഭവം വളരെ വളരെ കുറവാണെങ്കിലും കുട്ടികളുമായി അടുക്കാന്‍ എനിക്ക് താല്‍പര്യമോ കഴിവോ ഇല്ല എന്നാണെങ്കിലും അത്തരത്തിലുള്ള ചില അവസരങ്ങളുണ്ടായിട്ടുണ്ട്. അതിലൊന്നില്‍ കുട്ടിയുടെ അമ്മ ഏതോ കാര്‍ട്ടൂണ്‍ ചാനല്‍ കാണിച്ചോണ്ട് പറഞ്ഞിരുന്നു, ഞാനീ ചാനലാണ് മിക്കവാറും വെച്ച് കൊടുക്കാറ്, കാരണം ഇതില് മാത്രേ എല്ലാ നിറത്തിലുമുള്ള പാവകളെ ഉപയോഗിക്കാറുള്ളു എന്ന്. അപ്പഴാണ് ഞാന്‍ ശെരിക്കും അങ്ങനെയൊരു സാധ്യതയെക്കുറിച്ച് ആലോചിച്ചത്. ശരിയല്ലേ. നമ്മള് ചെറുപ്പം തൊട്ട് ഒരു സംഗതി കണ്ടാല് അതാണ് സത്യംന്ന് വിശ്വസിക്കില്ലേ. നമുക്ക് available ആയ literature ല്‍ മുഴുവന്‍ stereotype ുകളാണ്. വലിയവര്‍ വരെ അത് കണ്ട് അതാണ് സത്യമെന്ന് വിശ്വസിക്കുണു. അപ്പൊ ideas form ചെയ്യാന്‍ മാത്രം തുടങ്ങുന്ന കുട്ടികള്‍ടെ കാര്യോ. movies, music, books, games, clothes everything is really f****d up. (sorry for the language in a write up which is related to children, but i have never set examples to anyone let alone kids. :/ )
  ഇതൊരുമാതിരി ഞാന്‍ പണ്ട് വിചാരിച്ചിരുന്ന ഒരു രസികന്‍ സംഗതി പോലെയാകും. LKG UKG യിലൊക്കെ പഠിക്കുമ്പൊ ഫുള്‍ മലയാളം സിനിമയായിരുന്നു കണ്ടിരുന്നത്. പഴയത്. അതൊക്കെക്കണ്ട് അവസാനം കല്യാണം കഴിക്കാതെ കുട്ടിയുണ്ടാവാന്‍ പാടില്ല എന്ന് മനസ്സിലായി. പിന്നെ ആലോചിച്ച് കണ്ട് പിടിച്ചതാണ് കല്യാണം കഴിക്കാതെ കുട്ടിയുണ്ടാവണതിന് പറയണ പേരാണ് ഗര്‍ഭിണിയാവുക എന്ന്. കാരണം നമ്മുടെ ശോഭ,രജനി,ശാലിനി etc ഗര്‍ഭിണിയാണ് എന്ന് പറയുമ്പഴാണല്ലോ അമ്മ ബോധം കെടണതും അച്ഛന്‍ ഗര്‍ഭിണീനെ തല്ലാന്‍ പോണതും. 🙂

 13. കുഞ്ഞില : “എന്താണ് വായിക്കണത്, എന്താണ് കാണണത് എന്നൊക്കെ ആലോചിക്കണ്ടേ?”

  –> അത് പറയാന്‍ ശ്രമിചിട്ടുണ്ടായിരുന്നു.. Lion King-ലെയും മറ്റു പല ഡിസ്നി സിനിമകളിലെയും ഫ്യൂഡല്‍ കാല്പനികതകളും സര്‍വ്വഗുണ സമ്പന്നരായ (രാജാക്കന്മാരായ) നായകരും സത്യന്‍ അന്തിക്കാടിന്റെ പോലത്തെ ‘ഗ്രാമത്തിന്റെ/കടലിന്റെ’ നന്മകളുമൊക്കെ ഇല്ലാത്ത Cars എങ്ങനെ less conventional ആവുന്നു എന്ന്.. രാജീവിന്റെ ഡോറിമോന്‍ കുറിപ്പിലും മൂല്യങ്ങളിലുള്ള വ്യത്യാസങ്ങള്‍ വിഷയമാവുന്നുണ്ട്.

Leave a Reply to സുദീപ് Cancel reply

Your email address will not be published. Required fields are marked *